പാഠ്യക്രമം
നവീകരിക്കുവാൻ നടപടി
*211.
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിജ്ഞാന
സമ്പാദനത്തേക്കാള്‍
തൊഴില്‍ കമ്പോളത്തിലെ
നേട്ടമാണ് മികച്ച
വിദ്യാഭ്യാസത്തിന്റെ
ലക്ഷ്യമെന്ന
സമൂഹത്തിന്റെ
തെറ്റിദ്ധാരണ
തിരുത്തിക്കൊണ്ട്,
കുട്ടികള്‍
ഓരോരുത്തര്‍ക്കും
അവരവരുടെ കഴിവുകള്‍
കണ്ടെത്തി
പരിപോഷിപ്പിക്കാന്‍
കഴിയുംവിധം പാഠ്യക്രമം
നവീകരിക്കുന്ന കാര്യം
പരിശോധിക്കുമോ;
(ബി)
പഠന
സൗകര്യം ആധുനിക
സാങ്കേതിക
വിദ്യയിലധിഷ്ഠിതമായി
വികസിപ്പിക്കുന്നതോടൊപ്പം
ബോധനരീതിയിലും പരീക്ഷാ
രീതിയിലും നവീകരണം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വിദ്യാഭ്യാസ
നിലവാര ഉന്നതിക്ക്
നിര്‍ണായകമായ
അദ്ധ്യാപകരുടെ
കര്‍മശേഷി ഉയര്‍ത്താന്‍
പരിപാടിയുണ്ടോ;
വിശദാംശം നല്‍കാമോ?
മത്സ്യോല്പാദന
രംഗത്തെ വികസന
പ്രവര്‍ത്തനങ്ങള്‍
*212.
ശ്രീ.കെ.
ആന്‍സലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിദത്തമായ
സൗകര്യം ഫലപ്രദമായി
ഉപയോഗിച്ച്
മത്സ്യോല്പാദനം
ഇരട്ടിയാക്കുകയെന്ന
ലക്ഷ്യത്തോടെ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
സംയോജിത
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
പൊതു ജലാശയങ്ങള്‍,
കുളങ്ങള്‍, ഡാമുകള്‍,
കായലുകള്‍ നദികള്‍
എന്നിവയില്‍
മത്സ്യക്കുഞ്ഞുങ്ങളെ
നിക്ഷേപിക്കാനുമുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കുമോ;
മത്സ്യക്കുഞ്ഞുങ്ങളുടെ
ലഭ്യതയെക്കുറിച്ച്
വ്യക്തമാക്കാമോ;
(സി)
കടല്‍
മത്സ്യശോഷണത്തിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
ഉദ്ദേശിക്കുന്ന പരിഹാര
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
കടല്‍
മത്സ്യബന്ധനത്തിന്റെ
വാണിജ്യവല്‍ക്കരണം,മുതല്‍മുടക്കിന്
ശേഷിയില്ലാത്ത
പരമ്പരാഗത തൊഴിലാളികളെ
പാപ്പരാക്കുന്നത്
ഒഴിവാക്കാനായി
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പുതിയ
കാലത്തിനനുസൃതമായ നിര്‍മ്മാണം
*213.
ശ്രീ.എം.
രാജഗോപാലന്‍
,,
എസ്.ശർമ്മ
,,
പി.വി. അന്‍വര്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയകാലം
പുതിയ നിര്‍മ്മാണം എന്ന
ആപ്ത വാക്യത്തിന്റെ
അടിസ്ഥാനത്തില്‍
ആയുസ്സ്, ഇൗട്,
സൗന്ദര്യം ഇവ
ഉറപ്പാക്കിക്കൊണ്ടുളള
നിര്‍മ്മാണ രീതി
പ്രാവര്‍ത്തികമാക്കുന്നതിനായി
പൊതുമരാമത്ത്
വകുപ്പിനെ
ശാക്തീകരിക്കാന്‍
കെെക്കൊണ്ട നടപടികള്‍
എന്തെല്ലാമാണ്;
(ബി)
അഞ്ച്
വര്‍ഷം കൊണ്ട് ഒരു
ലക്ഷത്തില്‍പരം കോടി
രൂപയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുമെന്ന
പ്രഖ്യാപിത ലക്ഷ്യം
നേടാനായി
വകുപ്പിലുണ്ടായിരുന്ന
ഒഴിവുകള്‍
നികത്തുന്നതിനും പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
പുനര്‍
നിര്‍മ്മാണം
ആവശ്യമെന്ന് കണ്ടെത്തിയ
പാലങ്ങളുടെയും
കലുങ്കുകളുടെയും
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
നിര്‍മ്മാണ
പ്രവൃത്തികളുടെ
ഗുണനിലവാരം ഉറപ്പ്
വരുത്താനായി
ഏര്‍പ്പെടുത്തിയിട്ടുളള
സോഷ്യല്‍ ഓഡിറ്റ്
സംവിധാനത്തിന്റെ
വിശദാംശം നല്‍കുമോ?
സ്വയംഭരണ
കോളേജുകളുടെ അക്കാദമിക
നിലവാരം
*214.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വയംഭരണ അവകാശം ലഭിച്ച
കോളേജുകളുടെ
അക്കാദമിക്
നിലവാരത്തിലുള്ള മാറ്റം
വിലയിരുത്തുന്നതിന്
ഉന്നത വിദ്യാഭ്യാസ
കൗണ്‍സില്‍
കമ്മിറ്റികളെ
നിയോഗിച്ചിട്ടുണ്ടോ;
പ്രസ്തുത കമ്മിറ്റിയുടെ
കണ്ടെത്തലുകള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കോളേജുകളുടെ
കാര്യത്തില്‍
സര്‍വ്വകലാശാലകളുടെ
നിയന്ത്രണാധികാരത്തെയും
സ്വയംഭരണാധികാരത്തെയും
ബാധിക്കുന്ന
തരത്തിലുള്ള
എന്തെങ്കിലും പുതിയ
തീരുമാനം കേന്ദ്ര
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നും
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
റൂസ
ഫണ്ട്
അനുവദിക്കുന്നതിന്
സ്വയംഭരണ കോളേജുകളെയും
എയ്ഡഡ് കോളേജുകളെയും
ഉള്‍പ്പെടുത്തണമെന്ന
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
ഇതിന്മേല് സ്വീകരിച്ച
നിലപാട് എന്താണ്;
പ്രസ്തുത
നിർദ്ദേശത്തിനനുസൃതമായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ?
ഗുണമേന്മയുള്ള
മത്സ്യം ലഭ്യമാക്കാൻ പദ്ധതി
*215.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളില്‍
നിന്നും നേരിട്ട്
മത്സ്യം ശേഖരിച്ച്
മത്സ്യമാര്‍ക്കറ്റുകളും
മൊബൈല്‍ ഫിഷ്
മാര്‍ക്കറ്റുകളും
മത്സ്യഫെഡിന്റെ ഫിഷ്
മാര്‍ട്ടുകളും വഴി
ഗുണമേന്മയുള്ള മത്സ്യം
ഉപഭോക്താക്കള്‍ക്ക്
എത്തിച്ച്
കൊടുക്കുന്നതിനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്
ആവശ്യമായ കോള്‍ഡ്
സ്റ്റോറേജുകളും
അടിസ്ഥാന സൗകര്യവും
ഒരുക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; ഇതിനായി
എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
(സി)
മത്സ്യ
ലേലവും വിപണനവും
നിയന്ത്രിക്കുവാന്‍
ആവശ്യമായ
നിയമനിര്‍മ്മാണം
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അതിനുള്ള നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
മത്സ്യത്തില്‍
ഹാനികരമായ
രാസവസ്തുക്കളുടെ
സാന്നിദ്ധ്യം
അറിയുന്നതിനുള്ള
പരിശോധന
കര്ശനമാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിജയപ്രദമാണോ;
വിശദമാക്കാമോ?
അടച്ചുപൂട്ടല്‍
ഭീഷണി നേരിടുന്ന സ്പെഷ്യല്‍
സ്കൂളുകള്‍
*216.
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബുദ്ധിമാന്ദ്യം,
ഓട്ടിസം, സെറിബ്രല്‍
പാള്‍സി, ബഹുവെെകല്യം
തുടങ്ങിയ
വെല്ലുവിളികള്‍
നേരിടുന്ന കുട്ടികള്‍
പഠിക്കുന്ന സ്പെഷ്യല്‍
സ്കൂളുകള്‍
അടച്ചുപൂട്ടല്‍ ഭീഷണി
നേരിടുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
ഇൗ
സ്കൂളുകള്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
ധനസഹായം
വർദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
(സി)
ഇത്തരം
സ്ഥാപനങ്ങളിലെ
കുട്ടികള്‍ക്ക്
ഉച്ചഭക്ഷണം,
പാഠപുസ്തകം, യൂണിഫാേം
എന്നിവ സൗജന്യമായി
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദാംശം
വ്യക്തമാക്കുമാേ?
ദേശീയ
ഉന്നത വിദ്യാഭ്യാസ പരിപാടി
*217.
ശ്രീ.ആന്റണി
ജോണ്‍
,,
എ. എന്‍. ഷംസീര്‍
,,
വി. കെ. സി. മമ്മത് കോയ
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ ദേശീയ
ഉന്നത വിദ്യാഭ്യാസ
പരിപാടി അനുസരിച്ച്
സ്വയംഭരണ കോളേജുകളെ
സ്വയംഭരണ
സര്‍വകലാശാലകളാക്കി
മാറ്റാനുളള നിര്‍ദ്ദേശം
ഉന്നത വിദ്യാഭ്യാസം
വാണിജ്യവല്ക്കരിക്കുമെന്ന
വിദ്യാഭ്യാസ
വിചക്ഷണരുടെ
അഭിപ്രായത്തിന്റെ
പശ്ചാത്തലത്തില്‍
ഇത്തരം നിലപാട്
തിരുത്താന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ബി)
വിലകൊടുക്കാന്‍
കഴിയാത്തവര്‍ക്ക്
വിദ്യാഭ്യാസം
അപ്രാപ്യമാക്കുന്ന
സ്ഥിതി
സംജാതമാകാതിരിക്കാനായി
സംസ്ഥാന സര്‍ക്കാര്‍
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ നടത്തിവരുന്ന
വികസന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
ശാസ്ത്ര,
സാങ്കേതികശാസ്ത്ര,
മാനവിക വിഷയങ്ങളിലെ
ഗവേഷണ നിലവാരം നിലവില്‍
മെച്ചമല്ലാത്തതിനാല്‍
അത് പരിഹരിക്കാനായി
പദ്ധതി ആവിഷ്കരിക്കുമോ?
അക്കാദമിക
പുരാേഗതിക്കായി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
*218.
ശ്രീ.പി.ടി.എ.
റഹീം
,,
എം. സ്വരാജ്
,,
കെ. ബാബു
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
വര്‍ഷം മികവിന്റെ
വര്‍ഷമായി
പ്രഖ്യാപിച്ചുകാെണ്ട്
വിദ്യാഭ്യാസ രംഗത്ത്
അക്കാദമിക
പുരാേഗതിക്കായി നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
ദുര്ബലമായിക്കാെണ്ടിരിക്കുന്ന
മതനിരപേക്ഷ ജനാധിപത്യ
മൂല്യങ്ങള്‍
വളര്‍ത്തിയെടുക്കാന്‍
ലക്ഷ്യമിട്ടുകാെണ്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രെെമറിതലം
മുതല്‍ ഹയര്‍സെക്കന്ററി
തലം വരെയുള്ള സ്കൂളുകളെ
ഹെെടെക് ആക്കി
മാറ്റിയതിനാേടാെപ്പം
സാങ്കേതിക വിദ്യയുടെ
പ്രയാേജനം
അനുഭവവേദ്യമാക്കാനായി
പഠനത്തിനും പ്രവൃത്തി
പരിചയത്തിനുമുള്ള
വിഭവങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടാേ;
(ഡി)
പഠന
മികവിനായി സ്വകാര്യ
ട്യൂഷനെയാേ പരിശീലന
സ്ഥാപനങ്ങളെയാേ
ആശ്രയിക്കുന്ന നിലവിലെ
പ്രവണതക്ക് ആധാരമായ
പ്രശ്നങ്ങള്‍
എന്തെല്ലാമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
അവ പരിഹരിക്കാനായി
പദ്ധതിയുണ്ടാേയെന്ന്
അറിയിക്കുമോ?
റീ
സര്‍വ്വേ നടപടികള്‍
*219.
ശ്രീ.വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
1966 മുതല്‍
നടന്നുവരുന്ന റീ
സര്‍വ്വേ നടപടികള്‍ 50
വര്‍ഷം കഴിഞ്ഞിട്ടും
പൂര്‍ത്തിയാക്കുവാന്‍
കഴിയാത്ത സാഹചര്യം
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
റീ
സര്‍വ്വേ നടത്തിയ
വില്ലേജുകളില്‍ ഉണ്ടായ
പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
ഫലപ്രദമാണോ;
അല്ലെങ്കില്‍ ഇതിനായി
പ്രത്യേക അദാലത്തുകള്‍
താലൂക്ക് തലത്തില്‍
നടത്തി പരാതികള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എത്ര
കാലത്തിനുളളില്‍ റീ
സര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കണമെന്നാണ്
ഇതിനായി
നിയോഗിച്ചിട്ടുള്ള
ഏജന്‍സിയോട്
നിര്‍ദ്ദേശിച്ചിട്ടുളളത്;
വ്യക്തമാക്കാമോ?
റവന്യൂ
വകുപ്പിന്റെ ആധുനികവല്‍ക്കരണം
*220.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
സി.കെ. ആശ
,,
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിന്റെ
ആധുനികവല്‍ക്കരണത്തിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
റവന്യൂ
വകുപ്പില്‍
ഇ-ഗവേണന്‍സ്, ഇ-ഓഫീസ്
എന്നിവ
ശക്തിപ്പെടുത്തുന്നതിനും
വ്യാപകമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
റവന്യൂ
രേഖകളുടെ
ഡിജിറ്റൈസേഷന്
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(ഡി)
സംയോജിത
ഓണ്‍ലൈന്‍ പോക്കുവരവ്
സംബന്ധിച്ച്
വിശദമാക്കുമോ;
ഇത്എല്ലാ
വില്ലേജുകളിലേക്കും
വ്യാപിപ്പിക്കുമോ;
(ഇ)
റവന്യൂ
റിക്കവറി നടപടികള്‍
പൂര്‍ണ്ണമായും
ഓണ്‍ലൈന്‍
സംവിധാനത്തില്‍
ആയിട്ടുണ്ടോ
എന്നറിയിക്കാമോ?
സംസ്ഥാന
റോഡ് വികസന പദ്ധതി
*221.
ശ്രീ.എസ്.ശർമ്മ
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കാരാട്ട് റസാഖ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ സമഗ്ര
വികസനത്തിനായി സംസ്ഥാന
റോഡ് വികസന പദ്ധതി
(എസ്.ആര്.ഐ.പി)
ആവിഷ്ക്കരിച്ച്
നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതിയുടെ
കാര്യക്ഷമമായ
നടത്തിപ്പിനായി റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനി കേരള ലിമിറ്റഡ്
എന്ന പേരില്‍ പ്രത്യേക
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍ പൊതു -
സ്വകാര്യ പങ്കാളിത്തം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സ്കൂള്‍
കുട്ടികളുടെ അപകട
ഇന്‍ഷ്വറന്‍സ്
*222.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്ക്
അപകടമരണം സംഭവിച്ചാല്‍
അപകട ഇന്‍ഷ്വറന്‍സ്
പദ്ധതിപ്രകാരം
ലഭിക്കുന്ന
ഇന്‍ഷ്വറന്‍സ്
ആനുകൂല്യം 2011-16
കാലയളവില്‍ മരണപ്പെട്ട
കുട്ടികളുടെ
രക്ഷകര്‍ത്താക്കള്‍ക്ക്
ലഭ്യമാക്കാന്‍
കഴിഞ്ഞിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
അപകട
ഇന്‍ഷ്വറന്‍സ്
സംബന്ധിച്ച് വ്യക്തമായ
നിര്‍ദ്ദേശങ്ങള്‍
സ്കൂള്‍ അധികൃതര്‍ക്ക്
ലഭ്യമാക്കുമാേ;
(സി)
അടുത്തകാലത്ത്
പാെന്നാനിപ്പുഴയിലുണ്ടായ
അപകടത്തിലും
വിയ്യാവൂര്
എസ്.എച്ച്.എസ്.എസിലെ
കുട്ടികള്‍ ഉള്‍പ്പെട്ട
താേണി അപകടത്തിലും
മരണപ്പെട്ട കുട്ടികളുടെ
പാേസ്റ്റുമാര്ട്ടം
കളക്ടര്‍മാര്‍ ഇടപെട്ട്
ഒഴിവാക്കിയതിനാല്‍
പാേസ്റ്റ്മാര്ട്ടം
റിപ്പാേര്‍ട്ട്
ഇല്ലാത്ത
സാഹചര്യത്തില്‍ തുക
നല്‍കുന്നതിന്
ഇന്‍ഷ്വറന്‍സ് കമ്പനി
തയ്യാറാകുന്നില്ല
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
വിദ്യാഭ്യാസ വകുപ്പ്
മുന്‍കയ്യെടുത്ത് ഇത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമാേ?
എന്‍.സി.ഇ.ആര്.ടി
നടത്തിയ സര്‍വ്വേ
*223.
ശ്രീ.ആര്.
രാജേഷ്
,,
കെ.ഡി. പ്രസേനന്‍
,,
കെ.കുഞ്ഞിരാമന്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രെെമറി,
സെക്കന്ററി തലത്തിലെ
വിദ്യാഭ്യാസ നിലവാരം
സംബന്ധിച്ച് എന്‍. സി.
ഇ. ആര്. ടി നടത്തിയ
പഠന നേട്ട
സര്‍വ്വേയില്‍
സംസ്ഥാനത്തെ പൊതു
വിദ്യാലയങ്ങള്‍ ഏറെ
മുന്നിലാണെന്ന്
കണ്ടെത്തുകയുണ്ടായോ; ഈ
നേട്ടം
നിലനിര്‍ത്തുന്നതിന്
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ചെറിയ
കുട്ടികളില്‍
ശാസ്ത്രകൗതുകം
ഉണര്‍ത്തുന്നതിനും
ശാസ്ത്ര
നിരീക്ഷണത്തിനും
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
വിവിധ പാഠ്യക്രമം
അനുസരിച്ച് അധ്യയനം
നടത്തുന്ന
കുട്ടികള്‍ക്ക്
മാതൃഭാഷയില്‍
പരിജ്ഞാനമില്ലെന്ന
സ്ഥിതി വിശേഷം
അവസാനിപ്പിക്കാന്‍
കെെക്കൊണ്ട നടപടിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
അര്‍ഹരായ
എല്ലാവര്ക്കും പട്ടയം
*224.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
മുരളി പെരുനെല്ലി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാവരെയും
ഭൂമിയുടെ
ഉടമകളാക്കുകയെന്ന
പ്രഖ്യാപിത
ലക്ഷ്യത്തിന്റെയടിസ്ഥാനത്തില്
അര്‍ഹരായ
എല്ലാവര്ക്കും പട്ടയം
നല്‍കാനായി സ്വീകരിച്ച
നടപടികള്‍
അറിയിക്കാമാേ;
(ബി)
ഭൂമിയുടെ
മേല്‍ ദീര്‍ഘകാലമായി
നിലനില്‍ക്കുന്ന
അവകാശത്തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിനായി റീ
സര്‍വ്വേ നടത്താന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
വിശദമാക്കാമാേ;
(സി)
ഡാറ്റാ
ബാങ്കിലെ അപാകതകള്‍
പരിഹരിക്കാന്‍
ആവശ്യപ്പെട്ടുകാെണ്ട്
ലഭിച്ചിട്ടുള്ള
രണ്ടുലക്ഷത്തിലധികം
അപേക്ഷകള്‍
തീര്‍പ്പാക്കാത്തത്
നിരവധി പാവപ്പെട്ടവരുടെ
സ്വന്തമായി വീടെന്ന
സ്വപ്നം
യാഥാര്‍ത്ഥ്യമാകാതിരിക്കാന്‍
ഇടയാക്കിയിട്ടുള്ളതിനാല്
ഇത്തരം
അപേക്ഷകളിന്മേല്
സത്വര നടപടിയെടുക്കാന്‍
വേണ്ട നിര്‍ദ്ദേശം
നല്കുമാേ?
രാഷ്ട്രീയ
ഉച്ചതര്‍ ശിക്ഷ അഭിയാന്
*225.
ശ്രീ.അനില്‍
അക്കര
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഫണ്ടുകള്‍
ലഭിക്കുന്നതിന്
സ്വയംഭരണ കോളേജുകള്‍
ഉള്‍പ്പെടെയുള്ള
സ്വകാര്യ വിദ്യാഭ്യാസ
സ്ഥാപനങ്ങളെ
പ്രോത്സാഹിപ്പിക്കണമെന്ന
കേന്ദ്ര മാനവ വിഭവ ശേഷി
വകുപ്പിന്റെ
നിര്‍ദ്ദേശം
നിലവിലുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ എയ്ഡഡ്
കോളേജുകള്‍ക്കും
ഓട്ടോണമസ്
കോളേജുകള്‍ക്കും
കേന്ദ്ര ഫണ്ട്
അനുവദിക്കാന്‍ കേന്ദ്ര
മാനവ വിഭവ ശേഷി
മന്ത്രാലയത്തോട് ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
മുഖാന്തിരം
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
ഇൗ
വര്‍ഷം രാഷ്ട്രീയ
ഉച്ചതര്‍ ശിക്ഷ
അഭിയാന് (റൂസ) മുഖേന
പദ്ധതികള്‍
നടപ്പിലാക്കേണ്ട
കോളേജുകളുടെ
പട്ടികയില്‍ എയ്ഡഡ്
കോളേജുകളും സ്വയംഭരണ
കോളേജുകളും
ഉള്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സ്വയംഭരണ
കോളേജുകള്‍ക്കെതിരെ
സ്വീകരിച്ചിരുന്ന
നിലപാടില്‍ നിന്നും
സര്‍ക്കാര്‍
പിന്നോക്കം പോയത്
കൂടുതല്‍ കേന്ദ്ര ഫണ്ട്
ലഭിക്കുന്നതിന്
വേണ്ടിയാണോ;
വ്യക്തമാക്കുമോ?
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ സംരക്ഷണം
*226.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയം
നടത്താന്‍ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ
വിസ്തൃതി 3200 ഹെക്ടര്‍
ആയി നിലനിര്‍ത്തി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സ്ഥലങ്ങളിലെ
വ്യാജപട്ടയക്കാരെയും
കൈയേറ്റക്കാരെയും
ഒഴിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സ്വാശ്രയ
വിദ്യാഭ്യാസ മേഖലയിലെ
പ്രശ്നങ്ങള്‍
*227.
ശ്രീ.ഐ.ബി.
സതീഷ്
,,
ജെയിംസ് മാത്യു
,,
കെ.വി.വിജയദാസ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
വിദ്യാഭ്യാസ മേഖലയിലെ
പ്രശ്നങ്ങള്‍
പഠിക്കാന്‍ നിയോഗിച്ച
കെ.കെ.ദിനേശന്
കമ്മീഷന്റെ
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
പരിശോധിച്ച് തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
യോഗ്യതയുള്ളവരെ
മാത്രം അധ്യാപകരായി
നിയമിക്കുന്നുവെന്നും
അവര്‍ക്ക് ന്യായമായ
വേതനവും സംഘടനാ
സ്വാതന്ത്ര്യവും
അനുവദിക്കുന്നുവെന്നും
ഉറപ്പുവരുത്തുവാന്‍
നടപടിയെടുക്കുമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
സമാധാനപരമായി
സംഘടിക്കുവാനുള്ള
മൗലികാവകാശം ഹൈക്കോടതി
വിധിയിലൂടെ
റദ്ദാക്കിയത്
പുന:സ്ഥാപിക്കാന്‍
ആവശ്യമെങ്കില്‍
നിയമനിര്‍മ്മാണം
ഉള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പ്രാക്ടിക്കല്‍
മാര്‍ക്കിന്റെയും
ഇന്റേണല്‍
മാര്‍ക്കിന്റെയും
പേരില്‍
വിദ്യാര്‍ത്ഥികളെ
വിധേയരാക്കി
നിര്‍ത്തുന്നത്
അവസാനിപ്പിക്കുവാന്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
സ്ത്രീ
മത്സ്യത്തൊഴിലാളികള്‍ക്കായി
ആവിഷ്കരിച്ച പദ്ധതികള്‍
*228.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ദാസന്
,,
സി.കൃഷ്ണന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
വില്‍പ്പനയിലും
അനുബന്ധതൊഴിലിലും
ഏര്‍പ്പെട്ടിരിക്കുന്ന
സ്ത്രീ തൊഴിലാളികളുടെ
വരുമാനവും ജീവിത
നിലവാരവും
ഉയര്‍ത്താനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ; ഇതിനായി
'യു.എന്‍ വിമന്‍'
വാഗ്ദാനം ചെയ്തിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
മത്സ്യ
വിപണന മേഖലയില്‍
തൊഴിലെടുക്കുന്ന സ്ത്രീ
തൊഴിലാളികള്‍ നേരിടുന്ന
ചൂഷണം
അവസാനിപ്പിക്കുന്നതിനും
മത്സ്യ മാര്‍ക്കറ്റ്
സ്ത്രീ
സൗഹൃദമാക്കുന്നതിനും
നടപടിയെടുത്തിട്ടുണ്ടോ;
(സി)
മത്സ്യബന്ധന
നിരോധന കാലയളവില്‍
തൊഴില്‍ ഇല്ലാതാകുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്കി വരുന്ന ആശ്വാസ
ധനം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ഡി)
പച്ച
മത്സ്യത്തിന്റെ
ആദ്യവില്പനാവകാശം
മത്സ്യത്തൊഴിലാളികള്‍ക്ക്
മാത്രമായി
നിജപ്പെടുത്താനും
മത്സ്യത്തില്‍
രാസവസ്തുക്കള്‍
ചേര്‍ക്കുന്നില്ലെന്ന്
ഉറപ്പുവരുത്താനും
നടപടിയെടുക്കുമോയെന്ന്
വ്യക്തമാക്കുമോ?
ദേശീയപാത
വികസനവും ഭൂമി ഏറ്റെടുക്കലും
*229.
ശ്രീ.കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ടുള്ള ഭൂമി
ഏറ്റെടുക്കലിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
കുറ്റിപ്പുറം
മുതല്‍ ഇടപ്പള്ളി
വരെയുള്ള വികസനത്തിന്
എത്ര ഹെക്ടര്‍ ഭൂമിയാണ്
ഏറ്റെടുക്കേണ്ടത്; ഇത്
സംബന്ധിച്ച 3 എ
നോട്ടിഫിക്കേഷന്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(സി)
3
എ നോട്ടിഫിക്കേഷന്‍
പ്രസിദ്ധീകരിച്ച പല
സ്ഥലത്തും അതിനെതിരെ
നടക്കുന്ന ജനകീയ
സമരങ്ങള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത്തരം സ്ഥലങ്ങളില്‍
സമരത്തിന് ആസ്പദമായ
കാര്യങ്ങളെക്കുറിച്ച്
മന്ത്രിതലത്തില്‍
ചര്‍ച്ച നടത്തി
സമന്വയത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഭൂമി
ഏറ്റെടുക്കുമ്പോള്‍
വീട് നഷ്ടപ്പെടുന്നവരെ
പുനരധിവസിപ്പിക്കുന്നതിന്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടക്കുന്നത്; ഇതിനായി
എന്തെങ്കിലും പുനരധിവാസ
പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
പദ്ധതി
*230.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.എം.
ആരിഫ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാെതുവിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്കായി
ഗ്രൂപ്പ് പേഴ്സണല്‍
അപകട ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടാേ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രാരംഭത്തില്‍
ഇന്‍ഷ്വറന്‍സ്
കമ്പനികളുമായി
ചേര്‍ന്ന്
നടപ്പിലാക്കിയിരുന്ന
പ്രസ്തുത പദ്ധതി
പാെതുവിദ്യാഭ്യാസ
വകുപ്പ് ഏറ്റെടുത്തത്
ഏത് വര്‍ഷം മുതലാണ്;
(സി)
പ്രസ്തുത
പദ്ധതിക്കായി നടപ്പു
സാമ്പത്തിക വര്‍ഷം എത്ര
തുക ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ?
പ്രീപ്രൈമറി
വിദ്യാഭ്യാസ രംഗത്തെ
പ്രശ്നങ്ങള്‍
*231.
ശ്രീ.രാജു
എബ്രഹാം
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
കാര്യക്ഷമമായ
ഇടപെടലിന്റെ ഫലമായി
സര്‍ക്കാര്‍
വിദ്യാലയങ്ങളിലേക്ക്
സ്വകാര്യ
വിദ്യാലയങ്ങളില്‍
നിന്ന് ഒന്നര
ലക്ഷത്തോളം കുട്ടികളെ
ആകര്‍ഷിക്കാന്‍
സാധ്യമായ മികച്ച നേട്ടം
കൈവരിച്ചതിനെ
തുടര്‍ന്ന്
കുട്ടികള്‍ക്ക്
പാഠപുസ്തകങ്ങള്‍
സമയബന്ധിതമായി
എത്തിച്ച് കൊടുക്കാന്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
എയിഡഡ്
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യമായി യൂണിഫോം
നല്കുന്നുണ്ടോ;
(സി)
പ്രീപ്രൈമറി
വിദ്യാഭ്യാസ രംഗത്ത്
നിലനില്‍ക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
നേഴ്സറി പാഠ്യപദ്ധതിയും
പ്രവേശന മാനദണ്ഡവും
രൂപീകരിക്കാനുള്ള
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
എന്‍.സി.ഇ.ആര്.ടി.
സംസ്ഥാനങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ?
ഹാരിസണ്‍
മലയാളം ലിമിറ്റഡിന്റെ
കൈവശമുള്ള ഭൂമി
*232.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം ലിമിറ്റഡിന്റെ
കൈവശമുള്ള ഭൂമിയും
അവര്‍ വിറ്റ ഭൂമിയും
തിരിച്ച്
പിടിക്കുവാന്‍,
ഭൂമിയേറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട സ്പെഷ്യല്‍
ഓഫീസര്‍ ആയിരുന്ന ശ്രീ.
രാജമാണിക്യം നൽകിയ
ഉത്തരവുകള്‍ കേരള
ഹൈക്കോടതി
റദ്ദാക്കിയിട്ടുണ്ടോ;
(ബി)
കൃത്രിമ
രേഖകളുടെ
അടിസ്ഥാനത്തിലാണ്
ഹാരിസണ്‍ ഭൂമി കൈവശം
വച്ചിരിക്കുന്നത് എന്ന്
സിംഗിള്‍ ബഞ്ചിനെ
ബോദ്ധ്യപ്പെടുത്തുവാന്‍
സര്‍ക്കാരിനുണ്ടായ
ഗുരുതരമായ വീഴ്ചയാണ് ഈ
കേസിൽ തിരിച്ചടി
നേരിടുവാൻ കാരണം എന്നത്
വസ്തുതയാണോ;
(സി)
ഹാരിസണ്‍
കൈവശപ്പെടുത്തിയ ഭൂമി
തിരിച്ചുപിടിച്ച്
ഭൂരഹിതര്‍ക്ക് വിതരണം
ചെയ്യുന്നതിന്
സര്‍ക്കാരിന് കേസ്
നടത്തിപ്പിലുണ്ടായ
വീഴ്ച മൂലം തടസ്സം
നേരിട്ടിട്ടുണ്ടോ;
(ഡി)
എങ്കിൽ
ഈ വിധിക്കെതിരെ അപ്പീൽ
നൽകുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന
വ്യക്തമാക്കാമോ?
റീ
സര്‍വ്വേ നടപടികള്‍ക്ക്
സ്വതന്ത്ര ഏജൻസി
*233.
ശ്രീ.എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീ സര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിനായി
സ്വതന്ത്ര ഏജൻസിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(ബി)
റീ
സര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിക്കാൻ
സര്‍ക്കാര്‍
സംവിധാനത്തിന്
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിക്കാൻ
രൂപീകരിച്ച ഭൂമി കേരളം
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
സ്വകാര്യ
സ്കൂളുകളിലെ പഠനവൈകല്യമുള്ള
കുട്ടികള്‍
*234.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂറ്
ശതമാനം വിജയം
കൈവരിക്കാനായി
പഠനവൈകല്യമുള്ള
കുട്ടികളെ സ്കൂള്‍
അധികൃതര്‍
ഭീഷണിപ്പെടുത്തുകയും
പുറത്താക്കുകയും
ചെയ്യുന്ന സാഹചര്യം
സർക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഏത്
വിധേനയും നൂറ് ശതമാനം
വിജയം നേടുന്നതിന്
സ്വകാര്യ സ്കൂള്‍
അധികൃതര്‍ നടത്തുന്ന
ക്രൂരമായ പ്രവൃത്തികള്‍
തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
സ്വകാര്യ സ്കൂളുകളില്‍
നടക്കുന്ന ഇത്തരം
ക്രുരതക്കെതിരെ
ഏതെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
വിദൂര
വിദ്യാഭ്യാസ കോഴ്സുകള്‍
നടത്തുന്നതിന്
നിയന്ത്രണങ്ങള്‍
*235.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളില്‍
വിദൂര വിദ്യാഭ്യാസ
കോഴ്സുകള്‍
നടത്തുന്നതിന്
യു.ജി.സി. പുതിയ
മാനദണ്ഡങ്ങള്‍
ഏര്‍പ്പെടുത്തിയതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഈ
നിയന്ത്രണങ്ങള്‍ മൂലം
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
നടത്തിവരുന്ന വിദൂര
വിദ്യാഭ്യാസ
കോഴ്സുകളുടെ അംഗീകാരം
നഷ്ടപ്പെടാന്‍
സാധ്യതയുണ്ടോ;
(ഡി)
യു.ജി.സി.യുടെ
പുതിയ മാനദണ്ഡങ്ങള്‍
വിദൂര വിദ്യാഭ്യാസ
മേഖലയില്‍ ഉണ്ടാക്കിയ
പ്രതിസന്ധി എങ്ങനെ
നേരിടുന്നതിനാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നവീന
നിര്‍മ്മാണ രീതികളുടെ
പ്രോത്സാഹനം
*236.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി.കെ. ശശി
,,
യു. ആര്. പ്രദീപ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശ്ചാത്തല
സൗകര്യ നിര്‍മ്മാണ
പ്രക്രിയയില്‍
നിര്‍ണ്ണായക പങ്ക്
വഹിക്കുന്ന
പൊതുമരാമത്ത്
വകുപ്പിലെ സാങ്കേതിക
വിഭാഗം ജീവനക്കാരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാനായി
കെെക്കൊണ്ട നടപടികള്‍
അറിയിക്കാമോ;
(ബി)
നിര്‍മ്മാണത്തില്‍
ആധുനിക സാങ്കേതിക
വിദ്യകളുടെ പ്രയോഗവും
നവീന നിര്‍മ്മാണ
രീതിയുടെ സ്വാംശീകരണവും
പ്രോത്സാഹിപ്പിക്കാന്‍
നടത്തിയ ഇടപെടലുകള്‍
അറിയിക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണത്തില്‍
പരിസ്ഥിതിക്കിണങ്ങുന്നതും
ചാരുതയാര്‍ന്ന
രീതിയിലുള്ളതുമായ
നിര്‍മ്മാണം
പ്രോത്സാഹിപ്പിക്കാന്‍
കെെക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ?
ഇ-ഡിസ്ട്രിക്ട്
പദ്ധതി
*237.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കി വരുന്ന
ഇ-ഡിസ്ട്രിക്ട്
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ; ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
പൊതുജനങ്ങള്‍ക്ക് ഈ
പദ്ധതി വഴി നല്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭൂമി
സംബന്ധിച്ച വിവരങ്ങളുടെ
ഡിജിറ്റൈസേഷന് എല്ലാ
വില്ലേജ് ഓഫീസുകളിലും
ആരംഭിച്ചിട്ടുണ്ടോ;
സംസ്ഥാനത്തെ വില്ലേജ്
ഓഫീസുകളിലെ ബി.ടി.ആര്.
റെക്കോര്‍ഡുകളുടെയും
തണ്ടപ്പേര്
റെക്കോര്‍ഡുകളുടെയും
ഡിജിറ്റൈസേഷന് നടപടി
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
സംയോജിത ഓണ്‍ലൈന്‍
പോക്കുവരവും
ഇ-പെയ്മെന്റ്
നടപടിക്രമങ്ങളും
സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
*238.
ശ്രീ.എസ്.രാജേന്ദ്രന്
,,
ഡി.കെ. മുരളി
,,
കെ.വി.വിജയദാസ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
(ബി)
ഭവന
നിര്‍മ്മാണ ബോര്‍ഡ്
ആവിഷ്ക്കരിച്ച്
നടപ്പാക്കി വരുന്ന ഭവന
നിര്‍മ്മാണ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ലെെഫ്
മിഷന് പദ്ധതിയുമായി
ചേര്‍ന്ന് ഭവന
നിര്‍മ്മാണ ബോര്‍ഡ്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ചെലവ്
കുറഞ്ഞ വീട് എന്ന ആശയം
പ്രചരിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഇ)
എല്ലാവര്ക്കും
വീട് എന്ന ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിന്റെ
ഭാഗമായി ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വിപുലീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
നീലക്കുറിഞ്ഞി
ഉദ്യാനാതിര്ത്തി
പുനര്‍നിർണ്ണയം
*239.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
നീലക്കുറിഞ്ഞി
ഉദ്യാനാതിര്ത്തി
പുനര്‍നിര്‍ണ്ണയവുമായി
ബന്ധപ്പെട്ട് ചീഫ്
സെക്രട്ടറി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രധാന
ഉത്തരവുകള്‍
എന്തൊക്കെയാണ്;
(ബി)
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ
പരിധിയില്‍ വരുന്ന
ഭൂമിയില്‍ കൈവശരേഖ
ഉള്ളവര്‍ക്ക് പട്ടയം
നല്‍കുമെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
മൂന്നാറിലെ
ഭൂമി കൈയേറ്റം
അന്വേഷിച്ച ഉന്നത
ഉദ്യോഗസ്ഥ സംഘങ്ങള്‍
മൂന്നാര്‍ ദേവികുളം
മേഖലയില്‍ വ്യാജപട്ടയം
സുലഭമാണെന്ന്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഡി)
വ്യാജപട്ടയങ്ങളുടെ
നിജസ്ഥിതി
പരിശോധിക്കുവാന്‍
പോലീസ്, റവന്യു, വനം
വകുപ്പുകളിലെ
ഉദ്യോഗസ്ഥരുടെ സംയുക്ത
സമിതി
രൂപീകരിച്ചിരുന്നോ;
എങ്കിൽ അവരുടെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
(ഇ)
കൈവശ
രേഖയുള്ളവര്‍ക്ക്
പട്ടയം നല്‍കുമെന്ന
ഉത്തരവ് കൈയേറ്റക്കാര്‍
ദുരുപയോഗം
ചെയ്യാതിരിക്കുവാന്‍
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിക്കുന്നത്;
വ്യക്തമാക്കാമോ?
റോഡ്
നിര്‍മ്മാണത്തിന് നൂതന
സാങ്കേതിക വിദ്യകള്‍
*240.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ജെയിംസ് മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് നിര്‍മ്മാണത്തിന്
ഏതെല്ലാം നൂതന
സാങ്കേതിക വിദ്യകളാണ്
നിലവില്‍ ഉപയോഗിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കയര്‍
ഭൂവസ്ത്രം,
പ്ലാസ്റ്റിക്, റബ്ബര്‍
തുടങ്ങിയവ
ഉപയോഗിച്ചുള്ള റോഡ്
നിര്‍മ്മാണം
വ്യാപകമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വേണ്ടത്ര
ഗുണനിലവാരമില്ലെന്ന്
പരിശോധനയില്‍
കണ്ടെത്തുന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണം
കരാറുകാരനെക്കൊണ്ടുതന്നെ
നിര്‍വ്വഹിപ്പിക്കാനും
ക്രമക്കേടുകള്‍
കണ്ടെത്തിയാല്‍
അര്‍ഹമായ
ശിക്ഷാനടപടികള്‍
സ്വീകരിക്കാനും
എന്തെല്ലാം
വ്യവസ്ഥകളാണ്
നിലവിലുള്ളത്;
(ഡി)
റോഡ്
നിര്‍മ്മാണത്തിലെ
അപാകതകള്‍ പരിഹരിച്ച്
ഗുണനിലവാരമുള്ള
റോഡുകള്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
എന്തെല്ലാം ഗവേഷണ
പ്രവര്‍ത്തനങ്ങളാണ്
കേരള ഹൈവേ റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കാമോ?