നിപ
വൈറസ് ബാധ
*151.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപ
വൈറസ് ബാധ കേരളത്തില്‍
ആദ്യം റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടത്
എന്നാണെന്നും
എവിടെയാണെന്നും
ആര്‍ക്കാണ് രോഗബാധ
ഉണ്ടായതെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
രോഗികളുടെ സ്രവം
മണിപ്പാല്‍ വെെറസ്
റിസര്‍ച്ച്
സെന്ററിലേക്ക്
പരിശോധനയ്ക്കായി
അയച്ചത് എന്നായിരുന്നു;
പ്രസ്തുത രോഗം നിപ
വൈറസ് ബാധയാണെന്ന്
സ്ഥിരീകരിക്കപ്പെട്ടത്
എന്നാണെന്ന്
അറിയിക്കാമോ;
(സി)
രോഗികളുടെ
സ്രവം മണിപ്പാല്‍
വെെറസ് റിസര്‍ച്ച്
സെന്ററിലേക്ക്
അയയ്ക്കാന്‍ കാലതാമസം
വന്നിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കുമോ?
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
*152.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മസ്തിഷ്ക
മരണം
സ്ഥിരീകരിക്കുന്നതിനെപ്പറ്റി
ഉയര്‍ന്ന സംശയങ്ങളും
സങ്കീര്‍ണതകളും
അവയവദാനത്തെ
പ്രതികൂലമായി
ബാധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അവയവദാനത്തിനെതിരായി
നടക്കുന്ന വ്യാപക
പ്രചരണത്തിനെതിരെ
ബോധവല്‍ക്കരണം
നടത്തുവാൻ എന്തെങ്കിലും
നടപടി സ്വീകരിക്കുമോ;
(സി)
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ?
ജീവിത
ശൈലീരോഗ നിര്‍ണ്ണയ
ക്ലിനിക്കുകള്‍
*153.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.വിജയദാസ്
,,
കെ. ദാസന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജീവിത ശൈലീരോഗങ്ങള്‍
ആശങ്കാജനകമായ
വിധത്തില്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
ആരോഗ്യ കേന്ദ്രങ്ങളിലും
കുടുംബക്ഷേമ
ഉപകേന്ദ്രങ്ങളിലും
ജീവിത ശൈലീരോഗ
നിര്‍ണ്ണയ
ക്ലിനിക്കുകള്‍
സജ്ജീകരിക്കാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
ഇതുസംബന്ധിച്ച്
ലോകാരോഗ്യ സംഘടനയുടെ
സഹായത്തോടെ
എന്തെങ്കിലും പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
അംഗന്‍വാടികളുടെ
ആധുനികവൽക്കരണം
*154.
ശ്രീ.അനൂപ്
ജേക്കബ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികളെ
ആധുനികവൽക്കരിക്കുന്നതിന്റെ
ഭാഗമായി മുൻസര്‍ക്കാര്‍
തുടങ്ങിവച്ച പദ്ധതികള്‍
മുന്നോട്ട്
കൊണ്ടുപോകാന്‍ ഈ
സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അംഗന്‍വാടികള്‍
വഴി നൽകുന്ന
സേവനത്തിന്റെ
ഗുണനിലവാരവും
ഗുണഭോക്താക്കളുടെ
എണ്ണവും
നിലനിര്‍ത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
സ്വന്തമായി
കെട്ടിടമില്ലാത്ത
അംഗന്‍വാടികൾക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
അംഗന്‍വാടി
സേവനങ്ങളെ കുറിച്ച്
ജനങ്ങള്‍ക്ക് അവബോധം
ഉണ്ടാക്കുന്നതിന്
സോഷ്യൽ ആഡിറ്റ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
അപകടത്തില്‍പ്പെടുന്നവര്‍ക്ക്
അടിയന്തര ചികിത്സ
*155.
ശ്രീ.എസ്.ശർമ്മ
,,
വി. ജോയി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിവര്‍ഷം
നാലായിരത്തിലേറെ പേര്
വാഹനാപകടത്തില്‍
മരണമടയുകയും
നാല്പതിനായിരത്തിലധികം
പേര്‍ക്ക് സാരമായി
പരിക്കേല്‍ക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍ യഥാസമയം
ചികിത്സ
ലഭ്യമാക്കിയാല്‍ മരണ
നിരക്ക്
പകുതിയായെങ്കിലും
കുറയ്ക്കാന്‍
കഴിയുമെന്നതിനാല്‍
അപകടത്തില്‍പ്പെടുന്നവര്‍ക്ക്
48 മണിക്കൂര്‍ അടിയന്തര
ചികിത്സ സൗജന്യമായി
നല്‍കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടി എന്തെല്ലാമാണ്;
(ബി)
റോഡപകടങ്ങളില്‍പ്പെടുന്നവരെ
സമയ നഷ്ടം ഇല്ലാതെ അപകട
ചികിത്സാ സൗകര്യമുള്ള
ആശുപത്രികളില്‍
എത്തിക്കുന്നതിനുള്ള
ആംബുലന്‍സ് നെറ്റ്
വര്‍ക്ക്
സംവിധാനത്തെക്കുറിച്ച്
അറിയിക്കാമോ?
പോലീസ്
സേനയുടെ ശാക്തീകരണം
*156.
ശ്രീ.ഐ.ബി.
സതീഷ്
,,
റ്റി.വി.രാജേഷ്
,,
മുരളി പെരുനെല്ലി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യവിരുദ്ധരെയും
ഗുണ്ടകളെയും അമര്‍ച്ച
ചെയ്യുന്നതില്‍ പൊതുവേ
പോലീസിന്
വിജയിക്കാനായെങ്കിലും
ഒറ്റപ്പെട്ട കേസുകളില്‍
പോലീസ് ഉദ്യോഗസ്ഥര്‍
വേണ്ടത്ര ജാഗ്രത
പുലര്‍ത്താതിരിക്കുകയോ
കൃത്യനിര്‍വ്വഹണത്തില്‍
വീഴ്ച വരുത്തുകയോ
ചെയ്യുന്ന
സാഹചര്യത്തില്‍
അവര്‍ക്കെതിരെ
മാതൃകാപരമായ നടപടി
സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
പോലീസ്
സേനയെ
ശാക്തീകരിക്കുന്നതിനും
പൊതു സ്ഥലങ്ങളില്‍
സാന്നിദ്ധ്യം
പ്രകടമാകുന്ന രീതിയില്‍
വിന്യസിച്ച് സുരക്ഷയും
സമാധാനവും
ഉറപ്പുവരുത്തുന്നതിനും
നടപടിയെടുക്കുമോ;
(സി)
പോലീസ്
സേനയ്ക്ക് അത്യാധുനിക
ഉപകരണങ്ങളും വാഹനങ്ങളും
നല്കിക്കൊണ്ടും
ശാസ്ത്രീയ രീതിയിലുള്ള
പരിശീലനം
നല്കികൊണ്ടും സേനയുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതിയുണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ?
ഉദ്യോഗസ്ഥര്‍ക്കും
സംഘടനകള്‍ക്കും എതിരെയുളള
ആക്രമണം
*157.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കും
കുടുംബാംഗങ്ങള്‍ക്കും
എതിരെയുളള
ആക്രമണത്തിനും
രാഷ്ട്രീയ
പാര്‍ട്ടികള്‍,
രജിസ്റ്റര്‍ ചെയ്ത
സാമൂഹ്യ സംഘടനകള്‍
എന്നിവയുടെ
ഓഫീസുകള്‍ക്കും
വസ്തുവകകള്‍ക്കും
നാശനഷ്ടം
വരുത്തുന്നതിനുമുളള
ശിക്ഷ കൂടുതല്‍
കര്‍ശനമാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ഇന്ത്യന്‍ ശിക്ഷാ
നിയമത്തിലും ക്രിമിനല്‍
നടപടി ചട്ടത്തിലും
ഭേദഗതി
കൊണ്ടുവരുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
കേന്ദ്ര അനുമതി
തേടിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആരോഗ്യ
മേഖലയിലെ സുസ്ഥിര വികസന
ലക്ഷ്യം
*158.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. എന്‍. ഷംസീര്‍
,,
എസ്.രാജേന്ദ്രന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
മേഖല സംബന്ധിച്ച്
എെക്യരാഷ്ട്ര സഭയുടെ
സുസ്ഥിര വികസന ലക്ഷ്യം
വിശദമാക്കാമോ; ഇതിന്റെ
അടിസ്ഥാനത്തിൽ
സംസ്ഥാനത്തെ ആരോഗ്യ
രംഗം അഭിമുഖീകരിക്കുന്ന
വെല്ലുവിളികള്‍
നേരിടുന്നതിന്
നിശ്ചയിച്ചിട്ടുള്ള
സുസ്ഥിര വികസന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഉയര്‍ന്ന
തോതിലുള്ള ജീവിതശൈലി
അസുഖ സാദ്ധ്യതയും
വര്‍ദ്ധിച്ച ചികിത്സാ
ചെലവുകളും പ്രധാന
പ്രശ്നങ്ങളായതിനാൽ ഇത്
നേരിടുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
വികസിത
രാജ്യങ്ങളുടേതിന്
സമാനമായ കുറഞ്ഞ
മാതൃശിശു മരണ നിരക്ക്
എന്ന നേട്ടം കൈവരിക്കാൻ
കഴിഞ്ഞ സംസ്ഥാനമെന്ന
നിലയില്‍ ആരോഗ്യ
മേഖലയിലെ സുസ്ഥിര വികസന
ലക്ഷ്യം നേടാനായി
നടത്താനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കോഴിക്കോട്ടും
തിരുവനന്തപുരത്തും ലെെറ്റ്
മെട്രോ
*159.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്ടും
തിരുവനന്തപുരത്തും
ലെെറ്റ് മെട്രോ
നടപ്പാക്കുന്നത്
സംബന്ധിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
സെക്രട്ടറിമാര്‍
അടങ്ങുന്ന വിദഗ്ദ്ധ
സമിതിയെ
നിയോഗിച്ചിരുന്നോ;
(ബി)
ഇവരുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പുതുക്കിയ
വിശദ പഠന
റിപ്പോര്‍ട്ട് കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ച് ഇൗ
പദ്ധതികള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കെവിന്
പി ജോസഫിനെ
തട്ടിക്കൊണ്ടുപോയ സംഭവം
*160.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാണാതാകുന്നവരെപ്പറ്റിയോ
തട്ടിക്കൊണ്ടുപോകുന്നവരെപ്പറ്റിയോ
പരാതി ലഭിച്ചാല്‍ അത്
പ്രകാരം പോലീസ്
സ്വീകരിക്കേണ്ട
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
തട്ടിക്കൊണ്ടുപോകുന്ന
സംഭവങ്ങളില്‍
വ്യക്തിയുടെയും
സംഭവത്തിന്റെയും
പ്രാധാന്യം നോക്കി
എത്രയും വേഗം
കേസെടുക്കണമെന്ന് മുന്‍
ഡി.ജി.പി ജേക്കബ്
പുന്നൂസിന്റെ ഉത്തരവ്
നിലവിലുണ്ടോ;
(സി)
കോട്ടയത്ത്
കെവിന് പി ജോസഫ് എന്ന
യുവാവിനെ
തട്ടിക്കൊണ്ടുപോയെന്ന
പരാതി കെവിന്റെ പിതാവ്
2018 മേയ് 27-ാം തീയതി
രാവിലെ ഗാന്ധിനഗര്‍
പോലീസ് സ്റ്റേഷനില്‍
നല്‍കിയിട്ടും
അതിന്മേല് നടപടി
സ്വീകരിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കേസില്‍ സാമ്പത്തിക
ഇടപാടുകള്‍ ഉണ്ടായെന്ന
ആരോപണം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഈ
കേസില്‍ പോലീസിന്റെ
ഭാഗത്ത് ഗുരുതര വീഴ്ച
വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പരിശോധനകള്‍
*161.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കളെ
ചൂഷണം ചെയ്യുന്നത്
ഒഴിവാക്കുന്നതിന്
ലീഗല്‍ മെട്രോളജി
വകുപ്പിന്റെ
പരിശോധനകള്‍
ശക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി കൂടുതല്‍
പട്രോളിംഗ്
യൂണിറ്റുകള്‍
രൂപീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
പ്രവാസി
മലയാളികളുടെ ക്ഷേമവും
പുനരധിവാസവും
*162.
ശ്രീ.എം.
മുകേഷ്
,,
രാജു എബ്രഹാം
,,
എ. എന്‍. ഷംസീര്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രവാസി
മലയാളികളുടെ
ക്ഷേമത്തിനും മടങ്ങി
വരുവാന്‍
നിര്‍ബന്ധിതരാകുന്നവരുടെ
പുനരധിവാസത്തിനുമായി
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രവാസികളുടെ
സമ്പാദ്യം നിശ്ചല
നിക്ഷേപമായി തീരാതെ
നാടിന്റെ വികസനത്തിന്
ചാലകശക്തിയാക്കാന്‍
പര്യാപ്തമായ വിധത്തില്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
പ്രവാസികള്‍ക്കായുള്ള
ക്ഷേമപദ്ധതികള്‍
ആസൂത്രണം
ചെയ്യുന്നതിലേയ്ക്കായി
പ്രവാസികളെക്കുറിച്ചുളള
കൃത്യതയാര്‍ന്ന
വിവരശേഖരണത്തിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മാതൃ-ശിശു
മരണ നിരക്ക്
കുറയ്ക്കുന്നതിനുള്ള
കര്‍മ്മപരിപാടികള്‍
*163.
ശ്രീ.വി.
കെ. സി. മമ്മത് കോയ
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ഒ.
ആര്. കേളു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാതൃ-ശിശു മരണ നിരക്ക്
കുറയ്ക്കുന്നതിനുള്ള
കര്‍മ്മപരിപാടികള്‍ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി അശുപത്രികളില്‍
ക്വാളിറ്റി
സ്റ്റാന്റേര്‍ഡ്
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇതിനായി
തെരഞ്ഞെടുത്തിട്ടുള്ള
അശുപത്രികളിലെ
ഡോക്ടര്‍മാരും
നഴ്സുമാരും
ഉള്‍പ്പെടെയുള്ള എല്ലാ
ജീവനക്കാര്‍ക്കും ഇത്
സംബന്ധിച്ച് പരിശീലനം
നല്കുവാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍ക്ക്
കടിഞ്ഞാണിടുന്നതിന് നടപടി
*164.
ശ്രീ.കെ.മുരളീധരന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒട്ടേറെ
സമാധാന യോഗങ്ങള്‍ക്ക്
ശേഷവും കണ്ണൂരില്‍
അക്രമ സംഭവങ്ങളും
രാഷ്ട്രീയ
കൊലപാതകങ്ങളും
നടക്കുന്നത് ആഭ്യന്തര
വകുപ്പിന്റെ വീഴ്ച
മൂലമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാഹിയില്‍
സി. പി. എം.
പ്രവര്‍ത്തകനും ആര്.
എസ്. എസ്.
പ്രവര്‍ത്തകനും ഒരേ
ദിവസം കൊല്ലപ്പെട്ട
സംഭവത്തില്‍
ഗവര്‍ണ്ണര്‍ ആശങ്ക
പ്രകടിപ്പിക്കുകയും
വിശദീകരണം ആരായുകയും
ചെയ്തിട്ടുണ്ടോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇതിന് മുമ്പ്
ഏതൊക്കെ രാഷ്ട്രീയ
കൊലപാതകങ്ങള്‍
നടന്നപ്പോഴാണ്
ഗവര്‍ണ്ണര്‍ വിശദീകരണം
ആരാഞ്ഞിരുന്നത്;
പ്രസ്തുത
വിശദീകരണങ്ങളില്‍
സര്‍ക്കാര്‍ ഭാഗത്ത്
നിന്നും
സ്വീകരിക്കാമെന്ന്
ഉറപ്പ് നല്കിയ
നടപടികളില്‍ വീഴ്ച
ഉണ്ടായത് കൊണ്ടാണോ
കണ്ണൂരില്‍ വീണ്ടും
കൊലപാതകങ്ങള്‍
നടക്കുന്നതിനുള്ള
സാഹചര്യമുണ്ടായത്;
(ഡി)
സംസ്ഥാനത്ത്
രാഷ്ട്രീയ
കൊലപാതകങ്ങള്‍
അടിക്കടി
ഉണ്ടാകുന്നതില്‍
കേന്ദ്രവും സംസ്ഥാനവും
ഭരിക്കുന്ന പ്രമുഖ
പാര്‍ട്ടികളുടെ അംഗങ്ങൾ
ഉൾപെട്ടിട്ടുള്ളതിനാൽ
പോലീസിന് നീതി
നിര്‍വ്വഹണം
കാര്യക്ഷമമായും
നിഷ്പക്ഷമായും
കെെകാര്യം ചെയ്യുവാന്‍
പറ്റാത്ത സാഹചര്യം
സംജാതമായിട്ടുണ്ടോ;
(ഇ)
എങ്കില്‍
സംസ്ഥാനത്ത്
നിലനില്‍ക്കുന്ന
ഭീതിജനകമായ
അന്തരീക്ഷത്തിന് അറുതി
വരുത്തുന്നതിനും
രാഷ്ട്രീയ
കൊലപാതകങ്ങള്‍ക്ക്
കടിഞ്ഞാണിടുന്നതിനും
കര്‍ശന നടപടി
കെെക്കൊള്ളുമോ?
2011-ലെ
പോലീസ് നിയമത്തിന് അനുസൃതമായ
ചട്ടങ്ങള്‍
*165.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-ല്‍
നിലവില്‍ വന്ന പോലീസ്
നിയമത്തിന് അനുസൃതമായ
ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ചട്ടങ്ങള്‍
രൂപീകരിക്കുന്നതിനായി
പ്രത്യേക സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
സമിതി കരട് ചട്ടം
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ആയത് അടിയന്തരമായി
അംഗീകരിച്ച്
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ജാതി
ഭ്രാന്തിന്റെയും
മതാന്ധതയുടെയും ഭീകരത
*166.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജാതീയമായ
ഉത്കര്ഷതാബോധം, ജാതി
ഭ്രാന്തിന്റെയും
മതാന്ധതയുടെയും ഭീകരത
എന്നിവ വ്യക്തമാക്കുന്ന
സംഭവങ്ങള്‍ സംസ്ഥാനത്ത്
അരങ്ങേറുന്നത്
എപ്രകാരമാണ്
വിലയിരുത്തുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രായപൂര്‍ത്തിയായ
സ്ത്രീ
-പുരുഷന്മാര്ക്ക്
സ്വന്തം ഇഷ്ടപ്രകാരം
വിവാഹിതരാകുന്നതിന്
ഭാരതത്തിലെ പരമോന്നത
കോടതിയുടെ വിധി
നിലവിലുളളപ്പോള്
കോട്ടയത്തെ കെവിനും
നീനുവും രജിസ്റ്റര്‍
വിവാഹിതരായതിന്റെ
രേഖകള്‍ കാണിച്ചിട്ടും
കെവിനോടൊപ്പം
ജീവിക്കണമെന്ന് യുവതി
ആവശ്യപ്പെട്ടിട്ടും
അവര്‍ക്ക് നിയമ
സംരക്ഷണം
നല്കുന്നതില്
ഗാന്ധിനഗര്‍ പോലീസ്
വീഴ്ചവരുത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
കെവിന്റെ
ദുരഭിമാന കൊലയില്‍
സംസ്ഥാന പോലീസിന്
ഗുരുതരമായ വീഴ്ച
സംഭവിച്ചു എന്നതിനാല്‍
ആഭ്യന്തര വകുപ്പിന്
ഇതിന്റെ
ഉത്തരവാദിത്വത്തില്‍
നിന്നും
ഒഴിഞ്ഞുമാറുവാന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കുമോ?
പകര്‍ച്ചപ്പനി
വ്യാപിക്കാതിരിക്കാനുളള
പ്രവര്‍ത്തനങ്ങള്‍
*167.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ബി.സത്യന്
,,
കെ.ഡി. പ്രസേനന്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാലം
ആരംഭിക്കുന്നതോടെ
പടര്‍ന്ന് പിടിക്കാറുളള
വിവിധ തരം
പകര്‍ച്ചപ്പനി
വ്യാപിക്കാതിരിക്കാനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
രോഗാണുവാഹകരായ
കൊതുക്, ഇൗച്ച, എലി
തുടങ്ങിയവ
പെരുകുന്നതിന് കാരണമായ
സാഹചര്യങ്ങള്‍
ഇല്ലാതാക്കാന്‍ ജനകീയ
സഹകരണത്തോടെ
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമായിരുന്നു;
അവ എത്രമാത്രം
കാര്യക്ഷമമായി
നടക്കുന്നുണ്ടെന്ന്
വിലയിരുത്താറുണ്ടോ;
ജലജന്യ രോഗങ്ങളുടെ
വ്യാപനം തടയുന്നതിന്
സ്വീകരിച്ചിട്ടുളള
മാര്‍ഗം അറിയിക്കാമോ;
(സി)
പനിബാധിതരുടെ
ചികിത്സയ്ക്കും
പനിമരുന്നുകളുടെ
ആവശ്യാനുസരണമുളള
വിതരണത്തിനും
ഏര്‍പ്പെടുത്തിയിട്ടുളള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
പരിസ്ഥിതി
സംബന്ധിച്ച ധവളപത്രം
T *168.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി. വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതി
സംബന്ധിച്ച്
സര്‍ക്കാര്‍ അംഗീകരിച്ച
ധവളപത്രപ്രകാരം
സംസ്ഥാനത്തെ കിണറുകള്‍,
കായലുകള്‍,മറ്റ്
ജലാശയങ്ങള്‍ എന്നിവ
എത്ര ശതമാനത്തോളം
മലിനമാണെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
ഭൂഗര്‍ഭ
ജലവിതാനത്തില്‍ കുറവും
ഗുണനിലവാര തകര്‍ച്ചയും
ഉണ്ടായിട്ടുണ്ടോ;
(സി)
എങ്കില്‍
ഇവ തടയുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
അര്‍ബുദ
ചികിത്സാ രംഗത്ത് ആര്.സി.സി.
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
*169.
ശ്രീ.കെ.
ആന്‍സലന്‍
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അര്‍ബുദ
ചികിത്സാ രംഗത്ത്
ആര്.സി.സി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമാേ; അര്‍ബുദ
രാേഗികളുടെ എണ്ണം
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്നത്
കണക്കിലെടുത്ത് ആധുനിക
ചികിത്സാ സൗകര്യം
വിപുലീകരിക്കുന്നതിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ് ;
(ബി)
ലാേകാേത്തര
ചികിത്സാ സംവിധാനമുള്ള
റിജിയണല്‍ ക്യാന്‍സര്‍
സെന്ററിനെ സ്റ്റേറ്റ്
കാന്‍സര്‍
ഇന്‍സ്റ്റിറ്റ്യൂട്ടായി
വികസിപ്പിക്കാന്‍
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
അറിയിക്കാമാേ;
(സി)
നിക്ഷിപ്ത
താല്പര്യക്കാര് ചില
മാധ്യമങ്ങളുടെ
സഹായത്താേടെ
ആര്.സി.സി. ക്കെതിരെ
നടത്തുന്ന ദുഷ്
പ്രചരണത്തിന്റെ
പശ്ചാത്തലത്തില്‍
സ്ഥാപനത്തിന്റെ യശസ്സ്
ഉയര്‍ത്തുന്നതിനായി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
അറിയിക്കാമാേ?
ഇ-പോസ്
യന്ത്രങ്ങള്‍ മുഖേന റേഷന്‍
സാധനങ്ങളുടെ വെട്ടിപ്പ്
*170.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പോസ്
യന്ത്രങ്ങളില്‍ വണ്‍
ടൈം പാസ് വേഡ്
ഉപയോഗിച്ച് റേഷന്‍
സാധനങ്ങളുടെ വെട്ടിപ്പ്
നടത്തുന്നതായ
വാർത്തയുടെ നിജസ്ഥിതി
പരിശോധിക്കാന്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
അര്‍ഹതപ്പെട്ടവര്‍ക്ക്
തന്നെയാണോ റേഷന്‍
സാധനങ്ങള്‍ ലഭിച്ചത്
എന്നുറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രൈസ്
മോണിട്ടറിംഗ് സെല്‍
*171.
ശ്രീ.പി.വി.
അന്‍വര്‍
,,
ബി.സത്യന്
,,
ആന്റണി ജോണ്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പിന്
കീഴില്‍ പ്രൈസ്
മോണിട്ടറിംഗ് സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
വിപണി
പിടിച്ചുനിര്‍ത്തുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രൈസ് മോണിട്ടറിംഗ്
സെല്‍ നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സെല്ലിന്റെ ഘടന
എപ്രകാരമാണെന്ന്
വിശദമാക്കുമോ?
കെ-ഫോണ്‍
പദ്ധതി
*172.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
കെ-ഫോണ്‍ പദ്ധതിപ്രകാരം
എന്തൊക്കെ സേവനങ്ങളാണ്
പൊതുജനങ്ങള്‍ക്ക്
നല്കാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനെപ്പറ്റിയും
സാമ്പത്തിക
സ്രോതസ്സിനെപ്പറ്റിയുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
പദ്ധതി നടപ്പില്‍
വരുന്നതോടെ സംസ്ഥാനത്തെ
വിവരസാങ്കേതിക രംഗത്ത്
എന്തൊക്കെ മാറ്റങ്ങളാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
ഈ
പദ്ധതിയ്ക്ക് സാങ്കേതിക
സഹായം ലഭ്യമാക്കാന്‍
ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണ്
ചുമതല
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
അന്താരാഷ്ട്രതലത്തില്‍
പ്രവര്‍ത്തിക്കുന്ന
വിവരസാങ്കേതിക
പ്രവര്‍ത്തകരുടെ സേവനം
ഉറപ്പ് വരുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മെഡിക്കല്‍
കോളേജുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനുളള
പദ്ധതി
*173.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എ. പ്രദീപ്കുമാര്‍
,,
ഐ.ബി. സതീഷ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനുളള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ ഭാഗമായി
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
മെഡിക്കല്‍
കോളേജുകളില്‍
വര്ദ്ധിപ്പിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
മെഡിക്കല്‍
കോളേജുകളുടെ
വികസനത്തിനായുളള
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
ഏതെല്ലാം
മെഡിക്കല്‍
കോളേജുകളെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
സിവില്‍
സപ്ലൈസിന്റെ താലൂക്ക് ഔട്ട്
ലെറ്റുകള്‍
*174.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
കെ.എന്‍.എ ഖാദര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസിന്റെ താലൂക്ക്
ഔട്ട് ലെറ്റുകള്‍
ഹൈപ്പര്‍
മാര്ക്കറ്റുകളാക്കുന്നതിനും
സിവില്‍ സപ്ലൈസ്
വകുപ്പിന്റെ ഔട്ട്
ലെറ്റുകളില്‍ ഇ-പോസ്
മെഷീൻ
സ്ഥാപിക്കുന്നതിനും
ഉദ്ദേശ്യമുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സിവില്‍
സപ്ലൈസ് വകുപ്പില്‍
ഉപഭോക്തൃ പരാതി
പരിഹാരത്തിന്
നിലവിലുള്ള സംവിധാനം
അപര്യാപ്തമാണന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ ഈ സംവിധാനം
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭക്ഷ്യഭദ്രത
നിയമം
*175.
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രത
നിയമം സംസ്ഥാനത്ത്
നടപ്പാക്കിയതിന്റെ
പുരോഗതി വിശദമാക്കുമോ;
(ബി)
ഭക്ഷ്യഭദ്രത
നിയമപ്രകാരം ഓരോ
വിഭാഗത്തിനും
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇത്
മൂലം സംസ്ഥാന
സര്‍ക്കാരിന് അധിക
ബാധ്യത
വരുത്തുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഭക്ഷ്യഭദ്രത
നിയമം
നടപ്പിലാക്കിയപ്പോള്‍
ദാരിദ്ര്യ സൂചക
മാനദണ്ഡങ്ങള്‍ക്ക്
പുറമേ ഭക്ഷ്യ
ദൗര്‍ലഭ്യം എന്ന
മാനദണ്ഡം കൂടി
പരിഗണിക്കണമെന്ന്
മുന്‍സര്‍ക്കാര്‍
കേന്ദ്രത്തിനോട്
ആവശ്യപ്പെട്ടിരുന്നോ;വ്യക്തമാക്കുമോ;
(ഇ)
ദേശീയ
ശരാശരിയില്‍ 67%
ആളുകള്‍ മുന്‍ഗണന
വിഭാഗത്തില്‍
ഉള്‍പ്പെട്ടപ്പോള്‍
സംസ്ഥാനത്ത് 46% മാത്രം
മുന്‍ഗണനാവിഭാഗത്തില്‍
ഉള്പ്പെടാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ?
ക്യാന്‍സര്‍
രോഗ ചികിത്സ
*176.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ജെയിംസ് മാത്യു
,,
വി. അബ്ദുറഹിമാന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്യാന്‍സര്‍
രോഗബാധിതരുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്നത്
പരിഗണിച്ച് ക്യാന്‍സര്‍
രോഗ നിര്‍ണ്ണയം
ആദ്യഘട്ടത്തില്‍ തന്നെ
കണ്ടെത്തുന്നതിന്
താഴെത്തട്ടിലുളള
ആശുപത്രികള്‍ മുതല്‍
പരിശീലന പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
ക്യാന്‍സര്‍
രോഗത്തിന് കാരണമാകുന്ന
ജീവിത ശെെലികളും
ജീവിതസാഹചര്യങ്ങളും
സംബന്ധിച്ചും
രോഗത്തിനെതിരെയുളള
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ചും
ജനങ്ങളില്‍ അവബോധം
ഉണ്ടാക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
ക്യാന്‍സര്‍
രോഗ തീവ്രത
കണക്കിലെടുത്ത് എല്ലാ
ജില്ലകളിലും
ക്യാന്‍സര്‍ സാന്ത്വന
പരിചരണ കേന്ദ്രങ്ങള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
സുതാര്യവും
കാര്യക്ഷമവുമായ
ഭരണനിര്‍വ്വഹണം
*177.
ശ്രീ.എം.
സ്വരാജ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണമികവ്
അടിസ്ഥാനമാക്കി പബ്ലിക്
അഫയേഴ്സ് സെന്റര്‍
തയ്യാറാക്കിയ
സൂചികയില്‍ ഒന്നാം
സ്ഥാനം നേടാന്‍ കഴിഞ്ഞ
സംസ്ഥാനത്തിന്, അത്
നിലനിര്‍ത്താനായി
ഭരണസിരാകേന്ദ്രമായ
സെക്രട്ടേറിയറ്റ്
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടത്തി വരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
ഭരണനിര്‍വ്വഹണം
സുതാര്യവും
കാര്യക്ഷമവുമാക്കാന്‍
തുടങ്ങിയ ഇ-ഗവേണന്‍സ്
സംവിധാനത്തെക്കുറിച്ച്
വിശദമാക്കാമോ?
പോലീസ്
സ്റ്റേഷനുകളില്‍ ചൈല്‍ഡ്
വെല്‍ഫയര്‍ ഓഫീസര്‍
*178.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
പോലീസ് സ്റ്റേഷനുകളിലും
അസിസ്റ്റന്റ് സബ്ബ്
ഇന്‍സ്പെക്ടറില്‍
കുറയാത്ത ഒരു
ഉദ്യോഗസ്ഥനെ ചൈല്‍ഡ്
വെല്‍ഫയര്‍ ഓഫീസറായി
നിയമിക്കണമെന്ന്
ജുവനൈല്‍ ജസ്റ്റിസ്
ആക്ടില്‍
നിബന്ധനയുണ്ടോ;
(ബി)
കുട്ടികള്‍ക്ക്
നേരെയുളള
ലൈംഗികാതിക്രമം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
,പ്രസ്തുത നിബന്ധന
പ്രകാരം സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളില്‍
ചൈല്‍ഡ് വെല്‍ഫയര്‍
ഓഫീസർമാരെ
നിയമിച്ചിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഓരോ വര്‍ഷവും
രജിസ്റ്റര്‍ ചെയ്ത
പോക്സോ കേസുകള്‍
എത്രയാണ്;ഏറ്റവും
കൂടുതല്‍ പോക്സോ
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തത് ഏത് ജില്ലയില്‍
നിന്നാണ്;
(ഡി)
പോക്സോ
കേസില്‍ വര്‍ദ്ധനവ്
ഉണ്ടാകുന്ന
സാഹചര്യത്തില്‍ പോലീസ്
സ്റ്റേഷനുകളില്‍
ചൈല്‍ഡ് വെല്‍ഫയര്‍
ഓഫീസർമാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കുള്ള
നഷ്ടപരിഹാരം
*179.
ശ്രീ.കെ.കുഞ്ഞിരാമന്
,,
സി.കൃഷ്ണന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനും
പുനരധിവസിപ്പിക്കുന്നതിനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കാമോ;
(ബി)
പദ്ധതിക്കായി
കേന്ദ്ര സഹായം
ആവശ്യപ്പെട്ടിരുന്നോ;
കേന്ദ്ര സര്‍ക്കാരും
കീടനാശിനി നിര്‍മ്മാണ
കമ്പനിയും
ദുരിതബാധിതര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനും
പുനരധിവസിപ്പിക്കുന്നതിനും
എന്തെല്ലാം സഹായങ്ങൾ
നല്‍കിയിട്ടുണ്ട്;
(സി)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
ആശ്വാസമെത്തിക്കുന്നതിനും
സൗജന്യ ചികിത്സയും
പെന്‍ഷനും റേഷനും
ഉള്‍പ്പെടെ
നല്‍കുന്നതിനും വേണ്ടി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
ദുരഭിമാനക്കൊലപാതകം
*180.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
ദുരഭിമാനക്കൊലപാതകം
എന്ന് പൊതുസമൂഹമോ
പോലീസോ
വിലയിരുത്തിയിട്ടുള്ള
സംഭവങ്ങള്‍ സംസ്ഥാനത്ത്
ഉണ്ടായിട്ടുണ്ടോ;എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സാംസ്കാരിക
കേരളത്തിന് അപമാനകരമായ
ഇത്തരം സംഭവങ്ങള്‍
ആവര്ത്തിയ്ക്കുന്നത്
തടയുന്നതിന് കഴിയാത്ത
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;എങ്കിൽ
ഇത്തരം സംഭവങ്ങളെ
തുടര്‍ന്ന് സമൂഹത്തിൽ
ഉണ്ടായിട്ടുള്ള
ആശങ്കകള്‍
പരിഹരിയ്ക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?