ഫ്ലെക്സ്
നിരോധനം
*121.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതിയ്ക്ക്
ദോഷം ചെയ്യുന്ന
ഫ്ലെക്സ്
ഉല്പന്നങ്ങളുടെ
നിര്‍മ്മാണവും ഉപയോഗവും
നിരോധിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
മേഖലയില്‍ ജോലി
ചെയ്യുന്നവരെ എപ്രകാരം
പുനരധിവസിപ്പിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഫ്ലെക്സ്
ബോര്‍ഡുകള്‍ക്ക് പകരം
എന്ത് സംവിധാനമാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ഫ്ലെക്സ്
നിരോധനം എന്നുമുതല്‍
നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ?
ലൈഫ്
മിഷന് പദ്ധതി
*122.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ആന്‍സലന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭവനരഹിതരില്ലാത്ത
കേരളമെന്ന സ്വപ്നം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
ലൈഫ് മിഷന് പദ്ധതിയുടെ
ഒന്നാംഘട്ടത്തില്‍
പൂര്‍ത്തീകരിക്കാതെ
കിടന്നിരുന്ന വീടുകള്‍
പൂര്‍ത്തീകരിക്കാന്‍
നടത്തിയ
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
അടുത്ത
ഘട്ടമായി നഗരങ്ങളില്‍
ഭൂമിയുള്ള എല്ലാ
ഭവനരഹിതര്‍ക്കും വീട്
നല്കാന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
ഭൂരഹിത
ഭവനരഹിതര്‍ക്കുള്ള ഭവന
സമുച്ചയ നിര്‍മ്മാണ
പദ്ധതിയുടെ നിലവിലെ
പുരോഗതി അറിയിക്കാമോ;
പദ്ധതിയുടെ
വിജയത്തിനായി ബഹുജന
പങ്കാളിത്തം
ലക്ഷ്യമാക്കുന്നുണ്ടോ;
എങ്കില്‍ എങ്ങനെയെന്ന്
അറിയിക്കാമോ?
കാര്‍ഷിക
മേഖലയിലെ യന്ത്രവല്‍ക്കരണം
*123.
ശ്രീ.ഷാഫി
പറമ്പില്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യഥാസമയം
യന്ത്രവല്‍ക്കരണം
നടത്താതിരുന്നതാണ്
നെല്‍കൃഷി തുടങ്ങിയ
കാര്‍ഷിക മേഖലകളിൽ
ഉത്പാദനം കുറയുന്നതിന്
കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കൃഷിയിടങ്ങള്‍
യന്ത്രവല്ക്കരിക്കുവാന്
മിഷന്
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
യന്ത്രങ്ങള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
വൈദഗ്ദ്ധ്യമുള്ള
തൊഴിലാളികളുടെ അഭാവമാണ്
യന്ത്രവല്‍ക്കരണത്തിന്
തടസ്സമായതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
മിഷന്
രൂപീകരിക്കുന്നതിലൂടെ
വൈദഗ്ദ്ധ്യമുള്ള
തൊഴിലാളികളെ
ലഭ്യമാക്കുവാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കുടുംബശ്രീ
പ്രവര്‍ത്തകരെ
കൃഷിയിലേക്ക്
ആകര്‍ഷിക്കുന്നതിന്
സ്ത്രീ സൗഹൃദ കാര്‍ഷിക
ഉപകരണങ്ങള്‍
കൊണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
മിഷന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
അതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ?
റബ്ബറിന്റെ
വിലയിടിവ് മൂലം കർഷകർ
നേരിടുന്ന പ്രശ്നങ്ങള്‍
*124.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.സുരേഷ് കുറുപ്പ്
,,
മുരളി പെരുനെല്ലി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പത്ത് ലക്ഷത്തോളം
റബ്ബര്‍ കര്‍ഷകര്‍
റബ്ബറിന്റെ
വിലയിടിവുകൊണ്ട്
നേരിടുന്ന ഗുരുതര
പ്രശ്നം പരിഹരിക്കാനായി
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകളുടെ
പ്രതിനിധികളെ
ഉള്‍പ്പെടുത്തി
രൂപീകരിച്ച ടാസ്ക്
ഫോഴ്സ് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
അനിയന്ത്രിതമായ
ഇറക്കുമതി കൊണ്ട്
വിപണിയില്‍ ഷീറ്റ്
റബ്ബറിന്
വിലയിടിഞ്ഞുകൊണ്ടിരിക്കുന്നത്
തടയാന്‍ കേന്ദ്ര
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനം
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;വിശദാംശം
അറിയിക്കാമോ;
(സി)
ചിരട്ടപ്പാലിന്
ബ്യൂറോ ഓഫ് ഇന്ത്യന്‍
സ്റ്റാന്‍ഡേര്‍ഡ്സ്
നിലവാരം
നിശ്ചയിച്ചിട്ടുണ്ടോ;എങ്കില്‍
ഇത് ചിരട്ടപ്പാല്‍
ഇറക്കുമതിക്ക് വഴി
തുറക്കുവാൻ
ഇടയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
റബ്ബര്‍ പ്രൊഡക്ഷന്‍
ഇന്‍സെന്റീവ് ഇനത്തില്‍
കര്‍ഷകര്‍ക്ക് എത്ര
കോടി രൂപ
നല്‍കിയിട്ടുണ്ട്;ചെലവിന്
ആനുപാതികമായി വില
നിശ്ചയിക്കണമെന്നും
നിലവില്‍ സംസ്ഥാന
സര്‍ക്കാര്‍ നല്കി
വരുന്ന ഉല്പാദക ബോണസ്
150 രൂപയില്‍നിന്ന് 200
രൂപയാക്കാന്‍ വേണ്ട
സാമ്പത്തിക സഹായം
നല്‍കണമെന്നും
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ;ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാട്
അറിയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
മേഖലയിലെ പദ്ധതികള്‍
*125.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍ കഴിഞ്ഞ രണ്ട്
വര്‍ഷം എന്തൊക്കെ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
കേന്ദ്ര ഗവണ്മെന്റ്
പദ്ധതികള്‍ക്കാണ് ഈ
കാലയളവില്‍ സംസ്ഥാനത്തെ
കാര്‍ഷിക മേഖലയില്‍
അനുമതി
നല്‍കിയിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
കൃഷിയാവശ്യങ്ങള്‍ക്കുള്ള
ധനസഹായമായി കഴിഞ്ഞ
വര്‍ഷം
കേന്ദ്രഗവണ്മെന്റില്
നിന്നും സര്‍ക്കാരിന്
ലഭിച്ച തുകയുടെ
വിശദാംശങ്ങള്‍ ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
സ്വാഭാവിക
റബ്ബറിന്റെ വില
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
*126.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാഭാവിക
റബ്ബറിന്റെ ഉപഭോഗം
കൂട്ടുന്നതിനും
നിയന്ത്രണങ്ങള്‍
ഒഴിവാക്കി കയറ്റുമതി
വർധിപ്പിക്കുക വഴി
സ്വാഭാവിക റബ്ബറിന്റെ
വില
വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള
സാഹചര്യം
ഉണ്ടാക്കണമെന്ന്
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിന്റെ
അടിസ്ഥാനത്തിൽ കേന്ദ്ര
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ സംസ്ഥാനത്തെ
റബ്ബര്‍ കര്‍ഷകരുടെ
താല്പര്യങ്ങള്ക്ക്
അനുയോജ്യമാണോ;
വ്യക്തമാക്കാമോ;
(ബി)
ടയര്‍
ലോബി കര്‍ഷകരെ ചൂഷണം
ചെയ്യുന്നതാണ് വില
താഴ്ന്നു
നിൽക്കുന്നതിന്
കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
യാതൊരു
നിയന്ത്രണവുമില്ലാതെയുള്ള
റബ്ബര്‍ ഇറക്കുമതി
സംസ്ഥാനത്തെ റബ്ബര്‍
കര്‍ഷകന്റെ ജീവിതം
ദുസ്സഹമാക്കിയെന്നതും
റബ്ബര്‍ വില്പനയിൽ
നിന്ന് ലഭിക്കുന്ന തുക
കൂലിച്ചെലവിന് മാത്രമെ
തികയൂ എന്നതും
വസ്തുതയാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
മുൻസര്‍ക്കാരിന്റെ
കാലത്ത് വിജയകരമായി
നടപ്പിലാക്കിയ റബ്ബര്‍
പ്രൊഡക്ഷൻ ഇൻസന്റീവ്
പദ്ധതി പ്രകാരം
2016-17, 2017-18
കാലയളവിൽ എത്ര തുകയാണ്
കര്‍ഷകര്‍ക്ക് നൽകിയത്;
(ഇ)
ഈ
പദ്ധതിയനുസരിച്ച്
റബ്ബര്‍ വില കിലോക്ക്
200 രൂപ ആക്കണമെന്ന
ആവശ്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ
അനുകൂല തീരുമാനം
ഉണ്ടാകുമോ;
വിശദമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
*127.
ശ്രീ.റോജി
എം. ജോണ്‍
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
കരാറില്‍ പറഞ്ഞിരുന്ന
പ്രകാരമുളള സമയക്രമം
പാലിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
690
പ്രവൃത്തി ദിവസം
കൊണ്ട് പദ്ധതിയുടെ
എത്ര ശതമാനം
നിര്‍മ്മാണം
പൂര്‍ത്തിയാക്കണമെന്നായിരുന്നു
കരാര്‍ വ്യവസ്ഥയിൽ
സൂചിപ്പിച്ചിരുന്നത്;
അതില്‍ എത്ര ശതമാനം
പൂര്‍ത്തിയാക്കുവാൻ
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ;
(സി)
കരാര്‍
പ്രകാരമുളള നിര്‍മ്മാണ
പ്രവൃത്തികള്‍
പുരോഗമിക്കാത്തതിനാല്‍
പിഴയൊടുക്കുവാന്‍
സര്‍ക്കാര്‍ അദാനി
ഗ്രൂപ്പിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര തുക
പിഴയടയ്ക്കുവാനാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
നിശ്ചിത സമയത്ത്
പൂര്‍ത്തിയാക്കുവാന്‍
കഴിയില്ലായെന്നും 16
മാസം കൂടി അധികമായി
അനുവദിക്കണമെന്നും
അദാനി ഗ്രൂപ്പ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിലുളള
സര്‍ക്കാര്‍ നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ?
നീര
അന്താരാഷ്ട്ര വിപണിയില്‍
എത്തിക്കാന്‍ നടപടി
*128.
ശ്രീ.പി.ഉബൈദുള്ള
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഉല്പാദിപ്പിക്കുന്ന
നീര ഒറ്റ ബ്രാന്‍ഡില്‍
വിപണിയില്‍
എത്തിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നീരയെ
അന്താരാഷ്ട്ര
വിപണിയില്‍
എത്തിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേേശിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
നീരയുടെ
ഉല്പാദനം, വിപണനം
എന്നിവ
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
തിരുവനന്തപുരം
സ്മാര്‍ട്ട് സിറ്റി
പ്രോജക്ട്
*129.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സ്മാര്‍ട്ട് സിറ്റി
പ്രോജക്ടിന്റെ നിലവിലെ
സ്ഥിതി
എന്താണെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രോജക്ടിന്റെ
കണ്‍സള്‍ട്ടന്‍സിയെ
തെരഞ്ഞെടുക്കുന്നതിലുണ്ടായിരുന്ന
അനിശ്ചിതാവസ്ഥ
മാറിയിട്ടുണ്ടോ;
കണ്‍സള്‍ട്ടന്‍സി
ആര്‍ക്കാണ്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രോജക്ടിന് ഇതിനകം
കേന്ദ്ര അര്‍ബന്‍
വികസനവും
ഭവനനിര്‍മ്മാണവും
മന്ത്രാലയത്തില്‍
നിന്ന് എന്തെങ്കിലും
ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രോജക്ടിന്റെ ഭാഗമായി
ആദ്യ വര്‍ഷം ഏതൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
തിരുവനന്തപുരം
നഗരത്തില്‍
അനുഭവപ്പെടുന്ന
വെളളക്കെട്ട്
മാറ്റുന്നതിന് പ്രസ്തുത
പദ്ധതിയുടെ കീഴില്‍
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
വികേന്ദ്രീകൃതാസൂത്രണം
കാര്യക്ഷമമാക്കാനായി
സ്വീകരിച്ച നടപടികള്‍
*130.
ശ്രീ.സി.കൃഷ്ണന്
,,
ബി.സത്യന്
,,
വി. അബ്ദുറഹിമാന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികേന്ദ്രീകൃതാസൂത്രണം
കാര്യക്ഷമമാക്കാനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
നിര്‍വഹണം എത്ര
ശതമാനമാണ്; എത്ര
സ്ഥാപനങ്ങള്‍ മുഴുവന്‍
പദ്ധതിവിഹിതവും
വര്‍ഷാവസാനത്തിന്
മുന്‍പുതന്നെ
വിനിയോഗിക്കുന്നതില്‍
വിജയിച്ചു;
(ബി)
2018-19
വര്‍ഷത്തെ പദ്ധതി
ആസൂത്രണത്തിന്റെ
പുരോഗതി അറിയിക്കാമോ;
നൂറു ശതമാനം
പദ്ധതികൾക്കും അംഗീകാരം
നേടിയിട്ടുണ്ടോ;
(സി)
പദ്ധതികള്‍
സമ്പൂര്‍ണ്ണമായും
സമയബന്ധിതമായും
പൂര്‍ത്തിയാക്കാന്‍
വേണ്ടി നടത്തുന്ന
ഇടപെടലുകള്‍
അറിയിക്കാമോ?
കൃഷി
വകുപ്പില്‍ വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
*131.
ശ്രീ.ആന്റണി
ജോണ്‍
,,
എം. സ്വരാജ്
,,
കെ.സുരേഷ് കുറുപ്പ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി വകുപ്പിന്റെ
ഏതെല്ലാം പ്രവര്‍ത്തന
മേഖലകളിലാണ്
വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കര്‍ഷകരുടെ
സഹായത്തിനായി ആരംഭിച്ച
കോള്‍ സെന്ററുകളുടെ
പ്രവര്‍ത്തനം
എപ്രകാരമാണെന്ന്
വിശദമാക്കാമോ;
(സി)
വിവര
സാങ്കേതിക വിദ്യയുടെ
ഉപയോഗം
കര്‍ഷകരിലേയ്ക്ക്
എത്തിയ്ക്കുന്നതിനായി
ഡിജിറ്റല്‍
കര്‍മ്മസേന
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കൃഷി
വകുപ്പിന്റെയും തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെയും
പദ്ധതികളുമായി
വിവരസാങ്കേതിക വിദ്യ
സംയോജിപ്പിച്ച് കൊണ്ട്
പദ്ധതികള്‍ കൂടുതല്‍
ഫലപ്രദമാക്കാന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സേഫ്
കേരള പ്രോജക്ട്
*132.
ശ്രീ.കാരാട്ട്
റസാഖ്
,,
രാജു എബ്രഹാം
,,
റ്റി.വി.രാജേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹനങ്ങളുടെ
എണ്ണത്തില്‍ ഉണ്ടാകുന്ന
അമിത വര്‍ദ്ധനവും
സുരക്ഷിത ഗതാഗത
സംസ്ക്കാരത്തിന്റെ
അഭാവവും കൊണ്ട്
സംസ്ഥാനത്ത് വലിയ
തോതില്‍
വാഹനാപകടങ്ങള്‍
ഉണ്ടാകുന്നത് 2020 ഓടെ
പകുതിയായി കുറയ്ക്കുക
എന്ന ലക്ഷ്യത്തോടെ
പ്രഖ്യാപിച്ചിട്ടുള്ള
സേഫ് കേരള പ്രോജക്ട്
ഫലപ്രദമായി
നടപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
അമിത
വേഗതയും മറ്റ് നിയമ
ലംഘനങ്ങളും
നിയന്ത്രിക്കാന്‍
ആധുനിക സാങ്കേതിക
വിദ്യാധിഷ്ഠിതമായ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
റോഡ്
അപകടങ്ങള്‍
കുറയ്ക്കുന്നതിന് റോഡ്
സുരക്ഷ അതോറിറ്റി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്?
നെല്‍കൃഷി
വ്യാപിപ്പിക്കാനുള്ള
നടപടികള്‍
*133.
ശ്രീ.ഒ.
ആര്. കേളു
,,
പി. ഉണ്ണി
,,
ആര്. രാജേഷ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ചുവര്‍ഷം
കൊണ്ട് ഒരു ലക്ഷം
ഹെക്ടറിലേക്ക് കൂടി
നെല്‍കൃഷി
വ്യാപിപ്പിക്കുമെന്ന
പ്രഖ്യാപിത
ലക്ഷ്യത്തിന്റെ
അടിസ്ഥാനത്തില്‍
നടന്നുവരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
പുതുതായി
കൃഷിയോഗ്യമാക്കിയ
സ്ഥലത്തും നിലവില്‍
കൃഷിയുണ്ടായിരുന്ന
സ്ഥലത്തും സ്ഥിരമായി
നെല്‍കൃഷി
ഇറക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
ശ്രദ്ധ
പതിപ്പിച്ചിട്ടുണ്ടോ;
(ബി)
വിസ്തൃതി
വര്‍ദ്ധനയ്ക്ക്
ആനുപാതികമായി ഉല്പാദന
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
ഏതെങ്കിലും
പദ്ധതിയുണ്ടോ; നെല്ലു
സംഭരണം
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
സംസ്ഥാന
സര്‍ക്കാര്‍
നെല്‍കൃഷിക്ക് നല്കി
വരുന്ന സഹായം
എന്തെല്ലാമെന്നും
കേന്ദ്ര സര്‍ക്കാര്‍
നല്കുന്ന സഹായം
എന്തെല്ലാമെന്നും
അറിയിക്കാമോ?
കാര്‍ഷികമേഖലയിലെ
പ്രവര്‍ത്തനങ്ങള്‍
*134.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.എം.
ആരിഫ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ വാര്‍ഡുകളിലും
സംഘടിപ്പിക്കാനുദ്ദേശിക്കുന്ന
കര്‍ഷകസഭയുടെ ലക്ഷ്യം
വിശദീകരിക്കാമോ;
(ബി)
കൃഷിയില്‍
നിന്നുളള വരുമാനം
ഇരട്ടിപ്പിക്കുക എന്ന
ഉദ്ദേശ്യത്തോടെ
സംസ്ഥാന സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
മൂല്യവര്ദ്ധിതോല്പന്നങ്ങളുടെ
ഉല്പാദനവും വിപണനവും
പ്രോത്സാഹിപ്പിക്കാന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമാേ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പാക്കുന്ന വിള
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ?
ഹരിതകേരളം
മിഷന്റെ ഭാഗമായുള്ള
മാലിന്യസംസ്ക്കരണം
*135.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
മിഷന്റെ ഭാഗമായി
മാലിന്യസംസ്ക്കരണം
ഫലപ്രദമായും
കാര്യക്ഷമമായും
നടപ്പിലാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഹരിതകേരളം
മിഷന്റെ ഭാഗമായി ഉറവിട
മാലിന്യസംസ്ക്കരണം
സംബന്ധിച്ചും
പൊതുസ്ഥലങ്ങളില്‍
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നവര്‍ക്കെതിരെ
സ്വീകരിക്കുന്ന
നടപടികള്‍
സംബന്ധിച്ചുമുള്ള നയം
വ്യക്തമാക്കുമോ;
(സി)
നഗരപ്രദേശങ്ങളില്‍
കേന്ദ്രീകൃത
മാലിന്യസംസ്ക്കരണ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേന
പ്ലാസ്റ്റിക്
റീസൈക്ലിംഗ്
ഫാക്ടറികള്‍
സ്ഥാപിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മാലിന്യ
സംസ്ക്കരണം
*136.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വച്ഛ്
ഭാരത് മിഷന്റെ
ആഭിമുഖ്യത്തില്‍
കേന്ദ്ര ഭവനവും
നഗരകാര്യവും മന്ത്രാലയം
നടത്തിയ സര്‍വ്വേയുടെ
അടിസ്ഥാനത്തില്‍ 2017-ൽ
വിവിധ
വിഭാഗങ്ങള്‍ക്കായി
നല്കിയ 52
അവാര്‍ഡുകളില്‍ എത്ര
അവാർഡുകൾ സംസ്ഥാന
സര്‍ക്കാരിന് നേടുവാന്‍
കഴിഞ്ഞു;
(ബി)
അവാര്‍ഡുകളൊന്നും
ലഭിച്ചിട്ടില്ലെങ്കിൽ,
ഹരിതകേരളം മിഷന്റെ
ആഭിമുഖ്യത്തില്‍
മാലിന്യ
സംസ്ക്കരണത്തിന്
സംവിധാനം ഒരുക്കിയെന്ന്
അവകാശപ്പെടുമ്പോഴും
പ്രസ്തുത അവാര്‍ഡ്
നേടുവാന്‍
കഴിയാതിരുന്നത് ഈ
പദ്ധതിയുടെ പരാജയം
മൂലമാണോ;
വ്യക്തമാക്കുമോ;
(സി)
പരസ്യത്തിന്
വേണ്ടി വൻ തുക
ചെലവഴിക്കാതെ
സംസ്ഥാനത്തെ മാലിന്യ
മുക്തമാക്കുന്നതിനും
സാംക്രമിക രോഗങ്ങളുടെ
പിടിയില്‍ നിന്നും
രക്ഷിക്കുന്നതിനും
ക്രിയാത്മകമായ
നടപടികള്‍
ആവിഷ്ക്കരിക്കുമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
*137.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുടെ
ഇരുപത്തിയഞ്ച് ശതമാനം
2017 ഒക്ടോബര്‍ 24-ന്
മുമ്പ്
പൂര്‍ത്തിയാക്കണമെന്ന
വ്യവസ്ഥ അദാനി ഗ്രൂപ്പ്
ലംഘിച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(ബി)
എങ്കില്‍
കരാര്‍ പ്രകാരം
നഷ്ടപരിഹാരത്തിന്
സര്‍ക്കാര്‍ നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഈ
നോട്ടീസിന്മേല്
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
വിഭജനം
*138.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി. വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
സ്വതന്ത്രാധികാരമുള്ള
മൂന്ന് മേഖലകളായി
വിഭജിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനെ
ആധാരമാക്കി
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വളരെ
കുറഞ്ഞ വിഹിതം
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ മാത്രമുള്ള
മലബാര്‍, എറണാകുളം
മേഖലകളില്‍ വിഭജനം
നടക്കുമ്പോള്‍
എപ്രകാരമാണ് ബസ് വിഹിതം
അനുവദിക്കുക എന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
മൂന്ന്
മേഖലകളായി വിഭജിക്കുന്ന
പക്ഷം ഓരോ മേഖലയുടെയും
തലപ്പത്ത്
എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാരെ
നിയമിക്കേണ്ടി
വരുന്നതിനാല്‍
അപ്രകാരമുള്ള അധിക
ബാദ്ധ്യത
കണക്കാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
സമഗ്ര
പാര്‍ക്കിംഗ് നയം
*139.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരങ്ങളില്‍
വാഹനങ്ങൾ
വർദ്ധിയ്ക്കുന്നതിനനുസൃതമായി
പാര്‍ക്കിംഗ്
സൗകര്യമില്ലാത്തത്
ഗതാഗത തടസ്സത്തിനും
വാഹനാപകടത്തിനും
കാരണമാകുന്നുവെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം,
എറണാകുളം , കോഴിക്കോട്
എന്നീ നഗരങ്ങളില്‍
ബഹുനില യന്ത്രവല്‍കൃത
പാര്‍ക്കിംഗ് സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
ഏതെങ്കിലും സ്വകാര്യ
കമ്പനിയുമായി
ധാരണയിലെത്തിയിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(ഡി)
സമഗ്ര
പാര്‍ക്കിംഗ് നയം
ആവിഷ്ക്കരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
കുടുംബശ്രീ
നടപ്പാക്കുന്ന പദ്ധതികള്‍
*140.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദാരിദ്ര്യ
നിര്‍മ്മാര്‍ജ്ജനം
ലക്ഷ്യമിട്ട്
കുടുംബശ്രീ
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്നും അവയുടെ
സംക്ഷിപ്ത വിവരവും
ലഭ്യമാക്കുമോ;
(ബി)
സ്ത്രീ
ശാക്തീകരണം
ലക്ഷ്യമാക്കി
കുടുംബശ്രീ
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്നും
അവയുടെ പ്രധാന
വിശദാംശങ്ങളും
അറിയിക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
സാമൂഹ്യവും
സാമ്പത്തികവുമായ
വികസനത്തില്‍
കുടുംബശ്രീയുടെ പങ്ക്
വ്യക്തമാക്കുമോ;
(ഡി)
സാമൂഹിക
വികസനം
ഉറപ്പാക്കുന്നതിനായി
ആദിവാസി മേഖലയില്‍
കുടുംബശ്രീ നടത്തുന്ന
ഇടപെടലുകള്‍
വിശദമാക്കുമോ?
ലൈഫ്
മിഷന് പദ്ധതി
*141.
ശ്രീ.അനൂപ്
ജേക്കബ്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയുടെ
ഭാഗമായി 2018 മാര്‍ച്ച്
31 ന് മുമ്പ് എത്ര ഭവന
രഹിതര്‍ക്ക് വീട്
നല്‍കണമെന്നാണ്
ലക്ഷ്യമിട്ടിരുന്നത്;
പ്രസ്തുത ലക്ഷ്യം
പ്രാവര്‍ത്തികമാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ബി)
ഈ
പദ്ധതിയിന്‍ കീഴില്‍
ഗുണഭോക്താക്കളെ
കണ്ടെത്തുവാന്‍ നടത്തിയ
വിവരശേഖരണം സംബന്ധിച്ച്
വ്യാപകമായ പരാതികള്‍
ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അനര്‍ഹര്‍
ലിസ്റ്റില്‍
കടന്നുകൂടിയതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അനര്‍ഹരെ
ഒഴിവാക്കുന്നതിനും
അര്‍ഹരെ ലിസ്റ്റില്‍
ഉള്ക്കൊളളിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
ഈ
പദ്ധതിക്കായി എത്ര തുക
വായ്പ എടുക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
ഹഡ്കോയില്‍ നിന്നും
വായ്പ എടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ പലിശ
എത്ര ശതമാനമാണ്;
(ഇ)
ലൈഫ്
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
പ്രാദേശിക സംഭാവനകള്‍
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
വിദേശത്ത് നിന്നും
ഇക്കാര്യത്തിന് ഫണ്ട്
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
തുകയെന്ന്
വെളിപ്പെടുത്താമോ;
(എഫ്)
പ്രാദേശിക
സാമ്പത്തിക സഹായം
സ്വീകരിച്ച് ഈ
പദ്ധതിയില്‍ വീട്
പൂര്‍ത്തിയാക്കുവാന്‍
ഉതകുന്ന രീതിയില്‍
ജനകീയ മുന്നേറ്റം
ഉണ്ടാക്കുവാന്‍
സാധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കുടുംബശ്രീ
പ്രസ്ഥാനം
*142.
ശ്രീ.പുരുഷന്
കടലുണ്ടി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.വി.
അന്‍വര്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൂട്ടായ്മയിലൂടെ
സ്ത്രീകളുടെ സാമ്പത്തിക
ശാക്തീകരണത്തിന് വഴി
തുറക്കുന്ന കുടുംബശ്രീ
പ്രസ്ഥാനത്തെ സമസ്ത
മേഖലയിലേക്കും
വ്യാപിപ്പിക്കാനും
ലോകത്തിലെ ഏറ്റവും വലിയ
സ്ത്രീകൂട്ടായ്മയാക്കാനും
ഈ സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
കാര്‍ഷിക
രംഗത്തും
ഉല്പന്നനിര്‍മ്മാണ
രംഗത്തും സജീവമായ
കുടുംബശ്രീയെ
വിപണനരംഗത്തും
വിജയകരമാക്കാന്‍
ആസൂത്രണം ചെയ്തിട്ടുള്ള
പദ്ധതി എന്താണെന്ന്
അറിയിക്കാമോ;
(സി)
ഗ്രാമീണ
മേഖലയിലെ
യുവജനങ്ങള്‍ക്ക് സൗജന്യ
തൊഴില്‍ നൈപുണ്യ
പരിശീലനവും ജോലിയും
ലഭ്യമാക്കാന്‍
കുടുംബശ്രീ നടത്തിയ
പ്രവര്‍ത്തനം
വിശദമാക്കാമോ; ഈ
പദ്ധതിക്ക്
കേന്ദ്രസര്‍ക്കാരിന്റെ
അവാര്‍ഡ്
ലഭിച്ചിരുന്നോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
ട്രാവല്‍
കാര്‍ഡ് സിസ്റ്റം
*143.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍ യാത്ര
ചെയ്യുന്നതിന്
ഏര്‍പ്പെടുത്തിയ
ട്രാവല്‍ കാര്‍ഡ്
സിസ്റ്റം ഇപ്പോൾ
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇത്
നിര്‍ത്തലാക്കുവാനുള്ള
കാരണം അറിയിക്കാമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
അനുവദിച്ചിട്ടുള്ള
കണ്സെഷന് കാര്‍ഡിന്റെ
മാതൃകയില്‍ യാത്രകള്‍
പരിമിതപ്പെടുത്തി
കെ.എസ്.ആര്.ടി.സി.ക്ക്
ലാഭകരമായ രീതിയില്‍
ട്രാവല്‍ കാര്‍ഡ്
സിസ്റ്റം
പുന:സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
ശുചിത്വ കേരളം
*144.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ. പ്രദീപ്കുമാര്‍
,,
കെ.ജെ. മാക്സി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെളിയിട
വിസര്‍ജ്ജന വിമുക്ത
സംസ്ഥാനമെന്ന
അഭിമാനാര്‍ഹമായ
നേട്ടത്തിന്റെ അടുത്ത
പടിയെന്ന നിലയില്‍
സമ്പൂര്‍ണ്ണ ശുചിത്വ
കേരളമെന്ന ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഉറവിടമാലിന്യ
സംസ്കരണത്തിനും
കേന്ദ്രീകൃതമാലിന്യ
സംസ്കരണത്തിനും
അജെെവമാലിന്യ
സംസ്കരണത്തിനും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
പ്രാവര്‍ത്തികമാക്കുന്ന
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(സി)
പ്ലാസ്റ്റിക്,
ഇ-മാലിന്യങ്ങള്‍
തുടങ്ങിയ
അജെെവമാലിന്യങ്ങള്
ശേഖരിക്കുന്നതിനും
സംസ്കരിക്കുന്നതിനും
ഫലപ്രദമായ
പദ്ധതിയുണ്ടോ; ക്ലീന്‍
കേരള കമ്പനിയുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കാനുള്ള ഉപസമിതി
*145.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കാന്‍ വേണ്ടി
രൂപീകരിച്ച ഉപസമിതിയുടെ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഉപസമിതിയുടെ
നിര്ദേശങ്ങളിന്മേല്
എന്തൊക്കെ നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
ഉപസമിതിയുടെ എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
കാര്ഷികാേല്പന്നങ്ങളുടെ
കയറ്റുമതി
*146.
ശ്രീ.ഡി.കെ.
മുരളി
,,
ഇ.പി.ജയരാജന്
,,
പി.കെ. ശശി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്ഷികാേല്പന്നങ്ങളുടെ
കയറ്റുമതി
പ്രാേത്സാഹനത്തിന്
കയറ്റുമതി കേന്ദ്രീകൃത
ക്ലസ്റ്റര്‍
രൂപീകരിക്കാനുള്ള
കേന്ദ്ര കരടുനയത്തില്‍
കേരളത്തിലെ പ്രധാന
വിളകളെ
ഉള്‍പ്പെടുത്താതിരിക്കുകയും
ഉള്‍പ്പെടുത്തിയിട്ടുള്ള
വിളകളില്‍
പെെനാപ്പിള്‍, ഇഞ്ചി
എന്നിവ ഒഴികെ മറ്റു
വിളകളില്‍ കേരളത്തെ
ഉള്‍പ്പെടുത്താതിരിക്കുകയും
ചെയ്തതില്‍ ഭേദഗതി
വരുത്താന്‍
ആവശ്യപ്പെട്ടിട്ടുണ്ടാേ
;
(ബി)
തേയില,
കാപ്പി, വാഴപ്പഴം,
മാങ്ങ, മഞ്ഞള്‍,
റബ്ബര്‍ തുടങ്ങിയ
വിളകളില്‍,
പ്രത്യേകിച്ച് റബ്ബര്‍,
പ്രമുഖ പങ്ക്
ഉല്പാദിപ്പിക്കുന്നത്
സംസ്ഥാനത്തായിട്ടും
കയറ്റുമതി പ്രാേത്സാഹന
ക്ലസ്റ്ററില്‍
ഉള്‍പ്പെടുത്താത്തത്
പരിഹരിക്കാന്‍ വേണ്ട
സമ്മര്‍ദ്ദം
ചെലുത്തുമാേ;
(സി)
ലാേക
വ്യാപാരത്തില്‍
കേരളത്തിന് സുപ്രധാന
പങ്കുള്ള
സുഗന്ധവ്യഞ്ജനങ്ങള്‍,
കശുവണ്ടി തുടങ്ങിയ
കാര്ഷികാേല്പന്നങ്ങള്
കയറ്റുമതി പ്രാേത്സാഹന
ക്ലസ്റ്ററില്‍
ഉള്‍പ്പെടുത്തി
കേരളത്തെയും
ഉള്ക്കാെള്ളിക്കാന്
ആവശ്യപ്പെടുമാേ ;
(ഡി)
കാര്‍ഷിക
വിളകളുടെ ഉല്പാദനവും
കര്‍ഷകരുടെ വരുമാനവും
വര്‍ദ്ധിപ്പിക്കാനായി
സംസ്ഥാന സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ് എന്ന്
അറിയിക്കാമോ?
കേന്ദ്ര
നയത്തില്‍ കേരളത്തിലെ
കാര്‍ഷിക വിളകള്‍ക്ക്
പ്രാധാന്യം നല്‍കാത്ത
സാഹചര്യം
*147.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
ഉല്‍പ്പന്നങ്ങളുടെ
കയറ്റുമതി
പ്രോത്സാഹിപ്പിക്കാനുള്ള
കരട് നയത്തില്‍
കേരളത്തിലെ പ്രധാന
വിളകളായ റബ്ബര്‍,
കാപ്പി, തേയില,
കുരുമുളക്, ഏലം,
വാഴപ്പഴം, കശുവണ്ടി,
സമുദ്രോല്‍പ്പന്നങ്ങള്‍
എന്നിവ
ഉള്‍പ്പെടുത്താതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയം കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരാന്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
*148.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയിന്‍ കീഴില്‍
അവിദഗ്ദ്ധ
തൊഴിലാളികള്‍ക്ക്
നല്കുന്ന കൂലി നിരക്ക്
കേന്ദ്രസര്‍ക്കാര്‍
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയില്‍
നേരിട്ടുള്ള കാര്‍ഷിക
പ്രവൃത്തികള്‍ക്ക്
എന്തെങ്കിലും
വിലക്കുണ്ടോ; നിലവില്‍
ഏതൊക്കെ മേഖലകളിലാണ് ഈ
തൊഴിലാളികളുടെ സേവനം
ഉപയോഗപ്പെടുത്തുന്നത്;
(സി)
അംഗനവാടി
കെട്ടിടം,ഗാര്‍ഹിക
ശൗചാലയം എന്നിവ
നിര്‍മ്മിക്കുന്നതിന് ഈ
തൊഴിലാളികളുടെ സേവനം
ഉപയോഗപ്പെടുത്തുന്നുണ്ടോ;
(ഡി)
2017ല്‍
ശരാശരി എത്ര തൊഴില്‍
ദിനങ്ങള്‍ നല്കുവാന്
കഴിഞ്ഞു; വേതനം
നല്‍കുന്നതിനുള്ള തുക
കേന്ദ്ര സര്‍ക്കാരില്‍
നിന്നും കൃത്യമായി
ലഭിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
മ്യൂസിയങ്ങള്‍
അന്തര്‍ദേശീയ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുവാന്‍ പദ്ധതി
*149.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ഐ.ബി. സതീഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മ്യൂസിയങ്ങള്‍
അന്തര്‍ദേശീയ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏതെല്ലാം
മ്യൂസിയങ്ങളെയാണ്
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
മ്യൂസിയങ്ങള്‍
ഭിന്നശേഷി
സൗഹൃദമാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
എല്ലാ
ജില്ലകളിലും അതത്
ജില്ലകളുടെ ചരിത്ര
പൈതൃകം
വെളിപ്പെടുത്തുന്ന
ജില്ലാ പൈതൃക
മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്നതിനുളള
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ എന്നും
എങ്കില്‍ ഇതിനായി
നടപ്പുസാമ്പത്തിക
വര്‍ഷം എത്ര തുക
ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ജെെവ
കൃഷി വ്യാപിപ്പിക്കുന്നതിന്
നടപടി
*150.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
വരുന്ന വിഷലിപ്തമായ
പച്ചക്കറികളുടെ ഉപയോഗം
മൂലം ജനങ്ങളുടെ
ആരോഗ്യം
അപകടത്തിലാകുന്നുവെന്നും
ക്യാന്‍സര്‍ മുതലായ
മാരക രോഗങ്ങള്‍
വര്‍ദ്ധിക്കുന്നുവെന്നും
കണ്ടെത്തിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടുത്ത
അഞ്ച്
വര്‍ഷത്തിനുള്ളില്‍
അന്‍പതിനായിരം ഹെക്ടര്‍
സ്ഥലത്ത് ജെെവ കൃഷി
വ്യാപിപ്പിക്കുന്നതിന്
ലക്ഷ്യമിട്ടിട്ടുണ്ടോ;
എങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
ജെെവ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
അതിലൂടെ സുരക്ഷിത
ഭക്ഷണം
ഉറപ്പുവരുത്തുന്നതിനും
കൃഷി വകുപ്പ് പ്രത്യേക
ഉൗന്നല്‍ നല്‍കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാരിന്റെ
പി.കെ.വി.വെെ. പദ്ധതി
പ്രകാരം ജെെവ കൃഷിക്ക്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നത്;
സംസ്ഥാനത്ത്
എവിടെയെങ്കിലും ഇൗ
പദ്ധതി പ്രകാരമുള്ള
ജെെവ ഗ്രാമങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ഇ)
ജെെവ
പച്ചക്കറികള്‍ വില്പന
നടത്തുന്ന ജെെവ ഇക്കോ
ഷോപ്പുകള്‍ കൂടുതല്‍
സ്ഥലങ്ങളില്‍
തുറക്കുന്നതിന്
ആലോചനയുണ്ടോ;
പ്രസ്തുത ഷോപ്പുകളില്‍
വില്പന നടത്തുന്ന
പച്ചക്കറികള്‍ ജെെവ
പച്ചക്കറികളാണെന്നത്
എപ്രകാരമാണ് ഉറപ്പു
വരുത്തുന്നത് എന്ന്
വ്യക്തമാക്കാമോ?