ക്ഷീര
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കാന്‍ നടപടി
*61.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിത്തീറ്റയ്ക്ക്
അടിയ്ക്കടി ഉണ്ടാകുന്ന
വിലവര്‍ദ്ധനവ് മൂലം
ക്ഷീര മേഖലയില്‍
ഉണ്ടായിരിക്കുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സബ്സിഡി
നിരക്കില്‍
ക്ഷീരസംഘങ്ങള്‍ വഴി
കാലിത്തീറ്റ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
മൃഗാശുപത്രികളില്‍
ന്യായവില മെഡിക്കല്‍
സ്റ്റോര്‍ തുടങ്ങുന്ന
കാര്യം പരിഗണിക്കുമോ
എന്ന് അറിയിക്കുമോ?
ഉപയോഗശൂന്യമായ
ജലസ്രോതസ്സുകളുടെ സംരക്ഷണം
*62.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എ.എം. ആരിഫ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദികളെയും
തോടുകളെയും ഗാര്‍ഹിക
വ്യാവസായിക
മാലിന്യങ്ങളുടെ
സൗകര്യപ്രദമായ നിര്‍ഗമന
സ്ഥലങ്ങളാക്കി
മാറ്റുന്ന പ്രവണതയുടെ
ഫലമായി
ജലസ്രോതസ്സുകളില്‍
ഭൂരിഭാഗവും ഉപയോഗ
ശൂന്യമായിത്തീരുന്നതിനാല്
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിന് പ്രത്യേക
ഉൗന്നല്‍
നല്‍കിക്കൊണ്ടുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ജലസുരക്ഷ
ഭാവി തലമുറയുടെ കൂടി
അവകാശമാണെന്ന
കാഴ്ചപ്പാടോടെ ജല
സംരക്ഷണ വിനിയോഗ
സംസ്ക്കാരം ജനങ്ങളില്‍
വളര്‍ത്തിയെടുക്കാന്‍
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
കരമനയാര്‍,
കിള്ളിയാര്‍ ഉള്‍പ്പെടെ
അങ്ങേയറ്റം മലിനമായതോ
നീരൊഴുക്ക് പോലും
നിലച്ചുപോയതോ ആയ
നദികളുടെ
പുനരുജ്ജീവനത്തിന്
നടത്തുന്ന ഇടപെടലുകള്‍
അറിയിക്കാമോ?
ലഹരി
വര്‍ജ്ജന ബാേധവല്ക്കരണ
പ്രവര്‍ത്തനങ്ങള്‍
*63.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശക്തമായ
ബാേധവല്ക്കരണ
പ്രവര്‍ത്തനങ്ങളിലൂടെ
സംസ്ഥാനത്തെ
സമ്പൂര്‍ണ്ണ ലഹരി
വിമുക്തമാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്ത്തികമാക്കിയിട്ടുണ്ടാേ;
എങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ് എന്ന്
വെളിപ്പെടുത്താമോ;
(ബി)
മദ്യം,
മയക്കുമരുന്ന്
എന്നിവയുടെ വ്യാപനം
തടയുന്നതിനായി എക്സെെസ്
കമ്മീഷണറുടെ
നേതൃത്വത്തില്‍
രൂപീകരിച്ച
സ്ക്വാഡിന്റേയും
എക്സെെസ് ഷാഡാേ
സംവിധാനത്തിന്റെയും
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടാേ;
(സി)
സംസ്ഥാനം
ലഹരി മരുന്ന്
വ്യാപാരത്തിന്റെ
ഹബ്ബായി
മാറിയിരിക്കുന്നുവെന്ന
വാര്‍ത്ത ഗൗരവമായി
പരിഗണിച്ചിട്ടുണ്ടാേ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ഡി)
മദ്യ
വര്‍ജ്ജനത്തിന്
ഉൗന്നല്‍ നല്‍കിയും
മയക്കു മരുന്നുകളുടെ
ഉപഭാേഗം പൂര്‍ണ്ണമായും
ഇല്ലാതാക്കുന്നതിന്
ലക്ഷ്യമിട്ടുമുള്ള
വിമുക്തി പദ്ധതി
വിജയപ്രദമാണാേ; ഇതിലൂടെ
മദ്യത്തിന്റെയും മയക്കു
മരുന്നിന്റെയും
ഉപഭാേഗത്തില് കുറവ്
വന്നതായി
കണ്ടെത്തിയിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
സ്ഥിരം
തൊഴില്‍ ഇല്ലാതാക്കുന്ന നിയമ
ഭേദഗതി
*64.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ തൊഴില്‍
നിയമങ്ങളില്‍ വരുത്തിയ
ഭേദഗതി തൊഴിലാളി
താല്പര്യങ്ങള്ക്ക്
എതിരാണെന്ന ആക്ഷേപം
വസ്തുതാപരമാണോ;
(ബി)
സ്ഥിരം
തൊഴില്‍
ഇല്ലാതാക്കുന്നതിനുള്ള
കേന്ദ്ര നീക്കം
സംസ്ഥാനത്തെ തൊഴില്‍
മേഖലയെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ലേബര്‍
കോഡ് ഓണ്‍ സോഷ്യല്‍
സെക്യൂരിറ്റി ആന്റ്
വെല്‍ഫെയര്‍ നിയമം
തൊഴിലാളി
താല്പര്യങ്ങള്ക്ക്
വിരുദ്ധമാണെന്നതിനാല്‍
അതിനെതിരെ
സംസ്ഥാനത്തിന്റെ
ആശങ്കകള്‍
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രതികരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാരിന്റെ
തൊഴിലാളി വിരുദ്ധ
നടപടികള്‍ക്കെതിരെ
ശക്തമായ നിലപാട്
സ്വീകരിക്കുന്നതിനും
സംസ്ഥാനത്തെ
തൊഴിലാളികളുടെ
സംരക്ഷണത്തിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കെട്ടിട
നിര്‍മ്മാണ തൊഴിലാളികളുടെ
സുരക്ഷ
*65.
ശ്രീ.അനൂപ്
ജേക്കബ്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെട്ടിട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍
അടിക്കടി അപകടങ്ങള്‍
ഉണ്ടാകുന്നതും
തൊഴിലാളികള്‍
മരണപ്പെടുന്നതുമായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സുരക്ഷാ
മാനദണ്ഡങ്ങള്‍
പാലിക്കാതെ വന്‍കിട
കെട്ടിട
നിര്‍മ്മാണങ്ങള്‍
നടത്തുന്നതും അത്
പരിശോധിക്കേണ്ട
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
നിന്നുളള ഗുരുതരമായ
അനാസ്ഥയുമാണ് ഇത്തരം
അപകടങ്ങള്‍
ആവര്‍ത്തിക്കുന്നതിനുളള
കാരണം എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
വന്‍കിട
കെട്ടിട
നിര്‍മ്മാണങ്ങള്‍
നടക്കുന്ന സൈറ്റുകളില്‍
ജില്ലാ ലേബര്‍
ഓഫീസർമാരുടെ
നേതൃത്വത്തില്‍ നിരന്തര
പരിശോധന
നടത്തുന്നതിനും സുരക്ഷാ
മാനദണ്ഡങ്ങള്‍
കര്‍ശനമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാര്‍ക്ക്
ന്യായ വേതനം
*66.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പി.ടി.എ. റഹീം
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാര്‍ക്ക് ന്യായ
വേതനം ഉറപ്പാക്കാനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
നഴ്സുമാര്‍
ഉള്‍പ്പെടെയുള്ള
ആശുപത്രി
ജീവനക്കാര്‍ക്ക്
നിലവിലുണ്ടായിരുന്ന
വേതനവും സര്‍ക്കാര്‍
പുതുക്കി നിശ്ചയിച്ച
വേതനവും എത്രയെന്ന്
അറിയിക്കാമോ;
(സി)
സര്‍ക്കാരിന്റെ
വിജ്ഞാപനത്തെ ചോദ്യം
ചെയ്തുകൊണ്ട് ആശുപത്രി
ഉടമകള്‍ നല്കിയ കേസ്
തളളിയിട്ടും വിജ്ഞാപന
പ്രകാരം നിശ്ചയിച്ച
വേതനം നല്‍കാത്ത
സ്ഥാപനങ്ങള്‍ക്കെതിരെ
കര്‍ശന
നടപടിയെടുക്കുമോ;
(ഡി)
ഷിഫ്റ്റ്
സമ്പ്രദായം
ഏര്‍പ്പെടുത്തണമെന്നും
എട്ട് മണിക്കൂറില്‍
കൂടുതല്‍ ചെയ്യുന്ന
ജോലിക്ക് ഓവര്‍ടൈം
അലവന്‍സ് നല്‍കണമെന്നും
ജീവനക്കാര്‍ക്ക്
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്പ്പെടുത്തണമെന്നുമുളള
നിര്‍ദ്ദേശങ്ങള്‍
ആശുപത്രി
മാനേജുമെന്റുകള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്താന്‍
പരിശോധന നടത്താറുണ്ടോ?
ശൂദ്ധജല
വിതരണ പദ്ധതികള്‍
*67.
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാവര്ക്കും
ശുദ്ധമായ കുടിവെള്ളം
ലഭ്യമാക്കുന്നതിനായി
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ജല
ശൂദ്ധീകരണത്തിനും
വിതരണത്തിനുമുള്ള ജല
അതോറിറ്റിയുടെ
പദ്ധതികളില്‍ ചിലത്
മുടങ്ങിക്കിടക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
കിഫ്ബി,
അമൃത് എന്നീ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിച്ച പദ്ധതികളുടെ
പൂര്‍ത്തീകരണത്തിന്
അടിയന്തര നടപടി
സ്വീകരിക്കാമോ?
തൊഴിലാളികളുടെ
അവകാശ സംരക്ഷണം
*68.
ശ്രീ.വി.
ജോയി
,,
ഇ.പി.ജയരാജന്
,,
കെ. ദാസന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികളെ
ഇഷ്ടംപോലെ
പിരിച്ചുവിടാനും
സംഘടിതമായി വില
പേശാനുള്ള അവരുടെ
അവകാശം ഇല്ലാതാക്കാനും
നിയമപരമായ അധികാരം
നൽകിക്കൊണ്ട് കേന്ദ്ര
സര്‍ക്കാര്‍
കോര്‍പ്പറേറ്റ്
വത്ക്കരണവും
കുത്തകവത്ക്കരണവും
ശക്തിപ്പെടുത്തുന്ന
അവസരത്തില്‍
സംസ്ഥാനത്ത്
തൊഴിലാളികളുടെ അവകാശം
സംരക്ഷിക്കുന്നതിനും
തൊഴില്‍
സുരക്ഷിതത്വവും
സാമൂഹ്യസുരക്ഷയും
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
നിലവില്‍
നിയമം വഴി
തൊഴിലാളികള്‍ക്ക്
നല്കുന്ന പരിരക്ഷ
അവസാനിപ്പിക്കാനായി
തൊഴില്‍നിയമങ്ങള്‍ക്ക്
പകരം ലേബര്‍ കോഡ്
കൊണ്ടു വരാനുള്ള
നീക്കത്തില്‍ നിന്ന്
പിന്മാറാന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
പീടികകളിലെയും
വാണിജ്യസ്ഥാപനങ്ങളിലെയും
അസംഘടിത മേഖലയിലെയും
തൊഴിലാളികള്‍ക്ക്
ന്യായ വേതനവും
സൗകര്യങ്ങളും
അവകാശങ്ങളും ഉറപ്പു
വരുത്തുന്നതിന് ചെയ്ത
കാര്യങ്ങള്‍
വ്യക്തമാക്കാമോ?
പട്ടിക
ഗോത്ര വര്‍ഗ സമൂഹത്തെ
മുഖ്യധാരയിലെത്തിക്കുന്നതിനുള്ള
നടപടികള്‍
*69.
ശ്രീ.പി.വി.
അന്‍വര്‍
,,
രാജു എബ്രഹാം
,,
കെ. ബാബു
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ഗോത്ര വര്‍ഗ സമൂഹത്തെ
മുഖ്യധാരയിലെത്തിക്കുന്നതിന്റെ
ഭാഗമായി
അഭ്യസ്തവിദ്യര്‍ക്ക്
തൊഴില്‍ നല്‍കുന്നതിനും
വിദ്യാഭ്യാസ രംഗത്തും
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
പട്ടിക
ഗോത്ര വര്‍ഗ സമൂഹം
നേരിടുന്ന പ്രശ്നങ്ങളെ
സംബന്ധിച്ചും അവ
പരിഹരിക്കാന്‍ വേണ്ട
ശിപാര്‍ശകളും
ഉള്‍പ്പെടുന്ന
റിപ്പോര്‍ട്ട്
സാക്ഷരതാമിഷന്‍
സമര്‍പ്പിച്ചിരുന്നോ;
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമാണ്;
(സി)
ആധുനിക
തൊഴില്‍ രംഗത്ത്
ആവശ്യമായ വെെദഗ്ദ്ധ്യ
പരിശീലനവും
സംരംഭത്തിനു് ആവശ്യമായ
സാമ്പത്തിക സഹായവും
നല്കി
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതിക്കാര്‍ക്ക്
തൊഴില്‍ ലഭ്യമാക്കുന്ന
പദ്ധതികള്‍
*70.
ശ്രീ.കെ.ജെ.
മാക്സി
,,
ബി.സത്യന്
,,
മുരളി പെരുനെല്ലി
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാര്‍ക്ക്
തൊഴില്‍
ലഭ്യമാക്കുന്നതിനായി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
സ്വയം
തൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് വേണ്ട
വൈദഗ്ദ്ധ്യ വികസന
പദ്ധതികളും സാമ്പത്തിക
സഹായ പദ്ധതികളും
എന്തെല്ലാമാണ്;
(സി)
പട്ടികജാതി
വകുപ്പിന് കീഴിലുളള
എെ.ടി.എെ.കളുടെ നിലവാരം
ഉയര്‍ത്തുന്നതിനും
പ്ലെയ്സ്മെന്റ്
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
പട്ടിക
ഗോത്രവർഗ്ഗ മേഖലകളിലെ
പ്രത്യേക തൊഴിലുറപ്പ് പദ്ധതി
*71.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കാരാട്ട് റസാഖ്
,,
പി. ഉണ്ണി
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
പട്ടിക ഗോത്രവർഗ്ഗ
മേഖലകളിലെ ദാരിദ്ര്യവും
തൊഴിലില്ലായ്മയും
കണക്കിലെടുത്ത്
പ്രത്യേക തൊഴിലുറപ്പ്
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
(ബി)
പൊതുഭൂമിയിലും
സ്വകാര്യസ്ഥലത്തുമുള്ള
ഏതൊക്കെ ജോലികളാണ്
പദ്ധതിയിൽ
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
ഭക്ഷ്യോത്പന്നങ്ങള്‍
ഉള്‍പ്പെടെ എല്ലാത്തരം
വിളകളുടെയും കൃഷി,
പദ്ധതിയില്‍
ഉൾപ്പെടുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം തൊഴില്‍
കാര്‍ഡ് ലഭിച്ച ഒരു
ലക്ഷത്തോളം പട്ടിക
ഗോത്രവർഗ്ഗ
കുടുംബങ്ങളില്‍
പകുതിയോളം
കുടുംബങ്ങള്‍ക്ക്
മാത്രമേ തൊഴില്‍
ലഭിച്ചുള്ളുവെന്ന
വാര്‍ത്തയുടെ നിജസ്ഥിതി
അറിയിക്കാമോ; തൊഴില്‍
ലഭിച്ചവര്‍ക്ക് ശരാശരി
എത്ര ദിവസം തൊഴില്‍
ലഭിച്ചുവെന്ന്
വെളിപ്പെടുത്താമോ?
ബാങ്ക്
അക്കൗണ്ട് വഴിയുള്ള വേതന
വിതരണം
*72.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരഞ്ഞെടുക്കപ്പെട്ട
തൊഴില്‍ മേഖലകളില്‍
മിനിമം വേതനം
നടപ്പാക്കുന്നതിനായി
ബാങ്ക് അക്കൗണ്ട് വഴി
വേതനം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ഇത്
സംബന്ധിച്ച സുരക്ഷാ
മുന്‍കരുതല്‍
പാലിച്ചിട്ടുണ്ടോ;
തൊഴിലുടമയ്ക്ക്
അസൗകര്യം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ;
(സി)
ഏതൊക്കെ
മേഖലകളിലാണ് വേതന
വിതരണം ബാങ്ക്
അക്കൗണ്ട്
മുഖേനയാക്കുന്നത്;
ബാക്കിയുളള മേഖലകളിലും
ഈ സമ്പ്രദായം
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പുതിയ
സംവിധാനം ബിസിനസ്
താത്പര്യങ്ങള്‍ക്ക്
വിരുദ്ധവും ബിസിനസ്
തന്ത്രങ്ങളുടെയും
വ്യാപാര
രഹസ്യങ്ങളുടെയും
സംരക്ഷണം
ഇല്ലാതാക്കുന്നതുമാണ്
എന്ന പരാതി
പരിശോധിക്കുമോ?
കുടിവെള്ളത്തില്‍
ഫ്ലൂറൈഡ്, ആര്‍സെനിക്
എന്നിവയുടെ സാന്നിദ്ധ്യം
*73.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ളത്തില്‍
ഫ്ലൂറൈഡ്, ആര്‍സെനിക്
എന്നിവയുടെ അംശം
കണ്ടെത്തിയ ഗ്രാമങ്ങളെ
സംബന്ധിച്ച പഠന
വിവരങ്ങള്‍
ലഭ്യമാക്കുമോ; ഇങ്ങനെ
കണ്ടെത്തിയിട്ടുള്ള
ഗ്രാമങ്ങള്‍ക്കായി
ഏതെങ്കിലും കേന്ദ്ര
പദ്ധതികള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഫ്ലൂറൈഡ്,
ആര്‍സെനിക് എന്നിവയുടെ
അംശം കണ്ടെത്തിയ
ഗ്രാമങ്ങളില്‍
കുടിവെള്ളം
എത്തിക്കാനുള്ള
പ്രത്യേക ദേശീയ ജല
ഗുണനിലവാര
ഉപപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍ തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഈ പദ്ധതി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ?
സര്‍ക്കാരിന്റെ
തൊഴില്‍നയം
*74.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
തൊഴില്‍നയം
അംഗീകരിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
തൊഴില്‍നയം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി പുതിയ
നിയമനിര്‍മ്മാണമോ
നിലവിലെ നിയമങ്ങളില്‍
ഭേദഗതിയോ വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ഭൂമിയില്ലാത്ത
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഒരേക്കര്‍ ഭൂമി
*75.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയില്ലാത്ത
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഒരേക്കര്‍
ഭൂമിയെങ്കിലും
നല്‍കുമെന്ന പ്രഖ്യാപനം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
വനാവകാശ
നിയമപ്രകാരം
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
വനഭൂമി വിതരണം
ചെയ്യുന്നതിന് കേന്ദ്ര
വനം പരിസ്ഥിതി
മന്ത്രാലയവും
സുപ്രീംകോടതിയും
അനുമതി നല്കിയ
സാഹചര്യത്തില്‍ അനുമതി
ലഭിച്ച ഭൂമി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര ഏക്കര്‍
ഭൂമിയാണ് ഇപ്രകാരം
വിതരണം ചെയ്യുന്നത്;
(സി)
വനഭൂമി
ലഭ്യമല്ലാത്ത
സ്ഥലങ്ങളില്‍
പട്ടികവര്ഗ്ഗവിഭാഗത്തില്പെട്ടവര്ക്ക്
ഭൂമി വാങ്ങി
നല്‍കുന്നതിനുളള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ ഇതുപ്രകാരം
എത്ര കുടുംബങ്ങള്‍ക്ക്
ഒരേക്കര്‍ ഭൂമി വീതം
വാങ്ങി നല്കി;
(ഡി)
വനാവകാശ
നിയമപ്രകാരം ഭൂമി
നല്കുന്ന പദ്ധതി
അനുസരിച്ച് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര പേര്‍ക്ക്
പ്രയോജനം
ലഭിച്ചിട്ടുണ്ട്; ഇൗ
സര്‍ക്കാര്‍ കഴിഞ്ഞ
രണ്ട് വര്‍ഷം കൊണ്ട്
എത്രപേര്‍ക്ക് ഭൂമി
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
വന്യജീവി
ആക്രമണം
*76.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യമൃഗങ്ങള്‍
നാട്ടിലിറങ്ങി കൃഷി
നശിപ്പിക്കുന്നതും
ജനങ്ങളെ
ആക്രമിക്കുന്നതുമായ
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
വന്യജീവികളുടെ
ആക്രമണം
നിയന്ത്രിക്കുന്നതിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ് ; അവ
ഫലപ്രദമാണോ എന്ന്
വ്യക്തമാക്കുമോ;
(സി)
കാലാവസ്ഥാവ്യതിയാനം
മൂലമുള്ള
ഭക്ഷ്യവസ്തുക്കളുടെ
ദൗര്‍ലഭ്യം മൂലമാണ് അവ
കൂട്ടത്തോടെ
നാട്ടിലിറങ്ങുന്നതെന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
വന്യജീവി
സംഘര്‍ഷ മേഖലകളിൽ
രൂപീകരിച്ച
ജാഗ്രതാസമിതികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
വന്യജീവികളുടെ
ആക്രമണത്തിന്
ഇരയാകുന്നവര്‍ക്ക്
നൽകുന്ന നഷ്ടപരിഹാര തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ?
വനം
കയ്യേറ്റക്കാരെ
ഒഴിപ്പിക്കുന്നതിന് നടപടി
*77.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
കയ്യേറ്റക്കാരെ
ഒഴിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കണമെന്ന
കേരള ഹൈക്കോടതിയുടെ
വിധി
നടപ്പിലാക്കുന്നതിന്
ഇതിനകം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
വനം
വകുപ്പിന്റെ കണക്ക്
പ്രകാരം 1.1.1977 ന്
ശേഷം എത്ര ഹെക്ടര്‍
വനഭൂമി കയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ട്;
(സി)
ഇതു
പ്രകാരം ഏറ്റവും
കൂടുതല്‍ കയ്യേറ്റം
നടന്നിട്ടുള്ളത് ഏത്
ഡിവിഷന്റെ കീഴിലാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഹൈക്കോടതി
ഉത്തരവ്
നടപ്പിലാക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
പ്രതിബന്ധം ഉണ്ടോ;
വിശദമാക്കുമോ;
(ഇ)
വിധി
നടപ്പിലാക്കി കോടതി
മുമ്പാകെ റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
കൂടുതല്‍ സമയം
അനുവദിക്കണമെന്ന
അപേക്ഷയുടെ
അടിസ്ഥാനത്തില്‍ എത്ര
സമയം
അനുവദിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
പട്ടികജാതി
ക്ഷേമ പദ്ധതികള്‍
*78.
ശ്രീ.ബി.സത്യന്
,,
റ്റി.വി.രാജേഷ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതിക്കാരുടെ
ക്ഷേമത്തിനും
ഉന്നമനത്തിനുമായി
നടപ്പാക്കി വരുന്ന നൂതന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമാേ ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പെട്ട
പെണ്‍കുട്ടികള്‍ക്കായി
'വാത്സല്യനിധി'
എന്നപേരില്‍
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;വ്യക്തമാക്കാമാേ ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി ഒരു
കുട്ടിയുടെ പേരില്‍
സര്‍ക്കാര്‍
അടയ്ക്കുന്ന പ്രീമിയം
തുക എത്രയാണെന്നും 18
വയസ് തികയുമ്പാേള്
ലഭിക്കുന്ന തുക
എത്രയെന്നും
വ്യക്തമാക്കാമാേ ;
(ഡി)
നടപ്പു
സാമ്പത്തിക വര്‍ഷം
പ്രസ്തുത പദ്ധതിക്കായി
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമാേ?
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരായ
ഗര്‍ഭിണികളുടെയും
കുട്ടികളുടെയും ആരോഗ്യ
സംരക്ഷണം
*79.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
സണ്ണി ജോസഫ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തിൽപ്പെട്ട
ഗര്‍ഭിണികള്‍ക്കും
അവരുടെ
കുഞ്ഞുങ്ങള്‍ക്കും
ആരോഗ്യ സംരക്ഷണത്തിനായി
ആവിഷ്ക്കരിച്ച
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
2017-18
സാമ്പത്തിക വര്‍ഷം
പ്രസ്തുത പദ്ധതി
പ്രകാരം എന്ത് തുക
അനുവദിച്ചുവെന്നും
അതില്‍ എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തൊക്കെ
ഭക്ഷ്യധാന്യങ്ങളാണ്
നിലവില്‍ വിതരണം
ചെയ്യുന്നത്
;വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയിട്ടും
ആദിവാസി
വിഭാഗത്തിൽപ്പെട്ട
ഗര്‍ഭിണികളായ
അമ്മമാരുടെ ഇടയില്‍
പോഷകാഹാര കുറവ് മൂലമുളള
മരണവും കുഞ്ഞുങ്ങളുടെ
ഇടയില്‍ തൂക്കക്കുറവ്
മൂലമുളള മരണവും
സംഭവിക്കുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
പ്രസ്തുത
പദ്ധതിക്ക്
കേന്ദ്രസഹായം ലഭ്യമാണോ;
വിശദാംശം
വ്യക്തമാക്കുമോ?
വനം
കയ്യേറ്റം തടയുന്നതിനുള്ള
നടപടികള്‍
*80.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
കയ്യേറ്റം പൂര്‍ണ്ണമായി
തടയുന്നതിന് ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമാേ;
(ബി)
വനാതിര്‍ത്തി
അളന്നുതിരിച്ച് ജണ്ട
സ്ഥാപിക്കുന്ന
പരിപാടിയുടെ പുരാേഗതി
വ്യക്തമാക്കുമാേ;
(സി)
വനാതിര്‍ത്തി
അളന്നുതിരിച്ച് സര്‍വേ
നടത്തുന്നതിന്
ഭരണതലത്തില്‍ നടത്തിയ
ക്രമീകരണങ്ങളും
നടപടികളും
വ്യക്തമാക്കുമാേ;
(ഡി)
ജണ്ടകള്‍
സ്ഥാപിച്ച്
വനാതിര്‍ത്തി
സംരക്ഷിക്കുന്ന
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കുമാേ?
തൊഴിലാളി
-സംരംഭക സൗഹൃദ സംസ്ഥാനം
*81.
ശ്രീ.അനില്‍
അക്കര
,,
കെ.മുരളീധരന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലാളി -സംരംഭക
സൗഹൃദമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
അമിതകൂലി
ആവശ്യപ്പെടുന്നതും
ചെയ്യാത്ത ജോലിക്ക്
കൂലി ആവശ്യപ്പെടുന്നതും
കുറ്റകരമാക്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
ഗാര്‍ഹിക,
കാര്‍ഷിക കയറ്റിറക്ക്
മേഖലകളില്‍
തൊഴിലുടമയ്ക്ക്
ഇഷ്ടമുള്ള തൊഴിലാളികളെ
നിയോഗിക്കുന്നതിനുള്ള
അവകാശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച് തൊഴിലാളി
സംഘടനകള്‍ക്ക് ആവശ്യമായ
ബോധവല്‍ക്കരണം
നല്‍കുന്നതിനും അവരുടെ
സഹകരണം
ഉറപ്പാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
നോക്കുകൂലി
നിരോധിച്ചുകൊണ്ടുള്ള
ഉത്തരവ് നിലവില്‍
വന്നതിനു ശേഷവും ചില
സ്ഥലങ്ങളില്‍
നോക്കുകൂലി
ആവശ്യപ്പെടുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
കേസുകളില്‍ കര്‍ശന
നടപടി സ്വീകരിക്കുമോ?
ആദിവാസികള്‍ക്ക്
താെഴില്‍
*82.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലകളില്‍ ഇരുന്നൂറു
ദിവസം
താെഴിലുറപ്പുപദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമാേ ;
(ബി)
ഇവര്‍ക്ക്
മുടങ്ങാതെ വേതനം
ലഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
സ്കില്‍
ലൈസിയം
*83.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നൈപുണ്യ വികസനത്തിനായി
ഈ സര്‍ക്കാര്‍
കൈക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ബി)
തൊഴില്‍
നൈപുണ്യം, നൂതന
സാങ്കേതികവിദ്യകള്‍
എന്നിവയ്ക്കായി സ്കില്‍
ലൈസിയം (Skill lyceum)
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
സ്കില്‍ ലൈസിയത്തിന്റെ
സവിശേഷതകള്‍
അറിയിക്കുമോ;
(ഡി)
ഇത്
എന്നേക്ക് നിലവില്‍
വരുമെന്ന്
വ്യക്തമാക്കുമോ?
ജലസ്രോതസ്സുകളുടെ മലിനീകരണം
*84.
ശ്രീ.പി.ടി.
തോമസ്
,,
കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളും പുഴകളും
ഗുരുതരമായ തോതില്‍
മലിനപ്പെടുകയാണെന്ന
റിപ്പോര്‍ട്ടുകള്‍
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
വ്യവസായ
സ്ഥാപനങ്ങള്‍,
ആശുപത്രികള്‍, വന്‍കിട
റിസോര്‍ട്ടുകള്‍,
ഹോട്ടലുകള്‍
എന്നിവയില്‍ നിന്നും
പുറത്തുവിടുന്ന
സ്വീവേജ്
ഉള്‍പ്പെടെയുളള
മാലിന്യങ്ങള്‍
നദികളെയും പുഴകളെയും
മലിനപ്പെടുത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇവിടങ്ങളില്‍
ശാസ്ത്രീയമായ മലിനജല
ശുദ്ധീകരണ സംവിധാനം
ഏര്‍പ്പെടുത്തുന്നതിനും
അവ നിരന്തരം
നിരീക്ഷിക്കുന്നതിനും
നിലവിലുള്ള സംവിധാനം
എന്താണെന്ന്
അറിയിക്കാമോ;
(ഡി)
നിലവില്‍
പല നിയമങ്ങളും
ഉണ്ടെങ്കിലും അവ
പാലിക്കപ്പെടുന്നുണ്ടോ
എന്ന്
പരിശോധിക്കുവാനുളള
സംവിധാനം
ദുര്‍ബലമായതാണ്
നിയമലംഘനം
നടത്തുന്നതിനുളള കാരണം
എന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുക;
(ഇ)
2003ലെ
കേരള ജലസേചനവും
ജലസംരക്ഷണവും
നിയമത്തില്‍ ഭേദഗതി
വരുത്തി
ജലസ്രോതസ്സുകള്‍
മലിനപ്പെടുത്തുന്നവര്ക്കുളള
ശിക്ഷാനടപടികള്‍
കര്‍ശനമാക്കുന്ന കാര്യം
അടിയന്തരമായി
പരിഗണിക്കുമോ?
ക്ഷീരസഹകരണ
സംഘങ്ങള്‍
*85.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ജെയിംസ് മാത്യു
,,
കെ. ബാബു
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ക്ഷീരസഹകരണ സംഘങ്ങളുടെ
ശാക്തീകരണത്തിനും
ആധുനികവത്കരണത്തിനുമായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷീരസഹകരണ
സംഘങ്ങളിലൂടെയുള്ള
പാല് സംഭരണത്തില്‍
മുന്‍കാലങ്ങളിലേക്കാള്‍
വളര്‍ച്ച
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ക്ഷീരസഹകരണ
സംഘങ്ങള്‍ക്ക് നിലവില്‍
നല്കി വരുന്ന ധനസഹായ
പദ്ധതികള്‍
എന്തെല്ലാമാണ്;
(ഡി)
ക്ഷീരസഹകരണ
മേഖലയെക്കുറിച്ച്
പഠിക്കാന്‍ കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ലഹരിവസ്തുക്കളുടെ
കടത്ത് തടയുന്നതിന് നടപടി
*86.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ. എന്‍. ഷംസീര്‍
,,
ജോര്‍ജ് എം. തോമസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
യുവാക്കളെയും
വിനോദസഞ്ചാരികളെയും
ലക്ഷ്യമിട്ടുകൊണ്ട്
കഞ്ചാവ്
ഉള്‍പ്പെടെയുള്ള
മയക്കുമരുന്നുകള്‍
സംസ്ഥാനത്തേക്ക്
കടത്തിക്കൊണ്ടു
വരുന്നത് കര്‍ശനമായി
തടയുന്നതിന് അതിര്‍ത്തി
ചെക്ക്പോസ്റ്റ്
സംവിധാനം
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
എന്‍ഫോഴ്സ്മെന്റ്
സംവിധാനം
കാര്യക്ഷമമാക്കുന്നതിന്റെ
ഭാഗമായി
ഏര്‍പ്പെടുത്തുന്ന
ഡിജിറ്റല്‍ വയര്‍ലെസ്
സംവിധാനത്തെയും മറ്റ്
ആധുനീകരണ ശാക്തീകരണ
പ്രവര്‍ത്തനങ്ങളെയും
കുറിച്ച്
വ്യക്തമാക്കുമോ;
(സി)
ലഹരിക്കെതിരെയുള്ള
പോരാട്ടം
ശക്തമാക്കുന്നതിന്
ഉദ്യോഗസ്ഥരുടെ
അംഗബലത്തില്‍
ആവശ്യാനുസൃതമായ
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വിമുക്തി
മിഷന്റെ പ്രവര്‍ത്തനം
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
അപ്നാഘര്‍
പദ്ധതി
*87.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗരപ്രദേശങ്ങളിലെ
അസംഘടിത മേഖലയില്‍
ജോലിചെയ്യുന്ന കുറഞ്ഞ
വരുമാനമുള്ള
തൊഴിലാളികള്‍ക്കായി
'അപ്നാഘര്‍' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
നിലവില്‍
എവിടെയൊക്കെയാണ് ഈ
പദ്ധതി പ്രകാരം
ഫ്ലാറ്റുകള്‍
നിര്‍മ്മിച്ചിട്ടുള്ളത്;
അവയുടെ വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
തിരുവനന്തപുരത്തും
കൊച്ചിയിലും
കോഴിക്കോടും പ്രസ്തുത
പദ്ധതി പ്രകാരം സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കാമോ;
(ഡി)
തോട്ടം
മേഖലയിലെ
തൊഴിലാളികള്‍ക്കായി
'സ്വന്തം വീട്' പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇത് പ്രകാരം ഏതൊക്കെ
സ്ഥലങ്ങളില്‍
അവര്‍ക്കായി വീട്
നിര്‍മ്മിച്ച്
നല്കുവാന് നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
ആദിവാസികള്‍ക്ക്
വനവിഭവങ്ങളിലുള്ള അവകാശം
*88.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്തിനുള്ളില്‍
താമസിക്കുന്ന
ആദിവാസികള്‍ക്ക്
ചെറുകിട
വനവിഭവങ്ങളിലുള്ള
അവകാശം അനുവദിച്ച്
സാമൂഹികാവകാശരേഖ
നല്കുന്ന നടപടി
പൂര്‍ത്തിയായോ;
വിശദമാക്കാമോ;
(ബി)
വനവിഭവങ്ങള്‍
മൂല്യവര്‍ദ്ധന നടത്തി
വിപണിയിലെത്തിക്കുന്ന
വനശ്രീ സംവിധാനം
കാര്യക്ഷമമാണോ; ആയത്
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
തലമുറകളായി
ആദിവാസികള്‍ നട്ടു
വളര്‍ത്തിയതോ
പരിപാലിച്ചു വരുന്നതോ
ആയ ആഞ്ഞിലി, പ്ലാവ്
തുടങ്ങിയ മരങ്ങള്‍
മുറിച്ച്
മാറ്റുന്നതിനുള്ള
അനുവാദം അവര്‍ക്ക്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ?
വിമുക്തി
മിഷന് പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിക്കുന്നതിന് നടപടി
*89.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ.എം. ആരിഫ്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി വര്‍ജന മിഷന്
'വിമുക്തി'യുടെ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമാക്കുന്നതിനും
ഇത് കൂടുതല്‍
പ്രദേശങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിനും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്കിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
'വിമുക്തി'യുടെ
സന്ദേശം
ജനങ്ങളിലെത്തിക്കുന്നതിനായി
കുടുംബശ്രീ
പ്രവര്‍ത്തകരുടെ
സഹായത്തോടെ വീടുകളില്‍
സ്റ്റിക്കര്‍
പതിക്കുന്നതിനുളള നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
പ്രസ്തുത
മിഷന്റെ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ഉത്സവങ്ങളോടും
ആഘോഷങ്ങളോടും
അനുബന്ധിച്ച്
ബോധവല്‍ക്കരണ
സ്റ്റാളുകള്‍
സജ്ജീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ക്ഷീരമേഖലയിലെ
പ്രവര്‍ത്തനങ്ങള്‍
*90.
ശ്രീ.യു.
ആര്. പ്രദീപ്
,,
ജെയിംസ് മാത്യു
,,
കെ.കുഞ്ഞിരാമന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അത്യുല്പാദന
ശേഷിയുളള
കിടാരികളുടെയും
തീറ്റപ്പുല്‍,
കാലിത്തീറ്റ
എന്നിവയുടെയും ലഭ്യത
ഉറപ്പുവരുത്തുന്നതിനായി
ക്ഷീരമേഖലയില്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ക്ഷീര
സഹകരണ സംഘങ്ങളെ
ശാക്തീകരിച്ച് അവ
വഴിയുളള പാല് സംഭരണം
വര്‍ദ്ധിപ്പിക്കാന്‍
സാദ്ധ്യമായിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
നിലവിലുളള ത്രിതല ക്ഷീര
സഹകരണമേഖലയെക്കുറിച്ച്
പഠിക്കാനായി നിയോഗിച്ച
കമ്മിറ്റിയുടെ
കണ്ടെത്തലുകളും
ശിപാര്‍ശകളും
എന്തെല്ലാമാണ്; വിവിധ
തലങ്ങളിലുളള സംഘങ്ങളുടെ
ഭരണ സമിതിയിലേക്കുളള
തെരഞ്ഞെടുപ്പ്
ജനാധിപത്യപരവും കര്‍ഷക
പ്രാതിനിധ്യം
ഉറപ്പുവരുത്തുന്നതുമാക്കി
മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ?