വിശപ്പ്
രഹിത കേരളം പദ്ധതി
5938.
ശ്രീ.ആര്.
രാജേഷ്
,,
സി. കെ. ശശീന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പ്
രഹിത കേരളം
പദ്ധതിയ്ക്കായി അരിയും
പലവ്യഞ്ജനങ്ങളും കുറഞ്ഞ
വിലയ്ക്ക്
ലഭ്യമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
പ്രസ്തുത
പദ്ധതിയുടെ വിജയകരമായ
നടത്തിപ്പിനായി
സര്‍ക്കാരിതര
സംഘടനകളുടെയും
കുടുംബശ്രീയുടെയും
മറ്റ് സന്നദ്ധ
സംഘടനകളുടെയും സഹായം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
പെട്രോള്‍
പമ്പുകളില്‍
വാഹനയാത്രക്കാര്‍ക്ക്
പ്രാഥമികാവശ്യങ്ങള്‍ക്കുള്ള
സൗകര്യങ്ങള്‍
5939.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പെട്രോള്‍ പമ്പുകളില്‍
വാഹനയാത്രക്കാര്‍ക്ക്
പ്രാഥമിക സൗകര്യങ്ങള്‍
ലഭ്യമല്ലെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പെട്രോള്‍ പമ്പുകളില്‍
വാഹനയാത്രക്കാര്‍ക്ക്
പ്രാഥമികാവശ്യങ്ങള്‍
നിറവേറ്റുന്നതിനുള്ള
സൗകര്യങ്ങള്‍
നിര്‍ബന്ധമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ചാലക്കുടിയിൽ
ഭക്ഷ്യവസ്തുക്കള്‍
നേരിട്ടെത്തിക്കുന്നതിന്
നടപടി
5940.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
എല്ലാ ആദിവാസി
കോളനികളിലും
ഭക്ഷ്യവസ്തുക്കള്‍
നേരിട്ടെത്തിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കിൽ
ഇതിനായി അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
വിശപ്പ്
രഹിത കേരളം പദ്ധതിയിലെ
പങ്കാളികള്‍.
5941.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വിശപ്പ്
രഹിത കേരളം പദ്ധതിയില്‍
സര്‍ക്കാര്‍-സര്‍ക്കാരിതര
സംഘടനകളെ
പങ്കാളികളാക്കുന്നുണ്ടോ;
ഈ പദ്ധതി
നടപ്പിലാക്കുന്നത്
എങ്ങനെയെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
വിതരണം സുതാര്യമാക്കുന്നതിന്
സംവിധാനം
5942.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത
എത്ര അനര്‍ഹര്‍ റേഷന്‍
മുന്ഗണനാലിസ്റ്റില്
ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സുതാര്യമായ
റേഷന്‍ വിതരണത്തിനായി
നടപ്പാക്കുന്ന
കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ
അട്ടിമറിക്കുന്നതിന്
ചില ഉദ്യോഗസ്ഥര്‍
ശ്രമിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിശോധിക്കുമോ;
(സി)
ഇ-പോസ്
മെഷിന് സ്ഥാപിച്ച
റേഷന്‍ കടകളില്‍ റേഷന്‍
വിതരണം നിര്‍ത്തി
വയ്ക്കാന്‍
ഭക്ഷ്യവകുപ്പ്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇപ്രകാരം നിര്‍ദ്ദേശം
നല്‍കാനുണ്ടായ
സാഹചര്യമെന്താണ്;
റേഷന്‍ വിതരണം
മുടങ്ങുന്ന
ദിവസങ്ങള്‍ക്ക് പകരം
മറ്റുദിവസങ്ങളില്‍
റേഷന്‍ നല്കാന്
സംവിധാനമൊരുക്കുമോ;
വിശദമാക്കുമോ?
ബി.പി.എല്‍
കാര്‍ഡ് നൽകുന്നതിനുള്ള
മാനദണ്ഡം
5943.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
എ.പി.എല്‍
കാര്‍ഡ് ഉടമകളുടെ
കുടുംബത്തിന് മാരകമായ
രോഗങ്ങള്‍ ബാധിച്ചാല്‍
ബി.പി.എല്‍ കാര്‍ഡ്
അനുവദിക്കാനാകുമോ ;
ബി.പി.എല്‍ കാര്‍ഡ്
നല്‍കാനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ ?
റേഷന്‍
കാര്‍ഡ് ലഭ്യമാക്കുന്നതിന്
നടപടി
5944.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡ്
സമയബന്ധിതമായി
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ; റേഷന്‍
കാര്‍ഡ് ലഭിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കടകള്‍ വഴി കൂടുതല്‍
ഭക്ഷ്യോല്‍പ്പന്നങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മുന്‍ഗണനേതര
വിഭാഗത്തില്‍ അനുവദിച്ച
റേഷന്‍ കാര്‍ഡുകള്‍
5945.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളിതുവരെ എത്ര
കുടുംബങ്ങള്‍ക്ക്
മുന്‍ഗണനേതര
(സ്റ്റേറ്റ് സബ്സിഡി)
വിഭാഗത്തില്‍ റേഷന്‍
കാര്‍ഡുകള്‍
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
2016
വരെ സംസ്ഥാനത്ത് എത്ര
ബി.പി.എല്‍.
കാര്‍ഡുകള്‍
ഉണ്ടായിരുന്നുവെന്ന്
അറിയിക്കുമോ;
(സി)
2011-16
കാലഘട്ടത്തെ
അപേക്ഷിച്ച് ഇപ്പോള്‍
കേരളത്തിനുള്ള പ്രതിമാസ
അരി അലോട്ട്മെന്റില്‍
കുറവ് ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര
കുറവുണ്ടായെന്ന്
വ്യക്തമാക്കുമോ?
ഗുരുതരരോഗബാധിതരുടെ
റേഷന്‍ കാര്‍ഡ് ബി. പി. എല്‍.
ആക്കുന്നതിന് നടപടി
5946.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുരുതരമായ
രോഗങ്ങള്‍
ബാധിച്ചവര്‍ക്ക്
കാരുണ്യ
ഉള്‍പ്പെടെയുള്ള
ചികിത്സാ സഹായങ്ങള്‍
ലഭിക്കുന്നതിനായി
റേഷന്‍ കാര്‍ഡില്‍
സീല്‍ പതിച്ച്
നല്‍കുകയോ,ബി. പി.
എല്‍. ആക്കി നല്‍കുകയോ
ചെയ്യുന്നുണ്ടോ;
(ബി)
ഇതിനായുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
അസുഖങ്ങള്‍ക്കാണ് ഈ
ആനുകൂല്യം
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
ബി.പി.എല്‍
ലിസ്റ്റില്‍ ഉള്‍പ്പെടുത്തൽ
5947.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുരുതരമായ
രോഗങ്ങള്‍ ബാധിച്ച
കുടുംബങ്ങളെയും
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരെയും
ബി.പി.എല്‍ ലിസ്റ്റില്‍
ഉള്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കാസര്‍ഗോഡ് ജില്ലയില്‍
പ്രസ്തുത ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍ എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഇ-പോസ്
മെഷീനെതിരായ പ്രതിഷേധം
5948.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകളില്‍
ഇ-പോസ് മെഷീന്
സ്ഥാപിക്കുന്നതിനെതിരെ
റേഷന്‍ കട ഉടമകള്‍
പ്രതിഷേധം
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവര്‍
ഉന്നയിച്ച കാര്യങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ശമ്പള
പാക്കേജ് അനുവദിക്കുക,
ഓരോ ചാക്കിലും ഒന്നര
കിലോഗ്രാം ഭക്ഷ്യധാന്യം
അധികമായി അനുവദിക്കുക
എന്നിവ റേഷന്‍ കട
ഉടമകളുടെ സംഘടന
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ?
റേഷന്‍
കടകളെ
വൈവിധ്യവത്കരിക്കുന്നതിന്
നടപടി
5949.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകളെ
വൈവിധ്യവത്കരിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്നു;
വിശദാംശം അറിയിക്കുമോ;
(ബി)
നിലവില്‍
ഈ പ്രവര്‍ത്തനങ്ങളുടെ
അവസ്ഥ എന്തെന്ന്
വെളിപ്പെടുത്തുമോ ?
റേഷന്‍
കടകള്‍ പാട്ടത്തിന് നടത്തുന്ന
ലോബികള്‍
5950.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍
പാട്ടത്തിനെടുത്ത്
നടത്തുന്ന ലോബികള്‍
പ്രവര്‍ത്തിച്ച്
വരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍
വ്യാപകമായ
ക്രമക്കേടുകള്‍
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ക്രമക്കേട്
നടത്തിയ റേഷന്‍
കടകള്‍ക്കെതിരെ നടപടി
5951.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ റേഷന്‍
വിതരണത്തില്‍
ക്രമക്കേട്
നടത്തിയതുമായി
ബന്ധപ്പെട്ട് എത്ര
കടയുടമകള്‍ക്കെതിരെ
നടപടി എടുത്തിട്ടുണ്ട്;
(ബി)
എത്ര
റേഷന്‍കടയുടെ ലൈസന്‍സ്
സസ്പെന്റ്
ചെയ്തിട്ടുണ്ട്;
(സി)
എത്ര
കടയുടെ ലൈസന്‍സ് റദ്ദ്
ചെയ്തിട്ടുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ
?
റേഷന്‍കടകള്‍
അനുവദിക്കുന്നതിന് സംവരണം
5952.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകള്‍
അനുവദിക്കുന്നതിന്
സംവരണം
പാലിക്കുന്നുണ്ടോ;
(ബി)
മൊത്തം
റേഷന്‍കടകളില്‍ എത്ര
ശതമാനം വീതം പട്ടിക
വിഭാഗത്തിനും
പിന്നോക്കവിഭാഗങ്ങള്‍ക്കും
വനിതകള്‍ക്കും
അംഗപരിമിതര്‍ക്കുമായി
സംവരണം ചെയ്തിട്ടുണ്ട്;
(സി)
കടകള്‍
അനുവദിക്കുന്നത്
അഴിമതിരഹിതമാക്കാന്‍
സർക്കാർ നടപടി
സ്വീകരിക്കുമോ?
സ്വകാര്യ
ഗോഡൗണുകളില്‍ സൂക്ഷിക്കുന്ന
റേഷന്‍ കടകളിലേക്കുളള ഭക്ഷ്യ
വസ്തുക്കള്‍
5953.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളിലേക്കുളള ഭക്ഷ്യ
വസ്തുക്കള്‍ സ്വകാര്യ
ഗോഡൗണുകളില്‍
സൂക്ഷിക്കുന്നത്
വന്‍തോതില്‍
വെട്ടിപ്പിന്
വഴിവെയ്ക്കുന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
തട്ടിപ്പുകള്‍
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
തട്ടിപ്പുകള്‍
തടയുന്നതിന് വേണ്ടി
സ്വന്തം ഗോഡൗണുകള്‍
തുടങ്ങുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇത് മൂലം എന്തെല്ലാം
ഗുണങ്ങളാണ്
പ്രതീക്ഷിക്കുന്നത് ;
വിശദമാക്കുമോ ?
അന്നപൂര്‍ണ്ണ
പദ്ധതിയുടെ ഗുണഭോക്താക്കള്‍
5954.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്നപൂര്‍ണ്ണ
പദ്ധതിയുടെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണ്;
ഗ്രാമസഭകള്‍ക്ക്
ഇക്കാര്യത്തില്‍
എന്തെങ്കിലും
അധികാരമുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് കേന്ദ്ര
സഹായം ലഭ്യമാണോ;
എങ്കില്‍ എത്ര ശതമാനം
തുകയാണ് കേന്ദ്രം
നല്‍കുന്നത്;
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ
മുതിര്‍ന്ന പൗരന്മാരുടെ
ഭക്ഷ്യ സുരക്ഷ
ഉറപ്പാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
സംസ്ഥാനത്ത് എത്ര
പേര്‍ക്ക് ഈ പദ്ധതിയുടെ
ആനുകൂല്യം നിലവില്‍
ലഭിക്കുന്നുണ്ട്;
അറിയിക്കാമോ ?
കേന്ദ്രസര്‍ക്കാര്‍
വെട്ടിക്കുറച്ച മണ്ണെണ്ണയും
പഞ്ചസാരയും
5955.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാെതുവിതരണ
ശൃംഖല വഴി
തീരപ്രദേശത്ത് വിതരണം
ചെയ്യുന്നതിനായി
കേരളത്തിന്
അനുവദിച്ചിരുന്ന
പഞ്ചസാരയുടെയും
മണ്ണെണ്ണയുടെയും അളവ്
കേന്ദ്രസര്‍ക്കാര്‍
വെട്ടിക്കുറച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
ന്യായവില ഹോട്ടലുകള്‍
5956.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഹോട്ടലുകള്‍/
ഭക്ഷണശാലകള്‍
എന്നിവിടങ്ങളില്‍ ന്യായ
വിലയ്ക്ക് ഭക്ഷണം
നല്‍കുന്നതിന് തമിഴ്
നാട്ടിലെ അമ്മ ഹോട്ടല്‍
മാതൃകയിലും,
കര്‍ണ്ണാടകത്തിലെ
ഇന്ദിര കാന്റീന്
മാതൃകയിലും ന്യായവില
ഹോട്ടലുകള്‍
സംസ്ഥാനത്തുടനീളം
കുടുംബശ്രീയോ
മറ്റേതെങ്കിലും
ഏജന്‍സിയോ മുഖേന
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദമാക്കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലനിയന്ത്രണ
നടപടി
5957.
ശ്രീ.അടൂര്‍
പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ വില
ക്രമാതീതമായി ഉയര്‍ന്ന
സാഹചര്യത്തില്‍
ജനങ്ങള്‍ക്ക് ആശ്വാസം
ലഭിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
ഫലവത്തായില്ല എന്ന
ആക്ഷേപമുയരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുവിപണിയിലെ
അരിവില
കുറയ്ക്കുന്നതിന്
ആരംഭിച്ച അരിക്കടകള്‍
പരാജയപ്പെട്ടതായും
അരിവില
നിയന്ത്രിക്കുന്നതിന്
കഴിയാതെ വന്നതായുമുള്ള
ആക്ഷേപത്തിന്റെ
നിജസ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കമ്പോള
ഇടപെടലിന് സിവില്‍
സപ്ലൈസ് കോര്‍പ്പറേഷനും
കണ്‍സ്യൂമര്‍ ഫെഡിനും
അനുവദിച്ച തുക
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് കുറഞ്ഞ
സാഹചര്യത്തില്‍ കമ്പോള
ഇടപെടലിന് സാധിക്കാതെ
വരുന്ന
സാഹചര്യമുണ്ടാകുമെന്നും
നിത്യോപയോഗ സാധനങ്ങളുടെ
വില ഇനിയും
വര്‍ദ്ധിക്കുമെന്നും
കരുതുന്നുണ്ടോ;
വിശദീകരിക്കാമോ?
കണ്ണൂര്‍ ജില്ലയിലെ മൊബൈല്‍
മാവേലി സ്റ്റോറുകൾ
5958.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
തീരദേശ, മലയോര,
പിന്നോക്ക
പ്രദേശങ്ങളിലെ
ജനങ്ങള്‍ക്ക്
അവശ്യസാധനങ്ങള്‍
ന്യായവിലയ്ക്ക്
ലഭ്യമാക്കുന്നതിന്
നിലവില്‍ എത്ര മൊബൈല്‍
മാവേലി സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ഇപ്പോള്‍
എത്ര മൊബൈല്‍ മാവേലി
സ്റ്റോറുകള്‍
നിലവിലുണ്ട്; ഇവ
കൃത്യമായും
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
വലിയതുറ
സപ്ലൈകോ ഗോഡൗണിലെ ഹോര്‍ലിക്സ്
തിരിമറി
5959.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വലിയതുറ
സപ്ലൈകോ ഗോഡൗണില്‍
മൂന്നര ലക്ഷത്തോളം
രൂപയുടെ ഹോര്‍ലിക്സ്
തിരിമറി നടത്തിയതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
കേസ് അട്ടിമറിക്കാനായി
വിവിധ ഡിപ്പോകളില്‍
നിന്നും പഴയ സ്റ്റോക്ക്
എത്തിച്ചത് സംബന്ധിച്ച്
വിജിലന്‍സ് പരിശോധന
നടത്തിയിട്ടുണ്ടോ ;
(സി)
പ്രസ്തുത
തിരിമറി നടത്തിയ
ഉദ്യോഗസ്ഥരെ കണ്ടെത്തി
മാതൃകാപരമായി
ശിക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
മണലൂര്‍
പാവറട്ടി സപ്ലൈകോ സൂപ്പര്‍
മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ
5960.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി
സെന്ററില്‍
പ്രവര്‍ത്തിക്കുന്ന
സപ്ലൈകോ സൂപ്പര്‍
മാര്‍ക്കറ്റിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
ആളുകള്‍ക്ക്
അവര്‍ക്കാവശ്യമായ സാധനം
പ്രയാസം കൂടാതെ
വാങ്ങുന്നതിനായി
മണലൂര്‍ എം.എല്‍.എ
മുഖേന നല്കിയ
കത്തിന്മേല് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രിയുടെ
20.12.2017 ലെ
756/M(FCS) നമ്പരായി
സപ്ലൈകോയുടെ
ചെയര്മാന് ആന്റ്
മാനേജിംഗ്
ഡയറക്ടര്‍ക്ക്
നല്‍കിയിട്ടുള്ള
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടിയുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(സി)
ഈ
സൂപ്പര്‍മാര്‍ക്കറ്റിന്
പുതിയ റാക്കുകള്‍
വാങ്ങി
സ്ഥാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സപ്ലൈകോയിലെ
സാധനങ്ങളുടെ വില
5961.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സപ്ലൈകോയില്‍ സബ്സിഡി
സാധനങ്ങളുടെ വില
കൂടിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ ഏതെങ്കിലും
സാധനങ്ങള്‍ക്ക് വില
കുറച്ചിട്ടുണ്ടോ ;
എങ്കില്‍ ഏതെല്ലാം
സാധനങ്ങള്ക്കാണെന്ന്
വ്യക്തമാക്കുമോ;
(സി)
സപ്ലൈകോയിലെ
നോണ്‍ സബ്സിഡി
സാധനങ്ങളുടെ വിലയില്‍
എല്ലാമാസവും
മാറ്റമുണ്ടാകാറുണ്ടോ;
ഉണ്ടെങ്കില്‍ അത് വെബ്
സൈറ്റിലൂടെയും പത്ര
ദൃശ്യ
മാധ്യമങ്ങളിലൂടെയും
പരസ്യപ്പെടുത്താറുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
നോണ്‍
സബ്സിഡി സാധനങ്ങളുടെ
വില
നിശ്ചയിക്കുന്നതില്‍
സര്‍ക്കാരിന്റെ
അഭിപ്രായം തേടാറുണ്ടോ ;
വ്യക്തമാക്കുമോ;
(ഇ)
എത്ര
ഇനം നോണ്‍ സബ്സിഡി
സാധനങ്ങളാണ് സപ്ലൈകോ
വിപണനശാലകള്‍ വഴി
വിറ്റഴിക്കുന്നത്;
വ്യക്തമാക്കുമോ;
(എഫ്)
പുതിയ
മൊബൈല്‍ മാവേലി
സ്റ്റോറുകള്‍
തുടങ്ങുന്നതിന്
പദ്ധതിയുണ്ടോ ;
വ്യക്തമാക്കുമോ?
സപ്ലൈകോയുടെ
കീഴിലുള്ള ശബരി ബ്രാന്‍ഡ്
ഉത്പന്നങ്ങള്‍
5962.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
കീഴിലുള്ള ശബരി
ബ്രാന്‍ഡ്
ഉത്പന്നങ്ങള്‍ സപ്ലൈകോ
തന്നെ
ഉത്പാദിപ്പിക്കുന്നതോ
നിര്‍മ്മിക്കുന്നതോ ആയ
ഉത്പന്നങ്ങളാണോ;
(ബി)
ഇവയുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(സി)
ശബരി
ബ്രാന്‍ഡ്
വെളിച്ചെണ്ണയുടെ മോശം
ഗുണനിലവാരത്തെക്കുറിച്ച്
സമൂഹമാധ്യമങ്ങളില്‍
വന്ന പ്രചരണം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
യാഥാര്‍ത്ഥ്യമാണെങ്കില്‍
വെളിച്ചെണ്ണയുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഇതിന്മേല്
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
സപ്ലൈകോയുടെ
പ്രവര്‍ത്തനം
വിപുലപ്പെടുത്താനുള്ള
നടപടികള്‍
5963.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
സപ്ലൈകോയുടെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
സപ്ലൈകോയുടെ
സേവനം കൂടുതല്‍
ജനങ്ങളിലേയ്ക്കെത്തിക്കുവാന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കാനാണ്
ആലോചിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
കൂടുതല്‍
മികവാര്‍ന്ന സേവനം
സപ്ലൈകോ
മാര്‍ക്കറ്റുകളില്‍
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം അറിയിക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പില്‍
സീനിയര്‍ സൂപ്രണ്ട് തസ്തിക
5964.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പില്‍
പുതുതായി സൃഷ്ടിച്ച
സീനിയര്‍ സൂപ്രണ്ടിന്റെ
തസ്തികയില്‍ നിയമനം
നടത്താതെ പ്രസ്തുത
തസ്തിക
ഒഴിച്ചിട്ടിരിക്കുന്നതിന്റെ
കാരണം
വെളിപ്പെടുത്തുമോ;
(ബി)
ലീഗല്‍
മെട്രോളജി
കണ്‍ട്രോളറുടെ
22.12.2017- ലെ
നം.B2-9377/17 പ്രകാരം
പ്രസിദ്ധീകരിച്ച
സീനിയോറിറ്റി
ലിസ്റ്റില്‍ സീനിയര്‍
സൂപ്രണ്ടായി
നിയമിക്കുവാന്‍
യോഗ്യതയുള്ളവര്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ലിസ്റ്റില്‍
നിയമനത്തിന്
അര്‍ഹതയുള്ള സീനിയറായ
ഉദ്യോഗസ്ഥന് ആരാണെന്ന്
വിശദമാക്കുമോ;
(സി)
എങ്കില്‍
നിയമനം നടത്താതെ
ഒഴിച്ചിട്ടിരിക്കുന്ന
സീനിയര്‍ സൂപ്രണ്ട്
തസ്തികയില്‍
സീനിയോറിറ്റി
ലിസ്റ്റില്‍ നിന്നും
അര്‍ഹതപ്പെട്ട
ഉദ്യോഗസ്ഥന് നിയമനം
നല്കുവാന് ആവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ?
സപ്ലൈകോ
അസിസ്റ്റന്റ് സെയില്‍സ് മാന്‍
ഒഴിവുകള്‍
5965.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
അസിസ്റ്റന്റ് സെയില്‍സ്
മാന്‍ തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകളുണ്ട്; ജില്ല
തിരിച്ച് കണക്ക്
നല്‍കാമോ;
(ബി)
സപ്ലൈകോ
സ്റ്റോറുകളില്‍
അസിസ്റ്റന്റ് സെയില്‍സ്
മാന്‍ ജോലികള്‍ക്കായി
അഡീഷണല്‍ ചാര്‍ജ്
നല്കി താത്ക്കാലിക
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പി.എസ്.സി. വഴി പൊതു
പരീക്ഷ എഴുതി വരുന്ന
ഉദ്യോഗാര്‍ത്ഥികളുടെ
അവസരമാണ് ഇതുമൂലം
നഷ്ടപ്പെടുന്നത് എന്നത്
സർക്കാർ ഗൗരവമായി
കാണുമോ ; ഇത്
പരിഗണിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെല്ല് സംഭരിച്ച വകയിലുള്ള
കുടിശ്ശിക
5966.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സപ്ലൈകോ മുഖേനയുള്ള
നെല്ല് സംഭരണം
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
നിലവില്‍
നെല്‍ കര്‍ഷകര്‍ക്ക്
നല്‍കിവരുന്ന സംഭരണ വില
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
ഇനത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ നല്കി
വരുന്ന തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
നെല്ല്
സംഭരിച്ച വകയില്‍
കുടിശ്ശിക കൊടുത്ത്
തീര്‍ക്കാനുണ്ടോ;
എങ്കില്‍ എത്ര രൂപയാണ്
കുടിശ്ശിക ഉള്ളതെന്നും
ആയത് കര്‍ഷകര്‍ക്ക്
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കോള്‍ നിലങ്ങളിലെ നെല്ല്
സംഭരിക്കുമ്പോള്‍ ലഭ്യമാകുന്ന
ഔട്ട്ടേണ്‍
5967.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോള്‍ നിലങ്ങളിലെ
നെല്ല്
സംഭരിക്കുമ്പോള്‍
ലഭ്യമാകുന്ന ഔട്ട്ടേണ്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
കുട്ടനാടന്‍
പാടശേഖരങ്ങളിലെ
കരിനിലങ്ങളില്‍
ഉല്പാദിപ്പിക്കുന്ന
നെല്ല്
സംസ്ക്കരിച്ചെടുക്കുന്ന
അരിയുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കുട്ടനാടന്‍
പാടശേഖങ്ങളിലെ നെല്ല്
സംഭരണത്തില്‍ ഓയില്‍പാം
ഇന്ത്യയുടെ പങ്ക്
വ്യക്തമാക്കുമോ;
(ഡി)
ഓയില്‍പാം
ഇന്ത്യ നെല്ല് സംഭരിച്ച
വകയില്‍ കര്‍ഷകര്‍ക്ക്
നല്‍കാനുള്ള തുകയുടെ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാന
സര്‍ക്കാര്‍ ഓയില്‍പാം
ഇന്ത്യക്ക്
സബ്സിഡിയിനത്തില്‍
ബാക്കി തുക
നല്‍കാനുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
കുട്ടനാടന്‍
പാടശേഖരങ്ങളിലെ
കരിനിലങ്ങളിലെ നെല്ല്
സംഭരിച്ച വകയില്‍
ഓയില്‍പാം ഇന്ത്യക്ക്
നഷ്ടം
സംഭവിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ?
ലീഗല്‍
മെട്രോളജി വകുപ്പ്
വാഹനങ്ങള്‍ക്ക് ജി പി എസ്
സംവിധാനം
5968.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിലെ
വാഹനങ്ങള്‍ക്ക് ജി പി
എസ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതുകൊണ്ടുള്ള
പ്രയോജനം
വ്യക്തമാക്കുമോ;
(ബി)
വാഹനങ്ങളില്‍
ജി പി എസ് സംവിധാനം
സ്ഥാപിച്ചത് ഏത്
ഏജന്‍സിയാണ് ; ഇത്
ടെന്‍ഡര്‍ മുഖേനയാണോ
നടപ്പിലാക്കിയിട്ടുള്ളത്
; എങ്കില്‍ ഏതെല്ലാം
കമ്പനികളാണ് ടെന്‍ഡര്‍
നടപടികളില്‍
പങ്കെടുത്തത് ;
ടെന്‍ഡര്‍ നടപടികളുടെ
വിശദവിവരം നല്‍കുമോ ;
(സി)
സര്‍ക്കാര്‍
പൊതുമേഖലാ സ്ഥാപനമായ
കെല്‍ട്രോണില്‍ നിന്നും
ഏറ്റവും
അത്യന്താധുനികമായ
ഉപകരണങ്ങള്‍
ലഭ്യമാകുമെന്നിരിക്കെ
ഇത്തരം ഉപകരണങ്ങള്‍
സ്വകാര്യ ഏജന്‍സികളില്‍
നിന്നും എന്തുകൊണ്ടാണ്
വാങ്ങിയത് ; വിശദീകരണം
ലഭ്യമാക്കുമോ?
മാവേലി
സ്റ്റോറുകളിലൂടെ സബ്സിഡി
നിരക്കിലുള്ള സാധനങ്ങള്‍
5969.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകളിലൂടെ വിതരണം
ചെയ്യുന്ന ഏതൊക്ക
സാധനങ്ങള്‍ക്കാണ്
സബ്സിഡി
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സാധാനങ്ങള്‍ക്ക്
പൊതുമാര്ക്കറ്റിനേക്കാളും
വിലകൂട്ടി മാവേലി
സ്റ്റോര്‍ വഴി
വില്‍പ്പന നടത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വിപണനം ചെയ്യുന്ന
ഭക്ഷ്യോല്പന്നങ്ങളുടെ
ഗുണനിലവാര പരിശോധന
5970.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് വിപണനം
നടത്തുന്ന
ഭക്ഷ്യോല്പന്നങ്ങളുടെ
ഗുണനിലവാര പരിശോധന
ഏതെല്ലാം
സര്‍ക്കാര്‍/സ്വകാര്യ
ലാബുകളില്‍ നടത്തുന്നു;
(ബി)
ഇത്തരം
പരിശോധനകളില്‍
ഭക്ഷ്യയോഗ്യമല്ലാതെ
കണ്ടെത്തിയ
ഭക്ഷ്യോല്പന്നങ്ങളുടെയും
വിതരണകമ്പനികളുടെയും
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇപ്രകാരം
ഗുണനിലവാരമില്ലാത്ത
ഭക്ഷ്യവസ്തുക്കള്‍
വിതരണം ചെയ്ത
കമ്പനികളുടെ പേരില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
പ്രസ്തുത കമ്പനികളില്‍
ഏതെല്ലാം കമ്പനികളില്‍
നിന്നും വീണ്ടും
ഭക്ഷ്യോല്പന്നങ്ങള്
വാങ്ങി എന്നതും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇത്തരം
വീഴ്ചകളുണ്ടാകാന്
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടത്തിയ അന്വേഷണവും
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ?
ഉപഭോക്തൃ
കമ്മീഷനില്‍ അംഗങ്ങളായി
നിയമിക്കുന്നതിന് റാങ്ക്
ലിസ്റ്റ്
5971.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃ
കമ്മീഷനില്‍ അംഗങ്ങളായി
നിയമിക്കുന്നതിന്
റാങ്ക് ലിസ്റ്റ്
തയ്യാറാക്കിയിരുന്നോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍നിന്നും
എത്രപേരെ കമ്മീഷന്
അംഗങ്ങളായി
നിയമിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
സംബന്ധിച്ച്
എന്തെങ്കിലും കേസ്
നിലവിലുണ്ടോ;
വിശദീകരിക്കുമോ?
കോഴിക്കോട്
ജില്ലയില്‍ പുതിയ സിവില്‍
സപ്ലൈസ് കേന്ദ്രങ്ങള്‍
5972.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍ പുതിയ
സിവില്‍ സപ്ലൈസ്
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
കോഴിക്കോട് ജില്ലയില്‍
ഏതൊക്കെ
പഞ്ചായത്തുകളിലാണ്
പുതിയ സിവില്‍ സപ്ലൈസ്
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുള്ളത്
എന്നറിയിക്കുമോ;
(ബി)
ബാലുശ്ശേരി
മണ്ഡലത്തിലെ ഏതൊക്കെ
പഞ്ചായത്തുകളില്‍
നിന്നുമാണ് പുതിയ
സിവില്‍ സപ്ലൈസ്
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുള്ള
അപേക്ഷ
ലഭിച്ചിട്ടുള്ളത് ;
(സി)
ഈ
അപേക്ഷയിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ?
വലിയതുറയിലെ
സപ്ലെെകോ ഡിപ്പോയില്‍
വിജിലന്‍സ് പരിശോധന
5973.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വലിയതുറയിലെ
സപ്ലെെകോ ഡിപ്പോയിലോ
ഗോഡൗണിലോ വിജിലന്‍സ്
പരിശോധന
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എപ്പോഴാണ് പരിശോധന
നടന്നതെന്നും
കണ്ടെത്തിയ
ക്രമക്കേടുകള്‍
എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
പേരില്‍ ഉദ്യാേഗസ്ഥര്‍
സസ്പെന്ഷനിലായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
സസ്പെന്‍ഷനിലായവരുടെ
പേരുവിവരം നല്‍കാമോ?
ഹോട്ടലുകളില്‍
ഭക്ഷണ സാധനങ്ങള്‍ക്കുള്ള വില
ഏകീകരിക്കുന്നതിന് നിയമം
5974.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളെ ഏതെങ്കിലും
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തില്‍ തരം
തിരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആ മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;നിലവില്‍
ഈ പ്രവര്‍ത്തനങ്ങളുടെ
അവസ്ഥ എന്തെന്ന്
അറിയിക്കുമോ?
(ബി)
വിവിധ
ഹോട്ടലുകളില്‍ ഭക്ഷണ
സാധനങ്ങള്‍ക്കുള്ള വില
നിശ്ചയിക്കുന്നതിനും
ഏകീകരിക്കുന്നതിനും
നിയമം കൊണ്ടുവരുന്നത്
സംബന്ധിച്ച നടപടികള്‍
വെളിപ്പെടുത്തുമോ ?
ഉപഭോക്തൃ
തര്‍ക്ക പരിഹാര കമ്മീഷന്
അംഗങ്ങള്‍ക്ക് പെന്ഷന്
5975.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാറ്റ്യൂട്ടറി
കമ്മീഷനുകളില്‍
അംഗങ്ങളായി
നിയമിതരാകുന്ന
സര്‍ക്കാര്‍
ഉദ്യോഗസ്ഥരല്ലാത്തവര്‍ക്ക്
പെന്ഷന് അനുവദിച്ച്
ഉത്തരവായിട്ടുള്ളത്
അനുസരിച്ച് സംസ്ഥാന
ഉപഭോക്തൃ തര്‍ക്ക
പരിഹാര കമ്മീഷനിലും
ജില്ലാ ഫോറങ്ങളിലും
അംഗങ്ങളായി റിട്ടയര്‍
ചെയ്തവര്‍ക്ക്
പെന്ഷന്
നല്‍കിയിട്ടുണ്ടോ;
(ബി)
പെന്ഷന്
ലഭിക്കുന്നതിനായി
നാളിതുവരെ എത്ര പേര്
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
അവര്‍ ആരൊക്കെ ആണെന്നും
ഏതൊക്കെ ജില്ലാ
ഉപഭോക്തൃ ഫോറങ്ങളിലും
സംസ്ഥാന കമ്മീഷനുകളിലും
മെമ്പര്മാരായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
ഇവര്‍
എന്നാണ് അപേക്ഷ
സമര്‍പ്പിച്ചതെന്നും
പ്രസ്തുത അപേക്ഷകളുടെ
നിലവിലെ സ്ഥിതി
എന്താണെന്നും
എന്തുനടപടിയാണ് ഇവയില്‍
സ്വീകരിച്ചതെന്നും
പെന്ഷന്
അനുവദിക്കാനുള്ള
കാലതാമസം എന്താണെന്നും
വ്യക്തമാക്കാമോ;
(ഡി)
പെന്ഷന്
ആനുകൂല്യം നല്കാന്
കാലതാമസം
വരുത്തിയവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
ഉപഭോക്തൃ
തര്‍ക്ക പരിഹാര കമ്മീഷനിലെ
മെമ്പര്‍മാരുടെ ആര്‍ജ്ജിതാവധി
സറണ്ടര്‍
5976.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഉപഭോക്തൃ തര്‍ക്ക
പരിഹാര കമ്മീഷനിലേയും
ജില്ലാ ഉപഭോക്തൃ
തര്‍ക്ക പരിഹാര
ഫോറങ്ങളിലേയും
മെമ്പര്‍മാര്‍ക്ക്
ആര്‍ജ്ജിതാവധി സറണ്ടര്‍
ചെയ്യാമോ; എങ്കില്‍ ഒരു
വര്‍ഷം എത്ര വീതം;
(ബി)
ജില്ലാ
ഫോറം മെമ്പര്‍മാര്‍ക്ക്
സറണ്ടര്‍ ആനുകൂല്യം
അനുവദിച്ചുകൊണ്ട് കേരളാ
ഹൈക്കോടതിയില്‍ നിന്നും
അനുകൂല ഉത്തരവ്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിധിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
അപേക്ഷ
സമര്‍പ്പിച്ചവര്‍ക്ക്
സറണ്ടര്‍ ആനുകൂല്യം
തുകയായി ലഭിക്കാന്‍
ഹൈക്കോടതിയുടെ
ഉത്തരവില്‍ കാലാവധി
പറഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
ഹൈക്കോടതി
വിധിയില്‍ നല്കിയ
അവസാന തീയതി
കഴിഞ്ഞിട്ടുണ്ടെങ്കില്‍
സറണ്ടര്‍ ആനുകൂല്യം
നല്‍കാത്തതിന്റെ കാരണം
എന്താണ്; ഇത്
സംബന്ധിച്ച്
എന്തെങ്കിലും കോടതി
അലക്ഷ്യ നടപടി
നിലവിലുണ്ടോ?
പൊതുവിതരണ
കേന്ദ്രങ്ങളില്‍
ഭക്ഷ്യസാധനങ്ങളുടെ വിവരങ്ങള്‍
പ്രദര്‍ശിപ്പിക്കാന്‍ നടപടി
5977.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
കേന്ദ്രങ്ങളിലൂടെ
പ്രതിമാസം
വില്‍ക്കപ്പെടുന്ന
ഭക്ഷ്യ സാധനങ്ങളുടെ
വിവരങ്ങള്‍
കാര്‍ഡുടമകള്‍ക്ക്
കാണത്തക്കവിധത്തില്‍
പ്രദര്‍ശിപ്പിക്കണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഈ
നിബന്ധന പൊതുവിതരണ
കേന്ദ്രങ്ങള്‍
കൃത്യമായി
പാലിക്കുന്നുണ്ടോ;
(സി)
ഇപ്രകാരം
വിതരണം ചെയ്യാനുള്ള
ഭക്ഷ്യസാധനങ്ങളുടെ
വിവരങ്ങള്‍ ഓരോ
വിഭാഗത്തിനും
ലഭിക്കുന്ന
ഭക്ഷ്യസാധനങ്ങളുടെ അളവ്
സഹിതം എല്ലാ കാര്‍ഡ്
ഉടമകള്‍ക്കും കാണത്തക്ക
വിധത്തില്‍
പ്രദര്‍ശിപ്പിക്കാന്‍
കര്‍ശന നടപടി
സ്വീകരിക്കുമോ?
ഉപഭോക്തൃസംരക്ഷണ
നിയമ പ്രകാരമുള്ള കേസുകള്‍
5978.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃസംരക്ഷണ
നിയമ പ്രകാരമുള്ള
കേസുകളില്‍ ജി.എസ്.ടി.
നിലവില്‍ വന്നതിന് ശേഷം
എന്തെങ്കിലും വര്‍ധനവ്
നിരീക്ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
കേസുകള്‍ പരിഹരിക്കാന്‍
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
രജിസ്ട്രേഷന്
എടുക്കാതെ
ഉപഭോക്താവില്‍ നിന്നും
അനധികൃതമായി ജി.എസ്.ടി.
ഈടാക്കുന്ന സ്ഥാപനങ്ങളെ
സംബന്ധിച്ച എത്ര
കേസുകള്‍ നാളിതുവരെ
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
ജി.എസ്.ടി.
കുറവ് വരുത്തിയിട്ടും
എം.ആര്.പി.യിലും
നികുതി നിരക്കിലും
കുറവ് വരുത്താത്ത എത്ര
കേസുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
ഈ
വിവരങ്ങള്‍ ജി.എസ്.ടി.
വകുപ്പിന്
കൈമാറിയിട്ടുണ്ടോ?
ഭക്ഷ്യധാന്യങ്ങള്‍
മറിച്ചു വില്‍ക്കുന്നത്
തടയാന്‍ നടപടികള്‍
5979.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ അരി നിറം മാറ്റി
വിവിധ ബ്രാന്റുകളെന്ന
വ്യാജേന വില്പന
നടത്താന്‍ വിപണിയില്‍
എത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
കണ്ടെത്തിയ
വില്പനക്കാര്ക്കെതിരെ
നിയമനടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
അനധികൃതമായി
ഭക്ഷ്യധാന്യങ്ങള്‍
മറിച്ചു വില്‍ക്കുന്നത്
തടയാന്‍ നിലവില്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
കരിഞ്ചന്ത
തടയാന്‍ രൂപീകരിക്കേണ്ട
ജില്ലാതല സ്ക്വാഡിന്റെ
രൂപീകരണം ഇതുവരെ
സാധ്യമായിട്ടില്ലാത്തതിന്റെ
കാരണം
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
5980.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
വിശദമാക്കുമോ;
(ബി)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം കൂടുതല്‍
പ്രയോജനപ്രദവും
സുതാര്യവും അഴിമതി
രഹിതവും ആക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം അറിയിക്കുമോ?
ലീഗല്‍
മെട്രോളജി ഇന്‍സ്പെക്ടര്‍
തസ്തികയിലേക്കുള്ള
സ്ഥാനക്കയറ്റം
5981.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി ജനറല്‍ റൂള്‍
2011-ല്‍
നിഷ്കര്‍ഷിക്കുന്ന
യോഗ്യതയുള്ള ജീവനക്കാരെ
ലീഗല്‍ മെട്രോളജി
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക്
തസ്തികമാറ്റം വഴി
സ്ഥാനക്കയറ്റം
നല്കുവാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ; ഇത്
സംബന്ധിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
തസ്തികമാറ്റം
വഴി സ്ഥാനക്കയറ്റം
നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതയായ ത്രിവത്സര
ഡിപ്ലോമയും മൂന്ന്
വര്‍ഷത്തെ പ്രവൃത്തി
പരിചയവുമില്ലാത്ത
ആരെയെങ്കിലും ലീഗല്‍
മെട്രോളജി
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം നല്കി
നിയമിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന്റെ വിശദാംശം
നല്‍കുമോ; ഇങ്ങനെ
നല്കുവാനുള്ള കാരണം
എന്താണെന്ന്
വെളിപ്പെടുത്തുമോ?
ലീഗല്‍
മെട്രോളജി ഇന്‍സ്പെക്ടര്‍
തസ്തികയിലേക്കുള്ള പ്രെമോഷന്
5982.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യയിലെ
മിക്ക
സര്‍വ്വകലാശാലകളും
അംഗീകരിച്ച ഇഗ്നോ
നടത്തുന്ന കോഴ്സുകള്‍
പാസ്സായി ലീഗല്‍
മെട്രോളജി വകുപ്പില്‍
തസ്തികമാറ്റം വഴി
ലീഗല്‍ മെട്രോളജി
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക് അപേക്ഷ
നല്‍കിയിട്ടുള്ളവര്‍ക്ക്
പ്രൊമോഷന്
നല്കന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ; എങ്കില്‍
ഇത് വിശദമാക്കാമോ;
(ബി)
ഇപ്രകാരം
യോഗ്യത നേടിയിട്ടുള്ള
ആരുടെയെങ്കിലും അപേക്ഷ
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
അപേക്ഷയില്‍ ഇതുവരെയും
തീരുമാനം
എടുത്തിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;.
എങ്കില്‍ വിശദാംശം
നല്‍കുമോ?
പെട്രോള്‍
പമ്പുകളിൽ പരിശോധന
5983.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോള്‍
പമ്പുകളിലെ മീറ്ററുകള്‍
ശരിയായ രീതിയില്‍
പ്രവര്‍ത്തിപ്പിക്കാത്തത്
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിന് എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരം
പമ്പുകളില്‍
ഉപഭോക്താക്കള്‍
കബളിപ്പിക്കപ്പെടാതിരിക്കാന്‍
ഇടവിട്ട് പരിശോധന
കര്ശനമാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
പെട്രോള്‍
പമ്പുകളിൽ സ്ക്വാഡുകളുടെ
പരിശോധന
5984.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അളവില്‍
കൃത്രിമം കാണിക്കുന്നത്
കണ്ടുപിടിക്കുന്നതിനായി
പെട്രോള്‍ പമ്പുകളില്‍
പരിശോധന നടത്താറുണ്ടോ;
ഉണ്ടെങ്കില്‍ കഴിഞ്ഞ
രണ്ട് വര്‍ഷക്കാലമായി
ഇത്തരത്തില്‍ കൃത്രിമം
കാണിച്ച പമ്പുകളുടെ
വിവരം ജില്ലാ
അടിസ്ഥാനത്തില്‍
നല്‍കുമോ;
(ബി)
ഇത്തരത്തില്‍
കൃത്രിമം കാണിച്ച
പമ്പുകള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ ;
(സി)
പെട്രോള്‍
പമ്പുകളില്‍ ഇത്തരം
പരിശോധന നടത്താന്‍
താലൂക്ക്
അടിസ്ഥാനത്തില്‍
സ്ക്വാഡുകളെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കാമോ ?
പുതിയ
താലൂക്കുകളില്‍ ലീഗല്‍
മെട്രോളജി ഓഫീസുകള്‍
5985.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
മാര്‍ച്ച് 15 ന് ഭക്ഷ്യ
സിവില്‍ സപ്ലൈസ്
വകുപ്പുമന്ത്രി
പ്രതിപാദിച്ച പുതിയ
താലൂക്കുകളിലെ ലീഗല്‍
മെട്രോളജി ഓഫീസുകളുടെ
പ്രവര്‍ത്തനം
തുടങ്ങുന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പുതിയ
താലൂക്കുകളില്‍ ലീഗല്‍
മെട്രോളജി ഓഫീസ്
പ്രവര്‍ത്തനം എന്നേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(സി)
ഇതിന്
വേണ്ടി പുതിയ
തസ്തികകള്‍
സഷ്ടിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഇതിന്റെ
ഭാഗമായി
കൊണ്ടോട്ടിയില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന ലീഗല്‍
മെട്രോളജി ഓഫീസിന്റെ
പ്രവർത്തനങ്ങൾ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?