ജസ്റ്റിസ്
ദിനേശന് കമ്മീഷന്
റിപ്പോര്‍ട്ടിനനുസൃതമായി
നിയമനിര്‍മ്മാണം
5227.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്വാശ്രയ
വിദ്യാഭ്യാസ മേഖലയിലെ
പ്രശ്നങ്ങള്‍ പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
നിയമിച്ച ജസ്റ്റിസ്
ദിനേശന് കമ്മീഷന്റെ
റിപ്പോര്‍ട്ടിലെ പ്രധാന
കണ്ടെത്തലുകള്‍ക്ക്
അനുസൃതമായ
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
എക്കണോമിക്
& അണ് എക്കണോമിക്
സ്കൂളുകള്‍
5228.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്ക്കൂളുകളെ എക്കണോമിക്
എന്നും അണ് എക്കണോമിക്
എന്നും തരം
തിരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
എക്കണോമിക്
എന്നും അണ് എക്കണോമിക്
എന്നും തരം
തിരിച്ചിട്ടുണ്ടെങ്കില്‍
ഇങ്ങനെ തരം
തിരിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കയാണ്;
വിശദമാക്കാമോ?
പത്തിരിപ്പാല
ഗവ: എച്ച്.എസ്.എസ് ന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
5229.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി
അനുവദിക്കപ്പെട്ട
കോങ്ങാട് മണ്ഡലത്തിലെ
പത്തിരിപ്പാല ഗവ:
എച്ച്.എസ്.എസ് ന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നാണ് ആരംഭിക്കുക;
(ബി)
ഈ
സ്കൂളിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനത്തിനായുള്ള
എസ്. പി.വി ഏതാണ്; എത്ര
തുകയുടെ ഭരണാനുമതിയാണ്
ലഭ്യമാക്കിയിട്ടുള്ളത്;
(സി)
വേനല്‍ക്കാല
അവധിക്ക് നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിയ്ക്കുവാന്‍
കഴിയുമോ
എന്നറിയിക്കാമോ?
സര്‍വ്വ ശിക്ഷാ അഭിയാന്
പ്രവര്‍ത്തനങ്ങള്‍
5230.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കാരാട്ട് റസാഖ്
,,
ഡി.കെ. മുരളി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വ ശിക്ഷാ
അഭിയാന് പദ്ധതി
രൂപീകരണത്തിനായി
സ്കൂള്‍ തലങ്ങളിലും
പഞ്ചായത്ത്, ജില്ലാ
തലങ്ങളിലും ചര്‍ച്ചകളും
ശില്പശാലകളും
സംഘടിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സ്കൂളുകളിലെ
ശൗചാലയങ്ങള്‍, കുടിവെളള
സൗകര്യം,
അറ്റകുറ്റപ്പണികള്‍,
ജീര്‍ണ്ണിച്ച
കെട്ടിടങ്ങളുടെ പുനര്‍
നിര്‍മ്മാണം തുടങ്ങിയ
ഭൗതിക സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
പ്രസ്തുത പദ്ധതി
പ്രകാരം
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(സി)
രക്ഷിതാക്കള്‍ക്ക്
പ്രത്യേകിച്ച്
അമ്മമാര്‍ക്കും
പ്രാദേശിക
ഭരണകൂടങ്ങളിലെ
ജനപ്രതിനിധികള്‍ക്കും
വിദ്യാഭ്യാസ
വിഷയങ്ങളുമായി
ബന്ധപ്പെട്ട് പ്രത്യേക
പരിശീലനം
സംഘടിപ്പിക്കാന്‍
എസ്.എസ്.എ. പ്രകാരം
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പൊതു
വിദ്യാലയങ്ങളില്‍ പഠിക്കുന്ന
പ്രത്യേക പരിഗണന
അര്‍ഹിക്കുന്ന കുട്ടികള്‍
5231.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സങ്കലിത
വിദ്യാഭ്യാസത്തിന്റെ
കീഴില്‍ പൊതു
വിദ്യാലയങ്ങളില്‍
പഠിക്കുന്ന പ്രത്യേക
പരിഗണന അര്‍ഹിക്കുന്ന
കുട്ടികളുടെ
വിദ്യാഭ്യാസത്തിനായി
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(ബി)
ഇത്തരത്തിലുള്ള
കുട്ടികള്‍ക്ക് സ്ഥിരം
പരിശീലനം
ആവശ്യമായിരിക്കെ ഇവരെ
പരിശീലിപ്പിക്കുന്ന
റിസോഴ്സ് അദ്ധ്യപകരുടെ
നിയമനവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
പൊതു
വിദ്യാലയങ്ങളിലെ കുട്ടികളുടെ
നിലവാരം സംബന്ധിച്ചു് പഠനം
5232.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍ ഈ
വര്‍ഷം പുതുതായി
ചേര്‍ന്ന കുട്ടികളുടെ
എണ്ണം എത്ര എന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
സി.ബി.എസ്.ഇ/
ഐ.സി.എസ്.ഇ. സിലബസില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളേക്കാള്‍
ഇംഗ്ലീഷ് ഭാഷ
പ്രയോഗത്തിലും സയന്‍സ്,
കണക്ക് വിഷയങ്ങളിലും
കേരള സിലബസിലെ
കുട്ടികള്‍ പുറകോട്ടാണ്
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എന്തുകൊണ്ടാണ് ഇങ്ങനെ
സംഭവിക്കുന്നത് എന്നതു
സംബന്ധിച്ച് ഏതെങ്കിലും
പഠനം
നടത്തുകയുണ്ടായിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു പഠനം
നടത്തി ആവശ്യമായ
മാറ്റങ്ങള്‍
നടപ്പാക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
എയ്ഡഡ്
പദവി നല്കിയ സ്പെഷ്യല്‍
സ്കൂളുകള്‍
5233.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബുദ്ധിപരമായ
വെല്ലുവിളികള്‍
നേരിടുന്നവര്‍, ഓട്ടിസം
ബാധിച്ചവര്‍,
സെറിബ്രല്‍ പാള്‍സി
വിഭാഗത്തില്‍പ്പെടുന്ന
കുട്ടികള്‍ പഠിക്കുന്ന
സ്കൂളുകളില്‍ നിന്ന്
തെരഞ്ഞെടുത്ത 33
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്കി
സര്‍ക്കാര്‍ ഉത്തരവ്
ഇറങ്ങി രണ്ട് വര്‍ഷം
പിന്നിട്ടിട്ടും തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടില്ലായെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നടപ്പുസാമ്പത്തിക
വര്‍ഷം
അവസാനിക്കുന്നതിനു
മുന്‍പ് ഈ വിഷയത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
പത്താം
ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍
ഗ്രേഡിനൊപ്പം മാര്‍ക്കും
രേഖപ്പെടുത്തുന്നതിന് നടപടി
5234.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ
സിലബസ്സില്‍ പഠിക്കുന്ന
കുട്ടികള്‍ക്ക് അവരുടെ
പത്താം ക്ലാസ്
സര്‍ട്ടിഫിക്കറ്റില്‍
ഗ്രേഡിനൊപ്പം ലഭ്യമായ
മാര്‍ക്കും
രേഖപ്പെടുത്തി
നല്കുമ്പോള് സംസ്ഥാന
സിലബസ്സില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കു്
ലഭിക്കുന്ന
സര്‍ട്ടിഫിക്കറ്റില്‍
ഗ്രേഡ് മാത്രം
രേഖപ്പെടുത്തുകയും
മാര്‍ക്കുലിസ്റ്റ്
ലഭിക്കാനായി രണ്ടു
വര്‍ഷം വരെ
കാത്തിരിക്കേണ്ടതും
ആയതിന് ഫീസ് ആയി 200
രൂപ വരെ ഈടാക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാന
സിലബസ്സില്‍ പഠിക്കുന്ന
നിര്‍ദ്ധനരായ
കുട്ടികള്‍ക്ക് 200 രൂപ
ഫീസായി നല്കി
മാര്‍ക്കിന്റെ രേഖകള്‍
കരസ്ഥമാക്കേണ്ടി വരുന്ന
സാഹചര്യം ഒഴിവാക്കി
നടപ്പുവര്‍ഷം മുതല്‍
പത്താം ക്ലാസ്
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ട്ടിഫിക്കറ്റ്
നല്കുമ്പോള്
അവര്‍ക്ക് ലഭിച്ച
ഗ്രേഡിനോടൊപ്പം
മാര്‍ക്ക് കൂടി
രേഖപ്പെടുത്തി
നല്കുവാന് എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കോളേജ്
ഗെയിംസ് കൂടുതല്‍
ആകര്‍ഷകമാക്കുന്നതിന് നടപടി
T 5235.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വകലാശാല കായിക
കലണ്ടറും സംസ്ഥാന
സ്പോര്‍ട്സ് കൗണ്‍സില്‍
കായിക കലണ്ടറും
തമ്മില്‍
യോജിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കോളേജ്
ഗെയിംസ് കൂടുതല്‍
ആകര്‍ഷകമാക്കുന്നതിനും
യോഗ്യരായ കൂടുതല്‍
മത്സരാര്‍ത്ഥികളെ
പങ്കെടുപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നറിയിക്കുമോ?
എയ്ഡഡ്
സ്കൂളുകള്‍ക്ക് ചാലഞ്ച് ഫണ്ട്
5236.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകള്‍ക്ക് ചാലഞ്ച്
ഫണ്ട് അനുവദിക്കുന്നത്
സംബന്ധിച്ച് മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ വിഷയവുമായി
ബന്ധപ്പെട്ട്
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
സീമാറ്റ്
കേരളയിലെ നിയമനങ്ങള്‍
5237.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുളള
സീമാറ്റ് കേരള എന്ന
സ്ഥാപനത്തില്‍
ജീവനക്കാരെ
നിയമിക്കുവാന്‍ വേണ്ടി
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ഈ
സ്ഥാപനത്തില്‍ നിലവില്‍
എത്രപേര്‍ ജോലി
നോക്കുന്നുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ജീവനക്കാരെ
നിയമിച്ചതില്‍ സംവരണം
പാലിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഒഴിവുളള
തസ്തികകള്‍
നികത്തുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
തലശ്ശേരി
മണ്ഡലത്തിലെ സ്കൂളുകളില്‍
ജൈവവൈവിധ്യ ഉദ്യാനം
5238.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ
സ്കൂളുകള്‍ക്കാണ്
ജൈവവൈവിധ്യ ഉദ്യാനം
നിര്‍മ്മിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിന്റെ
എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായി എന്നും
വിശദീകരിക്കുമോ?
സ്പെഷ്യല്‍
സ്കൂളുകളിലെ വിദ്യാഭ്യാസം
പുന:സംഘടിപ്പിക്കുന്നതിന്
നടപടി
5239.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്പെഷ്യല്‍ സ്കൂളുകളുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്യാറുണ്ടോ; എങ്കില്‍
വിശദീകരിക്കാമോ;
(ബി)
ഇത്തരം
സ്കൂളുകളിലെ
കുട്ടികള്‍ക്ക്
ആവശ്യമായ
പഠനോപകരണങ്ങള്‍
വികസിപ്പിക്കുന്നതിനും
വിതരണം ചെയ്യുന്നതിനും
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ;
(സി)
സ്പെഷ്യല്‍
സ്കൂളുകളിലെ
വിദ്യാഭ്യാസം
ശാസ്ത്രീയമായി
പുന:സംഘടിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
അവകാശ നിയമത്തിലെ വ്യവസ്ഥ
പാലിക്കാത്ത സ്കൂളുകള്‍
5240.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്
എയ്ഡഡ് സ്കൂളുകളില്‍
ഒന്നാം ക്ലാസ്സില്‍
പ്രവേശനം നേടുന്ന
കുട്ടികളില്‍
ഇരുപത്തിയഞ്ച് ശതമാനം
വിദ്യാര്‍ത്ഥികള്‍
ദുര്‍ബല
വിഭാഗത്തില്‍പ്പെട്ടവരോ
പാവപ്പെട്ടവരോ
ആയിരിക്കണമെന്ന
വിദ്യാഭ്യാസ അവകാശ
നിയമത്തിലെ വ്യവസ്ഥ
നടപ്പാക്കുന്നതില്‍ ചില
അണ് എയ്ഡഡ് സ്കൂളുകള്‍
ഗുരുതരമായ വീഴ്ച
വരുത്തുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വീഴ്ച വരുത്തിയ എത്ര
സ്കൂളുകള്‍ക്കെതിരെ ഈ
സര്‍ക്കാര്‍ നാളിതുവരെ
നടപടി സ്വീകരിച്ചു;
ഏതൊക്കെ സ്കൂളുകള്‍;
വിശദാംശം നല്‍കുമോ;
(സി)
2018-19
അധ്യയന വര്‍ഷം മുതല്‍
പ്രസ്തുത നിയമം
കര്‍ശനമായി
നടപ്പാക്കുന്നതിനും
ആയത് ഉറപ്പ് വരുത്താനും
തയ്യാറാകുമോ;
(ഡി)
നടപ്പാക്കിയില്ലെങ്കില്‍
അത്തരം
സ്കൂളുകള്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
നിര്‍ബന്ധിത
വിടുതല്‍ സര്‍ട്ടിഫിക്കറ്റ്
5241.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്താം
ക്ലാസ്സ് പരീക്ഷയില്‍
ഉന്നത വിജയം
ഉറപ്പാക്കുന്നതിന്റെ
ഭാഗമായി എട്ടാം
ക്ലാസ്സിലും ഒമ്പതാം
ക്ലാസ്സിലും എല്ലാ
വിഷയങ്ങള്‍ക്കും എ
പ്ലസ് നേടുവാന്‍
കഴിയാത്ത കുട്ടികളെ ചില
സ്വകാര്യ സ്ക്കൂളുകള്‍
നിര്‍ബന്ധിത റ്റി.സി.
നല്കി
പുറത്താക്കുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ സംഘടനാ
പ്രവര്‍ത്തനം
5242.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ സംഘടനാ
പ്രവര്‍ത്തനം
അനുവദിക്കുന്നത്
സംബന്ധിച്ച പഠനത്തിനായി
സര്‍ക്കാര്‍ നിയോഗിച്ച
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇൗ
റിപ്പോര്‍ട്ടിലെ
ശിപാര്‍ശ എന്താണെന്നും
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ?
സ്കൂളുകളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന് നടപടി
5243.
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍
വര്‍ത്തമാനകാല
സാഹചര്യങ്ങള്‍ക്ക്
അനുസൃതമായ അടിസ്ഥാന
സൗകര്യ വികസനത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളില്‍
നിലവിലുള്ള അടിസ്ഥാന
സൗകര്യങ്ങള്‍
സംരക്ഷിക്കുന്നതില്‍
കാര്യമായ ശ്രദ്ധ
പുലര്‍ത്തി കാണുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതു
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പെണ്‍കുട്ടികള്‍ക്ക്
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്കൂള്‍
വിദ്യാഭ്യാസ അടിസ്ഥാന
സൗകര്യ വികസനത്തിന്
2018-19 ബജറ്റില്‍
ഊന്നല്‍
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ചാലക്കുടിയില്‍
കേരള സ്റ്റേറ്റ് സയന്‍സ്
ആന്റ് ടെക്നോളജി മ്യൂസിയം
മേഖല കേന്ദ്രം
5244.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് സയന്‍സ്
ആന്റ് ടെക്നോളജി
മ്യൂസിയത്തിനു വേണ്ടി
ചാലക്കുടിയില്‍ മേഖല
ശാസ്ത്ര കേന്ദ്രം
തുടങ്ങുവാന്‍ ഏതു
വര്‍ഷമാണ് അനുമതി
ലഭിച്ചത് ; ഏത് വര്‍ഷം
മുതല്‍ ആണ് നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുളളത് ; ഈ
പദ്ധതിയ്ക്കായി
നാളിതുവരെ എത്ര ലക്ഷം
രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
അനുവദിക്കപ്പെട്ട
തുകയില്‍ ഏതൊക്കെ
മേഖലകളിലായി എത്ര തുക
വീതം
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ചാലക്കുടി
മേഖലാ ശാസ്ത്ര
കേന്ദ്രത്തില്‍
പ്ലാനിറ്റോറിയം
കെട്ടിടം
നിര്‍മ്മിക്കുന്നുണ്ടോ
; ഇതിനായി എത്ര രൂപയുടെ
ചെലവാണ്
പ്രതീക്ഷിക്കുന്നത് ;
ചാലക്കുടി പോലുളള
പ്രദേശത്ത്
വലിയരീതിയില്‍ ഉളള
പ്ലാനിറ്റോറിയം
നിര്‍മ്മിക്കുന്നത്
ഉപയോഗപ്രദമാകുമോ
എന്നുളളത് സംബന്ധിച്ചു്
എതെങ്കിലും സാധ്യത പഠനം
നടത്തിയതിന് ശേഷമാണോ
തീരുമാനിച്ചത് ;
വ്യക്തമാക്കാമോ ?
അംഗീകാരമില്ലാത്ത
വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാൻ
നോട്ടീസ്
5245.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗീകാരമില്ലാത്ത
വിദ്യാലയങ്ങള്‍
അടച്ചുപൂട്ടണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
സര്‍ക്കാര്‍ നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
വിദ്യാലയങ്ങള്‍ക്കാണ്
നോട്ടീസ്
നല്‍കിയിട്ടുള്ളത്;
(ബി)
സര്‍ക്കാര്‍
നിശ്ചയിച്ച ഏതെല്ലാം
മാനദണ്ഡങ്ങളുടെ
കുറവുകളാണ്
വിദ്യാലയങ്ങള്‍ക്ക്
നല്കിയ നോട്ടീസില്‍
രേഖപ്പെടുത്തിയിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
മങ്കട
മണ്ഡലത്തിലെ ഹെെടെക്ക്
സ്കൂളുകള്‍
5246.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകള്‍
ഹെെടെക്ക്
ആക്കുന്നതിന്റെ
ഭാഗമായി, മങ്കട നിയോജക
മണ്ഡലത്തില്‍
ചെയ്തുവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
ആനുകൂല്യം ലഭിക്കുന്ന
മങ്കടയിലെ സ്കൂളുകളുടെ
പേരുവിവരം നല്‍കാമോ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിന്
നിയോഗിച്ചിട്ടുള്ള
ഏജന്‍സി ഏതാണ് ;
ഏജന്‍സിയെ തെരഞ്ഞെടുത്ത
രീതി വിശദമാക്കാമോ?
കതിരൂര്‍
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി
സ്കൂള്‍
5247.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
കതിരൂര്‍ വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി
സ്കൂളിനെ വിദ്യാഭ്യാസ
വകുപ്പിന്റെ
നിര്‍ദ്ദേശം അനുസരിച്ച്
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് 3
കോടി രൂപ
അനുവദിക്കുന്നത്
സംബന്ധിച്ച ഡി.പി.ആര്
-ന്റെ നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിന്റെ
ഭരണാനുമതി എന്ന്
ലഭ്യമാവും എന്ന്
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ സ്കൂളുകളില്‍
ഹൈടെക് ക്ലാസ് റൂമുകള്‍
5248.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകളില്‍ 2018-19
വര്‍ഷത്തില്‍
എല്‍പി-യുപി
വിഭാഗത്തില്‍ എത്ര
സ്കൂളുകളിലാണ്
സ്മാര്‍ട്ട് ക്ലാസ്
(ഹൈടെക് ക്ലാസ്)
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നതു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ഹൈടെക് ക്ലാസ്
റൂമുകള്‍ക്കും എത്ര തുക
ചെലവ് വരുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഹൈടെക്
ക്ലാസ് റൂമുകള്‍
സജ്ജീകരിക്കുന്നതിന്
സ്കൂള്‍ പി.ടി.എ-
മാനേജ്മെന്റ്
കമ്മിറ്റികള്‍
ഏന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍ ആണ്
നടത്തേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
എല്‍പി-യുപി
വിഭാഗത്തില്‍ ഹൈടെക്
ക്ലാസ് മുറികള്‍
സജ്ജീകരിക്കുന്ന
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകള്‍ എതൊക്കെ
ആണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത സ്കൂളുകളില്‍
എത്ര ക്ലാസ് റൂമുകള്‍
ആണ് ഹൈടെക്
നിലവാരത്തില്‍
എത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍ ബസുകള്‍ വാങ്ങുന്ന
പ്രോജക്ടിന് കാലതാമസം
5249.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ അഴീക്കോട്
മണ്ഡലത്തിലെ ആസ്തിവികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കാന്‍
ശിപാര്‍ശ ചെയ്തിരുന്ന
അഞ്ച് സ്ക്കൂള്
ബസുകള്‍ വാങ്ങുന്നതിന്
ആവശ്യമായ റിപ്പോര്‍ട്ട്
കണ്ണൂര്‍ ഡെപ്യൂട്ടി
ഡയറക്ടര്‍ ഓഫീസില്‍
നിന്നും ജില്ലാ
കളക്ടര്‍ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുുത
വിഷയത്തില്‍ ആവശ്യമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
കാലതാമസം നേരിടുന്നതിന്
കാരണം വ്യക്തമാക്കാമോ;
(സി)
എന്നത്തേയ്ക്ക്
ബന്ധപ്പെട്ട
സ്ക്കൂളുകള്‍ക്ക്
ബസുകള്‍ കൈമാറാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
പാഠപുസ്തകങ്ങളുടെ അച്ചടി
ജോലികള്‍
5250.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയന
വര്‍ഷത്തേക്കുള്ള
സ്കൂള്‍
പാഠപുസ്തകങ്ങളുടെ
അച്ചടി ജോലികള്‍
നിലവില്‍ ഏതു
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
ഒന്നാം
ഭാഗം പാഠപുസ്തകങ്ങളുടെ
വിതരണം
പൂര്ത്തീകരിച്ചോയെന്നുളള
വിവരം നൽകുമോ;
(സി)
ഈ
അച്ചടി ജോലികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കുമോ?
പാഠപുസ്തകങ്ങളുടെ
അച്ചടി
5251.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുതിയ
അദ്ധ്യയന വര്‍ഷത്തേക്ക്
1 മുതല്‍ 10 വരെയുള്ള
ക്ലാസ്സുകളിലെ എത്ര
പാഠപുസ്തങ്ങളാണ്
അച്ചടിക്കേണ്ടതെന്ന്
വ്യക്തമാക്കുമോ?
പ്രീപ്രൈമറി ടീച്ചര്‍മാരുടെ
ഓണറേറിയം
5252.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍ നിലവില്‍
എത്ര പ്രീപ്രൈമറി
ടീച്ചര്മാര് ജോലി
ചെയ്യുന്നുണ്ടെന്നും
അവരുടെ നിലവിലെ
ഓണറേറിയം എത്രയാണെന്നും
അറിയിക്കുമോ;
(ബി)
ഒഴിവുളള
പ്രീപ്രൈമറി
ടീച്ചര്‍മാരുടെ
തസ്തികയില്‍ നിയമനം
നടത്തുന്നതിനുളള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
എല്‍.പി,
യു.പി സ്കൂളുകളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
5253.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.പി,
യു.പി സ്കൂളുകളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
ഏതൊക്കെ പദ്ധതികളാണ്
നിലവിലുള്ളത് എന്ന്
അറിയിക്കാമോ;
(ബി)
എല്‍.പി.ജി.എസ്
പൂഴനാട് സ്കൂളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുമായി
സമര്‍പ്പിച്ച
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
നല്‍കാമോ?
എയ്ഡഡ്
പ്രൈമറി സ്കൂളുകളിലെ പ്രധാന
അദ്ധ്യാപകര്‍
5254.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അധ്യയന വര്‍ഷം മുതല്‍
എയ്ഡഡ് പ്രൈമറി
സ്കൂളുകളിലെ പ്രധാന
അദ്ധ്യാപകര്‍ കെ.ഇ.ആര്
പാസ്സാകണമെന്ന നിബന്ധന
കൊണ്ടുവന്നിട്ടുണ്ടോ;എങ്കിൽ
ഇതിനുള്ള കാരണമെന്താണ്;
(ബി)
കെ.ഇ.ആര്.
യോഗ്യതയുള്ളവര്‍ എയ്ഡഡ്
പ്രൈമറി സ്കൂളുകളില്‍
ഇല്ലാത്തപക്ഷം പ്രധാന
അദ്ധ്യാപകനായി ആരെയാണ്
നിയമിക്കേണ്ടതെന്ന്
വ്യക്തമാക്കുമോ?
പുതിയതായി
ആരംഭിച്ച സ്ക്കൂളുകള്‍
5255.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര
സര്‍ക്കാര്‍/എയ്ഡഡ്
എല്‍.പി. സ്ക്കൂളുകളെ
യു.പി.സ്ക്കൂളുകളായി
ഉയര്‍ത്തിയിട്ടുണ്ടെന്നും
എത്ര യു.പി.സ്ക്കൂളുകളെ
ഹൈസ്ക്കൂളായി
ഉയര്‍ത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി എത്ര
സ്ക്കൂളുകള്‍
ആരംഭിച്ചിട്ടുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ?
സംസ്ഥാനത്തെ
പ്രീ-പ്രൈമറി വിദ്യാഭ്യാസ
മേഖല
5256.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി
,,
സി.കെ. ഹരീന്ദ്രന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രീ-പ്രൈമറി
വിദ്യാഭ്യാസം
ക്രോഡീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനാവശ്യമായ
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാന്‍ ഈ
രംഗത്തെ വിദഗ്ദ്ധരെ
ഉള്‍പ്പെടുത്തി ദേശീയ
ശില്‍പ്പശാല
സംഘടിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
പ്രീ-പ്രൈമറി
അദ്ധ്യാപക വിദ്യാഭ്യാസം
പുനരുജ്ജീവിപ്പിക്കുന്നതിനും
കുട്ടികളുമായി
സൗഹൃദപരമായി
ഇടപഴകിക്കൊണ്ട് പഠനം
അനായാസമാക്കുന്നതിനും
സഹായിക്കുന്ന
വിധത്തില്‍
പ്രീ-പ്രൈമറി
അദ്ധ്യാപകര്‍ക്ക്
പരിശീലനം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സര്‍ക്കാര്‍
പ്രീ-പ്രൈമറി
സ്ക്കൂളുകളിലെ
കുട്ടികള്‍ക്ക്
വിനോദങ്ങളിലേര്പ്പെടുന്നതിനുള്ള
ഉപകരണങ്ങള്‍
വാങ്ങുന്നതിനായി
ബജറ്റില്‍ എത്ര കോടി
രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
പ്രൈമറി സ്കൂളുകള്‍ ഇല്ലാത്ത
എത്ര പഞ്ചായത്തുകൾ
5257.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രൈമറി സ്കൂളുകള്‍
ഇല്ലാത്ത എത്ര
പഞ്ചായത്തുകളാണ്
കേരളത്തിലുള്ളത്;
പ്രസ്തുത
പഞ്ചായത്തുകളില്‍
വിദ്യാഭ്യാസ മേഖലയിലെ
പ്രോജക്ടുകളുടെ
നിര്‍വ്വഹണ ചുമതല ആരാണ്
വഹിക്കുന്നത്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇത്തരം
പഞ്ചായത്തുകള്‍ 2017-18
വര്‍ഷം എത്ര അക്കാദമിക
പ്രോജക്ടുകള്‍
ഏറ്റെടുത്തു എന്ന വിവരം
ലഭ്യമാക്കാമോ;
(സി)
പഞ്ചായത്തിലെ
വിദ്യാഭ്യാസ
പ്രോജക്ടുകളുടെ
നിര്‍വ്വഹണോദ്യോഗസ്ഥന്‍
കാര്യക്ഷമമായി
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന്
പരിശോധിക്കുന്നതിന്
നിലവില്‍ എന്തൊക്കെ
സംവിധാനങ്ങളാണുള്ളത്;
(ഡി)
ഗ്രാമപഞ്ചായത്തുകളില്‍
ഒരു പ്രൈമറി
വിദ്യാഭ്യാസ ഓഫീസറെ
നിയമിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കാമോ?
ഹയര്‍
സെക്കന്‍ഡറി വകുപ്പിന്റെ ലയനം
5258.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹയര്‍
സെക്കന്‍ഡറി
-പൊതുവിദ്യാഭ്യാസ ലയനം
2018-19 അധ്യയന വര്‍ഷം
നടപ്പിലാക്കുമോ;
വിശദമാക്കുമോ?
ഗ്രേസ്
മാര്‍ക്ക് നല്കുന്ന രീതി
പരിഷ്കരിക്കുന്നതിന് നടപടി
5259.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.,
പ്ലസ് 2 ക്ലാസുകളില്‍
പഠിക്കുന്ന
കുട്ടികള്‍ക്ക് ഏതൊക്കെ
ഇനങ്ങളിലാണ് ഗ്രേസ്
മാര്‍ക്ക്
അനുവദിക്കുന്നത് ; എത്ര
മാര്‍ക്ക് വീതമാണ്
ഗ്രേസ് മാര്‍ക്ക്
നല്‍കുന്നത്;
(ബി)
ഈ
വര്‍ഷം പരീക്ഷ എഴുതുന്ന
എസ്.എസ്.എല്‍.സി.,
പ്ലസ് 2 ക്ലാസുകളിലെ
കുട്ടികള്‍ക്ക് ഗ്രേസ്
മാര്‍ക്കിന്റെ
ആനുകൂല്യം ലഭിക്കുമോ;
(സി)
ഗ്രേസ്
മാര്‍ക്ക് നല്കുന്ന
രീതി
പരിഷ്കരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
മലബാര്‍
മേഖലയിൽ കൂടുതല്‍ പ്ലസ് വണ്‍
സീറ്റുകളും ബാച്ചുകളും
അനുവദിക്കാൻ നടപടി
5260.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.
എസ്.എല്‍. സി പരീക്ഷ
എഴുതുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിന്
ആനുപാതികമായി ഓരോ
വിദ്യാലയത്തിലും
തുടര്‍പഠന സൗകര്യങ്ങള്‍
ഉറപ്പുവരുത്തുവാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മലബാര്‍
മേഖലയിലെ പ്ലസ് വണ്‍
സീറ്റുകളുടെ കുറവുകള്‍
പരിഹരിക്കുവാന്‍
കൂടുതല്‍ സീറ്റുകളും
ബാച്ചുകളും
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ ?
ചെല്ലാനം
പുത്തന്‍തോട് ഗവണ്മെന്റ്
എച്ച്.എസ്.എസ്
5261.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ബജറ്റ് പ്രസംഗത്തില്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായുള്ള 5 കോടിയുടെ
ഒന്നാമത്തെ സ്കീമില്‍
ഉള്‍പ്പെട്ട എറണാകുളം
ജില്ലയിലെ ചെല്ലാനം
പുത്തന്‍തോട്
ഗവണ്മെന്റ്
എച്ച്.എസ്.എസ്
രണ്ടാമത്തെ സ്കീമിലും
ഉള്‍പ്പെട്ടതിനാല്‍,
പ്രസ്തുത സ്കൂളിന്
പകരമായി ചൊവ്വര
ജി.എച്ച്.എസ് ന്റെ പേര്
ഉള്‍പ്പെടുത്തുന്നതിനായി
നല്കിയ കത്തിന് ഒരു
വര്‍ഷം കഴിഞ്ഞിട്ടും
നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ
വകുപ്പിലെ ഫയല്‍
നമ്പര്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(ഡി)
ഇതു
സംബന്ധിച്ച്
ധനവകുപ്പിന് ഫയല്‍
അയച്ചിട്ടുണ്ടോയെന്നും
ധനവകുപ്പിലെ ഫയല്‍
നമ്പര്‍ എത്രയെന്നും
സ്കൂളിന്റെ പേര്
മാറ്റുന്ന കാര്യത്തിന്
ധനവകുപ്പ് അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഇ)
2017-18
ബജറ്റ് പ്രസംഗത്തിലെ
പ്രസ്തുത തെറ്റ്
തിരുത്തി ചൊവ്വര
ജി.എച്ച്.എസിന്റെ പേര്
ഉള്‍പ്പെടുത്തുന്ന
നടപടി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(എഫ്)
3
കോടി രൂപയുടെ പദ്ധതി
പ്രകാരം എത്ര
സ്കൂളുകള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്നും
പ്രസ്തുത സ്കൂളുകള്‍
ഏതെല്ലാം നിയോജക
മണ്ഡലങ്ങളില്‍
ഉള്‍പ്പെട്ടിട്ടുള്ളതാണെന്നും
വ്യക്തമാക്കാമോ;
(ജി)
ഈ
പദ്ധതി പ്രകാരം
ഏതെല്ലാം നിയോജക
മണ്ഡലങ്ങളില്‍പ്പെട്ട
സ്കൂളുകള്‍ക്കാണ്
ഭരണാനുമതി
നല്കേണ്ടതായിട്ടുള്ളതെന്നും
ഭരണാനുമതി
നല്‍കാത്തതിന് കാരണം
എന്തെന്നും
വിശദമാക്കാമോ?
ഹയര്‍സെക്കണ്ടറി
സ്കൂള്‍ പ്രിൻസിപ്പൽ
5262.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍സെക്കണ്ടറി
സ്കൂള്‍ പ്രിൻസിപ്പൽ
ആഴ്ചയില്‍ എത്ര
മണിക്കൂര്‍ ക്ലാസ്
എടുക്കണമെന്നാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശം ഹൈസ്കൂള്‍
ഹെഡ്
മാസ്റ്റര്‍മാര്‍ക്കും
ബാധകമാണോ; അല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ?
മുൻ
ഗവണ്മെന്റ് അനുവദിച്ച ഹയര്‍
സെക്കണ്ടറി ബാച്ചുകള്‍
5263.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ല്‍ മുൻ ഗവണ്മെന്റ്
അനുവദിച്ച ഹയര്‍
സെക്കണ്ടറി
വിദ്യാലയങ്ങളില്‍ എല്ലാ
വിഭാഗം ബാച്ചുകളും
പ്രവര്ത്തനമായിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇത്
പ്രാവര്‍ത്തികമാക്കാന്‍
നടപടി സ്വീകരിക്കുമോ?
ഹയര്‍
സെക്കണ്ടറിയുമായി ബന്ധപ്പെട്ട
കെ.ഇ.ആര്. വ്യവസ്ഥകള്‍
5264.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
എഡ്യൂക്കേഷന്‍ റൂള്‍സ്
ചാപ്റ്റര്‍ 32-ലെ
സ്പെഷ്യൽ റൂൾസ്
നിലവില്‍ ഹയര്‍
സെക്കണ്ടറി
സ്ക്കൂളുകളിലുള്ള വിവിധ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
പര്യാപ്തമല്ലെന്ന
കാര്യം സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേരള
എഡ്യൂക്കേഷന്‍
റൂള്‍സിലെ റൂൾ 51B
ഹയര്‍ സെക്കണ്ടറിയ്ക്ക്
ബാധകമാക്കിയിട്ടുണ്ടോ;
(സി)
കോര്‍പ്പറേറ്റ്
സ്കൂളുകളിലെ
സ്ഥലംമാറ്റം,
അദ്ധ്യാപകര്‍ക്കെതിരെയുള്ള
അച്ചടക്ക നടപടികള്‍
എന്നിവ സംബന്ധിച്ച്
കെ.ഇ.ആര്.ലെ
വ്യവസ്ഥകള്‍
ഹയര്‍സെക്കണ്ടറിയ്ക്ക്
ബാധകമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
നിലവിൽ
ബാധകമാക്കിയിട്ടില്ലാത്ത
കൂടുതല്‍ കെ.ഇ.ആര്.
വ്യവസ്ഥകള്‍
ഹയര്‍സെക്കണ്ടറി
മേഖലയില്‍
ബാധകമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ; ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
1958-ലെ കേരള
വിദ്യാഭ്യാസ
നിയമത്തില്‍
ഹയര്‍സെക്കണ്ടറി
വിഭാഗത്തെ കൂടി
ഉള്‍പ്പെടുത്തി ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
ഇല്ലെങ്കില്‍
1958 കേരള വിദ്യാഭ്യാസ
നിയമം
ഹയര്സെക്കണ്ടറിയ്ക്കുകൂടി
ബാധകമാക്കുവാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കരിയറിനെക്കുറിച്ച്
അവബോധം വളര്‍ത്തുന്നതിന്
വിദ്യാര്‍ത്ഥികൾക്ക് പരിശീലനം
5265.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളില്‍
കരിയറിനെ കുറിച്ച്
അവബോധം
വളര്‍ത്തുന്നതിനും
പരിശീലനം
നല്‍കുന്നതിനും ഹയര്‍
സെക്കന്ററി തലത്തില്‍
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ ഏതൊക്കെ
മേഖലകളിലാണ് പരിശീലനം
നല്കുന്നതെന്നു
അറിയിക്കാമോ;
(സി)
ഇതിനായി
വിദ്യാര്‍ത്ഥികളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡമെന്താണെന്നു
വിശദീകരിക്കാമോ?
ജാതി,
മതം എന്നിവ വ്യക്തമാക്കാതെ
പ്രവേശനം നേടിയ കുട്ടികളുടെ
എണ്ണം
5266.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18 അദ്ധ്യയന
വര്‍ഷം സംസ്ഥാനത്തെ
സ്ക്കൂളുകളില്‍ ഒന്നു
മുതല്‍ പ്ലസ് ടു വരെ
പഠിക്കുന്ന
കുട്ടികളില്‍ ജാതി, മതം
എന്നിവയ്ക്കുള്ള
കോളങ്ങള്‍
പൂരിപ്പിക്കാതെ
പ്രവേശനം നേടിയ എത്ര
കുട്ടികള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
സ്ക്കൂള് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ സ്കൂളുകളിൽ
സ്മാര്‍ട്ട് ക്ലാസ്റൂം പദ്ധതി
5267.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വിദ്യാഭ്യാസ വകുപ്പും
സഹകരണ വകുപ്പും
സംയുക്തമായി
നടപ്പിലാക്കുന്ന
എല്‍.പി., യു.പി
സ്കൂളുകളിലെ
സ്മാര്‍ട്ട് ക്ലാസ്റൂം
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
ബാലുശ്ശേരി
മണ്ഡലത്തിലെ ഏതൊക്കെ
സ്കൂളുകളെയാണ് ഇതിനായി
പരിഗണിച്ചിരിക്കുന്നത്
എന്നറിയിക്കാമോ;
(സി)
എല്ലാ
എല്‍.പി., യു.പി.
സ്കൂളുകളുടെയും
ക്ലാസുകള്‍ അടുത്ത
അദ്ധ്യയന വര്‍ഷം മുതല്‍
ഹൈടെക് ആക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
വിദ്യാര്‍ത്ഥികളെ
വിവര സാങ്കേതിക രംഗവുമായി
ബന്ധപ്പെടുത്തിയുളള പഠനരീതി
5268.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ആന്റണി ജോണ്‍
,,
കെ. ബാബു
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളെ
വിവര സാങ്കേതിക
രംഗവുമായി
ബന്ധപ്പെടുത്തിയുളള
പഠനരീതി
അവലംബിക്കുന്നതിനായി
സര്‍ക്കാര്‍ തുടക്കം
കുറിച്ച എെ. ടി.
അധിഷ്ഠിത അടിസ്ഥാന
പരിശീലന പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പ്രൈമറി-അപ്പര്‍
പ്രൈമറി സ്കൂളുകളില്‍
കമ്പ്യൂട്ടര്‍ ലാബ്
സ്ഥാപിക്കുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക ചെലവ്
പ്രതീക്ഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയോടൊപ്പം തന്നെ
സ്കൂളുകളില്‍
ഉണ്ടാകുന്ന
ഇ-മാലിന്യങ്ങള്‍
ശാസ്ത്രീയമായി
സംസ്കരിക്കുന്നതിനുളള
പദ്ധതികള്‍ക്കും ആരംഭം
കുറിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ആര്.എം.എസ്.എ
/ എസ്.എസ്.എ പദ്ധതികള്‍
5269.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ,
എസ്.എസ്.എ എന്നീ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഒരുമിപ്പിച്ച് ഒറ്റ
പദ്ധതിയാക്കി
മാറ്റാനുള്ള കേന്ദ്ര
സര്‍ക്കാര്‍ തീരുമാനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് കേന്ദ്ര
മാനവ വിഭവ ശേഷി
മന്ത്രാലയം / അനുബന്ധ
വകുപ്പുകള്‍/സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍
നിന്ന് സംസ്ഥാന
സര്‍ക്കാരിനും
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ സംസ്ഥാന
ഓഫീസുകളിലേക്കും
ലഭിച്ചിട്ടുള്ള
അറിയിപ്പുകളുടെയും
കത്തുകളുടെയും
പകര്‍പ്പ് ലഭ്യമാക്കാമോ
;
(സി)
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാര്‍
ഇതുവരെയായി കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ?
പൂങ്കുളം എല്‍.പി സ്ക്കൂള്
അപ്ഗ്രേഡ് ചെയ്യുന്നതിന്
നടപടി
5270.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
പൂങ്കുളത്ത്
സര്‍ക്കാര്‍ എല്‍.പി
സ്ക്കൂള് നൂറ് വര്‍ഷം
പൂര്‍ത്തിയാക്കുന്ന
സാഹചര്യത്തില്‍
പ്രസ്തുത സ്കൂള്‍
അപ്ഗ്രേഡ് ചെയ്യണമെന്ന
ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂള്‍ യു.പി.
തലത്തിലേക്ക് അപ്ഗ്രേഡ്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
നെയ്യാര്‍
ഡാം ജി.എച്ച്.എസ്- നെ മോഡല്‍
സ്കൂളായി ഉയര്‍ത്തുന്നതിന്
നടപടി
5271.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാര്‍
ഡാം ജി.എച്ച്.എസ്- നെ
മോഡല്‍ സ്കൂളായി
ഉയര്‍ത്തുന്നതിനായി
സമര്‍പ്പിച്ച
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഡി.പി.ആര്
തയ്യാറാക്കിയിട്ടുണ്ടോയെന്നും
നിര്‍വ്വഹണത്തിനായി ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും
വിശദീകരിക്കാമോ?
എച്ച്.എസ്.എ സോഷ്യല്‍
സ്റ്റഡീസ് നിയമനവും സംരക്ഷിത
അദ്ധ്യാപകരും
5272.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ എച്ച്.എസ്.എ
സോഷ്യല്‍ സ്റ്റഡീസ്
തസ്തികയില്‍ പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലവില്‍ വരുമ്പോള്‍
അദ്ധ്യാപക ബാങ്കില്‍
നിന്നും
ഗവണ്മെന്റ്സ്കൂളുകളിലേക്ക്
നിയമനം ലഭിച്ചിട്ടുള്ള
സംരക്ഷിത അദ്ധ്യാപകരെ
മാറ്റി ആ ഒഴിവ്
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ അദ്ധ്യാപക
ബാങ്കില്‍ നിന്നും
ഗവണ്മെന്റ്
സ്കൂളുകളിലേക്ക് നിയമനം
ലഭിച്ച സംരക്ഷിത
അദ്ധ്യാപകര്‍ക്ക്
പ്രത്യേക കാലയളവ്
ഉണ്ടോ; ഏതു
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
ഇവര്‍ക്ക് നിയമനം
നല്‍കിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
ക്ലറിക്കല്‍ തസ്തിക
നിലവിലില്ലാത്ത സ്കൂളുകളിലെ
അദ്ധ്യാപകരുടെ അധിക ജോലി
5273.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ലറിക്കല്‍
തസ്തിക നിലവിലില്ലാത്ത
സ്കൂളുകളിലെ
അദ്ധ്യാപകര്‍ ഈ ജോലി
ചെയ്യേണ്ടിവരുന്നതുമൂലം
അദ്ധ്യാപന ജോലിയില്‍
മികവ് പുലര്‍ത്താന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത് പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഇനി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദീകരിക്കാമോ?
ഐ.ഇ.ഡി.സി
ടീച്ചര്‍മാരുടെ ശമ്പളം
5274.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍
പ്രവര്‍ത്തിക്കുന്ന
ഐ.ഇ.ഡി.സി
ടീച്ചര്‍മാരുടെ ശമ്പളം
എല്ലാ മാസവും കൃത്യമായി
നല്‍കുന്നില്ല എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനുള്ള
കാരണം എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവരുടെ
ശമ്പളം കൃത്യമായി
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
മലയോര
മേഖലകളില്‍ അദ്ധ്യാപകര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
5275.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുര്‍ഘടമായ
മലയോര മേഖലകളിലെ
സര്‍ക്കാര്‍
സ്കൂളുകളില്‍ ജോലി
ചെയ്യുന്ന
അദ്ധ്യാപകരും/അനദ്ധ്യാപകരും
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
സർക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പല
സ്ഥലങ്ങളിലും
ഇവര്‍ക്കാവശ്യമുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമല്ല എന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനാവശ്യമായ
പരിഹാര നടപടികള്‍
സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സ്കൂള്‍
പാചകത്തൊഴിലാളികള്‍
സമർപ്പിച്ച നിവേദനം
5276.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍ട്ട്
ടൈം ജീവനക്കാരായി
അംഗീകാരം
നല്കണമെന്നാവശ്യപ്പെട്ടു
കൊണ്ട് നിവേദനം
ലഭ്യമായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
ആവശ്യത്തിന്മേല്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
(സി)
ഇക്കാര്യത്തില്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
അംഗീകൃത എച്ച്. എസ്സ്. എസ്.ടി
. കോമേഴ്സ് തസ്തികകളുടെ
എണ്ണം
5277.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കോമേഴ്സ് (സീനിയര്‍
& ജൂനിയര്‍)എച്ച്.
എസ്സ്. എസ്.ടി
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്;
ആയതില്‍ എത്ര എണ്ണം പി.
എസ്. സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
വ്യക്തമാക്കാമോ;
(ബി)
പി.
എസ്. സി. നേരിട്ടുള്ള
നിയമനം വഴി എച്ച്.
എസ്സ്. എസ്.ടി
കോമേഴ്സ് തസ്തികയിലെ
എത്ര ഒഴിവുകളാണ്
നികത്തുന്നത്;വിശദമാക്കാമോ;
(സി)
കേരളത്തില്‍
സര്‍ക്കാര്‍ അംഗീകൃത
എച്ച്. എസ്സ്. എസ്.ടി .
കോമേഴ്സ് തസ്തികകളുടെ
എണ്ണം, നിലവിലെ
അധ്യാപകരുടെ എണ്ണം,
ജോലി ചെയ്യുന്ന
സ്കൂളുകളുടെ വിവരം
എന്നിവ ലഭ്യമാക്കുമോ;
(ഡി)
ഒഴിവുകള്‍
ഇന്റര്‍ ഡിസ്ട്രിക്ട്
ട്രാന്‍സ്ഫറിനായി
മാറ്റി
വയ്ക്കപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
എണ്ണം, അനുപാതം എന്നിവ
എത്രയെന്ന്
വ്യക്തമാക്കുമോ?
സ്കൂളുകളിലെ നിയമന അംഗീകാര
കേസുകളിൽ ഹാജരായ സര്‍ക്കാര്‍
കൗണ്‍സിലര്‍മാർ
5278.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്,
ഹയര്‍സെക്കന്‍ഡറി
സ്കൂള്‍ നിയമന അംഗീകാരം
സംബന്ധിച്ച് 2013
മുതല്‍ 2017 വരെയുള്ള
നാല് വര്‍ഷത്തില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയിതിട്ടുണ്ട്;
(ബി)
ഇവയില്‍
എത്ര എണ്ണം
സര്‍ക്കാരിന്
അനുകൂലമായി വിധി
ലഭിച്ചിട്ടുണ്ട് ; ഈ
കേസുകളില്‍ ഹാജരായ
സര്‍ക്കാര്‍
കൗണ്‍സിലര്‍മാരുടെ പേര്
വിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
മേല്‍
കാലയളവില്‍
സര്‍ക്കാരിന് എതിരെ
വിധി വന്നിട്ടുള്ള
പ്രസ്തുത കേസുകളില്‍
ഹാജരായ കൗണ്‍സിലര്‍മാരെ
ഇത്തരം കേസുകളില്‍
നിന്നും നീക്കം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
നിലവില്‍
ഇത്തരത്തില്‍ എത്ര
കേസുകള്‍ നിലവിലുണ്ട്;
പ്രസ്തുത കേസുകളില്‍
ഹാജരാകുന്ന
കൗണ്‍സിലര്‍മാരുടെ പേര്
വിവരങ്ങള്‍
ലഭ്യമാക്കാമോ?
മ്യൂസിക്
അദ്ധ്യാപകനായ
സുദീന്ദ്രനാഥിന്റെ നിയമനം
5279.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ സേവാമന്ദിര്‍
റ്റി.റ്റി.ഐ യിലെ
മ്യൂസിക് അദ്ധ്യാപകനായ
ശ്രീ.
സുദീന്ദ്രനാഥിന്റെ
നിയമനാംഗീകാരവുമായി
ബന്ധപ്പെട്ട ഫയല്‍
K2/53/GEdn.,
J3/9/Gedn, പാര്‍ട്ട്
ഫയല്‍ 14234/K2/Gedn.
എന്നിവയുടെ നിലവിലെ
അവസ്ഥ
എന്താണെന്നറിയിക്കാമോ;
(ബി)
മേല്‍
പറഞ്ഞയാളുടെ നിയമനം
അംഗീകരിക്കുന്നതുമായി
ബന്ധപ്പെട്ട് എന്നാണ്
അപേക്ഷ
നല്കിയതെന്നറിയിക്കാമോ;
അപേക്ഷ നല്കിയതു
മുതല്‍ നാളിതുവരെ
ടിയാന്റെ ഫയലില്‍
സ്വീകരിച്ച നടപടികള്‍
തീയതി സഹിതം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഫയല്‍
തീര്‍പ്പാക്കുന്നതിന്
നിലവിലുളള തടസ്സം
എന്താണെന്ന്
അറിയിക്കുമോ?
റാല്പ്സ്
മൗവ്വല്‍ അധ്യാപിക ശ്രീമതി
ഇ.പി. രജിനി
5280.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബേക്കല്‍
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസിനു കീഴില്‍ വരുന്ന
റാല്പ്സ് മൗവ്വല്‍
അധ്യാപിക ശ്രീമതി ഇ.പി.
രജിനിയുടെ നിയമനം
അംഗീകരിച്ച്
ബന്ധപ്പെട്ടവര്‍
ഉത്തരവ്
നല്കിയിരുന്നുവോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
നിയമനം
അംഗീകരിച്ച് നല്കി
പാന്‍ നമ്പര്‍ അടക്കം
ലഭിച്ചതിനു ശേഷം ശമ്പളം
നല്‍കാതെ
വൈകിപ്പിക്കുന്നതിനുള്ള
കാരണം വിശദമാക്കാമോ;
(സി)
ഇതേ
സ്കൂളില്‍ പലതവണകളായി
ലീവ് വേക്കന്‍സിയിലും
മറ്റും എത്ര
വര്‍ഷത്തോളം ഈ അധ്യാപിക
ജോലി ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
വിരമിച്ച
തസ്തികയില്‍ ഇൗ
സ്കൂളില്‍ ക്ലെയിമുള്ള
ശ്രീമതി ഇ.പി.
രജനിയെന്ന
അധ്യാപികയ്ക്ക്
നിയമനാംഗീകാരം നല്കിയ
സാഹചര്യത്തില്‍ ശമ്പളം
നല്‍കുന്നതിന്
ബന്ധപ്പെട്ടവര്‍ക്ക്
അടിയന്തിര നിര്‍ദ്ദേശം
നല്കുന്ന വിഷയം
പരിഗണിക്കുമോ;
(ഇ)
എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
ശ്രീമതി ഷിംനക്ക് നിയമനം
നല്‍കുന്നതിന് നടപടി
5281.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
ജൂനിയര്‍- ഇന്‍-
ഭരതനാട്യം
തസ്തികയിലേയ്ക്കായി
നടത്തിയ
പൊതുപരീക്ഷയിലും
അഭിമുഖത്തിലും
പങ്കെടുത്ത് ഒന്നാം
റാങ്ക് നേടിയ ശ്രീമതി
ഷിംന. കെ ടി കെ- യ്ക്ക്
ലക്ചറർ തസ്തികയില്‍
നിയമനം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
കാലതാമസം കൂടാതെ നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കണ്ണൂര്‍,
കാസര്‍ഗോഡ്, വയനാട്
ജില്ലകളിലെ എച്ച്.എസ്.എ
ഇംഗ്ലീഷ് തസ്തിക
5282.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍,
കാസര്‍ഗോഡ്, വയനാട്
ജില്ലകളിലെ എച്ച്.എസ്.എ
ഇംഗ്ലീഷ് തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകളുണ്ട്; ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട് ചെയ്തു;
(ബി)
അന്തര്‍
ജില്ലാ സ്ഥലംമാറ്റം,
പ്രൊമോഷന്,
തസ്തികമാറ്റം എന്നീ
വിഭാഗങ്ങളില്‍ നിയമനം
നടത്തുവാന്‍
മാറ്റിവെയ്ക്കപ്പെട്ട
ഒഴിവുകള്‍
പൂര്‍ണ്ണമായും
നികത്തപ്പെട്ടിട്ടില്ലെങ്കില്
ശേഷിക്കുന്ന ഒഴിവുകള്‍
നേരിട്ടുള്ള
നിയമനത്തിന് നല്‍കുമോ;
(സി)
കാസര്‍ഗോഡ്,
വയനാട് ജില്ലകളിലെ ആര്
എം എസ് എ സ്കൂളുകളില്‍
07/10/2017ലെ
പൊതുവിദ്യാഭ്യാസ
വകുപ്പ് ഉത്തരവ്
പ്രകാരം കെ.ഇ.ആര്
അനുസരിച്ച് എച്ച്.എസ്.എ
ഇംഗ്ലീഷ് തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;എത്ര
സ്തൂളുകളില്‍ തസ്തിക
സൃഷ്ടിച്ചു; ഈ
ജില്ലകളില്‍ കെ.ഇ.ആര്
അനുസരിച്ചുള്ള
യോഗ്യതകളില്ലാതെ
ഇംഗ്ലീഷ്
പഠിപ്പിക്കുന്ന ആര് എം
എസ് എ സ്കൂളുകളുടെ
എണ്ണവും തസ്തികകളുടെ
എണ്ണവും ജില്ല തിരിച്ച്
നല്‍കാമോ;
(ഡി)
2016
ലെ കെ.ഇ.ആര് ഭേദഗതി
അനുസരിച്ച് എച്ച്.
എസ്.എ വിഭാഗത്തിലെ
ഇംഗ്ലീഷിനെ
കോര്സബ്ജക്റ്റ്
വിഭാഗത്തില്‍ നിന്നും
ഭാഷാ വിഷയമായി
മാറ്റിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതനുസരിച്ചാണോ 2017ലെ
തസ്തിക നിര്‍ണ്ണയം
പൂര്‍ത്തികരിച്ചത്; ഈ
വിഷയത്തില്‍ എന്ത്
നടപടിയാണ് സ്വീകരിക്കുക
എന്ന് വ്യക്തമാക്കാമോ?
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി- ലാബ്
ടെക്നിക്കല്‍
അസിസ്റ്റന്റുമാരുടെ ഒഴിവുകള്‍
5283.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
എ.ബി.എഫ്.എസ്. കോഴ്സിന്
കീഴില്‍ ലാബ്
ടെക്നിക്കല്‍
അസിസ്റ്റന്റുമാരുടെ
ഒഴിവുകള്‍
നിലവിലുണ്ടോ;നിലവിലുണ്ടോ;
(ബി)
2016
മുതല്‍ നാളിതുവരെ
വൊക്കെഷണല്‍ ഹയര്‍
സെക്കണ്ടറി
അഗ്രികള്‍ച്ചര്‍ ലാബ്
ടെക്നിക്കല്‍
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റില്‍ നിന്ന്
എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
(സി)
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
അഗ്രികള്‍ച്ചര്‍(സെറികള്‍ച്ചര്‍)
ലാബ് ടെക്നിക്കല്‍
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റ് നിലവില്‍
വന്ന് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും നിയമനം
നടക്കാത്ത കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
കുമാരി അശ്വതി എസ്.എസ്-ന്
ആശ്രിതനിയമനം
5284.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബേക്കല്‍
വിദ്യാഭ്യാസ
ഉപജില്ലയിലെ പുതിയകണ്ടം
ഗവണ്മെന്റ്
യു.പി.സ്കൂള്‍
സംസ്കൃതാദ്ധ്യാപകനായിരിക്കെ
മരണമടഞ്ഞ ടി.
നാരായണന്റെ മകള്‍
കുമാരി അശ്വതി എസ്.എസ്.
ആശ്രിതനിയമനത്തിന്
അപേക്ഷ സമര്‍പ്പിച്ചത്
എപ്പോഴാണ്;
(ബി)
കുമാരി
അശ്വതി എസ്.എസ്. ന്റെ
ആശ്രിത നിയമന അപേക്ഷ
സംബന്ധിച്ച നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കുമാരി
അശ്വതി എസ്.എസ്. ന്
നിലവിലെ സീനിയോറിറ്റി
പ്രകാരം എപ്പോള്‍ നിയമന
ഉത്തരവ് ലഭിക്കുമെന്ന്
വ്യക്തമാക്കുമോ?
ശാസ്ത്രസാങ്കേതിക
മ്യൂസിയത്തിലെ
എല്‍.ഡി.ക്ളാര്‍ക്ക് തസ്തിക
5285.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ശാസ്ത്രസാങ്കേതിക
മ്യൂസിയത്തിലെ
എല്‍.ഡി.ക്ളാര്‍ക്ക്
തസ്തികയ്ക്കുള്ള
നിശ്ചിത യോഗ്യതകള്‍
എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
(ബി)
പ്രസ്തുത തസ്തികയില്‍
2014-18 കാലയളവില്‍
എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
നിയമനം ലഭിച്ചവരുടെ
പേര്, വിദ്യാഭ്യാസ
യോഗ്യത, തൊഴില്‍ പരിചയം
എന്നിവ വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍, നിശ്ചിത
യോഗ്യതയുടെ
അടിസ്ഥാനത്തിലല്ലാതെ
ആര്‍ക്കെങ്കിലും ഈ
തസ്തികയില്‍ നിയമനം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ അവരുടെ പേര്
വിവരം ലഭ്യമാക്കാമോ;
(ഡി)
അപ്രകാരം നിയമനം
നേടിയവരുടെ വിവരങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
തസ്തികകളിലെ നിയമന
യോഗ്യതകള്‍ സംബന്ധിച്ച്
എന്തെങ്കിലും കേസുകള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ?
അംഗീകാരമില്ലാത്ത
വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം
5286.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍
പ്രവർത്തിക്കുന്ന
സര്‍ക്കാര്‍
അംഗീകാരമില്ലാത്ത
വിദ്യാലയങ്ങളുടെ
പ്രവര്‍ത്തനത്തിനുമേല്‍
എന്ത് തുടര്‍ നടപടികള്‍
സ്വീകരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
ഡി.
പി. എെ. ഓഫീസില്‍ നിന്നും
ഫയലില്‍ മറുപടി നല്കാന്
വെെകുന്നതിനുളള കാരണം
5287.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
നിന്ന് ഡി. പി. എെ.
ഓഫീസിലേക്ക്
റിപ്പോര്‍ട്ടിനായി
നല്കിയ 57776/എഫ്
1/2015/ജി. ഇ. ഡി.
എന്‍. തീയതി 25.10.2017
(ഡി. പി. എെ. ഫയല്‍
നമ്പര്‍ 79595/2017)
എന്ന ഫയലിന്റെ
നിലവിലുള്ള അവസ്ഥ
എന്താണ്; പ്രസ്തുത
ഫയല്‍ ഏത് സെക്ഷനിലാണ്
ഉള്ളത്;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫയലില്‍ മറുപടി
നല്കാന് വെെകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ മറുപടി
നല്കാന്
വെെകുന്നതിനുളള കാരണം
വ്യക്തമാക്കാമോ?
ഡി.പി.ഐ
ഓഫീസില്‍ ജീവനക്കാര്‍ക്ക്
പഞ്ചിംഗ്
5288.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡി.പി.ഐ
ഓഫീസില്‍
ജീവനക്കാര്‍ക്ക്
പഞ്ചിംഗ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് ഉദ്യോഗസ്ഥരുടെ
ശമ്പള വിതരണ സോഫ്റ്റ്
വെയറായ സ്പാര്‍ക്കുമായി
ബന്ധപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്പാര്‍ക്കുമായി
ബന്ധപ്പെടുത്താനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഡി.പി.ഐ.
യില്‍ ആകെ എത്ര
ജീവനക്കാര്‍ ഉണ്ട്;
(ഡി)
2018
ഫെബ്രുവരി മാസത്തെ
ഡി.പി.ഐ യിലെ
ജീവനക്കാരുടെ പഞ്ചിംഗ്
വിവരങ്ങള്‍
വെളിപ്പെടുത്തുമോ?
വി.എച്ച്.എസ്.ഇ
പാഠ്യപദ്ധതി പരിഷ്ക്കരണം
5289.
ശ്രീ.സണ്ണി
ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വി.എച്ച്.എസ്.ഇ
പാഠ്യപദ്ധതി
പരിഷ്ക്കരണവുമായി
ബന്ധപ്പെട്ട വിദഗ്ധ
സമിതിയുടെ
റിപ്പോര്‍ട്ടിലെ പ്രധാന
ശുപാര്‍ശകള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
ശുപാര്‍ശകള്‍
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസ മേഖല
മാറുന്ന
സാഹചര്യങ്ങള്‍ക്കനുസൃതമായി
കാലഹരണപ്പെട്ട
കോഴ്സുകള്‍
ഒഴിവാക്കുന്നതിനും
നിലവിലുളള കോഴ്സുകളില്‍
മാറ്റം വരുത്തുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
വി.എച്ച്.എസ്.ഇ
പാഠ്യപദ്ധതിയില്‍
പ്രായോഗിക
പരിശീലനത്തിന് കൂടുതല്‍
പ്രാധാന്യം നല്കുന്ന
പാഠ്യപദ്ധതികള്‍
ഉള്‍പ്പെടുത്തുന്നതിനുളള
നടപടി സ്വീകരിക്കുമോ?
എസ്.എസ്
.എല്‍.സി ബുക്കിലെ മേല്‍
വിലാസം തിരുത്തുന്നതിലെ
കാലതാമസം
5290.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ് .എസ് .എല്‍. സി
ബുക്കിലെ മേല്‍ വിലാസം
തിരുത്താനായി
14.11.2017ല്‍
CB2/47575/2017-ാം
നമ്പര്‍ ആയി ലഭിച്ച
അപേക്ഷയിന്മേല്
സ്വീകരിച്ച
നടപടിക്രമങ്ങളുടെ
നാള്‍വഴി വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
അപേക്ഷ
ലഭിയ്ക്കുമ്പോള്‍
സെക്ഷന്‍ ക്ളാര്‍ക്ക്
ഉള്‍പ്പെടെ ചുമതലയില്‍
ഉണ്ടായിരുന്നിട്ടും
നാളിതുവരെ ഈ
സര്‍ട്ടിഫിക്കറ്റ്
നല്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ഗുരുതരമായ കാലതാമസവും
കൃത്യവിലോപവും വരുത്തി
ജനങ്ങളെയും
വിദ്യാര്‍ത്ഥികളെയും
കഷ്ടപ്പെടുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
അച്ചടക്ക നടപടി
സ്വീകരിക്കുമോ;
(ഡി)
സേവനാവകാശ
നിയമം ഈ
ഉദ്യോഗസ്ഥര്‍ക്ക്
ബാധകമാണോ; എങ്കില്‍
വിശദവിവരം നല്‍കുമോ?
കേരള
സ്റ്റേറ്റ് സയന്‍സ് ആന്റ്
ടെക് നോളജി മ്യൂസിയം
5291.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് സയന്‍സ്
ആന്റ് ടെക് നോളജി
മ്യൂസിയത്തില്‍
സ്ഥാപിച്ചിട്ടുള്ള
ലേസര്‍ ഷോയും ജലധാരയും
ഏതു വര്‍ഷമാണ്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുള്ളത്;
ഇത്
സ്ഥാപിക്കുന്നതിനായി
എത്ര രൂപയാണ്
ചെലവഴിച്ചിട്ടുള്ളത്; ഈ
തുക ഏതൊക്കെ
ഇനങ്ങളിലാണ്
ചെലവഴിച്ചിട്ടുള്ളത്;വ്യക്തമാക്കാമോ;
(ബി)
ജലധാരയിലും
ലേസര്‍ ഷോയിലും കൂടി
എത്ര രൂപ ടിക്കറ്റ്
ഇനത്തില്‍ ഇതുവരെ
ലഭിച്ചിട്ടുണ്ട്;
ഇതിന്റെ വര്‍ഷം
തിരിച്ച് കണക്ക്
നല്‍കാമോ;
(സി)
സയന്‍സ്
മ്യൂസിയത്തിലെ ലേസര്‍
ഷോയും ജലധാരയും
ഇപ്പോള്‍ പ്രവര്‍ത്തന
രഹിതമായിട്ട് എത്ര
നാളായി; ഈ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
എന്ത് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അരിമ്പ്ര
ജി.വി.എച്ച്.എസ്.എസ്-ന്
കെട്ടിടം
5292.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ അരിമ്പ്ര
ജി.വി.എച്ച്.എസ്.എസ്-ന്
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
പ്രൊപ്പോസല്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
അരിമ്പ്ര
ജി.വി.എച്ച്.എസ്.എസ്-ന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ വിദ്യാഭ്യാസ
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
സ്ഥാപനങ്ങള്‍
5293.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
വിദ്യാഭ്യാസ
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥാപനങ്ങളുടേയും
വസ്തുവകകളുടേയും
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇവയില്‍
ഉപയോഗിക്കാതെ
കിടക്കുന്ന
കെട്ടിടങ്ങളുടെ
വിശദാംശം നല്‍കുമോ?
സ്പെഷ്യല്‍
സ്കൂളുകളോട് ചേര്‍ന്ന്
റീഹാബിലിറ്റേഷന്‍ സെന്ററുകള്‍
5294.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംയോജിത
വിദ്യാഭ്യാസത്തില്‍
എസ്.എസ്.എല്‍.സി.
പൂര്‍ത്തിയാക്കുന്ന
മാനസിക വെല്ലുവിളികള്‍
നേരിടുന്ന
കുട്ടികള്‍ക്കും
സ്പെഷ്യല്‍
സ്കൂളുകളില്‍ 18 വയസ്
പൂര്‍ത്തിയാക്കുന്ന
കുട്ടികള്‍ക്കും
തൊഴില്‍ പരിശീലനത്തിനും
തൊഴിലിനും എന്ത്
സംവിധാനമാണ്
സര്‍ക്കാര്‍ വിഭാവനം
ചെയ്തിട്ടുള്ളത്
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
സ്പെഷ്യല്‍ സ്കൂളുകളോട്
ചേര്‍ന്ന്
റീഹാബിലിറ്റേഷന്‍
സെന്റുകള്‍
ആരംഭിക്കുന്നതിന്
ആവശ്യമായ സാമ്പത്തിക
സഹായം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വകുപ്പിലെ ബാങ്ക്
അക്കൗണ്ടുകള്‍
5295.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ എത്ര
തരത്തിലുള്ള ബാങ്ക്
അക്കൗണ്ടുകള്‍
നിലവിലുണ്ട്; ഇതില്‍
എത്ര നിക്ഷേപങ്ങള്‍
ഉണ്ട്;
(ബി)
പൊതുവിദ്യാഭ്യാസ
വകുപ്പ്
ഡയറക്ടറേറ്റില്‍
കെെകാര്യം ചെയ്യുന്ന
അക്കൗണ്ടുകള്‍ ഏതെല്ലാം
ബാങ്കുകളില്‍ ആണ്; ഈ
അക്കൗണ്ടുകളെക്കുറിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(സി)
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റില്‍
നിലനില്‍ക്കുന്ന വിവിധ
ബാങ്കുകളിലെ നിക്ഷേപം
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(ഡി)
ചില
നിക്ഷേപങ്ങള്‍
പിന്‍വലിക്കാതെ
കിടക്കുന്നുണ്ടെന്ന
പരാതി
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഡി.പി.ഇ.പി.
പദ്ധതിയുടെ ഭാഗമായി
ജില്ലകളില്‍ നിക്ഷേപം
പിന്‍വലിക്കാതെ
ബാങ്കുകളില്‍
കിടക്കുന്നുണ്ടെന്ന
കാര്യം പരിശോധിക്കുമോ;
വിവിധ ജില്ലകളില്‍
ഇത്തരത്തിലുള്ള
നിക്ഷേപം എത്ര;
വ്യക്തമാക്കുമോ;
(എഫ്)
ഡി.പി.ഇ.പി.
നിക്ഷേപങ്ങള്‍
പിന്‍വലിക്കാതെ
ബാങ്കുകളില്‍ തന്നെ
കിടക്കുന്നതിന്
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
ഇവര്‍ക്കെതിരെ
സ്വീകരിച്ച
അച്ചടക്കനടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഗവണ്മെന്റ്
സ്കൂളുകളിലെ ലാബുകളുടെ
നവീകരണം
5296.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗവണ്മെന്റ്
സ്കൂളുകളിലെ ലാബുകള്‍
നവീകരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ചാലക്കുടി
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലെ ലാബുകള്‍
നവീകരിക്കുന്നതിനാണ്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
പരീക്ഷാഭവനില്‍
നിന്നും
സര്‍ട്ടിഫിക്കറ്റുകള്‍
ലഭിക്കാൻ വലിയ തോതില്‍
കാലതാമസം
5297.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്
എസ് എല്‍ സി
സര്‍ട്ടിഫിക്കറ്റിലെ
തെറ്റുകള്‍
തിരുത്തുന്നതിനും
ഡ്യൂപ്ലിക്കേറ്റ്
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനും
പരീക്ഷാ ഭവനില്‍
നല്കുന്ന അപേക്ഷകളില്‍
തീര്പ്പുകല്പിച്ച്
സര്‍ട്ടിഫിക്കറ്റുകള്‍
തിരികെ ലഭിക്കുന്നതിന്
വലിയ തോതില്‍ കാലതാമസം
നേരിടുന്നുണ്ട് എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമയബന്ധിതമായി
സര്‍ട്ടിഫിക്കറ്റുകള്‍
തിരുത്തി
ലഭ്യമാക്കുന്നതിനും
ഡ്യൂപ്ലിക്കേറ്റ്
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാരായ
കുട്ടികളുടെ പരീക്ഷ
ആനുകൂല്യത്തില്‍
ക്രമക്കേടുകള്‍
5298.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളിലെ
ഭിന്നശേഷിക്കാരായ
കുട്ടികളുടെ
എസ്.എസ്.എല്‍.സി,
ഹയര്‍സെക്കന്‍ഡറി
പരീക്ഷ ആനുകൂല്യത്തില്‍
വ്യാപകമായ
ക്രമക്കേടുകള്‍
നടക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ആനുകൂല്യം നേടുന്ന
പരീക്ഷാര്‍ഥിയുടെ
സര്‍ട്ടിഫിക്കറ്റില്‍
ഡിസബിലിറ്റി എന്ന്
രേഖപ്പെടുത്താറുണ്ടോ
എന്ന് വിശദമാക്കുമോ;
(സി)
പകരം
പരീക്ഷ എഴുതുന്ന
സ്ക്രൈബിന്റെ
മാനദണ്ഡങ്ങള്‍
എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
അക്കാദമിക്
വര്‍ഷം 2012-2013
മുതല്‍ 2016-2017 വരെ
ഇത്തരത്തില്‍
പരീക്ഷാനുകൂല്യം ലഭിച്ച
കുട്ടികളുടെ പേര്
വിവരങ്ങള്‍ ജില്ല
തിരിച്ച് സ്കൂളുകളുടെ
പേരുകള്‍ ഉള്‍പ്പെടെ
അവര്‍ക്ക് ലഭിച്ച
ഗ്രേഡ് സഹിതം
ലഭ്യമാക്കാമോ;
(ഇ)
2017-2018
അക്കാദമിക്
വര്‍ഷത്തില്‍ ഭിന്നശേഷി
ആനുകൂല്യത്തില്‍ പരീക്ഷ
എഴുതുന്ന കുട്ടികളുടെ
പേരും സ്ക്രൈബിന്റെ
പേരും ജില്ല തിരിച്ച്
സ്കൂളിന്റെ പേര് സഹിതം
വെളിപ്പെടുത്താമോ ?
പ്ലാനറ്റോറിയത്തിൽ
പ്രോജക്ടറുകള്
വാങ്ങുന്നതിനുള്ള ഗ്ലോബല്‍
ടെണ്ടർ
5299.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള ശാസ്ത്ര സാങ്കേതിക
മ്യൂസിയത്തില്‍
പ്ലാനറ്റോറിയം
നവീകരണത്തിനായി
പ്രോജക്ടറുകള്
വാങ്ങുന്നതിനുള്ള
2012-ലെ ഗ്ലോബല്‍
ടെണ്ടറില്‍ ഏതെല്ലാം
കമ്പനികള്‍
പങ്കെടുത്തുവെന്നും ഏത്
കമ്പനിക്കാണ് സപ്ലൈ
ഓര്‍ഡര്‍
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സപ്ലൈ ഓര്‍ഡറില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഇനങ്ങളും അവയുടെ വിലയും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കമ്പനി സാധനസാമഗ്രികള്‍
സപ്ലൈ ചെയ്തിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ഡി)
ഇല്ലെങ്കില്‍
അതിനുള്ള കാരണം
പരിശോധിച്ചിട്ടുണ്ടോ;
സാധനസാമഗ്രികള്‍ സപ്ലൈ
ചെയ്യാത്ത
കമ്പനിക്കെതിരെ
ഏന്തെല്ലാം നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
എം.ബി.എ.കോഴ്സുകളിലേയ്ക്ക്
കെ-മാറ്റ് പരീക്ഷ
5300.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എം.ബി.എ.കോഴ്സുകളിലേയ്ക്ക്
പ്രവേശനത്തിന്
നടത്തുന്ന കെ-മാറ്റ്
പരീക്ഷ എഴുതിയ എത്ര
കുട്ടികള്‍ക്ക്
കേരളത്തില്‍ പ്രവേശനം
നേടാനായി എന്ന്
വ്യക്തമാക്കാമോ;
(ബി)
ദേശീയ
തലത്തില്‍ നടക്കുന്ന
മാറ്റ് പരീക്ഷയുടെ
അടിസ്ഥാനത്തില്‍
കേരളത്തില്‍ പ്രവേശനം
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
വിശദീകരിക്കാമോ;
(സി)
ദേശീയ
തലത്തില്‍ നടക്കുന്ന
മാറ്റ് പരീക്ഷയും
സംസ്ഥാനത്തെ കെ-മാറ്റ്
പരീക്ഷയും ഒരേ
ദിവസമായതിനാല്‍ ഒട്ടേറെ
വിദ്യാര്‍ത്ഥികള്‍ക്ക്
മാറ്റ് പരീക്ഷ
എഴുതുവാന്‍
സാധിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കെ-മാറ്റ്
പ്രവേശന പരീക്ഷയ്ക്ക്
ശേഷം ഒഴിഞ്ഞു
കിടക്കുന്ന
സീറ്റുകളില്‍
പ്രവേശനത്തിന് വേണ്ടി
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കേരള
സര്‍വ്വകലാശാലയില്‍ പാര്‍ട്ട്
ടൈം പി.എച്ച്.ഡി.രജിസ്ട്രേഷന്
വിലക്ക്
5301.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍
ഹയര്‍ സെക്കണ്ടറി/
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി
അദ്ധ്യാപകര്‍ക്ക്
പാര്‍ട്ട് ടൈം
പി.എച്ച്.ഡി.ക്ക്
രജിസ്ട്രേഷന്
അനുവദിച്ചിരുന്നോ;
(ബി)
ഇപ്പോള്‍
അതിന് എന്തെങ്കിലും
വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണമെന്താണ്;
(സി)
സംസ്ഥാനത്തെ
മറ്റ്
സര്‍വ്വകലാശാലകളില്‍ ഈ
വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കേരള
സര്‍വ്വകലാശാല
ഏര്‍പ്പെടുത്തിയ
വിലക്ക്
പിന്‍വലിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എല്‍.ബി.എസ്.
സെന്റര്‍: പാലക്കാട്
ജില്ലയിലെ ഉപകേന്ദ്രങ്ങള്‍
5302.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍ക്കാര്‍ സ്ഥാപനമായ
എല്‍.ബി.എസ്. സെന്റര്‍
ഫോര്‍ സയന്‍സ് ആന്റ്
ടെക്നോളജിക്ക്
പാലക്കാട് ജില്ലയില്‍
എത്ര ഉപകേന്ദ്രങ്ങള്‍
ഉണ്ട്; ആയത്
എവിടെയൊക്കെ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഉപകേന്ദ്രത്തില്‍
എന്തൊക്കെ കോഴ്സുകള്‍
നടത്തുന്നു; ഏതൊക്കെ
കോഴ്സുകളുടെ ഓണ്‍ലൈന്‍
അലോട്ട്മെന്റ്
നടത്തുന്നു; ഏതൊക്കെ
പരീക്ഷകള്‍ നടത്തി
വരുന്നു; വിശദാംശം
വ്യക്തമാക്കുമോ;
(സി)
നിലവില്‍
പാലക്കാട് ജില്ലയിലെ
ചെര്‍പ്പുളശ്ശേരി,
ഷൊര്‍ണ്ണൂര്‍,
പട്ടാമ്പി,
മണ്ണാര്‍ക്കാട്
തുടങ്ങിയ സ്ഥലങ്ങളില്‍
താമസിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പാലക്കാട് ജില്ലയില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
ഉപകേന്ദ്രങ്ങളില്‍
എത്തിച്ചേരാന്‍
വളരെയധികം
ബുദ്ധിമുട്ടനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരം
വിദ്യാര്‍ത്ഥികളുടെ
സൗകര്യാര്‍ത്ഥം
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
ചെര്‍പ്പുളശ്ശേരിയില്‍
എല്‍.ബി.എസ്.-ന്റെ ഒരു
ഉപകേന്ദ്രം
സ്ഥാപിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
വളര്‍ച്ചയ്ക്കായുള്ള
നടപടികള്‍
5303.
ശ്രീ.ജെയിംസ്
മാത്യു
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.കെ.
ശശി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാഥമിക
വിദ്യാഭ്യാസ മേഖലയില്‍
കേരളം വ്യാപ്തിയിലും
ഗുണമേന്മയിലും മറ്റു
സംസ്ഥാനങ്ങള്‍ക്ക്
വഴികാട്ടിയായിരിക്കുമ്പോഴും
ഉന്നത വിദ്യാഭ്യാസ
മേഖലയില്‍ പ്രതീക്ഷിത
ഔന്നത്യം
പുലര്ത്താനായിട്ടുണ്ടോ
എന്നത് പരിശോധിക്കുമോ;
(ബി)
സര്‍വകലാശാല
വകുപ്പുകളിലും
സര്‍ക്കാര്‍
കോളേജുകളിലും
അധ്യാപകരുടെ നിലവിലുള്ള
ഒഴിവുകള്‍
നികത്തുന്നതിന്
സത്വരനടപടി
സ്വീകരിക്കുമോ;
(സി)
അധ്യാപകരുടെ
നിലവാരം
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി പരിശീലന
പരിപാടികള്‍
കാര്യക്ഷമമാക്കുന്നതിനും
വിദേശ
സര്‍വകലാശാലകളില്‍
നിന്നുള്‍പ്പെടെയുളള
വിഷയവിദഗ്ധരുടെ അറിവ്
ഉപയോഗിക്കുവാനും
പദ്ധതിയുണ്ടോ; എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ?
ഉന്നത
വിദ്യാഭ്യാസ കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങളില്‍
ക്രമക്കേടും അഴിമതിയും
5304.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഉന്നത വിദ്യാഭ്യാസ
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങളില്‍
ക്രമക്കേടും അഴിമതിയും
നടന്നതായി പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ നിലവിലെ സ്ഥിതി
വിശദമാക്കുമോ?
സ്വയംഭരണ
കോളേജുകളിൽ പുതിയ
കോഴ്സുകള്‍
5305.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംഭരണ
കോളേജുകള്‍ക്ക് പുതിയ
കോഴ്സുകള്‍
ആരംഭിക്കാന്‍
സര്‍വ്വകലാശാലകളുടെ
അംഗീകാരമോ അനുമതിയോ
ആവശ്യമില്ലെന്ന
യു.ജി.സി. തീരുമാനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച യു.ജി.സി.
യുടെ പുതിയ ഗസറ്റ്
വിജ്ഞാപനം സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
വിജ്ഞാപനം വഴി സ്വയംഭരണ
കോളേജുകളില്‍
നിലവിലുളള പഠന
ബോര്‍ഡുകള്‍,
അക്കാദമിക് കൗണ്‍സില്‍,
ഗവേണിംഗ് കൗണ്‍സില്‍
എന്നിവയുടെ മാത്രം
അനുമതിയോടെ
കോഴ്സുകള്‍
ആരംഭിക്കാമോ;
(ഡി)
എങ്കില്‍
ഏതൊക്കെ കോഴ്സുകള്‍
ഇൗ നിലയില്‍ ആരംഭിക്കാം
എന്നാണ്
വിജ്ഞാപനത്തില്‍
വ്യക്തമാക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
യൂണിവേഴ്സിറ്റി
പരീക്ഷകൾക്കും റിസള്‍ട്ട്
പ്രഖ്യാപനത്തിനും ഏകീകൃത
ടൈംടേബിള്‍
5306.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
കീഴിലുള്ള
യൂണിവേഴ്സിറ്റികളുടെ
പരീക്ഷകളും റിസള്‍ട്ട്
പ്രഖ്യാപനവും പല
സമയങ്ങളിലായതു മൂലം
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും
അനുഭവിക്കേണ്ടി വരുന്ന
ബുദ്ധിമുട്ടുകള്‍
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
യൂണിവേഴ്സിറ്റികള്‍
പരീക്ഷാ
ടൈംടേബിള്‍/തിയതി/
മൂല്യനിര്‍ണ്ണയം/ഫലപ്രഖ്യാപനം
/സര്‍ട്ടിഫിക്കറ്റ്
നല്കല്
എന്നിവകള്‍ക്കായി ഒരു
ഏകീകൃത ടൈംടേബിള്‍
ഉണ്ടാക്കുവാനും
അതുപ്രകാരം നടപടി
ക്രമങ്ങള്‍
പൂര്‍ത്തീകരിക്കാനുമായി
എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
സര്‍വ്വകലാശാലകളില്‍
നിന്നുള്ള തുല്യത
സര്‍ട്ടിഫിക്കറ്റ്
5307.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴില്‍
നിയമനത്തിനും വിവിധ
കോഴ്സുകളിലേക്കുള്ള
പ്രവേശനത്തിനും
സര്‍വ്വകലാശാലകളില്‍
നിന്നുള്ള
സര്‍ട്ടിഫിക്കറ്റുകളുടെ
തുല്യത
പരിശോധിക്കേണ്ടതില്ലെന്ന്
തീരുമാനമെടുത്തിട്ടുണ്ടോ
; വ്യക്തമാക്കുമോ;
(ബി)
ഡീംഡ്
യൂണിവേഴ്സിറ്റികളിലെ
പഞ്ചവത്സര
ഇന്റഗ്രേറ്റഡ്
കോഴ്സുകള്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
3 വര്‍ഷം
പൂര്‍ത്തിയാകുമ്പോള്‍
നല്കുന്ന ഡിഗ്രിക്ക്
തുല്യമായ
സര്‍ട്ടിഫിക്കറ്റ്
ബിരുദം യോഗ്യതയായുള്ള
സര്‍ക്കാര്‍
തസ്തികകള്‍ക്ക്
അപേക്ഷിക്കുന്നതിന്
പരിഗണിക്കുമോ;
(സി)
പഞ്ചവത്സര
ഇന്റഗ്രേറ്റഡ്
കോഴ്സുകളിലെ 3 വര്‍ഷം
പൂര്‍ത്തിയാകുമ്പോള്‍
കിട്ടുന്ന ബിരുദ
സര്‍ട്ടിഫിക്കറ്റ്
ബിരുദാനന്തര ബിരുദ
കോഴ്സുകള്‍ക്ക്
ചേരുന്നതിന് യോഗ്യതയായി
പരിഗണിക്കുമോ?
മലയാളം
ലക്ചറര്‍ തസ്തികയിലേക്ക്
നിയമനം
5308.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ആഗസ്റ്റ് 16 ന്
നിലവില്‍ വന്ന മലയാളം
ലക്ചറര്‍ തസ്തികയുടെ
റങ്ക് ലിസ്റ്റില്‍
നിന്നുള്ള നിയമന നില
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
മേല്‍
സൂചിപ്പിച്ച
തസ്തികയിലേക്ക് എത്ര
ഒഴിവുകള്‍ നിലവില്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കാമോ;
(സി)
ഇംഗ്ലീഷ്,
ഹിന്ദി, തമിഴ്,
ഹിസ്റ്ററി, കെമിസ്ട്രി,
മാത്തമാറ്റിക്സ്,
ഫിസിക്സ് തുടങ്ങിയ
കോളേജ് ലക്ചറര്‍
തസ്തികയിലേക്ക്
നിലവില്‍ എത്ര
പേര്‍ക്ക് നിയമന
നിര്‍ദ്ദേശവും നിയമനവും
നല്കി എന്ന്
വ്യക്തമാക്കാമോ;
(ഡി)
മലയാളം
ലക്ചറര്‍ തസ്തികയിലെ
നിലവിലുള്ള
ഒഴിവുകളിലേക്ക് നിയമന
ഉത്തരവ് വൈകുന്നത്
എന്തുകൊണ്ടാണ്;
വേഗത്തില്‍ നിയമനം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ഇ)
ഈ
ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിന് നിലവില്‍
എന്തെങ്കിലും തടസ്സം
ഉണ്ടോ; വിശദവിവരം
ലഭ്യമാക്കുമോ?
മങ്കട
ഗവണ്മെന്റ് ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജ്
5309.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജിന്റെ വികസനം
നടപ്പിലാക്കുന്ന കിഫ്ബി
പദ്ധതിയുടെ ഭാഗമായി
ഡി.പി.ആര്.സമര്‍പ്പിക്കുവാന്‍
കിറ്റ്കൊയ്ക്
സാധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
കിറ്റ്കൊ തയ്യാറാക്കിയ
ഡി.പി.ആര്. പ്രകാരം
എത്ര രൂപയുടെ വികസന
പദ്ധതികളാണ് കോളേജില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്?
വള്ളിക്കുന്ന്
ഗവ:ആര്‍ട്സ് & സയന്‍സ്
കോളേജ്
5310.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തില്‍
പുതുതായി ഗവ:ആര്‍ട്സ്
& സയന്‍സ് കോളേജ്
ആരംഭിക്കുന്നതിന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
വള്ളിക്കുന്ന്
ഗവ:ആര്‍ട്സ് &
സയന്‍സ് കോളേജ്
ആരംഭിക്കുന്നതിനാവശ്യമായ
സ്ഥലം അനുവദിക്കാന്‍
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയോട്
ആവശ്യപ്പെട്ട്
കൊണ്ടുള്ള നിവേദനം
ലഭിച്ചിരുന്നോ; എങ്കിൽ
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
സ്വയംഭരണ
പദവിയുള്ള സര്‍ക്കാര്‍-എയ്ഡഡ്
കോളേജുകള്‍
5311.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍-എയ്ഡഡ്
മേഖലകളിലായി എത്ര
കോളേജുകള്‍ക്കാണ്
നിലവില്‍ സ്വയംഭരണ പദവി
ഉള്ളത്;അവ
ഏതൊക്കെ;വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥാപനങ്ങളില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കാന്‍
നിലവിലുള്ള നിബന്ധനകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
നിബന്ധനകള്‍ക്ക്
വിരുദ്ധമായി ഏതാനും
കോളേജുകള്‍ പുതിയ
കോഴ്സുകള്‍
ആരംഭിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഏതൊക്കെ കോളേജുകള്‍
എന്തൊക്കെ കോഴ്സുകളാണ്
ആരംഭിച്ചത്;വ്യക്തമാക്കുമോ;
(ഡി)
ഈ
കോളേജുകളുടെ
കാര്യത്തില്‍ ഇതു
സംബന്ധമായി
എന്തെങ്കിലും അന്വേഷണം
നടത്തുന്നുണ്ടോ;
എങ്കില്‍ ഏതു
ഏജന്‍സിയാണ്
അന്വേഷിക്കുന്നത്;
അന്വേഷണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;വിശദമാക്കാമോ?
സ്വയംഭരണ
കോളേജുകളിൽ പുതിയ
കോഴ്സുകള്‍ക്കുള്ള അനുമതി
5312.
ശ്രീ.സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംഭരണ
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍ തുടങ്ങാന്‍
സര്‍വ്വകലാശാലകളുടെ
അനുമതിയും അംഗീകാരവും
നിര്‍ബന്ധമല്ല എന്ന
യു.ജി.സി. വിജ്ഞാപനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ നിലപാടും
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികളും എന്താണെന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍
കോളേജുകളിൽ പി.റ്റി. എ.
കാര്യക്ഷമമാക്കാൻ സംവിധാനം
5313.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കോളേജുകളില്‍
അദ്ധ്യാപകര്‍
ഉണ്ടായിരുന്നിട്ടും
വിദ്യാര്‍ത്ഥികള്‍ക്ക്
ക്ലാസ്സുകള്‍
ലഭ്യമാകുന്നില്ലെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
കോളേജിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
അദ്ധ്യാപകരില്‍ നിന്നും
കൃത്യമായ ക്ലാസ്സുകള്‍
ലഭിക്കുന്നു എന്ന്
ഉറപ്പ് വരുത്താന്‍
എന്ത് സംവിധാനമാണ്
നിലവിലുള്ളത്; ഈ
സംവിധാനം കാലോചിതമായി
പരിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
എല്ലാ
സര്‍ക്കാര്‍
കോളേജുകളിലും പി.റ്റി.
എ. സംവിധാനം
നിലവിലുണ്ടോ;
പി.റ്റി.എ. സംവിധാനം
കാര്യക്ഷമമാക്കുന്നതിനും
മൂന്ന്
മാസത്തിലൊരിക്കല്‍ അവ
കൃത്യമായി
കൂടുന്നതിനുമുള്ള
സംവിധാനം ഒരുക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
കേരളാ
യൂണിവേഴ്സിറ്റിയുടെ
കീഴിലുള്ള സര്‍ക്കാര്‍
കോളേജുകളില്‍ ഈ
അദ്ധ്യയന വര്‍ഷം ഇതുവരെ
എത്ര പി. റ്റി. എ.
മീറ്റിംഗ് വിളിച്ചു
കൂട്ടിയിട്ടുണ്ട്;
അവയുടെ മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഉന്നതവിദ്യാഭ്യാസ
മേഖലയുടെ ശാക്തീകരണം
5314.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
എം. മുകേഷ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
മേഖലയുടെ
ശാക്തീകരണത്തിനായി
ഗവേഷണ സ്ഥാപനങ്ങളെയും
ഉന്നത
വിദ്യാപീഠങ്ങളെയും
ഉല്‍കൃഷ്ട സ്ഥാപനങ്ങള്‍
(Centres of
Excellence)
ആക്കിത്തീര്‍ക്കുന്നതിന്
തയ്യാറാക്കിയിട്ടുള്ള
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
ആര്‍ട്സ് & സയന്‍സ്
കോളേജുകളുടെ ഭൗതിക
സൗകര്യ വികസനത്തിനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
പ്രത്യേക നിക്ഷേപ
പദ്ധതി പ്രകാരം
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നത്;വ്യക്തമാക്കാമോ;
(സി)
പൈതൃക
കോളേജുകളുടെ നിലവാരം
ഉയര്‍ത്താനുള്ള
പദ്ധതിയില്‍ ഏതൊക്കെ
കോളേജുകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
ആയതിന്റെ പ്രവര്‍ത്തന
പുരോഗതിയും
വിശദമാക്കാമോ?
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ നടന്നിട്ടുളള
സമരങ്ങള്‍
5315.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ നടന്നിട്ടുളള
സമരങ്ങള്‍ സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സമരം
നടത്തിയവരുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
എന്തെല്ലാം
തീരുമാനങ്ങളാണ്
സര്‍ക്കാര്‍
കെെക്കൊണ്ടത്; ഇതില്‍
ഏതെല്ലാം തീരുമാനങ്ങള്‍
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ട്; ഇനി
ഏതെല്ലാം തീരുമാനങ്ങള്‍
നടപ്പാക്കാനുണ്ട്;വ്യക്തമാക്കാമോ?
സാങ്കേതിക
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
5316.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാങ്കേതിക
സര്‍വ്വകലാശാല നിലവില്‍
വന്നശേഷം ഏഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരത്തില്‍ വന്ന
മാറ്റം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
ഗുണപരമായ മാറ്റങ്ങള്‍
ഉണ്ടായിട്ടുണ്ട്
എന്നാണ് കരുതുന്നത്;
(ബി)
സാങ്കേതിക
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനത്തിന്
ബന്ധപ്പെട്ട
നിയമത്തില്‍ വ്യവസ്ഥ
ചെയ്യുന്ന പ്രകാരമുള്ള
സംവിധാനങ്ങള്‍ മുഴുവന്‍
ഏര്‍പ്പെടുത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടോയെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
സാങ്കേതിക
സര്‍വ്വകലാശാലയുടെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
നിയമത്തില്‍ വ്യവസ്ഥ
ചെയ്തിട്ടുള്ള
പ്രകാരമുള്ള എല്ലാ
സംവിധാനങ്ങളും
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്വാശ്രയ
എന്‍ജിനിയറിംഗ് കോളേജുകള്‍
5317.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്വാശ്രയ
എന്‍ജിനിയറിംഗ്
കോളേജുകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
വിജയശതമാനം
ഇല്ലാത്തതിന്റെയും
കുട്ടികള്‍
ഇല്ലാത്തതിന്റെയും
പേരില്‍ എത്ര
കോളേജുകള്‍ ഇപ്പോള്‍
പ്രവര്‍ത്തനം
അവസാനിപ്പിച്ചു;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
എഞ്ചിനീയറിംഗ്
ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍
സാദ്ധ്യത
5318.
ശ്രീ.അനില്‍
അക്കര
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകളുടെ ഗുണനിലവാര
തകര്‍ച്ച സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവയുടെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
എഞ്ചിനീയറിംഗ്
കോളേജുകളില്‍ നിന്നും
പഠിച്ചിറങ്ങുന്ന
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
തൊഴില്‍ സാദ്ധ്യത
ഉറപ്പു വരുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ഇ.കെ
നായനാര്‍ മെമ്മോറിയല്‍ ഗവ.
പോളിടെക്നിക്
5319.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
നടക്കാവില്‍
പ്രവര്‍ത്തിക്കുന്ന
ഇ.കെ നായനാര്‍
മെമ്മോറിയല്‍ ഗവ.
പോളിടെക്നിക്കില്‍ ഈ
വര്‍ഷം പുതിയ
കോഴ്സുകള്‍
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇവിടെ
നിര്‍മ്മിക്കുന്ന
കെട്ടിടങ്ങള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
നടുവില്‍
ഗവണ്മെന്റ് പോളി ടെക്നിക്
ആരംഭിക്കുവാന്‍ നടപടി
5320.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിക്കൂര്‍
മണ്ഡലത്തിലുള്ള
നടുവില്‍ ഗവണ്മെന്റ്
പോളി ടെക്നിക് അടുത്ത
അധ്യയന വര്‍ഷമെങ്കിലും
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
എ.
എെ. സി. ടി. ഇ. മാനദണ്ഡ
പ്രകാരം പോളി
ടെക്നിക്കിന് ആവശ്യമായ
സ്ഥലം ടെക്നിക്കല്‍
ഹെെസ്ക്കൂളിന്റെ
സ്ഥലത്തുനിന്നും നീക്കി
വച്ച്, ഉടമാവകാശം
കെെമാറാന്‍ 16.03.2016
ല്‍ മന്ത്രിസഭ
കെെക്കൊണ്ട തീരുമാനം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇത്
നടപ്പിലാക്കാന്‍
അനുകൂലമായ തീരുമാനം
കാബിനറ്റ് സബ്
കമ്മിറ്റിയും
തുടര്‍ന്ന് കാബിനറ്റും
കെെക്കൊണ്ടിട്ടുണ്ടോ;
(ഡി)
വിദ്യാഭ്യാസ
വകുപ്പ് ഇൗ
കാര്യത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
കടപ്ലാമറ്റം
ടെക്നിക്കല്‍ സ്കൂളിന്റെ
സ്ഥലമെടുപ്പ്
5321.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടപ്ലാമറ്റം
ടെക്നിക്കല്‍
സ്കൂളിന്റെ
സ്ഥലമേറ്റടുക്കലും
കെട്ടിട നിര്‍മ്മാണവും
സംബന്ധിച്ചുള്ള പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളിന്റെ
സ്ഥലമേറ്റെടുക്കൽ
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധച്ച് ഫയല്‍
ഇപ്പോള്‍ നിലവിലുണ്ടോ;
ആയതിന്റെ നമ്പര്‍
ലഭ്യമാക്കുമോ;
(ഡി)
ഇതിന്റെ
നിര്‍മ്മാണത്തിന്
അനുമതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
വൊക്കേഷണല്‍
ടീച്ചര്‍ ഇന്‍-കമ്പ്യൂട്ടര്‍
ആപ്ളിക്കേഷന്‍ തസ്തികയിലെ
നിയമനം
5322.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 433/2012
പ്രകാരമുള്ള
വൊക്കേഷണല്‍ ടീച്ചര്‍
ഇന്‍-കമ്പ്യൂട്ടര്‍
ആപ്ളിക്കേഷന്‍
തസ്തികയില്‍ നിലവിലുള്ള
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ വരുന്ന
രണ്ടു
വര്‍ഷത്തിനുള്ളില്‍
എത്ര റിട്ടയര്‍മെന്റ്
ഉണ്ടാകുമെന്നും നിയമന
ശിപാര്‍ശ നല്‍കിയതില്‍
എത്ര എന്‍.ജെ.ഡി
ഉണ്ടായിരുന്നുയെന്നും
അറിയിക്കാമോ?
അദ്ധ്യാപകര്‍/ഇന്‍സ്ട്രക്ടര്‍
തസ്തികകളിലെ പൊതുസ്ഥലം മാറ്റം
5323.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
വകുപ്പില്‍ 2017-18
അദ്ധ്യയന വര്‍ഷത്തെ
അദ്ധ്യാപകര്‍/ഇന്‍സ്ട്രക്ടര്‍
തസ്തികകളിലെ പൊതുസ്ഥലം
മാറ്റം ജൂണിന് മുമ്പായി
പൂര്‍ത്തീകരിക്കുമെന്ന
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
2017-18
ലെ അദ്ധ്യാപക
സ്ഥലംമാറ്റം എത്ര മാസം
കൊണ്ടാണ്
പൂര്‍ത്തീകരിച്ചത്;
അദ്ധ്യയന വര്‍ഷത്തിന്റെ
പകുതി കഴിഞ്ഞുള്ള
പൊതുസ്ഥലം മാറ്റം
അദ്ധ്യാപകര്ക്കുണ്ടാക്കിയ
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
2017-18
അദ്ധ്യയന വര്‍ഷം
വി.എച്ച്.എസ്.സി.യില്‍
പൊതുസ്ഥലമാറ്റത്തോടൊപ്പം
മ്യൂച്ചല്‍
ട്രാന്‍സ്ഫര്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
മാനദണ്ഡമെന്താണ്;
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്യാത്ത
അദ്ധ്യാപകര്‍ക്ക്
മ്യൂച്ചല്‍
ട്രാന്‍സ്ഫര്‍
നല്‍കിയിട്ടുണ്ടോ;
(ഡി)
രണ്ട്
വര്‍ഷത്തില്‍ താഴെ
സര്‍വ്വീസുള്ള
അദ്ധ്യാപകരെ സ്ഥലം
മാറ്റിയിട്ടുണ്ടോ;
(ഇ)
സര്‍വ്വീസില്‍
സീനിയറായ
അദ്ധ്യാപകന്/ഇന്‍സ്ട്രക്ടര്‍
അപേക്ഷിക്കാതെ
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്യാത്ത
അദ്ധ്യാപകരെ/ഇന്‍സ്ട്രക്ടര്‍മാരെ
നിയമിക്കുവാന്‍ വേണ്ടി
സ്ഥലം
മാറ്റിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
മാനദണ്ഡപ്രകാരം;
വിശദമാക്കുമോ?
ശാസ്ത്രസാങ്കേതിക
മ്യൂസിയത്തില്‍ ടിക്കറ്റ്
കൗണ്ടര്‍ തസ്തികയിലേക്കുളള
നിയമനം
5324.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ശാസ്ത്രസാങ്കേതിക
മ്യൂസിയത്തിലെ
ടിക്കറ്റ് കൗണ്ടര്‍
തസ്തികയ്ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍
വിശദമാക്കുമോ; ഇത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്കുള്ള
നിയമനത്തിനായി നടത്തിയ
പത്രപരസ്യത്തില്‍
നിഷ്കര്‍ഷിച്ചിരുന്ന
യോഗ്യതകള്‍
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
ഉത്തരവ് നം. ജി. ഒ.
(ആര്. ററി.)
988/96/H.Edn.തീയതി
16.8.1996 പ്രകാരം
പ്രസ്തുത തസ്തികയിലെ
തൊഴില്‍പരിചയം
സംബന്ധിച്ച യോഗ്യത
ഭേദഗതിചെയ്ത് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ; ഉത്തരവ്
ഭേദഗതി ചെയ്തതിന്റെ
കാരണം വിശദമാക്കുമോ;
(ഡി)
9.12.2009
ലെ നം. 2404/09 ഉത്തരവ്
പ്രകാരം സയന്‍സ്
മ്യൂസിയത്തില്‍
പ്രസ്തുത
തസ്തികകളിലേക്ക് നിയമനം
നടത്തിയത്
മേല്‍സൂചിപ്പിച്ച
ഭേദഗതി ഉത്തരവിന്റെ
വെളിച്ചത്തിലാണോ;
വിശദമാക്കുമോ;
(ഇ)
ടിക്കറ്റ്
കൗണ്ടര്‍ തസ്തികയിലെ
ഉദ്യോഗസ്ഥന്റെ
ഭാഗത്തുനിന്നുള്ള വീഴ്ച
മൂലം സ്ഥാപനത്തിന്
സാമ്പത്തികനഷ്ടമുണ്ടായതായ
2011-12കാലയളവിലെ
വാര്‍ത്തകൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
സര്‍വ്വകലാശാലകളില്‍ ഏകീകൃത
അക്കാദമിക് കലണ്ടര്‍
5325.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
ഒരു ഏകീകൃത അക്കാദമിക്
കലണ്ടര്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെ
കാര്യങ്ങളാണ് ഇതിലൂടെ
നടപ്പിലാക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് ഉന്നത
വിദ്യാഭ്യാസ
കൗണ്‍സിലിന്റെ
ശിപാര്‍ശകള്‍
എന്തൊക്കെയായിരുന്നു;
വിശദീകരിക്കുമോ?
ഫലപ്രഖ്യാപനം
നീളുന്നതിൽ കുട്ടികൾക്ക്
മാനസിക സംഘര്‍ഷം
5326.
ശ്രീ.വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍വ്വകലാശാലകള്‍
നടത്തുന്ന പരീക്ഷകളുടെ
ഫലപ്രഖ്യാപനം അനന്തമായി
നീളുന്നത് കുട്ടികളില്‍
കടുത്ത മാനസിക സംഘര്‍ഷം
ഉളവാക്കുന്നതായി പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
കേരള
സര്‍വകലാശാല പെൻഷൻ നല്‍കിയതിലെ
അപാകത
T 5327.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വകലാശാലയില്‍
നിന്ന് വിരമിച്ച എത്ര
പേരാണ് ഇപ്പോള്‍
പെന്ഷന്
കൈപ്പറ്റുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍വകലാശാല
നേരിട്ടാണോ പെന്ഷന്
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(സി)
അല്ലങ്കില്‍
ഏത് സ്ഥാപനം വഴിയാണ്
പെന്ഷന്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സര്‍വ്വകലാശാലയിലെ
വിരമിച്ച
ഉദ്യോഗസ്ഥന്മാര്ക്കും
ജീവനക്കാര്‍ക്കും
പെന്ഷന് നല്കാന്
ഒരു മാസം എത്ര രൂപ
വേണമെന്ന് അറിയിക്കുമോ;
(ഇ)
ഇത്തവണ
കൂടുതല്‍ തുക
അനുവദിച്ചുവെന്നും
ഇതനുസരിച്ച്
എല്ലാവരുടെയും
അക്കൗണ്ടില്‍ രണ്ട്
പെന്ഷന്
വന്നുവെന്നതും ശരിയാണോ;
വ്യക്തമാക്കുമോ;
(എഫ്)
രണ്ട്
പെന്ഷന് വരാന്‍
കാരണമെന്താണെന്ന്
വിശദമാക്കുമോ;
(ജി)
അധികമായ
പെന്ഷന് നല്‍കിയത്
അബദ്ധത്തിലാണെങ്കില്‍
എങ്ങനെ തിരികെ
പിടിക്കുമെന്നും ഇത്
മൂലം സര്‍ക്കാരിനുള്ള
നഷ്ടം എത്രയാണെന്നും
വ്യക്തമാക്കുമോ?
കണ്ണൂര്‍
സര്‍വകലാശാലയിൽ അസിസ്റ്റന്റ്
തസ്തികയിലേക്ക്
ബൈട്രാന്‍സ്ഫര്‍ നിയമനം
5328.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
സര്‍വകലാശാലയില്‍
അസിസ്റ്റന്റ്
തസ്തികയിലേക്ക്
ബൈട്രാന്‍സ്ഫര്‍
നിയമനത്തിന് താഴ്ന്ന
വിഭാഗം ജീവനക്കാര്‍ക്ക്
എത്ര ശതമാനം തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നും
ഏത് ഉത്തരവുകള്‍
പ്രകാരമാണ് പ്രസ്തുത
ബൈട്രാന്‍സ്ഫര്‍ നിയമനം
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
അസിസ്റ്റന്റ്
തസ്തികയിലേക്ക് താഴ്ന്ന
വിഭാഗം ജീവനക്കാര്‍ക്ക്
ബൈട്രാന്‍സ്ഫര്‍ നിയമനം
അനുവദിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതാ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
അസിസ്റ്റന്റ്
തസ്തികയിലേക്കുള്ള
താഴ്ന്ന വിഭാഗം
ജീവനക്കാരുടെ
ബൈട്രാന്‍സ്ഫര്‍
നിയമനത്തിന്
സെക്രട്ടറിയേറ്റ് ഓഫീസ്
മാന്വല്‍, അക്കൗണ്ട്
ടെസ്റ്റ് (ലോവര്‍)
എന്നീ വകുപ്പുതല
പരീക്ഷകള്‍
വിജയിച്ചിരിക്കണമെന്ന
പൊതുഭരണ വകുപ്പിന്റെ
24-10-2017-ലെ
സര്‍ക്കാര്‍ ഉത്തരവ്
(പി)നം.27/2017
സര്‍വകലാശാലകളില്‍
നടപ്പിലാക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത ഉത്തരവു
പുറപ്പെടുവിച്ചതിനു
ശേഷമുള്ള
ബൈട്രാന്‍സ്ഫര്‍
നിയമനങ്ങള്‍ക്ക്
ഉത്തരവ്
ബാധകമാക്കിയിട്ടുണ്ടോ;
(ഇ)
ഇതു
സംബന്ധിച്ച് കണ്ണൂര്‍
സര്‍വകലാശാലക്ക്
ഉന്നതവിദ്യാഭ്യാസ
വകുപ്പ് നല്കിയ
നിര്‍ദ്ദേശങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ലൈബ്രറിയന്മാരുടെ
ഓണറേറിയവും ലൈബ്രറികളുടെ
ഗ്രാന്റും
5329.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
ലൈബ്രറി കൗണ്‍സിലിന്
കീഴിലുള്ള
ലൈബ്രേറിയൻമാരുടെ
ഓണറേറിയവും
ലൈബ്രറികളുടെ ഗ്രാന്റും
അനുവദിക്കുന്നത് കഴിഞ്ഞ
ഒരു വര്‍ഷക്കാലമായി
ലഭിക്കാത്തത്
സംബന്ധിച്ച പ്രശ്നം
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ലൈബ്രറി
കൗണ്‍സിലിന്റെ പുതിയ
ഗ്രേഡ് മാനദണ്ഡം
സംസ്ഥാനത്ത് എ ഗ്രേഡ്
ലഭിച്ചിരുന്ന
ഗ്രന്ഥശാലകള്‍ക്ക്
നിലനില്‍പ്പിനും ഗ്രേഡ്
നിലനിര്‍ത്തുന്നതിനും
കഴിയാത്ത സാഹചര്യം
പരിശോധിക്കാന്‍
തയ്യാറാകുമോ;
(സി)
ഗ്രന്ഥശാലകളില്‍
ആധുനിക സങ്കേതിക
വിദ്യകള്‍
പ്രയോജനപ്പെടുത്തുമോ;
(ഡി)
ഗ്രന്ഥശാലകളുടെ
കെട്ടിട
നിര്‍മ്മാണത്തിന്
എം.എല്‍.എ-എസ്. ഡി.
എഫ്,
എം.എല്‍.എ-എ.ഡി.എഫ്
എന്നീ ഫണ്ടുകള്‍
ഉപയോഗപ്പെടുത്തുന്നതിന്
വിദ്യാഭ്യാസ വകുപ്പ്
പ്രത്യേകാനുമതി
ലഭ്യമാക്കുവാൻ നടപടി
സ്വീകരിക്കുമോ; ഈ ഫണ്ട്
വിനിയോഗിക്കുന്നതിന്
ഇപ്പോള്‍ എന്തെങ്കിലും
തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
എന്‍.സി.സി. വകുപ്പിലെ
ഒഴിവുകള്‍ നികത്താന്‍ നടപടി
T 5330.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
എന്‍.സി.സി. വകുപ്പില്‍
വിവിധ തസ്തികകളിലായി
എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
എന്‍.സി.സി.
വകുപ്പില്‍ എല്‍.ഡി.സി.
തസ്തികകളിലെ
ഒഴിവുകളില്‍ എത്ര
ശതമാനം ആശ്രിത നിയമനം
വഴി നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
ആശ്രിത
നിയമനം വഴി
നല്‍കുന്നതിന് മൊത്തം
ഒഴിവുകളുടെ എത്ര
ശതമാനമാണ് നിലവിലെ
വ്യവസ്ഥ പ്രകാരം നീക്കി
വച്ചിരിക്കുന്നത് ;
വ്യക്തമാക്കുമോ?
വിദ്യാഭ്യാസത്തോടൊപ്പം
തൊഴില്‍ നൈപുണ്യവും
5331.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
സാധാരണ
വിദ്യാഭ്യാസത്തോടൊപ്പം
തൊഴില്‍ നൈപുണ്യം കൂടി
നല്കുന്ന പദ്ധതി
വ്യാപിപ്പിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഇതുവരെ അസാപ് കോഴ്സ്
നല്‍കിയിട്ടുണ്ട് ;
ഏതൊക്കെ തൊഴിൽ
മേഖലകളിൽ;
വ്യക്തമാക്കുമോ;
(സി)
എത്ര
സ്കില്‍ ഡവലപ്പ്മെന്റ്
സെന്ററുകള്‍ ഇതിന്റെ
ഭാഗമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കുമോ?
അസാപ്
നടത്തിവരുന്ന നൈപുണ്യ വികസന
പരിപാടി
5332.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍ സെക്കന്ററി
വിദ്യാലയങ്ങളോടനുബന്ധിച്ച്
അസാപ് നടത്തിവരുന്ന
നൈപുണ്യ വികസന
പരിപാടികളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പരിപാടികളുടെ ലിസ്റ്റ്
ലഭ്യമാക്കുമോ;
(ബി)
ഹയര്‍
സെക്കന്ററി
വിദ്യാലയങ്ങളോടനുബന്ധിച്ച്
അസാപ് നടത്തിവരുന്ന
നൈപുണ്യ വികസന
പരിപാടികളില്‍ തഴപായ്
നിര്‍മ്മാണം, കൈതയോല
(തഴ) കൊണ്ടുള്ള വിവിധ
അലങ്കാര വസ്തുക്കള്‍,
ബാഗുകള്‍ തുടങ്ങിയവയുടെ
നിര്‍മ്മാണം
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അവയെ
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ അമരവിളയില്‍
അസാപിന്റെ സ്കില്‍ പാര്‍ക്ക്
5333.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ
വകുപ്പിന്റെ
നിയന്ത്രണത്തില്‍ ഉള്ള
അസാപിന്റെ സ്കില്‍
പാര്‍ക്ക്
സ്ഥാപിക്കുന്നതിന്,
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
അമരവിളയില്‍ സിസ്കോ
ടൈല്‍ ഫാക്ടറി
നിന്നിരുന്ന സ്ഥലത്ത്
തറക്കല്ലിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കില്‍പാര്‍ക്ക്
സ്ഥാപിക്കുന്നതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
സ്കില്‍പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
അനുവദിച്ച തുക
എത്രയാണെന്നും ഏതു
വര്‍ഷത്തിലാണ് ഫണ്ട്
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
(ഡി)
ആയതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2018-ഏപ്രില്‍
മാസത്തില്‍
ആരംഭിക്കാന്‍ കഴിയുമോ;
(ഇ)
സ്കില്‍പാര്‍ക്കില്‍
ആരംഭിക്കുന്ന
കോഴ്സുകള്‍
ഏതെല്ലാമാണെന്നും ഒാരോ
കോഴ്സുിലും എത്ര
പേര്‍ക്ക് അഡ്മിഷന്
നല്കാന് കഴിയുമെന്നും
വിശദീകരിക്കാമോ?