പോഷകാഹാരക്കുറവ്
187.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യമേഖലയിൽ
കേന്ദ്രാവിഷ്കൃത
പദ്ധതികൾ ഉൾപ്പെടെ
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
(ബി)
സംസ്ഥാനത്ത്
പോഷകാഹാരക്കുറവ്
കാരണമുള്ള
പ്രശ്നങ്ങളുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; എത്രപേർക്കെന്ന്
ജില്ല തിരിച്ച്
വിവരങ്ങൾ ലഭ്യമാണോ
;വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഗ്രാമപ്രദേശങ്ങളിൽ,
ആവശ്യത്തിനു കലോറി
വേണ്ട ഭക്ഷണങ്ങൾ
കഴിക്കാതെയുളള രോഗങ്ങൾ
പിടിപ്പെട്ടതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതു സംബന്ധിച്ച്
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതികള്‍
188.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ
എസ്എെ , സ്നേഹസ്പര്‍ശം,
കാരുണ്യ, ആരോഗ്യ
ഇന്‍ഷുറന്‍സ് മുതലായ
വിവിധ പദ്ധതികളില്‍
ഉള്‍പ്പെടുത്തി
ജനങ്ങള്‍ക്ക് സേവനം
ലഭ്യമാക്കിയ വകയില്‍
സ്വകാര്യ
ആശുപത്രികള്‍ക്ക്
സര്‍ക്കാര്‍
അനുവദിക്കേണ്ടിയിരുന്ന
തുക
കുടിശ്ശികയായിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
2018
മാര്‍ച്ച് 31 -നു ശേഷം
ഇപ്രകാരമുള്ള
സേവനങ്ങള്‍ സ്വകാര്യ
ആശുപത്രികളില്‍ നിന്നും
നല്കാന് കഴിയില്ല
എന്ന്
സ്വകാര്യാശുപത്രികള്‍
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ സാഹചര്യം
മറികടക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
കാരുണ്യ
സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്
189.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
സൗജന്യ ആരോഗ്യ
ഇന്‍ഷുറന്‍സ്, സൗജന്യ
ചികിത്സാ പദ്ധതികളില്‍
നിന്ന് സ്വകാര്യ
ആശുപത്രികള്‍
പിന്മാറുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതികളിലായി കഴിഞ്ഞ
ആറ് മാസത്തിനിടയ്ക്ക്
സര്‍ക്കാര്‍ സ്വകാര്യ
ആശുപത്രികള്‍ക്ക്
കുടിശ്ശികയായി
നല്‍കാനുള്ള തുകയുടെ
വിശദാംശം നൽകുമോ;
(സി)
എങ്കില്‍
സാധാരണക്കാര്‍ക്ക്
മിതമായ നിരക്കില്‍
സ്വകാര്യ
ആശുപത്രികളില്‍ ചികിത്സ
ലഭിക്കാന്‍ സര്‍ക്കാര്‍
എന്തൊക്കെ ബദല്‍
സംവിധാനങ്ങള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കാമോ?
മലബാര്‍
ക്യാന്‍സര്‍ സെന്റര്‍
190.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
മേഖലയില്‍ ക്യാന്‍സര്‍
രോഗികളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചു വരുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
ക്യാന്‍സര്‍
രോഗികളുടെ
ചികിത്സയ്ക്കായി
എന്തെല്ലാം
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മലബാര്‍
ക്യാന്‍സര്‍ സെന്ററിനെ
ആര്.സി.സി.യുടെ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
എം.സി.സി
യില്‍ ന്യൂക്ലിയര്‍
മെഡിസിന് വിഭാഗം
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
(ഇ)
അവിടെ
ക്യാന്‍സര്‍
ചികിത്സയ്ക്ക് ആവശ്യമായ
പുതിയ എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ആര്‍ദ്രം
പദ്ധതി
191.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
തെരഞ്ഞെടുക്കപ്പെട്ട
170
പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ
കുടുംബോരോഗ്യകേന്ദ്രമാക്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ടി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
പുതിയ തസ്തികകള്‍
ആരോഗ്യവകുപ്പില്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ക്യാന്‍സര്‍
രോഗം
192.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്യാന്‍സര്‍ രോഗികളുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിക്കുന്ന കാര്യം
ശ്രദ്ധയിലുണ്ടോ;
(ബി)
ക്യാന്‍സര്‍
രോഗം നേരത്തെ
കണ്ടെത്തുന്നതിനും
മെച്ചപ്പെട്ട ചികിത്സ
ലഭ്യമാക്കുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നു;വിശദാംശം
ലഭ്യമാക്കാമോ;
(സി)
ക്യാന്‍സര്‍
രോഗം ആരംഭദശയില്‍ തന്നെ
കണ്ടെത്തുന്നതിനും
വ്യാപനം
തടയുന്നതിനുമായി
പ്രാഥമിക, സാമൂഹിക
ആരോഗ്യകേന്ദ്രങ്ങളുടെ
സേവനം
ഉപയോഗപ്പെടുത്തുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ക്യാന്‍സര്‍
രോഗവ്യാപനം
തടയുന്നതിനായി സാമൂഹ്യ
അടിസ്ഥാനത്തിലുളള ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
ആണ് സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ജനനനിരക്കും
ശിശുമരണനിരക്കും
193.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനനനിരക്കും
ശിശുമരണനിരക്കും ദേശീയ
ശരാശരിയുമായി താരതമ്യം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ദേശീയ
ശരാശരിയെക്കാളും
സംസ്ഥാനത്ത് നിലവാരം
ഉയര്‍ന്നതിന്റെ
കാരണങ്ങളെ സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
നിലനിര്‍ത്തിപ്പോരാന്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
ശിശുമരണ
നിരക്ക്
കറയ്ക്കുന്നതിനും നവജാത
ശിശുക്കളുടെ
പരിപാലനത്തിനുമായി
കേന്ദ്ര പദ്ധതികള്‍
ഉള്‍പ്പെടെ എന്തെല്ലാം
പരിശീലന പദ്ധതികളാണ്
നടപ്പിലാക്കിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
പാലിയേറ്റീവ്
രംഗത്തെ പദ്ധതികള്‍
194.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലിയേറ്റീവ്
രംഗത്ത്
സര്‍ക്കാര്‍തലത്തില്‍
സ്വീകരിച്ച് വരുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
കാട്ടാക്കട
മണ്ഡലത്തില്‍ പ്രത്യേക
പരിഗണന അര്‍ഹിക്കുന്ന
കിടപ്പ് രോഗികളുടെ
എണ്ണം പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കാമോ?
കുഞ്ഞുങ്ങളുടെ
ഇടയില്‍ ടൈപ്പ് വണ്‍ പ്രമേഹം
195.
ശ്രീ.റോജി
എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുഞ്ഞുങ്ങളുടെ ഇടയില്‍
ടൈപ്പ് വണ്‍ പ്രമേഹം
വര്‍ദ്ധിക്കുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;എങ്കിൽ
അതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
ടൈപ്പ്
വണ്‍ പ്രമേഹബാധിതരായ
കുട്ടികള്‍ക്കായി
മിഠായി പദ്ധതി എന്ന
പേരില്‍ ഒരു പദ്ധതി
വിഭാവനം
ചെയ്തിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
സര്‍ക്കാരിന്റെ
ആനുകൂല്യം
ലഭിക്കുന്നതിന്
വാര്‍ഷിക വരുമാനപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ടി രോഗത്തിന്റെ
ചികിത്സാചെലവ് കുടുംബ
ബഡ്ജറ്റിനെ താളം
തെറ്റിക്കുന്ന
ഒന്നാകയാല്‍ നിലവിലുള്ള
വാര്‍ഷിക വരുമാന പരിധി
അഞ്ചുലക്ഷമായി
ഉയര്‍ത്തുന്ന കാര്യം
പരിഗണിക്കുമോ?
പകര്‍ച്ചപ്പനി
പ്രതിരോധിക്കാന്‍
കര്‍മ്മപരിപാടികള്‍
196.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് വൈറല്‍
പനി, എച്ച്1എന്‍1,
ഡെങ്കിപ്പനി എന്നിവമൂലം
എത്ര പേര് മരണപ്പെട്ടു
എന്നും, എത്ര പേര്
ചികിത്സ തേടിയെന്നും
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
അസുഖങ്ങളെ
പ്രതിരോധിക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും
കര്‍മ്മപരിപാടികള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
പല
പ്രഥമികാരോഗ്യകേന്ദ്രങ്ങളിലും
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാര്‍,
പബ്ലിക് ഹെല്‍ത്ത്
നേഴ്സുമാര്‍,
സൂപ്പര്‍വൈസര്‍മാര്‍
മുതലായവര്‍ ഇല്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ?
മഴക്കാലപൂര്‍വ്വ
ശുചീകരണ പ്രവര്‍ത്തനങ്ങള്‍
197.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാലപൂര്‍വ്വശുചീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ആരോഗ്യവകുപ്പ് ഇതിനോടകം
ചെയ്ത പ്രവൃത്തികള്‍
എന്തൊക്കെയാണ്;വിശദമാക്കുമോ;
(ബി)
മഴക്കാലപൂര്‍വ്വശുചീകരണ
പ്രവര്‍ത്തനങ്ങള്‍
മുന്‍വര്‍ഷത്തേക്കാള്‍
കൂടുതല്‍
ഫലപ്രദമാക്കാന്‍ ഈ
വര്‍ഷം എന്തെങ്കിലും
പുതിയ
പ്രവര്‍ത്തനങ്ങള്‍
വിഭാവനം
ചെയ്തിട്ടുണ്ടോ;
(സി)
മഴക്കാലജന്യരോഗങ്ങള്‍,
പകര്‍ച്ചപ്പനികള്‍
എന്നിവയെ ഫലപ്രദമായി
പ്രതിരോധിക്കുന്നതിനായി
മഴക്കാലപൂര്‍വ്വശുചീകരണ
പ്രവൃത്തികള്‍ക്ക്
പ്രത്യേക പ്രാധാന്യം
നല്‍കുമോ?
ഇതരസംസ്ഥാനങ്ങളിൽ
നിന്നുള്ള ഭക്ഷ്യ
വസ്തുക്കളുടെ പരിശോധന
198.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളിൽ നിന്നും
കൊണ്ടുവരുന്ന ഭക്ഷ്യ
വസ്തുക്കൾ പരിശോധിക്കാൻ
എത്ര ഉദ്യോഗസ്ഥരെയാണ്
നിയമിച്ചിട്ടുളളത്;
(ബി)
ഇവ
പരിശോധിക്കാൻ എത്ര
ആധുനിക ലാബുകൾ
സംസ്ഥാനത്ത്
നിലവിലുണ്ട്;
(സി)
കഴിഞ്ഞ
അഞ്ചു വ൪ഷത്തിൽ ഭക്ഷ്യ
വസ്തുക്കളിൽ മായം
കല൪ത്തിയതിന് എത്ര പേരെ
ശിക്ഷിച്ചിട്ടുണ്ട്;
ആയതിന് പരമാവധി ശിക്ഷ
എന്താണെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യവസ്തുക്കളില്‍
മായം ചേര്‍ക്കല്‍
199.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യവസ്തുക്കളില്‍
മായം ചേര്‍ക്കുന്നത്
തടയുന്നതിനും
പരിശോധിക്കുന്നതിനും
നിലവിലുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഹോട്ടലുകളും
റസ്റ്റോറന്റുകളും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
പ്രസ്തുത സംവിധാനം
പര്യാപ്തമാണോ;
(സി)
മായം
ചേര്‍ക്കല്‍
തടയുന്നതിന്
പൊതുജനങ്ങളില്‍ അവബോധം
സൃഷ്ടിക്കുന്നതിനും
പോലീസ് സ്റ്റേഷന്
മാതൃകയില്‍ പ്രത്യേക
ഓഫീസുകള്‍
തുറക്കുന്നതിനും
ജനങ്ങള്‍ക്ക് നേരിട്ട്
പരാതികള്‍
സമര്‍പ്പിക്കുന്നതിനുമുള്ള
സംവിധാനം ജില്ലകള്‍
തോറും
ഏര്‍പ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
'ആരോഗ്യ
ജാഗ്രത' പദ്ധതി
200.
ശ്രീ.ബി.സത്യന്
,,
മുരളി പെരുനെല്ലി
,,
കാരാട്ട് റസാഖ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധി
പ്രതിരോധത്തിനായി
'ആരോഗ്യ ജാഗ്രത' പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പകര്‍ച്ച
വ്യാധികളുടെ വ്യാപനം
തടയാനും രോഗപ്രതിരോധ
മാര്‍ഗ്ഗങ്ങളെക്കുറിച്ച്
ബോധവല്‍ക്കരണം
നടത്തുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
ഫലപ്രദമായ
നടത്തിപ്പിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും മറ്റു
വകുപ്പുകളുടെയും സഹകരണം
തേടിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി,
ഗാര്‍ഹിക
സന്ദര്‍ശനങ്ങളും
പൊതുജനങ്ങള്‍ക്കും
ആരോഗ്യ
പ്രവര്‍ത്തകര്‍ക്കുമുള്ള
രോഗപ്രതിരോധ
ആരോഗ്യപരിപാലനം
സംബന്ധിച്ച ക്ലാസുകളും
നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
അമൃതം
ആരോഗ്യം പദ്ധതി
201.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജീവിതശൈലി രോഗം
ബാധിച്ചവര്‍ക്ക് സൗജന്യ
ചികിത്സ നല്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
'അമൃതം
ആരോഗ്യം' പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(സി)
2017-2018
സാമ്പത്തിക
വര്‍ഷത്തില്‍ ഈ
പദ്ധതിക്കായി എത്ര രൂപ
ചെലവഴിച്ചു എന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ?
ആരോഗ്യ
സുരക്ഷാ പദ്ധതി
202.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ ആശുപത്രികള്‍
സര്‍ക്കാരിന്റെ ആരോഗ്യ
സുരക്ഷാ പദ്ധതികളില്‍
നിന്നും പിന്മാറുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
നാഷണല്‍
ഹെല്‍ത്ത് മിഷന് പദ്ധതികള്‍
203.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹെല്‍ത്ത് മിഷന് 2011
മുതല്‍ നാളിതുവരെ ഓരോ
വര്‍ഷവും കേന്ദ്ര
സര്‍ക്കാര്‍
നല്‍കിവരുന്ന തുക
എത്രയാണ്;
(ബി)
നാഷണല്‍
ഹെല്‍ത്ത് മിഷന് വഴി
നടപ്പിലാക്കി വരുന്ന
പ്രധാന പദ്ധതികള്‍
ഏതെല്ലാമാണ്; അവയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രികള്‍ക്ക്
കൊടുക്കാനുള്ള തുക
204.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
ഇൻഷുറൻസ്,കാരുണ്യ
സ്നേഹസ്പർശം ,ഇ സി
എച്ച് എസ് ,ഇ എസ് ഐ ,ആർ
എസ് ബി വൈ തുടങ്ങിയ
ആരോഗ്യ സുരക്ഷാ
പദ്ധതികള്‍
നടപ്പിലാക്കിയ വകയില്‍
സ്വകാര്യ
ആശുപത്രികള്‍ക്ക്
കൊടുക്കാനുള്ള തുക
എന്നത്തേക്ക് കൊടുത്തു
തീര്‍ക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് പ്രൈവറ്റ്
ഹോസ്പിറ്റല്‍
അസോസിയേഷന്റെ നിവേദനം
സര്‍ക്കാരിനു
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ദാരിദ്ര
രേഖയ്ക്കു
താഴെയുള്ളവര്‍
സര്‍ക്കാര്‍
പദ്ധതികളുടെ ആനുകൂല്യം
ഉപയോഗിച്ച് സ്വകാര്യ
ആശുപത്രികളില്‍ ചികിത്സ
നേടുന്നതിനുള്ള സൗകര്യം
നിലനിര്‍ത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ലോകാരോഗ്യ
സംഘടനയുടെ സഹായത്തോടെ
നടത്തുന്ന പദ്ധതികള്‍
205.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകാരോഗ്യ
സംഘടനയുടെ സഹായത്തോടെ
ഏതെല്ലാം പദ്ധതികളാണ്
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്നത്
;
(ബി)
ഏതെല്ലാം
ആശുപത്രികളിലാണ് ഇത്
നടപ്പിലാക്കുന്നത് ;
ഇതിന്റെ പ്രവർത്തനങ്ങൾ
സർക്കാർ എങ്ങനെയാണ്
വിലയിരുത്തുന്നത് ;
കഴിഞ്ഞ അഞ്ചുവർഷത്തെ
ഇതുമായി ബന്ധപ്പെട്ട
കണക്കുകളും മറ്റ്
പ്രവർത്തന വിവരങ്ങളും
ലഭ്യമാക്കുമോ?
ആര്‍ദ്രം
പദ്ധതി
206.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി
നടപ്പിലാക്കുന്നതിനായി
രണ്ടാംഘട്ടത്തില്‍
ബാലുശ്ശേരി
മണ്ഡലത്തില്‍ നിന്നും
ഏതൊക്കെ പ്രൈമറി
ഹെല്‍ത്ത്
സെന്ററുകളെയാണ്
പരിഗണിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
എല്ലാ
പി.എച്ച്.സി.കളിലും
ആര്‍ദ്രം പദ്ധതി
നടപ്പില്‍
വരുത്തുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
ആര്‍ദ്രം
മിഷന്
207.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയുഷ് വകുപ്പിന്
കീഴില്‍ ഏതെല്ലാം
ചികിത്സാ
സമ്പ്രദായങ്ങള്‍ ആണ്
ഉള്‍പ്പെട്ടിട്ടുള്ളത്;
ഇവയില്‍ ഓരോന്നിന്റെയും
പ്രോത്സാഹനത്തിനും
ഉന്നമനത്തിനുമായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
സിദ്ധ
വൈദ്യ ചികിത്സയുടെ
പ്രോത്സാഹനത്തിനായി
സിദ്ധ
ഡിസ്പന്സറികള്/ആശുപത്രികള്‍
നിലവില്‍
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
പ്രസ്തുത
സ്ഥാപനങ്ങളില്‍
സേവനമനുഷ്ഠിക്കുന്ന
സിദ്ധ ഡോക്ടര്‍മാര്‍
എത്രയെന്നു
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയ
സിദ്ധ
ഡിസ്പന്സറികള്/ആശുപത്രികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
എവിടെയെല്ലാമാണ്;
(ഡി)
പുതുതായി
എത്ര സിദ്ധ
ഡിസ്പന്സറികള്/ആശുപത്രികള്‍
സ്ഥാപിക്കുന്നതിനാണ്
നടപടി
സ്വീകരിച്ചിട്ടുള്ളത്;
ആയതിലേക്ക് 2018-19
വര്‍ഷത്തെ ബഡ്ജറ്റില്‍
എത്ര രൂപ
വകയിരുത്തിയിട്ടുണ്ട്;
(ഇ)
പുതിയ
സിദ്ധ
ഡിസ്പന്സറികള്/ആശുപത്രികള്‍
സ്ഥാപിക്കുന്നതിന്റെ
ഭാഗമായി ആര്‍ദ്രം
മിഷനില്‍
ഉള്‍പ്പെടുത്തി
പുതുതായി എത്ര
തസ്തികകള്‍
സൃഷ്ടിക്കുന്നതിനു
തീരുമാനമെടുത്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(എഫ്)
ഇല്ലെങ്കില്‍
പുതിയ സിദ്ധ
ഡിസ്പന്സറികള്/ആശുപത്രികള്‍
സ്ഥാപിക്കുന്നതിനോടൊപ്പം
അവക്കാവശ്യമായ തസ്തിക
ആര്‍ദ്രം മിഷനില്‍
ഉള്‍പ്പെടുത്തി
സൃഷ്ടിക്കുന്നതിനു
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കരള്‍മാറ്റ ശസ്ത്രക്രിയ
208.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
കരള്‍മാറ്റ
ശസ്ത്രക്രിയയ്ക്കായി
പ്രത്യേക വിഭാഗം
നിലവിലുണ്ടോ;
(ബി)
കരള്‍മാറ്റ
ശസ്ത്രക്രിയക്കായി
പ്രത്യേക ഉപകരണങ്ങളും
ലാബും തീവ്ര
പരിചരണത്തിനായി
പ്രത്യേക വിഭാഗവും
പ്രസ്തുത മെഡിക്കല്‍
കോളേജില്‍
സ്ഥാപിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിനായി
എന്ത് തുക ഇതിനകം
ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
നടന്ന എത്ര കരള്‍മാറ്റ
ശസ്ത്രക്രിയകൾ ഇതിനകം
നടന്നു ;
(ഡി)
എല്ലാ
സജ്ജീകരണങ്ങളും
നിലവിലുണ്ടെങ്കിലും
കരള്‍മാറ്റ ശസ്ത്രക്രിയ
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഇ)
സ്വകാര്യ
ആശുപത്രികളില്‍
ലക്ഷക്കണക്കിന് രൂപ
ഇൗടാക്കുന്ന ഇൗ
ശസ്ത്രക്രിയ
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
പുനരാരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
കെെക്കൊള്ളുമോ?
വാട്ടര്‍ ട്രീറ്റ്മെന്റ്
പ്ലാന്റ്
209.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
നിയോജക മണ്ഡലത്തില്‍ എ.
ആര് നഗര്‍
ഗ്രാമപഞ്ചായത്തിലെ
കുന്നുംപുറം
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍
ഗ്രാമീണ ശുദ്ധജല
വിതരണപദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുടിവെള്ള വാട്ടര്‍
ട്രീറ്റ്മെന്റ്
പ്ലാന്റ്
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് മലപ്പുറം
ജില്ലാ മെഡിക്കല്‍
ഓഫീസര്‍
നല്‍കിയിട്ടുള്ള
കത്തുകളുടെയും
റിപ്പോര്‍ട്ടുകളുടെയും
പകര്‍പ്പുകള്‍ നല്‍കാമോ;
(ബി)
ഈ
പദ്ധതിക്ക്
ആരോഗ്യവകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിലവിലുള്ള തടസ്സങ്ങള്‍
എന്തൊക്കെയാണ് ;
വിശദമാക്കാമോ?
സി
എച്ച് സി-കളില്‍ ട്രോമാകെയര്‍
സംവിധാനം
210.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര സി എച്ച്
സി-കളില്‍ ട്രോമാകെയര്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ട്
; ജില്ല തിരിച്ചുള്ള
വിശദവിവരം നല്‍കുമോ?
അത്യാഹിത
വിഭാഗം ഡോക്ടറുടെ സേവനം
211.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ രാവിലെ 8
മണി മുതല്‍ രാത്രി 8
മണിവരെ അത്യാഹിത വിഭാഗം
ഡോക്ടറുടെ സേവനം
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
അതിര്‍ത്തി
പ്രദേശമായ
പാറശ്ശാലയില്‍
റോഡപകടങ്ങളില്‍
പരിക്കേറ്റ്
എത്തുന്നവരെ മെഡിക്കല്‍
കോളേജുകളിലേയ്ക്ക്
അയക്കുന്നതിലൂടെ അവരുടെ
ജീവനുതന്നെ
ഭീഷണിയാകുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പാറശ്ശാല
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ 24
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
ആക്സിഡന്റ്
ട്രോമാകെയര്‍ വിഭാഗം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
നിലമ്പൂര്‍
ജില്ലാ ആശുപത്രിയിലേക്കും,
ചുങ്കത്തറ സി എച്ച് സി
-യിലേക്കുമുള്ള ഡയാലിസിസ്
മെഷീന്
212.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ജില്ലാ
ആശുപത്രിയിലേക്കും,
ചുങ്കത്തറ സി എച്ച് സി
- യിലേക്കുമുള്ള
ഡയാലിസിസ് മെഷീന്
അനുവദിക്കുന്നതിന് എം.
എല്‍. എ എ ഡി എഫില്‍
നിന്നും എണ്‍പത് ലക്ഷം
രുപ അനുവദിച്ച് ഒന്നര
വര്‍ഷമായിട്ടും
സാങ്കേതിക അനുമതി
ലഭിക്കാതിരിക്കുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
MSP3/22489-എന്ന ഈ
ഫയല്‍ ഡി എച്ച് എസ്
ഓഫീസില്‍ വൈകിപ്പിച്ച
ഉദ്യോഗസ്ഥന്റെ പേരും
സ്ഥാനപ്പേരും
ലഭ്യമാക്കാമോ; ഈ ഫയല്‍
കൈകാര്യം
ചെയ്യുന്നതില്‍ വീഴ്ച
വന്നിട്ടുണ്ടെങ്കില്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
ഇതിന് എന്നത്തേക്ക്
സാങ്കേതിക അനുമതി
നല്കാന് കഴിയും എന്ന്
വിശദമാക്കാമോ?
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയ
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍
213.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ എത്ര
പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയിട്ടുണ്ട്;ജില്ല
തിരിച്ചുളള കണക്ക്
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയ
ആശുപത്രികളില്‍ നിന്നും
കൂടുതലായി എന്തൊക്കെ
സേവനങ്ങളാണ്
ജനങ്ങള്‍ക്ക്
ലഭിക്കുന്നത്;വിശദാംശങ്ങള്‍
അറിയിക്കാമോ?
സി എച്ച് സി - കളിലെ സ്റ്റാഫ്
പാറ്റേണ്‍
214.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി എച്ച് സി - കളിലെ
സ്റ്റാഫ് പാറ്റേണ്‍
ഏകീകരിച്ച്
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ് സഹിതം
വിശദവിവരം നല്‍കുമോ;
(ബി)
കോങ്ങാട്
സി എച്ച് സി -യില്‍
കിടത്തി ചികിത്സ
ആരംഭിക്കുന്നതിനും
ജീവനക്കാരെ
നിയമിക്കുന്നതിനാവശ്യമായ
തസ്തികകള്‍
അനുവദിക്കണമെന്നും
ആവശ്യപ്പെട്ടുകൊണ്ട്
25.01.2018-ലെ
KV/4051/2018-ാം
നമ്പര്‍ കത്തുപ്രകാരം
നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ ?
കൂടല്‍ ആശുപത്രി കെട്ടിട
നിര്‍മ്മാണം
215.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തിലുള്ള
കൂടല്‍ വനിതകളുടേയും
കട്ടികളുടേയും ആശുപത്രി
കെട്ടിട
നിര്‍മ്മാണത്തിന്
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചിരുന്നുവോ;
എങ്കില്‍ എന്നാണ്
പൂര്‍ത്തീകരിച്ചത്;
(ബി)
ആയതിന്
ശേഷം നാളിതുവരെയായി
എന്തെല്ലാം തുടര്‍
നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച ശേഷം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെട്ടത് എന്തു
കൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ആയത്
പരിഹരിച്ച് കെട്ടിട
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാവുമെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യ കേന്ദ്രങ്ങളുടെ
അടിസ്ഥാന സൗകര്യ വികസനം
216.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
കൊട്ടാരക്കര
ഗവ.താലൂക്ക്
ആശൂപത്രി,കുളക്കട
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്റ്ര്,നെടുമണ്‍കാവ്
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റ്ര്
എന്നി ആരോഗ്യ
കേന്ദ്രങ്ങള്‍ക്ക്
2016-17, 2017-18
വര്‍ഷങ്ങളില്‍ നാഷണല്‍
റൂറല്‍ ഹെല്‍ത്ത്
മിഷന്, കേരള
മെഡിക്കല്‍
സര്‍വ്വീസ്സ്
കോര്പ്പറേഷന്
എന്നിവവഴി അടിസ്ഥാന
സൗകര്യ
വികസനങ്ങള്‍ക്കായി
നടത്തിയ
പ്ര൮ര്ത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
പി.എച്ച്.സി.
കളെ
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
മാറ്റുന്നതിന് നടപടി
217.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഏതൊക്കെ
പി.എച്ച്.സി.കളെയാണ്
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയതെന്ന്
നിയോജകമണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ജില്ലയില്‍
എത്രപേരെ പുതുതായി
നിയമിച്ചിട്ടുണ്ടെന്നും
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
കുടുംബാരോഗ്യകേന്ദ്രമാക്കുന്നതിനായി
നിര്‍ദ്ദേശിച്ച
അങ്കമാലി
നിയോജകമണ്ഡലത്തിലെ
അയ്യംമ്പുഴ
ഗ്രാമപഞ്ചായത്തിലെ
പി.എച്ച്.സി.യെ
പ്രസ്തുത
പദ്ധതിയിലേക്ക്
പരിഗണിക്കാത്തതിനുള്ള
കാരണം വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പി.എച്ച്.സി.യെ
എന്നത്തേക്ക്
കുടുംബാരോഗ്യകേന്ദ്രമാക്കി
ഉയര്‍ത്തുമെന്ന്
വ്യക്തമാക്കാമോ?
കോന്നി
താലൂക്ക് ആശുപത്രി
218.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
താലൂക്ക് ആശുപത്രി
കെട്ടിട
നിര്‍മ്മാണത്തിന് തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയെന്നും
എന്നാണ്
അനുവദിച്ചതെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയുടെ പണി
നാളിതുവരെയായി
ആരംഭിക്കാത്തത്
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിലവില്‍
പണികള്‍
പൂര്‍ത്തീകരിക്കാത്തതിന്
എന്തെല്ലാം തടസ്സങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ആയവ
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം
തുടര്‍നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
അടിയന്തരമായി
പണി
പൂര്‍ത്തീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(എഫ്)
പുതിയ
കെട്ടിടത്തിന്‍െറ
പ്രവര്‍ത്തനം എന്നു
മുതല്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
സാമൂഹിക
ആരോഗ്യ കേന്ദ്രം
219.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്
പരിധിയില്‍ ഒരു സാമൂഹിക
ആരോഗ്യ കേന്ദ്രം
ഇല്ലെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
വേണ്ടി എന്തെങ്കിലും
നടപടികൾ
സ്വീകരിക്കുന്നുണ്ടോ
;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഏതെങ്കിലും ബ്ലോക്ക്
പഞ്ചായത്ത് പരിധിയില്‍
(കൊണ്ടോട്ടി ഒഴികെ)
സി.എച്ച്.സി-കള്‍
ഇല്ലാത്തതായിട്ടുണ്ടോ;എങ്കില്‍
അത്തരം ബ്ലോക്ക്
പഞ്ചായത്തുകളുടെ പട്ടിക
ലഭ്യമാക്കാമോ;
(ഡി)
കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്
പരിധിയില്‍ സി.എച്ച്.സി
തുടങ്ങുന്നതിനുള്ള
ഏതെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൊരട്ടി
ഗാന്ധിഗ്രാമ ത്വക്ക്
രോഗാശുപത്രി
220.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊരട്ടി
ഗാന്ധിഗ്രാമ ത്വക്ക്
രോഗാശുപത്രിയിലെ
അന്തേവാസികള്‍ക്ക്
എസ്റ്റാബ്ലിഷ്മെന്റ്
പെര്‍മിറ്റ് വെല്‍ഫയര്‍
വിഭാഗത്തില്‍
ഉള്‍പ്പെടുത്തി റേഷന്‍
അരി നല്കി
വന്നിരുന്നത്,
പെര്‍മിറ്റ്
പുതുക്കിയപ്പോള്‍
പ്രതിമാസം 17.55
ക്വിന്റല്‍ അരി എന്നത്
8.5 ക്വിന്റലായി
വെട്ടിക്കുറച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
അന്തേവാസികള്‍ക്ക്
ആവശ്യത്തിന് അരി
ലഭിയ്ക്കാത്തതും
അനുവദിച്ച അരിതന്നെ
യഥാസമയം ലഭിക്കാത്തതും
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
റേഷന്പെര്മിറ്റ്
പുതുക്കി ബി.പി.എല്‍
വിഭാഗത്തില്‍
ഉള്‍പ്പെടുത്തി
കൂടുതല്‍ അരി
അനുവദിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
ജനറല്‍ ഹോസ്പിറ്റല്‍
221.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ ബഡ്ജറ്റില്‍
ആരോഗ്യമേഖലയുടെ
സമഗ്രവികസനത്തിനായി
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തലശ്ശേരി
ജനറല്‍ ഹോസ്പിറ്റലിന്റെ
സമഗ്ര വികസനത്തിന്
2018-19 വര്‍ഷത്തെ
ബഡ്ജറ്റില്‍
എന്തെങ്കിലും തുക
വകയിരുത്തിയിട്ടുണ്ടോ
;എങ്കില്‍ എത്രയാണെന്ന്
വ്യക്തമാക്കാമോ ?
മലപ്പുറം
ജില്ലയിലെ ഡയാലിസിസ്
കേന്ദ്രങ്ങള്‍
222.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
- മാന്ദ്യവിരുദ്ധ
പാക്കേജില്‍
ഉള്‍പ്പെടുത്തി
മലപ്പുറം ജില്ലയിലെ
ഏതെല്ലാം സര്‍ക്കാര്‍
ആശുപത്രികളിലാണ്
ഡയാലിസിസ്
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
പാക്കേജില്‍ മലപ്പുറം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയെ
ഉള്പ്പെടുത്താതിരുന്നതിനുളള
സാഹചര്യം
വ്യക്തമാക്കാമോ;
(സി)
ജില്ലാ
ആസ്ഥാനത്തെ ഏക
സര്‍ക്കാര്‍
ആശുപത്രിയായ മലപ്പുറം
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് കേന്ദ്രം
ആരംഭിക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
ആലത്തൂര്‍
താലൂക്ക് ആശുപത്രിക്ക്
അനുവദിച്ച തുക
223.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍ താലൂക്ക്
ആസ്ഥാന ആശുപത്രിക്ക് ഈ
സര്‍ക്കാരിന്റെ കാലത്ത്
നാളിതുവരെയായി എത്ര
തുകയാണ് അനുവദിച്ചത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
തുക
അനുവദിക്കപ്പെട്ടതെന്ന്
വിശദാംശം നല്‍കാമോ?
പട്ടാമ്പി
താലൂക്ക് ആശുപത്രിയുടെ വികസനം
224.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
താലൂക്ക് ആശുപത്രി
വികസനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
ആശുപത്രിയോടു
ചേര്‍ന്ന് നില്ക്കുന്ന
ശാരദ മെമ്മോറിയല്‍
ക്ലബ്
പ്രവര്‍ത്തിച്ചിരുന്ന
സ്ഥലം ആശുപത്രി
വികസനത്തിനായി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ എവിടെ
വരെയായി എന്ന്
വിശദമാക്കാമോ ?
വെണ്‍പകല്‍
ആശുപത്രി
225.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
വെണ്‍പകല്‍
ആശുപത്രിയുടെ കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പി ഡബ്ല്യൂ ഡി നല്കിയ
ഡി പി ആര് അനുസരിച്ച്
എത്ര തുക ആണ് കെട്ടിടം
പണി
പൂര്‍ത്തീകരിക്കുന്നതിനു
ചെലവാക്കുന്നതു എന്ന്
വിശദീകരിക്കാമോ;
(സി)
വെണ്‍പകല്‍
ആശുപത്രിയുടെ കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനു
പി ഡബ്ല്യൂ ഡി നല്കിയ
ഡി പി ആര് അനുസരിച്ച്
തുക അനുവദിക്കുന്നതിനു
തടസ്സം ഉണ്ടോ; എങ്കില്‍
അതിന്റെ കാരണം
വിശദീകരിക്കുമോ ;
(ഡി)
ഈ
ആശുപത്രിയുടെ കെട്ടിട
നിര്‍മ്മാണം ഏതു
വര്‍ഷത്തില്‍ ആണ്
ആരംഭിച്ചത് ?
കാട്ടാക്കട
താലൂക്ക് ആശുപത്രി
226.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തപ്പെട്ട
മലയിന്‍കീഴ്
സി.എച്ച്.സി. യുടെ
ഭൗതികസാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനു
വേണ്ടി എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
ഇല്ലെങ്കില്‍
ഇതിനായുള്ള നടപടി
അടിയന്തര
പ്രാധാന്യത്തോടെ
സ്വീകരിക്കാമോ;
(ബി)
താലൂക്കാശുപത്രിക്കാവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
നടപടി എന്തായെന്ന്
വിശദമാക്കാമോ?
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയില്‍
ട്രോമാ കെയര്‍ സെന്റര്‍
227.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയില്‍
ട്രോമാ കെയര്‍
സെന്റര്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ട്രോമാ
കെയര്‍ സെന്റര്‍
സ്ഥാപിക്കുവാന്‍
എന്തെല്ലാം പ്രത്യേക
സംവിധാനങ്ങള്‍
ഒരുക്കുന്നതിനായിട്ടാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
വലിയകുന്ന് താലൂക്ക് ആശുപത്രി
228.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
വലിയകുന്ന് താലൂക്ക്
ആശുപത്രിയില്‍
അനുവദിക്കപ്പെട്ട
ഗൈനക്കോളജിസ്റ്റ്
തസ്തികകള്‍ എത്രയാണ്;
(ബി)
നിലവില്‍
ഏതെങ്കിലും തസ്തിക
ഒഴിവുണ്ടോ;
(സി)
ഒഴിവു
നികത്താന്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ?
കരുവേലിപ്പടി
റ്റി.ബി. ഹോസ്പിറ്റല്‍
229.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തിലെ
കരുവേലിപ്പടിയിലുള്ള
ജില്ലാ റ്റി.ബി.
ഹോസ്പിറ്റല്‍ കെട്ടിടം
ഇപ്പോള്‍ വളരെ
ശോചനീയമായ അവസ്ഥയിലാണ്
എന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കിടത്തിചികിത്സയുണ്ടായിരുന്ന
ഈ ആശുപത്രിയില്‍
ഇപ്പോള്‍ രോഗികളെ
കിടത്തി
ചികിത്സിക്കാറില്ലായെന്നകാര്യം
അറിയാമോ;
(സി)
കെട്ടിടവും
പരിസരവും നവീകരിച്ച്
അനുബന്ധ സൗകര്യങ്ങള്‍
ഒരുക്കി ജില്ലാ
റ്റി.ബി. ഓഫീസറുടെ
ആസ്ഥാനമായ ഈ ആശുപത്രി
പ്രവര്‍ത്തനസജ്ജമാക്കാന്‍
നടപടി സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
230.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ഗവണ്മെന്റ് താലൂക്ക്
ആശുപത്രിക്ക് ഡയാലിസിസ്
യൂണിറ്റ്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത് പദ്ധതി
പ്രകാരമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിലേക്കായി
എന്തെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;പദ്ധതി
പ്രകാരമുള്ള
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിന്
തടസ്സമുണ്ടോ എന്ന്
വിശദീകരിക്കുമോ;
(സി)
എത്രയും
വേഗം ഡയാലിസിസ്
യൂണിറ്റ് പ്രവര്‍ത്തന
സജ്ജമാക്കി
രോഗികള്‍ക്ക്
പ്രയോജനപ്രദമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദീകരിക്കുമോ?
അടിമാലി
താലൂക്ക് ആശുപത്രിയിലെ
സ്റ്റാഫ് പാറ്റേണ്‍
231.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
അടിമാലി താലൂക്ക്
ആശുപത്രിയിലെ
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍ താലൂക്ക്
ആശുപത്രികള്‍ക്ക്
ആവശ്യമായതിനേക്കാള്‍
കുറവാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതിനെ
സംബന്ധിച്ച്
നിവേദനങ്ങളും മറ്റും
ലഭ്യമായിട്ടുണ്ടോ;
(സി)
എങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്റ്റാഫ്
പാറ്റേണ്‍
232.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
താലൂക്ക് ആശുപത്രിക്കു
വേണ്ട സ്റ്റാഫ്
പാറ്റേണ്‍ (കാറ്റഗറി,
എണ്ണം) എത്രയെന്ന്
വിശദമാക്കാമോ;
(ബി)
പയ്യന്നൂര്‍
മണ്ഡലത്തിലെ
പയ്യന്നൂര്‍, പെരിങ്ങോം
എന്നീ താലൂക്ക്
ആശുപത്രികളില്‍
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
താലൂക്ക്
ആശുപത്രികളില്‍
നിലവിലുള്ള
ജീവനക്കാരുടെ എണ്ണം,
അവരുടെ തസ്തിക എന്നിവ
വിശദമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തിലെ ആരോഗ്യ
രംഗത്തുള്ള ഉദ്യോഗസ്ഥരുടെ
ഒഴിവുകള്‍
233.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ
ആശുപത്രികളിലും
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളിലുമായി
പ്രവര്‍ത്തിക്കുന്ന
ഉദ്യോഗസ്ഥരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പകര്‍ച്ചപ്പനികള്‍
കുറച്ചധികം പേരുടെ
ജീവനെടുത്ത
പ്രദേശമായതിനാലും
മഴക്കാലത്തിനു മുമ്പ്
തന്നെ ഡെങ്കി പനി
റിപ്പോര്‍ട്ട് ചെയ്ത
സാഹചര്യമുള്ളതിനാലും
ഇവരുടെ ഒഴിവുകള്‍
എത്രയും പെട്ടെന്ന്
നികത്താനുള്ള നടപടി
സ്വീകരിക്കുമോ?
ഒറ്റപ്പാലം
കണ്ണിയംപുറം സര്‍ക്കാര്‍
ആയൂര്‍വേദ ആശുപത്രി
234.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
കണ്ണിയംപുറം
സര്‍ക്കാര്‍ ആയൂര്‍വേദ
ആശുപത്രിയില്‍
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍ എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഒറ്റപ്പാലം
ആയുര്‍വേദ ആസ്പത്രിയുടെ
സബ് സെന്ററില്‍
നിലവില്‍ ഒ.പി. വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഒറ്റപ്പാലം
സര്‍ക്കാര്‍ ആയുര്‍വേദ
ആസ്പത്രിയില്‍ ഒരു
ദിവസം ശരാശരി എത്ര
രോഗികള്‍ ഒ.പി.
വിഭാഗത്തില്‍ ചികിത്സ
തേടുന്നുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(ഇ)
ശരാശരി
എത്ര രോഗികള്‍
ഇന്‍പേഷ്യന്റ് ആയി
ചികിത്സ തേടുന്നുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(എഫ്)
നിലവിലുള്ള
ഒഴിവുകള്‍ അടിയന്തരമായി
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
235.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിലും,
മെഡിക്കല്‍ വിദ്യാഭ്യാസ
വകുപ്പിലും നിലവിലുള്ള
ഡോക്ടര്‍മാരുടെ എണ്ണം
വകുപ്പ്, കേഡര്‍
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇവരില്‍
എത്ര പേര് ദീര്‍ഘകാല
അവധിയില്‍
പ്രവേശിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
നിലവില്‍
ഈ വകുപ്പുകളില്‍
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
അറിയിക്കുമോ;
(ഡി)
ഒഴിവുകളുണ്ടെങ്കില്‍
അത് നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ ?
സര്‍ക്കാര്‍ സര്‍വ്വീസിലുള്ള
സ്ഥിരം ഡോക്ടര്‍മാര്‍
236.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിലും
ആരോഗ്യവിദ്യാഭ്യാസ
വകുപ്പിലുമായി
സര്‍ക്കാര്‍
സര്‍വ്വീസിലുള്ള സ്ഥിരം
ഡോക്ടര്‍മാര്‍ എത്ര,
അവരില്‍ നിയമാനുസൃത
അവധിയിലുള്ളവര്‍ എത്ര,
അല്ലാതെ അനധികൃതമായി
മറ്റു സ്വകാര്യ/ഗള്‍ഫ്
മേഖലയില്‍
പ്രവര്‍ത്തിക്കുന്നവര്‍
എത്ര എന്നതു സംബന്ധിച്ച
കണക്ക് ലഭ്യമാണോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഡോക്ടര്‍മാര്‍
സര്‍ക്കാര്‍
നടപടികള്‍ക്കു
വിരുദ്ധമായി
പ്രവര്‍ത്തിക്കുന്നതും
സര്‍ക്കാര്‍
സേവനത്തില്‍ നിന്നും
വിട്ടു നില്ക്കുന്നതും
കണ്ടെത്തി നടപടികള്‍
സ്വീകരിക്കാനും
ഇവര്‍ക്ക് നല്‍കേണ്ട
സര്‍ക്കാര്‍ ആനുകൂല്യം
റദ്ദാക്കാനുംവേണ്ട
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സര്‍വ്വീസിലുള്ള
ഇത്തരം ഡോക്ടര്‍മാരെ
ഒഴിവാക്കി നിയമനം
വേണ്ടുന്ന
ഡോക്ടര്‍മാര്‍ക്ക്
നിയമനം നല്കി
ആരോഗ്യരംഗം
ഫലവത്താക്കാന്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ?
ഡോക്ടര്‍മാരുടെ നിയമനം
237.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മെഡിക്കല്‍ വിദ്യാഭ്യാസ
വകുപ്പ്, ആരോഗ്യവകുപ്പ്
എന്നിവടങ്ങളില്‍ 2019
ഡിസംബര്‍ 31 നകം എത്ര
ഡോക്ടര്‍മാര്‍
വിരമിക്കുമെന്ന്
വകുപ്പ് തിരിച്ച്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഡോക്ടര്‍മാര്‍
വിരമിക്കുന്ന മുറയ്ക്ക്
ടി തസ്തികകളില്‍
പി.എസ്.സി മുഖേന നിയമനം
സമയബന്ധിതമായി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍
238.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
ആരോഗ്യ വകുപ്പിന്
കീഴില്‍ വരുന്ന
സ്ഥാപനങ്ങളിലെ
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
ഏതൊക്കെയാണെന്നും,
നിലവിലുള്ള
ജീവനക്കാരുടെ എണ്ണം
എത്രയാണെന്നും കാറ്റഗറി
തിരിച്ച് വിശദമാക്കാമോ
;
(ബി)
ഒഴിഞ്ഞു
കിടക്കുന്ന
തസ്തികകളിലേക്ക് നിയമനം
നടത്തുന്നതിനായുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കാമോ?
തസ്തിക
നിര്‍ണ്ണയം
239.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
നിലവില്‍ പി.എച്ച്.സി,
സി.എച്ച്.സി, താലൂക്ക്
ആശുപത്രി, ജില്ലാ
ആശുപത്രി, ജനറല്‍
ആശുപത്രി
എന്നിവിടങ്ങളില്‍
തസ്തിക നിര്‍ണ്ണയിച്ച
രീതി വിശദമാക്കുമോ;
തസ്തിക നിര്‍ണ്ണയിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പ്രസ്തുത ആശുപത്രികളിൽ
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍ നികത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
ഓരോ ആശുപത്രിയിലും
നിത്യേന നിരവധി
രോഗികള്‍ ചികിത്സക്കായ്
എത്തുന്നുണ്ടെങ്കിലും
അശാസ്ത്രീയ തസ്തിക
നിര്‍ണ്ണയം കാരണം
ആവശ്യത്തിന്
ഡോക്ടര്‍മാരും അനുബന്ധ
ജീവനക്കാരും
ഇല്ലെന്നത്തിന്റെ കാരണം
പരിശോധിക്കുമോ;
(ഡി)
അശാസ്ത്രീയമായ
സ്റ്റാഫ് പാറ്റേണ്‍
പുന:പരിശോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
കേന്ദ്ര
സര്‍ക്കാര്‍ തന്നെ
തത്വത്തില്‍ അംഗീകരിച്ച
ബ്രിഡ്ജ് കോഴ്സ് എന്ന
ആശയം ഡോക്ടര്‍മാരുടെ
അഭാവത്തെയാണ്
കാണിക്കുന്നതെന്ന
കാര്യം പരിശോധിക്കുമോ;
ആരോഗ്യ വകുപ്പിന്റെ
കീഴിലെ വിവിധ
സ്ഥാപനങ്ങളിലെ
രോഗികളുടെ വിശദമായ
വിവരം പരിശോധിച്ച്
തസ്തിക ക്രമീകരണവും
തസ്തിക നിര്‍ണ്ണയവും
നടത്താന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
240.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
എത്തിയതിനുശേഷം
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
ആരോഗ്യമേഖലയിലെ വിവിധ
വകുപ്പുകളിലായി
പുതുതായി എത്ര
തസ്തികകളാണ്
സൃഷ്ടിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
ഏതൊക്കെ
വകുപ്പുകളിലാണെന്നും ടി
തസ്തികകളില്‍ നിലവില്‍
നിയമനം
നടത്തിയിട്ടുണ്ടോ
എന്നും തരംതിരിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ?
പുതുതായി
സൃഷ്ടിച്ചതസ്തികകള്
241.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജൂണ്‍ 1 മുതല്‍ 2017
ഡിസംബര്‍ 31 വരെ ആരോഗ്യ
വകുപ്പില്‍ എത്ര
തസ്തികകള്‍ പുതുതായി
സൃഷ്ടിച്ചു എന്ന്
അറിയിക്കുമോ;
(ബി)
ഇവയുടെ
വിശദാംശം തസ്തിക, എണ്ണം
തിരിച്ച് അറിയിക്കുമോ;
(സി)
ഇവയില്‍
എത്ര തസ്തികകളില്‍
നാളിതുവരെ നിയമനം
നടത്തി എന്ന്
അറിയിക്കുമോ;
(ഡി)
ഇവയുടെ
വിശദാംശം തസ്തിക, എണ്ണം
തിരിച്ച് അറിയിക്കുമോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവ്
242.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
ഒഴിവ്
എവിടെയെല്ലാമാണുളളത്എന്ന്
വ്യക്തമാക്കാമോ;
(ബി)
ഒഴിവുകളുണ്ടെങ്കില്‍ അവ
നികത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മാവേലിക്കര
ജില്ലാ ആശുപത്രി
243.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
നിലവാരത്തിനാവശ്യമായ
തസ്തികകള്‍
സൃഷ്ടിച്ചിരുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പ്രസ്തുത
തസ്തികകള്‍
സൃഷിടിക്കുന്നതിനും
നിയമനത്തിനുമുള്ള
നടപടികള്‍
സ്വീകരിക്കാമോ;
വിശദവിവരം
ലഭ്യമാക്കുമോ?
ഡോക്ടര്‍മാരുടെ
നിയമനം
244.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
ജൂണ്‍ 1 മുതല്‍ 2016
മെയ് 30 വരെ എത്ര
ഡോക്ടര്‍മാരെ പി.എസ്.സി
മുഖേന നിയമിച്ചു എന്ന്
അറിയിക്കുമോ;
(ബി)
2016
ജൂണ്‍ 1 മുതല്‍
2017ഡിസംബര്‍ 31 വരെ
എത്ര ഡോക്ടര്‍മാരെ
പി.എസ്.സി മുഖേന
നിയമിച്ചു എന്ന്
അറിയിക്കുമോ?
ആരോഗ്യവകുപ്പിലെ
പി.എസ്.സി നിയമനം
245.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജൂണ്‍ 1 മുതല്‍ 2017
ഡിസംബര്‍ 31വരെ
ആരോഗ്യവകുപ്പില്‍
പി.എസ്.സി മുഖേന എത്ര
നിയമനം
നടന്നിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇവയുടെ
വിശദാംശം തസ്തിക, എണ്ണം
തിരിച്ച്
വ്യക്തമാക്കുമോ?
ഓപ്ടോമെട്രിസ്റ്റ്
തസ്തികകള്‍
246.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സര്‍ക്കാര്‍
ആശുപത്രികളില്‍ എത്ര
ഓപ്ടോമെട്രിസ്റ്റ്
തസ്തികകള്‍ ഒഴിഞ്ഞ്
കിടപ്പുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
നേത്ര
പരിശോധകരുടെ കുറവ്
സംബന്ധിച്ച് പത്ര
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ട്
സംസ്ഥാന മനുഷ്യാവകാശ
കമ്മിഷന് കേസെടുത്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ദീര്‍ഘ
കാലമായി
ഓപ്ടോമെട്രിസ്റ്റ്
തസ്തിക ഒഴിഞ്ഞു
കിടന്നിട്ടും
മനുഷ്യാവകാശ കമ്മീഷന്
ഇതു സംബന്ധിച്ച്
റിപ്പോര്‍ട്ട്
തേടിയിട്ടും ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടികള്‍
സ്വീകരിച്ചുവോ എന്ന്
വ്യക്തമാക്കാമോ ?
സ്വകാര്യ ഹെല്‍ത്ത് ലാബുകള്‍
247.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ഹെല്‍ത്ത്
ലാബുകള്‍ ടെസ്റ്റുകള്‍
നടത്തുന്നതിനായി
ഭാരിച്ച തുക
പൊതുജനങ്ങളില്‍ നിന്നും
ഈടാക്കുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
സ്വകാര്യ ലാബുകളില്‍
ഒരോ ടെസ്റ്റുകള്‍ക്കും
ഒരേ നിരക്കില്‍ തുക
ഈടാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ജില്ലാ,
താലൂക്ക് ആശുപത്രികള്‍
കേന്ദ്രീകരിച്ച്
സര്‍ക്കാര്‍ വക ആധുനിക
പരിശോധന ലാബുകള്‍ (സി
ടി സ്കാന്‍, എം ആര് ഐ
സ്കാന്‍ ) ഉള്‍പ്പെടെ
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പാത്തോളജി
ലാബ്
248.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയില്‍
പാത്തോളജി ലാബ്
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
അതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;വിശദാംശം
ലഭ്യമാക്കാമോ?
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
249.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ വിളപ്പില്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
ആവശ്യമായ തസ്തികകളുടെ
കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇത്
പരിഹരിയ്ക്കുന്നതിനുളള
നടപടി അടിയന്തിരമായി
സ്വീകരിക്കുമോ;
(ബി)
ഇവിടെ
ആധുനിക സംവിധാനത്തോട്
കൂടിയ ലാബും, എക്സ്റേ
യൂണിറ്റും
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം
ചേര്‍ക്കുന്നത് തടയുന്നതിന്
നടപടി
250.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷണ
പദാര്‍ത്ഥങ്ങളില്‍ മായം
ചേര്‍ക്കുന്നതായുള്ള
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇത്തരത്തില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
മായം
ചേര്‍ക്കല്‍
തടയുന്നതിനും വ്യാപകമായ
പരിശോധന നടത്തുന്നതിനും
മതിയായ സംവിധാനങ്ങള്‍
നിലവിലുണ്ടോ;സംവിധാനങ്ങളില്‍
വര്‍ദ്ധനവ് വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഭക്ഷ്യജന്യ രോഗങ്ങള്‍
251.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യജന്യ രോഗങ്ങള്‍
വ്യാപകമാകുന്നതും ആയത്
വിശിഷ്യാ കുട്ടികളെ
കൂടുതലായി
ബാധിക്കുന്നതുമായ വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ആരോഗ്യപരമായ
ഭക്ഷണരീതി സംബന്ധിച്ച
വിവരങ്ങള്‍
കുട്ടികള്‍ക്ക്
പ്രാപ്യമാക്കുന്നതിനും
ആയത്
പ്രവര്‍ത്തിപഥത്തില്‍
എത്തിക്കാന്‍
വിദ്യാര്‍ത്ഥികളെ
പര്യാപ്തമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
അപ്പീല്‍ പെറ്റീഷന്
252.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
അഡീഷണല്‍ പ്രൊഫസര്‍ ഡോ.
ശ്രീനാഥ് സര്‍ക്കാരില്‍
സമര്‍പ്പിച്ച അപ്പീല്‍
പെറ്റീഷന് (ഫയല്‍
നമ്പര്‍
630746/S2/16/H&FWD)
എന്നാണ് ഡി എം ഇ - ക്ക്
റിപ്പോര്‍ട്ടിനായി
നല്‍കിയത്;
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധമായി ഡി എം ഇ
-ല്‍ ഉള്ള (ഫയല്‍
നമ്പര്‍
30574/F3/16/DME)
നമ്പര്‍ ഫയലില്‍
നാളിതുവരെയായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
അപ്പീലിന്മേല് വിശദമായ
റിപ്പോര്‍ട്ട്
സര്‍ക്കാരിലേക്ക്
ലഭ്യമാക്കിയിട്ടുണ്ടോ:
എങ്കില്‍ ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ഡി)
ഇല്ലെങ്കില്‍
എന്താണ് കാലതാമസത്തിന്
കാരണമെന്നും,
ഇക്കാര്യത്തില്‍ വീഴ്ച
വരുത്തിയവര്‍
ആരെല്ലാമാണെന്നും
അവര്‍ക്കെതിരെ എന്ത്
മേല്‍ നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ
(ഇ)
രണ്ട്
വര്‍ഷത്തില്‍ അധികമായി
നടപടി സ്വീകരിക്കാത്ത
ടി ഫയലില്‍
റിപ്പോര്‍ട്ട്
ലഭിച്ചിട്ടില്ലെങ്കില്‍
വേഗത്തില്‍ ലഭ്യമാക്കി
ഇനിയും കാലതാമസം കൂടാതെ
അന്തിമ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
കൂട്ടിരിപ്പുകാര്‍ക്ക്
വിശ്രമത്തിനും പ്രാഥമിക
ആവശ്യങ്ങള്‍
നിറവേറ്റുന്നതിനും
സൗകര്യങ്ങള്‍
253.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളിലും ജനറല്‍
ആശുപത്രികളിലും
കൂട്ടിരിപ്പുകാര്‍ക്ക്
വിശ്രമത്തിനും പ്രാഥമിക
ആവശ്യങ്ങള്‍
നിറവേറ്റുന്നതിനും
മിനിമം സൗകര്യങ്ങള്‍
പോലും ലഭ്യമല്ലാതെയും
രാത്രി കാലങ്ങളില്‍
കൊതുകുകടിയും മറ്റും
സഹിച്ച്
ഉറക്കമിളച്ചിരിക്കേണ്ടി
വരുന്നതുമായ സാഹചര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
ആശുപത്രികളിലും
കൂട്ടിരിപ്പുകാര്‍ക്ക്
ചെറിയ തുക ഈടാക്കി
അടിസ്ഥാന ആവശ്യങ്ങള്‍
നിര്‍വ്വഹിക്കുന്നതിനുള്ള
സൗകര്യങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കോളറ
പോലുളള മഹാമാരികള്‍
254.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്നും തുടച്ചുനീക്കിയ
കോളറ പോലുളള
മഹാമാരികള്‍ വീണ്ടും
തിരിച്ചുവരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
എത്ര കേസുകള്‍
സംസ്ഥാനത്ത്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; എത്ര
പേര്
മരണമടഞ്ഞിട്ടുണ്ട്;
(ബി)
പരിസരശുചിത്വത്തിലും
ആരോഗ്യപരിപാലനത്തിലും
ഉളള എന്തെങ്കിലും
മാറ്റങ്ങളാണോ ഇത്തരം
രോഗങ്ങള്‍
മടങ്ങിയെത്താന്‍
കാരണമായിട്ടുള്ളത്;
ഇല്ലെങ്കില്‍ എന്താണ് ഈ
സ്ഥിതി വിശേഷത്തിന്
കാരണം;
(സി)
കോളറ
പടര്‍ന്നുപിടിക്കുന്നത്
തടയുന്നതിനും
അന്യസംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍
ഉള്‍പ്പെടെ ആരോഗ്യ
ബോധവത്ക്കരണം
വ്യാപിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഡങ്കി
പനി നിയന്ത്രിക്കുനതിന്നുള്ള
നടപടികള്‍
255.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ കഴിഞ്ഞ
മൂന്നു
മാസത്തിനുള്ളില്‍ ഡങ്കി
പനി റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമായ
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഡങ്കി
പനി
നിയന്ത്രിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ബ്ലഡ്
ബാങ്ക് സൗകര്യം
256.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര താലൂക്ക്
ആശുപത്രികളില്‍ ബ്ലഡ്
ബാങ്ക് സൗകര്യം
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നിരവധി
ആയ ആദിവാസി
സമൂഹമുള്‍പ്പെടെ
ആയിരക്കണക്കിന് ആളുകള്‍
ദിവസേന ആശ്രയിക്കുന്ന
കോതമംഗലം താലൂക്ക്
ആശുപത്രിയില്‍ ബ്ലഡ്
ബാങ്ക്
ആരംഭിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ ?
കാത്ത്
ലാബുകള്‍
257.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'കാത്ത്
ലാബുകള്‍' എല്ലാ ജില്ലാ
ആശുപത്രികളിലും
ക്രമീകരിക്കുന്ന
നടപടികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
എത്ര
കാലയളവിനുള്ളില്‍
സംസ്ഥാനത്തെ മുഴുവന്‍
ജില്ലാ ആശുപത്രികളിലും
ഈ സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
കഴിയും; വിശദവിവരം
നല്‍കുമോ;
(സി)
ആദ്യ
ഘട്ടത്തില്‍ ഇതിനായി
തെരഞ്ഞെടുത്തിട്ടുള്ള
ആശുപത്രികളുടെ
വിശദവിവരം നല്‍കുമോ?
ആരോഗ്യ
വകുപ്പിന്റെ അച്ചടിജോലികൾ
258.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിനാവശ്യമായ
ലഘുലേഖകള്‍, വിവിധ
ഫാറങ്ങള്‍ എന്നിവ
അച്ചടിക്കുന്നത്
പുറംകരാര്‍ നല്കിയാണോ;
(ബി)
ആരോഗ്യ
വകുപ്പിന്റെ
അച്ചടിശാലയുടെ
പ്രവര്‍ത്തനം
നിലച്ചിട്ട് എത്ര
കാലമായി;
(സി)
ടി
വകുപ്പിനാവശ്യമായ
ഫോറങ്ങള്‍ മറ്റ്
ലഘുലേഖകള്‍ എന്നിവ
ഗവണ്മെന്റ് പ്രസ്സില്‍
മാത്രം
അച്ചടിക്കുന്നതിന്
തീരുമാനിക്കുമോ?
മെഡിക്കല്‍
റീ ഇമ്പേഴ്സ്മെന്റ്
അപേക്ഷകള്‍ തീര്‍പ്പാക്കാന്‍
കാലതാമസം
259.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ സര്‍ക്കാര്‍
വകുപ്പുകളിലെ
ജീവനക്കാരുടെ
മെഡിക്കല്‍ റീ
ഇമ്പേഴ്സ്മെന്റ്
അപേക്ഷകള്‍
തീര്‍പ്പാക്കാന്‍
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കാലതാമസം ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ?
കുടുംബാരോഗ്യ
കേന്ദ്രമാക്കി ഉയര്‍ത്തിയ
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍
260.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളിൽ ഏതൊക്കെ
വിഭാവനം ചെയ്ത
രൂപത്തില്‍
പ്രവര്‍ത്തനമാരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
കുടുംബാരോഗ്യ
കേന്ദ്രമാക്കി
ഉയര്‍ത്തിയ പുതുപ്പാടി
പ്രാഥമികാരോഗ്യ
കേന്ദ്രത്തില്‍
പുതിയതായി എന്തൊക്കെ
സേവനങ്ങളും
സൗകര്യങ്ങളും ആണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും,
ഇനി എന്തൊക്കെയാണ്
ചെയ്യാന്‍
അവശേഷിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
ഇത്
പൂര്‍ണതോതില്‍ എന്നാണ്
പ്രവര്‍ത്തനമാരംഭിക്കാന്‍
കഴിയുകയെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യമേഖലയില്‍
പുതുതായി സൃഷ്ടിച്ച
തസ്തികകള്‍
261.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എല്‍.ഡി.എഫ്
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആരോഗ്യ
മേഖലയില്‍ എത്ര
തസ്തികകളാണ് പുതുതായി
സൃഷ്ടിച്ചത്; ഓരോ
കാറ്റഗറി തിരിച്ച്
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
108
ആംബുലന്‍സുകള്‍
262.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ കേരള
എമര്‍ജന്‍സി മെഡിക്കല്‍
സര്‍വ്വീസസ് 108
ആംബുലന്‍സുകള്‍
എത്രയെണ്ണമാണ്
ഇപ്പോള്‍ നിര്‍ത്തി
വച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ആയവയില്‍
വര്‍ക്കല മണ്ഡലം
കേന്ദ്രീകരിച്ച്
ഓടിയിരുന്ന എത്രയെണ്ണം
നിര്‍ത്തി
വച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
വര്‍ക്കല
മണ്ഡലത്തിലെ നിര്‍ത്തി
വച്ചിട്ടുള്ള 108
ആംബുലന്‍സ് സര്‍വ്വീസ്
അടിയന്തിരമായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ആശാവര്‍ക്കര്‍മാര്‍ക്ക്
പ്രതിഫലം
263.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതു ആരോഗ്യമേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ആശാവര്‍ക്കര്‍മാര്‍ക്ക്
പ്രതിഫലമായി ഇപ്പോള്‍
നല്കി വരുന്നത് എത്ര
രൂപയാണ്;മറ്റെന്തൊക്കെ
ആനുകൂല്യങ്ങളാണ്
ഇവര്‍ക്ക്
ലഭിക്കുന്നത്;ഇപ്പോള്‍
നല്കി വരുന്ന പ്രതിഫലം
എന്നു മുതല്‍ ആണ്
ഇവര്‍ക്ക് നല്കി
തുടങ്ങിയത്;അതിന്
മുന്‍പ് എത്രയായിരുന്നു
പ്രതിഫലമായി
നല്കിയിരുനത്; ഇവരുടെ
ചുമതലകള്‍
എന്തൊക്കെയാണ്;
(ബി)
അടിക്കടി
ഉണ്ടാകുന്ന വിലക്കയറ്റം
മൂലം
ബുദ്ധിമുട്ടുന്നവര്‍ക്ക്,
കാലാനുസൃതമായി
പ്രതിഫലത്തില്‍
വര്‍ദ്ധന
വരുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ഫാം.
ഡി. കോഴ്സ്
264.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോവര്‍ഷവും എത്ര
വിദ്യാര്‍ത്ഥികള്‍
ഡോക്ടര്‍ ഓഫ് ഫാര്‍മസി
(ഫാം. ഡി.) കോഴ്സ്
പൂര്‍ത്തിയാക്കുന്നുണ്ട്;
(ബി)
സംസ്ഥാനത്ത്
എല്ലാ സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളിലും ഫാം ഡി
കോഴ്സ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ബി.
ഫാം./എം. ഫാം.
യോഗ്യതയുള്ളവരെ
പരിഗണിക്കുന്ന
തസ്തികകളിലേക്ക് ഫാം ഡി
കോഴ്സ് കഴിഞ്ഞവരെയും
പരിഗണിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ സ്പെഷ്യല്‍
റൂളില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കോട്ടയം
മെഡിക്കല്‍ കോളേജില്‍
ഹൃദയമാറ്റ ശസ്ത്രക്രിയ
265.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൃദയമാറ്റ
ശസ്ത്രക്രിയക്ക്
ആവശ്യമായ എല്ലാ
സജ്ജീകരണങ്ങളും വിദഗ്ദ
ഡോക്ടര്‍മാരും
കോട്ടയം മെഡിക്കല്‍
കോളേജില്‍
നിലവിലുണ്ടോ;
(ബി)
ഇതിനകം
കോട്ടയം മെഡിക്കല്‍
കോളേജില്‍ വിജയകരമായി
നടന്ന ഹൃദയമാറ്റ
ശസ്ത്രക്രിയകളുടെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
എല്ലാ
സജ്ജീകരണങ്ങളും
മെഡിക്കല്‍ കോളേജില്‍
ഉണ്ടായിട്ടും
ലക്ഷക്കണക്കിന് രൂപ
മുടക്കി സാധാരണ
ജനങ്ങള്‍ സ്വകാര്യ
ആശുപത്രികളെ ശരണം
പ്രാപിക്കേണ്ട സാഹചര്യം
എന്തുകൊണ്ടാണ്
നിലനില്‍ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
അവയവ
മാറ്റ
ശസ്ത്രക്രിയകകള്ക്ക്
പ്രാപ്തമാകുന്ന
രീതിയില്‍ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളെ
കാര്യക്ഷമമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പരിയാരം
ഗവ. ആയൂര്‍വ്വേദ കോളേജ്
266.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജത
ജൂബിലി ആഘോഷിക്കുന്ന
കണ്ണൂര്‍ ജില്ലയിലെ
പരിയാരം ഗവ.
ആയൂര്‍വ്വേദ കോളേജില്‍
സര്‍ക്കാര്‍ ഉത്തരവായ
പുതിയ പി.ജി.
കോഴ്സുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എപ്പോള്‍ തുടങ്ങാന്‍
കഴിയും;വിശദമാക്കാമോ;
(ബി)
പരിയാരം
ആയൂര്‍വ്വേദ കോളേജിന്റെ
സമഗ്രവികസനത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശം നല്‍കുമോ?
നോണ്‍-ബീറ്റാലാക്ടം
പ്ലാന്റ്
267.
ശ്രീ.ഇ.പി.ജയരാജന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ഡ്രഗ്സ്
ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍സില്‍
(കെ.എസ്.ഡി.പി)
പുതുതായി
നോണ്‍-ബീറ്റാലാക്ടം
പ്ലാന്റ്
സ്ഥാപിക്കുന്നതിനായി
2017-18ലെ സംസ്ഥാന
ബഡ്ജറ്റില്‍ തുക
നീക്കിവെച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
അവയവമാറ്റ
ശസ്ത്രക്രിയക്ക്
വിധേയമായവര്‍ ജീവിതകാലം
മുഴുവനും
കഴിക്കുന്നതിനുള്ള
ഔഷധങ്ങള്‍
ഉത്പാദിപ്പിക്കുന്നതിനായുള്ള
പ്ലാന്റിന്റെ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടം വരെയായെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്ലാന്റുകളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
ഉത്പാദനം
ആരംഭിക്കുന്നതിന്
എപ്പോള്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ?
ഹോമിയോ ഡിസ്പെന്‍സറികള്‍
268.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ഹോമിയോ
ഡിസ്പെന്‍സറികള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍
ഹോമിയോ
ഡിസ്പെന്‍സറികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സ്ഥലവും
അനുബന്ധ സൗകര്യങ്ങളും
ലഭ്യമാക്കുന്നപക്ഷം
കായണ്ണ
ഗ്രാമപഞ്ചായത്തില്‍
ഹോമിയോ ഡിസ്പെന്‍സറി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പുതിയ
ഹോമിയോ ഡിസ്പെന്‍സറികള്‍
269.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ അടുത്തിടെ
ഇറക്കിയ ഉത്തരവ്
പ്രകാരം സംസ്ഥാനത്ത്
ആകെ 30 പുതിയ ഹോമിയോ
ഡിസ്പെന്‍സറികള്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവ് ധനകാര്യ
വകുപ്പ് റദ്ദാക്കിയെന്ന
പത്ര വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
ധനകാര്യ വകുപ്പ്
പ്രസ്തുത പ്രപ്പോസല്‍
നിരാകരിച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഉത്തരവ്
പ്രകാരമുള്ള 30 ഹോമിയോ
ആശുപത്രികളുടെയും
പ്രവര്‍ത്തനം എന്ന്
തുടങ്ങാന്‍ പറ്റും;
വിശദീകരിക്കാമോ?
ഹോമിയോ
ഫാര്‍മസിസ്റ്റ്
270.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
എറണാകുളം ഒഴികെ
മറ്റുള്ള ജില്ലകളിലെ
ഹോമിയോ ഫാര്‍മസിസ്റ്റ്
സ്ഥിരം ജീവനക്കാരുടെയും
താത്ക്കാലിക
ജീവനക്കാരുടെയും എണ്ണം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
തിരുവനന്തപുരം,
എറണാകുളം, ഇടുക്കി
ഒഴികെ മറ്റുള്ള
ജില്ലകളിലെ ഹോമിയോ
ഫാര്‍മസിസ്റ്റിന്റെ
2016, 2017
വര്‍ഷങ്ങളിലെ ഒഴിവുകള്‍
പി .എസ്. സി- യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തതിന്റെ തീയതി,
ഫയല്‍ നം. സഹിതമുള്ള
വിശദാംശം ജില്ലതിരിച്ച്
അറിയിക്കുമോ;
(സി)
നിലവില്‍
ഹോമിയോ
ഡിസ്പെന്‍സറികളില്‍ ആകെ
എത്ര
ഡിസ്പെന്സര്മാര്
ഫാര്‍മസിസ്റ്റ് ആയി
ജോലി
ചെയ്തുവരുന്നുവെന്നും
ഇവര്‍ക്ക്
ഫാര്‍മസിസ്റ്റിന്റെ
യോഗ്യതയായ സി സി
പി/എന്‍ സി പി കോഴ്സ്
പാസ്സായിരിക്കണമെന്ന
നിബന്ധന
ബാധകമാണോയെന്നും
അറിയിക്കുമോ;
(ഡി)
ജോലിയില്‍
നിന്നും വിരമിച്ച
ഹോമിയോ
ഫാര്‍മസിസ്റ്റുകളെ
താത്ക്കാലികാടിസ്ഥാനത്തില്‍
ഹോമിയോ
ഡിസ്പെന്‍സറികളില്‍
നിയമിച്ചിട്ടുണ്ടോ;
(ഇ)
ഹോമിയോ
ഫാര്‍മസി കോഴ്സ്
നടത്തുന്നതിന്
സംസ്ഥാനത്ത് സ്വകാര്യ
മേഖലയില്‍ എത്ര
സ്ഥാപനങ്ങള്‍ അപേക്ഷ
നല്‍കിയിട്ടുണ്ടെന്നും
എത്ര സ്ഥാപനങ്ങള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കുമോ?
പുതിയതായി
അനുവദിച്ച ഹോമിയോ
ഡിസ്പെന്‍സറികള്‍/ആശുപത്രികള്‍
271.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതുവരെ എത്ര ഗവ.ഹോമിയോ
ഡിസ്പെന്‍സറികള്‍ /
ആശുപത്രികള്‍ പുതിയതായി
അനുവദിച്ചുവെന്ന്
അറിയിക്കാമോ; അവയില്‍
എത്രയെണ്ണം
പ്രവര്‍ത്തനക്ഷമമായി;
(ബി)
പുതിയതായി
അനുവദിച്ച ഹോമിയോ
ഡിസ്പെന്‍സറികള്‍/
ആശുപത്രികള്‍
എന്നിവയുടെ പട്ടിക
നല്‍കാമോ?
ഹോമിയോ
ആശുപത്രി
272.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയില്‍ ആയുഷ്
(ഹോമിയോപ്പതി)
വകുപ്പിനു കീഴില്‍
ഹോമിയോ ആശുപത്രി
ആരംഭിക്കുന്നതു
സംബന്ധിച്ച നഗരസഭയുടെ
അപേക്ഷയില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
വര്‍ക്കല
പ്രകൃതി ചികിത്സാ
ആശുപത്രിയുടെ വികസനം
273.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
പ്രകൃതി ചികിത്സാ
ആശുപത്രിക്ക് നടപ്പ്
സാമ്പത്തിക
വര്‍ഷത്തില്‍ മരാമത്ത്
ജോലികള്‍ക്കായി എത്ര
രൂപ ഫണ്ട്
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
വര്‍ക്കല
പ്രകൃതി ചികിത്സാ
ആശുപത്രി നൂറ്
കിടക്കകളുള്ള
ആശുപത്രിയായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നു വ്യക്തമാക്കാമോ?
പഞ്ചകര്‍മ്മ
ഡിപ്പാര്‍ട്ട്മെന്റ്
274.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
തൃപ്പൂണിത്തുറ,
കണ്ണൂര്‍ ആയുര്‍വേദ
കോളേജുകളിലെ
പഞ്ചകര്‍മ്മ
ഡിപ്പാര്‍ട്ട്മെന്റില്‍
എത്ര തസ്തികകള്‍
ആവശ്യമെന്നാണ്
സെന്‍ട്രല്‍ കൗണ്‍സില്‍
ഓഫ് ഇന്‍ഡ്യന്‍
മെഡിസിന്
നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പഞ്ചകര്‍മ്മ
ഡിപ്പാര്‍ട്ട്മെന്റില്‍
മൂന്ന് കോളേജുകളിലുമായി
നിലവില്‍ എത്ര
തസ്തികകളാണുളളതെന്ന്
വിശദമാക്കാമോ;
(സി)
ഈ
തസ്തികകളില്‍ എത്ര
സ്ഥിരം
നിയമനങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവിലുളള
പ്.എസ്.സി. റാങ്ക്
ലിസ്റ്റില്‍
നിന്ന്പഞ്ചകര്മ്മ
ലക്ചറര്‍
തസ്തികയിലേക്ക് എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
ലഭിച്ചിട്ടുണ്ടെന്ന
വിശദാംശം അറിയിക്കുമോ;
(ഇ)
ആയുര്‍വേദ
പഞ്ചകര്‍മ്മ
ഡിപ്പാര്‍ട്ട്മെന്റിലെ
അദ്ധ്യാപകരുടെ കുറവ്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്അറിയിയ്ക്കുമോ;
(എഫ്)
പഞ്ചകര്‍മ്മ
വിഭാഗത്തില്‍
തസ്തികകള്‍
ആവശ്യപ്പെട്ട് വകുപ്പ്
മേധാവികള്‍
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
എന്ത് നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
മെഡിക്കല്‍
ഓഫീസര്‍മാരുടെ വിവിധ
കേഡറുകള്‍
275.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാരതീയ
ചികിത്സാ വകുപ്പില്‍
എസ് ആര് ഒ നം.350/2005
നമ്പരായി
പുറപ്പെടുവിച്ച,
ഇപ്പോള്‍
നിലനില്‍ക്കുന്ന
സ്പെഷ്യല്‍റൂള്‍ ജി
ഒ(പി)നം.93/2005/എച്ച്&എഫ്
ഡബ്ലിയു ഡി തിയതി
05-04-2005
ആസ്പദമാക്കി, 2017-ല്‍
മെഡിക്കല്‍
ഓഫീസര്‍മാരുടെ വിവിധ
കേഡറുകളിലെ സെലക്ട്
ലിസ്റ്റ് തയ്യാറാക്കി
ജി ഒ
(പി)നം.5/2017/ആയുഷ്
തിയതി 16-05-2017 എന്ന
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
മേല്‍
ഉത്തരവുകളെ തുടര്‍ന്ന്
20-06-2017 തീയതിയിലെ
സ.ഉ (സാധാ) നം.
309/2017/ആയുഷ് ഉത്തരവ്
പ്രകാരം 115 മെഡിക്കല്‍
ഓഫീസര്‍മാര്‍ക്കും
11-10-2017 ലെ സ.ഉ
(സാധാ) നം.
459/2017/ആയുഷ് ഉത്തരവ്
പ്രകാരം 16 മെഡിക്കല്‍
ഓഫീസര്‍മാര്‍ക്കും
സ്പെഷ്യല്‍ റൂളിലെ
യൂണിറ്റ്-1ലെ കാറ്റഗറി
- 8ല്‍ നിന്നും
ഉദ്യോഗക്കയറ്റം
കൊടുത്ത് സീനിയര്‍
മെഡിക്കല്‍ ഓഫീസര്‍
(ആയുര്‍വേദ)
തസ്തികയില്‍
നിയമിച്ചപ്പോള്‍,
എന്‍ട്രി കേഡറായ
മെഡിക്കല്‍ ഓഫീസര്‍
(ആയുര്‍വേദ)
തസ്തികയില്‍,
ചട്ടപ്രകാരം ഉണ്ടായ
ഒഴിവുകളുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സീനിയര്‍
മെഡിക്കല്‍ ഓഫീസര്‍
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം നല്കിയ
മേല്‍ സര്‍ക്കാര്‍
ഉത്തരവ് തീയതിയായ
20-06-2017ലും
11-10-2017ലും ഉണ്ടായ
മെഡിക്കല്‍ ഓഫീസര്‍
(ആയുര്‍വേദ) എന്ന
എന്‍ട്രികേഡര്‍
തസ്തികയിലെ പ്രസ്തുത
ഒഴിവുകള്‍ കാറ്റഗറി
നമ്പര്‍ 268/11 പ്രകാരം
നിലവിലിരുന്ന
മെഡിക്കല്‍ ഓഫീസര്‍
(ആയുര്‍വേദ) റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം
നടത്തുന്നതിലേക്കായി
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് റിപ്പോര്‍ട്ട്
ചെയ്തിരുന്നോ; ആയത്
എന്നാണ് റിപ്പോര്‍ട്ട്
ചെയ്തത്; ഇല്ലെങ്കില്‍
എന്താണ് കാരണമെന്ന്
വ്യക്തമാക്കുമോ;
(ഡി)
20-06-2017
മുതല്‍, മെഡിക്കല്‍
ഓഫീസര്‍ (ആയുര്‍വേദ)
റാങ്ക് ലിസ്റ്റിന്റെ
കാലാവധി കഴിഞ്ഞ
18-11-2017 വരെയുള്ള
കാലയളവില്‍, ആയുര്‍വേദ
മെഡിക്കല്‍ വിദ്യാഭ്യാസ
ഡയറക്ടറുടെ കീഴില്‍
മെഡിക്കല്‍ ഓഫീസര്‍
തസ്തികയിലേക്ക്
ഭാരതീയചികിത്സാവകുപ്പില്
നിന്നും ഡെപ്യൂട്ടേഷന്
നല്കിയതു മുഖേനയുണ്ടായ
ഒഴിവുകള്‍ ഉള്‍പ്പെടെ
മെഡിക്കല്‍ ഓഫീസര്‍
(ആയുര്‍വേദ) തസ്തികയുടെ
എത്ര ഒഴിവുകള്‍, ഭാരതീയ
ചികിത്സാ വകുപ്പ്
ഡയറക്ടറുടെ
കാര്യാലയത്തില്‍
നിന്നും കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
അത് ഏതെല്ലാം
തീയതികളില്‍ ആണെന്നും
കത്തിന്റെ
പകര്‍പ്പടക്കം വിശദാംശം
വെളിപ്പെടുത്തുമോ?
ഇരിമ്പിച്ചിയം
ആയുര്‍വേദ ആശുപത്രി
276.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
ഇരിമ്പിച്ചിയം
ആയുര്‍വേദ ആശുപത്രി
പ്രവര്‍ത്തനം
താത്കാലികമായി മറ്റൊരു
കെട്ടിടത്തിലേക്ക്
മാറ്റുന്ന
പ്രപ്പോസലില്‍ ഭാരതീയ
ചികിത്സാ വകുപ്പ്
ഡയറക്ടര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
സെക്രട്ടേറിയറ്റിലെ
ആരോഗ്യവകുപ്പിലുള്ള
പ്രസ്തുത ഫയലിന്റെ
ഇപ്പോഴത്തെ
അവസ്ഥയെക്കുറിച്ചും
നടപടികളെക്കുറിച്ചും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആയുര്‍വേദ
ആശുപത്രിക്ക്അടിയന്തരമായി
അനുമതി നല്കുവാന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
വനിതാ
കമ്മീഷന്റെ വിവാഹപൂര്‍വ്വ
കൗണ്‍സിലിംഗ്
277.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവാഹമോചനങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടി
കൈക്കൊള്ളുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
വനിതാ
കമ്മീഷന്റെ
വിവാഹപൂര്‍വ്വ
കൗണ്‍സിലിംഗ് സംവിധാനം
ഫലപ്രദമാണോ;
(ഡി)
കൗണ്‍സിലിംഗ്
നിര്‍ബന്ധമാക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;വിശദാംശം
നല്‍കുമോ?
വിദ്യാലയങ്ങളിലെ
കൗണ്‍സിലര്‍മാരുടെ ഓണറേറിയം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
278.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യക്ഷേമ
വകുപ്പിനു കീഴില്‍
വിവിധ വിദ്യാലയങ്ങളില്‍
സേവനം അനുഷ്ഠിച്ചു
വരുന്ന
കൗണ്‍സിലര്‍മാരുടെ
ഓണറേറിയം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
വര്‍ഷങ്ങളായി
സേവനം
അനുഷ്ഠിച്ചുവരുന്ന
കൗണ്‍സിലര്‍മാര്‍ക്ക്
സ്ഥിര നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്നേഹപൂര്‍വ്വം
പദ്ധതി
279.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യസുരക്ഷാ
മിഷന് വഴി
നടപ്പാക്കുന്ന
സ്നേഹപൂര്‍വ്വം പദ്ധതി
പ്രകാരം കഴിഞ്ഞ മൂന്ന്
വര്‍ഷങ്ങളിലായി അരൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലെ എത്ര
കുട്ടികള്‍ക്ക്
ആനുകൂല്യം നല്‍കിയെന്ന
വിവരം ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതി കാര്യക്ഷമമായി
നടപ്പിലാക്കാന്‍
എന്തെല്ലാം
ക്രമീകരണങ്ങളാണ്
വരുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്നേഹപൂര്‍വ്വം
പദ്ധതിയുടെ വിശദാംശങ്ങള്‍
280.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ് മുഖേന
നടപ്പിലാക്കിവരുന്ന
'സ്നേഹപൂര്‍വ്വം
പദ്ധതി'യുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ നിന്നും
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
2016-17, 2017-18
വര്‍ഷങ്ങളില്‍ സഹായം
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
വയോജനങ്ങള്‍ക്കായുള്ള
ക്ഷേമ പദ്ധതികള്‍
281.
ശ്രീ.കെ.കുഞ്ഞിരാമന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പുരുഷന്
കടലുണ്ടി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജനങ്ങള്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
ക്ഷേമ പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
വയോജനങ്ങളുടെ
സംരക്ഷണത്തിനായി
പകല്‍പരിചരണ
കേന്ദ്രങ്ങളും
വൃദ്ധസദനങ്ങളും
ആരംഭിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(സി)
സര്‍ക്കാര്‍
ഓഫീസുകള്‍,
പൊതുസ്ഥലങ്ങള്‍
തുടങ്ങിയവ
വയോജനസൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വയോജനങ്ങള്‍ക്ക്
സൗജന്യവും സമഗ്രവുമായ
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പരിരക്ഷ
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ?
വികലാംഗ
പെന്ഷന്
വര്‍ദ്ധിപ്പിക്കാനുള്ള
നടപടികള്‍
282.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വികലാംഗ പെന്ഷന്
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര രൂപയായാണ്
വര്‍ദ്ധിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
1995
മുതല്‍ അംഗ
പരിമിതര്‍ക്ക് നീക്കി
വച്ച ഒഴിവുകള്‍
നികത്താന്‍ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
ബാരിയര്‍
ഫ്രീ പദ്ധതി
283.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
- 18 ബജറ്റില്‍
പ്രഖ്യാപിച്ച ബാരിയര്‍
ഫ്രീ പദ്ധതി പ്രകാരം
ഭിന്നശേഷിക്കാര്‍ക്ക്
തടസ്സമില്ലാതെ
ഓഫീസുകളില്‍ കടന്നു
ചെല്ലാന്‍ പാകത്തിനുള്ള
സൗകര്യങ്ങള്‍
കേരളത്തിലെ ഏതെല്ലാം
സര്‍ക്കാര്‍
ഓഫീസുകളിലും
ആശുപത്രികളിലും
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിശദ വിവരം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് 2017 - 18
ലെ ബജറ്റില്‍
വകയിരുത്തിയ 15 കോടി
രൂപയില്‍ നിന്നും എത്ര
രൂപ ഇതുവരെ
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
എരഞ്ഞോളി
ബഡ്സ് റീഹാബിലിറ്റേഷന്‍
സെന്റ൪
284.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
എരഞ്ഞോളി
ഗ്രാമപഞ്ചായത്തില്‍
സ്ഥിതി ചെയ്യുന്ന ബഡ്സ്
റീഹാബിലിറ്റേഷന്‍
സെന്ററില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എന്തെല്ലാം
കാര്യങ്ങള്‍ ആണ്
നടപ്പാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
ആയതിന്റെ പുരോഗതിക്കായി
പുതിയ എന്തെങ്കിലും
പദ്ധതി പരിഗണനയില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
2018-19 ലെ ബഡ്ജറ്റില്‍
പ്രസ്തുത സെന്ററിന്റെ
വികസനത്തിന്
എന്തെങ്കിലും തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
പുനരധിവാസ വില്ലേജ് പ്രൊജക്ട്
285.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
പുനരധിവാസ വില്ലേജ്
പ്രൊജക്ടിന് എത്ര
രൂപയാണ് നിര്‍മ്മാണ
ചെലവ്
കണക്കാക്കിയിട്ടുളളത്;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
നിലവില്‍
ഈ പ്രൊജക്ട്
നടപ്പിലാക്കുന്നതിന്
എത്ര രൂപ അനുവദിച്ച്
കിട്ടിയിട്ടുണ്ട്;വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രൊജക്ട്
നടപ്പിലാക്കുന്നതിനുളള
നടപടി ഏത് വരെയായെന്ന്
വിശദമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതര്‍
286.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതരില്‍
ഇനിയും ലിസ്റ്റില്‍
ഉള്‍പ്പെടാതെ ഒരു
സഹായവും ലഭിക്കാത്ത
എത്ര കുടുംബങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ദുരിത
ബാധിതരുടെ ലിസ്റ്റില്‍
അനര്‍ഹമായി കടന്നു
വന്നവരെ ഒഴിവാക്കി
അര്‍ഹതയുള്ളവരെ
ഉള്‍പ്പെടുത്താന്‍
നടപടികള്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
ട്രാന്സ്ജന്ഡര്
287.
ശ്രീ.രാജു
എബ്രഹാം
,,
ഐ.ബി. സതീഷ്
,,
റ്റി.വി.രാജേഷ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രാന്സ്ജന്ഡര്
വിഭാഗത്തിന്റെ
ക്ഷേമത്തിനും
പുന:രധിവാസത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ട്രാന്‍സ്ജന്‍ഡേഴ്സ്
സെല്‍ രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ട്രാന്‍സ്ജന്‍ഡേഴ്സിനെ
സമൂഹത്തിന്റെ
മുഖ്യധാരയില്‍
എത്തിക്കുന്നതിനും
അവര്‍ക്കായുള്ള
പദ്ധതികള്‍ ഫലപ്രദമായി
നടപ്പാക്കുന്നതിനും
അര്‍ഹരായ
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
പ്രസ്തുത സെല്ലില്‍
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?