വൈപ്പിനിലേക്കുളള
വെള്ളത്തിന്റെ പ്രതിദിന അളവ്
5033.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചൊവ്വര
പമ്പിങ് സ്റ്റേഷനില്‍
നിന്നും വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
വിവിധ ഭാഗങ്ങളിലേക്ക്
2018 ജനുവരി മുതല്‍
നാളിതുവരെ നല്കിയ
വെള്ളത്തിന്റെ പ്രതിദിന
അളവ് സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(ബി)
യഥാര്‍ത്ഥത്തില്‍
പ്രതിദിനം നല്‍കേണ്ട
അളവ് എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
വെള്ളത്തിന്റെ
അളവ്
കുറഞ്ഞിട്ടുണ്ടെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
മേജര്‍
ജലസേചന പ്രാേജക്ടുകള്‍
5034.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പുതുതായി
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്ന മേജര്‍
ജലസേചന പ്രാേജക്ടുകള്‍
എത്ര;
(ബി)
അവയുടെ
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;വിശദമാക്കാമോ?
മലമ്പുഴ
ഡാമില്‍നിന്ന് കിന്‍ഫ്രയ്ക്ക്
വ്യവസായ ആവശ്യത്തിന് ജലം
5035.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലമ്പുഴ
ഡാമില്‍നിന്ന് ജലം
വ്യവസായ ആവശ്യത്തിന്
കിന്‍ഫ്രയ്ക്ക് വില്പന
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
2010
മുതൽ 2017 വരെയുള്ള
കാലയളവിൽ മലമ്പുഴ
ഡാമില്‍നിന്ന് കൃഷി
ആവശ്യങ്ങള്‍ക്കായി എത്ര
ദിവസം വെള്ളം
തുറന്നുവിട്ടു എന്നത്
സംബന്ധിച്ച വിവരം
അറിയിക്കുമോ;
(സി)
2017-18-ല്‍
പ്രസ്തുത ഡാമില്‍
നിന്നുള്ള വെള്ളം
വരള്‍ച്ച നിവാരണത്തിന്
ഉപയോഗിക്കുന്നുണ്ടോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
മഴനിഴല്‍
പ്രദേശങ്ങളിലെ ജലക്ഷാമം
പരിഹരിക്കുന്നതിനുള്ള
പദ്ധതികള്‍
5036.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലദൗര്‍ലഭ്യം
അനുഭവപ്പെടുന്ന
ചിറ്റൂര്‍ താലൂക്കിലെ
കൊഴിഞ്ഞാമ്പാറ, വടകരപതി
ഉള്‍പ്പെടെയുള്ള
സംസ്ഥാനത്തെ വിവിധ
മഴനിഴല്‍ പ്രദേശങ്ങളിലെ
ജലക്ഷാമം
പരിഹരിക്കുന്നതിന്
പ്രത്യേക
പദ്ധതികള്‍ക്ക് രൂപം
നല്‍കുന്നതിന്റെ
ഭാഗമായി, ഈ
പ്രദേശങ്ങളില്‍
ജലവിനിയോഗക്ഷമത കൂടിയ
സ്കീമുകള്‍ മുൻഗണന നൽകി
നടപ്പിലാക്കുന്നതിന് ഈ
സര്‍ക്കാര്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കേരളത്തിലെ
പുഴകളുടെ
സംരക്ഷണത്തിനും
പുനരുദ്ധാരണത്തിനും
എന്തൊക്കെ കര്‍മ്മ
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇതിലേക്ക് കേന്ദ്രസഹായം
നേടുന്നതിനായി ഏതൊക്കെ
പദ്ധതികളാണ്
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
കായലുകള്‍,
ശുദ്ധജല തടാകങ്ങള്‍
മറ്റു സ്വാഭാവിക
നീര്‍ത്തടങ്ങള്‍ എന്നിവ
സംരക്ഷിക്കുന്നതിന്
വകുപ്പ് തയ്യാറാക്കിയ
കര്‍മ്മ പദ്ധതികള്‍
എന്തൊക്കെയെന്നു
വ്യക്തമാക്കാമോ;
(ഡി)
കുളങ്ങള്‍,
ഏരികള്‍, സ്വാഭാവിക
തടാകങ്ങള്‍ എന്നിവ
ജലസംഭരണ കേന്ദ്രങ്ങളായി
നിലനിര്‍ത്താനുള്ള
കര്‍മ്മ പദ്ധതികള്‍
വിശദമാക്കാമോ?
തോടുകളുടെ
നവീകരണത്തിന്
കരിങ്കല്ക്കെട്ടുകള്
5037.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറെ
ജനസാന്ദ്രതയുള്ള
മലപ്പുറം
ജില്ലയിലുള്‍പ്പെടെയുള്ള
ഇടങ്ങളില്‍ തോടുകള്‍
നവീകരിക്കുമ്പോള്‍
കരിങ്കല്ക്കെട്ടുകള്ക്ക്
പകരം കയര്‍
ഉയോഗിക്കുന്ന രീതി
പ്രായോഗികമല്ലെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
ജനസാന്ദ്രത കൂടിയ
ഇത്തരം ഇടങ്ങളില്‍
നവീകരണത്തിന് കരിങ്കല്‍
കെട്ട് ഉപയോഗിക്കുമോ?
തിരൂരങ്ങാടി
മണ്ഡലത്തിലെ പാറയില്‍ തടയണ
നിര്‍മ്മാണം
5038.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
പരപ്പനങ്ങാടി പാറയില്‍
തടയണ നിര്‍മ്മാണത്തിന്
മണ്ഡലം എം.എല്‍.എ.യുടെ
ആസ്തിവികസന ഫണ്ടില്‍
നിന്ന് തുക
അനുവദിക്കുകയും
അതുപ്രകാരം ഭരണാനുമതി
ലഭിക്കുകയും
ചെയ്തുവെങ്കിലും
നാളിതുവരെയും പ്രവൃത്തി
ടെണ്ടര്‍
ചെയ്യാത്തതിന്റെ കാരണം
വിശദമാക്കുമോ?
കേരള
ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ് കോര്പ്പറേഷന്
5039.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ഒ. ആര്. കേളു
,,
ഡി.കെ. മുരളി
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ജലസേചനത്തിനും
വെള്ളപ്പൊക്ക
നിയന്ത്രണത്തിനുമായി
സംസ്ഥാനത്ത് നിലവില്‍
പ്രവൃത്തി നടന്നു
കൊണ്ടിരിക്കുന്ന പ്രധാന
പദ്ധതികള്‍
എന്തെല്ലാമാണ്; അവയുടെ
പുരോഗതി അറിയിക്കാമോ;
(സി)
അസാധാരണ
വരള്‍ച്ച നേരിടുന്ന
വയനാട് ജില്ലയില്‍
രണ്ടാം വിളയ്ക്കായി ജലം
നല്‍കുകയെന്ന
ഉദ്ദേശ്യത്തോടെ
ആരംഭിച്ച കാരാപ്പുഴ
ഇറിഗേഷന്‍ പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(ഡി)
എത്ര
ഹെക്ടര്‍ സ്ഥലത്ത്
ജലസേചനം നടത്താനാണ്
പ്രസ്തുത പദ്ധതി
ലക്ഷ്യമിട്ടിരുന്നത്;
നിലവില്‍ എത്ര സ്ഥലത്ത്
ജലസേചന സൗകര്യം
ഏര്‍പ്പെടുത്താന്‍
സാധിച്ചിട്ടുണ്ട്;
(ഇ)
പ്രസ്തുത
പദ്ധതിക്ക് നാളിതുവരെ
ചെലവായ തുക എത്രയെന്ന്
അറിയിക്കാമോ?
മങ്കട
മണ്ഡലത്തില്‍ ജലലഭ്യത
ഉറപ്പാക്കാന്‍ പദ്ധതികള്‍
5040.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചാ
കാലം മുന്നില്‍ക്കണ്ട്
ജലലഭ്യത
ഉറപ്പാക്കുന്നതിന്
ഇറിഗേഷന്‍ വകുപ്പും
കേരള വാട്ടര്‍
അതോറിറ്റിയും മങ്കട
നിയോജകമണ്ഡലത്തില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
കര്‍മ്മ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജല ലഭ്യതയ്ക്കായി മങ്കട
നിയോജകമണ്ഡലത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
ഇറിഗേഷന്‍ വകുപ്പ്,
വാട്ടര്‍ അതോറിറ്റി
എന്നിങ്ങനെ തരം
തിരിച്ച് ലഭ്യമാക്കുമോ?
നീര്‍ത്തട
മാസ്റ്റര്‍ പ്ലാനുകള്‍
5041.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീര്‍ത്തട മാസ്റ്റര്‍
പ്ലാനുകളുടെ പുതുക്കല്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ ഇതിന് വേണ്ടി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികൾ അറിയിക്കാമോ;
(ബി)
ഗ്രാമപഞ്ചായത്ത്
ഭരണസമിതിയുടെ അംഗീകാരം
പുതുക്കിയ മാസ്റ്റര്‍
പ്ലാനുകള്‍ക്ക്
ആവശ്യമുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നീര്‍ത്തട
മാസ്റ്റര്‍ പ്ലാനുകള്‍
പുതുക്കുന്നതിന് വേണ്ടി
പ്രത്യേകമായി
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
നദികളും
പുഴകളും ആറുകളും
പുനരുദ്ധരിക്കുന്ന പദ്ധതി
5042.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയോടനുബന്ധിച്ച്
എത്ര നദികളും പുഴകളും
ആറുകളുമാണ്
പുനരുദ്ധരിച്ചതെന്നു
വ്യക്തമാക്കാമോ;
(ബി)
വരട്ടാറിന്റെ
രണ്ടാംഘട്ടം
പുനരുദ്ധാരണ
പ്രവര്‍ത്തനത്തിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കല്‍പ്പാത്തി
പുഴ സംരക്ഷണം
5043.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കല്‍പ്പാത്തി
പുഴ സംരക്ഷണവുമായി
ബന്ധപ്പെട്ട്
കല്‍പ്പാത്തി പുഴ
സംരക്ഷണ അതോറിറ്റി
രൂപീകരണം സർക്കാരിന്റെ
പരിഗണനയിലുണ്ടോ; എങ്കിൽ
ഇതുസംബന്ധിച്ച്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക് വേണ്ടി
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മങ്കേരി, കുറ്റിപ്പുറം
ഇറിഗേഷന്‍ പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
5044.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കേരി
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയുടെ മെയിന്‍
കനാലിന്റെ അറ്റകുറ്റ
പ്രവൃത്തി,
കുറ്റിപ്പുറം
ഗ്രാമപഞ്ചായത്തിലെ
ചങ്ങണക്കടവിന്റെ മുകള്‍
ഭാഗത്ത്
മണ്ണാത്തിപ്പാറയ്ക്ക്
അടുത്ത് ഭാരതപ്പുഴയുടെ
വലതുകര സംരക്ഷണ ഭിത്തി
എന്നിവയ്ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
സംബന്ധിച്ച
പ്രൊപ്പോസലുകളുടെ
എസ്റ്റിമേറ്റും വിശദമായ
റിപ്പോര്‍ട്ടും
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തിരൂരങ്ങാടി
വെഞ്ചാലി പാടത്തെ എക്സ്പ്രസ്
കനാല്‍
5045.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
വെഞ്ചാലി പാടത്തെ
എക്സ്പ്രസ് കനാല്‍
നിര്‍മ്മിക്കണമെന്ന
ദീര്‍ഘകാല ആവശ്യം
ശ്രദ്ധയില്പെടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
നിര്‍മ്മാണത്തിന്
ആവശ്യമായ അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതി
എന്നേക്ക്
പ്രാവര്‍ത്തികമാകുമെന്ന്
അറിയിക്കുമോ?
തിരൂരങ്ങാടി
മണ്ഡലത്തിലെ തോട് നവീകരണം
5046.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തിരൂരങ്ങാടി
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
2016-17സാമ്പത്തിക
വര്‍ഷത്തെ ബജറ്റില്‍
പ്രഖ്യാപിച്ച പതിനഞ്ച്
കോടിരൂപ ചെലവ് വരുന്ന
കുണ്ടൂര്‍ തോട് നവീകരണ
പ്രവൃത്തി ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;വിശദവിവരം
ലഭ്യമാക്കുമോ?
മഴുവന്നൂര്‍
പഞ്ചായത്തില്‍ മഞ്ചനാട്
തോടിനു കുറുകെ തടയണ
5047.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ
മഴുവന്നൂര്‍
ഗ്രാമപഞ്ചായത്തില്‍
മഞ്ചനാട് തോടിനു കുറുകെ
കൂറ്റാലില്‍
പാടശേഖരത്തില്‍ ഒരു
തടയണ
നിര്‍മ്മിക്കണമെന്ന
ആവശ്യത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ ?
ജലസ്രോതസുകളില്‍
തടയണ നിര്‍മ്മാണം
5048.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടിവെള്ള ക്ഷാമം
പരിഹരിയ്ക്കുന്നതിനും
വരള്‍ച്ച നേരിടാനും
ജലസംരക്ഷണത്തിന്റെ
ഭാഗമായി സംസ്ഥാനത്തെ
അനുയോജ്യമായ ആറുകള്‍,
തോടുകള്‍, നദികള്‍
തുടങ്ങിയ
ജലസ്രോതസുകളിലെല്ലാം
തടയണ
നിര്‍മ്മിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിയ്ക്കുമോ;
(ബി)
ഇതിലേക്കായി
എല്ലാ ജില്ലകളിലും
വകുപ്പിൽ നിന്നുതന്നെ
ഒരു പ്രത്യേക ടീമിനെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
മിക്ക കുടിവെള്ള
പൈപ്പുകളും
കാലപ്പഴക്കം,ഗുണനിലവാരമില്ലായ്മ
തുടങ്ങിയ കാരണങ്ങളാല്‍
നിരന്തരം പൊട്ടി
കുടിവെള്ളം പാഴായി
പോകുന്നതും
ജനങ്ങള്‍ക്ക്
കുടിവെള്ളം
ലഭിക്കാതിരിക്കുന്നതും
കണക്കിലെടുത്ത് ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
കോട്ടക്കല്‍
മണ്ഡലത്തിലെ ഇറിഗേഷന്‍
പ്രവൃത്തികള്‍
5049.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
മങ്കേരി ലിഫ്റ്റ്
ഇറിഗേഷന്‍ കനാലിന്റെ
അറ്റകുറ്റ പണിക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
കുറ്റിപ്പുറം
ഗ്രാമപഞ്ചായത്തിലെ
ചങ്ങണംകടവിന് മുകള്‍
ഭാഗത്ത്
മണ്ണാത്തിപ്പാറയ്ക്ക്
സമീപം കര
സംരക്ഷിക്കുന്ന
ഭിത്തിക്ക് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇവയ്ക്ക് ഭരണാനുമതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കിള്ളിയാറിന്റെ
ബണ്ട് ബലപ്പെടുത്തുന്ന
പ്രവൃത്തി
5050.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജക മണ്ഡലത്തിലുളള
കിള്ളിയാറിന്റെ ബണ്ട്
ബലപ്പെടുത്തുന്ന
പ്രവൃത്തി അടിയന്തരമായി
നിര്‍വ്വഹിക്കുമോ;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
നിലവില്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
കിള്ളിയാറിന്റെ
ബണ്ട്
ബലപ്പെടുത്തിയില്ലെങ്കില്‍
സമീപ പ്രദേശങ്ങളിലെ
വീടുകളില്‍ വെള്ളം കയറി
ദുരിതമുണ്ടാകും എന്ന
കാര്യം പരിഗണിച്ച്
മേജര്‍ ഇറിഗേഷന്‍
വകുപ്പ് അടിയന്തര നടപടി
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വിശദാംശം
വ്യക്തമാക്കാമോ ?
ഭൂതത്താന്‍കെട്ട്
ബാരേജിന്റെ സംരക്ഷണം
5051.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ഇറിഗേഷന്‍ ഡിവിഷന്റെ
പരിധിയിലുള്ള പെരിയാര്‍
നദിയുടെ, തട്ടേക്കാട്
ശിവക്ഷേത്രത്തിനു
സമീപവും
ഭൂതത്താന്‍കെട്ട്
ബാരേജിന്റെ മുകളിലും
താഴെയുള്ള ഭാഗങ്ങളിലും
തീരം ഇടിഞ്ഞു
പോയിട്ടുള്ളതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
തീരം കെട്ടി
സംരക്ഷിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
തീരം
സംരക്ഷിക്കുന്നതിലേക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
(ഡി)
സംരക്ഷണ
ജോലിക്കുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
കടല്‍ഭിത്തികള്‍
നവീകരിക്കുന്നതിന് അടിയന്തര
നടപടി
5052.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ വലിയതുറ,
പൂന്തുറ, ചെറിയതുറ,
ബീമാപ്പള്ളി
പ്രദേശങ്ങളില്‍
കാലപ്പഴക്കം മൂലം
നശിച്ചിരിക്കുന്ന
കടല്‍ഭിത്തികള്‍
നവീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
കടല്‍ക്ഷോഭം
രൂക്ഷമാകുന്ന മെയ്,
ജൂണ്‍, ജൂലെെ
മാസങ്ങളില്‍ ഇൗ ഭാഗത്തെ
തീരദേശവാസികളുടെ
സുരക്ഷിതത്ത്വത്തിന്
എന്തെല്ലാം അടിയന്തിര
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
വളരെ
ഗൗരവകരമായ ഇൗ സാഹചര്യം
നേരിടുന്നതിന്
ബന്ധപ്പെട്ട
ഉദ്യാേഗസ്ഥരുടെ
അടിയന്തിര യോഗം
വിളിച്ചുചേര്‍ക്കുന്നതിനും
തുടര്‍നടപടികള്‍
സ്വീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
പൂന്തുറയിൽ
പുലിമുട്ട് പുനര്‍നിര്‍മ്മാണം
5053.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
പൂന്തുറയില്‍
പുലിമുട്ടുകളുടെ
പുനര്‍നിര്‍മ്മാണത്തിനുള്ള
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നിര്‍വ്വഹിക്കുന്നതിനായി
മേജര്‍ ഇറിഗേഷന്‍
വകുപ്പ് തയ്യാറാക്കിയ
എസ്റ്റിമേറ്റിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
കടല്‍ക്ഷോഭത്തെ
ചെറുക്കുന്നതിനും
തീരദേശവാസികളുടെ
സംരക്ഷണത്തിനുമായി
പൂന്തുറ
പുലിമുട്ടുകളുടെ
പുനര്‍നിര്‍മ്മാണം
എത്രയും വേഗം
സാധ്യമാക്കുമോ?
തുമ്പൂര്‍മുഴി
ടൂറിസം കേന്ദ്രത്തിന്റെ
അടിസ്ഥാന സൗകര്യ വികസനം
5054.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍ ഇറിഗേഷന്‍
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ളതും
ടൂറിസം ഡെസ്റ്റിനേഷന്‍
കമ്മിറ്റിയ്ക്കു
കീഴില്‍ മികച്ച
രീതിയില്‍
പ്രവര്‍ത്തിച്ചുവരുന്നതുമായ
തുമ്പൂര്‍മുഴി ടൂറിസം
കേന്ദ്രത്തിന്റെ
സൗന്ദര്യവല്‍ക്കരണത്തിനും
അടിസ്ഥാന സൗകര്യ
വികസനത്തിനുമായി കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍ ടൂറിസം
വകുപ്പ് വര്‍ക്കിംഗ്
ഗ്രൂപ്പ് ചേര്‍ന്ന്
അംഗീകാരം നല്‍കിയിരുന്ന
പ്രോജക്ടുകള്‍
സാങ്കേതിക പ്രശ്നങ്ങള്‍
മൂലം ഇനിയും
ആരംഭിക്കുവാന്‍
സാധിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തടസ്സങ്ങള്‍
നീക്കി പ്രോജക്ടിന്
അനുമതി നല്കി
നിര്‍മ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
തിരുവനന്തപുരം
നഗരത്തിലെ സീവേജ് സംവിധാനം
5055.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ സീവേജ്
സംവിധാനം
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്നു
വിശദമാക്കുമോ;
(ബി)
ആയത്
എത്രയും വേഗം
നടപ്പാക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
മങ്കട
നിയോജകമണ്ഡലത്തിലെ
റഗുലേറ്റര്‍-കം-ബ്രിഡ്ജ്
5056.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
മോദിക്കയത്ത്
ആര്.സി.സി.
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
തയ്യാറാക്കിയ
പ്രപ്പോസലിന് കിഫ്ബി
അംഗീകാരം
ലഭിച്ചിട്ടണ്ടോ;
(ബി)
കെ.ഐ.ഐ.ഡി.സി.
തയ്യാറാക്കിയ
പ്രപ്പോസലിന് പ്രാഥമിക
പരിശോധനകള്‍ നടത്തി
ഫണ്ട്
അനുവദിക്കുന്നതിന്
കിഫ്ബി ബോര്‍ഡില്‍
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
ചെയ്തുവരുന്ന നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
ഏനാമാക്കല്‍
റഗുലേറ്റര്‍ അപ്രോച്ച് റോഡ്
5057.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
കാഞ്ഞാണി-ചാവക്കാട്
പി.ഡബ്ല്യൂ .ഡി.
റോഡില്‍ ഏനാമാക്കല്‍
റഗുലേറ്റര്‍ സ്ഥിതി
ചെയ്യുന്ന ഭാഗത്ത്
ഇറിഗേഷന്‍ വകുപ്പിന്റെ
കൈവശമുള്ള അപ്രോച്ച്
റോഡിന്റെ നീളം
എത്രയാണ്;
(ബി)
അപ്രോച്ച്
റോഡിന്റെ ഇരുവശവുമുള്ള
പി.ഡബ്ല്യൂ .ഡി. റോഡ്
ഗതാഗത യോഗ്യമായി
കിടക്കുമ്പോള്‍
ഇറിഗേഷന്റെ കൈവശമുള്ള
റോഡ് തകര്‍ന്ന്
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ദിനംപ്രതി
നിരവധി വാഹനങ്ങള്‍
കടന്നു പോകുന്ന
റഗുലേറ്ററിന്റെ
മുകളിലത്തെ റോഡിന്റെ
ശോച്യാവസ്ഥ
റഗുലേറ്ററിന് ബലക്ഷയം
ഉണ്ടാക്കുമെന്നതുകൂടി
പരിഗണിച്ച് ഈ റോഡ്
അടിയന്തരമായി ടാര്‍
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
പ്രസ്തുത
റോഡ് ടാര്‍
ചെയ്യുന്നതിന് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
പാണ്ടിക്കണ്ടം
റഗുലേറ്റര്‍ കം ബ്രിഡ്ജ് പണി
പൂര്‍ത്തീകരിക്കാന്‍ നടപടി
5058.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പാണ്ടിക്കണ്ടം
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ എല്ലാ
പണികളും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇലക്ട്രിഫിക്കേഷന്
പണി
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തതു കാരണം
പദ്ധതിയുടെ മറ്റ്
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കിയിട്ടും
കടുത്ത വേനലില്‍ വെള്ളം
പൂര്‍ണ്ണമായി
ശേഖരിക്കാന്‍
സാധിക്കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
മറ്റ് പ്രവൃത്തികള്‍
പൂര്‍ത്തിയായ
സ്ഥിതിക്ക്
ഇലക്ട്രിഫിക്കേഷന്
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കടമക്കുടി
ഗ്രാമപഞ്ചായത്തിലെ ജലവിതരണ
പൈപ്പുകള്‍
5059.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമക്കുടി
ഗ്രാമപഞ്ചായത്തിലെ
ജലവിതരണ പൈപ്പുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തി
നടപ്പാക്കുന്നതില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ കരാര്‍
കാലാവധി വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഈ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ മേജര്‍/മൈനര്‍
ഇറിഗേഷന്‍ പ്രവൃത്തികൾ
5060.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മേജര്‍/
മൈനര്‍ ഇറിഗേഷന്‍
വകുപ്പുകള്‍ മാവേലിക്കര
നിയോജക മണ്ഡലത്തില്‍
എസ്റ്റിമേറ്റ്
തയ്യാറാക്കി തുക
അനുവദിച്ച്
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
വിശദവിവരം ലഭ്യമാക്കുമോ
;
(ബി)
ആര്.ഐ.ഡി.എഫ്
23- ല്‍
ഉള്‍പ്പെടുത്തുന്നതിന്
മാവേലിക്കര നിയോജക
മണ്ഡലത്തിലെ എന്തൊക്കെ
പ്രവൃത്തികളാണ്
എസ്റ്റിമേറ്റ്
തയ്യാറാക്കി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
ഭരണാനുമതിക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
നെടുമങ്ങാട്
മണ്ഡലത്തിലെ ഇറിഗേഷന്‍
പ്രവൃത്തികള്‍
5061.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം (മേജര്‍ ഇറിഗേഷന്‍
& മെെനര്‍
ഇറിഗേഷന്‍) ഇറിഗേഷന്‍
വകുപ്പ് മുഖാന്തരം
നെടുമങ്ങാട്
മണ്ഡലത്തില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
പൂര്ത്തിയാകാത്തവ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ;
(സി)
വിവിധ
പ്രവൃത്തികള്‍ക്കായി
നാളിതുവരെയായി എത്ര തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ?
ആവോലിച്ചാല്‍
ലിഫ്റ്റ് ഇറിഗേഷന്റെ
പ്രവര്‍ത്തനം
പുനരാരംഭിക്കുവാന്‍ നടപടി
5062.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരവധി
വര്‍ഷങ്ങളായി
പ്രവര്‍ത്തന രഹിതമായ
ആവോലിച്ചാല്‍
വില്ലാഞ്ചിറ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
പുനരുദ്ധാരണം നടത്തി
പ്രവര്‍ത്തന
സജ്ജമാക്കാന്‍ നടപടി
സ്വീകരിക്കുമെന്ന് 2016
സെപ്റ്റംബറില്‍
എം.എല്‍.എ.യുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ അധികൃതര്‍
ഉറപ്പുനല്‍കിയിരുന്നെങ്കിലും
നാളിതുവരെ പ്രവര്‍ത്തനം
പുനരാരംഭിച്ചിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
കാര്യത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ബി)
പല്ലാരി
മംഗലം, വാരപ്പെട്ടി,
പൈങ്ങോട്ടൂര്‍
ഗ്രാമപഞ്ചായത്ത്
പ്രദേശങ്ങള്‍ക്കും
കോതമംഗലം
മുനിസിപ്പാലിറ്റിയുടെ
വിവിധ മേഖലകള്‍ക്കും
പ്രയോജനപ്പെടുന്ന
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയുടെ
പ്രവര്‍ത്തനം
പുനരാരംഭിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കുട്ടനാട്ടിലെ
പോളശല്യം പരിഹരിക്കാന്‍ നടപടി
T 5063.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടനാട്ടിലെ
ഇടതോടുകളിലും
കായലുകളിലും രൂക്ഷമായ
പോളശല്യം മൂലം
പകര്‍ച്ചവ്യാധികള്‍
വ്യാപിക്കുന്നതിനാൽ
പോളശല്യം ശാശ്വതമായി
നിർമ്മാർജ്ജനം
ചെയ്യുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
5064.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
അനുവദിച്ച
ഇറിഗേഷന്‍/വാട്ടര്‍
അതോറിറ്റി
കുടിവെള്ള,പദ്ധതികള്‍
ഏതെല്ലാം; അവയുടെ
പ്രവൃത്തികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
മുന്‍സര്‍ക്കാര്‍
കാലയളവില്‍ അനുമതി
നല്കിയവയും
പ്രവൃത്തികള്‍
പൂര്ത്തീകരിക്കാത്തവയുമായ
കുടിവെള്ള പദ്ധതികളുടെ
നിലവിലെ അവസ്ഥ
എന്താണെന്നും എപ്പോള്‍
ഇവ പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും ഇനം
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
മണ്ഡലത്തിലെ
കര്‍ഷകര്‍ക്ക്
കൃഷിക്കാവശ്യമുള്ള ജലം
ലഭ്യമാക്കാന്‍
ഇറിഗേഷന്‍ വകുപ്പും
ജനങ്ങള്‍ക്കാവശ്യമുള്ള
കുടിവെള്ളം
ലഭ്യമാക്കാന്‍ വാട്ടര്‍
അതോറിറ്റിയും നിലവില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
സ്വീകരിക്കാനുദ്ദേശിക്കുന്ന
തുടര്‍നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
കൊയിലാണ്ടിയില്‍
വാട്ടര്‍ അതോറിട്ടിക്ക് ഭൂമി
വിട്ടുനല്‍കാന്‍ നടപടി
5065.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയില്‍
നടപ്പിലാക്കുന്ന സമഗ്ര
കുടിവെള്ള പദ്ധതിയുടെ
വാട്ടര്‍ ടാങ്ക്
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
ഇറിഗേഷന്‍ വകുപ്പിന്റെ
കീഴിലുള്ള സ്ഥലം വിട്ടു
നല്കുവാനുള്ള വാട്ടര്‍
അതോറിറ്റിയുടെ അപേക്ഷ
സർക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
പ്രസ്തുത ഭൂമി വിട്ടു
നല്കുന്നതില്
നിലവിലുള്ള തടസ്സങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
തടസ്സങ്ങള്‍
പരിഹരിച്ച് കാലതാമസം
കൂടാതെ വാട്ടര്‍
അതോറിട്ടിക്ക്
എന്നത്തേക്ക് ഭൂമി
വിട്ടു
നല്‍കാനാകുമെന്ന്
വെളിപ്പെടുത്തുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ മെെനര്‍
ഇറിഗേഷന്‍ വകുപ്പ്
പ്രവൃത്തികള്‍
5066.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
2017 - 18 സാമ്പത്തിക
വര്‍ഷത്തില്‍ മെെനര്‍
ഇറിഗേഷന്‍
ഡിപ്പാര്‍ട്ട്മെന്റ്
എത്ര വര്‍ക്കുകള്‍ ആണ്
ചെയ്യുന്നത് എന്ന്
വ്യക്തമാക്കാമോ;
അതില്‍ കുളങ്ങള്‍
ഏതെല്ലാം ആണ്; അതിന്
അനുവദിച്ച തുക
എത്രയാണ്;
(ബി)
2017
- 18 വര്‍ഷത്തില്‍
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
തോടുകളില്‍ മെെനര്‍
ഇറിഗേഷന്‍ വര്‍ക്കുകള്‍
ചെയ്യുന്നുണ്ടോ;
എങ്കില്‍ സ്ഥലവും പേരും
അതിന്റെ അടങ്കല്‍
തുകയും
വ്യക്തമാക്കാമോ;
(സി)
2017
-18 വര്‍ഷത്തില്‍
മെെനര്‍ ഇറിഗേഷന്‍
വകുപ്പിൽ നിന്നും
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
ഏതെങ്കിലും കുളങ്ങള്‍,
തോട് എന്നിവയുടെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഭരണാനുമതി
ലഭിക്കാനുണ്ടോ; എങ്കിൽ
ഇതിന്റെ വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
2017
- 18 വര്‍ഷത്തില്‍
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
തോടുകളുടെ എത്ര
വര്‍ക്കുകളുടെ
എസ്റ്റിമേറ്റ് ആണ്
എടുത്തത് എന്ന്
വ്യക്തമാക്കുമോ;
അതിന്റെ പേരും സ്ഥലവും
തുകയും
വ്യക്തമാക്കാമോ?
അങ്കമാലി മണ്ഡലത്തിലെ
റോഡുകളും നടപ്പാതകളും
കെട്ടിടങ്ങളും
5067.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
ഇറിഗേഷന്‍ വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
റോഡുകളുടെയും
നടപ്പാതകളുടെയും വിവരം
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്ര റോഡുകളാണ്
തകര്‍ന്ന്
കിടക്കുന്നത്; ഇൗ
റോഡുകള്‍
പുനരുദ്ധരിക്കുന്നതിന്
എന്ത് നടപടിയാണ്
വകുപ്പ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം അടിസ്ഥാന
വികസനത്തിനും ഇത്തരം
പ്രവൃത്തികള്‍ക്കുമായി
ഇറിഗേഷന്‍ വകുപ്പിന്
എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇറിഗേഷന്‍
വകുപ്പിന്റെ കീഴിലുള്ള
കെട്ടിടങ്ങളും
റോഡുകളും തകര്‍ന്ന്
കിടക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
വകുപ്പിന്
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
ജല
സംരക്ഷണ പദ്ധതികളുടെ
അപര്യാപ്തത
5068.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
സംരക്ഷണ
പദ്ധതികളില്ലാത്തത്
കാരണം കേരളത്തിന്
ലഭിക്കേണ്ട ജലം അയല്‍
സംസ്ഥാനങ്ങള്‍
ചോര്‍ത്തുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രതിവര്‍ഷം
ശരാശരി 3000 ടി.എം.സി
ജലം മഴയിലൂടെ
സംസ്ഥാനത്ത്
ലഭിക്കുമ്പോള്‍
ഉപയോഗിക്കപ്പെടുന്നത്
290 ടി.എം.സി
മാത്രമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കബനി
നദിയില്‍ നിന്ന്
കേരളത്തിന് അനുവദിച്ച
21 ടി. എം.സി ജലത്തില്‍
17 ടി.എം.സിയും
കര്‍ണ്ണാടകയാണ്
ഉപയോഗിക്കുന്നതെന്നത്
വസ്തുതണോ;വ്യക്തമാക്കാമോ;
(ഡി)
കാവേരി
കരാര്‍ പ്രകാരം 30
ടി.എം.സി ജലം
കേരളത്തിനവകാശപ്പെട്ടതാണെങ്കിലും
ഉപയോഗിക്കുന്നത് 5
ടി.എം.സി
മാത്രമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കഴിഞ്ഞ
35 വര്‍ഷത്തിനിടയില്‍
കേരളം പ്രധാന ജലസേചന
പദ്ധതികളൊന്നും
നടപ്പാക്കിയിട്ടില്ലെന്ന
റിപ്പോര്‍ട്ടുകൾ
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കുമോ?
ജലസേചന
പദ്ധതികളുടെ ഭാഗമായ
കെട്ടിടങ്ങള്‍
5069.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
പദ്ധതികളുടെ ഭാഗമായി
നിലവില്‍ എത്ര
കെട്ടിടങ്ങള്‍ ഉണ്ട്;
അവയില്‍
ജീര്‍ണ്ണാവസ്ഥയില്‍
ഉള്ളവ എത്ര;
(ബി)
കെട്ടിടങ്ങള്‍
ഫലപ്രദമായി
സംരക്ഷിക്കുവാന്‍ നടപടി
കൈക്കൊള്ളുമോ;വിശദാംശം
വ്യക്തമാക്കുമോ?
മൂവാറ്റുപുഴ
വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ
കാരിക്കോട് ഡിസ്ട്രിബ്യൂട്ടറി
5070.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
വാലി ഇറിഗേഷന്‍
പ്രോജക്ടിന്റെ
കാരിക്കോട്
ഡിസ്ട്രിബ്യൂട്ടറിയുടെ
സ്ഥലമേറ്റെടുപ്പ്
സംബന്ധിച്ച് ഡയറക്ട്
പര്‍ച്ചേസിന് അനുമതി
ലഭിച്ചിട്ടും
സ്ഥലമേറ്റെടുക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
വര്‍ഷത്തെ ആക്ഷന്‍
പ്ലാനില്‍ രണ്ട് കോടി
രൂപ
വകയിരുത്തിയെങ്കിലും
ലെറ്റര്‍ ഓഫ് ക്രഡിറ്റ്
പ്രൊപ്പോസലിന് (ഫയല്‍
നമ്പര്‍
606299/Fin/I&PW-B)ധനകാര്യവകുപ്പ്
ഇനിയും അനുമതി
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഫയലില്‍ ധനകാര്യ
വകുപ്പ് അനാവശ്യ
തടസ്സങ്ങള്‍
നിരത്തുന്നതായുള്ള
പരാതി പരിശോധിക്കുമോ;
ഡയറക്ട് പര്‍ച്ചേസ്
നല്കാന്
ഉത്തരവായെങ്കിലും പണം
നല്കാന്
പറഞ്ഞിട്ടില്ല എന്ന
വിചിത്രവാദം
അനാവശ്യമായി പദ്ധതി
വൈകിപ്പിക്കുന്നത്
കാരണമാകുന്നത് തടയാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
കാരിക്കോട്
ഡിസ്ട്രിബ്യൂട്ടറിയുടെ
സ്ഥലമേറ്റെടുക്കലുമായി
ബന്ധപ്പെട്ട ഫയല്‍
എത്രയും വേഗം തീര്‍പ്പ്
കല്‍പ്പിച്ച് പദ്ധതി
പൂര്‍ത്തീകരിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ഭൂഗര്‍ഭ
ജലചൂഷണത്തിന് നിയന്ത്രണം
5071.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജലചൂഷണം
സംബന്ധിച്ച്
നിബന്ധനകള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ചെറുകിട
ഇടത്തരം വ്യവസായ
യൂണിറ്റുകളുടെ
പ്രവര്‍ത്തനത്തിനാവശ്യമായ
കുഴല്‍ കിണറുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
നിബന്ധനകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(സി)
വേനല്‍ക്കാലത്ത്
ഭൂഗര്‍ഭ ജലം അമിതമായി
ചൂഷണം ചെയ്യുന്നത്
നിയന്ത്രിക്കുന്നതിനായി
കൂടുതല്‍ നിബന്ധനകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
ഹരിപ്പാട്
മണ്ഡലത്തിലെ കുഴല്‍ കിണര്‍
നിര്‍മ്മാണം
5072.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ
കാര്‍ത്തികപള്ളി
മഹാദേവി കാടില്‍
ഭൂജലവകുപ്പ് മുഖേന
നിര്‍മ്മിക്കുവാന്‍
അനുവദിച്ചിരുന്ന കുഴല്‍
കിണറിന്റെ നിര്‍മ്മാണ
പുരോഗതി അറിയിക്കുമോ;
(ബി)
ഈ
കുഴല്‍ കിണറിന്റെ
നിര്‍മ്മാണം
വൈകുന്നതിന്റെ
കാരണമെന്താണ്;
(സി)
പ്രസ്തുത
കുഴല്‍ കിണറിന്റെ
നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തീകരിച്ച്
സ്ഥലത്തെ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കിണറുകളിലെ
ജലനിരപ്പിലുണ്ടായ വ്യത്യാസം
5073.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കിണറുകളില്‍ ഈ വര്‍ഷം
ജലനിരപ്പിലുണ്ടായ
വ്യത്യാസം
എങ്ങനെയായിരുന്നെന്ന്
വ്യക്തമാക്കുമോ;
(ബി)
കിണറുകളിലെ
ജലനിരപ്പ് സംബന്ധിച്ച
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ
കണക്കുകള്‍
അറിയിക്കാമോ;
(സി)
കിണറുകളിലെ
ജലനിരപ്പ് ക്രമാതീതമായി
കുറയുന്നത് തടയാന്‍
എന്തൊക്കെ നടപടികളാണ്
വിഭാവനം ചെയ്ത്
നടപ്പിലാക്കിയതെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
നിയന്ത്രണത്തില്‍ കുപ്പിവെള്ള
വിതരണം
5074.
ശ്രീ.എം.ഉമ്മര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുപ്പിവെള്ള വിതരണ മേഖല
നിലവില്‍ സ്വകാര്യ
കമ്പനികളുടെ
നിയന്ത്രണത്തിലാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതിയ
നിയമ
നിര്‍മ്മാണത്തിലൂടെ
സ്വകാര്യ
കമ്പനികള്‍ക്ക് യഥേഷ്ടം
ഭൂഗര്‍ഭജലം ചൂഷണം
ചെയ്യാന്‍ അനുമതി
നല്‍കുന്നത്
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
(സി)
പ്രകൃതി
സമ്പത്തിന്റെ
കാര്യത്തില്‍ സുസ്ഥിര
വികസനം
സാധ്യമാക്കുന്നതിനായി
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
കുപ്പിവെള്ള വിതരണം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ചെറുകിട
കരാറുകാര്‍ക്ക് നല്‍കാനുള്ള
കുടിശ്ശിക തുക
5075.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍ ചെയ്ത
ചെറുകിട കരാറുകാര്‍ക്ക്
കുടിശ്ശികയായി എത്ര തുക
നല്‍കാനുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
എത്ര
കാലമായി എത്ര
കരാറുകാര്‍ക്ക് എത്ര
തുക വീതമാണ്
നല്‍കാനുള്ളതെന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(സി)
ഈ തുക കുടിശ്ശികയായി
മാറിയത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
കുടിശ്ശിക എപ്പോള്‍
കൊടുത്തു
തീര്‍ക്കുമെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ള
സ്രോതസ്സുകളുടെ മലിനീകരണം
5076.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അശാസ്ത്രീയമായ
ശുചിത്വശീലങ്ങളും
വിവേചനരഹിതമായ മാലിന്യ
നിര്‍മ്മാര്‍ജ്ജനവും
നമ്മുടെ ഭൂരിപക്ഷം
കുടിവെള്ള
സ്രോതസ്സുകളെയും
മലിനപ്പെടുത്തി എന്നത്
വസ്തുതയല്ലെ;
(ബി)
ആരോഗ്യ
സാമ്പത്തിക മേഖലകളില്‍
സ്വാധീനം ചെലുത്തുന്ന
കുടിവെള്ള മാനേജ്
മെന്റിന്റെ
കാര്യത്തില്‍ സംസ്ഥാനം
പിന്നില്‍ ആയതിന്റെ
ഗൗരവം സര്‍ക്കാര്‍
കണക്കിലെടുത്തിട്ടുണ്ടോ;
(സി)
ജലജന്യ
രോഗങ്ങളില്‍
പ്രതിവര്‍ഷം വര്‍ദ്ധനവ്
ഉണ്ടാകുന്നുവെന്നത്
ആശങ്കപ്പെടുത്തുന്ന
ഒന്നാകയാല്‍ ജലത്തിന്റെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിനും
അതുവഴി ജനങ്ങളുടെ
ആരോഗ്യം
സംരക്ഷിക്കുന്നതിനും
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ?
ജലസുരക്ഷയ്ക്ക്
മാസ്റ്റര്‍ പ്ലാന്‍
5077.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസുരക്ഷയ്ക്ക്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാന്‍ നടപടി
ആരംഭിച്ചിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഒരു
നിശ്ചിത സ്ക്വയര്‍
ഫീറ്റിന് മുകളിലുളള
എല്ലാവിധ
വാസഗൃഹ/കോമേഴ്സല്‍
കെട്ടിടങ്ങളുടെയും
പരിസരത്ത് മഴക്കുഴി
നിര്‍ബന്ധിതമായി
നിര്മ്മിയ്ക്കണമെന്നുളളതിന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ച്
വരള്‍ച്ചയെ നേരിടാന്‍
നടപടി
സ്വീകരിയ്ക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇതിനെ
സംബന്ധിച്ച് നിലവില്‍
എന്തെങ്കിലും
ഉത്തരവുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
മലപ്പുറം മണ്ഡലത്തിലെ
മൈനോറിറ്റി കുടിവെള്ള പദ്ധതി
5078.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനോറിറ്റി
കുടിവെള്ള പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മലപ്പുറം മണ്ഡലത്തില്‍
നടപ്പാക്കി വരുന്ന
വിവിധ പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
അവ
ഓരോന്നും ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ; പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
മാവേലിക്കര തഴക്കര കുടിവെള്ള
പദ്ധതി
5079.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ തഴക്കര
കുടിവെള്ള
പദ്ധതിക്കുള്ള
എസ്റ്റിമേറ്റ്
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി കിഫ്ബി
മുഖാന്തിരം
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
ജലനിധി
- മൂന്നാംഘട്ടം
5080.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധിയുടെ
മൂന്നാം ഘട്ടത്തിന്
കേന്ദ്ര സർക്കാർ അനുമതി
നൽകിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ?
(ബി)
ജലനിധിയുടെ
ഒന്നും രണ്ടും
ഘട്ടത്തില്‍ ഏതെല്ലാം
പദ്ധതികളും
പ്രവൃത്തികളുമാണ്
നടത്തിയതെന്ന്
പഞ്ചായത്തുകള്‍
തിരിച്ചു് തുക സഹിതം
വ്യക്തമാക്കാമോ;
(സി)
ഒന്നും
രണ്ടും ഘട്ടത്തില്‍
ഉള്‍പ്പെട്ട
പഞ്ചായത്തുകള്‍ മൂന്നാം
ഘട്ടത്തിലും
ഉള്‍പ്പെടുമോ;
വ്യക്തമാക്കാമോ;
(ഡി)
ജലനിധിയില്‍
ഉള്‍പ്പെടുത്തി
ചെയ്യാവുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
മൂന്നാം
ഘട്ടത്തില്‍
ഉള്‍പ്പെടുന്ന
പഞ്ചായത്തുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ജലനിധിയില്‍
പഞ്ചായത്തുകളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ജി)
മൂന്നാം
ഘട്ടത്തിലെ ചെലവ്
എത്രയാണെന്നും ഇതില്‍
ആരുടെയെല്ലാം
വിഹിതമുണ്ടെന്നും
വ്യക്തമാക്കാമോ?
ജലനിധി
പദ്ധതിയുടെ മൂന്നാംഘട്ടം
5081.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതിയുടെ മൂന്നാംഘട്ട
പദ്ധതി രൂപരേഖയ്ക്ക്
അംഗീകാരം
ലഭിച്ചുവോ;പ്രസ്തുത
പദ്ധതിയുടെ അടങ്കല്‍
തുക എത്രയാണ്;
(ബി)
മൂന്നാംഘട്ട
പദ്ധതിയില്‍പെടുത്തി
കൊല്ലം ജില്ലയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
കൊല്ലം
ജില്ലയില്‍ നടപ്പിലാക്കിയ
ജലനിധി രണ്ടാം ഘട്ട
പ്രവര്‍ത്തനങ്ങള്‍
5082.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതിയുടെ രണ്ടാംഘട്ട
നിര്‍മ്മാണം ആരംഭിച്ചത്
എന്നാണെന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വെളിപ്പെടുത്തുമോ;
(ബി)
രണ്ടാംഘട്ട
പദ്ധതിയുടെ ആകെ
അടങ്കല്‍ എത്ര
രൂപയായിരുന്നുവെന്ന്
അറിയിക്കുമോ;
(സി)
ഇതിന്റെ
രണ്ടാംഘട്ടത്തിന്റെ
ഭാഗമായി കൊല്ലം
ജില്ലയില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
എളവള്ളി
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന ജലനിധി
പദ്ധതി
5083.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജക മണ്ഡലത്തിലെ
എളവള്ളി
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
ജലനിധി പദ്ധതിയുടെ
മൊത്തം അടങ്കല്‍ തുക
എത്രയാണ്;
(ബി)
ഇൗ
പദ്ധതിയില്‍ ഉള്ള
ഗുണഭോക്താക്കളുടെ
എണ്ണം എത്രയാണ്;
(സി)
പ്രസ്തുത
പദ്ധതിയിലുള്ള മുഴുവന്‍
ഗുണഭോക്താക്കള്‍ക്കും
ഇൗ വേനല്‍ക്കാലത്ത്
ജലലഭ്യത ഉറപ്പാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
വൈതമണി
സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്‍
5084.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
അതിരൂക്ഷമായ കുടിവെള്ള
ക്ഷാമം നേരിടുവാന്‍
പോകുകയാണ് എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വേനല്‍മഴ
ലഭിച്ചില്ലെങ്കില്‍
തലസ്ഥാന ജില്ല
കുടിവെള്ളത്തിനായി
കഴിഞ്ഞ
വര്‍ഷത്തേക്കാള്‍
രൂക്ഷമായ പ്രതിസന്ധി
നേരിടേണ്ടി വരുന്ന
സാഹചര്യമുണ്ടോ;വ്യക്തമാക്കുമോ;
(സി)
തലസ്ഥാന
നഗരി ഇന്ന്
അഭിമുഖീകരിക്കുന്ന
പ്രതിസന്ധിയെക്കുറിച്ച്
നേരത്തേ തന്നെ
വിദഗ്ധര്‍
മുന്നറിയിപ്പ്
നല്‍കിയതാണെങ്കിലും
വാട്ടര്‍ അതോറിറ്റിയും
സര്‍ക്കാരും ഇത്
വേണ്ടത്ര
ഗൗരവത്തിലെടുത്തില്ലായെന്നത്
വസ്തുതയാണോ;
വിശദമാക്കാമോ;
(ഡി)
1997-ല്‍
ശ്രീ. വൈതമണി
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നു;
പ്രസ്തുത നിര്‍ദ്ദേശ
പ്രകാരമുള്ള നടപടികള്‍
ഏന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയില്‍ വരള്‍ച്ചയെ
പ്രതിരോധിക്കാന്‍
മുന്നൊരുക്കങ്ങള്‍
5085.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയില്‍ മഴക്കുറവ്
കാരണം ഈ വര്‍ഷവും
വരള്‍ച്ച
രൂക്ഷമാകുമെന്ന
സാഹചര്യത്തില്‍
വരള്‍ച്ചയെ
പ്രതിരോധിക്കുന്നതിനും
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനുമായി
എന്തെല്ലാം മുന്നൊരുക്ക
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത ജില്ലയില്‍
നടത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുടിവെള്ള
സംരക്ഷണത്തിന് നടപടി
5086.
ശ്രീ.രാജു
എബ്രഹാം
,,
ഐ.ബി. സതീഷ്
,,
വി. കെ. സി. മമ്മത് കോയ
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനത്തിന്റെ
ഭാഗമായി അനുഭവപ്പെടുന്ന
അത്യുഷ്ണം സംസ്ഥാനത്തെ
ജലസ്രോതസ്സുകള്‍
അതിവേഗം വറ്റി വരളാന്‍
കാരണമാകുന്ന അവസ്ഥ
കണക്കിലെടുത്തു
കുടിവെള്ള
സംരക്ഷണത്തിനായി
സത്വരമായി എന്തെല്ലാം
മുന്‍കരുതലാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
വര്‍ഷകാലത്ത്
സാധാരണ തോതില്‍ മഴ
ലഭിച്ചിട്ടും
ജലസ്രോതസ്സുകള്‍
പതിവിലും നേരത്തെ
വരളാനിടയായതു ജലസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമല്ലാത്തതു
കൊണ്ടായതിനാല്‍
മഴക്കുഴി നിര്‍മ്മാണവും
മഴവെള്ള സംഭരണ
പദ്ധതികളും അവലോകനം
ചെയ്തു വേണ്ട ഇടപെടല്‍
നടത്തുമോ;
(സി)
നിലവിലെ
സാഹചര്യം
കണക്കിലെടുത്ത്
ജലദുരുപയോഗം തടയാന്‍
വേണ്ട ശക്തമായ പ്രചരണ
പരിപാടികള്‍ നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കേരള
ജല അതോറിറ്റിക്കുണ്ടാകുന്ന
ജലനഷ്ടം
5087.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റി പ്രതിദിനം
വിതരണത്തിനായി
തയ്യാറാക്കുന്ന
വെള്ളത്തിന്റെ 45
ശതമാനവും
കണക്കില്‍പെടാതെ
നഷ്ടപ്പെടുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ജല
അതോറിറ്റിക്കുണ്ടാകുന്ന
നഷ്ടം സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
പ്രതിദിനം ഉണ്ടാകുന്ന
നഷ്ടം സംബന്ധിച്ച
കണക്കുകള്‍
വെളിപ്പെടുത്തുമോ;
(സി)
അറ്റകുറ്റപ്പണികള്‍ക്കായി
പ്രധാന നഗരങ്ങളില്‍
മാത്രമുള്ള ബ്ലൂ
ബ്രിഗേഡ് സംവിധാനം
സംസ്ഥാന വ്യാപകമായി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള
വാട്ടര്‍ അതോറിറ്റി നേരിടുന്ന
പ്രതിസന്ധികള്‍
5088.
ശ്രീ.ബി.സത്യന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
നേരിട്ടുകൊണ്ടിരിക്കുന്ന
പ്രതിസന്ധികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വാട്ടര്‍
അതോറിറ്റിക്ക് വിവിധ
വകുപ്പുകളും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും
നല്‍കാനുള്ള കുടിശ്ശിക
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കരാറുകാര്‍ക്ക്
വാട്ടര്‍ അതോറിറ്റി
കൊടുത്തു
തീര്‍ക്കാനുള്ള
കുടിശ്ശിക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
വാട്ടര്‍
അതോറിറ്റിയുടെ
നിര്‍മ്മാണത്തിലിരിക്കുന്ന
വിവിധ
പദ്ധതികള്‍,കേന്ദ്രസഹായം
നിലച്ചതു മൂലം
സ്തംഭനാവസ്ഥയില്‍
ആണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതു
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
ഭാരതപ്പുഴയിൽ
നിന്നെടുക്കുന്ന കുടിവെള്ളം
ശുദ്ധീകരിക്കുന്നതിന് നടപടി
5089.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനേകായിരം
ജനങ്ങളുടെ കുടിവെള്ള
സ്രോതസ്സായ
ഭാരതപ്പുഴയുടെ
മലിനീകരണം തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; പുഴ
മലിനീകരണം തടയാന്‍
ഏതെല്ലാം മാര്‍ഗങ്ങള്‍
ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഭാരതപ്പുഴയില്‍
നിന്നും
കുടിവെള്ളത്തിനായി
പമ്പ് ചെയ്യുന്ന ജലം
ഏതെല്ലാം വിധത്തിലാണ്
ശുദ്ധീകരണം
നടത്തുന്നതെന്ന്
വിശദീകരിക്കാമോ?
ജലസേചന
പദ്ധതികളിലെ സംഭരണശേഷി
5090.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ജലസേചന പദ്ധതികളിലെ
സംഭരണശേഷി
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
സംഭരണശേഷിയുടെ
കാര്യത്തില്‍ മുന്നില്‍
നില്ക്കുന്ന ഡാമുകള്‍
ഏതെല്ലാം; വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
വരള്‍ച്ച
പരിഹരിക്കാന്‍
പര്യാപ്തമായ ജലം
നിലവില്‍ ഡാമുകളിലുണ്ടോ
; വിശദമാക്കാമോ?
വാട്ടര്‍
അതോറിറ്റി ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്നുള്ള
ബുദ്ധിമുട്ടുകള്‍
5091.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
പൈപ്പ് കണക്ഷന്
അപേക്ഷിക്കുന്ന
ഉപഭോക്താവിന് വാട്ടര്‍
അതോറിറ്റി
ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്നും
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കണക്ഷന്
പ്രവര്‍ത്തികള്‍
ചെയ്യുന്ന ലൈസൻസ്ഡ്
പ്ലംബര്‍മാരും വാട്ടര്‍
അതോറിറ്റി ഉദ്യോഗസ്ഥരും
തമ്മിലുള്ള അവിശുദ്ധ
ബന്ധം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ചുള്ള
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
വാട്ടര്‍
അതോറിറ്റിയുടെ അക്കൗണ്ട്സ്
ജോലികള്‍ക്ക് പുറം കരാര്‍
5092.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വാട്ടര്‍
അതോറിറ്റിയിലെ
അക്കൗണ്ട്സ്
വിഭാഗത്തില്‍ നിലവില്‍
എത്ര
ജീവനക്കാരുണ്ടെന്നും
പ്രസ്തുത വിഭാഗത്തിന്റെ
പ്രധാന ചുമതല
എന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗം കെെകാര്യം
ചെയ്തു വരുന്ന
ജോലികള്‍ പുറം കരാര്‍
നല്കാന് സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
ചൊക്ലി
പഞ്ചായത്തില്‍ റെഗുലേറ്റര്‍
കം ബ്രിഡ്ജ്
5093.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ചൊക്ലി ഗ്രാമ
പഞ്ചായത്തില്‍
റെഗുലേറ്റര്‍ കം
ബ്രിഡ്ജിന് 2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
കിഫ്ബിയില്‍ തുക
വകയിരുത്തിയിരുന്നുവെങ്കിലും
2018-19 വര്‍ഷത്തെ
ബഡ്ജറ്റില്‍ ആയതിന്
എന്തെങ്കിലും തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
എത്രയാണെന്ന്
വ്യക്തമാക്കാമോ?
വേങ്ങര
തോട് സംരക്ഷണം
5094.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേങ്ങര
പഞ്ചായത്തിന്റെ പ്രധാന
ജലസ്രോതസ്സായ വേങ്ങര
തോട്
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ശുദ്ധജല
ലഭ്യത ഉറപ്പുവരുത്താനും
വേനല്‍ക്കാലത്ത്
പച്ചക്കറി കൃഷിക്ക്
ഉപയോഗയോഗ്യമാക്കാനും
കഴിയുന്ന ഒരു പ്രധാന
ജലസ്രോതസ്സായ വേങ്ങര
തോട്
സംരക്ഷിക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കാമോ?
തിരുനാവായ-കാടാമ്പുഴ
കുടിവെളള പദ്ധതി
5095.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
തിരുനാവായ-കാടാമ്പുഴ
കുടിവെളള പദ്ധതിയുമായി
ബന്ധപ്പെട്ട് പെെപ്പ്
ലെെന്‍
സ്ഥാപിക്കുന്നതിനുവേണ്ടി
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
80.12 ലക്ഷം രൂപയുടെ
പ്രൊപ്പോസല്‍ കേരള
വാട്ടര്‍
അതോറിറ്റിയില്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത തുക
അനുവദിച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(സി)
ഈ
പ്രദേശത്തെ
കുടിവെളളപ്രശ്നം
പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
മോര്യകാപ്പ്
കുടിവെള്ള ജലസേചന പദ്ധതി
5096.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
നന്നമ്പ്ര
ഗ്രാമപഞ്ചായത്തിലെ
മോര്യകാപ്പ് കുടിവെള്ള
ജലസേചന പദ്ധതി
നിര്‍വ്വഹണവുമായി
ബന്ധപ്പെട്ട നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
ഈ
പ്രവൃത്തിക്കായി കഴിഞ്ഞ
സര്‍ക്കാര്‍
ബഡ്ജറ്റില്‍ അഞ്ച്കോടി
രൂപ
വകകൊള്ളിച്ചിരുന്നോ; ഈ
പദ്ധതിയുടെ പണി
ആരംഭിക്കാതിരിക്കുന്നതിന്
സാങ്കേതികമായോ മറ്റ്
ഏതെങ്കിലും രീതിയിലോ
ഉള്ള തടസ്സങ്ങള്‍
ഉണ്ടോ; എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
മൂര്‍ക്കനാട്
കുടിവെള്ള പദ്ധതി
5097.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
മൂര്‍ക്കനാട് കുടിവെള്ള
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
നാളിതുവരെ
നടപ്പിലാക്കിയതും
നിലവില്‍ നടന്നു
വരുന്നതും ഭാവിയില്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്നതുമായ
പ്രവൃത്തികളുടെ വിവരം
ലഭ്യമാക്കാമോ;
(സി)
വരള്‍ച്ചാ കാലം
മുന്‍കൂട്ടി കണ്ട്
ജലലഭ്യതയ്ക്കായി
എന്തെല്ലാം നടപടികളാണ്
മൂര്‍ക്കനാട് കുടിവെള്ള
പദ്ധതിയിലൂടെ
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ?
കോവളം
നിയോജക മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
5098.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
നിയോജക മണ്ഡലത്തിലെ
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാം; എതെങ്കിലും
കുടിവെള്ള പദ്ധതിയുടെ
പ്രവര്‍ത്തനം ഇപ്പോള്‍
ഇല്ലാതായിട്ടുണ്ടോ;
(ബി)
പമ്പ്
കേടായതു കാരണം എത്ര
കുടിവെള്ള പദ്ധതികളുടെ
പമ്പിംഗ് നിറുത്തി
വച്ചിട്ടുണ്ട്; കേടായ
പമ്പുകള്‍
റിപ്പയറിംഗിനായി ഇനിയും
ഇളക്കി മാറ്റാനുണ്ടോ;
(സി)
പമ്പുകള്‍
റിപ്പയര്‍ ചെയ്ത
വകയില്‍ ഇനിയും പണം
നല്കുവാനുണ്ട് എന്ന
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ കുടിശ്ശികയുടെ
കാരണത്താല്‍ പമ്പ്
റിപ്പയര്‍ ചെയ്യുവാന്‍
കാലതാമസം
അനുഭവപ്പെടുന്നുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ചടയമംഗലം
മണ്ഡലത്തിലെ ജലവിഭവ വകുപ്പ്
പദ്ധതികള്‍
5099.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
നിയോജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പുമായി
ബന്ധപ്പെട്ടു പ്രവൃത്തി
നടന്നുവരുന്ന വിവിധ
പദ്ധതികളുടെ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
2018-19
വര്‍ഷത്തില്‍ പുതിയ
ഏതെങ്കിലും
പദ്ധതികള്‍ക്ക് അനുവാദം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വാമനപുരം
മണ്ഡലത്തിലെ ശുദ്ധജലവിതരണ
പദ്ധതികള്‍
5100.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന
ശുദ്ധജലവിതരണ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ജലശുദ്ധീകരണത്തിന്
ഏതൊക്കെ രീതികളാണ്
അവലംബിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ശുദ്ധിയാക്കാതെ
ജലം വിതരണം ചെയ്യേണ്ട
സാഹചര്യം
എപ്പോഴെങ്കിലും
ഉണ്ടായിട്ടുണ്ടോ;
(ഡി)
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
കുട്ടനാട്
സമഗ്ര കുടിവെള്ള പദ്ധതി
5101.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017
ലെ സംസ്ഥാന ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയ 195
കോടി രൂപയുടെ കുട്ടനാട്
സമഗ്ര കുടിവെള്ള
പദ്ധതിയും ഇപ്പോള്‍
കുട്ടനാട്ടില്‍ നടന്നു
കൊണ്ടിരിക്കുന്ന 70
കോടി രൂപയുടെ പെെപ്പ്
ലെെനുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തിയും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
സ്ഥാപിച്ച എത്ര പൈപ്പ്
ലൈനുകളില്‍ നിന്ന്
വെള്ളം പമ്പ് ചെയ്യാന്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സോഴ്സ് ഇല്ലാത്തതിനാല്‍
മുടങ്ങിയ കുടിവെളള പദ്ധതികള്‍
5102.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
വിതരണത്തിനുളള
പെെപ്പുകള്‍
സ്ഥാപിച്ചതിന് ശേഷം
സോഴ്സ്
ഇല്ലാത്തതിനാല്‍
മുടങ്ങികിടക്കുന്ന എത്ര
കുടിവെളള പദ്ധതികള്‍
സംസ്ഥാനത്തുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
ഏതെല്ലാമെന്നും അവ
പ്രാവര്‍ത്തികമാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ ?
നാദാപുരം
തൂണേരി-വേറ്റുമ്മല്‍-കായപ്പനച്ചി
ടെയില്‍ എന്‍ഡ്
ഡിസ്ട്രിബ്യൂഷന്‍ പദ്ധതി
5103.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ
തൂണേരി-വേറ്റുമ്മല്‍-കായപ്പനച്ചി
ഭാഗം ടെയില്‍ എന്‍ഡ്
ഡിസ്ട്രിബ്യൂഷന്‍
പദ്ധതി സര്‍ക്കാരിന്റെ
പരിഗണനയില്‍
ഉണ്ടോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ (നം.ജി.
170803742/2017/സി.എം.ഒ.)
എന്തൊക്കെ നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
കിണറുകളിലെ
ജലശുദ്ധി പരിശോധിക്കാൻ
സംവിധാനം
5104.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
കിണറുകളില്‍ നിന്ന്
ലഭിക്കുന്ന ജലം മാലിന്യ
മുക്തമാണെന്ന്
പരിശോധിച്ചുറപ്പ്
വരുത്തുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?