കൃഷി
ഓഫീസര്‍ തസ്തികയിലെ ഒഴിവുകള്‍
4035.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി ഓഫീസര്‍മാരുടെ
ഒഴിവുകള്‍
നിലവിലുണ്ടോ; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
വനിതാ
കൃഷി ഓഫീസര്‍മാര്‍ക്ക്
അവരുടെ ജില്ലയിലോ
അയല്‍ ജില്ലയിലോ
നിയമനം നല്‍കുന്നതിന്
പ്രത്യേക പരിഗണന
നല്‍കുമോ;
(സി)
കൃഷി
ഓഫീസര്‍മാരുടെ സേവനം
കൃഷി സംബന്ധമായ
പ്രവര്‍ത്തനങ്ങളില്‍
മാത്രം
വിനിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പാലക്കാട് ജില്ലയിലെ
നെല്‍കൃഷി
4036.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ നിലവില്‍
എത്ര ഹെക്ടര്‍
സ്ഥലത്താണ് നെല്‍കൃഷി
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നെല്‍കൃഷി
പ്രോത്സാഹിപ്പിച്ച്
നെല്ല് ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
കൃഷി
വകുപ്പിലെ വിവിധ അഴിമതികളെ
സംബന്ധിച്ച് കേസുകൾ
4037.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സർക്കാരിന്റെ
ഭരണകാലത്ത് കൃഷി
വകുപ്പിലെ വിവിധ
അഴിമതികളെ സംബന്ധിച്ച്
എത്ര കേസുകളില്‍
വകുപ്പുതല അന്വേഷണവും
വിജിലന്‍സ് അന്വേഷണവും
നടക്കുന്നുണ്ട്;
(ബി)
ഏതൊക്കെ
ഉദ്യോഗസ്ഥരാണെന്നും
ഇവർക്കെതിരെ എന്ത്
അഴിമതിയ്ക്കാണ്
അന്വേഷണമെന്നും പേരും
തസ്തികയും സഹിതം ജില്ല
തിരിച്ച് വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഏതൊക്കെ
ഉദ്യോഗസ്ഥന്റെ പേരിലാണ്
വിജിലന്‍സ് കേസ് ഉള്ളത്
ഇതിന്റെ വിശദാംശങ്ങള്‍
തസ്തിക സഹിതം
വിശദമാക്കുമോ;
(ഡി)
ഈ
സർക്കാർ അധികാരത്തില്‍
വന്ന ശേഷം കൃഷി
വകുപ്പിലെ വിവിധ
തസ്തികകളിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല കേസും
വിജിലന്‍സ് കേസും
ഉണ്ട്; പേരു സഹിതം
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ഹൈടെക്
കൃഷി രീതി
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
4038.
ശ്രീ.ജെയിംസ്
മാത്യു
,,
യു. ആര്. പ്രദീപ്
,,
കെ.ഡി. പ്രസേനന്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൈടെക് കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഏതെല്ലാം ഹൈടെക് കൃഷി
രീതികളാണ് നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കുമോ;
(സി)
കൃഷിഭവനുകള്‍
മുഖേന പോളി ഹൗസുകള്‍,
റെയില്‍ ഷെല്‍ട്ടര്‍
തുടങ്ങിയവയ്ക്കായി
എന്തെല്ലാം സഹായങ്ങളാണ്
നല്കി വരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
മുന്‍പ്
ഇപ്രകാരം
സ്ഥാപിക്കപ്പെട്ട പോളി
ഹൗസുകളുടെ കാര്യക്ഷമത
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
(ഇ)
ഈ
മേഖലയിലേയ്ക്ക്
കടന്നുവരുന്ന പുതിയ
സംരംഭകര്‍ക്കായി
എന്തെല്ലാം സഹായങ്ങളും
പരിശീലനവുമാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നേന്ത്ര
വാഴക്കൃഷിയിൽ കൈവരിച്ച
വളര്‍ച്ച
4039.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2015-16
സാമ്പത്തിക വര്‍ഷത്തെ
അപേക്ഷിച്ച് 2016-17
സാമ്പത്തിക
വര്‍ഷത്തില്‍ നേന്ത്ര
വാഴക്കൃഷിയിൽ എത്ര
ശതമാനം വളര്‍ച്ച
കൈവരിക്കാന്‍
സാധിച്ചിട്ടുണ്ട്;വിശദമാക്കുമോ?
കാര്‍ഷിക
സേവന കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
4040.
ശ്രീ.ഇ.പി.ജയരാജന്
,,
കെ. ദാസന്
,,
സി. കെ. ശശീന്ദ്രന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള കാര്‍ഷിക
സേവന കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
കര്‍ഷകര്‍ക്ക്
ഏതെല്ലാം വിധത്തിലുള്ള
സേവനങ്ങളാണ് ഇത്തരം
കേന്ദ്രങ്ങളില്‍
നിന്നും
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
യുവ
തലമുറയെ
കാര്‍ഷികവൃത്തിയിലേക്ക്
ആകര്‍ഷിക്കുന്നതിനുള്ള
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
കാര്‍ഷിക സേവന
കേന്ദ്രങ്ങള്‍ മുഖേന
നടപ്പാക്കി
വരുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ഇവയുടെ
പ്രവര്‍ത്തനം കൂടുതല്‍
പ്രദേശങ്ങളിലേക്ക്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ചാലക്കുടി
കപ്പത്തോട് സംരക്ഷണ
പദ്ധതിക്ക് അനുമതി
ലഭ്യമാക്കാൻ നടപടി
4041.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആർ.ഐ.ഡി.എഫ്.-
XXIII-ല്‍
ഉള്‍പ്പെടുത്തി
നബാര്‍ഡ്
സഹായത്തോടുകൂടി
നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
വിവിധ കാര്‍ഷിക
പദ്ധതികള്‍ക്ക്
അനുമതിയും ഫണ്ടും
അനുവദിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ബി)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കപ്പത്തോട് സംരക്ഷണം,
ചാത്തന്‍ചാല്‍ സംരക്ഷണം
എന്നീ പദ്ധതികള്‍
നടപ്പാക്കുന്നതിനുള്ള
തടസ്സങ്ങള്‍ നീക്കി
അനുമതി
ലഭ്യമാക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
പച്ചക്കറി
ഉത്പാദനത്തിലെ വളര്‍ച്ച
4042.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2015-16സാമ്പത്തിക
വര്‍ഷത്തെ അപേക്ഷിച്ച്
2016-17 സാമ്പത്തിക
വര്‍ഷത്തില്‍ പച്ചക്കറി
ഉത്പാദനത്തില്‍ എത്ര
ശതമാനം വളര്‍ച്ച
കൈവരിക്കാന്‍
സാധിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
കരനെല്‍കൃഷി
വ്യാപിപ്പിക്കുന്നതിനുള്ള
സഹായങ്ങള്‍
4043.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കരനെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
ഇൗ സര്‍ക്കാര്‍ നടത്തിയ
ക്രിയാത്മക ഇടപെടലുകള്‍
വിശദമാക്കുമോ;
(ബി)
ആദ്യഘട്ടത്തില്‍
ലക്ഷ്യമിട്ടതിനേക്കാള്‍
കൂടുതല്‍ സ്ഥലത്ത്
കരനെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കരനെല്‍കൃഷി
ചെയ്യുന്ന
കര്‍ഷകര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ഏതൊക്കെ
മേഖലകളിലാണ്
പ്രധാനമായും
കരനെല്‍കൃഷി
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
കരനെല്‍കൃഷി
കൂടുതല്‍
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
പച്ചക്കറികളിലെ
വിഷാംശം
പരിശോധിക്കുന്നതിനുള്ള
സംവിധാനം
4044.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവമെന്ന പേരില്‍
വിറ്റിരുന്ന
പച്ചക്കറികളില്‍
കീടനാശിനികള്‍
കണ്ടെത്തിയതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പച്ചക്കറികളിലെ
വിഷാംശം
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
കൃഷിവകുപ്പിലുള്ളതെന്ന്
വ്യക്തമാക്കുമോ?
പഴവര്‍ഗ്ഗങ്ങള്‍
വാണിജ്യാടിസ്ഥാനത്തില്‍
കൃഷിചെയ്യുന്നതിന്
പ്രോത്സാഹനം
4045.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കൃഷി ചെയ്യാവുന്ന
പഴവര്‍ഗ്ഗങ്ങള്‍
ഏതൊക്കെയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇവയെ
വാണിജ്യാടിസ്ഥാനത്തില്‍
കൃഷി ചെയ്യുന്നതിനുള്ള
പ്രചാരണങ്ങളോ
പ്രോത്സാഹനങ്ങളോ
കര്‍ഷകര്‍ക്ക്
നല്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
കേരളത്തിന്റെ
കാലാവസ്ഥയ്ക്ക്
അനുയോജ്യമായ
പഴവര്‍ഗ്ഗങ്ങളെ
വികസിപ്പിച്ചെടുത്ത്
വാണിജ്യാടിസ്ഥാനത്തില്‍
കൃഷി ചെയ്യുന്നതിന്
പ്രോത്സാഹനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പി.എം.കെ.എസ്.വൈ
പദ്ധതി പ്രകാരം
സമര്‍പ്പിക്കപ്പെട്ട
പ്രൊജെക്ടുകൾ
4046.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.കെ.എസ്.വൈ
പദ്ധതിക്കായി ഡി.പി.ആർ
കേന്ദ്രത്തിന്
സമർപ്പിച്ചിട്ടുണ്ടോ;
എത്ര കോടി രൂപയുടെ
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുളളത്;
(ബി)
പ്രസ്തുത
പദ്ധതിക്കായി ഇതുവരെ
കേന്ദ്രത്തിൽ നിന്നും
ലഭിച്ച തുകയുടെയും
വിനിയോഗിച്ച തുകയുടെയും
വിവരങ്ങൾ
ജില്ലാടിസ്ഥാനത്തിൽ
വകുപ്പ് തിരിച്ച്
നല്‍കുമോ;
(സി)
ഈ
പദ്ധതി പ്രകാരം
ഇന്നേവരെ
സമര്‍പ്പിക്കപ്പെട്ട
പ്രോജെക്റ്റുകളുടെ
തീയതി, അംഗീകാരം
ലഭിച്ചിട്ടുണ്ടെങ്കില്‍
അത് സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
എന്നിവ ലഭ്യമാക്കുമോ;
(ഡി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിലൂടെ
കാർഷിക ജലസേചന രംഗത്ത്
എന്തെല്ലാം മാറ്റം
കൊണ്ടുവരാമെന്നാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
റൈസ്
അഗ്രോ പാര്‍ക്കുകള്‍
4047.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റൈസ് അഗ്രോ
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
മൂല്യവര്‍ദ്ധിത
കാര്ഷികോല്പന്നങ്ങള്ക്ക്
വേണ്ടിയുള്ള ഇത്തരം
പാര്‍ക്കുകളില്‍
ചെറുകിട/ഇടത്തരം
സംരംഭകര്‍ക്ക്
ആവശ്യമുള്ള എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കുന്നതെന്നറിയിക്കാമോ?
കേരള
ഇന്നോവേഷന്‍ എക്സ്റ്റന്‍ഷന്‍
പ്രോജക്ട്
4048.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
രംഗത്ത് ന്യൂതന
സാങ്കേതിക വിദ്യകളെ
പ്രോത്സാഹിപ്പിക്കുന്നതിന്
വേണ്ടി കേരള
ഇന്നോവേഷന്‍
എക്സ്റ്റന്‍ഷന്‍
പ്രോജക്ട്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഏതൊക്കെ
പദ്ധതികള്‍
സംയോജിപ്പിച്ചു
കൊണ്ടാണ് ഈ
പ്രോജക്ടുകള്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ?
കേരളാ
സ്റ്റേറ്റ് സീഡ്
ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ
പ്രവര്‍ത്തനം
4049.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരില്‍
നിന്ന് വിത്ത്
സംഭരിക്കുന്നതിനും
ഗുണനിലവാരം ഉറപ്പാക്കി
വിതരണം നടത്തുന്നതിനും
നടത്തുന്ന ശ്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
കേരളാ
സ്റ്റേറ്റ് സീഡ്
ഡെവലപ്പ്മെന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കൃഷി
വകുപ്പിനു കീഴിലുള്ള
സീഡ് ഫാമുകളുടെ
വിശദവിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
കേരളത്തില്‍
രജിസ്റ്റേര്‍ഡ് വിത്ത്
ഉല്പാദനം
നടത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
കേരളാ
സ്റ്റേറ്റ് സീഡ്
ഡെവലപ്പ്മെന്റ്
അതോറിറ്റിയില്‍
ക്രമക്കേട് നടന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
കശുമാവ്
കൃഷി വികസനത്തിനായുള്ള
പ്രവര്‍ത്തനങ്ങള്‍
4050.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുമാവ്
കൃഷി വികസനത്തിനായി
കൃഷിവകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
തരിശ്
സ്ഥലങ്ങളിലും
സര്‍ക്കാര്‍ ഓഫീസുകളുടെ
പരിസരത്തും കശുമാവ്
കൃഷിചെയ്യുന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഉയരം
കുറഞ്ഞ കശുമാവ് കൃഷി
ചെയ്യാനായി കൃഷി
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
സഹായം ലഭിക്കുന്ന പദ്ധതികള്‍
4051.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ കൃഷി
വകുപ്പിന് കീഴില്‍
നൂറുശതമാനം കേന്ദ്ര
സഹായം ലഭിക്കുന്നതും
അന്‍പതുശതമാനം കേന്ദ്ര
സഹായം ലഭിക്കുന്നതുമായ
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക് എന്ത്
തുകയാണ്
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ചിട്ടുള്ളത്;
ഇനം തിരിച്ച് വിശദാംശം
നല്‍കുമോ;
(സി)
ലഭിച്ച
തുകയില്‍ ഓരോ
ഇനത്തിലും 2018
ഫെബ്രുവരി 28 വരെ എന്ത്
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
പദ്ധതികളുടെ അവലോകനം
നടത്തുന്നതിനുള്ള
സംവിധാനം എന്താണെന്ന്
അറിയിക്കാമോ?
കാര്‍ഷിക
മേഖലയിൽ പ്രഖ്യാപിച്ച
പദ്ധതികളുടെ അവലോകനം
4052.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17സാമ്പത്തിക
വര്‍ഷത്തെ പുതുക്കിയ
ബഡ്ജറ്റില്‍ കാര്‍ഷിക
മേഖലയുമായി
ബന്ധപ്പെട്ട്
പ്രഖ്യാപിച്ച
പദ്ധതികളുടെ നടത്തിപ്പ്
അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
പ്രഖ്യാപിച്ച
പദ്ധതികളില്‍
ഏതെങ്കിലും
നടപ്പിലാക്കുവാന്‍
കഴിയാതെ
വന്നിട്ടുണ്ടോ;എങ്കില്‍
അതിനുളള
കാരണമെന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
കര്‍മ്മസേനകള്‍ക്ക്
നല്‍കിവരുന്ന സഹായങ്ങൾ
4053.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്/ബ്ലോക്ക്
പഞ്ചായത്ത് തലങ്ങളില്‍
കാര്‍ഷിക
കര്‍മ്മസേനകള്‍
നിലവിലുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
കാര്‍ഷിക
കര്‍മ്മസേനകള്‍ക്ക്
ഏതൊക്കെ രീതിയിലുള്ള
സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രാഥമിക
സഹകരണ സംഘങ്ങളുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
കാര്‍ഷിക
കേന്ദ്രങ്ങള്‍ക്ക്
കൃഷിവകുപ്പ് ഏതെങ്കിലും
രീതിയിലുള്ള സഹായങ്ങള്‍
നല്‍കിവരുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
കര്‍ഷകര്‍ക്ക്
സൗജന്യ വൈദ്യുതി
4054.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷകര്‍ക്ക് സൗജന്യ
വൈദ്യുതി നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
(ബി)
എത്ര
കര്‍ഷകര്‍ക്കാണ്
പ്രസ്തുത പദ്ധതി
പ്രകാരം നിലവില്‍
സൗജന്യ വൈദ്യുതി
നല്‍കിവരുന്നത്;
അറിയിക്കാമോ;
(സി)
കര്‍ഷകര്‍ക്ക്
സൗജന്യ വൈദ്യുതി
നല്‍കുക വഴി എത്ര
ഹെക്ടര്‍ സ്ഥലത്ത്
ജലസേചനം ലഭ്യമാക്കാന്‍
കഴിയുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ഡി)
ഒരു
വര്‍ഷം എത്ര കോടി രൂപ ഈ
ഇനത്തില്‍ കൃഷി
വകുപ്പിന് ചെലവ്
വരുന്നുണ്ട് എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ഇ)
കര്‍ഷകര്‍ക്ക്
സൗജന്യ വൈദ്യുതി
നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ?
ഫാമുകള്‍
നടത്തുന്നതിന് നല്കുന്ന
ധനസഹായപദ്ധതികള്‍
4055.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പ്
മുഖേന വിവിധ ഫാമുകള്‍
നടത്തുന്നതിന്
നല്കുന്ന
ധനസഹായപദ്ധതികള്‍
വിശദമാക്കാമോ;
(ബി)
ഇത്തരം
പദ്ധതികള്‍
അനുവദിക്കുന്നത് ഏത്
മാനദണ്ഡ പ്രകാരമാണ്?
ജൈവ പച്ചക്കറി കൃഷി
ബോധവത്കരണത്തിന് ചെലവഴിച്ച
തുക
4056.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവ പച്ചക്കറി കൃഷി
വ്യാപകമാക്കുന്നതിനായി
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
ബോധവത്കരണം
നടത്തുന്നതിലേക്ക് എത്ര
രൂപയാണ് ഈ സര്‍ക്കാര്‍
ചെലവഴിച്ചത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
തുകയ്ക്ക് ആനുപാതികമായി
പച്ചക്കറി ഉല്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
നിലവിലുള്ള പത്ത്
ശതമാനത്തില്‍ നിന്നും
ജൈവ പച്ചക്കറി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
വിശദമാക്കാമോ?
ജൈവകൃഷി
ഉല്പന്നങ്ങള്ക്കായി
ഫെയറുകള്‍ സംഘടിപ്പിക്കാൻ
നടപടി
4057.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷി
ചെയ്യുന്ന
കൃഷിക്കാര്‍ക്ക്
പ്രോത്സാഹനം
നൽകുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്
വിശദമാക്കുമോ,
(ബി)
ജൈവ
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള്
വിറ്റഴിക്കുന്നതിന്
ഹോര്‍ട്ടികോര്‍പ്പിന്റെ
മേല്‍നോട്ടത്തില്‍
വിപണി
ഒരുക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ,
(സി)
ഇല്ലെങ്കില്‍
കൃഷി വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
ജൈവകൃഷി
ഉല്പന്നങ്ങള്ക്കായി
ഫെയറുകള്‍
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ജൈവകൃഷി
വ്യാപിപ്പിക്കുന്നതിനായി
പ്രോത്സാഹന നടപടികള്‍
4058.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവകൃഷി
വ്യാപിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
നീക്കിവച്ച തുക
എത്രയാണെന്നും കൃഷി
വകുപ്പ് എന്ത് തുക
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കൃഷി
വകുപ്പിന്റെ കണക്കു
പ്രകാരം സംസ്ഥാനത്ത്
ഏകദേശം എത്ര
ജൈവകര്‍ഷകര്‍
ഉണ്ടെന്നും അവര്‍
വിപണനത്തിനായി
എത്രമാത്രം ജൈവ
കാര്‍ഷിക ഉല്പന്നങ്ങള്
ഉല്പാദിപ്പിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജൈവകര്‍ഷകര്‍ക്ക് ഈ
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങള്‍
നല്കിവരുന്നു;
വിശദാംശം ലഭ്യമാക്കുമോ?
ഒരു
മുറം പച്ചക്കറി പദ്ധതി
വിലയിരുത്തല്‍
4059.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
''ഓണത്തിന്
ഒരു മുറം പച്ചക്കറി''
പദ്ധതിയുമായി
ബന്ധപ്പെട്ട് സ്കൂള്‍
കുട്ടികള്‍ക്ക് വിതരണം
ചെയ്ത പച്ചക്കറി
വിത്തുകള്‍ ഉപയോഗിച്ച്
കൃഷി ചെയ്ത് ലഭ്യമായ
വിളവിനെ സംബന്ധിച്ച
വിവരങ്ങള്‍
വിശദമാക്കാമോ;
(ബി)
ഈ പദ്ധതിയുടെ
വിജയപരാജയങ്ങള്‍
സംബന്ധിച്ച്
എന്തെങ്കിലും
വിലയിരുത്തല്‍ വകുപ്പ്
തലത്തില്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വ്യക്തമാക്കാമോ?
പ്രതിദിന
പച്ചക്കറി ഉപഭോഗം
4060.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രതിദിന പച്ചക്കറി
ഉപഭോഗം എത്രയാണെന്നാണ്
കണക്കാക്കപ്പെട്ടിരിക്കുന്നത്;
(ബി)
സംസ്ഥാനത്തെ
പച്ചക്കറി ഉല്പാദനം
കൊണ്ട് ഈ ആവശ്യം
നിറവേറ്റപ്പെടാന്‍
കഴിയുന്നുണ്ടോ;
(സി)
സംസ്ഥാനത്തെ
പ്രതിദിന പച്ചക്കറി
ഉല്പാദനം
എത്രയാണെന്നാണ്
കണക്കാക്കപ്പെട്ടിരിക്കുന്നത്;
(ഡി)
ഹരിത
കേരളം മിഷന്
പ്രവര്‍ത്തനവും അതുമായി
ബന്ധപ്പെട്ട്
കൃഷിവകുപ്പ്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളും
മുഖേന പച്ചക്കറി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുവാനും
പച്ചക്കറി
ഉല്പാദനത്തില് സ്വയം
പര്യാപ്തത
കൈവരിക്കുവാനും
കഴിഞ്ഞിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ?
കേരളത്തിൽ
ഒരു ദിവസം ആവശ്യമായിവരുന്ന
പച്ചക്കറിയുടെ തോത്
4061.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ജനതയുടെ
ആവശ്യങ്ങള്‍ക്ക്
വേണ്ടുന്ന ഒരു ദിവസത്തെ
പച്ചക്കറിയുടെ തോത്
എത്ര എന്നും ആയതിനായി
സംസ്ഥാനത്തെ വിവിധ
കാര്‍ഷിക പദ്ധതികള്‍
വഴി
ഉല്പാദിപ്പിക്കപ്പെടുന്ന
പച്ചക്കറിയുടെ തോത്
എത്രയെന്നും,
എത്രത്തോളം മറ്റ്
സംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ടി
വരുന്നുവെന്നുമുളള
വിവരം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്താകമാനം
വീട്ടുവളപ്പിലെ കൃഷി,
പുരയിടങ്ങളിലും
വയലുകളിലും ഉള്‍പ്പെടെ
ചെറുകിടക്കാര്‍
നടത്തുന്ന കൃഷി,
ജൈവകൃഷി എന്നിവ വഴി
എത്ര അളവ് പച്ചക്കറി
ഉല്പന്നങ്ങള്
സംസ്ഥാനത്ത്
ലഭ്യമാകുന്നു; ആയത്
കൂടുതല്‍
ഉല്പാദിപ്പിക്കാനായി
എന്തു നടപടികള്‍
സര്‍ക്കാരും
കൃഷിവകുപ്പും
സ്വീകരിച്ചു വരുന്നു;
വിശദാംശം
വ്യക്തമാക്കുമോ?
പച്ചക്കറികളുടെ
സംഭരണവും വിപണന സാധ്യതയും
4062.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപ്രദേശങ്ങളില്‍
ഉല്പാദിപ്പിക്കുന്ന
പച്ചക്കറികള്‍ക്ക്
വിപണന സാധ്യതയില്ലെന്ന
പരാതി പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ ;
(ബി)
വിവിധ
തരം പച്ചക്കറികൾ
ഉല്‍പ്പാദിപ്പിക്കുന്ന
ക്ലബുകള്‍ വഴിയും
നഴ്സറികള്‍ വഴിയും
സംസ്ഥാനത്തിന് അകത്ത്
ടണ്‍ കണക്കിന്
പച്ചക്കറി
ഉല്പാദിപ്പിക്കുകയും
അവ വിൽക്കാനാകാതെ
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങള്‍ക്ക് വന്‍
സാമ്പത്തിക നഷ്ടം
ഉണ്ടാവുകയും ചെയ്ത
കാര്യം പരിശോധിക്കുമോ ;
(സി)
കര്‍ഷകരും
വിവിധ സംഘടനകളും
ഉല്‍പ്പാദിപ്പിക്കുന്ന
പച്ചക്കറി ഹോര്‍ട്ടി
കോര്‍പ്പ്
എടുക്കുന്നില്ലെന്ന
പരാതി പരിശോധിക്കുമോ ;
(ഡി)
ഹോര്‍ട്ടികോര്‍പ്പില്‍
നിന്നും കര്‍ഷകര്‍ക്ക്
അനുകൂല നടപടി
ഉണ്ടാകുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
വ്യക്തമാക്കുമോ?
നെല്ല് ന്യായവിലക്ക്
സംഭരിക്കാന്‍ നടപടി
4063.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കര്‍ഷകരുടെ
നെല്ല് ന്യായവിലക്ക്
മുഴുവനായും
സംഭരിക്കുന്നതിന് കൃഷി
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
യഥാസമയം
നെല്ല് സംഭരിച്ച്
കര്‍ഷകര്‍ക്ക് ന്യായവില
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
നെല്ലിന്റെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായുളള
പ്രവര്‍ത്തനങ്ങള്‍
4064.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
നെല്ലിന്റെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുമായി
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെല്ലിന്റെ താങ്ങുവില
എത്ര തവണ
വര്‍ദ്ധിപ്പിച്ചു;
വിശദാംശങ്ങള്‍
നല്‍കാമോ?
സംസ്ഥാനത്ത്
പ്രതിവര്‍ഷം
ഉല്‍പ്പാദിപ്പിക്കുന്ന നെല്ല്
4065.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തരിശുകിടന്ന എത്ര
ഹെക്ടര്‍ ഭൂമിയില്‍
പുതുതായി നെല്‍കൃഷി
ആരംഭിക്കുവാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്‍െറ
ഭക്ഷ്യാവശ്യം
നിറവേറ്റപ്പെടുന്നതിന്
പ്രതിവര്‍ഷം എത്ര ടണ്‍
അരി/നെല്ല്
ആവശ്യമാണെന്നാണ്
കണക്കാക്കപ്പെട്ടിരിക്കുന്നത്;
(സി)
സംസ്ഥാനത്ത്
ഇപ്പോള്‍ പ്രതിവര്‍ഷം
എത്ര ടണ്‍ അരി/നെല്ല്
ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
കരനെല്‍കൃഷി
പ്രോത്സാഹനത്തിന് നല്കുന്ന
ആനുകൂല്യങ്ങള്‍
4066.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരനെല്‍കൃഷി
വികസന പദ്ധതി
വിജയകരമാണോ; അതിലൂടെ
നെല്‍കൃഷി
വ്യാപനത്തില്‍ എന്ത്
പുരോഗതി കൈവരിച്ചു;
വ്യക്തമാക്കുമോ;
(ബി)
കരനെല്‍കൃഷി
നടപ്പിലാക്കുന്നതിന്
കര്‍ഷകരെ തെരഞ്ഞെടുത്ത്
പരിശീലനം നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
(സി)
കീടനാശിനി,
കളനാശിനി തുടങ്ങിയവയുടെ
ഉപയോഗം കുറച്ച്
ജൈവമാര്‍ഗ്ഗത്തിലൂടെ
കരനെല്‍കൃഷി
വ്യാപിപ്പിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
2018-19 ല്‍ ഇതിനായി
എന്ത് തുക
വകയിരുത്തിയിട്ടുണ്ട്;
(ഡി)
കരനെല്‍കൃഷി
പ്രോത്സാഹനത്തിന്
നല്കുന്ന ആനുകൂല്യം
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
നെല്‍വയലുകള്‍ക്ക്
റോയല്‍റ്റി
4067.
ശ്രീ.പി.ടി.
തോമസ്
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
ലാഭകരമല്ലാത്ത
സാമ്പത്തിക
പ്രവൃത്തിയായതിനാല്‍
നെല്‍വയലുകള്‍ക്ക്
റോയല്‍റ്റി
ഏര്‍പ്പെടുത്തുമെന്ന്
ഇടതുമുന്നണിയുടെ
പ്രകടനപത്രികയില്‍
പ്രഖ്യാപിച്ചിരുന്നതായി
സർക്കാരിനറിവുണ്ടോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
നെല്‍കൃഷി സബ്സിഡിയില്‍
നിന്നും
പിന്‍വാങ്ങിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പിന്‍വാങ്ങല്‍
സംസ്ഥാനത്തെ
നെല്‍കര്‍ഷകരെ എപ്രകാരം
ബാധിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
നെല്‍കൃഷി സബ്സിഡിയില്‍
നിന്ന് പിന്‍വാങ്ങിയ
സാഹചര്യത്തില്‍
നെല്‍വയലുകള്‍ക്ക്
റോയല്‍റ്റി
നല്കുവാനുള്ള
തീരുമാനത്തില്‍ നിന്ന്
സര്‍ക്കാര്‍ പുറകോട്ട്
പോയിട്ടുണ്ടോ;
വിശദമാക്കുമോ?
നെല്ലുല്പാദനത്തില്
കൈവരിച്ച വളർച്ചാ നിരക്ക്
4068.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2015-16
സാമ്പത്തിക വര്‍ഷത്തെ
അപേക്ഷിച്ച് 2016-17
സാമ്പത്തിക വര്‍ഷം
നെല്ലുല്പാദനത്തില്
എത്ര ശതമാനം വളര്‍ച്ച
കൈവരിക്കാന്‍
സാധിച്ചിട്ടുണ്ട്; ഈ
കാലയളവില്‍ നെല്‍വയല്‍
വിസ്തീര്‍ണത്തില്‍
കുറവ്
സംഭവിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ;
നാളികേരത്തിന്റെ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
കര്‍മ്മ പദ്ധതി
4069.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേരത്തിന്റെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
നാളികേരകൃഷിയുടെ
ഉത്പ്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
കര്‍മ്മ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
സംയോജിത
വിള പരിശീലന മുറകള്‍
സ്വീകരിച്ച്
നാളികേരകൃഷിയുടെ
സംരക്ഷണത്തിനും
അഭിവൃദ്ധിയ്ക്കും
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
വിജയപ്രദമാണോ;
(സി)
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
ഉല്പാദന, വിപണന സാധ്യത
പ്രയോജനപ്പെടുത്തുന്നതിന്
നടത്തിയ ശില്പശാല വൈഗ
2016-ന്റെ
അടിസ്ഥാനത്തില്‍ ഇവയുടെ
വിപണന സാധ്യത
മെച്ചപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ?
കേര
വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള
പദ്ധതികള്‍
4070.
ശ്രീ.എ.എം.
ആരിഫ്
,,
സി.കെ. ഹരീന്ദ്രന്‍
,,
സി.കൃഷ്ണന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരവര്‍ഷാചരണത്തിന്റെ
ഭാഗമായി നാളികേര
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
നടപ്പാക്കിയിട്ടുള്ള
നൂതന പദ്ധതികള്‍
വ്യക്തമാക്കാമോ;
(ബി)
തെങ്ങിന്
തോട്ടങ്ങളില്‍
മെച്ചപ്പെട്ട കാര്‍ഷിക
പരിപാലനം, ഇടവിള കൃഷി,
സമ്മിശ്ര കൃഷി എന്നിവ
നടത്തി പരമാവധി ആദായം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നാളികേരത്തിന്റെ
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
യൂണിറ്റുകള്‍ ആരംഭിച്ച്
കേര കര്‍ഷകരെ
സാമ്പത്തിക
പ്രതിസന്ധിയില്‍
നിന്നും
രക്ഷിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
തെങ്ങ്
കൃഷി
അടിസ്ഥാനമാക്കിയുള്ള
ഫാം സ്കൂളുകള്‍
തുടങ്ങാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
നാളികേര
ക്ഷാമം പരിഹരിക്കാൻ നടപടി
4071.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
ക്ഷാമം കാരണം മലബാര്‍
മേഖലയിലെ വെളിച്ചെണ്ണ
കമ്പനികള്‍ ഉത്പാദനം
നിര്‍ത്തിയകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നാളികേര ക്ഷാമം
പരിഹരിച്ച് ഈ കമ്പനികളെ
തകര്‍ച്ചയില്‍ നിന്നും
കരകയറ്റുന്നതിനായി
എന്തൊക്കെ നടപടികളാണ്
കൃഷിവകുപ്പ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കേരഗ്രാമം
പദ്ധതി
4072.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
എത്ര പഞ്ചായത്തുകളില്‍
കേരഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;വിശദാംശം
ലഭ്യമാക്കുമോ?
നാളികേരത്തില്‍
നിന്നും മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങള്‍
4073.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നാളികേരത്തില്‍
നിന്നും മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങള്‍
നിര്‍മ്മിച്ച്
വിദേശത്തേക്ക്
കയറ്റുമതി
ചെയ്യുന്നതിന്
പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കാമോ?
റബ്ബര്‍
കര്‍ഷകരെ രക്ഷിക്കാന്‍
പദ്ധതികള്‍
4074.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ തരത്തിലുള്ള
കാർഷിക വൃത്തിയിൽ
ഏർപ്പെട്ടിട്ടുള്ള
കര്‍ഷകര്‍ക്ക്
ഗവണ്മെന്റില് നിന്നും
എന്തൊക്കെ
ആനുകൂല്യങ്ങളാണ് നല്കി
വരുന്നത് വിശദമാക്കാമോ;
(ബി)
റബ്ബറിന്റെ
വിലക്കുറവ് മൂലം
സാധാരണക്കാരായ ചെറുകിട
കര്‍ഷകര്‍ റബ്ബര്‍
ടാപ്പിംഗ് ചെയ്യാന്‍
സാധിക്കാതെ
കഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
റബ്ബര്‍
കര്‍ഷകരെ രക്ഷിക്കാന്‍
പുതിയ പദ്ധതികള്‍
ആവിഷ്കരിക്കാന്‍
നടപടിയുണ്ടോ;
(ഡി)
സംസ്ഥാനത്ത്
റബ്ബര്‍ ഇറക്കുമതി
ചെയ്യുന്നുണ്ടോ;
ഇറക്കുമതിയാണോ
റബ്ബറിന്റെ വിലകുറയാന്‍
കാരണമെന്ന്
വിശദമാക്കാമോ?
റബ്ബര്‍
തോട്ടങ്ങളിലെ ഇടവിളക്ക്
ബോര്‍ഡില്‍ നിന്നും സഹായം
4075.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
ബോര്‍ഡുമായി സഹകരിച്ച്
പുതുകൃഷി ചെയ്ത റബ്ബര്‍
തോട്ടങ്ങളില്‍
ഇടവിളയായി വാഴ,
പച്ചക്കറി തുടങ്ങിയവ
കൃഷിചെയ്യുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കൃഷി കൂടുതല്‍ സ്ഥലത്ത്
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശമുണ്ടോ;
(സി)
എങ്കില്‍
അതിന് റബ്ബര്‍
ബോര്‍ഡില്‍ നിന്നും
എന്ത് സഹായം
ലഭിക്കുന്നുവെന്ന്
വെളിപ്പെടുത്തുമോ?
കാര്‍ഷിക വായ്പകള്‍ക്ക് പലിശ
ഒഴിവാക്കല്‍
4076.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് മൂന്ന് ലക്ഷം
രൂപവരെയുള്ള കാര്‍ഷിക
വായ്പകളുടെ പലിശ
പൂര്‍ണ്ണമായും
ഒഴിവാക്കി
കാര്‍ഷികമേഖലയ്ക്ക്
പുതുജീവന്‍
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
രീതിയിലുള്ള ഇളവ്
കാർഷിക ലോണുകൾക്കു
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ?
പഴയന്നൂരിൽ
കര്‍ഷകര്‍ക്ക് സൗജന്യ
വൈദ്യുതി
4077.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചേലക്കര
നിയോജകമണ്ഡലത്തിലെ കൃഷി
അസിസ്റ്റന്റ്
ഡയറക്ടറുടെ കീഴിലുള്ള
തിരുവില്ലാമല,
പഴയന്നൂര്‍, കൊണ്ടാഴി,
ചേലക്കര, പാഞ്ഞാള്‍,
വള്ളത്തോള്‍ നഗര്‍
എന്നീ കൃഷി ഭവന്
പരിധിയിലും
വടക്കാഞ്ചേരി കൃഷി
അസിസ്റ്റന്റ്
ഡയറക്ടറുടെ കീഴിലുള്ള
വരവൂര്‍ മുള്ളൂര്‍ക്കര,
ദേശമംഗലം എന്നീ കൃഷി
ഭവന് പരിധിയിലുമായി
എത്ര കര്‍ഷകര്‍ക്ക്
സൗജന്യ വൈദ്യുതി
നല്‍കുന്നുണ്ടെന്ന് ,
ഓരോ കൃഷി ഭവന്റെയും
കീഴിലുള്ള കര്‍ഷകരുടെ
എണ്ണം പ്രത്യേകമായി,
വ്യക്തമാക്കാമോ?
കര്‍ഷകര്‍ക്കായി
കമ്മ്യൂണിറ്റി റേഡിയോ
4078.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക് തങ്ങളുടെ
ആശങ്കകളും പ്രശ്നങ്ങളും
അഭിപ്രായങ്ങളും വകുപ്പ്
മന്ത്രിയെ നേരിട്ട്
അറിയിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
സംവിധാനമുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കൃഷി
സംബന്ധമായ സംശയങ്ങള്‍
ദൂരീകരിക്കുന്നതിനും
നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനും
മറ്റെന്തു സംവിധാനമാണ്
നിലവിലുള്ളതെന്നറിയിക്കുമോ;
(സി)
കൃഷി
സംബന്ധമായ നൂതന
ആശയങ്ങള്‍
പരിചയപ്പെടുത്തുന്നതിനും
വിജ്ഞാന
വ്യാപനത്തിനുമായി
കമ്മ്യൂണിറ്റി റേഡിയോ
ആരംഭിക്കുന്നതിന്
നീക്കമുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഇത്തരത്തില്‍
ആദ്യത്തെ കമ്മ്യൂണിറ്റി
റേഡിയോ എവിടെയാണ്
ആരംഭിക്കുന്നതെന്ന്
അറിയിക്കുമോ?
ഓഖി
ചുഴലിക്കാറ്റ്-
കാര്‍ഷികമേഖലയിലെ
നാശനഷ്ടങ്ങള്‍
4079.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓഖി ചുഴലിക്കാറ്റിന്റെ
ദുരിതം കര്‍ഷക മേഖലയെ
എത്തരത്തില്‍ ബാധിച്ചു;
എത്ര തുകയുടെ നഷ്ടം
കാര്‍ഷിക മേഖലയും
കര്‍ഷകര്‍ക്കും
ഉണ്ടായി; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാര്‍ഷിക മേഖല
പുനരുദ്ധരിക്കാനും
കര്‍ഷകരെ
സഹായിക്കാനുമായി കൃഷി
വകുപ്പ് എന്തു
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഓഖി
ചുഴലിക്കാറ്റുമൂലമുണ്ടായ
നാശനഷ്ടങ്ങള്‍
നേരിടാന്‍ കേന്ദ്ര
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങള്‍
പ്രഖ്യാപിച്ചു; എന്തു
ലഭിച്ചു; കൃഷി വകുപ്പ്
എത്ര തുകയുടെ കേന്ദ്ര
സഹായം
അഭ്യര്‍ത്ഥിച്ചു;വിശദാംശം
ലഭ്യമാക്കുമോ?
തരിശ്
പാടശേഖരങ്ങളില്‍ നെല്‍കൃഷി
4080.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ തരിശ്
പാടശേഖരങ്ങളില്‍
നെല്‍കൃഷി
ആരംഭിച്ചതിന്റെ
വിസ്തൃതി ഹെക്ടറില്‍
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
വിസ്തൃതിയുടെ
അടിസ്ഥാനത്തില്‍
നെല്‍കൃഷിയിറക്കിയ
ആദ്യത്തെ പത്ത്
സ്ഥാനങ്ങളില്‍ വരുന്ന
പാടശേഖരങ്ങളുടെ പട്ടിക
ലഭ്യമാക്കാമോ;
(ബി)
നിരവധി
കര്‍ഷകരുടെ
ഉടമസ്ഥതയിലുള്ളതും
വര്‍ഷങ്ങളായി കൃഷി
ചെയ്യാതെ തരിശായി
കിടക്കുന്നതുമായ
പാടശേഖരങ്ങള്‍
നെല്‍കൃഷിയ്ക്ക്
യോഗ്യമാക്കി
എടുക്കുന്നതിന് വലിയ
ചെലവ് വരുന്നുണ്ട് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിലേയ്ക്കായി
സര്‍ക്കാരില്‍ നിന്ന്
ലഭ്യമാകുന്ന സാമ്പത്തിക
സഹായങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
ഏതെങ്കിലും പ്രത്യേക
ഫണ്ട് ഇതിനായി നീക്കി
വച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
നെല്‍കൃഷി
ചെയ്യാതെ തരിശായി കിടക്കുന്ന
ഭൂമി
4081.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി നിയോജക
മണ്ഡലത്തിന്റെ
പരിധിയില്‍പ്പെടുന്ന
സ്ഥലത്ത് എത്ര ഏക്കര്‍
കൃഷി ഭൂമി നെല്‍കൃഷി
ചെയ്യാതെ തരിശ്ശായി
കിടക്കുന്നുണ്ട് എന്ന
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
എത്രകാലമായിട്ടാണ്
തരിശിട്ടിരിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
(ബി)
ആരുടേയെല്ലാം
ഉടമസ്ഥതയിലുള്ള
ഭൂമിയാണ്
തരിശ്ശിട്ടിരിക്കുന്നതെന്ന്
അറിവുണ്ടോ;എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ
;
(സി)
പ്രസ്തുത
തരിശുഭൂമിയില്‍ അടുത്ത
വിളയെങ്കിലും കൃഷി
ചെയ്യുന്നതിന് കൃഷി
വകുപ്പ് എന്തെല്ലാം
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കാമോ ?
മാവേലിക്കര
മണ്ഡലത്തിലെ കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍
4082.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ കൃഷി
വകുപ്പിന്റെ സഹായത്തോടെ
ഏതെല്ലാം കൃഷികള്‍ ആണ്
പാടശേഖരസമിതികള്‍
ചെയ്യുന്നതെന്നും
അവയ്ക്ക് നല്കുന്ന
സഹായങ്ങള്‍
എന്തൊക്കെയാണെന്നും
കൃഷി ഓഫീസുകള്‍
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ ;
(ബി)
നിലവില്‍
കൃഷി ചെയ്യുന്ന
സ്ഥലത്തിന്റെയും തരിശു
കിടക്കുന്ന
പ്രദേശങ്ങളുടെയും
പഞ്ചായത്ത് തിരിച്ചുള്ള
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ഈ
വര്‍ഷം കൃഷി
ചെയ്യുന്നതിനായി
ഏറ്റെടുത്ത
തരിശുനിലങ്ങളുടെ
വിസ്തീര്‍ണ്ണം
ലഭ്യമാക്കാമോ ;
(ഡി)
തരിശു
കിടക്കുന്ന
പ്രദേശങ്ങളില്‍ കൃഷി
ചെയ്യുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
?
ബാലുശ്ശേരി
മണ്ഡലത്തിലെ തരിശുഭൂമി
കൃഷിയോഗ്യമാക്കുന്നതിന് നടപടി
4083.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ബാലുശ്ശേരി മണ്ഡലത്തിലെ
തരിശുഭൂമിയില്‍
കൃഷിയിറക്കുന്നതിനുള്ള
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
തരിശുഭൂമി
കൃഷി
യോഗ്യമാക്കുന്നതിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍ക്ക് എത്ര
രൂപയാണ് ചെലവഴിച്ചത്
എന്ന് പദ്ധതികളുടെ
പേരുകള്‍ സഹിതം
അറിയിക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തില്‍
കൃഷിയോഗ്യമായ എത്ര
ഏക്കര്‍ ഭൂമി തരിശായി
കിടക്കുന്നു എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഈ
വര്‍ഷം അവ
കൃഷിയോഗ്യമാക്കാനും
കൃഷിയിറക്കാനുമുള്ള
പദ്ധതികള്‍
നടപ്പിലാക്കാൻ സർക്കാർ
നടപടി സ്വീകരിക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ വിള
ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകര്‍
4084.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിന്റെ
പരിധിയിലെ
കൃഷിഭവനുകളില്‍ 2013
മുതല്‍ 2017 വരെയുള്ള
കാലയളവില്‍ വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
പ്രകാരം ഇന്‍ഷ്വര്‍
ചെയ്തവര്‍ക്ക് വിളനാശം
സംഭവിച്ച ഇനത്തില്‍
ഇനിയും എത്ര പേര്‍ക്ക്
എത്ര രൂപ
നല്‍കാനുണ്ട്;വ്യക്തമാക്കുമോ;
(ബി)
ഈ
കര്‍ഷകരുടെ പേരും
വിലാസവും നല്‍കാമോ;
(സി)
ഇനിയും
ഇന്‍ഷ്വറന്‍സ് തുക
നല്കാനുണ്ടെങ്കില്
കാലതാമസത്തിനുള്ള കാരണം
വിശദമാക്കാമോ?
നീര
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
4085.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് നീര
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
നാളീകേര
വികസന ബോര്‍ഡിന്റെ
കീഴില്‍ എത്ര നീര
ഉല്പാദന കമ്പനികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയ്ക്ക് സര്‍ക്കാരും,
ബോര്‍ഡും ധനസഹായങ്ങള്‍
നല്‍കിയിരുന്നോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
നീര ഉല്പാദനം
നടത്തിയിരുന്ന നിരവധി
കമ്പനികള്‍ നഷ്ടം മൂലം
പ്രവര്‍ത്തനം
അവസാനിപ്പിച്ചത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
നീര കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
തദ്വാര ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
പുതിയ പദ്ധതികള്‍
ആവിഷ്കരിക്കുന്ന കാര്യം
പരിഗണിക്കുമോ?
കേരള
ലാന്റ് ഡെവലപ്മെന്റ്
കോര്പ്പറേഷന് ഫണ്ട്
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
4086.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ലാന്റ് ഡെവലപ്മെന്റ്
കോര്പ്പറേഷന് (KLDC)
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ എന്തൊക്കെ
കാര്യങ്ങള്‍ക്കാണ്
ഫണ്ട്
അനുവദിച്ചിട്ടുളളതെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കെ.എല്‍.ഡി.സി
ഫണ്ട്
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
എന്തൊക്കെ
കാര്യങ്ങള്‍ക്കാണ്
ഫണ്ട് അനുവദിക്കുന്നത്;
(സി)
തലശ്ശേരി
നിയോജകമണ്ഡലത്തിന്
2017-18 സാമ്പത്തിക
വര്‍ഷത്തില്‍
എന്തെങ്കിലും
പ്രവൃത്തിക്ക്
കെ.എല്‍.ഡി.സി ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
പ്രവൃത്തിക്കാണെന്ന്
വ്യക്തമാക്കുമോ?
റൂറല്‍
ഇന്‍ഫ്രാസ്ട്രക്ച്ചര്‍
ഡെവലപ്മെന്റ് ഫണ്ട്
4087.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികളാണ് RIDF 23
ല്‍
ഉള്‍പ്പെടുത്തുന്നതിനായി
കെ.എല്‍.ഡി.സി മുഖേന
എസ്റ്റിമേറ്റ്
തയ്യാറാക്കി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ഭരണാനുമതിക്കും തുക
അനുവദിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
RIDF
23 (NABARD) ല്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
പ്ലാന്റ് ഹെല്‍ത്ത്
ക്ലിനിക്കുകളുടെ പ്രവര്‍ത്തനം
4088.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്ലാന്റ് ഹെല്‍ത്ത്
ക്ലിനിക്കുകളുടെ
പ്രവര്‍ത്തനം
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
തൃശ്ശൂര്‍
ജില്ലയില്‍ ആകെ എത്ര
പ്ലാന്റ് ഹെല്‍ത്ത്
ക്ലിനിക്കുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ എവിടെയെല്ലാമാണ്;
(സി)
നാളികേര,
നെല്‍കൃഷി പ്രധാനമായ
മണലൂര്‍ മണ്ഡലത്തില്‍
എത്ര പ്ലാന്റ്
ഹെല്‍ത്ത്
ക്ലിനിക്കുകള്‍
നിലവിലുണ്ട്;
(ഡി)
പുതിയതായി
പ്ലാന്റ് ഹെല്‍ത്ത്
ക്ലിനിക്കുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
മണലൂര്‍ മണ്ഡലത്തില്‍
പ്ലാന്റ് ഹെല്‍ത്ത്
ക്ലിനിക്കുകള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
വി.എഫ്.പി.സി.കെ.
യുടെ ആലത്തൂരിലെ വിത്തുല്പാദന
കേന്ദ്രം
4089.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വി.എഫ്.പി.സി.കെ.
യുടെ ആലത്തൂരിലെ
വിത്തുല്പാദന കേന്ദ്രം
എത്ര വര്‍ഷമായി
പ്രവര്‍ത്തിച്ചു
വരുന്നു; ഇതിന്റെ
കീഴില്‍ ഏതെല്ലാം
വിത്തിനങ്ങളാണ്
ഉല്പാദിപ്പിക്കുന്നത്;
(ബി)
കഴിഞ്ഞ
പത്തു
വര്‍ഷത്തിനിടയില്‍ വി
എഫ് പി സി കെ.എത്ര
വിത്തുല്പാദക സ്വാശ്രയ
സംഘങ്ങള്‍ രൂപീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
വി എഫ് പി സി കെ യുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
വിത്തുല്പാദക സൊസൈറ്റി
എന്നാണ് രജിസ്റ്റര്‍
ചെയ്യപ്പെട്ടത്. ഇതില്‍
എത്ര അംഗങ്ങള്‍ ഉണ്ട്;
(സി)
വടകരപ്പതിയിലെ
വിത്തുല്പാദക
അസ്സോസ്സിയേഷന്‍ സീഡ്
ആക്ടില്‍
നിര്‍ദ്ദേശിച്ചപ്രകാരം
വിത്തുല്‍പ്പാദക
ലൈസെന്സുണ്ടോ ;
എങ്കില്‍ കോപ്പി
ലഭ്യമാക്കാമോ;
ലൈസെന്‍സ് ഇല്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
വി.എഫ്
.പി.സി.കെ.
വിത്തുല്പാദക കേന്ദ്രം
,വിത്തുല്പാദക
അസോസിയേഷന് എന്നിവയുടെ
കഴിഞ്ഞ 10 വര്‍ഷത്തെ
ഓഡിറ്റ്
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
വിത്തിന്റെ ഗുണമേന്മ
ഉറപ്പു വരുത്താന്‍
ഇന്ത്യന്‍ സീഡ്
ആക്ടിലുള്ള വ്യവസ്ഥകള്‍
എങ്ങനെയാണ്
പാലിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൃഷിഭവനുകളുടെ
പ്രവര്‍ത്തനം
4090.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എന്‍. വിജയന് പിള്ള
,,
പി.ടി.എ. റഹീം
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉയര്‍ന്ന
ജനസാന്ദ്രത കൊണ്ട്
കൃഷിഭൂമി
ചെറുഖണ്ഡങ്ങള്‍
ആക്കേണ്ടി വന്നതു
ആധുനിക കൃഷി രീതികള്‍
അവലംബിക്കുന്നതിനും
ഉല്പാദനക്ഷമത
കുറയുന്നതിനും
കാരണമായതു
കണക്കിലെടുത്ത് ചെറു
യന്ത്രസഹായത്തോടെയുളള
കൃഷിരീതികളും നവീന
ശാസ്ത്രീയ കൃഷി
രീതികളും
പ്രോത്സാഹിപ്പിക്കാന്‍
കൃഷി ഭവനുകള്‍ക്ക്
സാധ്യമായിട്ടുണ്ടോ;
(ബി)
കാര്‍ഷിക
സര്വകലാശാലയുള്പ്പെടെയുളള
കാര്‍ഷിക
ഗവേഷണസ്ഥാപനങ്ങളുടെ
ഗവേഷണ ഫലങ്ങള്‍
സാധാരണക്കാര്‍ക്ക്
പ്രായോഗികമാക്കുന്നതിനു
അനുയോജ്യമായ രീതിയില്‍
കൃഷിഭവനുകളുടെ
പ്രവര്‍ത്തനം
പുനഃസംഘടിപ്പിക്കുമോ;
(സി)
ജലദൗര്‍ലഭ്യവും
ജെെവ
പുനചംക്രമണത്തിന്റെ
സാധ്യതയും
കണക്കിലെടുത്ത്
സംയോജിത കൃഷി രീതി
വ്യാപകമാക്കാന്‍
ഇടപെടല്‍ നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ?
കൃഷിഭവനുകളില്‍ നിലവിലുള്ള
തസ്തികകള്‍
4091.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭവനുകളില്‍
നിലവില്‍
അനുവദിക്കപ്പെട്ട
തസ്തികകള്‍
ഏതൊക്കെയെന്നും എത്ര
വീതമെന്നും
വ്യക്തമാക്കാമോ ;
(ബി)
2015 മുതല്‍ നാളിതുവരെ
അപ്രകാരം
അനുവദിക്കപ്പെട്ട
എണ്ണത്തില്‍ കൂടുതല്‍
ജീവനക്കാര്‍
ജോലിചെയ്യുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോയെന്നു
വെളിപ്പെടുത്താമോ;
(സി)
എങ്കില്‍
ഏതു സാഹചര്യത്തിലെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
കാലയളവില്‍ അപ്രകാരം
അധികം ജീവനക്കാര്‍
ഏതൊക്കെ കൃഷിഭവനുകളില്‍
ഉണ്ടായിരുന്നുവെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
അത്തരമൊരു
സാഹചര്യത്തില്‍,
പ്രസ്തുത
ജീവനക്കാര്‍ക്ക്
അനുവദനീയമായതില്‍
കൂടുതല്‍ തുക
ശമ്പളയിനത്തില്‍
നല്‍കേണ്ടി
വന്നിട്ടുണ്ടോ ;
വിശദവിവരങ്ങള്‍
നല്‍കാമോ ?
കൃഷി
ഓഫീസര്‍മാരുടെ തസ്തിക
4092.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
ഓഫീസര്‍മാരുടെ എത്ര
തസ്തികകളാണ്
ഒഴിഞ്ഞുകിടക്കുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
ഈ
തസ്തികയിലുള്ള
ആരെങ്കിലും
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
തസ്തികയിലേക്കുള്ള
നിയമനത്തിന് പി.എസ്.സി.
ലിസ്റ്റ് നിലവിലുണ്ടോ;
വിശദമാക്കുമോ;
(ഡി)
പള്ളിപ്പുറം
കൃഷി ഓഫീസിൽ
ആറുമാസത്തിലധികമായി
ഒഴിഞ്ഞ് കിടക്കുന്ന
കൃഷി ഓഫീസർ തസ്തികയിൽ
നിയമനം നടത്താൻ നടപടി
സ്വീകരിക്കുമോ ?
മൂന്ന്
വര്‍ഷത്തിലേറെയായി ഒരേ കൃഷി
ഓഫീസില്‍ സേവനമനുഷ്ഠിക്കുന്ന
കൃഷി ഓഫീസര്‍മാര്‍
4093.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മലപ്പുറം
ജില്ലയില്‍ മൂന്ന്
വര്‍ഷത്തിലേറെയായി ഒരേ
കൃഷി ഓഫീസില്‍
സേവനമനുഷ്ഠിക്കുന്ന
കൃഷി ഓഫീസര്‍മാര്‍ എത്ര
പേരുണ്ട്; വിശദാംശം
ലഭ്യമാക്കുമോ?
കാര്‍ഷിക
വകുപ്പിലെ കൃഷി അസിസ്റ്റന്റ്
നിയമനം
4094.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിലെ
അസിസ്റ്റന്റ്
നിയമനത്തിനായുള്ള
നടപടികളുടെ നിലവിലെ
അവസ്ഥ എന്താണെന്നു
വ്യക്തമാക്കാമോ;
(ബി)
പി.എസ്.സി
നിയമനത്തിനായി അപേക്ഷ
ക്ഷണിച്ചതില്‍
കാണിച്ചിരിക്കുന്ന
നിയമന യോഗ്യതയില്‍
നിന്നും എന്തെങ്കിലും
മാറ്റങ്ങള്‍ റാങ്ക്
ലിസ്റ്റ്
തയ്യാറാക്കുന്നതില്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്നും എന്ത്
കൊണ്ടാണെന്നും വിശദമായി
വ്യക്തമാക്കാമോ?
നെന്മാറ
മണ്ഡലത്തിലെ പച്ചക്കറി കൃഷി
പ്രോത്സാഹന പദ്ധതികള്‍
4095.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ 2010
മുതല്‍ പ്രതിവര്‍ഷം
എത്ര ടണ്‍ പച്ചക്കറി
ഉത്പാദിപ്പിക്കുന്നുണ്ടെന്നും
ഇതിനുള്ള
മാര്‍ക്കറ്റിംഗ്
സംവിധാനങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ ;
(സി)
നിലവില്‍
എന്തെല്ലാം സഹായങ്ങളാണ്
പച്ചക്കറി
കൃഷിക്കാര്‍ക്ക്
നല്‍കുന്നതെന്ന്
വിശദമാക്കുമോ ?
വാമനപുരം
മണ്ഡലത്തിലെ അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
4096.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡല പരിധിയില്‍
കൃഷി വകുപ്പ്
സജ്ജീകരിച്ചിട്ടുള്ള
അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ നെല്‍കൃഷി
കൂടുതലുള്ള പഞ്ചായത്ത്
കേന്ദ്രമാക്കി ഒരു
അഗ്രോ സര്‍വ്വീസ്
സെന്റര്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പാറശ്ശാല
മണ്ഡലത്തില്‍ ഹരിത കേരള
മിഷന് ഏറ്റെടുത്തിരിക്കുന്ന
പ്രവൃത്തികള്‍
4097.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരള മിഷന്
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി പാറശ്ശാല
നിയോജകമണ്ഡലത്തില്‍
കൃഷിവകുപ്പിന് കീഴില്‍
ഏറ്റെടുത്തിരിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തികളുടെ നിലവിലെ
പുരോഗതി
വിലയിരുത്തുന്നതിനായി
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് അറിയിക്കാമോ;
(സി)
ഹരിത
കേരള മിഷന്
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി നിലവില്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ കൃഷി വകുപ്പ്
അനുവദിച്ച ഫണ്ടുകള്‍
4098.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വര്‍ക്കല
മണ്ഡലത്തില്‍ കൃഷി
വകുപ്പ് എന്തൊക്കെ
കാര്യങ്ങള്‍ക്കാണ്
ഫണ്ടുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഓരോ
പദ്ധതിയും തുകയും
വ്യക്തമാക്കാമോ?
നേന്ത്രവാഴ
തൈകള്‍ക്ക് പകരം റോബസ്റ്റ
തൈകൾ വിതരണം
ചെയ്തവര്‍ക്കെതിരെ നടപടി
4099.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേന്ത്രവാഴ
കൃഷി വ്യാപനത്തിന്റെ
ഭാഗമായി
ഹോര്‍ട്ടികള്‍ച്ചര്‍
മിഷൻ മുഖേന
കാസര്‍ഗോട്ടെ
കര്‍ഷകര്‍ക്ക് നല്കിയ
വാഴത്തൈകളില്‍
നേന്ത്രവാഴ തൈകള്‍ക്ക്
പകരം റോബസ്റ്റ ഇനം
തൈകളാണ് വിതരണം ചെയ്തത്
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നഷ്ടം
സംഭവിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരതുക
ഉദ്യോഗസ്ഥരുടെ
ശമ്പളത്തില്‍ നിന്നും
പിടിച്ച് നല്‍കണമെന്ന
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തില്‍ കൃഷി
വകുപ്പിന്റെ പദ്ധതികള്‍
4100.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൃഷി വകുപ്പ്
മുഖേന നടപ്പിലാക്കിയ
പദ്ധതികളും അതിനായി
ചെലവഴിച്ച തുകയുടെ
വിശദാംശവും
ലഭ്യമാക്കുമോ;
(ബി)
ഭരണാനുമതി
നല്‍കിയിട്ടും
നാളിതുവരെ ആരംഭിക്കാത്ത
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം;
വിശദാംശം ലഭ്യമാക്കാമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ കൃഷി വകുപ്പിന്റെ
പദ്ധതികള്‍
4101.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തില്‍ കൃഷി
വകുപ്പ് നടപ്പിലാക്കിയ
പ്രത്യേക പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളില്‍
കേരഗ്രാമം പദ്ധതി
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇവിടെ
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
മുന്‍കാലങ്ങളില്‍
ഈ പദ്ധതി നടപ്പിലാക്കിയ
ഗ്രാമപഞ്ചായത്തുകളില്‍
എന്ത്
മാറ്റമുണ്ടായെന്ന്
പരിശോധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
കൃഷി വകുപ്പ് ആരംഭിക്കുന്ന
കമ്മ്യൂണിറ്റി റേഡിയോ
4102.
ശ്രീ.മഞ്ഞളാംകുഴി
അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വിജ്ഞാന വ്യാപനം
ലക്ഷ്യമിട്ട് കൃഷി
വകുപ്പ് കമ്മ്യൂണിറ്റി
റേഡിയോ തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനാവശ്യമായ കേന്ദ്ര
അനുമതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
കാര്‍ഷിക മേഖലകളിലാണ്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ?
ഹരിത
കേരളം- പാലക്കാട് ജില്ലയിലെ
പദ്ധതികള്‍
4103.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹരിത
കേരളം പദ്ധതിയുടെ
ഭാഗമായി പാലക്കാട്
ജില്ലയില്‍ കൃഷി
വകുപ്പ് എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്നുളള
വിശദാംശം ലഭ്യമാക്കുമോ?
കേരള
അഗ്രോബിസിനസ്സ് കമ്പനി
രൂപീകരണം
4104.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയിലെ വികസനത്തിനായി
സര്‍ക്കാര്‍ നടത്തുന്ന
ഇടപെടലുകള്‍
എന്തൊക്കെയാണ്;
(ബി)
മൂല്യവര്‍ദ്ധിത
ഉല്പന്ന
നിര്‍മ്മാണത്തിന്
പ്രത്യേക ഊന്നല്‍
നല്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
കേരള
അഗ്രോബിസിനസ്സ് കമ്പനി
രൂപീകരണം ഏത്
ഘട്ടത്തിലാണ്; ഇതിലൂടെ
കര്‍ഷകര്‍ക്ക്
എന്തൊക്കെ സൗകര്യങ്ങള്‍
നല്‍കുന്നതിനാണ്
ഉദ്ദേശിക്കുന്നത്?
വിത്ത്
വിതരണവുമായി ബന്ധപ്പെട്ട
അഴിമതി
4105.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൃഷിഭവനുകള്‍ വഴി
ഗുണമേന്മയുള്ള വിത്തും
തൈകളും
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍കാലങ്ങളില്‍
വിത്ത് വിതരണം
ചെയ്തതുമായി
ബന്ധപ്പെട്ട് നടത്തിയ
അഴിമതികള്‍ ഇപ്പോള്‍
അന്വേഷിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ?
കവുങ്ങ്
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
4106.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16വര്‍ഷത്തെ
അപേക്ഷിച്ച് 2016-17
വര്‍ഷം കവുങ്ങ് കൃഷി
ഉല്പാദനത്തില് ഗണ്യമായ
കുറവ്
സംഭവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ;
(ബി)
കവുങ്ങ്
കൃഷി
പ്രോത്സാഹിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;വ്യക്തമാക്കുമോ?
കാര്‍ഷിക
ക്ഷേമ ബോര്‍ഡ്
രൂപീകരിക്കുന്നതിന് നടപടി
4107.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
ക്ഷേമ ബോര്‍ഡ്
രൂപീകരിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കാര്‍ഷിക
ക്ഷേമ ബോര്‍ഡ്
സ്ഥാപിക്കുന്നതിലൂടെ
കര്‍ഷകര്‍ക്ക്
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കുമോ?
കൃഷിക്ക്
മിനിമം വേതനം ഉറപ്പാക്കുവാൻ
ഉള്ള പദ്ധതികള്‍
4108.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയില്‍
ഉല്പാദനച്ചലവിനനുസൃതമായി
മിനിമം വരുമാനം
ഉറപ്പാക്കുവാൻ
എന്തെല്ലാം പദ്ധതികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
പതിനാലാം
കേരള നിയമസഭയുടെ ഏഴാം
സമ്മേളനത്തിൽ ചട്ടം 300
പ്രകാരം ബഹുമാനപ്പെട്ട
കൃഷി മന്ത്രി നടത്തിയ
പ്രസ്താവനകളിൽ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;വിശദമാക്കാമോ;
(സി)
കർഷക
ക്ഷേമ ബോർഡ് ബിൽ ഈ
സമ്മേളനത്തിൽ തന്നെ
അവതരിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ?
കാര്‍ഷിക
യന്ത്രങ്ങള്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
ഫാം ഫെസിലിറ്റേഷന്‍
സെന്ററുകള്‍
4109.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
രംഗത്തെ
യന്ത്രവത്കരണത്തിന്റെ
ഭാഗമായി കൃഷിവകുപ്പ്
വാങ്ങിയ കാര്‍ഷിക
യന്ത്രങ്ങള്‍
കേടുപാടുകള്‍ സംഭവിച്ച്
കര്‍ഷകര്‍ക്ക്
ഉപയുക്തമാകുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
യന്ത്രങ്ങള്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
ഫാം ഫെസിലിറ്റേഷന്‍
സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കാര്‍ഷിക
മേഖലയിലെ തൊഴില്‍
വൈദഗ്ധ്യ പരിശീലനത്തിന്
കേന്ദ്ര സര്‍ക്കാരിന്റെ
തൊഴില്‍ നൈപുണ്യവകുപ്പ്
മുമ്പാകെ സമര്‍പ്പിച്ച
പ്രൊപ്പോസലിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കൃഷിയുടെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കല്‍
4110.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധാന്യങ്ങള്‍,
പച്ചക്കറികള്‍,
ഫലങ്ങള്‍
ഉള്‍പ്പെടെയുള്ള
കൃഷിയുടെ എല്ലാ
മേഖലകളിലും ഉല്പാദന
ക്ഷമത
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;ഇതിനായി
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;വിശദമാക്കാമോ;
(ബി)
ഇവയുടെ
സംഭരണത്തിനും
വിപണനത്തിനും
വിതരണത്തിനും എന്തൊക്കെ
സഹായങ്ങളാണ്
നല്‍കുന്നത്;
(സി)
പച്ചക്കറി
കൃഷി ചെയ്യുന്ന
ഭൂമിയുടെ വിസ്തൃതി
അമ്പതിനായിരം ഏക്കറായി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;വ്യക്തമാക്കാമോ?
വിളകളുടെ
ആരോഗ്യപരിപാലനത്തിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
4111.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിളകളുടെ
ആരോഗ്യപരിപാലനത്തിന്
ഏതൊക്കെ തരത്തിലുള്ള
ഇടപെടലുകളാണ്
കൃഷിവകുപ്പ്
നടത്തുന്നത്;
(ബി)
ഗുണമേന്മയുള്ള
വിത്തും, നടീല്‍
വസ്തുക്കളും
ലഭ്യമാക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെ;വിശദ വിവരം
ലഭ്യമാക്കുമോ;
(സി)
ആത്മ
മാതൃകയിലുള്ള
കൃഷിക്കാരുടെ ഫീല്‍ഡ്
സന്ദര്‍ശനവും ലീഡ്
ഫാര്മേഷനെ
കേന്ദ്രീകരിച്ചുള്ള
പരിശീലന പദ്ധതികളും
നടപ്പിലാക്കിയിട്ടുണ്ടോ;വിശദാംശം
വെളിപ്പെടുത്തുമോ?
ഓണാട്ടുകര
പാടങ്ങളില്‍ ഞവരകൃഷി
4112.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ സഹായത്തോടെ
ഓണാട്ടുകര പാടങ്ങളില്‍
ഞവരകൃഷി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
കര്‍ഷകര്‍
ഉദ്പാദിപ്പിക്കുന്ന ഞവര
ശേഖരിക്കുന്നതിന്
കൃഷിവകുപ്പ് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
നെല്പാടങ്ങളില്
ഞവരകൃഷി ചെയ്യുന്ന
കര്‍ഷകര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങള്‍
അനുവദിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
സ്കൂളുകള്‍
കുട്ടികളില്‍ കൃഷിയോടുള്ള
താല്പര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
4113.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പച്ചക്കറി കൃഷി
വ്യാപിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;വ്യക്തമാക്കാമോ;
(ബി)
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
പച്ചക്കറി കൃഷി
ആരംഭിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
സംസ്ഥാനത്ത് എത്ര
സ്കൂളുകളില്‍ പച്ചക്കറി
കൃഷി വിജയകരമായി
നടപ്പാക്കുന്നുണ്ടെന്നും
പ്രസ്തുത പച്ചക്കറി
കൃഷി ആരുടെ
മേല്‍നോട്ടത്തിലാണ്
നടത്തപ്പെടുന്നതെന്നും
ആയതിലേയ്ക്കായി
സ്കൂളുകള്‍ക്ക്
ചെയ്തുകൊടുക്കുന്ന
സഹായങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(സി)
കുട്ടികളില്‍
കൃഷിയോടുള്ള താല്പര്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
അടുക്കളത്തോട്ടങ്ങളില്‍
കൃഷി ആരംഭിക്കുവാനുള്ള
വിത്തും വളവും
സ്കൂളുകള്‍ വഴി വിതരണം
ചെയ്യുമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
സ്കൂളുകളില്‍
ജൈവ വൈവിധ്യ പാര്‍ക്കുകള്‍
4114.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
സംസ്ഥാനത്തെ
സ്കൂളുകളില്‍ ജൈവ
വൈവിധ്യ
പാര്‍ക്കുകള്‍ക്ക്
ധനസഹായം നല്കുന്നുണ്ടോ
എന്നു വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇപ്രകാരം നല്കുന്ന
പരമാവധി ധനസഹായം
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സയന്റിഫിക്ക്
അസിസ്റ്റന്റുമാരുടെ പ്രമോഷന്
4115.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിലെ
സയന്റിഫിക്ക്
അസിസ്റ്റന്റുമാരുടെ
പ്രമോഷന് സംബന്ധിച്ച്
നിലവിലുള്ള
എക്സിക്യൂട്ടീവ്
ഉത്തരവ് പ്രകാരം
പരിഗണിക്കപ്പെടുന്ന
യോഗ്യത, നിയമനരീതി
എന്നിവ വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിയമനം സംബന്ധിച്ച്
സ്പെഷ്യല്‍ റൂള്‍സ്
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കാമോ?
പാലക്കാട്
ജില്ലയിലെ
മണ്ണ്സംരക്ഷണവകുപ്പിന്റെ
കീഴിലുള്ള ഓഫീസുകള്‍
4116.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
മണ്ണ്സംരക്ഷണ
വകുപ്പിന്റെ കീഴിലുള്ള
എത്ര ഓഫീസുകള്‍
നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലാമെന്നുമുള്ള
വിശദാംശം നല്‍കാമോ;
(ബി)
പാലക്കാട്
ജില്ലയിലുണ്ടായിരുന്ന
മണ്ണ്സംരക്ഷണ ജോയിന്റ്
ഡയറക്ടര്‍ ഓഫീസും അതിനു
കീഴിലുള്ള അഞ്ച്
അസിസ്റ്റന്റ് ഡയറക്ടര്‍
ഓഫീസുകളും എന്നാണ്
വയനാട് ജില്ലയിലേക്ക്
മാറ്റി
സ്ഥാപിച്ചതെന്നും ഏത്
പ്രോജക്ടിന്റെ
ഭാഗമാക്കാനാണ്
മാറ്റിയതെന്നും
വിശദാമാക്കാമോ;
(സി)
പ്രസ്തുത
പ്രോജക്ടിന്റെ കാലാവധി
തീര്‍ന്നുവോ; എങ്കില്‍
എന്ന് ;
(ഡി)
മാറ്റപ്പെട്ട
മണ്ണ്സംരക്ഷണ ജോയിന്റ്
ഡയറക്ടര്‍ ഓഫീസ്
എന്നാണ് പാലക്കാട്
ജില്ലയിലേക്ക് മാറ്റി
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
കാര്‍ഷിക
സര്‍വ്വകലാശാല
ഉല്പാദിപ്പിക്കുന്ന കാര്‍ഷിക
വിഭവങ്ങള്‍, വിത്തുകള്‍
4117.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയില്‍
നിലവില്‍
സ്ഥിരം/താൽക്കാലികം
ഉൾപ്പെടെ ഒട്ടാകെ എത്ര
ജീവനക്കാരുണ്ട്
;വിശദാംശം നല്‍കുമോ;
ഇവര്‍ക്കായി ഒരു
സാമ്പത്തിക വര്‍ഷം
വേണ്ടി വരുന്ന ചെലവ്
എത്രയാണ്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
യൂണിവേഴ്സിറ്റിയില്‍
ഉല്പാദിപ്പിക്കപ്പെടുന്ന
കാര്‍ഷിക വിഭവങ്ങള്‍,
വിത്തുകള്‍ തുടങ്ങി
എന്തെല്ലാം എന്നും
അതിനായി ഓരോ വര്‍ഷവും
ചെലവാക്കപ്പെടുന്ന
തുക/വില്പനയിലൂടെ
ലഭ്യമാകുന്ന തുക എത്ര
എന്നതും പ്രസ്തുത
പ്രവര്‍ത്തനം നിലവില്‍
ലാഭകരമാണോ അല്ലയോ
എന്നും വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്കായി
യൂണിവേഴ്സിറ്റിക്ക്
ലഭിക്കുന്ന
കേന്ദ്രസംസ്ഥാന
സര്‍ക്കാര്‍ സഹായം എത്ര
എന്നതിന്റെ കഴിഞ്ഞ 5
വര്‍ഷ കണക്ക് വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ;
(ഡി)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും
കാര്‍ഷിക
ഉല്പന്നങ്ങള്ക്കായുള്ള
വിത്തുകള്‍ തുടങ്ങി
കിഴങ്ങുവ൪ഗ്ഗവിത്തുകള്
വരെ കര്‍ഷകര്‍ക്ക്
ചുരുങ്ങിയ വിലയിലോ/
സൗജന്യമായോ നല്കുവാനായി
സര്‍വ്വകലാശാലാധികൃതര്‍
നിലവില്‍ എന്തു നടപടി
സ്വീകരിച്ചുവരുന്നു;
(ഇ)
ആയത്
പരിഷ്ക്കരിച്ച്
കര്‍ഷകര്‍ക്ക്
ചുരുങ്ങിയ ചിലവില്‍
സൗജന്യമായി വിത്തു
വിതരണം നടത്തുന്നത്
സര്‍ക്കാര്‍
പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
കാര്‍ഷിക
സര്‍വകലാശാലയിലെ ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥ
4118.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വകലാശാലയിലെ
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകളില്‍ നിയമന
യോഗ്യതയോ ജോലിയുടെ
സ്വഭാവമോ ശരിയായ
രീതിയില്‍
പരിഗണിക്കപ്പെട്ടില്ല
എന്നുള്ള കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ആക്ഷേപങ്ങള്‍
പരിഹരിക്കുന്നതിനായി
മിനിസ്റ്റീരിയല്‍
ജീവനക്കാര്‍ക്കും
സാങ്കേതിക
ജീവനക്കാര്‍ക്കും ഒരു
പോലെ പ്രാതിനിധ്യമുള്ള
ഒരു സമിതിയെ നിയോഗിച്ചു
വിഷയങ്ങള്‍ പഠിച്ചു
പരിഹരിക്കുന്നതിനുള്ള
മാര്‍ഗങ്ങള്‍
സ്വീകരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കാര്‍ഷിക
സര്‍വ്വകലാശാലയുടെ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
4119.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വ്വകലാശാലയില്‍
നടക്കുന്ന ഗവേഷണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
ഫലമായുള്ള പ്രധാന
നേട്ടങ്ങള്‍
വിശദമാക്കുമോ;
(സി)
കാര്‍ഷിക
സര്‍വ്വകലാശാല മുഖേന
നടപ്പിലാക്കുന്ന
സാങ്കേതിക വിദ്യകളുടെ
കെെമാറ്റം സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
തനത്
നെല്‍വിത്ത് ഇനങ്ങളുടെ
വിത്ത് ബാങ്ക്
സൃഷ്ടിക്കുന്നതിനായി
ശ്രമങ്ങള്‍
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ഖര-മാലിന്യ
സംസ്ക്കരണത്തിലൂടെ
ജെെവവളം
ഉല്പാദിപ്പിക്കുന്ന
പദ്ധതി കാര്‍ഷിക
സര്‍വ്വകലാശാല
നടപ്പിലാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
വയനാട്ടിൽ
കാര്‍ഷിക കോളേജ് ആരംഭിക്കാന്‍
നടപടി
4120.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ കാര്‍ഷിക
സര്‍വ്വകലാശാലയുടെ
കീഴില്‍ കാര്‍ഷിക
കോളേജ് ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
അനിമല്‍
ബ്രീഡിംഗ് ആന്റ് ജനറ്റിക്സ്
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തിക
4121.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വെറ്ററിനറി ആന്‍ഡ്
അനിമല്‍ സയന്‍സസ്
യൂണിവേഴ്സിറ്റിയില്‍
അനിമല്‍ ബ്രീഡിംഗ്
ആന്റ് ജനറ്റിക്സ്
വിഭാഗത്തില്‍
അസിസ്റ്റന്റ്
പ്രൊഫസര്‍മാരുടെ എത്ര
തസ്തികകളാണ്
ആകെയുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പൂക്കോട്
വെറ്ററിനറി കോളേജ്,
മണ്ണുത്തി വെറ്ററിനറി
കോളേജ്, പൂക്കോട്
ഇന്‍സ്ട്രക്ഷണല്‍ ഫാം
കോംപ്ലക്സ്, മണ്ണുത്തി
ഇന്‍സ്ട്രക്ഷണല്‍ ഫാം
കോംപ്ലക്സ്, സ്കൂള്‍
ഓഫ് അപ്ലൈഡ് അനിമല്‍
പ്രൊഡക്ഷന്‍ ആന്റ്
ബയോടെക്നോളജി എന്നീ ഓരോ
സ്ഥാപനങ്ങളിലും അനിമല്‍
ബ്രീഡിംഗ് ആന്റ്
ജനറ്റിക്സ്
വിഭാഗത്തില്‍ എത്ര
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നും
ഈ തസ്തികയില്‍ ഓരോ
സ്ഥാപനങ്ങളിലും
നിലവില്‍ എത്ര
ഒഴിവുകളുണ്ടെന്നും
അറിയിക്കുമോ;
(സി)
ഈ
ഒഴിവുകള്‍ നിലവിലുള്ള
റാങ്ക് പട്ടികയില്‍
നിന്നും നിയമനം
നടത്തുന്നതിനായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാനുള്ള
തടസ്സമെന്താണെന്ന്
വ്യക്തമാക്കുമോ; 2017
നവംബര്‍ 24-ാം
തീയതിയിലെ
അന്‍പത്തിനാലാമത്
ബോര്‍ഡ് ഓഫ്
മാനേജ്മെന്റ്
തീരുമാനപ്രകാരം
നിലവിലുള്ള എല്ലാ
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികയിലെ ഒഴിവുകളും
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
മേല്‍
പരാമര്‍ശിച്ച
സ്ഥാപനങ്ങളിലെ അനിമല്‍
ബ്രീഡിംഗ് ആന്റ്
ജനറ്റിക്സ്
വിഭാഗത്തില്‍
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികയിലുള്ള
ഒഴിവുകളിലേക്ക്
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ;
(ഇ)
ഈ
തസ്തികയില്‍
ഒഴിവുകളുണ്ടായിട്ടും
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്നതിനാല്‍
റാങ്ക്
ലിസ്റ്റിലുള്ളവര്‍ക്ക്
നീതി
നിഷേധിക്കപ്പെടുന്നുവെന്ന
ആക്ഷേപമുള്ളതിനാല്‍ ഇതു
സംബന്ധിച്ച്
അന്വേഷിക്കുവാനും
നിലവിലുള്ള
ഒഴിവുകളിലേക്ക് റാങ്ക്
ലിസ്റ്റില്‍ നിന്നു
തന്നെ നിയമനം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?