വാഴമുട്ടം
ഹൈസ്കൂളിലെ പൊതു വിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
3790.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
ആയിരത്തില്‍ കൂടുതല്‍
കുട്ടികള്‍ പഠിക്കുന്ന
സ്കൂളുകള്‍ക്കുള്ള
മൂന്ന് കോടി രൂപയുടെ
ധനസഹായത്തിന് നേമം
നിയോജകമണ്ഡലത്തില്‍
നിന്നും തെരഞ്ഞെടുത്ത
വാഴമുട്ടം ഹൈസ്കൂളിലെ
പ്രവൃത്തിയുടെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി പൊളിച്ച
കെട്ടിടങ്ങള്‍
3791.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
നാളിതുവരെ
ഉപയുക്തമായിട്ടുള്ള
(fitness) എത്ര
കെട്ടിടങ്ങള്‍ പൊളിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
യജ്ഞത്തിന്റെ ഭാഗമായി
ഉപയുക്തമായിട്ടുള്ള
(fitness) കെട്ടിടങ്ങൾ
പൊളിച്ചു
നീക്കുന്നതിന്റെ
ആവശ്യകത എന്ത് എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
സ്വീകരിച്ചിരിക്കുന്ന
മാനദണ്ഡമെന്തെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇത്തരം
സമീപനം ഇന്നത്തെ
അവസ്ഥയില്‍ സംസ്ഥാന
ഖജനാവിന്
താങ്ങാവുന്നതാണോ എന്ന്
പരിശോധിക്കുമോ?
ഹൈടെക്
ക്ലാസ് മുറികള്‍
3792.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സംസ്ഥാനത്ത്
ക്ലാസ് മുറികൾ ഹൈടെക്
ആക്കുന്ന പ്രവൃത്തി
പൂര്‍ത്തീകരിക്കാനുള്ളവ
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
മുഴുവന്‍ ക്ലാസ്
മുറികളിലും ഹൈടെക്
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയ എത്ര
സ്കൂളുകളുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ക്ലാസ്
മുറികള്‍ ഹൈടെക്
ആക്കുന്നതിന്റെ ഭാഗമായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ?
(ഡി)
ക്ലാസ്
മുറികള്‍ ഹൈടെക്
ആക്കുന്നതിന്റെ ഭാഗമായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ സര്‍ക്കാര്‍
സ്കൂളുകള്‍
3793.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചേലക്കര
നിയോജകമണ്ഡലത്തില്‍
സര്‍ക്കാര്‍ മേഖലയില്‍
എത്ര
എല്‍.പി,യു.പി,എച്.എസ്,എച്.എസ്.എസ്
സ്കൂളുകളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയുടെ പേരുവിവരവും
ഡിവിഷനുകളുടെ എണ്ണവും
കുട്ടികളുടെ എണ്ണം,
ആണ് പെണ് തിരിച്ച്
ലഭ്യമാക്കാമോ?
സര്‍ക്കാര്‍
സ്കൂളുകളുടെ പഠന നിലവാരം
ഉയര്‍ത്തുവാൻ നടപടി
3794.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളുടെ പഠന
നിലവാരം ഉയര്‍ത്തുവാനും
വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ
കൊഴിഞ്ഞുപോക്ക്
ഒഴിവാക്കാനും
മുന്‍സര്‍ക്കാരിന്റെ
കാലത്തുണ്ടായിരുന്ന
സ്കൂളുകള്‍ അടച്ചു
പൂട്ടുന്ന പ്രവണത
ഇല്ലാതാക്കാനുമായി
വിദ്യാഭ്യാസ വകുപ്പ്
എന്ത് നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതു
വിദ്യാഭ്യാസം
സംരക്ഷിക്കുന്നതിന്റെ
ഭാഗമായി എല്ലാ സംസ്ഥാന
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
മക്കളെ സര്‍ക്കാര്‍
സ്കൂളില്‍ ചേര്‍ത്ത്
പഠിപ്പിക്കുന്നതിനാവശ്യമുള്ള
ബോധവത്കരണവും
സര്‍ക്കാര്‍ ശമ്പളം
പറ്റുന്നവരുടെ മക്കള്‍
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
പഠിക്കുന്നത്
ഉറപ്പുവരുത്താനുമായി
സമയബന്ധിതമായി എന്ത്
നടപടി ഈ സര്‍ക്കാര്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
ചാലക്കുടിയിൽ
പെണ്‍കുട്ടികള്‍ക്കായി
ഹോസ്റ്റല്‍ കെട്ടിടംചാലക്കുടി
3795.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
ഗേള്‍സ് ഹൈസ്കൂള്‍,
ഈസ്റ്റ് ചാലക്കുടി
കോമ്പൗണ്ടില്‍
ആര്.എം.എസ്.എ. ഫണ്ട്
ഉപയോഗിച്ച്,
പെണ്‍കുട്ടികള്‍ക്കായി
ഹോസ്റ്റല്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;വിശദമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിട നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്നും എന്തെല്ലാം
സൗകര്യങ്ങളാണ് ഈ
നിര്‍ദ്ദിഷ്ട
ഹോസ്റ്റലില്‍
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിച്ചിട്ടുള്ളത്
എന്നും വ്യക്തമാക്കാമോ?
ഫയൽ വിഷയത്തിന്മേൽ സ്വീകരിച്ച
നടപടി
3796.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
1289/2017/VIP/M(Edn)
Gen. education dtd
24/3/17 എന്ന ഫയലില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
ട്രിനിറ്റി ലൈസിയം സ്കൂളിന്റെ
എന്‍.ഒ.സി.
3797.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ട്രിനിറ്റി ലൈസിയം
സ്കൂളിലെ പത്താം ക്ലാസ്
വിദ്യാര്‍ത്ഥിനി ഗൗരി
നേഘയുടെ ആത്മഹത്യയുമായി
ബന്ധപ്പെട്ട കേസില്‍
സ്കൂളിന്റെ എന്‍.ഒ.സി.
റദ്ദാക്കാന്‍ ഡി.ഡി.ഇ.
റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
എം.പി,
എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച്
വാങ്ങിയ സ്കൂള്‍ വാഹനങ്ങള്‍
3798.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളെ
സംരക്ഷിക്കുന്നതിന്റെ
ഭാഗമായി എം.പി,
എം.എല്‍.എ. ഫണ്ട്
ഉപയോഗിച്ച്
സ്കൂളുകളിലേക്ക്
വാങ്ങുന്ന വാഹനങ്ങളുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട
പ്രശ്നങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
അനുവദിച്ച എത്ര
വാഹനങ്ങള്‍ സാമ്പത്തിക
പ്രയാസം കാരണം
ഓടിക്കാന്‍ കഴിയാതെ
നിര്‍ത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
എം.പി.,
എം.എല്‍.എ ഫണ്ടുകള്‍
അനുവദിച്ച് വാങ്ങുന്ന
സ്ക്കൂള്
ബസ്സുകള്‍ക്ക് റോഡ്
ടാക്സ് ഒഴിവാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ;
(ഡി)
സ്ക്കൂള്
ബസ്സ്
ഡ്രൈവര്‍മാര്‍ക്ക്
ദിനബത്ത നല്കാന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളിലെ
പ്രീ
പ്രെെമറി ടീച്ചേഴ്സിന് അധിക
യോഗ്യതയ്ക്കനുസരിച്ച്
പ്രൊമോഷന്
3799.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി. എസ്. സി. മുഖേന
നിയമനം ലഭിച്ച്
പൊതുവിദ്യാഭ്യാസ
വകുപ്പില്‍
സേവനമനുഷ്ഠിച്ചു വരുന്ന
ഗവണ്മെന്റ് പ്രീ
പ്രെെമറി ടീച്ചേഴ്സിന്
അധിക
യോഗ്യതയ്ക്കനുസരിച്ച്
ഉയര്‍ന്ന അധ്യാപക
തസ്തികയിലേക്ക്
അര്‍ഹമായ അളവില്‍
പ്രൊമോഷന്,
തസ്തികമാറ്റം എന്നിവ
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കേരള
പി. എസ്. സി. മുഖേന
പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴില്‍ പ്രീ
പ്രെെമറി തസ്തികയില്‍
സേവനമനുഷ്ഠിച്ചു വരുന്ന
അധ്യാപകര്‍ക്ക് സ്ഥലം
മാറ്റം
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ?തുടങ്ങുന്നതിന്
നടപടി
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
3800.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന 'പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞം' മിഷനില്‍
നാളിതുവരെ എത്ര
ഉദ്യോഗസ്ഥരെയാണ്
നിയമിച്ചിട്ടുള്ളത്;
നിയമനം സംബന്ധിച്ചും
തസ്തികകള്‍
സംബന്ധിച്ചും നാളിതുവരെ
പുറത്തിറക്കിയ
ഉത്തരവുകളുടെയും
മാര്‍ഗ്ഗ രേഖകളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞം മിഷനില്‍ തസ്തിക
നിര്‍ണ്ണയിച്ച
കമ്മിറ്റിയുടെ
മിനുട്ട്സുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഓഫീസില്‍
നിയമിക്കപ്പെട്ട
ഉദ്യോഗസ്ഥരുടെ
ചുമതലകളും കടമകളും
എന്തെല്ലാമാണ്;
ഉദ്യോഗസ്ഥരുടെ പേര്,
തസ്തിക, നിയമനത്തിന്റെ
സ്വഭാവം എന്നിവ പട്ടിക
തിരിച്ച് വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
പത്താം
ക്ലാസ്സ് പരീക്ഷയുടെ
മാര്‍ക്ക് വിവരം അറിയാനുള്ള
കാലതാമസം
3801.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സിലബസ്സില്‍ പത്താം
ക്ലാസ്സ്
പരീക്ഷയെഴുതിയവര്‍ക്ക്
മാര്‍ക്ക് വിവരം
അറിയണമെങ്കില്‍ രണ്ട്
വര്‍ഷം കാത്തിരിക്കേണ്ട
സാഹചര്യമുണ്ടോ;
(ബി)
സി.ബി.എസ്.ഇ.,
എെ.സി.എസ്.ഇ.സിലബസ്സുകളിൽ
പഠിക്കുന്ന
കുട്ടികള്‍ക്ക് അവരുടെ
സര്‍ട്ടിഫിക്കറ്റില്‍
ഗ്രേഡിനോടൊപ്പം
മാര്‍ക്കും
രേഖപ്പെടുത്തി
നൽകുന്നതായി സർക്കാരിന്
അറിവുണ്ടോ;
(സി)
വിവിധ
എന്‍ട്രന്‍സ്
പരീക്ഷകള്‍ക്ക് അപേക്ഷ
അയക്കുന്ന
കുട്ടികള്‍ക്ക് ഓരോ
അപേക്ഷ നല്കുമ്പോഴും
മാര്‍ക്ക് വിവരത്തിനായി
200 രൂപയുടെ ഡിമാന്റ്
ഡ്രാഫ്റ്റ് സഹിതം
പരീക്ഷാഭവന് അപേക്ഷ
സമര്‍പ്പിക്കേണ്ടതുണ്ടോ;
(ഡി)
ഈ
തീരുമാനം
കുട്ടികള്‍ക്കും
രക്ഷിതാക്കള്‍ക്കും
ബുദ്ധിമുട്ട്
ഉണ്ടാകുന്നതിനാല്‍ ഇത്
പുനഃപരിശോധിക്കുമോ?
അഞ്ചും
പത്തും ക്ലാസ്സുകളിൽ
വിദ്യാര്‍ത്ഥികളുടെ കുറവ്
3802.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
വിദ്യാലയങ്ങളിലെ
ഒന്നുമുതല്‍ പത്തുവരെ
ക്ലാസ്സുകളില്‍ 2016
വര്‍ഷത്തെ അപേക്ഷിച്ച്
2017 ല്‍
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ എത്ര
കുറവുണ്ടായിട്ടുണ്ട്;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
വിദ്യാലയങ്ങളിലെ അഞ്ചാം
ക്ലാസ്സിലും, പത്താം
ക്ലാസ്സിലും എത്ര
കുട്ടികളുടെ
കുറവുണ്ടായിട്ടുണ്ട്?
അനധികൃത
പുസ്തക വില്പനയും വ്യാപനവും
സ്കൂളുകളില്‍ തടയാന്‍ നടപടി
3803.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഔദ്യോഗിക
സംവിധാനങ്ങള്‍
ദുരുപയോഗം ചെയ്ത്
സ്വകാര്യ പുസ്തകങ്ങളും
ഗൈഡുകളും സ്കൂളുകളില്‍
വില്പന നടത്തുന്നത്
തടഞ്ഞ് സര്‍ക്കാര്‍
പുസ്തകങ്ങള്‍
ഒഴികെയുള്ള ഇതര
കച്ചവടങ്ങള്‍
നിരോധിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്നറിയിക്കുമോ;
(ബി)
വിവിധ
സ്കൂള്‍ ലൈബ്രറികളില്‍
പുസ്തകങ്ങള്‍
വാങ്ങുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏകീകരിച്ച്
സുതാര്യമാക്കുന്നതിനും
പ്രസാധകര് പിന്തള്ളിയ
വിദേശ-ഇന്‍ഡ്യന്‍
പുസ്തകങ്ങളും വ്യാജ
നിര്‍മ്മിതങ്ങളായ
പുസ്തകങ്ങളും
വാങ്ങിക്കൂട്ടുന്നതിലെ
ക്രമക്കേടുകളും
തട്ടിപ്പുകളും തടയാനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
അനൗപചാരിക
വിദ്യാഭ്യാസത്തിന്
പ്രോത്സാഹനം
3804.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനൗപചാരിക
വിദ്യാഭ്യാസത്തെ
പ്രോത്സാഹിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
അനൗപചാരിക
വിദ്യാഭ്യാസത്തിനായി
പുതിയ പാഠ്യപദ്ധതി
രൂപീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
നൂതന
വിവരസാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തി
അനൗപചാരിക
വിദ്യാഭ്യാസത്തെ
പരിപോഷിപ്പിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ?
അക്കാഡമിക്
പ്ലാന്‍
3805.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓരോ
വിദ്യാര്‍ത്ഥിയുടെയും
അറിവും കഴിവും
നൈപുണ്യവും പ്രായത്തിന്
അനുസൃതമായും കരിക്കുലം
വിഭാവനം ചെയ്യുന്ന
പ്രകാരത്തിലും
വികസിപ്പിക്കുന്നതിന്
ലക്ഷ്യം വയ്ക്കുന്ന
അക്കാഡമിക് പ്ലാന്‍
നടപ്പിലാക്കുന്ന പദ്ധതി
ഏത്
ഘട്ടത്തിലാണ്;വ്യക്തമാക്കാമോ;
(ബി)
പ്രൈമറി
തലം മുതല്‍ ഹയര്‍
സെക്കന്ററി തലം
വരെയുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
എല്ലാ വിഷയങ്ങളിലും
പഠനം
ശക്തിപ്പെടുത്തുന്നതിനുള്ള
സമഗ്ര പദ്ധതികള്‍
ആസൂത്രണം ചെയ്യുന്ന
നടപടി ഏത്
ഘട്ടത്തിലാണ്;
വിശദീകരിക്കുമോ;
(സി)
കേരളത്തിലെ
അക്കാഡമിക് നിലവാരം ഇതര
സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
മെച്ചപ്പെട്ടതാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ അതിന് ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണ്;വിവരിയ്ക്കുമോ;?
ഒറ്റപ്പാലം
സര്‍ക്കാര്‍ ബധിരമൂക
വിദ്യാലയം
3806.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
സര്‍ക്കാര്‍ ബധിരമൂക
വിദ്യാലയത്തില്‍
1/1/2018
പ്രാബല്യത്തില്‍ എത്ര
കുട്ടികള്‍
പഠിക്കുന്നുണ്ടെന്ന
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വിദ്യാലയത്തില്‍ ഹയര്‍
സെക്കണ്ടറി,
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി
വിഭാഗങ്ങളില്‍ ഏതെല്ലാം
കോഴ്സുകള്‍
നിലവിലുണ്ടെന്നും ഓരോ
ക്ലാസിലും പഠിക്കുന്ന
കുട്ടികളുടെ എണ്ണം
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സ്കൂളില്‍ 3-5-2013
മുതല്‍ 31-5-2016 വരെ
വൈദ്യുതി
ചാര്‍ജിനത്തില്‍ എത്ര
രൂപയുടെ കുടിശ്ശിക
ഉണ്ട്;
(ഡി)
പ്രസ്തുത
കുടിശ്ശിക
അടച്ചുതീര്‍ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
കേരളത്തിലെ
അദ്ധ്യാപകരുടെ നിലവാരം
3807.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
അദ്ധ്യാപകരുടെ നിലവാരം
ഉയര്‍ത്തുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
സംസ്ഥാനത്തെ
സ്ക്കൂള് കെട്ടിടങ്ങളുടെ
സുരക്ഷ പരിശോധിക്കുന്നതിന്
നടപടി
3808.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ കെട്ടിടങ്ങളുടെ
സുരക്ഷ
പരിശോധിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
കാലാകാലങ്ങളില്‍
പരിശോധിച്ച്
നിയമാനുസൃതമായ സുരക്ഷാ
ക്രമീകരണങ്ങള്‍
പാലിച്ചിട്ടുണ്ടെന്ന്
ഉറപ്പാക്കുമോ;
(സി)
ഇക്കാര്യത്തില്‍
വീഴ്ച വരുത്തുന്ന
മാനേജ്മെന്റുകള്‍ക്കും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കുമെതിരെ
നടപടി
സ്വീകരിക്കാറുണ്ടോ?
ആസ്ബസ്റ്റോസ്
ഷീറ്റ് മേഞ്ഞ പ്രീ-പ്രെെമറി
സ്കൂളുകള്‍
3809.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരോധിക്കപ്പെട്ട
ആസ്ബസ്റ്റോസ് ഷീറ്റ്
മേഞ്ഞ പ്രീ-പ്രെെമറി
സ്കൂളുകള്‍ കേരളത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇപ്രകാരമുള്ള
സ്കൂളുകളുടെ ഫിറ്റ്നസ്
പരിശോധന നടത്താന്‍
നിലവിലുള്ള സംവിധാനം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആരോഗ്യ
കാരണങ്ങളാല്‍
ആസ്ബറ്റോസ് ഷീറ്റ്
മേഞ്ഞ കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ എത്രയും
പെട്ടെന്ന് മറ്റ്
കെട്ടിടങ്ങളിലേക്ക്
മാറ്റാന്‍ നിര്‍ദ്ദശം
നല്‍കുമോ;
(സി)
കുട്ടികളുടെ
സുരക്ഷിതത്വം ഉറപ്പു
വരുത്താന്‍ സ്കൂളുകളുടെ
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കി ആവശ്യമായ
സുരക്ഷാ നടപടികള്‍
സ്വീകരിക്കുന്നത്
കര്‍ശനമാക്കുമോ?
പരീക്ഷാഭവനിലെ
ഓണ്‍ലൈന്‍ സേവനങ്ങള്‍
3810.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്താം
ക്ലാസ്സ്
സര്‍ട്ടിഫിക്കറ്റിന്റെ
ആധികാരികത
പരിശോധിക്കുന്നതിനായി
വിവിധ വകുപ്പുകളില്‍
നിന്നും പരീക്ഷാ
ഭവനിലേക്ക് നല്കുന്ന
അപേക്ഷകളുടെ പരിശോധന
വേഗത്തിലാക്കുവാന്‍
ഓണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തുമോ;
(ബി)
പരീക്ഷാഭവനില്‍
ഇപ്പോള്‍ ഏതെങ്കിലും
സേവനങ്ങള്‍ ഓണ്‍ലൈനായി
നല്കുന്നുണ്ടോ;
(സി)
നിലവില്‍
പത്താംക്ലാസ്സ്
സര്‍ട്ടിഫിക്കറ്റ്
നല്കുമ്പോള് നിരവധി
പിശകുകള്‍ വരുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉദ്യോഗസ്ഥരുടെ അശ്രദ്ധ
കൊണ്ട് സംഭവിക്കുന്ന
തെറ്റുകള്‍
തിരുത്തുന്നതിനും
കുട്ടികള്‍ ഫീസ്
നല്‍കേണ്ടതായി വരുന്നത്
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
2009-10
അക്കാദമിക വര്‍ഷം
മുതല്‍ നാളിതുവരെ എത്ര
സര്‍ട്ടിഫിക്കറ്റുകളില്‍
പിശകു
സംഭവിച്ചിട്ടുണ്ട്;
ഈയിനത്തില്‍ എത്ര രൂപ
ഫീസായി
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഇ)
സര്‍ട്ടിഫിക്കറ്റുകളിലെ
തെറ്റുകള്‍
തിരുത്തുന്നതിന്
കുട്ടികളില്‍ നിന്നും
ഫീസ് ഈടാക്കുന്നത്
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
അടച്ചുപൂട്ടിയ
സര്‍ക്കാര്‍ സ്കൂളുകള്‍
3811.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടച്ചുപൂട്ടിയ
സര്‍ക്കാര്‍ സ്കൂളുകള്‍
ഇതര ആവശ്യങ്ങള്‍ക്കായി
അനുവദിച്ചു
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
നാളിതുവരെ
ഇതര ആവശ്യങ്ങള്‍ക്കായി
അനുവദിച്ചു നല്കിയ
സ്കൂളുകളുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
അനുവദിച്ച് നല്കിയ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ അല്ലാതെ
മറ്റ് ഏജന്‍സികള്‍ക്ക്
സ്കൂളുകള്‍
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
മറ്റ്
എജന്‍സികള്‍ക്ക്
സര്‍ക്കാര്‍ സ്ഥലം
നല്കുമ്പാേള്
മാനദണ്ഡങ്ങള്‍
പാലിക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ നിന്നും
വ്യക്തമായ പരിശോധന
പൂര്‍ത്തിയാക്കിയശേഷം
സ്ഥലം വിട്ടു
നല്കുവാന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികളിലെ
ആത്മഹത്യാ പ്രവണത
3812.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വിദ്യാര്‍ത്ഥികളിലെ
ആത്മഹത്യ പെരുകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
ആത്മഹത്യാ പ്രവണത
തടയാന്‍ ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
വിദ്യാര്‍ത്ഥികളിലെ
ആത്മഹത്യാ പ്രവണത
തടയാന്‍
അദ്ധ്യാപകര്‍ക്കായി
ട്രെയിനിംഗ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
നേമം
മണ്ഡലത്തിലെ സ്കൂളുകള്‍
ഹൈടെക് ആക്കുന്നതിനായി
ആവിഷ്ക്കരിച്ച പദ്ധതി
3813.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹൈസ്കൂള്‍,
ഹയര്‍സെക്കന്ററി
തലത്തിലെ ക്ലാസ്
മുറികള്‍ ഹൈടെക്
ആക്കുന്നതിന്റെ ഭാഗമായി
ആവിഷ്ക്കരിച്ച പദ്ധതി
പ്രകാരം എന്തൊക്കെ
സൗകര്യങ്ങളാണ് നേമം
നിയോജക മണ്ഡലത്തിലെ
സ്കൂളുകളില്‍ ഇതിനകം
ഒരുക്കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ അന്താരാഷ്ട്ര
നിലവാരത്തിലാക്കുന്ന
വിദ്യാലയങ്ങള്‍
3814.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി, കോതമംഗലം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളെയാണ്
ഇതിന്
തെരഞ്ഞെടുത്തിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
തെരഞ്ഞെടുത്തിട്ടുളള
എച്ച്.എസ്.എസ്.,
എച്ച്.എസ്., യു.പി.,
എല്‍.പി. സ്കൂളുകളില്‍
എത്ര തുകയുടെ
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
സ്കൂള്തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഓരോ
സ്കൂളിലും
നടപ്പിലാക്കുന്ന
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദീകരിക്കാമോ?
പൊതുവിദ്യാലയങ്ങളില്‍
ഹൈടെക് ക്ലാസ് മുറികള്‍
3815.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
ഹൈടെക് ക്ലാസ് മുറികള്‍
നിര്‍മ്മിക്കുന്നതിന്
ഏതെങ്കിലും പ്രത്യേക
ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഹൈടെക്
ക്ലാസ് മുറികളില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരം ഓരോ
വിദ്യാലയത്തിലും എത്ര
ക്ലാസ് മുറികള്‍ ഹൈടെക്
നിലവാരത്തിലാക്കുന്നുവെന്ന്
വിശദീകരിക്കുമോ?
നെന്മാറ
മണ്ഡലത്തിലെ സ്കൂളുകള്‍ക്ക്
സ്വന്തമായി കെട്ടിടം
3816.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം സ്ക്കൂളുകളാണ്
സ്വന്തമായി സ്ഥലമോ,
കെട്ടിടമോ ഇല്ലാതെ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
വാടകകെട്ടിടത്തില്
വര്‍ഷങ്ങളായി
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
ആവശ്യമായ നടപടി
സര്‍ക്കാര്‍
കൈകൊള്ളുമോ; നിലവില്‍
ഇത് സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
സ്കൂളുകളുടെ സമഗ്ര വികസനം
3817.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളുടെ
സമഗ്ര വികസനത്തിനാണ്
2018-19 ബഡ്ജറ്റില്‍
തുക
വകയിരുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
2018-19
വര്‍ഷത്തെ ബഡ്ജറ്റില്‍
തലശ്ശേരി മണ്ഡലത്തിലെ 5
സ്കൂളുകള്‍ക്ക് ഒരു
കോടി രൂപ വീതം 5 കോടി
രൂപ
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സ്കൂളുകള്‍ക്കാണെന്ന്
വ്യക്തമാക്കാമോ?
ബാലുശ്ശേരി
ഗവ.കോളേജിന് കിഫ്ബിയിലൂടെ
ഫണ്ടുകള്‍
3818.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പണി
പൂര്‍ത്തീകരിക്കാതെ,
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
ഗവ. കോളേജുകളുടെ പണി
പൂര്‍ത്തിയാക്കുന്നതിനായി
കിഫ്ബിയിലൂടെ അനുവദിച്ച
ഫണ്ടുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ബാലുശ്ശേരി
ഗവ. ആര്‍ട്സ് &
സയന്‍സ് കോളേജിന്റെ
രണ്ടാംഘട്ട
പ്രവൃത്തിയ്ക്കായി
എസ്റ്റിമേറ്റ്
തയ്യാറാക്കി
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി
രൂപയാണ് ഇതിന്
ചെലവുവരുന്നത്; ഇൗ തുക
മുഴുവനായും
കിഫ്ബിയിലൂടെ
ലഭ്യമാക്കുന്നതില്‍
എന്താണ്
തടസ്സമെന്നറിയിക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ അന്താരാഷ്ട്ര
നിലവാരമുള്ള സ്കൂളുകള്‍
3819.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന
പദ്ധതിയില്‍ മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്കൂളുകളുടെ ഡി.പി.ആര്
അംഗീകരിച്ചിട്ടുണ്ടോ;
(സി)
ഡി.പി.ആര്.
തയ്യാറാക്കി
സമര്‍പ്പിക്കാന്‍
ചുമതലപ്പെടുത്തിയ
എസ്.പി.വി. ഏതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
എസ്.പി.വി.യെ
തെരഞ്ഞെടുക്കുന്നതിനു
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെന്ന്
വിശദമാക്കുമോ;
(ഇ)
ഓരോ
സ്കൂളുകള്‍ക്കും
അനുവദിച്ച തുക
എത്രയെന്ന്
അറിയിക്കുമോ;
(എഫ്)
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
ചുമതലയും മേല്‍നോട്ട
ചുമതലയും ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണെന്ന്
വിശദമാക്കുമോ;
(ജി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ 2018
മാര്‍ച്ച് 31 നു
മുന്‍പായി
ആരംഭിയ്ക്കുവാന്‍
കഴിയുമോ; വിശദമാക്കുമോ?
സര്‍വ്വശിക്ഷാ അഭിയാന് ഫണ്ട്
വെട്ടിക്കുറച്ച നടപടി
3820.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വശിക്ഷാ അഭിയാന്
(എസ്. എസ്. എ)
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
കേന്ദ്രസര്‍ക്കാര്‍
2016-17
സാമ്പത്തികവര്‍ഷം
അനുവദിച്ച ഫണ്ടിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഫണ്ട് വിഹിതം
കേന്ദ്രസര്‍ക്കാര്‍
വെട്ടിക്കുറച്ചത് മൂലം
സംസ്ഥാനത്ത്
പദ്ധതിനിര്‍വ്വഹണം
മുടങ്ങാതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
ചലഞ്ച്
ഫണ്ട് നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
3821.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂള്‍
വിദ്യാലയങ്ങളുടെ
നവീകരണത്തിന്
സര്‍ക്കാര്‍
പ്രഖ്യാപിച്ച ചലഞ്ച്
ഫണ്ട് നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
ഇതുമായി ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകളുടെ നമ്പരും
തീയതിയും
വിശദീകരിക്കുമോ;
(ബി)
എയ്ഡഡ്
സ്കൂള്‍ നവീകരണത്തിന്
ചലഞ്ച് ഫണ്ട്
ആവശ്യപ്പെട്ടുകൊണ്ടുള്ള
ഡി.പി.ആര്.
സമര്‍പ്പിക്കേണ്ടത്
എവിടെ എന്നും
ഡി.പി.ആര്.
തയ്യാറാക്കേണ്ടത്
തദ്ദേശസ്വയംഭരണ
വകുപ്പാണോ അതോ
പൊതുമരാമത്ത് വകുപ്പാണോ
എന്നും വ്യക്തമാക്കുമോ;
(സി)
എയ്ഡഡ്
സ്കൂളില്‍ ചലഞ്ച് ഫണ്ട്
ഉപയോഗിച്ച് നടത്തുന്ന
നിര്‍മ്മാണ പ്രവൃത്തി
കളുടെ ഡി.പി.ആര്.
സ്വകാര്യ ഏജന്‍സികളെ
കൊണ്ട്
തയ്യാറാക്കിച്ചാല് അത്
അംഗീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
തിരുവനന്തപുരം
ജില്ലയിലെ എത്ര എയ്ഡഡ്
സ്കൂളുകള്‍ക്ക് 2017-18
വര്‍ഷത്തില്‍ ചലഞ്ച്
ഫണ്ട് നല്‍കും എന്ന്
വ്യക്തമാക്കുമോ?
ഏറനാട്
മണ്ഡലത്തിലെ ഹെെടെക്ക്
ക്ലാസ്സ് മുറികള്‍
3822.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകളിലെ 8 മുതല്‍
12 വരെയുള്ള ക്ലാസ്സ്
മുറികള്‍ ഹെെടെക്ക്
ആക്കുന്ന പദ്ധതി
പ്രകാരം സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളില്‍
എത്ര സ്കൂളുകളില്‍ എത്ര
ക്ലാസ്സ് മുറികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ;
(ബി)
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളില്‍,എത്ര
ക്ലാസ്സ് റൂമുകള്‍ ആണ്
ഹെെടെക്ക് ആക്കി
മാറ്റുന്നത്; വിശദാംശം
വെളിപ്പെടുത്തുമോ?
എയ്ഡഡ്
സ്കൂളുകളുടെ വികസനത്തിനായി
ചാലഞ്ച് ഫണ്ട്
3823.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂളുകളുടെ
വികസനത്തിനായി കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ചാലഞ്ച്
ഫണ്ട് സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
(ബി)
ചാലഞ്ച്
ഫണ്ട്
അനുവദിക്കുമ്പോള്‍
പാലിക്കേണ്ട
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ടാലന്റ്
ലാബ് പദ്ധതി
3824.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാര്‍ത്ഥികളുടെ
കഴിവുകള്‍ കണ്ടെത്തി
പരിപോഷിപ്പിക്കാന്‍
ലക്ഷ്യമിട്ടിട്ടുള്ള
ടാലന്റ് ലാബ്
പദ്ധതിയുടെ നടത്തിപ്പ്
ഏതുഘട്ടത്തിലാണ്;
വിശദമാക്കുമോ;
ചാലഞ്ച്
ഫണ്ട് നല്‍കുന്നതിന്റെ
മാനദണ്ഡങ്ങൾ
3825.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി എയ്ഡഡ്
സ്കൂളില്‍ ചാലഞ്ച്
ഫണ്ട് നല്‍കുന്നതിന്റെ
മാനദണ്ഡങ്ങളെന്തൊക്കെയാണ്;
(ബി)
ചാലഞ്ച്
ഫണ്ട് നല്കാന്
സന്നദ്ധമാവുന്ന സ്കൂള്‍
മാനേജ്
മെന്റുകള്ക്കെല്ലാം
അത്രയും തുക
നല്‍കുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ;
(സി)
ചാലഞ്ച്
ഫണ്ടിന് ആനുപാതികമായി
സര്‍ക്കാര്‍
പ്രഖ്യാപിച്ച
തുകയിലേക്ക് എം.എല്‍.എ.
മാരുടെ ആസ്തി വികസന
പദ്ധതിയില്‍ നിന്നും
പണം അനുവദിക്കാനാവുമോ;
(ഡി)
ചാലഞ്ച്
ഫണ്ട് ലഭിക്കുന്നതിന്
വേണ്ടി എയ്ഡഡ് സ്കൂള്‍
മാനേജ് മെന്റുകള്‍
എന്തൊക്കെ
കാര്യങ്ങളാണ്
ചെയ്യേണ്ടതെന്ന്
വിശദമാക്കാമോ?
സര്‍വ്വ
ശിക്ഷാ അഭിയാന് പദ്ധതി
3826.
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സ്കൂള്‍
വിദ്യാഭ്യാസത്തിനുള്ള
കേന്ദ്രഫണ്ട്
കുറയ്ക്കുന്നതുമായി
ബന്ധപ്പെട്ട്
കേന്ദ്രത്തിന്റെ
അറിയിപ്പ്
ലഭ്യമായിട്ടുണ്ടോ;
(ബി)
സര്‍വ്വ
ശിക്ഷാ അഭിയാന്
(എസ്.എസ്.എ)
പദ്ധതിക്കായി ഈ അധ്യയന
വര്‍ഷം എത്ര കോടിയുടെ
പ്ലാനാണ് കേന്ദ്രം
അംഗീകരിച്ചതെന്നും
ഇതില്‍ കേന്ദ്ര
വിഹിതവും
സംസ്ഥാനവിഹിതവും എത്ര
വീതമാണെന്നും
അറിയിക്കുമോ ?
മണലൂര്‍
മണ്ഡലത്തിലെ സ്ക്കൂളുകളിലെ
ലാബുകളുടെ നവീകരണം
3827.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കല്‍
പദ്ധതിയുടെ ഭാഗമായി
ലാബുകള്‍
നവീകരിക്കുന്നതിനായി
മണലൂര്‍ മണ്ഡലത്തില്‍
നിന്നും തെരഞ്ഞെടുത്ത
സ്കൂളുകള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
സ്കൂളുകളില്‍ ലാബിന്റെ
നവീകരണം സംബന്ധിച്ച
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
സ്കൂള്‍
കുട്ടികള്‍ക്ക് അപകട
ഇന്‍ഷുറന്‍സ്
3828.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്ക് വേണ്ടി
അപകട ഇന്‍ഷുറന്‍സ്
പദ്ധതി എന്നു മുതലാണ്
നടപ്പാക്കിയത് എന്നും
ആയതിന്റെ മാനദണ്ഡങ്ങളും
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളും
ഉള്‍പ്പെടെ വിശദാംശം
എന്ത് എന്നും
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
യു. ഡി. എഫ്.
സര്‍ക്കാര്‍ കാലയളവില്‍
അപകടമുള്‍പ്പെടെ
മരണത്തിനു വിധേയരായ
എത്ര കുട്ടികള്‍ക്ക്
ഇന്‍ഷുറന്‍സ് സഹായം
ലഭ്യമാക്കി; ഇനിയും
ലഭിക്കാനുള്ളത് എത്ര
പേര്‍ക്ക്;
(സി)
പ്രസ്തുത
ഇന്‍ഷുറന്‍സ്
ലഭ്യമാക്കാനായി എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
അപകടത്തില്‍പ്പെട്ട
എത്ര കുട്ടികളുണ്ട്;
എത്ര പേര്‍ക്ക്
ഇന്‍ഷുറന്‍സ് സഹായം
ലഭ്യമാക്കി; വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ഇന്‍ഷുറന്‍സ്
തുക ലഭ്യമാക്കുന്നതിനു
തടസ്സമാകുന്ന മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പരിശോധിച്ച്
ഇന്‍ഷുറന്‍സ്
കമ്പനികളുമായി ചര്‍ച്ച
ചെയ്ത് ആവശ്യമായ മാറ്റം
വരുത്തുന്നത്
സര്‍ക്കാര്‍
പരിഗണിക്കുമോ?
സര്‍വശിക്ഷാ
അഭിയാന്
3829.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വശിക്ഷാ അഭിയാന്
(എസ്.എസ്.എ) മുഖേന
വിദ്യാലയങ്ങളില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുന്‍കാലങ്ങളില്‍
നിന്നും വ്യത്യസ്ഥമായി
സ്കൂളുകളുടെ
ഭൗതികസാഹചര്യം
മെച്ചപ്പെടുത്തുവാനും
അക്കാദമിക് നിലവാരം
മെച്ചപ്പെടുത്തുവാനും
പ്രത്യേകമായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
കാലഘട്ടത്തില്‍
നടപ്പിലാക്കിയ
പദ്ധതികളിലൂടെ കൈവരിച്ച
നേട്ടങ്ങള്‍
വിശദമാക്കാമോ?
ഡിസ്ട്രിക്ട്
സെന്റര്‍ ഫോര്‍ ഇംഗ്ലീഷിലെ
നിയമനം
3830.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിരമിച്ച അദ്ധ്യാപകരെ
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
ഡിസ്ട്രിക്ട് സെന്റര്‍
ഫോര്‍ ഇംഗ്ലീഷില്‍
നിയമിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(ബി)
എങ്കില്‍
എത്രപേര്‍ക്കാണ് നിയമനം
നല്‍കിയത് എന്ന്
വിശദമാക്കാമോ?
അവിടനല്ലൂര്‍
ഹൈസ്കുൂളിനെ 'മികവിന്റെ
കേന്ദ്രമാക്കല്‍' പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
3831.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബജറ്റില്‍
ആയിരം കുട്ടികള്‍
പഠിക്കുന്ന ഗവണ്മെന്റ്
ഹൈസ്കുൂളുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
മൂന്ന് കോടി രൂപ
അനുവദിച്ചിരുന്ന
പദ്ധതിയില്‍ ബാലുശ്ശേരി
മണ്ഡലത്തിലെ
ഗവണ്മെന്റ്
ഹൈസ്കുൂള്‍,
അവിടനല്ലൂര്‍
ഉള്‍പ്പെടാതെ പോയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുതു
പദ്ധതിയില്‍
ഗവണ്മെന്റ്
ഹൈസ്കുൂള്‍,
അവിടനല്ലൂരിനെ
ഉള്‍പ്പെടുത്താനുള്ള
നടപടി
സ്വീകരിക്കാമോ;വ്യക്തമാക്കുമോ?
അനൗപചാരിക
വിദ്യാഭ്യാസത്തിനുള്ള
പാഠ്യപദ്ധതി
3832.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനൗപചാരിക
വിദ്യാഭ്യാസത്തിലൂടെ
പഠിതാക്കളുടെ നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
സാക്ഷരതാ മിഷന്
പ്രത്യേക പാഠ്യപദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാഠ്യപദ്ധതിയില്‍
മുതിര്‍ന്ന
പഠിതാക്കളുടെ
ജീവിതാനുഭവങ്ങളും
തൊഴില്‍ പരിചയവും
ഉള്‍ക്കൊള്ളിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
തൊഴില്‍
നൈപുണ്യത്തിനുള്ള
കോഴ്സുകള്‍ അനൗപചാരിക
വിദ്യാഭ്യാസത്തിന്റെ
ഭാഗമാക്കുവാനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
ഏതൊക്കെ
പുതിയ മേഖലകളിലാണ്
കോഴ്സുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ?
ഡിജിറ്റല്‍
ടെക്സ്റ്റ് ബുക്ക്
നല്കുവാന് നടപടി
3833.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സിലബസില്‍ പഠിക്കുന്ന
അച്ചടി വെല്ലുവിളികള്‍
(കാഴ്ചാ പ്രതിബന്ധം,
ഓട്ടിസം, സെറിബ്രല്‍
വെല്ലുവിളികള്‍)നേരിടുന്ന
കുട്ടികള്‍ക്ക്
പാഠപുസ്തകങ്ങള്‍
നല്‍കുന്നത് ബ്രയ്ലി
ലിപിയിലാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ബ്രയ്ലി
ലിപിയിലുള്ള
പാഠപുസ്തകങ്ങള്‍ക്ക്
പകരം ഇവര്‍ക്ക് ഐ.ടി.
അറ്റ് സ്കൂള്‍ വഴി
ഡിജിറ്റല്‍ ടെക്സ്റ്റ്
ബുക്ക് നല്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ് ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇല്ലെങ്കില്‍
ഈ വിധം നല്‍കുന്നതിന്
പ്രതിബന്ധമായ ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
പ്രീ-പ്രൈമറി
വിദ്യാഭ്യാസമേഖല
3834.
ശ്രീ.എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീ-പ്രൈമറി
വിദ്യാഭ്യാസ രംഗത്ത്
സ്വകാര്യ
വിദ്യാലയങ്ങളുടെ ചൂഷണം
തടയുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
കൂടുതല്‍ പ്രീ -
പ്രൈമറി സ്കൂളുകള്‍
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നിലവിലുള്ള
പ്രീ -പ്രൈമറി
സ്കൂളുകളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
എല്‍.പി,യു.പി
ക്ലാസുകളില്‍
പഠിപ്പിക്കുന്നതിനുള്ള
പ്രത്യേക യോഗ്യത
3835.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമത്തില്‍
വ്യവസ്ഥ ചെയ്തിട്ടുള്ള
പ്രകാരം എല്‍.പി, യു.പി
ക്ലാസുകളില്‍
പഠിപ്പിക്കുന്നതിനുള്ള
പ്രത്യേക യോഗ്യതകള്‍
കേരളത്തിലെ എല്‍.പി,
യു.പി
അദ്ധ്യാപകര്ക്കുണ്ടോയെന്ന്
പരിശോധിക്കുമോ;
ഇല്ലെങ്കില്‍ പ്രസ്തുത
യോഗ്യതകള്‍ കേരളത്തിലും
നിര്‍ബന്ധമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
വിദ്യാഭ്യാസ
അവകാശ നിയമത്തിലെ
ഏതെല്ലാം വ്യവസ്ഥകളാണ്
ഇനിയും കേരളത്തില്‍
നടപ്പിലാക്കുവാനുള്ളതെന്ന്
വ്യക്തമാക്കാമോ?
പ്രൈമറി
ഡിവിഷന് അദ്ധ്യാപകരുടെ
അശാസ്ത്രീയ തസ്തിക മാറ്റം
3836.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൈമറി ഡിവിഷന്
അദ്ധ്യാപകരായി 2006-ന്
മുമ്പ് നിയമനം
നേടിയവര്‍ എല്‍.പി. യിൽ
നിന്ന് യു.പി.യിലേക്കും
തിരിച്ചും
സൗകര്യത്തിനനുസരിച്ച്
സ്ഥലം
മാറ്റവും/തസ്തികമാറ്റവും
വാങ്ങുന്നുണ്ട് എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രൈമറി
വിദ്യാഭ്യാസത്തിന്റെ
ഗുണമേന്മ കുറയുന്നതിന്
ഇത്തരം അശാസ്ത്രീയ
തസ്തിക മാറ്റം
കാരണമായിട്ടുണ്ടോയെന്ന്
പരിശോധിക്കുമോ;
(സി)
പ്രസ്തുത
തസ്തികകള്‍ പരസ്പരം
മാറ്റാന്‍ പാടില്ലെന്ന്
ഹൈക്കോടതി വിധി
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഈ വിധി
മറികടന്ന് പ്രസ്തുത
തസ്തികമാറ്റം
എങ്ങനെയാണ്
നടക്കുന്നതെന്നും
പരിശോധിക്കുമോ;
(ഡി)
എല്‍.പി.
-യില്‍ അവധിക്കാല
പരിശീലനം
പൂര്‍ത്തിയാക്കി യു.പി.
-യില്‍
പഠിപ്പിക്കുന്നത് മൂലം
പ്രൈമറി
വിദ്യാഭ്യാസത്തിന്റെ
നിലവാരം തകരുന്നത്
ചെറുക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ ?
പുകയൂര്‍
ഗവ.എല്‍. പി.എസ്
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ
3837.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വേങ്ങര സബ്
ജില്ലയില്‍
അബ്ദുറഹിമാന് നഗര്‍
ഗ്രാമപഞ്ചായത്തിലെ വലിയ
പറമ്പില്‍
പ്രവര്‍ത്തിക്കുന്ന
ഗവ.എല്‍.പി.എസ്
പുകയൂര്‍ സ്ക്കൂള്
കെട്ടിടം കാലപ്പഴക്കം
കൊണ്ട്
പ്രവര്ത്തനയോഗ്യമല്ലെന്ന
പഞ്ചായത്ത്
എക്സിക്യുട്ടീവ്
എഞ്ചിനീയറുടെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ കെട്ടിടം എന്നാണ്
നിര്‍മ്മിക്കപ്പെട്ടതെന്ന്
വ്യക്തമാക്കുമോ:
(ബി)
ഈ സ്കൂള്‍
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കുഞ്ഞിമൊയ്തീന്‍കുട്ടി
എം.കെ.യുടെ ഫയലില്‍സ്വീകരിച്ച
നടപടി
3838.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ എ.എം.യു.പി
സ്കൂളിലെ
കുഞ്ഞിമൊയ്തീന്‍കുട്ടി
എം.കെയുമായി
ബന്ധപ്പെട്ട 76/ബി
2/2017 എന്ന ഫയലില്‍
പൊതുവിദ്യാഭ്യാസ
വകുപ്പ് സ്വീകരിച്ച
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച ഫയലിന്റെ
മുഴുവന്‍ വിവരങ്ങളും
വ്യക്തമാക്കുമോ?
പരീക്ഷാ
ഭവനില്‍ ജീവനക്കാരുടെ കുറവ്
3839.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരീക്ഷാ
ഭവനില്‍ വേണ്ടത്ര
ജീവനക്കാരില്ലാത്തത്
എസ്.എസ്.എല്‍.സി.
പരീക്ഷ നടത്തിപ്പിനെ
സാരമായി ബാധിക്കുമെന്ന്
എ.ഡി.പി.എെ.
മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
(ബി)
പരീക്ഷാ
ഭവനില്‍ എത്ര ശതമാനം
ജീവനക്കാരുടെ കുറവാണ്
നിലവിലുള്ളതെന്ന്
വെളിപ്പെടുത്തുമോ?
എറണാകുളം
ജില്ലയിലെ എച്ച് എസ് എ
സോഷ്യല്‍ സ്റ്റഡീസ് തസ്തിക
3840.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ എച്.എസ്.എ
സോഷ്യല്‍ സ്റ്റഡീസ്
തസ്തികയില്‍
അദ്ധ്യപകബാങ്കില്
നിന്നും എത്ര സംരക്ഷിത
അധ്യാപകര്‍ ജോലി
നോക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഈ അധ്യാപകരുടെ പേരും
ഇപ്പോള്‍ ജോലി
നോക്കുന്ന സ്കൂളും ഏത്
സ്കൂളിലെ സംരക്ഷിത
അധ്യാപകരാണെന്ന വിവരവും
വ്യക്തമാക്കാമോ?
എറണാകുളം
ജില്ലയില്‍ എച്ച് എസ് എ
സോഷ്യല്‍ സയന്‍സ് തസ്തിക
3841.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
മാര്‍ച്ച് മുതല്‍ 2019
മാര്‍ച്ച് വരെ എറണാകുളം
ജില്ലയില്‍ എച്ച് എസ് എ
സോഷ്യല്‍ സയന്‍സ്
തസ്തികയില്‍
വിരമിക്കുന്ന
അധ്യാപകരുടെ പേര്
വിവരവും അവര്‍ ഇപ്പോള്‍
ജോലി ചെയ്യുന്ന
സ്ക്കൂളും
വ്യക്തമാക്കാമോ ;
(ബി)
2019
മാര്‍ച്ച് മുതല്‍ 2020
മാര്‍ച്ച് വരെ എറണാകുളം
ജില്ലയില്‍ എച്ച് എസ് എ
സോഷ്യല്‍ സയന്‍സ്
തസ്തികയില്‍
വിരമിക്കുന്ന
അധ്യാപകരുടെ പേര്
വിവരവും അവര്‍ ഇപ്പോള്‍
ജോലി ചെയ്യുന്ന
സ്ക്കൂളും
വ്യക്തമാക്കാമോ ;
(സി)
2020
മാര്‍ച്ച് മുതല്‍ 2021
മാര്‍ച്ച് വരെ എറണാകുളം
ജില്ലയില്‍ എച്ച് എസ് എ
സോഷ്യല്‍ സയന്‍സ്
തസ്തികയില്‍
വിരമിക്കുന്ന
അധ്യാപകരുടെ പേര്
വിവരവും അവര്‍ ഇപ്പോള്‍
ജോലി ചെയ്യുന്ന
സ്ക്കൂളും
വ്യക്തമാക്കാമോ?
നിറമരുതൂര്‍
ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ
വിഷയ കോമ്പിനേഷന്‍ മാറ്റം
3842.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തിലെ
നിറമരുതൂര്‍ ഗവ.ഹയര്‍
സെക്കണ്ടറി സ്കൂളിലെ
വിഷയ കോമ്പിനേഷന്‍
മാറ്റം സംബന്ധിച്ച്
2017 നവംബറില്‍ നല്കിയ
അപേക്ഷയില്‍ (ഫയല്‍
നം.2037511/U3/2017/G.Edn.)
എന്ത് തീരുമാനമാണ്
എടുത്തിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
മേല്‍
സൂചിപ്പിച്ച
വിഷയത്തില്‍ എപ്പോള്‍
ഉത്തരവ്
നല്‍കാനാവുമെന്ന്
അറിയിക്കുമോ;
(സി)
2018-19
അധ്യയന വര്‍ഷത്തില്‍
പുതിയ കോമ്പിനേഷന്‍
പ്രകാരം പ്രവേശനം
നടത്തുന്നതിനായി
ഉത്തരവ് നല്‍കുമോ?
പുതിയ
ഹയര്‍ സെക്കന്‍ഡറി
സ്ക്കൂളുകളും അധിക ബാച്ചുകളും
3843.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
അദ്ധ്യയന വര്‍ഷം
സംസ്ഥാനത്ത് പുതിയ
ഹയര്‍ സെക്കന്‍ഡറി
സ്ക്കൂളുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അദ്ധ്യയന വര്‍ഷം
നിലവിലെ ഹയര്‍
സെക്കന്‍ഡറി
സ്ക്കൂളുകള്‍ക്ക് അധിക
ബാച്ചുകള്‍
അനുവദിയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കുമോ?
ഹയര്‍
സെക്കണ്ടറി അദ്ധ്യാപകരുടെ
സ്ഥലം മാറ്റം
3844.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
അദ്ധ്യാപകരുടെ സ്ഥലം
മാറ്റം സമയബന്ധിതമായി
നടക്കാത്തത് മൂലം
അദ്ധ്യാപകര്‍
പ്രയാസപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം ഹയര്‍ സെക്കണ്ടറി
അദ്ധ്യാപകരുടെ സ്ഥലം
മാറ്റം നടക്കാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
അടുത്തവര്‍ഷം
സ്ഥലംമാറ്റം
നടത്തുന്നതിന് വേണ്ടി
പുതിയ വ്യവസ്ഥകള്‍
(നോംസ്)
തയ്യാറാക്കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ?
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ ലെെബ്രേറിയന്‍
തസ്തിക
3845.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ
ലെെബ്രേറിയന്‍ തസ്തിക
അധിക തസ്തികയാണോ അതോ
പ്രീഡിഗ്രി ബോര്‍ഡ്
ഡീലിങ്ക് ചെയ്തു
പ്ലസ്ടൂ
അനുവദിച്ചപ്പോള്‍ ഉളള
തസ്തികയാണോ
എന്നറിയിക്കുമോ;
(ബി)
ബഹു.
ഹെെക്കോടതി
ഉത്തരവിനെത്തുടര്‍ന്ന്
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ ജി.ഒ.
(എം.എസ്) 220/2015
തീയതി 17/08/2015
പ്രകാരം ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
ലെെബ്രേറിയന്‍ തസ്തിക
സൃഷ്ടിക്കുന്നതിനുളള
നടപടി എന്തായി
എന്നറിയിക്കുമോ;
വിശദാംശം നല്‍കുമോ;
(സി)
ബഹു.
ഹെെക്കോടതി WP (C)
39919 of 2017 തീയതി
20/12/2017 നല്കിയ
ഉത്തരവ് പ്രകാരം
പുതിയതായി അനുവദിച്ച
സ്കൂളുകളിലും
ലെെബ്രേറിയന്‍ തസ്തിക
സൃഷ്ടിക്കുന്നതിന്
ഉത്തരവായിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
ഇത് സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ;
വിശദാംശം നല്‍കുമോ?
ജി.എല്‍.പി.എസ്.
കുന്നക്കാവ് സ്കൂളിന്റെ
കെട്ടിടനിര്‍മ്മാണം
3846.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ ജി.
എല്‍. പി.എസ്.
കുന്നക്കാവ് സ്കൂളിന്റെ
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ടും മറ്റ്
പദ്ധതികള്‍ക്കുമായി
എത്ര തുക, ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
അനുവദിച്ചിട്ടുണ്ട്;
പ്രസ്തുത
ഭരണാനുമതികളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
2018-19
ലെ ബജറ്റില്‍ പ്രസ്തുത
സ്കൂളിന്റെ
കെട്ടിടനിര്‍മ്മാണത്തിനായി
എത്ര തുകയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ട്;
ബജറ്റ് വിഹിതമായി എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
വാമനപുരം
മണ്ഡലത്തിലെ അണ്-എയിഡഡ്
സ്കൂളുകള്‍
3847.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
നിലവില്‍
അംഗീകാരമുള്ളതും
അംഗീകാരമില്ലാത്തതുമായ
അണ്-എയിഡഡ്
സ്കൂളുകളുടെ പഞ്ചായത്ത്
തിരിച്ചുള്ള
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
അംഗീകാരമില്ലാത്ത
അണ്-എയിഡഡ് സ്കൂളുകള്‍
അടച്ചുപൂട്ടുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദവിവരങ്ങള്‍
നല്‍കാമോ?
ഹരിഹരപുരം
എല്‍.പി. സ്കൂളിന് പൂതിയ
കെട്ടിടം
3848.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ ഹരിഹരപുരം
എല്‍.പി. സ്കൂള്‍
കെട്ടിടം
കാലപ്പഴക്കത്താല്‍
അപകടാവസ്ഥയിലാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളിന് പൂതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ ഫണ്ട്
അടിയന്തരമായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഒറ്റപ്പാലം
ബധിര മൂക വിദ്യാലയത്തിന്
വൈദ്യുതി ചാര്‍ജ്ജ് ഇളവ്
3849.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന ബധിരരായ
കുട്ടികള്‍ താമസിച്ചു
പഠിച്ചുവരുന്ന
ഒറ്റപ്പാലം സര്‍ക്കാര്‍
ബധിര മൂക വിദ്യാലയം
വൈദ്യുതി ചാര്‍ജ്ജ്
ഇളവ് അനുവദിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കണം
എന്ന അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ സ്വീകരിച്ച
നടപടിയെന്ത്;എത്ര
തുകയുടെ ഇളവ് ലഭിച്ചു;
വിശദാംശം ലഭ്യമാക്കാമോ?
തസ്തിക
നഷ്ടപ്പെടുന്ന അധ്യാപകരെ
ടീച്ചേഴ്സ് ബാങ്കില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
3850.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
വര്‍ഷം മുതല്‍
സ്കൂളുകളില്‍ അധിക
തസ്തികകളില്‍
നിയമനാംഗീകാരം ലഭിച്ച
അധ്യാപകര്‍ക്ക്
കുട്ടികളുടെ
എണ്ണത്തില്‍ കുറവു
വന്നാല്‍ പ്രസ്തുത
തസ്തിക നഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
തസ്തിക നഷ്ടപ്പെടുന്ന
അധ്യാപകരെ ടീച്ചേഴ്സ്
ബാങ്കില്‍
ഉള്‍പ്പെടുത്തുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
പ്രസ്തുത
അധ്യാപകരുടെ ജോലി
സുരക്ഷ
ഉറപ്പുവരുത്താന്‍
സര്‍ക്കാര്‍ ചെയ്യുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ;
(ഡി)
2012-13
വര്‍ഷമോ അതിന് ശേഷമോ
രാജി/മരണം/റിട്ടയര്‍മെന്റ്
എന്നീ ഒഴിവുകളില്‍
നിയമിതരായ
അധ്യാപകര്‍ക്ക് തസ്തിക
ഒഴിവാക്കുന്നത് മൂലം
ജോലി നഷ്ടമാകുമോ;
വിശദമാക്കാമോ?
ശ്രീമതി
ജോസിലിന്‍.പി.ജോസഫിന്റെ
നിയമനാംഗീകാരം
3851.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍
എല്‍.പി/യു.പി സ്കൂള്‍
ടീച്ചറായ ശ്രീമതി
ജോസിലിന്‍.പി.ജോസഫിന്റെ
നിയമനാംഗീകാരം
സംബന്ധിച്ച് E3/76/2017
ഫയലില്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഫയല്‍ പൊതുവിദ്യാഭ്യാസ
വകുപ്പ് E, J എന്നീ
സീറ്റുകളില്‍ എത്ര
ദിവസമായി കൈവശം
വച്ചിരിക്കുന്നു
എന്നറിയിക്കാമോ;
ആയതിന്റെ കാരണം
വ്യക്തമാക്കാമോ?
ഹെെസ്കൂള്
അസിസ്റ്റന്റ്
തസ്തികയിലേക്കുള്ള മാറ്റം
3852.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
സര്‍ക്കാര്‍
സ്കൂളുകളിലെയും
ഓഫീസുകളിലെയും
ക്ലര്‍ക്ക്,
ടെെപ്പിസ്റ്റ്, ഓഫീസ്
അറ്റന്‍ഡന്റ്
തസ്തികകളില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
ഹെെസ്കൂള്
അസിസ്റ്റന്റ്
തസ്തികയിലേക്ക്
തസ്തികമാറ്റം
അനുവദിക്കുന്നതിന്
നിഷ്കര്‍ഷിച്ചിരുന്ന
യോഗ്യതകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
യോഗത്യകള്‍
നിര്‍ബന്ധമാക്കിക്കൊണ്ടുള്ള
സര്‍ക്കാര്‍
ഉത്തരവ്/സ്പെഷ്യല്‍
റൂള്‍ വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സര്‍ക്കാര്‍
ഉത്തരവിന്റെ/സ്പെഷ്യല്‍
റൂളിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാരുടെ
പ്രമോഷന്
3853.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വി.എച്ച്.എസ്.ഇ.
വകുപ്പില്‍
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാരുടെ
പ്രമോഷന് സംബന്ധിച്ച്
നിലവിലുളള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വകുപ്പില്‍ വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാരുടെ
കമ്പയിന്‍ഡ് ഗ്രഡേഷന്
ലിസ്റ്റില്‍ സീനിയര്‍
ആയ ഇന്‍സ്ട്രക്ടര്‍ക്ക്
നിലവില്‍ വൊക്കേഷണല്‍
ഇന്‍സ്ട്രക്ടറായി ജോലി
നോക്കുന്ന
വിഷയത്തിലല്ലാതെ മറ്റു
വിഷയങ്ങളുടെ
വൊക്കേഷണല്‍ ടീച്ചര്‍
തസ്തികയിലേക്ക്
യോഗ്യതയുടെ
അടിസ്ഥാനത്തില്‍
പ്രമോഷന്
നല്‍കുന്നതിന്
തടസ്സമുണ്ടോ;
ഇല്ലെങ്കില്‍ നാളിതുവരെ
എത്രപേര്‍ക്ക്
ഇത്തരത്തില്‍
പ്രമോഷന്
അനുവദിച്ചിട്ടുണ്ടെന്നും
ഇനി എത്ര പേര്‍ക്ക്
നല്‍കാനുണ്ടെന്നും
പ്രസ്തുത പ്രമോഷന്റെ
നടപടികള്‍ നിലവില്‍ ഏതു
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ?
ഹയര്‍സെക്കന്ററി
പ്രിന്‍സിപ്പല്‍മാരെ
അദ്ധ്യാപനം നടത്തുന്നതില്‍
നിന്നും ഒഴിവാക്കാന്‍ നടപടി
3854.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
പ്രിന്‍സിപ്പല്‍മാരുടെ
അമിത ജോലി ഭാരം
കുറയ്ക്കുന്നതിനു
വേണ്ടി ഇവരെ അദ്ധ്യാപനം
നടത്തുന്നതില്‍ നിന്നും
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
കൗമാരക്കാരായ
വിദ്യാര്‍ത്ഥികളെ
നിയന്ത്രിക്കേണ്ടതും
ക്ലാര്ക്കിന്റയും
പ്യൂണിന്റെയും
പണിയെടുക്കേണ്ടതും
പ്രിന്സിപ്പല്മാരായതിനാല്
ക്ലാസ്സുകള്‍ ഇവരില്‍
നിന്നും ഒഴിവാക്കേണ്ട
സാഹചര്യത്തെ
സംബന്ധിച്ച്
സര്‍ക്കാര്‍ നയം
വ്യക്തമാക്കാമോ?
അധ്യയനവർഷാരംഭത്തിൽ
അധ്യാപകരുടെ പൊതു സ്ഥലംമാറ്റം
3855.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ വകുപ്പിലെ
ജീവനക്കാരുടെ പൊതു
സ്ഥലംമാറ്റം
അധ്യയനവർഷത്തിന്റെ
മധ്യകാലത്ത്
നടത്തുന്നത്
വിദ്യാഭ്യാസ നിലവാരം
പിന്നോട്ട്
പോകുന്നതിനുള്ള
കാരണങ്ങളിലൊന്നാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അധ്യാപക ജീവനക്കാരുടെ
പൊതു സ്ഥലംമാറ്റം വരും
അധ്യയന വർഷാരംഭത്തിൽ
തന്നെ നടത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
സെന്റര്‍
ഫോര്‍ കണ്ഡിന്യൂയിംഗ്
എഡ്യൂക്കേഷന്‍ കേരളയിലെ
നിയമനം
3856.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെന്റര്‍
ഫോര്‍ കണ്ഡിന്യൂയിംഗ്
എഡ്യൂക്കേഷന്‍ മേധാവി
പ്രസ്തുത
സ്ഥാപനത്തിലേക്ക്
സെക്ഷന്‍ ഹെഡുമാരെ
പൊതുഭരണവകുപ്പില്‍
നിന്നും
ഡെപ്യൂട്ടേഷനില്‍
നിയമിക്കണമെന്ന്
ആവശ്യപ്പെട്ടിരുന്നോ;
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ;
(ബി)
നിലവില്‍
എത്ര സെക്ഷന്‍
ഓഫീസര്‍മാരെ സെന്റര്‍
ഫോര്‍ കണ്ഡിന്യൂയിംഗ്
എഡ്യൂക്കേഷനില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
നിയമിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
ചട്ടവിരുദ്ധമായി
സെക്ഷന്‍ ഹെഡുമാരെ
തരംതാഴ്ത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സര്‍ക്കാര്‍തലത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
സെന്റര്‍
ഫോര്‍ കണ്ഡിന്യൂയിംഗ്
എഡ്യൂക്കേഷനില്‍
ക്ലാര്‍ക്ക്
തസ്തികയില്‍ നിയമനം
നടത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
പ്രീപ്രൈമറി
സ്ക്കൂളുകളില്‍ താല്‍ക്കാലിക
അധ്യാപക നിയമനം
3857.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗവണ്മെന്റ്
പ്രീപ്രൈമറി
സ്ക്കൂളുകളില്‍
പി.റ്റി.എ യുടെ
ശിപാര്‍ശ പ്രകാരം
താല്‍ക്കാലികമായി
അധ്യാപക നിയമനം
നടത്താറുണ്ടോ;
(ബി)
ഇങ്ങനെ
നിയമിക്കപ്പെട്ടവരിൽ
2012 വരെയുളളവര്‍ക്ക്
സ്ഥിര നിയമനം
നൽകുന്നതിനും,
അദ്ധ്യാപകര്‍ക്ക്
9200/- രൂപയും
ആയമാര്‍ക്ക്
6500/-രൂപയും
നല്‍കണമെന്നും ബഹു.
ഹൈക്കോടതിയുടെ ഉത്തരവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
2012-നു
ശേഷം താല്‍ക്കാലിക
നിയമനം നേടിയവർക്ക്
സ്ഥിരനിയമനത്തിനു
തുല്യമായ വേതനം
നല്‍കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതു സംബന്ധിച്ച്
സര്‍ക്കാരിന്
ആരെങ്കിലും അപേക്ഷ
നല്‍കിയിട്ടുണ്ടോ?
വൊക്കേഷണല്‍
ഹയര്‍സെക്കന്ററിയിലെ
എല്‍.ടി.എ ജീവനക്കാര്‍ക്കുള്ള
പ്രൊമോഷന്
3858.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
സ്കൂളിലെ
ഇന്‍സ്ട്രക്ടറിന്റെ
യോഗ്യതയുള്ള എല്‍.ടി.എ
ജീവനക്കാര്‍ക്ക്
നല്കുന്നതുപോലെ
പ്രൊമോഷന്, എട്ട്
വര്‍ഷത്തെ ഗ്രേയ്ഡ്
സ്കെയില്‍ എന്നിവ
നല്കുന്ന ഉത്തരവ്
എയ്ഡഡ് വൊക്കെഷണല്‍
ഹയര്‍സെക്കന്ററി
സ്കുള് എല്‍.ടി.എ
ജീവനക്കാര്‍ക്കും
ബാധകമാണെങ്കിലും
ഭൂരിഭാഗം
ജീവനക്കാര്‍ക്കും
തസ്തിക ഒഴിവ്
വരാത്തതിനാല്‍ ശമ്പളവും
മറ്റ് ആനുകൂല്യങ്ങളും
മാത്രമാണ്
ലഭിക്കുന്നതെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എന്‍.എസ്.ക്യു.എഫ്-
ന്റെ ഭാഗമായി
ജീവനക്കാരുടെ
പുനര്‍വിന്യാസം
നടക്കുമ്പോള്‍
യോഗ്യതയുള്ള എല്‍.ടി.എ
ജീവനക്കാര്‍ക്ക്
പ്രൊമോഷന്
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
എയ്ഡഡ്
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂളില്‍
എട്ട് വര്‍ഷത്തെ
ഗ്രേയ്ഡ് സ്കെയില്‍
വാങ്ങുന്ന
ഇന്‍സ്ട്രക്ടര്‍
യോഗ്യതയുള്ള എത്ര
എല്‍.ടി.എ
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കുമോ?
ഹെഡ്
മാസ്റ്റര്‍ തസ്തികയില്ലാത്ത
കൂളിയാട് ഗവ. ഹൈസ്കൂള്‍
3859.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ
പദ്ധതി പ്രകാരം
അപ്ഗ്രേഡ് ചെയ്ത്
മികച്ച നിലയില്‍
പ്രവര്‍ത്തിക്കുന്ന
കാസര്‍ഗോഡ് ജില്ലയിലെ
കൂളിയാട് ഗവ.
ഹൈസ്കൂളില്‍ ഹെഡ്
മാസ്റ്റര്‍ തസ്തിക
അനുവദിക്കാത്തത് മൂലം
നേരിടുന്ന പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിദ്യാലയത്തില്‍ ഹെഡ്
മാസ്റ്റര്‍ തസ്തിക
എന്നേയ്ക്ക്
സൃഷ്ടിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴില്‍
ഡയറക്റ്ററേറ്റുകളുടെ രൂപീകരണം
3860.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ കീഴില്‍
പ്രൈമറി, സെക്കണ്ടറി,
ഡയറക്റ്ററേറ്റുകളുടെ
രൂപീകരണം
പരിഗണനയിലുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രൈമറി
വിദ്യാഭ്യാസം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി പഞ്ചായത്ത്
ലെവലില്‍ വിദ്യാഭ്യാസ
ഓഫീസര്‍മാരെ
നിയമിക്കുന്നത്
പരിഗണിക്കുമോ?
പ്രൈമറി
സ്കൂള്‍ അസിസ്ററന്റു്
തസ്തികകളിലെ നിയമനത്തിന്
കെ.റ്റി. ഇ. റ്റി. യോഗ്യത
3861.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.
പി.എസ്. എ. /
യു.പി.എസ്.എ
തസ്തികകളിലെ
നിയമനത്തിന് കെ.റ്റി.
ഇ. റ്റി യോഗ്യത
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കെ.റ്റി.
ഇ. റ്റി യോഗ്യത
നേടുന്നതില്‍ നിന്നും
ഏതൊക്കെ
യോഗ്യതകളുള്ളവരെയാണ്
ഒഴിവാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
എക്സംപ്ഷന്‍
വിദ്യാഭ്യാസ
ഓഫീസര്‍മാര്‍
അംഗീകരിക്കാന്‍
തയ്യാറാകുന്നില്ലെന്ന
പരാതികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അറിയിക്കാമോ;
(ഡി)
കെ.റ്റി.
ഇ. റ്റി എക്സംപ്ഷന്‍
ഉത്തരവ് കര്‍ശനമായി
നടപ്പിലാക്കുന്നതിന്
വിദ്യാഭ്യാസ
ഓഫീസര്‍മാര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ
എന്ന് വ്യക്തമാക്കുമോ ?
പത്തനംതിട്ട
ജില്ലയില്‍ എച്ച്.എസ്.എ.
മലയാളം തസ്തിക
3862.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ 2014 ജൂണ്‍
1 മുതല്‍ നാളിതുവരെ
എച്ച്.എസ്.എ. മലയാളം
തസ്തികയില്‍ എത്ര പേര്
നിയമിതരായി;
വിശദമാക്കുമോ;
(ബി)
ഈ
കാലയളവില്‍
യു.പി.എസ്.എ.,
എല്‍.പി.എസ്.എ. മറ്റ്
താഴ്ന്ന വിഭാഗം
ജീവനക്കാര്‍
എന്നിവരില്‍ നിന്നും
ഉദ്യാേഗക്കയറ്റം വഴി
എത്ര പേര്‍ക്ക് നിയമനം
നല്കി; വിശദമാക്കുമോ;
(സി)
2014
ജൂണ്‍ ഒന്ന് മുതല്‍
ഇന്റര്‍ ഡിസ്ട്രിക്ട്
ട്രാന്‍സ്ഫര്‍ മുഖേന
എത്ര പേരെ നിയമിച്ചു;
(ഡി)
മേല്‍
വിഭാഗങ്ങളില്‍
ഉദ്യാേഗാര്‍ത്ഥികള്‍
ഇല്ലാതെ വന്നാല്‍ ഈ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യണം
എന്ന് ഉത്തരവ്
നിലവിലുണ്ടോ;
ഇതില്‍പ്രകാരം എത്ര
ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തത്; വിശദമാക്കുമോ;
(ഇ)
എച്ച്.എസ്.എ.
മലയാളം തസ്തികയുടെ എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്; എത്ര
എണ്ണം ഇപ്പോള്‍
റിപ്പോര്‍ട്ടു ചെയ്തു;
വിശദമാക്കുമോ?
അട്ടത്തോട്
ഗവണ്മെന്റ് ട്രൈബല്‍ സ്കൂള്‍
3863.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടത്തോട്
ഗവണ്മെന്റ് ട്രൈബല്‍
സ്കൂളിന് എത്ര ഏക്കര്‍
ഭൂമിയാണ് ഇപ്പോള്‍
വിട്ടുകിട്ടിയിട്ടുള്ളത്;
ഇവിടെ ഇപ്പോള്‍ എത്ര
ക്ലാസ്സ് വരെയാണ്
ഉള്ളത്; എത്ര
കുട്ടികളാണ് ഉള്ളത്;
ഇവരെ
പഠിപ്പിക്കുന്നതിനായും
അദ്ധ്യാപകര്‍ക്കായും
എന്തൊക്കെ
സൗകര്യങ്ങളാണ്
ഇവിടെയുള്ളത്
;വിശദമാക്കാമോ ;
(ബി)
വിട്ടുകിട്ടിയ
സ്ഥലത്ത് ആധുനിക
സൗകര്യങ്ങളോടെയുള്ള
ക്ലാസ് മുറികളും മറ്റും
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ പുതിയ
കെട്ടിടവും അനുബന്ധ
സൗകര്യങ്ങളും
ഏര്‍പ്പെടുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
വിദ്യാഭ്യാസ
വകുപ്പ് കെട്ടിട
നിര്‍മ്മാണത്തിന് പണം
ലഭ്യമാക്കുന്നില്ലെങ്കില്
ആദിവാസി കുട്ടികള്‍
പഠിക്കുന്ന ആദിവാസി
മേഖലയിലെ സ്കൂള്‍ എന്ന
നിലയില്‍ പട്ടിക
വര്‍ഗ്ഗ വകുപ്പുമായി
ബന്ധപ്പെട്ട് കെട്ടിടം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ;വിശദാക്കാമോ?
അണ് എയ്ഡഡ് സ്കൂളുകളിലെ
അക്കാദമിക നിലവാരം
3864.
ശ്രീ.ഇ.പി.ജയരാജന്
,,
ഐ.ബി. സതീഷ്
,,
പി.കെ. ശശി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ അണ്
എയ്ഡഡ് സ്കൂളുകളിലെ
അക്കാദമിക നിലവാരം,
അധ്യാപകരുടെ യോഗ്യത,
ശമ്പളം എന്നിവ
പരിശോധിക്കാനുള്ള നടപടി
ക്രമങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
സി.
ബി. എസ്. ഇ, ഐ. സി. എസ്. ഇ.
ബോര്‍ഡുകളുടെ
അംഗീകാരമില്ലാത്ത സ്കൂളുകള്‍
3865.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സി. ബി. എസ്. ഇ, ഐ. സി.
എസ്. ഇ. ബോര്‍ഡുകളുടെ
അംഗീകാരം ഇല്ലാത്ത
(ക്ലാസ്സ് 1 മുതല്‍ 6
വരെ) എത്ര സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നു
എന്നതിന് കണക്ക് ഉണ്ടോ;
ജില്ല തിരിച്ച്
പേരുസഹിതം എണ്ണം
വിശദമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
സ്കൂളുകള്‍ അടുത്ത
അദ്ധ്യയന വര്‍ഷം മുതല്‍
പ്രവര്‍ത്തിയ്ക്കാന്‍
പാടില്ല എന്ന് ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ; പ്രസ്തുത
സ്കൂളുകള്‍ നിര്‍ത്തല്‍
ചെയ്യുന്നതിനുള്ള കാരണം
എന്താണെന്ന്
വിവരിയ്ക്കുമോ?
(സി)
ഇപ്രകാരമുള്ള
എത്ര സ്കൂളുകളില്‍
ക്ലാസ്സ് 1 മുതല്‍ 6
വരെ എത്ര കുട്ടികള്‍
പഠിക്കുന്നു എന്നതിന്റെ
കണക്ക് ഉണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
നിര്‍ത്തല്‍
ചെയ്യുന്ന സ്കൂളുകളിലെ
ജോലി നഷ്ടപ്പെടുന്ന
അദ്ധ്യാപക, അനദ്ധ്യാപക
ജീവനക്കാരുടെ
ഉപജീവനത്തിന്
എന്തെങ്കിലും പരിഹാരം
കണ്ടെത്തിയിട്ടുണ്ടോ;
ഇപ്രകാരം ജോലി
ഇല്ലാതാകുന്ന
ജീവനക്കാര്‍ എത്രയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(ഇ)
വിദ്യാര്‍ത്ഥികള്‍,
അദ്ധ്യാപകര്‍, മറ്റ്
ജീവനക്കാര്‍,
രക്ഷകര്‍ത്താക്കള്‍
എന്നിവര്‍ക്ക്
ഉണ്ടാകുന്ന
പ്രയാസങ്ങള്‍
പരിഗണിച്ച് പ്രസ്തുത
സ്കൂളുകളെ
നിലനിര്‍ത്താന്‍
ആവശ്യമായ എന്‍.ഒ.സി
നേടിയെടുക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ;
(എഫ്)
പ്രസ്തുത
സ്കൂളുകളെ
നിലനിര്‍ത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിയ്ക്കുമോ;
അണ്
എയ്ഡഡ് സ്കൂളുകള്‍ക്ക്
അംഗീകാരവും എന്‍.ഒ.സി.യും
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
3866.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്
എയ്ഡഡ് സ്കൂളുകള്‍ക്ക്
അംഗീകാരവും
എന്‍.ഒ.സി.യും
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്തും ഈ
സര്‍ക്കാരിന്റെ
കാലത്തും കാസര്‍ഗോഡ്
ജില്ലയിലെ എത്ര അണ്
എയ്ഡഡ് സ്കൂളുകള്‍
അംഗീകാരത്തിനും
എന്‍.ഒ.സി.യ്ക്കും
വേണ്ടി അപേക്ഷ
സമര്‍പ്പിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
അപേക്ഷിച്ചതില്‍
അംഗീകാരവും
എന്‍.ഒ.സി.യും
നല്കിയതും
നല്‍കാത്തതുമായ
സ്കൂളുകളുടെ പേരു വിവരം
വ്യക്തമാക്കാമോ;
(ഡി)
അപേക്ഷകള്‍
ഏതെങ്കിലും
നിരസിക്കപ്പെട്ടിട്ടുണ്ടെങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
കാസര്‍ഗോഡ്
പെരിയഡുക്കയില്‍
പ്രവര്‍ത്തിക്കുന്ന
പീസ് പബ്ലിക് സ്കൂള്‍
സി.ബി.എസ്.ഇ. അംഗീകാരം
നേടുന്നതിനു നിരാക്ഷേപ
സാക്ഷ്യപത്രത്തിനു
അപേക്ഷ സമര്‍പ്പിച്ചത്
എപ്പോഴാണെന്നും ഈ
സ്കൂളിനു
നിരാക്ഷേപസാക്ഷ്യപത്രം
നല്‍കാത്തതിന്റെ
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(എഫ്)
സി.ബി.എസ്.ഇ.
അംഗീകാരത്തിനു
നിരാക്ഷേപ
സാക്ഷ്യപത്രം(എന്‍.ഒ.സി.)
സര്‍ക്കാരില്‍ നിന്നും
സമ്പാദിച്ച കാസര്‍ഗോഡ്
ജില്ലയിലെ മറ്റു
സ്കൂളുകളില്‍ നിന്നും
വ്യത്യസ്തമായി
പെരിയഡുക്കയിലെ പീസ്
പബ്ലിക് സ്കൂളിനുള്ള
ന്യൂനതയെന്തെന്ന്
വ്യക്തമാക്കാമോ;
(ജി)
ന്യൂനത
പരിഹരിക്കുകയാണെങ്കില്‍
നിരാക്ഷേപ സാക്ഷ്യപത്രം
നല്‍കുമോ എന്ന്
വ്യക്തമാക്കാമോ?
അംഗീകാരം
ഇല്ലാത്ത സ്കൂളുകള്‍
3867.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാത്ത എത്ര
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
പത്തനംതിട്ട ജില്ലയില്‍
ഇത്തരത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളുടെ പേരുകള്‍
ലഭ്യമാക്കാമോ;
(ബി)
എല്‍.പി,
യു.പി വിഭാഗങ്ങളില്‍
ഏതെങ്കിലും ഒരു
വിഭാഗത്തിനുമാത്രം
അംഗീകാരം
ലഭിച്ചിട്ടുള്ള
സ്കൂളുകളില്‍ അംഗീകാരം
ലഭിക്കാത്ത
വിഭാഗത്തിനുകൂടി
അംഗീകാരം നല്കാന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ?
കുട്ടികളില്‍
നിന്ന് ഈടാക്കുന്ന അമിത ഫീസ്
3868.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ നല്കിയ
എന്‍.ഒ.സി യുടെ
അടിസ്ഥാനത്തില്‍
അംഗീകാരം ലഭിച്ച
സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ
സ്കൂളുകളില്‍
കുട്ടികളില്‍ നിന്ന്
അമിത ഫീസ് ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ വിഷയത്തില്‍സർക്കാർ
ഇടപെടുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
അംഗീകാരമില്ലാത്ത
അണ്-എയ്ഡഡ് സ്കൂളുകള്‍
3869.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാത്ത എത്ര
അണ്-എയ്ഡഡ്
സ്കൂളുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ബി)
ഇത്തരം
സ്കൂളുകള്‍
അടച്ചുപൂട്ടാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
പ്രമോഷന് ലഭിക്കാന്‍
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ ഉത്തരവ്
3870.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തേവര
ജി.വി.എച്ച്.എസ്.എസ്സില്‍
ഇന്‍സ്ട്രക്ടറായി ജോലി
ചെയ്യുന്ന ശ്രീ.
ടി.കെ.ഷൈന്‍-ന്
പ്രമോഷന് ലഭിക്കുന്നത്
സംബന്ധിച്ച് കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ
ഉത്തരവ് സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ തുടര്‍
നടപടികള്‍ ഉണ്ടാകണമെന്ന
ശ്രീ.ഷൈന്‍
സമര്‍പ്പിച്ച
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
അധ്യാപകരുടെ മക്കളുടെ പഠനം
3871.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളിലെ
അധ്യാപകരുടെ മക്കളെ
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളില്‍ തന്നെ
പഠിപ്പിക്കണമെന്ന
നിബന്ധന കൊണ്ടുവരാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കെ.
ടെറ്റ്. പരീക്ഷയിലെ
ചോദ്യങ്ങളിലെ തെറ്റുകള്‍
3872.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ഡിസംബറില്‍ നടന്ന
കെ.ടെറ്റ്. കാറ്റഗറി
മൂന്നിലെ സെെക്കോളജി,
നാച്ചുറൽ സയന്‍സ്
വിഷയങ്ങളുടെ ഉത്തര
സൂചികയില്‍ ആറെണ്ണം
തെറ്റായിരുന്നു എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
പരാതി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പരീക്ഷാര്‍ത്ഥികള്‍ക്ക്
ദോഷകരമായ ഇത്തരം
നടപടികള്‍ ഭാവിയില്‍
ഉണ്ടാകാതിരിക്കാന്‍
നടപടി സ്വീകരിക്കുമോ?
ജൈവ
വൈവിധ്യ ഉദ്യാനങ്ങള്‍
സ്ഥാപിക്കുന്നതിന് ഭരണാനുമതി
3873.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
ജൈവ വൈവിധ്യ ഉദ്യാനം
ഉണ്ടാക്കുന്നതിനായി
മണലൂര്‍ എം.എല്‍.എ.
ശിപാര്‍ശ ചെയ്തിട്ടുള്ള
സ്കൂളുകള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
സ്കൂളുകളില്‍ ജൈവ
വൈവിധ്യ ഉദ്യാനങ്ങള്‍
സ്ഥാപിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ജൈവ
വൈവിധ്യ
ഉദ്യാനങ്ങള്‍ക്കായി ഓരോ
സ്കൂളുകള്‍ക്കും എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
ഇതുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
കേരള
സ്റ്റേറ്റ് സയന്‍സ് ആന്റ്
ടെക്നോളജി മ്യൂസിയത്തിലെ
ദൂരദര്‍ശിനി
3874.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് സയന്‍സ്
ആന്റ് ടെക്നോളജി
മ്യൂസിയത്തില്‍ 2010
മുതല്‍ 2018 ജനുവരി
മാസം വരെ എത്ര
ദുരദര്ശിനികള്
വാങ്ങിയെന്നും
ഓരോന്നിന്റെയും വില,
കമ്പനി എന്നിവ
വ്യക്തമാക്കുമോ;
(ബി)
സയന്‍സ്
മ്യൂസിയത്തില്‍
ദൂരദര്‍ശിനി
വാങ്ങുന്നതിനുള്ള
മാനദണ്ഡങ്ങളും, ഇതുമായി
ബന്ധപ്പെട്ട്
സ്വീകരിക്കേണ്ട
നടപടിക്രമങ്ങളും
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
വര്‍ഷവും
ദൂരദര്‍ശിനികള്‍
വാങ്ങുമ്പോള്‍ ടെണ്ടര്‍
ക്ഷണിക്കാറുണ്ടോ;
എങ്കിൽ ഓരോ ടെണ്ടറിലും
പങ്കെടുത്ത കമ്പനികളുടെ
വിശദാംശം നല്‍കുമോ;
(ഡി)
ടെണ്ടര്‍
ക്ഷണിക്കാതെ
ദൂരദര്‍ശിനികള്‍
വാങ്ങിയിട്ടുണ്ടെങ്കില്‍
അവയുടെ വിശദാംശം
നല്‍കുമോ?
എല്‍.എസ്.എസ്,
യു.എസ്.എസ് പരീക്ഷ
3875.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പ് നടത്തുന്ന
എല്‍.എസ്.എസ്,
യു.എസ്.എസ് പരീക്ഷയില്‍
കഴിഞ്ഞ വര്‍ഷം എത്ര
കുട്ടികള്‍ പരീക്ഷ
എഴുതിയിരുന്നു; എത്ര
കുട്ടികള്‍ക്ക്
സ്കോളര്‍ഷിപ്പ്
ലഭിച്ചു;
(ബി)
ഇപ്പോള്‍
എത്ര രൂപയാണ്
സ്കോളര്‍ഷിപ്പ്
നല്‍കുന്നത്; പ്രസ്തുത
തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ദേശീയ
ജാംബൂരിയ്ക്ക് വേണ്ടി
അനുവദിച്ച ഫണ്ട്
3876.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ജനുവരിയില്‍ നടന്ന
ഭാരത് സ്കൗട്ട്സ് &
ഗൈഡ്സ് ദേശീയ
ജാംബൂരിയ്ക്ക് വേണ്ടി
അനുവദിച്ച ഫണ്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ആയതിന്റെ
വിനിയോഗ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പത്താം
തരം തുല്യതാ പരീക്ഷ
എഴുതിയവരുടെ പേരുവിവരം
3877.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്താം തരം തുല്യതാ
പരീക്ഷക്ക്, തുല്യതാ
പരീക്ഷ ആരംഭിച്ചതു
മുതല്‍ നാളിതുവരെ,
എത്രപേര്‍ രജിസ്റ്റര്‍
ചെയ്തിരുന്നു എന്ന്
അറിയിക്കാമോ ;
(ബി)
എത്ര
പേര്, തുല്യതാ പരീക്ഷ
ആരംഭിച്ചതു മുതല്‍
നാളിതുവരെ, പരീക്ഷ
എഴുതിയിട്ടുണ്ടെന്ന്
അറിയിക്കാമോ ;
(സി)
പരീക്ഷക്ക്
രജിസ്റ്റര്‍ ചെയ്ത
മുഴുവന്‍ പേരെയും
പരീക്ഷ
എഴുതിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ ;
(ഡി)
പത്താം തരം തുല്യതാ
പരീക്ഷയിൽ യോഗ്യത നേടി
എത്തുന്നവരുടെ നിലവാരം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുമെന്ന്
അറിയിക്കാമോ?
സിവില്‍
സര്‍വ്വീസ് പഠന
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
3878.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
നിയന്ത്രണത്തില്‍ എത്ര
സിവില്‍ സര്‍വ്വീസ് പഠന
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
നടത്തുന്നുണ്ടെന്ന്
അറിയിക്കുമോ ;
(ബി)
സ്വകാര്യ
സിവില്‍ സര്‍വ്വീസ്
കോച്ചിംഗ് സെന്ററുകള്‍
വിദ്യാര്‍ത്ഥികളെ ചൂഷണം
ചെയ്യുന്ന
സാഹചര്യങ്ങള്‍
ഒഴിവാക്കുന്നതിനും
പ്രസ്തുത സ്ഥാപനങ്ങള്‍
ഈടാക്കുന്ന ഫീസ്,
നല്കുന്ന സൗകര്യങ്ങള്‍
എന്നിവ
പരിശോധിക്കുന്നതിനും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ?
ചേലക്കര
മണ്ഡലത്തിൽ ഒന്നാം
ക്ലാസ്സില്‍ അഡ്മിഷന് നേടിയ
കുട്ടികള്‍
3879.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-2018
അദ്ധ്യായനവര്ഷത്തില്
ചേലക്കര
നിയോജകമണ്ഡലത്തിലെ
സര്‍ക്കാര്‍, എയ്ഡഡ്
എല്‍.പി സ്കൂളുകളിലായി
എത്രകുട്ടികള്‍ ഒന്നാം
ക്ലാസ്സില്‍ അഡ്മിഷന്
നേടിയിട്ടുണ്ട്;
(ബി)
ഒരോ
സ്കൂളിന്റെ പേരും,
അവിടെ ഒന്നാം
ക്ലാസ്സില്‍ അഡ്മിഷന്
നേടിയ കുട്ടികളുടെ
എണ്ണവും
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ എയിഡഡ്
സ്കൂളുകള്‍
3880.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചേലക്കര
നിയോജക മണ്ഡലത്തില്‍
എയ്ഡഡ് മേഖലയില്‍ എത്ര
എല്‍.പി, യു.പി.,
എച്.എസ്, എച്.എസ്.എസ്.
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയുടെ പേരുവിവരവും
ഡിവിഷനുകളുടെ എണ്ണവും
കുട്ടികളുടെ എണ്ണം ആണ്
- പെണ് തിരിച്ച്
വ്യക്തമാക്കാമോ ?
സ്കൂള്‍
കോമ്പൗണ്ടിലെ മരങ്ങള്‍
മുറിച്ച് മാറ്റുന്നതിന് നടപടി
3881.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
വനവത്ക്കരണത്തിന്റെ
ഭാഗമായി സ്കൂള്‍
കോമ്പൗണ്ടുകളില്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ്
നട്ട മഹാഗണി, അക്കേഷ്യ,
യൂക്കാലിപ്റ്റസ്,
മാഞ്ചിയം തുടങ്ങിയവയും
മറ്റ് പാഴ് മരങ്ങളും
സ്കൂള്‍
കെട്ടിടങ്ങള്‍ക്കും
കുട്ടികളുടെ ജീവനു
തന്നെയും ഭീഷണിയായി
വളര്‍ന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂള്‍
കോമ്പൗണ്ടിലെ ഇത്തരം
മരങ്ങള്‍ മുറിച്ചു
മാറ്റുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വനം വകുപ്പ് നട്ട ഇൗ
വൃക്ഷങ്ങളുടെ
ഉടമസ്ഥാവകാശം ഇപ്പോള്‍
ആര്‍ക്കാണ്;വ്യക്തമാക്കുമോ;
(സി)
അപകടകരങ്ങളായ
ഇത്തരം മരങ്ങള്‍
മുറിച്ച് മാറ്റുന്നതിന്
സ്കൂള്‍ എച്ച്. എം. നും
പി. ടി. എ. ക്കും
അധികാരമുണ്ടോ; ഇത്തരം
മരങ്ങള്‍ ലേലം ചെയ്ത്
കൊടുക്കാനുള്ള അധികാരം
അതാതു സ്കൂള്‍ എച്ച്.
എം. മാര്‍ക്കും ഇങ്ങനെ
ലഭിക്കുന്ന തുക
സ്കൂളിന്റെ പൊതു
ആവശ്യങ്ങള്‍ക്കായി
ഉപയോഗപ്പെടുത്തുന്നതിനും
ഉത്തരവ്
പുറപ്പെടുവിക്കുമോ;വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയില്‍ വിദ്യാഭ്യാസ
ഓഫീസുകളിലെ ഒഴിവുകള്‍
3882.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വിദ്യാഭ്യാസ
വകുപ്പില്‍ വിദ്യാഭ്യാസ
ഉപഡയറക്ടര്‍ ഓഫീസ്,
ജില്ലാ വിദ്യാഭ്യാസ
ഓഫീസുകള്‍, ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസുകള്‍
എന്നിവിടങ്ങളില്‍
നിലവിലുള്ള ഒഴിവുകളുടെ
വിശദാംശം നല്‍കുമോ;
(ബി)
ഓഫീസുകളിലെ
പ്രധാന തസ്തികകളില്‍
ആളില്ലാത്തത് മൂലം
ദൈനംദിന
പ്രവര്‍ത്തനങ്ങള്‍
മന്ദഗതിയിലായിക്കൊണ്ടിരിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഒഴിവുകള്‍
നികത്താന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വിദ്യാഭ്യാസ
ഉപഡയറക്ടര്‍ ഓഫീസിലെ
അക്കൗണ്ട്സ് ഓഫീസര്‍,
അഡ്മിനിസ്ട്രേറ്റീവ്
അസിസ്റ്റന്റ് എന്നിവരെ
നിയമിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയിഡഡ് പദവി
3883.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭിന്നശേഷിക്കാരായ 100
കൂട്ടികളില്‍ കൂടുതല്‍
ഉള്ള 33 സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയിഡഡ്
പദവി നല്കി
ഉയര്‍ത്തുമെന്ന
സര്‍ക്കാര്‍
പ്രഖ്യാപനത്തിന്റെ
തുടര്‍ നടപടികള്‍
എന്തായിയെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് സ്പെഷ്യല്‍
റൂള്‍സ് ഭേദഗതിയും
സര്‍ക്കാറിനുണ്ടാകുന്ന
അധിക സാമ്പത്തിക
ബാധ്യതയും
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് സംബന്ധിച്ച
സര്‍ക്കാര്‍ ഉത്തരവ്
പുറത്തിറങ്ങുന്നതിലെ
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ
നിയമനം
3884.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലാ വിദ്യാഭ്യാസ
ഓഫീസറുടെ തസ്തികയിലെ
ഒഴിവില്‍
നിയമനമില്ലാതായിട്ട്
എത്ര മാസമായി എന്ന്
വ്യക്തമാക്കാമോ;
(ബി)
വിദ്യാഭ്യാസ
ഓഫീസറുടെ നിയമനം
നടത്താതെ
ദീര്‍ഘിപ്പിക്കുന്നതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
എസ്.
എസ്.എല്‍.സി.പരീക്ഷയടുത്തിട്ടും
ഡി. ഇ. ഒ. നിയമനം
നടത്താത്തതിനെത്തുടര്‍ന്ന്
കാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ലയിലെ
പ്രവര്‍ത്തനങ്ങള്‍ താളം
തെറ്റിയിരിക്കുകയാണെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
ഭാഷാ ന്യൂനപക്ഷത്തിന്റെ
അവകാശമാണോ കാസര്‍ഗോഡ്
ഡി. ഇ. ഒ.
തസ്തികയെന്നും
വിശദമാക്കാമോ;
(ഡി)
എങ്കില്‍
ഡി. ഇ. ഒ. ആയി ഭാഷാ
ന്യൂനപക്ഷത്തില്‍
നിന്നുള്ളയാളെ
നിയമിക്കാത്തത്
എന്തുകൊണ്ടാണെന്നും
പ്രസ്തുത തസ്തികയെ
പൊതു
വിഭാഗത്തില്‍പ്പെടുത്തി
മുമ്പ് നിയമനം
നടത്തിയിരുന്നോ എന്നും
വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
അന്നത്തെ വിദ്യാഭ്യാസ
ഓഫീസറെ സ്ഥലം
മാറ്റുവാനുള്ള
കാരണമെന്തായിരുന്നു;
ഭാഷാ
ന്യൂനപക്ഷത്തില്‍പ്പെടുന്ന
വിദ്യാഭ്യാസ ഓഫീസറെ
നിയമിക്കാത്തതുമൂലം ഡി.
ഇ. ഒ. നിയമനം
പ്രതീക്ഷിച്ചു കഴിയുന്ന
അധ്യാപകരുടെ
സ്ഥാനക്കയറ്റത്തിനുള്ള
സാധ്യത
നഷ്ടപ്പെടുകയാണെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കാമോ;
(എഫ്)
പൊതു
വിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി വിദ്യാഭ്യാസ
രംഗത്ത് നടക്കേണ്ട
പരിശോധനകള്‍
കാര്യക്ഷമാമാക്കുന്നതില്
ഡി.ഇ.ഒ.തസ്തിക ഒഴിഞ്ഞു
കിടക്കുന്നത്
തടസ്സമാകുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
സ്കൂളുകളിലെ
നൈപുണ്യവികസനത്തിന്
സമഗ്രസംവിധാനം
3885.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളിലെ
നൈപുണ്യവികസനത്തിന്
സമഗ്രസംവിധാനം
ആവിഷ്ക്കരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
അസാപ്പിന്
(എ.എസ്.എ.പി )
കീഴിലുള്ള സ്കില്‍
പാര്‍ക്കുകള്‍
സംസ്ഥാനത്തെ എല്ലാ
ജില്ലകളിലും
വ്യാപിപ്പിക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണ്;വ്യക്തമാക്കുമോ;
(സി)
അസാപ്പിന്റെ
സ്കില്‍ ഡവലപ്മെന്റ്
സെന്ററുകള്‍
സംസ്ഥാനത്തെ എല്ലാ
നിയോജക മണ്ഡലത്തിലും
വ്യാപിപ്പിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
കാലഹരണപ്പെട്ട
സ്കൂൾ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന് പദ്ധതി
3886.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലഹരണപ്പെട്ട
കെട്ടിടങ്ങള്‍ ഉള്ള
എല്‍.പി., യു.പി.
സ്കൂളുകളില്‍ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
പദ്ധതികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പാറശ്ശാല
മണ്ഡലത്തില്‍
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
എത്ര സ്കൂളുകളിലാണ്
കാലഹരണപ്പെട്ട
കെട്ടിടങ്ങള്‍ ഉള്ളത്
എന്നുള്ള വിവരങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
സ്കൂളുകള്‍ക്ക്
ചുറ്റുമതില്‍ കെട്ടുന്നതിന്
ഫണ്ട്
3887.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
ചുറ്റുമതില്‍ ഇല്ലാത്ത
സ്കൂളുകള്‍ നിലവില്‍
ഉണ്ടോ; എങ്കില്‍
ഹെെസ്ക്കൂള്‍, യു.പി,
എല്‍.പി എന്നീ
വിഭാഗത്തില്‍ എത്ര
സ്കൂള്‍ ഉണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ചുറ്റുമതില്‍
ഇല്ലാത്ത
സ്കൂളുകള്‍ക്ക് മതില്
കെട്ടുന്നതിന്
വിദ്യാഭ്യാസ വകുപ്പില്‍
നിന്നും ഫണ്ട്
നല്‍കാറുണ്ടോ;
(സി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
സ്കൂളുകള്‍ക്ക്
ചുറ്റുമതില്‍
കെട്ടുന്നതിന് ഫണ്ട്
നല്‍കിയിട്ടുണ്ടോ;
എത്ര സ്കൂളുകള്‍ക്ക്
ഫണ്ട് നല്കി എന്ന്
വ്യക്തമാക്കാമോ;
(ഡി)
ചുറ്റുമതില്‍
ഇല്ലാത്ത
സ്ക്കൂളുകള്‍ക്ക്
ചുറ്റുമതില്‍
നിര്‍ബന്ധമാക്കി
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;എങ്കില്‍
ഉത്തരവിന്റെ നമ്പരും
തീയതിയും
വ്യക്തമാക്കാമോ?
വിദ്യാലയങ്ങള്‍ക്ക്
എയ്ഡഡ് പദവി
3888.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനസിക
ശാരീരിക വെല്ലുവിളികള്‍
നേരിടുന്ന കുട്ടികളെ
പഠിപ്പിക്കുന്ന
വിദ്യാലയങ്ങള്‍ക്ക്
എയ്ഡഡ് പദവി നല്കി
സര്‍ക്കാര്‍ സഹായത്തോടെ
പ്രവര്‍ത്തിക്കുവാനുള്ള
പദ്ധതി
മുന്‍സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ആയത്
പ്രകാരം 100 ല്‍
കൂടുതല്‍
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന എല്ലാ
വിദ്യാലയങ്ങളും എയ്ഡഡ്
സ്കൂളുകളാക്കി
പ്രഖ്യാപിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഇതിലേക്ക്
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിരുന്നോ;
ഇതിന്റെ
ആവശ്യത്തിലേക്ക്
എന്തെങ്കിലും ഫണ്ട്
അനുവദിച്ചിരുന്നോ;
(ഡി)
ഇത്
സംബന്ധിച്ച്
സര്‍ക്കാരിന്റെ നയവും
നിലപാടും എന്താണെന്ന്
വ്യക്തമാക്കുമോ?
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
ഗുണകരമായ മാറ്റങ്ങള്‍
3889.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഉന്നത വിദ്യാഭ്യാസ
മേഖലയില്‍ ഗുണപരമായ
എന്തെല്ലാം മാറ്റങ്ങള്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഈ
രംഗത്ത് ഘടനാപരമായ
മാറ്റങ്ങള്‍ വരുത്തി
പുതിയൊരു അക്കാദമിക്
സംസ്കാരം
വാര്‍ത്തെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
പുതുതായി
അനുവദിച്ച കോളേജുകളിലെ
തസ്തികകൾ
3890.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പുതുതായി
അനുവദിച്ച കോളേജുകൾ
കോഴ്സുകൾ
എന്നിവക്കനുസരിച്ച് ഓരോ
സ്ഥാപനങ്ങളിലും പുതിയ
അധ്യാപക/ അനധ്യാപക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
വീതമെന്നും
എവിടെയെല്ലാമെന്നും
വെളിപ്പെടുത്തുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച പുതിയ
ഇരുപത്തിമൂന്ന്
ഗവണ്മെന്റ്
കോളജുകളില്‍ എത്ര വീതം
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രിന്‍സിപ്പല്‍
തസ്തിക സൃഷ്ടിക്കാത്ത
ഏതെങ്കിലും കോളേജുകള്‍
ഉണ്ടോയെന്നും എങ്കില്‍
ആയതിന്റെ കാരണം
എന്തെന്നും
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ വനിതാകോളേജ്
ആരംഭിക്കുന്നതിന് നടപടി
3891.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
വനിതാകോളേജ്
ആരംഭിക്കുന്നതിന് എം എൽ
.എ നല്കിയ
നിവേദനത്തില്‍ മേല്‍
എന്തു നടപടി
സ്വീകരിച്ചു എന്നു
വ്യക്തമാക്കാമോ;
പ്രസ്തുത നിവേദനം
കോളേജ്
ഡയറക്ടര്ക്ക്കൈമാറിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്മേലുള്ള
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടുകൊണ്ട്
ഡയറക്ടര്‍ക്ക് കൈമാറിയ
കത്തിന്റെ തീയതിയും
നമ്പരും
വ്യക്തമാക്കാമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
എത്ര വനിതാ കോളേജുകള്‍
ഉണ്ടെന്നും അവ ഏതൊക്കെ
ആണെന്നും
ഏതുവര്ഷത്തിലാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കോളേജുകളില്‍ ഓരോ
വര്‍ഷവും എത്ര
വിദ്യാര്‍ത്ഥിനികളാണ്
അഡ്മിഷനു വേണ്ടി അപേക്ഷ
നല്‍കുന്നതെന്നും
ആയതില്‍ എത്ര
പേര്ക്കാണ്അഡ്മിഷന്
നല്‍കുന്നതെന്നും
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
സര്‍ക്കാര്‍ വനിതാ
കോളേജുകള്‍ ഉണ്ടെന്നും
ആയവ അനുവദിച്ചതു
ഏതൊക്കെ
വര്‍ഷങ്ങളിലാണെന്നും
വ്യക്തമാക്കാമോ?
വിവിധ
സര്‍വ്വകലാശാലകള്‍ക്കുള്ള
പദ്ധതി വിഹിതം
3892.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷം
തീരാറായിട്ടും
കേരളത്തിലെ വിവിധ
സര്‍വ്വകലാശാലകള്‍ക്കുള്ള
പദ്ധതി വിഹിതം
നാളിതുവരെ സര്‍ക്കാര്‍
നല്കാത്തതുമൂലം
ഉണ്ടായിരിക്കുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതി
വിഹിതം നല്‍കാത്തതിന്റെ
കാരണമെന്താണെന്ന്
വിവരിക്കുമോ;
(സി)
കേരളത്തിലെ
ഓരോ
സര്‍വ്വകലാശാലകള്‍ക്കുമുള്ള
പദ്ധതി വിഹിതം
എത്രയെന്ന് പ്രത്യേകം
പ്രത്യേകമായി
വിവരിക്കുമോ?
എഞ്ചിനീയറിംഗ്
കോളേജുകളില്‍ സ്കില്‍
ഡെവലപ്മെന്റ് പ്ലാറ്റ് ഫോറം
പദ്ധതി
3893.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
കോളേജുകളില്‍
വെര്‍ച്വല്‍ ക്ലാസ്സ്
മുറികള്‍ സ്ഥാപിക്കുന്ന
സ്കില്‍ ഡെവലപ്മെന്റ്
പ്ലാറ്റ് ഫോറം പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
എങ്കില്‍
ആരുടെ നേതൃത്വത്തിലാണ്
പദ്ധതി
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനകം
എത്ര എഞ്ചിനീയറിംഗ്
കോളേജുകള്‍ ഈ
പദ്ധതിയില്‍
ചേര്ന്നുവെന്നറിയിക്കുമോ;
(ഡി)
കോളേജുകള്‍ക്ക്
ആവശ്യമായ ഉപകരണങ്ങള്‍
വാങ്ങുന്നതിനുള്ള
ടെന്‍ഡര്‍ നടപടി ഏത്
ഘട്ടത്തിലാണ്; എത്ര
രൂപയ്ക്കുള്ള
സാധനങ്ങളാണ് പ്രസ്തുത
ടെന്‍ഡറിലൂടെ
വാങ്ങുന്നത്;
(ഇ)
സര്‍ക്കാര്‍
മേഖലയിലുള്ള
കോളേജുകള്‍ക്ക് പുറമേ
സ്വാശ്രയ മേഖലയിലുള്ള
കോളേജുകളിലും പദ്ധതി
പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
കോളേജുകളിൽ
അധ്യാപക തസ്തികകൾ സൃഷ്ടിക്കൽ
3894.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സര്‍ക്കാര്‍
കോളേജുകളില്‍ ആവശ്യമായ
ജോലി ഭാരമുണ്ടായിട്ടും
അധ്യാപക തസ്തികകള്‍
സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗവ.
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജ് കാസര്‍ഗോഡ്,
എസ്.എന്‍.ജി.എസ്.
കോളേജ് പട്ടാമ്പി,
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം, ഗവ.
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജ് തവന്നൂര്‍,
തൃത്താല ഗവ. ആര്‍ട്സ്
ആന്റ് സയന്‍സ് കോളേജ്,
നാദാപുരം ഗവ. കോളേജ്
,പെരിന്തല്‍മണ്ണ
പി.ടി.എം. ഗവ. കോളേജ്
എന്നിവിടങ്ങളില്‍
അറബിക് അധ്യാപകരുടെ
തസ്തിക
സൃഷ്ടിക്കുന്നതിന്
പ്രൊപ്പോസലുകള്‍
സമര്‍പ്പിച്ചിട്ടും ഈ
കോളേജുകളില്‍ തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ആവശ്യമായ
അധ്യാപക തസ്തിക
സൃഷ്ടിക്കാത്തതിനാൽ,
യോഗ്യരായ അധ്യാപകരുടെ
അഭാവം മൂലം ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
ഗുണനിലവാരം
കുറഞ്ഞിട്ടുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
തസ്തിക
അനുവദിക്കുന്നതിന്
കോളേജിയേറ്റ് ഡയറക്ടര്‍
അദ്ധ്യക്ഷയായ കമ്മിറ്റി
3895.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍
60/2016/ഹയര്‍
എഡ്യൂക്കേഷന്‍ തീയതി
29.02.2016 എന്ന
ഉത്തരവ് അനുസരിച്ച്
തസ്തിക അനുവദിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
കോളേജിയേറ്റ്
ഡയറക്ടര്‍ അദ്ധ്യക്ഷയായ
എന്തെങ്കിലും
കമ്മിറ്റിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച് എടുത്ത
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(സി)
മേല്സൂചന
പ്രകാരമുള്ള ഉത്തരവ്
അനുസരിച്ച് പുതിയ
തസ്തികകള്‍
അനുവദിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ഉത്തരവ് അനുസരിച്ച്
ഏതെങ്കിലും
റിപ്പോര്‍ട്ട്
സര്‍ക്കാരിന്റെയോ
ഡയറക്ടര്‍ ഓഫ്
കോളേജിയേറ്റ്
വകുപ്പിന്റെയോ കൈവശം
ഉണ്ടോയെന്നറിയിക്കാമോ?
തഴവ
ഗവ.കോളേജില്‍ ജീവനക്കാരെ
നിയമിക്കാന്‍ നടപടി
3896.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
തഴവ ഗവ.കോളേജിന്റെ
പ്രവര്‍ത്തനത്തിനാവശ്യമായ
അനധ്യാപക ജീവനക്കാരെ
നിയമിക്കുന്നതിന്
നാളിതുവരെ എന്തെല്ലാം
തീരുമാനങ്ങളെടുത്തുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോളേജില്‍ നിലവില്‍
അനുവദിച്ചിട്ടുള്ള
കോഴ്സുകളുടെ
അടിസ്ഥാനത്തില്‍
അധ്യാപക-അനധ്യാപക
ജീവനക്കാരുടെ ഏതെല്ലാം
തസ്തികകളാണ്
അനുവദിക്കേണ്ടതെന്ന്
അറിയിക്കുമോ?
തലശ്ശേരി
ഗവ.കോളേജിന്റെ സമഗ്ര
വികസനത്തിനുള്ള ബഡ്ജറ്റ് തുക
3897.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
ഗവ.കോളേജ്(ചൊക്ലി)-ന്റെ
സമഗ്ര വികസനത്തിന്
2018-19 ബഡ്ജറ്റില്‍
തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
എത്രയാണെന്ന്
വ്യക്തമാക്കാമോ?
കാസര്‍കോട്
ഗവണ്മെന്റ് കോളേജിലെ
കംപ്യൂട്ടര്‍ ലാബ്
3898.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ഗവണ്മെന്റ് കോളേജിലെ
കംപ്യൂട്ടര്‍ ലാബില്‍
എത്ര കംപ്യൂട്ടറുകള്‍,
യു.പി.എസ്, എല്‍.സി.ഡി.
പ്രൊജക്ടര്‍,
ജനറേറ്റര്‍,
പ്രിന്റര്‍, മൈക്രോ
ഫോണ്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
2017
ജൂണ്‍ 5 നു സംഭവിച്ച
ഇടിമിന്നലില്‍ ഈ
കംപ്യൂട്ടര്‍ ലാബിനു
നാശനഷ്ടം
സംഭവിച്ചിരുന്നോ എന്ന്
വിശദമാക്കുമോ;
(സി)
എത്ര
രൂപയുടെ
നാശനഷ്ടമാണുണ്ടായതെന്ന്
എന്നറിയിക്കാമോ;
(ഡി)
കത്തിനശിച്ച
കംപ്യൂട്ടറുകള്‍ക്കും
അനുബന്ധ
ഉപകരണങ്ങള്‍ക്കും പകരം
പുതിയവ നല്‍കിയോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
കത്തിനശിച്ച
ലാബ് പുനഃസ്ഥാപിക്കാന്‍
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടെങ്കില്‍
ആരു മുഖേനയാണെന്ന്
വ്യക്തമാക്കാമോ?
എല്‍എല്‍ബി
ഇൗവനിംഗ് കോഴ്സുകള്‍
3899.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
ലാകോളേജുകളില്
എല്‍എല്‍ബി ഇൗവനിംഗ്
കോഴ്സുകള്‍
നടത്തുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കോഴ്സുകളില്‍ ബാര്‍
കൗണ്‍സില്‍ ഓഫ്
ഇന്ത്യയുടെ അംഗീകാരം
ലഭിച്ചിട്ടുള്ളത്
ഏതൊക്കെ
കോളേജുകളിലാണെന്നും
വ്യക്തമാക്കാമോ;
(സി)
അംഗീകാരം
ലഭിക്കാത്ത കോളേജുകള്‍
നടത്തുന്ന കോഴ്സുകള്‍
സംബന്ധിച്ച്
ഉന്നതവിദ്യാഭ്യാസ
വകുപ്പ്
യൂണിവേഴ്സിറ്റികള്‍ക്ക്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
അംഗീകാരം
നിലവില്‍ ലഭിക്കാത്ത
കോളേജുകളില്‍ കോഴ്സ്
പൂര്‍ത്തിയാക്കുന്നവര്‍ക്കും
എന്റോള്‍
ചെയ്യുന്നതിന് നിലവില്‍
വ്യവസ്ഥയുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
വേണ്ട നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ബന്ധപ്പെട്ട
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ഇ)
നോണ്‍
പ്രാക്ടീസിംഗ് കോഴ്സ്
ആയി രജിസ്റ്റര്‍ ചെയ്ത
കോഴ്സ് പാസ്സായവര്‍ക്ക്
എന്റോള്‍
ചെയ്യുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കേണ്ടതെന്ന്
അറിയിക്കാമോ?
കോഴിക്കോട്
ഗവണ്മെന്റ് ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജില്‍ അറബിക്
കോഴ്സ്
3900.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
02.03.2016- ന്
ചേര്‍ന്ന മന്ത്രിസഭാ
യോഗത്തില്‍ കോഴിക്കോട്
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജില്‍ അറബിക്
കോഴ്സ്
ആരംഭിക്കുന്നതിന്
തീരുമാനിച്ചതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ നാളിതുവരെ
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കുമോ?
ചീമേനിയില്‍
പ്രവര്‍ത്തിക്കുന്ന
ഐ.എച്ച്.ആര്.ഡി. അപ്ലെെഡ്
സയന്‍സ് കോളേജ്
3901.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്യൂര്‍-ചീമേനി
പഞ്ചായത്തിലെ
ചീമേനിയില്‍
പ്രവര്‍ത്തിക്കുന്ന
ഐ.എച്ച്.ആര്.ഡി.
അപ്ലെെഡ് സയന്‍സ്
കോളേജിലെ പശ്ചാത്തല
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ക്ലാസ്
മുറികളും ഹോസ്റ്റല്‍
സൗകര്യങ്ങളും
ഏര്‍പ്പെടുത്താന്‍
നടപടികള്‍ ഉണ്ടാകുമോ ;
വ്യക്തമാക്കാമോ ?
രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ
അഭിയാന് ഫണ്ട്
3902.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് കോളേജുകള്‍ക്ക്
കൂടി കേന്ദ്ര
സര്‍ക്കാരിന്റെ
രാഷ്ട്രീയ ഉച്ചതാര്‍
ശിക്ഷാ അഭിയാന്(ആര്
യു എസ് എ )ഫണ്ട്
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ് ;
(സി)
എത്ര
കോളേജുകളില്‍ നിന്ന്
വിവര ശേഖരണം
നടത്തുകയുണ്ടായി;
(ഡി)
നാക്ക്-
ന്റെ (എന്‍. എ. എ. സി)
എ ഗ്രേഡ് വാങ്ങിയ
സ്ഥാപനങ്ങളെ ആദ്യ
ഘട്ടത്തില്‍ റൂസ ഫണ്ട്
ലഭ്യമാക്കാന്‍
പരിഗണിക്കുമോ;
(ഇ)
എങ്കില്‍
ആ ഗണത്തില്‍ എത്ര
സ്ഥാപനങ്ങള്‍ ഇപ്പോള്‍
എയ്ഡഡ് മേഖലയിലുണ്ട്;
വിശദാംശംങ്ങള്‍
നല്‍കുമോ?
സിവില്‍ സര്‍വ്വീസ് അക്കാഡമി
കുട്ടികള്‍ക്ക് ഫീസ് ഇളവ്
3903.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഗവ. നേതൃത്വത്തിലുളള
സിവില്‍ സര്‍വ്വീസ്
അക്കാഡമി
എവിടെയൊക്കെയാണ്
പ്രവര്‍ത്തിച്ചു
വരുന്നത്; ഈ
സ്ഥാപനത്തില്‍
പഠിക്കുന്ന ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക് ഫീസ്
ഇളവ് അനുവദിക്കാറുണ്ടോ;
എങ്കില്‍ ഏതെല്ലാം
ജില്ലകളിലുള്ള
ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ്
ഫീസ് ഇളവ്
അനുവദിക്കുന്നത് ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനത്തില്‍
സാമ്പത്തിക
ബുദ്ധിമുട്ടനുഭവിക്കുന്ന
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക് കൂടി
ഫീസിനത്തില്‍ ഇളവ്
അനുവദിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
മങ്കട
ഗവണ്മെന്റ് കോളേജിന്റെ
കെട്ടിട നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍ നടപടി
T 3904.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജിന്റെ
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കിറ്റ്കോ
നല്കിയ പാര്‍ട്ട്
ബില്ല് പ്രകാരം തുക
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
(ബി)
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കിറ്റ്കോ
നല്കിയ പാര്‍ട്ട്
ബില്‍ നിലവിലെ സംസ്ഥാന
സീനിയോറിറ്റി പ്രകാരം
എപ്പോള്‍ നല്കുവാന്
സാധിക്കും എന്ന വിവരം
അറിയിക്കുമോ;
(സി)
കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തിയാകാത്തതിനാല്‍
കോളേജിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കുന്നില്ലെന്ന
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കോട്ടയം
സയന്‍സ് സിറ്റി
3905.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് സയന്‍സ്
ആന്റ് ടെക്നോളജി
മ്യൂസിയത്തിന്റെ
കീഴില്‍ കോട്ടയത്ത്
ആരംഭിക്കുന്ന സയന്‍സ്
സിറ്റിക്കുവേണ്ടി
നാളിതുവരെയായി എത്ര തുക
അനുവദിച്ചുവെന്നും എത്ര
തുക ഏതൊക്കെ ഇനത്തില്‍
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ കോട്ടയം
സയന്‍സ് സിറ്റിക്കായി
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
സയന്‍സ്
സിറ്റിയില്‍ ഇതുവരെ
ഏതൊക്കെ
കെട്ടിടങ്ങളുടെ പണി
പൂര്‍ത്തിയായി എന്നും
ബാക്കിയുളളവ
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാവുമെന്നും
വ്യക്തമാക്കുമോ;
(ഡി)
കെട്ടിട
നിര്‍മ്മാണത്തിന്
ആവശ്യമായ എല്ലാ
അനുമതികളും
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
സ്വയംഭരണ
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
3906.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വയംഭരണ
കോളേജുകള്‍ക്ക്
സര്‍വ്വകലാശാലയുടെ
അനുമതിയോ അംഗീകാരമോ
ഇല്ലാതെ പുതിയ
കോഴ്സുകള്‍
ആരംഭിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിനുള്ള കാരണങ്ങള്‍
എന്തെന്ന്
വിശദമാക്കാമോ?
ചാലക്കുടി
ഗവണ്മെന്റ് കോളേജ് ഗ്രൗണ്ട്
നവീകരണം
T 3907.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജിലെ
ഗ്രൗണ്ട്, ഇന്‍ഡോര്‍
സ്റ്റേഡിയം എന്നിവ
നവീകരിക്കുന്നതിനും
സിന്തറ്റിക് ട്രാക്ക്,
വിവിധ കോര്‍ട്ടുകള്‍
എന്നിവ
സ്ഥാപിക്കുന്നതിനുമായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(ബി)
പ്രസ്തുത നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;ഇതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
നിയമവിരുദ്ധ
വിദേശ ഡോക്ടറേറ്റ്
നേടിക്കൊടുക്കുന്ന
ഏജന്‍സികള്‍
3908.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയമവിരുദ്ധമായി വിദേശ
ഡോക്ടറേറ്റ്
നേടിക്കൊടുക്കുന്ന
ഏജന്‍സികള്‍ ഉള്ളതായി
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വ്യാജ ഡോക്ടറേറ്റ്
നേടിക്കൊടുക്കുന്ന
ഏജന്‍സികളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സര്‍വ്വകലാശാലയുടെ
അനുമതിയില്ലാതെ പുതിയ
കോഴ്സുകള്‍
3909.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വയംഭരണ
കോളേജുകള്‍ക്ക്
സര്‍വ്വകലാശാലയുടെ
അനുമതിയോ അംഗീകാരമോ
ഇല്ലാതെ പുതിയ
കോഴ്സുകള്‍ തുടങ്ങാന്‍
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
ഈ നടപടിക്ക് പിന്നിലെ
കാരണങ്ങള്‍ എന്താണെന്നു
വിശദമാക്കാമോ ?
ബി.ടെക്ക്
സപ്ലിമെന്ററി പരീക്ഷകളുടെ ഫലം
3910.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബി.ടെക്ക് സപ്ലിമെന്ററി
പരീക്ഷകളുടെ ഫലം
പ്രസിദ്ധീകരിക്കുന്നതില്‍
കാലതാമസം ഉണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമൂലം
വിദ്യാര്‍ത്ഥികള്‍ക്ക്
കോഴ്സ്
പൂര്‍ത്തിയാക്കുന്നതില്‍
താമസം നേരിടുന്നത്
ഗൗരവമായി കാണുമോ;
(സി)
പ്രസ്തുത
സാഹചര്യം
പരിഹരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
കാസര്‍ഗോഡ്
എല്‍.ബി.എസ് എഞ്ചിനീയറിംഗ്
കോളേജിന്റെ ഹോസ്റ്റല്‍
3911.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ എല്‍.ബി.എസ്
എഞ്ചിനീയറിംഗ്
കോളേജിന്റെ ഹോസ്റ്റല്‍
എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്;
നാളിതുവരെയായി
വാടകയിനത്തില്‍ എത്ര
തുക നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കോളേജ്
കോമ്പൗണ്ടിന് വെളിയില്‍
പ്രവര്‍ത്തിക്കുന്ന
ഹോസ്റ്റലിലെ
കുട്ടികള്‍ക്ക്
തുടര്‍ച്ചയായി സാമൂഹ്യ
ദ്രോഹികളുടെ
ആക്രമണത്തിന്
വിധേയരാകേണ്ട സ്ഥിതി
വന്നിട്ടുള്ള വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കോളേജിന് അത്യാവശ്യം
വേണ്ട ഹോസ്റ്റല്‍
കെട്ടിടം പണിയാതെ
ഭാരിച്ച തുക ഉപയോഗിച്ച്
ഓഡിറ്റോറിയത്തിനുള്ള
കെട്ടിടമാണ് പണിയാന്‍
പോകുന്നതെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നിലവിലുള്ള
പി.റ്റി.എ കമ്മിറ്റി
ഓഡിറ്റോറിയത്തിനുപകരം
ഹോസ്റ്റല്‍
അനുവദിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
എങ്കില്‍
ഭാരിച്ച തുക
വാടകയിനത്തില്‍
തുടര്‍ന്നും നല്‍കാതെ
ഓഡിറ്റോറിയത്തിനുപകരം
ഹോസ്റ്റല്‍
അനുവദിക്കുന്നതിന്
തടസ്സം എന്താണെന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍
എഞ്ചിനീയറിംഗ് കോളേജുകളിലെ
അക്കാദമിക മികവ്
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
3912.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ആന്റണി
ജോണ്‍
,,
കെ. ബാബു
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജുകളിലെ അക്കാദമിക
മികവ് ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വിദ്യാര്‍ത്ഥികളിലെ
സംരംഭക കഴിവുകള്‍
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
ബിസിനസ് ഇന്‍ക്യുബേഷന്‍
സെന്ററുകള്‍ നിലവില്‍
ഏതെല്ലാം എഞ്ചിനീയറിംഗ്
കോളേജുകളിലാണ്
ആരംഭിച്ചിട്ടുള്ളത്;
(സി)
പുതുതായി
ആരംഭിച്ച എഞ്ചിനീയറിംഗ്
കോളേജുകളുടെ
വികസനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ഇതിനായി ബജറ്റില്‍ എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്നും
അറിയിക്കാമോ?
എഞ്ചിനീയറിംഗ്
കോളേജ് വിദ്യാര്‍ത്ഥികളുടെ
തൊഴില്‍ സാധ്യത
3913.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ് കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കുള്ള
തൊഴില്‍ സാധ്യത
വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
ഇൗ സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
പോളിടെക്നിക്കിൽ
ഉപയോഗിക്കാതെയിരിക്കുന്ന
ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍
3914.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഗവണ്മെന്റ്
പോളിടെക്നിക്
കോളേജുകളില്‍ റിവിഷന്‍
മാറുമ്പോള്‍
ഉപയോഗിക്കാതെയിരിക്കുന്ന
ഇലക്ട്രോണിക്
ഉപകരണങ്ങള്‍ ഗവ./എയ്ഡഡ്
വി.എച്ച്.എസ്.എസ്
സ്കൂളുകളിലെ
ഇലക്ട്രോണിക്സ് &
കമ്മ്യൂണിക്കേഷന്‍
വിദ്യാര്‍ത്ഥികള്‍ക്കായി
പ്രസ്തുത സ്കൂളുകളുടെ
അഭ്യര്‍ത്ഥന കിട്ടുന്ന
മുറയ്ക്ക് അവ
ലഭ്യമാക്കുന്നതിന്
വേണ്ട ഉത്തരവ്
ഉണ്ടാകുമോയെന്നറിയിക്കുമോ?
എഴുകോണ്‍
ഗവണ്മെന്റ് പോളിടെക്നിക്ക്
3915.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പോളിടെക്നിക്
വിദ്യാഭ്യാസ മേഖലയെ
കാലോചിതമായി
നവീകരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
കൊല്ലം
ജില്ലയിലെ എഴുകോണ്‍
ഗവണ്മെന്റ്
പോളിടെക്നിക്കില്‍
പുതിയ കോഴ്സുകള്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പുതിയ കോഴ്സുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വ്യത്യസ്ഥ
തുല്യത സര്‍ട്ടിഫിക്കറ്റ്
നല്കുന്നതുമൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
3916.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അംഗീകാരമുള്ള പല
സ്ഥാപനങ്ങളും
വിദ്യാഭ്യാസ വകുുപ്പും
കെ.ജി.റ്റി.ഇ
ടൈപ്പ്റൈറ്റിംഗ്
കമ്പ്യൂട്ടര്‍ വേര്‍ഡ്
പ്രോസസിംഗ് തുടങ്ങിയ
കോഴ്സുകള്‍ക്ക്
വ്യത്യസ്ഥ തുല്യത
സര്‍ട്ടിഫിക്കറ്റ്
നല്കുന്നതുമൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ഈ
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കുന്നതിന്
പ്രസ്തുത
കോഴ്സുകള്‍ക്ക് ഒരു
അംഗീകൃത സര്‍ക്കാര്‍
സ്ഥാപനത്തിന്റെ ഏകീകൃത
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനുള്ള
സാധ്യത
പരിശോധിക്കുവാന്‍
പി.എസ്.സി.
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പി.എസ്.സി.
ആവശ്യപ്പെട്ടിട്ടുള്ളപ്രകാരം
ഏകീകൃത
സര്‍ട്ടിഫിക്കറ്റ്
നല്കുന്ന കാര്യത്തില്‍
എത്രയും വേഗം നടപടികള്‍
സ്വീകരിക്കുമോ?
സാങ്കേതിക
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
ടെക്നോളജി ബിസിനസ്സ്
ഇന്‍ക്യുബേഷന്‍ സെന്ററുകള്‍
3917.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
കോളേജുകളിലും,
പോളിടെക്നിക്കുകളിലും
ടെക്നോളജി ബിസിനസ്സ്
ഇന്‍ക്യുബേഷന്‍
സെന്ററുകള്‍
ആരംഭിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വിശദമാക്കാമോ?
ചട്ടവിരുദ്ധമായി
പ്രൊമോഷന് നല്‍കിയതുവഴി
സര്‍ക്കാരിനുണ്ടായ സാമ്പത്തിക
ബാദ്ധ്യത
3918.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പിലെ
മിനിസ്റ്റീരിയല്‍
ജീവനക്കാര്‍ക്ക്
ചട്ടവിരുദ്ധമായി
പ്രൊമോഷന്
നല്‍കിയതുവഴി
സര്‍ക്കാരിനുണ്ടായ
സാമ്പത്തിക ബാദ്ധ്യത
എത്രയാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇതിനു
കാരണക്കാരായ
ഉദ്യോഗസ്ഥരില്‍ നിന്നും
ഈ തുക
തിരിച്ചുപിടിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
നാളിതുവരെ
എത്ര തുക ഈയിനത്തില്‍
തിരിച്ചു
പിടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇപ്രകാരം
ചട്ടവിരുദ്ധമായി
പ്രൊമോഷന് നല്കി
സര്‍ക്കാരിന്
സാമ്പത്തിക ബാധ്യത
വരുത്തിയ
ജീവനക്കാര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കേരളാ
സര്‍വകലാശാല എം.ബി.എ
പരീക്ഷാഫലം
3919.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വകലാശാലയില്‍ എം ബി
എ യുടെ ഫലം അവസാനമായി
പ്രഖ്യാപിച്ചത് ഏത്
അക്കാദമിക വര്‍ഷത്തില്‍
അധ്യയനം
പൂര്‍ത്തിയാക്കി
പരീക്ഷയെഴുതിയവരുടേതെന്ന്
വ്യക്തമാക്കാമോ;
(ബി)
പരീക്ഷാഫലം
അനന്തമായി
വൈകുന്നതിനുള്ള കാരണം
എന്തെന്ന്
വിശദമാക്കാമോ;
(സി)
സമയബന്ധിതമായി
ഫലം
പ്രസിദ്ധീകരിക്കാത്തത്
മൂലം കാമ്പസ്
ഇന്റര്‍വ്യൂകളിലും
മറ്റും ജോലി
ലഭിച്ചവര്‍ക്ക് കോഴ്സ്
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കാന്‍
സാധിക്കാതെ ജോലി
നഷ്ടപ്പെടുന്ന ഗുരുതര
സാഹചര്യം പരിഗണിച്ച്
ആയത് ഒഴിവാക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
വിരമിച്ച
അധ്യാപകര്‍ ഗൈഡ് ആയ ഗവേഷകര്‍
3920.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിരമിച്ച
അധ്യാപകരുടെ ഗൈഡ്
ഷിപ്പ് 2016 ലെ
യു.ജി.സി യുടെ
റഗുലേഷന് പ്രകാരം
റദ്ദ് ചെയ്തതിന്റെ
പേരില്‍ ഗവേഷണം
തുടരാന്‍ ബുദ്ധിമുട്ട്
അനുഭവിച്ച കേരള
സര്‍വകലാശാലയിലെ
ഗവേഷകരുടെ
വിശദാംശങ്ങള്‍
വകുപ്പുകളുടെ
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ ?
പി.എച്ച്.ഡി
ഗവേഷണ മേഖലയിലെ നിയമ വിരുദ്ധ
പ്രവൃത്തികള്‍
3921.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍വ്വകലാശാലകള്‍
അംഗീകരിച്ച പി.എച്ച്.ഡി
ഗവേഷണ പ്രബന്ധങ്ങളില്‍,
യു.ജി.സി അംഗീകാരമുളള '
ഉര്ഖുണ്ട് ' സോഫ്റ്റ്
വെയര്‍ വഴിയും മറ്റും
നടത്തിയ
അന്വേഷണങ്ങളിലൂടെ
കണ്ടെത്തിയ കോപ്പിയടി
ഉള്‍പ്പെടെയുള്ള നിയമ
വിരുദ്ധ പ്രവൃത്തികള്‍
എന്തെല്ലാം; പ്രസ്തുത
വിവരങ്ങള്‍
യൂണിവേഴ്സിറ്റി
തിരിച്ചും വിഷയങ്ങള്‍
തിരിച്ചും
ലഭ്യമാക്കുമോ;
(ബി)
ഗവേഷണ
പ്രബന്ധങ്ങള്‍
അംഗീകരിക്കുവാനായി
യു.ജി.സി - യും
സര്‍വ്വകലാശാലകളും
സ്വീകരിച്ചുവരുന്ന
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(സി)
ഗവേഷണ
പ്രബന്ധങ്ങള്‍ ശോധ് ഗംഗ
എന്ന ദേശീയ ശേഖരണ
സംവിധാനത്തിലേയ്ക്ക്
അയക്കണമെന്ന വ്യവസ്ഥ
സംസ്ഥാനത്തെ ഏതെല്ലാം
സര്‍വ്വകലാശാലകള്‍
പാലിക്കുന്നു; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രബന്ധമോഷണവും
മറ്റു നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങളിലും
ഏര്‍പ്പെട്ടതായി
കണ്ടെത്തിയ
പ്രബന്ധകര്ത്താക്കള്ക്കെതിരെ
നാളിതുവരെ എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
അരൂര്‍
മണ്ഡലത്തില്‍ സ്കില്‍
അക്വിസിഷന്‍ പാര്‍ക്ക്
തുടങ്ങുന്നതിന് നടപടി
3922.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തില്‍
അസാപ്-ന്റെ
നേതൃത്വത്തില്‍ എ.ഡി.ബി
സഹായത്തോടെയുളള
സ്കീല്‍ അക്വിസിഷന്‍
പാര്‍ക്ക്
സ്ഥാപിക്കുന്നതിനു
വേണ്ടിയിട്ടുളള അരൂര്‍
എം.എല്‍.എ യുടെ അപേക്ഷ
വിദ്യാഭ്യാസവകുപ്പിനു
ലഭിച്ചിട്ടുണ്ടോ;
ആയതിന്മേല് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കമോ;
(ബി)
സ്കീല്‍ അക്വിസിഷന്‍
പാര്‍ക്ക് അരൂര്‍
മണ്ഡലത്തില്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോയെന്നറിയിക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നല്‍കിവരുന്ന തുക
T 3923.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
രംഗത്ത്
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നല്‍കിവരുന്ന തുക
വെട്ടിക്കുറയ്ക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
നൈപുണി വികസന പദ്ധതി
ഉള്‍പ്പെടെയുള്ള
പദ്ധതികള്‍ നല്ല
നിലയില്‍ വിഭാവനം
ചെയ്തു നടപ്പിലാക്കാന്‍
ആവശ്യമായ ഫണ്ട്
നല്കാന് തയ്യാറാകാത്ത
കേന്ദ്ര നടപടി
പുന:പരിശോധിപ്പിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?