പുതിയ
വ്യവസായ സംരംഭകര്‍ക്ക്
നല്കുന്ന സഹായങ്ങള്‍
3540.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വ്യവസായ സംരംഭകര്‍ക്ക്
നല്‍കിവരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനുവേണ്ടി
എന്തെങ്കിലും ഏകജാലക
സംവിധാനം നിലവിലുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം നല്‍കുമോ?
വ്യവസായ
വകുപ്പില്‍ ഡ്രൈവര്‍
ആയിരിക്കെ മരണപ്പെട്ട
വ്യക്തിയുടെ പെന്ഷന്
ആനുകൂല്യങ്ങള്‍
3541.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പ്
ഡയറക്ടറേറ്റില്‍
ഡ്രൈവര്‍ തസ്തികയില്‍
ജോലി നോക്കി വരവെ
15.07.2015-ന്
മരണപ്പെട്ട ഡി.എസ്.
സജികുമാറിന്റെ
പെന്ഷന്
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടം
വരെയായി;
(ബി)
അദ്ദേഹത്തിന്റെ
സര്‍വ്വീസ് ബുക്കും
പെന്ഷന് ബുക്കും
ഇപ്പോള്‍ ഏത്
സെക്ഷനിലാണെന്നും ആരുടെ
കൈവശമാണ് ഉള്ളതെന്നും
വെളിപ്പെടുത്തുമോ;
(സി)
മരണപ്പെട്ടയാളുടെ
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
തുക അവകാശികള്‍ക്ക്
എന്ന് കൈമാറാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
(ഡി)
സജികുമാര്‍
മരണപ്പെട്ട് രണ്ടര
വര്‍ഷം കഴിഞ്ഞിട്ടും
യാതൊരുവിധ
ആനുകൂല്യങ്ങളും
നല്‍കിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിന്
കാലതാമസം വരുത്തുന്ന
ഉദ്യോഗസ്ഥരില്‍ നിന്നും
പലിശ ഈടാക്കി ആയത്
ആനുകൂല്യങ്ങൾക്കൊപ്പം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
വ്യവസായികള്‍ക്ക്
ഏകജാലക സംവിധാനത്തിലൂടെ
അനുമതി നല്കുന്നതിലുള്ള
പുരോഗതി
3542.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏകജാലക
സംവിധാനത്തിലൂടെ
വ്യവസായികള്‍ക്ക് വിവിധ
അനുമതികള്‍
നല്കുന്നതിലുള്ള
സംസ്ഥാനത്തിന്റെ
പുരോഗതി കേന്ദ്ര
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഇതിന്
പ്രകാരം
സംസ്ഥാനങ്ങള്‍ക്ക്
ലഭിച്ച റാങ്കിംഗില്‍
2015,2016, 2017
വര്‍ഷങ്ങളില്‍
സംസ്ഥാനത്തിന്റെ റാങ്ക്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റാങ്കിംഗ്
മെച്ചപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കെട്ടിടനിര്‍മ്മാണ
സാമഗ്രികളുടെ വിലനിലവാരം
3543.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കെട്ടിടനിര്‍മ്മാണ
സാമഗ്രികളുടെ 2017
ജനുവരിയിലെയും 2018
ജനുവരിയിലെയും
വിലനിലവാരം
ലഭ്യമാക്കുമോ;
പൊതുമേഖലാ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
3544.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
2011 മുതല്‍
കേരളത്തില്‍ പൂട്ടി
കിടന്ന എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍ തുറന്ന്
പ്രവര്‍ത്തിപ്പിയ്ക്കുവാന്‍
സാധിച്ചിട്ടുണ്ട്;
ജില്ലതിരിച്ച്
വിവരിയ്ക്കുമോ;
(ബി)
ഏതെങ്കിലും
പുതിയ പൊതുമേഖലാ
സ്ഥാപനം കഴിഞ്ഞ 10
വര്‍ഷത്തിനുള്ളില്‍
ആരംഭിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
ഇത്തരത്തില്‍ എത്ര
തൊഴില്‍ അവസരങ്ങള്‍
സൃഷ്ടിയ്ക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കേരളത്തില്‍
നിലവില്‍
പ്രവര്‍ത്തിയ്ക്കുന്ന
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
നഷ്ടത്തിലാണ്;
പേരുസഹിതം
ജില്ലതിരിച്ച്
വിവരിയ്ക്കുമോ;
(ഡി)
ഏറ്റവും
ലാഭത്തില്‍
പ്രവര്‍ത്തിയ്ക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതൊക്കെ;
വിവരിയ്ക്കുമോ?
പൊതുമേഖലാ സ്ഥാപനങ്ങളെ
സംരക്ഷിക്കുവാനുള്ള നടപടികള്‍
3545.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
വ്യവസായങ്ങള്‍
പ്രോത്സാഹിപ്പിക്കുവാന്‍
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരളത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളായ
എച്ച്.എല്‍.എല്‍,
ബി.എം.ഇ.എല്‍, കൊരട്ടി
പ്രസ്സ് എന്നിവ
സ്വകാര്യവല്‍ക്കരിക്കുവാന്‍
നീക്കം നടക്കുന്നത്
വ്യവസായവകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
കേരള
ഓട്ടോമൊബൈൽസ് ലിമിറ്റഡ്
3546.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കേരള ഓട്ടോമൊബൈൽസ്
ലിമിറ്റഡ് എന്ന
പൊതുമേഖലാ സ്ഥാപനത്തിന്
ഉണ്ടായിരുന്ന
ബാധ്യതകള്‍
എന്തൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;ഇത്തരം
ബാധ്യതകള്‍
ഉണ്ടാകുവാനുള്ള
കാരണങ്ങള്‍ എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത സ്ഥാപനത്തെ
പുനരുദ്ധരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ നവീകരണം
3547.
ശ്രീ.എ.എം.
ആരിഫ്
,,
എം. മുകേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2011-2016 കാലയളവില്‍
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളായിരുന്നു
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മുന്‍കാലത്ത്
നഷ്ടത്തിലായിരുന്നതും
അല്ലാത്തതുമായ
പൊതുമേഖലാ
സ്ഥാപനങ്ങളെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
ഇടപെടലിനെ തുടര്‍ന്ന്
ഏതെല്ലാം സ്ഥാപനങ്ങള്‍
ലാഭകരമാക്കാന്‍
കഴിഞ്ഞുവെന്നും,
ഓരോന്നും കൈവരിച്ച
നേട്ടങ്ങള്‍
എന്താണെന്നും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങള്‍
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും
സര്‍ക്കാര്‍
തുടര്‍നടപടി
സ്വീകരിക്കുമോ?
സ്റ്റീല്‍
ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്
3548.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമേഖലയില്‍
പ്രവര്‍ത്തിയ്ക്കുന്ന
ഇരുമ്പ് ഉരുക്ക്
വ്യവസായ ശൃംഖലയായ
സ്റ്റീല്‍
ഇന്‍ഡസ്ട്രീസ് കേരള
ലിമിറ്റഡ്(സില്‍ക്ക്)
2018-19 സാമ്പത്തിക
വര്‍ഷത്തില്‍ അധിക
വിറ്റുവരവ്
ലക്ഷ്യമിടുന്നതിനായി
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെട്ടുത്തുമോ;
(ബി)
നിലവില്‍
ഇൗ പൊതുമേഖലാ സ്ഥാപനം
ലാഭത്തിലാണോ; 2011
മുതല്‍ നാളിതുവരെയുള്ള
പ്രസ്തുതസ്ഥാപനത്തിന്റെ
ലാഭ-നഷ്ടകണക്കുകള്‍
സംബന്ധിച്ച വിവരം
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍ ആകെ എത്ര
ജീവനക്കാര്‍ ഉണ്ടെന്ന്
കാറ്റഗറി തിരിച്ച്
വിവരം ലഭ്യമാക്കുമോ;
(ഡി)
പ്രതിമാസം
ശമ്പളം, റ്റി. എ.,
ഡി.എ. ഇനങ്ങളില്‍
ചെലവാകുന്ന ആകെ തുക
എത്രയെന്ന്
വ്യക്തമാക്കുമോ?
നഷ്ടത്തില്‍
നിന്നും കരകയറിയ പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
3549.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നഷ്ടത്തില്‍ നിന്നും
കരകയറിയ പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
ഏതെല്ലാമെന്നും
ആയതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ?
പൊതുമേഖലയിലെ
വ്യവസായ സംരംഭങ്ങള്‍
3550.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമേഖലയില്‍ വ്യവസായ
സംരംഭങ്ങള്‍
അരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ?
കേരള
സംസ്ഥാന വ്യവസായ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
3551.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ വ്യവസായ
വളര്‍ച്ചയ്ക്ക് കേരള
സംസ്ഥാന വ്യവസായ വികസന
കോര്പ്പറേഷന്(കെ.എസ്.ഐ.ഡി.സി.)
നല്കുന്ന സംഭാവനകള്‍
വിശദമാക്കുമോ;
(ബി)
കെ.എസ്.ഐ.ഡി.സി.യുടെ
പ്രധാന ചുമതലകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
വ്യവസായങ്ങളുടെ ഈസ് ഓഫ്
ഡൂയിംഗ് ബിസിനസ്
ഇനിഷ്യേറ്റീവ്
സംരംഭങ്ങള്‍, ഓണ്‍ലൈന്‍
ക്ലിയറന്‍സ്
സംവിധാനങ്ങള്‍ എന്നിവ
കെ.എസ്.ഐ.ഡി.സി.
മുഖേനയാണോ
നടപ്പാക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
വ്യാവസായിക
വളര്‍ച്ചാ
കേന്ദ്രങ്ങളിലെ
അടിസ്ഥാന സൗകര്യ
വികസനത്തിന്
കെ.എസ്.ഐ.ഡി.സി. യുടെ
പങ്ക് വ്യക്തമാക്കുമോ?
വ്യവസായ
വികസനത്തില്‍ പ്രവാസികളെ
ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
വികസന മാതൃകകള്‍
3552.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വ്യവസായ വികസനത്തില്‍
പ്രവാസികളെ
ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
വികസന മാതൃകകള്‍ /
പദ്ധതികള്‍ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ലോക
കേരള സഭയെ
സംസ്ഥാനത്തിന്റെ
വ്യവസായ പുരോഗതിയുമായി
ബന്ധിപ്പിക്കുന്നതിന്
ഉതകുന്ന ഏതെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദവിവരം അറിയിക്കുമോ?
ചെറുകിട വ്യവസായികള്‍ക്ക്
സഹായ പദ്ധതികള്‍
3553.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതുവരെ കേരളത്തില്‍
എത്ര ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന
വിവരം ലഭ്യമാക്കാമോ;
(ബി)
ചെറുകിട
വ്യവസായികള്‍ക്ക് ഇൗ
മേഖലയില്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നതിന്
എന്തൊക്കെ പുതിയ സഹായ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ചെറുകിട വ്യവസായങ്ങള്‍ക്കുള്ള
കേന്ദ്ര വിഹിതം
3554.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൂക്ഷ്മ
ചെറുകിട ഇടത്തരം
വ്യവസായങ്ങള്‍ക്ക് 2014
-15 മുതൽ 2017 -18 വരെ
കാലയളവിൽ എത്ര രൂപ
കേന്ദ്ര വിഹിതം ആയി
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക മുഴുവനായും
ചെലവഴിച്ചുവോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
സൂക്ഷ്മ-ചെറുകിട
വ്യവസായ മേഖലയില്‍ വൈദഗ്ദ്ധ്യ
വികസന പരിപാടി
3555.
ശ്രീ.ബി.സത്യന്
,,
വി. അബ്ദുറഹിമാന്
,,
പി.കെ. ശശി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൂക്ഷ്മ-ചെറുകിട
വ്യവസായ മേഖലയില്‍
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
വൈദഗ്ദ്ധ്യ വികസന
പരിപാടി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
സൂക്ഷ്മ-ചെറുകിട
വ്യവസായ സംരംഭക
മേഖലയില്‍
നിലനില്‍ക്കുന്ന
പ്രശ്നങ്ങള്‍ കണ്ടെത്തി
ഈ മേഖലയില്‍ സുസ്ഥിര
വികസനം
സാധ്യമാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സംരംഭകര്‍ക്കുളള
ബോധവല്‍ക്കരണ
ക്യാമ്പുകള്‍,
സെമിനാറുകള്‍ വിവിധ
പരിശീലന പരിപാടികള്‍
എന്നിവ
സംഘടിപ്പിക്കുന്നതിനുള്ള
ചെലവുകള്‍ ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഈ
പദ്ധതിയ്ക്കായി
നടപ്പുസാമ്പത്തിക
വര്‍ഷം എത്ര രൂപ
ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ചെറുകിട-ഇടത്തരം
വ്യവസായ യൂണിറ്റുകളുടെ
പുനരുദ്ധാരണം
3556.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലനില്പ്
പ്രതിസന്ധിയിലായ
ചെറുകിട ഇടത്തരം
വ്യവസായങ്ങളുടെ സ്ഥിതി
വിശകലനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രതിസന്ധിയിലായ
ചെറുകിട-ഇടത്തരം
വ്യവസായ യൂണിറ്റുകളുടെ
പുനരുദ്ധാരണത്തിന്
വേണ്ടി ഫണ്ട്
രൂപീകരിക്കുമോ;
വ്യക്തമാക്കുമോ?
മിനി
ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിലെ
ഭൂമി
3557.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മിനി ഇൻഡസ്ട്രിയൽ
എസ്റ്റേറ്റുകളിലെ ഭൂമി
അവിടെത്തന്നെയുളള
ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
മാത്രം നല്കാന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ബി)
ഇൗ
ഭൂമി തൊഴില്‍രഹിതരായ
ചെറുകിട വ്യവസായ
തല്പരര്ക്ക് നല്കാന്
നടപടികള്‍
സ്വീകരിക്കുമോ ;
വ്യക്തമാക്കാമോ?
ജല-വ്യോമ
ഗതാഗത കേന്ദ്രങ്ങള്‍ക്ക്
അനുബന്ധമായി വ്യവസായ മേഖല
3558.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഓരോ
ജില്ലയിലെയും
അനുയോജ്യമായ
വ്യവസായങ്ങള്‍ക്ക്
ഊന്നല്‍ നല്‍കിക്കൊണ്ട്
വിമാനത്താവളങ്ങളെയും
പ്രധാന തുറമുഖങ്ങളെയും
ബന്ധിപ്പിച്ച് വ്യവസായ
മേഖലയും വാണിജ്യ
പാര്‍ക്കും
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
സിറ്റി
ഗ്യാസ് പദ്ധതി
3559.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
പുതുവൈപ്പിനില്‍
നിന്നും പൈപ്പ് ലൈന്‍
വഴി ഗ്യാസ് വിതരണം
ചെയ്യുന്ന സിറ്റി
ഗ്യാസ് പദ്ധതി
എന്നത്തേയ്ക്ക്
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ പദ്ധതി
പ്രദേശം നിലകൊള്ളുന്ന
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഇതിനുള്ള നടപടി
സ്വീകരിക്കുമോ;
ഇത്തരത്തില്‍ പദ്ധതി
നടപ്പാക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വ്യക്തമാക്കാമോ?
വൈറ്റ്
ജിപ്സവും റെഡ് ജിപ്സവും
ഉപയോഗപ്പെടുത്തി സിമന്റ്
ഉല്‍പ്പാദനം
3560.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം
പ്രൊഡക്ട്സില്‍ നിന്നും
ലഭ്യമാകുന്ന
ഉപോല്പ്പന്നങ്ങളായ
വൈറ്റ് ജിപ്സം, റെഡ്
ജിപ്സം എന്നിവ മലബാര്‍
സിമന്റിന്റെ ഉല്‍പ്പാദന
പ്രക്രിയയില്‍
ഉപയോഗപ്പെടുത്തുവാന്‍
സാധിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(സി)
അപ്രകാരം
സാധിക്കുമെങ്കില്‍
പ്രതിദിനം എത്ര ടണ്‍
വൈറ്റ് ജിപ്സവും റെഡ്
ജിപ്സവും
ഉപയോഗപ്പെടുത്തുവാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
ആറ്റുമണല്‍
ഇറക്കുമതി
3561.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശത്ത്
നിന്ന് ആറ്റുമണല്‍
ഇറക്കുമതി
ചെയ്യുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
അനുമതിക്കായി സംസ്ഥാന
സര്‍ക്കാരിന്
ഏതെങ്കിലും കമ്പനി
അപേക്ഷ
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഏതെല്ലാം കമ്പനികള്‍
അപേക്ഷ
നല്‍കിയിട്ടുണ്ടെന്നും
സര്‍ക്കാര്‍ എടുത്ത
തീരുമാനം എന്താണെന്നും
വ്യക്തമാക്കാമോ;
(ഡി)
മുമ്പ്
കേരളത്തിലേക്ക് മണല്‍
ഇറക്കുമതി ചെയ്തിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
ഏത് കമ്പനി എത്ര ടണ്‍
മണലാണ് ഇറക്കുമതി
ചെയ്തതെന്നും എതെല്ലാം
കേന്ദ്രങ്ങളിലാണ്
വില്‍പ്പന
നടത്തിയതെന്നും
വ്യക്തമാക്കാമോ?
തിരുവനന്തപുരം
ജില്ലയില്‍ വ്യവസായ വകുപ്പിന്
കീഴില്‍ പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
3562.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ വ്യവസായ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
ഏതെല്ലാം സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നതെന്നും
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ലാഭത്തിലായ
സ്ഥാപനങ്ങള്‍
ഉണ്ടെങ്കില്‍ അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
സ്ഥാപനങ്ങള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
മലപ്പുറം വ്യവസായ വളര്‍ച്ചാ
കേന്ദ്രത്തിൽ
ഒഴിഞ്ഞുകിടക്കുന്ന ഭൂമി
3563.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഐ.ഡി.സി.യുടെ
ഉടമസ്ഥതയിലുള്ള
മലപ്പുറം വ്യവസായ
വളര്‍ച്ചാ
കേന്ദ്രത്തില്‍
ഇപ്പോള്‍ ഏതെല്ലാം
വ്യവസായ സ്ഥാപനങ്ങളാണ്
പ്രവര്‍ത്തിച്ച്
വരുന്നത്; അവ
ഓരോന്നിന്റെയും
പേരുവിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
വ്യവസായ
വളര്‍ച്ചാ
കേന്ദ്രത്തില്‍
ഒഴിഞ്ഞുകിടക്കുന്ന
ഭൂമിയില്‍ മറ്റ്
വ്യവസായ സംരംഭങ്ങള്‍
തുടങ്ങാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ;
(സി)
വ്യവസായ
വളര്‍ച്ചാ
കേന്ദ്രത്തില്‍ ഒഴിഞ്ഞ്
കിടക്കുന്ന ഭൂമിയില്‍
മറ്റ് വ്യവസായ
സംരംഭങ്ങള്‍ തുടങ്ങാന്‍
കഴിയാതെ വരുമ്പോൾ
വ്യവസായികേതര
ആവശ്യങ്ങള്‍ക്ക് ഈ
കേന്ദ്രത്തിലെ ഭൂമി
വിട്ടു നല്കാന്
പദ്ധതിയുണ്ടോ;
(ഡി)
എങ്കില്‍
കായിക വകുപ്പിന്റെ
പരിഗണനയിലുള്ള
നിര്‍ദ്ദിഷ്ട പി.
മൊയ്തീന്‍കുട്ടി
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ സ്ഥലം വ്യവസായ
വളര്‍ച്ചാ കേന്ദ്രത്തിൽ
വിട്ടുനല്‍കുമോ?
എെ
ഒ സി- യുടെ പുതുവൈപ്പിനിലെ
പദ്ധതി
3564.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എെ
ഒ സി- യുടെ
പുതുവൈപ്പിനിലെ
നിര്‍ദ്ദിഷ്ട പദ്ധതി
പ്രദേശത്ത് ഇതുവരെ
നടത്തിയിട്ടുള്ള
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്തൊക്കെയെന്നും,
പ്രവൃത്തികള്‍ക്കായി
ചെലവഴിച്ച തുക
എത്രയെന്നും
വ്യക്തമാക്കാമോ?
സ്പൈസസ്
പാര്‍ക്ക്
3565.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ മുട്ടം
വില്ലേജില്‍ സ്പൈസസ്
പാര്‍ക്ക് തുടങ്ങുന്ന
നടപടി ഏതുഘട്ടം
വരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
സ്പൈസസ് പാര്‍ക്കില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;വിശദമാക്കാമോ
(സി)
ആയതിന്റെ
ഡി.പി.ആര്. കിന്‍ഫ്ര
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ താലൂക്ക്
വ്യവസായ ഓഫീസ്
3566.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വര്‍ക്കല
മണ്ഡലത്തില്‍ താലൂക്ക്
വ്യവസായ ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ചാലക്കുടി
റിഫ്രാക്ടറീസിന്റെ സ്ഥലം
വിട്ട് നല്‍കുന്നതിന് നടപടി
3567.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
റിഫ്രാക്ടറീസ് വക
സ്ഥലത്തിനോട് ചേര്‍ന്ന്
കിടക്കുന്നതും
ചാലക്കുടി സാങ്കേതിക
സഹകരണ സംഘം
പ്രവര്‍ത്തിച്ചിരുന്നതുമായ
സ്ഥലം, കലാഭവന്‍ മണി
സ്മാരകവും,
കെ.എസ്.എഫ്.ഡി.സി
തീയേറ്റര്‍ സമുച്ചയവും
നിര്‍മ്മിക്കുന്നതിനായി
ചാലക്കുടി നഗരസഭയ്ക്ക്
വിട്ട് നല്‍കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായുള്ള
അപേക്ഷ പരിഗണിച്ച്
സ്ഥലം വിട്ട്
നല്‍കുന്നതിനായി
അടിയന്തിര നടപടി
സ്വീകരിക്കുമോ?
സില്‍ക്ക്
റീലിംഗ് യൂണിറ്റ്
3568.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മയിലാട്ടി,
ആലപ്പുഴയിലെ
പട്ടണക്കാട്
എന്നിവിടങ്ങളിലെ
സില്‍ക്ക് റീലിംഗ്
യൂണിറ്റില്‍ എത്ര
തൊഴിലാളികള്‍ ജോലി
ചെയ്യുന്നുണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
ഇവര്‍
സ്ഥിരം മാസ
ശമ്പളക്കാരാണോ അതോ
ദിവസവേതനാടിസ്ഥാനത്തില്‍
ജോലി ചെയ്യുന്നവരാണോ
എന്ന് വ്യക്തമാക്കാമോ;
എത്ര കാലമായി ഇവര്‍
ജോലിചെയ്തുവരുന്നു
എന്ന് വ്യക്തമാക്കാമോ;
(സി)
ഇവര്‍ക്ക്
കൃത്യമായി വേതനം
ലഭിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ എത്ര
മാസത്തെ വേതനം
കുടിശ്ശികയായിട്ടുണ്ടെന്ന്
തുക സഹിതം
വ്യക്തമാക്കാമോ;
(ഡി)
ഈ
യൂണിറ്റിലെ
തൊഴിലാളികള്‍ ഈയടുത്ത
കാലത്ത്
സെക്രട്ടേറിയറ്റ്
നടയില്‍ സമരം
ചെയ്തിരുന്നോ എന്നും
സമരത്തിൽ സര്‍ക്കാർ
ഇടപെട്ടോ എന്നും
വ്യക്തമാക്കാമോ;
(ഇ)
സര്‍ക്കാരിന്റെ
ഇടപെടല്‍ മൂലമാണ് സമരം
പിന്‍വലിച്ചതെങ്കില്‍
ചര്‍ച്ചയില്‍
ഉരുത്തിരിഞ്ഞ
തീരുമാനങ്ങള്‍
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(എഫ്)
പ്രസ്തുത
തീരുമാനത്തിന്റെ കോപ്പി
ലഭ്യമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ വ്യവസായ വികസന
പദ്ധതികള്‍
3569.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മാവേലിക്കര നിയമസഭാ
മണ്ഡലത്തില്‍ വ്യവസായ
വകുപ്പ്
കൈക്കൊണ്ടിട്ടുളള വികസന
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
കൊച്ചാലുംമൂട്
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍
സര്‍ക്കാര്‍ ഭൂമി
ലഭ്യമായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഭൂമിയില്‍ പൊതുമേഖലാ
വ്യവസായ കേന്ദ്രം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കൊച്ചിയില്‍
വ്യവസായ പ്രദര്‍ശന - വിപണന
കേന്ദ്രം
3570.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിയില്‍
വ്യവസായ വകുപ്പിന്റെ
സ്ഥിരം വ്യവസായ
പ്രദര്‍ശന - വിപണന
കേന്ദ്രം തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതുകൊണ്ട്
എന്തെല്ലാമാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
എവിടെയാണ്
ഇത് തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മൈലാട്ടിയിലെ
കേരള സ്റ്റേറ്റ്
ടെക്സ്റ്റൈല്‍ കോര്പ്പറേഷന്
ഭൂമി
3571.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
മൈലാട്ടിയില്‍ കേരള
സ്റ്റേറ്റ്
ടെക്സ്റ്റൈല്‍
കോര്പ്പറേഷന് എത്ര
ഏക്കര്‍ ഭൂമി
കൈവശമുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ആയതില്‍
ഉദുമ സ്പിന്നിങ്ങ്
മില്‍സിന് എത്ര ഏക്കര്‍
ഭൂമി
ഉപയോഗപ്പെടുത്തിയിട്ടുണ്ട്;
(സി)
ഉപയോഗിക്കാതെ
കിടക്കുന്ന എത്ര
ഏക്കര്‍ സ്ഥലം
മൈലാട്ടിയില്‍ കേരള
സ്റ്റേറ്റ്
ടെക്സ്റ്റൈല്‍
കോര്‍പ്പറേഷന്റെ
കൈവശമുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
എന്‍.എച്ച്
66നോട് ചേര്‍ന്ന്
ഉപയോഗിക്കാതെ
കിടക്കുന്ന ഈ ഭൂമിയില്‍
പുതിയ വ്യവസായ സ്ഥാപനം
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ക്വാറി
പ്രവര്‍ത്തനം ഇല്ലാത്തതിനാല്‍
നിര്‍മ്മാണമേഖലയുടെ
സ്തംഭനാവസ്ഥ
T 3572.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍
പ്രത്യേകിച്ച് ഹൈറേഞ്ച്
മേഖലയില്‍
കല്ക്വാറിയുടെയും
മറ്റും പ്രവര്‍ത്തനം
ഇല്ലാത്തതിനാല്‍
നിര്‍മ്മാണമേഖല
സ്തംഭനാവസ്ഥയിലായത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
സ്തംഭനാവസ്ഥ
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പ്രകൃതിദത്ത
ധാതുഗവേഷണ
ഇന്‍സ്റ്റിറ്റ്യൂട്ട്
3573.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ധാതുനിക്ഷേപങ്ങള്‍
മൂല്യവര്‍ദ്ധനവിലൂടെ
കൂടുതല്‍
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനായി
തയ്യാറാക്കിയ
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതി
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക് പുറമെ
മറ്റേതെങ്കിലും
ഏജന്‍സികള്‍ വഴി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
(സി)
പ്രകൃതിദത്ത
ധാതു ഗവേഷണ
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്റെ
നടപടികള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
കെെത്തറി
യൂണിഫോം പദ്ധതി
3574.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗജന്യ
കെെത്തറി യൂണിഫോം
പദ്ധതി പ്രകാരം യൂണിഫോം
തുണി നെയ്യുന്ന
നെയ്ത്തുകാരന് യഥാസമയം
പ്രതിഫലം
ലഭിക്കുന്നില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഖാദി
ഗ്രാമ വ്യവസായ മേഖല
പുനരുദ്ധാരണം
3575.
ശ്രീ.മുരളി
പെരുനെല്ലി
,,
സി.കൃഷ്ണന്
,,
പി. ഉണ്ണി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖാദി ഗ്രാമ വ്യവസായ
മേഖല
പുനരുദ്ധരിക്കുന്നതിന്റെയും
ഖാദി മേഖലയില്‍
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്റെയും
ഭാഗമായി എല്ലാ
ജില്ലകളിലും
ഖാദിഗ്രാമങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായുള്ള
ചര്‍ക്കകളും തറികളും
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
പദ്ധതിയ്ക്കായി
2018-19 വര്‍ഷത്തെ
ബജറ്റില്‍ എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
(ഡി)
ഖാദി
തൊഴിലാളികള്‍ക്ക്
മിനിമം വേതനം ഉറപ്പു
വരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഖാദി
മേഖലയിലെ നൂതന പദ്ധതികള്‍
3576.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ. ആന്‍സലന്‍
,,
ഒ. ആര്. കേളു
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖാദി
മേഖലയുടെ വികസനത്തിനും
ഖാദി ഗ്രാമ വ്യവസായ
മേഖലയില്‍ പുതിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
താെഴിലിടങ്ങളില്‍
മികച്ച അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കിയും ആധുനിക
ഉപകരണങ്ങള്‍, അസംസ്കൃത
സാധനങ്ങള്‍ എന്നിവ
ലഭ്യമാക്കിയും ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
കേരള ഖാദി ഗ്രാമ
വ്യവസായ ബോര്‍ഡ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത മേഖലയിലെ
പുതിയ വ്യവസായ
സംരംഭകര്‍ക്ക് ആവശ്യമായ
ഉല്പാദന വിപണന
സഹായങ്ങള്‍
നല്‍കുന്നതിനും വിപണനം
മെച്ചപ്പെടുത്തുന്നതിനുമായി
പ്രദര്‍ശന വില്പന
മേളകള്‍
സംഘടിപ്പിക്കുന്നതിന്
ഖാദി ബോര്‍ഡ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
ഖാദി
ഗ്രാമങ്ങള്‍
സൃഷ്ടിക്കുന്നതിന് പദ്ധതി
3577.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഖാദി ഗ്രാമങ്ങള്‍
സൃഷ്ടിക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ അനുവദിച്ച
തുകയുടെ എത്ര ശതമാനം
ചെലവഴിക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എത്ര ഖാദി ഗ്രാമങ്ങള്‍
സൃഷ്ടിക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ഓപ്പറേഷന്
ഒളിമ്പ്യ പദ്ധതി
3578.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഓപ്പറേഷന്
ഒളിമ്പ്യ പദ്ധതിക്കായി
വിദ്യാലയങ്ങളെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍,
അപേക്ഷിക്കേണ്ട വിധം
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പൊതുവിദ്യാലയങ്ങളില്‍
കായികവകുപ്പിന് കീഴില്‍
നിർമ്മാണ പ്രവർത്തനങ്ങൾ
3579.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികവകുപ്പിന്
കീഴില്‍
പൊതുവിദ്യാലയങ്ങളില്‍
സിന്തറ്റിക് ട്രാക്ക്,
മിനി സ്റ്റേഡിയം,
നീന്തല്‍കുളങ്ങള്‍,
ഗ്രൗണ്ടുകള്‍ ഇവ
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
നിലവില്‍
ഇത്തരം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍
അവയുടെ വിശദാംശം
നിയോജകമണ്ഡല
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(സി)
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളെയാണ് മേല്‍
സൂചിപ്പിക്കപ്പെട്ട
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സ്പോര്‍ട്സ്
കൗണ്‍സില്‍ വഴി നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
3580.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്പോര്‍ട്സ് കൗണ്‍സില്‍
വഴി നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
വിദ്യാർത്ഥികളുടെ
കായികക്ഷമത
വര്‍ദ്ധിപ്പിക്കാനും
മത്സരങ്ങളില്‍
പങ്കാളികളാവുന്നവരുടെ
ശേഷി
വര്‍ദ്ധിപ്പിക്കാനും
പദ്ധതികള്‍ വിഭാവനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ ചേലാട്
അന്താരാഷ്ട്ര സ്പോര്‍ട്സ്
കോംപ്ലക്സ്
3581.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയില്‍
പത്ത് കോടി രൂപ
വകയിരുത്തിയിട്ടുള്ള
കോതമംഗലം മണ്ഡലത്തിലെ
ചേലാട് അന്താരാഷ്ട്ര
സ്പോര്‍ട്സ്
കോംപ്ലെക്സ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
വര്‍ക്ക് നടത്തിയ
കോണ്‍ട്രാക്ടറെ റിസ്ക്
ആന്റ് കോസ്റ്റില്‍
ടെര്‍മിനേറ്റ്
ചെയ്യുന്നതിനുവേണ്ടിയുള്ള
ഫയല്‍ നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
കോണ്‍ട്രാക്ടറെ റിസ്ക്
ആന്റ് കോസ്റ്റ്
ടെര്‍മിനേറ്റ് ചെയ്ത്
ഒഴിവാക്കി സ്റ്റേഡിയം
കിഫ്ബിക്ക്
കൈമാറുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
(ഡി)
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം കിഫ്ബി
വഴി എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
പനവൂര്‍,
പാങ്ങോട്
ഗ്രാമപഞ്ചായത്തുകളില്‍
സ്റ്റേഡിയങ്ങള്‍
3582.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
പനവൂര്‍, പാങ്ങോട്
ഗ്രാമപഞ്ചായത്തുകളില്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ ;
(ബി)
വാമനപുരം
നിയോജക മണ്ഡലത്തിലെ
നെല്ലനാട്
ഗ്രാമപഞ്ചായത്തില്‍
സ്മൈല്‍ പ്രോജക്ട്
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ ;
വിശദവിവരങ്ങള്‍
നല്‍കാമോ?
സൈക്ലിംഗ്
സ്റ്റേഡിയം
3583.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
നെയ്യാറ്റിന്‍കര ബോയ്സ്
ഹയര്‍
സെക്കന്‍ഡറിസ്കൂളില്‍
സൈക്ലിംഗ് സ്റ്റേഡിയം
പണിയുന്നതിന്
എം.എല്‍.എ. നല്കിയ
നിവേദനത്തിന്മേല്
എടുത്ത നടപടികള്‍
വ്യക്തമാക്കാമോ;
ഇതുമായി ബന്ധപ്പെട്ട്
സ്പോര്‍ട്സ്
ഡയറക്ടര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
ഡി.പി.ആര്.
തയ്യാറാക്കാന്‍ ആരെയാണ്
ചുമതലപ്പെടുത്തിയത്
എന്ന് വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
കായിക വകുപ്പിന്റെ
കീഴില്‍ എത്ര
സ്ഥലത്താണ് സൈക്ലിംഗ്
സ്റ്റേഡിയം ഉള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
സൈക്ലിംഗുമായി
ബന്ധപ്പെട്ട് നിലവില്‍
എവിടെയാണ് പരിശീലനം
നല്‍കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഇ)
സൈക്ലിംഗ്
ചാമ്പ്യന്‍ഷിപ്പുമായി
ബന്ധപ്പെട്ട്
കേരളതാരങ്ങള്‍ക്ക്
ഏതൊക്കെ തരത്തില്‍
രാജ്യാന്തര
നിലവാരത്തില്‍
മുന്നില്‍ വരാന്‍
കഴിഞ്ഞിട്ടുണ്ട്;
ഏതൊക്കെ വര്‍ഷങ്ങളില്‍
എന്ന് വ്യക്തമാക്കാമോ?
പൊഴിയൂര്‍,
നെയ്യാറ്റിന്‍കര
സ്റ്റേഡിയങ്ങള്‍
3584.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
കുളത്തൂര്‍
പഞ്ചായത്തിലെ പൊഴിയൂര്‍
സ്റ്റേഡിയം,
നെയ്യാറ്റിന്‍കര നഗരസഭാ
സ്റ്റേഡിയം എന്നിവ
നിര്‍മ്മിക്കുന്നതിന്
2017-18ലെ സംസ്ഥാന പൊതു
ബജറ്റില്‍ ടോക്കണ്‍
പ്രൊവിഷനായി തുക
വകയിരുത്തിയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് എം. എല്‍.
എ. നല്കിയ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സ്പോര്‍ട്സ്
ഡയറക്ടറേറ്റില്‍
നിന്നും എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ ;
(സി)
നെയ്യാറ്റിന്‍കര
നഗരസഭാ സ്റ്റേഡിയം,
പൊഴിയൂര്‍ സ്റ്റേഡിയം
ഇവയുടെ നവീകരണ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
സ്പോര്‍ട്സ്
എഞ്ചിനീയറിംഗ് വിഭാഗം
സ്ഥലപരിശോധന
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
പെരിന്തല്‍മണ്ണ
നെഹ്റു സ്റ്റേഡിയത്തിന്റെ
നവീകരണം
3585.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
നെഹ്റു
സ്റ്റേഡിയത്തിന്റെ
സ്റ്റേജും പവലിയന്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട പ്രവൃത്തി
നടപ്പിലാക്കുന്നതിനായി
കായിക വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ വിശദമായ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയത്
തയ്യാറാക്കുന്നതിന്
കായിക വകുപ്പ്
നിര്‍ദ്ദേശം
നല്‍കിയതെന്നാണ് ;
(സി)
2018-19
-ലെ ബജറ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
പ്രസ്തുത പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ദേശീയ
ഗെയിംസില്‍ മെഡല്‍
നേടിയവർക്ക് ജോലി
3586.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസില്‍ മെഡല്‍
നേടിയ കേരളാ കായിക
താരങ്ങള്‍ മുഴുവന്‍
പേര്‍ക്കും
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ജോലിനല്‍കാമെന്ന
സര്‍ക്കാര്‍ വാഗ്ദാനം
പൂര്‍ണ്ണമായി
നടപ്പിലാക്കിയോ; ഇത്
സംബന്ധിച്ച വിശദാംശം
അറിയിക്കാമോ;
(ബി)
ഇതുവരെയുള്ള
നിയമനങ്ങളുടെ
കണക്കറിയിക്കാമോ?
കായിക
താരങ്ങള്‍ക്ക് സര്‍ക്കാര്‍
ജോലി
3587.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കായിക മേഖലകളില്‍
കഴിവ് തെളിയിച്ച എത്ര
പേര്‍ക്ക് സര്‍ക്കാര്‍
ജോലി
നല്‍കിയിട്ടുണ്ടെന്നും
ഇവര്‍ ആരെല്ലാമാണെന്നും
ഏതൊക്കെ കായിക
ഇനങ്ങളില്‍ പ്രാഗത്ഭ്യം
തെളിയിച്ചവര്‍ക്കാണ്
ജോലി നല്‍കിയതെന്നും
വ്യക്തമാക്കാമോ?
കായിക
താരങ്ങള്ക്ക്സംസ്ഥാന
സര്‍ക്കാര്‍ സര്‍വ്വീസില്‍
ജോലി
3588.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
ഇനങ്ങളില്‍ മികവ്
തെളിയിച്ച കായിക
താരങ്ങള്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
ഫുട്ബോള്‍,
വോളിബോള്‍,
ഹോക്കി,കബടി തുടങ്ങിയ
കായിക ഇനങ്ങളിലും അത്
ലെറ്റിക്സിലും
സംസ്ഥാനതലത്തിലും ദേശീയ
തലത്തിലും മികവു
തെളിയിച്ച കായിക
താരങ്ങളെ സംസ്ഥാന
സര്‍വ്വീസില്‍
റിക്രൂട്ട് ചെയ്ത്
മികച്ച ടീമുകളെ
വാര്‍ത്തെടുക്കുന്നതിന്
കായിക വകുപ്പ് നടപടി
സ്വീകരിക്കുമോ?
സ്പോര്‍ട്സ്
ക്വോട്ട നിയമനം
വ്യാപിപ്പിക്കാൻ നടപടി
3589.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്പോര്‍ട്സ് കൗണ്‍സില്‍
അംഗീകരിച്ചിട്ടുള്ള
എല്ലാ കായിക ഇനങ്ങളില്‍
നിന്നുമുള്ള
കായികതാരങ്ങളെ
സംസ്ഥാനത്തെ വിവിധ
സര്‍ക്കാര്‍, അര്‍ദ്ധ
സര്‍ക്കാര്‍, പൊതുമേഖലാ
സ്ഥാപനങ്ങളില്‍
നിയമിക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(ബി)
ഇതിനായി
ഒരു പ്രത്യേക
സ്പോര്‍ട്സ് കമ്മറ്റി
രൂപീകരിച്ച് പഠനം
നടത്തി ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
വിവിധ
കായിക ഇനങ്ങളിലായി
നാഷണല്‍,
ഇന്റര്‍നാഷണല്‍
മത്സരങ്ങളില്‍
അഭിമാനാര്‍ഹമായ നേട്ടം
കൈവരിച്ച നിരവധി
കായികതാരങ്ങള്‍ക്ക്
ജോലി ലഭിക്കാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതിന്
പരിഹാരമായി എല്ലാ
ഓഫീസുകളിലും
സ്പോര്‍ട്സ് ക്വോട്ടാ
നിയമനം
വ്യാപിപ്പിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ?
പാലക്കാട്
മണ്ഡലത്തില്‍ സ്പോര്‍ട്സുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
3590.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സ്പോര്‍ട്സുമായി
ബന്ധപ്പെട്ട് പാലക്കാട്
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയതും ഇനി
നടപ്പിലാക്കാൻ
പോകുന്നതുമായ
പ്രവൃത്തികള്‍ ഏതൊക്കെ
; ഇതു സംബന്ധിച്ച
ഫണ്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സ്പോര്‍ട്സുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളും
അതിന് വേണ്ടി ചെലവഴിച്ച
തുകയും വ്യക്തമാക്കാമോ?
അന്താരാഷ്ട്ര
കായിക മത്സരങ്ങളില്‍
പങ്കെടുക്കുന്നവര്‍ക്ക്
സാമ്പത്തിക സഹായം
3591.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അന്താരാഷ്ട്ര
കായിക മത്സരങ്ങളില്‍
വ്യക്തിഗത ഇനങ്ങളില്‍
പങ്കെടുക്കുന്നവര്‍ക്ക്
സര്‍ക്കാര്‍
എന്തെങ്കിലും
സാമ്പത്തിക സഹായം
അനുവദിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
മാനദണ്ഡങ്ങള്‍,
നടപടിക്രമങ്ങള്‍ ഇവ
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
പാലക്കാട്
നിയോജകമണ്ഡലത്തിലെ യുവജനക്ഷേമ
ബോര്‍ഡ് പദ്ധതികള്‍
3592.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
യുവജനക്ഷേമ
ബോര്‍ഡിന്റെ കീഴില്‍
പാലക്കാട്
നിയോജകമണ്ഡലത്തില്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടപ്പിലാക്കിയതും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
യൂത്ത്
കമ്മിഷന് റിപ്പോര്‍ട്ട്
3593.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
യുവാക്കള്‍ക്കിടയില്‍
മദ്യാസക്തി
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍
മദ്യനയത്തില്‍
ഭേദഗതികള്‍
നിര്‍ദ്ദേശിച്ചുകൊണ്ട്
സംസ്ഥാന യൂത്ത്
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ?
യൂത്ത്
കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍
3594.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യൂത്ത്
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
യുവാക്കള്‍
നേരിടുന്ന
പ്രശ്നങ്ങളെക്കുറിച്ച്
എത്ര പഠനങ്ങളാണ്
കമ്മീഷന് കഴിഞ്ഞ രണ്ടു
വര്‍ഷത്തിനുള്ളില്‍
നടത്തിയിട്ടുള്ളത്;
അതിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയായിരുന്നു;വിശദമാക്കാമോ?
കേരളോത്സവത്തില്‍
ഭിന്നശേഷിക്കാര്‍ക്കായി
പ്രത്യേക പങ്കാളിത്തം
3595.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളോത്സവത്തില്‍
ഭിന്നശേഷിക്കാര്‍ക്കായി
പ്രത്യേക പങ്കാളിത്തം
നല്‍കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭിന്നശേഷിക്കാരുടെ
വിവിധ സംഘടനകളുടെ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാരും യുവജനക്ഷേമ
ബോര്‍ഡും
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(സി)
ഈ
വര്‍ഷത്തെ
കേരളോത്സവത്തില്‍,
കലാകായിക രംഗങ്ങളില്‍
മികവ് പുലര്‍ത്തുന്ന
ഭിന്നശേഷിക്കാരെക്കൂടി
ഉള്‍പ്പെടുത്താന്‍
അനുകൂല നടപടി
സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ ?