പുതിയ
സഹകരണ സ്ഥാപനങ്ങള്‍ക്ക്
രജിസ്ട്രേഷന്
3644.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പുതിയ സഹകരണ
സ്ഥാപനങ്ങള്‍ക്ക്
രജിസ്ട്രേഷന്
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വിശദമാക്കാമോ?
സഹകരണ
വകുപ്പിന് ആസ്ഥാന മന്ദിരം
3645.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ ആസ്ഥാന
മന്ദിരം
നിര്‍മ്മിക്കുന്നതിന്
സംഭാവന കിട്ടിയ തുക
എത്രയെന്ന്
വ്യക്തമാക്കുമോ ;ഈ
മന്ദിരം
നിര്‍മിക്കുന്നതിന് ആകെ
ചെലവായ തുക എത്രയാണ്;
(ബി)
ഈ
മന്ദിരം
നിര്‍മ്മിക്കുന്നതിന്
സഹകരണ വകുപ്പിന്
കീഴിലുള്ള ഏതൊക്കെ
ബോര്‍ഡുകള്‍ സംഭാവന
നല്‍കിയിട്ടുണ്ട്; എത്ര
വീതം ;
(സി)
ഏതൊക്കെ
ബോര്‍ഡുകള്‍ക്ക് ഈ
കെട്ടിടത്തില്‍
പ്രവര്‍ത്തന സൗകര്യം
നല്‍കിയിട്ടുണ്ട്; ഇനി
എത്ര സ്ഥാപനങ്ങള്‍ക്ക്
സൗകര്യം നല്‍കുമെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ബോര്‍ഡുകള്‍
ആസ്ഥാനമന്ദിരത്തിലേക്ക്
മാറുമ്പോള്‍ അവരില്‍
നിന്ന് നിര്‍മാണ
ചെലവിലേക്ക് വാങ്ങിയ
തുക വാടക ഇനത്തില്‍
കുറവു ചെയ്ത് നല്‍കുമോ
;
(ഇ)
തിരുവനന്തപുരം
ജില്ലയില്‍ സഹകരണ
വകുപ്പിന് കീഴിലുള്ള
എത്ര ഓഫീസുകള്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ ആസ്ഥാനത്തേക്ക്
മാറ്റാന്‍ എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കുമോ;
കെട്ടിട നിര്‍മ്മാണ
കമ്പനിയുമായി
കേടുപാടുകള്‍
പരിഹരിക്കുന്നതിന്
എന്തെങ്കിലും
കരാറുണ്ടോ; എത്ര
വര്ഷത്തേയ്ക്കാണെന്ന്
വ്യക്തമാക്കുമോ?
നാല് ശതമാനം പലിശയ്ക്ക്
സ്വര്‍ണ്ണ പണയ വായ്പ
3646.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കര്‍ഷകരെ
സഹായിക്കുന്നതിനായി
പൊതുമേഖലാ ബാങ്കുകള്‍
ലഭ്യമാക്കുന്നതുപോലെ 4%
പലിശയ്ക്ക് സഹകരണ
സംഘങ്ങള്‍ വഴി
സ്വര്‍ണ്ണ പണയ വായ്പ
അനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കേരള
ബാങ്ക് രൂപീകരണം
3647.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണം
സംബന്ധിച്ച് സംസ്ഥാന
സഹകരണ ബാങ്ക് മനേജിങ്ങ്
ഡയറക്ടര്‍ നബാര്‍ഡിന്
എന്തെങ്കിലും
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
കേരള
ബാങ്ക് രൂപീകരണത്തിന്റെ
അന്തിമഫലം നഷ്ടം
വരുത്തുമെന്ന് പ്രസ്തുത
റിപ്പോര്‍ട്ടില്‍
പറയുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
കേരള
കോ-ഓപ്പറേറ്റീവ്
ബാങ്ക് പുതിയ
ബാങ്കല്ലെന്നും സംസ്ഥാന
സഹകരണ ബാങ്കും ജില്ലാ
ബാങ്കുകളും തമ്മിലുളള
ലയനമാണെന്നും
റിപ്പോര്‍ട്ടില്‍
പറയുന്നുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
3648.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് സഹകരണ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍ പ്രസ്തുത
ബാങ്ക് പ്രവര്‍ത്തനം
ആരംഭിക്കുമോ;
വ്യക്തമാക്കാമോ?
കേരള
ബാങ്ക് രൂപീകരണവും ആശങ്കകളും
3649.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കപ്പെട്ടാല്‍
നിലവിലുള്ള ജില്ലാ
ബാങ്കുകളുടെ എത്ര
ശാഖകള്‍ പൂട്ടേണ്ടിവരും
എന്ന് വിശദമാക്കാമോ;
(ബി)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട്
ജീവനക്കാരെ
പിരിച്ചുവിടാന്‍
പദ്ധതിയുണ്ടോ; ഇത്
സംബന്ധിച്ച ആശങ്കകള്‍
ദൂരീകരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;വിശദമാക്കുമോ;
(സി)
കേരള
ബാങ്കിന്റെ
രൂപീകരണത്തിന് എത്ര
കോടി രൂപ വകയിരുത്തി
എന്ന് വ്യക്തമാക്കാമോ?
കേരള
ബാങ്കും ജില്ലാ ബാങ്കുകളും
3650.
ശ്രീ.പി.ടി.
തോമസ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് വന്‍കിട
പദ്ധതികള്‍ക്ക്
മാത്രമാണോ വായ്പ സഹായം
ലഭ്യമാക്കുക;കേരള
ബാങ്കിന്റെ
വായ്പകള്‍ക്ക് പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇന്ന്
ജില്ലാ ബാങ്കുകള്‍
നല്‍കിവരുന്ന വ്യക്തിഗത
ലോണുകള്‍ കേരള ബാങ്ക്
തുടര്‍ന്നും
നല്‍കുമോ;വ്യക്തമാക്കുമോ;
(സി)
സ്വയംതൊഴില്‍
സംരംഭങ്ങളെ
പ്രാേത്സാഹിപ്പിക്കാന്‍
ജില്ലാ ബാങ്ക്
നടത്തുന്ന പ്രവര്‍ത്തനം
വിലയിരുത്താമോ; ജില്ലാ
ബാങ്കുകള്‍
ഇല്ലാതാകുന്നതോടെ ഇൗ
പ്രവര്‍ത്തനം കേരള
ബാങ്ക് ഏറ്റെടുക്കുമോ
എന്ന് വിശദമാക്കാമോ?
കേരളാ
ബാങ്ക്
3651.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരളാ
ബാങ്കിന് റീജിയണല്‍
കേന്ദ്രങ്ങള്‍ വിഭാവനം
ചെയ്തിട്ടുണ്ടോ; ജില്ലാ
തലത്തിൽ ബാങ്കിന്റെ ഘടന
എന്തായിരിക്കുമെന്ന്
വിശദമാക്കുമോ;
നിലവിലുള്ള ജില്ലാ
ബാങ്കുകളിലെ
ജീവനക്കാരുടെ എണ്ണത്തിൽ
കുറവുണ്ടാകുമോ; അതിന്റെ
ക്രമീകരണം
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
കാര്‍ഷിക വികസന ബാങ്ക്
3652.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
കേരള ബാങ്ക് രൂപീകരണ
പരിധിയില്‍ സംസ്ഥാന
കാര്‍ഷിക വികസന
ബാങ്കിനെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാന
കാര്‍ഷിക വികസന
ബാങ്കിലെ
ക്രമക്കേടുകളെക്കുറിച്ച്
അന്വേഷിക്കാന്‍
വകുപ്പുതല അന്വേഷണം
നടത്താന്‍
തീരുമാനിച്ചിരുന്നോ;
അന്വേഷണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
മത്സ്യത്തൊഴിലാളി
കടാശ്വാസപദ്ധതി പ്രകാരമുള്ള
വായ്പ
3653.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
കടാശ്വാസപദ്ധതി
പ്രകാരമുള്ള
വായ്പയിന്മേല്
മൊറട്ടോറിയം
പ്രഖ്യാപിച്ചിട്ടുള്ള
എത്ര കേസുകളാണ്
വൈപ്പിന്‍ മണ്ഡലത്തിലെ
വിവിധ സഹകരണ
സൊസൈറ്റികള്‍/ബാങ്കുകള്‍
എന്നിവയില്‍ ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മൊറട്ടോറിയം
കാലയളവിലെ വായ്പകളുടെ
പലിശ, പിഴപ്പലിശ
എന്നിവയില്‍
സൊസൈറ്റികള്‍/ബാങ്കുകള്‍
സ്വീകരിക്കുന്ന
നടപടിയെന്തെന്ന്
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡ് വഴി വിദേശ നിര്‍മിത
മദ്യം
3654.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡ് വഴി വിദേശ
നിര്‍മ്മിത മദ്യം
വില്‍ക്കുന്നതിന്
കണ്‍സ്യൂമര്‍ ഫെഡ്
അനുമതി
തേടിയിട്ടുണ്ടോ;വിശദാക്കാമോ;
(ബി)
എവിടെയൊക്കെയുളള
ഔട്ട്ലെറ്റ് വഴിയാണ്
ഇത്തരം മദ്യം
വില്‍ക്കുന്നതിന്
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ;
(സി)
കണ്‍സ്യൂമര്‍
ഫെഡിന്റെ എല്ലാ
മദ്യശാലകളും
ആധുനികവല്‍ക്കരിക്കുന്നതിന്
പദ്ധതിയുണ്ടോ; എത്ര
കോടി രൂപയാണ്
ഇക്കാര്യത്തിനായി
മുടക്കുന്നത്;വിശദാക്കാമോ;
(ഡി)
കണ്‍സ്യൂമര്‍
ഫെഡിന് മദ്യവില്പനയില്
നിന്നും ശരാശരി
പ്രതിദിനം ലഭിക്കുന്ന
വരവ്
എത്രയാണ്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തിരുവനന്തപുരം
ജില്ലയില്‍ നീതി സ്റ്റോറുകളും
നീതി മെഡിക്കല്‍ സ്റ്റോറുകളും
3655.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തിരുവനന്തപുരം
ജില്ലയില്‍ എത്ര നീതി
സ്റ്റോറുകളും നീതി
മെഡിക്കല്‍
സ്റ്റോറുകളും
ആരംഭിച്ചിട്ടുണ്ടെന്നും
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ പുതിയ നീതി
സൂപ്പര്‍ മാര്‍ക്കറ്റ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
എവിടെയാണെന്ന്
വ്യക്തമാക്കാമോ?
വിദ്യാലയങ്ങളില്‍
സ്മാര്‍ട്ട് ക്ലാസ് റൂം
3656.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി
വിദ്യാലയങ്ങളില്‍
സ്മാര്‍ട്ട് ക്ലാസ് റൂം
സജ്ജീകരിക്കുന്നതിന്
സഹകരണ വകുപ്പ്
നടപ്പാക്കിവരുന്ന
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ മലപ്പുറം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിദ്യാലയങ്ങളില്‍
സ്മാര്‍ട്ട് ക്ലാസ് റൂം
സജ്ജീകരിക്കുന്നതിന്
സഹകരണ വകുപ്പ്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
സഹകരണ
റിസ്ക് ഫണ്ട് ആനുകൂല്യം
ലഭ്യമാക്കുന്നതിന് നടപടി
3657.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ സഹകരണ
ബാങ്കിന്റെ വാളകം
ശാഖയില്‍ നിന്നും ശ്രീ.
പി.അച്ചന്‍കുഞ്ഞ് എന്ന
വ്യക്തി എടുത്ത
വായ്പയില്‍,
(നം.03050603612003)
സഹകരണ റിസ്ക് ഫണ്ട്
ആനുകൂല്യം
ലഭ്യമാക്കുന്നതിനായി
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
വിശദമാക്കുമോ;
(സി)
റിസ്ക്ഫണ്ട്
ആനുകൂല്യം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
റിസ്ക്
ഫണ്ട്
3658.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റിസ്ക്
ഫണ്ടില്‍ നിന്നും
അപേക്ഷകര്‍ക്ക്
ആനുകൂല്യം
ലഭ്യമാകുന്നില്ലെന്ന
പരാതി പരിശോധിക്കുമോ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന ചില
സഹകരണ സംഘങ്ങള്‍
കോടതികളുടെ ഉത്തരവുകള്‍
ഉണ്ടായിട്ടും
വിട്ടുവീഴ്ചയ്ക്ക്
തയ്യാറാകുന്നില്ലെന്ന
കാര്യം വകുപ്പ്
പരിശോധിക്കുമോ;
(സി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങള്‍ക്ക്
സര്‍ക്കാരിന്റെയും
കോടതികളുടെയും
നിര്‍ദ്ദേശങ്ങള്‍
അനുസരിക്കണമെന്ന
കാര്യത്തില്‍ ആവശ്യമായ
ബോധവല്‍ക്കരണം
നല്കുവാന് നടപടി
സ്വീകരിക്കുമോ;വിശദാക്കാമോ?
സഹകരണ
മേഖലയ്ക് ലഭിച്ച കേന്ദ്ര
ഫണ്ട്
3659.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2014-15
മുതല്‍ 2017-18 വരെ
സഹകരണ മേഖലയ്ക്ക് എത്ര
തുക കേന്ദ്ര ഫണ്ടായി
ലഭിച്ചു; മുഴുവന്‍
തുകയും
ചെലവഴിച്ചില്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
ഫണ്ട്
വിനിയോഗിച്ചതിന്റെ
പശ്ചാത്തലത്തില്‍ സഹകരണ
മേഖലയില്‍ എന്ത്
മാറ്റമാണ്
ഉണ്ടായിട്ടുള്ളത്;
വിശദമാക്കാമോ?
സഹകരണ
വകുപ്പിലെ ഒഴിവുകള്‍
3660.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ ഏതെല്ലാം
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ വീതം
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍ പി.
എസ്. സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തുവെന്നും ഇനിയെത്ര
ഒഴിവുകള്‍ പി. എസ്.
സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുണ്ടെന്നും
വ്യക്തമാക്കുമോ ;
(സി)
പി
എസ് സി മുഖേന അല്ലാതെ
സഹകരണ വകുപ്പില്‍
ഏതെല്ലാം തസ്തികകളിലാണ്
നിയമനം നടത്തുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഇൗ
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ?
സഹകരണ
നയം
3661.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ സഹകരണ
നയത്തിന്റെ
കാഴ്ചപ്പാടും
ഉദ്ദേശ്യലക്ഷ്യങ്ങളും
വിശദമാക്കാമോ;
(ബി)
ഉദാരവത്കരണത്തിന്
ബദല്‍ എന്ന നിലയില്‍
കേരളത്തിന്റെ സാമൂഹ്യ
സാമ്പത്തിക
വികസനത്തില്‍ സഹകരണ
സ്ഥാപനങ്ങളുടെ പങ്ക്
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഒരു
പഞ്ചായത്തിന്റെ
പരിധിയില്‍ ഒന്നിലേറെ
വായ്പാ സംഘങ്ങളുടെ
പ്രവര്‍ത്തനം
സംബന്ധിച്ചുള്ള സമീപനം
വ്യക്തമാക്കുമോ;
(ഡി)
സഹകരണ
സംഘങ്ങളിലെ 'ആക്ടീവ്
അംഗങ്ങളെ' 'സംഘങ്ങളുടെ
പുരോഗതിക്ക് ഇടപെടാന്‍
കഴിയുന്ന സഹകാരി' എന്ന
നിലയിലാണോ
വിവക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സഹകരണ
വകുപ്പ് അസിസ്റ്റന്റ്
രജിസ്ട്രാര്‍ തസ്തികയില്‍
നിന്നും വിരമിച്ചവര്‍
3662.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2015-2017
വരെയുള്ള
കാലഘട്ടത്തില്‍ സഹകരണ
വകുപ്പ് അസിസ്റ്റന്റ്
രജിസ്ട്രാര്‍
തസ്തികയില്‍ നിന്നും
വിരമിച്ചവര്‍ എത്രയാണ്;
പേര്, ജനനത്തീയതി,
വിരമിക്കല്‍ തീയതി,
വിരമിക്കുമ്പോള്‍ ജോലി
ചെയ്തിരുന്ന ഓഫീസ് എന്ന
ക്രമത്തില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്ക്
ഓരോരുത്തര്‍ക്കും
ജി.പി.എഫ് ക്ലോഷര്‍,
എസ്.എല്‍.ഐ, ഗ്രൂപ്പ്
ഇന്‍ഷ്വറന്‍സ്,
ടെര്‍മിനല്‍ സറണ്ടര്‍,
ഡി.സി.ആര്.ജി ,
കമ്മ്യൂട്ടേഷന്‍ എന്നീ
ഇനങ്ങളില്‍
അനുവദിച്ചതും
ലഭിച്ചതുമായ
തുകയെത്രയെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥരുടെ ഫാമിലി
പെന്ഷന്
ആര്‍ക്കൊക്കെയാണ്(അവകാശിയുടെ
പേര്,ബന്ധംസഹിതം )
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ?
നിലവിലുള്ള
സഹകരണ നിയമത്തില്‍ ഭേദഗതി
3663.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണസംഘങ്ങളുടെ
പ്രവര്‍ത്തന മേഖല
വിപുലമാകുകയും നൂതന
സംരംഭങ്ങള്‍
ആരംഭിക്കുകയും
ചെയ്തിരിക്കുന്ന
സാഹചര്യത്തില്‍
നിലവിലുള്ള സഹകരണ
നിയമത്തില്‍ ഭേദഗതി
ആവശ്യമാണോയെന്ന്
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഉത്തരവ്
(സാധാ) നം.437/07/സഹ.
പ്രകാരം രൂപീകരിച്ച
കമ്മിറ്റി നല്കിയ
ശിപാര്‍ശകളിലെ ഏതെല്ലാം
വ്യവസ്ഥകളാണ്
അംഗീകരിച്ചത്
വിശദമാക്കാമോ;
(സി)
സഹകരണ
സംഘങ്ങളില്‍
കുറ്റക്കാരായി
കണ്ടെത്തുന്ന
ഉദ്യോഗസ്ഥരുടെ മേല്‍
നടപടി സ്വീകരിക്കാന്‍
നിര്‍ദ്ദേശിക്കുവാനും
നഷ്ടം ഈടാക്കുവാനും
രജിസ്ട്രാര്‍ക്ക്
അധികാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
എങ്കില്‍
കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലയളവിനുള്ളില്‍
എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
രജിസ്ട്രാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
ടൂറിസം
മേഖലയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
3664.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
നയത്തിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതോടുകൂടി
കേരളത്തിന് ടൂറിസം
മേഖലയില്‍ വമ്പിച്ച
കുതിച്ചുചാട്ടം
നടത്തുവാന്‍
കഴിയുമെന്ന്
പ്രത്യാശിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
കേരള
ടൂറിസം സംരംഭകത്വ ഫണ്ട്
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(സി)
ടൂറിസ്റ്റുകളുടെ
സുരക്ഷ ലക്ഷ്യമാക്കി
ടൂറിസം റെഗുലേറ്ററി
അതോറിറ്റി
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത അതോറിറ്റിക്ക്
നല്കുന്ന ചുമതലകള്‍
എന്തൊക്കെയായിരിക്കും;അതിനായുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
പരിസ്ഥിതി
സൗഹൃദ ടൂറിസം പദ്ധതി
3665.
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതി
സൗഹൃദ ടൂറിസം
പദ്ധതിക്ക് പ്രാധാന്യം
നല്‍കുന്നതിന്റെ
ഭാഗമായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ടൂറിസം
കേന്ദ്രങ്ങള്‍
എല്ലാവര്ക്കും
അനുഭവവേദ്യമാക്കുക എന്ന
ലക്ഷ്യം നേടുന്നതിന്
എന്തൊക്കെ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
ടൂറിസം
അടിസ്ഥാന
സൗകര്യവികസനത്തിന്
കിഫ്ബിയുടെ സാധ്യത
പരമാവധി
പ്രയോജനപ്പെടുത്തുന്ന
കാര്യത്തില്‍
എത്രമാത്രം വിജയം
കെെവരിക്കുവാന്‍
സാധിച്ചെന്നും
ഇക്കാര്യത്തില്‍
ഇതിനോടകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്നും
വെളിപ്പെടുത്തുമോ?
വിനോദസഞ്ചാര
വികസനത്തിന് കേന്ദ്രപദ്ധതികൾ
3666.
ശ്രീ.എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
വി. ജോയി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിനോദസഞ്ചാര
വികസനത്തിനായി ഏതെല്ലാം
കേന്ദ്രപദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ടൂറിസം
ഡെസ്റ്റിനേഷനുകളുടെ
വികസനം, മേളകളും
പരിപാടികളും
സംഘടിപ്പിക്കല്‍,
ഗവേഷണാധിഷ്ഠിത
പ്രോജക്ടുകള്‍
തയ്യാറാക്കല്‍
എന്നിവയ്ക്കായി
എന്തെല്ലാം കേന്ദ്ര
സഹായങ്ങളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പൈതൃക
ടൂറിസം പദ്ധതി
3667.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
,,
ആര്. രാജേഷ്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൈതൃക
ടൂറിസം മേഖലയില്‍
സംസ്ഥാനത്തിന്റെ
സാധ്യതകള്‍
പ്രയോജനപ്പെടുത്തുക
എന്ന ലക്ഷ്യത്തോടെ
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
മുസിരിസ്
പൈതൃക ടൂറിസം
പദ്ധതിയുടെ രണ്ടാം
ഘട്ടത്തില്‍ എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
മുസിരിസ്
പൈതൃക പദ്ധതിയില്‍
മ്യൂസിയങ്ങള്‍,
കൊട്ടാരങ്ങള്‍,
കോട്ടകള്‍, മറ്റ്
ചരിത്ര സ്മാരകങ്ങള്‍
എന്നിവ ജലപാത വഴി
ബന്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ചെറുകിട
ടൂറിസം പദ്ധതികള്‍
3668.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട, ഇടത്തരം
ടൂറിസം പദ്ധതികള്‍
ആരംഭിക്കാന്‍
എന്തെങ്കിലും പ്രത്യേക
പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഇതുകൊണ്ട്
ഉദ്ദേശിക്കുന്നത്
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(സി)
പദ്ധതിക്കായി
പരമാവധി എത്ര
രൂപവരെയാണ്
ചെലവഴിക്കുക;
വിശദീകരിക്കാമോ?
ഉത്തരവാദിത്ത
ടൂറിസം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
3669.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
നടപ്പാക്കുന്നതുവഴി
ലക്ഷ്യമിടുന്നത്
എന്തെല്ലാമാണ് എന്ന്
വിശദമാക്കാമോ;
കെ.ടി.ഡി.സി ഹോട്ടല്‍
കോമ്പൗണ്ടില്‍
സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍
ടവര്‍
3670.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊന്മുടിയിലെ
കെ.ടി.ഡി.സി. ഹോട്ടലായ
ഗോള്‍ഡന്‍ പീക്കിന്റെ
കോമ്പൗണ്ടില്‍
സ്ഥാപിച്ചിട്ടുള്ള
കൂറ്റന്‍ മൊബൈല്‍
ടവറില്‍ ഏതൊക്കെ
മൊബൈല്‍ കമ്പനികളുടെ
ആന്റിനയാണ്
സ്ഥാപിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
മൊബൈല്‍ കമ്പനികളില്‍
നിന്നും
കെ.ടി.ഡി.സി.ക്ക്
പ്രതിമാസം
വാടകയിനത്തില്‍ എന്ത്
തുകയാണ് ലഭിക്കുന്നത്;
വിശദാംശം നല്‍കുമോ?
കെ.ടി.ഡി.സി.
ആഡംബര ബസുകള്‍
3671.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏതൊക്കെ
വിനോദസഞ്ചാര
മേഖലകളിലാണ്
കെ.ടി.ഡി.സി. ആഡംബര
ബസുകള്‍ സര്‍വ്വീസ്
നടത്തുന്നത്;
(ബി)
കേരളത്തിലെ
പ്രധാനപ്പെട്ട എല്ലാ
വിനോദസഞ്ചാര മേഖലകളെയും
ബന്ധിപ്പിച്ചുകൊണ്ട്
പ്രസ്തുത
സര്‍വ്വീസുകള്‍
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
കെ.റ്റി.ഡി.സി.
ഏറ്റെടുക്കുന്ന പുതിയ
പദ്ധതികള്‍
3672.
ശ്രീ.ഇ.പി.ജയരാജന്
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. രാജഗോപാലന്‍
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കെ.റ്റി.ഡി.സി.
(കേരള ടൂറിസം
ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്) യുടെ
പ്രവര്‍ത്തനങ്ങള്‍
കാലാനുസൃതമായി
വികസിപ്പിക്കുന്നതിന്
എന്തെല്ലാം നവീകരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
അറിയിക്കുമോ;
(ബി)
മുന്‍കാലങ്ങളെ
അപേക്ഷിച്ച്കെ.റ്റി.ഡി.സി
യുടെ
പ്രവര്‍ത്തനങ്ങളില്‍
ഉണര്‍വ്വും
വരുമാനത്തില്‍
വര്‍ദ്ധനവും
ഉണ്ടായിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
സംസ്ഥാനത്തിനകത്തും
പുറത്തുമായി
കെ.റ്റി.ഡി.സി
ഏറ്റെടുക്കുന്ന പുതിയ
പദ്ധതികള്‍
ഏതെല്ലാമാണ്; അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വിനോദ
സഞ്ചാര മേഖലയിലെ കേന്ദ്ര
വിഹിതം
3673.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2014-15
മുതല്‍ 2017-18 വരെ
വിനോദ സഞ്ചാര
മേഖലയ്ക്ക് എത്ര രൂപ
കേന്ദ്ര ധനസഹായം
ലഭിച്ചിട്ടുണ്ട്; എത്ര
ഫണ്ട് വിനിയോഗിച്ചു;
മുഴുവന്‍ തുകയും
വിനിയോഗിച്ചിട്ടില്ല
എങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ ഫണ്ട്
വിനിയോഗം കൊണ്ട് ഉണ്ടായ
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ ;
പ്രസാദ്
സ്കീം
3674.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യയിലെ
പ്രധാന തീര്‍ത്ഥാടന
കേന്ദ്രങ്ങളുടെ
സമഗ്രവികസനം
ലക്ഷ്യമാക്കിയുള്ള
പ്രസാദ് സ്കീമില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം തീര്‍ത്ഥാടന
കേന്ദ്രങ്ങളാണ്
വികസിപ്പിച്ചിട്ടുളളത്
എന്നറിയിക്കാമോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
ഇനത്തില്‍ 2016-2017,
2017-2018 എന്നീ
വര്‍ഷങ്ങളില്‍
കേരളത്തിന് അനുവദിച്ച
തുകയും ചെലവഴിച്ച
തുകയും എത്രയെന്ന്
വിശദമാക്കാമോ?
പാലക്കാട്
ഗവണ്മെന്റ് ഗസ്റ്റ് ഹൗസിന്റെ
നവീകരണം
3675.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പാലക്കാട്
ഗവണ്മെന്റ് ഗസ്റ്റ്
ഹൗസില്‍ മുറികളുടെ
പരിമിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പുതിയ മുറികള്‍
നിര്‍മ്മിക്കുന്നതിന്
ഫണ്ട് അനുവദിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വേളി
ടൂറിസ്റ്റ് വില്ലേജിന്റെ
നവീകരണം
3676.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ വേളി
ടൂറിസ്റ്റ്
വില്ലേജിന്റെ
നവീകരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
ടൂറിസ്റ്റ്
വില്ലേജിന്റെ
വികസനത്തിനായി
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പുള്ള്-മനക്കൊടി
ടൂറിസം പദ്ധതി
3677.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മണലൂര്‍,
നാട്ടിക മണ്ഡലങ്ങളുമായി
ബന്ധപ്പെട്ട്
കിടക്കുന്ന കോള്‍മേഖല
കേന്ദ്രീകരിച്ച് വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനായി
നടപ്പാക്കുന്ന
പുള്ള്-മനക്കൊടി ടൂറിസം
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ ടൂറിസം വികസനം
3678.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വര്‍ക്കല
മണ്ഡലത്തില്‍ ടൂറിസം
വികസനത്തിനായി എത്ര
രൂപയുടെ ഫണ്ട്
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ആയത് വിശദമാക്കാമോ;
(ബി)
ഭരണാനുമതി
നല്കിയ പ്രവൃത്തികളിലെ
പുരോഗതി
വ്യക്തമാക്കാമോ?
ബേക്കല്‍
റിസോര്‍ട്ട് ഡവലപ്പ്മെന്റ്
കോര്പ്പറേഷന് ബജറ്റിലുള്ള
തുക
3679.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ബി.ആര്.ഡി..സി
ക്ക് (ബേക്കല്‍
റിസോര്‍ട്ട്
ഡവലപ്പ്മെന്റ്
കോര്പ്പറേഷന്)
നാളിതുവരെയായി
ബജറ്റില്‍ എത്ര രൂപ
നല്‍കിയിട്ടുണ്ടെന്നുളള
വിശദാംശം അറിയിക്കാമോ;
(ബി)
ഈ
തുക എന്തിനൊക്കെയാണ്
ചെലവഴിച്ചിട്ടുളളതെന്ന
വിശദാംശം ലഭ്യമാക്കുമോ;
(സി)
അടിസ്ഥാന
വികസന രംഗത്ത് എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നുളള
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ബജറ്റില്‍
അനുവദിച്ച തുക
ചെലവഴിക്കാന്‍
സാധിക്കാതെ
പോയിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
എങ്കില്‍
എത്ര രൂപയാണ്
ചെലവഴിക്കാന്‍ കഴിയാതെ
പോയിട്ടുളളതെന്ന്
വിശദമാക്കാമോ?
ചടയമംഗലം
മണ്ഡലത്തില്‍ വിനോദസസഞ്ചാര
വകുപ്പിന്‍െറ പദ്ധതികള്‍
3680.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
നിയോജകമണ്ഡലത്തില്‍
വിനോദസഞ്ചാര
വകുപ്പുമായി
ബന്ധപ്പെട്ട് നിലവിലുളള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
2018-19
ലെ ബജറ്റ് പ്രകാരം
പുതിയ ഏതെങ്കിലും
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ശംഖുമുഖം
സൗന്ദര്യവല്‍ക്കരണ പദ്ധതി
3681.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജക
മണ്ഡലത്തിലുള്‍പ്പെടുന്ന
പ്രധാന വിനോദസഞ്ചാര
കേന്ദ്രമായ ശംഖുമുഖം
സൗന്ദര്യവല്‍ക്കരണ
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
വിനോദസഞ്ചാരികള്‍
ഏറെ എത്തിച്ചേരുന്ന
ശംഖുമുഖത്തിന്റെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ശംഖുമുഖം
വിനോദസഞ്ചാര
കേന്ദ്രത്തിന്റെ
പ്രാധാന്യം
ഉള്‍ക്കൊണ്ടുകൊണ്ട്
ഇവിടുത്തെ വികസന
പദ്ധതികള്‍ എത്രയും
വേഗം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
നമ്പികുളം
ഇക്കോ ടൂറിസം പദ്ധതി
3682.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ നമ്പികുളം
ഇക്കോ ടൂറിസം
പദ്ധതിയുടെ പ്രവൃത്തി
ആരംഭിക്കുന്നതിലുളള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രവൃത്തി
നടപ്പിലാക്കുന്നതിനായി
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
ഈ
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയപ്പോള്‍
ഇന്റേണല്‍ റോഡിന്റെ
പ്രവൃത്തി ഉള്‍പ്പെടാതെ
പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രവൃത്തി
നടപ്പിലാക്കുന്നതിനായി
ഇന്റേണല്‍ റോഡ്
വര്‍ക്ക് കൂടി
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കാന്
നടപടികള്‍
സ്വീകരിക്കുമോ?
പാലക്കാട്
മണ്ഡലത്തില്‍ വിനോദസഞ്ചാര
വകുപ്പിന്‍െറ പദ്ധതികള്‍
3683.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പാലക്കാട്
നിയോജകമണ്ഡലത്തില്‍
വിനോദസഞ്ചാര വകുപ്പ്
നടപ്പിലാക്കിയതും
നടപ്പിലാക്കുന്നതുമായ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
ഓരോന്നിന്റേയും
വിശദവിവരം നല്‍കുമോ?
വേങ്ങരയിലെ
വിനോദസഞ്ചാര വികസന പദ്ധതികള്‍
3684.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
നിയോജകമണ്ഡലത്തിലെ
പ്രകൃതി രമണീയമായ
ഭൂപ്രദേശങ്ങള്‍
ഉള്‍പ്പെടുന്ന മിനി
ഊട്ടി, വേങ്ങരയിലെ
കാശ്മീര്‍
എന്നിവിടങ്ങളില്‍
വിനോദസഞ്ചാരാര്ത്ഥം
എത്തിച്ചേരുന്നവര്‍ക്ക്
ആവശ്യമായ യാതൊരു
സൗകര്യവും ടൂറിസം
വകുപ്പ്
ഒരുക്കിയിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിനോദസഞ്ചാര വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മേല്‍പ്പറഞ്ഞ
അനുയോജ്യമായ
സ്ഥലങ്ങളില്‍
വിനോദസഞ്ചാര
കേന്ദ്രങ്ങളും അനുബന്ധ
സൗകര്യങ്ങളും
ഒരുക്കാന്‍ നടപടി
സ്വീകരിക്കുമോ;വിശദാക്കാമോ;
(സി)
കെ.ടി.ഡി.സി.യുടെ
ഒരു ഗസ്റ്റ് ഹൗസ് ഈ
പ്രദേശത്ത്
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സ്മാര്‍ട്ട്
ആലുവ പ്രോജക്ട്
3685.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ടൂറിസം
വകുപ്പ് മുഖാന്തരം
നടപ്പിലാക്കുന്ന ആലുവ
ടൗണിന്റെ
സൗന്ദര്യവല്‍ക്കരണത്തിനുള്ള
സ്മാര്‍ട്ട് ആലുവ എന്ന
പ്രോജക്ടിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
കീരനല്ലൂര്‍
ടൂറിസം പദ്ധതി
3686.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
മണ്ഡലത്തില്‍ അനുവദിച്ച
പരപ്പനങ്ങാടി
കീരനല്ലൂര്‍ ടൂറിസം
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
നാളിതുവരെ ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
വാടാനപ്പള്ളി
ബീച്ച് ടൂറിസം പദ്ധതി
3687.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ടൗണിനോട് ചേര്‍ന്നു
കിടക്കുന്ന
വാടാനപ്പള്ളി ബീച്ചില്‍
ടൂറിസ്റ്റുകള്‍ക്ക്
സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
ബീച്ചിന്റെ
സൗന്ദര്യവത്കരണത്തിനുമായി
ഡി.റ്റി.പി.സി.യുടെയും
വിനോദസഞ്ചാര
വകുപ്പിന്റെയും
ആഭിമുഖ്യത്തില്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഒന്നാം
ഘട്ടമായി
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
തലശ്ശേരിയിലെ
ഹെക്സാ പാര്‍ക്ക്
3688.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
പുന്നോല്‍
പെട്ടിപാലത്ത്
നടപ്പിലാക്കുന്ന ഹെക്സാ
പാര്‍ക്കിന്റെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിന്റെ
ഭരണാനുമതി സംബന്ധിച്ച
ഫയല്‍ ഇപ്പോള്‍
ടൂറിസത്തിന്റെ ഏത്
സെക്ഷനിലാണ്
ഉള്ളതെന്നും ഈ
പ്രവൃത്തിയുടെ
പൂര്‍ത്തീകരണത്തിന് ഇനി
എന്തൊക്കെ
നടപടിക്രമങ്ങള്‍ ആണ്
ഉള്ളതെന്നും
വ്യക്തമാക്കുമോ?
പൊന്മുടിയിലെ
അമിനിറ്റീസ് സെന്റര്‍
3689.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊന്മുടിയില്
ഡിസ്ട്രിക്ട് ടൂറിസം
പ്രമോഷന്
കൗണ്‍സിലിന്റെ
നേതൃത്വത്തില്‍
പണിയുവാന്‍
നിശ്ചയിച്ചിട്ടുള്ള
അമിനിറ്റീസ്
സെന്ററിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
;
(ബി)
എന്തൊക്കെ
സൗകര്യങ്ങളാണ് പ്രസ്തുത
സെന്ററില്‍
ടൂറിസ്റ്റുകള്‍ക്കായി
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
പ്രസ്തുത
സെന്റര്‍ അടിയന്തരമായി
ടൂറിസ്റ്റുകള്‍ക്ക്
തുറന്ന് കൊടുക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
പൊന്മുടിയുടെ
ടൂറിസം വികസനം
3690.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊന്മുടിയുടെ
ടൂറിസം വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കെ.ടി.ഡി.സി.
യുടെ ഗോള്‍ഡന്‍ പീക്
റിസോര്‍ട്ടില്‍
നടപ്പിലാക്കുന്ന വികസന
പദ്ധതികള്‍
എന്തൊക്കെയാണ്;ഇതിനായി
എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളത്
;
(സി)
പൊന്മുടിയിലെത്തുന്ന
സഞ്ചാരികളുടെ
സുരക്ഷിതത്വം ഉറപ്പ്
വരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കുന്നത്തുനാട്
നിയോജക മണ്ഡലത്തിലെ ടൂറിസം
വികസനം
3691.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുന്നത്തുനാട്
നിയോജക മണ്ഡലത്തിലെ
പൂതൃക്ക
ഗ്രാമപഞ്ചായത്തിലെ
തമ്മാനിമറ്റത്ത്,മൂവാറ്റുപുഴയാറിലെ
കടവും തൂക്കുപാലവും
സ്ഥിതി ചെയ്യുന്ന
പ്രദേശത്ത് ടൂറിസം
പദ്ധതിയുടെ ഭാഗമായി
പാര്‍ക്കും മറ്റ്
അനുബന്ധ സൗകര്യങ്ങളും
ഒരുക്കണമെന്ന
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് 14.9.2017
ന് സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
ശ്രീകൃഷ്ണപുരം
ബാപ്പുജി ചില്‍ഡ്രന്‍സ്
പാര്‍ക്ക്
3692.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍പ്പെട്ട
ശ്രീകൃഷ്ണപുരം ബാപ്പുജി
ചില്‍ഡ്രന്‍സ്
പാര്‍ക്കിനോടനുബന്ധിച്ച്
കരിമ്പുഴയാറുമായി
ബന്ധപ്പെടുത്തി ടൂറിസം
വികസിപ്പിക്കുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
(ബി)
ഈ
പദ്ധതിയ്ക്കായി എത്ര
തുകയാണ്
നീക്കിവച്ചിരിക്കുന്നതെന്ന്
വിശദാംശം ലഭ്യമാക്കാമോ?
കാസര്‍കോട്
ജില്ലയുടെ ടൂറിസം വികസനം
3693.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ ടൂറിസം
വികസനത്തിന്
സാധ്യതയുള്ള
പ്രദേശങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
പ്രദേശങ്ങളില്‍ ടൂറിസം
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദീകരിക്കാമോ ;
(സി)
ടൂറിസം
വികസനത്തിന്
സാധ്യതയുണ്ടായിട്ടും
ഇതുവരെ ഒന്നും
ചെയ്യാത്ത
പ്രദേശങ്ങളില്‍
എന്തെങ്കിലും പദ്ധതി
കൊണ്ടുവരാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
നീണ്ട
സമുദ്രതീരവും ധാരാളം
നദികളും പുഴകളുമുള്ള
കാസര്‍കോടിന്റെ ടൂറിസം
വികസന
സാധ്യതകളെക്കുറിച്ച്
പഠിക്കാന്‍ സര്‍ക്കാര്‍
ഒരു വിദഗ്ദ്ധ സമിതിയെ
നിയോഗിക്കുമോ എന്ന്
വ്യക്തമാക്കുമോ ?
ദേവസ്വം
വകുപ്പ് ക്ഷേത്രങ്ങളിലെ
ഭൂസ്വത്തുക്കള്‍
3694.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
വകുപ്പിന് കീഴിലുള്ള
വിവിധ ക്ഷേത്രങ്ങളിലെ
ഭൂസ്വത്തുക്കള്‍
അന്യാധീനപ്പെട്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
സ്ഥലം ഓരോ ദേവസ്വം
ബോര്‍ഡിനും
നഷ്ടപ്പെട്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
ദേവസ്വം
വക സ്ഥലങ്ങള്‍ അതിര്
തിരിച്ച്
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോർഡ്
ക്ഷേത്രങ്ങളില്‍
പ്ലാസ്റ്റിക്,മൊബൈല്‍ ഫോണ്‍
നിരോധനം
3695.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള
ക്ഷേത്രങ്ങളില്‍
ഏപ്രില്‍ 1 മുതല്‍
പ്ലാസ്റ്റിക്
പൂര്‍ണ്ണമായും
നിരോധിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
ക്ഷേത്രങ്ങളില്‍
ഭക്തജനങ്ങള്‍
പ്ലാസ്റ്റിക്
കുപ്പികളില്‍ എണ്ണ
കൊണ്ടുവരുന്നത്
ഇതുപ്രകാരം
നിരോധിച്ചിട്ടുണ്ടോ;
(സി)
നാലമ്പലത്തിനകത്ത്
മൊബൈല്‍ ഫോണ്‍ നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഭക്തജനങ്ങളുടെ ഫോണ്‍
സൂക്ഷിക്കുന്നതിന്
ദേവസ്വം ബോര്‍ഡ്
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ശബരിമല
സന്നിധാനത്തെ മാലിന്യ
നിര്‍മ്മാര്‍ജ്ജന പ്ലാന്റ്
3696.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
സന്നിധാനത്തെ മാലിന്യ
നിര്‍മ്മാര്‍ജ്ജന
പ്ലാന്റ് പ്രവര്‍ത്തന
സജ്ജമാണോ;
(ബി)
പ്ലാന്റിന്റെ
നിര്‍മാണം
നിക്ഷിപ്തമായിരുന്നത്
ആരിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
സന്നിധാനത്തെ
മാലിന്യ
നിര്‍മ്മാര്‍ജ്ജനം
പൂര്‍ണ്ണമായും
നടപ്പിലാക്കാന്‍
പ്രസ്തുത പ്ലാന്റ്
പ്രവര്‍ത്തനക്ഷമമാകുന്നതോടെ
കഴിയുമോ; വിശദാംശങ്ങള്‍
നല്‍കുമോ?
ദേവസ്വം
റിക്രൂട്ട്മെന്റ് ബോര്‍ഡ്
നിയമനങ്ങള്‍
3697.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
പുന:സംഘടിപ്പിച്ചതിനെത്തുടര്‍ന്ന്
നിയമനങ്ങള്‍
നടത്തുന്നതിന്
സ്വീകരിച്ചു വരുന്ന
തുടര്‍നടപടികള്‍
വിശദമാക്കുമോ;
(ബി)
സബ്ഗ്രൂപ്പ്
ആഫീസര്‍, കഴകം എന്നീ
തസ്തികകളില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന് കീഴിലുളള
ക്ഷേത്രങ്ങളില്‍
നിലവില്‍ ഉളള
ഒഴിവുകളുടെ എണ്ണം
വിശദമാക്കുമോ?
കൊട്ടാരക്കര
ഗ്രൂപ്പിനുകീഴില്‍
സ്വയംപര്യാപ്തതയിലുള്ള
ക്ഷേത്രങ്ങള്‍
3698.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
കൊട്ടാരക്കര
ഗ്രൂപ്പിനുകീഴില്‍ എത്ര
ക്ഷേത്രങ്ങളുണ്ട്;
(ബി)
അവയില്‍
സ്വയംപര്യാപ്തതയിലുള്ള
എത്ര
ക്ഷേത്രങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വരുമാനത്തില്‍
മുന്‍നിരയിലുള്ള ആദ്യ
അഞ്ച് ക്ഷേത്രങ്ങള്‍
ഏതൊക്കെയെന്നും അവയുടെ
വാര്‍ഷിക വരുമാനം
എത്രയെന്നും
വ്യക്തമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
3699.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ
ഏതെല്ലാം ഉന്നത
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
നടക്കുന്നു എന്നും
ആയതിന് ആസ്പദമായ
സംഭവങ്ങളുടെ
വിശദാംശങ്ങളും
നല്‍കുമോ;
(ബി)
പ്രസ്തുത
അന്വേഷണങ്ങളുടെ ഭാഗമായി
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
നെയ്യാറ്റിന്‍കരയിൽ
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ കീഴിലുള്ള
ക്ഷേത്രങ്ങള്‍
3700.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ കീഴില്‍
എത്ര ക്ഷേത്രങ്ങള്‍
ഉണ്ടെന്നും അവയുടെ
പേരുവിവരവും സ്ഥലവും
വിശദീകരിക്കാമോ;
(ബി)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
മറ്റ് സ്ഥലങ്ങളില്‍
നിന്നും വരുന്ന അയ്യപ്പ
ഭക്തന്മാര്ക്ക്
വിശ്രമിക്കുന്നതിന്
ഇടത്താവള
നിര്‍മ്മാണത്തിന്
ഏതെങ്കിലും
ക്ഷേത്രത്തില്‍ നിന്നും
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതു
ക്ഷേത്രത്തിന്റെ
നിവേദനം ആണ്
ലഭിച്ചതെന്നറിയിക്കാമോ;
(സി)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ കീഴില്‍
ഉള്ള ഏറ്റവും കൂടുതല്‍
വരുമാനമുള്ള ക്ഷേത്രം
ഏതാണെന്നും ലഭിക്കുന്ന
വാര്‍ഷികവരുമാനം എത്ര
എന്നും വിശദമാക്കാമോ;
(ഡി)
2018-19
വര്‍ഷത്തില്‍
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ എത്ര
ക്ഷേത്രങ്ങളില്‍ ആണ്
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ; അതിന്
ഓരോന്നിനും അനുവദിച്ച
തുക എത്ര എന്ന്
വ്യക്തമാക്കാമോ?
ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
തൃത്തല്ലൂരില്‍ ഇടത്താവളം
3701.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍
വാടാനപ്പള്ളി
പഞ്ചായത്തിലെ
തൃത്തല്ലൂരില്‍ ശബരിമല
തീര്‍ത്ഥാടകര്‍ക്കുവേണ്ടി
ഇന്‍ഡ്യന്‍ ഓയില്‍
കോര്‍പ്പറേഷന്റെ
സഹകരണത്തോടെ ഇടത്താവളം
സ്ഥാപിക്കുന്നതിനായി
നല്‍കിയിട്ടുള്ള
ഭരണാനുമതി ഉത്തരവിന്റെ
പകര്‍പ്പ് നല്‍കാമോ;
(ബി)
ഭരണാനുമതി
ലഭിച്ചശേഷം പ്രസ്തുത
ഇടത്താവളം
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
മുടിക്കോട്
ശിവക്ഷേത്രം വക സ്ഥലത്ത്
ശബരിമല ഇടത്താവളം
3702.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ടതും
കൊച്ചിന് ദേവസ്വം
ബോര്‍ഡിന്റെ
കീഴിലുള്ളതുമായ
മുടിക്കോട് ശിവക്ഷേത്രം
വക സ്ഥലത്ത് ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവളം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
പട്ടാമ്പിയില്‍
ദേവസ്വം വകുപ്പിന് കീഴിലുള്ള
അമ്പലങ്ങള്‍
3703.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ ദേവസ്വം
വകുപ്പിന് കീഴിലുള്ള
അമ്പലങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അമ്പലത്തിനോട്
അനുബന്ധിച്ചുള്ള
ക്ഷേത്രക്കുളങ്ങള്‍
നവീകരിക്കുന്നതിന്
എം.എല്‍.എ പ്രാദേശിക
വികസന ഫണ്ട്, ആസ്തി
വികസന ഫണ്ട്
എന്നിവയില്‍ നിന്നും
തുക വകയിരുത്താന്‍
സാധിക്കുമോ;
ഉണ്ടെങ്കില്‍ അതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?