വൈദ്യുതി
പ്രതിസന്ധി
2079.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പവര്‍കട്ട് - ലോഡ്
ഷെഡിംഗ് തുടങ്ങിയ
നടപടികള്‍ വേണ്ടുന്ന
സാഹചര്യമുണ്ടോ;
വിശദീകരിക്കാമോ;
(ബി)
വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കുന്നതിന്
കേന്ദ്ര പൂളില്‍ നിന്ന്
കൂടുതല്‍ വൈദ്യുതി
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ:
(സി)
നിലവിലെ
അവസ്ഥയില്‍ ഇടുക്കി
ഡാമില്‍ ഏകദേശം എത്ര
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
ജലമുണ്ടെന്ന്
വിശദീകരിക്കുമോ?
വൈദ്യുതി
വകുപ്പില്‍ ചെലവഴിച്ച തുക
2080.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വൈദ്യുതി
വകുപ്പില്‍ ചെലവഴിച്ച
തുക എത്രയാണെന്നും,
ഏതെല്ലാം
ആവശ്യങ്ങള്‍ക്കു
വേണ്ടിയായിരുന്നുവെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാറിന്റെ കാലത്ത്
ആദ്യത്തെ 21 മാസം
വൈദ്യുതി വകുപ്പില്‍
ചെലവഴിച്ച തുക
എത്രയാണെന്നും,
ഏതെല്ലാം
ആവശ്യങ്ങള്‍ക്കു
വേണ്ടിയായിരുന്നുവെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പുതിയതായി എത്ര
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിച്ചിട്ടുണ്ടെന്നും,
പുതിയതായി
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാന്‍ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
ജില്ല തിരിച്ചു
വ്യക്തമാക്കാമോ?
ജലവൈദ്യുത
പദ്ധതികളുടെ ഭാഗമായി
പുനരധിവസിപ്പിച്ചവരുടെ വിവരം
2081.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ജലവൈദ്യുത പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ;
അവ സ്ഥിതിചെയ്യുന്ന
പ്രദേശം,നദി,പദ്ധതിയുടെ
പേര് എന്നിവ
വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതികളുടെയും
നടത്തിപ്പിനായി ഈ
പ്രദേശങ്ങളില്‍ നിന്നും
മാറ്റി പാര്‍പ്പിച്ച
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലുള്ളവരുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
പദ്ധതികളുടെയും ഭാഗമായി
പുനരധിവസിപ്പിച്ച
കുടുംബങ്ങളുടെ എണ്ണം,
പുനരധിവസിപ്പിച്ച
സ്ഥലങ്ങള്‍ എന്നിവ
വ്യക്തമാക്കാമോ ;
(ഡി)
ഓരോ
പദ്ധതികളുടെയും ഭാഗമായി
പുനരധിവസിപ്പിച്ച
കുടുംബങ്ങള്‍ക്ക്
നല്കിയ ഭൂമി,
നടപ്പാക്കിയ പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
എന്നിവ വ്യക്തമാക്കാമോ
?
കുടിശ്ശികയുള്ള
കെ. എസ്. ഇ. ബി.
ഉപഭോക്താക്കള്‍
2082.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ചു
വര്‍ഷങ്ങള്‍ക്കു മേല്‍
കുടിശ്ശികയുള്ള കെ.
എസ്. ഇ. ബി. യുടെ
ഉപഭോക്താക്കള്‍ എത്ര;
അവര്‍ ആരൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ടി
കുടിശ്ശിക
പിരിച്ചെടുക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പിരിച്ചെടുക്കാന്‍
കഴിഞ്ഞ കുടിശ്ശിക
എത്രയെന്ന്
വിശദമാക്കാമോ?
നെയ്യാറ്റിന്‍കരയിലെ
അപകട ഭീഷണി ഉയർത്തുന്ന
ട്രാന്‍സ്ഫോര്‍മര്‍
2083.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
നെയ്യാറ്റിന്‍കര
അറക്കുന്ന്കടവ് റോഡില്‍
കുട്ടികള്‍ക്കും
യാത്രക്കാര്‍ക്കും അപകട
ഭീഷണി ഉയർത്തുന്ന
ട്രാന്‍സ്ഫോര്‍മര്‍
മാറ്റി സ്ഥാപിക്കാന്‍
എം എൽ എ യുടെ
നിര്‍ദ്ദേശാനുസരണം കെ
എസ് ഇ ബി
നെയ്യാറ്റിന്‍കര
സെക്ഷന്‍ കാട്ടാക്കട കെ
എസ് ഇ ബി യിലേയ്ക്ക്
നല്കിയ കത്തിന്റെയും
എസ്റ്റിമേറ്റിന്റെയും
അംഗീകാരം നല്‍കുന്നതിന്
കാലതാമസം ഉണ്ടായത്
എന്തുകൊണ്ടെന്ന്
വിശദീകരിക്കാമോ;
(ബി)
ട്രാന്‍സ്ഫോര്‍മര്‍
2018 മാര്‍ച്ചിന്
മുമ്പ് മാറ്റി
സ്ഥാപിക്കാന്‍ ആവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
വെെദ്യുതി ബോര്‍ഡ്
ആധുനികവത്ക്കരണം
2084.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വെെദ്യുതി ബോര്‍ഡ്
ആധുനികവത്ക്കരിക്കുന്നതിന്
വേണ്ടി എന്തെല്ലാം
നടപടികള്‍ ആണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്ന് വിശദീകരിക്കാമോ;
(ബി)
സ്മാര്‍ട്ട്
മീറ്ററുകള്‍ കൊണ്ടുള്ള
ഉപയോഗങ്ങള്‍
എന്തെല്ലാമാണ്;
(സി)
വെെദ്യുതി
മീറ്ററുകളെ കുറിച്ചുള്ള
പരാതികള്‍
പരിഹരിക്കുന്നതിന്
വേണ്ടി എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(ഡി)
ഉപഭോക്താവിന്റെ
വെെദ്യുതി ചാര്‍ജ്ജ്
കുറയ്ക്കുന്നതിന് പുതിയ
സ്മാര്‍ട്ട്
മീറ്ററുകള്‍
സഹായിക്കുമോ; എങ്കില്‍
വിശദാംശം നല്കിയാലും?
കേരളത്തിലെ ഊർജോല്പാദന മേഖലയെ
ബാധിച്ച സുപ്രീംകോടതി വിധി
2085.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാവേരി
നദീജല തര്‍ക്കം
സംബന്ധിച്ച
സുപ്രീംകോടതി വിധി
കുറ്റിയാടി
ഓഗ്മെന്റേഷന് പദ്ധതിയെ
ബാധിക്കുമോ;
(ബി)
ഒരു
നദീതടത്തില്‍ നിന്നും
വെള്ളം മറ്റൊരു
നദീതടത്തിലേക്ക്
തിരിച്ചുവിടാന്‍
പാടില്ലായെന്ന
സുപ്രീംകോടതി
നിര്‍ദ്ദേശം കേരളത്തിലെ
ഊർജോല്പാദന മേഖലയെ
ദോഷകരമായി ബാധിക്കുമോ;
(സി)
കബനി
നദീതടത്തില്‍ 500
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
കേരളത്തിന്റെ പദ്ധതി
സുപ്രീംകോടതി വിധിമൂലം
നടപ്പാക്കാന്‍ കഴിയാത്ത
സാഹചര്യമുണ്ടോ എന്ന്
വ്യക്തമാക്കാമോ?
പാറശ്ശാല
നിയോജക മണ്ഡലത്തില്‍
സ്മാര്‍ട്ട് മീറ്റര്‍
2086.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തില്‍
സ്മാര്‍ട്ട് മീറ്റര്‍
സംവിധാനം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സ്മാര്‍ട്ട്
മീറ്ററുകള്‍
ഘടിപ്പിക്കുന്നതുകൊണ്ട്
ഉപഭോക്താക്കള്‍ക്കുളള
പ്രയോജനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
സ്മാര്‍ട്ട്
മീറ്റര്‍
സ്ഥാപിക്കുന്നതിലേക്കായി
വൈദ്യുതി വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണെന്നും
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
ഇതിനായി
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ?
സ്വന്തമായി
വൈദ്യുതി ഭവനം ഇല്ലാത്ത
ജില്ലകള്‍
2087.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി വൈദ്യുതി
ഭവനം ഇല്ലാത്ത
ജില്ലകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ വൈദ്യുതി
ബോര്‍ഡിനു സ്വന്തമായി
വൈദ്യുതി ഭവനം
നിര്‍മ്മിക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഇതിനാവശ്യമായ ഭൂമി
ലഭ്യമായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
ജില്ലയില്‍ വൈദ്യുതി
ഭവനം പണിയുന്നതിനു
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
അനുവദിച്ച തുക
എത്രയാണെന്നും
നിര്‍മ്മാണം തുടങ്ങാന്‍
കാലതാമസം
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കാമോ;
(എഫ്)
വൈദ്യുതി
ഭവനം ഇല്ലാത്തതുകൊണ്ട്
കാസര്‍ഗോഡ് ജില്ലയില്‍
വിവിധ ഓഫീസുകള്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതിനാല്‍
മാസത്തില്‍ എത്ര രൂപ
വാടകയിനത്തില്‍
ചെലവാകുന്നു എന്ന്
വ്യക്തമാക്കാമോ?
കാഞ്ഞിരംപാറയില്‍ മൈക്രോ
ജലവൈദ്യുത പദ്ധതി
2088.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
ആദ്യത്തെ മൈക്രോ
ജലവൈദ്യുത പദ്ധതി
കാഞ്ഞിരംപാറയില്‍
കിള്ളിയാറിന്
കുറുകെയുള്ള കാടുവെട്ടി
പാലത്തിനരികില്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര കിലോവാട്ട്
വൈദ്യുതിയാണ് പ്രസ്തുത
പദ്ധതിയിലൂടെ
ഉല്പാദിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പ്രോജക്ടിന്റെ ആകെ
ചെലവ് എത്രയെന്നും
ആരാണ് പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്നും
അറിയിക്കുമോ?
അക്ഷയ
ഊര്‍ജ്ജ സേവന കേന്ദ്രങ്ങള്‍
2089.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്ഷയ
ഊര്‍ജ്ജ സേവന
കേന്ദ്രങ്ങള്‍
ആരംഭിക്കുന്ന നടപടിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
ഒറ്റപ്പാലം
മണ്ഡലത്തില്‍ ഏത്
കേന്ദ്രത്തിലാണ് അക്ഷയ
ഊര്‍ജ്ജ സേവന കേന്ദ്രം
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശം ലഭ്യമാക്കാമോ
; അതിനായി നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ;
വിശദമാക്കാമോ?
സ്വകാര്യ
മേഖലയിലെ ജല വെെദ്യുത
പദ്ധതികള്‍
2090.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.ബഷീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ മേഖലയില്‍
ജലവെെദ്യുത പദ്ധതികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇവര്‍
ഉത്പാദിപ്പിക്കുന്ന
വെെദ്യുതി ആരാണ് വിതരണം
ചെയ്യുന്നത്;
(സി)
കെ.എസ്.ഇ.ബി.
ഈ വെെദ്യുതി
വാങ്ങുന്നുണ്ടോ;എങ്കില്‍
എന്ത്
നിരക്കിലാണ്;വിശദാംശം
വ്യക്തമാക്കുമോ?
ഇടമലയാര്‍
ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്
2091.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ഹൈഡ്രോ ഇലക്ട്രിക്
പ്രൊജക്ടിന്റെ
അനുബന്ധമായി
ഭൂതത്താന്കെട്ടില്
നടന്നുവരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
തുടങ്ങുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വര്‍ക്കിന്റെ
കോണ്‍ട്രാക്ടറുടെ
കാലാവധി എന്ന്
വരെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് പ്രസ്തുത
പ്രൊജക്ടില്‍
ഉല്പാദിപ്പിക്കുവാന്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഇ)
വൈദ്യുതി
ഉല്പാദനം എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
വെെദ്യുതി
ഉല്പാദന പദ്ധതികള്‍
2092.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
പത്ത്
വര്‍ഷത്തിനിടയില്‍
വീടുകളിലെ വെെദ്യുതി
ഉപഭോഗം 60 ശതമാനവും
വാണിജ്യ ഉപഭോഗം 74
ശതമാനവും കണ്ട്
വര്‍ദ്ധിക്കുമെന്ന
കേന്ദ്ര വെെദ്യുതി
അതോറിറ്റിയുടെ
സര്‍വ്വേ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വെെദ്യുതി
ഉപഭോഗം
കുതിച്ചുയരുമ്പോഴും
സംസ്ഥാനത്തെ വെെദ്യുതി
സ്ഥാപിത ശേഷിയില്‍
ആനുപാതിക
വര്ദ്ധനയില്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
അധിക
വെെദ്യുതി ആവശ്യം
ലക്ഷ്യമിട്ട് വിവിധ
പദ്ധതികള്‍ക്ക്
വെെദ്യുതി ബോര്‍ഡ്
തയ്യാറെടുക്കുന്നുണ്ടെങ്കിലും
വന്‍കിട പദ്ധതികളുടെ
കാര്യത്തില്‍ ആശങ്ക
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
2020 അവസാനത്തോടെ
സംസ്ഥാനത്ത്
പൂര്ത്തീകരിക്കുാനുദ്ദേശിക്കുന്ന
വെെദ്യുത പദ്ധതികള്‍
ഏതൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്മാര്‍ട്ട്
മീറ്റര്‍
2093.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
മീറ്റര്‍ പദ്ധതി
നടപ്പിലാക്കാൻ നിലവില്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഒരു
കണ്‍സ്യൂമര്‍
സ്മാര്‍ട്ട് മീറ്റര്‍
വാങ്ങുന്നതിന്
ചെലവാക്കേണ്ട തുക
കണക്കാക്കിയിട്ടുണ്ടോ;
ഈ തുക എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ആകെ സ്മാര്‍ട്ട്
മീറ്റര്‍
സ്ഥാപിക്കുന്നതിന് എത്ര
രൂപ ചെലവാകുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ഡി)
ഇന്ത്യയില്‍
മറ്റേതെങ്കിലും
സംസ്ഥാനത്ത്
സ്മാര്‍ട്ട് മീറ്റര്‍
സ്ഥാപിച്ചിട്ടുണ്ടോ;
സ്ഥാപിച്ച
സംസ്ഥാനങ്ങളിലെ അനുഭവം
എന്തെന്ന് കെ എസ് ഇ ബി
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
സ്മാര്‍ട്ട്
മീറ്റര്‍ സംബന്ധിച്ച
ഗുണദോഷങ്ങള്‍
എന്തെല്ലാമാണെന്ന്കെ
എസ് ഇ ബി പഠനം
നടത്തിയിട്ടുണ്ടോ?
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
മുടങ്ങിക്കിടക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
2094.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പള്ളിവാസല്‍
പദ്ധതിയുടെ പുതുക്കിയ
ഘട്ടം ഉള്‍പ്പെടെ,
സംസ്ഥാനത്ത്
മുടങ്ങിക്കിടക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
ഇത്തരത്തില്‍
മുടങ്ങിക്കിടക്കുന്ന
പദ്ധതികള്‍ക്കായി
ചെലവഴിച്ച തുക
എത്രയാണ്;
(സി)
പള്ളിവാസല്‍
എക്സ്റ്റന്‍ഷന്‍
സ്കീമില്‍ നാളിതുവരെ
എത്ര രൂപ ചെലവഴിച്ചു;
പദ്ധതി
പൂര്‍ത്തിയാക്കാന്‍
വൈകുന്നതിന്റെ ഭാഗമായി
എത്ര രൂപയാണ്
കരാറുകാര്‍ക്ക്
സര്‍ക്കാര്‍ നല്‍കേണ്ടി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
മൈലാട്ടി
ഡീസല്‍ പവര്‍ പ്ലാന്റ്
2095.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
മൈലാട്ടിയിലുള്ള ഡീസല്‍
പവര്‍ പ്ലാന്റ്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പവര്‍ പ്ലാന്റ് എത്ര
ഏക്കര്‍ സ്ഥലത്താണ്
സ്ഥിതി ചെയ്യുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത ഡീസല്‍ പവര്‍
പ്ലാന്റ് അതോറിറ്റിക്ക്
കെ.എസ്.ഇ.ബി എത്ര തുക
നല്കാനുണ്ടെന്നുളള
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പ്ലാന്റ്
പ്രവര്‍ത്തിക്കാത്ത
സാഹചര്യത്തില്‍
കെ.എസ്.ഇ.ബി യുടെ
കൈവശമുള്ള മേല്സ്ഥലം
എന്ത് ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
വൈദ്യുതി
ഉത്പാദന മാര്‍ഗ്ഗങ്ങള്‍
2096.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉത്പാദിപ്പിക്കുന്നതിന്
ഏതെല്ലാം
മാര്‍ഗ്ഗങ്ങളാണ്
വൈദ്യുതി ബോര്‍ഡ്
അവലംബിക്കുന്നത് ; വിശദ
വിവരങ്ങള്‍ നല്‍കാമോ ;
(ബി)
ടി
മാര്‍ഗ്ഗങ്ങളില്‍
ഏറ്റവും ചെലവു കുറഞ്ഞ
മാര്‍ഗ്ഗം ഏതാണ് ;
(സി)
ഓരോ
മാര്‍ഗ്ഗങ്ങളുടെയും
യൂണിറ്റ് ചെലവ്
എത്രയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
മറ്റിടങ്ങളില്‍
നിന്നും വൈദ്യുതി
വാങ്ങുന്നതിന് യൂണിറ്റ്
ചെലവ് എത്രയെന്ന്
അറിയിക്കാമോ ?
വൈദ്യുതി
വിതരണരംഗം കാര്യക്ഷമമാക്കാന്‍
നടപടി
2097.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പി.വി. അന്‍വര്‍
,,
കെ.വി.വിജയദാസ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വിതരണരംഗം
കാര്യക്ഷമമാക്കാന്‍
നടത്തിയ ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
പുന:സംഘടിത ത്വരിത
വൈദ്യുതി വികസനവും
പരിഷ്കരണവും പരിപാടി
(R-APDRP) - യുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വാണിജ്യപരമായ
നഷ്ടം ഏതൊക്കെ
വിധത്തിലാണെന്നും അത്
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(ഡി)
പുതുതായി
സ്ഥാപിക്കാനുദ്ദേശിക്കുന്ന
ഉപഭോക്തൃ സൗഹൃദ
സ്മാര്‍ട്ട്
മീറ്ററുകള്‍ എത്ര
മാത്രം
പ്രയോജനപ്രദമാകുമെന്നാണ്
വിലയിരുത്തിയിട്ടുളളത്;
വിശദമാക്കാമോ;
(ഇ)
സാങ്കേതിക
കാരണങ്ങളാല്‍
ഉണ്ടാകുന്ന വൈദ്യുതി
നഷ്ടം കുറയ്ക്കാനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
സംസ്ഥാനത്തെ
വൈദ്യുതി ഉപഭോഗം
2098.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പിന് കീഴിലുള്ള
പ്രധാനപ്പെട്ട
ജലസംഭരണികളില്‍
അവശേഷിക്കുന്ന ജലം
ഉപയോഗിച്ച് എത്ര
ദശലക്ഷം യൂണിററ്
വൈദ്യുതി
ഉല്പാദിപ്പിക്കുവാന്
കഴിയും; ഇത് എത്ര
ദിവസത്തെ വൈദ്യുതി
ഉല്പാദനത്തിന് തികയും
എന്ന് വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്തെ
വൈദ്യുതി ഉപഭോഗം
ദിവസംതോറും
വര്‍ദ്ധിക്കുന്നു എന്ന
റിപ്പോര്‍ട്ടുകള്‍
വസ്തുതാപരമാണോ;
(സി)
ഈ
മാസത്തെ ഒരു ദിവസത്തെ
പരമാവധി വൈദ്യുതി
ഉപഭോഗം എത്രയായിരുന്നു;
(ഡി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഉണ്ടാക്കിയ കരാറിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തിന്‍െറ
പുറത്ത് നിന്നും
ലഭിക്കുന്ന വൈദ്യുതി
വിഹിതം നിലവില്‍
വൈദ്യുതി മുടക്കം
കൂടാതെ നല്‍കുന്നതിന്
സഹായകമായിട്ടുണ്ടോ;
(ഇ)
ഉപഭോഗം
വര്‍ദ്ധിക്കുന്നതിന്
അനുസരിച്ച് സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
ജലവൈദ്യുതിയുടെ അളവ്
കൂട്ടുന്നതിന്
ഉദ്ദേശമുണ്ടോ?
ജലവെെദ്യുത പദ്ധതികളില്‍
നിന്നും ഉത്പാദിപ്പിക്കുന്ന
വെെദ്യുതി
2099.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന ജലവെെദ്യുത
പദ്ധതികളില്‍ നിന്നും
ഉത്പാദിപ്പിക്കുന്ന
വെെദ്യുതിയുടെ കണക്ക്
വിശദീകരിക്കാമോ;
(ബി)
ഇൗ
വര്‍ഷം ലോഡ്
ഷെഡ്ഡിംഗോ പവര്‍കട്ടോ
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കാമോ?
ഡിസ്ട്രിബ്യൂഷന്‍
പ്ലാന്‍ 2021-22ല്‍
ഉള്‍പ്പെടുത്തിയ കാസര്‍ഗോഡ്
ജില്ലയിലെ പ്രവൃത്തികള്‍
2100.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡിസ്ട്രിബ്യൂഷന്‍
പ്ലാന്‍ 2021-22ല്‍
കാസര്‍ഗോഡ്
ജില്ലക്കാവശ്യമായ
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
എന്തൊക്കെയാണെന്നും
ഇതിനാവശ്യമായ തുക
എത്രയാണെന്നും
അറിയിക്കുമോ;
(സി)
ഈ
പ്രവൃത്തികള്‍
ചെയ്യുന്നതിന് തുക
അനുവദിച്ചിട്ടുണ്ടോയെന്നും
എന്തെങ്കിലും
പ്രവൃത്തികള്‍
തുടങ്ങിയോയെന്നും
വ്യക്തമാക്കുമോ?
കെ എസ് ഇ ബി
2101.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ചാര്‍ജു് കുടിശ്ശിക
ഇനത്തില്‍ എത്ര രൂപ കെ
എസ് ഇ ബി -ക്ക്
പിരിഞ്ഞ്
കിട്ടുവാനുണ്ട് ;
ഇതിന്റെ വിശദ വിവരം
നല്‍കുമോ;
(ബി)
ഈ
ഇനത്തില്‍ കുടിശ്ശിക
വരുത്തിയിട്ടുള്ള
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും,
പൊതുമേഖലാ
സ്ഥാപനങ്ങളുടെയും
സ്വകാര്യ
സ്ഥാപനങ്ങളുടെയും പേര്
വിവരങ്ങളും, അവയില്‍
നിന്ന് എന്ത് തുക
കുടിശ്ശിക
പിരിഞ്ഞുകിട്ടുവാനുണ്ട്
എന്നതിന്റെ വിശദവിവരവും
ലഭ്യമാക്കുമോ?
വാമനപുരം
മണ്ഡലത്തിലെ കുടുംബങ്ങള്‍ക്ക്
വൈദ്യുതി കണക്ഷന്
2102.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വാമനപുരം
നിയോജകമണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി എത്ര
കുടുംബങ്ങള്‍ക്ക്
വൈദ്യുതി കണക്ഷന്
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
കുടുംബങ്ങള്‍ക്ക്
ഇനിയും കണക്ഷന്
നല്‍കാനുണ്ട്;
(സി)
ഗ്രാമപഞ്ചായത്ത്
തിരിച്ചുള്ള വിവരങ്ങള്‍
നല്‍കാമോ;
(ഡി)
ഇനിയും
കണക്ഷന്
ലഭിക്കാത്തവര്‍ക്ക്
കണക്ഷന് നല്കാന്
എന്താണ് തടസ്സമെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതിയുടെ
അനിയന്ത്രിതമായ ഉപയോഗം
2103.
ശ്രീ.കെ.
ദാസന്
,,
ഡി.കെ. മുരളി
,,
ഒ. ആര്. കേളു
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വൈദ്യുതി കണക്ഷന്
ലഭ്യമാക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
കടുത്ത
വരള്‍ച്ച
കണക്കിലെടുത്ത്
വൈദ്യുതിയുടെ
അനിയന്ത്രിതമായ ഉപയോഗം
കുറയ്ക്കുന്നതിനും
വൈദ്യുതി സംരക്ഷണ
പ്രവര്‍ത്തനം
വ്യാപകമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
കൈകൊണ്ടുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
വന്‍കിട സ്ഥാപനങ്ങളാണ്
വൈദ്യുതി കുടിശിക
വരുത്തിയിട്ടുളളതെന്നും
കുടിശിക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച
നടപടിയെന്താണെന്നും
വെളിപ്പെടുത്തുമോ?
വൈദ്യൂതോല്പ്പാദനം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
2104.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദിവസേനയുള്ള വൈദ്യുതി
ഉപഭോഗം എത്ര
മെഗാവാട്ടാണ്; ദിവസേന
വിവിധ പദ്ധതികളിലൂടെ
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ജലവൈദ്യുത
പദ്ധതികള്‍ വഴി എത്ര
ദിവസം
വൈദ്യുതോല്‍പ്പാദനം
നടത്തുന്നതിനുള്ള
വെള്ളം ഇനി
അവശേഷിക്കുന്നുണ്ട്
എന്ന് അറിയിക്കാമോ;
(സി)
വേനല്‍
കടുത്ത് ഡാമുകളിലെ ജലം
വറ്റിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
വൈദ്യുതി വിതരണത്തിനായി
എന്തൊക്കെ ബദല്‍
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
സാഹചര്യത്തില്‍
പാരമ്പര്യേതര ഊര്‍ജ്ജ
മാര്‍ഗ്ഗങ്ങള്‍
ഉള്‍പ്പെടുത്തി
വൈദ്യുതോല്‍പ്പാദനം
നടത്താന്‍ എന്തൊക്കെ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
സോളാര്‍,
കാറ്റ്, തിരമാല, താപം
എന്നിവയെ ആശ്രയിച്ച്
വൈദ്യുതോല്‍പ്പാദനം
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വൈദ്യുതി പ്രസരണ വിതരണ നഷ്ടം
2105.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.ക്ക്
വൈദ്യുതി പ്രസരണ വിതരണ
നഷ്ടം പ്രതിവര്‍ഷം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;എങ്കില്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ
കണക്ക് ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വൈദ്യുതി പ്രസരണ
വിതരണ നിലവാരം
മെച്ചപ്പെടുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
ഊര്‍ജ്ജ
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
2106.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.കുഞ്ഞിരാമന്
,,
ഡി.കെ. മുരളി
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എനര്‍ജി
മാനേജ്മെന്റ് സെന്റര്‍
നടത്തിയ ഊര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
നവീകരണ ക്ഷമമായ
സ്രോതസ്സുകളില്‍
നിന്നുള്ള
ഊര്‍ജ്ജോത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എനര്‍ജി മാനേജ്മെന്റ്
സെന്റര്‍ നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
(സി)
എല്‍.ഇ.ഡി. ബള്‍ബുകള്‍
ഉപയോഗിച്ചാല്‍ ഊര്‍ജ്ജ
ഉപഭോഗത്തിൽ 17
ശതമാനത്തോളം കുറവു
വരുമെന്ന പഠന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ഇത്തരം
ബള്‍ബുകളുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കാനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
വര്‍ദ്ധിച്ചുവരുന്ന
ഊര്‍ജപ്രതിസന്ധി
2107.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ
പ്രതിസന്ധി മുന്‍കൂട്ടി
കണ്ട്, വൈദ്യുതിയുടെ
കാര്യക്ഷമമായ
വിനിയോഗവും മിതമായ
ഉപഭോഗവും ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ?
(ബി)
ഊര്ജ്ജോല്പാദനം
സംബന്ധിച്ചും
വൈദ്യുതിയുള്‍പ്പെടെയുള്ള
ഊര്‍ജസ്രോതസുകളുടെ
മിതമായ ഉപഭോഗം
സംബന്ധിച്ചുമുള്ള
പാഠഭാഗം
സ്കൂള്‍പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ശ്രമിക്കാമോ? ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
(സി)
പുനരുല്പാദന
ഊര്‍ജ്ജം കാര്യക്ഷമമായി
ഉപയോഗപ്പെടുത്താന്‍
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ?എങ്കില്‍
ഏതെല്ലാം
പദ്ധതികളെന്നും അവയുടെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ?
(ഡി)
സര്‍ക്കാര്‍
ഓഫീസുകളും സ്കൂളുകളും
സൗരോര്‍ജം
ഉപയോഗപ്പെടുത്തി
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ആയത് സംബന്ധിച്ച
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അനെര്‍ട്ട്
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
2108.
ശ്രീ.പി.കെ.
ശശി
,,
ഐ.ബി. സതീഷ്
,,
ജോര്‍ജ് എം. തോമസ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജ വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കി വരുന്ന
പ്രധാന ഏജന്‍സികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മേഖലയില്‍ അനെര്‍ട്ട്
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(സി)
പാരമ്പര്യേതര
ഊര്ജ്ജോല്പാദന രംഗത്ത്
അനെര്‍ട്ട്
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ഡി)
നിലവില്‍
അനെര്‍ട്ട്
നടപ്പിലാക്കി വരുന്ന
സൗരോര്‍ജ്ജ പദ്ധതികള്‍
ഏതൊക്കെയാണ്;
(ഇ)
പാരമ്പര്യേതര
ഊര്‍ജ്ജ
ഉപയോഗത്തെക്കുറിച്ച്
പൊതുജനങ്ങള്‍ക്ക്
അവബോധം നല്‍കുന്നതിന്
എന്തെല്ലാം ബോധവത്ക്കരണ
പരിപാടികളാണ്
അനെര്‍ട്ട് നടത്തി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
പാരമ്പര്യേതര
ഊര്‍ജ്ജ പദ്ധതികളും
അനെര്‍ട്ടും
2109.
ശ്രീ.പി.
ഉണ്ണി
,,
എം. സ്വരാജ്
,,
എസ്.രാജേന്ദ്രന്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാരമ്പര്യേതര ഊര്‍ജ്ജ
പദ്ധതികള്‍
നടപ്പാക്കുന്നതിനും ഇതു
സംബന്ധിച്ച് ആവശ്യമായ
പ്രചരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്; ഈ
രംഗത്ത് അനെര്‍ട്ട്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
അനെര്‍ട്ടിന്റെ
വിവിധ പദ്ധതികള്‍ക്കായി
കേന്ദ്ര നവീന നവീകരണ
ഊർജ്ജ
മന്ത്രാലയത്തിന്റെ
(എം.എന്‍.ആര്.ഇ)
എന്തെല്ലാം സഹായങ്ങളാണ്
ലഭിക്കുന്നത്;
(സി)
ഗാര്‍ഹിക
ബയോഗ്യാസ് പ്ലാന്റുകളും
സോളാര്‍ പ്ലാന്റുകളും
സ്ഥാപിക്കുന്നതിന്
അനെര്‍ട്ട് നൽകി വരുന്ന
സബ് സിഡി എത്രെയന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ഷോര്‍ട്ട് സര്‍ക്യൂട്ട്
2110.
ശ്രീ.സണ്ണി
ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ഷോര്‍ട്ട്
സര്‍ക്യൂട്ട് കാരണം
തീപിടുത്തങ്ങളും,
അപകടങ്ങളും
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപകടങ്ങള്‍
കുറയ്ക്കുന്നതിന് 30
വര്‍ഷത്തിലധികം
പഴക്കമുള്ള
കെട്ടിടങ്ങളുടെ വയറിംഗ്
പരിശോധിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
വി.ഐ.പി.കള്‍
പങ്കെടുക്കുന്ന
പൊതുപരിപാടികളുടെ
വൈദ്യുതി
സംവിധാനത്തില്‍ കര്‍ശന
മാനദണ്ഡങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
ലൈസന്‍സ്
ഇല്ലാത്തവര്‍
ഇലക്ട്രിക് ജോലികള്‍
നിര്‍വ്വഹിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
കായംകുളം
ഇലക്ട്രിക്കല്‍ സെക്ഷന്‍ പുതിയ
കെട്ടിടം
2111.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
ഈസ്റ്റ് സബ്ഡിവിഷന്
ഓഫീസിന് (കായംകുളം
ഇലക്ട്രിക്കല്‍
സെക്ഷന്‍) പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
പുരോഗതി വിശദമാക്കാമോ?
വള്ളിക്കാവ്
കേന്ദ്രമാക്കി സബ് സ്റ്റേഷന്
2112.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
ആലപ്പാട്, ക്ലാപ്പന
ഗ്രാമപഞ്ചായത്തുകളിലെ
ഉപഭോക്താക്കളുടെ
സൗകര്യാര്‍ത്ഥം
വള്ളിക്കാവ്
കേന്ദ്രമാക്കി സബ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വേളൂക്കര
- തൃമ്പൂരില് KSEB
സബ്സ്റ്റേഷന്
2113.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വേളൂക്കര
പഞ്ചായത്തിലെ
തൃമ്പൂരില് വൈദ്യുതി
ദൗര്‍ലഭ്യം വളരെ
കൂടുതലാണ് എന്നത്
പരിഗണിച്ചു ഒരു കെ എസ്
ഇ ബി സബ്സ്റ്റേഷന്
അനുവദിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
മീറ്റര്‍ റീഡര്‍ തസ്തികയിലെ
ഒഴിവുകള്‍
2114.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി.-യില്‍
മീറ്റര്‍ റീഡര്‍
തസ്തികയിലേക്കുള്ള എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്കു
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
വൈദ്യുതി
വകുപ്പിലെ മീറ്റര്‍ റീഡര്‍
തസ്തിക
2115.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോർഡിലെ മീറ്റര്‍
റീഡര്‍ തസ്തികയിലെ
നിയമനത്തിനു വേണ്ടി
ഒഴിവുകള്‍
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ടോ;
ഇതുസംബന്ധിച്ചുള്ള
കോടതി വിധിക്കെതിരെ
അപ്പീല്‍ പോയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഉപഭോക്താക്കള്‍ക്ക്
സ്മാര്‍ട്ട്
മീറ്ററുകള്‍
സ്ഥാപിക്കുവാന്‍
ഏതെങ്കിലും
കമ്പനിയുമായി കരാറില്‍
ഒപ്പിട്ടിട്ടുണ്ടോ;
പ്രസ്തുത കരാറിന്‍െറ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
അസിസ്റ്റന്റ്
എന്‍ജിനീയര്‍ തസ്തിക
2116.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി. യില്‍
അസിസ്റ്റന്റ്
എന്‍ജിനീയര്‍
തസ്തികയില്‍ ഒഴിവുകള്‍
നിലവിലുണ്ടോ;
(ബി)
അടുത്ത
ഒരു വര്‍ഷം
പ്രതീക്ഷിക്കുന്ന
ഒഴിവുകളുടെ എണ്ണം
എത്രയാണ് ;
(സി)
നിലവിലുള്ള
ഒഴിവുകള്‍ പി.എസ്.സി.
ലിസ്റ്റില്‍ നിന്നും
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മാവേലിക്കരയിലെ
അസിസ്റ്റന്റ് എക്സിക്യൂട്ടീവ്
എഞ്ചിനിയര്‍ തസ്തിക
2117.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ മാവേലിക്കര
എക്സിക്യൂട്ടീവ്
എഞ്ചിനിയര്‍-ക്ക്
കീഴില്‍ എത്ര
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനിയര്‍
തസ്തികയുണ്ടായിരുന്നു;
നിലവില്‍ എത്ര
തസ്തികയുണ്ട്; ഈ
മാറ്റത്തിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
പ്രവര്‍ത്തിക്കുന്ന
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനിയര്‍മാര്‍ എത്ര;
2016-17 കാലത്ത്
എത്രയുണ്ടായിരുന്നു;
മുന്‍സ്ഥിതിയിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ഹൈഡല്‍
ടൂറിസം
2118.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈഡല്‍
ടൂറിസം സെന്ററിനെ
വൈദ്യുതി ബോര്‍ഡിന്റെ
ഒരു സബ്സിഡിയറി
കമ്പനിയായി
പുനഃസംഘടിപ്പിയ്ക്കുമെന്നും
ആയതിന്റെ സാധ്യതകള്‍
ഉപയോഗപ്പെടുത്തുമെന്നും
2017-18 ബജറ്റ്
പ്രസംഗത്തില്‍
പ്രസ്താവിച്ചതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ;
(ബി)
എന്തെല്ലാം
സാധ്യതകളാണ്
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ
മുന്നിലുള്ളത്;വിശദവിവരം
നല്‍കുമോ?
പവര്‍കട്ട് ഒഴിവാക്കാന്‍
മുന്‍കരുതലുകള്‍
2119.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലലഭ്യത കുറയുന്നത്
വൈദ്യുതി ഉല്പാദനത്തെ
പ്രതികൂലമായി
ബാധിക്കുമെന്നത്
കണക്കാക്കി പവര്‍കട്ട്
ഒഴിവാക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
മുന്‍കരുതലുകളാണ്
എടുത്തിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതോല്പാദനത്തിന്
പുതിയ പദ്ധതികള്‍
ആരംഭിക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ പുതിയ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ?
കെ.എസ്.ഇ.ബി
യുടെ സാമ്പത്തിക പ്രതിസന്ധി
2120.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി
യുടെ സാമ്പത്തിക
പ്രതിസന്ധി
തീര്‍ക്കാന്‍
ജനങ്ങള്‍ക്ക് മേല്‍
അധിക നികുതി ഭാരം
നല്കുവാന്
തീരുമാനമെടുത്തിട്ടുണ്ടോ;
കെ.എസ്.ഇ.ബി-യിലെ
ആഡിറ്റ്
2121.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ലിമിറ്റഡിന്റെ ഏത്
സാമ്പത്തിക വര്‍ഷം
വരെയുള്ള ആഡിറ്റുകളാണ്
നാളിതുവരെ
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ ;
(ബി)
കഴിഞ്ഞ
രണ്ട് സാമ്പത്തിക
വര്‍ഷത്തെ കണക്കുകള്‍
പ്രകാരം ബോര്‍ഡില്‍
റവന്യൂ കമ്മി
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത റവന്യൂ കമ്മി
നികത്തുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(ഡി)
സര്‍ക്കാര്‍
ഓഫീസുകളില്‍ നിന്ന്
കുടിശ്ശിക ഇനത്തില്‍
പിരിഞ്ഞുകിട്ടാന്‍ എത്ര
തുകയാണ് ബാക്കിയുള്ളത്;
ആയത് ലഭിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വൈദ്യുതി
ചാര്‍ജ് ഇനത്തില്‍ കുടിശ്ശിക
2122.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ഇ ബി യ്ക്ക്
വൈദ്യുതി ചാര്‍ജ്
ഇനത്തില്‍
കുടിശ്ശികയായി
ലഭിക്കാനുള്ള
തുകപിരിച്ചെടുക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളിലൂടെ
എത്ര രൂപ
ലഭിച്ചിട്ടുണ്ട്;
(ബി)
ബാക്കി
ലഭിക്കാനുള്ള കുടിശ്ശിക
കൃത്യമായി
പിരിച്ചെടുക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
നായരമ്പലം
വാട്ടര്‍ പമ്പിംഗ്
ബൂസ്റ്റിംഗ് സ്റ്റേഷന് പവര്‍
അലോക്കേഷന് അപ്രൂവല്‍
2123.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നായരമ്പലത്ത്
ജല അതോറിറ്റിയുടെ
വാട്ടര്‍ പമ്പിംഗ്
ബൂസ്റ്റിംഗ് കേന്ദ്രം
പ്രവര്‍ത്തിക്കുന്നതിന്
വേണ്ടി പവര്‍
അലോക്കേഷന്
അപ്രൂവലിനു വാട്ടര്‍
അതോറിറ്റി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ടി അപേക്ഷയില്‍
സ്വീകരിച്ച നടപടി
എന്താണെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതിയില്ലാത്ത
വീടുകള്‍
2124.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍
വൈദ്യുതിയില്ലാത്ത
വീടുകള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗാര്‍ഹിക
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിനായി
(വര്‍ക്കല
മണ്ഡലത്തില്‍)
ഏതെങ്കിലും അപേക്ഷ
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വൈദ്യുതി കണക്ഷന്
നല്‍കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ?