എച്ച്.എന്‍.എല്‍.ന്റെ
ഓഹരി വില്‍പ്പന
2008.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എന്‍.എല്‍.ന്റെ
ഓഹരി വില്ക്കുന്നതില്
നിന്നും പിന്മാറണമെന്ന
സംസ്ഥാന സര്‍ക്കാരിന്റെ
അപേക്ഷ കേന്ദ്രം
നിരസിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എച്ച്.എന്‍.എല്‍.-ന്റെ
ഓഹരികള്‍ ഓപ്പണ്‍ ബിഡ്
വഴി വില്‍ക്കുന്ന
സാഹചര്യത്തില്‍, ബിഡ്
പ്രോസസിംഗില്‍ സംസ്ഥാന
സർക്കാർ കൂടി
പങ്കെടുത്ത് സ്ഥാപനത്തെ
സംസ്ഥാന സര്‍ക്കാരിന്റെ
സ്ഥാപനമാക്കുന്ന കാര്യം
ആലോചിക്കുമോ?
വ്യവസായ
രംഗത്ത് കൂടുതല്‍ മുതല്‍
മുടക്ക് കൊണ്ടു വരുന്നതിന്
പദ്ധതി
2009.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
രംഗത്ത് കൂടുതല്‍
മുതല്‍ മുടക്ക്
കൊണ്ടുവരുന്നതിനും
ആധുനീകരിക്കുന്നതിനും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന കര്‍മ്മ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിനായി
നിയമ നിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
കര്‍മ്മ പദ്ധതി
നടപ്പിലാക്കുമ്പോള്‍
പ്രകൃതി വിഭവങ്ങളുടെ
കാര്യത്തില്‍ സുസ്ഥിര
വികസനം എന്ന ലക്ഷ്യം
നിറവേറ്റാന്‍ കഴിയുന്ന
തരത്തില്‍ പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
വിശദമാക്കുമോ?
സംരംഭകത്വ
വികസന ക്ലബ്ബുകള്‍
2010.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവസംരംഭകരെ
വളര്‍ത്തിയെടുക്കുന്നതിനും,
പ്രോത്സാഹിപ്പിക്കുന്നതിനുമായി
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
സംരംഭകത്വ വികസന
ക്ലബ്ബുകള്‍ (ഇ.ഡി.
ക്ലബ്ബുകള്‍)
ആരംഭിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ ഇത്തരം
ക്ലബ്ബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;വ്യക്തമാക്കുമോ;
(സി)
2017
ല്‍ ഈ ക്ലബ്ബുകള്‍ എത്ര
നവസംരംഭകരെ
സൃഷ്ടിച്ചെന്ന്
വിശദമാക്കുമോ?
യുവജനങ്ങള്‍ക്കായി
സ്റ്റാര്‍ട്ട് അപ്പ്
വില്ലേജുകള്‍
2011.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങള്‍ക്ക്
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ വിഭാവനം
ചെയ്യുന്ന
സ്റ്റാര്‍ട്ട് അപ്പ്
വില്ലേജുകള്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് എന്തൊക്കെ
സഹായങ്ങളാണ് വ്യവസായ
വകുപ്പില്‍ നിന്നും
നല്‍കുന്നത്; ഇതിനോടകം
എത്ര സ്റ്റാര്‍ട്ട്
അപ്പ് സംരംഭങ്ങള്‍
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്; എത്ര
കോടി രൂപയാണ് ഈ
മേഖലയില്‍
നിക്ഷേപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
യുവജനങ്ങളെ
വ്യവസായ
സംരംഭങ്ങളിലേയ്ക്ക്
ആകര്‍ഷിക്കുന്നതിന്
ഇനിയും എന്തൊക്കെ
സംരംഭങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വ്യവസായ
സൗഹൃദ സംസ്ഥാനം
2012.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
വ്യവസായ സൗഹൃദ
സംസ്ഥാനമാക്കുന്നതിനുവേണ്ടി
ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
വ്യവസായ
സ്ഥാപനത്തെപ്പറ്റിയുള്ള
പരാതിയുടെ
അടിസ്ഥാനത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ അവയ്ക്ക്
സ്റ്റോപ്പ് മെമ്മോ
നല്കുന്ന
സമ്പ്രദായത്തിന് മാറ്റം
വരുത്തുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഒരു
വ്യവസായ
സ്ഥാപനത്തെപ്പറ്റി
പരാതി ലഭിച്ചാല്‍ ആയത്
പരിശോധിച്ച്
വിദഗ്ദ്ധസംഘത്തെക്കൊണ്ട്
അന്വേഷിപ്പിച്ചതിനുശേഷം
മാത്രം നടപടി
എടുക്കുന്ന സാഹചര്യം
ഉണ്ടാക്കുവാൻ
വ്യവസായവകുപ്പ് നടപടി
സ്വീകരിക്കുമോ?
വ്യവസായ
മേഖലയുടെ ഉന്നമനം
2013.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ മേഖലയുടെ
ഉന്നമനത്തിനായി
എന്തൊക്കെ നടപടികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്റ്റാർട്ട് അപ്പ്
സംരംഭങ്ങള്‍ക്ക്
പ്രത്യേകിച്ച്
ഇലക്ട്രോണിക്സ്, ഐ.ടി
മേഖലയുടെ വളര്‍ച്ചക്കും
പ്രോത്സാഹനത്തിനുമായി
നടപ്പിലാക്കുവാന്‍
പോകുന്ന പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
വ്യവസായിക രംഗത്ത്
സമാധാനപരമായ തൊഴില്‍
അന്തരീക്ഷം
ഉറപ്പുവരുത്തുന്നതിനും
നോക്ക് കൂലി
ഉള്‍പ്പെടെയുള്ളവ
ഇല്ലാതാക്കി
സംസ്ഥാനത്തെ വ്യവസായ
സൗഹൃദമാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
വ്യവസായ സൗഹൃദമാക്കുന്നതിന്
നടപടികള്‍
2014.
ശ്രീ.കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമാക്കുന്നതിന്
ഉതകുന്ന വിധത്തില്‍ ഒരു
വ്യവസായ പാരിസ്ഥിതിക
അവബോധം സൃഷ്ടിക്കേണ്ട
സാഹചര്യം നിലവിലുണ്ടോ;
(ബി)
കേരള
ഇന്‍വെസ്റ്റ്മെന്റ്
പ്രാേമോഷന് ആന്റ്
ഫെസിലിറ്റേഷന്‍
ഓര്‍ഡിനന്‍സ്
മുഖാന്തിരം
ചുമട്ടുതൊഴിലാളി
നിയമത്തില്‍ വരുത്തിയ
ഭേദഗതി തൊഴിലാളി
വിരുദ്ധമാണെന്നതും കേരള
ഗ്രൗണ്ട് വാട്ടര്‍
നിയമത്തില്‍
കൊണ്ടുവന്നിട്ടുള്ള
ഭേദഗതി കുത്തകകള്‍ക്ക്
കൂടുതല്‍ ഭൂജലം ചൂഷണം
ചെയ്യുവാന്‍
അവസരമുണ്ടാക്കുന്നതാണെന്നും
ഉള്ള ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ വ്യക്തത
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇന്‍വെസ്റ്റ്മെന്റ്
പ്രാേമോഷന് ആന്റ്
ഫെസിലിറ്റേഷന്‍
സെന്ററിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇതിലൂടെ
വ്യവസായികള്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ബി
എച്ച് ഇ എൽ - ഇ എം എൽ ലെ
പ്രതിസന്ധി
2015.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലുളള ബി എച്ച് ഇ
എൽ - ഇ എം എൽ- ലെ
പ്രതിസന്ധി
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരള
സര്‍ക്കാര്‍ ഈ സ്ഥാപനം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
പുരോഗതി എന്തായെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഡി.പി
ആധുനികവല്‍ക്കരണം
2016.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ഡി പി യെ
പുനരുദ്ധരിച്ച്
സംസ്ഥാനത്തിനാവശ്യമായ
മുഴുവന്‍ ജീവന്‍രക്ഷാ
മരുന്നുകളും
ഉല്പാദിപ്പിക്കുന്ന
തരത്തിൽ
ആധുനികവല്‍ക്കരിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
വന്‍കിട
മരുന്നുകമ്പനികളുടെ
നിലവാരത്തിലേയ്ക്ക് കെ.
എസ്.ഡി. പി. യെ
ഉയർത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കുമോ?
സജി
ബഷീര്‍ കെ.എസ്.എെ.ഇ.യിൽ
നടത്തിയ ക്രമക്കേടുകള്‍
2017.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിനു കീഴിലെ പൊതു
മേഖലാ സ്ഥാപനമായ കേരള
സ്റ്റേറ്റ്
ഇന്‍ഡസ്ട്രിയല്‍
എന്റര്‍പ്രെെസസ്
ലിമിറ്റഡില്‍ മാനേജിംഗ്
ഡയറക്ടറായിരുന്ന ശ്രീ.
സജി ബഷീര്‍ ഏതു മുതല്‍
ഏതു കാലയളവു വരെയാണ്
സേവനം
നോക്കിയതെന്ന്അറിയിക്കുമോ;
(ബി)
ഇക്കാലയളവില്‍
കെ.എസ്.എെ.ഇ.യില്‍
നടന്ന ഏതെല്ലാം
ക്രമക്കേടുകളില്‍
അന്വേഷണം ആവശ്യപ്പെട്ട്
വ്യവസായ വകുപ്പ്
വിജിലന്‍സിലും
പോലീസിനും പരാതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
എത്ര പരാതികളില്‍
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടെന്നും
ശ്രീ. സജി ബഷീര്‍
നടത്തിയ ക്രമക്കേടുകള്‍
മുഖേന കെ. എസ്. എെ. ഇ.
യ്ക്ക് എന്തു മാത്രം
സാമ്പത്തിക നഷ്ടം
ഉണ്ടായിട്ടുണ്ടെന്നും
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കേരള
ആട്ടോമൊബൈല്‍സ് ലിമിറ്റഡ്
2018.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ആറാലുംമൂട്ടില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖല സ്ഥാപനമായ
കെ.എ.എല്‍-നു് 2016-17
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയ 7 കോടി
രൂപയില്‍ എത്ര കോടി രൂപ
നല്‍കിയിട്ടുണ്ട്;
അതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
വൈവിധ്യവല്‍ക്കരണത്തിന്റെ
ഭാഗമായി, എം.എല്‍.എ.
ഫണ്ട് ഉപയോഗിച്ച്
സംസ്ഥാനത്തിലെ വിവിധ
മണ്ഡലങ്ങളില്‍
നടപ്പിലാക്കുന്ന
ഹൈമാസ്റ്റ് ലൈറ്റ്,
വെയിറ്റിംഗ് ഷെഡ്
നിര്‍മ്മാണം എന്നിവയും
അതോടൊപ്പം സര്‍ക്കാര്‍
ആശുപത്രികളിലേക്ക്
വീല്‍ചെയര്‍,
ട്രോളികള്‍ എന്നിവ
വിതരണം നടത്തുന്നതിനും,
കേരള ആട്ടോ മൊബൈൽസിനെ
പരിഗണിക്കുന്നതിനു്
അനുമതി നല്‍കുന്നതിന്
തടസ്സം ഉണ്ടോയെന്ന്
അറിയിക്കുമോ;
(സി)
കേരള
ആട്ടോമൊബൈല്‍സ്
ജീവനക്കാര്‍ക്ക് ശമ്പള
ഇനത്തില്‍ എത്ര മാസത്തെ
കുടിശ്ശിക
ഉണ്ടെന്നറിയിക്കുമോ;
എത്ര കോടി രൂപ ഈ
ഇനത്തില്‍
ജീവനക്കാര്‍ക്ക്
നല്കാന് ഉണ്ട് എന്ന്
വിശദമാക്കുമോ;
(ഡി)
നിലവില്‍
കെ.എ.എല്‍-ല്‍ ഒരു മാസം
എത്ര ലക്ഷം രൂപയുടെ
വരുമാനം ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
എത്ര
ഓട്ടോറിക്ഷകള്‍ ആണ് ഓരോ
മാസവും കെ.എ.എല്‍
നിര്‍മ്മിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
വ്യവസായ
സ്ഥാപനങ്ങളില്‍
പുതിയസാങ്കേതിക വിദ്യ
കണ്ടെത്തുവാൻ പദ്ധതി
2019.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
വ്യവസായ സ്ഥാപനങ്ങളില്‍
നൂതനമായ സാങ്കേതിക
വിദ്യ ഉപയോഗിക്കാനും
പുതിയവ കണ്ടെത്തുവാനും
പദ്ധതിയുണ്ടോ ;
വ്യക്തമാക്കുമോ ;
(ബി)
പെട്രോള്‍,
ഡീസല്‍ എന്നിവയെ
പൂര്‍ണ്ണമായും
ആശ്രയിക്കാതെ വൈദ്യുതി
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
മോട്ടോറുകളും
എഞ്ചിനുകളും
കണ്ടെത്തുവാനുള്ള
പദ്ധതി ഏതെങ്കിലും
പൊതുമേഖലാ സ്ഥാപനം
ആരംഭിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(സി)
കെ.ഇ.എല്‍
(കേരള ഇലക്ട്രിക്കല്‍
& അലൈഡ്
എഞ്ചിനിയറിംഗ് കമ്പനി
ലിമിറ്റഡ്), കെ.എ.എല്‍
(കേരള ഒാട്ടോമൊബൈല്സ്
ലിമിറ്റഡ്)തുടങ്ങിയ
സ്ഥാപനങ്ങളില്‍
വൈദ്യുതി ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
മോട്ടോര്‍ കാറുകള്‍,
ബസ്സുകള്‍,
ഓട്ടോറിക്ഷകള്‍,
സ്കൂട്ടറുകള്
,ഫാക്ടറികളിലും വ്യവസായ
സ്ഥാപനങ്ങളിലും
ആവശ്യമായ എഞ്ചിനുകള്‍
എന്നിവ
നിര്‍മ്മിക്കുവാന്‍
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ സോളാര്‍
എനര്‍ജി ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
എഞ്ചിനുകള്‍
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ പദ്ധതികള്‍
തയ്യാറാക്കി മലിനീകരണം
കുറയ്ക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
(ഇ)
പ്രസ്തുത
സ്ഥാപനങ്ങളില്‍ പരിസര
മലിനീകരണം പരമാവധി
കുറയ്ക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ ?
ഓഡിറ്റ്
പൂര്‍ത്തീകരിച്ച പൊതുമേഖലാ
സ്ഥാപനങ്ങള്‍
2020.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓഡിറ്റ്
പൂര്‍ത്തിയാക്കിയ എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഓഡിറ്റ്
പൂര്‍ത്തിയാക്കിയവയില്‍
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഓഡിറ്റ്
പൂര്‍ത്തിയാക്കാത്ത
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ലാഭ-നഷ്ടം സംബന്ധിച്ച
നിജസ്ഥിതി എങ്ങനെയാണ്
മനസ്സിലാക്കാനാവുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
എല്ലാ
പൊതുമേഖലാ
സ്ഥാപനങ്ങളിലും
സമയബന്ധിതമായി ഓഡിറ്റ്
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെൽട്രോൺ
പുനരുദ്ധാരണം
2021.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെൽട്രോൺ
പുനരുദ്ധരിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ് ;
(ബി)
കെല്‍ട്രോണ്‍
ജി.പി.എസ് ഉല്പാദന
രംഗത്തേക്ക്
കടക്കുന്നതിന്
ആലോചിക്കുന്നുണ്ടോ ;
(സി)
മാര്‍ച്ച്
ഒന്ന് മുതല്‍ പൊതു
ഗതാഗത വാഹനങ്ങളിലെല്ലാം
ജി.പി.എസ്
നിര്‍ബന്ധമാക്കിയ
കേന്ദ്ര സര്‍ക്കാര്‍
ഉത്തരവ് കെല്‍ട്രോണിന്
എത്രമാത്രം
സഹായകമാകുമെന്ന്
അറിയിക്കുമോ ;
(ഡി)
വിവിധ
സംസ്ഥാനങ്ങളിൽ വാഹന
പരിശോധന കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
കെല്‍ട്രോണ്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശം നല്‍കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ലാഭ-നഷ്ട
കണക്ക്
2022.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
ഗവണ്മെന്റ് ഭരണം
അവസാനിപ്പിക്കുമ്പോള്‍
കേരളത്തിലെ പൊതുമേഖലാ
സ്ഥാപനങ്ങളുടെ ലാഭ-നഷ്ട
കണക്കും ഈ ഗവണ്മെന്റ്
ഭരണത്തില്‍ വന്നതിനു
ശേഷം ഇതുവരെയുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ലാഭ
-നഷ്ട കണക്കും ഓരോ
സ്ഥാപനങ്ങളുടെ കണക്ക്
സഹിതം വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ സ്ഥിരം /
താല്‍ക്കാലിക നിയമനങ്ങള്‍
2023.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വ്യവസായ വകുപ്പിന്
കീഴിലുള്ള ഏതെല്ലാം
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
സ്ഥിരം/താല്‍ക്കാലിക
നിയമനങ്ങള്‍
നടന്നിട്ടുണ്ട്; അവയുടെ
വിശദാംശം നല്‍കുമോ;
(ബി)
എങ്കില്‍
നിയമനം നടത്തിയിട്ടുള്ള
സ്ഥാപനങ്ങളുടെ പേരും,
സ്ഥിരം/താല്‍ക്കാലിക
നിയമനം ലഭിച്ചവരുടെ
പേരുവിവരങ്ങളും
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ നവീകരണ
പദ്ധതികള്‍
2024.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം പൊതുമേഖലാ
സ്ഥാപനങ്ങളുടെ മുന്‍കാല
പ്രവര്‍ത്തനങ്ങളും
ഇപ്പോഴത്തെ അവസ്ഥയും
സംബന്ധിച്ച വിശകലനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത്
ഏജന്‍സിയാണ് പ്രസ്തുത
വിഷയം സംബന്ധിച്ച്
പരിശോധന നടത്തിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
അനുയോജ്യ നവീകരണ
പദ്ധതികള്‍ വ്യവസായ
സ്ഥാപനങ്ങളില്‍
ആരംഭിച്ചിട്ടുണ്ടോ;
ഏതൊക്കെ
സ്ഥാപനങ്ങളിലാണ്
നിലവില്‍ നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയത്;
(സി)
ഇതിലൂടെ
പ്രസ്തുത കമ്പനികളുടെ
നഷ്ടം കുറയ്ക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
വൈദഗ്ദ്ധ്യമുള്ള
മാനേജിംഗ്
ഡയറക്ടര്‍മാരെ
നിയമിക്കുന്നതിന്
റിയാബിന്റെ സേവനം
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിനായുള്ള
പദ്ധതികള്‍
2025.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
വ്യവസായ
രംഗത്ത്
വന്മാറ്റമുണ്ടാക്കാനുതകുന്ന
ഇന്‍ഡസ്ട്രിയല്‍
കോറിഡോര്‍ പദ്ധതി
നടപ്പിലാക്കിയോ;
വ്യക്തമാക്കാമോ;
(സി)
കേരളത്തിലെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഇപ്പോഴും നഷ്ടത്തില്‍
പ്രവര്‍ത്തിച്ചു വരുന്ന
സ്ഥാപനങ്ങളുടെ
വികസനത്തിന് എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കാന്‍
പോകുന്നത്
എന്നറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവർത്തന
മികവ്
2026.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുളള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവർത്തന മികവ്
പരിശോധിക്കുവാന്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഇതുപ്രകാരം പരിശോധിച്ച
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
മുന്‍പന്തിയില്‍
നില്ക്കുന്നവ
ഏതെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
പ്രവർത്തന
മികവ്
കണക്കാക്കുന്നതിന്
വേണ്ടി എന്ത്
മാനദണ്ഡമാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക് ധനസഹായം
2027.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മുതല്‍ നാളിതുവരെ
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍ നല്കിയ
ധനസഹായത്തിന്റെ വിശദമായ
ഇനം തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങള്‍
T 2028.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
നഷ്ടം 3855 കോടി
രൂപയാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ആദ്യ
രണ്ട് സ്ഥാനത്തുള്ളവ
ഏതൊക്കെയാണെന്ന്
അറിയിക്കുമോ; ഇവയുടെ
നഷ്ടം യഥാക്രമം എത്ര
കോടി രൂപ വീതമാണെന്ന്
വ്യക്തമാക്കുമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
മറ്റു പൊതുമേഖലാ
സ്ഥാപനങ്ങളുടെ
നിലവിലുള്ള നഷ്ടം എത്ര
രൂപ വീതമാണെന്നും
വ്യക്തമാക്കുമോ;
നഷ്ടത്തിലായിരുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍ക്ക് പുനരുദ്ധാരണ
പാക്കേജ്
2029.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16
കാലയളവില്‍ നഷ്ടത്തിലായ
പൊതുമേഖലാ
വ്യവസായസ്ഥാപനങ്ങള്‍
പുനരുദ്ധരിക്കുന്നതിന്,
2017-18 ലെ ബജറ്റില്‍
തുക
വകയിരുത്തിയിരുന്നതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദവിവരം നല്‍കുമോ;
(ബി)
ഇപ്രകാരം
നഷ്ടത്തിലായിരുന്ന
ഏതെല്ലാം
വ്യവസായസ്ഥാപനങ്ങള്ക്കാണ്
പുനരുദ്ധാരണ പാക്കേജ്
നല്കിയിട്ടുള്ളതന്നും
തല്‍ഫലമായി
വന്നിട്ടുള്ള
മാറ്റങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ?
വ്യവസായ
ഇൻകുബേഷൻ സെന്ററുകളുടെ
പ്രവര്‍ത്തനം
2030.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വ്യവസായ ആശയങ്ങളുമായി
മുന്നോട്ട് വരുന്ന
സംരംഭകരെയും, അവരുടെ
ആശയങ്ങളെയും
പ്രാവര്‍ത്തികമാക്കുന്നതിന്
സഹായം നല്‍കുന്നതിന്
രൂപീകരിച്ചിട്ടുള്ള
ഇൻകുബേഷൻ സെന്ററുകളുടെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇൻകുബേഷൻ സെന്ററുകള്‍
വഴി എത്ര പുതിയ
ആശയങ്ങള്‍ക്ക് സഹായം
നല്കി
പ്രാവര്‍ത്തികമാക്കുന്നതിന്
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ?
വ്യവസായ
മേഖലയിലെ കേന്ദ്രനിക്ഷേപം
2031.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ മേഖലയിലെ
കേന്ദ്രനിക്ഷേപം
ഉയര്‍ത്തുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ഈ സർക്കാരിന്റെ കാലത്ത്
കേന്ദ്രത്തിന്
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതില്‍
ഏതൊക്കെ പദ്ധതികള്‍ക്ക്
ഇതിനോടകം അംഗീകാരം
ലഭിച്ചെന്ന വിശദാംശം
നല്‍കുമോ;
(സി)
ഡിഫന്‍സ്
പാര്‍ക്ക്, മെഗാ ഫുഡ്
പാര്‍ക്ക് എന്നിവയ്ക്ക്
ലഭിച്ച കേന്ദ്ര സഹായം
എത്രയാണെന്ന്
വ്യക്തമാക്കുമോ?
പതിമൂന്നാം
പഞ്ചവത്സര പദ്ധതിയും വ്യവസായ
മേഖലയും
2032.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിമൂന്നാം
പഞ്ചവത്സര
പദ്ധതിക്കാലത്ത് എത്ര
കോടി രൂപയുടെ വികസന
പ്രവര്‍ത്തനമാണ്
വ്യവസായ മേഖലയില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിച്ചിരിക്കുന്നത്;
(ബി)
അതിലൂടെ
വ്യവസായ മേഖലയില്‍ എത്ര
മാത്രം ഭൗതിക ഉല്പാദന
വര്‍ദ്ധന നേടുവാന്‍
കഴിയുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
എന്നറിയിക്കാമോ?
റബ്ബര്‍
വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
2033.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
കര്‍ഷകരെ
സഹായിക്കുന്നതിനും
റബ്ബര്‍ വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിനുമായി
വ്യവസായ വകുപ്പ്
നിലവില്‍ എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
റബ്ബര്‍
വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിന്
പൊതുമേഖലയില്‍ പുതിയ
വ്യവസായ സംരംഭം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ടയര്‍
ഉള്‍പ്പെടെയുള്ള
റബ്ബര്‍ വ്യവസായ
ഉല്പന്നങ്ങള്
പൊതുമേഖലയില്‍
ഉല്പാദിപ്പിച്ച്
കെ.എസ്.ആര്.ടി.സി.
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
സംരംഭങ്ങള്‍ക്കും
സര്‍ക്കാര്‍
വാഹനങ്ങള്‍ക്കും
നിര്‍ബന്ധമാക്കി
റബ്ബര്‍ വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആഷ
പദ്ധതി
2034.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരകൗശല
മേഖലയില്‍ ചെറുകിട
വ്യവസായ യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് ആഷ
പദ്ധതി പ്രകാരം
അനുവദിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പദ്ധതിയിലൂടെ
2017 ല്‍ എത്ര ചെറുകിട
വ്യവസായ
യൂണിറ്റുകള്‍ക്ക് സഹായം
നല്കുവാന് കഴിഞ്ഞു;
അതില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
എത്ര
യൂണിറ്റുകളുണ്ടെന്ന്
വ്യക്തമാക്കുമോ?
സൂക്ഷ്മ-ചെറുകിട
വ്യവസായ മേഖലയിൽ സംരംഭക സഹായ
പദ്ധതി
2035.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കാരാട്ട് റസാഖ്
,,
കെ.ഡി. പ്രസേനന്‍
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൂക്ഷ്മ-ചെറുകിട
യൂണിറ്റുകള്‍ക്ക് മൂലധന
സഹായം നല്‍കിക്കൊണ്ട് ഈ
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
സംരംഭക സഹായ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
സംരംഭകര്‍ക്ക് മൂലധന
സഹായം നല്‍കുന്നതിനുള്ള
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംരംഭക
സഹായ പദ്ധതിയുടെ
ഗുണഭോക്താക്കളിൽ ഇരുപത്
ശതമാനം സ്ത്രീ
സംരംഭകരായിരിക്കണമെന്ന
വ്യവസ്ഥയുണ്ടോ;
(ഇ)
നാനോ,ഗാര്‍ഹിക
സംരംഭങ്ങളെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(എഫ്)
ഈ
പദ്ധതിയ്ക്കായി 2018-19
ബജറ്റില്‍ എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ചെറുകിട-ഇടത്തരം
വ്യവസായങ്ങള്‍ നേരിടുന്ന
പ്രതിസന്ധി
2036.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട-ഇടത്തരം
വ്യവസായങ്ങള്‍ കടുത്ത
പ്രതിസന്ധിയിലാണോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ നേരിടുന്ന
വളര്‍ച്ചാ മുരടിപ്പും
അനുബന്ധ പ്രശനങ്ങളും
ആദ്യ
ഘട്ടത്തില്‍ത്തന്നെ
കണ്ടെത്തി
പരിഹരിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശം നല്‍കുമോ?
പ്രതിസന്ധിയിലായ
ചെറുകിട - ഇടത്തരം വ്യവസായ
യൂണിറ്റുകള്‍
2037.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലനിൽപ്പുതന്നെ
പ്രതിസന്ധിയിലായ എത്ര
ചെറുകിട ഇടത്തരം
വ്യവസായ യൂണിറ്റുകള്‍
കേരളത്തില്‍ ഉണ്ട്
എന്നത് സംബന്ധിച്ച്
വിവരശേഖരണം
നടത്തിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
യൂണിറ്റുകളെ
പുനരുജ്ജീവിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
പ്രതിസന്ധിയിലായ
ചെറുകിട-ഇടത്തരം വ്യവസായ
യൂണിറ്റുകള്‍
2038.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതിസന്ധിയിലായ
ചെറുകിട-ഇടത്തരം
വ്യവസായ
യൂണിറ്റുകള്‍ക്കായി
ഒട്ടേറെ പദ്ധതികള്‍
ഉണ്ടെങ്കിലും അവയൊന്നും
യഥാസമയം
ഗുണഭോക്താക്കള്‍ക്ക്
ലഭ്യമാകാത്ത സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിലനില്‍പ്പുതന്നെ
പ്രതിസന്ധിയിലായ എത്ര
ചെറുകിട-ഇടത്തരം
വ്യവസായ സ്ഥാപനങ്ങള്‍
സംസ്ഥാനത്തുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇവയുടെ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്നും
ബാങ്കുകള്‍ അടക്കമുള്ള
ധനകാര്യ സ്ഥാപനങ്ങളെ
ഉള്‍പ്പെടുത്തി
സഹായങ്ങള്‍
നല്‍കുമോയെന്നും
വ്യക്തമാക്കുമോ?
പരമ്പരാഗത
വ്യവസായ മേഖലയിലെ മാന്ദ്യം
2039.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
മാന്ദ്യം പരമ്പരാഗത
വ്യവസായ മേഖലയെ
എപ്രകാരം
ബാധിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംരംഭകര്‍ക്ക്
സബ്സിഡി ആനുകൂല്യം
നല്കുന്ന സംരംഭക സഹായ
പദ്ധതി, പി.എം.ഇ.ജി.പി.
എന്നീ പദ്ധതികള്‍
നടപ്പിലാക്കിയിട്ടും
പരമ്പരാഗത മേഖലയിലെ
മാന്ദ്യം
കുറയ്ക്കുന്നതിന്
ഇവയൊന്നും
സഹായകമാകാതിരുന്നത്
എന്തുകൊണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
1-4-2017-ന്
ശേഷം സൃഷ്ടിച്ച എല്ലാ
പുതിയ
തൊഴിലവസരങ്ങളുടെയും
ഇ.എസ്.ഐ./ഇ.പി.എഫ്.
അടവിലേക്കുള്ള
തൊഴിലുടമയുടെ
വിഹിതത്തിന്റെ ഒരു ഭാഗം
സര്‍ക്കാര്‍
വഹിയ്ക്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
പരമ്പരാഗത
വ്യവസായങ്ങള്‍
2040.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായങ്ങളുടെ
പ്രോത്സാഹനത്തിനും
ഉന്നമനത്തിനുമായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
നോട്ടുനിരോധനവും
ജി.എസ്.ടി.യും
സാമ്പത്തിക
പ്രതിസന്ധിയും കാരണം
നട്ടം തിരിയുന്ന ഈ
മേഖലയുടെ ഉന്നമനത്തിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വ്യവസായ
പാര്‍ക്കുകള്‍
2041.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയൊക്കെയാണ്
വ്യവസായ പാര്‍ക്കുകള്‍
തുടങ്ങുന്നതിന് വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എവിടെയൊക്കെ
ഇതിനോടകം വ്യവസായ
പാര്‍ക്കുകള്‍
തുടങ്ങിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
ഈ
വ്യവസായ പാര്‍ക്കുകളുടെ
പ്രവര്‍ത്തനം
വ്യക്തമാക്കാമോ?
വ്യവസായ
വകുപ്പില്‍ ജെ. ഡി.സി യോഗ്യത
നേടിയവര്‍ക്ക് സ്ഥാനക്കയറ്റം
2042.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിലെ സീനിയര്‍
ക്ലാര്‍ക്ക്/യു.ഡി
ടൈപ്പിസ്റ്റ്
തസ്തികയിലുള്ള
ജീവനക്കാരെ
സീനിയോറിറ്റിയുടെയും
അപേക്ഷയുടെയും
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ ചെലവില്‍
സഹകരണ ജൂനിയര്‍
ഡിപ്ലോമാ കോഴ്സിന്
അയയ്ക്കുകയും അവര്‍ക്ക്
ജൂനിയര്‍ സഹകരണ
ഇന്‍സ്പെക്ടര്‍
തസ്തികയില്‍
സ്ഥാനക്കയറ്റം
നല്‍കുകയും ചെയ്യുന്ന
സ്പെഷ്യല്‍ റൂള്‍
നിലവില്‍
വന്നതെപ്പോഴാണ്;
(ബി)
2001-ലെ
കേരളാ ഇൻഡസ്ട്രീസ്
സബോർഡിനേറ്റ് സർവീസ്
റൂൾസ് ന്റെ
അടിസ്ഥാനത്തില്‍ ഏത്
അനുപാതത്തിലാണ്
ഇത്തരത്തില്‍ ജെ. ഡി.സി
യോഗ്യത നേടിയവര്‍ക്ക്
സ്ഥാനക്കയറ്റം നല്കി
വരുന്നത്;
(സി)
ഇത്തരത്തില്‍
സര്‍ക്കാര്‍ ചെലവില്‍
ജെ. ഡി.സി കോഴ്സിനുപോയ
എല്ലാ ജീവനക്കാര്‍ക്കും
മേല്‍ സൂചിപ്പിച്ച
അനുപാതത്തില്‍
ഉദ്യോഗക്കയറ്റം
നല്കുവാന് വ്യവസായ
വകുപ്പിന്
കഴിയുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
ചെലവില്‍ ജെ. ഡി.സി
കോഴ്സിന് പോയ
ജീവനക്കാര്‍ ആരെങ്കിലും
ഇൻഡസ്ട്രീസ്
സബോർഡിനേറ്റ് സർവീസില്‍
ജൂനിയര്‍ സഹകരണ
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം നേടാതെ
മിനിസ്റ്റീരിയൽ
സബോർഡിനേറ്റ് സർവീസ്
ഓപ്റ്റ് ചെയ്താല്‍
അവരുടെ പക്കല്‍ നിന്നും
ജെ. ഡി.സി കോഴ്സിനു പോയ
കാലയളവിലെ ശമ്പളം
അടക്കമുള്ള ചെലവുകള്‍
തിരികെ പിടിക്കുമെന്ന്
നിഷ്കര്‍ഷിക്കുന്ന
സര്‍ക്കാര്‍ ഉത്തരവുകളോ
സര്‍ക്കുലറുകളോ
13.12.2017 നു മുന്‍പ്
നിലവിലുണ്ടെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
വ്യവസായ
വകുപ്പു
ജീവനക്കാര്‍ക്കാകെ
നിയമപ്രകാരം
ലഭിച്ചിരുന്ന
സര്‍ക്കാര്‍ ചെലവിലുള്ള
ജെ. ഡി.സി പരിശീലനം
നിഷേധിക്കുകയും അതുവഴി
അവര്‍ക്കു ലഭിച്ചിരുന്ന
ഉദ്യോഗക്കയറ്റം
നിഷേധിക്കുവാനും
ഇടയാക്കിയ 13.12.2017ലെ
സ.ഉ (കൈ) നമ്പര്‍
119/2017/വ്യവ ഉത്തരവ്
പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട്
സര്‍ക്കാരിന്
ജീവനക്കാരുടെ സംഘടനകള്‍
നിവേദനം
നല്‍കിയിട്ടുണ്ടോ;
(എഫ്)
ഫിഷറീസ്
വകുപ്പ്, ക്ഷീര വികസന
വകുപ്പ്, സഹകരണ വകുപ്പ്
എന്നീ വകുപ്പുകളില്‍
സമാന തസ്തികയിലുള്ള
ജീവനക്കാര്‍ക്ക്
സര്‍ക്കാര്‍ ചെലവില്‍
ജെ. ഡി.സി പരിശീലനം
ലഭിക്കുകയും അതുവഴി
ക്രമപ്രകാരം
ഉദ്യോഗക്കയറ്റം
ലഭിക്കുകയും
ചെയ്യുമ്പോള്‍ വ്യവസായ
വകുപ്പില്‍
വര്‍ഷങ്ങളായി
ജീവനക്കാര്‍ക്ക്
ലഭിച്ചിരുന്ന
ആനുകൂല്യമാണ്
നിഷേധിക്കപ്പെട്ടിരിക്കുന്നത്
എന്ന ജീവനക്കാരുടെ
സംഘടനകളുടെ നിവേദനം
പരിശോധിച്ച് കൈക്കൊണ്ട
നടപടികള്‍
വിശദീകരിക്കുമോ?
സിഡ്കോ
എം ഡി ആയിരുന്ന സജി
ബഷീറിനെതിരെ അന്വേഷണം
2043.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായവകുപ്പിന്
കീഴിലെ പൊതുമേഖലാ
സ്ഥാപനമായ സിഡ്കോയുടെ
മാനേജിംഗ്
ഡയറക്ടറായിരുന്ന ശ്രീ.
സജി ബഷീര്‍ ഏതു മുതല്‍
ഏതു വരെ കാലയളവിലാണ്
പ്രസ്തുത സ്ഥാപനത്തിലെ
മാനേജിംഗ് ഡയറക്ടറായി
സേവനം നടത്തിയത് ;
(ബി)
ശ്രീ.
സജീ ബഷീര്‍ സിഡ്കോയുടെ
മാനേജിംഗ്
ഡയറക്ടറായിരുന്ന
കാലയളവില്‍ നടന്ന
എന്തെല്ലാം
ക്രമക്കേടുകളിന്മേല്
അദ്ദേഹത്തിനെതിരെ
അന്വേഷണം ആവശ്യപ്പെട്ട്
വ്യവസായ വകുപ്പ്
വിജിലന്‍സിനും
പോലീസിനും പരാതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച് വ്യവസായ
വകുപ്പ് ഏതെല്ലാം
തീയതികളില്‍
വിജിലന്‍സിന് പരാതികള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതില്‍
എത്ര പരാതികളില്‍
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടെന്നും
ശ്രീ. സജീ ബഷീര്‍
നടത്തിയ ക്രമക്കേടുകള്‍
മുഖേന സിഡ്കോയ്ക്ക്
എന്തുമാത്രം സാമ്പത്തിക
നഷ്ടം
ഉണ്ടായിട്ടുണ്ടെന്നും
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
അതു സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തോന്നയ്ക്കൽ ലൈഫ് സയൻസ്
പാർക്ക്
2044.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെഎസ്ഐഡിസി
നടപ്പാക്കുന്ന
തോന്നയ്ക്കല്‍ ലൈഫ്
സയന്‍സ് പാര്‍ക്കിന്റെ
ആദ്യ ഘട്ട
വികസനത്തിനായി എത്ര
ഏക്കര്‍ ഭൂമി പ്രസ്തുത
ഏജന്‍സിക്ക്
ഏറ്റെടുത്ത്
കൈമാറിയിട്ടുണ്ട്;
(ബി)
ഇപ്രകാരം
കൈമാറിയ ഭൂമിയ്ക്ക്
സ്റ്റാമ്പ് ഡ്യൂട്ടി
ഇനത്തില്‍ ഇളവ്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
നിര്‍മ്മാണ
മേഖലയിലുണ്ടായ പ്രതിസന്ധി
2045.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനനിര്‍മ്മാണ
സാമഗ്രികളുടെ
അനിയന്ത്രിതമായ
വിലക്കയറ്റം
സര്‍ക്കാരിന്റെ ശ്രദ്ധ
യിൽപ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണ
മേഖലയിലുണ്ടായ
പ്രതിസന്ധി
പരിഹരിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണ
സാമഗ്രികളുടെ
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വിശദമാക്കാമോ?
ദേവികുളം
മണ്ഡലത്തില്‍
വ്യവസായവകുപ്പിന്‍െറ പുതിയ
സംരംഭങ്ങള്‍
2046.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
വ്യവസായവകുപ്പ് പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ വ്യവസായ
വകുപ്പിന്റെ സ്ഥലം
2047.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
വ്യവസായ വകുപ്പിന്റെയും
ഖാദി &വില്ലേജ്
ഇന്‍ഡസ്ട്രീസിന്റെയും
ഉടമസ്ഥതയിലുള്ള
സ്ഥലത്തിന്റെ വിശദവിവരം
പ്ലോട്ട് തിരിച്ച് എത്ര
സെന്റുകള്‍
വീതമുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
നിലവില്‍ ഉപയോഗിക്കാതെ
കിടക്കുന്ന സ്ഥലം
ഏതൊക്കെയെന്നും അവയുടെ
അളവുകള്‍ എത്രയെന്നും
വിശദമാക്കുമോ;
(സി)
ഉപയോഗിച്ചിട്ടുള്ള
സ്ഥലങ്ങളില്‍ ഏതൊക്കെ
സ്ഥാപനങ്ങളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
വ്യവസായം
ആരംഭിക്കുന്നതിന്
നല്കിയ ഭൂമി, ഉടമകള്‍
കൈമാറ്റം
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
നിയമപരമല്ലാത്ത
കൈമാറ്റം
നടന്നിട്ടുണ്ടോ;
ഇതിന്മേല് സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നിലമ്പൂരിലെ
വ്യവസായ പദ്ധതികൾ
2048.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍
വ്യവസായ എസ്റ്റേറ്റിന്
അനുയോജ്യമായ സ്ഥലം
ലഭ്യമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
നിലമ്പൂര്‍
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട്
നിലമ്പൂരില്‍ വെച്ച്
നടന്ന യോഗത്തിന്റെ
തുടര്‍നടപടികള്‍
എന്തൊക്കെയാണ്
വിശദമാക്കാമോ;
(സി)
ബാംബു
കോര്പ്പറേഷന്,
ഫോറസ്റ്റ്
ഇന്‍ഡസ്ട്രീസ്
ട്രാവന്‍കൂര്‍ എന്നീ
സ്ഥാപനങ്ങള്‍ക്ക്
നിലമ്പൂരില്‍ വ്യവസായ
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
ഇൻസ്ട്രമെന്റേഷന്‍
ലിമിറ്റഡ് കമ്പനി
2049.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
സ്വകാര്യവല്ക്കരിക്കാന്
തീരുമാനിച്ച
പാലക്കാട്ടെ
ഇൻസ്ട്രമെന്റേഷന്‍
ലിമിറ്റഡ് കമ്പനി
ഏറ്റെടുത്ത്
നടത്തുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായുളള നടപടികള്‍
ഏത് ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
കമ്പനി
ഏറ്റെടുക്കുന്നതിന്
മുമ്പ് ജീവനക്കാര്‍ക്ക്
നല്‍കാനുളള കുടിശ്ശിക
ബാധ്യത കേന്ദ്രം
ഏറ്റെടുക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
അതിന്മേലുളള കേന്ദ്ര
സര്‍ക്കാര്‍ പ്രതികരണം
എന്താണെന്ന്
വ്യക്തമാക്കാമോ?
ക്വാറി
ഉത്പന്നങ്ങള്‍
2050.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണമേഖലയില്‍
ഉപയോഗിക്കുന്ന ക്വാറി
ഉത്പന്നങ്ങള്‍ക്ക്
ഏകപക്ഷീയമായി ക്വാറി
ഉടമകള്‍
വിലവര്‍ദ്ധിപ്പിക്കുന്നത്
മൂലം
ആവശ്യക്കാര്ക്കുണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്വാറി
ഉത്പന്നങ്ങളുടെ
വിലനിയന്ത്രിക്കുന്നതിനോ
ഏകീകരിക്കുന്നതിനോ
സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ;എങ്കില്‍
അമിതവില
നിയന്ത്രിക്കുന്നതിന് ഈ
മേഖലയില്‍ സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനം
എന്തെല്ലാമാണ്;അമിത വില
ഈടാക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്നറിയിക്കാമോ;
ക്വാറി
ഉല്‍പ്പന്നങ്ങളുടെ വില
2051.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്വാറി
ഉല്‍പ്പന്നങ്ങള്‍ക്ക്
ഒരേ ജില്ലയില്‍ തന്നെ
പല വില ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ക്വാറി
ഉല്‍പ്പന്നങ്ങളുടെ
വിലകള്‍
നിശ്ചയിക്കുന്നതിന്
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
ജില്ലാ
ദുരന്തനിവാരണ
അതോറിറ്റിയുടെ
നിര്‍ദ്ദേശമനുസരിച്ച്
വയനാട് ജില്ലയില്‍ എത്ര
ക്വാറികളുടെ
പ്രവര്‍ത്തനം നിര്‍ത്തി
വച്ചിട്ടുണ്ട് എന്ന
വിവരം അറിയിക്കാമോ;
(ഡി)
ക്വാറി
ഉല്‍പ്പന്നങ്ങള്‍ക്ക്
അമിത വില ഈടാക്കുന്ന
ക്വാറി
നടത്തിപ്പുകാര്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
ഇതിനകം
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വീക്ഷണം
കെെത്തറി നെയ്ത് സഹകരണ സംഘം
പുനരാരംഭിക്കാന്‍ നടപടി
2052.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങല്‍
മണ്ഡലത്തിലെ ആലംകോട്
ആസ്ഥാനമായി
പ്രവര്‍ത്തിച്ചിരുന്നതും
ജപ്തി ഭീഷണി
നേരിട്ടതുമായ 'വീക്ഷണം
കെെത്തറി നെയ്ത് സഹകരണ
സംഘം' പ്രവര്‍ത്തനം
പുനരാരംഭിക്കുന്ന നടപടി
ഏതു ഘട്ടത്തിലാണ്;
വിശദമാക്കുമോ?
കൈത്തറി
മേഖലയുടെ നവീകരണവും ഉല്പന്ന
വൈവിധ്യവല്‍ക്കരണവും
2053.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയുടെ നവീകരണത്തിനും
ഉല്പന്ന
വൈവിധ്യവല്‍ക്കരണത്തിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച് വരുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
2017-18 സാമ്പത്തിക
വര്‍ഷം ഇതിനായി എത്ര
കോടി രൂപ
വകയിരുത്തിയിട്ടുണ്ടായിരുന്നു
;
(ബി)
പുതുതായി
കൈത്തറി വ്യവസായം
തുടങ്ങാന്‍
ആഗ്രഹിക്കുന്നവര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
കൈത്തറി വകുപ്പ്
ചെയ്തുകൊടുക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
കൈത്തറി
വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള
പദ്ധതികള്‍
2054.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
എന്തെല്ലാം പദ്ധതികളാണ്
2018-19 ലെ ബഡ്ജറ്റില്‍
നിര്‍ദ്ദേശിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
കൈത്തറി
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
വേണ്ടി പുതിയ പദ്ധതികളോ
പാക്കേജുകളോ
ബഡ്ജറ്റില്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
സംഘങ്ങള്‍ക്ക്
ഉത്പാദനോപാധികള്‍
ലഭിക്കുന്നതിനു്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദീകരിക്കുമോ?
കെെത്തറി
വ്യവസായ മേഖലയുടെ
പുനരുദ്ധാരണം
2055.
ശ്രീ.കെ.കുഞ്ഞിരാമന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെെത്തറി വ്യവസായ
മേഖലയുടെ
പുനരുദ്ധാരണത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളത്
എന്നറിയിക്കാമോ;
(ബി)
കെെത്തറിയുടെ
മൊത്തം ഉല്പാദനമൂല്യം
ഉയര്‍ത്തുന്നതിനും
ശരാശരി തൊഴില്‍
ദിനങ്ങളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(സി)
കേരള
കെെത്തറിയുടെ മഹത്തായ
പാരമ്പര്യം
സംരക്ഷിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനുമായി
എന്തെല്ലാം പ്രചരണ
പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുളളത്;
(ഡി)
കെെത്തറി
മേഖലയില്‍ സംരംഭകത്വവും
തൊഴിലവസരങ്ങളും
സൃഷ്ടിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
കെെത്തറി
വ്യവസായത്തിന്റെ വികസനം
2056.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെെത്തറി
വ്യവസായത്തിന്റെ
വികസനത്തിനായി
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കെെത്തറി
വസ്ത്രങ്ങളുടെ വിപണനം
ശക്തിപ്പെടുത്തുന്നതിനായി
കെെത്തറി ഉത്പന്നങ്ങളെ
ജി. എസ്. ടി.യില്‍
നിന്നും
ഒഴിവാക്കുന്നതിന്
വകുപ്പ് മുൻകൈയെടുത്ത്
നടപടി സ്വീകരിക്കുമോ?
ചിറ്റൂര്‍
താലൂക്കിലെ കൈത്തറി വികസനം
2057.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ചിറ്റൂര്‍
താലൂക്കില്‍ കൈത്തറി
വികസനത്തിനായി കഴിഞ്ഞ
അഞ്ച് വര്‍ഷം
നടപ്പിലാക്കിയ
പദ്ധതികളും തുകയും
ബ്ലോക്ക്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
ചിറ്റൂരിലെ
കൈത്തറി മേഖല നേരിടുന്ന
പ്രധാന വെല്ലുവിളികള്‍
എന്തൊക്കെയാണെന്നും
കൈത്തറി മാത്രം
ആശ്രയിച്ച് ജീവിക്കുന്ന
എത്ര കുടുംബങ്ങള്‍ ഈ
നിയോജക മണ്ഡലത്തില്‍
ഉണ്ടെന്നും
അറിയിക്കുമോ;
(സി)
ചിറ്റൂർ
നിയോജക മണ്ഡലത്തിൽ എത്ര
നെയ്ത്ത് സഹകരണ
സംഘങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പരമ്പരാഗത മേഖലയെ
മുന്നോട്ട്
കൊണ്ടുവരുവാന്‍
എന്തൊക്കെ പദ്ധതികളാണ്
വരുന്ന അഞ്ച് വര്‍ഷം
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിനായി എന്തൊക്കെ
കേന്ദ്രാവിഷ്കൃത
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ഇ)
ഉല്പന്ന
വൈവിധ്യവല്‍ക്കരണത്തിനുള്ള
കര്‍മ്മ പദ്ധതി
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര-കണ്ടിയൂരിലെ
പ്രവര്‍ത്തനം നിലച്ച കൈത്തറി
വ്യവസായ യൂണിറ്റ്
T 2058.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നഗരസഭയില്‍ സ്ഥിതി
ചെയ്യുന്ന കണ്ടിയൂരിലെ
പ്രവര്‍ത്തനം നിലച്ച
കൈത്തറി വ്യവസായ
യൂണിറ്റിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലം
ഉപയോഗപ്രദമാക്കാന്‍
ഏതെങ്കിലും പദ്ധതി
ആവിഷ്ക്കരിക്കുന്നുണ്ടോ;
(സി)
ഈ
സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം നിലവില്‍
ആര്‍ക്കാണെന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കായിക
മേഖലയുടെ വികസനത്തിനായി
പദ്ധതികള്‍
2059.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായിക മേഖലയുടെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഉന്നത
നിലവാരമുള്ള
സ്പോര്‍ട്സ് അടിസ്ഥാന
സൗകര്യങ്ങള്‍
ഉണ്ടാക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ച് വരുന്ന
നടപടികള്‍ അറിയിക്കുമോ
;
(സി)
സ്പോര്‍ട്സ്
അടിസ്ഥാന സൗകര്യ
വികസനത്തിനായി
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിള്‍
രൂപീകരിക്കുന്നതിന്
നീക്കമുണ്ടോ;വ്യക്തമാക്കുമോ
?
സ്മൈല്‍
പദ്ധതി
2060.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
വകുപ്പിന്റെ കീഴില്‍
സ്മൈല്‍ എന്ന പേരില്‍
നടപ്പിലാക്കി വരുന്ന
പദ്ധതിയില്‍
ഗുണഭോക്താക്കളെ
നിശ്ചയിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
സ്മൈല്‍
പദ്ധതിപ്രകാരം പാറശ്ശാല
നിയോജകമണ്ഡലത്തില്‍
ഏതെങ്കിലും
പ്രോജക്ടുകള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശം നല്‍കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ
ശേഷം, സ്മൈല്‍ പദ്ധതി
പ്രകാരം നടപ്പിലാക്കി
വരുന്ന പ്രവൃത്തികള്‍
ഏതൊക്കെയാണെന്നുളള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കായിക
മേഖലയുടെ ഉന്നമനത്തിനായി
പദ്ധതികള്‍
2061.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായിക മേഖലയുടെ
ഉന്നമനത്തിനായി
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്നു
എന്ന് വിശദമാക്കാമോ;
(ബി)
കോതമംഗലം
മണ്ഡലത്തില്‍ പുതുതായി
സ്റ്റേഡിയമടക്കമുള്ള
എന്തെങ്കിലും കായിക
വികസന പദ്ധതികള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സ്പോര്‍ട്സ്
ഇന്‍ഫ്രാസ്ട്രക്ചര്‍
മാനേജ്മെന്റ് സര്‍വ്വീസസ്
കമ്പനി
2062.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായിക മേഖലയിലെ
അടിസ്ഥാനസൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
സ്പോര്‍ട്സ്
ഇന്‍ഫ്രാസ്ട്രക്ചര്‍
മാനേജ്മെന്റ്
സര്‍വ്വീസസ് കമ്പനി
എന്ന പേരില്‍
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിള്‍
സ്ഥാപിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
എസ്.പി.വി.
സ്ഥാപിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
സ്പോര്‍ട്സ്
ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനിയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;വിശദാംശം
നല്‍കുമോ?
ഗ്രാമീണമേഖലയിലെ
കായിക വികസനം
2063.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണമേഖലയില്‍
കൂടുതല്‍ കായിക
പ്രതിഭകളെ
കണ്ടെത്തുന്നതിനും
അവര്‍ക്ക് വിദഗ്ദ്ധ
പരിശീലനം
നല്‍കുന്നതിനും
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
സര്‍ക്കാര്‍
ശ്രമിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
ഗ്രാമീണ
മേഖലയില്‍ കൂടുതല്‍
കളിസ്ഥലങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതി നിലവിലുണ്ടോ ; ഈ
പദ്ധതി പ്രകാരം ഇതേവരെ
ഗ്രാമീണ മേഖലയില്‍ എത്ര
കളി സ്ഥലം
നിര്‍മ്മിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
കൂടുതല്‍
കളിസ്ഥലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ സ്പോര്‍ട്ട്സ്
കൗണ്‍സില്‍ പ്രവർത്തനം
2064.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍
സ്പോര്‍ട്ട്സ്
കൗണ്‍സിലിന് കീഴില്‍
എത്ര കോച്ചുമാരും,
ഹോസ്റ്റലുകളും
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
മാതിരപ്പിള്ളി ഗവണ്മെന്റ്
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ സ്പോര്‍ട്സ്
ഹോസ്റ്റല്‍
2065.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ നൂറ്
വര്‍ഷത്തിലധികം
പഴക്കമുളളതും
വര്‍ഷങ്ങളായി സംസ്ഥാന
സ്കൂള്‍ കായിക
മേഖലയില്‍ ഒന്നാം
സ്ഥാനത്ത്
എത്തുന്നതുമായ
മാതിരപ്പിള്ളി
ഗവണ്മെന്റ്
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂളില്‍
ഒരു സ്പോര്‍ട്സ്
ഹോസ്റ്റല്‍ വേണമെന്ന
ആവശ്യമുന്നയിച്ചുകൊണ്ടുള്ള
നിവേദനം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാന
സ്കൂള്‍ കായിക മേളയിലും
ദേശിയ മേളയിലും
ഇവിടുത്തെ കുട്ടികള്‍
നിരവധി മെഡലുകള്‍
വാരിക്കൂട്ടിയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സ്കൂളിലെ ഒരു കട്ടി
ഒളിംപിക്സ് ട്രയല്‍സിന്
യോഗ്യത നേടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നിലവില്‍
ഈ സ്കൂളില്‍
സ്പോര്‍ട്സ് ഹോസ്റ്റല്‍
ഇല്ലാത്തതിനാല്‍
കുട്ടികള്‍ വന്‍തുക
ചെലവാക്കി പ്രൈവറ്റ്
ഹോസ്റ്റലുകളെ
ആശ്രയിക്കേണ്ടി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ദേശീയ
സംസ്ഥാന കായിക
മേഖലയില്‍
തുടര്‍ച്ചയായി
തിളക്കമാര്‍ന്ന നേട്ടം
കൈവരിക്കുകയും
ഒളിമ്പിക്സ്
ട്രയല്സിനടക്കം യോഗ്യത
നേടുകയും ചെയ്തിട്ടുള്ള
പ്രസ്തുത സ്കൂളിലെ
കുട്ടികളുടെ കായിക
ഉന്നമനത്തിനായി
സ്കൂളില്‍ സ്പോര്‍ട്സ്
ഹോസ്റ്റല്‍
ആരംഭിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെയും
സ്പോര്‍ട്സ് സ്കൂളുകളുടെയും
പ്രവര്‍ത്തനം
2066.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ നിലവിലെ
സ്ഥിതി അവലോകനം
ചെയ്തിട്ടുണ്ടോ;
ഹോസ്റ്റലുകളില്‍
നല്കുന്ന
ഭക്ഷണത്തെക്കുറിച്ചും
മറ്റ്
സൗകര്യങ്ങളെക്കുറിച്ചും
ഉണ്ടാകുന്ന വ്യാപക
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കായിക
വകുപ്പിന് കൈമാറിയ മൈലം
ജി.വി.രാജാ സ്പോര്‍ട്സ്
സ്കൂള്‍, കണ്ണൂര്‍
സ്പോര്‍ട്സ് ഡിവിഷന്
എന്നീ വിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
സ്പോര്‍ട്സ്
സ്കൂളുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
എല്ലാ പഞ്ചായത്തിലും
സ്റ്റേഡിയം
2067.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
താരങ്ങളെ
വളര്‍ത്തിയെടുക്കുന്നതിനായി
എല്ലാ പഞ്ചായത്തിലും
സ്റ്റേഡിയം എന്ന കായിക
വകുപ്പിന്റെ പദ്ധതി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ ഏതൊക്കെ
സ്റ്റേഡിയത്തിനാണ് ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഫണ്ട്
അനുവദിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
പഞ്ചായത്ത്
സ്റ്റേഡിയങ്ങള്‍ക്ക്
സ്റ്റേഡിയം
നവീകരണത്തിന് ഫണ്ട്
അനുവദിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പഞ്ചായത്ത്
മെെതാനങ്ങള്‍
നവീകരിക്കുന്നതിന് പദ്ധതികള്‍
2068.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്ത്
മെെതാനങ്ങള്‍
നവീകരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
പഞ്ചായത്ത്
മെെതാനങ്ങള്‍
നവീകരിക്കുന്നതിന്
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ ഉണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആറ്റിങ്ങല്‍
മണ്ഡലത്തിലെ പഞ്ചായത്ത്
സ്റ്റേഡിയം
2069.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
കിളിമാനൂര്‍, പോങ്ങനാട്
പഞ്ചായത്ത് സ്റ്റേഡിയം
നവീകരിക്കണമെന്ന
നിവേദനം കായിക
വകുപ്പിന്
ലഭ്യമായിട്ടുണ്ടോ;
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
എളങ്കുന്നപ്പുഴ
സാന്താക്രൂസ് ഗ്രൗണ്ട് മിനി
സ്റ്റേഡിയം
2070.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
എളങ്കുന്നപ്പുഴ
സാന്താക്രൂസ്
ഗ്രൗണ്ടില്‍ മിനി
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
ബജറ്റില്‍ പ്രഖ്യാപനം
നടത്തിയിരുന്നുവോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കുമെന്നും,
ആയതിലേയ്ക്കായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ എന്താണെന്നും
വിശദമാക്കാമോ?
ദേശീയ
അന്തര്‍ദേശീയ കായിക മേളയിലെ
വിജയികള്‍ക്ക് സര്‍ക്കാര്‍
ജോലി
2071.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
അന്തര്‍ദേശീയ കായിക
മേളകളില്‍
വിജയികളാകുന്നവര്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
ജോലി നല്കുന്ന പദ്ധതി
പ്രകാരം കഴിഞ്ഞ 5
വര്‍ഷം കൊണ്ട് എത്ര
പേര്‍ക്ക് തൊഴില്‍
നല്‍കിയിട്ടുണ്ട് എന്ന്
വര്‍ഷം തിരിച്ചും
ഏതൊക്കെ വകുപ്പുകളിലാണ്
ജോലി നല്‍കിയിട്ടുള്ളത്
എന്ന് ഇനം തിരിച്ചും
പട്ടിക ലഭ്യമാക്കാമോ ;
(ബി)
ദേശീയ
മേളകളില്‍
സ്വര്‍ണ്ണമെഡല്‍
കരസ്ഥമാക്കുന്നവര്‍ക്ക്
സംസ്ഥാന
സര്‍ക്കാരിന്റേയോ പൊതു
മേഖലാ സ്ഥാപനങ്ങളുടെയോ
ജോലി നല്‍കുമെന്ന
പ്രഖ്യാപനം
എല്ലാവര്‍ഷവും
നടപ്പാക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും പ്രത്യേക
നിയമന സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
ഗെയിംസ്
ഇനങ്ങളില്‍ ദേശീയ
തലത്തില്‍
സമ്മാനാര്ഹരാകുകയോ
അന്തര്‍ദേശീയ തലത്തില്‍
മത്സരിക്കുകയോ
ചെയ്യുന്നവര്‍ക്കായി
സര്‍ക്കാര്‍
വകുപ്പുകളിലോ പൊതുമേഖലാ
സ്ഥാപനങ്ങളിലോ ജോലി
നല്കാന് പ്രത്യേക
പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
നിലമ്പൂര്‍
മണ്ഡലത്തില്‍ അഡ്വഞ്ചര്‍
സ്പോര്‍ട്സ്
2072.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തില്‍
അഡ്വഞ്ചര്‍
സ്പോര്‍ട്സ്
പ്രോത്സാഹിപ്പിക്കുന്നതിനായി
ഏതെങ്കിലും പദ്ധതി
ആവിഷ്കരിക്കുമോ;വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
മണ്ഡലത്തില്‍ കഴിഞ്ഞ
ബജറ്റില്‍ അനുവദിച്ച
മിനിസ്റ്റേഡിയ
നിര്‍മ്മാണത്തിന്റെ
നടപടിക്രമങ്ങള്‍ ഏത്
വരെ ആയെന്ന്
വിശദമാക്കാമോ; നടപടി
വേഗത്തിലാക്കാന്‍
നിർദ്ദേശം നൽകുമോ;
വിശദമാക്കാമോ?
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
കായികപരമായ മികവ്
2073.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി,
പട്ടികവര്‍ഗ്ഗത്തില്‍പെട്ട
വിദ്യാര്‍ത്ഥികളുടെ
കായികപരമായ മികവ്
ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്
കായിക വകുപ്പ്
എന്തെങ്കിലും
തരത്തിലുളള പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
എന്താണെന്ന്
വ്യക്തമാക്കാമോ?
കായികതാരങ്ങള്‍ക്ക്
സമ്മാനതുക
2074.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധതല
മത്സരങ്ങളില്‍
സംസ്ഥാനത്തെ
പ്രതിനിധീകരിച്ച്
വിജയിച്ച കായിക
താരങ്ങള്‍ക്ക്
സമ്മാനത്തുക ഇനത്തില്‍
എത്ര തുക ഈ സര്‍ക്കാര്‍
അധികാരമേറ്റപ്പോള്‍
നല്‍കാനുണ്ടായിരുന്നു;
(ബി)
പ്രസ്തുത
തുക വിതരണം
ചെയ്യുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ
?
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡും യുവജന
നയവും
2075.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡ്
നിലവില്‍ വന്നത്
എന്നാണ്; എന്തൊക്കെ
ചുമതലകളാണ് യുവജനക്ഷേമ
ബോര്‍ഡിന് ഉള്ളത്;
(ബി)
യുവജന
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്;
എന്തൊക്കെ നടപടികളാണ്
ഇതുവഴി നടപ്പാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
(സി)
യുവജനങ്ങള്‍
കൂടുതലായി മദ്യത്തിനും
മയക്കുമരുന്നിനും
അടിമപ്പെടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
യുവജനങ്ങളെ മദ്യത്തില്‍
നിന്നും മയക്കു
മരുന്നില്‍ നിന്നും
രക്ഷപെടുത്താന്‍
എന്തൊക്കെ നടപടികളാണ്
യുവജനക്ഷേമ ബോര്‍ഡ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
യുവജനക്ഷേമ
ബോര്‍ഡ് നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
2076.
ശ്രീ.എ.
എന്‍. ഷംസീര്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ബാബു
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജനങ്ങളുടെ
സര്‍ഗ്ഗശേഷിയും
കര്‍മ്മശേഷിയും
പ്രോത്സാഹിപ്പിക്കുന്നതിനായി
കേരള സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡ്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്; അവയുടെ
വിശദാംശം നല്‍കുമോ;
(ബി)
അഭിപ്രായ
സ്വാതന്ത്ര്യത്തിന്
നേരെയും ആവിഷ്കാര
സ്വാതന്ത്ര്യത്തിന്
നേരെയും സംസ്ഥാനത്തെ
ചില കേന്ദ്രങ്ങള്‍
ഭീഷണിയുയര്‍ത്തുന്ന
സാഹചര്യത്തില്‍,
അഭിപ്രായ സ്വാതന്ത്ര്യ
സംരക്ഷണത്തിനായി
യുവജനക്ഷേമ ബോര്‍ഡ്
നടപ്പാക്കുന്ന ദേശീയ
യൂത്ത് കണ്‍കോഡ്
പരിപാടിയുടെ വിശദാംശം
അറിയിക്കാമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കൂടി
പങ്കാളിത്തത്തില്‍
നടത്തുന്ന യുവജനങ്ങളുടെ
കഴിവു
വിനിയോഗിക്കാനുള്ള
പദ്ധതിയായ 'യുവശക്തി'
യുടെ വിശദാംശം
നല്‍കുമോ?
ദേശീയ
യൂത്ത് കോണ്‍കോഡ് 2018
2077.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദേശീയ
യൂത്ത് കോണ്‍കോഡ് 2018
എന്ന പേരില്‍ ഒരു
വര്‍ഷം
നീണ്ടുനില്‍ക്കുന്ന
പരിപാടി യുവജനക്ഷേമ
ബോര്‍ഡ്
സംഘടിപ്പിക്കുന്നുണ്ടോ
; വിശദാംശം നല്‍കുമോ?
പള്ളുരുത്തി
ആശുപത്രിയുടെ എതിര്‍വശത്തുള്ള
കോര്പ്പറേഷന് ഗ്രൗണ്ട്
2078.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എറണാകുളം
ജില്ലയിലെ പള്ളുരുത്തി
ആശുപത്രിയുടെ
എതിര്‍വശത്തുള്ള
കോര്പ്പറേഷന്
ഗ്രൗണ്ട്
പൊതുജനങ്ങള്‍ക്കും
യുവജനങ്ങള്‍ക്കും
ഉപകാരപ്രദമായ രീതിയില്‍
നവീകരിക്കുന്നതിനായി
നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?