സഹകരണ
മേഖലയിൽ നോട്ടുനിരോധനം
2125.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ടുനിരോധനം
സഹകരണമേഖലയെ ഏതൊക്കെ
തരത്തില്‍
ബാധിച്ചുവെന്ന് കഴിഞ്ഞ
ഒരു വര്‍ഷത്തെ
അനുഭവത്തിന്റെ
അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ബി)
നോട്ടുനിരോധനം
മൂലമുള്ള കെടുതികളെ
അതിജീവിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
നോട്ടു
നിരോധനം മൂലമുള്ള
ക്ഷീണം
മറികടക്കുന്നതിന്
പ്രഖ്യാപിച്ച നടപടികള്‍
എത്രത്തോളം ഫലം
കണ്ടുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സഹകരണ
കോണ്‍ഗ്രസ്സ് മുന്നോട്ട്
വച്ച നിര്‍ദ്ദേശങ്ങള്‍
2126.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈയിടെ
നടന്ന സഹകരണ
കോണ്‍ഗ്രസ്സ്,സഹകരണ
മേഖലയെ
ശക്തിപ്പെടുത്തുന്നതിന്
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
മുന്നോട്ട് വച്ചതെന്ന്
വിശദമാക്കാമോ;
(ബി)
സഹകരണ
മേഖലയിലെ ജീവനക്കാരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിലേക്കായി
സഹകരണ ആഡിറ്റ് സംവിധാനം
ഉടച്ചുവാര്‍ക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
സഹകരണ
കോണ്‍ഗ്രസ്സ് എത്ര
വര്‍ഷം കൂടുമ്പോഴാണ്
നടക്കുന്നതെന്നും
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി സഹകരണ
വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതി
2127.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി
വിദ്യാലയങ്ങളെ
നവീകരിക്കുന്നതിന്
സഹകരണ വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതിയുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി എന്ന്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സഹകരണവിജിലന്സിന്റെ
പ്രവര്‍ത്തനം
2128.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണമേഖലയിലെ
അഴിമതിയും തട്ടിപ്പും
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
സഹകരണ
വിജിലന്‍സിന്റെ
പ്രവര്‍ത്തനം
തൃപ്തികരമാണോ;
അല്ലെങ്കില്‍ പ്രസ്തുത
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
ഊര്ജ്ജിതപ്പെടുത്തുവാനുള്ള
നടപടി സ്വീകരിക്കുമോ?
'നിക്ഷേപ
ഗ്യാരന്റി സ്കീം'
2129.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സഹകരണമേഖലയെ
ശക്തിപ്പെടുത്തുന്നതിനായി
'നിക്ഷേപ ഗ്യാരന്റി
സ്കീം'
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതിലൂടെ എത്ര കോടി
രൂപയുടെ നിക്ഷേപസമാഹരണം
നടത്താന്‍
കഴിഞ്ഞിട്ടുണ്ട്;
(ബി)
പ്രസ്തുത
കാലയളവില്‍ സഹകരണ
റിസ്ക് ഫണ്ട് പദ്ധതി
പ്രകാരം എത്രപേര്‍ക്ക്
ധനസഹായം
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
റിസ്ക് ഫണ്ട് പദ്ധതി
സഹകരണ മേഖലയുടെ
വിശ്വാസ്യത
നിലനിര്‍ത്താന്‍
സഹായിച്ചു എന്നത്
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ ?
കെ
എസ് ആ൪ ടി സി പെന്ഷന്-
സഹകരണ ബാങ്കുകൾ വഴി .
2130.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദുരിതമനുഭവിക്കുന്ന
കെ എസ് ആ൪ ടി സി
പെന്‍ഷന്‍കാര്‍ക്ക്
സഹകരണ ബാങ്കുകളും മറ്റു
സഹകരണ സ്ഥാപനങ്ങളും വഴി
പെന്ഷന്
നല്കുവാനുള്ള പദ്ധതി
എന്നു നടപ്പിലാക്കി;
(ബി)
ആയതുവഴി
എത്ര
പെന്‍ഷന്‍കാര്‍ക്ക്
പെന്ഷന് ലഭിയ്ക്കും
എന്നും ഇവര്‍ക്ക് സഹകരണ
സ്ഥാപനങ്ങള്‍ പെന്ഷന്
നല്കുന്നതു
സംബന്ധിച്ച്
സര്‍ക്കാര്‍ നല്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെന്നും
(നിര്‍ദ്ദേശങ്ങളുടെ
പകര്‍പ്പു സഹിതം)
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സര്‍ക്കാര്‍
നിര്‍ദ്ദേശം
നടപ്പാക്കാനായി സഹകരണ
ബാങ്കിന് സര്‍ക്കാര്‍
നല്‍കേണ്ടി വരുന്ന തുക
എത്ര;
(ഡി)
സഹകരണ
സ്ഥാപനങ്ങളില്‍
സര്‍ക്കാര്‍
നിര്‍ദ്ദേശമായ സീറോ
ബാലന്‍സ് അക്കൗണ്ട്
എന്നത് മറികടന്ന് പല
സ്ഥാപനങ്ങളും കൂടുതല്‍
തുക ഈടാക്കിയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ഇത്തരം
പ്രവൃത്തികള്‍
തടയുവാനും
സംസ്ഥാനത്താകമാനം ഒരേ
രീതിയിലെ നടപടിക്രമം
ഉറപ്പുവരുത്താനുമായുള്ള
എന്തു നടപടികള്‍
സ്വീകരിയ്ക്കും എന്നും
വ്യക്തമാക്കുമോ?
ഹരിതം
സഹകരണം പദ്ധതി
2131.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിതം
സഹകരണം എന്ന പേരില്‍
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പദ്ധതിയിലൂടെ
ഉത്പാദിപ്പിക്കുന്ന
പച്ചക്കറികളും മറ്റും
സൂക്ഷിക്കുന്നതിനുള്ള
ഗോഡൗണ്‍ സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
റിസ്ക്
ഫണ്ട് പദ്ധതി ആനുകൂല്യം
ലഭിക്കുന്നതിലെ കാലതാമസം
2132.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ റിസ്ക് ഫണ്ട്
പദ്ധതി പ്രകാരമുള്ള
ആനുകൂല്യം
ലഭിക്കുന്നതില്‍ വലിയ
കാലതാമസം നേരിടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റിസ്ക്
ഫണ്ട് പദ്ധതിയില്‍
അംഗങ്ങളായിട്ടുള്ളവര്‍
വായ്പാ
കാലാവധിക്കുള്ളിലോ
കാലാവധി കഴിഞ്ഞ് ആറ്
മാസത്തിനുള്ളിലോ
മരണപ്പെട്ടാല്‍
ആശ്രിതര്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇപ്പോഴത്തെ
സാഹചര്യത്തില്‍,
ആനുകൂല്യം
വൈകുന്നതിന്റെ ഫലമായി
പലിശ ഇനത്തില്‍ വരുന്ന
വര്‍ദ്ധനവ് മൂലം
ആശ്രിതര്‍ക്കുണ്ടാകുന്ന
പ്രയാസങ്ങള്‍
പരിശോധിക്കുമോ;
(ഡി)
സഹകരണ
ബാങ്കുകളില്‍ നിന്ന്
ലോണെടുത്ത, റിസ്ക്
ഫണ്ടില്‍
അംഗങ്ങളല്ലാത്തവര്‍
വായ്പാ
കാലാവധിക്കുള്ളിലോ
അതിനു ശേഷമോ
മരണപ്പെട്ടാല്‍
ആശ്രിതര്‍ക്ക് ലോണ്‍
തിരിച്ചടവില്‍
ലഭിക്കുന്ന ഇളവുകളും
മറ്റ് ആനുകൂല്യങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
കേരള
ബാങ്ക്
2133.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്
റിസര്‍വ് ബാങ്കിന്റെ
അംഗീകാരം
ലഭിക്കുന്നതിന് വേണ്ടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
ബാങ്ക്
രൂപീകരണത്തോടുകൂടി
അധികം വരുന്ന
ജീവനക്കാരുടെ തൊഴില്‍
നഷ്ടപ്പെടുമെന്ന ആശങ്ക
ദൂരീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
സഹകരണ
ബാങ്കുകളുടെ കിട്ടാക്കടം
2134.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്റെ
ഭാഗമായി സഹകരണ
ബാങ്കുകളുടെ
കിട്ടാക്കടത്തിന്റെ
ശതമാനം
കുറയ്ക്കുന്നതിന്
സംസ്ഥാന സഹകരണ ബാങ്ക്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി വസ്തു ഈടുവച്ച്
പണം കടം എടുത്തിട്ട്
മുടക്കം
വരുത്തിയവര്‍ക്ക് ജപ്തി
നോട്ടീസ്
അയച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ
(സി)
റബ്ബറിന്റെയും
കാര്ഷികോല്പന്നങ്ങളുടെയും
വിലയിടിവ് മൂലം
ബുദ്ധിമുട്ടുന്ന
സാധാരണക്കാര്‍ക്ക്
കുടിശ്ശിക
അടച്ചുതീര്‍ക്കുവാന്‍
സാവകാശം നല്‍കാതെ ജപ്തി
നടപടികളിലേക്ക്
പോകുന്നത്
ഒഴിവാക്കുമോ:വ്യക്തമാക്കാമോ?
സംസ്ഥാന സഹകരണ ബാങ്ക്/ജില്ലാ
സഹകരണ ബാങ്കുകള്‍
2135.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്ക്/ജില്ലാ
സഹകരണ ബാങ്കുകള്‍
എന്നിവ വഴി ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര തുക വായ്പയായി
അനുവദിച്ചു; ബാങ്കുകള്‍
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മുന്‍സര്‍ക്കാര്‍
നല്കിയ വായ്പകളില്‍
ഇതിനകം അടയ്ക്കാത്തതും
പിരിഞ്ഞുകിട്ടാനുമുള്ള
വായ്പാതുക എത്ര എന്നും
ഈ സര്‍ക്കാര്‍
കാലയളവിലേത് എത്ര
എന്നും ബാങ്കുകള്‍
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
പിരിഞ്ഞു
കിട്ടാനുള്ള വായ്പാതുക
പിരിച്ചെടുക്കാനോ
അല്ലെങ്കില്‍
വസ്തുവകകള്‍
കണ്ടുകെട്ടാനോ ആയി
സഹകരണ വകുപ്പ് എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു; വിശദാംശം
ലഭ്യമാക്കുമോ?
സഹകരണ
ബാങ്കിൽ ക്ലാര്‍ക്ക്/കാഷ്യര്‍
തസ്തിക
2136.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ സഹകരണ
ബാങ്കിന്റെ ശാഖകളില്‍
ക്ലാര്‍ക്ക്/കാഷ്യര്‍
തസ്തിക (സൊസൈറ്റി
ക്വാട്ട)യില്‍ നിലവില്‍
നിശ്ചയിച്ചിട്ടുള്ള
ഒഴിവുകളുടെ എണ്ണം
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പിഎസ്.സി
ക്ക് റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ടോ;
(സി)
റിപ്പോര്‍ട്ടു
ചെയ്തിട്ടില്ലെങ്കില്‍
പ്രസ്തുത ഒഴിവുകള്‍
റിപ്പോര്‍ട്ടു
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
പുതിയ
സോഫ്റ്റ് വെയര്‍ സംവിധാനം
2137.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രാഥമികസഹകരണ
സംഘങ്ങളില്‍
അക്കൗണ്ടിംഗിനു് വേണ്ടി
പുതിയ സോഫ്റ്റ് വെയര്‍
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏത് സോഫ്റ്റ് വെയര്‍
ആണ് കൊണ്ട് വരുന്നത്;
അതിന്റെ പ്രധാന
സവിശേഷതകള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(സി)
പൈലറ്റ്
പദ്ധതിയായി ഈ സോഫ്റ്റ്
വെയര്‍ എവിടെയെങ്കിലും
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതുവഴി പണം
നഷ്ടപ്പെടുമെന്ന ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
കുറ്റമറ്റരീതിയില്‍
പുതിയ സോഫ്റ്റ് വെയര്‍
സംവിധാനം
നടപ്പിലാക്കുവാനും
ജനങ്ങളുടെ ആശങ്ക
അകറ്റുവാനും നടപടി
സ്വീകരിക്കുമോ?
ജില്ലാസഹകരണ
ബാങ്ക്
2138.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാസഹകരണ
ബാങ്ക് ക്ലാര്‍ക്ക് /
കാഷ്യര്‍ തസ്തികയില്‍
എത്ര പേരെ സഹകരണ
ബാങ്കുകള്‍
നിയമിച്ചിട്ടുണ്ട് ;
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ജില്ലാസഹകരണ
ബാങ്കിലേക്ക് പുതിയ
നിയമനം വേണ്ടെന്ന
തീരുമാനം സഹകരണ വകുപ്പ്
എടുത്തിട്ടുണ്ടോ;
ആയതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ജില്ലാ
ബാങ്കുകള്‍ പുതിയ
ബ്രാഞ്ചുകള്‍
ആരംഭിക്കുന്നതിനും
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിക്കുന്നതിനും
സര്‍ക്കാര്‍ നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
വ്യാജപ്രമാണങ്ങള്‍
നല്കി സഹകരണ ബാങ്കുകളില്‍
നിന്നും ലോണ്‍
2139.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കുകളുടെയും
ജില്ലാ സഹകരണ
ബാങ്കുകളുടെയും
അര്‍ബന്‍
ബാങ്കുകളുടെയും
നാളിതുവരെയുള്ള
കിട്ടാക്കടം എത്രയെന്ന്
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(ബി)
വ്യാജവിലാസം
നല്കി ലോണുകള്‍
സംഘടിപ്പിച്ചവരുടെ
പേരില്‍ നടപടികള്‍
സ്വീകരിക്കാറുണ്ടോ;
ഇത്തരത്തില്‍
നടപടിയ്ക്ക്
വിധേയരായവരുടെ
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(സി)
വ്യാജവിലാസവും,
വ്യാജപ്രമാണങ്ങളും,
വസ്തുവിന് അമിതവില
കാണിച്ചും ലോണ്‍
സംഘടിപ്പിച്ചത് വഴി
സഹകരണ ബാങ്കുകള്‍ക്ക്
ഉണ്ടായ നഷ്ടം
എത്രയെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
തത്തമംഗലം
സര്‍വീസ് സഹകരണ ബാങ്കിലെ
അഴിമതി
2140.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റൂര്‍
താലൂക്കിലെ തത്തമംഗലം
സര്‍വീസ് സഹകരണ
ബാങ്കിലെ അഴിമതി
സംബന്ധിച്ച് എന്തൊക്കെ
അന്വേഷണങ്ങളാണ് നാളിതു
വരെ നടത്തിയിട്ടുള്ളത്;
ഇതിലെ സുപ്രധാന
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഇന്നേവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍വീസ്
ഏരിയക്ക് പുറത്ത്
പ്രസ്തുത ബാങ്ക് വായ്പ
നല്‍കിയതില്‍ എന്ത്
നടപടിയാണ് സഹകരണ
വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
ഇതു സംബന്ധിച്ച്
നടത്തിയ അന്വേഷണങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ഭക്ഷണ
കാന്റീനുകള്‍ നടത്താന്‍
ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍
2141.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ
കളക്ട്രേറ്റുകള്‍,
സെക്രട്ടേറിയറ്റ്
തുടങ്ങിയ സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ ഭക്ഷണ
കാന്റീനുകള്‍ നടത്താന്‍
ക്വട്ടേഷനുകള്‍
ക്ഷണിക്കുമ്പോള്‍
ജീവനക്കാരുടെ സഹകരണ
സംഘങ്ങള്‍ക്ക് മുന്‍ഗണന
നല്കുന്ന രീതി
നിലവിലുണ്ടോ ;
(ബി)
ഇത്തരത്തില്‍
ജീവനക്കാരുടെ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങള്‍ക്ക്
കാന്റീനുകള്‍
നടത്തുന്നതിന് മുന്‍ഗണന
നല്കുന്ന കാര്യം
പരിഗണിക്കുമോ ?
ഒറ്റപ്പാലം
മണ്ഡലത്തിലെ നീതിസ്റ്റോറുകള്‍
2142.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സഹകരണ സ്ഥാപനങ്ങളെ
പുന:രുദ്ധരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
വിപണി
ഇടപെടലുകള്‍ നടത്തി
അവശ്യസാധനങ്ങളുടെ
വിലനിയന്ത്രണം
നടപ്പില്‍
വരുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
ആണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഒറ്റപ്പാലം
അസംബ്ലി
നിയോജകമണ്ഡലത്തില്‍
നിലവില്‍ എത്ര
നീതിസ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം നല്‍കാമോ;
(ഡി)
ഒറ്റപ്പാലം
മണ്ഡലത്തിലെ
നീതിസ്റ്റോറുകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍
നീതിസ്റ്റോറുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
സഹകരണ
വകുപ്പ് മുഖേന സ്മാര്‍ട്ട്
ക്ലാസ് റൂം
2143.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പ് മുഖേന
സ്കുളുകളില്
സ്മാര്‍ട്ട് ക്ലാസ് റൂം
നിര്‍മ്മിച്ചു
നല്കുന്ന പദ്ധതി ഈ
വിദ്യാഭ്യാസ
വര്‍ഷത്തില്‍
നടപ്പിലാക്കുവാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്മാര്‍ട്ട്
ക്ലാസ് റൂം
സ്ഥാപിക്കുന്നതിനുള്ള
കംപ്യൂട്ടറും അനുബന്ധ
ഉപകരണങ്ങളും
നല്‍കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വായ്പാ കുടിശ്ശിക
എഴുതിത്തള്ളുന്നതിന് നടപടി
2144.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഗുരുതരമായ
രോഗം ബാധിച്ച് യാതന
അനുഭവിക്കുന്നവരും,
കുടുംബനാഥന്
മരണപ്പെട്ടതുമൂലം
പൂര്‍ണ്ണമായും വരുമാന
സ്രോതസ്സ്
നിലച്ചവരുമായിട്ടുള്ളവര്
സഹകരണസ്ഥാപനങ്ങളില്‍
നിന്നും എടുത്തിട്ടുള്ള
വായ്പാ കുടിശ്ശിക
എഴുതിത്തള്ളുന്നതിന്
നിലവില്‍
വ്യവസ്ഥയുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സഹകരണ
ബാങ്കുകള്‍ വഴി കെ. എസ്.
ആര്. ടി. സി. പെന്ഷന്
2145.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി -
യുടെ പെന്ഷന് സഹകരണ
ബാങ്കുകള്‍ വഴി വിതരണം
ചെയ്യുന്ന പദ്ധതിയില്‍
എത്ര സഹകരണ ബാങ്കുകള്‍
പങ്കാളികളായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പെന്ഷന്
വിതരണത്തിനായി എത്ര
കോടി രൂപയാണ് സഹകരണ
ബാങ്കുകള്‍ മുഖാന്തിരം
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ?
സഹകരണ
സ്ഥാപനങ്ങള്‍ക്കു
വന്നിട്ടുള്ള ധനനഷ്ടം
2146.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചില സഹകരണ
സ്ഥാപനങ്ങളില്‍
ജീവനക്കാര്‍
ക്രമക്കേടും അഴിമതിയും
പണാപഹരണമുള്‍പ്പെടെയുള്ള
തട്ടിപ്പുകള്‍
നടത്തുന്നതും അതിന്റെ
ഭാഗമാകുന്നതും
ശ്രദ്ധയില്പ്പെട്ടുവോയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തട്ടിപ്പുകള്‍
കണ്ടെത്തി തടയുവാനും
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുന്നതിനുമായി
ഈ സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഇത്തരത്തിലുള്ള
കൃത്യവിലോപം കാണിച്ച
എത്ര ഉദ്യോഗസ്ഥരെ
കണ്ടെത്തിയെന്നും എന്തു
നടപടികള്‍
സ്വീകരിച്ചുവെന്നുമുളള
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
അന്വേഷണങ്ങളിലൂടെ സഹകരണ
സ്ഥാപനങ്ങള്‍ക്കു
വന്നിട്ടുള്ള ധനനഷ്ടം
എത്രയെന്നും
വ്യക്തമാക്കുമോ?
കണ്ണൂര്‍
ജില്ലാ സഹകരണ ബാങ്കില്‍
ബ്രാഞ്ച് മാനേജര്‍
2147.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലാ സഹകരണ ബാങ്കിലെ
ബ്രാഞ്ച് മാനേജര്‍
തസ്തികയിലേക്ക് 15
ഒഴിവുകള്‍
നിലവിലുണ്ടായിട്ടും
പി.എസ്.സി. നിയമന
ശുപാര്‍ശ നല്‍കുന്നില്ല
എന്നത് കണക്കിലെടുത്ത്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സഹകരണ
സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ
പ്രവര്‍ത്തനങ്ങള്‍
2148.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംസ്ഥാന സഹകരണ ബാങ്ക്
ഉള്‍പ്പെടെയുള്ള സഹകരണ
സ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥരുടെ
പ്രവര്‍ത്തനങ്ങളില്‍
സഹകാരികളായ
അംഗങ്ങള്‍ക്ക് യഥാസമയം
സേവനം ലഭ്യമാകാത്തതും
മോശമായ പെരുമാറ്റവും
നടക്കുന്നതായ പരാതികള്‍
പരിഹരിക്കാനും
ഫലപ്രദമായ സേവനം
ഉറപ്പുവരുത്താനുമായി
സഹകരണ വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഇത്തരത്തില്‍ എത്ര
പേരുടെ പേരില്‍
പരാതികള്‍ ലഭിച്ചു;
ഇതില്‍ എത്ര
പേര്‍ക്കെതിരെ
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കുമോ?
സ്വർണ്ണ
പണയ വായ്പ തട്ടിപ്പുകൾ
തടയുവാൻ നടപടി
2149.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളിലെയും
സംഘങ്ങളിലെയും സ്വർണ്ണ
പണയ വായ്പ തട്ടിപ്പുകൾ
തടയുവാൻ സഹകരണവകുപ്പ്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങളിൽ ഇന്ന്
സൂക്ഷിച്ചിട്ടുള്ള പണയ
ഉരുപ്പടികളും
ബോണ്ടുകളും സർക്കാർ
പരിശോധിച്ച് കൃത്യത
വരുത്താൻ നടപടി
സ്വീകരിക്കുമോ;
(സി)
ഇത്തരം
പരിശോധനകള്‍ ഇടയ്ക്കിടെ
നടത്തുകയും
ആയതുപാലിക്കാത്ത
സംഘങ്ങള്‍ക്കെതിരെ
നടപടി കൈക്കൊള്ളുകയും
ചെയ്യുമോ?
ഹൗസ്
ബോട്ടുകളിലെ മാലിന്യ
നിര്‍മ്മാര്‍ജ്ജന
സംവിധാനങ്ങള്‍
2150.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായല്‍ ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി
പ്രവര്‍ത്തിക്കുന്ന
ഹൗസ് ബോട്ടുകളെ
സംബന്ധിച്ച്
സര്‍ക്കാരിന്റെ പക്കല്‍
കണക്കുകളുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എല്ലാ
ഹൗസ് ബോട്ടുകള്‍ക്കും
രജിസ്ട്രേഷനുണ്ടോ;
രജിസ്ട്രേഷന്
നല്‍കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങള്‍
പാലിക്കേണ്ടതുണ്ട്;
വിശദമാക്കുമോ;
(സി)
ഇത്തരം
മാനദണ്ഡങ്ങള്‍
കൃത്യമായി
പാലിക്കുന്നുണ്ട്
എന്നുറപ്പുവരുത്തുന്നതിന്
പരിശോധനകള്‍
നടത്താറുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഹൗസ്
ബോട്ടുകളുടെ ബാഹുല്യം
നിമിത്തം കായലുകളില്‍
മാലിന്യം
വര്‍ദ്ധിക്കുന്നതും
അതുമൂലം മത്സ്യ
സമ്പത്ത് കുറയുന്നതും
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ഇ)
മാലിന്യ
നിര്‍മ്മാര്‍ജ്ജന
സംവിധാനങ്ങള്‍
(ശുചിമുറി മാലിന്യം
അടക്കം)
സംസ്ക്കരിക്കുന്നതിന്
സംവിധാനമില്ലാത്ത ഹൗസ്
ബോട്ടുകളെ
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(എഫ്)
ഇവ
ഇല്ലാത്തതിന്റെ പേരില്‍
എത്ര ഹൗസ്
ബോട്ടുകള്‍ക്കെതിരെ
നടപടി സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കുമോ?
വിനോദ
സഞ്ചാര കേന്ദ്രങ്ങളില്‍
കൂടുതല്‍ സൗകര്യം
2151.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍ വിനോദ
സഞ്ചാരികളെത്തുന്ന
വിനോദ സഞ്ചാര കേന്ദ്രം
ഏതാണ്;
(ബി)
വിനോദ
സഞ്ചാരികളെ കൂടുതലായി
ആകര്‍ഷിക്കുന്ന
രീതിയില്‍ വിനോദ സഞ്ചാര
കേന്ദ്രങ്ങളില്‍
കൂടുതല്‍ സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
2018-19 ല്‍ ഏതെല്ലാം
വിനോദ സഞ്ചാര
കേന്ദ്രങ്ങളെയാണ്
ഇക്കാര്യത്തിനായി
പരിഗണിച്ചിട്ടുള്ളത്എന്നറിയിക്കാമോ?
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
2152.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
അഡ്വഞ്ചര്‍ ടൂറിസം
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ?
ടേക്ക്
എ ബ്രേക്ക് പദ്ധതി
2153.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാരികള്‍ക്ക്
അന്തര്‍ദേശീയ
നിലവാരത്തിലുള്ള ഭൗതിക
സൗകര്യങ്ങള്‍
ഒരുക്കുന്നതിനായി
കൊണ്ടുവന്ന 'ടേക്ക് എ
ബ്രേക്ക്'പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എത്ര
പദ്ധതികള്‍
നടത്തുവാനാണ്
ഉദ്ദേശിച്ചതെന്നും
എത്രയെണ്ണത്തിന്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും
എത്ര നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
ടേക്ക്
എ ബ്രേക് പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
തുകയാണ് വിനോദ സഞ്ചാര
വകുപ്പ് ഇതിനോടകം
ചെലവഴിച്ചതെന്നും ആകെ
എത്ര തുകയാണ്
വകയിരുത്തിയതെന്നും
കണക്കുകള്‍ നല്‍കാമോ;
ടൂറിസം
മേഖലയിലെ അടിസ്ഥാന സൗകര്യ
വികസനം
2154.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയിലെ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
13-ാം
പഞ്ചവത്സര
പദ്ധതിക്കാലത്ത് ടൂറിസം
മേഖലയില്‍ എത്ര
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
അതിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
ടൂറിസം
മേഖലയുടെ അടിസ്ഥാന
സൗകര്യവികസനത്തിനായി
കിഫ്ബിയുടെ സാധ്യതകള്‍
പ്രയോജനപ്പെടുത്തുവാന്‍
കഴിയുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സ്വദേശ്
ദര്ശന് പദ്ധതി
2155.
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ സ്വദേശ്
ദര്ശന് പദ്ധതി
പ്രകാരം കേരളത്തിന്
വകയിരുത്തിയിട്ടുള്ള
തുകയെത്രയാണ്; ഇതില്‍
അനുവദിച്ച തുകയെത്ര;
(ബി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ടൂറിസം
വകുപ്പ്
പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
പ്രവൃത്തികളുടെ
നിര്‍വ്വഹണം ഏത്
ഏജന്‍സിയെയാണ്
ഏല്‍പ്പിച്ചിരിക്കുന്നതെന്നും
ഇവയുടെ നിലവിലെ അവസ്ഥ
എന്തെന്നും
വിശദമാക്കാമോ?
മലപ്പുറം
ജില്ലയില്‍ ടൂറിസം വകുപ്പ്
നടപ്പിലാക്കിയ വിവിധ
പദ്ധതികള്‍
2156.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മലപ്പുറം
ജില്ലയില്‍ ടൂറിസം
വകുപ്പ് നടപ്പിലാക്കിയ
വിവിധ പദ്ധതികള്‍
വിശദീകരിക്കാമോ;
(ബി)
ജില്ലയില്‍
പുതിയ പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
മലപ്പുറം
കോട്ടക്കുന്നിലും മിനി
ഉൗട്ടിയിലും പുതിയ
ടൂറിസം പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്താമോ?
ഇക്കോടൂറിസം
T 2157.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇക്കോടൂറിസം പദ്ധതി
നടപ്പാക്കുന്നത്
എവിടെയൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഇക്കോടൂറിസം
പദ്ധതി പ്രദേശങ്ങള്‍
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം
വ്യക്തമാക്കുമോ;
(സി)
വിനോദസഞ്ചാരത്തിനായി
പല കേന്ദ്രങ്ങളിലും
ഉള്‍ക്കൊള്ളാവുന്നതിലധികം
ആളുകള്‍ എത്തുന്നത്
പരിസ്ഥിതിയെ ദോഷകരമായി
ബാധിക്കുമെന്നത്
കണക്കിലെടുത്ത്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ഇത്തരം
കേന്ദ്രങ്ങളില്‍
വിനോദസഞ്ചാരികള്‍ക്ക്
സുരക്ഷിതമായി
സന്ദര്‍ശിക്കുന്നതിനും
തിരക്ക് നിയന്ത്രിച്ച്
അപകടങ്ങള്‍
ഒഴിവാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
കെ.ടി.ഡി.സി.
നടപ്പാക്കുന്ന ടൂറിസം വികസന
പ്രവര്‍ത്തനങ്ങള്‍
2158.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ. ബാബു
,,
പി.വി. അന്‍വര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടൂറിസം വികസനത്തിനായി
കേരള ടൂറിസം
ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രസ്തുത
കോര്പ്പറേഷന്
മുഖാന്തരം നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
2018-19
ലെ സംസ്ഥാന ബജറ്റില്‍
ടൂറിസം വികസനത്തിനായി
നീക്കി വച്ചിട്ടുള്ള
തുകയുടെ വിശദാശംങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ടൂറിസം
വികസനത്തിനായി
കേന്ദ്രസര്‍ക്കാരില്‍
നിന്ന് സാമ്പത്തിക
സഹായം ലഭിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
കേരള
ടൂറിസം ഡവലപ്പ്മെന്റ്
സൊസൈറ്റി സ്റ്റാര്‍ട്ടപ്പ്
വില്ലേജുകള്‍
T 2159.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൃഷിയും
ടൂറിസവും
സംയോജിപ്പിച്ച് കേരള
ടൂറിസം ഡവലപ്പ്മെന്റ്
സൊസൈറ്റി
സ്റ്റാര്‍ട്ടപ്പ്
വില്ലേജുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
സ്റ്റാര്‍ട്ടപ്പ്
വില്ലേജുകള്‍
ആരംഭിക്കാനുദ്ദേശിക്കുന്ന
ജില്ലകള്‍, സ്ഥലങ്ങള്‍
എന്നിവ വ്യക്തമാക്കുമോ;
(സി)
ഓരോ
വില്ലേജിലും
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കുന്നതിന്
അംഗങ്ങളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഇ)
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്
എന്തെല്ലാം പരിശീലനമാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
തീര്‍ത്ഥാടന
ടൂറിസം
2160.
ശ്രീ.രാജു
എബ്രഹാം
,,
കെ.ഡി. പ്രസേനന്‍
,,
എസ്.രാജേന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തീര്‍ത്ഥാടന
ടൂറിസം
പ്രാേത്സാഹിപ്പിക്കാനുള്ള
കേന്ദ്ര ടൂറിസം
വകുപ്പിന്റെ
സ്വദേശിദര്‍ശന്‍
പദ്ധതിയില്‍പ്പെടുത്തി
കേരളത്തില്‍
നടപ്പാക്കുന്ന ക്ഷേത്ര
വികസന പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
ഇൗ
പദ്ധതികള്‍
ഓരോന്നിന്റെയും
അടങ്കല്‍ തുകയും,
നിര്‍വഹണ ഏജന്‍സിയും,
പൂര്‍ത്തിയാക്കേണ്ട
കാലാവധിയും
അറിയിക്കാമോ;
(സി)
വിദേശ
രാജ്യങ്ങളില്‍ നിന്നും
മറ്റു സംസ്ഥാനങ്ങളില്‍
നിന്നും ഉള്‍പ്പെടെ
ദശലക്ഷക്കണക്കിന്
ഭക്തര്‍ തീര്‍ത്ഥാടനം
നടത്തുന്ന ശബരിമലയ്ക്ക്
ദേശീയ തീര്‍ത്ഥാടന
കേന്ദ്രം എന്ന പദവി
കേന്ദ്ര സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
ശബരിമല തീര്‍ത്ഥാടനം
സുഗമമാക്കുന്നതിനു്
തിരുപ്പതി മാതൃക
പരിശോധിക്കാന്‍
തീരുമാനമായിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
ടൂറിസം വികസനത്തിന് കായലോര
റോഡുകളുടെ നിര്‍മ്മാണം
2161.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വികസനത്തിന്റെ ഭാഗമായി
കായലോര റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
കന്നേറ്റി കായലിന്റെ
തീരത്തോടു ചേര്‍ന്നുള്ള
ഭൂമി ഉപയോഗപ്പെടുത്തി
റോഡ്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കായംകുളം കായലോര ടൂറിസം
പദ്ധതികള്‍
2162.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഗാടൂറിസം പദ്ധതിയുടെ
ഭാഗമായി കായംകുളം
കായലോര ടൂറിസം
പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുള്ള
സാഹചര്യത്തില്‍ ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്ത്
നടത്തുന്നതിന്
ഡി.ററി.പി.സി. യെ
ചുമതലപ്പെടുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പദ്ധതി
പ്രദേശത്ത് നിലവില്‍
ഇതുവരെയായും വൈദ്യുതി
കണക്ഷന്
ലഭ്യമായിട്ടില്ല
എന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
എങ്കില്‍
ഇതിനുള്ള കാരണം
എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
വൈദ്യുതി
കണക്ഷന് അടിയന്തരമായി
ലഭ്യമാക്കി പദ്ധതി
എത്രയും വേഗം നാടിന്
സമര്‍പ്പിക്കുന്നതിനുവേണ്ടിയുള്ള
നടപടി സ്വീകരിക്കുമോ?
ബി.ആർ.ഡി.സി.
യുടെ അധീനതയിലുളള
സ്ഥാപനങ്ങള്‍
2163.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബി.ആർ.ഡി.സി.
യുടെ അധീനതയിലുളളതും
ടൂറിസം വകുപ്പ് വഴി
കൈമാറ്റം ചെയ്തു
കിട്ടിയതുമായ എത്ര
സ്ഥാപനങ്ങള്‍
ബി.ആർ.ഡി.സി.
പാട്ടം/ലീസ്/വാടകയ്ക്ക്
നല്‍കിയിട്ടുണ്ട്; ഈ
സ്ഥാപനങ്ങള്‍ക്ക് എത്ര
രൂപയാണ് പ്രതിമാസ/വര്‍ഷ
പാട്ടം/ലീസ്/വാടക എന്ന്
അറിയിക്കാമോ ;
(ബി)
ഏതൊക്കെ
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കുമാണ്
ഇത്തരത്തില്‍ ഇവ
നല്‍കിയിട്ടുളളതെന്നും
ഇവരുടെ കാലാവധി
എത്രയെന്നും
വ്യക്തമാക്കാമോ?
മലനാട്-മലബാര്‍
ക്രൂയിസ് ടൂറിസം പ്രൊജക്ട്
2164.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വടക്കന്‍
മലബാറിന്റെ വിനോദസഞ്ചാര
വികസനത്തിന് ഊന്നല്‍
നല്‍കിക്കൊണ്ട്
കാസര്‍ഗോഡ്,
കണ്ണൂൂര് ജില്ലകളിലെ
നദികളെയും കായലുകളെയും
ഉള്‍പ്പെടുത്തിക്കൊണ്ട്
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
മലനാട്- മലബാര്‍
ക്രൂയിസ് ടൂറിസം
പ്രൊജക്ടിന്റെ
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങളും
പ്രവര്‍ത്തനപുരോഗതിയും
അറിയിക്കാമോ?
പാപനാശം
കടല്‍ത്തീരവും കുന്നുകളും
ആകര്‍ഷകമാക്കാൻ പദ്ധതികള്‍
2165.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കലയിലെ
പാപനാശം കടല്‍ത്തീരവും
കുന്നുകളും
സംരക്ഷിക്കുന്നതിനും
ആകര്‍ഷകമാക്കുന്നതിനും
ടൂറിസം വകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
വര്‍ക്കല
വിനോദ സഞ്ചാര
കേന്ദ്രത്തിലേക്ക്
വിദേശികളും
സ്വദേശികളുമായ
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
ആവശ്യമായ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത് എന്ന്
വ്യക്തമാക്കാമോ?
ചെങ്കല്‍
വലിയകുളം ടൂറിസം പ്രോജക്ട്
2166.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
ചെങ്കല്‍ വലിയകുളം
കേന്ദ്രമാക്കി ടൂറിസം
പ്രോജക്ട്
നടപ്പിലാക്കുന്നതിനായി
സ്ഥലം സന്ദര്‍ശിച്ച്
വിശദമായ ഡി.പി.ആര്
തയ്യാറാക്കാന്‍
തിരുവനന്തപുരം
ഡി.ടി.പി.സി. യ്ക്ക്
എം.എല്‍.എ.യും ചെങ്കല്‍
പഞ്ചായത്തും നല്കിയ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടികള്‍ എടുത്തു
എന്നു വിശദീകരിക്കാമോ;
(ബി)
വിസ്തൃതമായ
ചെങ്കല്‍ വലിയകുളം
ജലാശയം ടൂറിസം
ഡിപ്പാര്‍ട്ട്മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവിടെ ടൂറിസം
വികസനത്തിനായി എന്ത്
നടപടിയാണ് ടൂറിസം
വകുപ്പ് നടപ്പാക്കാന്‍
പോകുന്നത്; എന്ത്
പദ്ധതിയാണ് വകുപ്പ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദീകരിക്കാമോ;
(സി)
ചെങ്കല്‍
വലിയകുളം ടൂറിസം
പദ്ധതിയുടെ ഡി.പി.ആര്
2018 മാർച്ച് 31നു
മുമ്പ്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമോ;
വ്യക്തമാക്കാമോ?
മുസിരീസ്-കൊച്ചി
ബിനാലെ
2167.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുസിരീസ്-കൊച്ചി
ബിനാലെയുടെ സ്ഥിരം
വേദിക്കായി 2017-2018
ബജറ്റില്‍ 2 കോടി
അനുവദിച്ചിട്ടുളള
ഫോര്‍ട്ട് കൊച്ചിയിലെ
ആസ്പിന്‍വാള്‍
സമുച്ചയവും
കബ്രാല്യാര്ഡും
അടക്കം 5 ഏക്കര്‍ സ്ഥലം
ഏറ്റെടുക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് എന്തെല്ലാം
നടപടികളാണ്
പൂര്‍ത്തിയാക്കാനുളളതെന്ന്
വ്യക്തമാക്കാമോ;ഇതു
സംബന്ധിച്ചിറക്കിയ
18.5.2017ലെ
235/2017/TSM നമ്പര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ ടൂറിസം
വികസനത്തിന് പദ്ധതി
2168.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നിലമ്പൂര്‍
മണ്ഡലത്തില്‍ ടൂറിസം
വികസനത്തിനായി ഏതൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കുക എന്ന്
വിശദമാക്കാമോ?
വാടാനപ്പളളി
ബീച്ചിന്റെ
സൗന്ദര്യവത്ക്കരണത്തിന്
പദ്ധതി
2169.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ടൂറിസ്റ്റുകളുടെ
ആകര്‍ഷണകേന്ദ്രമായ
മണലൂര്‍ മണ്ഡലത്തിലെ
വാടാനപ്പളളി ബീച്ചിന്റെ
സൗന്ദര്യവത്ക്കരണത്തിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
ആറ്റിങ്ങല്‍
വലിയകുന്നിൽ ടൂറിസം
കോഴ്സുകള്‍ ആരംഭിക്കുവാനുള്ള
നിവേദനം
2170.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
വലിയകുന്നിലെ ടൂറിസം
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് ടൂറിസം
കോഴ്സുകള്‍
ആരംഭിക്കണമെന്ന നിവേദനം
ലഭ്യമായിട്ടുണ്ടോ;
(ബി)
ഇതിനുള്ള
അടിസ്ഥാന സൗകര്യം
ഉണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കോഴ്സ്
ആരംഭിക്കുവാൻ
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
നീലക്കുറിഞ്ഞി
പൂക്കുന്ന സീസണിൽ
വിനോദസഞ്ചാരികളെ ആകർഷിക്കാൻ
നടപടി
2171.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നീലക്കുറിഞ്ഞി
പൂക്കുന്ന സീസണ്
ആയതിനാല്‍ മൂന്നാർ
മേഖലയിലേക്ക് കൂടുതല്‍
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനും
അവര്‍ക്കുവേണ്ട
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടികള്‍ എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;ആയതിനെ
സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വിദേശ
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിന് പുതിയ
സംരംഭങ്ങള്‍
2172.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് ടൂറിസം
മേഖലയിലുണ്ടായ
പുരോഗതിയെക്കുറിച്ച്
വ്യക്തമാക്കാമോ; വിദേശ
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്ന
എന്തൊക്കെ പുതിയ
സംരംഭങ്ങള്‍ ആണ്
സര്‍ക്കാര്‍
ആരംഭിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
ദേവസ്വം
ബോര്‍ഡ് ക്ഷേത്രങ്ങളില്‍
ഹരിതക്ഷേത്രം പദ്ധതി
2173.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം ബോര്‍ഡുകളുടെ
കീഴിലുള്ള ഏതൊക്കെ
ക്ഷേത്രങ്ങളിലാണ്
ഹരിതക്ഷേത്രം പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
ഈ പദ്ധതിയില്‍
എന്തൊക്കെ കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ദേവസ്വം
ബോര്‍ഡുകളുടെ കീഴിലുള്ള
ക്ഷേത്രങ്ങളില്‍
ഹരിതക്ഷേത്രം പദ്ധതി
നടപ്പിലാക്കുന്നതിലേയ്ക്കായി
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ; ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
ഹൈക്കോടതിയുടെ അംഗീകാരം
നേടിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ക്ഷേത്രഭൂമി
ക്ഷേത്രാവശ്യങ്ങള്‍ക്കല്ലാതെ
മറ്റൊന്നിനും
ഉപയോഗിക്കാന്‍
പാടില്ലായെന്നുള്ള
ഹൈക്കോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
ദേവസ്വം
ബോര്‍ഡ് ക്ഷേത്രങ്ങളിലെ
വരുമാനവും വിനിയോഗവും
2174.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകളുടെ
അധീനതയിലുള്ള
ക്ഷേത്രങ്ങളിലെ വരുമാനം
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
ദേവസ്വം
ബോര്‍ഡുകളുടെ
അധീനതയിലുള്ള
ക്ഷേത്രങ്ങളിലെ വരുമാനം
ഏതെല്ലാം
ആവശ്യങ്ങള്‍ക്കാണ്
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നിരാലംബരായ
രോഗികളുടെ പരിചരണത്തിന്
പ്രസ്തുത തുക
വിനിയോഗിക്കുന്നതിന്
സാധ്യമാകുമോ; എങ്കില്‍
അക്കാര്യത്തെക്കുറിച്ച്
ആലോചിക്കുമോ?
ശബരിമല തീര്‍ത്ഥാടകര്‍ക്ക്
അന്തര്‍ദേശീയ നിലവാര
സൗകര്യങ്ങള്‍
2175.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയെ
ദേശീയ തീര്‍ത്ഥാടന
കേന്ദ്രമായി
പ്രഖ്യാപിക്കുന്നതിന്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എടുത്ത
തീരുമാനത്തിന്റെ
തുടര്‍ച്ചയായി ഇൗ
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ശബരിമലയുടെ
വികസനത്തിനായി
കേന്ദ്രസര്‍ക്കാരിന്റെ
ഏതെങ്കിലും
സ്കീമുകളില്‍
ഉള്‍പ്പെടുത്തി 2016-ന്
ശേഷം സാമ്പത്തിക സഹായം
ലഭിച്ചിട്ടുണ്ടോ;
എന്തൊക്കെ വികസന
പ്രവര്‍ത്തനങ്ങളാണ്
ഇതിലൂടെ
നടപ്പിലാക്കിയത്;
(സി)
തീര്‍ത്ഥാടകര്‍ക്ക്
ശബരിമലയില്‍
അന്തര്‍ദേശീയ
നിലവാരമുള്ള
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
ആവശ്യമായ ഭൂമി
ലഭ്യമാണോ;
(ഡി)
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി
കൂടുതല്‍ വനഭൂമി
വിട്ടുതരണമെന്ന ആവശ്യം
കേന്ദ്രത്തിന് മുമ്പാകെ
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രതികരണം
എന്താണ്
എന്നറിയിക്കാമോ?
സ്വദേശ്
ദര്ശന് പദ്ധതിയില്‍
ക്ഷേത്രങ്ങളുടെ വികസനത്തിന്
തുക
2176.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വദേശ്
ദര്ശന്
പദ്ധതിയില്‍പ്പെടുത്തി
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ
അധീനതയിലുളള
ക്ഷേത്രങ്ങളുടെ
വികസനത്തിന് തുക
ലഭ്യമായിട്ടുണ്ടോ;
(ബി)
ലഭ്യമായിട്ടുണ്ടെങ്കില്‍
അവയുടെ വിശദാംശങ്ങളും
നടത്തിയ
പ്രവര്‍ത്തനങ്ങളും
വെളിപ്പെടുത്തുമോ?
ആറ്റിങ്ങലിലെ
ക്ഷേത്രകലാപീഠം
പുന:പ്രവര്‍ത്തനം
2177.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
ആറ്റിങ്ങലില്‍
നടത്തിയിരുന്ന
ക്ഷേത്രകലാപീഠം
പ്രവര്‍ത്തനം
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രവര്‍ത്തനം
പുനരാരംഭിക്കുന്നതിനുള്ള
തടസ്സം വ്യക്തമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ ആനകള്‍
2178.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
അധീനതയില്‍ ഉള്ള
ആനകളുടെ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ആനകളുടെ ക്ഷേമത്തിനും
പരിപാലനത്തിനുമായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ഉത്സവാദികാര്യങ്ങള്‍ക്കും
മറ്റും പ്രസ്തുത ആനകളെ
വിട്ടുനല്‍കുന്നതിനുള്ള
സേവന വേതന വ്യവസ്ഥകള്‍
വിശദമാക്കുമോ?
മലബാര്‍
ദേവസ്വം ബോര്‍ഡിന് കീഴിലെ
ക്ഷേത്രങ്ങള്‍
2179.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴില്‍ എത്ര
ക്ഷേത്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ക്ഷേത്രങ്ങളിലെ
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍, പെന്ഷന്
പ്രായം എന്നിവ
എങ്ങനെയാണെന്നും
ഇവര്‍ക്ക് പുതുക്കിയ
ശമ്പളം
അനുവദിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
ഗുരുവായൂര്‍
ദേവസ്വത്തിലെ താല്‍ക്കാലിക
ജീവനക്കാരുടെ സ്ഥിരനിയമനം
2180.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് നിലവില്‍
വരുന്നതിന് മുമ്പ്
ഗുരുവായൂര്‍
ദേവസ്വത്തില്‍
ഉണ്ടായിരുന്ന സ്ഥിരം
ഒഴിവുകളിലേക്ക്
താല്‍ക്കാലികമായി
നിയമിതരായവര്‍ക്ക്
സ്ഥിരനിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
യൂണിവേഴ്സിറ്റികളിലെയും
പൊതുമേഖലാ
സ്ഥാപനങ്ങളിലെയും മറ്റ്
അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളിലെയും
നിയമനങ്ങള്‍ കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് വഴി
നടത്തുന്നതിനായി
പുറപ്പെടുവിച്ച
ഉത്തരവിന് മുമ്പ്
പ്രസ്തുത
സ്ഥാപനങ്ങളില്‍
താല്‍ക്കാലിക
തസ്തികകളില്‍ നിയമിച്ച
ജീവനക്കാരെ
സ്ഥിരമാക്കിയ രീതിയില്‍
ഗുരുവായൂര്‍
ദേവസ്വത്തില്‍ ജോലി
ചെയ്തുവരുന്ന
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
അമ്പലങ്ങളിലെ
കാവുകളും, കുളങ്ങളും
സംരക്ഷിക്കുന്നതിന് നടപടി
2181.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ദേവസ്വംബോര്‍ഡിന്
കീഴില്‍ വരുന്ന
അമ്പലങ്ങളിലെ കാവുകളും,
കുളങ്ങളും
സംരക്ഷിക്കുന്നതിനും
അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി
ഫണ്ട്
അനുവദിക്കാറുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ അതിന്റെ
നടപടിക്രമങ്ങള്‍
വിശദീകരിക്കാമോ?
ഗുരുവായൂര്‍
ക്ഷേത്രത്തിലെ ക്യൂ
കോംപ്ലക്സ് നിർമ്മാണം
2182.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ക്ഷേത്രത്തിലെ ക്യൂ
കോംപ്ലക്സ്
നിര്‍മ്മാണത്തിനായി
തയ്യാറാക്കിയിട്ടുള്ള
പ്രൊപ്പോസല്‍
ഹൈക്കോടതിയും സുപ്രീം
കോടതിയും
അംഗീകരിച്ചിട്ടുണ്ടോ
എന്ന കാര്യം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ക്യൂ കോംപ്ലക്സ്
നിര്‍മ്മാണം പുതിയ
മാനേജിംഗ് കമ്മിറ്റി
റദ്ദാക്കിയിട്ടുണ്ടോ
എന്ന കാര്യം
വ്യക്തമാക്കാമോ?
പത്മതീര്‍ത്ഥക്കുളത്തിന്റെ
ശുചീകരണം
2183.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്മനാഭ
സ്വാമി ക്ഷേത്രത്തിലെ
പത്മതീര്‍ത്ഥക്കുളത്തിന്റെ
ശുചീകരണം ഏത്
ഘട്ടത്തിലാണ്; ഇതിനായി
കേന്ദ്രസര്‍ക്കാര്‍
അമൃത് പദ്ധതി വഴി എന്ത്
തുക അനുവദിച്ചു;
(ബി)
ക്ഷേത്ര
ഭരണസമിതിയും,
സുപ്രീകോടതി നിശ്ചയിച്ച
കമ്മിറ്റിയും തമ്മില്‍
ഉണ്ടായ തര്‍ക്കം മൂലം
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
മുടങ്ങിയിട്ടുണ്ടോ;
(സി)
നിലവില്‍
ശുചീകരണ ചുമതല
ആര്‍ക്കാണ്; പ്രസ്തുത
സ്ഥാപനത്തെ മാറ്റി
ഊരാളുങ്കല്‍ സൊസൈറ്റിയെ
ഈ പ്രവൃത്തി
ഏല്‍പ്പിക്കുവാന്‍
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ ക്ഷേത്ര നവീകരണം
2184.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ദേവസ്വം
വകുപ്പിന്റെ കീഴിലുള്ള
കോഴിക്കോട് ജില്ലയിലെ
ഏതെല്ലാം
ക്ഷേത്രങ്ങളിലാണ്
നവീകരണ
പ്രവര്‍ത്തനങ്ങളും
മറ്റ് വികസന
പ്രവര്‍ത്തനങ്ങളും
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള പിഷാരികാവ്
ക്ഷേത്രത്തില്‍
അയ്യപ്പഭക്തര്‍ക്കായി
ഷെല്‍റ്ററും സേവന
കേന്ദ്രവും
നിര്‍മ്മിക്കാനായി
സമര്‍പ്പിച്ച
പ്രൊപ്പോസലില്‍
സര്‍ക്കാരിന്റെ അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഇക്കാര്യത്തില്‍ ഈ
വര്‍ഷം പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പാറശ്ശാലയില്‍
ദേവസ്വം വകുപ്പിന് കീഴില്‍
വരുന്ന ക്ഷേത്രങ്ങൾ
2185.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തില്‍
ദേവസ്വം
വകുപ്പിനുകീഴില്‍
വരുന്ന ക്ഷേത്രങ്ങളും
സ്ഥാപനങ്ങളും
ഏതൊക്കെയാണെന്ന്
പഞ്ചായത്ത്
അടിസ്ഥാനത്തിലുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
ഉടമസ്ഥതയില്‍ പാറശ്ശാല
നിയോജകമണ്ഡലത്തിലെ
വിവിധ
പഞ്ചായത്തുകളിലായി
ക്ഷേത്രങ്ങളോട്
അനുബന്ധിച്ചല്ലാതെ
വസ്തുവകകള്‍ ഉണ്ടോ
എന്ന് അറിയിക്കാമോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത വസ്തുവകകളുടെ
വിശദമായ വിവരങ്ങള്‍
ലഭ്യമാക്കാമോ?