മായം
കലര്‍ന്ന ഭക്ഷ്യ എണ്ണകള്‍
വില്പന ചെയ്തവര്‍ക്കെതിരെ
നിയമ നടപടി
1849.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ വകുപ്പിന്റെ
പരിശോധനയിൽ മായം
കലര്‍ന്ന വെളിച്ചെണ്ണ
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
മായം
കലര്‍ന്നതോ,
ഗുണനിലവാരമില്ലാത്തതോ
ആയതിന്റെ പേരില്‍
നിരോധിച്ച ഭക്ഷ്യ
എണ്ണകള്‍
ഏതൊക്കെയെന്ന്
ബ്രാന്‍ഡ് തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
മായം കലര്‍ന്ന ഭക്ഷ്യ
എണ്ണകള്‍ വില്പന
ചെയ്തവര്‍ക്കെതിരെ
എന്തൊക്കെ നിയമ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
ന്യായവില ഭക്ഷണ
ഷോപ്പുകള്എല്ലാ
താലൂക്കുകളിലും ആരംഭിക്കാന്‍
നടപടി
1850.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളില്‍
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ
വില സാധാരണക്കാരന്
അപ്രാപ്യമാകുന്ന
രീതിയില്‍
ഉയര്‍ന്നതിനാല്‍
ന്യായവില ഭക്ഷണ
ഷോപ്പുകള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനം
നടപ്പാക്കല്‍ ഏതു ഘട്ടം
വരെയായി;
(ബി)
എവിടെയൊക്കെയാണ്
ഇത്തരം ന്യായവില
ഷോപ്പുകള്‍
ആരംഭിച്ചിട്ടുള്ളത് ;
(സി)
ഭക്ഷ്യോല്‍പ്പന്നങ്ങള്‍
വിലകുറച്ച് നല്കുന്ന
ന്യായവില
ഭക്ഷണഷോപ്പുകള് എല്ലാ
താലൂക്കുകളിലും
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
അമിത
വില ഈടാക്കുന്ന
ഹോട്ടലുകള്‍ക്കെതിരെ നടപടി
1851.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളില്‍
ഭക്ഷണത്തിന് അമിതവില
ഈടാക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
അമിത വില ഈടാക്കുന്ന
ഹോട്ടലുകള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
ഹോട്ടലുകളിലെ
ഭക്ഷണത്തിന്റെ ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന് നടപടി
1852.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളില്‍/കാന്റീനുകളില്‍
വിതരണം ചെയ്യുന്ന
ഭക്ഷണത്തിന്റെ ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
2018
ജനുവരി, ഫെബ്രുവരി
മാസങ്ങളില്‍ മലപ്പുറം
ജില്ലയിലെ
ഹോട്ടലുകളില്‍ നടത്തിയ
പരിശോധനയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
പരിശോധനകളെ തുടര്‍ന്ന്
സ്വീകരിച്ച
ശിക്ഷാനടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
ഹോട്ടല്‍
ജീവനക്കാര്‍ക്ക്
ഹെല്‍ത്ത് കാര്‍ഡ്
ഉറപ്പു
വരുത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പൊതുവിതരണവുമായി
ബന്ധപ്പെട്ട പരാതി പരിഹാര
സംവിധാനം
1853.
ശ്രീ.രാജു
എബ്രഹാം
,,
കാരാട്ട് റസാഖ്
,,
കെ.കുഞ്ഞിരാമന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണ സംവിധാനത്തിലെ
അഴിമതി പൂര്‍ണമായും
ഇല്ലാതാക്കുന്നതിന്
എന്തെല്ലാം കര്‍മ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
പൊതുവിതരണം
സംബന്ധിച്ച്
ജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(സി)
പൊതുജനങ്ങളുടെ
പരാതികള്‍
പരിഹരിക്കുന്നതിന്
കോള്‍ സെന്റര്‍
ഓണ്‍ലൈന്‍ പരാതി പരിഹാര
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഈ
മേഖലയില്‍ സംസ്ഥാന
ഉപഭോക്തൃ തര്‍ക്ക
പരിഹാര കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ദേശീയ
ഭക്ഷ്യഭദ്രതാനിയമം
1854.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രതാനിയമം
സംസ്ഥാനത്ത്
നടപ്പിലാക്കി
തുടങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ദേശീയ
ഭക്ഷ്യഭദ്രതാനിയമം
നടപ്പിലാക്കുമ്പോള്‍
നിലവില്‍ സംസ്ഥാനത്ത്
ലഭിച്ചുകൊണ്ടിരുന്ന
ഭക്ഷ്യധാന്യ
വിഹിതത്തില്‍
എത്രത്തോളം കുറവ്
വന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍ഗണനാ
വിഭാഗങ്ങളിലെ
കുടുംബങ്ങളെ
തെരഞ്ഞെടുക്കുമ്പോള്‍
ബി.പി.എല്‍., എ.എ.വൈ.
ലിസ്റ്റില്‍പ്പെട്ടവര്‍
പുറത്തായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരെ
ഉള്‍പ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
നിയമപ്രകാരമുള്ള
റേഷന്‍കാര്‍ഡുകള്‍
വിതരണം ചെയ്യുന്നതില്‍
സംഭവിച്ചിട്ടുള്ള
അപാകതകള്‍
പരിഹരിച്ചുകൊണ്ട്
അര്‍ഹരായ മുഴുവന്‍
ആളുകള്‍ക്കും റേഷന്‍
ലഭ്യമാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ഇ)
ഭക്ഷ്യഭദ്രതാനിയമം
വിഭാവനം ചെയ്യുന്ന
വാതില്‍പ്പടി വിതരണം
നടപ്പിലാക്കാന്‍
തുടങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത് ഏതു
രീതിയിലാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
വിശപ്പ്
രഹിത കേരളം പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
1855.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'വിശപ്പ്
രഹിത കേരളം'
എന്ന പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ; നിലവിൽ
ഏതെല്ലാം ജില്ലകളിലാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
കുടുംബശ്രീ,
സന്നദ്ധ സംഘടനകള്‍,
സര്‍ക്കാരിതര സംഘടനകള്‍
തുടങ്ങിയവയെ പ്രസ്തുത
പദ്ധതിയില്‍
പങ്കാളികളാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(സി)
ഇതിനായി
ഓരോ വര്‍ഷവും എത്ര
രൂപയാണ് ധനസഹായമായി
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതി എല്ലാ
ജില്ലകളിലേക്കും
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ റേഷന്‍
കാര്‍ഡുടമകള്‍
1856.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര റേഷന്‍
കാര്‍ഡുടമകള്‍ ഉണ്ട് ;
ഇനം തിരിച്ചുള്ള
വിശദവിവരം നല്‍കുമോ ;
(ബി)
റേഷന്‍
കാര്‍ഡിന് അപേക്ഷ
നല്കിയ മുഴുവന്‍
പേര്‍ക്കും കാര്‍ഡ്
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ ;
(സി)
ബി
പി എല്‍ കാര്‍ഡ്
അര്‍ഹതപ്പെട്ട
എല്ലാവര്ക്കും
നല്‍കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)
ബി
പി എല്‍
കാര്‍ഡുടമകള്‍ക്ക്
എന്തെല്ലാം റേഷന്‍
സാധനങ്ങളാണ് ഓരോ
ആഴ്ചയിലും ഇപ്പോള്‍
നല്‍കിവരുന്നത് ?
പുതുതായി അനുവദിച്ച റേഷന്‍
കാര്‍ഡുകള്‍
1857.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016 ജൂണ്‍ മുതല്‍
നാളിതുവരെ എത്ര റേഷന്‍
കാര്‍ഡുകള്‍ പുതുതായി
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് മുന്‍ഗണനാ,
മുന്‍ഗണനേതര
വിഭാഗങ്ങളിലായി ആകെ
എത്ര റേഷന്‍കാര്‍ഡ്
ഉടമകള്‍ ഉണ്ട് എന്ന്
അറിയിക്കുമോ?
അപാകതകള്‍ പരിഹരിച്ച്
റേഷന്‍കാര്‍ഡ്
അനുവദിക്കുന്നതിന് നടപടി
1858.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്യുന്ന നടപടികള്‍
എന്നേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും എന്നറിയിക്കാമോ;
(ബി)
മുന്‍പ്
ബി.പി.എല്‍.
വിഭാഗത്തില്‍
ഉള്‍പ്പെട്ടിരുന്ന
നിര്‍ധന കുടുംബങ്ങളില്‍
പലതും പുതിയ കാര്‍ഡ്
ലഭിച്ചപ്പോള്‍ പ്രസ്തുത
വിഭാഗത്തില്‍
ഉള്‍പ്പെടാതെ പോയ
സാഹചര്യത്തില്‍
അപാകതകള്‍ പരിഹരിച്ച്
അര്‍ഹരായ മുഴുവന്‍
കുടുംബങ്ങളേയും
ബി.പി.എല്‍.
വിഭാഗത്തില്‍
ഉള്‍പ്പെടുത്തി
റേഷന്‍കാര്‍ഡ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മുന്‍ഗണനാവിഭാഗം റേഷന്‍
കാര്‍ഡുകളില്‍ നിന്നും
അനര്‍ഹരെ ഒഴിവാക്കുന്ന നടപടി
1859.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍ഗണനാവിഭാഗം റേഷന്‍
കാര്‍ഡുകളില്‍
ഉള്‍പ്പെട്ടിരിക്കുന്ന
നാലുചക്ര വാഹന
ഉടമകളെയും 1000
സ്ക്വയര്‍ ഫീറ്റ്
വീടുള്ളവരെയും
മുന്‍ഗണനേതര
വിഭാഗത്തിലാക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരത്തിലുള്ള
എത്ര കാര്‍ഡുകള്‍
ഇതിനകം
മാറ്റിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
1860.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍
അനുവദിക്കുന്നതിന് ഓണ്‍
ലൈനായി അപേക്ഷ
സ്വീകരിക്കുന്നതിന്
സംവിധാനമുണ്ടോ;
റേഷന്‍
മുന്‍ഗണനാ പട്ടിക പരിഷ്ക്കരണം
1861.
ശ്രീ.പാറക്കല്‍
അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍ മുന്‍ഗണനാ
പട്ടിക സംസ്ഥാന
തലത്തില്‍ നിന്ന്
മാറ്റി താലൂക്ക്
തലത്തില്‍
പരിഷ്ക്കരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
മുന്‍ഗണനാ
പട്ടികയിലേക്കുള്ള
മൊത്തം ഒഴിവിന്റെ
വിഹിതം താലൂക്ക്
തലത്തില്‍
പരിഗണിക്കുമ്പോള്‍
നഗരപ്രദേശത്തുള്ള
അനര്‍ഹര്‍ പട്ടികയില്‍
വീണ്ടും ഇടം
നേടുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
അനര്‍ഹരെ
കണ്ടെത്തി
സംസ്ഥാനതലത്തില്‍
അന്തിമ മുന്‍ഗണനാ
പട്ടിക
പ്രസിദ്ധീകരിച്ചാല്‍
അര്‍ഹരായവരെ
ഉള്‍പ്പെടുത്തുവാനും
അനര്‍ഹരെ
ഒഴിവാക്കുവാനും
കഴിയുമെന്ന്
കരുതുന്നുണ്ടോ;
(ഡി)
താലൂക്ക് തലത്തില്‍
പട്ടിക
പരിഷ്ക്കരിക്കുമ്പോള്‍
അര്‍ഹതാ
മാനദണ്ഡമനുസരിച്ച്
കൂടുതല്‍ മാര്‍ക്ക്
ലഭിച്ചവര്‍
പുറത്താകുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ?
റേഷന്‍
മുന്‍ഗണനാ പട്ടിക
പരിഷ്ക്കരിക്കുന്നതിന് നടപടി
1862.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
മുന്‍ഗണനാ പട്ടിക
സംസ്ഥാന തലത്തില്‍
നിന്നും താലൂക്ക്
തലത്തിലേക്ക്
പരിഷ്ക്കരിക്കുന്നതിന്
ആലോചനയുണ്ടോ; ഇതിനുള്ള
സാഹചര്യമെന്താണ്;
(ബി)
സംസ്ഥാന
തലത്തില്‍
തയ്യാറാക്കിയിട്ടുള്ള
മുന്‍ഗണനാ പട്ടികയില്‍
നിന്നും ആരെങ്കിലും
പുറത്തായാല്‍
തൊട്ടടുത്ത ആള്‍ക്ക്
മുന്‍ഗണനാ പട്ടികയില്‍
ഇടം നല്‍കണമെന്ന
വ്യവസ്ഥയ്ക്ക്
വിരുദ്ധമല്ലേ പുതിയ
പരിഷ്ക്കാരം;
(സി)
പുതിയ
വ്യവസ്ഥ
ഗ്രാമപ്രദേശങ്ങളിലുള്ള
അര്‍ഹതയുള്ളവര്‍ക്ക്
പ്രതികൂലമാകുമെന്നതിനാല്‍
സംസ്ഥാന തലത്തില്‍
തന്നെ മുന്‍ഗണനാ പട്ടിക
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അര്‍ഹരാണെന്ന്
കണ്ടെത്തിയവരെ മുന്‍ഗണനാ
പട്ടികയിൽ ഉള്‍പ്പെടുത്താന്‍
നടപടി
1863.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണനാ
പട്ടികയില്‍ നിന്നും
അനര്‍ഹരാണെന്ന്
കണ്ടെത്തി
ഒഴിവാക്കിയവര്‍ക്ക്
പകരമായി നേരത്തെ പരാതി
നല്കി ഹിയറിംഗ് നടത്തി
അര്‍ഹരാണെന്ന്
കണ്ടെത്തിയവരെ
ഉള്‍പ്പെടുത്താന്‍
ആവശ്യമായ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
മുന്‍ഗണനാ പട്ടികയില്‍
നിന്നും എത്ര പേരെ
അനര്‍ഹരാണെന്ന് കണ്ട്
ഒഴിവാക്കിയിട്ടുണ്ട്;
(സി)
ഇതിന്
പകരമായി എത്ര പേരെ
പുതുതായി മുന്‍ഗണനാ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തി;
വിശദാംശം
വെളിപ്പെടുത്തുമോ ?
റേഷന്‍
കടകളെ നവീകരിക്കുന്നതിനും
വൈവിദ്ധ്യവല്ക്കരിക്കുന്നതിനും
നടപടി
1864.
ശ്രീ.ജെയിംസ്
മാത്യു
,,
ഒ. ആര്. കേളു
,,
മുരളി പെരുനെല്ലി
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യഭദ്രതാനിയമത്തിന്റെ
ഫലപ്രദമായ നടത്തിപ്പിന്
ഉതകും വിധം റേഷന്‍
കടകളെ
നവീകരിക്കുന്നതിനും
വൈവിദ്ധ്യവല്ക്കരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
റേഷന്‍
സാധനങ്ങള്‍ക്കുപുറമേ
ആവശ്യമായ മറ്റ്
നിത്യോപയോഗ സാധനങ്ങളും
ലഭിക്കുന്ന ഒരു
പൊതുവിതരണ
കേന്ദ്രമാക്കി റേഷന്‍
കടകളെ മാറ്റുന്നതിനുളള
പദ്ധതി പരിഗണനയിലുണ്ടോ;
(സി)
റേഷന്‍
വ്യാപാരികള്‍ക്കായി
വരുമാന പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സുതാര്യമായ
പൊതുവിതരണ സംവിധാനം
സാധ്യമാക്കുന്നതിനായി
ഉദ്യോഗസ്ഥരുടെയും
റേഷന്‍
വ്യാപാരികളുടെയും
പൊതുജനങ്ങളുടെയും
കൂട്ടായ പ്രവര്‍ത്തനം
സംഘടിപ്പിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
റേഷന്‍കട
തലത്തില്‍ അദാലത്തുകള്‍
നടത്തി തീര്‍പ്പ് കല്പിച്ച
അപേക്ഷകള്‍
1865.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കട
തലത്തില്‍ അദാലത്തുകള്‍
നടത്തി തീര്‍പ്പ്
കല്പിച്ച അപേക്ഷകള്‍
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തുന്നത്
സംബന്ധിച്ച്
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ
;എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
മുന്‍ഗണനാ
പട്ടികയില്‍ ഒരേ
മാര്‍ക്ക് ലഭിച്ചവരുടെ
മുന്‍ഗണനാ ക്രമം
എപ്രകാരമാണ്
നിശ്ചയിക്കുന്നത് ;
(സി)
പുതുക്കിയ
മാനദണ്ഡമനുസരിച്
എപ്രകാരമാണ് അന്ത്യോദയ
അന്നയോജന പദ്ധതിയില്‍
ഉള്‍പ്പെടുത്തേണ്ടതെന്ന്
വ്യക്തമാക്കുമോ ?
റേഷന്‍
വിതരണം സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിന്
നടപടി
1866.
ശ്രീ.കെ.
ദാസന്
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ സാധനങ്ങളുടെ
വിതരണം സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
വിതരണം സംബന്ധിച്ച
എന്തെല്ലാം
കാര്യങ്ങളാണ് പൊതുവിതരണ
വകുപ്പിന്റെ ഓണ്‍ലൈന്‍
പോര്‍ട്ടല്‍ മുഖേന
പൊതുജനങ്ങള്‍ക്ക്
അറിയാന്‍
സാധിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
റേഷന്‍
സാധനങ്ങളുടെ ചോര്‍ച്ച
തടയുന്നതിന് റേഷന്‍
സാധനങ്ങള്‍
എത്തിക്കുന്ന
വാഹനങ്ങളില്‍ ജി.പി.എസ്
ഘടിപ്പിക്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
റേഷന്‍
കടകളിലേക്ക്
ഭക്ഷ്യധാന്യങ്ങള്‍ തൂക്കി
നല്‍കുന്നതിന് നടപടി
1867.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭക്ഷ്യവകുപ്പിന്റെ
കീഴിലുള്ള
എന്‍.എഫ്.എസ്.എ,
പി.ഡി.എസ്.
ഗോഡൗണുകളില്‍ നിന്നും
റേഷന്‍ കടകളിലേക്ക്
നല്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
തൂക്കി
നല്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരാതി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ ഏതു
രീതിയിലെന്ന്
വ്യക്തമാക്കുമോ;
(സി)
ഭക്ഷ്യധാന്യങ്ങള്‍
തൂക്കി നല്‍കുന്നതിനായി
എല്ലാ ഗോഡൗണുകളിലും
ഇലക്ട്രോണിക്
ത്രാസ്സുകള്‍
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
നല്‍കാത്ത ഇടങ്ങളില്‍ അവ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
തിരുവനന്തപുരം
മേനംകുളം
എന്‍.എഫ്.എസ്.എ
ഗോഡൗണില്‍
ഭക്ഷ്യവകുപ്പ് പരിശോധന
നടത്തിയിരുന്നോ;
പരിശോധനയില്‍
എന്തെല്ലാം തിരിമറികള്‍
കണ്ടെത്തിയെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
തിരിമറി നടത്തിയ
ജീവനക്കാര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
വാതില്‍പ്പടി
വിതരണം
1868.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
മേഖലയിലെ വാതില്‍പ്പടി
വിതരണം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വാതില്‍പ്പടി
വിതരണത്തിനായി
ഉപയോഗിക്കുന്ന
വാഹനങ്ങളില്‍ ജി.പി.എസ്
ഘടിപ്പിക്കുന്ന
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കുമോ;
(സി)
ജി.പി.എസ്
ഘടിപ്പിക്കാത്തതുമൂലം
അരി മറ്റിടങ്ങളിലേക്ക്
കടത്തുന്ന സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വാതില്‍പ്പടി
വിതരണത്തില്‍
വാഹനങ്ങളുടെ അപര്യാപ്തത
മൂലം റേഷന്‍കടകളില്‍
സാധനങ്ങള്‍
കൃത്യസമയത്ത്
എത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഹോട്ടലുകളില്‍ ഭക്ഷണത്തിന്
അമിത വില ഈടാക്കുന്നുവെന്ന
പരാതി
1869.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളില്‍
ഭക്ഷണത്തിന് ന്യായവില
ഈടാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പല
ഹോട്ടലുകളിലും
ഭക്ഷണത്തിന് അമിത വില
ഈടാക്കുന്നുവെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
(സി)
വിലനിയന്ത്രണം
പാലിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; പ്രസ്തുത
നടപടികള്‍
ഫലപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
അരിച്ചാക്കുകളില്‍
അരിയുടെ കുറവുണ്ടാകുന്നുവെന്ന
പരാതി
1870.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
ഗോഡൗണുകളില്‍ നിന്നും
വാതില്‍പ്പടി വിതരണം
വഴി റേഷന്‍ കടകളില്‍
എത്തുന്ന
അരിച്ചാക്കുകളില്‍
അരിയുടെ
കുറവുണ്ടാകുന്നുവെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
പരിശോധന
നടത്തിയിട്ടുണ്ടോ;
പരിശോധനയില്‍
കണ്ടെത്തിയ കാര്യം
വ്യക്തമാക്കുമോ;
(സി)
മേനംകുളം
കിന്‍ഫ്രാ പാര്‍ക്കിലെ
സെന്‍ട്രല്‍
വെയര്‍ഹൗസിംഗ്
കോര്‍പ്പറേഷന്റെ
ഗോഡൗണില്‍ നിന്ന്
കരിഞ്ചന്തക്ക്
കടത്താന്‍
സൂക്ഷിച്ചിരുന്ന അരി
പിടിച്ചെടുത്തിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തിട്ടുണ്ടോ; എങ്കിൽ
ആര്‍ക്കെങ്കിലും എതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ ?
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വിതരണം ചെയ്യുന്ന പഞ്ചസാരയുടെ
ഗുണനിലവാരം
1871.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വിതരണം ചെയ്യുന്ന
പഞ്ചസാരയുടെ ഗുണനിലവാരം
പരിശോധിച്ച ശേഷമാണോ ഇവ
കമ്പനികളില്‍ നിന്നും
വാങ്ങുന്നത്;
(ബി)
2017
മുതല്‍ തുടര്‍ച്ചയായി
ഏതെല്ലാം കമ്പനികളാണ്
പഞ്ചസാര വിതരണം
ചെയ്യുന്നത്;
(സി)
ഇങ്ങനെ
വിതരണം ചെയ്യുന്ന
പഞ്ചസാരയില്‍ മാലിന്യം
കലര്‍ന്നിട്ടുണ്ട് എന്ന
പരിശോധനാ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
നിലവാരമില്ലാത്ത
പഞ്ചസാര വിതരണം ചെയ്ത
കമ്പനികളെ ടെണ്ടറില്‍
പങ്കെടുക്കുന്നതില്‍
നിന്നും തടയുവാന്‍
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ മാവേലി
സൂപ്പര്‍മാര്‍ക്കറ്റ്
ആരംഭിക്കുന്നതിന് നടപടികള്‍
1872.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സൂപ്പര്‍മാര്‍ക്കറ്റുകള്‍
സംസ്ഥാനത്ത്
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
കേന്ദ്രങ്ങളില്‍
പുതുതായി മാവേലി
സൂപ്പര്‍മാര്‍ക്കറ്റുകള്‍
ആരംഭിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരം
സൂപ്പര്‍മാര്‍ക്കറ്റ്
മാവേലിക്കര
മണ്ഡലത്തില്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ഒറ്റപ്പാലം കരിമ്പുഴയില്‍
മാവേലി സ്റ്റോര്‍
1873.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവശ്യ
സാധനങ്ങളുടെ
വര്‍ദ്ധിച്ചുവരുന്ന
വിലക്കയറ്റം
തടയുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍
കരിമ്പുഴ
ഗ്രാമപഞ്ചായത്തിലെ
കരിമ്പുഴയില്‍ മാവേലി
സ്റ്റോര്‍
ആരംഭിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതിയും വിശദാംശവും
ലഭ്യമാക്കാമോ?
ചാലക്കുടിയില്‍
സിവില്‍ സപ്ലൈസിന്റെ
ഹൈപ്പര്‍മാര്‍ക്കറ്റ്
1874.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
സിവില്‍ സപ്ലൈസിന്റെ
ഹൈപ്പര്‍മാര്‍ക്കറ്റ്,
പെട്രോള്‍പമ്പ് ,
ഗ്യാസ് സ്റ്റേഷനുകള്‍
എന്നിവ
അനുവദിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കിൽ ഇതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
നെല്ല്
സംഭരണത്തിന് നല്കി വരുന്ന
ഹാന്‍ഡ് ലിംഗ് ചാര്‍ജ്
1875.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പു്
മുഖേനയുള്ള നെല്ല്
സംഭരണത്തിന് നല്കി
വരുന്ന ഹാന്‍ഡ് ലിംഗ്
ചാര്‍ജ് ടണ്ണിന് എത്ര
രൂപയാണെന്ന്
അറിയിക്കാമോ;
(ബി)
ഹാന്‍ഡ്
ലിംഗ് ചാര്‍ജ്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ് :
വിശദമാക്കാമോ:
(സി)
ഈ
സര്‍ക്കാര്‍ ഹാന്‍ഡ്
ലിംഗ് ചാര്‍ജ്
ഇനത്തില്‍ വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
നെല്ല്
സംഭരണത്തിന് ആവശ്യമായ തുക
1876.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഒരു വര്‍ഷത്തെ കൃഷിയുടെ
നെല്ല്
സംഭരിക്കുന്നതിന് എത്ര
കോടി രൂപയാണ് സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വേണ്ടത്;
(ബി)
അടുത്ത
പുഞ്ചകൃഷി
വിളവെടുപ്പിന്റെ നെല്ല്
സംഭരണത്തിന് എത്ര
തുകയാണ്
ആവശ്യമായിട്ടുള്ളത്;
(സി)
നെല്ല്
സംഭരണത്തിനായി 2018-19
ലെ ബഡ്ജറ്റില്‍ എന്ത്
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ നെല്ല് സംഭരണം
1877.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കഴിഞ്ഞ
സീസണില്‍ ഉള്‍പ്പെടെ
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ
ഓരോ സീസണിലും സംഭരിച്ച
നെല്ലിന്റെ കണക്ക്
വ്യക്തമാക്കാമോ; കഴിഞ്ഞ
സീസണില്‍ സംഭരിച്ച
നെല്ലിന്റെ പണം
പൂര്‍ണമായും വിതരണം
ചെയ്യുകയുണ്ടായോ;
(ബി)
ഈ
സീസണില്‍ നെല്ല്
സംഭരിക്കാന്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;വിളവെടുക്കുന്ന
നെല്ലെല്ലാം
സമയബന്ധിതമായി
സംഭരിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ജില്ലയില്‍
എന്നാണ് നെല്ല് സംഭരണം
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കര്ഷകന്
പണം നിര്‍ദ്ദിഷ്ട
സമയത്ത്
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
എടുത്തിട്ടുള്ള
മുന്‍കരുതലുകള്‍
വിശദമാക്കാമോ?
നെല്ല് സംഭരിച്ച വകയില്‍
കര്‍ഷകര്‍ക്ക്
കൊടുക്കുവാനുള്ള തുക
1878.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംഭരിച്ച
നെല്ലിന്റെ പണം
നല്‍കാത്തത് മൂലം
ബാങ്ക് വായ്പയെടുത്ത്
കൃഷിചെയ്ത
നെല്‍കര്‍ഷകര്‍
കടക്കെണിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെല്ല്
സംഭരിച്ചവകയില്‍
കര്‍ഷകര്‍ക്ക് നിലവില്‍
കൊടുക്കുവാനുള്ള
കുടിശ്ശിക എത്രയാണ്;
(സി)
കുടിശ്ശിക
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഉച്ചഭക്ഷണത്തിനായി
വിതരണം ചെയ്യുന്ന അരിയുടെ
ഗുണനിലവാരം
1879.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂളുകളില്‍
ഉച്ചഭക്ഷണത്തിനായി
വിതരണം ചെയ്യുന്ന
അരിയുടെ ഗുണനിലവാരം
പരിശോധിക്കാന്‍
നിലവിലുള്ള
സംവിധാനങ്ങള്‍
വിശദമാക്കാമോ ;
(ബി)
എഫ് സി ഐ യിലെ
ക്വാളിറ്റി
ഇന്‍സ്പെക്ടര്‍മാര്‍,
സപ്ലൈകോ ക്വാളിറ്റി
ഇന്‍സ്പെക്ടര്‍മാര്‍
എന്നിവര്‍ അരിയുടെ
ഗുണനിലവാരവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാരിന്റെ കാലത്ത്
റിപ്പോര്‍ട്ടുകള്‍
നല്‍കിയിരുന്നോ;
വിശദമാക്കാമോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഉപഭോക്തൃ തര്‍ക്ക പരിഹാര
കമ്മീഷന്
1880.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഉപഭോക്തൃ
തര്‍ക്ക പരിഹാര
കമ്മീഷനില്‍ ആകെ എത്ര
അംഗങ്ങളാണ് ഉള്ളത്;
നിലവില്‍ എത്ര
പേരുണ്ട്; ഇവരുടെ
കാലാവധി ഏതുവരെ എന്ന്
വ്യക്തമാക്കുമോ;
(ബി)
അംഗങ്ങളുടെ
ഒഴിവുണ്ടെങ്കില്‍
എന്നുമുതലാണ്
ഒഴിവുവന്നതെന്നും;
നിലവിലെ അംഗങ്ങളെ
നിയമിക്കുന്നതിന്
മുന്‍പ് എത്രകാലം ഒരു
അംഗം മാത്രമായി
പ്രവര്‍ത്തിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
കമ്മീഷനില്‍
ഒഴിവുള്ള അംഗങ്ങളെ
നിയമിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
വരെ ആയെന്നും; അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോയെന്നും;
ആരാണ് നിയമന നടപടികളും
കൂടിക്കാഴ്ചയും
നടത്തുന്നതെന്നും
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡുകളിലെ തെറ്റുകള്‍
തിരുത്തുന്നതിന് നടപടി
1881.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കാര്‍ഡുകളില്‍
ഉണ്ടായ തെറ്റുകള്‍
തിരുത്തുന്നതിന്
എന്തെല്ലാം സംവിധാനമാണ്
താലൂക്ക് സപ്ലൈ
ഓഫീസുകളില്‍
ക്രമീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
റേഷന്‍
കാര്‍ഡില്‍
തിരുത്തലുകള്‍ക്ക്
അപേക്ഷ എന്നുമുതല്‍
സ്വീകരിച്ചു തുടങ്ങും
എന്നറിയിക്കാമോ; എത്ര
ദിവസത്തിനകം
കാര്‍ഡുടമകള്‍ക്ക്
പുതിയ കാര്‍ഡ് നല്‍കും
എന്ന് വ്യക്തമാക്കുമോ;
(സി)
റേഷന്‍
കാര്‍ഡ് വിഭജനത്തിന്
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
ഇതുസംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ഉപഭോക്തൃ
തര്‍ക്ക പരിഹാര കമ്മീഷനിലെ
അംഗങ്ങളുടെ നിയമനം
1882.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഉപഭോക്തൃ
തര്‍ക്ക പരിഹാര
കമ്മീഷനിലും ജില്ലാ
ഫോറങ്ങളിലും അംഗങ്ങളെ
നിയമിക്കുന്നതിന്റെ
നടപടി ക്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
അംഗങ്ങളുടെ നിയമന
കാലാവധി എത്രയാണെന്നും,
പുനര്‍ നിയമനം എത്ര
പ്രാവശ്യം
നല്‍കാമെന്നും ഓരോ
പ്രാവശ്യം
നിയമിക്കുന്നതും പുതിയ
നിയമനമായി കണക്കാക്കുമോ
എന്നും വ്യക്തമാക്കാമോ;
(സി)
അംഗങ്ങളുടെ പ്രസ്തുത
നിയമനത്തിന് ഓരോ
പ്രാവശ്യവും പ്രത്യേകം
വിജ്ഞാപനം നല്‍കാറുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഹോട്ടല്‍
ഭക്ഷണത്തിന് ഏകീകൃത വില
1883.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളില്‍
ഭക്ഷണത്തിന് അമിത വില
ഈടാക്കുന്നതില്‍ യാതൊരു
നിയന്ത്രണവും
നിലവിലില്ലാത്ത സ്ഥിതി
പരിഹരിക്കുന്നതിന്
പുതിയ നിയമം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അമിത വില ഈടാക്കുന്നത്
തടയാന്‍ എന്തു
നടപടിയാണ് സ്വീകരിച്ചു
വരുന്നത്;
(സി)
ഹോട്ടലുകളില്‍
വിതരണം ചെയ്യുന്ന ഓരോ
ഇനത്തിനും ഏകീകൃതമായ
വില നിലവാരം
നിശ്ചയിക്കുമോ; ഈ
കാര്യത്തില്‍
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ?
കേരളത്തിലെ
ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം
1884.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഉപഭോക്തൃ തര്‍ക്കപരിഹാര
ഫോറങ്ങളിലെ
മെമ്പര്‍മാരുടെ
അംഗസംഖ്യ എത്രയാണ്;
ഒാരോ ജില്ലയിലും
നിലവിലുള്ള
മെമ്പര്‍മാരുടെ എണ്ണം
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
ജില്ലകളില്‍ മുഴുവന്‍
മെമ്പര്‍മാരും
ഇല്ലായെന്നും ഇപ്പോള്‍
നിയമിക്കപ്പെട്ടവരെ
എന്നാണ്
നിയമിച്ചതെന്നും
ഇവര്‍ക്ക് ഇനി കാലാവധി
എത്രയുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ജില്ലാ
ഉപഭോക്തൃ തര്‍ക്കപരിഹാര
ഫോറങ്ങളില്‍ മുഴുവന്‍
മെമ്പര്‍മാരും ഇല്ലാതെ
6 മാസവും അതില്‍
കൂടുതലും ഒഴിവ്
ഉണ്ടായിരുന്നത് ഏതൊക്കെ
ജില്ലകളിലാണ്;
(ഡി)
ഇവിടെ
മെമ്പര്‍മാരെ
നിയമിക്കുവാന്‍ ഉണ്ടായ
കാലതാമസം എന്താണെന്നും
ഈ കാലതാമസം
വരുത്തിയവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഇ)
മെമ്പര്‍മാരെ
നിയമിക്കുമ്പോള്‍ തന്നെ
ഇവര്‍ പിരിഞ്ഞു പോകുന്ന
തീയതി എന്നാണെന്ന്
നേരത്തെതന്നെ
അറിയാമായിരുന്നിട്ടും
അടുത്ത നിയമനങ്ങള്‍ക്ക്
എന്തുകൊണ്ടാണ് കാലതാമസം
ഉണ്ടാകുന്നതെന്നും ഈ
കാലതാമസം ഒഴിവാക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കന്നതെന്നും
വെളിപ്പെടുത്തുമോ?
ഇന്ധന
ലഭ്യതയിലെ കൃത്രിമം
തടയുന്നതിന് മാര്‍ഗങ്ങള്‍
1885.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോള്‍,
ഡീസല്‍ വില
വര്‍ദ്ധനമൂലം ജനങ്ങള്‍
കഷ്ടപ്പെടുന്ന
സാഹചര്യത്തില്‍
പെട്രോള്‍ പമ്പുകളില്‍
ഇന്ധനം വിതരണം
ചെയ്യുന്നതില്‍
വ്യാപകമായ വെട്ടിപ്പ്
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൃത്യ
അളവില്‍ ഇന്ധനം
വാഹനങ്ങളില്‍
നിറയ്ക്കാന്‍
സഹായിക്കുന്ന പള്‍സര്‍
കാര്‍ഡുകളില്‍ ചിപ്പ്
ഉപയോഗിച്ച് കൃത്രിമം
നടത്തുന്നത്
തടയുന്നതിന് സ്വീകരിച്ച
മാര്‍ഗങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഫ്ലോ
മീറ്റര്‍ പരിശോധന വഴി
ഇന്ധനം ഇന്ധന
കമ്പനികളില്‍ നിന്ന്
പമ്പുകളിലെത്തിക്കുന്നതിനിടെ
കൃത്രിമം
നടക്കുന്നില്ലെന്ന്
ഉറപ്പുവരുത്തുന്നതിന്
സാധിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇന്ധന
ലഭ്യതയില്‍ കൃത്രിമം
നടക്കുന്നുണ്ടെന്ന്
ഉപഭോക്താവിന്
തോന്നിയാല്‍ പ്രസ്തുത
പരാതി
പരിഹരിക്കുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പമ്പില്‍
വച്ചു തന്നെ പ്രസ്തുത
പരാതി
പരിഹരിക്കുന്നതിന്
മാര്‍ഗ്ഗങ്ങളുണ്ടോ
എന്നറിയിക്കുമോ?