ഗതാഗതക്കുരുക്കും
മലിനീകരണവും കുറച്ച്
പൊതുഗതാഗതം
കാര്യക്ഷമമാക്കുന്നതിന് നടപടി
1468.
ശ്രീ.കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വാഹനങ്ങളുടെ ഉപയോഗം
പരിമിതപ്പെടുത്തുന്നതിലൂടെ
തിരുവനന്തപുരം
നഗരത്തിലെ
ഗതാഗതക്കുരുക്കും
ശബ്ദ-വായു
മലിനീകരണങ്ങളും
കുറയ്ക്കുവാന്‍
സാധിക്കുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പൊതുഗതാഗതം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
കൂടുതല്‍ ബസ്സുകള്‍
നിരത്തിലിറക്കുവാന്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
പദ്ധതിയുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സി.എന്‍.ജി.
ഉള്‍പ്പെടെയുളള ഹരിത
വാതകങ്ങള്‍
ഉപയോഗിക്കുന്ന
ബസ്സുകള്‍
നിരത്തിലിറക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണ്;
(ഡി)
ഇക്കാര്യത്തിനായി
സര്‍ക്കാര്‍
ജീവനക്കാരുടെ സിറ്റി
കോമ്പന്‍സേറ്ററി
അലവന്‍സ്
കെ.എസ്.ആര്.ടി.സി ക്ക്
കെെമാറണമെന്ന
നിര്‍ദ്ദേശം
മുന്നോട്ട്
വച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിലുളള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ?
ബസ്
ചാര്‍ജ്ജ് വര്‍ദ്ധന
1469.
ശ്രീ.അനില്‍
അക്കര
,,
അടൂര്‍ പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ബസ്
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചുകൊണ്ട്
ഉത്തരവായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വര്‍ദ്ധനവ്
സംബന്ധിച്ച്
പഠിക്കുവാന്‍ നിയോഗിച്ച
ജസ്റ്റിസ് രാമചന്ദ്രന്
കമ്മിറ്റിയുടെ
ശിപാര്‍ശയുടെ
അടിസ്ഥാനത്തിലാണോ ബസ്
ചാര്‍ജ്ജ് വര്‍ദ്ധനവ്
നടപ്പിലാക്കിയത്;
വിശദവിവരം നൽകുമോ;
(സി)
വിദ്യാര്‍ത്ഥികളുടെ
യാത്രാനിരക്കില്‍ എന്ത്
വര്‍ദ്ധനവ്
വരുത്തണമെന്നാണ് സമിതി
ശിപാര്‍ശ
നല്‍കിയതെന്നും അതില്‍
സര്‍ക്കാര്‍ തീരുമാനം
എന്തായിരുന്നുവെന്നും
വിശദമാക്കുമോ;
(ഡി)
മിനിമം
ബസ് ചാര്‍ജ്ജ് പത്ത്
രൂപയാക്കണമെന്നും
വിദ്യാര്‍ത്ഥികളുടെ ബസ്
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കണമെന്നും
ആവശ്യപ്പെട്ടുകൊണ്ട്
ബസ് ഓണേഴ്സ്
അസോസിയേഷന് അഞ്ച്
ദിവസം നടത്തിയ സമരം
പിന്‍വലിച്ചത്
സര്‍ക്കാര്‍ നല്കിയ
എന്ത് ഉറപ്പിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
ബസുകളുടെ
റണ്ണിംഗ് ടൈം
1470.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസ് നടത്തുന്ന
സ്വകാര്യ ബസുകള്‍ക്ക്
ഏതൊക്കെ വിഭാഗങ്ങളില്‍
ഉള്‍പ്പെടുത്തിയാണ്
പെര്‍മിറ്റ്
അനുവദിക്കുന്നത്;
ഇവയ്ക്ക് ഒരു കിലോ
മീറ്റര്‍ ഓടുന്നതിന്
നിശ്ചയിച്ചിരിക്കുന്ന
സമയം ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ബസുകള്‍ക്ക്
പെര്‍മിറ്റ്
അനുവദിക്കുമ്പോള്‍ ഓരോ
വിഭാഗത്തിനും ഒരു കീലോ
മീറ്റര്‍ ഓടുന്നതിന്
അനുവദിച്ചിരിക്കുന്ന
സമയം എത്രയാണ്;
(സി)
ഒരേ
റൂട്ടില്‍ സര്‍വ്വീസ്
നടത്തുന്ന ഒരേ
വിഭാഗത്തില്‍പെടുന്ന
സ്വകാര്യ ബസിനും
കെ.എസ്.ആര്.ടി.സി
യ്ക്കും രണ്ടു
തരത്തില്‍ റണ്ണിംഗ് ടൈം
നിശ്ചയിച്ചിരിക്കുന്നതിനാല്‍
റണ്ണിംഗ് ടൈം കുറവുള്ള
സ്വകാര്യ ബസുകളെ
ആശ്രയിക്കാന്‍
യാത്രക്കാര്‍
നിര്ബന്ധിതരാകുകയില്ലേയെന്നത്
പരിശോധിക്കുമോ ;
(ഡി)
ഇത്
കെ.എസ്.ആര്.ടി.സി യുടെ
വരുമാനത്തില്‍
കുറവുണ്ടാക്കുമെന്നിരിക്കെ
ഇത് തിരുത്താന്‍
ഗതാഗതവകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടി
വിശദമാക്കാമോ?
കാസര്‍ഗോഡ്
നഗരത്തിൽ ഗതാഗത വകുപ്പ്
പദ്ധതികൾ
1471.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നഗരത്തിലെ തിരക്കേറിയ
ജംഗ്ഷനുകളില്‍ കാല്‍നട
യാത്രക്കാര്‍ക്ക് റോഡ്
മുറിച്ചുകടക്കുന്നതിനായി
ഫുട് ഓവര്‍ ബ്രിഡ്ജ്
സ്ഥാപിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ ജില്ലാ
റോഡ് സുരക്ഷാ കൗണ്‍സിൽ
ചെയര്മാന് കൂടിയായ
ജില്ലാകളക്ടര്‍
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
തുടര്‍ നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
പ്രൊപ്പോസല്‍
സമര്‍പ്പിക്കാന്‍
കാലതാമസമുണ്ടായതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ഗതാഗത
തിരക്ക്
ഒഴിവാക്കുന്നതിനുള്ള
പദ്ധതിയില്‍
കാസര്‍ഗോഡ് നഗരത്തെ
ഉള്‍പ്പെടുത്തിയതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
-യുടെ പുന:രുദ്ധാരണവും
പെന്‍ഷനും
1472.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി-യുടെ
പുനരുദ്ധാരണത്തിന്റെ
ഭാഗമായി സ്വീകരിച്ച
നടപടികള്‍ എന്തൊക്കെ
എന്ന് വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
-യില്‍ ഏത് മാസം
വരെയുള്ള പെന്ഷന്
ആനുകൂല്യങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പ്രാെഫ. സുശീല്‍ഖന്ന
റിപ്പോര്‍ട്ട്
1473.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
- യുടെ നവീകരണം
സംബന്ധിച്ച പ്രാെഫ.
സുശീല്‍ ഖന്നയുടെ
റിപ്പോര്‍ട്ട്
അംഗീകരിച്ചിട്ടുണ്ടോ;
ആയതിലെ പ്രധാനപ്പെട്ട
നിര്‍ദ്ദേശങ്ങളുടെ
വിശദവിവരം നല്‍കുമോ;
(ബി)
ഇൗ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികളുടെ വിശദാംശം
നല്‍കുമോ?
സുശീല്‍
ഖന്ന റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
1474.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
പുനരുദ്ധാരണം
സംബന്ധിച്ച് പ്രൊഫസര്‍
സുശീല്‍ ഖന്ന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(സി)
സുശീല്‍
ഖന്ന
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാന്‍
ഹെെക്കോടതി
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ;
(ഡി)
എങ്കില്‍
ഹെെക്കോടതിയെ അറിയിച്ച
വിവരങ്ങള്‍
വെളിപ്പെടുത്തുമോ;
കെ.എസ്.ആര്.ടി.സി
യെ സംരക്ഷിക്കാന്‍ പദ്ധതി
1475.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി
യെ സംരക്ഷിക്കുന്നതിനും
പെന്ഷന് കുടിശ്ശിക
വിതരണം ചെയ്യുന്നതിനും
എന്തൊക്കെ പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
പെന്ഷന്
1476.
ശ്രീ.സണ്ണി
ജോസഫ്
,,
പി.ടി. തോമസ്
,,
ഷാഫി പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
പെന്‍ഷന്‍കാര്‍ക്ക്
പെന്ഷന് നല്കുവാന്
സഹകരണ ബാങ്കുകളുടെ
കണ്‍സോര്‍ഷ്യവുമായി
ഉണ്ടാക്കിയ കരാര്‍
വിശദമാക്കാമോ;
(ബി)
ഇതുപ്രകാരം
കെ.എസ്.ആര്.ടി.സിക്ക്
പെന്ഷന് കുടിശ്ശിക
തീര്‍ക്കുവാന്‍ സഹകരണ
ബാങ്കകളുടെ
കണ്‍സോര്‍ഷ്യം
നല്‍കേണ്ട തുക
എത്രയാണ്; എത്ര ശതമാനം
പലിശയാണ് ഇതിന്
കെ.എസ്.ആര്.ടി.സി
നല്‍കേണ്ടത്;
(സി)
ദേശസാല്‍കൃത
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യത്തില്‍
നിന്നും
കെ.എസ്.ആര്.ടി.സി
എടുത്തിട്ടുള്ള
കടത്തിന്റെ പലിശ
നിലവിലെത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
മറ്റുള്ളവര്‍
നല്‍കുന്നതിനെക്കാളും
കൂടിയ പലിശയ്ക്ക് വായ്പ
എടുക്കുന്നവരാണ്
കെ.എസ്.ആര്.ടി.സി.യെന്നും
ഇത് സഹകരണ മേഖലയ്ക്ക്
ലാഭകരമായ ബിസിനസ്
ആണെന്നും സഹകരണ വകുപ്പ്
മന്ത്രി ഫെബ്രുവരി 14ാം
തീയതി ദര്‍ബാര്‍
ഹാളില്‍ ചേര്‍ന്ന
യോഗത്തില്‍
പ്രസ്താവിച്ചത്
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ; എങ്കിൽ
അക്കാര്യം
കെ.എസ്.ആര്.ടി.സി.
പരിശോധിച്ചിട്ടുണ്ടോ ?
കെ.എസ്.ആര്.ടി.സി
പെന്ഷന്
1477.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ പെന്ഷന്
ഇനത്തില്‍ പ്രതിവര്‍ഷം
എത്ര തുക ചെലവാകുമെന്ന്
വ്യക്തമാക്കാമോ?
(ബി)
പെന്ഷന്
കുടിശ്ശികയിനത്തില്‍
എത്ര തുക നല്‍കാനുണ്ട്
എന്ന് വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യിലെ പെന്ഷന് വിതരണം
1478.
ശ്രീ.എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
ടി. വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ സമയബന്ധിതമായി
പെന്ഷന് വിതരണം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍ പുതുക്കിയ
ബഡ്ജറ്റില്‍, പെന്ഷന്
യഥാസമയം നല്‍കുന്നതിന്
കെ.എസ്.ആര്.ടി.സി
-ക്ക് സര്‍ക്കാര്‍
മാസംതോറും ധനസഹായം
നല്‍കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
എല്ലാ മാസവും പ്രസ്തുത
ധനസഹായം സര്‍ക്കാരില്‍
നിന്ന്
ലഭ്യമായിട്ടുണ്ടോ;
(ഡി)
പെന്ഷന്
നല്‍കുന്നതിനായി ഇൗ
സര്‍ക്കാര്‍ നാളിതുവരെ
എത്ര രൂപ
കെ.എസ്.ആര്.ടി.സി.ക്ക്
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി.
പെന്ഷന് ധാരണാപത്രം
1479.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പെന്ഷന് വിതരണവുമായി
ബന്ധപ്പെട്ട് സഹകരണ
ബാങ്കുകളുമായി
സര്‍ക്കാര്‍ ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടോ;
എങ്കില്‍ വ്യവസ്ഥകള്‍
എന്തെല്ലാമാണ്
എന്നറിയിക്കുമോ;
(ബി)
ഇതുവഴി
പെന്ഷന് മുടങ്ങാതെ
നല്കാന് കഴിയുമെന്ന്
പ്രതീക്ഷിയ്ക്കുന്നുണ്ടോ;
(സി)
പുതിയ
ധാരണ പ്രകാരം
സര്‍ക്കാരിനോ
കെ.എസ്.ആര്.ടി.സി.യ്ക്കോ
ഏതെങ്കിലും തരത്തിലുള്ള
അധിക സാമ്പത്തിക ബാധ്യത
ഉണ്ടാകുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.പെന്ഷന്
വിതരണം
1480.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
നിന്നും
വിരമിച്ചവര്‍ക്ക്
പെന്ഷന് വിതരണം
നടത്താന്‍ കെെക്കൊണ്ട
നടപടികള്‍
എന്തെല്ലാം;വിശദമാക്കാമോ;
(ബി)
കെ.
എസ്. ആര്. ടി. സി.
സേവനം വിപുലീകരിക്കാനും
ലാഭകരമാക്കാനും
എന്തെല്ലാം നടപടികള്‍
കെെക്കൊള്ളുമെന്ന്
വ്യക്തമാക്കാമോ?
സഹകരണ
കണ്‍സോര്‍ഷ്യം
കെ.എസ്.ആര്.ടി.സി -ക്ക്
നല്കുന്ന തുകയും പലിശയും
1481.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പെന്‍ഷനുമായി
ബന്ധപ്പെട്ട്, സഹകരണ
കണ്‍സോര്‍ഷ്യം എത്ര
കോടി രൂപയാണ്
കെ.എസ്.ആര്.ടി.സി.
ക്ക് നല്‍കുന്നത്; ഈ
തുകയ്ക്ക് എത്ര ശതമാനം
പലിശയാണ് സഹകരണ
ബാങ്കുകള്‍
ഈടാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പലിശ നിരക്ക്
ദേശസാല്‍കൃത
ബാങ്കുകളുടേതുമായി
താരതമ്യം ചെയ്യുമ്പോള്‍
കൂടതലാണെന്ന കാര്യം
പരിശോധിക്കുകയുണ്ടോയോ;
(സി)
എങ്കില്‍
പെന്‍ഷനാവശ്യമായ തുക
കെ.എസ്.ആര്.ടി.സി.ക്ക്
നേരിട്ട്
നല്കിയിരുന്നെങ്കില്
ഭീമമായ ഒരു തുക
കോര്പ്പറേഷന്
ലഭിക്കുമായിരുന്നു
എന്ന്
കരുതുന്നുണ്ടോ;വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന് നടപടി
1482.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധിയിലാണോ;
എങ്കില്‍ പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
കെ.റ്റി.ഡി.എഫ്.സി.യില്‍
നിന്നും കോര്പ്പറേഷന്
എടുത്തിട്ടുള്ള
വായ്പാതുക, മറ്റ്
ബാങ്കുകളുടെ കുറഞ്ഞ
പലിശ നിരക്കും
ദീര്‍ഘകാല തിരിച്ചടവ്
കാലയളവുമുള്ള
വായ്പകളാക്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍, ഇതിലൂടെ
പ്രതിമാസം എത്ര രൂപ
പലിശയിനത്തില്‍
ലാഭിക്കുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
മാനേജ്മെന്റ്
തലത്തില്‍ പ്രൊഫഷണലിസം
കൊണ്ടുവരുന്നതിനായി
മിഡില്‍ ലെവല്‍
മാനേജ്മെന്റ്
തലത്തില്‍ നാൽപ്പത്
ശതമാനം പേരെ നേരിട്ട്
നിയമിക്കുന്ന പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
കോര്പ്പറേഷന്
നേരിടുന്ന ഗുരുതരമായ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന്
ജീവനക്കാരുടെ
ഭാഗത്തുനിന്നും
ക്രിയാത്മകമായ സഹകരണം
ലഭിക്കുന്നുണ്ടോ എന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി നടത്തിയ
അധിക സര്‍വ്വീസുകള്‍
1483.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
16-2-2018
മുതല്‍ സ്വകാര്യ
ബസുകള്‍ നടത്തിയ
അനിശ്ചിതകാല സമരം മൂലം
ഉണ്ടായ യാത്രാക്ലേശം
പരിഹരിക്കുന്നതിനായി
കെ.എസ്.ആര്.ടി.സി.
സംസ്ഥാനത്താകെ എത്ര
അധിക സര്‍വ്വീസുകള്‍
നടത്തിയിട്ടുണ്ട്;
(ബി)
അധിക
സര്‍വ്വീസ്
നടത്തിയതുമൂലം
കെ.എസ്.ആര്.ടി.സി
യ്ക്ക് ഒാരോ ദിവസവും
ശരാശരി എത്ര രൂപയുടെ
വരുമാന വര്‍ധന
ഉണ്ടായിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
ബസ്
ചാര്‍ജ് വര്‍ധനമൂലമുള്ള
അധികവരുമാനം
1484.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
2018
മാര്‍ച്ച് 1 മുതല്‍
വര്‍ദ്ധിപ്പിച്ച ബസ്സ്
ചാര്‍ജ് നിലവില്‍
വന്നതിനു ശേഷം കെ
എസ്,ആർ,ടി,സി,യ്ക്ക്
ദിനംപ്രതി എത്ര രൂപയുടെ
അധികവരുമാനം
ഉണ്ടായിട്ടുണ്ട്?
(ബി)
ഓര്‍ഡിനറി,
ലിമിറ്റഡ് സ്റ്റോപ്പ്
ഫാസ്റ്റ് പാസഞ്ചര്‍,
സൂപ്പര്‍ ഫാസ്റ്റ്
ബസ്സ് ,ഡീലക്സ്
എക്സ്പ്രസ്സ് എന്നീ
ബസ്സുകളുടെ ഒരു
ദിവസത്തെ ശരാശരി
വര്‍ദ്ധന എത്രയാണെന്ന്
വ്യക്തമാക്കുമോ?
വര്‍ക്കല
മണ്ഡലത്തിലെ
കെ.എസ്.ആര്.ടി.സി. സ്റ്റേ
സര്‍വ്വീസ്
1485.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ
പള്ളിക്കല്‍
പകല്‍ക്കുറിയില്‍
നടത്തി വന്നിരുന്ന
കെ.എസ്.ആര്.ടി.സി.
സ്റ്റേ ബസ് സര്‍വ്വീസ്
പുനഃസ്ഥാപിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വീസ്
അവസാനിപ്പിച്ചത് എന്ത്
കാരണത്താലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ജനങ്ങള്‍ക്ക്
പ്രയോജനകരമായിരുന്ന
മുന്‍കാലത്തെ
സമയക്രമത്തിലും
രീതിയിലും പ്രസ്തുത
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എറണാകുളം-കോഴിക്കോട്
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വീസ്
1486.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളത്തുനിന്നും
ഗോശ്രീ പാലം വഴി
കോഴിക്കോടുവരെ ആരംഭിച്ച
പുതിയ
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വീസിന്റെ ശരാശരി
പ്രതിദിന കളക്ഷന്‍
എത്രയായിരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സര്‍വീസ്
തടസ്സപ്പെട്ടിട്ട്എത്ര
നാളായി എന്ന്
വെളിപ്പെടുത്തുമോ;
എന്നത്തേക്ക് സര്‍വീസ്
പുന:രാരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
നിലമ്പൂര്‍-ബാംഗ്ലൂര്‍
ബസിന് ഫോറസ്റ്റ് പാസ്
അനുവദിക്കല്‍
1487.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ നിന്നും
സര്‍വ്വീസ്
നടത്തിയിരുന്ന ഏക
സൂപ്പര്‍ ഡീലക്സ് ബസ്
ആയ
നിലമ്പൂര്‍-ബാംഗ്ലൂര്‍
ബസിന്റെ ഒക്ടോബര്‍
മാസത്തെ കളക്ഷന്‍
മാത്രം
കണക്കിലെടുത്താല്‍ ഒരു
ദിവസത്തെ ശരാശരി
കളക്ഷന്‍
എത്രയായിരുന്നെന്ന്
അറിയിക്കാമോ;
(ബി)
ഏറ്റവും
കൂടുതല്‍ കളക്ഷന്‍
ലഭിച്ചിരുന്ന
നിലമ്പൂര്‍-ബാംഗ്ലൂര്‍
ബസിന്, ഫോറസ്റ്റിലൂടെ
കടന്ന് പോകാന്‍ അനുമതി
നല്കുന്ന ഫോറസ്റ്റ്
പാസ് ഒഴിവാക്കിയ കാര്യം
സർക്കാരിന്റെ
അറിവോടെയാണോയെന്നും,
പ്രസ്തത പാസ്
പാലാ-ബാംഗ്ലൂര്‍ ബസിന്
നല്‍കാനുണ്ടായ
കാരണമെന്തെന്നും
വിശദമാക്കാമോ;
(സി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട്
ആയിരത്തിലധികം പേര്
ഒപ്പിട്ട് സമര്‍പ്പിച്ച
നിവേദനത്തിന്മേല്
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ;
സര്‍ക്കാര്‍
നയങ്ങള്‍ക്ക്
വിരുദ്ധമായി പ്രസ്തുത
ഫയലില്‍ ഒപ്പ് വെച്ച
ഉദ്യോഗസ്ഥന്
ആരാണെന്നും,
നിലമ്പൂര്‍-ബാംഗ്ലൂര്‍
ബസിന് തുടര്‍ന്നും
ഫോറസ്റ്റ് പാസ്
അനുവദിക്കുന്നതിനുളള
നടപടി
സ്വീകരിക്കുമോയെന്നും
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യിലെ കാലഹരണപ്പെട്ട
ടിക്കറ്റിംഗ് മെഷീനുകള്‍
1488.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ നിലവില്‍
ഉപയോഗിച്ചു വരുന്ന
ഇ.ടി.എം. മെഷീനുകള്‍
കാലഹരണപ്പെട്ടവയാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇ.ടി.എം.
വാങ്ങല്‍, പരിപാലനം
എന്നിവ
കെ.എസ്.ആര്.ടി.സി.
യ്ക്കുണ്ടാക്കുന്ന
നഷ്ടം ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
ഇലക്ട്രോണിക്സ്,
ഇലക്ട്രിക്കല്‍ ,
സോഫ്റ്റ് വെയര്‍
മേഖലകളില്‍
പ്രാവീണ്യമുള്ള
കെ.എസ്.ആര്.ടി.സി.
ജീവനക്കാരെ ഉപയോഗിച്ച്
ഇ.ടി.എം. സ്വന്തമായി
നിര്‍മ്മിക്കാനുള്ള
സാധ്യത പരിശോധിച്ച്
തുടര്‍ നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
യിലെ മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ സ്ഥലം മാറ്റം
1489.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ ജോലി ലഭിച്ച
നാള് മുതല്‍ സ്ഥലം
മാറ്റം ലഭിക്കാത്ത എത്ര
മിനിസ്റ്റീരിയല്‍
സ്റ്റാഫംഗങ്ങൾ ഉണ്ട്;
(ബി)
കെ.എസ്.ആര്
പ്രകാരം സര്‍ക്കാരിലും,
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
മറ്റ് പൊതുമേഖലാ
സ്ഥാപനങ്ങളിലും
സ്ഥലംമാറ്റം
നടക്കുന്നുണ്ടെങ്കിലും
കെ.എസ്.ആര്.ടി.സി
യില്‍ മാത്രം സി.എം.ഡി.
ഓഫീസില്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാർക്ക് സ്ഥലം
മാറ്റം
ഉണ്ടാകാത്തതിനുള്ള
കാരണം എന്താണ്;
(സി)
സ്ഥലംമാറ്റം
നടക്കാത്തതുമൂലം
കെ.എസ്.ആര്.ടി.സി -
യുടെ
പ്രവര്ത്തനോല്പ്പാദന
മേഖലയില്‍ എന്തെല്ലാം
നേട്ടങ്ങള്‍
ഉണ്ടായെന്ന്
വിശദീകരിക്കാമോ;
(ഡി)
കെ.എസ്.ആര്.ടി.സി
യിലെ
കണ്ടക്ടര്‍മാരെയും,
ഡ്രൈവര്‍മാരെയും,
മെക്കാനിക്കുകളെയും
സ്ഥലം
മാറ്റുന്നതോടൊപ്പം
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെയും സ്ഥലം
മാറ്റം
അനിവാര്യമാക്കുന്നതിനും
ഉന്നത
ഉദ്യോഗസ്ഥരുള്പ്പെടെയുള്ളവരുടെ
ഓഫീസുകളില്‍ മറ്റ്
ജീവനക്കാർക്കും
പ്രവര്‍ത്തനാവസരം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
അദര്‍ ഡ്യൂട്ടി ജീവനക്കാര്‍
1490.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ചീഫ് ഓഫീസില്‍ അദര്‍
ഡ്യൂട്ടി എന്ന പേരില്‍
നിലവില്‍ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ട്;
പ്രസ്തുത ജീവനക്കാരെ
അവരുടെ തസ്തിക
പ്രകാരമുള്ള
ഡ്യൂട്ടിക്ക്
അയക്കുവാന്‍ മാനേജിംഗ്
ഡയറക്ടര്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
തീരുമാനം
പുന:പരിശോധിക്കണമെന്ന്
ആവശ്യപ്പെട്ട് യൂണിയന്
ഭാരവാഹികള്‍ മാനേജിംഗ്
ഡയറക്ടര്‍ക്ക് കത്ത്
നല്‍കിയിട്ടുണ്ടോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത തീരുമാനം
ഉപേക്ഷിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
സി.എൻ.ജി.
ബസ്
1491.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
25
ലക്ഷം രൂപയോളം മുടക്കി
കെ.എസ്.ആർ.ടി.സി.
വാങ്ങിയ സി.എൻ.ജി. ബസ്
ഉപയോഗിക്കാന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
തലസ്ഥാനത്ത്
പ്രകൃതി വാതക
സ്റ്റേഷനുകള്‍ ഇല്ലാതെ
ഉപയോഗിക്കാന്‍
സാധിക്കില്ല എന്ന്
ബോധ്യമുണ്ടായിട്ടും
സി.എൻ.ജി. ബസ്
വാങ്ങിയതിനെ
സംബന്ധിച്ച് വകുപ്പ്
തലത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ള
തീരുമാനങ്ങള്‍ കാരണം
കെ.എസ്.ആർ.ടി.സി.
കൂടുതല്‍ സാമ്പത്തിക
പ്രതിസന്ധിയില്‍
അകപ്പെട്ട് പോകും
എന്നതിനാല്‍ ഈ പ്രവണത
അവസാനിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
സി.എന്‍.ജി
ബസുകള്‍
1492.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
2017-18-ലെ
ബജറ്റ് പ്രസംഗത്തില്‍
പഴയ ബസുകള്‍ക്കുപകരം
സി.എന്‍.ജി ബസുകള്‍
കിഫ്ബി നിക്ഷേപത്തിലൂടെ
വാങ്ങുമെന്ന്
പറഞ്ഞിരുന്ന
കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
വാങ്ങുന്ന ഡീസലിന്
നികുതിയിളവ്
1493.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഇന്ധനം വാങ്ങിയ വകയില്‍
എണ്ണക്കമ്പനികള്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക
തുക എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രതിദിനം
എത്ര ലിറ്റര്‍ ഡീസലാണ്
കെ.എസ്.ആര്.ടി.സി.ക്ക്
ആവശ്യമുള്ളതെന്നും
ഇപ്പോഴത്തെ നിരക്കില്‍
ഇതിനായി ചെലവാകുന്ന
തുകയെത്രയെന്നും
അറിയിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.ക്ക്
ലഭ്യമാക്കുന്ന ഡീസലിന്
ഇന്ധന വിലയില്‍ സംസ്ഥാന
സര്‍ക്കാര്‍ ഈടാക്കുന്ന
നികുതിയില്‍ ഇളവ്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
ലഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
റാന്നി
വഴി കെ.എസ്.ആര്.ടി.സി
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
1494.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ് സെന്റര്‍
പ്രവര്‍ത്തനമാരംഭിച്ചത്
എന്നാണ്; ഇവിടെ
ഇപ്പോള്‍ നിലവില്‍ എത്ര
ബസുകള്‍ സര്‍വ്വീസ്
നടത്തുന്നുണ്ട് എന്നും
അവയുടെ റൂട്ടുകള്‍
സംബന്ധിച്ചുള്ള
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി)
അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
ഇവിടെ നിന്നും ഉണ്ടോ;
(സി)
നിരവധിയാളുകള്‍
വിദ്യാഭ്യാസത്തിനും
ജോലിയ്ക്കും ബിസിനസ്
ആവശ്യങ്ങള്‍ക്കും മറ്റു
സംസ്ഥാനങ്ങളില്‍ ഇവിടെ
നിന്നും പോകുന്ന
സാഹചര്യത്തില്‍
എന്തുകൊണ്ടാണ് അന്തര്‍
സംസ്ഥാന ബസ്
സര്‍വ്വീസുകള്‍
ആരംഭിക്കാത്തത്;
(ഡി)
റാന്നിയില്‍
നിന്നും
മംഗലാപുരത്തേയ്ക്കും
ബാംഗ്ലൂരിലേക്കും
ചെന്നൈയിലേക്കും ബസ്
സര്‍വ്വീസുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
മറ്റു
സ്ഥലങ്ങളില്‍
നിന്നുമുള്ള അന്തര്‍
സംസ്ഥാന സര്‍വ്വീസ്
ബസുകളെല്ലാം എം.സി.
റോഡിലൂടെയും നാഷണല്‍
ഹൈവേകളില്‍ കൂടിയും
സര്‍വ്വീസ് നടത്തുന്ന
സാഹചര്യത്തില്‍ മലയോര
മേഖലയ്ക്കു കൂടി
പ്രയോജനം ലഭിക്കത്തക്ക
രീതിയില്‍ ചില അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
റാന്നിയിലൂടെ
റൂട്ടുമാറ്റി വിടാന്‍
നടപടി സ്വീകരിക്കുമോ?
സുള്ള്യയിലേക്ക്
കെ.എസ്.ആര്.ടി.സി. ബസ്
1495.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ മലയോര
പ്രദേശമായ ബന്തടുക്ക
വഴി കര്‍ണ്ണാടകത്തിലെ
സുള്ള്യയിലേക്ക്
കെ.എസ്.ആര്.ടി.സി.
ബസുകള്‍ സര്‍വ്വീസ്
തുടങ്ങണമെന്ന ആവശ്യം
ഇതുവരെ
പരിഗണിച്ചിട്ടില്ലാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലുള്ള
അന്തര്‍ സംസ്ഥാന
കരാറില്‍ മേല്‍ റൂട്ട്
കൂടി ഉള്‍പ്പെടുത്തി
ബസ് റൂട്ട്
ആരംഭിക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കെ.എസ്.ആർ.ടി.സി.
നെയ്യാറ്റിന്‍കര ഡിപ്പോയില്‍
നിന്നുള്ള ബസ് ഷെഡ്യൂളുകള്‍
1496.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
2016
ജൂണ്‍ 1 മുതല്‍ 2018
ജനുവരി 31 വരെയുള്ള
കാലയളവിൽ
കെ.എസ്.ആർ.ടി.സി.
നെയ്യാറ്റിന്‍കര
ഡിപ്പോയില്‍ നിന്നുള്ള
എത്ര ബസ് ഷെഡ്യൂളുകള്‍
നിർത്തലാക്കി; അവ
എതൊക്കെ ആണെന്നും ഏതു
റൂട്ടില്‍ ആണെന്നും
വ്യക്തമാക്കാമോ; അവയുടെ
നമ്പരും പേരും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഡിപ്പോയില്‍ നിന്നും
2016 ജൂണ്‍ 1 മുതല്‍
2018 ജനുവരി വരെ ഓരോ
മാസവും എത്ര ഷെഡ്യൂള്‍
ഉണ്ടായിരുന്നു; അവയിൽ
നിർത്തലാക്കിയ
ഷെഡ്യൂളുകളുടെ
വിശദവിവരം നല്കാന്
കഴിയുമോ; ഇല്ലെങ്കിൽ
അതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
2016
ജനുവരി മുതല്‍ 2016
മേയ് വരെ പ്രസ്തുത
ഡിപ്പോയില്‍ നിന്നും
എത്ര ഷെഡ്യൂളുകള്‍
ഉണ്ടായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(ഡി)
2018
ഫെബ്രുവരിയില്‍
പ്രസ്തുത ഡിപ്പോയില്‍
നിന്നും എത്ര ഷെഡ്യൂള്‍
ഉണ്ടായിരുന്നു എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
കൊല്ലം ഡിപ്പോ
1497.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊല്ലം
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
പുതുതായി ആരംഭിച്ച
സര്‍വ്വീസുകള്‍
ഏതൊക്കെയാണെന്ന
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഡിപ്പോയില്‍
പ്രവര്‍ത്തിച്ചു
വന്നിരുന്ന എന്‍ക്വയറി
കൗണ്ടര്‍
നിര്‍ത്തലാക്കിയതിന്റെ
കാരണം എന്താണെന്ന്
അറിയിക്കുമോ;
യാത്രക്കാര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
പരിഗണിച്ച് എന്‍ക്വയറി
കൗണ്ടര്‍ സേവനം
പുനഃസ്ഥാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കോന്നി
കെ.എസ്.ആര്.ടി.സി ഡിപ്പോ
T 1498.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
കെ.എസ്.ആര്.ടി.സി
ഡിപ്പോയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഡിപ്പോയുമായി
ബന്ധപ്പെട്ട റോഡ്
ഉള്‍പ്പെടെയുള്ള ഇതര
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് ഏതെല്ലാം
ഇനത്തില്‍ നാളിതുവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇനി
എത്ര തുക ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി
നീക്കിവെച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
ഡിപ്പോയുടെ
പ്രവര്‍ത്തനം
എന്നത്തേയ്ക്കു്
ആരംഭിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
വയനാട്
ജില്ലയിലെ കെ.എസ്.ആര്.ടി.സി.
ഡിപ്പോകള്‍
1499.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വയനാട് ജില്ലയിലെ വിവിധ
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളിലേയ്ക്ക് എത്ര
പുതിയ ബസുകള്‍
അനുവദിച്ചു എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
വയനാട്
ജില്ലയിലെ വിവിധ
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളിലെ നിലവില്‍
സര്‍വ്വീസ് നടത്താന്‍
കഴിയുന്ന ബസുകളുടെ
എണ്ണം എത്ര ; ഡ്രൈവര്‍,
കണ്ടക്ടര്‍,
മെക്കാനിക്കല്‍
സ്റ്റാഫ് എന്നിവരുടെ
നിലവിലുള്ള അംഗസംഖ്യ
എത്രയെന്ന്
അറിയിക്കാമോ?
കോതമംഗലം
കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ
നവീകരണം
1500.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ
നവീകരണവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കോതമംഗലം
ഡിപ്പോ സ്ഥിതി
ചെയ്യുന്നത് എത്രമാത്രം
സ്ഥലത്താണ്;
(സി)
പ്രസ്തുത
സ്ഥലം എന്തെല്ലാം
ആവശ്യങ്ങള്‍ക്കാണ്
ഉപയോഗിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഡിപ്പോയിലെ
മുഴുവന്‍ ബസുകള്‍ക്കും
ഡിപ്പോയില്‍ തന്നെ
പാര്‍ക്ക്
ചെയ്യുന്നതിനു വേണ്ട
സൗകര്യം
ഏര്‍പ്പെടുത്തുമോ;
വിശദമാക്കാമോ?
മാനന്തവാടി
കെ.എസ്.ആര്.ടി.സി ഡിപ്പോ
1501.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
2015
ഡിസംബറില്‍ മാനന്തവാടി
കെ.എസ്.ആര്.ടി.സി
ഡിപ്പോയിലെ ശരാശരി
ദൈനംദിന വരുമാനം എത്ര
രൂപയായിരുന്നു;
(ബി)
2017
ഡിസംബറില്‍ മാനന്തവാടി
കെ.എസ്.ആര്.ടി.സി
ഡിപ്പോയിലെ ശരാശരി
ദൈനംദിന വരുമാനം എത്ര
രൂപയായിരുന്നു;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മാനന്തവാടി
കെ.എസ്.ആര്.ടി.സി
ഡിപ്പോയുടെ വരുമാനം
വര്‍ധിച്ചിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മാനന്തവാടി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്ന്
ആരംഭിച്ച പുതിയ
സര്‍വീസുകള്‍
ഏതെല്ലാമാണ്;വിശദമാക്കുമോ?
മാവേലിക്കര
കെ.എസ്.ആര്.ടി.സി.ഡിപ്പോ
1502.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കെ.എസ്.ആര്.ടി.സി.ഡിപ്പോ
സ്ഥിതി ചെയ്യുന്ന
സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം നിലവില്‍
ആര്‍ക്കാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഡിപ്പോ സ്ഥിതി
ചെയ്യുന്ന സ്ഥലം
കെ.എസ്.ആര്.ടി.സി.യുടെ
ഉടമസ്ഥതയില്‍
ആക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം
തെളിയിക്കുന്ന
സാക്ഷ്യപത്രത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
മൂവാറ്റുപുഴ
ഡിപ്പോയില്‍ നടന്നു വരുന്ന
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
1503.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിലവില്‍
നടന്നു വരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി വിവരം
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഡിപ്പോയില്‍ അനുമതി
ലഭിച്ചതും എന്നാല്‍
പ്രവൃത്തി
ആരംഭിക്കാത്തതുമായ
ജോലികള്‍
ഏതൊക്കെയാണെന്നും
ആയതിന്റെ കാരണം
എന്താണെന്നും
വിശദമാക്കാമോ?
ഇരിങ്ങാലക്കുട
ഓപ്പറേറ്റിംഗ് സെക്ഷനിലെ
സര്‍വ്വീസുകള്‍
1504.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ആര് ടി സി
ഇരിങ്ങാലക്കുട
ഓപ്പറേറ്റിംഗ്
സെക്ഷനില്‍ എത്ര
ഡ്രൈവര്‍ തസ്തിക ഉണ്ട്;
ഇപ്പോള്‍ എത്ര
ഡ്രൈവര്‍മാര്‍ ജോലി
ചെയ്യുന്നു;
(ബി)
കെ.എസ്.ആര്.ടി.സി.
ഇരിങ്ങാലക്കുട
ഓപ്പറേറ്റിംഗ്
സെക്ഷനിലെ
സര്‍വ്വീസുകള്‍ മറ്റ്
സെക്ഷനുകളിലേയ്ക്ക്
മാറ്റുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആയത് പുന:സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇരിങ്ങാലക്കുടയില്‍
നിന്ന് കൂടുതല്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
ഏതുഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ?
സ്കാനിയ
ബസുകള്‍
1505.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
പുതിയതായി എത്ര സ്കാനിയ
ബസുകള്‍ക്കാണ്
കമ്പനിയുമായി കരാര്‍
ഏര്‍പ്പെട്ടത്;
ഏതെല്ലാം റൂട്ടുകളിലാണ്
കരാര്‍
ഏര്‍പ്പെടുത്തിയത്;
എന്തെങ്കിലും പഠനം
നടത്തിയിട്ടാണോ ഈ
റൂട്ടുകള്‍ ആരംഭിച്ചത്;
(ബി)
സ്കാനിയ
കമ്പനിയുമായുള്ള കരാര്‍
സംബന്ധിച്ച വിവരം
വ്യക്തമാക്കുമോ ;
ലാഭവിഹിതം സംബന്ധിച്ച
വിവരം വ്യക്തമാക്കുമോ ;
(സി)
ലാഭവിഹിതം
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടാണോ
ഇത്തരത്തില്‍ സ്കാനിയ
കമ്പനിയുമായി കരാറില്‍
ഏര്‍പ്പെട്ടത്;
(ഡി)
പ്രസ്തുത ബസിലെ
കണ്ടക്ടര്‍, ഡ്രൈവര്‍
എന്നിവരുടെ ശമ്പളം
നല്‍കുന്നത് ആരാണ്;
മെയിന്റനന്‍സിന്റെ
ചുമതല ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ട്രാവല്‍ കാര്‍ഡ്
1506.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബസ് യാത്രക്കാര്‍ക്കായി
കെ.എസ്.ആര്.ടി.സി.
ട്രാവല്‍ കാര്‍ഡ്
വിതരണം നടത്തി
വരുന്നുണ്ടോ; എങ്കില്‍
ഏതൊക്കെ നിരക്കിലാണ്
നല്‍കുന്നത്; പ്രസ്തുത
കാര്‍ഡ് പ്രിന്റ്
ചെയ്ത്
തയ്യാറാക്കുന്നത്
ആരാണ്; ഇത് പ്രിന്റ്
ചെയ്യുന്നതിന് ചുമതല
ഏല്‍പ്പിച്ചിട്ടുള്ളത്
എത്ര കാലത്തേയ്ക്കാണ്;
(ബി)
ഈ
കാര്‍ഡ് പ്രിന്റ്
ചെയ്ത് നല്‍കുന്നതിന്
ഇവരെ
തെരഞ്ഞെടുക്കുന്നതിന്
സ്വീകരിച്ച മാനദണ്ഡം
എന്തായിരുന്നു ;അതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കാര്‍ഡ് ധാരാളമായി
വ്യാജരൂപത്തില്‍
ലഭ്യമാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കെ.യു.ആര്.ടി.സി
ബസുകള്‍
1507.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കെ.യു.ആര്.ടി.സി
(എ.സി/നോണ്‍ എ.സി )
ബസുകളാണ് സര്‍വ്വീസ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.യു.ആര്.ടി.സി
യുടെ ശരാശരി പ്രതിദിന
വരുമാനം എത്രയെന്നും
ചെലവ് എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
സ്പെയര്‍
പാര്‍ട്സ്
ലഭ്യമാകാത്തത് കാരണം
ലോഫ്ലോര്‍ ബസുകള്‍ക്ക്
സര്‍വ്വീസ് നടത്താന്‍
പറ്റാത്ത
സാഹചര്യമുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ?
കാട്ടാക്കട
കെ.എസ്.ആര്.ടി.സി ബസ്
സ്റ്റാന്റ്പരിസരത്ത് മാലിന്യം
1508.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
കെ.എസ്.ആര്.ടി.സി ബസ്
സ്റ്റാന്റ് പരിസരത്ത്
നിന്നും മാലിന്യ
ടാങ്ക്നിരന്തരമായി
പൊട്ടി
ഒലിയ്ക്കുന്നതിന്
സ്ഥായിയായ പരിഹാരം
കാണുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നിരവധി
ജനങ്ങള്‍ ഒത്തുകൂടുന്ന
സ്ഥലത്തുണ്ടാകുന്ന
പ്രസ്തുത പ്രശ്നത്തിന്
അടിയന്തര പരിഹാരം
ഉണ്ടാകുന്നതിന് നടപടി
സ്വീകരിയ്ക്കാമോ?
മഞ്ചേരിയിലെ
ഗവണ്മെന്റ് കമേഴ്സ്യല്‍
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാകണ്‍സഷന്‍
1509.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മഞ്ചേരിയില്‍
സാങ്കേതികവിദ്യാഭ്യാസ
വകുപ്പിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഗവണ്മെന്റ്
കമേഴ്സ്യല്‍
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാകണ്‍സഷന്‍
നല്കുന്നുണ്ടോ;
(ബി)
ഈ
സ്ഥാപനത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാകണ്‍സഷന്‍
ലഭിക്കുന്നില്ല എന്ന
പരാതി
കെ.എസ്.ആര്.ടി.സി
മാനേജിംഗ്
ഡയറക്ടര്‍ക്ക്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
സ്ഥാപനമായ ഈ
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാകണ്‍സഷന്‍
നല്‍കുന്നതിന് എന്താണ്
തടസ്സമെന്ന്
അറിയിക്കാമോ?
പണയപ്പെടുത്തിയ
കെ.എസ്.ആര്.ടി.സി.
ഡിപ്പോകള്‍
1510.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി.യുടെ
ഏതെല്ലാം ഡിപ്പോകള്‍
പണയപ്പെടുത്തിയാണ്
കോര്പ്പറേഷന് വേണ്ടി
വായ്പയെടുത്തിട്ടുള്ളത്;
ഇവയുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഓരോ
ഡിപ്പോകളും ഏതെല്ലാം
ബാങ്ക് /ധനകാര്യ
സ്ഥാപനങ്ങളിലാണ്
പണയപ്പെടുത്തിയതെന്നും
എത്ര രൂപ വീതം വായ്പ
ലഭിച്ചിട്ടുണ്ടെന്നുമുള്ള
വിശദവിവരം നല്‍കുമോ?
ട്രിപ്പ് മുടക്കിയതിനുള്ള
നഷ്ടപരിഹാരം
1511.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സി.ഐ.ടി.യു.വിന്റെ
സംസ്ഥാന നേതാവ്
പങ്കെടുത്ത ധര്‍ണയില്‍
പങ്കെടുത്ത്
വിജയിപ്പിക്കുന്നതിനായി
കെ എസ് ആര് ടി സി
ജീവനക്കാര്‍ പോയതിനാല്‍
കഴിഞ്ഞ വര്‍ഷം
തിരുവനന്തപുരം സിറ്റി
ഡിപ്പോയില്‍ നിന്നും 12
ബസ്സുകള്‍ സര്‍വ്വീസ്
നടത്താതെ
നിര്‍ത്തിവെയ്ക്കേണ്ട
സാഹചര്യം ഉണ്ടായോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചോ;
(സി)
ഇവരില്‍
നിന്നും ട്രിപ്പ്
മുടക്കിയതിനുള്ള
നഷ്ടപരിഹാരം
ഈടാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ
ഈടാക്കി
എന്നറിയിക്കാമോ?
എം.എ.സി.ടി
കേസ്സുകളില്‍ നഷ്ടപരിഹാരത്തുക
അനുവദിക്കുന്നതിലെ കാലതാമസം
1512.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സ് മൂലം
അപകടത്തില്‍പ്പെടുകയും
തുടര്‍ന്ന് മരണപ്പെട്ട്
പോകുകയും ചെയ്തവര്‍ക്ക്
എം.എ.സി.ടി
കേസ്സുകളില്‍
ഉത്തരവാകുന്ന
നഷ്ടപരിഹാരത്തുക
ലഭ്യമാക്കുന്നതിൽ
കാലതാമസം
നേരിടുന്നുണ്ടോ;
പ്രസ്തുത കാലതാമസം
കാരണമായി അധിക തുക പലിശ
ഇനത്തില്‍ കൊടുക്കേണ്ടി
വരുന്നത്
കെ.എസ്.ആര്.ടി.സി.
ക്ക് അധിക സാമ്പത്തിക
ബാധ്യത വരുത്തുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എം.എ.സി.ടി.
വിധിച്ച കേസുകളില്‍
നഷ്ടപരിഹാരത്തുക
അനുവദിക്കുവാന്‍ ഇനി
എത്ര എണ്ണം
ബാക്കിയുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെ.എസ്.ആര്.ടി.സി
ബസ് സ്റ്റേഷനുകളുടെ അനധികൃത
ഉപയോഗം
1513.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെയോ
സര്‍ക്കാരിന്റേയോ
ഉടമസ്ഥതയിലുള്ള ബസ്
സ്റ്റേഷനുകള്‍
ഉപയോഗപ്പെടുത്തുന്നതിന്
സംസ്ഥാനത്തെ സ്വകാര്യ
ബസ്സുകളെ
അനുവദിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഈ
സര്‍ക്കാര്‍ ഇതിനുള്ള
പ്രത്യേകാനുമതി
എന്തെങ്കിലും
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
ബസ് സ്റ്റേഷനുകള്‍
സ്വകാര്യ ബസ്സുകള്‍
ഉപയോഗിക്കുന്നത്
തടയാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
തലസ്ഥാനനഗരിയിലെങ്കിലും
ഇക്കാര്യത്തില്‍ നിയമം
നടപ്പാക്കാന്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
സ്വകാര്യ
ബസ് പണിമുടക്കുവേളയിൽ
കെ.എസ്.ആര്.ടി.സി. കൈക്കൊണ്ട
നടപടികള്‍
1514.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ബസ്
ചാര്‍ജ്ജ് വര്‍ദ്ധന
ആവശ്യപ്പെട്ട് സ്വകാര്യ
ബസുകള്‍
പണിമുടക്കിയപ്പോള്‍
ജനങ്ങള്‍ക്ക് ആശ്വാസം
നല്‍കുന്നതിന്
കെ.എസ്.ആര്.ടി.സി.
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
ദിവസങ്ങളില്‍ എത്ര അധിക
ട്രിപ്പുകൾ
കെ.എസ്.ആര്.ടി.സി.
നടത്തി; ഇതിലൂടെ
കെ.എസ്.ആര്.ടി.സി.ക്ക്
എത്ര രൂപയുടെ അധിക
വരുമാനം ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
സ്വകാര്യ ബസുകളില്‍
അനുവദിച്ചിട്ടുള്ള
കണ്സെഷന്,
കെ.എസ്.ആര്.ടി.സി.
ബസുകളില്‍ പ്രസ്തുത
ദിവസങ്ങളിൽ
നല്‍കിയിരുന്നോ;
(ഡി)
സമരം
ചെയ്ത സ്വകാര്യബസുകളുടെ
പെര്‍മിറ്റ്
റദ്ദാക്കുവാനുള്ള
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നോ;
വ്യക്തമാക്കാമോ?
സ്വകാര്യ
ബസ് സമരം
1515.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടുത്ത് നടന്ന സ്വകാര്യ
ബസ് സമരത്തിന് കാരണമായി
ഉന്നയിക്കപ്പെട്ട
ആവശ്യങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഏതെങ്കിലും
ആവശ്യങ്ങള്‍
അംഗീകരിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
സമരം മൂലം എത്ര ദിവസം
സംസ്ഥാനത്ത് പ്രൈവറ്റ്
ബസ് ഓടിയില്ല; ഈ
ദിവസങ്ങളില്‍
കെ.എസ്.ആര്.ടി. സി
യുടെ പ്രതിദിന വരുമാനം
എത്രയെന്ന്
അറിയിക്കാമോ;
(ഡി)
സാധാരണ
ദിവസങ്ങളില്‍ നിന്നും
എത്ര ശതമാനം കൂടുതല്‍
തുക പ്രസ്തുത
ദിവസങ്ങളില്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
സ്വകാര്യ
ബസ്സുകൾ
ഓടുന്നില്ലെങ്കില്‍
കെ.എസ്.ആര്.ടി.സി
-യ്ക്ക് പ്രതിദിനം
വന്‍ലാഭം ഉണ്ടാകുമെന്ന
അവസ്ഥ
ശരിയാണോ;വിശദമാക്കുമോ?
വൈപ്പിന്‍
ഭാഗത്തുനിന്നുള്ള
സ്വകാര്യബസ്സുകള്‍ക്ക്
കൊച്ചി നഗരത്തില്‍ സര്‍വീസ്
1516.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
ഭാഗത്തുനിന്നുള്ള
സ്വകാര്യ
ബസ്സുകള്‍ക്ക്, കൊച്ചി
നഗരത്തില്‍ സര്‍വീസ്
നടത്തുന്നതിന്
തടസ്സമായി
നില്‍ക്കുന്നത്
എന്തെല്ലാം
കാര്യങ്ങളാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
കോടതികളില്‍ കേസ്
നിലനില്‍ക്കുന്നുണ്ടോ;
വിശദമാക്കാമോ?
കോഴിക്കോട്
നഗരത്തിലെ സ്വകാര്യ ബസുകൾ
1517.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തില്‍ സര്‍വ്വീസ്
നടത്തുന്ന പല സ്വകാര്യ
ബസുകളും അവസാന
ട്രിപ്പുകള്‍ കട്ട്
ചെയ്യുന്നത് കാരണം
ജനങ്ങള്‍
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
തടയുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
ലക്ഷ്വറി
ബസ് സര്‍വ്വീസുകളെ
നിയന്ത്രിക്കുവാന്‍ നടപടി
1518.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍
നിന്നും
ഇതരസംസ്ഥാനങ്ങളിലേക്ക്
അന്തര്‍ സംസ്ഥാന
സര്‍വ്വീസ് നടത്തുന്ന
ലക്ഷ്വറി ബസുകള്‍
കെ.എസ്.ആര്.ടി.സി.യുടെ
സര്‍വ്വീസുകളെയും
വരുമാനത്തെയും
ബാധിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെയുള്ള
സര്‍വ്വീസുകള്‍
നടത്തുന്നത്
സര്‍ക്കാര്‍
അനുമതിയോടുകൂടിയാണോ
എന്ന് വ്യക്തമാക്കുമോ;
(സി)
യാത്രക്കാരില്‍
നിന്നും അമിത ചാര്‍ജ്
ഈടാക്കി വരുന്ന ഇത്തരം
സര്‍വ്വീസുകളെ
നിയന്ത്രിക്കുവാന്‍
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഏകീകൃതവും സുതാര്യവുമായ വാഹന
പരിശോധന സംവിധാനങ്ങള്‍
1519.
ശ്രീ.കെ.
ദാസന്
,,
ആന്റണി ജോണ്‍
,,
വി. ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏകീകൃതവും സുതാര്യവുമായ
വാഹന പരിശോധനയ്ക്കായി
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എല്ലാ
താലൂക്ക്
കേന്ദ്രങ്ങളിലും ഓരോ
കമ്പ്യൂട്ടര്‍വല്‍കൃത
വാഹന പരിശോധനകേന്ദ്രവും
ടെസ്റ്റിംഗ്
ട്രാക്കുകളും
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സ്വന്തമായി
സ്ഥലം ഇല്ലാത്ത
പ്രദേശങ്ങളില്‍ ഇത്തരം
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
സ്വകാര്യ പങ്കാളിത്തം
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മോട്ടോര്‍
വാഹന നിയമ ഭേദഗതി
1520.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ
മോട്ടോര്‍ വാഹന നിയമ
ഭേദഗതി സംസ്ഥാനത്തെ
എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസുകള്‍
ഇല്ലാതാക്കുന്നതിനും
ഫിറ്റ്നസ്സ് ടെസ്റ്റ്
ഉള്‍പ്പെടെയുള്ള
സേവനങ്ങള്‍ വന്‍കിട
ഡീലര്‍മാരുടെ കൈകളില്‍
എത്തുന്നതിനും ഈ
നിയമഭേദഗതി കാരണമാകുമോ;
(സി)
എങ്കില്‍
ഇക്കാര്യത്തിലുള്ള
എതിര്‍പ്പ് കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ;
ഇതിന്മേലുള്ള
കേന്ദ്രപ്രതികരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
മോട്ടോര്‍
വാഹന വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡിന്റെ പ്രവര്‍ത്തനം
1521.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹന പരിശോധനയ്ക്ക്
ആവശ്യമായ
എന്‍ഫോഴ്സ്മെന്റ്
സംവിധാനം മോട്ടോര്‍
വാഹന വകുപ്പില്‍
നിലവില്‍ ഉണ്ടോ ;
(ബി)
മോട്ടോര്‍
വാഹന വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
ട്രാഫിക്
നിയമലംഘനങ്ങള്‍ തടഞ്ഞ്
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
പുതുതലമുറ
ഇരുചക്ര വാഹനങ്ങളുടെ ഹെഡ്
ലൈറ്റുകള്‍
1522.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പുതുതലമുറ
ഇരുചക്ര വാഹനങ്ങളിലെ
ഹെഡ് ലൈറ്റുകളുടെ
ശക്തമായ വിവിധ
വര്‍ണ്ണങ്ങളിലുള്ള
പ്രകാശം എതിര്‍ദിശയില്‍
നിന്നുവരുന്ന
വാഹനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതും
അപകടങ്ങള്‍ക്ക്
കാരണമാകുന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇത്തരം
വാഹനങ്ങള്‍ക്ക്
ലൈസന്‍സ് നല്കുമ്പോള്
ഹെഡ് ലൈറ്റുകളുടെ
പ്രകാശ തീവ്രതയും
നിറവും
പരിശോധിക്കുന്നതിന്
നിലവില്‍
സംവിധാനമുണ്ടോ;
പ്രകാശത്തിന്റെ നിറവും
തീവ്രതയും
അപകടരഹിതമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദീകരിക്കുമോ;
(സി)
ഇത്തരം
ഹെഡ് ലൈറ്റുകളുള്ള
വാഹനങ്ങള്‍ക്ക് പിഴ
ചുമത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
സേഫ്
സോണ്‍ പദ്ധതി
1523.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സേഫ്
സോണ്‍ എന്ന പേരില്‍ ഒരു
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഗതാഗത സംവിധാന
നവീകരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഇലക്ട്രിക്
വാഹനങ്ങള്‍ക്ക് പ്രോത്സാഹനം
1524.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിക്
വാഹനങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
വെെദ്യുത കാറുകള്‍ക്കും
മറ്റ് വാഹനങ്ങള്‍ക്കും
റോഡുനികുതി
ഒഴിവാക്കുന്ന
കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രോത്സാഹനാര്‍ത്ഥം
ഇത്തരം വാഹനങ്ങൾക്ക്
സൗജന്യ പാര്‍ക്കിംഗ്
ലഭ്യമാക്കുന്നതിനും
സൗജന്യ ചാര്‍ജിംഗ്
സെന്ററുകള്‍
ആരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പൊതുവാഹനങ്ങള്‍
ഓടിക്കുന്നതിനുള്ള ബാഡ്ജ്
1525.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ഡ്രൈവര്‍മാര്‍ക്ക്
പൊതുവാഹനങ്ങള്‍
ഓടിക്കുന്നതിനുള്ള
ബാഡ്ജ് ലഭിക്കുന്നതിന്
വിദ്യാഭ്യാസ യോഗ്യത
മാനദണ്ഡമായി
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഗള്‍ഫ്
പ്രതിസന്ധിയും
സാമ്പത്തിക രംഗത്തെ
പ്രശ്നങ്ങളും കാരണം
തൊഴില്‍
നഷ്ടപ്പെട്ടതിനാല്‍
സ്വയം തൊഴില്‍ ആയി
പൊതുവാഹനം ഓടിക്കാന്‍
ഉദ്ദേശിക്കുന്നവര്‍ക്ക്
ഇക്കാര്യത്തില്‍ ഇളവ്
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ;
(സി)
വിദ്യാഭ്യാസ
യോഗ്യത മാനദണ്ഡമായി
നിശ്ചയിച്ചുകൊണ്ടുള്ള
ഉത്തരവ് ഇറങ്ങിയത്
എന്നാണെന്ന്
വിശദമാക്കുമോ;
(ഡി)
1990
ന് മുമ്പ് സ്കൂള്‍
വിദ്യാഭ്യാസം
നിര്‍ത്തിപ്പോയവര്‍ക്ക്
ഇക്കാര്യത്തില്‍ ഇളവ്
നല്കാന് നടപടി
സ്വീകരിക്കുമോ?
സ്ക്കുള്കുട്ടികള്ക്ക്
സുരക്ഷിതയാത്ര
1526.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍/
സ്വകാര്യ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ഉപയോഗിക്കുന്ന
വാഹനങ്ങളുടെ സുരക്ഷാ
ക്രമീകരണങ്ങള്‍
പരിശോധിക്കാറുണ്ടോ;
(ബി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
വാഹനങ്ങളില്‍
കുട്ടികളുടെ
സുരക്ഷക്കായി
ഡ്രൈവറിനുപുറമെ ഒരു
ജീവനക്കാരനെ കൂടി
ഉള്‍പ്പെടുത്തുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
സുരക്ഷാ ക്രമീകരണങ്ങള്‍
സംബന്ധിച്ച്
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
സ്ക്കുള്
കുട്ടികളുടെ
യാത്രയ്ക്കായി
ഉപയോഗിക്കുന്ന സ്വകാര്യ
വാഹനങ്ങളിലെ സുരക്ഷാ
ക്രമീകരണങ്ങള്‍ പതിവായി
പരിശോധിക്കാറുണ്ടോ ;
എങ്കില്‍ ഏതെല്ലാം
വകുപ്പുകളാണ് പരിശോധന
നടത്തുന്നതെന്നും
എപ്പോഴൊക്കെയാണെന്നും
വിശദമാക്കുമോ?
മറ്റ്
സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍
ചെയ്ത് കേരളത്തിലോടുന്ന
വാഹനങ്ങള്‍
1527.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മറ്റ്
സംസ്ഥാനങ്ങളില്‍
രജിസ്റ്റര്‍ ചെയ്യുന്ന
വാഹനങ്ങള്‍ കേരളത്തില്‍
സ്ഥിരമായി
ഉപയോഗിക്കുന്ന കാര്യം
ഗതാഗത വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
മറ്റ് സംസ്ഥാനങ്ങളില്‍
രജിസ്റ്റര്‍ ചെയ്ത
വാഹനങ്ങള്‍ കേരളത്തില്‍
സ്ഥിരമായി
ഉപയോഗിക്കുമ്പോള്‍
ഇവിടെ എന്തെങ്കിലും
നികുതി
അടയ്ക്കേണ്ടതുണ്ടോ;
(സി)
ഇത്തരത്തില്‍
റിപ്പോര്‍ട്ട് ചെയ്തതും
കേസുകള്‍
എടുത്തിട്ടുള്ളതുമായ
വാഹനങ്ങളുടെ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇതുവഴി
സംസ്ഥാന
സര്‍ക്കാരിനുണ്ടാകുന്ന
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
റോഡ്
സുരക്ഷാ അതോറിറ്റി
1528.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ അതോറിറ്റിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
വാഹനാപകടങ്ങളും
അതുമൂലമുള്ള മരണങ്ങളും
കുറയ്ക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
റോഡ്
സുരക്ഷാ അതോറിറ്റിയുടെ
ഫണ്ട് സ്രോതസ്സ്
ഏതൊക്കെയാണ്;
(ഡി)
2007
ലെ കേരള സുരക്ഷാ
ആക്ടിന്റെ നിബന്ധന
പ്രകാരം
ഏര്‍പ്പെടുത്തിയിട്ടുള്ള
വാഹന സെസ്സ്,
അതോറിറ്റിക്ക്
കൃത്യമായി
ലഭിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ;
(ഇ)
ഫണ്ടിന്റെ
അപര്യാപ്തത
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്നുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഗതാഗത
സേഫ് സോണ്‍
1529.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനമാകെ
ഗതാഗത സേഫ് സോണ്‍
ആക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് കൈക്കൊണ്ട
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(സി)
സേഫ്
സോണ്‍ ആക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
റിപ്പോര്‍ട്ടുകളോ
പഠനങ്ങളോ
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഇരുചക്ര
വാഹനങ്ങളിലെ റിയര്‍വ്യൂ
ഗ്ലാസ് ഒഴിവാക്കൽ
1530.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിരത്തുകളിലോടുന്ന
ഇരുചക്ര വാഹനങ്ങളില്‍
റിയര്‍വ്യൂ ഗ്ലാസ്
ഒഴിവാക്കി ഓടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം വാഹനങ്ങള്‍
ഓടിക്കുന്നവരുടെ
പേരില്‍ പിഴ
ചുമത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
മോട്ടോര്‍
വാഹന വകുപ്പിന്റെ വാഹന
പരിശോധനകള്‍
ശക്തമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദീകരിക്കുമോ?
സംസ്ഥാനത്തെ
വാഹനാപകടങ്ങള്‍
1531.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ ദിവസവും ശരാശരി
എത്ര വാഹനാപകടങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നുണ്ട്; ഇതില്‍
എത്ര ആളുകള്‍
മരണപ്പെടുന്നുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
വാഹനാപകടങ്ങള്‍
കുറയ്ക്കന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
വാഹന
രജിസ്ട്രേഷന് രണ്ട് തരം
നികുതി
1532.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹന രജിസ്ട്രേഷന്
രണ്ട് തരം നികുതി
ഈടാക്കുന്നത്
പരിശോധിക്കുമോ ;
(ബി)
ടെമ്പററി
രജിസ്ട്രേഷനും
പെര്‍മനന്റ്
രജിസ്ട്രേഷനും എന്ന
പേരില്‍ രണ്ടുതരം
നികുതി ഈടാക്കുന്നത്
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
വാഹനം
പുറത്തിറക്കുന്ന
സമയത്തുതന്നെ
വാഹനത്തിന്റെ
രജിസ്ട്രേഷനും
നടത്തിക്കൊടുക്കുന്നതിനുള്ള
ബുദ്ധിമുട്ട്
വ്യക്തമാക്കാമോ ;
മുന്‍കാലങ്ങളില്‍
നടപ്പാക്കി വന്നിരുന്ന
ഈ രീതി
അവസാനിപ്പിച്ചതിന്റെ
കാരണം വ്യക്തമാക്കാമോ;
പുതിയ രീതി
ഉപഭോക്താവിനെ
കൊള്ളയടിക്കുന്നു എന്ന
പരാതി പരിശോധിക്കുമോ?
ഡ്രൈവിംഗ്
പരിശീലനം കാലോചിതമായി
പരിഷ്കരിക്കാന്‍ നടപടി
1533.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
വാഹനം
ഓടിച്ചവരുടെ
പിഴവുകൊണ്ട് മാത്രം
കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനിടെ
സംസ്ഥാനത്ത് നഷ്ടമായത്
11,018 ജീവനുകളാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡ്രൈവിംഗ്
പഠനം, പരിശീലനം
എന്നിവയിലെ
കുറവിലേക്കാണ് ഇത്
വിരല്‍ ചൂണ്ടുന്നതെന്ന്
കരുതുന്നുണ്ടോ;
(സി)
ഡ്രൈവിംഗ്
ലൈസന്‍സ് ഉണ്ടെങ്കിലും
വാഹനമോടിക്കാന്‍
അറിയാത്തവരും ലൈസന്‍സ്
കിട്ടിയ ശേഷവും
പരിശീലകനെയും കൂട്ടി
റോഡില്‍
വാഹനമോടിക്കുന്നവരും
സംസ്ഥാനത്തുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഡ്രൈവിംഗ് ടെസ്റ്റുകളും
വാഹനപരിശോധനാ രീതികളും
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഡ്രൈവിംഗ്
ലൈസന്‍സ് നല്‍കുന്നത്
കുറ്റമറ്റതാക്കാനുളള
നടപടികള്‍
1534.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
നടക്കുന്ന
റോഡപകടങ്ങളുടെ പ്രധാന
കാരണം ഡ്രൈവര്‍മാരുടെ
അശ്രദ്ധയും
നിയമലംഘനവുമാണെന്നിരിക്കെ
,ആയത് പരിഹരിക്കാന്‍
ഡ്രൈവിംഗ് ലൈസന്‍സ്
നല്കുന്ന നടപടി
കുറ്റമറ്റതാക്കാനും
റോഡ്
സുരക്ഷയെക്കുറിച്ചുള്ള
പാഠഭാഗങ്ങള്‍ ലേണിംഗ്
ടെസ്റ്റിന്റെ
ഭാഗമാക്കാനും ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഡ്രൈവിംഗ്
ടെസ്റ്റ് നടത്തുന്നതിന്
മോട്ടോര്‍ വാഹന വകുപ്പിന്
സ്ഥലം
1535.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ആര്.ടി.
ആഫീസുകളുടെ കീഴിലും
ഡ്രൈവിംഗ് ടെസ്റ്റ്
നടത്തുന്നതിന് സ്ഥിരം
സ്ഥലം അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
(ബി)
സ്ഥല
സൗകര്യം ഇല്ലാത്തത്
ഡ്രൈവിംഗ് ടെസ്റ്റ്
നടത്തുന്നതിന് തടസ്സം
സൃഷ്ടിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
സുഗമമായി
ഡ്രൈവിംഗ് ടെസ്റ്റ്
നടത്തുന്നതിനായി എല്ലാ
ജില്ലകളിലും മോട്ടോര്‍
വാഹന വകുപ്പിന്
സ്വന്തമായി സ്ഥലം
അനുവദിച്ച്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ?
വര്‍ക്കല
നിയോജകമണ്ഡലത്തില്‍
എസ്.ആര്.ടി.ഒ.
ആരംഭിക്കുന്നതിന് നടപടി
1536.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
നിയോജകമണ്ഡലത്തില്‍
വര്‍ക്കല താലൂക്ക്
കേന്ദ്രീകരിച്ച് സബ്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഒാഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ആയതിലേയ്ക്ക്
ഗതാഗത വകുപ്പ്
കമ്മീഷണറില്‍ നിന്നും
റിപ്പോര്‍ട്ടുകള്‍/
ശിപാര്‍ശകള്‍
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
പാറശ്ശാല
ആര്.ടി.ഒ. ടെസ്റ്റിങ്
ഗ്രൗണ്ടിലെ അടിസ്ഥാന സൗകര്യ
വികസനം
1537.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
ആര്.ടി.ഒ. ടെസ്റ്റിങ്
ഗ്രൗണ്ടിലെ അടിസ്ഥാന
സൗകര്യ വികസനത്തിനായും
പ്രസ്തുത ഗ്രൗണ്ടില്‍
ആധുനിക സംവിധാനങ്ങള്‍
ഏര്പ്പെടുത്തുന്നതിനായും
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഗ്രൗണ്ടില്‍
സ്ത്രീകള്‍ക്കായി ഒരു
വിശ്രമ മന്ദിരവും
കുുടിവെളള വിതരണ
സംവിധാനവും
സ്ഥാപിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കാമോ?
വാഹനങ്ങളുടെ
കണക്ക്
1538.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരത്തില്‍ ഓടുന്ന
വാഹനങ്ങളുടെ വ്യക്തമായ
കണക്ക് ലഭ്യമാണോ;
വര്‍ഷംതോറും
വാഹനങ്ങളുടെ വര്‍ധനവ്
എത്രയെന്ന്
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച്
മോട്ടോര്‍ വാഹന
വകുപ്പ് പരിശോധിച്ച്
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തുമോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഓരോ ആര്.ടി
ഓഫീസുകളില്‍ നിലവില്‍
നിരത്തില്‍ ഓടുന്ന
വാഹനങ്ങളുടെയും
നിരത്തില്‍ ഓടാത്ത
വാഹനങ്ങളുടെയും കണക്ക്
പരിശോധിച്ച് കൃത്യമായ
ടാക്സും ഇന്‍ഷ്വറന്‍സും
ഒടുക്കാത്തവയെ
നിരോധിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
റോഡ്
സുരക്ഷയുടെ
കാര്യത്തില്‍
മേട്ടോര്വാഹന വകുപ്പ്
വ്യക്തമായ
പരിപാടികളില്ലാതെയാണ്
മുന്നോട്ടുപോകുന്നതെന്നകാര്യം
പരിശോധിച്ച് വേണ്ട
നടപടി സ്വീകരിക്കുമോ;
(ഡി)
റോഡ്
സുരക്ഷയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
വകുപ്പ് നടത്തുന്നത്;
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
വകുപ്പ് നടത്തുന്ന
റോഡ് സുരക്ഷാ
പ്രവര്‍ത്തനങ്ങള്‍
പരാജയപ്പെടുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(എഫ്)
റോഡുകള്‍
പൊട്ടിപ്പൊളിഞ്ഞു
കിടക്കുന്നത്
പലപ്പോഴും
അപകടങ്ങള്‍ക്ക്
കാരണമാകുന്ന കാര്യം
മോട്ടോര്‍വാഹന
വകുപ്പ് പൊതുമരാമത്ത്
വകുപ്പിനെ
അറിയിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ജി)
അമിത
വേഗതയിലും കൃത്യമായ
ട്രാഫിക് നിയമങ്ങളും
പാലിക്കാതെ പോകുന്ന
വാഹനങ്ങളുടെ വിവരം
ലഭ്യമാണോ;
വ്യക്തമാക്കുമോ;
ഇത്തരത്തില്‍ ഓരോ
ആര്.ടി. ഓഫീസുകളിലും
2015 ജനുവരി മുതല്‍
പിടിച്ചെടുത്ത്
കേസുകള്‍ രജിസ്റ്റര്‍
ചെയ്ത വാഹനങ്ങളുടെ
വിവരം ലഭ്യമാക്കുമോ;
റോഡ് സുരക്ഷാ നിയമം
പാലിക്കാത്ത സ്വകാര്യ
ബസ്സുകള്‍,
ഓട്ടോറിക്ഷ, ടിപ്പര്‍
എന്നിവയുടെ വിവരം
ലഭ്യമാക്കുമോ?
സീ
അഷ്ടമുടി ടൂറിസ്റ്റ് ബോട്ട്
സര്‍വ്വീസ്
1539.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
2017-18
ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച സീ
അഷ്ടമുടി ടൂറിസ്റ്റ്
ബോട്ട് സര്‍വ്വീസ്
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ; പ്രസ്തുത
സര്‍വ്വീസ് എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
യാത്രാ
സര്‍വ്വീസ് നടത്തുന്ന
ബോട്ടുകളുടെ കാലപ്പഴക്കം
1540.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ബോട്ട് ജെട്ടിയില്‍
നിന്നും നടത്തി വരുന്ന
യാത്രാ സര്‍വ്വീസുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വീസുകള്‍
നടത്തുന്നതിന്
ഉപയോഗിച്ചു വരുന്ന
ബോട്ടുകളുടെ
കാലപ്പഴക്കം
സംബന്ധിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
കാലപ്പഴക്കം
ചെന്ന യാത്രാ
ബോട്ടുകള്‍ അടിയ്ക്കടി
തകരാറിലാകുന്നതിനാല്‍
സര്‍വ്വീസ്
മുടങ്ങുന്നത് മൂലം
യാത്രക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടിന്
പരിഹാരമായി പുതിയ
ബോട്ടുകള്‍
അനുവദിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?