മത്സ്യ
ലഭ്യത
1170.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യ ലഭ്യതയില്‍ വന്‍
ഇടിവ് വന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കടലിലും
ഉള്നാടന്ജലാശയങ്ങളിലും
നിന്നുമുള്ള
മത്സ്യലഭ്യതയില്‍
കഴിഞ്ഞ
വര്‍ഷത്തേക്കാള്‍
51,000 ടണ്‍
കുറവുണ്ടായതായി
കരുതുന്നുണ്ടോ;
(സി)
2016-17
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്ത് നിന്നും
ആകെ എത്ര ടണ്‍
മത്സ്യമാണ് ലഭിച്ചത്
എന്നറിയിക്കാമോ;
(ഡി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ഡിസംബര്‍
വരെ സംസ്ഥാനത്തു
നിന്നും ആകെ ലഭിച്ച
മത്സ്യം എത്ര;
(ഇ)
ഉള്‍നാടന്‍
ജലാശയങ്ങളിൽ നിന്നുള്ള
മത്സ്യലഭ്യതയില്‍
കഴിഞ്ഞ വര്‍ഷം കാര്യമായ
കുറവ് സംഭവിച്ചോ;
എങ്കില്‍
മത്സ്യലഭ്യതയിലെ
ഗണ്യമായ കുറവിനുള്ള
കാരണമെന്താണെന്നറിയിക്കാമോ;ഫിഷറീസ്
വകുപ്പ് ഇതു സംബന്ധമായി
എന്തെങ്കിലും പഠനം
നടത്തുകയുണ്ടായോ?
ബോട്ട്
ഉടമകളുടെ സമരം
1171.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബോട്ട് ഉടമകള്‍ സമരം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സമരം അവസാനിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്;വ്യക്തമാക്കാമോ?
ഡീസല്‍
വിലവര്‍ദ്ധനവ് മൂലം
മത്സ്യബന്ധന മേഖലയിലെ
പ്രതിസന്ധി
1172.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.അബ്ദു റബ്ബ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യേനയുള്ള
ഡീസല്‍ വിലവര്‍ദ്ധനവ്
സംസ്ഥാനത്തെ
മത്സ്യബന്ധന
വ്യവസായത്തെ
പ്രതിസന്ധിയിലാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
ആറുമാസത്തിനുള്ളില്‍
ഡീസല്‍ വിലയില്‍ 10
രൂപയിലധികം വര്‍ദ്ധനവ്
ഉണ്ടായിട്ടും മത്സ്യവില
വര്‍ദ്ധിപ്പിക്കാനാകാതെ
മത്സ്യത്തൊഴിലാളികള്‍
കടബാദ്ധ്യതയിലായത്
പരിഹരിക്കാന്‍ എന്ത്
നടപടിയാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
മത്സ്യബന്ധന
വ്യവസായം
സംരക്ഷിക്കാന്‍ മറ്റു
പല സംസ്ഥാനങ്ങളിലും
നിലവിലുള്ളതുപോലെ
മത്സ്യത്തൊഴിലാളികള്‍ക്കായി
ഡീസല്‍ സബ്സിഡി
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഫിഷര്‍മെന്‍
കമ്മ്യൂണിറ്റിയുടെ
സംവരണാനുകൂല്യങ്ങൾ
1173.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷര്‍മെന്‍
കമ്മ്യൂണിറ്റിയില്‍
ഏതെല്ലാം വിഭാഗങ്ങള്‍
ഉള്‍പ്പെടുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഉള്‍പ്പെടുന്ന
വിഭാഗങ്ങളുടെ വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
ഇവര്‍ക്ക് ഏതെല്ലാം
ജോലികളിലാണ് സംവരണം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
പി.എസ്.സി
നിയമനങ്ങള്‍ക്ക് സംവരണം
ലഭിക്കുന്ന ഫിഷര്‍മെന്‍
വിഭാഗങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
മത്സ്യഫെഡിലെ
നിയമനങ്ങളില്‍ 10%
ഫിഷര്‍മെന്‍
വിഭാഗക്കാരുടെ
ആശ്രിതര്‍ക്ക്
ലഭിച്ചില്ലെന്ന പരാതി
പരിശോധിച്ചിട്ടുണ്ടോ;
പുതിയ സ്പെഷ്യല്‍
റൂള്‍സ് നിലവില്‍
വന്നതിനുശേഷം
മത്സ്യഫെഡില്‍ എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഇ)
ഇതില്‍
സംവരണം പാലിച്ചില്ലെന്ന
പരാതി
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
മത്സ്യഫെഡിലെ
നിയമനങ്ങള്‍
സംബന്ധിച്ച് പി.എസ്.സി
യില്‍ നിന്നും
ഏതെങ്കിലും കത്തുകള്‍
ലഭിച്ചിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ; ഈ
വിഷയത്തില്‍ മത്സ്യഫെഡ്
സര്‍ക്കാരിനും
പി.എസ്.സി യ്ക്കും
അയച്ച കത്തുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
വ്യക്തമാക്കുമോ?
മത്സ്യവിപണന
മേഖല
1174.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യവിപണന
മേഖലയെ
കാര്യക്ഷമമാക്കുന്നതിനും
തൊഴിലാളികള്‍ക്ക്
അര്‍ഹമായ ന്യായവില
ഉറപ്പാക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ലക്ഷ്യം നിറവേറ്റാന്‍
മത്സ്യവിപണന മേഖലയില്‍
ലെെസന്‍സ്,
രജിസ്ട്രേഷന് എന്നിവ
നിര്‍ബന്ധമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഇക്കാര്യത്തില്‍
സത്വര നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
തൊഴിലാളികളുടെയും
മറ്റ്
പ്രവര്‍ത്തകരുടെയും
അഭിപ്രായം
ഇക്കാര്യത്തില്‍
തേടിയിട്ടുണ്ടോ;
വിശദമാക്കാമോ?
അനിശ്ചിതകാല
സമരം മത്സ്യബന്ധന മേഖലയില്‍
സൃഷ്ടിച്ചിട്ടുള്ള
സ്തംഭനാവസ്ഥ
1175.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബോട്ട്ഓണേഴ്സ്
അസോസിയേഷനും, സംയുക്ത
സമരസമിതിയും ആരംഭിച്ച
അനിശ്ചിതകാല സമരം
മത്സ്യബന്ധന മേഖലയില്‍
സൃഷ്ടിച്ചിട്ടുള്ള
സ്തംഭനാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സമരത്തിന്റെ മറവില്‍,
കണ്ടെയ്നര്‍ ലോറികളിലും
മറ്റും
ഇതരസംസ്ഥാനങ്ങളില്‍
നിന്ന് മാരകമായ
രാസവസ്തുക്കള്‍
കലര്‍ന്ന മത്സ്യങ്ങള്‍
സംസ്ഥാനത്ത് എത്തുന്നു
എന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാകാമോ?
മത്സ്യത്തൊഴിലാളി
സഹായ പദ്ധതികൾ
1176.
ശ്രീ.കെ.
ആന്‍സലന്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശത്തിന്റെ
സമഗ്രവികസനം
സാദ്ധ്യമാക്കുന്നതോടൊപ്പം
ഓഖി ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
കടലാക്രമണ ഭീഷണി
നേരിടുന്ന കുടുംബങ്ങളെ
മാറ്റി
പാര്‍പ്പിക്കാന്‍
പദ്ധതിയുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
ബോട്ടുകളിലും
വളളങ്ങളിലും സുരക്ഷാ
സംവിധാനങ്ങള്‍
ഒരുക്കുന്നതിനും,
രക്ഷാപ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്നതിനും,
സുരക്ഷാ മുന്നറിയിപ്പു
നല്‍കുന്നതിനുമുളള
കടല്‍ സുരക്ഷാ
ഏജന്‍സികളില്‍
പരിചയസമ്പന്നരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
നിയമനം നല്കി അവരുടെ
കഴിവു
പ്രയോജനപ്പെടുത്തുന്നതിനും
അതുവഴി
മത്സ്യത്തൊഴിലാളികള്‍ക്ക്
ആത്മവിശ്വാസം
പകരുന്നതിനും
നടപടിയെടുക്കുമോ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്കായി
ആവിഷ്കരിച്ചിട്ടുളള
സമ്പൂര്‍ണ്ണ
ഭവനനിര്‍മ്മാണ
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
ഉപജീവനാവകാശത്തിനായി
ജലപരിഷ്കരണ നയം
1177.
ശ്രീ.എ.എം.
ആരിഫ്
,,
കെ. ദാസന്
,,
എന്‍. വിജയന് പിള്ള
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യലഭ്യത
വര്‍ദ്ധനവില്ലാതെ
തുടരുകയോ കുറയുകയോ
ചെയ്യുന്ന
പ്രവണതയുടെയും സംസ്ഥാന
തീരത്ത് സമൃദ്ധമായി
ലഭിച്ചിരുന്ന മത്തി
പോലുള്ള മത്സ്യങ്ങളുടെ
ലഭ്യതയില്‍ വലിയ ശോഷണം
സംഭവിച്ചതിന്റേയും
പശ്ചാത്തലത്തില്‍
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ഉപജീവനാവകാശം
സംരക്ഷിക്കാനായി സമഗ്ര
ജലപരിഷ്കരണ നയം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
മത്സ്യബന്ധന
മേഖലയിലെ
യന്ത്രവല്‍ക്കരണം
പരമ്പരാഗതമായി
മത്സ്യബന്ധനത്തിലേര്പ്പെട്ടിരിക്കുന്നവരെ
മത്സ്യബന്ധന
തൊഴിലാളികളാക്കി
മാറ്റിയ സ്ഥിതിവിശേഷം
പരിഹരിക്കാന്‍
സഹകരണാടിസ്ഥാനത്തില്‍
യാനങ്ങളുടെയും
ഉപകരണങ്ങളുടെയും
ഉടമസ്ഥാവകാശം
നേടിയെടുക്കാന്‍ വേണ്ട
പിന്തുണ നല്കാന്
സാധ്യമാകുമോ;
(സി)
ഇതരസംസ്ഥാനങ്ങളില്‍
നിന്നുള്ള മത്സ്യബന്ധന
ബോട്ടുകള്‍ കേരളതീരത്തെ
ചെറുമീനുകളെയടക്കം
പിടിച്ച്
മത്സ്യസമ്പത്തിന് ശോഷണം
വരുത്തുന്നത് തടയാന്‍
കേന്ദ്രസര്‍ക്കാരിന്റെ
ഇടപെടല്‍
ആവശ്യപ്പെടുമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
മത്സ്യബന്ധന- ഹാര്‍ബര്‍ വികസന
പ്രവൃത്തികള്‍
1178.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മത്സ്യബന്ധന-
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന്റെ
നേതൃത്വത്തില്‍
എന്തെല്ലാം വികസന
പ്രവൃത്തികളാണ്
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
നടത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
ഓരോ പ്രവൃത്തിയും
ആയതിന്റെ നിലവിലുള്ള
അവസ്ഥയും എന്തെന്ന് തരം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്,
2018-19 ബജറ്റില്‍
മത്സ്യബന്ധന-ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
എത്രയെന്ന്
വ്യക്തമാക്കാമോ?
മത്സ്യബന്ധന
തൊഴിലാളികളുടെ സുരക്ഷ
1179.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
തൊഴിലാളികളുടെ
സുരക്ഷയും തീരദേശ
സുരക്ഷയും
ഉറപ്പാക്കുന്നതിന്
വേണ്ടി ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
നാവിക
നിയമങ്ങള്‍, സുരക്ഷാ
നിയമങ്ങള്‍ എന്നിവയില്‍
മത്സ്യബന്ധന
തൊഴിലാളികള്‍ക്ക്
പരിശീലനം നല്‍കുന്നതിന്
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
മത്സ്യബന്ധന
തൊഴിലാളികളുടെ
സുരക്ഷയ്ക്കായി
നാളിതുവരെ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ ഉറപ്പുവരുത്തുവാന്‍
നടപടി
1180.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
മത്സ്യബന്ധനത്തിന്
പോകുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ഫിഷറീസ് വകുപ്പ്
നല്കുന്ന സംരക്ഷണം
എന്തൊക്കെയാണ്;
(ബി)
ഓഖി
ചുഴലിക്കാറ്റിന്റെ
പശ്ചാത്തലത്തില്‍
മത്സ്യബന്ധനത്തിന്
പോകുന്നവരുടെ സുരക്ഷ
ഉറപ്പു വരുത്തുവാന്‍
എന്തെങ്കിലും പുതിയ
സംവിധാനങ്ങള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഉപഗ്രഹമുപയോഗിച്ച്
മത്സ്യത്തൊഴിലാളികള്‍ക്ക്
സന്ദേശമെത്തിക്കുന്ന
കാര്യം പരിഗണിക്കുമോ:
(ഡി)
ഐ.എസ്.ആര്.ഒ.-യുമായി
ചേര്‍ന്ന് നാവിക്
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ:
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ഓഖി
ദുരന്തം
1181.
ശ്രീ.ഹൈബി
ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍
സംസ്ഥാനത്തെ എത്ര
മത്സ്യത്താെഴിലാളികള്
മരണമടഞ്ഞു;
എത്രപേര്‍ക്ക്
ഗുരുതരമായി പരിക്കേറ്റു
;വിശദാംശം നൽകുമോ;
(ബി)
പ്രസ്തുത
ദുരന്തം കാരണം
കാണാതായവര്‍ എത്ര;
അവര്‍ ഇനി തിരികെ
എത്തില്ല്ലെന്ന്
സംസ്ഥാന സര്‍ക്കാര്‍
സ്ഥിരീകരിച്ചിട്ടുണ്ടോ;
(സി)
ഓഖി
ദുരന്തത്തില്‍
മരിച്ചവരുടെയും
കാണാതായവരുടെയും
കുടുംബങ്ങള്‍ക്ക്
ഇതിനകം അനുവദിച്ച
ആനൂകൂല്യങ്ങള്‍
എന്തൊക്കെയാണ് ;
കാണാതായവരുടെ
കുടുംബങ്ങള്‍ക്ക്
ആനുകൂല്യം
നല്കുന്നതില്
എന്തെങ്കിലും കാലതാമസം
വന്നിട്ടുണ്ടോ;
(ഡി)
യാനങ്ങള്‍
പൂര്‍ണ്ണമായും
ഭാഗികമായും നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികള്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
വീട്
നഷ്ടപ്പെട്ടവര്‍ക്ക്
ഇതിനകം എത്ര വീടുകള്‍
നിര്‍മ്മിച്ചു നല്കി
എന്നറിയിക്കാമോ?
ഓഖി
ദുരന്തം
1182.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഓഖി
ദുരന്തത്തെത്തുടര്‍ന്ന്
മത്സ്യബന്ധന
മേഖലയിലുണ്ടായ
പ്രതിസന്ധി
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
ഓഖി
ദുരിതബാധിത തീരഗ്രാമങ്ങളുടെ
സമഗ്ര പുന:രധിവാസം
1183.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരിതബാധിത
തീരഗ്രാമങ്ങളുടെ സമഗ്ര
പുന:രധിവാസത്തിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മത്സ്യബന്ധനയാനങ്ങളുടെ
പുന:സ്ഥാപനം,
മത്സ്യത്തൊഴിലാളി
സുരക്ഷ എന്നീ
വിഷയങ്ങളില്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
മറൈന്‍
എന്‍ഫോഴ്സ്മെന്റ്
പുനഃസംഘടിപ്പിക്കുന്നതിന്
നീക്കമുണ്ടോ; മറൈന്‍
ആംബുലന്‍സുകള്‍
വ്യാപകമാക്കുമോ;
വ്യക്തമാക്കുമോ?
ഓഖി
ദുരന്തത്തില്‍ ഉണ്ടായ
നാശനഷ്ടം
1184.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ ഫലമായി
സംസ്ഥാനത്തെ
തീരദേശമേഖലയില്‍ ഉണ്ടായ
നാശനഷ്ടങ്ങളുടെ
വിശദാംശം നല്‍കുമോ;
(ബി)
ഓഖി
ദുരന്തത്തില്‍
ജീവനോപാധികള്‍
നഷ്ടപ്പെട്ടവര്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കിയത്;
(സി)
ഓഖി
ദുരന്തത്തിന് ഇരയായ
മത്സ്യത്തൊഴിലാളികള്‍ക്ക്
നിലവില്‍ നല്കി വരുന്ന
ആനുകൂല്യങ്ങളെ
സംബന്ധിച്ച് പഠിച്ച്
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
നിയുക്തരായിരുന്ന
റവന്യൂ അഡീഷണല്‍ ചീഫ്
സെക്രട്ടറി, ഫിഷറീസ്
പ്രിന്‍സിപ്പല്‍
സെക്രട്ടറി എന്നിവര്‍
നല്കിയ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
ഈ
ദുരന്തം
മത്സ്യമേഖലയില്‍
ഉണ്ടാക്കിയിട്ടുള്ള
മാറ്റങ്ങള്‍
പഠിക്കുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഓഖി
ദുരന്തത്തില്‍ ബോട്ട്
നഷ്ടപ്പെട്ടവർക്ക് പുതിയ
ബോട്ട്
1185.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍ ബോട്ട്
നഷ്ടപ്പെട്ട
ഉടമകള്‍ക്ക് പുതിയ
ബോട്ട് വാങ്ങി
നല്‍കുന്നതിന്
പദ്ധതിയിട്ടിട്ടുണ്ടോ;
ഇതിനായി എന്ത് തുകയാണ്
അനുവദിച്ചിട്ടുളളത്;
(ബി)
പുതിയ
ബോട്ട് വാങ്ങുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച്
ബോട്ടുടമകളുമായി
എന്തെങ്കിലും ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ഡി)
ബോട്ടിന്
പകരം പണം
അനുവദിക്കണമെന്ന്
ബോട്ടുടമകള്‍ പ്രസ്തുത
ചര്‍ച്ചയില്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിലുളള
തീരുമാനം എന്താണെന്ന്
വ്യക്തമാക്കാമോ?
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
1186.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
ഓഖി ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
തീരപ്രദേശങ്ങളില്‍
ഉടനീളം
സ്വീകരിക്കേണ്ടുന്ന
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച് സമഗ്രമായ
ഒരു പഠനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
മത്സ്യഗ്രാമങ്ങളിലും
മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും
യഥാസമയം
മുന്നറിയിപ്പുകള്‍
എത്തിക്കുന്നതിനും
അടിയന്തരസഹായ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
(സി)
മത്സ്യബന്ധന
യാനങ്ങളെയും തീരദേശ
ഗ്രാമങ്ങളെയും
ബന്ധിപ്പിച്ചുകൊണ്ടുള്ള
സാറ്റലൈറ്റ് വിവര
വിനിമയ സംവിധാനത്തിന്
രൂപം നല്‍കിയിട്ടുണ്ടോ;
(ഡി)
തീരദേശ
ഗ്രാമങ്ങളില്‍ ഓരോ
പൊതുകേന്ദ്രത്തിലും
സൗജന്യ വൈ-ഫൈ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഫിഷ്
മാര്‍ക്കറ്റ്
1187.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
പുല്ലുകുളങ്ങരയില്‍
പ്രവര്‍ത്തിക്കുന്നതും
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണാവസ്ഥയില്‍
ആയിട്ടുള്ളതുമായ ഫിഷ്
മാര്‍ക്കറ്റ്
പൊളിച്ചുമാറ്റി പകരം
അത്യാധുനിക
സൗകര്യങ്ങളോടുകൂടിയ
ഫിഷ് മാര്‍ക്കറ്റ്
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വാമനപുരം
മണ്ഡലത്തില്‍ ആധുനിക
മത്സ്യമാര്‍ക്കറ്റ്
1188.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
കല്ലറ, പെരിങ്ങമ്മല
എന്നീ സ്ഥലങ്ങളില്‍
ആധുനിക
മത്സ്യമാര്‍ക്കറ്റ്
നിര്‍മ്മിക്കുന്നതിനുളള
പ്രൊപ്പോസലുകള്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
അവയുടെ പുരോഗതി
എന്തായെന്ന്
വിശദീകരിക്കാമോ?
നെല്ലനാട്
മത്സ്യമാര്‍ക്കറ്റ്
നിര്‍മ്മാണം
1189.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
നെല്ലനാട് ഗ്രാമ
പഞ്ചായത്തിലെ ആധുനിക
മത്സ്യമാര്‍ക്കറ്റ്
നിര്‍മാണം
പൂര്‍ത്തിയായോ;
(ബി)
പ്രസ്തുത
മാര്‍ക്കറ്റിന്റെ
ഉദ്ഘാടനം കഴിഞ്ഞുവോ;
മാര്‍ക്കറ്റിന്റെ പണി
പൂര്ത്തിയാക്കാതെയാണോ
ഉദ്ഘാടനം നടത്തിയത്;
എങ്കില്‍ അതിനെന്താണ്
കാരണം എന്നറിയിക്കുമോ ;
(സി)
പ്രസ്തുത മാര്‍ക്കറ്റ്
എന്നത്തേയ്ക്ക്
പ്രവര്‍ത്തിച്ചു
തുടങ്ങും ;
വിശദവിവരങ്ങള്‍
നല്‍കുമോ?
കാട്ടാക്കട
മണ്ഡലത്തിലെ നടുക്കാട്
മത്സ്യചന്തയുടെ നവീകരണം
1190.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
പള്ളിച്ചല്‍
പഞ്ചായത്തിലെ
നടുക്കാട് മത്സ്യചന്ത
നവീകരിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ചന്ത
നവീകരിക്കുന്നതിനുള്ള
പ്രവൃത്തി വകുപ്പ് വഴി
ചെയ്യുന്നതിന്റെ സാധ്യത
പരിശോധിച്ച് നടപടി
സ്വീകരിക്കാമോ?
കൊണ്ടോട്ടിയിലെ
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
1191.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിന്
കിഫ്ബിയില്‍
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കൊണ്ടോട്ടിയിലെ
മത്സ്യമാര്‍ക്കറ്റ്
നവീകരണത്തിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇതിനായി
തയ്യാറാക്കിയ പ്ലാന്‍,
എസ്റ്റിമേറ്റ്
എന്നിവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
മത്സ്യമാര്‍ക്കറ്റുകള്‍
നവീകരിക്കുന്ന പദ്ധതി
1192.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
മത്സ്യമാര്‍ക്കറ്റുകള്‍
നവീകരിക്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
ഗുണനിലവാരമുളള
മത്സ്യം ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
മത്സ്യത്തില്‍
വ്യാപകമായി
ഉപയോഗിക്കുന്ന
വിഷവസ്തുക്കള്‍
കണ്ടെത്തുന്നതിനായി
എന്തെങ്കിലും പുതിയ
സംവിധാനം നിലവില്‍
വന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണം
1193.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി
തയ്യാറാക്കിയ
പദ്ധതികള്‍ക്ക് കിഫ്ബി
യുടെ അംഗീകാരം
ലഭിച്ചുവോയെന്നും;
ആയതിന്റെ നിലവിലെ
സ്ഥിതിയെന്തെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ച
മത്സ്യമാര്‍ക്കറ്റുകളുടെ
പേരുവിവരം
ലഭ്യമാക്കാമോ?
മത്സ്യത്തില്‍ രാസവസ്തുക്കള്‍
പുരട്ടുന്നത് തടയാന്‍ നടപടി
1194.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ഫിഷ്
സ്റ്റോളുകളിലും,
മത്സ്യമാര്‍ക്കറ്റുകളിലും
വിറ്റഴിക്കുന്ന
മത്സ്യത്തില്‍
വിഷദ്രാവകങ്ങള്‍
പുരട്ടുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
മാരകമായ
രോഗങ്ങള്‍ക്ക്
കാരണമാകുന്ന ഇത്തരം
ദ്രാവകങ്ങള്‍
പുരട്ടുന്നത് തടയുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഹോട്ടലുകളിലും,
റസ്റ്റോറന്റുകളിലും
സൂക്ഷിക്കുന്ന
മത്സ്യത്തില്‍ അമിതമായ
രീതിയില്‍
രാസവസ്തുക്കള്‍ പുരട്ടി
സൂക്ഷിക്കുന്നത്
പരിശോധിച്ച് വേണ്ട
നടപടി സ്വീകരിക്കുമോ;
(ഡി)
ഫിഷറീസ്
വകുപ്പ് ഇത്തരത്തില്‍
പരിശോധന നടത്താറുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
2010
ജനുവരി മുതല്‍
പരിശോധനയില്‍
കണ്ടെത്തിയവരുടെ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)
ഫിഷറീസ്
വകുപ്പ് മത്സ്യ
പരിശോധനയ്ക്ക് വേണ്ടി
പ്രത്യേക വിഭാഗം
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
മാരക
വിഷങ്ങള്‍ കലര്‍ന്ന
മത്സ്യങ്ങള്‍
1195.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫോര്‍മാലിന്‍, അമോണിയ
എന്നീ മാരക വിഷങ്ങള്‍
കലര്‍ന്ന മത്സ്യങ്ങള്‍
വ്യാപകമായി
വിറ്റഴിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ പരിശോധിക്കുന്നതിന്
വകുപ്പ് തലത്തില്‍
കുറ്റമറ്റ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താമോ;
(സി)
ഇതിനായി
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുവാന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
ഓപ്പറേഷന്
സാഗര്‍റാണി
1196.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷം
ചേര്‍ത്ത മത്സ്യങ്ങള്‍
കണ്ടെത്തുന്നതിനായി
ഓപ്പറേഷന് സാഗര്‍റാണി
എന്ന പേരില്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
മത്സ്യവിപണന
മേഖലകളില്‍ നിരന്തര
പരിശോധനകള്‍
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിന്
തയ്യാറാകുമോ;
(സി)
ഐസ്
ഉണ്ടാക്കുന്ന
ഫാക്ടറികളിൽ ഐസില്‍
ഫോര്‍മാലിന്‍
ചേര്‍ക്കുന്നുണ്ടെന്ന
പരാതി പരിശോധിക്കുമോ;
(ഡി)
മത്സ്യങ്ങളില്‍
സോഡിയം ബെന്‍സോയേറ്റ്
ഉപയോഗിക്കുന്നതായുള്ള
വാര്‍ത്തകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഗുണമേന്മയുള്ള
മത്സ്യം ജനങ്ങള്‍ക്ക്
ലഭ്യമാകുന്നുവെന്ന്
ഉറപ്പുവരുത്താന്‍
എന്തൊക്കെ നടപടി
സ്വീകരിക്കുമെന്നറിയിക്കുമോ?
മത്സ്യങ്ങളിലെ
മായം ചേര്‍ക്കല്‍
1197.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിപണിയില്‍ ലഭ്യമാകുന്ന
മത്സ്യങ്ങളില്‍
ഭൂരിഭാഗവും മായം
ചേര്‍ത്തതാണ് എന്ന
കാര്യം വകുപ്പ്
സ്ഥിരീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിലുണ്ടായ
ആശങ്ക പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
വിഷരഹിത
മത്സ്യം
ലഭ്യമാക്കാനുള്ള
നടപടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;എങ്കില്‍
ഏതു ഘട്ടത്തിലാണ്;
വിശദമാക്കുമോ?
അരൂരിൽ
ഫിഷ് മാര്‍ക്കറ്റുകളും ഫിഷ്
ലാന്റിംഗ് സെന്ററുകളും
1198.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍,പൂച്ചാക്കൽ
എന്നിവിടങ്ങളില്‍
സ്ഥാപിക്കുവാനുദ്ദേശിക്കുന്ന
ഫിഷ് മാര്‍ക്കറ്റുകളുടെ
പ്ലാനും എസ്റ്റിമേറ്റും
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന് എത്ര രൂപയാണ്
നീക്കി
വച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ; പ്രസ്തുത
പദ്ധതിയ്ക്ക്
ഡി.പി.ആര് ,
ഭരണാനുമതി,സാങ്കേതികാനുമതി
എന്നിവ
ലഭ്യമാക്കിയിട്ടുണ്ടോ;
നിര്‍മാണം
എന്നാരംഭിച്ച്
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അരൂര്‍
മണ്ഡലത്തിലെ
തൈക്കാട്ടുശ്ശേരി,
അരൂക്കുറ്റി, അരൂര്‍
എന്നിവിടങ്ങളില്‍ ഫിഷ്
ലാന്റിംഗ് സെന്ററുകള്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ച
പ്രൊപ്പോസല്‍, തീരദേശ
വികസന കോര്‍പ്പറേഷന്റെ
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
തീരദേശ വികസന
കോര്പ്പറേഷന് വഴി
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലുകള്‍
പരിഗണിച്ച് പ്രസ്തുത
സ്ഥലങ്ങളില്‍ ഫിഷ്
ലാന്റിംഗ് സെന്ററുകള്‍
സ്ഥാപിക്കുന്നതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഫിഷിംഗ്
ബോട്ട് കടലിലിറക്കുവാന്
സഹായം
1199.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റില്‍
ഗതിവിട്ട് സഞ്ചരിച്ച്
കഴക്കൂട്ടം
സെന്റാന്‍ഡ്രൂസ്
പള്ളിക്ക് സമീപം
കരയില്‍ ഇടിച്ചുകയറി
മണലില്‍ താഴ്ന്ന്
നില്ക്കുന്ന
ക്രൈസ്റ്റ് എന്ന
ഫിഷിംഗ് ബോട്ട്
കടലിലിറക്കുവാന് എന്ത്
സഹായമാണ്
നല്‍കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ബോട്ട്
കടലില്‍ ഇറക്കുവാന്‍
ഓഖി ഫണ്ടില്‍ നിന്നും
എന്തെങ്കിലും
സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ബോട്ട്
കടലിലിറക്കുവാന്
തുറമുഖ വകുപ്പ് മുപ്പത്
ലക്ഷത്തോളം രൂപ
ആവശ്യപ്പെട്ടതായി
അറിയാമോ;വിശദാംശം
ലഭ്യമാക്കുമോ?
(ഡി)
ഫിഷറീസ്
വകുപ്പ് വാഗ്ദാനം
നല്കിയ പന്ത്രണ്ട്
ലക്ഷം രൂപ
അനുവദിച്ചാല്‍
തൂത്തുക്കുടിയില്‍
നിന്നും വിദഗ്ദ്ധരെ
വരുത്തി ബലൂണ്‍
സാങ്കേതിക വിദ്യ
ഉപയോഗിച്ച് ബോട്ടിന്
കേടുപാടുകൂടാതെ
കടലിറക്കാന്‍
സാധിക്കുമെന്നിരിക്കെ
ഏകദേശം മൂന്ന്
മാസമായിട്ടും
ഇക്കാര്യത്തില്‍
തീരുമാനമെടുക്കാത്തത്
എന്താണെന്ന്
വിശദമാക്കാമോ;
(ഇ)
രണ്ട്
വകുപ്പുകള്‍ തമ്മിലുള്ള
തര്‍ക്കത്തിനിടയില്‍പെട്ട്,
ബോട്ട് വാങ്ങുന്നതിനായി
എടുത്ത കടവും പലിശയും
ഒന്നും അടയ്ക്കുവാന്‍
കഴിയാതെ നട്ടം
തിരിയുന്ന ബോട്ടുടമകളെ
സഹായിക്കുന്നതിനായി
പ്രത്യേക പരിഗണന നല്കി
വേണ്ട നടപടികൾ
സ്വീകരിക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ തീരദേശ കുടിവെള്ള
പദ്ധതികൾ
1200.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
വര്‍ഷത്തില്‍
മത്സ്യഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
10.01.2014-ന് ഫിഷറീസ്
വകുപ്പ് മന്ത്രി
മണലൂര്‍ മണ്ഡലത്തിലെ
പാടൂര്‍ ഇടിയഞ്ചിറയില്‍
നിര്‍മ്മാണോദ്ഘാടനം
നിര്‍വ്വഹിച്ച തീരദേശ
കുടിവെള്ള പദ്ധതികളുടെ
വിശദാശങ്ങള്‍ നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ അടങ്കല്‍
തുക എത്രയാണ്; ഓരോ
പ്രവൃത്തിക്കും
ചെലവഴിച്ച തുക,
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്നിവ
വിശദമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ
മത്സ്യമാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിന് പദ്ധതി
1201.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമാര്‍ക്കറ്റുകളെ
നവീകരിക്കുന്നതിനായുള്ള
പദ്ധതിയില്‍ വര്‍ക്കല
മണ്ഡലത്തിലെ ഏതെല്ലാം
മത്സ്യമാര്ക്കറ്റുകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
ആയതിലേക്ക്
അടിയന്തരമായി ഫണ്ട്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇടക്കൊച്ചി
ഫിഷ് ഫാമിന്റെ നിര്‍മാണം
1202.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടക്കൊച്ചി
ഫിഷ് ഫാമിന്റെ നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ച്,
എന്നത്തേക്ക്
പൂര്‍ണ്ണമായ രീതിയില്‍
പ്രവര്‍ത്തനക്ഷമമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ തീരദേശ
റോഡുകളുടെ പുനരുദ്ധാരണം
1203.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍ എളവളളി
പഞ്ചായത്തില്‍ വാര്‍ഡ്
VIII-ലെ മണിമ്പാര്
ബണ്ട് റോഡ്,
മുല്ലശ്ശേരി
പഞ്ചായത്തിലെ
കണ്ണേങ്ങാത്ത്-കുമ്പുളളി
കെ.എല്‍.ഡി.സി. ബണ്ട്
റോഡ്, മണലൂര്‍
പഞ്ചായത്തിലെ
കരിക്കൊടി റോഡ്,
വെങ്കിടങ്ങ്
പഞ്ചായത്തിലെ
പുളിക്കടവ്-ഏനാമാവ്
റോഡ് എന്നീ തീരദേശ
റോഡുകളുടെ
പുനരുദ്ധാരണത്തിന്
ഫിഷറീസ്, ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പുകൾ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇക്കാര്യം
ആവശ്യപ്പെട്ട് മണലൂര്‍
എം.എല്‍.എ. നല്കിയ
കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
കെെക്കൊണ്ട
തുടര്‍നടപടി
അറിയിക്കാമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ റോഡുകള്‍
1204.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-2018
സാമ്പത്തിക വര്‍ഷം
പയ്യന്നൂര്‍
മണ്ഡലത്തില്‍
മത്സ്യബന്ധന വകുപ്പ്
മുഖേന ഭരണാനുമതി ലഭിച്ച
നാല് റോഡുകളുടെ
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
നല്‍കിയോ;
(ബി)
ഇല്ലെങ്കില്‍
ആയത്
നല്കുന്നതിനാവശ്യമായ
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
മറൈന്‍
ഫിഷിംഗ് റെഗുലേറ്ററി ആക്ട്
1205.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-ലെ
മറൈന്‍ ഫിഷിംഗ്
റെഗുലേറ്ററി ആക്ടിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
കേരളം
ഇൗ നിയമം
നടപ്പിലാക്കിയിട്ടുണ്ടോ
; എങ്കില്‍ എപ്പോഴാണ്
നടപ്പിലാക്കിയതെന്നും
ഇത് മൂലം
മത്സ്യത്തൊഴിലാളികള്‍ക്ക്
പ്രയാസം ഉണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍
ഇതര സംസ്ഥാനങ്ങളിലേക്ക്
തൊഴില്‍തേടി
പോകുകയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനുളള
കാരണമെന്താണെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
ചെറുമത്സ്യങ്ങളെ
പിടികൂടുന്നത്
പരിശോധിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ആരെയെങ്കിലും
നിയോഗിച്ചിരുന്നോ ;
എങ്കില്‍ ആരെയാണ്
പ്രസ്തുത ഉത്തരവാദിത്തം
ഏല്‍പ്പിച്ചതെന്നും ഏത്
വര്ഷത്തിലായിരുന്നുവെന്നും
വ്യക്തമാക്കാമോ;
പ്രസ്തുത
റിപ്പോര്‍ട്ട്
സര്‍ക്കാരിന് ലഭ്യമായത്
എപ്പോഴായിരുന്നു;റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കാമോ;
(ഇ)
ബോട്ടുകള്‍ പിടിച്ചു
കൊണ്ടുവരുന്ന
മത്സ്യത്തില്‍ ചെറിയ
മത്സ്യങ്ങള്‍
പാടില്ലെന്ന്
നിയമമുണ്ടോ; എങ്കില്‍
പ്രസ്തുത നിയമം
ലംഘിക്കുന്നവര്‍ക്കെതിരെ
ഏത് തരത്തിലുളള നിയമ
നടപടികളാണ്
സ്വീകരിക്കുന്നത്;
(എഫ്)
ബോട്ടുകള്‍
പിടിച്ചു കൊണ്ടുവരുന്ന
മത്സ്യത്തില്‍ എത്ര
ശതമാനം ചെറിയ
മല്‍സ്യങ്ങള്‍
ഉണ്ടെങ്കിലാണ് പിഴയോ
മറ്റു നടപടികളോ
സ്വീകരിക്കേണ്ടതെന്ന്
സെന്‍ട്രല്‍ മറെെന്‍
ഫിഷറീസ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ശുപാര്‍ശ
ചെയ്തിട്ടുളളത്;
(ജി)
ശിപാര്‍ശ
നിയമമാക്കിയപ്പോള്‍
ശതമാനത്തിനു പകരം ചെറിയ
മീനിന്റെ സാന്നിദ്ധ്യം
എന്നായത്
അശാസ്ത്രീയമാണെന്നും
അത്
മത്സ്യത്തൊഴിലാളികളെ
പ്രയാസത്തിലാക്കിയിട്ടുണ്ടെന്നുള്ളതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍ എന്ത്
പ്രതിവിധികളാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ടി.എം.ചിറ പാലം നിര്‍മാണം
1206.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ടതും
നബാര്‍ഡിന്റെ
സഹായത്തോടെ നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്നതുമായ
ടി.എം.ചിറ പാലം
നിര്‍മാണവുമായി
ബന്ധപ്പെട്ട നടപടികളുടെ
പുരോഗതി വിശദമാക്കാമോ?
പൊഴിയൂര്‍
മത്സ്യബന്ധന തുറമുഖം
1207.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
പൊഴിയൂര്‍
കേന്ദ്രമാക്കി
മത്സ്യബന്ധന തുറമുഖം
നിര്‍മ്മിക്കുന്നതിന്
2018-2019-ലെ
പൊതുബഡ്ജറ്റിന്റെ
ചര്‍ച്ചയുടെ
മറുപടിയില്‍
പ്രഖ്യാപിച്ച പ്രകാരം
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന് എത്ര
കോടി രൂപയാണ്
അനുവദിച്ചത് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുറമുഖ
നിര്‍മ്മാണത്തിന്റെ
ഡി.പി.ആര്.
പൂര്‍ത്തീകരിക്കാന്‍
ആരെയാണ്
ചുമതലപ്പെടുത്തുന്നത്;
ഇതിന്റെ നിര്‍മ്മാണ
മേല്‍നോട്ടം
വഹിക്കുന്നത് ഫിഷറീസ്
വകുപ്പ് ആണോ എന്ന്
വ്യക്തമാക്കുമോ?
(സി)
പ്രസ്തുത
തുറമുഖ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് തീരദേശ
നിവാസികളെ
മാറ്റിപ്പാര്‍പ്പിക്കേണ്ട
സാഹചര്യം ഉണ്ടോ;
(ഡി)
പ്രസ്തുത
തുറമുഖത്തിന്റെ
നിര്‍മ്മാണം ഏത്
വര്‍ഷത്തില്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കായിക്കര
കടവിലെ പാലം നിര്‍മാണം
1208.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വക്കം-അഞ്ചുതെങ്ങ്
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
കായിക്കര കടവിലെ പാലം
നിര്‍മാണം
പൊതുമരാമത്ത്
വകുപ്പിനെ ഏല്‍പ്പിച്ച
സാഹചര്യം വിശദമാക്കുമോ;
(ബി)
പാലം
നിര്‍മാണവുമായി
ബന്ധപ്പെട്ട ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
പൂര്‍ത്തീകരിച്ചത്;വിശദമാക്കാമോ;
(സി)
പൂര്‍ത്തിയാക്കിയ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട എന്തെല്ലാം
രേഖകളാണ് ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
കൈമാറി നല്‍കിയത്
എന്നറിയിക്കാമോ?
രാമന്തളി
പാണ്ഡ്യാലക്കടവ് പാലം
നിര്‍മ്മാണം
1209.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏഴിമല
നേവല്‍ അക്കാദമിയില്‍
നിന്നും രാമന്തളി വഴി
പാണ്ഡ്യാലക്കടവ്-വലിയപറമ്പ്
വരെയുള്ള
പി.ഡബ്ള്യു.ഡി. റോഡില്‍
'രാമന്തളി
പാണ്ഡ്യാലക്കടവ് പാലം'
പണിയാന്‍ നബാര്‍ഡ്
സഹായത്തോടെ ഭരണാനുമതി
ലഭിച്ചിട്ടും
നിര്‍മ്മാണ പ്രവൃത്തി
ടെണ്ടര്‍ ചെയ്യാന്‍
കഴിയാതെ വന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹാര്‍ബര്‍
എന്‍ജിനീയറിങ് വകുപ്പ്
തയ്യാറാക്കിയ
എസ്റ്റിമേറ്റ് ടെണ്ടര്‍
ചെയ്ത് പ്രവൃത്തി
തുടങ്ങാന്‍ എന്ന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
തോട്ടണ്ടി
സംഭരണം
1210.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
കശുവണ്ടി ഫാക്ടറികളില്‍
2017 ജനുവരി 1 മുതല്‍
2017 ഡിസംബര്‍ 31 വരെ
എത്ര ദിവസത്തെ തൊഴില്‍
നല്‍കുന്നതിന്
കഴിഞ്ഞുവെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്ന
തോട്ടണ്ടിയുടെ കുത്തക
സംഭരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഈ
വര്‍ഷം എത്ര ടണ്‍
നാടന്‍ തോട്ടണ്ടി
സംഭരിക്കുന്നതിനാണ്
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കുമോ?
അടഞ്ഞ്
കിടക്കുന്ന കശുവണ്ടി
ഫാക്ടറികള്‍
1211.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്ത്
അടഞ്ഞ് കിടക്കുന്ന എത്ര
കശുവണ്ടി ഫാക്ടറികളാണ്
തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
കഴിഞ്ഞത് എന്ന്
വ്യക്തമാക്കാമോ;
(ബി)
കശുവണ്ടി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
കശുവണ്ടി
വ്യവസായം
T 1212.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കശുവണ്ടി വ്യവസായം
പ്രതിസന്ധി
നേരിടുന്നുണ്ടോ,
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രതിസന്ധിയെ
തുടര്‍ന്ന് എത്ര
കശുവണ്ടി ഫാക്ടറികള്‍
അടച്ചുപൂട്ടിയെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ കശുവണ്ടി
വ്യവസായം
സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രവര്‍ത്തിക്കാത്ത
കശുവണ്ടി ഫാക്ടറികള്‍
1213.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊല്ലം
ജില്ലയിലെ കശുവണ്ടി
ഫാക്ടറികള്‍
ഭൂരിപക്ഷവും
പ്രവര്‍ത്തിക്കാത്തത്
മൂലമുള്ള തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ ?
തൊഴില്‍
നഷ്ടപ്പെട്ട കശുവണ്ടി
തൊഴിലാളികള്‍
1214.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
തൊഴില്‍ മേഖലയിലെ
പ്രതിസന്ധി കാരണം
തൊഴില്‍ നഷ്ടപ്പെട്ട
കശുവണ്ടി
തൊഴിലാളികള്‍ക്ക്
സാമ്പത്തിക സഹായം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
തോട്ടണ്ടിയുടെ
ലഭ്യതക്കുറവ് കാരണം
കശുവണ്ടി വികസന
കോര്‍പ്പറേഷന്റെയും
കാപ്പക്സിന്റെയും എത്ര
ഫാക്ടറികളാണ് കഴിഞ്ഞ
ആറ് മാസത്തിനുളളില്‍
പൂട്ടേണ്ടി
വന്നിട്ടുളളത്; ഇത്
കാരണം എത്ര
തൊഴിലാളികള്‍ക്കാണ്
തൊഴില്‍
നഷ്ടപ്പെട്ടിട്ടുള്ളത്;
(സി)
തൊഴില്‍
നഷ്ടപ്പെട്ട കശുവണ്ടി
തൊഴിലാളികള്‍ക്ക്
ഇ.എസ്.എെ ആനുകൂല്യം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കാഷ്യു ബോര്‍ഡിന്റെ
പ്രവര്‍ത്തനം
1215.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടണ്ടി
ഉല്പാദന രാജ്യങ്ങളില്‍
നിന്നും തോട്ടണ്ടി
നേരിട്ട് സംഭരിച്ച്
ഫാക്ടറികള്‍ക്ക് വിതരണം
ചെയ്യുന്നതിനായി
രൂപീകരിച്ച കാഷ്യു
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കാഷ്യു
ബോര്‍ഡ് രൂപീകരിച്ചതിന്
ശേഷം സംസ്ഥാനത്തെ
പ്രവര്‍ത്തനരഹിതമായിരുന്ന
സ്വകാര്യ കശുവണ്ടി
ഫാക്ടറികള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
കശുവണ്ടി വിതരണം
ചെയ്യുന്നതിന് പ്രസ്തുത
ബോര്‍ഡിന്
കഴിഞ്ഞിട്ടുണ്ടോ;
ഇതിന്റെ ഫലമായി എത്ര
സ്വകാര്യ ഫാക്ടറികള്‍
തുറന്ന്പ്രവര്ത്തിപ്പിക്കുവാന്
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
(സി)
കശുവണ്ടിക്ക്
കേന്ദ്രസര്‍ക്കാര്‍
ഇറക്കുമതി ചുങ്കം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;ഇത്
കാഷ്യു ബോര്‍ഡിന്റെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കാപ്പക്സ്
T 1216.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
കാപ്പക്സ്
നഷ്ടത്തിലായിരുന്നോ;
എങ്കില്‍ എത്ര കോടി രൂപ
നഷ്ടം ഉണ്ടായെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന് കീഴിലുള്ള
കശുവണ്ടി ഫാക്ടറികളില്‍
2016-17 സാമ്പത്തിക
വ്രഷം എത്ര ദിവസം
തൊഴിലാളികള്‍ക്ക് ജോലി
നല്കി;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാപ്പക്സിന്റെ
ആവശ്യത്തിനായി എത്ര
പുതിയ കാറുകള്‍ വാങ്ങി;
ഇതിനായി എന്ത് തുക
ചെലവഴിച്ചു; ഈ
വാഹനങ്ങള്‍ ആരുടെ
ആവശ്യത്തിലേക്കാണ്
വാങ്ങിയത്;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാപ്പക്സില്‍ പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
ഏതൊക്കെയാണ്; ഈ
തസ്തികകളില്‍ ആരെയൊക്കെ
നിയമിച്ചു; ഇതുവഴി
കാപ്പക്സിന്
പ്രതിവര്‍ഷം ഉണ്ടാകുന്ന
ചെലവ് എത്രയാണ്;
വ്യക്തമാക്കുമോ?
കശുവണ്ടി
പ്രതിസന്ധി നേരിടാനായി
കശുമാവ് കൃഷി
1217.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കശുവണ്ടി വ്യവസായം അതീവ
ഗുരുതരമായ പ്രതിസന്ധി
നേരിടുന്നുണ്ടോ;
അതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തിന്
ആവശ്യമായ തോട്ടണ്ടി
ഇവിടെത്തന്നെ
ഉത്പാദിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
പ്രസ്തുത നടപടികള്‍
എത്രമാത്രം
വിജയപ്രദമായെന്നും
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
പ്ലാന്റേഷന്
അടിസ്ഥാനത്തില്‍
കശുമാവ്
വികസിപ്പിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
അസോസിയേഷന് ഓഫ്
പ്ലാന്റേഴ്സ് കേരള ഇതു
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
എന്ത് തീരുമാനം
എടുത്തുവെന്ന്
വിശദമാക്കാമോ;
(ഡി)
തരിശായി
കിടക്കുന്ന സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
ഭൂമിയില്‍ കശുമാവ് കൃഷി
ആരംഭിക്കുന്നതിനുള്ള
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?