പൊതുവിദ്യാലയങ്ങളിലെ
കുട്ടികളുടെ എണ്ണം
956.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി
പൊതുവിദ്യാലയങ്ങളില്‍
കുട്ടികളുടെ എണ്ണം
വര്‍ദ്ധിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത
വര്‍ദ്ധനവിന്റെ കണക്ക്
ജില്ലാ അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
പൊതുവിദ്യാലയങ്ങളില്‍
പഠിയ്ക്കുന്ന അധ്യാപകരുടെ
മക്കളുടെ കണക്ക്
957.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍,എയ്ഡഡ്
സ്ക്കൂള് അധ്യാപകരുടെ
മക്കളില്‍
പൊതുവിദ്യാലയങ്ങളില്‍
പഠിയ്ക്കുന്നവരുടെ
കണക്ക്
സൂക്ഷിച്ചിട്ടുണ്ടോ;എങ്കില്‍
എത്ര ശതമാനമാണെന്ന്
അറിയിക്കുമോ;സ്വകാര്യ
വിദ്യാലയങ്ങളില്‍
പഠിക്കുന്നവരുടെ
ശതമാനമെത്രയാണ്;ഇത്തരത്തില്‍
കണക്ക്
സൂക്ഷിച്ചിട്ടില്ലെങ്കില്‍
ആയത്
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ഇത്തരം
അദ്ധ്യാപകരുടെ മക്കളെ
പൊതുവിദ്യാലയങ്ങളില്‍
ചേര്‍ക്കുന്നതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
ഇതിന്റെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
കുട്ടികളെ
പൊതുവിദ്യാലയങ്ങളില്‍
ചേര്‍ത്ത്
പഠിപ്പിക്കുന്നത്
പ്രോത്സാഹിപ്പിയ്ക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിയ്ക്കുമോ?
പൊതു വിദ്യാഭ്യാസ
സംരക്ഷണത്തിന് ബോധവല്‍ക്കരണം
ഉള്‍പ്പെടെ നടപടികള്‍
958.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ വകുപ്പിന്
കീഴില്‍
അദ്ധ്യാപക-അനദ്ധ്യാപകരുൾപ്പെടെ
എത്ര ജീവനക്കാര്‍
നിലവിലുണ്ട്;
അദ്ധ്യാപകര്‍ എത്ര;
അനദ്ധ്യാപകര്‍ എത്ര;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവരില്‍
സംസ്ഥാന വിദ്യാഭ്യാസ
സംരക്ഷണത്തിനായി എത്ര
പേരെ
പങ്കെടുപ്പിക്കാനും
സേവനം
ഉറപ്പുവരുത്താനുമായി
സര്‍ക്കാരിനും
വകുപ്പിനും കഴിഞ്ഞു;
ഇവര്‍ നടത്തിയ മുഖ്യമായ
സേവനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
(അദ്ധ്യാപക-അനദ്ധ്യാപക)
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ശമ്പളം
പറ്റുന്നവരുടെ മക്കള്‍
സര്‍ക്കാര്‍
സ്ക്കൂളില്‍
വിദ്യാഭ്യാസം
നേടുന്നുണ്ടോ;
ഇക്കാര്യത്തില്‍
വകുപ്പിന്റെ നിരീക്ഷണം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പൊതു
വിദ്യാഭ്യാസം
സംരക്ഷിക്കേണ്ട
സര്‍ക്കാര്‍ നടപടികളുടെ
ഭാഗമായി വകുപ്പിന്
കീഴിലുള്ള സര്‍ക്കാര്‍
ശമ്പളം വാങ്ങുന്ന
രക്ഷിതാക്കളുടെ മക്കള്‍
സര്‍ക്കാര്‍
സ്ക്കൂളില്‍ തന്നെ
വിദ്യാഭ്യാസം
നടത്തുന്നതിനായി
അവര്‍ക്ക്
ബോധവല്‍ക്കരണം
ഉള്‍പ്പെടെ
എന്തുനടപടികള്‍ വകുപ്പ്
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
വിദ്യാഭ്യാസപദ്ധതികളുടെ
സംയോജനം
959.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കള്
വിദ്യാഭ്യാസം
പരിപോഷിപ്പിക്കുന്നതിനായി
ആരംഭിച്ച
കേന്ദ്രസര്‍ക്കാര്‍
പദ്ധതികളായ
സര്‍വ്വശിക്ഷാ അഭിയാന്
(SSA),
രാഷ്ട്രീയമാധ്യമിക്
ശിക്ഷാ അഭിയാന്
(RMSA), അദ്ധ്യാപക
പരിശീലന പദ്ധതി എന്നിവ
സംയോജിപ്പിച്ച് ഒറ്റ
പദ്ധതിയാക്കുന്നതിന്
കേന്ദ്രസര്‍ക്കാര്‍
ആലോചിക്കുന്നതായി
അറിയാമോ ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
തീരുമാനത്തിലൂടെ
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
സംയുക്ത
ഉത്തരവാദിത്വമായ പൊതു
വിദ്യാഭ്യാസം സംസ്ഥാന
സര്‍ക്കാരിന്റെ മാത്രം
ബാധ്യതയാകുമോയെന്ന്
വ്യക്തമാക്കുമോ?
നെല്ലിയാമ്പതി
പോളച്ചിറക്കല്‍
ഹയര്‍സെക്കണ്ടറി സ്കൂളിന്റെ
പ്രവര്‍ത്തനം
960.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാമ്പതിയിലെ
പോളച്ചിറക്കല്‍
ഹയര്‍സെക്കണ്ടറി
സ്കൂളിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;സ്കൂളിന്റെ
നിലവിലെ സ്ഥിതി
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
സ്കൂളിലെ
വിദ്യാര്‍ത്ഥികള്‍
നിലവില്‍ പഠനം
നടത്തുന്നത് ഏതെല്ലാം
കേന്ദ്രങ്ങളിലാണെന്ന്
വിശദമാക്കുമോ;
(സി)
80%
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗം
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന
പോളച്ചിറക്കല്‍
ഹയര്‍സെക്കണ്ടറി
സ്കൂള്‍ ഏറ്റെടുത്ത്,
വിദ്യാഭ്യാസ അവകാശ
നിയമപ്രകാരമുള്ള ഭൗതിക
സൗകര്യം
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
നിലവില്‍
ഇതു സംബന്ധിച്ച്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
961.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ആയതിന്റെ
ഒന്നാം ഘട്ടത്തില്‍
ഉള്‍ക്കൊള്ളിച്ചിരുന്ന
സ്കൂളുകളുടെ ഭൗതിക
സാഹചര്യം
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
ഈ
സ്കൂളുകളുടെ
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ള
ഏജന്‍സികള്‍
ഏതെല്ലാമെന്ന്
വ്യകതമാക്കാമോ;
(സി)
എത്ര
സ്കൂളുകളുടെ മാസ്റ്റര്‍
പ്ലാനാണ് കിറ്റ്കോ
തയ്യാറാക്കിയിട്ടുള്ളതെന്നും
ഈ വകയില്‍ കിറ്റ്കോ
യ്ക്ക് അനുവദിച്ച തുക
എത്രയെന്നും
വ്യക്തമാക്കുക;
(ഡി)
മറ്റ്
ഏതെങ്കിലും സര്‍ക്കാര്‍
അംഗീകൃത ഏജന്‍സികള്‍
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ?
എങ്കില്‍ ഈ ഏജന്‍സികള്‍
ഓരോന്നിനുമായി
അനുവദിച്ച തുക
എത്രയെന്നു
വ്യക്തമാക്കാമോ;
(ഇ)
ഈ
സ്കൂളുകളുടെ
നിലവാരം,വിജയശതമാനം,അടിസ്ഥാനസൗകര്യം
എന്നിവ സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ പഠനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സ്കൂള്‍കുട്ടികള്‍ക്കുള്ള
അപകടമരണ ആനുകൂല്യം
962.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളിലെ
കുട്ടികളുടെ
രക്ഷിതാക്കള്‍ക്ക്
അപകടമരണം സംഭവിച്ചാല്‍
കുട്ടികള്‍ക്ക് തുടര്‍
പഠനത്തിന് 50000/- രൂപ
ട്രഷറി നിക്ഷേപം
നല്കുന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നാളിതുവരെ
നടത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം എത്ര
പേര്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ട്?
സ്കൂള്‍വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോകല്‍ നിരക്ക്
963.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷം
ആരംഭിച്ച് നാളിതുവരെ
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോകല്‍ നിരക്ക്
എത്രയാണ് എന്ന്
വിശദമാക്കാമോ;
(ബി)
ലോവര്പ്രൈമറി,
അപ്പര്പ്രൈമറി.,
ഹൈസ്കൂള്‍ തലങ്ങളിലെ
കൊഴിഞ്ഞുപോകല്‍ നിരക്ക്
നല്‍കാമോ;
(സി)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുട്ടികളുടെ
കൊഴിഞ്ഞുപോകല്‍ നിരക്ക്
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ എത്രയാണ്
എന്ന് വിശദമാക്കാമോ?
സ്ക്കൂള്കുട്ടികള്ക്കുള്ള
വിവിധ പദ്ധതികള്‍ സംബന്ധിച്ച്
ബോധവത്കരണം
964.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്കായി
ആവിഷ്കരിച്ചിട്ടുള്ള
വിവിധ പദ്ധതികളായ
സ്നേഹപൂര്‍വ്വം,
വനിതകള്‍ ഗൃഹനാഥരായ
കുടുംബങ്ങളിലെ
കുട്ടികള്‍ക്കുള്ള
വിദ്യാഭ്യാസ സഹായ
പദ്ധതി, വിദ്യാകിരണം,
വിദ്യാജ്യോതി എന്നിവ
സംബന്ധിച്ച് പല സ്കൂള്‍
അധികൃതര്‍ക്കും
അറിവില്ലാത്തതിനാല്‍,
അര്‍ഹരായ പല
വിദ്യാര്‍ത്ഥികള്‍ക്കും
ആയതിന്റെ
ആനുകൂല്യങ്ങള്‍
ലഭ്യമാകുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
സാമൂഹ്യനീതിവകുപ്പുമായി
ഏകോപിപ്പിച്ച്
നടപ്പിലാക്കുന്നതിനും,
ആനുകൂല്യങ്ങള്‍
അര്‍ഹര്‍ക്ക്
ലഭ്യമാക്കുന്നതിനും
ആവശ്യമായ ബോധവത്കരണം
സ്കൂള്‍ അധികൃതര്‍ക്ക്
ലഭ്യമാക്കുമോ;
(സി)
വിദ്യാജ്യോതി,
വിദ്യാകിരണം
പദ്ധതികള്‍ക്ക്
ബഡ്ജറ്റ് വിഹിതം
കുറവായതിനാല്‍,
അപേക്ഷിക്കുന്ന
മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍
കഴിയുന്നില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
തസ്തിക നഷ്ടപ്പെട്ട
അദ്ധ്യാപകരുടെ പുനര്‍വിന്യാസം
965.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എയ്ഡഡ്
സ്ക്കൂളുകളില്‍
കുട്ടികളുടെ കുറവ്
കാരണം തസ്തിക
നഷ്ടപ്പെട്ട എത്ര
അദ്ധ്യാപകരെയാണ്
പുനര്‍വിന്യാസത്തിലൂടെ
സംരക്ഷിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
ജില്ലാ വിദ്യാഭ്യാസ
ഇന്‍സ്റ്റിറ്റ്യൂട്ട്
966.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ വിദ്യാഭ്യാസ
ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ
(ഡയറ്റ്) പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
പകുതിയിലധികം അദ്ധ്യാപക
തസ്തികകളും ഇപ്പോള്‍
ഒഴിഞ്ഞുകിടക്കുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഏത്
വര്‍ഷമാണ് ഡയറ്റില്‍
അവസാനമായി അദ്ധ്യാപക
നിയമനം നടന്നത്;ആകെ
എത്ര അദ്ധ്യാപക
തസ്തികകളാണ് ഡയറ്റില്‍
ഉള്ളത്; അതില്‍ എത്ര
തസ്തികകള്‍ ഇപ്പോള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
ഓരോ
ജില്ലയിലും ഇപ്പോള്‍
ഡയറ്റ് മുഖേന
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
ഡയറ്റുകളില്‍
ഗസ്റ്റ് അദ്ധ്യാപകരെ
നിയമിക്കുന്നത്
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
ഭാവിയില്‍
പരിഗണിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
ഹൈസ്കൂള്‍തലത്തിലുള്ള
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോകല്‍
967.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈസ്കൂള്‍തലത്തിലുള്ള
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോകല്‍ നിരക്ക്
ഉയര്‍ന്നുവരുന്ന പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്
കാരണമെന്തെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(ബി)
ഇത്തരത്തില്‍
കൊഴിഞ്ഞു പോകുന്ന
വിദ്യാര്‍ത്ഥികളെ
കണ്ടെത്തി തിരികെ
വിദ്യാലയങ്ങളില്‍
എത്തിയ്ക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
വിദ്യാര്‍ത്ഥികളെ
സ്കൂളുകളില്‍
തിരികെയെത്തിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
സ്കൂളുകളിലെ
വിവിധ തലങ്ങളില്‍
നിന്നുള്ള
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞു പോകല്‍
നിരക്ക്
കുറയ്ക്കുന്നതിനും
വിദ്യാര്‍ത്ഥികളെ
സ്കൂളുകളില്‍
തിരകെയെത്തിയ്ക്കുന്നതിനും
പ്രത്യേക പരിഗണന
നല്‍കുമോ?
പ്രീ
പ്രൈമറി ക്ലാസ്സുകളിലെ
അദ്ധ്യാപക - വിദ്യാര്‍ത്ഥി
അനുപാതം
968.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളിലെ പ്രീ
പ്രൈമറി ക്ലാസ്സുകളിലെ
അദ്ധ്യാപക -
വിദ്യാര്‍ത്ഥി അനുപാതം
എത്ര എന്ന്
വെളിപ്പെടുത്തുമോ ;
(ബി)
നിരവധി
പ്രീ
പ്രൈമറിസ്കൂളുകളില്‍
ഇരുന്നൂറോളം കുട്ടികളെ
പഠിപ്പിക്കുന്നതിന്
രണ്ട് അദ്ധ്യാപികമാര്‍
മാത്രമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രീ-പ്രൈമറി
സ്കൂളുകളിലെ അദ്ധ്യാപക
വിദ്യാര്‍ത്ഥി
അനുപാതത്തിന്
അനുസരിച്ച്
അദ്ധ്യാപികമാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രീ-പ്രൈമറി
വിദ്യാഭ്യാസം
മെച്ചപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മലബാര്‍
മേഖലയിലെ സ്കൂളുകളില്‍
അടിസ്ഥാന സൗകര്യം
969.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകള്‍ ഹെെടെക്
ആക്കുന്ന
സാഹചര്യത്തില്‍,
മലബാര്‍ മേഖലയിലെ
അടിസ്ഥാന
സൗകര്യമില്ലാത്ത
സ്കൂളുകളെ സംബന്ധിച്ചു്
സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
അത്തരം സ്കൂളുകളില്‍
അടിസ്ഥാന സൗകര്യം
ഉറപ്പാക്കുന്നതിനും
സ്കൂളുകള്‍
വികസിപ്പിക്കുന്നതിനും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
സ്കൂള്‍
പാചകതൊഴിലാളി വേതനം
970.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പാചകതൊഴിലാളികള്‍
വിവിധ സ്കൂളുകളിലായി
ജോലി ചെയ്യുന്നുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
സ്കൂള്‍
പാചകതൊഴിലാളി വേതനം
സംബന്ധിച്ച വിശദാംശവും,
മറ്റെന്തെല്ലാം
ആനുകൂല്യങ്ങളാണ്
പാചകതൊഴിലാളികൾക്ക്
നല്‍കുന്നതെന്നും
വിശദമാക്കുമോ;
(സി)
മുഴുവന്‍
പാചകതൊഴിലാളികളേയും
സ്ഥിരപ്പെടുത്തി സേവന
വേതന വ്യവസ്ഥ നല്കാന്
ആവശ്യമായ നടപടി
സര്‍ക്കാര്‍
സ്വീകരിക്കുമോ?
സ്കൂള്‍
കുട്ടികള്‍ക്കുളള അപകട
ഇന്‍ഷുറന്‍സ്
971.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്ക്
അപകടമരണം സംഭവിച്ചാല്‍
അപകട ഇന്‍ഷുറന്‍സ്
പദ്ധതിപ്രകാരം
ലഭിക്കുന്ന
ഇന്‍ഷുറന്‍സ് ആനുകൂല്യം
2011-16 വര്‍ഷത്തില്‍
മരണപ്പെട്ട കുട്ടികളുടെ
രക്ഷകര്‍ത്താക്കള്‍ക്ക്
ലഭ്യമാക്കാന്‍
കഴിഞ്ഞിട്ടില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച വ്യക്തമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സ്കൂള്‍ അധികൃതര്‍ക്ക്
ലഭ്യമാക്കുമോ;
(സി)
അടുത്തകാലത്ത്
പൊന്നാനിപ്പുഴയിലെ
അപകടത്തിലും , നേരത്തേ,
വിയ്യാവൂര്
എസ്.എച്ച്.എസ്.എസിലെ
കുട്ടികൾ ഉൾപ്പെട്ട
തോണി അപകടത്തിലും
മരണപ്പെട്ട കുട്ടികളുടെ
പോസ്റ്റുമോര്‍ട്ടം
കളക്ടര്‍മാര്‍ ഇടപെട്ട്
ഒഴിവാക്കിയതിനാല്‍
പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ട് ഇല്ലാത്ത
സാഹചര്യത്തില്‍
ഇന്‍ഷുറന്‍സ് തുക
നല്കുന്നതിന്ഇന്ഷ്വറന്സ്
കമ്പനി
തയ്യാറാകുന്നില്ല
എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയില്‍ ഓട്ടിസം
സെന്ററുകള്‍
972.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ സര്‍വ്വ
ശിക്ഷാ അഭിയാന്റെ
ഭാഗമായി ഓട്ടിസം
സെന്ററുകള്‍
ആരംഭിക്കാന്‍
ഉദ്ദേശ്യമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കിൽ
പ്രസ്തുത സെന്ററുകള്‍
എവിടെയൊക്കെയാണെന്നും
ഓട്ടിസം ബാധിച്ച
കുട്ടികള്‍ക്ക്
നല്കുന്ന സൗകര്യങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
സ്കൂളുകള്‍
973.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുതിയ
സാമ്പത്തിക വര്‍ഷം
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനും
ഭൗതിക സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
സ്കൂളുകളെ
പരിഗണിയ്ക്കുന്നുണ്ടോ;എങ്കില്‍
ഇതിനുള്ള മാനദണ്ഡം
എന്താണ് ; കാട്ടാക്കട
മണ്ഡലത്തില്‍ നിന്നും
ഇത്തരത്തില്‍ ഏതെല്ലാം
സ്കൂളുകളെയാണ്
പരിഗണിച്ചിട്ടുള്ളത്?
നിലമ്പൂര്‍
മണ്ഡലത്തിലെ സ്കൂളുകളിൽ
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
യൂണിറ്റ്
974.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ സ്കൂളുകളാണ്
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ് (എസ്.പി.സി )-
ക്ക് അപേക്ഷ നല്‍കിയത്;
ആയത് അനുവദിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
കാലതാമസത്തിന് കാരണം
എന്തെന്ന്
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
എ.ഇ.ഒ ഓഫീസില്‍ എയ്ഡഡ്
സ്കൂളിന്റെ
നിയമനങ്ങളുടെ അപ്രൂവല്‍
ലഭിക്കുന്നതിന്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഈ ഓഫീസിലെ ഫയലുകളില്‍
പെട്ടെന്ന് തീര്‍പ്പ്
കല്‍പ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
നിലമ്പൂര്‍
എ.ഇ.ഒ ഓഫീസ്
വിഭജിക്കുന്നതുമായി
ബന്ധപ്പെട്ട ഫയലിന്റെ
നിജസ്ഥിതി എന്തെന്ന്
വ്യക്തമാക്കാമോ?
ഒന്നുമുതല്‍
പന്ത്രണ്ടാം തരം വരെയുള്ള
വിദ്യാഭ്യാസം ഒരു
കുടക്കീഴിലാക്കാന്‍ നടപടി
975.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരിപക്ഷം
സ്കൂളുകളിലും,പ്രൈമറി,
ഹൈസ്കൂള്‍ ,ഹയര്‍
സെക്കണ്ടറി,വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
തുടങ്ങിയവ വിവിധ
സ്ഥാപനങ്ങളായി
പ്രവര്‍ത്തിക്കുന്നത്
മൂലമുള്ള ബുദ്ധിമുട്ട്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒന്നുമുതല്‍
പന്ത്രണ്ടാം തരം
വരെയുള്ള വിദ്യാഭ്യാസം
ഒരു കുടക്കീഴിലാക്കാന്‍
ഉദ്ദേശമുണ്ടോ;എങ്കില്‍
അതിനായി
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
വിദ്യാഭ്യാസ
മേഖലയ്ക്കുള്ള ബഡ്ജറ്റ്
വിഹിതം
976.
ശ്രീ.ഹൈബി
ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016-17, 2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
വിദ്യാഭ്യാസ മേഖലയ്ക്ക്
എത്ര തുകയാണ്
വകയിരുത്തിയത്; ഇതില്‍
ഓരോ സാമ്പത്തിക
വര്‍ഷത്തിലും എത്ര
ശതമാനം ചെലവഴിക്കാന്‍
സാധിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
2016-17, 2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ ഉന്നത
വിദ്യാഭ്യാസത്തിനു്
എത്ര തുകയാണ്
വകയിരുത്തിയത്; ഇതില്‍
ഓരോ സാമ്പത്തിക
വര്‍ഷത്തിലും എത്ര
ശതമാനം ചെലവഴിക്കാന്‍
സാധിച്ചു എന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
2016-17, 2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ പ്രാഥമിക
വിദ്യാഭ്യാസത്തിനു്
എത്ര തുകയാണ്
വകയിരുത്തിയത്; ഇതില്‍
ഓരോ സാമ്പത്തിക
വര്‍ഷത്തിലും എത്ര
ശതമാനം ചെലവഴിക്കാന്‍
സാധിച്ചു എന്ന്
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
2016-17, 2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
സാങ്കേതിക
വിദ്യാഭ്യാസത്തിനു്
എത്ര തുകയാണ്
വകയിരുത്തിയത്; ഇതില്‍
ഓരോ സാമ്പത്തിക
വര്‍ഷത്തിലും എത്ര
ശതമാനം ചെലവഴിക്കാന്‍
സാധിച്ചു എന്ന്
വിശദമാക്കാമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനം
977.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്
ഉള്‍പ്പെടെ നല്കുന്ന
കേന്ദ്ര സഹായത്തില്‍
എത്ര കോടി രൂപയുടെ
കുറവ്
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അടിസ്ഥാന
സൗകര്യ വികസനത്തിനുള്ള
കേന്ദ്ര ഫണ്ട് വെട്ടി
കുറച്ചതുമൂലം ഉണ്ടായ
പ്രതിസന്ധി
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
ശാസ്ത്രപോഷിണി
ലാബ് സ്ഥാപിക്കാൻ നടപടി
978.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017
വര്‍ഷത്തില്‍
എം.എല്‍.എ.മാരുടെ
പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും
മണ്ഡലത്തിലെ ഒരു
സ്കൂളില്‍
ശാസ്ത്രപോഷിണി ലാബ്
സ്ഥാപിക്കാന്‍ അഞ്ച്
ലക്ഷം രൂപ വീതം നീക്കി
വയ്ക്കാന്‍
നിര്‍ദ്ദേശമുണ്ടായിരുന്നോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി നല്കുന്ന
നടപടികള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി നടത്താന്‍
ആരെയാണ് നിര്‍വ്വഹണ
ഏജന്‍സിയായി
നിശ്ചയിച്ചിട്ടുള്ളത്;
(ഡി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കുന്നതിന്
എന്തെങ്കിലും തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റിലെ സൂപ്പര്‍
ചെക്ക്സെല്‍
979.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റിലെ
സൂപ്പര്‍
ചെക്ക്സെല്ലില്
ആവശ്യാനുസരണം
ഉദ്യോഗസ്ഥരെ
നിയമിക്കാത്തതുമുലം
ഫയലുകളില്‍ യഥാസമയം
തീര്‍പ്പുകല്‍പ്പിക്കുന്നതിന്
ബുദ്ധിമുട്ടു്
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സെക്ഷനില്‍ എത്ര
ജീവനക്കാരുണ്ടെന്നും,
നിലവില്‍ എത്ര
ജീവനക്കാരുടെ കുറവ്
ഉണ്ടെന്നുമുള്ള വിശദ
വിവരം നല്‍കുമോ;
(സി)
സൂപ്പര്‍
ചെക്ക്സെല്ലില്
ആവശ്യാനുസരണം
ജീവനക്കാരെ നിയമിച്ച്,
തീര്‍പ്പാകാതെയുള്ള
ഫയലുകളില്‍ യഥാസമയം
തീര്‍പ്പു
കല്പ്പിക്കുവാന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍
980.
ശ്രീ.അനൂപ്
ജേക്കബ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
എല്ലാ സ്കൂളുകളും
അടച്ച് പൂട്ടുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍ അടുത്ത
അദ്ധ്യയന വര്‍ഷം മുതല്‍
വിദ്യാര്‍ത്ഥികളെ
പ്രവേശിപ്പിക്കുന്നില്ലായെന്ന്
ഉറപ്പ് വരുത്തുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചത് ;
(സി)
സര്‍ക്കാരിന്റെ
അംഗീകാരം കിട്ടുന്നതിന്
എന്തൊക്കെ
സൗകര്യങ്ങളാണ് പ്രസ്തുത
സ്കൂളുകളില്‍ അവശ്യം
വേണ്ടത്;
(ഡി)
അടച്ച്
പൂട്ടുന്ന സ്കൂളുകളില്‍
ജോലി ചെയ്യുന്ന
പതിനായിരക്കണക്കിന്
ജീവനക്കാരുടെ
കാര്യത്തില്‍
എന്തെങ്കിലും ആശ്വാസ
നടപടികള്‍
സ്വീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
ഹൈടെക്
സ്ക്കുളുകള്‍
981.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഹൈടെക്
സ്ക്കുളുകള്ക്ക്
അനുമതി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്താമോ?
ഹൈടെക്ക്
ക്ലാസ്സ്മുറികള്‍
982.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം,
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി എത്ര ക്ലാസ്സ്
മുറികള്‍ ഹൈടെക്ക് ആയി
മാറ്റിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് ജില്ല
തിരിച്ചുള്ള കണക്ക്
വിശദമാക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ ഹൈടെക് സ്കൂള്‍
983.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്താരാഷ്ട്ര
നിലവാരമുള്ള ഹൈടെക്
സ്കൂളാക്കി
മാറ്റുന്നതിനായി
ചാലക്കുടി മണ്ഡലത്തില്‍
നിന്നു നിര്‍ദ്ദേശിച്ച്
അനുമതി ലഭിച്ചിട്ടുള്ള
ചാലക്കുടി വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
സ്കൂളിന്റെ നിര്‍മ്മാണം
ആരംഭിക്കുന്നതിനായുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ ;
(ബി)
എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ് ഈ
പദ്ധതിയുടെ ഭാഗമായി
നടപ്പാക്കാന്‍
പോകുന്നത് എന്ന്
വ്യക്തമാക്കാമോ ;
(സി)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
എല്‍.പി/യു.പി.
സ്കൂളുകളില്‍, ഹൈടെക്
നിലവാരത്തിലേയ്ക്കുയര്ത്തുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ട,
കൊരട്ടി പഞ്ചായത്ത്
എല്‍ പി സ്കൂളില്‍,
പ്രസ്തുത പദ്ധതി
ആരംഭിയ്ക്കുന്നതിനായുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ ?
ഹൈടെക്ക് ക്ലാസ്സ് മുറികള്‍
984.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകളിലെ 8 മുതല്‍
12 വരെയുള്ള ക്ലാസ്സ്
മുറികള്‍ ഹൈടെക്ക്
ആക്കുന്ന പദ്ധതി ഇതിനകം
എത്ര ക്ലാസ്സ്
മുറികളില്‍
പൂര്‍ത്തികരിച്ചിട്ടുണ്ട്
;
(ബി)
സംസ്ഥാനത്തെ
എത്ര സ്കൂളുകളില്‍ ഈ
പദ്ധതി
നടപ്പിലാക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്
; ഇതിലെല്ലാം കൂടി എത്ര
ക്ലാസ്സ് മുറികള്‍
ഹൈടെക്ക് ആക്കിമാറ്റും
;
(സി)
8
മുതല്‍ 12 -ാം ക്ലാസ്സ്
വരെയുള്ള ക്ലാസ്സ്
മുറികള്‍ ഹൈടെക്ക്
ആക്കി മാറുന്നതിന് എത്ര
കോടി ചെലവ് വരും
എന്നാണ്
പ്രതീക്ഷിക്കുന്നത് ;
വിശദാംശം
വ്യക്തമാക്കുമോ?
അക്കാദമിക് മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കിയ
കോഴിക്കോട് ജില്ലയിലെ
സ്കൂളുകൾ
985.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്കാദമിക്
മികവ്
ഉറപ്പുവരുത്തുന്നതിനായി
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
രീതിയില്‍ അക്കാദമിക്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കി പ്രകാശനം
ചെയ്ത കോഴിക്കോട്
ജില്ലയിലെ സ്കൂളുകളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ;
(ബി)
ഓരോ
സ്കൂളും തയ്യാറാക്കിയ
മാസ്റ്റര്‍ പ്ലാന്‍
പ്രകാരം അദ്ധ്യയനം
നടക്കുന്നു എന്നുറപ്പു
വരുത്താന്‍
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഇനിയും
അക്കാദമിക് മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കാത്ത
സ്കൂളുകള്‍ക്കെതിരെ
വേണ്ട നടപടികൾ
സ്വീകരിക്കുമോ?
സൗജന്യ യൂണിഫോം പദ്ധതി
986.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒന്നാം
ക്ലാസ്സ് മുതല്‍ എട്ടാം
ക്ലാസ്സ് വരെയുള്ള
കുട്ടികള്‍ക്ക് സൗജന്യ
യൂണിഫോം
നല്‍കുന്നതിനായി
2017-18 വര്‍ഷം എത്ര
കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
എത്ര കുട്ടികള്‍ക്കാണ്
പ്രസ്തുത പദ്ധതി മൂലം
പ്രയോജനം
ലഭിച്ചിട്ടുള്ളതെന്നുളള
വിശദവിവരം നൽകുമോ?
ഒമ്പതാം ക്ലാസ്
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
987.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാലയങ്ങളിലെ
ഒമ്പതാം ക്ലാസ്
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
ഏതെങ്കിലും ബോധന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കാമോ?
പൊതുവിദ്യാലയങ്ങളിലെ
അക്കാഡമിക് മാസ്റ്റര്‍
പ്ലാന്‍
988.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
പൊതുവിദ്യാലയങ്ങളും
അക്കാഡമിക് മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ
;ഇതിന്റെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതില്‍
എന്തെല്ലാം
ഉള്‍ക്കൊളളണമെന്നാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
വിശദീകരിക്കുമോ;
(സി)
പാഠ്യ
- പാഠ്യേതര
പ്രവര്‍ത്തനങ്ങള്‍
മാസ്റ്റര്‍ പ്ലാന്‍
അടിസ്ഥാനമാക്കി
നടത്തണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
അക്കാഡമിക്
മാസ്റ്റര്‍ പ്ലാനുകള്‍
പരിശോധിച്ച്
തുടര്‍പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദീകരിക്കുമോ?
എസ്.എസ്.എ
യുടെ പ്രവര്‍ത്തനം
989.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
വിഹിതം
ലഭിക്കാത്തതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ എസ്.എസ്.എ
യുടെ പ്രവര്‍ത്തനം
അവതാളത്തിലായി എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പ്രതിസന്ധി
മറികടക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
എസ്.എസ്.എ യുടെ
കേന്ദ്രവിഹിതം
പുനഃസ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എസ്.എസ്.എ മുഖേന
നടപ്പിലാക്കുന്ന നൂതന
വിദ്യാഭ്യാസ പദ്ധതികള്‍
ഏതെല്ലാമാണ്;
വിശദമാക്കാമോ?
റാന്നി
മണ്ഡലത്തിലെ സ്മാര്‍ട്ട്
സ്കൂള്‍
990.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ സ്കൂളുകളും
സ്മാര്‍ട്ടാക്കുക എന്ന
ലക്ഷ്യം എന്ന്
കൈവരിക്കാനാകും എന്ന്
പറയാമോ ;
(ബി)
സംസ്ഥാനത്തെ
എയ്ഡഡ് / സര്‍ക്കാര്‍
ഹയര്‍ സെക്കണ്ടറികളേയും
ഹൈസ്കൂളുകളേയും
പദ്ധതിയുടെ ആദ്യ
ഘട്ടത്തില്‍ എന്തൊക്കെ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
തെരഞ്ഞെടുത്തിരിക്കുന്നത്
; ഒന്നാം ഘട്ട പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കാനാവും
എന്ന് പറയാമോ ;
(സി)
പദ്ധതിയുടെ
ഭാഗമായി ഏതൊക്കെ
ഉപകരണങ്ങളാണ് ഓരോ
സ്മാര്‍ട്ട് ക്ലാസ്
മുറിയ്ക്കും
സര്‍ക്കാര്‍
നല്‍കുന്നത് എന്ന്
വിശദമാക്കാമോ?
(ഡി)
സ്മാര്‍ട്ട്
ക്ലാസ് മുറി
അനുവദിക്കുന്നതിന്റെ
ഭാഗമായി സ്കൂള്‍
അധികൃതര്‍ എന്തൊക്കെ
സൗകര്യങ്ങളാണ്
ഒരുക്കുന്നത് എന്ന്
വിശദമാക്കാമോ?
(ഇ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
പദ്ധതിയില്‍ പേര്
ഉള്‍പ്പെടുന്ന
ഹൈസ്കൂള്‍ / ഹയര്‍
സെക്കന്‍ഡറി
സ്കൂളുകള്‍ക്ക്
സ്മാര്‍ട്ട് ക്ലാസ് റൂം
ഉപകരണങ്ങള്‍ എങ്ങിനെ
ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത്.
(എഫ്)
റാന്നി
നിയോജക മണ്ഡലത്തിലെ സി
എം എസ് ഹൈസ്കൂള്‍,
എബനേസര്‍ എച്ച് എസ് എസ്
ഈട്ടിച്ചുവട് (എച്ച്
എസ് എസ് വിഭാഗം) , എന്‍
എസ് എസ് എച്ച് എസ് എസ്
വായ്പൂര് (എച്ച് എസ്
എസ് വിഭാഗം) എന്നീ
സ്കൂളുകള്‍ പട്ടികയില്‍
ഉള്‍പ്പെടാത്തതിനാല്‍
ഇവിടെ എങ്ങനെയാണ്
സ്മാര്‍ട്ട് ക്ലാസ് റൂം
ഉപകരണങ്ങള്‍
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പരീക്ഷാ
നവീകരണ പദ്ധതി
991.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസരംഗത്ത്
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പരീക്ഷാ നവീകരണ പദ്ധതി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികൊണ്ട്
നിലവിലുള്ള പരീക്ഷാ
സമ്പ്രദായത്തില്‍
നിന്നും വ്യത്യസ്തമായി
വിദ്യാര്‍ത്ഥികള്‍ക്ക്
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തൊക്കെയാണ്;
(സി)
കുട്ടികള്‍ക്ക്
സ്വയം വിലയിരുത്തലിന്
സഹായകമാകുന്നതും
സ്വന്തം നിലപാടുകള്‍
യുക്തിപൂര്‍വ്വം
അവതരിപ്പിക്കുന്നതിന്
ഉതകുന്നതുമായ
ചോദ്യങ്ങള്‍ ഈ
വര്‍ഷത്തെ
ചോദ്യപേപ്പറുകളില്‍
ഉള്‍ക്കൊള്ളിക്കുന്നുണ്ടോ;
(ഡി)
ഗ്രേസ്
മാര്‍ക്ക് നല്കുന്ന
വിഷയത്തില്‍ എന്ത്
മാറ്റമാണ്
വരുത്തിയിട്ടുള്ളത്; ഈ
മാറ്റം പഠന
വിഷയങ്ങള്‍ക്ക്
കൂടുതല്‍ ശ്രദ്ധ
കേന്ദ്രീകരിക്കുവാന്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സഹായമാകുമോയെന്ന്
വ്യക്തമാക്കുമോ?
ചിറ്റൂർ
മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ
വികസനയജ്ഞം പദ്ധതി
992.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ വികസന
യജ്ഞം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ആയിരത്തിലധികം
കുട്ടികള്‍ പഠിക്കുന്ന
ഗവണ്മെന്റ്
ഹയര്‍സെക്കന്‍ഡറി
സ്കൂള്‍ തത്തമംഗലം,
നന്ദിയോട് ഗവണ്മെന്റ്
ഹൈസ്കൂള്‍ , കൊഴിപ്പാറ
ഗവണ്മെന്റ്
ഹയര്‍സെക്കന്‍ഡറി
സ്കൂള്‍ എന്നീ
സ്കൂളുകള്‍ ഹൈടെക്
ആക്കുന്ന കാര്യം
പരിഗണിക്കുമോ ?
കൊയിലാണ്ടി
മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ
പദ്ധതി പ്രവര്‍ത്തനങ്ങള്‍
993.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി കോഴിക്കോട്
ജില്ലയില്‍ നടപ്പില്‍
വരുത്തിയ പദ്ധതി
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
2016-17
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ പശ്ചാത്തല
സൗകര്യ വികസനത്തിനായി
മൂന്ന് കോടി രൂപ
അനുവദിക്കപ്പെട്ട
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ
വിദ്യാലയങ്ങളുടെ പദ്ധതി
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്നും
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എപ്പോള്‍
ആരംഭിക്കുമെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
മണ്ഡലത്തിലെ മികവിന്റെ
കേന്ദ്രങ്ങളായി
തെരഞ്ഞെടുക്കപ്പെട്ട
കൊയിലാണ്ടി
ഗവണ്മെന്റ്
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂളിലും
കീഴൂര്‍ ഗവണ്മെന്റ്
യു.പി. സ്കൂളിലും
അടിസ്ഥാന സൗകര്യ
വികസനത്തിനായി
സമര്‍പ്പിക്കപ്പെട്ട
പദ്ധതിയുടെ രൂപ
രേഖയ്ക്ക് കിഫ്ബി യില്‍
നിന്നും അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ ഇൗ രണ്ടു
വിദ്യാലയങ്ങളില്‍ എത്ര
കോടി രൂപയുടെ
പദ്ധതിക്കാണ് അംഗീകാരം
നല്‍കിയത് എന്ന്
വ്യക്തമാക്കാമോ?
പെരിങ്ങോത്ത്
അനുവദിച്ച മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
994.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജകമണ്ഡലത്തിലെ
പെരിങ്ങോത്ത് അനുവദിച്ച
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂള്‍ തുടങ്ങുന്നതിന്
ആവശ്യമായ ഭരണാനുമതി
നല്കുന്ന നടപടികള്‍
ഏതുവരെ ആയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയല്‍ ഇപ്പോള്‍ ഏത്
സെക്ഷനിലാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സ്ഥാപനത്തിന് ആവശ്യമായ
തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
ഫയല്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
സര്‍വ്വശിക്ഷാ
അഭിയാന് പദ്ധതിപ്രകാരം
അനുവദിച്ച ഫണ്ട്
995.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വശിക്ഷാ
അഭിയാന് പദ്ധതിപ്രകാരം
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ കേന്ദ്രം
അനുവദിച്ച ഫണ്ട്
എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
നാളിതുവരെയായി എത്ര
കോടി രൂപ
കേന്ദ്രത്തില്‍ നിന്നും
ലഭിച്ചു; ആനുപാതികമായി
ലഭിക്കേണ്ട സംസ്ഥാന
വിഹിതം എത്രയാണ്
ലഭിച്ചതെന്ന്
അറിയിക്കാമോ;
(സി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്തിന്
അനുവദിച്ച തുകയില്‍
നിന്നും എത്രകോടി
രൂപയാണ്
കേന്ദ്രസര്‍ക്കാര്‍
കുറവ്
വരുത്തിയത്;ഇതിനുള്ള
കാരണം
അറിയിച്ചിരുന്നുവോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
ഇത്തരത്തില്‍
തുകയിൽ കുറവ്
വരുത്തിയത് സംബന്ധിച്ച്
കേന്ദ്രസര്‍ക്കാര്‍
നല്കിയ കത്തിന്റെ
പകര്‍പ്പുകള്‍
നല്‍കാമോ?
പാഠപുസ്തക
വിതരണം
996.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാഠപുസ്തകം
അച്ചടിച്ച് വിതരണം
ചെയ്ത വകയില്‍ കേരള
ബുക്സ് ആൻഡ് പബ്ളിഷിങ്
സൊസൈറ്റിക്ക് 2010
മുതല്‍ എത്ര കോടി
രൂപയാണ്
നല്കാനുളളതെന്ന്
വ്യക്തമാക്കാമോ?
(ബി)
അടുത്ത
അദ്ധ്യയനവര്‍ഷം അച്ചടി
ആരെയാണ്
ഏല്‍പ്പിച്ചിരിക്കുന്നത്
എന്നറിയിക്കാമോ;
(സി)
പാഠപുസ്തകങ്ങള്‍
എത്ര ഭാഗമായാണ്
അച്ചടിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
പാഠപുസ്തക
അച്ചടിയുടെ തുക
വിദ്യാഭ്യാസ വകുപ്പ്
നേരിട്ട് നൽകുന്ന രീതി
സംസ്ഥാനത്ത്
നടപ്പാക്കുമോ ?
പ്രീപ്രൈമറി
വിദ്യാര്‍ത്ഥികളുടെ
പാഠപുസ്തകം
997.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
എത്ര പ്രീപ്രൈമറി
കുട്ടികള്‍
പഠിക്കുന്നുണ്ട് എന്ന്
വിശദമാക്കുമോ;
(ബി)
പ്രീപ്രൈമറി
വിദ്യാര്‍ത്ഥികള്‍ക്ക്
ആവശ്യമായ പാഠപുസ്തകം
നിലവില്‍ സര്‍ക്കാര്‍
നല്കുന്നുണ്ടോ ;
പാഠപുസ്തകമോ
അല്ലെങ്കില്‍ മതിയായ
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളോ
ഇവർക്ക് നല്കാന്
ആവശ്യമായ നടപടി സർക്കാർ
സ്വീകരിക്കുമോ?
പാഠപുസ്തകങ്ങളുടെ
അച്ചടി
998.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.എം.
ആരിഫ്
,,
എം. മുകേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടുത്ത അധ്യയന
വര്‍ഷത്തേയ്ക്കുള്ള
പാഠപുസ്തകങ്ങളുടെ
അച്ചടി
പൂര്‍ത്തിയായിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സ്കൂളുകളില്‍
വിതരണത്തിനായി ഇവ
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച സമയക്രമവും
വര്‍ക്ക് ഓര്‍ഡറും
പുസ്തക അച്ചടി
ചുമതലയുള്ള
കെ.ബി.പി.എസ്-ന്
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
അഭിമാനാര്‍ഹമായ
പ്രസ്തുത നേട്ടം
കൈവരിക്കുന്നതിന്
എന്തെല്ലാം ഏകോപന
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
എല്‍. പി. സ്കൂളുകളുടെ
വിദ്യാഭ്യാസ
നിലവാരമുയര്‍ത്തുന്നതിന്
നടപടി
999.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍, എയ്ഡഡ്
മേഖലയില്‍ ഏറ്റവും
കൂടുതല്‍ അണ് -
ഇക്കണോമിക് സ്കൂളുകള്‍
ഉള്ളത് എല്‍. പി.
വിഭാഗത്തിലാണെന്ന്
സൂചിപ്പിക്കുന്ന
കണക്കുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്‍.
പി. സ്കൂളുകളുടെ
നവീകരണത്തിനും
അണ്-ഇക്കണോമിക്
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടാക്കുന്നതിനും
പ്രത്യേകമായി
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയിലെ എല്‍. പി.
സ്കൂളുകളുടെ
വിദ്യാഭ്യാസ
നിലവാരമുയര്‍ത്തുന്നതിനും
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിനുമായി
പ്രത്യേക പരിഗണന
നല്‍കുമോ; എങ്കില്‍
ഇതിനായി സ്വീകരിച്ചു
വരുന്ന നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കെ.ജി.
സ്കൂളുകളെ
ശിശുസൗഹൃദമാക്കുന്നതിന് നടപടി
1000.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളിലെ
പ്രീ.കെ.ജി.,
എല്‍.കെ.ജി., യു.കെ.ജി.
എന്നിവയെ
ശിശുസൗഹൃദമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
വിദ്യാഭ്യാസ
നിയമത്തിലെ
നിബന്ധനയ്ക്ക്
വിരുദ്ധമായി ഇത്തരം
സ്കൂളുകളില്‍ പ്രവേശന
പരീക്ഷ നടത്തി
കുട്ടികളെ
പ്രവേശിപ്പിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിന് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
ഇത്തരം
സ്കൂളുകളെ
നിയന്ത്രിക്കുന്നതിന്
സര്‍ക്കാരിന്
നിലവിലുള്ള അധികാരം
എന്തൊക്കെയാണെന്നും ഇത്
കര്‍ശനമായി
നടപ്പിലാക്കുന്നതിനുള്ള
സംവിധാനം
നിലവിലുണ്ടോയെന്നും
വ്യക്തമാക്കുമോ?
എച്ച്എസ്സ്എ
-ഇംഗ്ലീഷ്-ഒഴിവുകളിലെ നിയമനം
1001.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ നിലവില്‍
എച്ച്എസ്സ്എ-
ഇംഗ്ലീഷിന് എത്ര
ഒഴിവുകള്‍ ഉണ്ട് ; പി
എസ്സ്സി യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തത്
എത്ര എണ്ണം;
(ബി)
പി. എസ്സ്. സി
നേരിട്ടുള്ള നിയമനം വഴി
എച്ച്എസ്സ്എ
ഇംഗ്ലീഷിന്റെ എത്ര
ശതമാനം ഒഴിവുകളാണ്
നികത്തുന്നത് ;
(സി)
കേരള
വിദ്യാഭ്യാസ നിയമം
അനുസരിച്ച് ഇംഗ്ലീഷ്
ഭാഷയാണോ അഥവാ കോ൪
സബ്ജക്ട് ആണോയെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
ഇംഗ്ലീഷിന്
ഒരു തസ്തിക
പോലുമില്ലാത്ത 29
ഗവണ്മെന്റ്
സ്കൂളുകളില്‍
ഇംഗ്ലീഷിന് അദ്ധ്യാപകരെ
നിയമിക്കാനും തസ്തിക
സൃഷ്ടിക്കാനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ നടപടികള്‍
എന്തെല്ലാം ;
(ഇ)
GO(Rt)
No. 521/2018 /GEDN dt
01.02.2018 സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
പോസ്റ്റ്കണ്വേ൪ഷ൯ ,
ഇന്റ൪
ഡിസ്ട്രിക്റ്റ്ട്രാ൯സ്ഫ൪
തസ്തികകളിലേക്ക്
യോഗ്യരായ
ഉദ്യോഗാര്‍ത്ഥികളില്ലെങ്കില്‍
പി എസ്സ്സി വഴി
നേരിട്ട് നിയമനം
നടത്തണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ ഉത്തരവ്
പ്രകാരം പി എസ്സ്സി വഴി
നേരിട്ടുള്ള നിയമനം
എത്ര ശതമാനമാണ് ;
(എഫ്)
തിരുവനന്തപുരം
ജില്ലയില്‍ എച്ച്എസ്സ്എ
ഇംഗ്ലീഷിന്റെ
സര്‍ക്കാര്‍ അംഗീകൃത
തസ്തികകളുടെ എണ്ണം;
ജോലി ചെയ്യുന്ന
അദ്ധ്യപകര്‍; അവര്‍
ജോലി ചെയ്യുന്ന
സ്കൂളുകളുടെ വിവരം
എന്നിവ ലഭ്യമാക്കാമോ ?
ഇംഗ്ലീഷ്ഭാഷാ
അദ്ധ്യാപകരുടെ നിയമനം
1002.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
എഡ്യൂക്കേഷന്‍ റൂള്‍സ്
(KER) അമന്റ്മെന്റ് GO
(P) No.149/2003/G.Edn
dt 6/6/2003 (Kerala
Gazette Extra ordinary
Vol-48 No.1001 dt
9/6/2003) പ്രകാരം
ഹൈസ്കൂള്‍ വിഭാഗത്തില്‍
ഇംഗ്ലീഷ് ഭാഷയായി
പരിഗണിച്ചിട്ടുണ്ടെങ്കിലും
ആയതു
നടപ്പാക്കുന്നതില്‍
എന്തെല്ലാം
തടസ്സങ്ങളാണ് നിലവില്‍
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമം നിലനില്‍ക്കെ
ഇംഗ്ലീഷിനെ കോര്‍
സബ്ജക്ട് വിഭാഗത്തില്‍
ഉള്‍പ്പെടുത്തി കേരള
എഡ്യൂക്കേഷന്‍
റൂള്‍സിന് വിരുദ്ധമായി
സ്റ്റാഫ് ഫിക്സേഷന്
നടത്താനുള്ള കാരണം
വ്യക്തമാക്കുമോ;
(സി)
കേരള എഡ്യൂക്കേഷന്‍
റൂള്‍സില്‍ ഒരു ഭേദഗതി
വന്നാല്‍ ആയത്
പ്രാബല്യത്തിലാകാന്‍
എന്ത് കാലതാമസം വേണ്ടി
വരുമെന്ന് അറിയിക്കാമോ;
(ഡി)
ഒരു
ഇംഗ്ലീഷ് ടീച്ചര്‍
പോലും ഇല്ലാത്ത നിരവധി
ഹൈസ്കൂളുകള്‍ ഉണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇംഗ്ലീഷ് പഠിക്കാനുള്ള
കുട്ടികളുടെ അവകാശം
സംരക്ഷിക്കുന്നതിന്
ഇംഗ്ലീഷ് അദ്ധ്യാപകരെ
നിയമിക്കുവാന്‍
നടപടിയെടുക്കുമോ?
വിദ്യാഭ്യാസമേഖലയില്‍
വൈകല്യമുള്ള കുട്ടികള്‍ക്കായി
പദ്ധതികള്‍
1003.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈകല്യമുള്ള
കുട്ടികളുടെ സമഗ്ര
വികസനത്തിനായി
വിദ്യാഭ്യാസമേഖലയില്‍
ഏതൊക്കെ പദ്ധതികളും
പരിപാടികളുമാണ് ഈ
സര്‍ക്കാര്‍
നടപ്പാക്കിയിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍/പരിപാടികള്‍
സംസ്ഥാനത്തെ എത്ര
സ്കൂളുകളില്‍
നടപ്പിലാക്കി എന്ന്
വിശദമാക്കാമോ?
പ്ലസ് ടു അനുവദിച്ച ഹില്‍
ഏരിയ സ്കൂളുകള്‍
1004.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010-ന്
ശേഷം ഹില്‍ ഏരിയയില്‍
എത്ര സര്‍ക്കാര്‍
സ്കൂളുകളില്‍ പ്ലസ് ടു
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
2010-ന്
ശേഷം പ്ലസ് ടു
അനുവദിച്ച സ്കൂളുകള്‍
ഹില്‍ ഏരിയയുടെ
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടില്ല
എന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ ?
പ്ലസ്
വണ്‍ പ്രവേശനത്തിന് ഏകജാലക
സംവിധാനം
1005.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്
എയ്ഡഡ് സ്കൂളുകളിലെ
പ്ലസ് വണ്‍
പ്രവേശനത്തിന് ഏകജാലക
സംവിധാനം
ഏര്‍പ്പെടുത്താന്‍
എടുത്ത തീരുമാനത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
സ്കൂളുകളിലെ
വിദ്യാര്‍ത്ഥി
പ്രവേശനത്തില്‍
സുതാര്യത
ഉറപ്പുവരുത്തുന്നതോടൊപ്പം
ഏകീകൃത ഫീസ് ഘടന
നിശ്ചയിച്ചു
നല്‍കുന്നതിനും ആയത്
പരസ്യപ്പെടുത്തുന്നതിനും
നടപ്പിലാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്ററി വിഭാഗങ്ങളുടെ
ഏകോപനം
1006.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി,
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി, ഹൈസ്കൂള്‍
വിഭാഗങ്ങള്‍ ഒരു
സ്കൂളില്‍ മൂന്ന്
വകുപ്പുകളിലായി
പ്രവര്‍ത്തിക്കുന്നതിനാല്‍
ഏകോപനത്തിലുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി ഈ മൂന്ന്
വകുപ്പുകളും ഒറ്റ
വകുപ്പിന്റെ കീഴില്‍
കൊണ്ടു വരുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ ;
വിശദമാക്കാമോ?
അരൂര്‍
മണ്ഡലത്തിലെ ടെക്നിക്കല്‍
ഹയര്‍സെക്കന്ററി സ്കൂള്‍
കോളേജ് ആയി ഉയർത്താൻ നടപടി
1007.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അരൂര്‍
മണ്ഡലത്തിലെ
ചേന്നംപളളിപ്പുറം
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
ജെ.എച്ച്.ആര്.ഡി -യുടെ
ടെക്നിക്കല്‍ ഹയര്‍
സെക്കന്ററി സ്കൂള്‍
കോളേജ് ആയി
ഉയര്‍ത്തുന്നതിനുളള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ; ആയത്
പരിശോധിച്ച്പ്രസ്തുത
സ്കൂള്‍ കോളേജായി
ഉയര്‍ത്തുന്നതിനുളള
സത്വരനടപടികള്‍
സ്വീകരിക്കുമോ?
ഹയര്‍സെക്കന്‍ഡറി
വിദ്യാഭ്യാസ വകുപ്പിലെ
അനധ്യാപക നിയമനം
1008.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്‍ഡറി
വിദ്യാഭ്യാസ വകുപ്പിലെ
അനധ്യാപക തസ്തികകള്‍
നിലവില്‍ എത്രയെണ്ണം
ഒഴിഞ്ഞുകിടക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
പുതിയതായി
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
അതില്‍നിന്നും
എത്രയാളുകളെ നിയമിച്ചു
എന്ന് വ്യക്തമാക്കാമോ;
ഇല്ലായെങ്കില്‍ നിയമന
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍ കലോത്സവ
പ്രവര്‍ത്തനങ്ങള്‍ക്കായി
പിരിച്ചെടുത്ത തുക
1009.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 അദ്ധ്യയന
വര്‍ഷങ്ങളില്‍ കേരള
സര്‍ക്കാര്‍ നടത്തിയ
സ്കൂള്‍
കലോത്സവത്തില്‍
പങ്കെടുത്ത കുുട്ടികള്
എത്ര ; ഇതിനു ഭാഗമായ
ഉദ്യോഗസ്ഥര്‍ എത്ര
;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കലോത്സവ
ഇനത്തില്‍ 9,10, പ്ലസ്
1, പ്ലസ് 2 തുടങ്ങിയ
ക്ലാസ്സുകള്‍
ഉള്‍പ്പെടെ
പിരിച്ചെടുത്ത കലോത്സവ
വിഹിതം എത്ര, എത്ര തുക
നിശ്ചയിച്ചു; എത്ര
ലഭിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(സി)
2016-17,
2017-18 വര്‍ഷങ്ങളില്‍
കലോത്സവ
പ്രവര്‍ത്തനങ്ങള്‍ക്കായി
ലഭിച്ച സര്‍ക്കാര്‍
വിഹിതം എത്ര; മറ്റു
വകുപ്പുകളില്‍ നിന്ന്
ഉദ്ദേശിച്ച തുക
;ലഭ്യമായ തുക ;
അപ്പീലുകള്‍ ഉള്‍പ്പെടെ
കമ്മറ്റികള്‍ താഴെ തലം
മുതല്‍ സംസ്ഥാന തലം വരെ
ലഭ്യമായ തുക; മറ്റു
വകുപ്പു
നിര്‍ദ്ദേശങ്ങള്‍
പ്രകാരം പിരിച്ചെടുത്ത
തുക എന്നിവ എത്ര;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
2018-19
വര്‍ഷ കലോത്സവം
കുറ്റമറ്റതാക്കാനും
നിശ്ചയിച്ച തുക യഥാസമയം
പിരിച്ചെടുക്കാനും
എന്തു നടപടികള്‍
സര്‍ക്കാരും വകുപ്പും
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സ്കൂള്‍ കലാമേളയില്‍
കാക്കാരശ്ശി നാടകം
1010.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
തനത് നാടന്‍ കലാരൂപമായ
കാക്കാരശ്ശി നാടകം
സ്കൂള്‍ കലാമേളയില്‍
ഉള്‍പ്പെടുത്തണമെന്ന
ആവശ്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിവരങ്ങള്‍
നല്‍കാമോ;
(സി)
പരിഗണനയിലില്ലെങ്കില്
ആയത് പരിഗണിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കലോത്സവത്തിലൂടെ
മെഡിക്കല്‍-എഞ്ചിനീയറിംഗ്
അഡ്മിഷന്
1011.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വിദ്യാഭ്യാസ രംഗത്ത്
മെഡിക്കല്‍-എഞ്ചിനീയറിംഗ്
(സര്‍ക്കാര്‍/സ്വകാര്യ
മേഖലകളില്‍) രംഗത്ത്
അഡ്മിഷനു വേണ്ടി
കലോത്സവത്തില്‍
പങ്കെടുക്കുന്നതിനായി
പണമുള്ളവര്‍ പ്രസ്തുത
രംഗം കാലാകാലങ്ങളായി
കൈയ്യടക്കുന്ന പ്രവണത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഈ പ്രവണത തടയുവാനും
പ്രസ്തുത രംഗത്ത്
പ്രാവീണ്യം
തെളിയിക്കുന്നവര്‍ക്ക്
മാത്രം അവസരം
ഉറപ്പുവരുത്താനുമായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
പ്രവര്‍ത്തനങ്ങള്‍
എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തിലെ
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍ക്കു
വിരുദ്ധമായി
പ്രവര്‍ത്തനം
നടത്തിയതായി ഈ
സര്‍ക്കാര്‍ കാലയളവില്‍
കണ്ടെത്തിയവര്‍
ആരെല്ലാം; എന്തു
നടപടികള്‍
ഇവര്‍ക്കെതിരെ
നാളിതുവരെ
സ്വീകരിച്ചു;വിശദാംശം
ലഭ്യമാക്കുമോ?
സ്കൂള്‍
കലോത്സവങ്ങള്‍ പ്രശ്നരഹിതമായി
നടത്തുവാന്‍ നടപടി
1012.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്കൂള്‍ കലോത്സവം
പ്രശ്നരഹിതമായി
നടത്തുന്നതിന്
വിജിലന്‍സ് കവറേജ്
സഹായകമായി എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
2017-18-ലെ
സംസ്ഥാന സ്കൂള്‍
കലോത്സവത്തില്‍
ബാലാവകാശ കമ്മീഷന്റെ
പേരില്‍ ലഭിച്ച
അപ്പീലുകള്‍
വ്യാജമാണെന്ന്
കണ്ടെത്തിയതിനെ
തുടര്‍ന്ന് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത അപ്പീലിന്റെ
അടിസ്ഥാനത്തില്‍
മത്സരിച്ചവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
കലോത്സവ
വേദിയിലെ വിധി
നിര്‍ണ്ണയത്തില്‍
ഏതെങ്കിലും തരത്തിലുള്ള
അനധികൃത ഇടപെടലുകള്‍
നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഇത്തരം ഇടപെടലുകള്‍
കണ്ടെത്തുന്നതില്‍
കലോത്സവ മാനുവലില്‍
വരുത്തിയ
പരിഷ്ക്കാരങ്ങള്‍ എത്ര
മാത്രം സഹായകമായെന്ന്
വ്യക്തമാക്കുമോ;
(ഡി)
കലോത്സവമാനുവലില്
വീണ്ടും
പരിഷ്ക്കാരങ്ങള്‍
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സ്കൂള്‍
കലോത്സവവുമായി ബന്ധപ്പെട്ട
പരാതികള്‍
1013.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ വര്‍ഷം സബ് ജില്ല,
ജില്ല,സംസ്ഥാന
തലങ്ങളിലുള്ള സ്കൂള്‍
കലോത്സവവുമായി
ബന്ധപ്പെട്ട് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
വിധികര്‍ത്താക്കളെ
നിശ്ചയിച്ചതില്‍
പോരായ്മകള്‍ ഉണ്ടായതായ
പരാതികള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എടുത്ത
നടപടികള്‍ എന്തെല്ലാം;
(സി)
സബ്
ജില്ല, ജില്ല, സംസ്ഥാനം
എന്നിവിടങ്ങളില്‍
വിധികര്‍ത്താക്കളെ
നിശ്ചിയിക്കുന്ന രീതി
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞവര്‍ഷം
ഇത്തരത്തില്‍ ലഭിച്ച
പരാതികള്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രപേര്‍ക്ക് എതിരെ
നടപടി എടുത്തിട്ടുണ്ട്?
ലിറ്റില്‍
കൈറ്റ് ഐ.റ്റി ക്ലാസ്സുകള്‍
1014.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി
ഹൈസ്ക്കൂളുകളില്‍
ലിറ്റില്‍ കൈറ്റ്
ഐ.റ്റി ക്ലാസ്സുകള്‍
തുടങ്ങുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
കൈറ്റ് നടപ്പിലാക്കിയ
'ഹായ് സ്കൂള്‍
കുട്ടിക്കൂട്ടം' പദ്ധതി
പരിഷ്ക്കരിച്ചാണോ
ലിറ്റില്‍ കൈറ്റ്
പദ്ധതി
നടപ്പിലാക്കുന്നത് ;
(സി)
പ്രസ്തുത
ലിറ്റില്‍ കൈറ്റ്
ക്ലബ്ബിലേക്ക്
കുട്ടികളെ
തെരെഞ്ഞടുക്കുന്നത്
എന്ത് അടിസ്ഥാനത്തിലാണ്
?
ആർ.എം.എസ്.എ.യും
എസ്.എസ്.എ.യും
ഏകീകരിക്കുന്നതിനുള്ള
പ്രവര്‍ത്തനം
1015.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആർ.എം.എസ്.എ.യും
എസ്.എസ്.എ.യും
ഏകീകരിക്കുന്നതിനുള്ള
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
2017-18
സാമ്പത്തിക വര്‍ഷം
കേന്ദ്ര സര്‍ക്കാര്‍
ആർ.എം.എസ്.എ-യ്ക്ക്
വേണ്ടി എത്ര രൂപ
അനുവദിച്ചുവെന്നും
അതില്‍ നിന്ന് എത്ര രൂപ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
2018-19
വര്‍ഷം യു.പി.
സ്കൂളുകളെ
ഹൈസ്കൂളുകളാക്കി
ഉയര്‍ത്തുന്നതിന്,
ഫണ്ടിന് വേണ്ടി
കേന്ദ്രത്തിന് അപേക്ഷ
നല്‍കിയിട്ടുണ്ടോ;എങ്കില്‍
സ്കൂളുകളുടെ പട്ടിക
ജില്ല തിരിച്ച്
നല്‍കാമോ; ഇതിന്
കേന്ദ്രം മറുപടി
നല്കിയിട്ടുണ്ടെങ്കില്
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
യു.പി.
സ്കൂളുകൾ
ഹൈസ്കൂളുകളാക്കി
ഉയര്‍ത്താന്‍ സംസ്ഥാന
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ലഹരി ഉപയോഗം
1016.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍-കോളേജ്
തലങ്ങളില്‍
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ലഹരി ഉപയോഗം വളരെ
വര്‍ദ്ധിച്ചു എന്ന
റിപ്പോര്‍ട്ട് ഗൗരവമായി
വിദ്യാഭ്യാസവകുപ്പ്
പരിഗണിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ
പ്രവര്‍ത്തിക്കുന്ന
ലഹരി വിരുദ്ധ
ക്ലബ്ബുകളുടെ
പ്രവര്‍ത്തനം
ഊര്‍ജ്ജിതപ്പെടുത്തുന്നതിനും
ചൈല്‍ഡ് ലൈന്‍
മാതൃകയില്‍ ഒരു കോള്‍
സെന്റര്‍ സംവിധാനം
തയ്യാറാക്കി ആഭ്യന്തര
വകുപ്പുമായി സഹകരിച്ച്
വിദ്യാര്‍ത്ഥികളെ ഈ
വിപത്തില്‍ നിന്നും
രക്ഷിക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
അരൂര്‍
മണ്ഡലത്തിലെ പെരുമ്പളം
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി
സ്കൂള്‍
1017.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ പെരുമ്പളം
പഞ്ചായത്തിലെ
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിനെ
മികവിന്റെ കേന്ദ്രമെന്ന
നിലയില്‍
പരിഗണിക്കപ്പെട്ടതിന്റെ
അടിസ്ഥാനത്തില്‍
സ്കൂള്‍ അധികൃതരും
പി.ടി.എ. ഭാരവാഹികളും
മുഖ്യമന്ത്രി ഉദ്ഘാടനം
ചെയ്ത ശില്പശാലയില്
വിദ്യാഭ്യാസ വകുപ്പ്
മന്ത്രിയുടെ
ക്ഷണപ്രകാരം
പങ്കെടുത്തകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിദ്യാലയത്തിന്റെ
ഡിസൈന്‍,
എസ്റ്റിമേറ്റ്,
പ്ലാന്‍, പ്രോജക്ട്
എന്നിവ
തയ്യാറാക്കുന്നതിന്
നാളിതുവരെയും ഒരു
ഏജന്‍സിയെയും
ചുമതലപ്പെടുത്തിയിട്ടില്ലായെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആയിരത്തിലധികം
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നതും
പെരുമ്പളം ദ്വീപില്‍
പ്രവര്‍ത്തിക്കുന്നതുമായ
വിദ്യാഭ്യാസ
സ്ഥാപനമെന്ന പരിഗണന
നല്കി ഈ വിദ്യാലയത്തെ
മികവിന്റെ
കേന്ദ്രമാക്കുന്നതിന്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
മൂന്ന് കോടി രൂപ
അനുവദിക്കുന്നതിനും
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിന്
അംഗീകൃത ഏജന്‍സിയെ
ചുമതലപ്പെടുത്തുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്കൂളുകള്‍
സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി
1018.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ മലാപ്പറമ്പ്,
പാലാട്ട് എന്നീ
സ്ഥലങ്ങളിലെ സ്കൂളുകള്‍
സര്‍ക്കാര്‍ ഏറ്റെടുത്ത
നടപടി സുപ്രീംകോടതി
ശരിവച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളുകള്‍
ഏറ്റെടുക്കുന്ന വകയില്‍
ഓരോ സ്കൂളിന്റേയും
മാനേജ്മെന്റിന് എന്ത്
തുക വീതമാണ്
നല്കുവാനുള്ളത് ;
(സി)
പൊതുവിദ്യാഭ്യാസം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
കൂടുതല്‍ എയ്ഡഡ്
സ്കൂളുകളെ
ഏറ്റെടുക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ ?
മൂര്‍ക്കനാട്
ഗ്രാമപഞ്ചായത്തില്‍ പുതിയ
സര്‍ക്കാര്‍ സ്കൂള്‍
1019.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
മൂര്‍ക്കനാട്
ഗ്രാമപഞ്ചായത്തില്‍
ലോവര്‍ പ്രൈമറി മുതല്‍
ഹയര്‍ സെക്കണ്ടറി തലം
വരെയുള്ള ഒരു പുതിയ
സര്‍ക്കാര്‍ സ്കൂള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്തരത്തില്‍
സര്‍ക്കാര്‍ സ്കൂളുകള്‍
ഇല്ലാത്ത
മറ്റേതെങ്കിലും നിയോജക
മണ്ഡലം സംസ്ഥാനത്ത്
നിലവില്‍ ഉണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
മങ്കടയിലെ
മൂര്‍ക്കനാട്
ഗ്രാമപഞ്ചായത്തില്‍
സ്കൂള്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
ശ്രീമതി റഹീമ എന്ന
അധ്യാപികക്ക് ശമ്പളം
ലഭ്യമാക്കാൻ നടപടി
1020.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍,
പൊതുവിദ്യാഭ്യാസവകുപ്പിലെ
ഫയല്‍ നമ്പര്‍ S2/156
തീര്‍പ്പാക്കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ശ്രീമതി
റഹീമ വി.പി.
(എച്ച്.എസ്.എ, (ഉറുദു)
തച്ചിങ്ങനാടം, മലപ്പുറം
ജില്ല) എന്ന അധ്യാപിക
കഴിഞ്ഞ 7
വര്‍ഷത്തിലധികമായി
ശമ്പളമില്ലാതെ ജോലി
ചെയ്യുകയാണ് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
S2/156 നമ്പര്‍ ഫയല്‍
തീര്‍പ്പാക്കിയാല്‍
മാത്രമേ ശ്രീമതി
റഹീമക്ക് ശമ്പളം
ലഭിക്കൂ എന്നിരിക്കെ
പ്രസ്തുത ഫയല്‍
തീര്‍പ്പാക്കുന്നതിനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
വിദ്യാഭ്യാസ വകുപ്പിൽ
പി.എസ്.സി. മുഖേനയല്ലാതെയുള്ള
നിയമനം
1021.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പ്,
ഉന്നതവിദ്യാഭ്യാസ
വകുപ്പ്, സാങ്കേതിക
വിദ്യാഭ്യാസ വകുപ്പ്
എന്നിവിടങ്ങളില്‍
പി.എസ്.സി.
മുഖേനയല്ലാതെ എത്രപേര്‍
ജോലി ചെയ്യുന്നുണ്ട്;
എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയും
കോണ്‍ട്രാക്ട്
വ്യവസ്ഥയിലും ദിവസ വേതന
വ്യവസ്ഥയിലും എത്രപേര്‍
വീതമുണ്ട്; ഓരോ
ഡയറക്ടറേറ്റിലും
നിലവിലുള്ള പ്രസ്തുത
നിയമനങ്ങള്‍ എത്ര;
(ബി)
പി.എസ്.സി.
മുഖേനയല്ലാതെയുള്ള
നിയമനങ്ങളില്‍ പാലിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിയമനങ്ങളില്‍ സംവരണം
പാലിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സംവരണം
പാലിച്ചിട്ടില്ലെങ്കില്‍
അത് പാലിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
വിദ്യാഭ്യാസ
വകുപ്പിനു കീഴിലെ ഓരോ
ഓഫീസിലെയും ഇത്തരം
നിയമനങ്ങള്‍ സംബന്ധിച്ച
വ്യക്തമായ കണക്ക്
ലഭ്യമാക്കുമോ?
ഐ.
ഇ. ഡി. എസ്.എസ്. സ്കീം
1022.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.
ഇ. ഡി. എസ്.എസ്. സ്കീം
പ്രകാരമുള്ള റിസോഴ്സ്
ടീച്ചര്‍മാര്‍ക്ക്
ശമ്പളം
നല്‍കുന്നതിലേയ്ക്കായി
നടപ്പ് സാമ്പത്തിക
വര്‍ഷത്തില്‍ എത്ര തുക
കേന്ദ്ര സര്‍ക്കാര്‍
വിഹിതം ലഭിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
ലഭിച്ച തുകയില്‍
നാളിതുവരെ എത്ര രൂപ
ശമ്പളമായി റിസോഴ്സ്
ടീച്ചര്‍മാര്‍ക്ക്
നല്‍കിയിട്ടുണ്ട്;
(സി)
2017ഏപ്രില്‍
മാസം മുതല്‍ നിയമന
ഉത്തരവ്
നല്‍കിയെങ്കിലും 2017
ഏപ്രില്‍, മെയ്,
ഡിസംബര്‍ മാസങ്ങളിലെയും
2018 ജനുവരി മാസത്തെയും
ശമ്പളം നാളിതുവരെ
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നല്കാന്
അവശേഷിക്കുന്ന നാല്
മാസത്തെ ശമ്പളം
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
ഗൗരി
നേഘയുടെ മരണം
1023.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
അണ് എയ്ഡഡ്
സ്കൂളുകളുടെ നയപരമായ
കാര്യങ്ങളില്‍
ഇടപെടാനും
നിയന്ത്രിക്കാനും
വിദ്യാഭ്യാസ
വകുപ്പിനുള്ള
അധികാരങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
കൊല്ലം
ട്രിനിറ്റി ലൈസിയം
സ്കൂള്‍
വിദ്യാര്‍ത്ഥിനി ഗൗരി
നേഘയുടെ മരണം സംഭവിച്ച
കേസില്‍ പ്രതികളായ
അദ്ധ്യാപികമാരെ
ആഘോഷപൂര്‍വ്വം
പ്രിന്‍സിപ്പലിന്റെ
നേതൃത്വത്തില്‍
സ്കൂളില്‍ സ്വീകരിച്ച
സംഭവം
ശ്രദ്ധയില്‍പെട്ടുവോ;
പ്രസ്തുത സംഭവത്തില്‍
വിദ്യാഭ്യാസ വകുപ്പ്
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രതികളായ
അധ്യാപികമാരെ സ്കൂളില്‍
നിന്ന്
മാറ്റിനിര്‍ത്തണമെന്ന
ധാരണയിലാണോ പ്രസ്തുത
സംഭവത്തിനുശേഷം സ്കൂള്‍
തുറന്നത്;
(ഡി)
പ്രസ്തുത
അധ്യാപികമാര്‍ നിലവില്‍
സ്കൂളില്‍ സേവനം
നടത്തുന്നുണ്ടോ എന്ന
വിവരം ലഭ്യമാക്കുമോ ?
ഹയര്‍
സെക്കണ്ടറി അദ്ധ്യാപകരുടെ
ഒഴിവുകള്‍
1024.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍ സെക്കണ്ടറി
അദ്ധ്യാപകരുടെ എത്ര
ഒഴിവുകള്‍ നിലവില്‍
ഉണ്ട് ;
(ബി)
ഓരോ
വിഷയത്തിനും ഉള്ള
ഒഴിവുകള്‍ ജില്ല
തിരിച്ച് തരം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
ഒഴിവുകള്‍ പി എസ് സി
-ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അവ
റിപ്പോര്‍ട്ട്
ചെയ്യാനുള്ള നടപടി
സ്വീകരിക്കുമോ ?
ഹയര്‍
സെക്കണ്ടറി അദ്ധ്യാപകരുടെ
പ്രൊമോഷന്
1025.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
വിഭാഗത്തില്‍ വിവിധ
വിഷയങ്ങളിലെ അദ്ധ്യാപക
തസ്തികകളിലേക്ക്
ഹൈസ്ക്കൂള്
വിഭാഗത്തില്‍ നിന്നും
പ്രൈമറി വിഭാഗങ്ങളില്‍
നിന്നും
ബൈട്രാന്‍സ്ഫര്‍ നിയമനം
നല്‍കുന്നതിന്
സ്പെഷ്യല്‍ റൂള്‍സില്‍
വ്യവസ്ഥ
ചെയ്തിരിക്കുന്ന
മാനദണ്ഡം
വ്യക്തമാക്കാമോ;
(ബി)
ഹൈസ്ക്കൂള്
വിഭാഗത്തില്‍ നിന്നും
പ്രൈമറി വിഭാഗത്തില്‍
നിന്നും സ്പെഷ്യല്‍
റൂള്‍സിലെ വ്യവസ്ഥകള്‍
പ്രകാരം നാളിതുവരെ എത്ര
അദ്ധ്യാപകര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
(സി)
ഹയര്‍
സെക്കണ്ടറി അധ്യാപക
നിയമനത്തിനുള്ള
സ്പെഷ്യല്‍ റൂള്‍സിന്റെ
അടിസ്ഥാനത്തില്‍
ജൂനിയര്‍
അദ്ധ്യാപകരില്‍ നിന്നും
സീനിയര്‍ അദ്ധ്യാപകരായി
പ്രൊമോഷന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
എച്ച്.എസ്സ്.എ
(ഇംഗ്ലീഷ് ) തസ്തികയിലെ
ഒഴിവുകള്‍
1026.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍
തിരുവനന്തപുരം
ജില്ലയില്‍
എച്ച്.എസ്സ്.എ
(ഇംഗ്ലീഷ് )
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കുമോ ;
(ബി)
നിലവിലുള്ള
ഒഴിവുകള്‍ ജില്ലാന്തര
മാറ്റത്തിനായി (ഇന്റര്‍
ഡിസ്ട്രിക്റ്റ്
ട്രാന്‍സ്ഫര്‍) മാറ്റി
വയ്ക്കപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
എങ്കില്‍ എത്രയെണ്ണം ;
ആയതിനായിട്ടുള്ള
അനുപാതം എത്ര;
വ്യക്തമാക്കാമോ ;
(സി)
തിരുവനന്തപുരം
ജില്ലയിലെ
എച്ച്.എസ്സ്.എ
(ഇംഗ്ലീഷ് ) തസ്തികയിലെ
ഒഴിവുകള്‍
അടിയന്തിരമായി
പി.എസ്.സി-ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ബിന്ദു
ആര്. നായരുടെ അപേക്ഷ
1027.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡി.പി.ഐ.
ഓഫീസില്‍ ശൂന്യവേതന
അവധിയില്‍
എക്സ്റ്റന്‍ഷന്‍
ചോദിച്ചുകൊണ്ട് അപേക്ഷ
നല്‍കിയിരുന്ന
പാലക്കാട് NSS സ്കൂളിലെ
അദ്ധ്യാപികയായ ശ്രീമതി
ബിന്ദു ആര്. നായരുടെ
നമ്പര്‍ SC3/86738/2017
ഫയലില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ശ്രീമതി
ബിന്ദു ആര്.
നായര്‍ക്ക്
എക്സ്റ്റന്‍ഷന്‍
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ?
എയ്ഡഡ്
സ്കൂള്‍ അദ്ധ്യാപകര്‍
1028.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്ക്കൂളുകളില്‍ 2006
മുതല്‍ അധികതസ്തികയില്
നിയമിക്കപ്പെട്ട
അദ്ധ്യാപകരുടെ
സര്‍വ്വീസ് അംഗീകരിച്ച്
ഉത്തരവായിട്ടുണ്ടോ;
(ബി)
നിയമനാംഗീകാരവും
ആനുകൂല്യങ്ങളും
നോഷണലായി അംഗീകരിച്ചാണോ
ഉത്തരവ്
പുറപ്പെടുവിച്ചത് ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
2011 ജൂണ്‍ ഒന്നു
മുതല്‍ ഇത്തരം
അദ്ധ്യാപകരെ അദ്ധ്യാപക
പാക്കേജില്‍
ഉള്‍പ്പെടുത്തി
നിയമനാംഗീകാരം
നല്‍കിയിരുന്നോ;
(ഡി)
2006
മുതല്‍ 2011 വരെയുള്ള
കാലയളവിലെ
സാമ്പത്തികാനുകൂല്യങ്ങള്‍ക്ക്
ഇവര്‍
അര്‍ഹരല്ലാത്തതിനാല്‍ ഈ
കാലയളവിലെ
ഇന്‍ക്രിമെന്റ്
കണക്കാക്കി 2011 ല്‍
ഇവരുടെ ശമ്പളം ഫിക്സ്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
എയ്ഡഡ്
വിദ്യാലയങ്ങളിലെ
അധ്യാപകര്‍ക്ക് അംഗീകാരം
നല്‍കുന്നതിന് നടപടി
1029.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജൂണ്‍ ഒന്നുമുതല്‍
സംസ്ഥാനത്തെ എയ്ഡഡ്
വിദ്യാലയങ്ങളില്‍
നിയമിക്കപ്പെട്ട
അധ്യാപകര്‍ക്ക്
അംഗീകാരം നല്‍കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
കേരള എഡ്യൂക്കേഷൻ
റൂള്‍സ് ഭേദഗതിക്കു
മുമ്പ്
നിയമിക്കപ്പെട്ട്
അംഗീകാരം
പ്രതീക്ഷിച്ചുകഴിയുന്ന
പ്രസ്തുത അധ്യാപകരുടെ
എണ്ണം
വെളിപ്പെടുത്തുമോ;
(സി)
ന്യൂലി
ഓപ്പണ്‍ഡ് സ്കൂളുകളിലെ
ജീവനക്കാരുടെ
രാജി,മരണം,റിട്ടയര്‍മെന്റ്
എന്നിവ
മുഖേനയുണ്ടാകുന്ന
ഒഴിവുകളില്‍ നിയമനം
നടത്തുന്നത് സംബന്ധിച്ച
സര്‍ക്കാര്‍ തീരുമാനം
പുനഃപരിശോധിക്കുമോ;
(ഡി)
2016
ജൂണ്‍ ഒന്നുമുതല്‍
എയ്ഡഡ്
വിദ്യാലയങ്ങളില്‍
നിയമിക്കപ്പെട്ട എല്ലാ
അധ്യാപകര്‍ക്കും
അംഗീകാരം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൂമ്പാറ
ഫാത്തിമബി മെമ്മോറിയല്‍
ഹയര്‍സെക്കണ്ടറി സ്കൂള്‍
1030.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂമ്പാറ
ഫാത്തിമബി മെമ്മോറിയല്‍
ഹയര്‍ സെക്കണ്ടറി
സ്കൂളിലെ ജീവനക്കാരനായ
ശങ്കരന്
നമ്പൂതിരിപ്പാട്-ന്റെ
എല്‍.ഡബ്ല്യു.എ
സംബന്ധിച്ച്
T3/184/2017/GE നമ്പര്‍
ഫയലില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫയലില്‍ എപ്പോള്‍
തീര്‍പ്പു
കല്‍പ്പിക്കുമെന്ന്
വെളിപ്പെടുത്തുമോ ?
അധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം
1031.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ എല്‍.പി /
യു.പി. സ്കൂളുകളിലെ
അധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം എത്രയെന്ന്
വ്യക്തമാക്കുമോ ;
(ബി)
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
വിദ്യാര്‍ത്ഥികള്‍
കുറഞ്ഞത് മൂലം
അധ്യാപകരുടെ എണ്ണം
കൂടുതലുള്ള സ്കൂളുകള്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
നല്‍കുമോ?
അനംഗീകൃത
അണ്‍എയ്ഡഡ് മേഖലയിലെ
അദ്ധ്യാപക അദ്ധ്യാപകേതര
ജീവനക്കാരുടെ ജോലി
1032.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനംഗീകൃത
അണ്‍എയ്ഡഡ് മേഖലയിലെ
സ്കൂളുകൾ സര്‍ക്കാര്‍
നിർത്തലാക്കുമ്പോൾ
ഒന്നര ലക്ഷത്തിലധികം
അദ്ധ്യാപക അദ്ധ്യാപകേതര
ജീവനക്കാര്‍ക്ക് ജോലി
നഷ്ടപ്പെടുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇവരില്‍
മഹാഭൂരിപക്ഷം പേരും
സര്‍ക്കാര്‍
നിഷ്ക്കര്‍ഷിക്കുന്ന
യോഗ്യത
ഉള്ളവരാണെങ്കിലും
പി.എസ്.സി.
നിയമനത്തിനുള്ള
പ്രായപരിധി
കഴിഞ്ഞവരാണെന്ന കാര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
അണ്‍എയ്ഡഡ്
മേഖലയിലെ 15 ലക്ഷം
വരുന്ന കുട്ടികളെ
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളിലേക്ക്
മാറ്റിച്ചേര്‍ക്കുമ്പോള്‍
അവരെ ഉള്‍ക്കൊള്ളാന്‍
ഈ മേഖലയില്‍ നിലവിലുള്ള
സാഹചര്യങ്ങള്‍
മതിയാകുമോ;
(ഡി)
അടച്ചുപൂട്ടല്‍
നടപടി എയ്ഡഡ് സ്കൂള്‍
മാനേജ്മെന്റുകള്‍ക്കും,
ഉയര്‍ന്ന ഫീസ്
വാങ്ങുന്ന അംഗീകൃത -
അണ് എയ്ഡഡ്
സ്ക്കൂളുകള്ക്കുമാണ്
ഗുണകരമാവുക എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
പ്രീപ്രൈമറി
ടീച്ചര്‍മാര്‍ക്കും
ആയമാര്‍ക്കും നല്കുന്ന വേതനം
1033.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പ്രീപ്രൈമറി
ടീച്ചര്‍മാര്‍ക്കും
ആയമാര്‍ക്കും നല്കുന്ന
വേതനം നിലവില്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വേതനം അധ്യാപകര്‍ക്ക്
18000/-വും ആയമാര്‍ക്ക്
12000/-വും ആയി
നല്‍കുമെന്ന് ബഹു.
വിദ്യാഭ്യാസ
വകുപ്പുമന്ത്രി
ഉറപ്പുനല്‍കിയിട്ടും
അതിനുള്ള നടപടി
സ്വീകരിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിനുള്ള നടപടി
സ്വീകരിക്കുമോ?
ഹയര്‍സെക്കന്‍ഡറി
അധ്യാപക സ്ഥലമാറ്റം
1034.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി അധ്യാപക
സ്ഥലമാറ്റത്തിനായി
പ്രസിദ്ധീകരിച്ച
കരടുപട്ടികയില്‍
അപാകതയുണ്ടെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താത്കാലിക
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
അപേക്ഷ ക്ഷണിച്ചതിന്റെ
മാനദണ്ഡം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
റവന്യൂ
ജില്ലയ്ക്കു പകരം,
ഹയര്‍ സെക്കണ്ടറിയില്‍
ബാധകമല്ലാത്ത
വിദ്യാഭ്യാസ ജില്ല
ഹോംസ്റ്റേഷനായി
പരിഗണിച്ചാണോ ഇത്തവണ
അപേക്ഷ ക്ഷണിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഹോംസ്റ്റേഷനില്‍,
നിലവില്‍ ജോലി
ചെയ്യുന്ന സ്കൂളിന്റെ
25 കി.മീ ചുറ്റളവില്‍
വരുന്ന സ്കൂളുകളും,
ആയത് മറ്റ് വിദ്യാഭ്യാസ
ജില്ലയിലാണെങ്കില്‍
പോലും ഹോംസ്റ്റേഷനായി
പരിഗണിക്കുമെന്ന്
മാനദണ്ഡത്തില്‍
പറഞ്ഞിരുന്നുവോ;
(ഇ)
എങ്കില്‍
ഇത് നിയമങ്ങള്‍ക്കും
ചട്ടങ്ങള്‍ക്കും
വിരുദ്ധമാണോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
സ്ഥലം
മാറ്റം വഴി പുറത്തു
പോകേണ്ടി വരുന്നവരുടെ
കരട് പട്ടിക
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കേരള
എഡ്യുക്കേഷൻ റൂൾസ് ഭേദഗതികൾ
1035.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടത്തിയ കെ.ഇ.ആര്
ഭേദഗതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
ഭേദഗതികള്‍ എന്ന്
മുതല്‍ പ്രാബല്യത്തിൽ
വന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
കെ.ഇ.ആര്.
ഭേദഗതി മൂലം
നിയമനാംഗീകാരം
ലഭിക്കാത്തത് എന്ന്
മുതല്‍ ജോലിയില്‍
പ്രവേശിച്ച എയ്ഡഡ്
സ്ക്കൂള്
അദ്ധ്യാപകര്‍ക്കാണ്;
കെ.ഇ.ആര് ഭേദഗതിക്ക്
മുന്‍കാല പ്രാബല്യം
നല്‍കിയത് നിലവിലുള്ള
ചട്ടങ്ങള്‍ക്ക്
വിരുദ്ധമാണോ;
വിശദമാക്കുമോ?
അധ്യാപകരുടെ
അധിക തസ്തികയിലെ നിയമനം
1036.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-2011
കാലയളവില്‍ അധിക
തസ്തികയില്‍ നിയമിതരായ
എത്ര അധ്യാപകര്‍ക്ക്
നിയമന അംഗീകാരം
ലഭിക്കാനുണ്ട്;
(ബി)
ഇപ്രകാരം
നിയമനങ്ങള്‍
നടക്കാനിടയായ സാഹചര്യം
എന്താണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
അധ്യാപകരുടെ സര്‍വ്വീസ്
ക്രമവല്‍ക്കരിച്ച്
നിയമന അംഗീകാരം
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ?
നെല്ലനാട്
ഗ്രാമപഞ്ചായത്തിലെ
സര്‍ക്കാര്‍ സ്കൂളുകളിലെ
ഒഴിവുകള്‍
1037.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
നെല്ലനാട്
ഗ്രാമപഞ്ചായത്തിലെ
വിവിധ സര്‍ക്കാര്‍
സ്കൂളുകളില്‍ നിലവില്‍
ഒഴിവുള്ള തസ്തികകള്‍
ഏതൊക്കെയാണ്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ നിയമനം
നടത്തുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി വിശദീകരിക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;എങ്കില്‍
എന്താണെന്ന്
വിശദമാക്കാമോ?
അട്ടത്തോട്
ട്രൈബല്‍ സ്കൂള്‍
1038.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയിലെ
അട്ടത്തോട് ട്രൈബല്‍
സ്കൂളിനായി
വിട്ടുനല്‍കിയ ഭൂമിയുടെ
ഏറ്റെടുക്കല്‍
നടപടികള്‍ ഏതു
ഘട്ടംവരെയായി ; ഇതു
സംബന്ധിച്ച ഫയല്‍
ഇപ്പോള്‍ ആരുടെ
പക്കലാണുള്ളത്;
വ്യക്തമാക്കുമോ;
(ബി)
എത്ര
ഏക്കര്‍ വനഭൂമിയാണ്
ഇതിനായി വനംവകുപ്പ്
വിട്ടുനല്‍കാന്‍ സമ്മതം
അറിയിച്ചിട്ടുള്ളത്;
(സി)
ഈ
ഭൂമിയുടെ ഉടമസ്ഥത
വിദ്യാഭ്യാസ വകുപ്പിന്
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; ഇത്
സംബന്ധിച്ച് ഇനിയും
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
എന്നത്തേക്ക് നടപടി
പൂര്‍ത്തിയാക്കി ഭൂമി
ഏറ്റെടുക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
പാലക്കാട് ജില്ലയിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
1039.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷങ്ങളില്‍
പാലക്കാട് ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
എത്ര സര്‍ക്കാര്‍ /
എയ്ഡഡ് / സ്വകാര്യ
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ഉണ്ട്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
വിദ്യാഭ്യാസ വകുപ്പ്
മാനദണ്ഡങ്ങള്‍
ധിക്കരിച്ചു
പ്രവര്‍ത്തിക്കുന്നവ
ഏതെല്ലാം; ഈ
സ്ഥാപനങ്ങള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഷൊര്‍ണ്ണൂര്‍
നിയോജക മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളുടെ
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുവാനും
വിദ്യാഭ്യാസ
സംരക്ഷണത്തിനുമായി ഈ
സര്‍ക്കാര്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
കാര്‍ഷിക
മേഖലയും
വിദ്യാഭ്യാസകാര്യങ്ങളിൽ
പിന്നോക്കം
നിൽക്കുന്നതുമായ
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
വിദ്യാഭ്യാസ നിലവാരം
മെച്ചമാക്കാനും ആയതു
പഠനവിഷയമാക്കി വേണ്ട
സഹായവും പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങളും
നടത്തി അതിലൂടെ
ആവശ്യമുള്ള
കുട്ടികള്‍ക്ക്
ഉന്നതവിദ്യാഭ്യാസം
ലഭ്യമാക്കാനും ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
മേഖലയുടെ സമഗ്രവികസനത്തിനായി
പദ്ധതികൾ
1040.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-19
വര്‍ഷത്തെ
ബഡ്ജറ്റിലുള്‍പ്പെടുത്തി
വിദ്യാഭ്യാസ മേഖലയുടെ
സമഗ്രവികസനത്തിനായി
ഏതൊക്കെ പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതികളില്‍
മണ്ഡലം കേന്ദ്രീകരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
ഫയലിൽ കൈക്കൊണ്ട നടപടി
1041.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
3726/2017/vip/m
(Edn)dtd 6/10/17 എന്ന
ഫയലില്‍ സര്‍ക്കാര്‍
കൈക്കൊണ്ട നടപടി
വിശദമാക്കാമോ ;
സര്‍ക്കുലര്‍/ഗവണ്മെന്റ്
ഓര്‍ഡര്‍
ഇറങ്ങിയിട്ടുണ്ടെങ്കില്‍
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ ?
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ഡിജിറ്റല്‍
ആക്കുന്ന പദ്ധതി
1042.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ഡിജിറ്റല്‍ ആക്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ സൗജന്യ
വെെ-ഫെെ സൗകര്യം
ഒരുക്കണമെന്ന്
കേന്ദ്രസര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
കേന്ദ്ര സര്‍ക്കാരിന്റെ
ഇടപെടല്‍ കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
പ്രസ്തുത പദ്ധതി
സഹായകമാകുമോയെന്ന്
വ്യക്തമാക്കാമോ?
എറണാകുളം ജില്ലയിലെ
എച്ച്.എസ്.എ ഒഴിവുകള്‍
1043.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്.എ
(സോഷ്യല്‍ സ്റ്റഡീസ്)
എറണാകുളം ജില്ലയില്‍
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
അറിയിക്കാമോ; ഇവ
ഏതൊക്കെ
സ്കൂളുകളിലാണെന്നും അവ
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ അദ്ധ്യാപക
ബാങ്കില്‍ നിന്നും എത്ര
സംരക്ഷിത അദ്ധ്യാപകര്‍
ജോലി നോക്കുന്നു;
വിശദാംശം നല്‍കുമോ;
(സി)
2018-2019,
2019-2020, 2020-2021
വര്‍ഷങ്ങളില്‍ പ്രസ്തുത
ജില്ലയില്‍ ഈ
തസ്തികയില്‍ എത്ര
ആന്റിസിപ്പേറ്ററി
ഒഴിവുകള്‍ (പ്രതീക്ഷിത
ഒഴിവുകള്‍)
ഉണ്ടാകുമെന്ന്
അറിയിക്കാമോ?
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ സ്കൂളുകള്‍
1044.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സര്‍ക്കാര്‍
സ്കൂളുകളാണ് വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്നത്;
(ബി)
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക് കെട്ടിട
സൗകര്യമൊരുക്കാന്‍ ഈ
സര്‍ക്കാര്‍ 2016-17,
2017-18, 2018-19
സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര
തുകയാണ്
വകയിരുത്തിയിരിക്കുന്നത്;
ഇതില്‍ ഓരോ വര്‍ഷവും
എത്ര രൂപ
വിനിയോഗിക്കാന്‍
സാധിച്ചു;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഈ
സ്രക്കാര്‍
അധികാരമേറ്റതിനുശേഷം
സംസ്ഥാനത്ത് എത്ര
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക്
സ്വന്തമായി കെട്ടിട
സൗകര്യമൊരുക്കാന്‍
സാധിച്ചിട്ടുണ്ട്;
ജില്ല തിരിച്ചു
വിശദമാക്കാമോ?
കൈത്തറി
യൂണിഫോം തുണിയുടെ വര്‍ദ്ധിച്ച
ആവശ്യം
1045.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍-എയിഡഡ്
സ്കൂളുകളിലേയ്ക്ക്
കൂടുതല്‍ കുട്ടികള്‍
ആകര്‍ഷിക്കപ്പെടുന്നതും
അഡ്മിഷന് തേടുന്നതും
മൂലം കൈത്തറി യൂണിഫോം
തുണിയുടെ ആവശ്യത്തില്‍
വര്‍ദ്ധന ഉണ്ടാകും
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂള്‍
തുറക്കുന്നതോടനുബന്ധിച്ച്
കുട്ടികള്‍ക്ക് യൂണിഫോം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
മുന്നൊരുക്കങ്ങളാണ്
കൈത്തറി വകുപ്പുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ളത്;വിശദമാക്കുമോ
?
സ്കൂള്‍
കുട്ടികളുടെ സ്വകാര്യതയും
പരിചരണവും
1046.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികള്‍
സ്ക്കൂളിലായിരിക്കുമ്പോള്
അവരുടെ സ്വകാര്യതയും,
പരിചരണവും
സ്ക്കൂളധികൃതര്‍
ഉറപ്പാക്കണം എന്ന
ബാലാവകാശകമ്മീഷന്റെ
ഉത്തരവ്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്മേല് എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ ഹൈടെക് ക്ലാസ്
മുറികള്‍
1047.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളിലാണ്
ക്ലാസ് മുറികള്‍ ഹൈടെക്
ആക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ ഭാഗമായി
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററിയില്‍
അസിസ്റ്റന്റ് ഡയറക്ടര്‍
1048.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
വകുപ്പിന്റെ കീഴില്‍
എത്ര അസിസ്റ്റന്റ്
ഡയറക്ടര്‍മാരുടെ
തസ്തികകള്‍
നിലവിലുണ്ട്; അതില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
(ബി)
കണ്ണൂര്‍,
കാസറഗോഡ് ജില്ലകള്‍
ഉള്‍പ്പെടുന്ന
പയ്യന്നൂര്‍ മേഖലാ
ഓഫീസില്‍ സ്ഥിരമായി
അസിസ്റ്റന്റ് ഡയറക്ടര്‍
ഇല്ലാത്തതിനാല്‍
അക്കാദമിക്
ഇന്സ്പെക്ഷന്
ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍ കൃത്യമായി
നടക്കുന്നില്ല എന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത്
പരിഹരിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
സ്കൂളുകളില്‍
വായന
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
പരിപാടികള്‍
1049.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ വായന
പ്രോത്സാഹിപ്പിക്കാന്‍
എന്തൊക്കെ പരിപാടികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പരിപാടികളുടെ ഭാഗമായി
സംസ്ഥാനത്തെ എത്ര
സ്കൂളുകളില്‍ പുതിയ
ലൈബ്രറികള്‍
നിര്‍മ്മിക്കാന്‍
സാധിച്ചു എന്ന്
വിശദമാക്കാമോ;
സ്കൂളുകളില്‍
ശുചിത്വം
ഉറപ്പുവരുത്തുന്നതിന് പരിപാടി
1050.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ ശുചിത്വം
ഉറപ്പുവരുത്തുന്നതിനുള്ള
ഏതൊക്കെ പരിപാടികളാണ് ഈ
സര്‍ക്കാര്‍ ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പരിപാടികള്‍
സംസ്ഥാനത്തെ എത്ര
സ്കൂളുകളില്‍
നടപ്പിലാക്കി എന്ന്
വിശദമാക്കാമോ?
ഭാഷാന്യൂനപക്ഷ
സമിതി മീറ്റിംഗിലെ
തീരുമാനങ്ങള്‍ നടപ്പിലാക്കാൻ
നടപടി
T 1051.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1/08/2017
- ന് മുഖ്യമന്ത്രിയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന
ഭാഷാന്യൂനപക്ഷ സമിതി
മീറ്റിംഗിലെ
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിന്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സമിതിയില്‍
തീരുമാനമെടുത്ത
പ്രകാരം, പട്ടഞ്ചേരി
ഗവ. ഹൈസ്കൂളില്‍
ഹയര്‍സെക്കന്‍ഡറി
അനുവദിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ഭാഷാ
ന്യൂനപക്ഷങ്ങൾ
പഠിക്കുന്ന ചിറ്റൂര്‍,
കൊഴിഞ്ഞമ്പാറ ഗവ.
കോളേജുകളില്‍ പുതിയ
കോഴ്സ് തുടങ്ങുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഭാഷാ
ന്യൂനപക്ഷങ്ങളുടെ
പ്രശ്നങ്ങള്‍
പഠിക്കാന്‍ ഏകാംഗ
കമ്മീഷന്
രൂപീകരിക്കാനുള്ള
തീരുമാനത്തിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
മലയിന്‍കീഴില്‍
കലാ-കായിക പാര്‍ക്ക്
1052.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയിന്‍കീഴില്‍
കലാ-കായിക പാര്‍ക്ക്
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
കേരള സംസ്ഥാന
ഭവനനിര്‍മ്മാണബോര്‍ഡ്
രൂപരേഖയും
എസ്റ്റിമേറ്റും
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കില്‍
ആയതിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
മേഖലയിലെ നിലവാരം
ഉയര്‍ത്തുന്നതിനു നടപടി
1053.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
മേഖലയില്‍
(ഹയര്‍സെക്കന്ററി
വിഭാഗം ഉള്‍പ്പെടെ)
സര്‍ക്കാര്‍ മേഖല
സംരക്ഷിക്കുക,
അക്കാദമിക് നിലവാരം
ഉയര്‍ത്തുന്നതിനുളള
ആവശ്യകത എന്നിവ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ആയതിനായി
സ്വീകരിച്ച നടപടികള്‍
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളില്‍ മറ്റു
പരിശീലനമൊന്നും
ലഭിയ്ക്കാതെ
ബുദ്ധിമുട്ടുന്ന
വിദ്യാര്‍ത്ഥി
/വിദ്യാര്‍ത്ഥിനികളെ
കണ്ടെത്തി
അവര്‍ക്കാവശ്യമായ
വിഷയങ്ങളും ഭാഷകളും
അവര്‍ക്ക്
സ്വായത്തമാക്കാനായി
വിദ്യാഭ്യാസ വകുപ്പ്
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളില്‍
സര്‍ക്കാര്‍ ശമ്പളം
പറ്റുന്ന സംസ്ഥാന
അധ്യാപകരുടേയും
വിദ്യാഭ്യാസ വകുപ്പിലെ
മറ്റ് ഉദ്യോഗസ്ഥരുടെയും
പങ്ക് എന്തെന്ന്
വ്യക്തമാക്കുമോ?
യു ജി സി ചട്ടങ്ങള്‍
1054.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓട്ടോണമസ് കോളേജുകളെ
സംബന്ധിച്ച യു ജി സി
ചട്ടങ്ങളില്‍
മാറ്റങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പുതിയ
യു ജി സി ചട്ടങ്ങള്‍
ഓട്ടോണമസ്
കോളേജുകള്‍ക്ക് മേലുള്ള
യൂണിവേഴ്സിറ്റികളുടെ
നിയന്ത്രണം
ഇല്ലാതാക്കുമോ ;
വ്യക്തമാക്കുമോ;
(സി)
ഉന്നതവിദ്യാഭ്യാസ
നിലവാരം
ഉയര്‍ത്തുന്നതിന് പുതിയ
ചട്ടങ്ങള്‍ എത്രത്തോളം
ഹിതകരമാകുമെന്ന്
പരിശോധിച്ചിട്ടുണ്ടോ ?
നിയമ
സര്‍വകലാശാല രൂപീകരിക്കാന്‍
നടപടി
1055.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നിയമ വിദ്യാഭ്യാസം
പ്രവേശന പരീക്ഷ മുതല്‍
സെമസ്റ്റർ പരീക്ഷകള്‍
വരെ ക്ലിപ്തമായ
സമയക്രമമില്ലാതെ നീണ്ടു
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ
;
(ബി)
ഇപ്പോള്‍
നിയമ പഠനം
പൂര്‍ത്തീകരിക്കാന്‍
വിവിധ കോളേജുകളില്‍ 6-7
വര്‍ഷം വരെ എടുക്കുന്നു
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; ഇതുമൂലം മിടുക്കരായ
കുട്ടികള്‍ക്കുണ്ടാകുന്ന
അവസര നഷ്ടം
പരിഹരിക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികൾ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവേശന പരീക്ഷയും
സെമസ്റ്റർ പരീക്ഷകളും
കൃത്യമായി നടത്താന്‍
സര്‍ക്കാര്‍
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വ്യക്തമാക്കാമോ; ഈ
കാര്യങ്ങള്‍
ഏകോപിപ്പിക്കാന്‍ മറ്റു
സംസ്ഥാനങ്ങളില്‍
ഉള്ളതുപോലെ ഒരു നിയമ
സര്‍വകലാശാല
രൂപീകരിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
കേരള
സര്‍വ്വകലാശാലയിലെ പരീക്ഷ
ഫലപ്രഖ്യാപനം
1056.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല
നടത്തുന്ന ബിരുദ /
ബിരുദാനന്തര
പരീക്ഷകളുടെ ഫലം
അനന്തമായി വൈകുന്നത്
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
മറ്റു
സര്‍വ്വകലാശാലകളെ
അപേക്ഷിച്ച് കേരള
സര്‍വ്വകലാശാലയിൽ
മാത്രം ഈ അവസ്ഥ
ഉണ്ടാകുന്നതിന്റെ
കാരണമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കുമോ;
(സി)
വിവിധ
കോഴ്സുകളുടെ പരീക്ഷാ
മൂല്യനിര്‍ണ്ണയവും
ഫലപ്രഖ്യാപനവും
സമയബന്ധിതമായി
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
ആറ്റിങ്ങല്‍ ഗവണ്മെന്റ്
കോളേജിലെ ഡിജിറ്റല്‍ ലൈബ്രറി
1057.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ഗവണ്മെന്റ് കോളേജിലെ
ഡിജിറ്റല്‍ ലൈബ്രറി
നിര്‍മ്മാണ നടപടി ഏതു
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
ആയതിന് ഭരണാനുമതി
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കുന്ദമംഗലം
സര്‍ക്കാര്‍ കോളേജ്
1058.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
സര്‍ക്കാര്‍ കോളേജിന്
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കെട്ടിടം പണിക്കായി
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കോളേജുകളില്‍
പെണ്‍കുട്ടികള്‍ക്കായി
അമെനറ്റി സെന്ററുകള്‍
1059.
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പി.ടി.എ.
റഹീം
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
കോളേജുകളില്‍
പെണ്‍കുട്ടികള്‍ക്കായി
അമെനറ്റി സെന്ററുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പെണ്‍കുട്ടികളുടെ
വിശ്രമത്തിനും,
പഠനത്തിനും,
വ്യായാമത്തിനുമായി
എന്തെല്ലാം
സൗകര്യങ്ങളാണ് ഇത്തരം
സെന്ററുകളില്‍ വിഭാവനം
ചെയ്തിട്ടുള്ളത്;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായുള്ള
പ്രോജക്ട്
തയ്യാറാക്കിയത്
ആരാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഓരോ
സെന്ററിന്റെയും
നിര്‍മ്മാണ ചെലവ്
എത്രയാണെന്നും
സംസ്ഥാനത്തെ മുഴുവന്‍
കോളേജുകളിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കാമോ
?
കരുനാഗപ്പള്ളി-
തഴവ ഗവണ്മെന്റ് കോളേജിലെ
ജീവനക്കാരുടെ നിയമനം
1060.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി-
തഴവ ഗവണ്മെന്റ്
കോളേജില്‍ അധ്യാപകര്‍,
പ്രിന്‍സിപ്പല്‍,
അനധ്യാപക ജീവനക്കാര്‍
തുടങ്ങിയ ഒരു
വിഭാഗത്തിലും പെട്ട
ജീവനക്കാരെ
നിയമിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കോളേജിന്റെ
പ്രവര്‍ത്തനം ആരംഭിച്ച്
മൂന്ന് വര്‍ഷം
കഴിഞ്ഞിട്ടും ആവശ്യമായ
ജീവനക്കാരെ
നിയമിക്കാത്തതിന്റെ
കാരണമെന്തെന്ന്
വിശദീകരിക്കുമോ;
(സി)
ഈ
കോളേജിന്റെ സുഗമമായ
നടത്തിപ്പിനാവശ്യമായ
ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
തലശ്ശേരി
ഗവ:കോളേജ് വികസനത്തിന്റെ
മാസ്റ്റര്‍ പ്ലാന്‍
1061.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
തലശ്ശേരി
നിയോജകമണ്ഡലത്തിൽ
നടപ്പിലാക്കുന്ന
തലശ്ശേരി ഗവ:
കോളേജിന്റെ (ചൊക്ലി)
സമഗ്ര വികസനത്തിന്റെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ആയതിന്റെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ ; ഈ
പ്രവൃത്തിക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭ്യമായോ ; ഈ
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാകുന്നതിന് ഇനി
എന്തൊക്കെ നടപടികളാണ്
ഉള്ളത് എന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
ഗവ. കോളേജില്‍ പുതിയ
ഡിഗ്രി-പി.ജി. കോഴ്സുകള്‍
1062.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ഗവ. കോളേജില്‍ പുതിയ
ഡിഗ്രി-പി.ജി.
കോഴ്സുകള്‍
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഒരു
ബാച്ചില്‍
അന്പതില്പരം
കുട്ടികള്‍
പഠിക്കുന്നതും
കോളേജിന്റെ
പ്രാരംഭഘട്ടം മുതല്‍
നിലവിലുള്ളതുമായ ബി.എ
അറബികിന് പി.ജി കോഴ്സ്
അനുവദിക്കണമെന്ന
നിവേദനത്തില്‍
എന്തെങ്കിലും തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
മലപ്പുറം
ഗവ. കോളേജില്‍ എം.എ
അറബിക് കോഴ്സ്
അനുവദിക്കുവാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
പെരുമണില്‍ സര്‍ക്കാര്‍
ആര്‍ട്സ് & സയന്‍സ്
കോളേജ് ആരംഭിക്കുന്നതിന്
നടപടി
1063.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുടനീളം
കോളേജ് വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍ എത്ര
സര്‍ക്കാര്‍ ആര്‍ട്സ്
& സയന്‍സ്
കോളേജുകളാണ് ഉള്ളത്;
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(ബി)
കൊല്ലം
ജില്ലയില്‍
സര്‍ക്കാര്‍, എയ്ഡഡ് -
അണ് എയ്ഡഡ് മേഖലയില്‍
ആര്‍ട്സ് & സയന്‍സ്
കോളേജുകള്‍ ഇല്ലാത്ത
ഏതെല്ലാം മണ്ഡലങ്ങളാണ്
ഉള്ളത് ;
(സി)
സര്‍ക്കാര്‍,
എയ്ഡഡ്, അണ് എയ്ഡഡ്
മേഖലയില്‍ ആര്‍ട്സ്
& സയന്‍സ്
കോളേജുകള്‍ ഇല്ലാത്ത
കൊല്ലം നിയോജക
മണ്ഡലത്തില്‍
സര്‍ക്കാര്‍
ഉടമസ്ഥതയില്‍
പെരുമണില്‍
ലഭ്യമായിട്ടുള്ള 6
ഏക്കര്‍ ഭൂമിയില്‍ ഒരു
സര്‍ക്കാര്‍ ആര്‍ട്സ്
& സയന്‍സ് കോളേജ്
ആരംഭിക്കുന്നതിനായി
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
നടപടി സ്വീകരിച്ച്
വരുന്നുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
കോളേജുകളിലെ
ഇന്റേണല്‍ മാര്‍ക്ക്
1064.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജുകളില്‍ ഇന്റേണല്‍
മാര്‍ക്കിന്റെ പേരില്‍
വിദ്യാര്‍ത്ഥികളെ
വ്യാപകമായി ചൂഷണം
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇന്റേണല്‍
മാര്‍ക്കിന്റെ പേരില്‍
വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള
ചൂഷണം തടയാന്‍
എന്തൊക്കെ നടപടികളാണ്
ഈ സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
എ.പി
.ജെ .അബ്ദുള്‍കലാം
ടെക്നിക്കല്‍ യൂണിവേഴ്സിറ്റി
T 1065.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ
വിളപ്പില്‍ശാലയില്‍
എ.പി .ജെ അബ്ദുള്‍കലാം
ടെക്നിക്കല്‍
യൂണിവേഴ്സിറ്റിയുടെ
ആസ്ഥാനം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
ഇതിനായുള്ള
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പുതിയ
എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക്
എ.ഐ.സി.ടി.ഇ. അംഗീകാരം
1066.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ എഞ്ചിനീയറിംഗ്
കോളേജുകള്‍
അനുവദിക്കേണ്ട എന്ന
സര്‍ക്കാര്‍ നിലപാട്
എ.ഐ.സി.ടി.ഇ.
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
പുതിയ
എഞ്ചിനീയറിംഗ്
കോഴ്സുകള്‍ അനുവദിക്കണം
എന്ന ആവശ്യം
സര്‍ക്കാര്‍
എ.ഐ.സി.ടി.ഇ. മുമ്പാകെ
സമര്‍പ്പിച്ചിരുന്നോ;
ഇതിന്മേലുള്ള തീരുമാനം
എന്താണെന്ന്
അറിയിക്കാമോ;
(സി)
സ്വാശ്രയ
പോളീടെക്നിക്, ഫാര്‍മസി
കോഴ്സുകള്‍ എന്നിവ
അനുവദിക്കുന്ന
കാര്യത്തില്‍
എ.ഐ.സി.ടി.ഇ. എന്ത്
നിലപാടാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകള്‍
1067.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
അക്കാഡമിക്
വര്‍ഷത്തില്‍, മുപ്പത്
ശതമാനത്തില്‍ കുറവ്
അഡ്മിഷന്
രേഖപ്പെടുത്തിയ
എഞ്ചിനീയറിംഗ്
കോളേജുകള്‍ അടച്ചു
പൂട്ടണമെന്ന് എ
.ഐ.സി.റ്റി. ഇ.
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഇതനുസരിച്ച്
സംസ്ഥാനത്ത് എത്ര
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകള്‍ അടച്ചു
പൂട്ടിയിട്ടുണ്ട്;
ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ ?
വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി വകുപ്പിലെ
ജീവനക്കാരുടെ സ്ഥലംമാറ്റം
1068.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി
വകുപ്പിന്റെ മേഖലാ
ആഫീസുകളില്‍ 5
വര്‍ഷത്തിലധികമായി ഒരേ
സീറ്റില്‍ ജോലി നോക്കി
വരുന്ന ജീവനക്കാരുടെ
എണ്ണം ആഫീസ് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ജീവനക്കാരുടെ
സ്ഥലംമാറ്റം
സംബന്ധിച്ച് നിലവിലുള്ള
ഏത് സര്‍ക്കാര്‍
ഉത്തരവനുസരിച്ചാണ് ഈ
ജീവനക്കാരെ ഒരേ
സീറ്റില്‍ തന്നെ
തുടരാന്‍
അനുവദിച്ചിരിക്കുന്നത്;
(സി)
ജീവനക്കാരെ
ശാക്തീകരിച്ചു കൊണ്ട്
വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി
വകുപ്പിന്റെ
നവീകരണത്തിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം;
വ്യക്തമാക്കാമോ?
ടെക്നിക്കല്‍
ഹൈസ്കൂളില്‍ കായികാധ്യാപകരുടെ
നിയമനം
1069.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
ടെക്നിക്കല്‍
ഹൈസ്ക്കൂളുകളില്‍
കായികാധ്യാപകരുടെ
നിയമനം ഉണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
കായിക
അധ്യാപകരില്ലാത്തത്
കാരണം ടെക്നിക്കല്‍
ഹൈസ്ക്കൂളുകളില്‍ പഠനം
നടത്തുന്ന പല കായിക
പ്രതിഭകളുടെയും
ഭാവിയിലെ നല്ല
അവസരങ്ങള്‍
നഷ്ടമാകുന്നു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?;
(ഡി)
ടെക്നിക്കല്‍
സ്കൂളുകളില്‍
കായികോപകരണങ്ങള്‍
വാങ്ങാന്‍ സാങ്കേതിക
വിദ്യാഭ്യാസ വകുപ്പ്
പണം അനുവദിക്കാറുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
ടെക്നിക്കല്‍
സ്കൂളുകളില്‍ കായിക
അധ്യാപകരെ നിയമിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
സര്‍വ്വകലാശാലകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന പദ്ധതി
1070.
ശ്രീ.കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഇന്റര്‍നാഷണല്‍
സെന്റര്‍ ഓഫ്
എക്സലന്‍സ് ഇന്‍
അക്കാഡമിക് ആന്റ്
റിസര്‍ച്ച് 'എന്ന
പേരില്‍ സംസ്ഥാനത്തെ
സര്‍വ്വകലാശാലകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി ഏതൊക്കെ
സര്‍വ്വകലാശാലകളിലാണ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഈ പദ്ധതി പ്രകാരം
കൊച്ചി
ശാസ്ത്രസാങ്കേതിക
ശാസ്ത്രസര്വ്വകലാശാലയില്
എന്തൊക്കെ
കാര്യങ്ങളാണ്
നടപ്പിലാക്കിയത്; ഈ
പദ്ധതി
നടപ്പിലാക്കിയതിന് ശേഷം
പ്രസ്തുത
സര്‍വ്വകലാശാലയുടെ
നിലവാരത്തില്‍
വന്നിട്ടുള്ള മാറ്റം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ?
കോഴിക്കോട് സര്‍വ്വകലാശാലയിലെ
അസിസ്റ്റന്റ് നിയമനം
1071.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
പി.എസ്.സി ലിസ്റ്റില്‍
നിന്നും കോഴിക്കോട്
സര്‍വ്വകലാശാലയില്‍
എത്ര പേര്‍ക്ക്
അസിസ്റ്റന്റ് നിയമനം
നല്കി;
(ബി)
സര്‍വ്വകലാശാലകളിലെ
നിയമനം പി.എസ്.സിക്ക്
വിട്ടുകൊടുത്തുകൊണ്ടുള്ള
നിയമം നിലവില്‍
വന്നശേഷം ഉണ്ടായ എത്ര
അസിസ്റ്റന്റ്
തസ്തികകളില്‍ പി.എസ്.സി
ലിസ്റ്റില്‍
നിന്നല്ലാതെ
സര്‍വ്വകലാശാല
തയ്യാറാക്കിയ പഴയ
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം നടത്തി;
ഇപ്രകാരം നിയമനം
നടത്തുവാനുണ്ടായ
കാരണമെന്താണ്;
വിശദമാക്കുമോ?
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍
സര്‍ട്ടിഫിക്കറ്റ്
വിതരണത്തിലെ കാലതാമസം
1072.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍
നിന്നും ബിരുദം നേടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഒറിജിനല്‍
സര്‍ട്ടിഫിക്കറ്റ്
വിതരണം ചെയ്യുന്നതില്‍
വലിയ കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒറിജിനല്‍
സര്‍ട്ടിഫിക്കറ്റുകള്‍
കാലതാമസം കൂടാതെ വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
മഹാത്മാ
ഗാന്ധി സര്‍വ്വകലാശാലയുടെ
നോണ്‍ പ്ലാന്‍ വിഹിതം
1073.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംഭരണം
തകര്‍ത്ത് രാഷ്ട്രീയ
പകപോക്കല്‍ നടത്തുന്ന
സര്‍ക്കാരിന്റെയും
സിന്‍ഡിക്കേറ്റിന്റെയും
നടപടികള്‍
മഹാത്മാഗാന്ധി
സര്‍വ്വകലാശാലയെ
സര്‍വ്വനാശത്തിലേക്ക്
നയിക്കുമെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മഹാത്മാഗാന്ധി
സര്‍വ്വകലാശാലയുടെ
നോണ്‍ പ്ലാന്‍
വിഹിതത്തില്‍
2018-19-ല്‍ എത്ര
ശതമാനം വര്‍ദ്ധനവാണ്
വരുത്തിയിട്ടുള്ളത്;
(സി)
മുന്‍
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
2014-15 ലും,
2015-16ലും നോണ്‍
പ്ലാനിനത്തില് എത്ര
ശതമാനം വര്‍ദ്ധനവാണ്
സര്‍വ്വകലാശാലയ്ക്ക്
അനുവദിച്ചത്;
(ഡി)
ചെറിയ
തോതിലുള്ള നോണ്‍
പ്ലാന്‍ വര്‍ദ്ധനവ്
സര്‍വ്വകലാശാലയില്‍
അപ്രഖ്യാപിത
നിയമനനിരോധനം
നടപ്പിലാക്കുവാനുള്ള
നടപടിയുടെ ഭാഗമാണോ
എന്ന് വ്യക്തമാക്കുമോ?
സര്‍വ്വകലാശാലകളിലെ
നിയമനം സംബന്ധിച്ച നിയമം
1074.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
ഡിസംബറില്‍
സര്‍വ്വകലാശാലകളുടെ
കീഴിലെ സര്‍വ്വീസുകളെ
സംബന്ധിച്ച് പാസാക്കിയ
24904/ലെജി ജി2/2015
വിജ്ഞാപനത്തിലെ 18-ാം
ആക്ട് കേരളത്തിലെ
ഏതൊക്കെ
സര്‍വ്വകലാശാലകള്‍ക്ക്
ബാധകമാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ആക്ട് നിലവില്‍
വന്നതുമുതലുള്ള
ഒഴിവുകള്‍ പി.എസ്.സി
റാങ്ക് പട്ടികയില്‍
നിന്നാണോ നികത്തേണ്ടത്
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ആക്ട് നിലവില്‍
വന്നതിനുശേഷം
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
അസിസ്റ്റന്റ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍
ഉണ്ടായിട്ടുണ്ട് എന്ന്
അറിയിക്കാമോ;
(ഡി)
നിലവില്‍
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
അസിസ്റ്റന്റ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്; ഇവ
എന്നു മുതല്‍ നിലവില്‍
വന്നവയാണ് എന്ന്
അറിയിക്കാമോ?
മലയാള
ഭാഷയിലും സാഹിത്യത്തിലും
ഡിപ്ലോമാ കോഴ്സ്
1075.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാള
ഭാഷയിലും
സാഹിത്യത്തിലും
ഡിപ്ലോമാ കോഴ്സ്
ആരംഭിക്കുന്നതിന്
സംസ്ഥാന സാക്ഷരതാ
മിഷന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
വിഷയങ്ങളാണ്
സിലബസ്സില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിവിധ
തൊഴിലുകള്‍ക്കുള്ള
യോഗ്യതയായി പ്രസ്തുത
ഡിപ്ലോമാ കോഴ്സ്
പരിഗണിക്കണമെന്ന്
പി.എസ്.സി.യോട്
ആവശ്യപ്പെടുമോ?
ദേശീയ
നൈപുണ്യ വികസന പദ്ധതി
1076.
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
നൈപുണ്യ വികസന പദ്ധതി
(നാഷണല്‍ സ്കില്‍
ക്വാളിഫിക്കേഷന്‍
ഫ്രെയിംവര്‍ക്ക്)
സംസ്ഥാനത്ത് നടപ്പില്‍
വരുത്തുന്നതുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കണമെന്ന
നിര്‍ദ്ദേശം
കേന്ദ്രസര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതോടെ
വിദ്യാഭ്യാസ രംഗത്ത്
എന്തെല്ലാം
മാറ്റങ്ങളാണ്
ഉണ്ടാകാന്‍
പോകുന്നതെന്ന്
വ്യക്തമാക്കാമോ?
ദേശീയ
തൊഴില്‍ നൈപുണ്യ പദ്ധതി
1077.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ദേശീയ തൊഴില്‍ നൈപുണ്യ
പദ്ധതി
(എൻ.എസ്.ക്യു.എഫ്.)
നടപ്പിലാക്കുന്നതിനു
മുമ്പായി
ഇതിനെക്കുറിച്ചു
പഠിക്കാന്‍
എസ്.സി.ഇ.ആർ.ടി. യുടെ
നേതൃത്വത്തില്‍
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇപ്രകാരം
ചുമതലപ്പെടുത്തിയവര്‍
എന്നു മുതലാണ്
സ്ഥാനമേറ്റതെന്നും
അവര്‍ നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
വിവിധ ജോലികളിലേക്കു്
പരിശീലനം
1078.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍ക്ക്
വിവിധ ജോലികളിലേക്കുള്ള
പരിശീലനം നല്കാന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പരിപാടികള്‍
സംസ്ഥാനത്തെ എത്ര
സ്കൂളുകളില്‍
നടപ്പിലാക്കി എന്ന്
വിശദമാക്കാമോ?