റോഡ്
നിര്‍മ്മാണത്തിനായി ഭൂമി
ഏറ്റെടുക്കല്‍
6752.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍,
തൃശ്ശൂര്‍
മണ്ഡലങ്ങളിലൂടെ
കടന്നുപോകുന്നതും
വളരെയേറെ ഗതാഗത
തിരക്കുളളതുമായ
തൃശ്ശൂര്‍-വാടാനപ്പളളി
സംസ്ഥാനപാതയുടെ
വികസനത്തിന് ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാതയ്ക്ക് സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
എസ്റ്റാബ്ലിഷ് മെന്റ്
ചാര്‍ജ്, കണ്ടിജന്‍സി
തുക എന്നിവ
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രൊപ്പോസല്‍ റവന്യൂ
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)
റോഡിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനായി
ഭൂമി
ഏറ്റെടുക്കുന്നതിനുളള
നടപടികൾ അടിയന്തരമായി
സ്വീകരിക്കുമോ?
പട്ടയം
നല്‍കുന്നതിനുള്ള നടപടികള്‍
6753.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ ജില്ലകളില്‍
പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍
നടന്നുവരുന്നു;
വ്യക്തമാക്കുമോ;
(ബി)
കോട്ടയം
ജില്ലയില്‍
കാഞ്ഞിരപ്പള്ളി
താലൂക്കില്‍ മണിമല
വില്ലേജില്‍ ആലപ്ര,
പൊന്തന്‍പുഴ എന്നീ
പ്രദേശങ്ങളില്‍
വനവുമായി അതിര്‍ത്തി
പങ്കിടുന്ന പ്രദേശത്ത്
നൂറുവര്‍ഷത്തിലധികമായി
ആളുകള്‍
താമസിച്ചുവരുന്നതും
തലമുറകളായി കൈവശം
വച്ചുവരുന്നതുമായ
സ്ഥലങ്ങള്‍ക്ക് പട്ടയം
നല്കുവാന് തടസ്സമായി
നില്ക്കുന്ന
കാരണങ്ങള്‍ എന്താണ്;
ആയത് പരിഹരിക്കുവാന്‍
ഗവണ്മെന്റ്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ് ;
അറിയിക്കാമോ ;
(സി)
പത്തനംതിട്ട
ജില്ലയില്‍ പെരുമ്പട്ടി
വില്ലേജില്‍ വനവുമായി
അതിര്‍ത്തി പങ്കിടുന്ന
പ്രദേശങ്ങള്‍ 1977-നു്
മുമ്പ് കൈവശം വച്ച്
ഉപയോഗിച്ചു വരുന്ന
ആളുകള്‍ക്ക് പട്ടയം
നല്‍കുന്നതിനുള്ള
തടസ്സമെന്താണെന്നും
ഇല്ലെങ്കില്‍ എപ്പോള്‍
പട്ടയം നല്കാന്
കഴിയുമെന്നും
വിശദമാക്കാമോ?
ഭൂമിയുടെ
പട്ടയവിതരണം
6754.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
പട്ടയവിതരണം
സാധ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
എല്ലാ
ജില്ലകളിലും
പട്ടയവിതരണം
തുടങ്ങിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
1964-ലെ
ഭൂമി പതിവ്
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തി ഉപാധിരഹിത
പട്ടയമെന്ന
ദീര്‍ഘകാലമായുളള ആവശ്യം
അംഗീകരിച്ചുവോ;
(ഡി)
കെെവശഭൂമിയും
കെെവശമില്ലാത്ത ഭൂമിയും
പതിച്ച് നല്‍കുന്നതിന്
പ്രത്യേക
ഫോറങ്ങളാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
സര്‍വീസ്
ഇനാം ഭൂമിയുടെ
കെെവശക്കാര്‍ക്ക്
പട്ടയം ലഭിക്കുന്നതിന്
അപേക്ഷ നല്‍കാനുളള
കാലാവധി
നീട്ടിയിട്ടുണ്ടോ ;
(എഫ്)
ഇടുക്കി ജില്ലയിലെ 10
ചങ്ങല പ്രദേശത്ത്
പട്ടയം നല്‍കുന്നതിന്
സ്വീകരിച്ച നടപടികളുടെ
തത്സ്ഥിതി
അറിയിക്കുമോ;
(ജി)
പെരിഞ്ഞാം
കുട്ടിയിലെ ഭൂമിപ്രശ്നം
പരിഹരിക്കുന്നതിന്റെ
ഭാഗമായി അര്‍ഹരായ 158
കുടുംബങ്ങള്‍ക്കും
പട്ടയം നല്‍കുന്നതിനുളള
നടപടി സ്വീകരിച്ചോ;
വ്യക്തമാക്കുമോ?
കൂടപ്പുഴ
52 കോളനിയിലെ വീട്ടുകാര്‍ക്ക്
പട്ടയം
6755.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയിലെ ഗാന്ധിനഗര്‍,
കൂടപ്പുഴ '52 കോളനി'
യിലെ 19
വീട്ടുകാര്‍ക്ക് ഇനിയും
പട്ടയം നല്‍കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇനിയും
പട്ടയം ലഭിയ്ക്കാത്ത 19
വീട്ടുകാര്‍ക്കുകൂടി
പട്ടയം
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ഓഖി
ദുരന്തം
T 6756.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍പെട്ട
എത്രപേര്‍ ഇനിയും
തിരിച്ചെത്താനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കടലില്‍
നിന്ന് പരുക്കേറ്റ്
തിരിച്ചെത്തിയവര്‍ എത്ര
പേരാണെന്നും അവര്‍ക്ക്
നല്കിയ സഹായങ്ങളും
ആനുകൂല്യങ്ങളും
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
കടലില്‍
നിന്ന്
തിരിച്ചെത്തിയവരില്‍
എത്ര പേര് ഇപ്പോള്‍
ചികില്‍സയിലാണെന്നും
ഇവരുടെ ചികില്‍സാ ചെലവ്
ആരാണ്
വഹിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
ക്ഷേമനിധിയില്‍
അംഗമല്ലാത്തവര്‍ക്കും
നഷ്ടപരിഹാരം നല്‍കുമോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
മരിച്ചവരുടെയും
കാണാതായവരുടെയും
മക്കളുടെ പഠനം
സര്‍ക്കാര്‍
ഏറ്റെടുക്കുമോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
വള്ളം,
വല, എന്ജിന് എന്നിവ
നഷ്ടപ്പെട്ടവര്‍ക്കുള്ള
നഷ്ടപരിഹാരം
നല്കിത്തുടങ്ങിയോ
എന്നും ഇല്ലെങ്കില്‍
എപ്പോള്‍ നല്‍കുമെന്നും
വ്യക്തമാക്കാമോ?
ഓഖി
ദുരന്തം
6757.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തവുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എത്ര തുക നാളിതുവരെ
ലഭിച്ചിട്ടുണ്ട്; കേരള
സര്‍ക്കാര്‍ എത്ര രൂപ
ദുരന്ത
പശ്ചാത്തലത്തില്‍
ചെലവഴിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
കേന്ദ്ര
ഫണ്ട് ഏതെല്ലാം
സ്കീമുകളിലായാണ്
ചെലവഴിച്ചിട്ടുള്ളത്;
(സി)
കേരള
സര്‍ക്കാര്‍ ഏതെല്ലാം
മേഖലകളിലായാണ് ഫണ്ട്
വിനിയോഗിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
ദുരന്തനിവാരണ
സമിതിയുടെ മുന്നറിയിപ്പ്
T 6758.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടക്കന്‍
കേരളത്തില്‍ താപനില 40
ഡിഗ്രിവരെ ഉയരുമെന്ന
ദുരന്തനിവാരണ സമിതിയുടെ
മുന്നറിയിപ്പ്
ലഭിച്ചിട്ടുണ്ടോ;
(ബി)
പകല്‍
താപനിലയും രാത്രി
താപനിലയും ശരാശരിക്കും
മുകളിലെത്തിയ
സാഹചര്യത്തില്‍
എന്തൊക്കെ
മുന്നൊരുക്കങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ട് ഉപയോഗം
6759.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്ന ശേഷം പട്ടാമ്പി
മണ്ഡലത്തില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടാമ്പി
മണ്ഡലത്തില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ട്
വിനിയോഗിച്ച്
നടപ്പാക്കാവുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്നും
ഇതിന്റെ മാനദണ്ഡങ്ങള്‍
എപ്രകാരമാണെന്നും
വിശദമാക്കാമോ?
തണ്ണീര്‍ത്തട
സംരക്ഷണ ആക്ട്
6760.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008-ന്
മുമ്പ് നികന്ന്
കിടന്നതും വില്ലേജ്
റിക്കാര്‍ഡുകളില്‍
നിലമെന്ന്
രേഖപ്പെടുത്തിയതും,
ഡേറ്റാ ബാങ്കില്‍
ഉള്‍പ്പെടുത്താത്തതുമായ
ഭൂമിയില്‍ വീട്
വയ്ക്കുന്നതിന് അനുമതി
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
നടപടി ക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
കേരള
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
ആക്ട് പ്രകാരം
തയ്യാറാക്കിയ ഡേറ്റാ
ബാങ്കില്‍ തെറ്റായി
ഉള്‍പ്പെടുത്തിയിട്ടുള്ള
വിവരങ്ങള്‍
തിരുത്തുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പ്രകാരം ഇതിനകം
എത്രപേരുടെ അപേക്ഷ
പരിഹരിച്ചു?
കനോലി
കനാലിന്റെ തീരങ്ങളിലുളള
കെെയ്യേറ്റം
T 6761.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി,
മുല്ലശ്ശേരി, മണലൂര്‍,
വാടാനപ്പളളി എന്നീ
പഞ്ചായത്തുകളുടെ
ഭാഗത്തുളള കനോലി
കനാലിന്റെ തീരങ്ങളില്‍
വന്‍തോതില്‍
കെെയ്യേറ്റമുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കനാല്‍
കയ്യേറ്റം
കണ്ടെത്തുന്നതുമായി
ബന്ധപ്പെട്ട് ടി
പ്രദേശങ്ങളില്‍
എന്തെങ്കിലും
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ;
(സി)
കെെയ്യേറ്റം
ഒഴിപ്പിക്കുന്നതിനും
ഭാവിയില്‍ കെെയ്യേറ്റം
ഉണ്ടാകാതെ
നോക്കുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
മറയൂര്‍
വില്ലേജിലെ ഭൂമി
6762.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
പൂച്ചാക്കല്‍
സുകുമാരവെളിയില്
ഫല്ഗുണന്
എന്നയാള്‍ക്ക് മറയൂര്‍
വില്ലേജില്‍ പതിച്ചു
നല്കിയിട്ടുളള LA
No.1/95/മറയൂര്‍
പട്ടയപ്രകാരമുളള 0.4047
ഹെക്ടര്‍ ഭൂമി നിലവില്‍
ആരുടെ കെെവശമാണെന്ന്
അറിയിക്കുമോ; ഇൗ വസ്തു
അലക്സ് പുന്നശ്ശേരി
മുതല്‍ പേര്‍ക്ക്
കെെമാറ്റം ചെയ്തതായി
അറിവുണ്ടോ; ആ വസ്തു
പോക്ക് വരവ്
ചെയ്തുനല്കിയിട്ടുണ്ടോ;
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
മേല്‍
സൂചിപ്പിച്ച ഫല്ഗുണന്
എന്നയാള്‍ പേരില്‍
കെെവശമുളള
സ്ഥലത്തിന്റെയും, ആയത്
എപ്രകാരം ലഭിച്ചു
എന്നതിന്റെയും LA
No.1/95/മറയൂര്‍
പട്ടയപ്രകാരമുളള
ഭൂമിയല്ലാതെ
മറ്റേതെങ്കിലും
സര്‍ക്കാര്‍ ഭൂമി
അനുവദിച്ചു
നല്‍കിയിട്ടുണ്ടോയെന്നും
അവയുടെ നിലവിലെ
സ്ഥിതിയും
വ്യക്തമാക്കുമോ; സി.
LA No.1/95/മറയൂര്‍
പട്ടയ ഭൂമി സംബന്ധിച്ച്
ഹെെക്കോടതി
നിര്‍ദ്ദേശമോ വിധിയോ
ഉണ്ടായിട്ടുണ്ടോ
എന്നും ഇടുക്കി ജില്ലാ
കളക്ടര്‍ ഇൗ സ്ഥലം
സംബന്ധിച്ച്
എന്തെങ്കിലും ഉത്തരവ്
നല്‍കിയിട്ടുണ്ടോ
എന്നും, എങ്കില്‍
പ്രസ്തുത ഉത്തരവുകളില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പീരുമേട്
താലൂക്കില്‍ മഞ്ചുമല
വില്ലേജില്‍ സര്‍വെ
167/21 ല്‍
ഉള്‍പ്പെടുന്ന
രണ്ടേക്കര്‍ വസ്തു
ആരുടെ കെെവശമാണെന്നും,
ഇൗ വസ്തു ടിയാന്
എപ്രകാരം
ലഭിച്ചതാണെന്നും
എന്തടിസ്ഥാനത്തിലാണ്
ലഭിച്ചതെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത ഭൂമി
അനധികൃതമായാണ്
ഇയാള്‍ക്ക്
ലഭിച്ചതെങ്കില്‍ ആയത്
റദ്ദു് ചെയ്ത്
സര്‍ക്കാര്‍
ഭൂമിയാക്കുന്നതിന് നടപി
സ്വീകരിക്കുമോ
എന്നറിയിക്കുമോ;
(ഇ)
പട്ടയ
നമ്പര്‍ എല്‍
എ1/95/മറയൂര്‍ എന്ന
ഭൂമി നിലവിലെ അവകാശിയായ
അലക്സ് പുന്നശ്ശേരി
മുതല്‍ പേര്‍ക്ക്
പോക്ക് വരവ് ചെയ്ത്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഭൂമി
തരം മാറ്റി നല്കുവാന് നടപടി
6763.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യായ
വിലയുടെ അന്‍പത് ശതമാനം
അടച്ച് ഭൂമി തരം മാറ്റി
കൊടുക്കുന്നതിന്
വ്യവസ്ഥ ചെയ്തുകൊണ്ട്
പുറപ്പെടുവിച്ച
ഓര്‍ഡിനന്‍സിലെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
തുക
അടയ്ക്കുന്നതിന്
പ്രത്യേക ശീര്‍ഷകം
(Head of account)
നിശ്ചയിക്കാത്തത് മൂലം
ഭൂമി തരം മാറ്റി
ലഭിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രത്യേക ശീര്‍ഷകം
അനുവദിക്കുന്നതിനും
നിശ്ചിത മാനദണ്ഡങ്ങള്‍
പാലിക്കുന്ന ഭൂമി തരം
മാറ്റി നല്‍കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മലപ്പുറം
പാസ്പോര്‍ട്ട് ഓഫീസിന് സ്ഥലം
അനുവദിക്കുന്ന നടപടി
6764.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
പാസ്പോര്‍ട്ട് ഓഫീസിന്
വേണ്ടി സിവില്‍
സ്റ്റേഷന് വളപ്പില്‍
ഇരുപത്തഞ്ച് സെന്റ്
സ്ഥലം
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
റവന്യൂ
വകുപ്പില്‍ ഇത്
സംബന്ധിച്ച L1/1/18
ഫയലില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
സ്ഥലമെടുപ്പ്
സംബന്ധിച്ച് മലപ്പുറം
ജില്ലാകളക്ടറും
പാസ്പോര്‍ട്ട് ഓഫീസറും
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കേന്ദ്ര
റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ
നിയമം
6765.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എം.ഷാജി
,,
കെ.എന്‍.എ ഖാദര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
റിയല്‍ എസ്റ്റേറ്റ്
നിയന്ത്രണ നിയമം
കേരളത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിയമ പ്രകാരം എന്തൊക്കെ
തുടര്‍ നടപടികളാണ്
കേരളത്തില്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കേന്ദ്ര
നിയമത്തെ
അടിസ്ഥാനപ്പെടുത്തി
സംസ്ഥാനത്ത് ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നേക്ക്
രൂപീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
റിയല്‍
എസ്റ്റേറ്റ് രംഗത്ത്
നിലനില്‍ക്കുന്ന
ചൂഷണവും ഉൗഹക്കച്ചവടവും
നിയന്ത്രിക്കുന്നതിന്
പ്രസ്തുത നിയമം
എത്രമാത്രം
പ്രയോജനപ്രദമാകുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
ദുരന്ത
നിവാരണ അതോറിറ്റി
6766.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടുത്ത വേനല്‍ മൂലം
ഉണ്ടാകാവുന്ന സ്ഥിതി
വിശേഷം റവന്യൂ വകുപ്പ്
മറ്റു വകുപ്പുകളുടെ
സഹകരണത്തോടെ
പരിശോധിച്ചുവോ;
വിശദാംശം ലഭ്യമാക്കുമോ:
(ബി)
എങ്കില്‍
2016 ലെ കേന്ദ്ര
വരള്ച്ചാമാന്വല്
വ്യവസ്ഥകള്‍ പ്രകാരം
വരള്‍ച്ചാ മേഖലയായി
കണ്ടെത്തിയ
ജില്ലകള്‍/താലൂക്കുകള്‍,
പഠനം നടത്തി വരുന്നതും
കണ്ടെത്തിയതുമായ
ജില്ലകള്‍/
താലൂക്കുകള്‍ എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
2016-ലെ
കേന്ദ്ര വരള്‍ച്ചാ
മാന്വല്‍ പ്രകാരം
സംസ്ഥാന ദുരന്ത നിവാരണ
അതോറിറ്റി നടപ്പു
വര്‍ഷം കടുത്ത വേനലില്‍
കഷ്ടപ്പെടുന്നവരെ
സഹായിക്കാനായി എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നും
വ്യക്തമാക്കുമോ?
ഫ്ലഡ്
ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തികളില്‍
പൂര്‍ത്തീകരിക്കാത്തവ
6767.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോതമംഗലം
മണ്ഡലത്തില്‍ 2016-17,
2017-18 വര്‍ഷങ്ങളില്‍
ഫ്ലഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികളില്‍
പൂര്‍ത്തീകരിക്കാത്തവ
അടിയന്തരമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കോവളം
നിയോജകമണ്ഡലത്തിലെ റോഡ്
സംരക്ഷണ പ്രവൃത്തികള്‍
6768.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
11.1.2017-ല്‍
107/2017/DMD ഉത്തരവ്
പ്രകാരം കോവളം
നിയോജകമണ്ഡലത്തില്‍
അനുവദിച്ച രണ്ട്
പ്രവൃത്തികള്‍ മാറ്റി
25.08.2017-ന് ബഹു.
റവന്യു വകുപ്പ്
മന്ത്രിയ്ക്ക് നല്കിയ
കത്തില്‍ ആവശ്യപ്പെട്ട
കല്ലിയൂര്‍
പഞ്ചായത്തിലെ വെള്ളയാണി
കിരീടം പാലം
മെയിന്റനന്‍സ്,
കാക്കാമൂല
കലിങ്ക്-പള്ളത്തുകാക്കല്‍
റോഡ് സംരക്ഷണത്തിനായി
സെെഡ് വാള്
നിര്‍മ്മാണം എന്നീ
രണ്ട്
പ്രവൃത്തികള്‍ക്കും
നാളിതുവരെ അനുമതി
ലഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രവൃത്തികളുടെ അനുമതി
എപ്പോള്‍ ലഭ്യമാക്കും
എന്ന് വ്യക്തമാക്കാമോ?
'റവന്യൂ
ടവര്‍' നിര്‍മ്മിക്കുന്നതിന്
തടസ്സങ്ങള്‍
6769.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയുടെ
ഉടമസ്ഥതയിലുളള
പോട്ടയിലെ ഒരു ഏക്കര്‍
സ്ഥലത്ത് ബജറ്റില്‍
അനുവദിച്ചിട്ടുളള
'റവന്യൂ ടവര്‍'
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ബി)
നഗരസഭ
വിലയ്ക്കുവാങ്ങിയ
പ്രസ്തുത ഭൂമി റവന്യൂ
ടവര്‍
നിര്‍മ്മാണത്തിനായി
റവന്യൂ വകുപ്പിനു
വിട്ടു നല്കാന്
തയ്യാറാണെന്ന്
അറിയിക്കുകയും ചെയ്ത
സാഹചര്യത്തില്‍ റവന്യൂ
ടവര്‍ പ്രസ്തുത
സ്ഥലത്ത്
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ അനുമതിയും,
മേല്‍നടപടികളും
സ്വീകരിക്കുമോ?
മിനി
സിവില്‍ സ്റ്റേഷന്
6770.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ മിനി
സിവില്‍ സ്റ്റേഷന്
എന്ന് പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
കെട്ടിടത്തിന്
നമ്പരിടാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കാമോ?
(സി)
ഇപ്പോള്‍
ഏതെല്ലാം
ഓഫീസുകള്‍ക്കാണ് ടി
സിവില്‍ സ്റ്റേഷനില്‍
സ്ഥലം
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഡെപ്യൂട്ടി
തഹസീല്‍ദാര്‍മാരുടെ
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്യുന്നതിനുളള കാലതാമസം
6771.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ അന്‍പത്
വയസ് പൂര്‍ത്തിയായ
ഡെപ്യൂട്ടി
തഹസീല്‍ദാര്‍മാരുടെ
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്യുന്നതിന് കാലതാമസം
ഉണ്ടാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഇവരുടെ
പ്രൊബേഷന്‍
അടിയന്തിരമായി
പ്രഖ്യാപിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
റവന്യൂ
വകുപ്പിലെ ഒഴിവുകള്‍
6772.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍
നൂറ്റിഅന്‍പതോളം
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യാനുള്ള
ഉത്തരവാദിത്വം റവന്യൂ
കമ്മീഷണര്ക്കാണോ;
അല്ലെങ്കില്‍
ആര്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(സി)
അര്‍ഹമായ
പ്രൊമോഷനുകള്‍ നല്കി
പ്രസ്തുത ഒഴിവുകള്‍
നികത്തിയാല്‍ എന്‍ട്രി
കേഡറില്‍ അത്രയും പേരെ
പുതുതായി നിയമിക്കാന്‍
കഴിയുമോ എന്ന്
പരിശോധിക്കുമോ;
(ഡി)
ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
വില്ലേജ്
ഓഫീസുകളിലെ ജോലി ഭാരം
6773.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ വില്ലേജ്
ഓഫീസുകളില്‍ ജോലി ഭാരം
കണക്കിലെടുത്ത്
കമ്പ്യൂട്ടര്‍
വല്‍ക്കരണ നടപടികളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
വില്ലേജ്
ഓഫീസുകളില്‍ കൂടുതല്‍
തസ്തിക അനുവദിക്കുമോ;
(സി)
പ്രസ്തുത
വകുപ്പിലെ
ടൈപ്പിസ്റ്റിനെ
വില്ലേജ് ഓഫീസുകളില്‍
നിയമിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഗ്രൂപ്പ്
വില്ലേജുകള്‍
6774.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
താലൂക്കുകളിലെ
വില്ലേജുകളാണ് ഗ്രൂപ്പ്
വില്ലേജുകളായി ഇപ്പോഴും
പ്രവര്‍ത്തിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
വില്ലേജുകളില്‍ വിവിധ
ആവശ്യങ്ങള്‍ക്കായി
പോകുന്നവര്‍ക്ക്
അപേക്ഷകരുടെ
എണ്ണക്കൂടുതല്‍ കാരണം
ലഭിക്കുന്ന
സേവനങ്ങള്‍ക്ക്
കാലതാമസവും
ബുദ്ധിമുട്ടും
ഉണ്ടാകുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുന്നതിനായി
പ്രസ്തുത വില്ലേജുകളെ
വിഭജിക്കുന്നതിന്
തുടര്‍നടപടികള്‍
എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ?
മലപ്പുറംജില്ലയിലെ
വില്ലേജാഫീസില്‍ നിന്നും
സാക്ഷ്യപത്രം
ലഭിക്കുന്നതിനുളള
ബുദ്ധിമുട്ടുകള്‍
6775.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിധവകള്‍ക്കും/വിവാഹ
ബന്ധം
വേര്‍പ്പെടുത്തിയവര്‍ക്കും/
ഉപേക്ഷിക്കപ്പെട്ടവര്ക്കുമുള്ള
ഭവന പുനരുദ്ധാരണ പദ്ധതി
പ്രകാരം അപേക്ഷ
സമര്‍പ്പിക്കുന്നവര്‍ക്ക്
ആവശ്യമായ സാക്ഷ്യപത്രം
മലപ്പുറം ജില്ലയിലെ
വില്ലേജ്
ഒാഫീസര്‍മാരില്‍
നിന്നും ലഭിക്കുന്നതിന്
ബുദ്ധിമുട്ടുകള്‍
നേരിടുന്നുണ്ടെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യഥാസമയം
ആവശ്യമായ സാക്ഷ്യപത്രം
ലഭിക്കാത്തത് കാരണം
ഗുണഭോക്താക്കള്‍ക്ക്
ആനുകൂല്യങ്ങള്‍
നഷ്ടപ്പെടുന്ന സാഹചര്യം
ഉണ്ടാവുന്നത് ഗൗരവമായി
കാണുന്നുണ്ടോ; എങ്കില്‍
ഇത്തരം
അപേക്ഷകള്ക്കാവശ്യമായ
സാക്ഷ്യപത്രം
സമയബന്ധിതമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുവാന്‍
വില്ലേജ്
ഒാഫീസര്‍മാര്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
ഫ്രണ്ട്
ഓഫീസ് സംവിധാനം
6776.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളില്‍
സന്ദര്‍ശകര്‍ക്ക്
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കുന്നതിനായി
ഫ്രണ്ട് ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തണമെന്ന
നിര്‍ദ്ദേശം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഫ്രണ്ട്
ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തുമ്പോള്‍
വില്ലേജ് ഓഫീസുകളില്‍
അധിക തസ്തികകള്‍
സൃഷ്ടിക്കേണ്ടിവരുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
വില്ലേജാഫീസുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുവാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
വില്ലേജ്
ഒഫിസുകളിലെ ഡാറ്റാ എന്‍ട്രി
ഓപ്പറേറ്റര്‍മാരുടെ വേതനം
6777.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളുടെ
ഡിജിറ്റൈസേഷന്റെ
ഭാഗമായി നിയമിതരായ
ഡാറ്റ എന്‍ട്രി
ഓപ്പറേറ്റര്‍മാര്‍ക്ക്
നാമമാത്രമായ വേതനം
മാത്രമാണ് ലഭിക്കുന്നത്
എന്നുള്ള കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റീ-സര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയായെങ്കിലും
വില്ലേജ് രേഖകള്‍
വ്യക്തമല്ലാത്തതിനാല്‍
ഡാറ്റ എന്‍ട്രി
നടത്താന്‍ വളരെയധികം
ബുദ്ധിമുട്ടുകള്‍
നേരിടേണ്ടി വരുന്ന
പാലക്കാട് ജില്ല
പോലുള്ള പ്രദേശങ്ങളില്‍
ഒരു ഡാറ്റ എന്‍ട്രി
നടത്തുന്നതിന്
ഇവര്‍ക്ക് നാലു രൂപ
നിരക്കില്‍ മാത്രമാണ്
വേതനം
ലഭിക്കുന്നതെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവരുടെ
വേതനം
പരിഷ്കരിക്കുന്നതിനുള്ള
നടപടികള്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ ?
ദേവികുളം,
ഉടുമ്പന്‍ചോല താലൂക്കുകളിലെ
നിര്‍മ്മാണ നിരോധനം
6778.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
താലൂക്കിലെ
കെ.ഡി.എച്ച്,
ആനവിരട്ടി,
പള്ളിവാസല്‍,
വെള്ളത്തൂവല്‍
വില്ലേജുകളിലും
ഉടുമ്പന്‍ചോല
താലൂക്കിലെ ആനവിലാസം,
ശാന്തന്‍പാറ,
ബൈസണ്‍വാലി,
ചിന്നക്കനാല്‍
വില്ലേജുകളിലും
പരിസ്ഥിതി
സംരക്ഷണത്തിന്റെ
പേരില്‍ നിര്‍മ്മാണ
നിരോധനം
ഏര്‍പ്പെടുത്തിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുടിവെള്ള
-വൈദ്യുതി കണക്ഷന്
ലഭ്യമാക്കാന്‍ ഈ
പഞ്ചായത്തിലുള്ള
ജനങ്ങള്‍ ആര്.ഡി.ഒ
യുടെ അനുമതി തേടണമെന്ന
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജനങ്ങളുടെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ അടിയന്തര
നടപടികള്‍
കൈക്കൊള്ളുമോ;വ്യക്തമാക്കാമോ?
കോഴഞ്ചേരി
താലൂക്ക് ആഫീസില്‍
സമര്‍പ്പിച്ച പോക്കുവരവ്
അപ്പീല്‍
6779.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജമ
മാറ്റം സംബന്ധിച്ച
അപേക്ഷയിന്മേല്
അനുബന്ധ
ആധാരപ്രകാരമുള്ള റീ
സര്‍വ്വേ നമ്പര്‍,
കൈവശാവകാശം,
വിസ്തീര്‍ണ്ണം ആയവ
കൃത്യമായി
ബോദ്ധ്യപ്പെട്ട് നടപടി
സ്വീകരിക്കുന്നതിനുള്ള
ചുമതല ഏതെല്ലാം റവന്യൂ
വകുപ്പ് ഉദ്യോഗസ്ഥരില്‍
നിക്ഷിപ്തമായിരിക്കുന്നു
എന്നറിയിക്കാമോ;
(ബി)
ഇത്തരത്തില്‍
കൃത്യമായ
തിട്ടപ്പെടുത്തലിന്റെ
അഭാവത്താല്‍
സംജാതമാകുന്ന റവന്യൂ
റിക്കാര്‍ഡിലുള്ള
പിശകുകള്‍
ശ്രദ്ധയില്‍പ്പെടുത്തിയാല്‍
ആയത് യഥാസമയം
പരിഹരിക്കുന്നതിനുള്ള
ഉത്തരവാദിത്വം അനുബന്ധ
ഉദ്യോഗസ്ഥരില്‍
നിക്ഷിപ്തമാണോ;
(സി)
കോഴഞ്ചേരി
താലൂക്ക് ആഫീസില്‍
18.04.2017-ാം തീയതി
H2-5910 നമ്പര്‍ ആയി
സമര്‍പ്പിച്ച
പോക്കുവരവ് അപ്പീല്‍
അപേക്ഷയിന്മേല്
നാളിതുവരെ നടത്തിയ
തുടര്‍ നടപടിയുടെ
വിശദാംശം അറിയിക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട് സത്വര
നടപടിക്കായി നിയമസഭാ
സാമാജികന് നല്കിയ
അപേക്ഷാ
തീര്‍പ്പിനായുള്ള
കത്തിന്മേല്
ഉണ്ടായിട്ടുള്ള
കാലവിളംബം
പരിശോധിക്കുമോ;
(ഇ)
ഔദ്യോഗിക
കൃത്യനിര്‍വ്വഹണത്തില്‍
വരുത്തിയിട്ടുള്ള
വീഴ്ചമൂലം ഉണ്ടായ
റവന്യൂ കാര്‍ഡുകളിലെ
പിശക് തിരുത്തി അനുബന്ധ
അപേക്ഷാ തീര്‍പ്പ്
സാധ്യമാക്കുന്നതിനുവേണ്ടി
സത്വര നടപടി
സ്വീകരിക്കുമോ?
വരള്‍ച്ചാ
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
6780.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ചാ
അവലോകനത്തിനായി
പ്രവര്‍ത്തിയ്ക്കുന്ന
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും
ഏതെല്ലാം വകുപ്പുകളുടെ
സഹകരണത്തോടെയാണ് ഇവ
പ്രവര്‍ത്തിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
2017
ഡിസംബര്‍ മുതല്‍ 2018
മാര്‍ച്ച് 20 വരെയുളള
കാലയളവില്‍ സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍ ചൂട്
രേഖപ്പെടുത്തിയത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
കടുത്ത
വേനലും
അതുമൂലമുണ്ടാകുന്ന
വരള്‍ച്ചയും
സംബന്ധിച്ച് സംസ്ഥാന
ദുരന്തനിവാരണ
അതോറിറ്റിയും അമൃത
യൂണിവേഴ്സിറ്റിയുമായി
ചേര്‍ന്ന് നടത്തിയ
സംയുക്ത പഠനത്തിന്റെയും
സംസ്ഥാന
വരള്ച്ചാനിരീക്ഷണ
സെല്ലിന്റെയും മറ്റ്
കേന്ദ്രസര്‍ക്കാര്‍
ഏജന്‍സികളുടെയും
കണ്ടെത്തലുകളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
ജലസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
റവന്യൂ വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ?
ബോര്‍ഡുകളും
മറ്റ് താല്‍ക്കാലിക
നിര്‍മ്മിതികളും നീക്കം
ചെയ്യുന്നതിന് നടപടി
T 6781.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുനിരത്തുകളിലും
പാതയോരങ്ങളിലും
വാഹനങ്ങളുടെ സുഗമമായ
ഡ്രെെവിംഗിനും
കാല്‍നടയാത്രക്കാരുടെ
സുരക്ഷിതമായ
സഞ്ചാരത്തിനും ഭംഗം
വരുത്തുന്ന രീതിയില്‍
സ്ഥാപിച്ചിരിക്കുന്ന
ബോര്‍ഡുകളും മറ്റ്
താല്‍ക്കാലിക
നിര്‍മ്മിതികളും നീക്കം
ചെയ്യുന്നതിന് റവന്യൂ
വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
തടസ്സം നില്ക്കുന്ന
ബോര്‍ഡുകളും
താല്‍ക്കാലിക
നിര്‍മ്മിതികളും നീക്കം
ചെയ്യേണ്ടത്
സംബന്ധിച്ച് കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍
വിവിധ റവന്യൂ
ഓഫീസുകളില്‍ എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കിട്ടിയ
പരാതികളില്‍ ഇനിയും
തീര്‍പ്പാക്കാന്‍
ശേഷിക്കുന്നവയുടെ എണ്ണം
പറയാമോ;
(ഡി)
കാല്‍നട
യാത്രക്കാരുടെയും വാഹന
ഡ്രെെവര്മാരുടെയും
സുരക്ഷ
ഉറപ്പാക്കുന്നതിന്
റോഡ് സേഫ്റ്റി
അതോറിറ്റി റവന്യൂ
വകുപ്പുമായി ചേര്‍ന്ന്
എന്തെങ്കിലും
പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
റീ
സര്‍വ്വേ നടപടികളുടെ പുരോഗതി
6782.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീ സര്‍വ്വേ
നടപടികളില്‍ എത്ര
മാത്രം
പുരോഗതിയുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
ജില്ലകളിലാണ് റീ
സര്‍വ്വേ നടപടികള്‍
പുതുതായി ആരംഭിച്ചത്
എന്നറിയിക്കുമോ?
പേട്ട
വില്ലേജിലെ റീസര്‍വ്വെ
ജോലികള്‍
6783.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേട്ട
വില്ലേജിലെ മുഴുവന്‍ ഭൂ
ഉടമകള്‍ക്കും കരം
തീര്‍ക്കുവാന്‍ കഴിയുക
എന്ന ലക്ഷ്യത്തോടെ 2017
ജൂലൈ മാസം മുതല്‍
ആരംഭിച്ച റീസര്‍വ്വെ
ജോലികള്‍ (റീസര്‍വ്വെ
സൂപ്രണ്ട് ആഫീസ്,
കഴക്കൂട്ടം നം.ബി
2-353/15-തീ:11/8/2017)
പെട്ടെന്ന്
നിര്‍ത്തിവയ്ക്കാനുണ്ടായ
സാഹചര്യം എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
അടിയന്തരമായി
തീര്പ്പാക്കിക്കൊണ്ടിരിക്കുന്ന
പേട്ട വില്ലേജിലെ
റീസര്‍വ്വെ ജോലികള്‍
തുടര്‍ന്നും
വേഗത്തിലാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
റീസര്‍വ്വെ
പൂര്‍ത്തീകരണത്തിനുള്ള
നടപടികള്‍
6784.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീസര്‍വ്വെ
നടത്തുന്നതിനും
പൂര്‍ത്തീകരിക്കുന്നതിനും
ബാക്കിയുള്ള ജില്ലകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍ റീസര്‍വ്വെ
പൂര്‍ത്തിയായിട്ടുണ്ടോ;ഏതെല്ലാം
താലൂക്കുകളില്‍
പൂര്‍ത്തീകരിച്ചു;
(സി)
മാവേലിക്കര
താലൂക്കില്‍ റീസര്‍വ്വെ
പൂര്‍ത്തീകരിക്കാനുള്ള
വില്ലേജുകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
റീസര്‍വ്വെ
പൂര്‍ത്തീകരിക്കാനുള്ള
തടസ്സങ്ങള്‍
വ്യക്തമാക്കാമോ?
നെടുമങ്ങാട്
താലൂക്കിലെ റീ സര്‍വ്വേ
നടപടികള്‍
6785.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ നെടുമങ്ങാട്
താലൂക്കില്‍ ഏതെല്ലാം
വില്ലേജുകളില്‍ റീ
സര്‍വ്വേ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
(ബി)
ഇനിയും
റീ സര്‍വ്വേ
പൂര്‍ത്തിയാകാനുള്ള
വില്ലേജുകളില്‍
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും എന്നറിയിക്കാമോ;
(സി)
റീ
സര്‍വ്വേ സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
വേണ്ട നടപടികള്‍ക്ക്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
കൊട്ടക്കമ്പൂര്‍,
വട്ടവട വില്ലേജുകളില്‍
റീസര്‍വ്വെ
6786.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ
കൊട്ടക്കമ്പൂര്‍,
വട്ടവട വില്ലേജുകളില്‍
റീസര്‍വ്വെ
നടത്തിയിട്ടുണ്ടോയെന്നും
പ്രസ്തുത
പ്രദേശങ്ങളില്‍ അനധികൃത
കയ്യേറ്റം
കണ്ടെത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ റീ
സര്‍വ്വേക്ക്
മുന്‍പുള്ള വിസ്തൃതിയും
റീസര്വ്വെക്കു
ശേഷമുള്ള വിസ്തൃതിയും
എത്രയാണ്;
വിശദമാക്കുമോ;
(സി)
ഇതിനായി
രൂപീകരിച്ച മന്ത്രിസഭ
ഉപ സമിതിയില്‍
ആരെല്ലാമാണ്
ഉണ്ടായിരുന്നത്; ഇവര്‍
പ്രസ്തുത പ്രദേശങ്ങള്‍
സന്ദര്‍ശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
മുഖ്യമന്ത്രിക്ക്
സമര്‍പ്പിച്ച പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ആയതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ?
അടിസ്ഥാന
സൗകര്യ വികസന പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിനുളള
നടപടികള്‍
T 6787.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ദാസന്
,,
കെ.ജെ. മാക്സി
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുഖ്യ അടിസ്ഥാന സൗകര്യ
വികസന പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിന്റെ ഏറ്റവും
പ്രധാനപ്പെട്ട കാരണം
സ്ഥലം
ഏറ്റെടുക്കുന്നതിലുണ്ടാകുന്ന
പ്രശ്നങ്ങളാണെന്നത്
പരിഗണിച്ച് പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ;
(ബി)
വീടും
സ്ഥലവും
നഷ്ടപ്പെടുന്നവര്‍ക്ക്
ന്യായമായ നഷ്ടപരിഹാരവും
പകരം വീടും കച്ചവട
സ്ഥാപനങ്ങള്‍
ഉള്‍പ്പെടെയുള്ള
ഉപജീവനമാര്‍ഗ്ഗവും
ഒരുക്കി നല്കാന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഭൂമിയും
വീടും
നഷ്ടപ്പെടുന്നവര്‍ക്ക്
അവയുടെ യഥാര്‍ത്ഥ
മാര്‍ക്കറ്റ് വിലയും
കൂടാതെ
പുനരധിവാസത്തിലുണ്ടാകുന്ന
ബുദ്ധിമുട്ട്
കണക്കിലെടുത്ത്
തത്തുല്യമായ
നഷ്ടപരിഹാരം കൂടി
നല്കി കുടി
ഒഴിപ്പിക്കപ്പെടുന്നവരുടെ
സഹകരണം നേടാന്‍
സാധ്യമാകുമോ എന്ന്
പരിശോധിക്കുമോ?
ഭവന
നിര്‍മ്മാണ പദ്ധതികള്‍
6788.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഭവന രഹിതരുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഭവന
നിര്‍മ്മാണത്തിന്
നിലവില്‍ ഏതെല്ലാം
പദ്ധതികളുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍ പുതുതായി
എത്രപേര്‍ക്ക് ഭവനം
നല്കി എന്ന്
വെളിപ്പെടുത്തുമോ?
കേരള
ഹൗസിംഗ് ബോര്‍ഡ്
ലാഭത്തിലാക്കാന്‍ നടപടി
6789.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
പോലെ നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനമായ കേരള ഹൗസിംഗ്
ബോര്‍ഡ്
ലാഭത്തിലാക്കാന്‍ എന്ത്
പ്രായോഗിക നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഹൗസിംഗ്
ബോര്‍ഡിന്റെ കൈവശമുള്ള
എറണാകുളം മറൈന്‍
ഡ്രൈവിലെ പതിനെട്ട്
ഏക്കര്‍ ഭൂമിയില്‍
എന്ത് പുതിയ
വികസനപദ്ധതിയാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ആക്കുളത്ത്
ഉള്ള ഭൂമിയില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
വ്യക്തമാക്കാമോ;
(ഡി)
ബോര്‍ഡിന്
സര്‍ക്കാര്‍
വകുപ്പുകളില്‍ നിന്നും
,സ്വകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
എത്ര തുക കുടിശ്ശിക
ഇനത്തില്‍
ലഭ്യമാകാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഏതെല്ലാം
വകുപ്പുകളില്‍ നിന്നും,
സ്ഥാപനങ്ങളില്‍
നിന്നുമാണ് കുടിശ്ശിക
തുക കിട്ടാനുള്ളതെന്നും
കുടിശ്ശിക പിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
പുതിയ
പാര്‍പ്പിട സമുച്ചയ പദ്ധതി
6790.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭവന
നിര്‍മ്മാണ ബോര്‍ഡ്
പുതിയ പാര്‍പ്പിട
സമുച്ചയ പദ്ധതി
ആരംഭിച്ച ജില്ലകളും
ഏതെല്ലാം
പ്രദേശങ്ങളിലാണെന്നും
വിശദമാക്കുമോ?
സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ്
6791.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ
സാമഗ്രികളുടെ
ഉയര്‍ന്നവിലയും, അവ
യഥാസമയം
ലഭ്യമാകാത്തതുമായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
ഭവനനിര്‍മ്മാണ
ബോര്‍ഡിന് എന്തൊക്കെ
തരത്തിലുള്ള
പരിഹാരമാര്‍ഗ്ഗങ്ങളാണ്
മുന്നോട്ട് വയ്ക്കാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഭവന
നിര്‍മ്മാണ സാമഗ്രികള്‍
വിലകുറച്ച്
നല്‍കുന്നതിനായി
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ;
(ഡി)
ഹൗസിംഗ്
ബോര്‍ഡിന്റെ 'ഗൃഹശ്രീ'
പദ്ധതി പ്രകാരം ദുര്‍ബല
ജനവിഭാഗങ്ങള്‍ക്ക്
കുറഞ്ഞ ചെലവില്‍ വീട്
നിര്‍മ്മിക്കുന്നതിന്
നല്കുന്ന
ആനുകൂല്യങ്ങള്‍
വിശദമാക്കുമോ;
(ഇ)
ലക്ഷംവീട്
കോളനികളിലെ
കാലപ്പഴക്കത്താല്‍
തകര്‍ന്ന വീടുകള്‍,
കോളനികളിലേക്കുള്ള
റോഡ്, പശ്ചാത്തല
സൗകര്യം എന്നിവ
പുനര്‍നിര്‍മ്മിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(എഫ്)
സംസ്ഥാന
ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ കൈവശമുള്ള
ഭൂമിയുടെ വിശദാംശം
ലഭ്യമാക്കുമോ; ഈ ഭൂമി
ഉപയോഗപ്പെടുത്തി
ഫ്ലാറ്റുകള്‍
നിര്‍മ്മിച്ച്
വില്‍ക്കാനും,വാടകയ്ക്ക്
നല്‍കാനും
മറ്റേതെങ്കിലും
തരത്തില്‍
ഉപയുക്തമാക്കുവാനും
നടപടി സ്വീകരിക്കുമോ?
കോതമംഗലം
റവന്യൂടവറിലെ വ്യാപാരികളുടെ
നിവേദനം
6792.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കില്‍ ഭവന
നിര്‍മ്മാണ
ബോര്‍ഡിന്റെ വകയായ
റവന്യൂടവറിലെ
വ്യാപാരികള്‍ അവരുടെ
പൊതു പരിപാലന ചെലവ്
തീരുമാനിക്കുന്നതില്‍
ഉണ്ടായ അപാകത
സംബന്ധിച്ച് നല്കിയ
നിവേദനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയമുള്‍പ്പെടെ പത്ത്
ഇനം നിര്‍ദ്ദേശങ്ങള്‍
അടങ്ങിയ വ്യാപാരികളുടെ
നിവേദനത്തിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?