മികവിന്റെ
കേന്ദ്രമായി പ്രഖ്യാപിച്ച
സ്കൂളുകൾ
6647.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ലെ ബഡ്ജറ്റില്‍
മികവിന്റെ കേന്ദ്രമായി
ഉയര്‍ത്തുമെന്ന്
പ്രഖ്യാപിച്ച്
ഭരണാനുമതി നല്കിയ
സ്കൂളുകളില്‍
മാസ്റ്റര്‍ പ്ലാന്‍
പ്രകാരമുള്ള പദ്ധതി
ആരംഭിക്കാത്തതിന്റെ
കാരണമെന്താണ്;
(ബി)
പ്രസ്തുത
സ്കൂളുകള്‍ക്ക് കിഫ്ബി
വഴിയുള്ള ധനസഹായം
ലഭിക്കുന്നതില്‍
എന്തെങ്കിലും
പ്രതിബന്ധമുണ്ടായിട്ടുണ്ടോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിന്
ആരെയാണ് പ്രോജക്ട്
കണ്‍സള്‍ട്ടന്റായി
തെരഞ്ഞെടുത്തിട്ടുള്ളത്;
എപ്രകാരമാണ് പ്രസ്തുത
ഏജന്‍സിയെ
തെരഞ്ഞെടുത്തത്;
കണ്‍സള്‍ട്ടന്‍സി
ഫീസായി പ്രസ്തുത
സ്ഥാപനത്തിന് എന്ത്
തുകയാണ് നല്‍കേണ്ടത്
;വിശദാംശം
വെളിപ്പെടുത്തുമോ?
വിദ്യാഭ്യാസ
അവകാശ നിയമം
6648.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2009
ലെ വിദ്യാഭ്യാസ അവകാശ
നിയമം സംസ്ഥാനത്ത്
പൂര്‍ണ്ണ തോതില്‍
നടപ്പിലാക്കുവാനാവശ്യമായ
പഠനം നടത്തുന്നതിന്
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി കേരള
വിദ്യാഭ്യാസ
നിയമത്തിലും
ചട്ടത്തിലും
എന്തെങ്കിലും ഭേദഗതി
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
എം.എല്‍.എ.
ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്
ബസ് വാങ്ങിയ സ്കൂളുകളുടെ
വിവരം
6649.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം എം.എല്‍.എ. ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
ബസ് വാങ്ങിയ
സ്കൂളുകളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഏത്
വാങ്ങല്‍ രീതി
(E-Tender, Single
Quatation, Rate
Contract etc..)
ഉപയോഗിച്ചാണ് ഓരോ
സ്കൂളുകളിലും ബസ്
വാങ്ങിയതെന്ന്
വ്യക്തമാക്കുമോ;
(സി)
കോട്ടയം
ഡി.ഡി ഓഫീസില്‍ വൈക്കം
മണ്ഡലത്തിനു വേണ്ടി ഒരു
കോടി രൂപയില്‍ താഴെ
ചെലവില്‍ 10 ബസ്സുകള്‍
നല്‍കാമെന്ന് കാണിച്ച്
ക്വട്ടേഷന്‍
ലഭിച്ചിരുന്നുവോ;
വ്യക്തമാക്കാമോ;
(ഡി)
ലഭിച്ചിരുന്നു
എങ്കില്‍ എന്തുകൊണ്ട്
പ്രസ്തുത ക്വട്ടേഷന്‍
സ്വീകരിച്ച് ബസ്സ്
വാങ്ങി നല്‍കിയില്ല
എന്ന് വ്യക്തമാക്കാമോ;
(ഇ)
എം.എല്‍.എ.
ഫണ്ട് അനുവദിച്ചിട്ടും
സ്കൂള്‍ ബസ്സുകള്‍
വാങ്ങി നല്‍കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സൗജന്യ
കൈത്തറി യൂണിഫോം
6650.
ശ്രീ.ജെയിംസ്
മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയന വര്‍ഷം മുതല്‍
സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ
ഏതെല്ലാം ക്ലാസ്സുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ കൈത്തറി യൂണിഫോം
വിതരണം ചെയ്യുന്നതിനാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതിനാവശ്യമായി
വരുന്ന കൈത്തറി
ഉത്പ്പന്നങ്ങളുടെ
വിശദാംശംങ്ങളും തുകയും
അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ
കൈത്തറി സഹകരണ
സംഘങ്ങളില്‍ നിന്നും
സ്വകാര്യ കൈത്തറി
സ്ഥാപനങ്ങളില്‍ നിന്നും
സ്കൂളുകളില്‍ വിതരണം
ചെയ്യുന്നതിനാവശ്യമായ
മുഴുവന്‍ കൈത്തറി
ഉത്പ്പന്നങ്ങളും
ലഭ്യമാക്കുമോ;
(ഡി)
ഇതിനാവശ്യമായ
എന്തെല്ലാം പ്രാരംഭ
പ്രവര്‍ത്തനങ്ങളാണ്
ഇതുവരെ
നടന്നിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
ചോദ്യ
പേപ്പര്‍ ചോര്‍ന്ന
സംഭവത്തില്‍
കുറ്റക്കാര്‍ക്കെതിരെ നടപടി
6651.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടിക്കടി ഉണ്ടാകുന്ന
ചോദ്യപേപ്പര്‍
ചോര്‍ച്ച മൂലം
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
വര്‍ഷത്തെ ഹയര്‍
സെക്കണ്ടറി ഫിസിക്സ്
ചോദ്യ പേപ്പര്‍
ചോര്‍ന്നതിനെ
പറ്റിയുള്ള അന്വേഷണം
ഏത് ഘട്ടത്തിലാണ്;
അറിയിക്കുമോ;
(സി)
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
പരീക്ഷയുടെ
ചോദ്യപേപ്പര്‍
ചോര്‍ന്ന സംഭവത്തില്‍
കുറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
കഴിഞ്ഞ
വര്‍ഷം
എസ്.എസ്.എല്‍.സി.
കണക്ക് ചോദ്യപേപ്പര്‍
ചോര്‍ന്നത് സംബന്ധിച്ച
വിജിലന്‍സ്
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
കുറ്റക്കാരെന്ന്
കണ്ടെത്തിയവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടൊ;
വ്യക്തമാക്കുമോ;
(ഇ)
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കാത്തതാണ്
ചോദ്യ പേപ്പറുകള്‍
തുടരെ ചോരുന്നതെന്ന
വസ്തുതയുടെ
അടിസ്ഥാനത്തില്‍
കുറ്റക്കാരെന്ന്
കണ്ടെത്തുന്നവര്‍ക്കെതിരെ
മുഖം നോക്കാതെ കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശം
വ്യക്തമാക്കുമോ?
ഭിന്നശേഷി
വിഭാഗത്തില്‍പ്പെട്ട
കുട്ടികളുടെ വിദ്യാഭ്യാസം
6652.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭിന്നശേഷി
വിഭാഗത്തില്‍പ്പെട്ട
കുട്ടികളുടെ
വിദ്യാഭ്യാസ
ഉന്നമനത്തിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എന്തെല്ലാം
കാര്യങ്ങള്‍ ആണ്
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
സ്കൂളുകളിലെ ലൈബ്രറികള്‍
നവീകരിക്കുവാന്‍ നടപടി
6653.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളിലെ
ലൈബ്രറികളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികളില്‍
കുറഞ്ഞുവരുന്ന വായനശീലം
പരിപോഷിപ്പിക്കുന്നതിനായി
ലൈബ്രറികള്‍
നവീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
ഇടക്കൊച്ചി
ഗവ. ഹൈസ്കൂളിലെ
ലൈബ്രറിയുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ;
(എഫ്)
എം.എല്‍.എ.മാര്‍ക്ക്
അനുവദിച്ചിട്ടുള്ള
തുകയില്‍ നിന്നും
നിലവിലെ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പ്രകാരം ലൈബ്രറികളുടെ
നവീകരണത്തിനായി തുക
നല്കുവാന് അനുമതി
ലഭിക്കാത്തത്
കണക്കിലെടുത്ത്
പ്രസ്തുത അനുമതി
ലഭിക്കുന്നതിനാവശ്യമായ
നടപടികള്‍
വിദ്യാഭ്യാസവകുപ്പ്
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളില്‍ കൂടുതല്‍
കുട്ടികളെ എത്തിക്കുന്നതിന്
തീവ്രയജ്ഞ പരിപാടി
6654.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
എയ്ഡഡ് സ്കൂളുകളില്‍
അടുത്ത അദ്ധ്യയന വര്‍ഷം
കൂടുതല്‍ കുട്ടികളെ
എത്തിക്കുന്നതിന്
തീവ്രയജ്ഞ പരിപാടി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
മദ്ധ്യവേനലവധിക്കാലത്ത്
സര്‍ക്കാര്‍
സ്കൂളുകളുടെ
അറ്റകുറ്റപണി
പൂര്‍ത്തിയാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
3,5,8
എന്നീ ക്ലാസ്സുകളിലെ
പഠന നിലവാരം
ഉയര്‍ത്തുന്നതിന്
ആവിഷ്കരിച്ച ശ്രദ്ധ
പദ്ധതി വിജയപ്രദമാണോ;
(ഡി)
ആവശ്യത്തിന്
അദ്ധ്യാപകരില്ലാത്ത
സ്കൂളൂകളില്‍ അടുത്ത
അദ്ധ്യയന വര്‍ഷത്തിന്റെ
തുടക്കത്തില്‍
സ്ഥിര/ദിവസവേതന
അടിസ്ഥാനത്തില്‍
അദ്ധ്യാപകരെ
നിയമിക്കുന്നതിന്
പ്രത്യേക ശ്രദ്ധ
ചെലുത്തുമോ;
(ഇ)
സര്‍ക്കാര്‍
ജീവനക്കാര്‍, പൊതു
പ്രവര്‍ത്തകര്‍,
ജനപ്രതിനിധികള്‍
എന്നിവരുടെ കുട്ടികളെ
അടുത്ത അദ്ധ്യയന വര്‍ഷം
പൊതുവിദ്യാലയങ്ങളില്‍
എത്തിക്കുന്നതിന്
പ്രത്യേക ശ്രദ്ധ
ചെലുത്തുമോ?
സര്‍ക്കാര്‍/അണ്
എയ്ഡഡ് സ്ക്കൂളുകളില്‍
ഒന്നിലധികം യൂണിഫോം
6655.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍/അണ്
എയ്ഡഡ് സ്കൂളുകളില്‍
ഒന്നലധികം യൂണിഫോം
ഉപയോഗിക്കുന്നത്
തടഞ്ഞുകൊണ്ടുള്ള
ഉത്തരവ്
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കുന്നതിന്
കഴിഞ്ഞിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
2018-19 അദ്ധ്യയനവര്‍ഷം
ഉത്തരവ് കര്‍ശനമായി
നടപ്പിലാക്കുന്നതിനും
ഉത്തരവ് പാലിക്കാത്ത
സ്ക്കൂള്
അധികൃതര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും
പ്രത്യേക ശ്രദ്ധ
നല്‍കുമോ?
ഹെെസ്കൂളില്
നിന്നും കൊഴിഞ്ഞു പോകുന്ന
കുട്ടികള്‍
6656.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹെെസ്കൂള് തലത്തില്‍
കൊഴിഞ്ഞു പോകുന്ന
കുട്ടികളില്‍ വയനാട്
ഒഴികെയുള്ള ജില്ലകളില്‍
കുട്ടികളുടെ വീട്
സന്ദര്‍ശിച്ച് തിരികെ
എത്തിക്കുന്നതിന്
കാര്യക്ഷമമായ
ശ്രമങ്ങള്‍
നടക്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വയനാട് ജില്ലയില്‍
കൊഴിഞ്ഞു പോകുന്ന
നൂറ് ശതമാനം
കുട്ടികളുടെയും വീട്
സന്ദര്‍ശിച്ച് തിരികെ
എത്തിക്കാന്‍ ശ്രമം
നടക്കുമ്പോള്‍ മറ്റ്
ജില്ലകളില്‍ ഇത് കേവലം
പത്ത് ശതമാനം
മാത്രമാണെന്ന കാര്യം
ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഹെെസ്കൂള് തലത്തില്‍
കൊഴിഞ്ഞു പോകുന്ന
എല്ലാ കുട്ടികളുടെയും
വീട് സന്ദര്‍ശിച്ച്
കൊഴിഞ്ഞു പോകലിന്റെ
കാരണങ്ങളെക്കുറിച്ച്
മനസ്സിലാക്കാനും പരിഹാര
മാര്‍ഗ്ഗങ്ങള്‍
കണ്ടെത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
ചോദ്യപേപ്പര്‍
ചോര്‍ച്ച സംബന്ധിച്ച് സമഗ്ര
അന്വേഷണം
6657.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ ഹയര്‍
സെക്കണ്ടറി പരീക്ഷാ
ചോദ്യ പേപ്പര്‍
ചോര്‍ന്നു എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ചോദ്യപേപ്പര്‍
ചോര്‍ച്ച സംബന്ധിച്ച്
സമഗ്ര അന്വേഷണം
നടത്തുവാനും
കുറ്റക്കാരായ
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
മാതൃകപരമായ അച്ചടക്ക
നടപടികള്‍
സ്വീകരിക്കുവാനും
സര്‍ക്കാര്‍
തയ്യാറാവുമോ;
(സി)
2017
ലെ എസ്.എസ്.എല്‍.സി
കണക്ക് പരീക്ഷാ
ചോദ്യപേപ്പര്‍
ചോര്‍ച്ചയുമായി ഇതിന്
ബന്ധമുള്ളതായി തെളിവ്
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യം ഗൗരവമായി
കണക്കിലെടുത്ത് ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
ആവശ്യമായ
മുന്‍കരുതലുകള്‍
എടുക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
പരീക്ഷാഭവനില്‍
അപേക്ഷകളിലെ കാലതാമസം
6658.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരീക്ഷാഭവനില്‍
എസ്.എസ്.എല്‍.സി-
സര്‍ട്ടിഫിക്കറ്റിലെ
മേല്‍വിലാസം, ജനനതീയതി
തുടങ്ങിയവയുടെ
തിരുത്തിനായി എത്തുന്ന
അപേക്ഷകള്‍ മാസങ്ങളോളം
നടപടി എടുക്കാതെ
ഉദ്യോഗസ്ഥര്‍
സെക്ഷനുകളില്‍
വച്ചിരിക്കുന്ന നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
രേഖാമൂലം പരാതി
നല്കിയാല് നടപടി
സ്വീകരിക്കുമോ;
(സി)
ഈ
അപേക്ഷകളില്‍ പത്ത്
ദിവസത്തിനകം
തീരുമാനമെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ സ്പെഷ്യല്‍
സ്ക്കുളിനെ ഉച്ചഭക്ഷണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
6659.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
മാനസിക വെല്ലുവിളി
നേരിടുന്ന
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസത്തിന്
വേണ്ടി
പ്രവര്‍ത്തിക്കുന്ന
റഹ്മ സ്പെഷ്യല്‍
സ്ക്കുള് ഫോര്‍
മെന്റലി റിട്ടാര്‍ഡ്-നെ
ഉച്ചഭക്ഷണ പദ്ധതിയില്‍
ഉള്‍പ്പെടുത്തണമെന്ന
അപേക്ഷയിന്മേല്
സ്വീകരിച്ച
നടപടിയെന്തെന്ന്
അറിയിക്കാമോ;
(ബി)
ഏറ്റവും
പരിഗണനയര്‍ഹിക്കുന്ന
വിദ്യാര്‍ത്ഥികള്‍ എന്ന
നിലയ്ക്ക് ഈ സ്ക്കുളിനെ
ഉച്ചഭക്ഷണ പദ്ധതിയില്‍
ഉള്‍പ്പെടുത്തേണ്ടതിന്റെ
ആവശ്യകത
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ നാളിതുവരെ
അനുകൂല തീരുമാനം
കൈക്കൊള്ളാത്തതിന്
കാരണമെന്താണെന്ന്
അറിയിക്കാമോ;
(സി)
അടുത്ത അദ്ധ്യയനവര്‍ഷം
ആരംഭിക്കുന്നതിന്
മുന്‍പ് ഈ വിഷയത്തില്‍
തീരുമാനം
കൈക്കൊള്ളുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതി 9,10
ക്ലാസ്സുകളിലെ നിര്‍ദ്ധനരായ
കുട്ടികള്‍ക്ക് കൂടി നല്കാൻ
നടപടി
6660.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തിനാകെ
മാതൃകയായി കേരളത്തില്‍
കാര്യക്ഷമമായി നടത്തി
വരുന്ന സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതി 9,10
ക്ലാസ്സുകളിലെ
നിര്‍ദ്ധനരായ
കുട്ടികള്‍ക്കു കൂടി
നല്‍കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിനായി നടപടി
സ്വീകരിക്കുമോ;
(ബി)
മികച്ച
രീതിയില്‍ നടത്തിവരുന്ന
സ്കൂള്‍ ഉച്ച
ഭക്ഷണത്തിന് അന്യ
സംസ്ഥാനങ്ങളില്‍ നിന്ന്
കൊണ്ടുവരുന്ന
വിഷലിപ്തമായ
പച്ചക്കറികളാണ്
ഉപയോഗിക്കേണ്ടി
വരുന്നത് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച് ആരോഗ്യ
വിദഗ്ദ്ധരുടെ
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
പി.റ്റി.എ. യുടെയും
നേതൃത്വത്തില്‍
തൊഴിലുറപ്പ്
തൊഴിലാളികളെയും
കുടുംബശ്രീ അംഗങ്ങളെയും
ഉള്‍പ്പെടുത്തി ഓരോ
സ്കൂളിലും സ്വന്തമായി
കൃഷി ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
കൃഷി
ഉള്‍പ്പെടെ ബന്ധപ്പെട്ട
വകുപ്പുകളുടെ
സഹകരണത്തോടെ ഓരോ
സ്കൂളും പച്ചക്കറി
കൃഷിയില്‍ സ്വയം
പര്യാപ്തത നേടുന്നതിന്
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ അഭിയാന്
6661.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി. കെ. ശശീന്ദ്രന്
,,
മുരളി പെരുനെല്ലി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സെക്കണ്ടറിതല
വിദ്യാഭ്യാസം
ഗുണനിലവാരമുള്ളതാക്കുന്നതിന്
രാഷ്ട്രീയ മാധ്യമിക്
ശിക്ഷാ
അഭിയാന്&(ആര്.
എം.എസ്.എ) നടപ്പാക്കി
വരുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
അതിന്‍പ്രകാരം
സംസ്ഥാനത്ത് എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പെണ്‍കുട്ടികളുടെ
സുരക്ഷ, താമസം
എന്നിവയ്ക്കായും
ഭിന്നശേഷിക്കാരായ
കുട്ടികളുടെ പഠന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം
പരിപാടികളാണ് അതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
സ്കൂളുകളുടെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തി
അക്കാദമിക് നിലവാരം
ഉയര്‍ത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആര്.എം. എസ്.എ-യില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
അങ്കമാലി
മണ്ഡലത്തിലെ ഹൈടെക് ക്ലാസ്
മുറികള്‍
6662.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകളിലെ 8 മുതല്‍
12 വരെയുള്ള ക്ലാസ്
മുറികള്‍ ഹൈടെക്
ആക്കുന്ന പദ്ധതി
പ്രകാരം അങ്കമാലി
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം സ്കൂളുകളിൽ
എത്ര ക്ലാസ് മുറികള്‍
വീതമാണ് ഹൈടെക്
ആക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളില്‍
എത്ര ക്ലാസ്സ് മുറികള്‍
ഹൈടെക് പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ട്
;വിശദാംശം
വ്യക്തമാക്കാമോ?
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
വിദ്യാലയങ്ങളെ ഉയര്‍ത്തുന്ന
പദ്ധതി
6663.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രഖ്യാപിച്ച
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
വിദ്യാലയങ്ങളെ
ഉയര്‍ത്തുന്ന പദ്ധതി
പ്രകാരം എത്ര
വിദ്യാലയങ്ങള്ക്കാണ്അഞ്ച്
കോടി രൂപ വീതം
പ്രഖ്യാപിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
തുക അനുവദിച്ചതു
പ്രകാരമുള്ള പ്രോജക്ട്
പ്രൊപ്പോസലിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്നും ഇൗ
പ്രവൃത്തികള്‍
എന്നാരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
'നിറവ്'
പദ്ധതി
6664.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസവകുപ്പ്
മുഖാന്തിരം
നടപ്പിലാക്കിയ 'നിറവ്'
പദ്ധതിയുടെ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
ആലപ്പുഴ ജില്ലയില്‍
തെരഞ്ഞെടുത്ത
സ്കൂളുകള്‍
എതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
'നിറവ്' പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
വിദ്യാലയത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
'നിറവ്'
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ഇ)
മാവേലിക്കര
മണ്ഡലത്തിലെ സ്കൂളുകളെ
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടില്ല
എങ്കില്‍ കാരണം
വിശദമാക്കാമോ?
ഐ.ഇ.ഡി.എസ്.എസ്.സ്കീം
6665.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ./എസ്.എസ്.എ.
പദ്ധതികളുടെ കീഴില്‍
പ്രവര്‍ത്തിച്ചുവരുന്ന
ഐ.ഇ.ഡി.എസ്.എസ്.
ഒരുമിപ്പിച്ച് ഒറ്റ
പദ്ധതിയാക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
തീരുമാനങ്ങള്‍
കൈക്കൊള്ളുമോയെന്ന്
വിശദമാക്കാമോ;
(ബി)
ഐ.ഇ.ഡി.എസ്.എസ്.
ഏകീകൃത പദ്ധതിയായി
മാറുമ്പോള്‍ പ്രത്യേക
സെല്‍ രൂപീകരിച്ച്
ഭിന്നശേഷിക്കാരായ
കുട്ടികളുടെ
പഠനപിന്തുണയ്ക്ക് അവസരം
ഒരുക്കുമോ;
(സി)
ഈ
സംവിധാനത്തില്‍
റിസോഴ്സ് അദ്ധ്യാപകരുടെ
നിയമനം എന്ന്
നടത്തുമെന്നും
അവധിക്കാലത്ത്
ഭിന്നശേഷിക്കാരായ
കുട്ടികളുടെ വ്യക്തിത്വ
വികസനത്തിനും നൈപുണ്യ
വികസനത്തിനും ഉതകുന്ന
പരിപാടികള്‍
നടപ്പിലാക്കാന്‍
നടപടികള്‍
കൈക്കൊള്ളുമോ;
വ്യക്തമാക്കുമോ?
എസ്.എസ്.എ.
യുടെ കേന്ദ്ര ഫണ്ടിലെ കുറവ്
6666.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
എസ്.എസ്.എ.യുടെ
കേന്ദ്രഫണ്ടില്‍ കുറവ്
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കുറവ് മൂലം സൗജന്യ
പാഠപുസ്തകം, യൂണിഫോം
വിതരണം എന്നിവയില്‍
പ്രതിസന്ധിയുണ്ടായിട്ടുണ്ടോ;
(സി)
കേന്ദ്രം
അംഗീകരിച്ച പദ്ധതിയുടെ
പ്രവര്‍ത്തനം
നടന്നുവരുമ്പോള്‍
കേന്ദ്രഫണ്ട് കുറച്ചത്
പ്രസ്തുത പദ്ധതിയെ
എപ്രകാരം
ബാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വിദ്യാഭ്യാസ
മേഖലയില്‍ വലിയ
തിരിച്ചടിയ്ക്ക്
കാരണമാകുന്ന ഈ തീരുമാനം
പുനഃപരിശോധിക്കുവാന്‍
ആവശ്യപ്പെടുമോ?
ദേശീയ
നൈപുണ്യ തൊഴിലവസര പദ്ധതി
6667.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
നൈപുണ്യ തൊഴിലവസര
പദ്ധതി
(എന്‍.എസ്.ക്യു.എഫ്)
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
വിവിധ വിദ്യാഭ്യാസ
സമ്പ്രദായങ്ങളിലെ
വ്യത്യസ്ത സിലബസുകളില്‍
പഠിച്ച് കിട്ടുന്ന
യോഗ്യതകളും
സര്‍ട്ടിഫിക്കറ്റുകളും
ഏകീകരിക്കുന്നതിന്
നിര്‍ദ്ദേശമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി സംസ്ഥാനത്ത്
നടപ്പാക്കുന്നതിനുള്ള
തയ്യാറെടുപ്പുകളെക്കുറിച്ച്
വിശദമാക്കുമോ?
എയ്ഡഡ്
സ്കൂള്‍ നവീകരണത്തിനായുള്ള
ചലഞ്ച് ഫണ്ട്
6668.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂള്‍
വിദ്യാലയങ്ങളുടെ
നവീകരണത്തിനായി
സര്‍ക്കാര്‍
പ്രഖ്യാപിച്ച ചലഞ്ച്
ഫണ്ടുമായി ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
സ്കൂളുകള്‍ക്ക് 2018-19
വര്‍ഷത്തെ ചലഞ്ച് ഫണ്ട്
നല്കുമെന്നുള്ളത്
വ്യക്തമാക്കാമോ?
സ്കൂള്‍
വിക്കി പദ്ധതി
6669.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ വിക്കി പദ്ധതി
പുനരാരംഭിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
സെന്റര്‍
ഫോര്‍ കണ്ടിന്യൂയിംഗ്
എഡ്യൂക്കേഷന്‍ കേരള
6670.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്വയംഭരണ സ്ഥാപനമായ
സെന്റര്‍ ഫോര്‍
കണ്ടിന്യൂയിംഗ്
എഡ്യൂക്കേഷന്‍
കേരളയില്‍ കരാര്‍
വ്യവസ്ഥയില്‍ ജോലി
നോക്കുന്ന എത്രപേര്‍
നിലവില്‍ ഉണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
സെന്റര്‍
ഫോര്‍ കണ്ടിന്യൂയിംഗ്
എഡ്യൂക്കേഷന്‍
കേരളയില്‍
ജോലിനോക്കുന്നവരെ
സ്ഥിരപ്പെടുത്താൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സെന്റര്‍
ഫോര്‍ കണ്ടിന്യൂയിംഗ്
എഡ്യൂക്കേഷന്‍
കേരളയില്‍
സ്ഥിരജീവനക്കാര്‍
എത്രപേര്‍ നിലവില്‍
ഉണ്ട് എന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയിൽ സ്മാര്‍ട്ട്
ക്ലാസ്സ് റൂം പദ്ധതി
6671.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പും സഹകരണ
വകുപ്പും സംയുക്തമായി
നടപ്പിലാക്കുന്ന
എല്‍.പി, യു.പി
സ്കൂളുകളിലെ
സ്മാര്‍ട്ട് ക്ലാസ്സ്
റൂം നിര്‍മ്മാണ പദ്ധതി
എന്ന് ആരംഭിക്കുമെന്ന്
അറിയിക്കാമോ;
(ബി)
പാലാക്കാട്
ജില്ലയിലെ ഏതൊക്കെ
സ്കൂളുകളെയാണ് ഇതിനായി
പരിഗണിക്കുന്നത് എന്ന്
നിയോജകമണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ?
സ്കൂളുകളിലെ
ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം
ഉറപ്പ് വരുത്തുന്നതിന് നടപടി
6672.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതിയില്‍
വിതരണം ചെയ്യുന്ന
ഭക്ഷണത്തിന്റെ
ഗുണമേന്മയും
സുതാര്യതയും ഉറപ്പ്
വരുത്തുന്നതിനായി
സോഷ്യല്‍ ഓഡിറ്റ്
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇത് ആരെ
ഏല്‍പ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്കായി
വ്യവസായ സംരംഭകത്വ ക്ലബുകള്‍
6673.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികള്‍ക്കായി
വ്യവസായ സംരംഭകത്വ
പദ്ധതി
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് ഈ
പദ്ധതി നടപ്പാക്കി
വരുന്നതെന്നും ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും
വിവരിക്കുമോ?
സ്ക്കുള് സിലബസ്സില്‍
പി.എസ്.സി. യെക്കുറിച്ചുള്ള
പാഠ്യഭാഗങ്ങൾ
6674.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാര്‍ത്ഥികള്‍
കൂടുതല്‍ അറിയുന്നതിനും
മനസ്സിലാക്കുന്നതിനും
പി.എസ്.സി.യെക്കുറിച്ചുള്ള
പാഠ്യഭാഗങ്ങൾ സ്കൂള്‍
സിലബസ്സില്‍
ഉള്‍പ്പെടുത്തണമെന്ന
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പാഠപുസ്തക
വിതരണം പരിഷ്ക്കരിക്കുന്നതിന്
നിര്‍ദ്ദേശം
6675.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാഠപുസ്തക
വിതരണം കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
നിര്‍ദ്ദേശം
സമര്‍പ്പിക്കുന്നതിനായി
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ?
ഗ്രന്ഥശാലകള്‍ക്കുള്ള
ഗ്രാന്റ് ഇനത്തില്‍ ബജറ്റില്‍
നീക്കി വച്ചിരിരുന്ന തുക
6676.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
ഗ്രന്ഥശാലാ സംഘത്തിന്
ഗ്രാന്റ് ഇനത്തില്‍
എത്ര രൂപയാണ്
സര്‍ക്കാര്‍ നല്‍കിയത്;
സംസ്ഥാന ബജറ്റില്‍ എത്ര
രൂപയാണ് ഗ്രന്ഥശാല
സംഘത്തിനായി
നീക്കിവച്ചിരുന്നത്;
(ബി)
2017-18
-ല്‍ ഗ്രന്ഥശാലാ
സംഘത്തിന്റെ ബജറ്റ് തുക
എത്രയായിരുന്നു; ഇതില്‍
വരവ് എത്രയെന്നും ചെലവ്
എത്ര എന്നും
വിശദമാക്കാമോ;
(സി)
ഗ്രന്ഥശാലാ
സംഘത്തിന്റെ ഏത് വര്‍ഷം
വരെയുള്ള ഓഡിറ്റ്
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ; 2015-16,
2016-17 എന്നീ
വര്‍ഷങ്ങളിലെ ഓഡിറ്റ്
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കാമോ;
(ഡി)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍ അംഗ
ഗ്രന്ഥശാലകള്‍ക്കുള്ള
ഗ്രാന്റ് ഇനത്തില്‍
ബഡ്ജറ്റില്‍ നീക്കി
വച്ചിരിരുന്ന തുക എത്ര;
ചെലവഴിച്ച തുക എത്ര;
വിശദമാക്കാമോ;
(ഇ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍
ഗ്രന്ഥശാലാ സംഘത്തിന്റെ
ബജറ്റ് എസ്റ്റിമേറ്റ്
എത്രയായിരുന്നു
എന്നറിയിക്കാമോ; ഇതില്‍
ഓരോ സാമ്പത്തിക
വര്‍ഷവും ചെലവഴിച്ച തുക
എത്രയായിരുന്നു എന്ന്
വ്യക്തമാക്കാമോ?
രാഷ്ട്രീയ
മാദ്ധ്യമിക് ശിക്ഷാ അഭിയാന്
6677.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്.എം.എസ്.എ.
പദ്ധതിയിലൂടെ
ഹെെസ്കൂളുകളായി
ഉയര്‍ത്തിയ സ്കൂളുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളുകളിലെ
തസ്തികകളില്‍
ഒഴിവുകളുണ്ടെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആര്.എം.എസ്.എ.
മുഖേന
ഹെെസ്കൂളുകളാക്കിയ
സ്കൂളുകളില്‍ നിയമനം
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഹൈക്കോടതി
ഉത്തരവിന്റെ അടിസ്ഥാനത്തില്‍
ആരംഭിച്ച എട്ടാം ക്ലാസ്സുകള്‍
6678.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
വിദ്യാഭ്യാസ അവകാശ
നിയമപ്രകാരം ഹൈക്കോടതി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ഈ
അധ്യായന വര്‍ഷം
ആരംഭിച്ച എട്ടാം
ക്ലാസ്സുകള്‍
നിര്‍ത്തണമെന്ന്
ആവശ്യപ്പെട്ട്
സര്‍ക്കാര്‍
ഹൈക്കോടതിയെ
സമീപിച്ചിട്ടുണ്ടോ ;
(ബി)
അപ്രകാരം
എട്ടാം ക്ലാസ്സില്‍
പഠിക്കുന്ന കുട്ടികളുടെ
തുടര്‍പഠനത്തിനുള്ള
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ ?
സ്ക്കുള്
വിദ്യാഭ്യാസത്തിനോടൊപ്പം
തൊഴിലധിഷ്ഠിത കോഴ്സുകള്‍
6679.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാഭ്യാസത്തിനോടൊപ്പം
തൊഴിലധിഷ്ഠിത
കോഴ്സുകള്‍ കൂടി
പഠിപ്പിക്കുന്നതിനുള്ള
ദേശീയ നൈപുണ്യ പദ്ധതി
ഏതൊക്കെ
ക്ലാസ്സുകളിലാണ്
നടപ്പിലാക്കിയതെന്നറിയിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച പാഠ്യപദ്ധതി
തയ്യാറാക്കുന്നതിന്
ആരെയാണ്
ഏല്പ്പിച്ചിട്ടുള്ളതെന്നറിയിക്കുമോ;
(സി)
ഏതൊക്കെ
മേഖലയിലെ എത്ര
കോഴ്സുകള്‍ക്കാണ്
കേന്ദ്ര സഹായം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഹയര്‍സെക്കണ്ടറി
കഴിഞ്ഞ് ഇത്തരം തൊഴില്‍
മേഖലയില്‍ തന്നെ
ഉപരിപഠനത്തിന് ബിരുദ -
ബിരുദാനന്തര
വിഭാഗങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ?
ഈ
വര്‍ഷത്തെ ഹയര്‍ സെക്കന്ററി
അക്കൗണ്ടന്‍സി പരീക്ഷ
6680.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സിലബസ് പ്രകാരമുള്ള ഈ
വര്‍ഷത്തെ ഹയര്‍
സെക്കന്ററി 2-ാം വര്‍ഷ
അക്കൗണ്ടന്‍സി
പരീക്ഷയിലെ ചോദ്യങ്ങള്‍
പ്രയാസമായിരുന്നുവെന്ന
വ്യാപകമായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വിഷയത്തിന്റെ
മൂല്യനിര്‍ണ്ണയം
ഉദാരമാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
അദ്ധ്യാപകര്‍ക്കുപോലും
പ്രയാസമായതും കഠിനവുമായ
ചോദ്യങ്ങള്‍
പരീക്ഷകളില്‍
ഉള്‍പ്പെടുത്തുന്നതിന്
ഭാവിയില്‍ നിയന്ത്രണം
ഏര്‍പ്പെടുത്താന്‍
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
പ്ലസ്
ടു വിലെ സമയക്രമം
6681.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്ലസ്
ടു വിലെ സമയക്രമം
പഴയതുപോലെ ആക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
നിലവിലെ അവസ്ഥയില്‍
കുട്ടികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
പ്ലസ്
ടു ഹ്യുമാനിറ്റീസ് പരീക്ഷ
6682.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്രാവശ്യത്തെ
പ്ലസ് ടു
ഹ്യുമാനിറ്റീസ് പരീക്ഷ
എപ്പോഴാണ് നടന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പരിക്ഷയുടെ ഇസ്ലാമിക്
ഹിസ്റ്ററി ആന്റ്
കള്‍ച്ചര്‍ എന്ന
വിഷയത്തിന്റെ
ചോദ്യപേപ്പറിനോടൊപ്പം
ഭൂപടം നല്‍കാറുണ്ടോ:
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഇത്തവണ പരീക്ഷയുടെ
ആദ്യഘട്ടത്തില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഭൂപടം ലഭിച്ചില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
ഇത് സംബന്ധിച്ച പരാതി
ലഭിച്ചിരുന്നോ എന്നും
ആരാണ് പരാതി
നല്‍കിയതെന്നും
അറിയിക്കാമോ;
(ഇ)
പരീക്ഷ
തുടങ്ങി
ഒന്നരമണിക്കൂറിലധികം
പിന്നിട്ടതിന് ശേഷം
ഭൂപടം നല്‍കിയെന്നത്
വീഴ്ചയാണെങ്കില്‍
അതിനുത്തരവാദികള്‍
ആരാണെന്നും
അവര്‍ക്കെതിരെ എന്ത്
നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ?
ഹയര്‍
സെക്കന്ററി പഠനത്തിനുളള
സീറ്റുകള്‍
ക്രമപ്പെടുത്തുന്നതിന് നടപടി
6683.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.വി.വിജയദാസ്
,,
പി. ഉണ്ണി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എസ്.എസ്.എല്‍.സി.
പാസ്സായി വരുന്ന
മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
ഹയര്‍ സെക്കന്ററി
പഠനത്തിനുളള സീറ്റുകള്‍
പര്യാപ്തമാണോ;വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്താകെ
ഹയര്സെക്കന്ററിയില്
എത്ര സീറ്റുകള്‍
കൂടുതലായി
അനുവദിക്കുന്നതിന്
സാധിച്ചിട്ടുണ്ട്
വെളിപ്പെടുത്തുമോ;
(സി)
കഴിഞ്ഞ
രണ്ട് അധ്യയന
വര്‍ഷങ്ങളിലായി എത്ര
വീതം ഹയര്‍സെക്കന്ററി
സീറ്റുകളാണ്
ഒഴിഞ്ഞുകിടന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
എസ്.എസ്.എല്‍.സി.
പാസ്സായി വരുന്നവരുടെ
എണ്ണം ക്രമാനുഗതമായി
കുറഞ്ഞു വരുന്നത്
ഭാവിയില്‍ ഹയര്‍
സെക്കന്ററി മേഖലയെയും
ബാധിക്കുകയില്ലെഎന്ന്
വ്യക്തമാക്കുമോ;
(ഇ)
സീറ്റുകള്‍
ആവശ്യമാകുന്നിടത്തേക്ക്
അധിക സീറ്റുകള്‍
ക്രമപ്പെടുത്തുന്നതിന്
നിലവില്‍ എന്തെങ്കിലും
സംവിധാനമുണ്ടോ;
വിശദമാക്കുമോ?
ദേശീയ
സ്കൂള്‍ കായികമേള - ടീം
മാനേജരെ
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡം
T 6684.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
സ്കൂള്‍ കായികമേളയില്‍
പങ്കെടുക്കുന്നവര്‍ക്ക്
പരിശീലകരെയും ടീം
മാനേജര്‍മാരെയും
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡം എന്താണ്;
വ്യക്തമാക്കാമോ;
(ബി)
2017-18
വര്‍ഷത്തെ ദേശീയ
സ്കൂള്‍ കായികമേളയില്‍
ഒരാളെ തന്നെ പങ്കെടുത്ത
ഒന്നിലധികം ടീമുകളുടെ
മാനേജരായി
നിശ്ചയിച്ചിരുന്നോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ലിറ്റില്‍
കൈറ്റ്സ് ഐ.ടി.ക്ലബുകള്‍
6685.
ശ്രീ.എസ്.ശർമ്മ
,,
എം. സ്വരാജ്
,,
ഐ.ബി. സതീഷ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ഹൈസ്കൂളുകളില്‍
ലിറ്റില്‍ കൈറ്റ്സ് ഐ.
ടി. ക്ലബുകള്‍
രൂപീകരിക്കുന്നതിനുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
ഐ. ടി. ക്ലബുകള്‍ക്ക്
പ്രഫഷണലുകളുടെയും
കലാകാരന്മാരുടെയും
കോളേജ്
അദ്ധ്യാപകരുടെയും
പിന്തുണയും സഹകരണവും
ഉറപ്പാക്കിയിട്ടുണ്ടോ;
(സി)
ഇ-കോമേഴ്സ്,
ഇ-ഗവേണന്‍സ്, മലയാളം
കംപ്യൂട്ടിംഗ് ,
മൊബൈല്‍ ആപ്പ്
നിര്‍മ്മാണം. സൈബര്‍
സുരക്ഷ, ഹാര്‍ഡ്
വെയര്‍, ആനിമേഷന്‍,
ഇലക്ട്രോണിക്സ്
തുടങ്ങിയവ പ്രസ്തുത
ക്ലബിന്റെ പരിശീലന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
ആര്.എം.എസ്.എ,
എസ്.എസ്.എ. പദ്ധതികളുടെ
സംയോജനം
6686.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ,
എസ്.എസ്.എ. എന്നീ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
സംയോജിപ്പിച്ചുകൊണ്ട്
ഒരു പദ്ധതിയാക്കി
മാറ്റണമെന്ന കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശം
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിച്ച അറിയിപ്പുകള്/
കത്തിടപാടുകള്‍
എന്നിവയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഈ
രണ്ട് കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ കീഴില്‍
ഭിന്നശേഷിക്കാരായ
കുട്ടികളുടെ പഠന
പിന്തുണക്ക് ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍/പരിപാടികള്‍
നടപ്പിലാക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഭിന്നശേഷിക്കാരായ
കുട്ടികളുടെ പഠന
പിന്തുണക്കായി രണ്ട്
പദ്ധതികളിലായി
നിയമിക്കപ്പെട്ട
സ്പെഷ്യല്‍
എഡ്യുക്കേറ്റര്‍മാര്‍/
റിസോഴ്സ് ടീച്ചര്മാര്
എന്നിവരുടെ പേര്,
വിദ്യാഭ്യാസ യോഗ്യത,
ആര്.സി.ഐ
രജിസ്ട്രേഷന് നമ്പര്‍,
പ്രവൃത്തിക്കുന്ന
വിദ്യാലയം എന്നിവ
രേഖപ്പെടുത്തിയ ജില്ല
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കാമോ?
എറവ്
റ്റി.എഫ്.എം.എല്‍.പി. സ്കൂള്‍
6687.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ അരിമ്പൂര്‍
പഞ്ചായത്തിലെ എറവ്
റ്റി.എഫ്.എം.എല്‍.പി.
സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്
സ്റ്റാഫ് മാനേജ് മെന്റ്
നല്‍കിയിട്ടുള്ള
നിവേദനത്തിന്മേല്(18.12.2017
ലെ 4717/17/M(Edn)
തൃശ്ശൂര്‍ വിദ്യാഭ്യാസ
ഉപഡയറക്ടര്‍ സ്വീകരിച്ച
തുടര്‍ നടപടി
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
സ്കൂള്‍
ഏറ്റെടുക്കുന്നത്
സംബന്ധിച്ച് തൃശ്ശൂര്‍
വിദ്യാഭ്യാസ
ഉപഡയറ്കടര്‍
ഡി.പി.എെ.ക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
അടുത്ത
അധ്യയന വര്‍ഷത്തിന്
മുമ്പ് ഈ സ്കൂള്‍
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കൊടിയമ്മ
ഗവണ്മെന്റ് ഹെെസ്കൂള്
6688.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കൊടിയമ്മ
ഗവണ്മെന്റ്
ഹെെസ്കൂള്-ലെ യു. പി.
വിഭാഗവും ഹെെസ്കൂള്
വിഭാഗവും രണ്ട്
കിലോമീറ്റര്‍ ദൂര
വ്യത്യാസത്തില്‍
പ്രവര്‍ത്തിച്ച്
വരുന്നതിനാല്‍
വിദ്യാലയത്തിന്റെ
ഭരണപരവും
അക്കാദമികവുമായ
കാര്യങ്ങള്‍
ബുദ്ധിമുട്ടിലായത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച് പി.
ടി. എ. നല്കിയ
നിവേദനത്തിന്റെ
ഭാഗമായുള്ള 768096/എഫ്
1/16/G.Edn. എന്ന
ഫയലില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;വ്യക്തമാക്കുമോ;
(സി)
കൊടിയമ്മ
ഗവണ്മെന്റ്
ഹെെസ്കൂളിലെ യു. പി.
വിഭാഗത്തെ ജി. എച്ച്.
എസ്. ല്‍ നിന്നും
മാറ്റി ജി. യു. പി.
എസ്. കൊടിയമ്മ, ജി.
എച്ച്. എസ്. കൊടിയമ്മ
എന്നിങ്ങനെ സ്വതന്ത്ര
വിദ്യാലയങ്ങളാക്കി
മാറ്റാന്‍ സര്‍ക്കാര്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ?
മാമലക്കണ്ടം
സര്‍ക്കാര്‍ എച്ച്.എസില്‍
പ്ലസ് ടൂ കോഴ്സ് അനുവദിക്കാൻ
നടപടി
6689.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
കുട്ടമ്പുഴ
പഞ്ചായത്തില്‍ 16-ല്‍
അധികം ആദിവാസി
കോളനികളിലെ അടക്കം
കുട്ടികള്‍
പഠിക്കുന്നതും മലയോര
മേഖലയില്‍ സ്ഥിതി
ചെയ്യുന്നതുമായ
മാമലക്കണ്ടം
സര്‍ക്കാര്‍
എച്ച്.എസില്‍ പ്ലസ് ടൂ
കോഴ്സ് ആരംഭിക്കുന്നത്
പരിഗണനയില്‍ ഉണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളില്‍ പ്ലസ് ടൂ
കോഴ്സ്
അനുവദിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
എച്ച്.എസ്.എസ്.ടി.
ബൈട്രാന്‍സ്ഫര്‍ നിയമനം
6690.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ എല്‍പി
/യുപി , എച്ച്.എസ്.എ.
വിഭാഗങ്ങളില്‍ നിന്നും
എച്ച്.എസ്.എസ്.ടി.
യിലേക്കുള്ള
ബൈട്രാന്‍സ്ഫര്‍
നിയമനത്തിന് എത്ര
ശതമാനം സംവരണമാണ്
അനുവദിച്ചിട്ടുള്ളത്;
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
എല്‍.പി.
/യു.പി. , എച്ച്.എസ്.എ.
വിഭാഗങ്ങളില്‍ നിന്നും
എച്ച്. എസ്. എസി. ടി.
യിലേക്കുള്ള
ബൈട്രാന്‍സ്ഫര്‍
നിയമനത്തിന് നിലവിലുള്ള
ഒഴിവുകള്‍ വിഷയം
തിരിച്ച് ലഭ്യമാക്കാമോ?
ശ്രീദേവി സമർപ്പിച്ച ഫാമിലി
പെന്ഷന് അപേക്ഷ
T 6691.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീമതി
K.V. ചെല്ലമ്മ, H. M,
HWLPS, നേരേകടവ്,
വൈക്കം (പ്രാണശ്ശേരി,
പൂച്ചാക്കല്‍. പി.ഒ,
ചേര്‍ത്തല) എന്നയാളുടെ
മരണശേഷം ഫാമിലി
പെന്‍ഷനു വേണ്ടി
ശ്രീമതി ശ്രീദേവി,
പ്രാണശ്ശേരി,
പൂച്ചാക്കല്‍ പി.ഒ.
എന്നയാളുടെ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ടിയാൾക്ക്
ഫാമിലി പെന്ഷൻ
ലഭിക്കുന്നതിനു വേണ്ട
സത്വര നടപടികള്‍
സ്വീകരിക്കുമോ?
എയ്ഡഡ്
സ്കൂളുകളിലെ അദ്ധ്യാപക നിയമനം
6692.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളില്‍ ഒഴിവു
വരുന്ന അദ്ധ്യാപക
തസ്തികകളില്‍
ടീച്ചേഴ്സ് ബാങ്കില്‍
നിന്ന് നടത്തുന്ന
നിയമനങ്ങള്‍
മാനേജര്‍മാരുടെ നിസംഗത
മൂലവും നിയമിച്ച
അദ്ധ്യാപകര്‍ ജോലിയില്‍
പ്രവേശിക്കാത്തതു
മൂലവും ഉണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
മൂലം
വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന
പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന്,
സര്‍ക്കാര്‍ അംഗീകരിച്ച
തസ്തികകളില്‍ വരുന്ന
ഒഴിവ് നികത്തുന്നതിന്
ദിവസ വേതന
അടിസ്ഥാനത്തില്‍ നിയമനം
നടത്തുന്നതിന് സംവിധാനം
ഏര്‍പ്പെടുത്തുമോ?
സംരക്ഷിത
അദ്ധ്യാപകര്‍ക്ക് സ്ഥിരം
നിയമനം
6693.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്ക്കൂളുകളില്‍
കഴിഞ്ഞ രണ്ട് വര്‍ഷം
മാനേജ്മെന്റ് നിയമിച്ച
അദ്ധ്യാപകരെ
പിന്‍വലിച്ച് സംരക്ഷിത
അദ്ധ്യാപകര്‍ക്ക്
സ്ഥിരം നിയമനം
നല്‍കുന്നതിന്
ഉത്തരവായിട്ടുണ്ടോ;
(ബി)
ഇതിനായി
വിദ്യാഭ്യാസ
ചട്ടങ്ങളില്‍ വരുത്തിയ
ഭേദഗതി കേരള ഹൈക്കോടതി
അംഗീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
2016-17
- ലെ തസ്തിക നിര്‍ണ്ണയം
പൂര്‍ത്തിയാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; 1
മുതല്‍ 8 വരെയുള്ള
ക്ലാസ്സുകളില്‍ കേന്ദ്ര
വിദ്യാഭ്യാസ
നിയമത്തിന്റെ ഷെഡ്യൂള്‍
അനുസരിച്ചുള്ള തസ്തിക
നിര്‍ണ്ണയം നടത്തുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ ?
സ്കൂളുകളില്‍
എെ.ടി. അദ്ധ്യാപകര്‍
6694.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ എെ. ടി.
പഠനത്തിനായി
അദ്ധ്യാപകരെ
നിയമിക്കുന്നുണ്ടോ;
ഇതിന് അദ്ധ്യാപക തസ്തിക
ഉണ്ടാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
ശമ്പളം നല്കുന്ന രീതി
എന്തെന്ന്
വ്യക്തമാക്കുമോ ;
(സി)
പി.ടി.എ
കള്‍ നിയമിക്കുന്ന
കമ്പ്യൂട്ടര്‍
അദ്ധ്യാപകര്‍ക്ക്
ശമ്പളം നല്‍കുന്നത്
ആരാണ്;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
സ്കൂളുകളെ ഹെെടെക്ക്
ആക്കി മാറ്റുന്ന
വിദ്യാഭ്യാസ
വകുപ്പിന്റെ പദ്ധതി
മുന്നോട്ടുപോകുന്ന
അവസരത്തില്‍
സ്കൂളുകളില്‍ എെടി
പഠിപ്പിക്കുവാന്‍
അദ്ധ്യാപകരില്ലെന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ;
(ഇ)
എെ
ടി അദ്ധ്യാപക
തസ്തികകളുടെ
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
പാര്‍ട്ട്ടൈം
ഭാഷാധ്യാപക തസ്തിക:
സ്പഷ്ടീകരണ ഉത്തരവ്
ഇറക്കുന്നതിന് നടപടി
6695.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1979
ന് മുന്‍പ്
പ്രവര്‍ത്തനമാരംഭിച്ച
എയ്ഡഡ് സ്കൂളിലെ 2016
-2017 വരെ പാര്‍ട്ട്
ടൈമായിരുന്ന ഭാഷാ
അദ്ധ്യാപക തസ്തിക 2017
-2018 ല്‍ ഫുൾടൈം
ആയപ്പോള്‍ ഈ സ്കൂളില്‍
വേറെ ഭാഷാ അദ്ധ്യാപക
തസ്തിക ഇല്ലാത്ത
സ്ഥിതിക്ക് ഈ പ്രമോഷന്
തസ്തിക അധിക തസ്തികയായി
കണക്കാക്കേണ്ടതുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഒരു
സ്പഷ്ടീകരണ ഉത്തരവ്
ഇറക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസവകുപ്പ്
ഡയറക്ടറേറ്റിലെ
ഉദ്യോഗസ്ഥരുടെ അധികാരപരിധി
6696.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
വകുപ്പ് ഡയറക്ടറേറ്റിലെ
ഉദ്യോഗസ്ഥരുടെ അധികാരം
സംബന്ധിച്ച് ഏതെങ്കിലും
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉന്നത ഉദ്യോഗസ്ഥരുടെ
ചുമതലകള്‍ സംബന്ധിച്ച
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(സി)
ഇവരുടെ
അധികാരം സംബന്ധിച്ച്
ഹെെക്കോടതിയോ
അഡ്മിനിസ്ട്രേറ്റീവ്
ട്രെെബ്യൂണലോ
എന്തെങ്കിലും നിരീക്ഷണം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കോടതികള്‍
ഇത്തരത്തില്‍ നിരീക്ഷണം
നടത്തിയതിനെതിരെ
അപ്പീലുകള്‍ ഫയല്‍
ചെയ്തിട്ടുണ്ടോ;
അപ്പീല്‍ ഫയലില്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഉദ്യോഗസ്ഥര്‍ക്കെതിരെ
അച്ചടക്കനടപടി
സ്വീകരിക്കുവാന്‍
വിദ്യാഭ്യാസ അഡീഷണല്‍
ഡയറക്ടര്‍ക്ക്
അവകാശമില്ലെന്ന
നിരീക്ഷണം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
ഇത്തരത്തില്‍
അച്ചടക്ക നടപടി
സ്വീകരിക്കുവാന്‍
അഡീഷണല്‍ ഡയറക്ടര്‍ക്ക്
അധികാരം ഇല്ലെങ്കില്‍
ആയത് വകുപ്പിന്റെ
കാര്യക്ഷമതയെ
ബാധിക്കുമെന്ന കാര്യം
പരിശോധിക്കുമോ;
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
ഹയര്‍
സെക്കണ്ടറി വിദ്യാഭ്യാസ
വകുപ്പില്‍ പുതിയ തസ്തിക
സൃഷ്ടിക്കല്‍
6697.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ ഹയര്‍
സെക്കണ്ടറി വിദ്യാഭ്യാസ
മേഖലയില്‍ 2014 - 15,
2015 - 16
വര്‍ഷങ്ങളില്‍
പുതിയതായി സ്കൂളുകളും
ബാച്ചുകളും അനുവദിച്ച
ഇടങ്ങളില്‍ അധ്യാപക
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഏതൊക്കെ വിഷയത്തിന്
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
ഇനം തിരിച്ച്
കണക്കുകള്‍
വ്യക്തമാക്കാമോ;
അധ്യാപക തസ്തിക
സൃഷ്ടിച്ചിട്ടില്ലായെങ്കില്
അധ്യാപക തസ്തിക
സൃഷ്ടിച്ച് 2018 - 19
അധ്യയന വര്‍ഷത്തിന്റെ
തുടക്കത്തില്‍ അധ്യാപക
നിയമനം നടത്തുമോ;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍ ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ ഹിന്ദി
ജൂനിയര്‍ അധ്യാപക
തസ്തിക ഇല്ലാത്ത
സ്കൂളുകള്‍ ഏതൊക്കെ
എന്ന് വിശദമാക്കാമോ;
ഇൗ സ്കൂളുകളില്‍ ഉള്ള
മലയാളം അധ്യാപക
തസ്തികയുടെ വിവരം
ലഭ്യമാക്കാമോ; ഇൗ
സ്കൂളുകളില്‍ ഹിന്ദി
അധ്യാപക തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
ഹയര്‍ സെക്കണ്ടറി
സ്കൂളുകളിലും ഇംഗ്ലീഷ്
മുഖ്യ
ഭാഷയാക്കിയിരിക്കുന്നത്
പോലെ ദേശീയ ഭാഷയായ
ഹിന്ദിയും മുഖ്യ
ഭാഷയായി
പഠിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഹയര്‍ സെക്കണ്ടറി
മേഖലയില്‍ ഏക ജാലക
സംവിധാനം വഴി ഉപ
ഭാഷകള്‍
തെരഞ്ഞെടുക്കുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(ഡി)
2014
- 15, 2015 - 16 വര്‍ഷം
പുതുതായി ആരംഭിച്ച
സര്‍ക്കാര്‍
സ്കൂളുകളിലും
ബാച്ചുകളിലും ഹിന്ദി
ജൂനിയര്‍ അധ്യാപക
തസ്തിക
സൃഷ്ടിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടോ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെയും
ധനവകുപ്പിന്റെയും
പരിഗണനയിലുണ്ടോ; 2018
-19 അധ്യയന
വര്‍ഷത്തിന്റെ
തുടക്കത്തില്‍ തന്നെ
അധ്യാപക തസ്തിക
സൃഷ്ടിച്ച് നിയമനം
നടത്തുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളില്‍
ലെെബ്രേറിയന്‍ തസ്തിക
6698.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍
ലെെബ്രേറിയന്‍ തസ്തിക
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ലെെബ്രേറിയന്‍
തസ്തിക
അനുവദിച്ചിട്ടുള്ള
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ ലെെബ്രറി
സയന്‍സ് കോഴ്സ്
വിജയിച്ചിട്ടുള്ളവരാണോ
പ്രസ്തുത തസ്തികയില്‍
നിയമിതരായിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
വിദ്യാര്‍ത്ഥികളുടെ
അക്കാഡമിക് നിലവാരം
ഉയര്‍ത്തുന്നതിന്
ലെെബ്രറികളില്
നിന്നുള്ള വിവരശേഖരണം
ആവശ്യമാണെന്ന
നിലയ്ക്ക്, എല്ലാ ഹയര്‍
സെക്കണ്ടറി
സ്കൂളുകളിലും
ലെെബ്രേറിയന്‍ തസ്തിക
സൃഷ്ടിച്ച് യോഗ്യരായവരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പൊതുവിദ്യാലയങ്ങളില്‍
കായിക അദ്ധ്യാപക തസ്തിക
സൃഷ്ടിക്കുന്നതിന് നടപടി
6699.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
പലതിലും കായിക
അദ്ധ്യാപക തസ്തികകള്‍
ഇല്ലാതെപോയത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
കായിക സംസ്കാരം തിരികെ
കൊണ്ടുവരാനും
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കൂള്‍ തലം മുതല്‍
പരിശീലനം ലഭിക്കാനും
കഴിയും വിധം,
കുട്ടികളുടെ എണ്ണം
പരിഗണിക്കാതെ എല്ലാ
സ്കൂളുകളിലും കായിക
അദ്ധ്യാപക തസ്തിക
സൃഷ്ടിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പൊതുവിദ്യാലയങ്ങളില്‍
സ്പെഷ്യലിസ്റ്റ് അദ്ധ്യാപക
തസ്കിക
6700.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍ വന്നതിനു
ശേഷം സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപക തസ്കികകളില്‍
നിയമനം
നടത്തിയിട്ടുണ്ടോ; എത്ര
പേര്‍ക്കാണ് നിയമനം
ലഭിച്ചിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
ഇവര്‍ക്ക്
നിശ്ചയിച്ചിരുന്ന
യോഗ്യത
എന്തൊക്കെയെന്നും
പ്രതിമാസ വേതനമായി എത്ര
രൂപയാണ് ഇവര്‍ക്ക്
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
പൊതു
വിദ്യാലയങ്ങളില്‍
നേരത്തേ ഉണ്ടായിരുന്ന
സംഗീതം,
ക്രാഫ്റ്റ്,കായികം
എന്നീ വിഭാഗങ്ങളിലെ
അദ്ധ്യാപക തസ്തികകള്‍
നിര്‍ത്തലാക്കിയതിന്റെ
കാരണം എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
എല്ലാ
ക്ലാസുകളിലും
സ്പെഷ്യല്‍ വിഷയങ്ങള്‍
പാഠ്യപദ്ധതിയുടെ
ഭാഗമാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
അങ്ങനെയെങ്കില്‍
ഈ സ്കൂളുകളില്‍
സ്പെഷ്യല്‍ അദ്ധ്യാപക
തസ്തികകള്‍ കൂടി
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
റൂസ ഫണ്ട് നല്‍കുന്നതിനുള്ള
മാനദണ്ഡം
6701.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
രംഗത്തെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായുള്ള രണ്ടാം ഘട്ട
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
മുന്‍
വര്‍ഷങ്ങളില്‍ നിന്നും
വ്യത്യസ്തമായി റൂസ
ഫണ്ടുകള്‍
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഉയര്‍ന്ന
നാക് അക്രഡിറ്റേഷനും
ഉയര്‍ന്ന പോയിന്റും
ഉള്ള സ്ഥാപനങ്ങള്‍ക്ക്
കൂടുതല്‍ ഫണ്ട്
ലഭിക്കുന്നതിന്
സാധ്യതയുണ്ടായിട്ടുണ്ടോ;
(ഡി)
കേന്ദ്രം
റൂസ ഫണ്ട് കൂടുതല്‍
സ്വയംഭരണ
കോളേജുകള്‍ക്ക്
നല്‍കുന്നതിന്
തീരുമാനിച്ച
സാഹചര്യത്തില്‍
ഇതിനോടുള്ള സംസ്ഥാന
പ്രതികരണമെന്താണ്?
പ്രീ
പ്രെെമറി സ്കൂളുകളിലെ
അധ്യാപകര്‍ക്കും
ആയമാര്‍ക്കുമുള്ള
ആനുകൂല്യങ്ങള്‍
6702.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാലയങ്ങളോടനുബന്ധിച്ച്
പ്രവര്‍ത്തിക്കുന്ന
പ്രീ പ്രെെമറി
സ്കൂളുകളിലെ
അധ്യാപകര്‍ക്കും
ആയമാര്‍ക്കും
എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
ഇവര്‍ക്ക്
പ്രസവാവധി
അനുവദിച്ചിട്ടുണ്ടോ;
പ്രസ്തുത കാലത്ത്
ഇവര്‍ക്ക് ശമ്പളം
നല്കുന്നുണ്ടോ;
വിശദീകരിക്കാമോ;
(സി)
ഇവിടെ
ഏകീകൃതമായ പാഠ്യ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
കാലോചിതമായ
ട്രെയിനിംഗ്
അധ്യാപകര്‍ക്ക് നല്കി
വരുന്നുണ്ടോ;വ്യക്തമാക്കുമോ?
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ സ്ക്കൂളുകള്‍
6703.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
സ്ക്കൂളുകള്‍
ഏതൊക്കെയെന്ന് ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
നല്‍കാമോ?
എയ്ഡഡ്
അധ്യാപക നിയമന അംഗീകാരവും
തസ്തിക നഷ്ടപ്പെട്ടവരുടെ
പുനര്‍ വിന്യാസവും
6704.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12,
2014-15 അധ്യയന
വര്‍ഷത്തിനിടയില്‍ അധിക
തസ്തികയില്‍ നിയമിച്ച്
നിയമന അംഗീകാരം ലഭിച്ച
എയ്ഡഡ് അദ്ധ്യാപകരുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
2015-2016
അധ്യയന വര്‍ഷത്തില്‍
നടത്തിയ തസ്തിക
നിര്‍ണയത്തില്‍
കുട്ടികളുടെ കുറവ്
കാരണം തസ്തിക
നഷ്ടപ്പെട്ട്
പുനര്‍വിന്യാസം
ലഭിക്കാത്ത എയ്ഡഡ്
അധ്യാപകരുടെ എണ്ണം
എത്ര; സംരക്ഷണ
ആനുകൂല്യത്തിലൂടെ
പുനര്‍വിന്യാസം ലഭിച്ച
എയ്ഡഡ് അധ്യാപകരുടെ
എണ്ണം എത്ര;
വിശദമാക്കാമോ ?
ജില്ലാതല
അദ്ധ്യാപക പരിശീലന
കേന്ദ്രങ്ങളിലേക്കുളള നിയമനം
6705.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാതല
അദ്ധ്യാപക പരിശീലന
കേന്ദ്രങ്ങളിലേക്കുളള
(ഡയറ്റ്) നിയമനത്തിനായി
പുതുക്കിയ ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഈ
ചട്ടങ്ങള്‍ പി.എസ്.സി.
യെ
അറിയിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
ഈ
കേന്ദ്രങ്ങളിലെ
നിയമനങ്ങള്‍ക്ക്
ഡെപ്യൂട്ടേഷന്
വ്യവസ്ഥകള്‍ ഒഴിവാക്കി
നേരിട്ടു നിയമനം
നല്കാന് അടിയന്തിര
നടപടി സ്വീകരിക്കാമോ;
വ്യക്തമാക്കാമോ?
ജൂനിയര്‍
റെഡ്ക്രോസ് സി ലെവല്‍ പരീക്ഷ
6706.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
അദ്ധ്യയന വര്‍ഷത്തെ
ജൂനിയര്‍ റെഡ്ക്രോസ് സി
ലെവല്‍ പരീക്ഷയുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
തരത്തിലുള്ള കോടതി
പരാമര്‍ശമോ സ്റ്റേയോ
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അത്
നീക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്കോളര്‍ഷിപ്പില്‍ തട്ടിപ്പ്
6707.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേന്ദ്ര മാനവവിഭവശേഷി
മന്ത്രാലയം മുഖേന
ലഭ്യമാക്കുന്ന
ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
ഉന്നതവിദ്യാഭ്യാസ
സ്കോളര്‍ഷിപ്പില്‍
തട്ടിപ്പ് നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങളിലാണ്
തട്ടിപ്പ്
നടന്നിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തട്ടിപ്പ്
നടത്തിയവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഭാഷാധ്യാപക
തസ്തിക : സ്പഷ്ടീകരണം
പുറപ്പെടുവിക്കുന്നതിന് നടപടി
6708.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളിലെ 2016-17
വര്‍ഷത്തെ പാര്‍ട്ട്
ടൈം ഭാഷാദ്ധ്യാപക
തസ്തികയ്ക്ക് 2017-18
വര്‍ഷം പീരിയഡുകള്‍
കൂട്ടിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഈ തസ്തിക ഫുള്‍ടൈം
തസ്തികയായി മാറിയോ
എന്ന് വ്യക്തമാക്കാമോ;
(സി)
1979നു
മുമ്പ് പ്രസ്തുത
തസ്തികയുള്ള സ്കൂളില്‍
വേറെ ഭാഷാധ്യാപക തസ്തിക
ഇല്ലാത്ത സ്ഥിതിക്ക് ഈ
പ്രമോഷന് തസ്തിക അധിക
തസ്തികയായി
കണക്കാക്കേണ്ടതുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഒരു
സ്പഷ്ടീകരണം
പുറപ്പെടുവിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി
6709.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി അനുവദിച്ച്
പുറത്തിറക്കിയ ഉത്തരവ്
ഇതുവരെ
പ്രാവര്‍ത്തികമാക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്യാബിനറ്റ്
സബ് കമ്മിറ്റിയുടെ ഇതു
സംബന്ധിച്ചുള്ള
തീരുമാനം എന്താണെന്ന്
അറിയിക്കാമോ;
(സി)
100
കുട്ടികളിലധികം
പഠിക്കുന്ന സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി അനുവദിച്ച്
നല്കുന്ന കാര്യം
അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
പാഠപുസ്തകം
മലയാളത്തിലാക്കുന്നത്
കുട്ടികളെ
ദുര്‍ബ്ബലപ്പെടുത്തുമെന്ന്
ആശങ്ക
6710.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
പ്രവേശനത്തിനുള്ള
നീറ്റ് പരീക്ഷ
മലയാളത്തില്‍ കൂടി
എഴുതുവാന്‍ ഭാവിയില്‍
അനുവാദം ലഭിക്കുമെന്ന
പ്രതീക്ഷയില്‍ ഹയര്‍
സെക്കണ്ടറി
പാഠപുസ്തകങ്ങള്‍
മലയാളത്തിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
വിഷയങ്ങളിലുള്ള
പാഠപുസ്തകങ്ങളാണ്
ആദ്യഘട്ടത്തില്‍
മലയാളത്തിലാക്കുന്നത്;
(സി)
പുസ്തകം
മലയാളത്തിലാക്കുന്നത്
ഹയര്‍സെക്കണ്ടറി മേഖലയെ
എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ദേശീയ
പരീക്ഷകളില്‍
കാര്യക്ഷമമായി
മത്സരിക്കുവാന്‍
കഴിയാത്ത വിധം ഈ
തീരുമാനം കുട്ടികളെ
ദുര്ബ്ബലപ്പെടുത്തുമെന്ന
ആശങ്ക
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നത്?
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ് സഹായപദ്ധതി
6711.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
സഹായപദ്ധതി ഭൂരിഭാഗം
പേര്‍ക്കും
പ്രയോജനപ്പെടുന്നില്ല
എന്ന പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മെരിറ്റുവഴി
അഡ്മിഷന്
ലഭിച്ചവര്‍ക്കു
മാത്രമായി ഈ പദ്ധതി
പരിമിതപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എസ്.ബി.റ്റി.
എസ്.ബി.ഐ ലയനം
നടന്നതിനാല്‍
എസ്.ബി.റ്റി. യില്‍
നിന്നും വായ്പ
എടുത്തവര്‍ക്ക് ഈ
പദ്ധതി പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതില്‍
ബുദ്ധിമുട്ട്
അനുഭവിക്കുന്നതായ പരാതി
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വിദ്യാഭ്യാസ
വായ്പ
എടുത്തവര്‍ക്കെല്ലാം
പ്രയോജകരമായ രീതിയില്‍
ഈ പദ്ധതി
നടപ്പിലാക്കാന്‍
വിദ്യാഭ്യാസ വകുപ്പ്
നിർദ്ദേശം വയ്ക്കുമോ ?
സര്‍ക്കാര്‍
സ്കൂളുകളില്‍ അംഗന്‍വാടികളും
പ്രീപ്രൈമറി സ്കൂളും
6712.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
സ്കൂളുകളില്‍
അംഗന്‍വാടികളും
പ്രീപ്രൈമറി സ്കൂളും
ഒറ്റ കോമ്പൗണ്ടില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ജില്ലതിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
രണ്ട്
സ്ഥാപനങ്ങളിലും
നടക്കുന്ന പഠനരീതി,
സിലബസ്സ് എന്നിവ
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
സര്‍ക്കാര്‍
സ്കൂളുകളില്‍ രണ്ട്
രീതിയിലുള്ള പഠനരീതി
നിലനിൽക്കുന്നത്
സര്‍ക്കാര്‍
പരിശോധിക്കുമോ;
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
രണ്ട്
സ്ഥാപനങ്ങളിലെയും
പഠനരീതി ,അദ്ധ്യാപന
രീതി എന്നിവ
പരിശോധിക്കുന്നത്
ആരാണ്; വിശദാംശം
വ്യക്തമാക്കുമോ?
പ്രീപ്രെെമറി
സ്കൂളുകളിലെ
അദ്ധ്യാപകര്‍ക്കും
ആയമാര്‍ക്കും ഓണറേറിയം
6713.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
രക്ഷാകര്‍തൃ സമിതികളുടെ
നിയന്ത്രണത്തില്‍
സര്‍ക്കാര്‍
സ്കൂളുകളോടനുബന്ധിച്ച്
പ്രവര്‍ത്തിച്ചു വരുന്ന
പ്രീപ്രെെമറി
സ്കൂളുകളിലെ
അദ്ധ്യാപകര്‍ക്കും
ആയമാര്‍ക്കും ഓണറേറിയം
നല്കി വരുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതു തീയതി വരെ
ജോലിയില്‍
പ്രവേശിച്ചവര്‍ക്കാണ്
ഇൗ ആനുകൂല്യം നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നാല്
ഡിവിഷനുകളുള്ള
പ്രീ-പ്രെെമറി
സ്കൂളുകളില്‍ മൂന്ന്
അദ്ധ്യാപികമാര്‍ക്കും
ഒരു ആയക്കും മാത്രം
ഓണറേറിയം നല്‍കുകയും
ഒരാള്‍ക്ക് മാത്രം
നല്‍കാതിരിക്കുകയും
ചെയ്യുന്ന സാഹചര്യം
നിലവിലുണ്ടോ;
(ഡി)
ജോലിയില്‍
പ്രവേശിച്ച തീയതി
വെെകിപ്പോയി എന്ന
കാരണത്താല്‍ അര്‍ഹമായ
ആനുകൂല്യം
നിഷേധിക്കപ്പെടുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇത്തരം
കേസുകളില്‍ മാനുഷിക
പരിഗണന നൽകി ആനുകൂല്യം
ലഭ്യമാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
ഡയറ്റുകളില്‍
അദ്ധ്യാപകരുടെ ഒഴിവുകള്‍
6714.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിനു കീഴിലുള്ള
ഡയറ്റുകളില്‍
അദ്ധ്യാപകരുടെ
ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
ഡയറ്റിലെ
അദ്ധ്യാപകരെ
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട സ്പെഷ്യല്‍
റൂളില്‍ എന്തെങ്കിലും
ഭേദഗതി വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ചാലക്കുടിയിലെ
മേഖല സയന്‍സ് ആന്റ് ടെക്നോളജി
മ്യൂസിയം
6715.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സയന്‍സ്
ആന്റ് ടെക്നോളജി
മ്യൂസിയത്തിന്റെ
ചാലക്കുടിയിലെ മേഖല
ശാസ്ത്രകേന്ദ്രത്തിലെ
ഗ്യാലറിക്കായി
എക്സിബിറ്റുകള്‍
നിര്‍മ്മിക്കുന്നതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
അതില്‍ നാളിതവരെ എത്ര
തുക ചെലവഴിച്ചുവെന്നും
ഓരോ എക്സിബിറ്റും
നിര്‍മ്മിക്കുന്നതിനായി
എത്ര തുകയാണ്
നിശ്ചയിച്ചതെന്നും
ഇതുവരെ എത്ര
എക്സിബിറ്റുകള്‍
നിര്‍മ്മിച്ചുവെന്നും
ഇനിയും എത്ര എണ്ണം
പൂര്‍ത്തീകരിക്കാനുണ്ടെന്നുമുള്ള
വിശദവിവരങ്ങള്‍
നല്‍കാമോ ?
കായികാധ്യാപകരെ
ജില്ലാ
കോ-ഓര്‍ഡിനേറ്റര്‍മാരായി
നിയമിക്കല്‍
6716.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാതല
സ്കൂള്‍ കായിക
മത്സരങ്ങള്‍ സുഗമമായി
നടത്തുന്നതിനുവേണ്ടി
കായികാധ്യാപകരെ ജില്ലാ
കോ-ഓര്‍ഡിനേറ്റര്‍മാരായി
നിയമിക്കാറുണ്ടോ;
എങ്കില്‍ അതിന്റെ
മാനദണ്ഡം എന്താണ്;
(ബി)
ഇത്തരത്തില്‍
എല്ലാ ജില്ലകളിലും
കോ-ഓര്‍ഡിനേറ്റര്‍മാര്‍
നിലവിലുണ്ടോ; കാലാവധി
കഴിഞ്ഞ
കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക്
പകരം പുതിയ
കോ-ഓര്‍ഡിനേറ്റര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
അംഗീകാരമില്ലാത്ത
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
6717.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതൊക്കെ
വിദ്യാഭ്യാസ
സ്ഥാപനങ്ങളാണ്
അംഗീകാരമില്ലാതെ
സംസ്ഥാനത്ത് ഇപ്പോഴും
തുടര്‍ന്നു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
സ്ഥാപനങ്ങള്‍ക്ക്
എപ്പോള്‍ സ്റ്റോപ്പ്
മെമ്മോ നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സംയോജിത
ബിരുദ-ബി.എഡ്. കോഴ്സുകള്‍
6718.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാലുവര്‍ഷ സംയോജിത
ബിരുദ-ബി.എഡ്.
കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ സാധ്യതകള്‍
പഠിക്കുന്നതിന് ആരെയാണ്
നിയോഗിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
അടുത്ത
വിദ്യാഭ്യാസ വര്‍ഷം
മുതല്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
D.L.Ed
കോഴ്സ് B.Ed കോഴ്സിന്
തുല്യമാക്കാന്‍ നടപടി
6719.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
D.L.Ed
കോഴ്സ് B.Edന്
തുല്യമാക്കി
ഉത്തരവുണ്ടോ; എങ്കില്‍
എപ്പോഴാണ് ഉത്തരവ്
ഇറക്കിയിരുന്നത് ;
വ്യക്തമാക്കാമോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഈ
ഉത്തരവ്
പിന്‍വലിച്ചിട്ടുണ്ടോ;
എങ്കിൽ ഏത് ഉത്തരവിലൂടെ
എപ്പോഴാണ്
പിന്‍വലിച്ചത് ;
വ്യക്തമാക്കാമോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
D.L.Ed
കോഴ്സ് B.Edന്
തുല്യമാക്കിയ ഉത്തരവ്
പിന്‍വലിക്കാനുള്ള
കാരണമെന്തെന്നും അത്
കൊണ്ടുള്ള
നേട്ടങ്ങളെന്തെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
ഉത്തരവ് പിന്‍വലിച്ചത്
കൊണ്ട് നിയമനം കാത്ത്
കഴിയുന്ന നൂറുകണക്കിന്
ഉദ്യോഗാര്‍ത്ഥികള്‍
ആശങ്കയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
കേരളത്തില്‍
ഒഴിഞ്ഞുകിടക്കുന്ന
നാനൂറോളം അദ്ധ്യാപക
തസ്തികകളില്‍ നിയമനം
നല്കാന് കഴിയാത്തത്
D.L.Ed കോഴ്സ് B.Edനു
തുല്യമാക്കിയ നടപടി
റദ്ദ് ചെയ്തത്
കൊണ്ടാണോ; വിശദാംശം
വ്യക്തമാക്കാമോ?
രാഷ്ട്രീയ
ഉച്ചതാര്‍ ശിക്ഷാ അഭിയാന്
6720.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
ഉന്നതവിദ്യാഭ്യാസ
പദ്ധതിയായ രാഷ്ട്രീയ
ഉച്ചതാര്‍ ശിക്ഷാ
അഭിയാനില്‍ നിന്നും
സഹായധനം ലഭിക്കുന്ന
പദ്ധതികള്‍ക്ക് രൂപം
കൊടുത്തിട്ടുണ്ടോ;
(ബി)
ഈ
പദ്ധതികള്‍ കേന്ദ്ര
സര്‍ക്കാരിന്റെ
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
മലപ്പുറം
ഗവണ്മെന്റ് വനിതാ കോളേജില്‍
തസ്തികകള്‍ സൃഷ്ടിക്കുന്നതിന്
നടപടി
6721.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ഗവണ്മെന്റ് വനിതാ
കോളേജ്
അധ്യാപക-അനധ്യാപക
തസ്തികകള്‍
സൃഷ്ടിക്കുന്ന
നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
പ്രസ്തുത ഫയലില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
അധ്യയനം
ആരംഭിക്കാത്ത
കോളേജുകളില്‍പോലും
തസ്തികകള്‍
സൃഷ്ടിച്ചിട്ടും
അധ്യായനം ആരംഭിച്ച് 3
വര്‍ഷം
പിന്നിട്ടിട്ടുള്ള
മലപ്പുറം ഗവണ്മെന്റ്
വനിതാ കോളേജില്‍
പ്രിന്‍സിപ്പല്‍ തസ്തിക
ഉള്‍പ്പെടെ
അധ്യാപക-അനധ്യാപക
തസ്തികകള്‍
സൃഷ്ടിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പ്രിന്‍സിപ്പല്‍
ഉള്‍പ്പെടെ മിനിമം
വേണ്ട അധ്യാപക-അനധ്യാപക
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
യു.ജി.സി ആറാം ശമ്പള
പരിഷ്കരണം
6722.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006
ലെ യു.ജി.സി ആറാം ശമ്പള
പരിഷ്കരണം 28-3-2010ന്
കേരളത്തില്‍
നടപ്പിലാക്കി
ഉത്തരവിറങ്ങിയെങ്കിലും
2006 മുതല്‍ പ്രമോഷന്,
പ്ലേസ്മെന്റ് എന്നിവ
നല്കുന്നതിനു വേണ്ടി
യു.ജി.സി. യുടെ
റെഗുലേഷനുകൾ അതേപടി
പിന്തുടരാനോ അതിന്റെ
അടിസ്ഥാനത്തില്‍
സ്പെഷ്യല്‍ റൂള്‍സ്
ഉണ്ടാക്കാനോ
വിദ്യാഭ്യാസ വകുപ്പ്
തയ്യാറായിട്ടില്ല
എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇക്കാരണത്താല്‍
2010 മാര്ച്ചിനു്ശേഷം
കേരളത്തിലെ ഗവണ്മെന്റ്
കോളേജ് അധ്യാപകര്‍ക്ക്
യാതൊരുവിധ
സ്ഥാനക്കയറ്റവും
ലഭിച്ചിട്ടില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരളത്തിലെ
ഗവണ്മെന്റ് കോളേജ്
അധ്യാപകര്‍ കഴിഞ്ഞ
എട്ട് വര്‍ഷമായി
അനുഭവിക്കുന്ന ഈ
വിവേചനത്തിനും
അവഗണനയ്ക്കും പ്രതിവിധി
എന്തെന്നറിയിക്കാമോ;
(ഡി)
സര്‍വ്വകലാശാലാ
അധ്യാപകര്‍ക്കും
പ്രൈവറ്റ്
കോളേജധ്യാപകര്‍ക്കും
പ്രൊമോഷന്
സാധ്യമാവുന്ന
ഉത്തരവുകള്‍ അതതു
സര്‍വ്വകാലാശാലകള്‍
മുമ്പേ ഇറക്കിയിട്ടുള്ള
സാഹചര്യത്തില്‍ ഒരേ
യോഗ്യതയുള്ള
അധ്യാപകര്‍ക്കിടയില്‍
ശമ്പളക്കാര്യത്തില്‍
വന്‍
വ്യത്യാസമുണ്ടാവുന്നു
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സര്‍ക്കാര്‍ കോളേജ്
അദ്ധ്യാപകര്‍ക്ക്
വന്നിട്ടുള്ള നഷ്ടം
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
എയ്ഡഡ്
കോളേജുകളിലെ ഗസ്റ്റ്
അധ്യാപകരുടെ വേതനവിതരണം
6723.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് കോളേജുകളിലെ
ദിവസവേതനക്കാരായ
ഗസ്റ്റ് അധ്യാപകര്‍ക്ക്
ഒരു വര്‍ഷത്തോളമായി
ശമ്പളം ലഭിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
വേതനം നല്കുന്ന ട്രഷറി
ഹെഡ് ഓഫ് അക്കൗണ്ട് ഈ
സാമ്പത്തികവര്‍ഷം
മാറ്റിയതിനെ തുടര്‍ന്ന്
ഗസ്റ്റ് അധ്യാപകരുടെ
ശമ്പളം ട്രഷറി
അധികൃതര്‍ മടക്കുന്നതു
മൂലമുളള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ വിഷയത്തിലെ സാങ്കേതിക
പ്രശ്നങ്ങള്‍
പരിഹരിച്ച് ഇവര്‍ക്ക്
അടിയന്തരമായി വേതനം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
എയ്ഡഡ്
കോളേജുകളിലെ അധ്യാപകരുടെ
ആനുകൂല്യങ്ങള്‍
6724.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എയ്ഡഡ് കോളേജുകളില്‍
പഠിപ്പിക്കുന്ന
പെര്‍മനന്റ്, പാര്‍ട്ട്
ടെെം, ലോ, ജേര്‍ണലിസം
അധ്യാപകര്‍ക്ക്
21.12.1999-ലെ ഉത്തരവ്
GO(P) No. 171/99 H.
Edn. നമ്പര്‍
പ്രകാരമുള്ള
ആനുകൂല്യത്തിന്
അര്‍ഹതയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ബഹു.
ഹെെക്കോടതിയുടെ
27.10.2017 ലെ
ഡബ്ല്യു.പി.സി. നമ്പര്‍
20430/07 കേസിലെ
ഉത്തരവ്
നടപ്പിലാക്കുന്നതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ?
സ്വാശ്രയ
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
പരിമിതമായ ശമ്പളവും
ആനുകൂല്യങ്ങളും
6725.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വാശ്രയ വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
ഭൂരിപക്ഷവും അധ്യാപകര്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
പരിമിതമായ ശമ്പളവും
ആനുകൂല്യങ്ങളും
നല്കുന്ന വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
സ്ഥാപനങ്ങളുടെ
മേധാവികള്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
കോളേജുകളില്‍ ഒഴിവുള്ള
അദ്ധ്യാപക തസ്തികകൾ
6726.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
കോളേജുകളില്‍ അദ്ധ്യാപക
തസ്തികള്‍,
പ്രിന്‍സിപ്പൽ
തസ്തികള്‍,
കോളേജിയേറ്റ്
വിദ്യാഭ്യാസ വകുപ്പിൽ
ഡെപ്യൂട്ടി
ഡയറക്ടര്‍മാര്‍,
അഡീഷണല്‍ ഡയറക്ടര്‍
എന്നിവരുടെ എത്ര
തസ്തികള്‍ ഒഴിഞ്ഞ്
കിടക്കുന്നു;
അറിയിക്കുമോ;
(ബി)
എയ്ഡഡ്
കോളേജുകളില്‍
നിലവിലുള്ള അദ്ധ്യാപക,
പ്രിന്‍സിപ്പൽ
തസ്തികളുടെ വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(സി)
ഒഴിവുള്ള
തസ്തികളിലേക്ക് നിയമനം
നടത്താൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കോളേജുകളില്‍
മലയാളം അധ്യാപക തസ്തികകള്‍
6727.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്തെ
ഗവണ്മെന്റ് ആര്‍ട്സ്
ആൻഡ് സയന്‍സ്
കോളേജുകളില്‍ എത്ര
മലയാളം അധ്യാപക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഗവണ്മെന്റ്
കോളേജുകളില്‍ മലയാളം
അദ്ധ്യാപകരുടെ എത്ര
തസ്തികകള്‍ പുതുതായി
സൃഷ്ടിക്കാനുണ്ട് എന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കൊളീജിയേറ്റ്
എഡ്യൂക്കേഷന്‍
ഡിപ്പാര്‍ട്ട്മെന്റില്‍
മലയാളം അദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിക്കാന്‍
എത്തിയിട്ടുള്ള
പ്രൊപ്പോസലുകളില്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
(ഡി)
കോമണ്‍
കോഴ്സ് /സിംഗിള്‍
കോഴ്സ്/സെക്കന്റ്
ലാംഗ്വേജ് ആയി മാത്രം
മലയാളം പഠിപ്പിക്കുന്ന
കേരളത്തിലെ ഗവണ്മെന്റ്
കോളേജുകളില്‍ 9 മുതല്‍
15 വരെ മണിക്കൂറുകള്‍
ആഴ്ചയില്‍ ജോലിഭാരമുള്ള
തസ്തികകള്‍ സ്ഥിരം
തസ്തികകളായി
സൃഷ്ടിക്കുവാന്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഇ)
മലയാള
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിക്കാനുള്ള എത്ര
പ്രൊപ്പോസലുകള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ട്; ഇത്തരം
എത്ര പ്രൊപ്പോസലുകള്‍
ധനകാര്യ വകുപ്പ്
നിരസിച്ചിട്ടുണ്ടെന്നും
നിരസിക്കാനുള്ള കാരണവും
വിശദമാക്കാമോ?
ഗവ.
കോളേജ് പെരിങ്ങോം
6728.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം
ഗവ. കോളേജിന്‍െറ
കിഫ്ബിവഴിയുള്ള കെട്ടിട
നിര്‍മ്മാണത്തിന്
ഭരണാനുമതി നല്കുന്ന
നടപടികള്‍
ഏതുവരെയായെന്നു
വിശദമാക്കാമോ;
(ബി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
എപ്പോള്‍ ഭരണാനുമതി
നല്‍കാനാകും എന്ന്
വ്യക്തമാക്കാമോ?
ആര്‍ട്സ്
ആന്റ് സയന്‍സ് കോളേജുകള്‍
ആരംഭിക്കുന്നതിന് നടപടി
6729.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം നിയോജക
മണ്ഡലങ്ങളില്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകള്‍
നിലവിലില്ലായെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിയോജക മണ്ഡലങ്ങളില്‍
സര്‍ക്കാര്‍ മേഖലയില്‍
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദ
വിവരംനല്കുമോ?
നെടുമങ്ങാട്
ഗവണ്മെന്റ് കോളേജിന് പുതിയ
കോഴ്സുകള്‍ അനുവദിക്കാന്‍
നിവേദനം
6730.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നെടുമങ്ങാട്
ഗവണ്മെന്റ് കോളേജിന്
പുതിയ കോഴ്സുകള്‍
അനുവദിക്കണമെന്ന്
അഭ്യര്‍ത്ഥിച്ച്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടി സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
സ്വാശ്രയ
വിദ്യാഭ്യാസ മേഖലയിലെ
പ്രശ്നങ്ങള്‍ പഠിച്ച കമ്മീഷൻ
ശുപാര്‍ശകള്‍
6731.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
വിദ്യാഭ്യാസ മേഖല
നേരിടുന്ന ഗുരുതരമായ
പ്രശ്നങ്ങള്‍ പഠിച്ച്
റിപ്പോര്‍ട്ട് ചെയ്ത
കമ്മീഷന്റെ
ശുപാര്‍ശകള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
ഈ
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തണമെന്ന് കമ്മീഷന്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അക്കാര്യത്തിലുള്ള
നടപടി ഏത്
ഘട്ടത്തിലാണ്;
(സി)
എ.പി.ജെ.
അബ്ദുല്‍ കലാം
സാങ്കേതിക
സര്‍വ്വകലാശാലയിലെ ഭരണ
സമിതിയില്‍
ജനാധിപത്യവല്‍ക്കരണം
നടപ്പിലാക്കിയിതിനെ
തുടര്‍ന്ന് പ്രസ്തുത
സര്‍വ്വകലാശാലയിലെ
ഭരണത്തില്‍
ഉണ്ടായിട്ടുള്ള
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശം
വെളിപ്പെടുത്തുമോ?
കേരള
സര്‍വ്വകലാശാലയില്‍ ലേണിംഗ്
ഡിസബിലിറ്റിയില്‍ എം.ഫില്‍
കോഴ്സ്
6732.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍
ലേണിംഗ്
ഡിസെബിലിറ്റിയില്‍
എം.ഫില്‍ കോഴ്സ്
നടത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍ 2016-ല്‍
പി.ഡബ്ല്യു.ഡി ആക്ട്
പുതുക്കിയതിന്റെ
ഭാഗമായി പഠന
വൈകല്യങ്ങളെ പ്രസ്തുത
ആക്ടില്‍
ഉള്‍പ്പെടുത്തിയതിനാല്‍
ലേണിംഗ്
ഡിസെബിലിറ്റിയില്‍
എം.ഫില്‍
എടുത്തവര്‍ക്ക് ഇത്
മൂലം ജോലി
ചെയ്യുന്നതില്‍ തടസ്സം
ഉണ്ടായിട്ടുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എം.ഫില്‍
ലേണിംഗ് ഡിസെബിലിറ്റി
പാസ്സായവരുടെ സേവനം
പ്രൈമറി തലം മുതലുള്ള
വിദ്യാര്‍ത്ഥികള്‍ക്കും
അവരുടെ
രക്ഷിതാക്കള്‍ക്കും
അദ്ധ്യാപകര്‍ക്കും
ആണെന്നുള്ളതിനാല്‍
സമൂഹത്തിലെ വലിയൊരു
വിഭാഗം ജനങ്ങള്‍ക്ക്
ഇതുമൂലം നഷ്ടപ്പെടുന്ന
സേവനം ഗൗരവമായി കാണുമോ;
(സി)
സൈക്കോളജിക്കല്‍
ലേണിംഗ്
ഡിസെബിലിറ്റിയില്‍
എം.ഫില്‍
കഴിഞ്ഞവര്‍ക്ക്
റീഹാബിലിറ്റേഷന്‍
കൗണ്‍സില്‍ ഓഫ്
ഇന്ത്യയുടെ (ആര്.സി.ഐ)
രജിസ്ട്രേഷന്
ലഭിക്കുന്നതിന് വേണ്ടി
കേരള സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
ഇവര്‍ക്ക്
ആര്.സി.ഐ.
രജിസ്ട്രേഷന്
ലഭിക്കുന്നതിന്
കാലതാമസം
നേരിടുകയാണെങ്കില്‍ ഇത്
പൂര്‍ത്തിയാകുന്നത് വരെ
കേരളത്തില്‍ സ്വകാര്യ
പ്രാക്ടീസ്
നടത്തുന്നതിനും ജോലി
ചെയ്യുന്നതിനും സർക്കാർ
അനുമതി നൽകുമോ ;
വിശദാംശം നല്‍കാമോ?
എയ്ഡഡ്
കോളേജുകളില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് സംവരണം
6733.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
നോണ്‍ മൈനോറിറ്റി
എയ്ഡഡ് കോളേജുകളിൽ
അദ്ധ്യാപക-അനദ്ധ്യാപക
തസ്തികകളില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
റിസര്‍വേഷന്‍
നല്‍കണമെന്ന ഹൈക്കോടതി
സിംഗിള്‍ ബഞ്ചിന്റെ
വിധി ഡിവിഷന് ബെഞ്ച്
സ്റ്റേ ചെയ്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിധിക്കെതിരെ അപ്പീല്‍
നല്‍കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ഖജനാവില്‍ നിന്ന്
ശമ്പളം നല്കി നിയമനം
നടത്തുന്ന തസ്തികകളില്‍
സംവരണം
ഉറപ്പുവരുത്തുന്നതിനായി
കോടതി വിധിക്കെതിരെ
അപ്പീല്‍ നല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ?
അലിഗഡ്
യൂണിവേഴ്സിറ്റി ക്യാമ്പസില്‍
വേനല്‍ക്കാലത്ത് തീപിടുത്തം
6734.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അലിഗഡ്
യൂണിവേഴ്സിറ്റി
ക്യാമ്പസില്‍
വേനല്‍ക്കാലത്ത്
അടിക്കടി
തീപിടുത്തമുണ്ടാകുന്നത്
സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ അടിക്കടി
തീപിടുത്തമുണ്ടാകുന്നത്
പ്രദേശവാസികള്‍ക്ക്
വളരെയേറെ
ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രശ്നം
പരിഹരിക്കുന്നതിന്
വിദ്യാഭ്യാസ വകുപ്പ്
നാളിതുവരെ കെെക്കൊണ്ട
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ; ഇൗ
പ്രശ്നത്തിന്
ശാശ്വതപരിഹാരം
കാണുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്വാശ്രയ
എന്‍ജിനീയറിംഗ് കേളേജുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന് നടപടി
6735.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്വാശ്രയ
എന്‍ജിനീയറിംഗ്
കേളേജുകളാണുള്ളത് എന്ന്
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ; ഈ
കോളേജുകളില്‍ എല്ലാം
കൂടി ആകെ എത്ര
എന്‍ജിനീയറിംഗ്
സീറ്റുകളാണ് ഉള്ളത്;
(ബി)
ഈ
അക്കാദമിക്
വര്‍ഷത്തില്‍ ഇതില്‍
ഒഴിഞ്ഞുകിടക്കുന്ന
സീറ്റുകളുടെ എണ്ണം
എത്രയെന്ന്
വെളിപ്പെടുത്താമോ;
(സി)
കുട്ടികളുടെ
അഭാവം മൂലം
തുടര്‍ച്ചയായി
അഡ്മിഷന് നടക്കാത്ത
കോളേജുകളുടെ
തുടര്പ്രവ്രത്തനം
സംബന്ധിച്ച് എന്തു
തീരുമാനമാണ്
എടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സാങ്കേതിക
സര്‍വ്വകാലാശാല
നടത്തുന്ന
എന്‍ജിനീയറിംഗ്
പരീക്ഷകളില്‍
വിജയശതമാനം വളരെ
കുറവാണെന്ന വിമര്‍ശനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുസംബന്ധിച്ച്
എന്തെങ്കിലും പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
സ്വാശ്രയ
ഏന്‍ജിനീയറിംഗ്
സ്ഥാപനങ്ങളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
പരീക്ഷകളിലെ വിജയ
ശതമാനക്കുറവ്
പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെമിക്കല്‍
എഞ്ചിനീയറിംഗ് ബി.ടെക് കോഴ്സ്
6736.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെമിക്കല്‍
എഞ്ചിനീയറിംഗ് ബി.ടെക്
കോഴ്സ് ഏതൊക്കെ
എഞ്ചിനീയറിംഗ്
കോളേജുകളിലാണ് ഉള്ളത്;
ഈ കോഴ്സിന്റെ
തൊഴില്‍പരമായ
സാധ്യതകള്‍
എന്തെല്ലാമാണ്; ഇത്
സംബന്ധിച്ച് കൂടുതല്‍
വിവരങ്ങള്‍
വിശദമാക്കാമോ; ഈ കോഴ്സ്
കോളേജുകളില്‍
തുടങ്ങുന്നതിന്
അടിസ്ഥാനപരമായി വേണ്ട
സൗകര്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
തിരുവനന്തപുരം
എഞ്ചിനീയറിംഗ്
കോളേജില്‍ (സി. ഇ.
റ്റി) പ്രസ്തുത കോഴ്സ്
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇവിടെ ഈ
കോഴ്സ് ഉടന്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
എഞ്ചിനീയറിംഗ്
കോളേജുകള്‍
6737.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ 10 വര്‍ഷ
കാലയളവില്‍
പ്രവര്‍ത്തിച്ചുവരുന്ന
എഞ്ചിനീയറിംഗ്
കോളേജുകള്‍ എത്ര;
ഓരോന്നിലും പഠനം
നടത്തിയ
വിദ്യാര്‍ത്ഥികള്‍
എത്ര; വര്‍ഷം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കോളേജുകളിലോരോന്നിലും
പഠനം
പൂര്‍ത്തീകരിച്ചവരെയും,
വിജയം കൈവരിച്ചവരെയും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
2017-18
അധ്യയനവര്‍ഷം മറ്റു
വിദ്യാഭ്യാസ
സ്ഥാപനങ്ങളായി മാറ്റം
വരുത്തിയ സ്വകാര്യ
എഞ്ചിനീയറിംഗ്
കോളേജുകളുടെ
(ഗവണ്മെന്റ്
അംഗീകാരമുള്ളവ)
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
സ്വകാര്യ
എഞ്ചിനീയറിംഗ്
കോളേജുകളിൽ
പഠനത്തിനെത്തിയ
വിദ്യാര്‍ത്ഥികള്‍
കോളേജ് മാറുന്നതിനോ /
മറ്റ് കോഴ്സുകളില്‍
ചേരുവാനോ പോകുന്ന
അവസരത്തില്‍ അവര്‍ക്ക്
ടി .സി.
ഉള്‍പ്പെടെയുള്ള
സര്‍ട്ടിഫിക്കറ്റുകള്‍
ലഭ്യമാക്കാതിരിക്കുന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
വിദ്യാര്‍ത്ഥികളുടെ
സര്‍ട്ടിഫിക്കറ്റുകള്‍
തടഞ്ഞുവച്ച്
തുടര്‍വിദ്യാഭ്യാസം
മുടക്കുന്നതും, അമിത
തുക അവരില്‍ നിന്ന്
ഈടാക്കുന്നതുമായ പ്രവണത
അവസാനിപ്പിക്കുവാന്‍
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
എഞ്ചിനീയറിംഗ്
കോളേജുകളില്‍ പ്ലെയ്സ്മെന്റ്
സര്‍വ്വീസ്
6738.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
എഞ്ചിനീയറിംഗ്
കോളേജുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
തൊഴില്‍
ലഭിയ്ക്കുന്നതിന്
വേണ്ടി പ്ലെയ്സ്മെന്റ്
സര്‍വ്വീസ്
ലഭ്യമാകുന്നുണ്ടോ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
എല്ലാ എഞ്ചിനീയറിംഗ്
കോളേജുകളിലും
വിദ്യാര്‍ത്ഥികള്‍ക്ക്
പ്ലെയ്സ്മെന്റ്
സര്‍വ്വീസ്
ലഭ്യമാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
പോളിടെക്നിക്ക്
പ്രിന്‍സിപ്പലിനെതിരെയുള്ള
പരാതി
6739.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എെ.എച്ച്.ആര്.ഡി-യുടെ
കീഴിലുള്ള
കരുനാഗപ്പള്ളി
പോളിടെക്നിക്
പ്രിന്‍സിപ്പലിനെതിരെ
പ്രസ്തുത കോളേജിലെ
ജീവനക്കാര്‍ എം.എല്‍.എ.
മുഖേന 20.10.2016-ന്
പരാതി നല്‍കിയിരുന്നോ;
ആയതിന്‍െറ പകര്‍പ്പ്
ലഭ്യമാക്കുമോ; പ്രസ്തുത
പരാതിയിന്മേല്
നാളിതുവരെ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വീശദമാക്കുമോ;
(ബി)
പ്രിന്‍സിപ്പലിന്
കഴിഞ്ഞ 3
വര്‍ഷത്തിനിടയില്‍ 380
ദിവസം അദര്‍ ഡ്യൂട്ടി
അനുവദിച്ചത്
ക്രമപ്രകാരമാണോ;
ഇതുമായി ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ക്രമവിരുദ്ധമായിട്ടാണ്
അദര്‍ ഡ്യൂട്ടി
അനുവദിച്ചിട്ടുള്ളതെങ്കില്‍
ഇതുമായി
ബന്ധപ്പട്ടവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
ഇപ്രകാരം
അദര്‍ ഡ്യൂട്ടി
അനുവദിച്ചതിലൂടെ എത്ര
തുക അധികമായി
പ്രിന്‍സിപ്പല്‍
കെെപ്പറ്റിയെന്നു
വ്യക്തമാക്കുമോ;
പ്രസ്തുത തുക തിരിച്ചു
പിടിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
പ്രസ്തുത
പരാതിയില്‍ പറയുന്ന
ആരോപണങ്ങളെക്കുറിച്ചും
ഗുരുതരമായ സാമ്പത്തിക
ക്രമക്കേടുകളെക്കുറിച്ചും
സമഗ്രമായ ഒരു അന്വേഷണം
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പോളീടെക്നിക്കുകള്
നൈപുണ്യ വികസന വകുപ്പിന്റെ
കീഴിലേക്ക് മാറ്റുന്നത്
6740.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പോളീടെക്നിക്കുകള്
വിദ്യാഭ്യാസ വകുപ്പില്‍
നിന്ന് മാറ്റി നൈപുണ്യ
വികസന വകുപ്പിന്റെ
കീഴില്‍
ആക്കുന്നതിനുള്ള
കേന്ദ്രസര്‍ക്കാര്‍
തീരുമാനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൊഴില്‍
നൈപുണ്യ വികസന
വകുപ്പിലേക്ക്
പോളീടെക്നിക്
വിദ്യാഭ്യാസം
മാറ്റുന്നതിലൂടെ
കരിക്കുലം അടക്കമുള്ള
കാര്യങ്ങള്‍
പരിഷ്ക്കരിക്കേണ്ടി
വരുമോ;വ്യക്തമാക്കുമോ;
(സി)
സ്കില്‍
സെക്ടറല്‍
കൗണ്സിലുകളാണോ ഇനി
പോളീടെക്നിക്കുളുടെ
പാഠ്യപദ്ധതിക്ക് രൂപം
നല്‍കുന്നത്;വ്യക്തമാക്കുമോ;
(ഡി)
അടുത്ത
വര്‍ഷം മുതല്‍
എ.ഐ.സി.ടി.ഇ. യുടെ
സാമ്പത്തിക സഹായം
പോളീടെക്നിക്കുകള്ക്ക്
ലഭ്യമാകാത്ത സാഹചര്യം
എപ്രകാരം നേരിടുമെന്ന്
വിശദീകരിക്കുമോ?
ഐ
എച്ച് ആര് ഡി യ്ക്ക്
കീഴിലുള്ള കോളേജുകളില്‍
അദ്ധ്യാപക നിയമനം പി എസ് സി
യ്ക്ക് വിടാന്‍ നടപടി
6741.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഐ
എച്ച് ആര് ഡി യ്ക്ക്
കീഴിലുള്ള കോളേജുകളില്‍
അദ്ധ്യാപക നിയമനം പി
എസ് സി യ്ക്ക് വിടാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
വേണ്ടി എന്തെല്ലാം
നടപടികള്‍ ആണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വി.എച്ച്.എസ്.ഇ.
ലബോറട്ടറി ടെക്നിക്കല്‍
അസിസ്റ്റന്റുമാരുടെ
പുന:ക്രമീകരണം
6742.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
തൊഴില്‍ നൈപുണ്യ പദ്ധതി
(എന്‍. എസ്. ക്യു. എഫ്.
) നടപ്പാക്കുമ്പോള്‍
വി.എച്ച്.എസ്.ഇ
ലബോറട്ടറി ടെക്നിക്കല്‍
അസിസ്റ്റന്റുമാരുടെ
പുന:ക്രമീകരണം
പരിഗണനയിലുണ്ടോ;
(ബി)
വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി
സ്കൂളുകളില്‍ പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
തീരുമാനിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഉത്തരവ്
ഉണ്ടെങ്കില്‍
വി.എച്ച്.എസ്.ഇ.യിലെ
വൊക്കേഷണല്‍ ലാബുകളില്‍
ജോലി ചെയ്യുന്ന
ലബോറട്ടറി ടെക്നിക്കല്‍
അസിസ്റ്റന്റുമാര്‍ക്ക്
അവരുടെ നിയമന യോഗ്യതയായ
ഐ.ടി.ഐ അല്ലെങ്കില്‍
അതത് ട്രേഡുകളില്‍ ഉള്ള
വി.എച്ച്.എസ്.ഇ. യോഗ്യത
കണക്കിലെടുത്ത് സ്കില്‍
മേഖലയില്‍ത്തന്നെ
നിലനിര്‍ത്തുമോ;
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
സാങ്കേതിക
യോഗ്യത പരിഗണിക്കാതെ
വി.എച്ച്.എസ്.ഇ.
ലബോറട്ടറി ടെക്നിക്കല്‍
അസിസ്റ്റന്റു മാരെ വേതന
വ്യവസ്ഥ മാത്രം
സംരക്ഷിച്ച് സ്കില്‍
മേഖലക്ക് പുറത്ത്
മറ്റേതെങ്കിലും
തസ്തികയിലാണോ
നിലനിര്‍ത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സയന്‍സ്
ആന്റ് ടെക്നോളജി
മ്യൂസിയത്തിലെ എല്‍.ഡി.
ക്ലാര്‍ക് നിയമനം
6743.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സയന്‍സ്
ആന്റ് ടെനോളജി
മ്യൂസിയത്തിലെ എല്‍.ഡി.
ക്ലാര്‍ക് തസ്തികയില്‍
2013 മുതല്‍ 2017
വരെയുള്ള കാലയളവില്‍
എത്ര പേരെ
നിയമിച്ചിട്ടുണ്ട്
എന്നും, നിയമിച്ചവരുടെ
പേരും
വിദ്യാഭ്യാസയോഗ്യതയും,
ഏതു സ്ഥാപനത്തില്‍
നിന്നും ലഭിച്ച തൊഴില്‍
പരിചയ
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കിയെന്നുമുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
കാലയളവില്‍ എല്‍.ഡി.
ക്ലാര്‍ക് തസ്തിക
നിയമനത്തിന് വേണ്ടി,
ഇന്റര്‍വ്യൂവിനും
മുന്‍പ്, സയന്‍സ്
മ്യൂസിയം സ്റ്റാഫ്
കമ്മിറ്റി
ഉദ്യോഗാര്‍ത്ഥികളുടെ
വെരിഫിക്കേഷന് നടത്തിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പും,
ഉദ്യോഗാര്‍ത്ഥികള്‍
നല്കിയ തൊഴില്‍
പരിചയത്തിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ?
സയന്‍സ്
ആന്‍ഡ് ടെക്നോളജി
മ്യൂസിയത്തിലെ ടിക്കറ്റ്
കൗണ്ടര്‍ തസ്തിക
6744.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സയന്‍സ്
ആന്‍ഡ് ടെക്നോളജി
മ്യൂസിയത്തിലെ
ടിക്കറ്റ് കൗണ്ടര്‍
തസ്തികയില്‍ 2009
മുതല്‍ 2015 വരെയുളള
കാലയളവില്‍ എത്രപേരെ
നിയമിച്ചിട്ടുണ്ട്,
നിയമിച്ചവരുടെ പേര്,
വിദ്യാഭ്യാസയോഗ്യത,
ഏത് സ്ഥാപനത്തില്‍
നിന്ന് ലഭിച്ച
തൊഴില്‍പരിചയ
സര്‍ട്ടിഫിക്കറ്റാണ്
ഹാജരാക്കിയിട്ടുള്ളത്
എന്നുളള വിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ നിശ്ചിത
യോഗ്യതയില്ലാത്ത
ആര്‍ക്കെങ്കിലും നിയമനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇവര്‍ക്കെതിരെ
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
എഞ്ചിനീയറിംഗ്
കോളേജുകളില്‍ ഒഴിഞ്ഞ്
കിടക്കുന്ന ബി-ടെക്, എം-ടെക്
സീറ്റുകള്‍
6745.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകളില്‍ ബി-ടെക്,
എം-ടെക് സീറ്റുകള്‍
ഒഴിഞ്ഞ് കിടക്കുന്ന
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇവിടുത്തെ
എഞ്ചിനീയറിംഗ്
കോളേജുകളുടെ നിലവാരം
മോശമായതിനാലാണോ ഈ
സീറ്റുകള്‍ ഒഴിഞ്ഞ്
കിടക്കുന്നത്;
വിശദമാക്കുമോ ;
(സി)
സംസ്ഥാനത്തെ
സീറ്റുകള്‍ ഒഴിഞ്ഞ്
കിടക്കുമ്പോള്‍
ഇവിടെനിന്നുള്ള
കുട്ടികള്‍ ഇതര
സംസ്ഥാനങ്ങളിലെ
കോളേജുകള്‍ പഠനത്തിനായി
തെരഞ്ഞെടുക്കുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
പല
സ്വാശ്രയകോളേജുകളിലെയും
വിദ്യാര്‍ത്ഥികളുടെ
വിജയശതമാനം വളരെ
കുറവാണെന്നത്
വസ്തുതയല്ലെ;
(ഇ)
എങ്കില്‍
പ്രസ്തുത കോളേജുകളിലെ
പഠനനിലവാരം
ഉയര്‍ത്തുന്നതിനും
വിദ്യാര്‍ത്ഥികളുടെ
വിജയശതമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
സാങ്കേതിക
സര്‍വ്വകലാശാല
നടത്തുന്ന ഇടപെടലുകള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ?
ഗവ.കോളേജുകളിലെ
അധ്യാപക തസ്തികള്‍
6746.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012
ന് ശേഷം പുതുതായി
രൂപീകരിച്ച ഗവണ്മെന്റ്
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകളില്‍ എത്ര
അധ്യാപക തസ്തികകള്‍
പുതുതായി
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പുതിയ
അധ്യാപക തസ്തികകള്‍
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
ശിപാര്‍ശകള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
ലഭിച്ചിട്ടുണ്ടെങ്കില്‍
ഏതെല്ലാം കോളേജുകളില്‍
നിന്നാണ് ആയത്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയ
അധ്യാപക തസ്തികകള്‍
അനുവദിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;വിശദാംശം
വെളിപ്പെടുത്തുമോ?
യൂണിവേഴ്സിറ്റികളില്‍
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
നിയമനം
6747.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യൂണിവേഴ്സിറ്റികളില്‍
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
തസ്തികയിലെ
നിയമനത്തിനായി റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
എത്ര ഒഴിവുകളിലേക്കാണ്
പ്രസ്തുത ലിസ്റ്റില്‍
നിന്നും നിയമനം
നടത്തിയിട്ടുള്ളത്;
നിയമനം നടത്താനായി ഇനി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
അവസാനമായി ഈ
തസ്തികയിലേക്ക് എന്നാണ്
നിയമനം നടത്തിയത്;
(ബി)
സംസ്ഥാനത്തെ
വിവിധ
യൂണിവേഴ്സിറ്റികളില്‍ ഈ
തസ്തികയിലെ ഒഴിവുകള്‍
നികത്താനുണ്ട് എന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ ഒഴിവുകള്‍
അടിയന്തരമായി
പി.എസ്.സിക്ക്
റിപ്പോര്‍ട്ട് ചെയ്യാൻ
നടപടി സ്വീകരിക്കുമോ ?
പ്രൊഫഷണല്‍
കോഴ്സുകളുടെ പ്രവേശനത്തിന്
ജാതി സര്‍ട്ടിഫിക്കറ്റ്
6748.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
എഞ്ചിനിയറിംഗ്
പ്രൊഫഷണല്‍ കോഴ്സുകളുടെ
പ്രവേശനത്തിന് ജാതി
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കുന്നത്
സംബന്ധിച്ച
ആശയക്കുഴപ്പം
പരിഹരിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
യോഗ്യത
നേടുന്നവര്മാത്രം
നിശ്ചിത ദിവസത്തിനകം
റവന്യൂ അധികാരികളില്‍
നിന്നും ലഭിക്കുന്ന
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കിയാല്‍ മതി
എന്ന്
നിര്‍ദ്ദേശിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കേരള
സംസ്ഥാന സാക്ഷരതാ മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
6749.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന സാക്ഷരതാ
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സാക്ഷരതാ
മിഷന്റെ സാക്ഷരതാ
തുല്യത പദ്ധതികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
മിഷന് ഇതര
സംസ്ഥാനതൊഴിലാളികള്ക്കായി
ചങ്ങാതി എന്ന പേരില്‍
സാക്ഷരതാപദ്ധതി
തയ്യാറാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി എല്ലാ
ജില്ലകളിലേക്കും
വ്യാപിപ്പിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
സംസ്ഥാന
സാക്ഷരതാ മിഷന്
നടപ്പാക്കുന്ന പദ്ധതികൾ
6750.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എം. നൗഷാദ്
,,
ബി.സത്യന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാക്ഷരതാ
പ്രവര്‍ത്തനത്തിലും
തുടര്‍വിദ്യാഭ്യാസ
പ്രവര്‍ത്തനത്തിലും
അഭിമാനകരമായ
നേട്ടങ്ങള്‍
കൈവരിക്കാന്‍ സംസ്ഥാന
സാക്ഷരതാ മിഷന്
നടപ്പാക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തുല്യതാ പഠന
പ്രവര്‍ത്തനങ്ങളില്‍
ഓരോ വിഭാഗത്തിലും
ഉണ്ടായിട്ടുള്ള
പുരോഗതിയും വര്‍ദ്ധനവും
പ്രത്യേകം
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിവരിക്കുമോ;
(സി)
പ്രസ്തുത
മിഷന് തുടര്‍ന്ന്
ഏറ്റെടുക്കാന്‍ പോകുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
അറിയിക്കുമോ;
(ഡി)
പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി കൂടുതല്‍
സെന്ററുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
സ്കൂളുകളില്‍
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം
6751.
ശ്രീ.വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എത്ര
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ ഇത്
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
എത്ര
കോഴ്സുകളാണ് ഈ പദ്ധതി
വഴി
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ?