കബിനി
നദിയിലെ ജലം വയനാട്
ജില്ലയില്‍
ഉപയോഗപ്പെടുത്തുന്നതിന്
പദ്ധതി
6417.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കബിനി
നദിയിലെ ജലം പരമാവധി
വയനാട് ജില്ലയില്‍
ഉപയോഗപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
ആലോചിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
വയനാട്
ജില്ലയിലെ വരള്‍ച്ച
പ്രതിരോധിക്കുന്നതിന്
കബിനിനദി ജലം പരമാവധി
ഉപയോഗിക്കുന്ന കാര്യം
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
മുടങ്ങിക്കിടക്കുന്ന
ഏതെല്ലാം ജലസേചന
പദ്ധതികളാണ് മാനന്തവാടി
മണ്ഡലത്തില്‍ ഉള്ളതെന്ന
വിവരം ലഭ്യമാക്കാമോ;
(ഡി)
കൂടുതല്‍
ജലസേചന പദ്ധതികള്‍
അനുവദിക്കുന്ന കാര്യം
സർക്കാരിന്റെ
പരിഗണനയിലുണ്ടോ?
ജലാശയങ്ങള്‍
മലിനമാക്കുന്നവരെ
ശിക്ഷിക്കുന്നതിനുള്ള നിയമം
6418.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലാശയങ്ങള്‍
മലിനമാക്കുന്നവര്‍ക്കെതിരെ
എന്ത് ശിക്ഷാനടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജലാശയങ്ങള്‍
മലിനമാക്കുന്നവര്‍ക്ക്
ശിക്ഷ നല്‍കുന്നതിനുള്ള
നിയമം ഓര്‍ഡിനന്‍സായ
സാഹചര്യത്തില്‍ ഏത്
തരത്തിലുള്ള
കുറ്റങ്ങളാണ്
നിയമപ്രകാരം
ശിക്ഷാര്ഹമായിട്ടുള്ളതെന്നും
കിട്ടാവുന്ന ശിക്ഷകള്‍
എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
വകുപ്പുകള്‍ പ്രകാരമാണ്
കേസ്സ് ചാര്‍ജ്ജ്
ചെയ്യുകയെന്നും
ജാമ്യമില്ലാ
വകുപ്പുകളാണോ
ചുമത്തുകയെന്നും
വ്യക്തമാക്കാമോ;
(ഡി)
ഓര്‍ഡിനന്‍സ്
പുറപ്പെടുവിച്ചതിനുശേഷം
സംസ്ഥാനത്തിന്റെ
ഏതെങ്കിലും ഭാഗത്ത് ഈ
നിയമപ്രകാരം കേസ്സ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
ഏത് പോലീസ്
സ്റ്റേഷനിലാണ് കേസ്സ്
ചാര്‍ജ്ജ് ചെയ്തതെന്നും
പ്രതികള്‍
ആരൊക്കെയാണെന്നും
ക്രെെം നമ്പര്‍
എത്രയാണെന്നും
ചുമത്തപ്പെട്ട
സെക്ഷനുകള്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(എഫ്)
ഓര്‍ഡിനന്‍സ്
പുറപ്പെടുവിക്കുന്നതിനുമുമ്പ്
സംസ്ഥാനത്ത് നിരവധി
ജലാശയങ്ങളും കുളങ്ങളും
തോടുകളും കിണറുകളും
മലിനമാക്കപ്പെട്ടിട്ടുള്ളതിനാല്
ഇതിനുത്തരവാദികളായവരെ
കണ്ടെത്തി പുതിയ
നിയമത്തിന്റെ
അടിസ്ഥാനത്തില്‍
ശിക്ഷാനടപടികള്‍
സ്വീകരിക്കുന്നതിന്
സാധ്യതയുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ള
പദ്ധതികള്‍
6419.
ശ്രീ.ബി.സത്യന്
,,
വി. അബ്ദുറഹിമാന്
,,
എം. മുകേഷ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍ വന്ന ശേഷം
ഏറ്റെടുത്ത കുടിവെള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ജലസേചന
പദ്ധതികള്‍ക്കായി
ബജറ്റില്‍ എത്രകോടി
രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;വിശദമാക്കാമോ;
(സി)
കനാലുകളുടെ
പുനരുദ്ധാരണത്തിന്
സമഗ്രമായ പദ്ധതി
തയ്യാറാക്കി
നബാര്‍ഡിന്റെ ധനസഹായം
തേടുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
അട്ടപ്പാടി
ജലസേചന പദ്ധതി
6420.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ഭവാനി പുഴയില്‍ നിന്നും
ആറ് ടി.എം.സി.
വെള്ളമുപയോഗിച്ച്
തുടങ്ങാന്‍ ലക്ഷ്യമിട്ട
അട്ടപ്പാടി ജലസേചന
പദ്ധതി ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ബി)
കാവേരി
വിഹിതം ഉപയോഗിച്ച്
പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
രൂപീകരിച്ച
ജലവകുപ്പിന്റെ കാവേരി
സര്‍ക്കിള്‍ ഓഫീസ്
വേണ്ടെന്ന്
വെച്ചിട്ടുണ്ടോ;
(സി)
കേരളത്തിന്
വടക്കുള്ള മൂന്ന്
ജില്ലകളിലെ പതിനാറ്
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
നിലവില്‍ ജലവിഭവ
വകുപ്പിന്റെ എത്ര
ഡിവിഷനുകളാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന് അറിയിക്കുമോ?
ഇടക്കൊച്ചി
കുടിവെള്ള പദ്ധതി
6421.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടക്കൊച്ചി
കുടിവെള്ള പദ്ധതിയുടെ
ടാങ്ക്
നിര്‍മ്മാണത്തിനായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നറിയിക്കാമോ
;
(ബി)
ഇതിന്റെ
നിര്‍മ്മാണത്തിനായി
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തിയാക്കാനുള്ളത്
; വിശദമാക്കാമോ ;
(സി)
നിര്‍മ്മാണപ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ആസ്തി
വികസന പദ്ധതിയില്‍
നിന്നും 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ അനുവദിച്ച
പ്രവൃത്തികൾക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ ?
കല്യാശ്ശേരി
മണ്ഡലത്തിലെ പ്രധാന്‍മന്ത്രി
കൃഷി സിഞ്ചായി യോജന
പ്രവൃത്തികൾ
6422.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോള്‍
നടപ്പിലാക്കി വരുന്ന
പ്രധാന്‍മന്ത്രി കൃഷി
സിഞ്ചായി യോജന പദ്ധതി
വഴി എന്തൊക്കെ
പ്രവൃത്തികളാണ്
ജലവിഭവവകുപ്പ്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തില്‍
പി.എം.കെ.എസ്.വൈ
പദ്ധതിയില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
ഉള്‍പ്പടുത്തിയിട്ടുള്ളത്;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ ചെറുകിട
ജലസേചന പദ്ധതികള്‍
6423.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയതും
ഭരണാനുമതി ലഭിച്ചതും
പ്രവൃത്തി
പൂര്‍ത്തീകരിച്ചതുമായ
ചെറുകിട ജലസേചന
പദ്ധതികളുടെ പേരുകള്‍
പട്ടിക തിരിച്ച്
ലഭ്യമാക്കുമോ?
ജലസ്രോതസ്സുകള്‍
മലിനമാക്കിയാലുള്ള ശിക്ഷ
6424.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നാല്പത്തിനാല്
നദികളില്‍
മുപ്പത്തിയൊന്‍പതും
മലിനമാണെന്ന ജലവിഭവ
വികസന വിനിയോഗ
കേന്ദ്രത്തിന്റെ
റിപ്പോര്‍ട്ട്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നദികളില്‍
ജൈവ അവശിഷ്ടങ്ങള്‍,
ടോയ് ലറ്റ് മാലിന്യം,
മറ്റ് മാലിന്യങ്ങള്‍
എന്നിവ തള്ളുന്നത് മൂലം
സൈനോടോക്സിന്സ് എന്ന
വിഷവസ്തു
ഉല്പാദിപ്പിക്കപ്പെടുന്നതും
ആയത് നാഡീരോഗങ്ങള്‍ക്ക്
കാരണമാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
നദികളിലും
ജലാശയങ്ങളിലും മാരകവിഷം
അടങ്ങിയ സൈനോബാക്ടീരിയ
നിറഞ്ഞ്
കടുംപച്ചയായിരിക്കുന്നത്
മൂലം രൂക്ഷമായ
ദുര്‍ഗന്ധവും
മത്സ്യങ്ങള്‍
ചത്തുപൊങ്ങുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ജലസ്രോതസ്സുകള്‍
മലിനമാക്കിയാലുള്ള
ശിക്ഷ
എന്തൊക്കെയാണെന്നറിയിക്കുമോ;
(ഇ)
ഇത്തരത്തില്‍
ഒരു വലിയ
ജലദുരന്തത്തില്‍ നിന്ന്
സംസ്ഥാനത്തെ നദികളെ
രക്ഷിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ?
നദികളില്‍
മാലിന്യം
നിക്ഷേപിക്കുന്നതിനെതിരെ
നടപടി
6425.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പുഴകളിലും
ജലാശയങ്ങളിലും മറ്റ്
ജലസ്രോതസ്സുകളിലും
യാതൊരു
നിയന്ത്രണവുമില്ലാതെ
സ്വകാര്യ ആശുപത്രികള്‍,
ഫാക്ടറികള്‍, ഹോട്ടല്‍
ഉള്‍പ്പെടെയുള്ള മറ്റ്
സ്ഥാപനങ്ങള്‍ എന്നിവ
മാലിന്യം
നിക്ഷേപിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
മാലിന്യം
നിക്ഷേപിക്കുന്നവര്‍ക്കെതിരെ
നിലവില്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചു
വരുന്നത് വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ജലാശയങ്ങളിലും
മറ്റും മാലിന്യം
നിക്ഷേപിക്കുന്നവരെ
നിരീക്ഷിക്കുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
ആവശ്യമായ
ഇടങ്ങളില്‍ നിരീക്ഷണ
ക്യാമറ ഉള്‍പ്പെടെയുള്ള
ആധുനിക സംവിധാനങ്ങള്‍
സജ്ജീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തോടുകള്‍
സംരക്ഷിക്കുന്നതിന്
പദ്ധതികള്‍
6426.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണമേഖലയിലെ
നീരൊഴുക്കുതോടുകള്‍
സംരക്ഷിക്കുന്നതിനും
തോടുകള്‍
സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകതാ ബോധം
ജനങ്ങളില്‍
വളര്‍ത്തുന്നതിനും
വേണ്ടി എന്തെല്ലാം
പദ്ധതികളാണ്
നിലവിലുളളത്;
വിശദീകരിക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി തോടുകള്‍
പരമ്പരാഗതമാര്ഗ്ഗങ്ങളിലൂടെ
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്തുമോ?
വൈപ്പിന്‍
മണ്ഡലത്തിലെ കുളങ്ങളുടെ
നവീകരണം
6427.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളങ്ങളുടെ
നവീകരണത്തിനായി
2016-17, 2017-18
വര്‍ഷങ്ങളില്‍ എറണാകുളം
ജില്ലയില്‍ എത്ര തുക
ചെലവഴിച്ചുവെന്നും
ഏതൊക്കെ
പ്രവൃത്തികളാണ്
നടപ്പാക്കിയതെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
തിരൂരങ്ങാടി
മണ്ഡലത്തില്‍ തോട് നവീകരണം
T 6428.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോടുകള്‍ കിളച്ച് ആഴം
കൂട്ടി
നവീകരിക്കുന്നതിനുള്ള
എന്തെങ്കിലും പദ്ധതി
ഗവണ്മെന്റ്
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ; ഈ ജോലി
സംസ്ഥാനത്തെ എതെല്ലാം
ജില്ലകളില്‍ എത്ര
തോടുകളില്‍
നടപ്പാക്കിയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് വേണ്ടി
വരുന്ന ചെലവ് തോടുകളിൽ
നിന്നും വാരുന്ന മണ്ണ്
ലേലം ചെയ്യുന്നതില്‍
നിന്നും
ലഭിക്കുമെന്നതിനാല്‍ ഈ
പ്രവൃത്തി നടപ്പിൽ
വരുത്താൻ ഗവണ്മെന്റ്
കഴിവതും വേഗം നടപടി
എടുക്കുമോ;
(സി)
ഈ
പ്രവൃത്തികളില്‍
ഉള്‍പ്പെടുത്തി
തിരൂരങ്ങാടി
മണ്ഡലത്തില്‍ എത്ര തോട്
നവീകരിച്ചിട്ടുണ്ട്;
ഇനിയും എത്ര തോട് ഇവിടെ
നവീകരിക്കുന്നതിനുള്ള
പദ്ധതിയുണ്ട് ;
വിശദമാക്കാമോ ?
ജലസ്രോതസുകളുടെ
മലിനീകരണ നിയന്ത്രണം
6429.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ എഴുപത്
ശതമാനം ജലസ്രോതസുകളും
മലിനജലവും മാലിന്യവും
നിറഞ്ഞ്
ഉപയോഗയോഗ്യമല്ലാതായി
എന്ന പഠന റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
മലിനീകരണം
നിയന്ത്രിക്കുന്നതിനും
ജല സ്രോതസുകള്‍
പുനരുജ്ജീവിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ജലസ്രോതസുകള്‍
മലിനമാക്കുന്നവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കടല്‍ ഭിത്തി
നിര്‍മ്മാണം
6430.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ
ഗ്രാമപഞ്ചായത്തിലെ
കാപ്പില്‍-കൊപ്പല്‍
കടപ്പുറത്ത് കടല്‍
ഭിത്തി
നിര്‍മ്മാണത്തിന്
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടും
ആയതിന് അനുമതി
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വര്‍ഷങ്ങളായി
ആവശ്യപ്പെടുന്ന ഈ വിഷയം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഇറിഗേഷന്‍
പ്രോജക്ടുകളുടെ ഭാഗമായ കനാല്‍
റോഡുകളുടെ സംരക്ഷണം
6431.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിയാര്‍
വാലി, മൂവാറ്റുപുഴ വാലി
ഇറിഗേഷന്‍
പ്രോജക്ടുകളുടെ
ഭാഗമായിട്ടുള്ള കനാല്‍
റോഡുകൾ നിലവിൽ
സഞ്ചാരയോഗ്യമല്ലാത്ത
അവസ്ഥയിലാണെന്ന കാര്യം
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കനാല്‍ റോഡുകളുടെ
സംരക്ഷണ ജോലിക്ക്
ആവശ്യമായ ഫണ്ടും
അനുവാദവും അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
കനാല്‍ റോഡുകളുടെ
സംരക്ഷണ ജോലികള്‍
സമയബന്ധിതമായി
നടത്തുന്നതിലുള്ള
കാലതാമസം ഒഴിവാക്കുമോ;
വ്യക്തമാക്കുമോ?
ചിത്താരി
റഗുലേറ്റര്‍- കം- ബ്രിഡ്ജ്
ഉപയോഗപ്രദമാക്കാൻ നടപടി
6432.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചിത്താരി
റഗുലേറ്റര്‍ കം
ബ്രിഡ്ജ്
ഉപയോഗശൂന്യമായിട്ട്
എത്ര വര്‍ഷമായി;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
ഈ
പദ്ധതി
ഉപയോഗപ്രദമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ജില്ലയിലെ
തീരദേശമേഖലയിലടക്കം
കുടിവെള്ളത്തിനും
കാര്‍ഷിക ജലസേചനത്തിനും
ഏറെ
ഉപകരിക്കുന്നതായിരിക്കും
ഈ പദ്ധതി എന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ജലസേചന പദ്ധതികള്‍
കുറവുള്ള കാസര്‍ഗോഡ്
ജില്ലയില്‍ ഈ പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പെരിഞ്ചേരിക്കടവ്
റഗുലേറ്റര്‍-കം-ബ്രിഡ്ജ്
നിര്‍മ്മാണ പദ്ധതി
6433.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
മണ്ഡലത്തിലെ
പെരിഞ്ചേരിക്കടവ്
റഗുലേറ്റര്‍-കം-ബ്രിഡ്ജിന്‍െറ
നിര്‍മ്മാണ പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പദ്ധതിക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക എത്ര
കോടി രൂപയാണ്; ഏത്
ഏജന്‍സിയാണ് പദ്ധതി
ഏറ്റെടുത്തിട്ടുളളത്;
പദ്ധതിയുടെ
ഡീറ്റയില്‍ഡ്
എസ്റ്റിമേറ്റ് ഇതിനകം
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പദ്ധതി
പൂര്‍ത്തിയാകുന്നതോടെ
കുടിവെള്ള/ജലസേചന/അനുബന്ധ
മേഖകളില്‍ എന്തൊക്കെ
സൗകര്യങ്ങള്‍ വന്നു
ചേരുമെന്ന്
വ്യക്തമാക്കുമോ?
മാലോട്ട് നോര്‍ത്ത് കനാല്‍
സോളിംഗ് & ടാറിംഗ്
പ്രവൃത്തി
6434.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തെ
കണ്ണൂര്‍, അഴീക്കോട്
നിയോജകമണ്ഡലത്തിലെ
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച്
പൂര്‍ത്തിയാക്കുന്നതിന്
ഇറിഗേഷന്‍ വകുപ്പില്‍
നിന്നും സ.ഉ.(സാധാ) നം.
662/2017/ജലവിഭ. തീയതി
01/08/2017 പ്രകാരം
ഭരണാനുമതി ലഭിച്ച
നാറാത്ത് പഞ്ചായത്ത്,
മാലോട്ട് നോര്‍ത്ത്
കനാല്‍ സോളിംഗ് &
ടാറിംഗ് പ്രവൃത്തിയുടെ
ടെന്‍ഡര്‍ നടപടികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ടെന്‍ഡര്‍ നടപടികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ച് എട്ട് മാസം
കഴിഞ്ഞിട്ടും ഈ
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതില്‍
കാലതാമസം വരുന്നതിന്
കാരണം അറിയിക്കാമോ ;
(ഡി)
പ്രസ്തുത
പ്രവൃത്തി സംബന്ധിച്ച
സര്‍ക്കാര്‍ ഉത്തരവ്
സമയബന്ധിതമായി
നടപ്പിലാക്കുന്നതില്‍
ഉദ്യോഗസ്ഥ തലത്തില്‍
വീഴ്ച
സംഭവിച്ചിട്ടുണ്ടോ
എന്ന് പരിശോധിക്കുമോ;
വ്യക്തമാക്കാമോ ?
പി.വി.ഐ.പി.
ഇരമല്ലൂര്‍-മേതല ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
6435.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.വി.ഐ.പി.
ഇരമല്ലൂര്‍-മേതല
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയുടെ ഭാഗമായി
പൂവത്തൂര്‍,
കുറ്റിലഞ്ഞി
പാടശേഖരങ്ങളിലേക്കും
ഏക്കുന്നം ചിറയിലേക്കും
ഓരോ സൂയിസ് കനാലുകള്‍
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
നൂറ്
കണക്കിന് ഏക്കര്‍ കൃഷി
ഭൂമിയ്ക്കും കുടിവെള്ള
സാദ്ധ്യതക്കും
ഉപകാരപ്പെടുന്ന
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കനാല്‍
റോഡുകള്‍
ഗതാഗതയോഗ്യമാക്കാന്‍ നടപടി
6436.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കനാല്‍
റോഡുകള്‍
ഗതാഗതയോഗ്യമല്ലാത്തത്
മൂലം ജനങ്ങള്‍ വലിയ
യാത്ര പ്രശ്നം
നേരിടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വീതിയുളളതും
കനാലിന് കേടുപാടുകള്‍
സംഭവിക്കാത്തതുമായ
റോഡുകള്‍ ടാറിംഗ്
ചെയ്യുന്നതിനുള്ള
തടസ്സം
എന്താണെന്നറിയിക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളോ
എം.എല്‍.എ. മാരോ
ഇത്തരം റോഡുകള്‍
ഗതാഗതയോഗ്യമാക്കാന്‍
ഫണ്ട് അനുവദിച്ചാല്‍
പഞ്ചായത്തുകള്‍ക്കോ,
പൊതുമരാമത്ത്
വകുപ്പിനോ
സമയബന്ധിതമായി
പ്രവൃത്തി ചെയ്യാനുളള
അനുമതി നല്കാന്
എന്തെങ്കിലും
തടസ്സമുണ്ടോ
എന്നറിയിക്കുമോ;
(ഡി)
നടുവണ്ണൂര്‍,
കോട്ടൂര്‍
പഞ്ചായത്തുകളില്‍
ഇങ്ങനെ എത്ര
റോഡുകള്‍ക്കാണ്
ഇറിഗേഷന്‍ വകുപ്പിന്റെ
അനുമതിയ്ക്കായി അപേക്ഷ
സമര്‍പ്പിച്ചിട്ടുളളത്
എന്നറിയിക്കുമോ?
ഇടുക്കി
മണ്ഡലത്തില്‍ ഇറിഗേഷന്‍
വകുപ്പ് നടപ്പാക്കിയ
പദ്ധതികള്‍
6437.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
നിയോജകമണ്ഡലത്തില്‍
ഇറിഗേഷന്‍ വകുപ്പ്
നടപ്പാക്കിയതും
പരിഗണനയിലുള്ളതുമായ
പദ്ധതികള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ പഞ്ചായത്ത്
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ?
നടുവില്‍
ഗ്രാമീണ ജലവിതരണ പദ്ധതി
6438.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയോര
ഹൈവേയുടെ പ്രവൃത്തി
നടക്കുന്ന
സാഹചര്യത്തില്‍
നടുവില്‍ ഗ്രാമീണ
ജലവിതരണ പദ്ധതിയുടെ
പഴകിയ പൈപ്പുകള്‍
മാറ്റി സ്ഥാപിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
ഇതിനുവേണ്ടി
ആവശ്യമായ ഫണ്ട്
അടിയന്തരമായി
അനുവദിക്കുമോ?
ആമച്ചല്‍
കുളത്തില്‍ നെയ്യാര്‍
നദിയില്‍ നിന്നും വെള്ളം
എത്തിക്കുന്നതിന് നടപടി
6439.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
പഞ്ചായത്തിലെ ആമച്ചല്‍
കുളത്തില്‍ നെയ്യാര്‍
നദിയില്‍ നിന്നും
വെള്ളം എത്തിക്കുന്നത്
സംബന്ധിച്ച ബഹു.
മന്ത്രിയുടെ ഓഫീസില്‍
നിന്നും ലഭിച്ച കത്ത്
നമ്പര്‍ 3025/M(WR)
VIP/2017 മേൽ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പടിയൂര്‍
ഗ്രാമപഞ്ചായത്തില്‍
ഇരിക്കൂര്‍ അഡ്ജോയിനിംഗ്
പ്രോജക്ട്
6440.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
പടിയൂര്‍
ഗ്രാമപഞ്ചായത്തില്‍
ഇരിക്കൂര്‍
അഡ്ജോയിനിംഗ്
പ്രോജക്ടില്‍ നിന്നും
പൈപ്പ് ലൈന്‍
എക്സ്റ്റന്‍ഷനും പൈപ്പ്
ലൈന്‍
സ്ഥാപിക്കുന്നതിനും
എത്ര തുകയുടെ
എസ്റ്റിമേറ്റാണ്
നല്‍കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
നടപ്പു
സാമ്പത്തിക വര്‍ഷം
അവസാനിക്കുന്നതിനു
മുന്‍പ് പ്രസ്തുത
പദ്ധതിക്ക് അനുമതി
ലഭിക്കുമോ;
വ്യക്തമാക്കുമോ?
നെയ്യാര്‍
ഇറിഗേഷന്‍ പ്രോജക്ട്
6441.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാര്‍
ഇറിഗേഷന്‍ പ്രോജക്ടില്‍
, ചെയിനേജ് 900 ല്‍
വരുന്ന വെളളയാണി
വെസ്റ്റ് ബ്രാഞ്ച്
കനാലിലെ കട്ട് ആന്റ്
കവര്‍ നിര്‍മ്മാണം
എന്നാണ് ആരംഭിച്ചത്;
ഇപ്പോഴത്തെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തിയുടെ അടങ്കല്‍
തുക എത്രയെന്നും ഇതുവരെ
എത്ര തുകയുടെ പണി
തീര്‍ന്നു എന്നും
വ്യക്തമാക്കുമോ; ഈ
കാലയളവില്‍ എത്ര
കരാറുകാര്‍ പണി ചെയ്തു
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
പ്രവൃത്തി യഥാസമയം
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത
സാഹചര്യത്തില്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും
സര്‍ക്കാരിനുണ്ടായ
നഷ്ടം ഈ ഉദ്യോഗസ്ഥരില്‍
നിന്നും ഈടാക്കുവാനും
തീരുമാനം
എടുക്കുമോ;വിശദമാക്കാമോ;
(ഡി)
നിലവില്‍
ഉപയോഗിക്കുന്ന
അപകടാവസ്ഥയിലുള്ള ചെറിയ
കൈപ്പാലത്തില്‍
അപകടങ്ങള്‍
സംഭവിക്കുന്ന
സാഹചര്യത്തില്‍ എത്രയും
വേഗം പണി
പൂര്‍ത്തിയാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
പണി എന്ന്
പൂര്‍ത്തിയാക്കാനാകും ;
വിശദാംശം
വ്യക്തമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികള്‍
6442.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിന് കീഴില്‍
നടപ്പിലാക്കാന്‍
പോകുന്ന ഇറിഗേഷന്‍
ഉള്‍പ്പെടെയുള്ള
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
വിവിധ
പദ്ധതികളുടെ നിലവിലുള്ള
അവസ്ഥ എന്താണെന്ന്
അറിയിക്കാമോ;
(സി)
ഭരണാനുമതിയുടെയും
സാങ്കേതികാനുമതികളുടെയും
പകർപ്പ് ലഭ്യമാക്കാമോ;
(ഡി)
ഈ
മണ്ഡലത്തിൽ ഏതെങ്കിലും
കാരണത്താല്‍
തടസ്സപ്പെട്ടു
നില്ക്കുന്ന
പദ്ധതികളുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ;
തടസ്സപ്പെട്ടവ
എന്നത്തേക്ക്
തുടങ്ങാന്‍ കഴിയുമെന്ന്
അറിയിക്കാമോ;
(ഇ)
കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പദ്ധതികൾ ഏതെല്ലാമാണ്
;വിശദമാക്കാമോ;
കിഫ്ബിയിലേക്ക്
ഡി.പി.ആര്.
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കുറ്റ്യാടി
മണ്ഡലത്തില്‍ ജലസേചന
വകുപ്പിന് കീഴിലുള്ള
പദ്ധതികള്‍
6443.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജകമണ്ഡലത്തില്‍
ജലസേചന വകുപ്പിന്
കീഴില്‍ ഇപ്പോള്‍
പ്രവര്‍ത്തിച്ചുവരുന്ന
പദ്ധതികള്‍ ഏതെല്ലാം;
(ബി)
പദ്ധതിയുടെ
പേരും എസ്റ്റിമേറ്റ്
തുകയും പദ്ധതികള്‍
ഓരോന്നും ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ ;
(സി)
മണ്ഡലത്തില്‍
നിന്ന് ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ള
പുതിയ പദ്ധതികള്‍
ഏതെല്ലാം ;
(ഡി)
ഈ
പദ്ധതികളുടെ പേരും
മറ്റ് വിശദാംശങ്ങളും
കൂടാതെ പ്രൊപ്പോസലുകള്‍
ഓരോന്നും ഏതു
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ;
(ഇ)
വേനല്‍
കാലത്തെ വരള്‍ച്ച
മുന്നില്‍ കണ്ട് ജലസേചന
വകുപ്പ് പ്രസ്തുത
മണ്ഡലത്തില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രത്യേക പദ്ധതികള്‍
ഏതെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
പയ്യന്നൂര്‍
മണ്ഡലത്തില്‍ ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
6444.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരള മിഷന്റെ "ഒരു
പഞ്ചായത്തില്‍ ഒരു
കുളം" പദ്ധതിയില്‍
പയ്യന്നൂര്‍ നിയോജക
മണ്ഡലത്തില്‍ നിന്ന്
ഏതെല്ലാം പഞ്ചായത്ത്/
മുനിസിപ്പാലിറ്റികളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
എന്തു കൊണ്ടാണ്
പയ്യന്നൂര്‍ നിയോജക
മണ്ഡലത്തിലെ
പഞ്ചായത്ത്/മുനിസിപ്പാലിറ്റികളെ
ഉള്‍പ്പെടുത്താതിരുന്നതെന്ന്
വിശദമാക്കാമോ?
പെരുമ്പുഴക്കടവ്
പാലത്തിന്റെ പുനര്‍
നിര്‍മ്മാണം
T 6445.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിലെ
പെരുമ്പുഴക്കടവ്
പാലത്തിന്റെ
പുനര്‍നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പാലത്തിന്റെ
നിര്‍മ്മാണം
സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
വിവിധ
ഏജന്‍സികള്‍
നിര്‍മ്മാണം
സംബന്ധിച്ച് പഠന
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചിരുന്നോ;
(ഡി)
അതനുസരിച്ച്
നിര്‍മ്മാണം
നടത്തുവാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഇ)
നിര്‍മ്മാണത്തിലെ
കാലതാമസം
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പൂവം
പെരുമ്പുഴക്കടവില്‍
നിര്‍മ്മിച്ച പാലം
6446.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ പൂവം
പെരുമ്പുഴക്കടവില്‍
നിര്‍മ്മിച്ച പാലം
ഇപ്പോള്‍
ഉപയോഗയോഗ്യമല്ലെന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പെരുമ്പുഴക്കടവ്
തോടിലെ ജല നിര്‍ഗ്ഗമന
മാര്‍ഗ്ഗങ്ങള്‍
വര്‍ഷങ്ങളായി
അടഞ്ഞുകിടക്കുന്ന
സാഹചര്യം പരിഗണിച്ച്
പ്രസ്തുത പാലത്തിന്റെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ?
ജലക്ഷാമം
പരിഹരിക്കുന്നതിന് പദ്ധതികള്‍
6447.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലക്ഷാമം
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍
നടപ്പിലാക്കുന്ന പൊതുജന
പങ്കാളിത്തത്തോടു
കൂടിയുള്ള പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
നീരൊഴുക്ക് നിലച്ച
നദികളുടെയും
പുഴകളുടെയും
പുനരുജ്ജീവനം
സാധ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
നദികളുടെ
പുനസംയോജനം
സാധ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പൊതു
ജനപങ്കാളിത്തത്തോടുകൂടി
കുളങ്ങള്‍, കനാലുകള്‍,
തോടുകള്‍,
പൊതുകിണറുകള്‍ എന്നിവ
പുനരുജ്ജീവിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
ഭൂമിയും കെട്ടിടങ്ങളും
6448.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
ഭൂമിയുടെയും
പദ്ധതികളുടെയും
കെട്ടിടങ്ങളുടെയും
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമിയിലും
കെട്ടിടങ്ങളിലും
ഉപയോഗമുള്ളവയുടെയും
ഉപയോഗമില്ലാത്തവയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഭൂജല
വകുപ്പിന്റെ പ്രത്യേക
പദ്ധതികള്‍
6449.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭൂജലം
സംരക്ഷിക്കുന്നതിനും
ഭൂജലം റീചാര്‍ജ്ജ്
ചെയ്യുന്നതിനും ഭൂജല
വകുപ്പ് പ്രത്യേക
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ജലസ്രോതസ്സുകളുടെ
സംരക്ഷണം
6450.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
മിഷന്റെ ഭാഗമായ
ജലസമൃദ്ധിയിലൂടെ
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിന്
ജനകീയ
പങ്കാളിത്തത്തോടുകൂടി
നടന്നുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇതിലൂടെ
ഇതിനകം കൈവരിച്ച
നേട്ടങ്ങള്‍
എന്തൊക്കെയാണ്;
(സി)
തുറന്ന
കിണറുകള്‍ റീചാര്‍ജ്ജ്
ചെയ്യുന്നതിന്
ആവിഷ്ക്കരിച്ച പദ്ധതി
വിജയപ്രദമാണോ; അതുവഴി
ഭൂജലനിരപ്പ്
ഉയര്‍ത്തുവാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
അശാസ്ത്രീയമായ കുഴല്‍കിണര്‍
നിര്‍മ്മാണം
6451.
ശ്രീ.പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജലനിരപ്പ്
താഴ്ന്നു വരുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
അശാസ്ത്രീയമായ
കുഴല്‍കിണര്‍
നിര്‍മ്മാണം
വെള്ളത്തിന്റെ അളവ്
കുറയ്ക്കാന്‍
ഇടവരുത്തുന്നുവെന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
എന്തെങ്കിലും
മുന്‍കരുതല്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മഴവെള്ള
സംഭരണം നിര്‍ബന്ധമാക്കാൻ
നിയമം
6452.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജലക്ഷാമം
രൂക്ഷമാകുന്ന
സാഹചര്യത്തില്‍
മഴവെള്ളം സംഭരിച്ച്
ഉപയോഗിക്കുന്നതിനായി
എല്ലാ വീടുകളിലും
കെട്ടിടങ്ങളിലും
പുതുതായി
നിര്‍മ്മിക്കുന്ന എല്ലാ
വീടുകള്‍ക്കും
കെട്ടിടങ്ങള്‍ക്കും
മഴവെള്ള സംഭരണി/ കിണര്‍
നിര്‍ബന്ധമാക്കാന്‍
ആവശ്യമായ നിയമം
കൊണ്ടുവരുമോ;
വ്യക്തമാക്കാമോ?
നദികളിലെയും
ജലാശയങ്ങളിലെയും സെെനോ
ബാക്ടീരിയ സാന്നിദ്ധ്യം
6453.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളിലും
ജലാശയങ്ങളിലും സെെനോ
ബാക്ടീരിയകള്‍
പടര്‍ന്നു
പിടിക്കുന്നതായ
വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
നിയന്ത്രിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
സെെനോ
ബാക്ടീരിയകള്‍ മനുഷ്യ
ശരീരത്തില്‍ കടന്ന്
അസുഖങ്ങള്‍ ഉണ്ടാക്കും
എന്ന തരത്തിലുള്ള
വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്തരത്തില്‍
മനുഷ്യര്‍ക്ക് അസുഖം
ബാധിച്ചിട്ടുണ്ടോ
എന്നും ഏതെല്ലാം
ജില്ലകളിലാണ് അസുഖം
കണ്ടെത്തിയതെന്നും
വ്യക്തമാക്കുമോ?
ടാങ്കറുകളില്‍
കുടിവെളള വില്‍പ്പന നടത്തുന്ന
സംഘങ്ങളെ തടയുന്നതിന് നടപടി
6454.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍
കനത്തതോടു കൂടി
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍ നിന്ന്
ജലമൂറ്റി ടാങ്കറുകളില്‍
കൊണ്ട് നടന്ന്
വില്‍പ്പന നടത്തുന്ന
സംഘങ്ങള്‍ വ്യാപകമായത്
സർക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെ
ചെയ്യുന്നത് മൂലം
ഗ്രാമീണ മേഖലകളിലും
മറ്റും ജലക്ഷാമം
രൂക്ഷമാകുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇങ്ങനെയുള്ള സംഘങ്ങളെ
തടയുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പൊതുടാപ്പുകളുടെയും
പൊട്ടിയ പൈപ്പുകളുടെയും
അറ്റകുറ്റപണികള്‍
6455.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണക്കാരായ
ജനവിഭാഗം
കുടിവെള്ളത്തിനായി
ആശ്രയിക്കുന്ന
പൊതുടാപ്പുകളുടെ
അറ്റകുറ്റപണികള്‍
സമയാസമയത്ത്
നടത്താത്തതിനാലും
പൊട്ടിയ പൈപ്പുകള്‍
യഥാസമയം
നന്നാക്കാത്തതിനാലും
ശുദ്ധജലം നഷ്ടമാകുന്നത്
തടയാന്‍ നടപടി
സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
(ബി)
രൂക്ഷമാകുന്ന
ജലക്ഷാമം
കണക്കിലെടുത്ത്
ശുദ്ധജലം ഇപ്രകാരം
നഷ്ടമാകുന്നത് തടയാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
ഹരിത
കേരള മിഷന്റെ ഭാഗമായ ജല
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
6456.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരള മിഷന്റെ ഭാഗമായി
ജല സംരക്ഷണ
പ്രവര്‍ത്തനത്തിനായി ഇൗ
വര്‍ഷം എത്ര രൂപയുടെ
പദ്ധതിയാണ്
നടപ്പിലാക്കിയത്;
(ബി)
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ഹരിത
കേരളം പദ്ധതി
6457.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലസ്രോതസ്സുകളെ
മാലിന്യമുക്തമാക്കി
സംരക്ഷിക്കുന്നതിന്
ഹരിത കേരളം പദ്ധതിയില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു;
വ്യക്തമാക്കുമോ;
(ബി)
ജലാശയങ്ങളുടെ
സ്ഥിരമായ സംരക്ഷണം
ഉറപ്പു വരുത്തുന്നതിന്
കുടുംബശ്രീ, തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍,
റസിഡന്റ്സ്
അസോസിയേഷനുകള്‍, മറ്റ്
സന്നദ്ധസംഘടനകള്‍
എന്നിവരുടെ സഹായത്തോടെ
നടപ്പാക്കുന്ന
പദ്ധതിയുടെ
ആദ്യഘട്ടത്തില്‍
ഏതെല്ലാം ജലാശയങ്ങളെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
ഇത് സംബന്ധിച്ച
വിശദാംശം
വെളിപ്പെടുത്തുമോ?
ജലനിധി
പദ്ധതി : ശുദ്ധീകരണ
പ്ലാന്റുകളുടെ പ്രവര്‍ത്തനം
6458.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതിക്ക് വേണ്ടി
പുഴയില്‍ നിന്നുള്ള
വെള്ളം
ശുദ്ധീകരിക്കാന്‍
ഉപയോഗിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വിശദീകരിക്കുമോ ;
(ബി)
ഇത്തരം
ശുദ്ധീകരണ
പ്ലാന്റുകളുടെ
പ്രവര്‍ത്തന ഘട്ടങ്ങള്‍
വ്യക്തമാക്കുമോ?
കാളിപ്പാറ
പദ്ധതിയുടെ ഗുണഭോക്താക്കള്‍
6459.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാളിപ്പാറ
പദ്ധതിയുടെ പ്രയോജനം
നിലവില്‍ ഏതൊക്കെ
പ്രദേശങ്ങളിലാണ്
ലഭിക്കുന്നത് എന്നും
ഇതിന് എത്ര
ഗുണഭോക്താക്കള്‍
ഉണ്ടെന്നുമുള്ള
വിവരങ്ങള്‍ നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വാട്ടര്‍ലൈന്‍
കടന്നുപോകുന്ന എല്ലാ
മേഖലകളിലും ഈ
പദ്ധതിയുടെ
ഗുണഭോക്താക്കളെ
സൃഷ്ടിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആയതിലേക്കായുള്ള
തുടര്‍നടപടികള്‍
സ്വീകരിക്കുമോ?
ഉപയോഗശൂന്യമായ
ജലസ്രോതസ്സുകള്‍
ഉപയോഗയോഗ്യമാക്കാന്‍ നടപടി
6460.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നിരവധി കുളങ്ങള്‍,
മറ്റ്
ജലസ്രോതസ്സുകള്‍,
പ്രവര്‍ത്തനം
അവസാനിപ്പിച്ച
ക്വാറികളില്‍
കെട്ടിക്കിടക്കുന്ന ജലം
എന്നിവ ഉപയോഗശൂന്യമായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
രൂക്ഷമായ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിന്
ഇത്തരം
ജലസ്രോതസ്സുകള്‍
വൃത്തിയാക്കി
നവീകരിച്ച്
സൂക്ഷിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
ഓരോ പഞ്ചായത്ത്
അടിസ്ഥാനത്തില്‍
പ്രത്യേക പദ്ധതി
തയ്യാറാക്കി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്ത് നടപ്പിലാക്കുന്ന
കുടിവെള്ള പദ്ധതികള്‍
6461.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാം; വിശദവിവരം
നല്‍കാമോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
സഹായത്തോടെ സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാം; പദ്ധതികളുടെ
വിശദവിവരം
ലഭ്യമാക്കാമോ?
വരള്‍ച്ചയെ
നേരിടാന്‍ നടപടികള്‍
6462.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പരിസ്ഥിതി
സംരക്ഷിച്ചുകൊണ്ട്
വരള്‍ച്ച നേരിടാൻ
പദ്ധതികള്‍ വിഭാവനം
ചെയ്തിട്ടുണ്ടോ?
വ്യക്തമാക്കാമോ?
ജല
മാനേജ് മെന്റ് സ്കൂള്‍
കരിക്കുലത്തില്‍
ഉള്‍പ്പെടുത്തുന്നതിന് പദ്ധതി
6463.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍കാലത്ത്
കടുത്ത ശുദ്ധജലക്ഷാമം
നേരിടുന്ന കേരളത്തില്‍
ധാരാളം ജലം പാഴാക്കുന്ന
പ്രവണത
നിലനില്ക്കുന്നുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മികച്ച
ജലമാനേജ്മെന്റ്
സംബന്ധിച്ച്
പൊതുജനങ്ങളില്‍ അവബോധം
സൃഷ്ടിക്കുന്നതിനുള്ള
എന്തൊക്കെ നടപടികളാണ്
നിലവില്‍
സ്വീകരിച്ചുവരുന്നത്;
ഇത് കൂടുതല്‍
ഫലപ്രദമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റി പദ്ധതികള്‍
തകരാറിലാകുന്നതു മൂലം
ശുദ്ധജലം പാഴാകുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
വേനല്‍കാലത്ത് കൂടുതല്‍
ജാഗ്രതയോടെ ഇത്തരം
തകരാറുകള്‍
പരിഹരിക്കുന്നതിനുള്ള
സംവിധാനം
നടപ്പിലാക്കുമോ;
(ഡി)
ജലത്തിന്റെ
മൂല്യവും മാനേജ്മെന്റും
സംബന്ധിച്ച കൂടുതല്‍
പാഠഭാഗങ്ങള്‍ സ്കൂള്‍
കരിക്കുലത്തില്‍
ഉള്‍പ്പെടുത്തുന്നതിന്
വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
പദ്ധതി തയ്യാറാക്കാന്‍
നടപടി സ്വീകരിക്കുമോ?
ജല
ഓഡിറ്റ്
6464.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലത്തിന്റെ
ലഭ്യതയും വിതരണവും
കണക്കാക്കാന്‍ കൊച്ചി
കോര്‍പ്പറേഷനും എസ്.
സി. എം. എസ്. ജല
ഇന്‍സ്റ്റിറ്റ്യൂട്ടും
ചേര്‍ന്ന് മുന്‍പ് ജല
ഓഡിറ്റ് നടത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോര്പ്പറേഷന്
പരിധിയില്‍ വിതരണം
ചെയ്യുന്ന
വെള്ളത്തിന്റെ വിലയും
അതിനു ലഭിക്കുന്ന കരവും
താരതമ്യം ചെയ്യുമ്പോള്‍
ജല അതോറിറ്റിക്ക് ഒരു
വര്‍ഷം നാല്‍പ്പത്തേഴ്
കോടി രൂപ നഷ്ടം
സംഭവിക്കുന്നതായി
ഓഡിറ്റില്‍
കണ്ടെത്തുകയുണ്ടായോ;
(സി)
എങ്കില്‍
ജലത്തിന്റെ ഉപയോഗം,
ജലവിതരണത്തിന്റെ
ആസൂത്രണം എന്നിവ
സംബന്ധിച്ച ഒരു
കണക്കെടുപ്പ് നടത്തുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ;
(ഡി)
ഇത്
ജലസ്രോതസുകളുടെ
പ്രാധാന്യവും അവ
സംരക്ഷിക്കേണ്ട
ആവശ്യകതയും
ജനങ്ങള്‍ക്ക്
ബോധ്യപ്പെടുവാന്‍
വഴിയൊരുക്കുമോ?
കേരള
ഗ്രൗണ്ട് വാട്ടര്‍
(കണ്ട്രോള് ആന്റ്
റഗുലേഷന്) നിയമം
6465.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഗ്രൗണ്ട് വാട്ടര്‍
(കണ്ട്രോള് ആന്റ്
റഗുലേഷന്) നിയമം
നിലവില്‍ വന്നശേഷം
സംസ്ഥാനത്തെ ജലചൂഷണം
തടയുന്നതിന്
സര്‍ക്കാരിന് എത്ര
മാത്രം ഫലപ്രദമായി
ഇടപെടാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
നിയമത്തിന് 2017 ല്‍
ഭേദഗതി വരുത്തി
പുറപ്പെടുവിച്ച
ഓര്‍ഡിനന്‍സ് പ്രകാരം
ജലത്തിന്റെ
ഉപഭോഗത്തില്‍ എത്ര
ശതമാനം വര്‍ദ്ധനവ്
ഉണ്ടാവാന്‍
സാദ്ധ്യതയുണ്ടെന്നാണ്
കരുതുന്നത്;
(സി)
ഇത്
സംസ്ഥാനത്ത് ഭൂഗര്‍ഭ
ജലത്തിന്റെ അളവ്
ക്രമാതീതമായി കുറയാന്‍
ഇടയാക്കുമെന്ന്
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇത് സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ശുദ്ധജല
വിതരണ പദ്ധതികള്‍
വ്യാപിപ്പിക്കുന്നതിന് നടപടി
6466.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുദ്ധജല
വിതരണ പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിനും
കൂടുതല്‍
നഗരങ്ങളിലേക്ക്
സ്വീവറേജ് സിസ്റ്റം
മാനേജ്മെന്റ്
വ്യാപിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ജല
വിതരണ പ്രശ്നങ്ങള്‍ക്ക്
കുറഞ്ഞ ചെലവില്‍
പരിഹാരം കാണുന്നതിനുള്ള
നൂതന ഗവേഷണ മേഖലകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കൊല്ലം
ജില്ലയിലെ ജലക്ഷാമ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ഏതെങ്കിലും പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കുടിവെളള
പ്രശ്നം പരിഹരിക്കുന്നതിന്
നടപടി
6467.
ശ്രീ.ഇ.പി.ജയരാജന്
,,
കെ. ആന്‍സലന്‍
,,
എ. പ്രദീപ്കുമാര്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെളള പ്രശ്നം
രൂക്ഷമായി വരാനിടയുളള
സാഹചര്യത്തില്‍
കുടിവെളളവിതരണ ശൃംഖല
ശക്തിപ്പെടുത്തുന്നതിനായി
വകുപ്പുതലത്തില്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
തലസ്ഥാനത്ത്
തുടര്‍ച്ചയായുണ്ടാകുന്ന
പൈപ്പ്പൊട്ടല്‍ മൂലം
വലിയതോതില്‍ ജലനഷ്ടവും
പൈപ്പുവെളളത്തെ മാത്രം
ആശ്രയിക്കുന്ന
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടും
സര്‍ക്കാര്‍
ഗൗരവമായിക്കാണുമോ;
(സി)
കാലപ്പഴക്കം
ചെന്ന പൈപ്പുകള്‍
മാറ്റി ഗുണമേന്മയുളള
പൈപ്പുകള്‍ സ്ഥാപിച്ച്
ജലവിതരണം ഉറപ്പു
വരുത്തുന്നതിനുളള
പ്രവൃത്തിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ?
കാളിപ്പാറ
കുടിവെള്ള പദ്ധതി
പൂര്‍ത്തീകരിക്കാൻ നടപടി
6468.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
വേനല്ക്കാലത്തു
കുടിവെള്ള വിതരണത്തിനു
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
കാളിപ്പാറ
കുടിവെള്ള പദ്ധതി
പൂര്‍ത്തീകരിച്ച്
നെയ്യാറ്റിന്‍കര
നഗരസഭാപ്രദേശത്തും
അതിയന്നൂര്‍ പഞ്ചായത്ത്
പ്രദേശത്തും കുടിവെള്ളം
എത്തിക്കുന്നതിനു
എടുത്ത നടപടികൾ
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
പൊതുഗതാഗത
മാര്‍ഗ്ഗങ്ങളില്‍ ജല വിതരണ
പൈപ്പുലൈനുകള്‍
സ്ഥാപിക്കുന്നതിന് പൊതുനയം
6469.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത്
റോഡുകളിലും ത്രിതല
പഞ്ചായത്തുകളുടെ
ചുമതലയിലുള്ള
റോഡുകളിലും ജല വിതരണ
പൈപ്പുലൈനുകള്‍
സ്ഥാപിക്കുന്നതിന്
വേണ്ടി ജലവിഭവ വകുപ്പ്
ബന്ധപ്പെട്ട
ഏജന്‍സികളുടെ അനുമതി
തേടാറുണ്ടോ;
ഇങ്ങനെയുള്ള അനുമതി
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട് പ്രസ്തുത
ഏജന്‍സികള്‍ക്ക്
റോഡിന്റെ പുനര്‍
നിര്‍മ്മാണത്തിന് തുക
അടയ്ക്കേണ്ടതായി
വരാറുണ്ടോ; എങ്കില്‍
ഇതിന്റെ നിരക്ക്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ജലവിതരണ
പൈപ്പുലൈനുകളില്‍
അടിക്കടിയുണ്ടാകുന്ന
തകരാറുമൂലം
പൊതുജനങ്ങള്‍
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പൊതുയാത്രാ
മാര്‍ഗ്ഗങ്ങളില്‍
പൈപ്പ്
സ്ഥാപിക്കുന്നതും
അതിന്റെ
അറ്റകുറ്റപണികള്‍
നടത്തുന്നതും
സംബന്ധിച്ച്
ജലവിഭവവകുപ്പ് ഒരു
പൊതുനയം
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
വ്യക്തമാക്കാമോ:
(ഡി)
പൊതുമരാമത്ത്
വകുപ്പിന്റെ അനുമതി
ലഭിക്കാന്‍
വൈകുന്നതുമൂലം
തകരാറുകള്‍ യഥാസമയം
പരിഹരിക്കുന്നതിനും
പ്രവൃത്തികള്‍ യഥാസമയം
പൂര്‍ത്തീകരിക്കാനും
കഴിയാത്ത
സാഹചര്യമുണ്ടോ;
(ഇ)
എങ്കില്‍
ഇതു സംബന്ധിച്ച്
ബന്ധപ്പെട്ട
ഏജന്‍സികളുടെ അനുമതി
യഥാസമയം
ലഭ്യമാക്കുന്നതിനും
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
പയ്യാവൂര്‍
വാട്ടര്‍ സപ്ലൈ സ്കീം
6470.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
അനുമതി ലഭിച്ച് പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ച കണ്ണൂര്‍
ജില്ലയിലെ പയ്യാവൂര്‍
വാട്ടര്‍ സപ്ലൈ
സ്കീമിന് സ്ഥലം
ലഭ്യമാകാന്‍ താമസം
ഉണ്ടായതിനാല്‍
ഉപേക്ഷിക്കാന്‍ ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായ സമിതി
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സ്ഥലം
ലഭ്യമാക്കാന്‍
പഞ്ചായത്ത്
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയ
സാഹചര്യത്തില്‍ ഈ
തീരുമാനം
പുനഃപരിശോധിക്കണമെന്ന
സ്ഥലം എം.എല്‍.എ. യുടെ
അഭ്യര്‍ത്ഥന അനുകൂലമായി
പരിഗണിച്ച് നടപടികള്‍
സ്വീകരിക്കുമോ;വിശദാംശം
വ്യക്തമാക്കുമോ?
ജലവിതരണവുമായി
ബന്ധപ്പെട്ട്
ഉപഭോക്താക്കള്‍ക്കായി
അദാലത്ത്
6471.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ വടക്കന്‍
പറവൂരില്‍ ജലവിഭവ
വകുപ്പിന്റെ ഓഫീസില്‍
ജലവിതരണവുമായി
ബന്ധപ്പെട്ട്
ഉപഭോക്താക്കള്‍ക്കായി
അദാലത്ത്
നടത്തിയിരുന്നുവോ
എന്നറിയിക്കുമോ;
(ബി)
എങ്കില്‍
17-3-2018-ല്‍ നടന്ന
അദാലത്തില്‍ എത്ര
ഉപഭോക്താക്കള്‍
പങ്കെടുത്തു എന്നും
അവരുടെ എത്ര
പരാതികളില്‍ തീര്‍പ്പ്
കല്പ്പിച്ചു എന്നും
അറിയിക്കുമോ;
(സി)
ഈ
അദാലത്തുമായി
ബന്ധപ്പെട്ട് എത്ര
ഉദ്യോഗസ്ഥര്‍
ഹാജരുണ്ടായിരുന്നു എന്ന
വിവരം തസ്തിക സഹിതം
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
അദാലത്തില്‍
തീര്‍പ്പാക്കാന്‍
കഴിയാത്ത എത്ര
പരാതികളുണ്ടായിരുന്നു;
അവയ്ക്ക് എന്ന്
പരിഹാരമുണ്ടാക്കുവാന്‍
സാധിക്കും;
വ്യക്തമാക്കുമോ;
(ഇ)
അദാലത്തിലെ
പരാതിക്കാരുടെ പേരും
പരാതിയുടെ ചുരുക്കവും
വ്യക്തമാക്കുമോ?
കേരള
വാട്ടര്‍ സപ്ലൈ ആന്റ്
സ്വിവറേജ് ആക്ട് ഭേദഗതി
6472.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി കേരള വാട്ടര്‍
സപ്ലൈ ആന്റ് സ്വിവറേജ്
ആക്ടില്‍ ആവശ്യമായ
ഭേദഗതി വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ജല
അതോറിറ്റി എന്തെങ്കിലും
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഈ
ഭേദഗതിയിലൂടെ
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?
അമൃത്
പദ്ധതിയില്‍ കുടിവെള്ള
കണക്ഷനുകൾ നല്‍കുന്നതിന്
ഇ-ടെണ്ടര്‍
6473.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ അമൃത്
പദ്ധതിയില്‍പെടുന്ന
കുടിവെള്ള കണക്ഷനുകൾ
നല്‍കുന്നതിന് വന്‍കിട
കരാറുകാരില്‍ നിന്ന്
വാട്ടര്‍ അതോറിറ്റി
ഇ-ടെണ്ടര്‍
ക്ഷണിച്ചിട്ടുണ്ടോ;
(ബി)
ഇതിനെതിരെ
വാട്ടര്‍ അതോറിറ്റിയിലെ
ലൈസന്‍സ് ഉള്ള
പ്ലംബര്‍മാരുടെ
പ്രതിഷേധം സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ?
ജലക്ഷാമം
പരിഹരിക്കുവാന്‍ വാട്ടര്‍
അതോറിറ്റിയുടെ
കര്‍മ്മപദ്ധതികള്‍
6474.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചാ
കാലത്തു സംസ്ഥാനത്ത്
അനുഭവപ്പെടുന്ന
ജലക്ഷാമം
പരിഹരിക്കുവാന്‍
എന്തെങ്കിലും
കര്‍മ്മപദ്ധതിക്ക്
വാട്ടര്‍ അതോറിറ്റി
രൂപം കൊടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ?
കുടിവെള്ള
ക്ഷാമം പരിഹരിക്കുന്നതിനുള്ള
വാട്ടര്‍ അതോറിറ്റിയുടെ
പദ്ധതികള്‍
6475.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണനിലവാരമുള്ള
കുടിവെള്ളം
എല്ലാപേര്‍ക്കും
നല്‍കുക എന്ന ദൗത്യം
ഏറ്റെടുത്തിട്ടുള്ള
കേരള വാട്ടര്‍
അതോറിറ്റി
ഇക്കാര്യത്തില്‍
എത്രമാത്രം
വിജയിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
കുട്ടനാട്ടിലെ
കഠിനമായ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിന്
13-ാം
ധനകാര്യകമ്മീഷന്റെ
ധനസഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികളുടെ പുരോഗതി
വിശദമാക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റി സാമ്പത്തിക
പര്യാപ്തത നേടുന്നതിന്
എന്തെങ്കിലും പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
അതില്‍ എത്ര മാത്രം
വിജയിച്ചു;
വ്യക്തമാക്കാമോ;
(ഡി)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
വൈദ്യുതി ഉപയോഗം
കുറയ്ക്കുന്നതിന്
ആവിഷ്കരിച്ച എനര്‍ജി
മാനേജ്മെന്റ് സംവിധാനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇതിലൂടെ വൈദ്യുതി
ചെലവില്‍ ഉണ്ടായ മാറ്റം
എത്രയാണ്;
(ഇ)
ജലവിതരണ
ശൃംഖലയിലെ ചോര്‍ച്ച
തടയുന്നതിനും പഴക്കം
ചെന്ന ലൈനുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനും
ഉള്ള പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
വെള്ളക്കരത്തിന്റെ
കുടിശ്ശിക ഈടാക്കുന്നതിനായി
അദാലത്ത്
6476.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയില്‍
വെള്ളക്കരത്തിന്റെ
കുടിശ്ശിക
ഈടാക്കുന്നതിനായി
അദാലത്ത് നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
വെള്ളക്കരത്തിന്റെ
കുടിശ്ശികയ്ക്ക്
നിലവില്‍ ഈടാക്കിവരുന്ന
പിഴപ്പലിശ എത്ര
ശതമാനമാണ്:
(സി)
ഗാര്‍ഹിക
ഉപഭോക്താക്കളെ
പിഴപ്പലിശയില്‍ നിന്ന്
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ ചൊക്ലി കുടിവെള്ള
പദ്ധതി
6477.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
1967ല്‍
ആരംഭിച്ച തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ചൊക്ലി കുടിവെള്ള
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥ വളരെ
ശോചനീയമായതിനാല്‍ ഈ
പ്രദേശത്തെ കുടിവെള്ള
ക്ഷാമം രൂക്ഷമാകുന്ന ഈ
സാഹചര്യത്തില്‍ ചൊക്ലി
കുടിവെള്ള പദ്ധതിയുടെ
അറ്റകുറ്റപണികള്‍
പൂര്‍ത്തീകരിച്ച്
കുടിവെള്ള വിതരണം
കാര്യക്ഷമമാക്കുന്ന
നടപടികള്‍
സ്വീകരിക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ വാട്ടര്‍
അതോറിറ്റി പ്രവൃത്തികൾ
6478.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി കുടിവെള്ള
പദ്ധതികളുടെ ജോലികള്‍
യഥാസമയം
പൂർത്തീകരിക്കാത്തത്
മൂലം സംസ്ഥാനത്തെ വിവിധ
റോഡുകളുടെ പുനരുദ്ധാരണ
ജോലികള്‍
മുടങ്ങികിടക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വിവിധ
വകുപ്പുകള്‍ തമ്മിലുള്ള
ഏകോപനമില്ലായ്മ മൂലം
സര്‍ക്കാരിന് വരുന്ന
സാമ്പത്തിക നഷ്ടം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അവ അടിയന്തരമായി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ നയം
വ്യക്തമാക്കാമോ;
(ഡി)
മലപ്പുറം
മണ്ഡലത്തിലെ
മുള്ളമ്പാറ-കോണിക്കല്ല്-ഇരുമ്പൂഴി
റോഡില്‍ വാട്ടര്‍
അതോറിറ്റി പെെപ്പ്
ലെെന്‍ പണി
പൂര്‍ത്തീകരിക്കാത്തത്
മൂലം റോഡ് പുനരുദ്ധാരണ
പ്രവൃത്തികള്‍
മുടങ്ങികിടക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
റോഡില്‍ വാട്ടര്‍
അതോറിറ്റി പെെപ്പ്
ലെെന്‍
പുന:സ്ഥാപിക്കുന്നതിന്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(എഫ്)
പ്രസ്തുത
പ്രവൃത്തി ടെണ്ടര്‍
ചെയ്തു പണി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
മൈലം-തലവൂര്‍
കുടിവെളള പദ്ധതി
6479.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈലം-തലവൂര്‍
കുടിവെളളപദ്ധതിയില്
ഇനി അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണ്;
(ബി)
മൈലം
പഞ്ചായത്തിലെ എല്ലാ
വാര്‍ഡുകളിലും ജലവിതരണ
പൈപ്പുകള്‍
സ്ഥാപിക്കുന്നതിന്
പ്രസ്തുത പദ്ധതിയില്‍
തുക
വകയിരുത്തിയിരുന്നോ;
(സി)
ആയതിനാവശ്യമായ
എസ്റ്റിമേററ് തുകയുടെ
വിശദാംശങ്ങളും ഫണ്ട്
എപ്രകാരം സമാഹരിക്കാന്‍
കഴിയും എന്നതിന്റെയും
വിശദാംശങ്ങള്‍
നല്‍കുമോ?
മണലൂര്‍
മണ്ഡലത്തിലെ ഊരകം കുടിവെള്ള
പദ്ധതി പൂര്‍ത്തീകരിക്കാന്‍
നടപടി
6480.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി
ഗ്രാമപഞ്ചായത്തിലെ ഊരകം
പ്രദേശത്തെ നിലവിലുള്ള
കുടിവെള്ള പദ്ധതിയുടെ
കുഴല്‍ കിണറില്‍
ജലലഭ്യത കുറഞ്ഞുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനു
പരിഹാരമായി
മുട്ടിക്കല്‍ ചിറയ്ക്ക്
സമീപമുള്ള ജലസമൃദ്ധമായ
കിണറില്‍ നിന്ന് വെള്ളം
പമ്പ് ചെയ്യാന്‍
ആവശ്യമായ പദ്ധതിയ്ക്ക്
വാട്ടര്‍ അതോറിറ്റിയുടെ
ഫണ്ട്
ലഭിക്കാതിരുന്നതിനാല്‍
എം.എല്‍.എ. ഫണ്ടില്‍
നിന്ന് തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര തുക
അനുവദിച്ചുവെന്നും
എന്നാണ്
അനുവദിച്ചതെന്നും
അറിയിക്കാമോ;
(സി)
ഈ
പ്രവൃത്തിക്കായി
എം.എല്‍.എ. ഫണ്ട്
ഉപയോഗിച്ച് ചെയ്യുന്ന
ജോലികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
പ്രവൃത്തിക്കായി ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ഇ)
ഈ
പ്രവൃത്തി
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(എഫ്)
രൂക്ഷമായ
കുടിവെള്ളക്ഷാമം
അനുഭവിക്കുന്ന
സാഹചര്യത്തില്‍
പ്രസ്തുത പ്രവൃത്തി
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
വേണ്ട നിര്‍ദ്ദേശം
നല്‍കുമോ; വിശദാംശം
ലഭ്യമാക്കുമോ?
മലപ്പുറം
ജില്ലയിലെ മൈനോറിറ്റി
കുടിവെളള പദ്ധതികള്‍
6481.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
മലപ്പുറം ജില്ലയില്‍
നടപ്പാക്കിവരുന്ന
മൈനോറിറ്റി കുടിവെളള
പദ്ധതികളുടെ പേര്,
നിലവിലെ ചെലവ്,
അനുവദിച്ച തുക,
ചെലവഴിച്ച തുക എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
പ്രവൃത്തികളുടെ പുരോഗതി
വളരെ മന്ദഗതിയിലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
എന്താണ്;
(സി)
ഇത്തരം
പ്രവൃത്തികളുടെ
പൂര്‍ത്തീകരണം
ത്വരിതപ്പെടുത്തുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ട്;
ഇവയുടെ പുരോഗതി
നിരീക്ഷിക്കുന്നതിനും
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
തലശ്ശേരി-കൂത്തുപറമ്പ്
സമഗ്ര കുടിവെള്ള പദ്ധതി
6482.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
ഭരണാനുമതി ലഭ്യമായ
പ്രവൃത്തിയായ
തലശ്ശേരി-കൂത്തുപറമ്പ്
സമഗ്ര കുടിവെള്ള
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന് ഇനി
എന്തൊക്കെ
നടപടിക്രമങ്ങള്‍
ഉണ്ടെന്നും ഈ പ്രവൃത്തി
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
നന്നമ്പ്ര
ഗ്രാമ പഞ്ചായത്ത് സമഗ്ര
കുടിവെള്ള പദ്ധതി
6483.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
മണ്ഡലത്തില്‍പ്പെട്ട
നന്നമ്പ്ര ഗ്രാമ
പഞ്ചായത്ത് സമഗ്ര
കുടിവെള്ള പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്നറിയിക്കുമോ;
(ബി)
പദ്ധതി
പ്രാവര്‍ത്തികമാക്കാന്‍
നാളിതുവരെ
പൂര്‍ത്തീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
ചാലിയാര്‍
പുഴക്കരയില്‍ നിര്‍മ്മിച്ച്
പഞ്ചായത്തിന് കൈമാറിയ കിണര്‍
ചെരിഞ്ഞുപോയത്
6484.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
കൂളിമാട് വാട്ടര്‍
അതോറിറ്റി ചാലിയാര്‍
പുഴക്കരയില്‍
നിര്‍മ്മിച്ച്
പഞ്ചായത്തിന് കൈമാറിയ
കിണര്‍ ചെരിഞ്ഞുപോയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മേല്സാഹചര്യം
മുന്‍നിര്‍ത്തി
കൂളിമാട് പബ്ലിക്
ഹെല്‍ത്ത്
എഞ്ചിനീയറിംഗ്
ഡിപ്പാര്‍ട്ട്മെന്റ്
പമ്പിംഗ് സ്റ്റേഷനില്‍
നിന്ന് ചെരിഞ്ഞുപോയ
കിണറിനോടനുബന്ധിച്ച
ടാങ്കിലേക്ക്, മീറ്റര്‍
വെച്ച് ബള്‍ക്കായി
വെള്ളം പഞ്ചായത്തിന്
നല്കാന് സംവിധാനം
ഒരുക്കുന്നതിന് അനുമതി
നല്‍കുമോ;
(സി)
ചെലവ്
പഞ്ചായത്ത് വഹിച്ചാല്‍
ബള്‍ക്കായി വെള്ളം
നല്‍കുന്നതിന്
നിയമതടസ്സമുണ്ടോ;
വിശദമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
6485.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ വരള്‍ച്ച
ബാധിത പ്രദേശങ്ങളില്‍
കുടിവെള്ളം
എത്തിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
മാനന്തവാടി
മണ്ഡലത്തില്‍ ജലസേചന
വകുപ്പ് നടപ്പാക്കുന്ന
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാമാണ്;
(സി)
കിഫ്ബി
ധനസഹായത്താല്‍
നടപ്പാക്കുന്ന
മാനന്തവാടി കുടിവെള്ള
പദ്ധതി ഉടന്‍ കമ്മീഷന്
ചെയ്യാന്‍ കഴിയുമോ;
(ഡി)
ഈ
പദ്ധതിക്ക് നിലവില്‍
എന്തെങ്കിലും
തരത്തിലുള്ള
തടസ്സങ്ങള്‍ ഉണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
ചാത്തമംഗലം,
മാവൂര്‍ പഞ്ചായത്തുകള്‍ക്ക്
കുടിവെള്ളം നല്‍കുന്നതിന്
പദ്ധതി
6486.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിക്ക് കീഴിലെ
കൂളിമാട് പ്ലാന്റിന്റെ
പൂര്‍ണ്ണ ശേഷി
ഉപയോഗപ്പെടുത്തിക്കൊണ്ട്
ചാത്തമംഗലം, മാവൂര്‍
തുടങ്ങിയ
പഞ്ചായത്തുകള്‍ക്ക്
കുടിവെള്ളം
നല്‍കുന്നതിന് പദ്ധതി
തയ്യാറാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സ്കീമിന്റെ
കീഴില്‍ ഏതെല്ലാം
പഞ്ചായത്തുകളാണ്
ഉള്‍പ്പെടുന്നത് എന്ന്
വിശദമാക്കാമോ;
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക് എത്ര
രൂപയാണ് മതിപ്പു ചെലവ്
കണക്കാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മട്ടന്നൂര്‍
- ഇരിട്ടി
മുനിസിപ്പാലിറ്റികള്‍ക്കുള്ള
ശുദ്ധജല വിതരണ പദ്ധതി
6487.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍
കിഫ്ബിയില്‍ ഭരണാനുമതി
ലഭിച്ച മട്ടന്നൂര്‍ -
ഇരിട്ടി
മുനിസിപ്പാലിറ്റികള്‍ക്കുള്ള
ശുദ്ധജല വിതരണ
പദ്ധതിയുമായി
ബന്ധപ്പെട്ട വിവിധ
പ്രവൃത്തികൾ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് പഴശ്ശി
ഇറിഗേഷന്‍
പ്രോജക്റ്റിന്റെ
അധീനതയിലുള്ള സ്ഥലം,
കനാല്‍ റോഡ്, കനാല്‍
ബാങ്ക് എന്നിവയിലൂടെ
പൈപ്പുകള്‍
സ്ഥാപിക്കുന്നതിന്
അനുമതിക്കായി കേരള ജല
അതോറിറ്റിയുടെ
മട്ടന്നൂര്‍
പ്രോജക്റ്റ് ഡിവിഷന്
എക്സിക്യുട്ടീവ്
എഞ്ചിനീയര്‍, പഴശ്ശി
ഇറിഗേഷന്‍ പ്രോജക്റ്റ്
ഡിവിഷന്
എക്സിക്യുട്ടീവ്
എഞ്ചിനീയര്‍ക്ക്
നല്കിയ അപേക്ഷയില്‍
തീരുമാനമെടുത്ത് അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം ആവശ്യങ്ങള്‍ക്ക്
യുദ്ധകാലാടിസ്ഥാനത്തില്‍
അനുമതി നല്കുവാനുള്ള
അധികാരം പഴശ്ശി
പ്രോജക്ട് ഡിവിഷന്
എക്സിക്യുട്ടീവ്
എഞ്ചിനീയര്‍ക്ക് കൈമാറി
നല്കുവാന് നടപടി
സ്വീകരിക്കുമോ?
കാലപ്പഴക്കത്താല്‍
ലീക്കാവുന്ന പൈപ്പുകള്‍
മാറ്റി സ്ഥാപിക്കുന്നതിന്
ചെലവഴിച്ച തുക
6488.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
25 വര്‍ഷത്തിലേറെ
പഴക്കമുള്ള കുടിവെള്ള
പദ്ധതികളില്‍ നിന്ന്
പൈപ്പുകളുടെ
കാലപ്പഴക്കം കൊണ്ട്
ലീക്കുചെയ്ത്
കുടിവെള്ളം പാഴാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിനുമേല്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
ഏതെല്ലാം;
(സി)
കാലപ്പഴക്കം
കൊണ്ട് ലീക്കാവുന്ന
പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
വേണ്ടി 2017 ജനുവരി
മുതല്‍ 2018 മാര്‍ച്ച്
വരെ എത്ര രൂപ
ചെലവഴിച്ചു; ഇത്തരം
ചെലവുകള്‍ ഇനം
തിരിച്ചും പദ്ധതികള്‍
തിരിച്ചും
വിശദമാക്കുമോ;
(ഡി)
തേഞ്ഞിപ്പാലം,
ചേലാമ്പ്ര,
കുന്നിയൂര്,
പെരുവള്ളൂര്‍
ഗ്രാമപഞ്ചായത്തുകള്‍ക്ക്
വേണ്ടിയുള്ള കുടിവെള്ള
പദ്ധതിയില്‍,
കാലപ്പഴക്കം കൊണ്ട്
മാറ്റി സ്ഥാപിക്കേണ്ടി
വന്ന പൈപ്പുകളുടെ
എസ്റ്റിമേറ്റ് തുക
എത്രയാണെന്ന്
വ്യക്തമക്കാമോ?
തച്ചനാട്ടുകര
സര്‍ക്കാര്‍ എല്‍.പി.
സ്കൂളില്‍ കുടിവെള്ള പദ്ധതി
6489.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലം
ആസ്തിവികസന ഫണ്ടില്‍
നിന്നുമുള്ള തുക
വിനിയോഗിച്ച്
തച്ചനാട്ടുകര
ഗ്രാമപഞ്ചായത്തിലെ
സര്‍ക്കാര്‍ എല്‍.പി.
സ്കൂളില്‍ കുടിവെള്ള
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരില്‍ എന്നാണ്
ലഭിച്ചതെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍ കേരളാ
വാട്ടര്‍ അതോറിറ്റിക്ക്
എന്നാണ് സര്‍ക്കാര്‍
നല്കിയതെന്നറിയിക്കാമോ;
(സി)
ഈ
പ്രൊപ്പോസലില്‍ കേരളാ
വാട്ടര്‍ അതോറിറ്റി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന
വിശദാംശം നല്‍കാമോ?
മലപ്പുറം
മണ്ഡലത്തിലെ വിവിധ കുടിവെള്ള
പദ്ധതികള്‍
6490.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍
തദ്ദേശസ്വയംഭരണ സ്ഥാപന
ഫണ്ട്, ലോക ബാങ്ക്
ഫണ്ട്, എം. എല്‍. എ.
ഫണ്ട്, മറ്റ്
സര്‍ക്കാര്‍ ഫണ്ടുകള്‍
എന്നിവ ഉപയോഗിച്ച്
ഇപ്പോള്‍ നടപ്പിലാക്കി
വരുന്ന വിവിധ കുടിവെള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ഓരോന്നും
വരാനിരിക്കുന്ന
വരള്‍ച്ചയെ
അതിജീവിച്ചുകൊണ്ട്
കുടിവെള്ളമെത്തിക്കാന്‍
പര്യാപ്തമാണോ;
ഏതെങ്കിലും
പദ്ധതികള്‍ക്ക്
അറ്റകുറ്റപ്പണികള്‍
നടത്തേണ്ടതുണ്ടോ;
(സി)
എങ്കില്‍
അടിയന്തരമായി
അറ്റകുറ്റപ്പണികള്‍
പൂര്‍ത്തീകരിക്കുന്നതിനും
വരള്‍ച്ചയെ
പ്രതിരോധിക്കുവാനും
കുടിവെള്ള ക്ഷാമം
പരിഹരിക്കുവാനും
ആവശ്യമായ മുന്‍കരുതല്‍
എടുക്കുന്നതിനും വേണ്ട
നടപടി സ്വീകരിക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍ നടപടി
6491.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം കാര്യങ്ങള്‍
ആണ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
ആയതിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
വ്യക്തമാക്കാമോ?
കഴക്കൂട്ടം
തെറ്റിയാര്‍ തോട്ടിലേക്ക്
മലിനജലം ഒഴുക്കുന്നത് തടയാന്‍
നടപടി
6492.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴക്കൂട്ടം
തെറ്റിയാര്‍
തോട്ടിലേക്ക്
വീടുകളില്‍ നിന്നും
മറ്റു് സ്ഥാപനങ്ങളില്‍
നിന്നും മലിനജലം
ഒഴുക്കി വിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
തടയാന്‍ എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
തെറ്റിയാര്‍
തോടിന്റെ സൈഡ് ഭിത്തി
കെട്ടാന്‍ നടപടികള്‍
സ്വീകരിക്കുമോ?
നാട്ടക്കല്,
തോട്ടതമൂല പ്രദേശങ്ങളിലെ
കുടിവെളളക്ഷാമം
6493.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മണ്ഡലത്തിലെ ബെളളൂര്‍
ഗ്രാമപഞ്ചായത്തിലെ 8,
10
വാര്‍ഡുകളില്‍പ്പെട്ട
നാട്ടക്കല്, തോട്ടതമൂല
പ്രദേശങ്ങളിലെ എസ്.സി.
കോളനിയില്‍
താമസിക്കുന്നവരനുഭവിക്കുന്ന
കുടിവെളളക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കാമോ;
(ബി)
ഇൗ
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിന്
എം.എല്‍.എ. നല്കിയ
NA/GEN/376/2017
നമ്പര്‍ അപേക്ഷയില്‍
സ്വീകരിച്ച നടപടികള്‍
എന്താണെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ള
വിതരണം സ്മാര്‍ട്ട്
ആക്കുന്നതിനും
ആധുനികവത്ക്കരിക്കുന്നതിനും
എ.ഡി.ബി.വായ്പ
6494.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ള വിതരണ
സംവിധാനം
പുനരുദ്ധരിക്കുന്നതിന്
എന്തെല്ലാം ആലോചനകളാണ്
ജലവിഭവ വകുപ്പില്‍
നടക്കുന്നത്;
വിശദമാക്കാമോ ;
(ബി)
കുടിവെള്ള
വിതരണം സ്മാര്‍ട്ട്
ആക്കുന്നതിനും
ആധുനികവത്ക്കരിക്കുന്നതിനും
എ. ഡി. ബി. യില്‍
നിന്നും
വായ്പയെടുക്കുന്നതിനെക്കുറിച്ചുള്ള
എന്തെങ്കിലും
നിര്‍ദ്ദേശം
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കുളങ്ങളും
നീരുറവകളും
സംരക്ഷിക്കന്നതിനുള്ള
പദ്ധതികള്‍
6495.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കുളങ്ങളും നീരുറവകളും
കയ്യേറ്റം മൂലവും
വികസനത്തിന്റെ പേരിലും
നശിക്കപ്പെട്ട്
വരള്‍ച്ചയുടെ
പ്രത്യാഘാതങ്ങള്‍
രൂക്ഷമാക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
ഇപ്രകാരം
കയ്യേറ്റം മൂലം
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന
കുളങ്ങളും നീരുറവകളും
കണ്ടെത്തി കയ്യേറ്റം
ഒഴിപ്പിച്ച്
ഏറ്റെടുത്ത് നവീകരിച്ച്
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
സഹകരിച്ച് കുളങ്ങളും
പൊതുനീരുറവകളും
സംരക്ഷിക്കുന്നതിന്
പ്രത്യേക പദ്ധതി
തയ്യാറാക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
ഇത്തരം
കുളങ്ങളും നീരുറവകളും
സംരക്ഷിക്കന്നതിന്
നിലവിലുളള പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്,
കൊച്ചി, തിരുവനന്തപുരം എന്നീ
നഗരങ്ങളിലെ കുടിവെള്ള വിതരണം
6496.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്,
കൊച്ചി, തിരുവനന്തപുരം
എന്നീ നഗരങ്ങളില്‍
തടസ്സമില്ലാതെ
കുടിവെള്ളം വിതരണം
ചെയ്യുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാം
;
(ബി)
എങ്കില്‍
ഇതിനാവശ്യമായ തുക
എപ്രകാരം കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ?