ഹില്‍
ഹൈവേ നിർമ്മാണത്തിന് ഡി.
എഫ്.ഒ. യ്ക്ക് നൽകിയ കത്ത്
6361.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുണ്ടേരി-മേല്‍പ്പാടി
ഹില്‍ ഹൈവേയുടെ
ഇന്‍വെസ്റ്റിഗേഷന്‍
സര്‍വ്വേ സംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പ്
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയർ ,നിലമ്പൂർ
നോർത്ത് ഡി എഫ് ഓ
യ്ക്ക് നൽകിയ
20.7.2017-ലെ
ഡി-I/715/2016 നമ്പര്‍
കത്തില്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
മാസങ്ങള്‍
പിന്നിട്ടിട്ടും
തീരുമാനം
എടുക്കാതിരിക്കുവാനുള്ള
കാരണം വിശദമാക്കുമോ;
(ബി)
കാലതാമസം
കൂടാതെ പ്രസ്തുത
അപേക്ഷയിന്മേല്
സര്‍വ്വേക്കുള്ള അനുമതി
ലഭ്യമാക്കുമോ;
വിശദമാക്കുമോ?
സംയോജിത
വന സംരക്ഷണ പദ്ധതിയുമായി
ബന്ധപ്പെട്ടുള്ള കേന്ദ്ര
ഫണ്ട്
6362.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംയോജിത
വന സംരക്ഷണ പദ്ധതിയുടെ
ഭാഗമായി
കേന്ദ്രാവിഷ്കൃത
പദ്ധതിയില്‍ 2014-15
മുതല്‍ 2017-18 വരെ
എത്ര രൂപ കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ആദിവാസി
യുവാവിന്റെ മരണം
6363.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
മധു എന്ന ആദിവാസി
യുവാവിന്റെ മരണവുമായി
ബന്ധപ്പെട്ട്
വനംവകുപ്പ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഉയര്‍ന്ന ആരോപണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
അന്വേഷണം വകുപ്പ്
തലത്തില്‍
നടത്തിയിട്ടുണ്ടോ;
ഇതിന്റെ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഏത് ഉദ്യോഗസ്ഥനാണ്
അന്വേഷണം നടത്തിയത്;
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കാട്ടുതീ
തടയാൻ നടപടി
6364.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍കാലങ്ങളിലേക്കാള്‍
ചൂട് വളരെ കൂടുതല്‍
ആയതിനാല്‍, വനങ്ങളിലെ
വന്യമൃഗങ്ങള്‍ വെള്ളം
തേടിയും, ഭക്ഷണം
തേടിയും വനമേഖലകളില്‍
നിന്നും മനുഷ്യവാസ
സ്ഥലങ്ങളിലേയ്ക്ക്
ഇറങ്ങി വരുന്ന സാഹചര്യം
കണക്കിലെടുത്ത്
എന്തെങ്കിലും പുതിയ
പദ്ധതികള്‍ സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ചൂട്
കൂടിയ സാഹചര്യത്തില്‍
വനങ്ങള്‍ തീയില്‍
കത്തിപ്പോകാന്‍
സാധ്യതയുള്ളതിനാല്‍,
ഇതിനെതിരെ എന്തൊക്കെ
നടപടികള്‍ വനം വകുപ്പ്
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ?
വനത്തിലെ
നദികളിലെ മണല്‍ ശേഖരിച്ച്
വില്പന
6365.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്തിലൂടെ
ഒഴുകുന്ന നദികളില്‍
നിന്ന്
വാണിജ്യാടിസ്ഥാനത്തില്‍
മണല്‍ ശേഖരിച്ച്
വില്‍പ്പന
നടത്തുന്നതിന് വനം
വകുപ്പ്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സംരക്ഷിത
വനമേഖലക്കുള്ളില്‍
ബാഹ്യ ഇടപെടലുകള്‍ക്കും
വനം കൊള്ളയ്ക്കും
പരിസ്ഥിതി ശോഷണത്തിനും
വഴി തെളിക്കുന്ന ഈ
തീരുമാനത്തില്‍ നിന്നും
പിന്മാറുമോയെന്ന്
വ്യക്തമാക്കാമോ?
കാട്ടുതീ
നിയന്ത്രണം
6366.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുതീ
പടരുന്നത്
നിയന്ത്രിക്കാന്‍ വനം
വകുപ്പിന് നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
കാട്ടുതീ
നിയന്ത്രിക്കുന്നതിന്
വേണ്ടി ആധുനിക
സംവിധാനങ്ങളും
ഉപകരണങ്ങളും
ലഭ്യമാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഇതിനായി
ജീവനക്കാര്‍ക്ക്
പ്രത്യേക ട്രെയിനിംഗ്
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ?
കാട്ടുതീ
തടയുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍
6367.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാട്ടുതീമുലം കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനുള്ളില്‍
എത്ര ഹെക്ടര്‍ വനമാണ്
കത്തി നശിച്ചത്;
(ബി)
സംസ്ഥാനത്ത്
കാട്ടുതീ സാധ്യത ഏറിയ
വന മേഖല ഏതൊക്കെ എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അവിടെ
എന്തൊക്കെ അധിക
സംവിധാനമാണ്
ഒരുക്കിയിട്ടുള്ളത്;വ്യക്തമാക്കാമോ;
(സി)
കാട്ടുതീ
തടയുന്നതിന് വനപാലകര്‍
ഇപ്പോഴും കാലഹരണപ്പെട്ട
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കുന്നതെന്ന
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍ ആധുനിക
ഉപകരണങ്ങള്‍ അവര്‍ക്ക്
നല്‍കുന്നതിനും അവയില്‍
പരിശീലനം
നല്‍കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
കാട്ടുതീ
6368.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍
കനത്തതോടു കൂടി
സംസ്ഥാനത്തെ
വനപ്രദേശങ്ങളില്‍
കാട്ടുതീ പടര്‍ന്നു
പിടിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കാട്ടുതീ
തടയുന്നതിനും,
വ്യാപകമായി
പടര്‍ന്നുപിടിക്കുന്നത്
ഒഴിവാക്കുവാനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
പൊന്തന്‍
പുഴ വനത്തിന്റെ അവകാശം
6369.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പാറക്കല്‍ അബ്ദുല്ല
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്തന്‍പുഴ
വനത്തിന്റെ അവകാശം
സംബന്ധിച്ച കേസ്സ്
വാദിക്കുന്നതില്‍
സര്‍ക്കാര്‍
അഭിഭാഷകര്‍ക്ക് വീഴ്ച
സംഭവിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
കേസ്സ് ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
വനങ്ങളുടെ
വികസനം
6370.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള വനങ്ങളുടെ
വികസനത്തിന് എന്തെല്ലാം
പദ്ധതികളാണ് ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദീകരിക്കുമോ;
(ബി)
ഇതിനായി
നിലവിലുള്ള പദ്ധതികള്‍
തുടരാനും അവ കൂടുതല്‍
ശക്തിപ്പെടുത്തുവാനും
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതെല്ലാം;
വിശദമാക്കുമോ;
വനഭൂമിയുടെ
പാട്ടനിരക്കില്‍ വര്‍ദ്ധന
6371.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടത്തിനു
നല്കുന്ന വനഭൂമിയുടെ
പാട്ടനിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിന്
ചട്ടങ്ങളില്‍ ആവശ്യമായ
ഭേദഗതികള്‍
വരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പുതിയ നിരക്കുകളുടെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇതുമൂലം
സര്‍ക്കാരിനുണ്ടായ അധിക
വരുമാനം എത്രയാണെന്ന്
വെളിപ്പെടുത്തുമോ?
വനാതിര്‍ത്തി
നിർണ്ണയം
6372.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാതിര്‍ത്തി
വേര്‍തിരിക്കലും
നിര്‍ണ്ണയിക്കലും
പ്രക്രിയയുടെ
നടത്തിപ്പ് ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
ആകെ വനാതിര്‍ത്തി എത്ര
എന്നും ഇവയില്‍ എത്ര
ഭാഗം അളന്നുതിരിച്ച്
നാളിതുവരെ സ്ഥിരം
ജണ്ടയിട്ട്
വേര്‍തിരിച്ചു എന്നും
ഇതുമായി ബന്ധപ്പെട്ട്
തര്‍ക്കങ്ങള്‍
നിലവിലുണ്ടോ എന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
വനാതിര്‍ത്തി ലംഘിച്ച്
കയ്യേറ്റം
എത്രത്തോളമുള്ളതായി
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
വനഭൂമിയോട്
ചേര്‍ന്നുള്ള സ്വകാര്യ
ഭൂമി കൈമാറുന്നതിനും
വീടുവയ്ക്കുന്നതിനും
ഉള്ള നിയന്ത്രണങ്ങളുടെ
പേരില്‍
കര്‍ഷകരുള്‍പ്പെടെയുള്ളവര്‍
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കാനായി എന്ത്
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നു
വ്യക്തമാക്കുമോ?
വനഭൂമിയ്ക്ക്
പട്ടയം
6373.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമിയ്ക്ക്
പട്ടയം നല്‍കുന്നതുമായി
ബന്ധപ്പെട്ട്
റവന്യൂ-വനം വകുപ്പുകള്‍
സംയുക്ത പരിശോധന നടത്തി
കൈവശക്കാരുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇപ്രകാരം
തയ്യാറാക്കിയ
കൈവശക്കാരുടെ പട്ടിക
കേന്ദ്രാനുമതിക്ക്
അയച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
കൈവശക്കാരുടെ
പട്ടിക
തയ്യാറാക്കിയപ്പോള്‍
മുമ്പ് നിരസിച്ച
അപേക്ഷകള്‍ വീണ്ടും
പരിഗണിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വനം
കയ്യേറ്റം
6374.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1-1-1977ന്
മുമ്പ് വനഭൂമി
കയ്യേറിയതാണെന്ന്
സ്ഥിരീകരിച്ചിട്ടുള്ള
പ്രദേശങ്ങളില്‍
അതിര്‍ത്തി നിര്‍ണ്ണയം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേരളത്തിലുടനീളം
വനാതിര്‍ത്തി
നിര്‍ണ്ണയിച്ച് വന
ഭൂമിയും സ്വകാര്യ
ഭൂമിയും ജണ്ട ഇട്ട്
വേര്‍തിരിക്കുന്ന
നടപടിയുടെ പുരോഗതി
അറിയിക്കുമോ;
(സി)
1977ന്
മുമ്പ്
കൈവശമുണ്ടായിരുന്നതും
എന്നാല്‍ വനം, റവന്യൂ
വകുപ്പുകള്‍ സംയുക്ത
പരിശോധന
നടത്തിയിട്ടില്ലാത്തതുമായ
സ്ഥലം എത്രയെന്ന്
അറിയിക്കുമോ;
(ഡി)
1-1-1977-ന്
മുമ്പുള്ള വനം കയ്യേറ്റ
ഭൂമി നിയമപരമായി
ക്രമപ്പെടുത്തുന്നതിന്
ഇനിയും
അവശേഷിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
വനമേഖലയുടെ
വിസ്തീര്‍ണ്ണം
6375.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമി
കയ്യേറ്റം കാരണം
വനവിസ്തൃതി കുറഞ്ഞു
വരുന്ന സാഹചര്യത്തില്‍
കയ്യേറിയ ഭൂമി തിരിച്ചു
പിടിക്കാന്‍ ഈ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികൾ വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
വനമേഖലയുടെ
വിസ്തീര്‍ണ്ണവും നിബിഡ
വനത്തിന്റെ
വിസ്തീര്‍ണ്ണവും
എത്രയാണെന്ന്
അറിയിക്കുമോ?
വള്ളിക്കുന്ന്
ഗ്രാമ പഞ്ചായത്തിലെ
കണ്ടല്‍കാട്
6376.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന് ഗ്രാമ
പഞ്ചായത്തിലെ കണ്ടല്‍
കാടിനുള്ളില്‍
താമസിക്കുന്ന
വിശാലാക്ഷി എന്ന
വ്യക്തി
വഴിയില്ലാത്തതും മറ്റു
അടിസ്ഥാന
സൗകര്യങ്ങളില്ലാത്തതും
ചൂണ്ടിക്കാട്ടി നല്കിയ
നിവേദനത്തിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നറിയിക്കാമോ;
(ബി)
വള്ളിക്കുന്ന്
ഗ്രാമ പഞ്ചായത്തില്‍
വനം വകുപ്പ് കണ്ടല്‍
സംരക്ഷിക്കുന്നതിനു
വേണ്ടി ചെലവഴിച്ച
ഫണ്ടുകള്‍ ഏതെല്ലാം;
വിശദമാക്കാമോ?
അച്ചന്‍കോവില്‍-അലിമുക്ക്
റോഡിന്‍െറ പുനരുദ്ധാരണ
പ്രവൃത്തി
6377.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ പ്രശസ്ത
തീര്‍ത്ഥാടന കേന്ദ്രമായ
അച്ചന്‍കോവില്‍
ഗ്രാമത്തിനെ താലൂക്ക്
ആസ്ഥാനവുമായി
ബന്ധിപ്പിക്കുന്ന
അച്ചന്‍കോവില്‍-അലിമുക്ക്
റോഡിന്‍െറ തകര്‍ന്ന്
കിടക്കുന്ന ഭാഗങ്ങള്‍
പൂര്‍ണ്ണമായും
പുനരുദ്ധാരണ പ്രവൃത്തി
നടത്തി
സഞ്ചാരയോഗ്യമാക്കുന്നതിനും
തകര്‍ച്ചയിലായ തുറ പാലം
പുനര്‍നിര്‍മ്മിക്കുന്നതിനും
വനം വകുപ്പ്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഫണ്ടിന്റെ സ്രോതസ്സ്,
പുനരുദ്ധാരണ പ്രവൃത്തി
ആരംഭിക്കുവാനുദ്ദേശിക്കുന്ന
കാലയളവ്,
നടപ്പിലാക്കുവാനുദ്ദേശിക്കുന്ന
പ്രവൃത്തിയുടെ
വിശദാംശങ്ങള്‍ എന്നിവ
ലഭ്യമാക്കുമോ;
(സി)
2018-19
സാമ്പത്തിക
വര്‍ഷത്തിനുള്ളില്‍ത്തന്നെ
പണി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ ഫണ്ട്
വകയിരുത്തുവാനുള്ള
നടപടികള്‍ വനം വകുപ്പ്
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
തമ്പുരാട്ടിപ്പറമ്പ്
റോഡ്
T 6378.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍ വനം
വകുപ്പിന്റെ
അധീനതയിലുള്ള
തമ്പുരാട്ടിപ്പറമ്പ്
റോഡ്
തകര്‍ന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ്
ഗതാഗതയോഗ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സ്വന്തമായി വച്ചു പിടിപ്പിച്ച
മരം മുറിക്കുന്നതിന് അനുമതി
6379.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍
സി.എച്ച്.ആര്.
മേഖലയിലുള്ള ആളുകളുടെ
കൈവശമുള്ള പട്ടയം
കിട്ടിയതും
കിട്ടാത്തതുമായ
സ്ഥലത്ത് ഇവര്‍ തന്നെ
വച്ചു പിടിപ്പിച്ച
പ്ലാവ്, ആഞ്ഞിലി,
തേക്ക്, മഹാഗണി
തുടങ്ങിയ മരങ്ങള്‍
മുറിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്വന്തമായി
വച്ചു പിടിപ്പിച്ച
മരങ്ങള്‍ കൃഷിക്കാര്‍
മുറിക്കുന്നതിന് എതിരെ
വനംവകുപ്പ്
ഉദ്യോഗസ്ഥര്‍ കേസ്
എടുക്കുകയും കൃഷിക്കാരെ
ഭീഷണിപ്പെടുത്തുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
കൃഷിക്കാരെ
സഹായിക്കാന്‍ എന്തൊക്കെ
നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
1986-ലെ
വൃക്ഷപരിപാലന
നിയമത്തിന്റെ അഞ്ചാം
വകുപ്പ്, കാര്‍ഡമം
റൂള്‍സ് എന്നിവയിലെ
വ്യവസ്ഥകള്‍ക്ക്
വിധേയമായിട്ടാണോ
ഏലപ്പാട്ട ഭൂമികളില്‍
മരംമുറിക്കുന്നതിന്
അനുമതി നല്‍കുന്നത്;
എങ്കില്‍ പ്രസ്തുത
വ്യവസ്ഥകള്‍
എന്താണെന്ന്
വിശദമാക്കാമോ;
പകര്‍പ്പ്
ലഭ്യമാക്കാമോ?
വന
പരിപാലനം
6380.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള വനങ്ങളുടെ
പരിപാലനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(ബി)
ഇതിനായി
നിലവിലുള്ള പദ്ധതികള്‍
തുടരാനും അവ കൂടുതല്‍
ശക്തിപ്പെടുത്തുവാനും
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സോഷ്യല്‍
ഫോറസ്ട്രിയുടെ ഭാഗമായി
എറണാകുളം ജില്ലയില്‍
നടപ്പാക്കിയ പ്രവൃത്തികള്‍
6381.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷങ്ങളില്‍
സോഷ്യല്‍ ഫോറസ്ട്രിയുടെ
ഭാഗമായി എറണാകുളം
ജില്ലയില്‍ നടപ്പാക്കിയ
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
ചെലവഴിച്ച
തുകയെത്രയെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ വൈപ്പിന്‍
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
തീരദേശത്ത്
വൃക്ഷത്തൈകള്‍
വച്ചുപിടിപ്പിക്കുന്നതിന്
നടപടി
6382.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശസംരക്ഷണ
നിയമപ്രകാരം
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
നിര്‍ത്തിവച്ച്
സര്‍ക്കാര്‍ ഏറ്റെടുത്ത
ഭൂമിയില്‍
സാമൂഹ്യവനവത്കരണ
പദ്ധതിയുടെ ഭാഗമായി
വൃക്ഷത്തൈകള്‍
വച്ചുപിടിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ;
(ബി)
ഇതിലേക്കായി
തീരദേശത്ത് സമൃദ്ധമായി
വളരുന്ന
ഇനങ്ങളില്‍പ്പെട്ട
വൃക്ഷത്തൈകള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കടലാക്രമണത്തെ
ചെറുക്കുന്നതിനും
കടല്‍ത്തീരം
മനോഹരമാക്കുന്നതിനും
വേണ്ടി ഇതര
വകുപ്പുകളുടെ സഹായം
ഇതിനായി സ്വീകരിക്കുമോ
;വിശദമാക്കുമോ?
സാമൂഹ്യവനവല്‍ക്കരണം
6383.
ശ്രീ.ബി.ഡി.
ദേവസ്സി
,,
വി. ജോയി
,,
കെ.കുഞ്ഞിരാമന്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യവനവല്‍ക്കരണത്തിന്റെ
ഭാഗമായി വിവിധ
പദ്ധതികള്‍ പ്രകാരം
വച്ചുപിടിപ്പിക്കുന്ന
ലക്ഷക്കണക്കിന്
വൃക്ഷത്തൈകളുടെ
തുടര്‍ന്നുള്ള
പരിപാലനവും സംരക്ഷണവും
സംബന്ധിച്ച് പരിശോധന
നടത്താറുണ്ടോ;
(ബി)
ഇപ്രകാരം
നടുന്ന വൃക്ഷത്തൈകളുടെ
അതിജീവന നിരക്ക്
നാമമാത്രമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വളരെ
ചെറിയ തൈകള്‍
നല്കുന്നുവെന്നതാണ്
ഇതിന് ഒരു പ്രധാന
കാരണമെന്നതിനാല്‍ രണ്ട്
വര്‍ഷമെങ്കിലും
പ്രായമായ തൈകള്‍ നല്കി
അവയുടെ അതിജീവന നിരക്ക്
ഗണ്യമായി
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
വിവിധ
പദ്ധതികള്‍ പ്രകാരം നഗര
പ്രദേശങ്ങളില്‍
വച്ചുപിടിപ്പിക്കുന്ന
തൈകളുടെ പരിപാലനവും
സംരക്ഷണവും അതാത്
പ്രദേശത്തെ റസിഡന്റ്സ്
അസോസിയേഷനുകളെ
ഏല്‍പ്പിക്കുകയും
അതിനായി അവര്‍ക്ക്
വേണ്ട പ്രോത്സാഹനം
ന്ലകുകയും ചെയ്യുമോ
എന്നറിയിക്കാമോ?
ഇക്കോ
ടൂറിസം മേഖലയായി
പ്രഖ്യാപിക്കുന്നതിനു്
കേന്ദ്ര വനം വകുപ്പിന്റെ
അനുമതി
6384.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
കുട്ടമ്പുഴ,
പൂയംകുട്ടി, ഇടമലയാര്‍,
മാമലക്കണ്ടം
പ്രദേശങ്ങള്‍ ഇക്കോ
ടൂറിസം മേഖലയായി
പ്രഖ്യാപിക്കുന്നതിനു്
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതിക്ക് നടപടി
സ്വീകരിച്ചിട്ടുണ്ടോ:
(ബി)
ഇല്ലെങ്കില്‍
ഏറെ സാദ്ധ്യതയുള്ള
പ്രസ്തുത മേഖലകളില്‍
ഇക്കോ ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിന്
കേന്ദ്ര വന പരിസ്ഥിതി
വകുപ്പിന്റെ
അനുമതിക്കായി നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ട്രെക്കിംഗ്
സംഘടിപ്പിക്കുന്ന ഏജന്‍സികള്‍
6385.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വനങ്ങളില്‍ ട്രെക്കിംഗ്
സംഘടിപ്പിക്കുന്ന
ഏജന്‍സികളെ
സംബന്ധിച്ചുള്ള
വിവരങ്ങള്‍ സര്‍ക്കാര്‍
ശേഖരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം വനമേഖലകളില്‍
ഏതെല്ലാം
ഏജന്‍സികള്‍ക്ക്
ട്രെക്കിംഗ്
സംഘടിപ്പിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
അഡ്വഞ്ചര്‍
ടൂറിസമെന്ന പേരില്‍
വനമേഖലയില്‍
ട്രെക്കിംഗ്
സംഘടിപ്പിക്കുന്നതിന്
ഏതെങ്കിലും
ഏജന്‍സികള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത ലൈസന്‍സ്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡമെന്താണ്;
ഇല്ലെങ്കില്‍ ലൈസന്‍സ്
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഇ)
ട്രെക്കിംഗ്
സംഘടിപ്പിക്കുന്ന
ഏജന്‍സികള്‍ക്ക്
നിയന്ത്രണങ്ങള്‍
കൊണ്ടുവരുന്നതിനും
അനധികൃത ട്രെക്കിംഗ്
തടയുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദീകരിക്കുമോ?
വനം
വകുപ്പിലെ വര്‍ക്കിംഗ്
അറേഞ്ച്മെന്റ് നിയമനം
6386.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വന്യജീവി വകുപ്പിലെ
ബീറ്റ് ഫോറസ്റ്റ്
ഓഫീസര്‍, സെക്ഷണല്‍
ഫോറസ്റ്റ് ഓഫീസര്‍
വിഭാഗം ജീവനക്കാരെ
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍
സംരക്ഷണ ഇതര
ജോലികള്‍ക്കായി
തിരുവനന്തപുരം വനം
വകുപ്പ് ആസ്ഥാനത്ത്
നിയമിച്ചിട്ടുണ്ടോ;
(ബി)
നിയമിച്ചിട്ടുണ്ടെങ്കില്‍
എത്ര പേരാണെന്നും
അവരുടെ തസ്തിക
തിരിച്ചുള്ള കണക്കും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
വിഭാഗത്തില്‍ മൂന്ന്
വര്‍ഷത്തില്‍ കൂടുതല്‍
കാലയളവില്‍
തുടര്‍ച്ചയായി ജോലി
നോക്കുന്ന ജീവനക്കാര്‍
ഉണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇവര്‍
ജോലി നോക്കുന്ന
തസ്തികകള്‍ സ്ഥിരം
തസ്തികകള്‍ ആണോ എന്ന്
അറിയിക്കുമോ?
ട്രാവലിംഗ്
അലവന്‍സ് ക്ലെയിം അനുവദിച്ച്
കിട്ടാന്‍ നടപടി
6387.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ റാന്നി
ഡിവിഷണല്‍ ഫോറസ്റ്റ്
ഓഫീസില്‍ ജോലി
ചെയ്യുന്ന ഓഫീസ്
അറ്റന്‍ഡന്റുമാര്‍ക്ക്(
D.F.O-P.T.A.) 2015
ഏപ്രില്‍ മാസം മുതലുള്ള
ടി. എ. ക്ലെയിം
ചെയ്തിട്ടും
ഇന്നുവരെയും തുക
ലഭ്യമാക്കിയിട്ടില്ല
എന്നുള്ളത് വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
തുച്ഛ വരുമാനത്തില്‍
നിന്നും ചെലവഴിച്ച തുക
വകുപ്പില്‍ നിന്നും
അനുവദിച്ച് കിട്ടുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
വനം വകുപ്പ് പാട്ടത്തിന്
നല്കിയ സ്ഥലത്ത്
പാര്‍ക്കിംഗ്
6388.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അതിരപ്പിള്ളിയിലെത്തുന്ന
ടൂറിസ്റ്റുകള്‍ക്കായി
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പിള്ളപ്പാറയിലെ വനം
വകുപ്പ് പ്ലാന്റേഷന്
കോര്പ്പറേഷന്
പാട്ടത്തിന് നല്കിയ
സ്ഥലത്ത്
വാഹനങ്ങള്‍ക്ക്
പാര്‍ക്കിംഗ്
സൗകര്യമേര്‍പ്പെടുത്തുന്നതിന്
അനുമതി നല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
റോഡ്
കോണ്‍ക്രീറ്റ് ചെയ്യുന്നതിന്
വനംവകുപ്പിന്റെ അനുമതി
6389.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമ്പഴിപ്പുറം
ഗ്രാമപഞ്ചായത്തിലെ
കിണ്ണംപറമ്പ് റോഡ്,
മാണിക്കംപാറ റോഡ്
എന്നിവ കോണ്‍ക്രീറ്റ്
ചെയ്യുന്നതിന്
വനംവകുപ്പിന്റെ അനുമതി
ആവശ്യപ്പെട്ട്
ഗ്രാമപഞ്ചായത്ത് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
അനുമതി നല്കുകയുണ്ടായോ
; വിശദാംശം
ലഭ്യമാക്കാമോ ?
വയനാട്
ജില്ലയിലെ വീട്ടി (ഈട്ടി)
മരങ്ങള്‍ മുറിച്ച്
മാറ്റുന്നതിന് നടപടി
T 6390.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ജനവാസ
കേന്ദ്രങ്ങളിലും മറ്റും
കാലഹരണപ്പെട്ടതും
അപകടാവസ്ഥയിലുള്ളതുമായ
വീട്ടി (ഈട്ടി)
മരങ്ങളുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വീട്ടി
മരങ്ങള്‍ മുറിച്ച്
മാറ്റുന്നതിന്
നിലവിലുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
(സി)
നടപടി
ക്രമങ്ങളില്‍
ഉണ്ടാകുന്ന കാലതാമസം
മൂലം വീട്ടിമരങ്ങള്‍
നശിച്ച് പോകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
വീട്ടിമരങ്ങള്‍
യഥാസമയം ലേലം ചെയ്ത്
വില്ക്കാന്
സാധിക്കാത്തത് മൂലം
വലിയ റവന്യു നഷ്ടം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
വീട്ടിമരങ്ങള്‍
മുറിച്ച് ലേലം
ചെയ്യുന്ന
നടപടിക്രമങ്ങള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(എഫ്)
ഏത്
കാലം മുതലുള്ള വീട്ടി
മരങ്ങളാണ് ലേലം
ചെയ്യാന്‍ വകുപ്പിന്റെ
കൈവശം ഉള്ളതെന്നും
ഇതിന്റെ മൂല്യം
എത്രയാണെന്നും
വ്യക്തമാക്കുമോ?
സൃഷ്ടി
സ്കോളര്‍ഷിപ്പിന് ഇടുക്കി
നിയോജകമണ്ഡലത്തിലെ അപേക്ഷകര്‍
6391.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പ്
നല്‍കിവരുന്ന സൃഷ്ടി
സ്കോളര്‍ഷിപ്പിന്
ഇടുക്കി
നിയോജകണ്ഡലത്തില്‍
നിന്ന് ഈ ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ലഭിച്ച അപേക്ഷകളില്‍
സ്ക്കോളര്‍ഷിപ്പിന്
അര്‍ഹത നേടിയവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കക്കയം-
ഉരക്കുഴി തൂക്കു പാലം
6392.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ കക്കയം-
ഉരക്കുഴി ഹെെഡല്‍
ടൂറിസത്തിലേക്ക് വനം
വകുപ്പ് സ്ഥാപിച്ച
തൂക്കു പാലം
തുരുമ്പെടുത്ത്
അപകടകാവസ്ഥയിലായിരിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
തൂക്കുപാലം
സഞ്ചാരയോഗ്യമാക്കുന്ന
രീതിയില്‍ പുതുക്കി
പണിയുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
കൊമ്മേരി
- കുഞ്ഞിംവീട് കോളനി റോഡിന്
വനം വകുപ്പിന്റെ അനുമതി
6393.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കോളയാട്
ഗ്രാമപഞ്ചായത്തിലെ
വനമേഖലയിലൂടെയുള്ള
കൊമ്മേരി - കുഞ്ഞിംവീട്
കോളനി റോഡ്
കോണ്‍ക്രീറ്റിംഗിന് വനം
പരിസ്ഥിതി വകുപ്പിന്റെ
അനുമതിക്കുള്ള
പ്രൊപ്പോസല്‍ നല്കി
ഒരു വര്‍ഷം
കഴിഞ്ഞിട്ടും അനുമതി
നല്‍കാത്തതെന്താണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച
പ്രൊപ്പോസല്‍ നമ്പര്‍
FP/KL/ROAD/22799/2016-ന്
അംഗീകാരം
ലഭിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ?
വൈദ്യുതി
ലൈനുകള്‍ വലിക്കുന്നതിന് വനം
വകുപ്പിന്റെ അനുമതി
6394.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ വന
മേഖലയിലൂടെ വൈദ്യുതി
ലൈനുകള്‍
വലിക്കുന്നതിന് വനം
വകുപ്പിന്റെ അനുമതി
ആവശ്യപ്പെട്ടുള്ള എത്ര
അപേക്ഷകള്‍ നിലവില്‍
പരിഗണനയിലുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളുടെ നിലവിലെ
സ്ഥിതി
അറിയിക്കാമോ;അപേക്ഷകളില്‍
എന്നത്തേയ്ക്ക്
തീര്പ്പുകല്പിക്കാന്
കഴിയും എന്ന്
അറിയിക്കാമോ?
സോഷ്യല്‍
ഫോറസ്ട്രി വകുപ്പ് മുഖേന
മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍
6395.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരവികസന പദ്ധതിയുടെ
ഭാഗമായി വെള്ളയമ്പലം
മുതല്‍ ശാസ്തമംഗലം
വരെയുള്ള റോഡിനിരുവശവും
സോഷ്യല്‍ ഫോറസ്ട്രി
വകുപ്പ് മുഖേന മരങ്ങള്‍
നട്ടുപിടിപ്പിക്കുകയും
വലിയ കോണ്‍ക്രീറ്റ്
ചട്ടികളില്‍ ചെടികള്‍
നട്ടുവളര്‍ത്തുകയും
ചെയ്യുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ കൃത്യമായ
പരിപാലനം
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡിന്റെ
സൗന്ദര്യവത്ക്കരണം കൂടി
ലക്ഷ്യമാക്കി
നടപ്പാക്കിയ ഈ പദ്ധതി
ഇന്ന് വളരെ മോശമായ
അവസ്ഥയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനും
കൃത്യമായി ഇവ
പരിപാലിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ കാവുകള്‍
6396.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ രേഖകളില്‍
ഉള്‍പ്പെട്ട എത്ര
കാവുകള്‍ കൊയിലാണ്ടി
മണ്ഡലത്തില്‍
ഉണ്ടെന്നും അവ
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സർക്കാർ കാവ്
സംരക്ഷണത്തിനായി
മണ്ഡലത്തില്‍ എത്ര തുക
നാളിതുവരെ
ചെലവഴിച്ചിട്ടുണ്ടെന്നും
ഏതെല്ലാം
പദ്ധതികളിലൂടെയാണെന്നും
വ്യക്തമാക്കാമോ?
വയനാട്ടില്‍
കാട്ടുതീ
പ്രതിരോധിക്കുന്നതിന്
മാര്‍ഗ്ഗങ്ങള്‍
6397.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വയനാട്ടില്‍
കാട്ടുതീ
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വെളിപ്പെടുത്തുമോ ?
പെരുന്തേനരുവി
- പെരിനാട് റോഡിന്റെ
വികസനത്തിന് വന ഭൂമി
6398.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുന്തേനരുവി
- പെരിനാട് റോഡിന്റെ
ചണ്ണ മുതല്‍
പെരുന്തേനരുവി വരെയുള്ള
ഭാഗം
വികസിപ്പിക്കുന്നതിനായി
വനഭൂമി വിട്ടു
കിട്ടുന്നതിനായി
പൊതുമരാമത്ത്
വകുപ്പിന്റെ അപേക്ഷ വനം
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ ;
എന്നാണ് അപേക്ഷ
ലഭിച്ചതെന്നറിയിക്കാമോ
;
(ബി)
എത്ര
വനഭൂമിയാണ് ഇതിനായി
വിട്ടുനല്‍കേണ്ടി
വരികയെന്നും
ഇതുസംബന്ധിച്ചുള്ള
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണ് ഉള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ഭൂമി
വിട്ടുനല്‍കുന്നതിനായി
എത്ര രൂപയാണ്
ലഭിക്കേണ്ടത്; ഭൂമി
വിട്ടുനല്‍കുന്നതിന്
കേന്ദ്ര വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി ആവശ്യമുണ്ടോ ;
ഇത് ലഭിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ എന്ന്
വിശദമാക്കാമോ ?
വന്യജീവി ആക്രമണങ്ങള്‍
6399.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന കൊടും
വരള്‍ച്ച കാരണം
ജനവാസകേന്ദ്രങ്ങളില്‍
എത്തുന്ന വന്യജീവികളുടെ
ആക്രമണങ്ങള്‍
പ്രതിരോധിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(ബി)
വന്യ
മൃഗങ്ങളുടെ ആക്രമണം
മൂലം
കാര്‍ഷികവിളകള്‍ക്കും
വസ്തുവകകള്‍ക്കും
ഉണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക്
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്ന
നഷ്ടപരിഹാരങ്ങള്‍
എന്തെല്ലാം;വിശദമാക്കാമോ?
കാട്ടുതീ
നിയന്ത്രിക്കുന്നതിന്
ക്യുക്ക്റെസ്പോണ്സ്സ് ടീം
6400.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
വന്യമൃഗങ്ങള്‍
ജനവാസകേന്ദ്രങ്ങളില്‍
നാശനഷ്ടങ്ങളുണ്ടാക്കുന്ന
സാഹചര്യം നിലവിലുണ്ടോ
;വിശദീകരിക്കുമോ;
(ബി)
കാട്ടുതീ
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടെന്നും,
കാട്ടുതീ
ശ്രദ്ധയില്‍പ്പെടുന്ന
അവസരത്തില്‍ത്തന്നെ
നടപടികള്‍
സ്വീകരിക്കുന്നതിന്
ക്യുക്ക്റെസ്പോണ്സ്സ്
ടീം
രൂപീകരിച്ചിട്ടുണ്ടോയെന്നും
വിശദീകരിക്കുമോ?
കേരള
സ്റ്റേറ്റ് പൗള്‍ട്രി
ഡവലപ്പമെന്റ് കോര്പറേഷന്
6401.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് പൗള്‍ട്രി
ഡവലപ്പ്മെന്റ്
കോര്പറേഷന് മുഖേന
നടപ്പില്‍ വരുത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഗ്രാമം
നിറയെ കോഴി പദ്ധതി
പെരുമണ്ണ
ഗ്രാമപഞ്ചായത്തില്‍
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചെറുകിട
ഇറച്ചിക്കോഴി വളര്‍ത്തല്‍
ഫാമുകള്‍ നേരിടുന്ന
പ്രതിസന്ധി
6402.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട ഇറച്ചിക്കോഴി
വളര്‍ത്തല്‍ ഫാമുകള്‍
നേരിടുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇറച്ചിക്കോഴിയ്ക്ക്
ന്യായവില ലഭിക്കാത്തതും
കോഴിക്കുഞ്ഞുങ്ങള്‍ക്കും
കോഴിത്തീറ്റയ്ക്കും
അമിതവില ഈടാക്കുന്നതും
മൂലം ഫാം ഉടമകള്‍
പ്രതിസന്ധി നേരിടുന്ന
സാഹചര്യത്തില്‍
കോഴിത്തീറ്റയുടെയും,
കോഴിക്കുഞ്ഞുങ്ങളുടെയും
വിലനിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
ചെറുകിട
ഫാമുകളില്‍ നിന്നും
പാകമെത്തിയ
ഇറച്ചിക്കോഴികളെ
ശേഖരിച്ച് വിപണനം
ചെയ്യുന്നതിന് കെപ്കോ
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
മേഖലയിലെ
കുത്തകസ്ഥാപനങ്ങള്‍
കോഴിക്കുഞ്ഞുങ്ങളുടെയും
അനുബന്ധ
വസ്തുക്കളുടെയും വില
നിശ്ചയിക്കുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മീറ്റ്
പ്രോഡക്ട്സ് ഓഫ് ഇന്ത്യ
6403.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീറ്റ്
പ്രോഡക്ട്സ് ഓഫ്
ഇന്ത്യയുടെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
സംശുദ്ധമായ
ഇറച്ചി ഉല്പന്നങ്ങള്
ജനങ്ങളില്‍
എത്തിക്കുന്നതിന്
മീറ്റ് പ്രോഡക്ട്സ് ഓഫ്
ഇന്ത്യ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
മാംസ
ഉല്പന്നങ്ങള് വിദേശ
രാജ്യങ്ങളിലേക്ക്
കയറ്റി അയക്കുന്നതിന്
എം.പി.എെ.ക്ക്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സ്വയം
തൊഴില്‍ പദ്ധതിയുടെ
ഭാഗമായി
കേരളത്തിലാകമാനം ഒൗട്ട്
ലെറ്റുകള്‍ തുറക്കുമോ;
വിശദ വിവരങ്ങള്‍
അറിയിക്കുമോ;
(ഇ)
കോഴിയുടെ
ഭക്ഷ്യയോഗ്യമല്ലാത്ത
ഭാഗങ്ങള്‍ ഉപയോഗിച്ച്
ഉപ ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിന്
എം.പി.എെ.ക്ക്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ?
കെപ്കോ
വഴി കോഴി വളര്‍ത്തല്‍ പദ്ധതി
6404.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴി
വളര്‍ത്തല്‍
പ്രോല്‍സാഹിപ്പിക്കുന്നതിനായി
കെപ്കോ വഴി
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
കെപ്കോ വഴി
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ?
മീതൂരിൽ
മൃഗസംരക്ഷണ വകുപ്പിന്
കീഴിലുള്ള ഭൂമിയുടെ കൈമാറ്റം
6405.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
കല്ലറ
ഗ്രാമപഞ്ചായത്തിലെ
മീതൂര്‍ എന്ന സ്ഥലത്ത്
മൃഗസംരക്ഷണ വകുപ്പിന്
കീഴിലുള്ള സ്ഥലം,
കെ.എസ്.ഇ.ബിയുടെ 33
കെ.വി. സബ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുവേണ്ടി
കൈമാറ്റം
ചെയ്യുന്നതിനുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ
നടപടിക്രമങ്ങള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ;
(സി)
ഈ
സ്ഥലം കെ.എസ്.ഇ.ബി
യ്ക്ക് എന്നത്തേയ്ക്ക്
കൈമാറാന്‍ കഴിയും എന്ന്
അറിയിക്കാമോ?
മുതുകുളം
മൃഗാശുപത്രി കെട്ടിടം
നിര്‍മ്മിക്കുന്നതിന് നടപടി
6406.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹരിപ്പാട്
മണ്ഡലത്തിലെ
മുതുകുളത്ത്
പ്രവര്‍ത്തിക്കുന്ന
മൃഗാശുപത്രിയുടെ
നിലവിലുളള പഴയ കെട്ടിടം
പുതുക്കി പണിയുന്നതിനും
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
എങ്കില്‍ ഇതിനാവശ്യമായ
ഫണ്ട്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
മണ്ഡലത്തിലെ മൃഗസംരക്ഷണ
പ്രവൃത്തികള്‍
6407.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
മൃഗസംരക്ഷണ വകുപ്പ്
തലശ്ശേരി മണ്ഡലത്തിലെ
എന്തൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കന്നുകാലി
വളര്‍ത്തലുമായി ബന്ധപ്പെട്ട
കേന്ദ്ര ഫണ്ട്
6408.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലി
വളര്‍ത്തല്‍ ദേശീയ
പദ്ധതി അനുസരിച്ച്
2014-15 മുതല്‍ 2017-18
വരെ സംസ്ഥാന
സര്‍ക്കാരിന് വിഹിതമായി
എത്ര ഫണ്ടാണ് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭ്യമായത്;
(ബി)
രാഷ്ട്രീയ
പശുധാന്‍ വികാസ് യോജന
പദ്ധതി പ്രകാരം 2014-15
മുതല്‍ 2016-17 വരെ
കേരളത്തിന് എത്ര രൂപ
ലഭിച്ചു; ക്ഷീര
വികസനത്തിനുള്ള ദേശീയ
പരിപാടിയുടെ ഭാഗമായി
കേരളത്തിന് 2014-15
മുതല്‍ 2017-18 വരെ
എത്ര രൂപ
ലഭിച്ചു;വിശദാംശം
ലഭ്യമാക്കുമോ?
മൃഗസംരക്ഷണ
വകുപ്പിന്റെ ഡക്ക് ഫാം
പ്രോജക്ട്
6409.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തില്‍
പള്ളിപ്പാട്
പഞ്ചായത്തില്‍
മൃഗസംരക്ഷണ വകുപ്പിന്റെ
നേത്യത്വത്തില്‍
ആരംഭിക്കാന്‍
ഉദ്ദേശിച്ചിരുന്ന ഡക്ക്
ഫാം പ്രോജക്ടിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍
മുമ്പ്
നടത്തിയിരുന്നോ;എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രോജക്ട്
സമയബന്ധിതമായി
നടപ്പാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
മൃഗാരോഗ്യ
സംരക്ഷണം
6410.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗാരോഗ്യ
സംരക്ഷണം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി രോഗ
ചികിത്സക്കും
രോഗനിര്‍ണ്ണയ
ഉപാധികളുടെ
ഉല്പാദനത്തിനും
തെരഞ്ഞെടുക്കപ്പെട്ട
റഫറല്‍ കേന്ദ്രങ്ങളില്‍
24 x 7മൃഗസംരക്ഷണ
സേവനങ്ങള്‍
ലഭ്യമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
കാലിത്തീറ്റയുടെ
ഉല്പാദന ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
സഹകരണമേഖലയിലെ സംഭരണവും
വിതരണവും
യന്ത്രവല്‍ക്കരിക്കുന്നതിനും
നടത്തിയ ശ്രമങ്ങള്‍
എന്തൊക്കെയാണ്;
(സി)
വേനല്‍
കടുത്തതോടുകൂടി
തീറ്റപ്പുല്ലിന്റെ
ലഭ്യത കുറഞ്ഞത്
പാലുല്പാദനത്തെ
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
മില്‍മയുടെ
കാലിത്തീറ്റക്ക്
കൂടുതല്‍ സബ്സിഡി
നല്കി ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ക്ഷീരകര്‍ഷകർക്ക്
മില്‍മ നല്കുന്ന വില
6411.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകരില്‍നിന്നും
മില്‍മയ്ക്ക്
ലഭ്യമാക്കുന്ന പാലിന്
നല്കുന്ന വില
അപര്യാപ്തമാണെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മില്‍മയ്ക്ക്
നല്കുന്ന പാലിന്
ക്ഷീരകര്‍ഷകര്‍ക്ക്
മിനിമം വില
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
മില്‍മ
പാലിന്റെ ഗുണനിലവാരം
ഉറപ്പുവരുത്താന്‍
കഴിയുന്നുണ്ടോ; ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ഡി)
കന്നുകാലി
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിന്
കൂടുതല്‍ സബ്സിഡി
നല്കുന്ന കാര്യം
പരിഗണിക്കുമോ;വിശദമാക്കാമോ?
മില്‍മയുടെ
പ്രചരണത്തിനായുള്ള
പരസ്യചിത്രം
6412.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മയുടെ
പ്രചരണവുമായി
ബന്ധപ്പെട്ട് പാല്
കസ്റ്റഡിയില്‍ എന്ന
പരസ്യചിത്രം
നിര്‍മ്മിക്കുന്നതിന്
ചെലവഴിച്ച ആകെ തുക
എത്രയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പരസ്യചിത്രം
നിര്‍മ്മിക്കുന്നതിന്റെ
ഭാഗമായി സംവിധായകന്
ആഷിക് അബു, അഭിനേതാവ്
ഫഹദ് ഫാസില്‍, ദിലീഷ്
പോത്തന്, സംഗീത
സംവിധായകന് ബിജിപാല്‍
എന്നിവര്‍ പ്രതിഫലമായി
എത്ര തുക വീതം
കൈപ്പറ്റിയിട്ടുണ്ടെന്ന്
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
പരസ്യചിത്രം
പ്രചരിപ്പിക്കുന്നതിനും
പ്രക്ഷേപണം
ചെയ്യുന്നതിനുമായി
ദൃശ്യമാധ്യമങ്ങള്‍,
സമൂഹമാധ്യമങ്ങള്‍,
ഇന്റര്‍നെറ്റ്, റേഡിയോ
മുതലായ മാധ്യമങ്ങള്‍
ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍
അവ ഏതെല്ലാമെന്ന്
അറിയിക്കുമോ; ഇവ
ഓരോന്നിനും
ചെലവഴിച്ചതും ഇനി
ചെലവഴിക്കാന്‍
വകയിരുത്തിയിരിക്കുന്നതുമായ
തുക എത്രയെന്ന്
തരംതിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
വിതരണത്തിനായി
മില്‍മ
ഉത്പാദിപ്പിയ്ക്കുന്ന
പാല് സര്‍പ്ളസ്
ആണോയെന്ന്
വിശദമാക്കുമോ?
ക്ഷീരകര്‍ഷക
പെന്ഷന്
6413.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
പേര്‍ക്ക് ക്ഷീരകര്‍ഷക
പെന്ഷന്
നല്‍കുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
2016
മെയ് ഒന്നിന് ശേഷം
ക്ഷീരകര്‍ഷക പെന്ഷന്
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയായി
വര്‍ദ്ധിപ്പിച്ചുവെന്നും
ഇപ്പോള്‍ നല്‍കുന്നത്
എത്ര രൂപയാണെന്നും
വെളിപ്പെടുത്തുമോ;
(സി)
വര്‍ദ്ധിപ്പിച്ച
പെന്ഷന് തുകയ്ക്കുള്ള
സാമ്പത്തിക ബാധ്യത
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിന് നടപടി
6414.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗാരോഗ്യ
സംരക്ഷണം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി
രോഗചികിത്സക്കും
രോഗനിര്‍ണ്ണയ
ഉപാധികളുടെ
ഉല്പാദനത്തിനും
തെരഞ്ഞെടുക്കപ്പെട്ട
റഫറല്‍ കേന്ദ്രങ്ങളില്‍
24x7 മൃഗസംരക്ഷണ
സേവനങ്ങള്‍
ലഭ്യമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
കാലിത്തീറ്റയുടെ
ഉല്പാദന ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
സഹകരണമേഖലയിലെ പാൽ
സംഭരണവും വിതരണവും
യന്ത്രവല്‍ക്കരിക്കുന്നതിനും
നടത്തിയ ശ്രമങ്ങള്‍
എന്തൊക്കെയാണ്;
(സി)
വേനല്‍
കടുത്തതോടുകൂടി
തീറ്റപ്പുല്ലിന്റെ
ലഭ്യത കുറഞ്ഞത്
പാലുല്പാദനത്തെ
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
മില്‍മയുടെ
കാലിത്തീറ്റക്ക്
കൂടുതല്‍ സബ്സിഡി
നല്കി ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മൃഗശാലകളിലെ
മാലിന്യം നീക്കം ചെയ്യാന്‍
നടപടി
6415.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗശാലകളിലെ
മാലിന്യം നീക്കം
ചെയ്യല്‍
സ്തംഭിച്ചിരിക്കുന്നതിനാല്‍
മൃഗങ്ങള്‍ക്ക്
സാംക്രമിക രോഗങ്ങള്‍
ബാധിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മാലിന്യം
നീക്കം ചെയ്യുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(സി)
മൃഗശാലയിലെ
മാലിന്യം ഉപയോഗിച്ച്
മണ്ണിര കമ്പോസ്റ്റ്
ഉണ്ടാക്കാറുണ്ടോ;
(ഡി)
മൃഗശാലയിലെ
മൃഗങ്ങള്‍ക്ക് ആരോഗ്യ
പ്രശ്നങ്ങള്‍
ഉണ്ടാകാതിരിക്കാന്‍
മാലിന്യം നീക്കം
ചെയ്യുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
മൃഗശാലകളിലെ
സുരക്ഷാ സംവിധാനങ്ങള്‍
6416.
ശ്രീ.എം.
സ്വരാജ്
,,
ഐ.ബി. സതീഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൃഗശാലകളില്‍
അപകടങ്ങളുണ്ടായാല്‍
രക്ഷാപ്രവര്‍ത്തനം
നടത്തുന്നതിന്
നിലവിലുള്ള
സംവിധാനങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മൃഗശാലകളിലെ
സുരക്ഷാ സംവിധാനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മൃഗശാലകളില്‍
ഗ്രീന്‍
പ്രോട്ടോക്കോള്‍
നിര്‍ബന്ധമാക്കുന്നതിനും
അത് കൃത്യമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ?