തീരദേശ
പരിപാലന നിയമം
*571.
ശ്രീ.കെ.
ആന്‍സലന്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
മുകേഷ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനസാന്ദ്രത കൂടിയ
തീരദേശ മേഖലയില്‍
തീരദേശ പരിപാലന നിയമം
നടപ്പാക്കുമ്പോള്‍
ഉണ്ടാകാവുന്ന
പ്രത്യാഘാതങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
തദ്ദേശസ്ഥാപനങ്ങള്‍
കെട്ടിട നമ്പര്‍
നല്കിയിട്ടുള്ളതും കരം
ഒടുക്കിയിട്ടുള്ളതുമായ
വീടുകള്‍
പൊളിച്ചുമാറ്റി
അതേസ്ഥലത്ത് പുതിയ
വീടുകള്‍
നിര്‍മ്മിക്കാനുള്ള
അംഗീകാരത്തിനായി
തീരദേശത്ത്
പരമ്പരാഗതമായി
താമസിച്ചുവരുന്നവര്‍
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ്
അതോറിറ്റിക്ക്
സമര്‍പ്പിച്ചിട്ടുള്ള
നിരവധി അപേക്ഷകളില്‍
മാസങ്ങളായിട്ടും
തീരുമാനമുണ്ടാകാത്തതിനാല്‍
ജനങ്ങള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരള
തീരത്തിന്റെ പ്രത്യേകത
കണക്കിലെടുത്ത്
ദൂരപരിധിയിലും മറ്റ്
നിബന്ധനകളിലും ഇളവ്
നല്‍കുന്നതിനും
തീരദേശത്തിന്റെ
പശ്ചാത്തലവികസനം
ഉറപ്പാക്കുന്നതിനും
അടിയന്തര
പ്രാധാന്യത്തോടെ നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
പാചക വാതക വിതരണം
*572.
ശ്രീ.എസ്.രാജേന്ദ്രന്
,,
എം. രാജഗോപാലന്‍
,,
എ. എന്‍. ഷംസീര്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാചക വാതക വിതരണ
രംഗത്തെ ക്രമക്കേടുകളും
അപാകതകളും
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മേഖലയിലെ പ്രശ്നങ്ങള്‍
പഠിക്കുവാനും അവയ്ക്ക്
പരിഹാരം
നിര്‍ദ്ദേശിക്കുന്നതിനുമായി
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത കമ്മിറ്റി പഠന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
വ്യക്തമാക്കാമോ;
(ഡി)
പാചകവാതക
സിലിണ്ടറുകള്‍
പൊട്ടിത്തെറിച്ചും
ലീക്ക് ചെയ്തും
ഉണ്ടാകുന്ന അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
സിലിണ്ടറുകളുടെ പഴക്കം,
വിതരണം, സര്‍വ്വീസ്
കേന്ദ്രങ്ങളുടെ അശ്രദ്ധ
എന്നിവ
പരിഹരിക്കുന്നതിനും
ഉപഭോക്താക്കള്‍ക്ക് ഇത്
സംബന്ധിച്ച് ആവശ്യമായ
ബോധവല്‍ക്കരണം
നടത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
സപ്ലൈകോയുടെ
നൂതന പ്രവര്‍ത്തനങ്ങള്‍
*573.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്യാസ് ഏജന്‍സികള്‍
തുടങ്ങുന്നതിന്
സപ്ലൈകോയ്ക്ക്
പദ്ധതിയുണ്ടോ;
(ബി)
മെട്രോ
നഗരങ്ങളില്‍ സൂപ്പര്‍
മാളുകള്‍
തുടങ്ങുന്നതിന് സപ്ലൈകോ
ആലോചിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(സി)
സപ്ലൈകോ
വഴി വിദേശ നിര്‍മ്മിത
വിദേശമദ്യം വില്പന
നടത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
സപ്ലൈകോയിലെ
ദിവസവേതനക്കാരുടെ
ശമ്പളം ഈ സര്‍ക്കാര്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ഇ)
സപ്ലൈകോയുടെ
ചുമതലയില്‍ എത്ര
പെട്രോള്‍ പമ്പുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഈ പെട്രോള്‍ പമ്പുകളിലെ
ജീവനക്കാരുടെ ദിവസവേതനം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ?
റേഡിയേഷന്
സുരക്ഷ ഡയറക്ടറേറ്റിന്റെ
പ്രവര്‍ത്തനം
*574.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റേഡിയേഷന്
സുരക്ഷ
ഡയറക്ടറേറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
കേന്ദ്ര അറ്റോമിക്
എനര്‍ജി റഗുലേറ്ററി
ബോര്‍ഡ് വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇങ്ങനെ
സംഭവിക്കാനിടയായ
സാഹചര്യം വിശദമാക്കുമോ;
(സി)
എക്സ്റെ
യൂണിറ്റുകളുടെയും മറ്റ്
അനുബന്ധ റേഡിയേഷന്
രോഗനിര്‍ണ്ണയ
ഉപാധികളുടെയും സുരക്ഷ
പരിശോധന നടത്തി
ലൈസന്‍സ് നല്‍കുകയെന്ന
അതിപ്രധാനമായ ചുമതല
നിര്‍വ്വഹിച്ചു വന്ന
റേഡിയേഷന് സേഫ്റ്റി
ഡയറക്ടറേറ്റ്
നാമമാത്രമാകുന്നത് വഴി
സംസ്ഥാനത്തുണ്ടാകുന്ന
ഗുരുതര പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
അടിയന്തരമായി ഈ
വിഷയത്തില്‍ ഇടപെട്ട്
കേന്ദ്ര അറ്റോമിക്ക്
എനര്‍ജി ബോര്‍ഡിന്റെ
അംഗീകാരം
നേടിയെടുക്കാന്‍
പരിശ്രമിക്കുമോ?
വ്യാവസായിക
മലിനീകരണ നിയന്ത്രണം
*575.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാവസായിക മലിനീകരണം
നടത്തുന്ന
വ്യവസായങ്ങള്‍,
മേഖലകള്‍ എന്നിവ
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
വ്യവസായ
മേഖലകളില്‍പ്പെട്ട
ഏതൊക്കെ വ്യവസായങ്ങളാണ്
വന്‍തോതില്‍
മലിനീകരണത്തിന്
കാരണമാകുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സ്ഥാപനങ്ങളില്‍
നിന്നുള്ള
മാലിന്യങ്ങള്‍
പൂര്‍ണമായും
ഒഴിവാക്കുന്നതിനോ
കുറയ്ക്കുന്നതിനോ
നല്‍കിയിട്ടുള്ള
നിര്‍ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
നിര്‍ദേശങ്ങള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
ലോക
പരിസ്ഥിതി സംഘടനയുടെ
മാര്‍ഗനിര്‍ദേശങ്ങള്‍
പാലിച്ച് കേരളത്തില്‍
വ്യവസായം നടത്താന്‍
ഏതൊക്കെ രീതിയിലുള്ള
മലിനീകരണ നിയന്ത്രണ
മാര്‍ഗങ്ങള്‍
സ്വീകരിക്കണമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജനങ്ങളുടെ
ജീവനും സ്വത്തിനും
ഹാനികരമായേക്കാവുന്ന
മാലിന്യങ്ങള്‍
പൂര്‍ണമായും
ഇല്ലാതാക്കുന്ന
സാങ്കേതിക വിദ്യ
നടപ്പാക്കാന്‍ കേന്ദ്ര
സര്‍ക്കാര്‍ എന്തൊക്കെ
സഹായങ്ങള്‍
നല്‍കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇതിനായി
എന്തെങ്കിലും
അന്താരാഷ്ട്ര സഹായം
ലഭ്യമാണോ; എങ്കില്‍
ആയത് ലഭിക്കുവാൻ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
വിഴിഞ്ഞം
തുറമുഖ കരാര്‍ സംബന്ധിച്ച
ജുഡീഷ്യല്‍ അന്വേഷണം
*576.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ
കരാര്‍ സംബന്ധിച്ച
ജുഡീഷ്യല്‍ അന്വേഷണം
നടത്തുന്ന കമ്മീഷന്
അതിന്റെ പരിഗണനാ
വിഷയങ്ങളില്‍ വ്യക്തത
വരുത്തണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഏതൊക്കെ
വിഷയങ്ങളിലാണ്
ജുഡീഷ്യല്‍ അന്വേഷണ
കമ്മീഷന് വ്യക്തത
ആവശ്യപ്പെട്ടിട്ടുള്ളത്;
(സി)
കമ്മീഷന്
ആവശ്യപ്പെട്ട പ്രകാരം
പരിഗണനാവിഷയങ്ങളില്‍
വ്യക്തത
വരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
സി.എ.ജി.
റിപ്പോര്‍ട്ടിന്റെ
സാധുത പരിശോധിക്കുവാന്‍
കമ്മീഷന് അധികാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വനിതാശാക്തീകരണ
പരിപാടികള്‍
*577.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ഡി.കെ. മുരളി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്ന
വനിതാശാക്തീകരണ
പരിപാടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
വനിതാ
വികസന കോര്പ്പറേഷന്
വഴി നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
ലിംഗ സമത്വം
നേടുന്നതിനായി നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങളും
ഇതിനായി നിര്‍ഭയ
നയത്തില്‍ വിഭാവനം
ചെയ്തിട്ടുള്ള
ലക്ഷ്യങ്ങളും അവ
നേടാനായി നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതിയും
വിശദമാക്കാമോ?
നെല്ല്
സംഭരണ ഏജന്‍സികള്‍
*578.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ പദ്ധതികളും
ഏജന്‍സികളും മുഖേനയാണ്
നെല്ല് സംഭരണം
നടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
നെല്ലിന്റെ
എത്രശതമാനമാണ് കേന്ദ്ര
സര്‍ക്കാരിന്റെ
വികേന്ദ്രീകൃത സംഭരണ
പദ്ധതി വഴി
സംഭരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
സഹകരണ
സംഘങ്ങളെ നെല്ല് സംഭരണ
പദ്ധതിയുടെ നോഡല്‍
ഏജന്‍സിയായി
നിയമിക്കുന്നതിന്
ആലോചനയുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതി
ലഭ്യമായിട്ടുണ്ടോ;
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
ഭിന്നശേഷിയുളള
കുട്ടികളുടെ പ്രശ്നങ്ങള്‍
*579.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിയുളള
കുട്ടികളുടെ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണാന്‍
എന്തെങ്കിലും
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
വിശദീകരിക്കുമോ?
പി.എ.പി.
കരാർ വ്യവസ്ഥകളുടെ ലംഘനം
*580.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സർക്കാരിന്റെ കാലത്ത്
പി.എ.പി. കരാര്‍
വ്യവസ്ഥകൾക്ക്
വിരുദ്ധമായി ആളിയാർ
നദിയുടെ പോഷക നദികളായ
പാലാർ, നല്ലാർ
എന്നിവയില്‍ തമിഴ് നാട്
നിര്‍മ്മിച്ചതും
തുടര്‍ന്ന്
നടത്തിക്കൊണ്ടുവരുന്നതുമായ
ചെക്ക് ഡാമുകൾ,
കനാലുകൾ, അണകൾ എന്നിവ
പാലാർ - നല്ലാർ
നദികളുടെ ഗതി
തിരിച്ചുവിടുന്നതാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പ്രവർത്തനങ്ങൾ
ഭാരതപ്പുഴയിലേക്കുള്ള
സ്വാഭാവിക നീരൊഴുക്ക്
പൂർണമായും
ഇല്ലാതാക്കുമെന്നതും
ഭാരതപ്പുഴയുടെ
വൃഷ്ടിപ്രദേശങ്ങളില്‍
വരൾച്ചയ്ക്ക്
കാരണമാകുമെന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
റിപ്പോർട്ട്
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ
സർക്കാരിലേക്ക്
സമർപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ സമർപ്പിച്ച
തീയതി അറിയിക്കാമോ;
റിപ്പോര്‍ട്ടിന്റെയും
റിപ്പോർട്ടിന്മേൽ
സ്വീകരിച്ച തുടര്‍
നടപടികളുടെയും വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഏതൊക്കെ
നിർമ്മാണ
പ്രവർത്തനങ്ങളാണ് തമിഴ്
നാട്
പൂർത്തീകരിച്ചതെന്നും
ഏകദേശം എത്ര രൂപ
ഇതിനായി
ചെലവാക്കിയെന്നും
പ്രസ്തുത
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ
വ്യക്തമാക്കാമോ;
(ഇ)
ഇത്തരം
നിര്‍മ്മാണ
പ്രവർത്തനങ്ങൾ
കരാറിന്റെ ലംഘനമാണെന്ന്
തമിഴ് നാടിനെ
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
കത്തിന്റെ പകര്‍പ്പ്
ലഭ്യമാണോ എന്ന്
അറിയിക്കാമോ?
കോക്ലിയര്‍
ഇംപ്ലാന്റേഷന് ഉപകരണങ്ങളുടെ
മെയിന്റനന്‍സ് തുക
*581.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ
ശ്രുതിതരംഗം പദ്ധതിയുടെ
ഭാഗമായി കോക്ലിയര്‍
ഇംപ്ലാന്റേഷന് നടത്തിയ
കുട്ടികളുടെ
മെയിന്റനന്‍സ് തുക
മുടങ്ങിയത് കാരണം അവര്‍
പ്രതിസന്ധി നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കുട്ടികളുടെ കോക്ലിയര്‍
ഇംപ്ലാന്റേഷന്
ഉപകരണങ്ങളുടെ
മെയിന്റനന്‍സ് തുക
സമയബന്ധിതമായി
നല്കാന് നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
അക്രഡിറ്റേഷന്
ലഭിച്ച ആശുപത്രികള്‍
*582.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഒ. ആര്. കേളു
,,
കെ.കുഞ്ഞിരാമന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധതലങ്ങളിലുള്ള
സര്‍ക്കാര്‍
ആശുപത്രികളുടെ
ഗുണനിലവാരം
ഉറപ്പാക്കാനായുള്ള കേരള
അക്രഡിറ്റേഷന്
സ്റ്റാന്റേഡ്സ് ഫോര്‍
ഹോസ്പിറ്റല്‍സ് (കാഷ്)
പ്രകാരം അക്രഡിറ്റേഷന്
ലഭിച്ച എത്ര
ആശുപത്രികള്‍ ഉണ്ടെന്ന്
അറിയിക്കാമോ ;
(ബി)
ഓരോ
തലത്തിലുള്ള
ആശുപത്രിക്കും
നിര്‍ണ്ണയിച്ചിരിക്കുന്ന
ഭൗതിക നിലവാരം
വിശദമാക്കുമോ ;
(സി)
ആര്‍ദ്രം
ദൗത്യം
പ്രാവര്‍ത്തികമാക്കുന്നതിന്റെ
ഭാഗമായി സര്‍ക്കാര്‍
ആശുപത്രികളെ മികച്ച
സേവന
കേന്ദ്രങ്ങളാക്കിത്തീര്‍ക്കാന്‍
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
സര്‍ക്കാര്‍
ആശുപത്രികളിലെ അടിയന്തര
ചികിത്സാസംവിധാനം
കാര്യക്ഷമമാക്കാന്‍
പ്രത്യേകം ശ്രദ്ധ
പതിപ്പിക്കുമോ?
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
*583.
ശ്രീ.എ.എം.
ആരിഫ്
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളിലൂടെ
സൗജന്യമായി നല്‍കേണ്ട
മരുന്നുകള്‍ യഥാസമയം
വാങ്ങി നല്‍കുന്നതിനായി
കേരള മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളെ
നവീകരിക്കുന്നതിന്റെ
ഫലമായി ഇവയെ
ആശ്രയിക്കുന്ന
രോഗികളുടെ എണ്ണത്തില്‍
വര്‍ദ്ധനവുണ്ടാകുന്ന
സാഹചര്യത്തില്‍
മരുന്നിന് ദൗര്‍ലഭ്യം
നേരിടാതിരിക്കാന്‍
ശ്രദ്ധ പതിപ്പിക്കുമോ;
(സി)
മുന്‍പ്
വാങ്ങിയ മരുന്നുകളുടെ
വില വിതരണക്കാര്‍ക്ക്
കുടിശ്ശികയായത്
അവശ്യമരുന്നുകളുടെ
വിതരണത്തെ
ബാധിക്കാതിരിക്കാനായി
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(ഡി)
ബ്രാന്‍ഡഡ്
മരുന്നുകളുടെ
വിലവര്‍ദ്ധനവ്
പ്രതിരോധിക്കാന്‍
കാരുണ്യ വഴിയുള്ള
മരുന്നുവില്പന കൂടുതല്‍
വ്യാപിപ്പിക്കാന്‍
സാധിക്കുമോ;
(ഇ)
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന് വഴി
സ്ഥാപിക്കുന്ന
ഡയാലിസിസ്
കേന്ദ്രങ്ങളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
ലോകാരോഗ്യ
സംഘടനയുടെ ഡെങ്കി പഠനം
*584.
ശ്രീ.എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
-ലെ ഡെങ്കി പനി
ബാധയെക്കുറിച്ച്
വിശദമായി
പഠിക്കുന്നതിനും
നയപരമായ തീരുമാനങ്ങള്‍
എടുക്കുന്നതിനും
ലോകാരോഗ്യ സംഘടനയുടെ
നേതൃത്വത്തില്‍
തിരുവനന്തപുരം
മെഡിക്കല്‍ കോളേജുമായി
ചേര്‍ന്ന് പഠനം
നടത്തുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഏതെല്ലാം ഏജന്‍സികളാണ്
വകുപ്പുമായി ചേര്‍ന്ന്
ഈ പഠനം
നടത്തുന്നതെന്നറിയിക്കാമോ;
(സി)
പ്രസ്തുത
പഠനത്തിന്റെ ചെലവ്
വഹിക്കുന്നത് ലോകാരോഗ്യ
സംഘടനയാണോ അതോ സംസ്ഥാന
സര്‍ക്കാരാണോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പഠനത്തിന് എത്ര തുക
സര്‍ക്കാര്‍
വകയിരുത്തിയിട്ടുണ്ട്;പ്രസ്തുത
പഠനത്തിന് നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ഇ)
ഇതു
സംബന്ധിച്ച് പഠനം
നടത്തി സര്‍ക്കാരിന്
എന്നത്തേക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കും എന്ന്
അറിയിക്കാമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്റെ
വിപണി ഇടപെടല്‍
പ്രവര്‍ത്തനങ്ങള്‍
*585.
ശ്രീ.എം.
നൗഷാദ്
,,
എ.എം. ആരിഫ്
,,
മുരളി പെരുനെല്ലി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്രിയാത്മകമായ വിപണി
ഇടപെടല്‍
പ്രവര്‍ത്തനങ്ങളിലൂടെ
പൊതു കമ്പോളത്തിലെ വില
നിലവാരം
പിടിച്ചുനിര്‍ത്തുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി കേരള സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
നടപ്പിലാക്കി വരുന്ന
മാര്‍ക്കറ്റ്
ഇന്റര്‍വെന്‍ഷന്‍
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
വിപണി
ഇടപെടല്‍ കൂടുതല്‍
വ്യാപകമാക്കുന്നതിന്റെ
ഭാഗമായി സപ്ലൈകോ എത്ര
വില്പനശാലകള് പുതുതായി
ആരംഭിച്ചിട്ടുണ്ട്;
(ഡി)
സബ്സിഡി
നല്കുന്ന ഇനത്തില്‍
സപ്ലൈകോയ്ക്ക്
ഉണ്ടാകുന്ന നഷ്ടം
നികത്തുന്നതിന് നടപ്പ്
സാമ്പത്തിക വര്‍ഷം എത്ര
രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നോര്‍ക്ക
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വിപുലപ്പെടുത്തല്‍
*586.
ശ്രീ.ഇ.പി.ജയരാജന്
,,
വി. അബ്ദുറഹിമാന്
,,
എ. പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരള സഭയുടെ
സമ്മേളനത്തില്‍
ഉയര്‍ന്നുവന്ന
നിര്‍ദ്ദേശങ്ങളുടെ
പശ്ചാത്തലത്തില്‍
നോര്‍ക്ക റൂട്സിന്റെ
പ്രവര്‍ത്തനങ്ങള്‍
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നോര്‍ക്ക
റൂട്സിന്റെ വിവിധ
സേവനങ്ങളുമായി
ബന്ധപ്പെട്ട് സോഫ്റ്റ്
വെയറുകള്‍
നവീകരിക്കുന്നതിനും
ഓണ്‍ലൈന്‍
രജിസ്ട്രേഷന്,
ഡാറ്റാബേസ് രൂപീകരണം
എന്നിവ
മെച്ചപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
പ്രൊഫഷണലുകളെ
ഉള്‍പ്പെടുത്തി
നോര്‍ക്ക റൂട്സ്
പുനഃസംഘടിപ്പിക്കാമോ;
(ഡി)
വിദേശ
തൊഴില്‍ കമ്പോളത്തിലെ
വെല്ലുവിളികള്‍
നേരിടുന്നതിന്
കേരളത്തിലെ യുവതീ
യുവാക്കളെ
പ്രാപ്തരാക്കുന്നതിനായി
നോര്‍ക്ക വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നൈപുണ്യ വികസന പദ്ധതി
ആവിഷ്കരിക്കുമോ;
(ഇ)
പ്രവാസത്തിന്റെ
പുതിയ സാധ്യതാ മേഖലകള്‍
കണ്ടെത്തുന്നതിനും
പുതിയ മേഖലകളിലെ
സാധ്യതയ്ക്കനുസൃതമായി
നൈപുണ്യ നവീകരണ പദ്ധതി
രൂപകല്പന ചെയ്യാനും
സർക്കാർ
പരിഗണനയിലിരിക്കുന്ന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(എഫ്)
ഏതെല്ലാം
സ്ഥാപനങ്ങള്‍ മുഖേന
പരിശീലനങ്ങള്‍
നല്‍കുന്നതിനാണ് നടപടി
സ്വീകരിച്ചിരിക്കുന്നത്;
(ജി)
നൈപുണ്യ
വികസനം സംബന്ധിച്ച്
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാന്‍
ഏതെങ്കിലും കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
കമ്മിറ്റിയുടെ
നിര്‍ദ്ദേശങ്ങള്‍
നോര്‍ക്ക വകുപ്പിന്
ലഭിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
കേരളത്തെ
ഐ.റ്റി. നിക്ഷേപസൗഹൃദ
കേന്ദ്രമാക്കുന്നതിന് നടപടി
*587.
ശ്രീ.റോജി
എം. ജോണ്‍
,,
അനൂപ് ജേക്കബ്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
ആദ്യത്തെ ഐ.റ്റി.
പാര്‍ക്കും ആദ്യത്തെ
ഇലക്ട്രോണിക് സംരംഭവും
തുടങ്ങിയത്
കേരളത്തിലാണെങ്കിലും
സോഫ്റ്റ് വെയര്‍
കയറ്റുമതിയിലും
ഇലക്ട്രോണിക് വ്യവസായ
രംഗത്തും നാം
പിന്നോട്ട്
പോകുവാനുണ്ടായ കാരണം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സമര്‍ത്ഥരായ
ഐ.റ്റി. പ്രൊഫഷണലുകളും
നല്ല കാലാവസ്ഥയും
ഉണ്ടായിരുന്നിട്ടും ഈ
മേഖലയില്‍ വേണ്ടത്ര
പുരോഗതി കൈവരിക്കുവാന്‍
കഴിയാത്തത്
ദീര്ഘവീക്ഷണമില്ലാത്തതിനാലും
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതില്‍
മെല്ലെപ്പോക്ക് സമീപനം
സ്വീകരിച്ചതിനാലുമാണെന്ന
ആക്ഷേപത്തിന്റെ
നിജസ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
(സി)
കേരളത്തെ
ഐ.റ്റി. നിക്ഷേപസൗഹൃദ
കേന്ദ്രമാക്കുന്നതിനും
ലോകോത്തര സാങ്കേതിക
പശ്ചാത്തലം
ഒരുക്കുന്നതിനും
എന്തൊക്കെ കാര്യങ്ങളാണ്
വിഭാവനം
ചെയ്യുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഐ.റ്റി.
രംഗത്തെ ചെറുകിട
സംരംഭങ്ങളുടെ
ഗുണനിലവാരം
വര്‍ദ്ധിപ്പിച്ച്
അന്താരാഷ്ട്ര
വിപണിയുമായി
ബന്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്ത് സഹായമാണ്
നല്കുവാന്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
വയോജനങ്ങള്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
*588.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃദ്ധ ജനസംഖ്യ എത്ര
ശതമാനമാണെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
വൃദ്ധജനങ്ങള്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
പരിശോധിക്കുന്നതിനും
പരിഹരിയ്ക്കുന്നതിനും
നിലവില്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വൃദ്ധജനങ്ങളുടെ
സാമൂഹികവും
സാമ്പത്തികവും
ആരോഗ്യപരവുമായ സുരക്ഷ
ഉറപ്പുവരുത്തുന്നതിന്
ഉതകുന്ന വിധത്തില്‍
ദീര്‍ഘകാലാടിസ്ഥാനത്തില്‍
പദ്ധതി വിഭാവനം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
സ്പീച്ച്
തെറാപ്പി, ലേണേഴ്സ് തെറാപ്പി
തുടങ്ങിയ ചികിത്സാരീതികള്‍
*589.
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓട്ടിസം,
എ.ഡി.എച്ച്.ഡി,
ഹൈപ്പര്‍ ആക്റ്റിവിറ്റി
തുടങ്ങിയ
രോഗങ്ങള്‍ക്കുള്ള
സ്പീച്ച് തെറാപ്പി,
ലേണേഴ്സ് തെറാപ്പി
തുടങ്ങിയ
ചികിത്സാരീതികള്‍
സംസ്ഥാനത്തെ ഏതെങ്കിലും
സര്‍ക്കാര്‍
ആശുപത്രികളില്‍
ലഭ്യമാണോ; എങ്കില്‍
എവിടെയെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
ചികിത്സാ സൗകര്യങ്ങള്‍
ഒരുക്കാത്തതിനെതിരെ
സംസ്ഥാന മനുഷ്യാവകാശ
കമ്മീഷന് എന്തെങ്കിലും
ഉത്തരവ്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ചികിത്സാ
സൗകര്യങ്ങള്‍ക്ക് പല
സ്വകാര്യ ആശുപത്രികളും
വലിയതുക ഈടാക്കി വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
ചികിത്സാ സൗകര്യങ്ങള്‍
സര്‍ക്കാര്‍
ആശുപത്രികളില്‍
ഒരുക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
ഗെയില്‍
പ്രകൃതിവാതക പൈപ്പ് ലൈന്‍
പദ്ധതി
*590.
ശ്രീ.എം.
രാജഗോപാലന്‍
,,
ജെയിംസ് മാത്യു
,,
കെ. ദാസന്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കിവരുന്ന
ഗെയില്‍ പ്രകൃതിവാതക
പൈപ്പ് ലൈന്‍ പദ്ധതി
പൂര്‍ത്തിയാകുമ്പോള്‍
സംസ്ഥാനത്തിനുണ്ടാകാവുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പൈപ്പ്
ലൈന്‍ സ്ഥാപിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി സര്‍ക്കാര്‍
അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(സി)
ഇനിയും
സ്ഥലമെടുപ്പ്
പൂര്‍ത്തീകരിക്കാനുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇതരസംസ്ഥാനത്ത്
നിന്നും എത്തുന്ന വിഷമുള്ള
പച്ചക്കറികള്‍
*591.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഷമുള്ള
പച്ചക്കറികള്‍
ഇതരസംസ്ഥാനത്ത് നിന്നും
എത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിനായി
ഭക്ഷ്യസുരക്ഷ വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സെെബര്‍
കുറ്റകൃത്യങ്ങള്‍
*592.
ശ്രീ.യു.
ആര്. പ്രദീപ്
,,
ജെയിംസ് മാത്യു
,,
എം. സ്വരാജ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചു
വരുന്ന സെെബര്‍
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും
ഇന്റര്‍നെറ്റ്, ഇ -
മെയില്‍ തുടങ്ങിയവയുടെ
ഉപയോഗത്തില്‍ സുരക്ഷ
ഉറപ്പാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
ഇതിനായി 'സെെബര്‍ ഡോം'
എന്ന പേരില്‍ സുരക്ഷാ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
സെെബര്‍
ലോകത്തെ
ചതിക്കുഴികളെക്കുറിച്ച്
പൊതുജനങ്ങള്‍ക്ക്,
പ്രത്യേകിച്ച്
സ്കൂള്‍-കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
അവബോധം നല്‍കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
സെെബര്‍
കുറ്റകൃത്യങ്ങളുടെ
അവലോകനം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം ആധുനിക
സാങ്കേതിക വിദ്യകളാണ്
നിലവില്‍
പ്രയോജനപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ?
രാഷ്ട്രീയ
- വർഗീയ അസ്വാസ്ഥ്യങ്ങള്‍
അമര്‍ച്ച ചെയ്യാൻ നടപടി
*593.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ജോര്‍ജ് എം. തോമസ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാഷ്ട്രീയ
അസ്വാസ്ഥ്യങ്ങള്‍
സൃഷ്ടിക്കാന്‍
ആസൂത്രിതമായി നടത്തുന്ന
ശ്രമങ്ങള്‍ അമര്‍ച്ച
ചെയ്ത് ക്രമസമാധാനം
ഉറപ്പുവരുത്തുന്നതിന്
പ്രത്യേകം ജാഗ്രത
പുലര്‍ത്തണമെന്ന
നിര്‍ദ്ദേശം പോലീസിന്
നല്‍കിയിട്ടുണ്ടോ;
(ബി)
അപരവിദ്വേഷം
വളർത്തി വിവിധ
സമുദായങ്ങളെ
തമ്മിലകറ്റാനുളള
ഭൂരിപക്ഷ ന്യൂനപക്ഷ
വര്‍ഗ്ഗീയശക്തികളുടെ
നീക്കത്തിനെതിരെയും
അഭിപ്രായം പറയുന്ന
ബുദ്ധിജീവികളെയും
സാംസ്കാരിക നായകരെയും
നിശബ്ദരാക്കാനുളള
ശ്രമങ്ങള്‍ക്കെതിരെയും
കര്‍ശന
നടപടിയെടുക്കുമോ;
(സി)
ആഗോള
ഭീകര സംഘടനകളിലേക്ക്
ചിലരെങ്കിലും
ആകൃഷ്ടരാകുന്നത്
ഗൗരവപൂര്‍വ്വം
കണക്കിലെടുത്ത്
ആയതിനെതിരെ നിരന്തര
ജാഗ്രത പുലര്‍ത്താന്‍
പോലീസിന് വേണ്ട
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കുമോ?
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ് മെട്രോകള്‍
*594.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ്
മെട്രോകള്‍ക്ക് അനുമതി
ലഭിക്കുന്നതിനുള്ള
അപേക്ഷ കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
പുതിയ
മെട്രോ നയം അനുസരിച്ച്
ഇക്കാര്യത്തിനുള്ള
അപേക്ഷകള്‍
തയ്യാറാക്കേണ്ടത് ഏത്
ഏജന്‍സിയാണ്; അവര്‍
അപേക്ഷ തയ്യാറാക്കി
നല്‍കിയിട്ടുണ്ടോ;
(സി)
രണ്ട്
പദ്ധതികളിലും കൂടി
സംസ്ഥാന സര്‍ക്കാര്‍
മുടക്കേണ്ടത് എത്ര കോടി
രൂപയാണെന്ന്
അറിയിക്കുമോ;
(ഡി)
കേന്ദ്രാനുമതിയില്ലാതെ
സംസ്ഥാന സര്‍ക്കാരിന്
സ്വന്തം നിലയില്‍
പ്രസ്തുത പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമോ;
(ഇ)
ലൈറ്റ്
മെട്രോ
നിര്‍മ്മിച്ചിരിക്കുന്ന
നഗരങ്ങളില്‍ ചെലവു
കുറഞ്ഞ മറ്റ് ഗതാഗത
സാധ്യതകള്‍ ഉണ്ടോയെന്ന
കാര്യം
പരിശോധിക്കണമെന്ന്
പുതിയ മെട്രോ നയത്തില്‍
നിര്‍ദ്ദേശമുണ്ടോ; അത്
പ്രകാരമുള്ള സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
മാതൃ
മരണനിരക്കും, ശിശുമരണ
നിരക്കും കുറയ്ക്കുന്നതിന്
പദ്ധതി
*595.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാതൃ മരണനിരക്കും,
ശിശുമരണ നിരക്കും
കുറയ്ക്കുന്നതിനുളള
പദ്ധതിയുടെ ഭാഗമായി
ഡോക്ടര്‍മാര്‍,
നഴ്സുമാര്‍,
ജീവനക്കാര്‍
എന്നിവര്‍ക്ക് പ്രത്യേക
പരിശീലന പരിപാടി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും
ഇത്തരം പരിശീലന
പരിപാടികള്‍
സംഘടിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഹോം
ഹെല്‍ത്ത് എയ്ഡ്,
ജെറിയാട്രിക് കെയര്‍
അസിസ്റ്റന്റ് തുടങ്ങിയ
കോഴ്സുകള്‍ സംസ്ഥാന
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
ആഭിമുഖ്യത്തില്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സർക്കാർ
ഓഫീസുകളിൽ നിന്ന് സമയബന്ധിത
സേവനം
*596.
ശ്രീ.എസ്.ശർമ്മ
,,
വി. ജോയി
,,
രാജു എബ്രഹാം
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭരണം സുതാര്യവും
കാര്യക്ഷമമവുമാക്കുവാന്
എന്തെല്ലാം നടപടികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
സേവനാവകാശ
നിയമം സംസ്ഥാനത്ത്
കാര്യക്ഷമമായി
നടപ്പാക്കുന്നതിനും
നിശ്ചിത
സമയത്തിനുള്ളില്‍
പൊതുജനങ്ങള്‍ക്ക് സേവനം
ലഭ്യമാക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(സി)
ഇതില്‍
വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം അച്ചടക്ക
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന്
അറിയിക്കാമോ;
(ഡി)
സര്‍ക്കാര്‍
ഓഫീസുകളുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
സേവനാവകാശ നിയമ പ്രകാരം
പൊതുജനങ്ങള്‍ക്ക്
സമയബന്ധിതമായി സേവനം
ലഭ്യമാക്കുന്നതിനും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
നിര്‍ഭയ
പദ്ധതി
*597.
ശ്രീ.ഡി.കെ.
മുരളി
,,
പുരുഷന് കടലുണ്ടി
,,
പി. ഉണ്ണി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ള
വനിതാ വികസന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ആരംഭിച്ച
നിര്‍ഭയ പദ്ധതിയുടെ
പുരോഗതി അറിയിക്കുമോ;
(സി)
നിലവില്‍
എവിടെയെല്ലാമാണ്
നിര്‍ഭയ ഷെല്‍ട്ടര്‍
ഹോമുകള്‍
സ്ഥാപിച്ചിട്ടുള്ളതെന്നും
ഷെല്‍ട്ടര്‍ ഹോമുകള്‍
ഇല്ലാത്ത ജില്ലകളില്‍
അവ സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ;
(ഡി)
വനിതാ
ക്ഷേമ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
പരിശോധിച്ചിട്ടുണ്ടോ;
ഇവയുടെ പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഇ)
സ്ത്രീ
ശാക്തീകരണത്തിന്റെ
ഭാഗമായി അവബോധന
ക്യാമ്പുകള്‍,
സെമിനാറുകള്‍, പരിശീലന
പരിപാടികള്‍ തുടങ്ങിയവ
സംഘടിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പരാതി
പരിഹാര സംവിധാനം
*598.
ശ്രീ.പി.ടി.എ.
റഹീം
,,
രാജു എബ്രഹാം
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളുടെ
ജീവിത പ്രശ്നങ്ങള്‍
നിക്ഷിപ്തതാല്പര്യങ്ങളാലോ
കെടുകാര്യസ്ഥതയാലോ
നിസാരകാരണങ്ങളാലോ
ദീര്‍ഘകാലമായി
ചുവപ്പുനാടയില്‍
കുരുക്കിയിടുന്നത്
അവസാനിപ്പിക്കാനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
പരാതി പരിഹാര സംവിധാനം
എന്താണെന്ന്
അറിയിക്കാമോ;
(ബി)
ഉദ്യോഗസ്ഥരോടൊപ്പം
ജനപ്രതിനിധികളെ കൂടി
പങ്കെടുപ്പിച്ചുകൊണ്ടുള്ള
താലൂക്ക്തല
അദാലത്തുകളിലൂടെ
പ്രശ്നപരിഹാരത്തിന്
കാര്യക്ഷമമായി
ഇടപെടാന്‍
സാധ്യമായിട്ടുണ്ടോ
എന്ന്
വിലയിരുത്തിയിട്ടുണ്ടോ
; വിശദാംശം നല്‍കുമോ;
(സി)
ജനസൗഹൃദ
സേവന കേന്ദ്രങ്ങളായി
സര്‍ക്കാര്‍ ഓഫീസുകളെ
പരിവര്‍ത്തനം ചെയ്യാന്‍
സാധിക്കുംവിധം
സേവനാവകാശ നിയമത്തിലും
അതിന്റെ പ്രയോഗത്തിലും
വേണ്ട മാറ്റങ്ങള്‍
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
സിവില്‍
സര്‍വീസ് കാര്യക്ഷമമാക്കാന്‍
നടപടികള്‍
*599.
ശ്രീ.കെ.വി.വിജയദാസ്
,,
കെ.സുരേഷ് കുറുപ്പ്
,,
വി. കെ. സി. മമ്മത് കോയ
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സിവില്‍ സര്‍വീസ്
കാര്യക്ഷമമാക്കുന്നതിന്
സര്‍ക്കാര്‍
ജീവനക്കാരുടെ സഹകരണവും
പങ്കാളിത്തവും
ഉറപ്പാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
സേവന മനോഭാവം
അങ്കുരിപ്പിക്കുന്നതിനും
പര്യാപ്തമായ വിധത്തില്‍
പരിശീലന പരിപാടികള്‍
പുനഃസംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
അഴിമതി
നിര്മ്മാര്ജ്ജത്തിനായി
പൊതുജന
പങ്കാളിത്തത്തോടെ
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; വിവിധ
അവബോധ പദ്ധതികളും
ആധുനിക
സാങ്കേതികവിദ്യയുടെ
പ്രയോഗവും ഫലപ്രദമായി
നടക്കുന്നുണ്ടോ
എന്നറിയിക്കാമോ?
റേഷന്‍
കടകളിലൂടെ സപ്ലൈകോ
ഉല്പന്നങ്ങള്
*600.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളുടെ
വൈവിധ്യവല്‍ക്കരണത്തിനും
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
ഈ സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
റേഷന്‍
കടകള്‍ വഴി ആട്ട, റവ,
സൂചി ഗോതമ്പ്, മൈദ
എന്നിവ
വിറ്റഴിക്കുന്നതിന്
പദ്ധതിയുണ്ടോ;
(സി)
റേഷന്‍
കടകള്‍ വഴി സപ്ലൈകോ
ഉല്പന്നങ്ങള് വില്പന
നടത്തുന്നത്
പരിഗണനയിലുണ്ടോ;
(ഡി)
ആദിവാസി
ഊരുകളില്‍ റേഷന്‍
വിതരണത്തിനായി മൊബൈല്‍
റേഷന്‍ കടകള്‍
ആരംഭിക്കുമോ;വ്യക്തമാക്കാമോ?