രജിസ്ട്രേഷന്
ഇല്ലാതെ നികുതി പിരിക്കുന്നവ്യാപാരികൾ
*451.
ശ്രീ.എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി.
നടപ്പിലാക്കിയതിന് ശേഷം
രജിസ്ട്രേഷന് ഇല്ലാതെ
നികുതി പിരിക്കുന്ന
വ്യാപാരികള്‍ ഉള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
(ബി)
ജി.എസ്.ടി.
ചട്ടം ലംഘിക്കുകയോ
അമിതവില ഈടാക്കുകയോ
ചെയ്യുന്ന
വ്യാപാരികള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നത്;
കേന്ദ്ര സമിതിക്ക്
റിപ്പോര്‍ട്ട്
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഏതെങ്കിലും
കേസുകളില്‍
രജിസ്ട്രേഷന് റദ്ദ്
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
കേസുകളിലാണ്
രജിസ്ട്രേഷന് റദ്ദ്
ചെയ്യുന്നതിന് കേന്ദ്ര
സമിതി അനുമതി
നല്കിയിട്ടുള്ളത്എന്ന്
വ്യക്തമാക്കാമോ?
സഹകരണ
സ്ഥാപനങ്ങള്‍ സാധാരണ
ജനങ്ങളോട് കാണിക്കുന്ന
വിവേചനം
*452.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സംഘങ്ങളും
ബാങ്കുകളും സാധാരണ
ജനങ്ങള്‍ക്ക് ഗുണകരമായ
നിലയില്‍
പ്രവര്‍ത്തിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വായ്പ
നല്‍കുന്നതിലും
കുടിശ്ശിക
പിരിക്കുന്നതിലും
സാധാരണക്കാരോട് സഹകരണ
സ്ഥാപനങ്ങള്‍ വിവേചനം
കാണിക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരം വിവേചനങ്ങള്‍
അവസാനിപ്പിക്കുന്നതിനും
സഹകരണ മേഖലയെ
സാധാരണക്കാരുടെയും
പട്ടിണിപ്പാവങ്ങളുടെയും
അത്താണിയാക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
കേരള
ബാങ്കിന്റെ
രൂപീകരണത്തോടെ സഹകരണ
മേഖല കൂടുതല്‍
ശക്തിപ്പെടുമെന്നും
സാധാരണക്കാരുടെ
ആവശ്യങ്ങള്‍
നിറവേറ്റുവാന്‍
പ്രസ്തുത ബാങ്കിന്റെ
രൂപീകരണത്തോടെ
സാധിക്കുമെന്നും
കരുതുന്നത്
എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ?
നോട്ടു
നിരോധനം ഏല്‍പ്പിച്ച ആഘാതം
സൃഷ്ടിച്ച പ്രതിസന്ധി
*453.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ബി.സത്യന്
,,
പി.വി. അന്‍വര്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ നയം
മൂലം സാമ്പത്തിക
പ്രതിസന്ധി നേരിടുന്ന
സംസ്ഥാന
സമ്പദ്വ്യവസ്ഥയുടെ
മേല്‍ കേന്ദ്ര
സര്‍ക്കാരിന്റെ
നോട്ടുനിരോധനം പോലുള്ള
നടപടികള്‍ ഏല്‍പ്പിച്ച
ആഘാതം സൃഷ്ടിച്ച
പ്രതിസന്ധി തരണം ചെയ്ത്
വികസനം
സാധ്യമാക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
വികസന തന്ത്രം
അറിയിക്കാമോ;
(ബി)
ധന
ദൃഢീകരണമെന്ന പേരില്‍
ധന ഉത്തരവാദിത്ത നിയമം
കേന്ദ്രം
കര്‍ശനമാക്കുകയും
റവന്യൂ കമ്മി
ഇല്ലാതാക്കുക
എന്നതിലുപരി ധനകമ്മി
കുറയ്ക്കുകയെന്ന
അശാസ്ത്രീയ സമീപനവും
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായുള്ള
കടമെടുപ്പിനെ എങ്ങനെ
ബാധിക്കും;
(സി)
ഓരോ
വികസന പദ്ധതിക്കും
വര്‍ഷം തോറും
ചെലവഴിക്കുന്ന തുക
സംബന്ധിച്ചും അതുവഴി
ഉണ്ടാക്കാന്‍
സാധ്യമാകുന്ന ഭൗതിക
നേട്ടങ്ങളും
പ്രത്യാഘാതങ്ങളും
തുടര്‍ച്ചയായി
വിലയിരുത്തുന്ന
ഫലാധിഷ്ഠിത വികസന
തന്ത്രം
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
കേരള
വിനോദസഞ്ചാര വികസന
കോര്പ്പറേഷന് നടപ്പാക്കുന്ന
ടൂറിസം വികസന പദ്ധതികള്‍
*454.
ശ്രീ.എസ്.രാജേന്ദ്രന്
,,
എ.എം. ആരിഫ്
,,
ഒ. ആര്. കേളു
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
കേരള വിനോദസഞ്ചാര വികസന
കോര്പ്പറേഷന് ടൂറിസം
വികസനത്തിനായി
ഏറ്റെടുത്ത പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കെ.റ്റി.ഡി.സി.യുടെ
നേതൃത്വത്തില്‍
മോട്ടല്‍ ആരാം എന്ന
പേരില്‍ എത്ര
സ്ഥാപനങ്ങളുണ്ടെന്നും
രുചികരമായ ഭക്ഷണവും
ശുചിത്വമുള്ള
ശുചിമുറികളും
ഉറപ്പാക്കി വിനോദസഞ്ചാര
പ്രോത്സാഹനത്തിന്
ഇവയ്ക്ക് എത്രമാത്രം
സാധ്യമായിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
കെ.റ്റി.ഡി.സി.യിലെ
അതിഥി സേവന
സംവിധാനത്തില്‍
പ്രൊഫഷണലിസം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ബിയര്‍
വില്പനയിലെ
വിറ്റുവരവൊഴിച്ചുള്ള
കണക്കെടുത്താല്‍
കെ.റ്റി.ഡി.സി.യുടെ
പ്രവര്‍ത്തന ലാഭം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;വിശദാംശം
അറിയിക്കാമോ?
കരിമണല്‍
ഖനനം
*455.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.കെ.ബഷീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധാതുസമ്പന്നമായ
കരിമണലിന്റെ ഖനനം
സംബന്ധിച്ച്
സര്‍ക്കാരിന്റെ നയം
എന്താണ്;
വിശദമാക്കുമോ;
(ബി)
പാരിസ്ഥിതിക
സുരക്ഷയും മൂല്യ
വര്‍ദ്ധനവും ഉറപ്പാക്കി
സംസ്ഥാനത്തെ പൊതു
മേഖലയുടെ കീഴില്‍
കരിമണല്‍ ഖനനം
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
കരിമണല്‍
ഖനനം നടത്തുന്നതു മൂലം
സാമ്പത്തികമായി
സര്‍ക്കാരിന്
ഉണ്ടാകുന്ന നേട്ടം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ജി.എസ്.ടി. രജിസ്ട്രേഷന്
*456.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിൽ
ആകെയുള്ള വാറ്റ്
രജിസ്ട്രേഷൻ
എത്രയാണെന്നും
നാളിതുവരെയുള്ള
ജി.എസ്.ടി. രജിസ്ട്രേഷൻ
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
വാറ്റ്
രജിസ്ട്രേഷൻ
ഉള്ളവരെയെല്ലാം
ജി.എസ്.ടി. രജിസ്ട്രേഷൻ
പരിധിയിൽ
കൊണ്ടുവരാത്തതിനാൽ
ഉണ്ടായ സാമ്പത്തിക
നഷ്ടം എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
വാറ്റ്
രജിസ്ട്രേഷൻ
ഉള്ളവരെയെല്ലാം
ജി.എസ്.ടി. രജിസ്ട്രേഷൻ
പരിധിയിൽ കൊണ്ടുവരാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരളത്തിൽ
വാറ്റ് രജിസ്ട്രേഷൻ
ഉള്ളവരുടെ ഡാറ്റാ ബേസ്
എടുത്ത്
ജി.എസ്.ടി.യില്‍ ഡോർ
രജിസ്ട്രേഷൻ നടത്താൻ
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
വേഗത്തിലാക്കാൻ
ഏതെങ്കിലും സ്ഥാപനത്തെ
ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്ന അറിയിക്കാമോ?
കയര്‍
ഉല്‍പ്പന്നങ്ങളുടെ വിപണനം
*457.
ശ്രീ.കെ.ജെ.
മാക്സി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എ.എം. ആരിഫ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയറുല്‍പ്പന്നങ്ങളുടെ
ഉല്പാദനം സ്ഥായിയായി
നിലനിര്‍ത്തുന്നതിനും
വിപണനം
മെച്ചപ്പെടുത്തുന്നതിനും
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
കയര്‍ മേഖലയില്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
കയര്‍
മേഖലയെയും
കയറുല്പ്പന്നങ്ങളെയും
സംബന്ധിച്ച് പ്രചരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(സി)
കയര്‍
മേളകള്‍,
പ്രദര്‍ശനങ്ങള്‍,
ക്രയവിക്രയ സംഗമം
എന്നിവ
സംഘടിപ്പിക്കുന്നതിനും
വിവിധ
പ്രദര്‍ശനങ്ങളില്‍
പങ്കെടുക്കുന്നതിനും
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
കയറുല്‍പ്പന്നങ്ങളുടെ
ആഭ്യന്തര വിപണി
മെച്ചപ്പെടുത്തുന്നതിനായി
2017 ഒക്ടോബറില്‍
ആലപ്പുഴയില്‍
സംഘടിപ്പിച്ച കയര്‍
കേരള എപ്രകാരമെല്ലാം
സഹായകരമായി എന്ന്
വ്യക്തമാക്കാമോ?
ഡാമുകളില്‍
വൈദ്യുതി ഉല്പാദനത്തിനുള്ള
ജലത്തിന്റെ അളവ്
*458.
ശ്രീ.റോജി
എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളില്‍ നിലവില്‍
വൈദ്യുതി
ഉല്പാദനത്തിനുള്ള എത്ര
ജലമുണ്ട്;
(ബി)
2017
മാര്‍ച്ച് 10-ാം തീയതി
ഡാമുകളില്‍ എത്ര
ജലമുണ്ടായിരുന്നു;
(സി)
ഡാമുകളില്‍
നിലവിലുള്ള
ജലമുപയോഗിച്ച് എത്ര
വൈദ്യുതി
ഉല്പാദിപ്പിക്കുവാന്
കഴിയും;
(ഡി)
സംസ്ഥാനത്തെ
നിലവിലുള്ള വൈദ്യുതി
ഉപഭോഗം
കണക്കിലെടുക്കുമ്പോള്‍
എത്ര ദിവസം കൂടി
വൈദ്യുതി
ഉല്പാദിപ്പിക്കുവാനുള്ള
ജലം നിലവില്‍
ഡാമുകളിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
വേനല്‍
കടുത്ത സാഹചര്യവും
ഉപഭോഗത്തിലുണ്ടായിട്ടുള്ള
വര്‍ദ്ധനവും പരിഗണിച്ച്
വൈദ്യുതി ഉപയോഗത്തില്‍
എന്തെങ്കിലും
നിയന്ത്രണം
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
സാമ്പത്തിക
മുരടിപ്പുണ്ടാകാതിരിക്കാനായി
സ്വീകരിച്ചു വരുന്ന നടപടികള്‍
*459.
ശ്രീ.ജെയിംസ്
മാത്യു
,,
വി. കെ. സി. മമ്മത് കോയ
,,
കെ. ബാബു
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമ്പത്തിക
മുരടിപ്പുണ്ടാകാതിരിക്കാനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍ അറിയിക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
എഫ്.ആര്.ബി.എം. അവലോകന
സമിതിയുടെ
റിപ്പോര്‍ട്ട്
അംഗീകരിച്ചാല്‍
സംസ്ഥാനത്തിന്റെ വായ്പ
ജി.എസ്.ഡി.പി. അനുപാതം
2022 ഓടുകൂടി 20
ശതമാനമായും ധനകമ്മി
നിലവിലെ 3.2
ശതമാനത്തില്‍ നിന്ന്
1.7 ശതമാനമായും
കുറയ്ക്കാനും
നിര്‍ബന്ധിതമാകുന്നത്
മൂലധന ചെലവുകളെയും
വികസന ചെലവുകളെയും
തല്‍ഫലമായി സാമ്പത്തിക
വളര്‍ച്ചയെയും ഏതു
തരത്തില്‍
ബാധിക്കാനിടയുണ്ടെന്ന്
വിശകലനം
ചെയ്തിട്ടുണ്ടോ;
(സി)
എഫ്.
ആര്.ബി.എം. നടപടികള്‍
നിര്‍ദ്ദിഷ്ടപാതയില്‍
നടത്തുന്നെന്ന്
ഉറപ്പുവരുത്താനായി
റിവ്യൂ കമ്മിറ്റി
നിര്‍ദ്ദേശിച്ചതുപോലെ
സ്വയംഭരണാധികാരമുള്ള
ധനനിയന്ത്രണ
സമിതി(Fiscal Council)
രൂപീകരിക്കുന്നത്
നികുതി വരുമാനം
നിശ്ചയിക്കാനുള്ള
സംസ്ഥാനങ്ങളുടെ
സ്വാതന്ത്ര്യം
ചോര്‍ത്തിയതുപോലെ ചെലവ്
നടത്താനുള്ള അധികാരവും
ചോര്‍ത്തി സംസ്ഥാനങ്ങളെ
കേന്ദ്ര സര്‍ക്കാരിന്റെ
സാമ്പത്തികാശ്രിതരാക്കി
മാറ്റാനിടയുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ?
ചരക്ക്
സേവന നികുതി പരിശോധന
കര്‍ശനമാക്കുവാന്‍ നടപടി
*460.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ചരക്ക് സേവന നികുതി
റിട്ടേണ്‍ ഇനിയും
സമര്‍പ്പിക്കാത്ത
വ്യാപാരികള്‍ക്കെതിരെ
സര്‍ക്കാര്‍ എന്ത്
നടപടി സ്വീകരിച്ചു
എന്നറിയിക്കാമോ; നികുതി
പണം
പിരിച്ചെടുക്കുന്നതില്‍
വകുപ്പ് ഉദ്യോഗസ്ഥര്‍
കാണിക്കുന്ന
മെല്ലപ്പോക്ക് നയം
തിരുത്താന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വ്യാപാരികള്‍
മറ്റ് കാലത്ത്
നല്കിയതും ഇപ്പോള്‍
നല്‍കുന്നതുമായ നികുതി
പരിശോധിക്കാന്‍ എന്ത്
സംവിധാനമാണ്
വകുപ്പുതലത്തില്‍
ചെയ്തിരിക്കുന്നത്;
ഇക്കാര്യത്തില്‍ ആറ്
മാസമായി വില്പന നികുതി
വകുപ്പിന് വീഴ്ച
സംഭവിച്ചു എന്ന ആക്ഷേപം
പരിഹരിക്കാമോ;
വ്യക്തമാക്കാമോ;
(സി)
നികുതി
പിരിവിന് ചെക്ക്
പോസ്റ്റുകളിലും
കടകളിലും പരിശോധന
കര്‍ശനമാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
കാരുണ്യ
പദ്ധതിയിലൂടെ പൂര്‍ണ്ണ സൗജന്യ
ചികിത്സ
*461.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കാരാട്ട്
റസാഖ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചികിത്സക്കായുളള
ചെലവ് വര്‍ദ്ധിച്ചു
വരുകയും അതുവഴി നിരവധി
കുടുംബങ്ങള്‍
ദാരിദ്ര്യത്തിലാവുകയും
ചെയ്യുന്ന സ്ഥിതി
പരിഹരിക്കാനായി കാരുണ്യ
പദ്ധതിയിലൂടെ പൂര്‍ണ്ണ
സൗജന്യ ചികിത്സ
ഉറപ്പാക്കുമെന്ന
പ്രഖ്യാപനം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
പദ്ധതി
ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
കാരുണ്യ
ചികിത്സ പദ്ധതി
സഹായധനമെന്ന
രീതിയില്‍നിന്നും
ചികിത്സ
അവകാശമാക്കിക്കൊണ്ടുളള
സമഗ്രാരോഗ്യ പദ്ധതി
എന്ന രീതിയില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കാരുണ്യ
സഹായധന പദ്ധതി നിലവില്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന് അവലോകനം
നടത്തിയിട്ടുണ്ടോ;
പദ്ധതിയില്‍
ആവശ്യത്തിന് ഫണ്ട്
ലഭ്യമാണോ; അപേക്ഷയില്‍
തീരുമാനം എടുക്കാന്‍
കാലതാമസം
ഉണ്ടാകുന്നുണ്ടോ എന്ന്
പരിശോധിച്ചിരുന്നോ;വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ഇ.ബി.
യുടെ റവന്യു കമ്മി
*462.
ശ്രീ.മുരളി
പെരുനെല്ലി
,,
എ. പ്രദീപ്കുമാര്‍
,,
എം. സ്വരാജ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിന് ആയിരത്തി
അറുനൂറ്റി അമ്പത്
കോടിയിലധികം രൂപ റവന്യു
കമ്മിയായിരിക്കുന്നത്
നികത്താനായി എന്തു
മാര്‍ഗ്ഗമാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ബി)
വിദ്യൂച്ഛക്തി
വാങ്ങാന്‍
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള
കരാറുകള്‍ വഴി
ചെലവുകുറയ്ക്കാന്‍
വേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
സ്ഥാപനത്തിന്റെ
സാമ്പത്തിക
ശാക്തീകരണത്തിനായി
കോഴിക്കോട് ഐ.ഐ.എം.
നല്കിയ പഠന
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
സ്ഥാപനത്തിലെ
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടേയും
എണ്ണമെത്രയെന്ന്
അറിയിക്കാമോ;
(ഡി)
വിദ്യൂച്ഛക്തി
വാങ്ങുന്നതിലെ ചെലവു
കുറയ്ക്കാനും
വന്‍തോതിലുള്ള പ്രസരണ
നഷ്ടം കുറയ്ക്കാനും
സംസ്ഥാനത്ത് നിലവില്‍
പ്രവൃത്തി
നടന്നുകൊണ്ടിരിക്കുന്ന
പദ്ധതികള്‍
അടിയന്തിരമായി
പൂര്‍ത്തീകരിക്കാന്‍
വേണ്ട നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കായിക
നയം
*463.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായിക നയം എന്നത്തേക്ക്
പ്രഖ്യാപിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
നയരൂപീകരണം
നടത്തുമ്പോള്‍ മലബാര്‍
മേഖലയ്ക്ക് പ്രത്യേക
ഊന്നല്‍ നല്കുന്ന
കാര്യം പരിഗണിക്കുമോ
എന്നറിയിക്കാമോ?
വാണിജ്യ
മിഷന്റെ പ്രവര്‍ത്തന രൂപരേഖ
*464.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.കുഞ്ഞിരാമന്
,,
കെ.ഡി. പ്രസേനന്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
പ്രോത്സാഹനത്തിന്
അനുകൂലമായ സാഹചര്യം
സൃഷ്ടിക്കാനായി നടത്തിയ
പ്രവര്‍ത്തനത്തോടൊപ്പം
വാണിജ്യമേഖലയിലെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കേണ്ടതിനായി
രൂപീകരിക്കാനുദ്ദേശിക്കുന്ന
വാണിജ്യ മിഷന്റെ
പ്രവര്‍ത്തന രൂപരേഖ
അറിയിക്കാമോ;
(ബി)
സൂക്ഷ്മ
- ചെറുകിട - ഇടത്തരം
വ്യവസായ സംരംഭകരുടെ
ഉല്പന്നങ്ങള്ക്ക്
വിപണി
കണ്ടെത്തുന്നതിനും
ഓണ്‍ലൈന്‍
വ്യാപാരത്തിലൂടെ
മാര്‍ക്കറ്റിംഗ്
വിപുലമാക്കുന്നതിന്
വേണ്ട സഹായം
ലഭ്യമാക്കുന്നതിനും
വാണിജ്യ വകുപ്പ് നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ആഗോളവല്‍ക്കരണ
നയഫലമായുണ്ടാകുന്ന
വ്യാപാര രംഗത്തെ
കുത്തകവല്‍ക്കരണത്തെ
അതിജീവിക്കുന്നതിന്
ചെറുകിട ഇടത്തരം
വ്യാപാരികളെ എപ്രകാരം
സഹായിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(ഡി)
രാജ്യാന്തര
വിപണിയില്‍
സംസ്ഥാനത്തിന്റെ
ഉല്പന്നങ്ങള്ക്ക് ഇടം
നേടിക്കൊടുക്കാന്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ഹോം
സ്റ്റേകളില്‍ താമസിക്കുന്ന
വിദേശികളുടെ സുരക്ഷ
*465.
ശ്രീ.അടൂര്‍
പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹോം
സ്റ്റേ സമ്പ്രദായം
വ്യാപകമാകുന്നത്
പരിഗണിച്ച് ഹോം
സ്റ്റേകളില്‍
താമസിക്കുന്ന
വിദേശികളുടെ സുരക്ഷ
ഉറപ്പ് വരുത്തുന്നതിന്
എന്തൊക്കെ കാര്യങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഹോം
സ്റ്റേകള്‍
നടത്തുന്നവര്‍ക്ക്
സര്‍ക്കാരിന്റെ
എന്തെങ്കിലും ആനുകൂല്യം
നല്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പ്രസാദ്
സ്കീമില്‍ തീര്‍ത്ഥാടന
കേന്ദ്രങ്ങളുടെ വികസനം
*466.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രധാന
തീര്‍ത്ഥാടന
കേന്ദ്രങ്ങളുടെ സമഗ്ര
വികസനം ലക്ഷ്യമാക്കി
കേന്ദ്ര സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പ്രസാദ് സ്കീമില്‍
സംസ്ഥാനത്തെ ഏതെല്ലാം
തീര്‍ത്ഥാടന
കേന്ദ്രങ്ങളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ഏതെല്ലാം
പ്രൊപ്പോസലുകളാണ്
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഗുരുവായൂര്‍
ക്ഷേത്രത്തിന്റെ
വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
ആയതിനായി
നടപ്പുസാമ്പത്തികവര്‍ഷം
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സഹകരണ
മേഖലയിലെ വെെവിധ്യവത്ക്കരണം
*467.
ശ്രീ.ഡി.കെ.
മുരളി
,,
എ. പ്രദീപ്കുമാര്‍
,,
വി. അബ്ദുറഹിമാന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ മേഖലയെ
വെെവിധ്യവത്ക്കരിക്കുന്നതിനും
ഇൗ മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിനായി
സഹകരണ സംരംഭകത്വം
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇൗ പദ്ധതി പ്രകാരം
എല്ലാ ജില്ലകളിലും
പ്രെെമറി
അഗ്രികള്‍ച്ചര്‍
ക്രെഡിറ്റ്
സൊസെെറ്റികളെ
തെരഞ്ഞെടുത്ത് ഉത്പാദന
ക്ലസ്റ്ററുകള്‍
സ്ഥാപിക്കുന്നതിനും
കൃഷി അനുബന്ധ മേഖലയിലെ
പ്രവൃത്തികള്‍
ഏറ്റെടുക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വൈദ്യുതി
ബോര്‍ഡ് അഭിമുഖീകരിക്കുന്ന
സാമ്പത്തിക പ്രതിസന്ധി
*468.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡ്
അഭിമുഖീകരിക്കുന്ന
കടുത്ത സാമ്പത്തിക
പ്രതിസന്ധി
മറികടക്കുന്നതിന്
എന്തൊക്കെ ക്രിയാത്മക
മാര്‍ഗ്ഗങ്ങളാണ്
ബോര്‍ഡ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
നിലയങ്ങളില്‍ നിന്നും
സ്വകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
ഉള്‍പ്പെടെ വൈദ്യുതി
വാങ്ങിയ ഇനത്തില്‍
എന്ത് തുക വൈദ്യുതി
ബോര്‍ഡിന്
ബാധ്യതയായുണ്ട്;
(സി)
സാമ്പത്തിക
പ്രതിസന്ധി മൂലം പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനും
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും
ബോര്‍ഡിന് കഴിയാത്ത
സാഹചര്യമുണ്ടോ
എന്നറിയിക്കാമോ?
സൂക്ഷ്മ
തൊഴില്‍ സംരംഭങ്ങള്‍ക്ക്
പ്രോത്സാഹനം
*469.
ശ്രീ.സി.കൃഷ്ണന്
,,
കെ. ദാസന്
,,
വി. അബ്ദുറഹിമാന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൂക്ഷ്മ
ചെറുകിട
വ്യവസായങ്ങള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിന്റെ
ഭാഗമായി ഇത്തരം
വ്യവസായങ്ങള്‍ക്ക് ഏറെ
സാധ്യതയുള്ള കാര്‍ഷിക
ഭക്ഷ്യ ഉല്പന്ന
മേഖലയുടെ പുരോഗതിക്ക്
കേരള അഗ്രോ ഫുഡ് പ്രോ
2018 എത്രമാത്രം
പ്രയോജനപ്രദമാകുമെന്ന്
അറിയിക്കാമോ;
(ബി)
സൂക്ഷ്മ
തൊഴില്‍
സംരംഭങ്ങള്‍ക്ക് വായ്പ,
സാങ്കേതിക വിദ്യ,
പരിശീലനം, വിപണി
കണ്ടെത്തല്‍
തുടങ്ങിയവയ്ക്കായി
സര്‍ക്കാര്‍ നല്കി
വരുന്ന പ്രോത്സാഹന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
സംരംഭകത്വം
പ്രോത്സാഹിപ്പിക്കുന്നതിനും
അതിന് വേണ്ട അറിവ്
പകര്ന്നുനല്കുന്നതിനും
സാങ്കേതിക വിദ്യകള്‍
പരിചയപ്പെടുത്തുന്നതിനും
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍
എന്റര്‍പ്രണര്‍ഷിപ്പ്
ഡെവലപ്മെന്റിന്
എത്രമാത്രം ഫലപ്രദമായി
പങ്കുവഹിക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
നാനോ
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് നടപടി
*470.
ശ്രീ.എല്‍ദോ
എബ്രഹാം
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സ്ഥാപനങ്ങള്‍ക്കാവശ്യമായ
ചെറുഘടകങ്ങള്‍
ഉല്പാദിപ്പിക്കാന്
വീടുകളില്‍
സൗകര്യമൊരുക്കുന്ന
തരത്തില്‍ നാനോ
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
വ്യവസായനയം വിഭാവനം
ചെയ്യുന്നുണ്ടോ;
(ബി)
ഇത്തരം
യൂണിറ്റുകള്‍ ഏതൊക്കെ
മേഖലകളിലാണ്
ആരംഭിക്കുന്നതെന്നും
ഉല്പന്നങ്ങളുടെ
മാര്‍ക്കറ്റിംഗും
വിതരണവും ഏത് തരത്തില്‍
ആയിരിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
നാനോ
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
എന്തൊക്കെ പ്രോത്സാഹന
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
യൂണിറ്റുകള്‍ക്ക്
നിലവിലുള്ള
വ്യവസ്ഥകളില്‍ ഏതൊക്കെ
തരത്തിലുള്ള ഇളവുകള്‍
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.യുടെ
മെച്ചപ്പെട്ട ഉപഭോക്തൃ സേവനം
*471.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃ
സേവനം
മെച്ചപ്പെടുത്തുന്നതിനായി
കെ.എസ്.ഇ.ബി.
ആരംഭിച്ചിട്ടുള്ള
സംവിധാനങ്ങള്‍
വിശദമാക്കുമോ;
(ബി)
വൈദ്യൂതി
കണക്ഷന് നല്കുന്ന
നടപടി
ഉപഭോക്തൃസൗഹൃദമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
വൈദ്യൂതി
സംബന്ധമായ
സംശയനിവാരണത്തിനും
പരാതികള്‍
പരിഹരിക്കുന്നതിനും
അടിയന്തര സാഹചര്യങ്ങള്‍
അറിയിക്കുന്നതിനുമുള്ള
സംവിധാനം
കാര്യക്ഷമമാണോ;
വ്യക്തമാക്കുമോ;
(ഡി)
വാട്ട്സ്
ആപ്പ് ഉപയോഗിച്ച്
ഉപഭോക്താക്കളുടെ പരാതി
സ്വീകരിക്കുന്നതിനുള്ള
സംവിധാനം നിലവിലുണ്ടോ;
(ഇ)
വൈദ്യുതി
ബില്‍
അടയ്ക്കുന്നതിനായി
മൊബൈല്‍ അപ്ലിക്കേഷന്‍
സംവിധാനം
രൂപപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക്
സര്‍ക്കാര്‍ ഗ്യാരന്റി
*472.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളിലെ
നിക്ഷേപങ്ങള്‍ക്ക്
സര്‍ക്കാര്‍ ഗ്യാരന്റി
നല്കുന്നുണ്ടോ.
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
പ്രാഥമിക വായ്പ സഹകരണ
സംഘങ്ങളിലെ നിക്ഷേപ
സുരക്ഷ ഉറപ്പ്
വരുത്തുന്ന സ്കീം
ഫലപ്രദമായി
നടപ്പിലാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
കേരള
നിക്ഷേപ സുരക്ഷ ഫണ്ട്
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
തിരുവനന്തപുരത്തെ
സ്റ്റാച്യൂവിലുള്ള
കെ.എസ്.എഫ്.ഇ സ്റ്റാഫ്
സഹകരണ സംഘത്തില്‍ നടന്ന
തട്ടിപ്പിലൂടെ കോടികള്‍
നഷ്ടപ്പെട്ട
നിക്ഷേപകര്‍ക്ക് അവരുടെ
നിക്ഷേപം തിരിച്ച്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ്?
പരമ്പരാഗത
കയര്‍ ഉല്പന്നങ്ങളുടെ വിപണനം
*473.
ശ്രീ.കെ.
രാജന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
കയര്‍ ഉല്പന്നങ്ങളുടെ
വിപണനം
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ച് വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
കയറുല്പന്നങ്ങള്
വില്‍ക്കുന്നതിന്
അഖിലേന്ത്യാടിസ്ഥാനത്തില്‍
കമ്പനി
രൂപീകരിക്കുന്നതിന്
നിക്കമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കമ്പനിയുടെ ചുമതലകളും
ഉദ്ദേശ്യലക്ഷ്യങ്ങളും
വിശദമാക്കുമോ;
(ഡി)
കയര്‍
കോര്‍പ്പറേഷനില്‍
കെട്ടിക്കിടക്കുന്ന
കയര്‍ ഉല്പന്നങ്ങള്
വിറ്റഴിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ചെറുകിട
വ്യവസായ മേഖലയുടെ വളര്‍ച്ച
*474.
ശ്രീ.ഹൈബി
ഈഡന്
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ മേഖലയുടെ
വളര്‍ച്ച സംസ്ഥാനത്ത്
ദ്രുതഗതിയിലാണെന്ന്
അഭിപ്രായമുണ്ടോ;എങ്കില്‍
ആയതിന് ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണ്;
(ബി)
പീഢിത
ചെറുകിട
സ്ഥാപനങ്ങള്‍ക്ക്
വേണ്ടി നടപ്പിലാക്കുന്ന
പുനരുദ്ധാരണ
പദ്ധതികളുടെ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ചെറുകിട
വ്യവസായ മേഖലയെ
പരിപോഷിപ്പിക്കുവാന്‍
2018-19 ലെ ബജറ്റില്‍
എന്ത് തുകയാണ്
നീക്കിവച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
പ്രാഥമിക
സഹകരണ സംഘങ്ങളുടെ
പുനരുദ്ധാരണം
*475.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.വി.വിജയദാസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ സംഘങ്ങളുടെ
പുനരുദ്ധാരണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രാഥമിക
വിപണന സംഘങ്ങളുടെ ഓഹരി
മൂലധന അടിത്തറ
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം സഹായമാണ്
നല്കി വരുന്നത്;
(സി)
പ്രാഥമിക
കാര്‍ഷിക സഹകരണ
സംഘങ്ങള്‍ക്ക്
സംഭരണശാലകള്‍
നിര്‍മ്മിക്കുന്നതിനും
കര്‍ഷക സേവന
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിനും
ധനസഹായം നല്കി
വരുന്നുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കായി നടപ്പു
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കേരള
മിനറല്‍സ് ആന്റ് മെറ്റല്‍സ്
ലിമിറ്റഡിന്റെ വികസനം
*476.
ശ്രീ.ബി.സത്യന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
മുകേഷ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മിനറല്‍സ് ആന്റ്
മെറ്റല്‍സ്
ലിമിറ്റഡിന്റെ
വികസനത്തിനായി
ഇന്റഗ്രേറ്റഡ്
ടൈറ്റാനിയം കോംപ്ലക്സ്
ആരംഭിക്കുന്നതോടുകൂടി
ഏതെല്ലാം
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങളുടെ
ഉത്പാദനത്തിനായാണ്
പദ്ധതിയുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ധാതുമണല്‍
വ്യവസായ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളുമായി
സഹകരിച്ചാണ് പ്രസ്തുത
പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നത്;വിശദമാക്കുമോ;
(സി)
കൂടുതല്‍
മൂല്യവര്‍ദ്ധിത
ഉത്പ്പന്നങ്ങള്‍
ഉത്പാദിപ്പിക്കുക വഴി
വർദ്ധിച്ച വിറ്റുവരവും
ലാഭവും തൊഴിലവസരങ്ങളും
പ്രതീക്ഷിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ?
ടൂറിസം പഠന കോഴ്സുകള്‍
*477.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഐ.ബി.
സതീഷ്
,,
ബി.ഡി. ദേവസ്സി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദ സഞ്ചാര വികസന
സാധ്യതയ്ക്കനുസൃതമായി
ടൂറിസം കോഴ്സുകള്‍
പഠിക്കുന്നതിന് അവസരം
ലഭ്യമല്ലായെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കിറ്റ്സ്
(കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടൂറിസം ആന്റ്
ട്രാവല്‍ സ്റ്റഡീസ്)
നടത്തുന്ന
കോഴ്സുകളെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കിറ്റ്സ്-ന്റെ
സെന്ററുകള്‍ വിവിധ
ടൂറിസം മേഖലകളില്‍
സ്ഥാപിക്കുന്നതിനും
കൂടുതല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത കോഴ്സുകള്‍
പഠിക്കുന്നതിനുള്ള
അവസരമൊരുക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
കിന്‍ഫ്ര
വ്യവസായ പാര്‍ക്കുകള്‍
*478.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
കിന്‍ഫ്രയ്ക്ക് വ്യവസായ
പാര്‍ക്കുകള്‍ ഉള്ളത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വ്യവസായ പാര്‍ക്കുകള്‍
വികസിപ്പിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;വിവരിക്കുമോ;
(സി)
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
തടസ്സം കൂടാതെ
നടപ്പിലാക്കുന്നതിലേക്കായി
അധിക സഹായം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭാഗ്യക്കുറി
സമ്മാനങ്ങള്‍ നല്‍കുന്നതിന്
കാലതാമസം
*479.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
സി.മമ്മൂട്ടി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭാഗ്യക്കുറിയില്‍
സമ്മാനാര്‍ഹരാകുന്നവര്‍ക്ക്
സമ്മാനത്തുക
നല്‍കുന്നതിന് കാലതാമസം
ഉണ്ടാകുന്നുണ്ടോ;
(ബി)
ഭാഗ്യക്കുറിയില്‍
നിന്നുളള വരുമാനം
വകമാറ്റി
ചെലവിടാറുണ്ടോ;
(സി)
ഭാഗ്യക്കുറി
സമ്മാനങ്ങള്‍ കാലവിളംബം
കൂടാതെ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
കേന്ദ്ര
ടൂറിസം പദ്ധതികള്‍
*480.
ശ്രീ.കെ.
ബാബു
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടൂറിസം വികസനത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
കേന്ദ്ര ടൂറിസം
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രധാന
ടൂറിസം കേന്ദ്രങ്ങളെ
ഉള്‍പ്പെടുത്തിക്കൊണ്ട്
സ്വദേശ് ദര്ശന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഏതൊക്കെ തീമാറ്റിക്
സര്‍ക്യൂട്ടുകളെയാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതു
സംബന്ധിച്ച എന്തെല്ലാം
പ്രൊപ്പോസലുകളാണ്
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര ടൂറിസം
മന്ത്രാലയത്തിന്
സമര്‍പ്പിച്ചിരുന്നതെന്ന്
വിശദമാക്കാമോ;
(ഇ)
സ്പിരിച്വല്‍
ടൂറിസം സര്‍ക്യൂട്ടില്‍
ഏതൊക്കെ
പ്രദേശങ്ങളെയാണ്
സംസ്ഥാന സര്‍ക്കാര്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?