ദേശീയ
റര്‍ബന്‍ മിഷന്
*391.
ശ്രീ.ഇ.പി.ജയരാജന്
,,
വി. ജോയി
,,
പി. ഉണ്ണി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരഞ്ഞെടുക്കപ്പെടുന്ന
പഞ്ചായത്തുകളുടെ
പശ്ചാത്തല വികസനവും
സംരംഭ വികസനവും വഴി
സാമ്പത്തിക ഉന്നമനം
സാധ്യമാക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
ദേശീയ റര്‍ബന്‍ മിഷന്
പ്രകാരം സംസ്ഥാനം
ഏതെല്ലാം
പഞ്ചായത്തുകൂട്ടങ്ങളെയാണ്
(ക്ലസ്റ്റേഴ്സ്)
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പഞ്ചായത്തുകളില്‍ ഈ
പദ്ധതി പ്രകാരം
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; ഇതിനായി
എത്ര കേന്ദ്രസഹായം
ലഭിക്കുമെന്നറിയിക്കാമോ;
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
പഞ്ചായത്തുകൂട്ടങ്ങളെ
പദ്ധതിയിലേക്ക്
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
പൊതുഗതാഗത സംവിധാനത്തിലേക്ക്
ആകര്‍ഷിക്കുന്നതിന് നടപടികള്‍
*392.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
മലിനീകരണവും
ഗതാഗതക്കുരുക്ക്
സൃഷ്ടിക്കുന്ന
പ്രശ്നങ്ങളും
കുറയ്ക്കുന്നതിന്
വേണ്ടി ജനങ്ങളെ
പൊതുഗതാഗത
സംവിധാനത്തിലേക്ക്
ആകര്‍ഷിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ബസ്
ചാര്‍ജ്
വര്‍ദ്ധിപ്പിക്കുന്നത്
ഹ്രസ്വദൂര യാത്രക്കാരെ
ഇരുചക്ര
വാഹനങ്ങളിലേക്കും
ദീര്‍ഘദൂര യാത്രക്കാരെ
കാര്‍,ഓട്ടോറിക്ഷ
തുടങ്ങിയ ഗതാഗത
മാര്‍ഗങ്ങളിലേക്കും
മാറുന്നതിന്
പ്രേരിപ്പിക്കുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
ഫെയര്‍ സ്റ്റേജ്
സമ്പ്രദായം
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഫെയര്‍
സ്റ്റേജ്
സമ്പ്രദായത്തിലെ
അപാകതകള്‍ ബസ് യാത്ര
അനാകര്ഷകമാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
നെല്‍കൃഷി
ആദായകരമാക്കാന്‍ നടപടി
*393.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.മുരളി
പെരുനെല്ലി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
നെല്‍കൃഷി
നഷ്ടത്തിലായിരിക്കുന്നതിന്റെ
പ്രധാന കാരണങ്ങള്‍
അവലോകനം
ചെയ്തിരുന്നോ;വിശദാംശം
നല്‍കാമോ;
(ബി)
ഉയര്‍ന്ന
ഉല്പാദനച്ചെലവ്
കുറയ്ക്കുന്നതിനും
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
സീസണുകള്ക്കനുസൃതമായി
സബ്സിഡി നല്‍കുന്നതിനും
അത് ആകര്‍ഷകമായ
നിരക്കിലേയ്ക്ക്
ഉയര്‍ത്തുന്നതിനും
നടപടിയുണ്ടാകുമോ;
(സി)
ലേബര്‍
ബാങ്ക് രൂപീകരിച്ച്
വിദഗ്ദ്ധ തൊഴിലാളികളുടെ
സേവനലഭ്യത ഉറപ്പു
വരുത്തുന്നതിനും
യന്ത്രവല്ക്കരണത്തിനുവേണ്ട
ഉയര്‍ന്ന മുതല്‍
മുടക്ക്
വ്യക്തികള്‍ക്ക്
പ്രയാസമുണ്ടാക്കുന്നതായതിനാല്
ആവശ്യത്തിന് കാര്‍ഷിക
യന്ത്രങ്ങള്‍
കൃഷിഭവനുകള്‍ മുഖേന
വാങ്ങി ന്യായ
വാടകയ്ക്ക് നല്‍കാനും
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ?
ജെെവ
പച്ചക്കറി കൃഷി
*394.
ശ്രീ.എം.
രാജഗോപാലന്‍
,,
റ്റി.വി.രാജേഷ്
,,
കാരാട്ട് റസാഖ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദ്യ
ജെെവ പച്ചക്കറി
ജില്ലയായ
കാസര്‍ഗോഡിന്റെ
കൃഷി-വിപണന രംഗങ്ങളിലെ
അനുഭവത്തിന്റെ
അടിസ്ഥാനത്തില്‍ ജെെവ
പച്ചക്കറി കൃഷി മറ്റ്
പ്രദേശങ്ങളിലേക്ക്
വിപുലമായ രീതിയിൽ
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉല്പന്നങ്ങളുടെ
വിശ്വാസ്യത ഉറപ്പു
വരുത്തുന്നതിനും ഇൗ
കൃഷിരീതിയില്‍
ഉണ്ടാകുന്ന ഉയര്‍ന്ന
ചെലവിനനുസരിച്ച്
ന്യായവില
ഉറപ്പാക്കുന്നതിനും
ഏതെല്ലാം തരത്തില്‍
ഇടപെടുന്നുവെന്ന്
അറിയിക്കാമോ;
(സി)
കീടബാധ
നിയന്ത്രണത്തിനും
ഗുണനിലവാരമുള്ള നടീല്‍
വസ്തുക്കള്‍,ജെെവ
വളം,ജെെവ കീടനാശിനികള്‍
എന്നിവയുടെ
ആവശ്യാനുസരണമുള്ള ലഭ്യത
ഉറപ്പാക്കുന്നതിനും
പദ്ധതിയുണ്ടോ
എന്നറിയിക്കാമോ?
കേരള
വെറ്ററിനറി ആന്റ് അനിമല്‍
സയന്‍സ് സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനങ്ങള്‍
*395.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വെറ്ററിനറി ആന്റ്
അനിമല്‍ സയന്‍സ്
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ക്ഷീരമേഖലയില്‍
ഉല്പാദന
വര്‍ദ്ധനവിനുതകുന്ന
വിവരങ്ങള്‍ കര്‍ഷകരില്‍
എത്തിക്കുന്നതിന്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത സര്‍വ്വകലാശാല
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
സര്‍വ്വകലാശാലയുടെ
ഗവേഷണഫലങ്ങള്‍
മൃഗസംരക്ഷണ-ക്ഷീരവികസന
മേഖലകളിലും വകുപ്പ്
ഉദ്യോഗസ്ഥരിലും
എത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കന്നുകാലിക്ഷേമത്തിന്
പ്രസ്തുത
സര്‍വ്വകലാശാലയുടെ
സംഭാവനകള്‍
വ്യക്തമാക്കുമോ;
(ഇ)
സര്‍വ്വകലാശാലയെ
അന്താരാഷ്ട്രനിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കര്‍ഷകരെ
സഹായിക്കുന്നതിനുള്ള
പദ്ധതികള്‍
*396.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരെ
കടക്കെണിയില്‍ നിന്നും
രക്ഷിക്കുന്നതിനും
കര്‍ഷക ആത്മഹത്യ
തടയുന്നതിനും
നടപ്പിലാക്കുന്ന
പദ്ധതികള്‍ പൂര്‍ണ്ണ
തോതില്‍
വിജയപ്രദമാണോ;
(ബി)
പ്രകൃതി
ക്ഷോഭം മൂലം കൃഷി നാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
നഷ്ട പരിഹാരം
നല്കുന്നതില്
കുടിശ്ശികയുണ്ടോ;
(സി)
കേരളത്തിന്റെ
തനത് ഉത്പന്നങ്ങള്‍ക്ക്
കൂടുതല്‍ വിപണി
കണ്ടെത്തുന്നതിനും
സംയോജിതമായ കൃഷി
വ്യാപനവും മൂല്യ
വര്‍ദ്ധിത
ഉത്പന്നങ്ങളുടെ
വെെവിധ്യവത്ക്കരണവും
സാധ്യമാക്കുന്നതിനുമുള്ള
സമഗ്ര കാര്‍ഷിക നയം
കര്‍ഷകരുടെ ജീവിത
നിലവാരത്തില്‍ എന്ത്
മാറ്റമാണ്
വരുത്തിയതെന്ന്
വിശദീകരിക്കുമോ?
നെല്‍കൃഷി
ലാഭകരമാക്കുന്നതിനുള്ള
പദ്ധതികള്‍
*397.
ശ്രീ.ആര്.
രാജേഷ്
,,
കെ. ബാബു
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
ലാഭകരമല്ലാത്തതിനാല്‍
കൃഷി ചെയ്യുന്ന ആകെ
സ്ഥല വിസ്തൃതി ഏഴര
ശതമാനം മാത്രമായി
ചുരുങ്ങിയത്
കണക്കിലെടുത്ത്
നെല്‍കൃഷി
പുനരുജ്ജീവനത്തിനായി
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;ആയതിന്റെ
ഫലപ്രാപ്തി
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
നെല്ലിന്റെ
ഉല്പാദനക്ഷമത താരതമ്യേന
വളരെ
കുറവായിരിക്കുന്നത്
വര്‍ദ്ധിപ്പിക്കാന്‍
പ്രത്യേക
പദ്ധതിയുണ്ടോ;വ്യക്തമാക്കുമോ;
(സി)
നെല്‍കൃഷിക്ക്
നിലവില്‍ എത്ര രൂപയാണ്
സബ്സിഡിയായി
നല്‍കിവരുന്നത്; ഈ തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
യുടെ പുനരുദ്ധാരണം
*398.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
2018
കെ.എസ്.ആര്.ടി.സി യുടെ
പുനരുദ്ധാരണ വര്‍ഷമായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി
-യെ രക്ഷിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നടപ്പ് വര്‍ഷം
ആവിഷ്ക്കരിക്കുന്നത്;
(സി)
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യത്തില്‍
നിന്നും 3500 കോടി
രൂപയുടെ ദീര്‍ഘകാല
വായ്പ ലഭ്യമാക്കുന്ന
നടപടി ഏതുഘട്ടത്തിലാണ്;
(ഡി)
ഇതിന്റെ
പലിശ നിരക്ക് എത്ര
ശതമാനമാണ്;തിരിച്ചടവ്
എത്ര വര്‍ഷമാണ്;
ഇതിലൂടെ എത്ര കോടി രൂപ
പലിശയിനത്തില്‍
ലാഭിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഇ)
കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
ഇതിനകം എത്ര ബസുകള്‍
നിരത്തിലിറക്കി;വ്യക്തമാക്കുമോ?
സ്മാര്‍ട്ട്
സിറ്റി പദ്ധതി
*399.
ശ്രീ.പി.ടി.
തോമസ്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,കൊച്ചി
കോര്‍പ്പറേഷനുകള്‍ക്ക്
ലഭിച്ച സ്മാര്‍ട്ട്
സിറ്റി പദ്ധതി
നടപ്പിലാക്കുന്നതില്‍
എന്തെങ്കിലും
ബുദ്ധിമുട്ടുകള്‍
നേരിടുന്നുണ്ടോ;
(ബി)
കൊച്ചി
സ്മാര്‍ട്ട് സിറ്റിയുടെ
നൂറ്റി അന്‍പത് കോടി
രൂപയുടെ പ്രോജക്ടുകള്‍
ടെന്‍ഡര്‍
ചെയ്യുന്നതിനുളള നടപടി
ഇൗ സാമ്പത്തിക വര്‍ഷം
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമോ;
(സി)
തിരുവനന്തപുരം
സ്മാര്‍ട്ട് സിറ്റിയുടെ
കണ്‍സള്‍ട്ടന്റായി
ആരെയാണ്
തെരഞ്ഞെടുത്തതെന്ന്
അറിയിക്കുമോ; പ്രസ്തുത
കമ്പനിയെ ആസ്സാം
സര്‍ക്കാര്‍
കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
കണ്സള്ട്ടന്റ്കമ്പനി
കരിമ്പട്ടികയില്‍
ഉള്‍പ്പെട്ട
സാഹചര്യത്തില്‍ പുതിയ
ടെന്‍ഡര്‍
നടപടികളിലേയ്ക്ക്
പോകേണ്ടി വരുമോ; ഇത്
പദ്ധതിയുടെ
നടത്തിപ്പിനെ എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
തിരുവനന്തപുരം,കൊച്ചി
സ്മാര്‍ട്ട് സിറ്റി
പദ്ധതികൾ സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
സംസ്ഥാനതല എംപവേര്‍ഡ്
സ്റ്റിയറിംഗ് കമ്മിറ്റി
പ്രവര്‍ത്തിക്കുന്നുണ്ടോ;പദ്ധതി
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
പ്രസ്തുത കമ്മിറ്റി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
ഉറവിട
മാലിന്യസംസ്ക്കരണം
*400.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉറവിട
മാലിന്യസംസ്ക്കരണത്തിനായി
ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
ഖരമാലിന്യ പരിപാലന
നിയമം 2016 പ്രകാരം
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്
നിരോധിക്കാന്‍
സാധിക്കില്ല എന്ന്
ഹൈക്കോടതിയില്‍
സര്‍ക്കാര്‍
സത്യവാങ്മൂലം
നല്‍കിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
അയ്യങ്കാളി
നഗര തൊഴിലുറപ്പ് പദ്ധതി
*401.
ശ്രീ.ഡി.കെ.
മുരളി
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരപ്രദേശങ്ങളില്‍
നടത്തി വരുന്ന
അയ്യങ്കാളി നഗര
തൊഴിലുറപ്പ് പദ്ധതിയുടെ
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടോ; ഈ
സാമ്പത്തിക വര്‍ഷം
ഇതുവരെ സൃഷ്ടിക്കാനായ
തൊഴില്‍ ദിനങ്ങള്‍
എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതിക്കായി
ഏതെങ്കിലും തരത്തിലുളള
കേന്ദ്ര സഹായം
ലഭിക്കുന്നുണ്ടോ;പദ്ധതി
നടത്തിപ്പിന്റെ
ഏജന്‍സിയും നടത്തിപ്പ്
രീതിയും അറിയിക്കാമോ;
(സി)
ഈ
പദ്ധതിപ്രകാരം
ഏറ്റെടുത്തു
നടത്താവുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണ്; കിണര്‍
റീചാര്‍ജിംഗ്,സ്വകാര്യ
വ്യക്തികളുടെ
ഉടമസ്ഥതയിലുളള
ഭൂമിയില്‍ മഴക്കുഴി
നിര്‍മ്മാണം,ഹരിത കേരളം
പദ്ധതിയുമായി
ബന്ധപ്പെട്ടുളള
പ്രവര്‍ത്തനങ്ങള്‍
തുടങ്ങിയവ ഫലപ്രദമായി
ഏറ്റെടുത്ത് നടത്താന്‍
സാധ്യമായിട്ടുണ്ടോ?
ഡ്രൈ
ഡോക്കുകളുടെ നിര്‍മാണം
T *402.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുമരകത്തും
ആലപ്പുഴയിലും ഡ്രൈ
ഡോക്കുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടി ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
(ബി)
ട്രാവന്‍കൂര്‍
സിമന്റ്സ് കമ്പനിയുടെ
സമീപത്തായി
കോടൂരാറിന്റെ തീരത്ത്
ഡ്രൈ ഡോക്കുകള്‍
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച് വിശദമായ
പഠനം നടത്തുവാന്‍ ഒരു
പ്രത്യേക സംഘത്തെ
നിയോഗിക്കുമോ എന്ന്
അറിയിക്കാമോ?
കൃഷി
സിഞ്ചായി യോജന
*403.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.വി.വിജയദാസ്
,,
എം. സ്വരാജ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീര്‍ത്തട
പരിപാലനത്തിനായി
പ്രധാനമന്ത്രി കൃഷി
സിഞ്ചായി
യോജന-നീര്‍ത്തട ഘടകം
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഈ
പദ്ധതിയില്‍ എന്തെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
നിര്‍വ്വഹണ ഏജന്‍സിയായി
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(ഡി)
2017-18
സാമ്പത്തിക വര്‍ഷം ഈ
പദ്ധതി പ്രകാരം എത്ര
കോടി രൂപയുടെ
പ്രോജക്ടുകള്‍ക്കാണ്
കേന്ദ്രസര്‍ക്കാര്‍
അനുമതി
നല്‍കിയിട്ടുള്ളത്;
(ഇ)
പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ ഹരിത
കേരളം മിഷന്,ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി എന്നിവയുമായി
സംയോജിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
തെരഞ്ഞെടുത്ത
വിളകളുടെ കൃഷിയ്ക്കായി
പ്രത്യേക കാര്‍ഷിക മേഖല
*404.
ശ്രീ.എസ്.രാജേന്ദ്രന്
,,
പി.വി. അന്‍വര്‍
,,
വി. കെ. സി. മമ്മത് കോയ
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരഞ്ഞെടുത്ത വിളകളുടെ
കൃഷിയ്ക്കായി പ്രത്യേക
കാര്‍ഷിക മേഖല
രൂപവത്ക്കരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
വിളകള്‍ക്കായാണ്
പ്രത്യേക കാര്‍ഷിക മേഖല
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
മേഖല
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം എപ്രകാരമാണ്
നിശ്ചയിക്കുന്നതെന്നും
ഓരോ മേഖലയിലും വിളകളുടെ
ഉല്പാദനം, വിപണനം,
സംസ്കരണം, സംഭരണം,
മൂല്യവര്‍ദ്ധനവ്,
ജലസേചനം എന്നിവയ്ക്കായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും
വിശദമാക്കാമോ;
(ഡി)
ഓരോ
പ്രത്യേക കാര്‍ഷിക
മേഖലയിലുമുള്ള
കര്‍ഷകര്‍ക്ക് പലിശ
രഹിത വായ്പയും പലിശ
സബ്സിഡിയും
അനുവദിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ?
സെക്കന്‍ഡ്ഹാന്‍ഡ്
വാഹനവിപണി
*405.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സെക്കന്‍ഡ്ഹാന്‍ഡ്
വാഹനവിപണി രംഗത്ത് ആദ്യ
ഉടമസ്ഥന്
വാഹനകെെമാറ്റം നടത്തിയ
ശേഷം ഉടമസ്ഥാവകാശത്തിന്
പരാതി
ഉന്നയിക്കുന്നതിനായി
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
ആയതിന്
മാനദണ്ഡങ്ങള്‍
നിശ്ചയിക്കാത്തതുവഴി
ഒരു വാഹനം ആദ്യ
ഉടമസ്ഥന് രണ്ടാമന്
കെെമാറുകയും അയാള്‍
മൂന്നാമന് കെെമാറി
കഴിഞ്ഞതിനുശേഷവും ആദ്യ
ഉടമസ്ഥന് വാഹനം
കെെവശപ്പെടുത്താനുളള
നിയമസാധുത
നിലനില്‍ക്കുന്നത്
വ്യാപകമായ
ക്രമക്കേടുകള്‍ക്ക്
സാഹചര്യമൊരുക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
ഒഴിവാക്കുന്നതിനും
സെക്കന്‍ഡ്ഹാന്‍ഡ്
വാഹനവിപണി
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
കെെക്കൊളളുന്നതെന്ന്
വിശദമാക്കുമോ?
മോട്ടോര്‍
വാഹന വകുപ്പില്‍
ആധുനികവല്‍ക്കരണം
*406.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍
ആധുനികവല്‍ക്കരണത്തിനായി
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
പൊതു/സ്വകാര്യ
പങ്കാളിത്തത്തോടെ
ഡ്രൈവിംഗ്
ടെസ്റ്റിംഗ്/ടാക്സി
വെഹിക്കിള്‍
ടെസ്റ്റിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്ന പദ്ധതി
പ്രകാരം ഇതിനകം എത്ര
സ്റ്റേഷനുകള്‍
സ്ഥാപിച്ചിട്ടുണ്ട്;
(സി)
വാഹന
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റും
ഡ്രൈവിംഗ് ലൈസന്‍സും
സ്മാര്‍ട്ട് കാര്‍ഡ്
രൂപത്തില്‍ നല്കുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
റോഡ്
സുരക്ഷാ
പ്രവര്‍ത്തനങ്ങളില്‍
സ്കൂള്‍
വിദ്യാര്‍ത്ഥികളെ
പരിശീലിപ്പിക്കുന്നതിനായി
റോഡ് സേഫ്റ്റി
കോര്‍പ്സ് രൂപീകരിക്കും
എന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
മേല്‍ത്തരം
നെല്‍വിത്തുകള്‍
ഉത്പാദിപ്പിക്കുന്ന
കേന്ദ്രങ്ങള്‍
*407.
ശ്രീ.ഒ.
ആര്. കേളു
,,
മുരളി പെരുനെല്ലി
,,
ഡി.കെ. മുരളി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നെല്‍കൃഷിയുടെ വ്യാപ്തി
കുറഞ്ഞുവരുന്നതിനനുസരിച്ച്
മേല്‍ത്തരം
വിത്തുകളുപയോഗിച്ച്
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുളള
ഏതെല്ലാം പദ്ധതികളാണ്
നിലവിലുളളതെന്ന്
അറിയിക്കാമോ;
(ബി)
മേല്‍ത്തരം
വിത്തുകള്‍
ഉത്പാദിപ്പിച്ച്
ലാഭനഷ്ടം നോക്കാതെ
സൗജന്യ നിരക്കില്‍
കൃഷിക്കാര്‍ക്ക് വിതരണം
ചെയ്യുന്നതിനായി എത്ര
വിത്തുല്‍പ്പാദന
കേന്ദ്രങ്ങളാണ്
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
വിത്തുല്‍പ്പാദന
കേന്ദ്രങ്ങളില്‍
ഏതെല്ലാം തരം
വിത്തുകളാണ്
വികസിപ്പിച്ചെടുത്തിട്ടുളളതെന്നും
അതിന്റെ ഉത്പാദന മികവ്
പരിശോധിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ?
നഗര-ഗ്രാമാസൂത്രണത്തിന്റെ
മാസ്റ്റര്‍ പ്ലാനുകള്‍
*408.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗര-ഗ്രാമാസൂത്രണത്തിന്റെ
വിശദമായ മാസ്റ്റര്‍
പ്ലാനുകള്‍
തയ്യാറാക്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;ഏതെല്ലാം
മാസ്റ്റര്‍ പ്ലാനുകള്‍
അംഗീകരിച്ചിട്ടുണ്ട്;പ്രസിദ്ധീകരിച്ചിരിക്കുന്നത്
ഏതെല്ലാം;വിശദമാക്കാമോ;
(ബി)
സ്ഥലപരമായ
ആസൂത്രണത്തോടൊപ്പം
വികസന
പ്രവര്‍ത്തനങ്ങളുടെ
ആസൂത്രണവും
നടത്തിക്കൊണ്ടാണോ
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കുന്നത്;
എങ്കില്‍ ഈ വികസന
ആസൂത്രണ പ്രക്രിയയില്‍
ജനഹിതം സംരക്ഷിക്കാനായി
എന്തു മാര്‍ഗ്ഗമാണ്
അവലംബിച്ചിരിക്കുന്നത്;വ്യക്തമാക്കാമോ;
(സി)
അമൃത്
പദ്ധതിയില്‍
ഉള്‍പ്പെട്ട
പട്ടണങ്ങളുടെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നത്
എങ്ങനെയാണ്;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
ബസുകളിൽ സി.എന്‍.ജി. ഉപയോഗം
*409.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസുകളില്‍ സി.എന്‍.ജി
ഉപയോഗിക്കുന്നത് മൂലം
ലഭിക്കുന്ന നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
നിലവിലെ സാഹചര്യങ്ങള്‍
കണക്കിലെടുത്താല്‍
പ്രസ്തുത പദ്ധതിയുടെ
പ്രായോഗികത
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
തദ്ദേശസ്വയംഭരണ
പൊതു സര്‍വ്വീസ് രൂപീകരണം
*410.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്,
ഗ്രാമവികസനം,
നഗരകാര്യം,
നഗരാസൂത്രണം,
തദ്ദേശസ്വയംഭരണ
എഞ്ചിനീയറിംഗ് വിഭാഗം
എന്നിവ ഏകീകരിച്ച്
തദ്ദേശസ്വയംഭരണ പൊതു
സര്‍വ്വീസ്
രൂപീകരിക്കുന്നത്
പ്രസ്തുത വകുപ്പിന്
എപ്രകാരം
ഗുണകരമാകുമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പൊതു
സര്‍വ്വീസ്
രൂപീകരിക്കുന്നതിനുള്ള
വിശേഷാല്‍
ചട്ടനിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പൊതു സര്‍വ്വീസ്
രൂപീകരണത്തെക്കുറിച്ച്
ജീവനക്കാരുടെ ആശങ്കകള്‍
ദൂരീകരിക്കുന്നതിന്
എന്തൊക്കെ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഏകീകൃത
സര്‍വ്വീസ്
രൂപീകരിക്കുമ്പോള്‍
ജീവനക്കാരുടെ
സീനിയോറിറ്റി തുടങ്ങിയ
കാര്യങ്ങളിലുണ്ടാകുന്ന
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന്
പ്രത്യേക സംവിധാനം
രൂപീകരിക്കുമോ;വിശദമാക്കാമോ?
വി.എഫ്.പി.സി.കെ.
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
*411.
ശ്രീ.രാജു
എബ്രഹാം
,,
സി. കെ. ശശീന്ദ്രന്
,,
ആന്റണി ജോണ്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാണിജ്യാടിസ്ഥാനത്തില്‍
പച്ചക്കറി, പഴം
എന്നിവയുടെ ഉല്പാദനം
വര്‍ദ്ധിപ്പിക്കാനായി
വെജിറ്റബിള്‍ ആന്റ്
ഫ്രൂട്ട് പ്രൊമോഷന്
കൗണ്‍സില്‍ കേരള നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
പഴം,പച്ചക്കറി
ഉല്പാദനവും
ഉല്പാദനക്ഷമത
വര്‍ദ്ധനവും
ലക്ഷ്യമാക്കി
വി.എഫ്.പി.സി.കെ.
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എത്രമാത്രം
ഫലപ്രദമാകുന്നുണ്ടെന്ന്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
നൂതന
ഉല്പാദന സാങ്കേതിക
വിദ്യകള്‍
വ്യാപകമാക്കുന്നതിനും
ഉല്പന്നങ്ങളുടെ വിപണി
വിപുലീകരണത്തിനും
കാര്‍ഷിക വിജ്ഞാന
വ്യാപനത്തിനും
വി.എഫ്.പി.സി.കെ.
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
തരിശിടുന്ന
നെല്‍വയലുകളില്‍
കൃഷിയിറക്കാന്‍ നടപടി
*412.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
ലാഭകരമല്ലാതായതോടെ
നെല്‍വയലുകള്‍ തരിശ്
ഇടുന്ന പ്രവണത
വര്‍ദ്ധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
പത്ത്
വര്‍ഷത്തിനുള്ളില്‍
സംസ്ഥാനത്ത്
നെല്‍കൃഷിചെയ്യുന്ന
സ്ഥലങ്ങളുടെ
വിസ്തൃതിയില്‍ എത്ര
മാത്രം കുറവുണ്ടായെന്ന്
വ്യക്തമാക്കുമോ;
(സി)
തരിശിടുന്ന
നെല്‍വയലുകള്‍ പാടശേഖര
സമിതികള്‍ക്കോ സ്വയം
സഹായ സംഘങ്ങള്‍ക്കോ
രണ്ട് വര്‍ഷം കൃഷിക്ക്
ഏല്പിച്ച് കൊടുക്കുന്ന
നിയമനിര്‍മ്മാണം ഈ
മേഖലയില്‍ എന്ത് മാറ്റം
ഉണ്ടാക്കിയെന്ന്
വ്യക്തമാക്കുമോ?
കേരഫെഡിന്
ആവശ്യമായ കൊപ്ര
*413.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എന്‍.എ ഖാദര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡിന്
ദൈനംദിനാവശ്യങ്ങള്‍ക്കുള്ള
കൊപ്ര
സംസ്ഥാനത്തിനുള്ളില്‍
നിന്നു തന്നെ
ലഭ്യമാകുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കേരഫെഡിന്
ആവശ്യമായ കൊപ്ര
സംസ്ഥാനത്തിന്
പുറത്തുനിന്നും കൊണ്ടു
വരുന്നുണ്ടെങ്കില്‍ അത്
എവിടെ നിന്നാണെന്നും
ഇതിന് ക്വിന്റലിന് എത്ര
രൂപ ചെലവ്
വരുന്നുണ്ടെന്നും
അറിയിക്കുമോ;
(സി)
മറുനാടുകളില്‍
നിന്ന് കൊണ്ടുവരുന്ന
കൊപ്രയുടെ ഗുണനിലവാരം
പരിശോധിക്കുന്നുണ്ടോ;
ഇതിന് ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പൊല്യൂഷന്‍
ടെസ്റ്റിംഗ് സെന്ററുകള്‍
*414.
ശ്രീ.അനൂപ്
ജേക്കബ്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങള്‍
മൂലം ഉണ്ടാകുന്ന
പരിസ്ഥിതി ആഘാതം
കുറയ്ക്കുന്നതിനായി
പൊല്യൂഷന്‍ ടെസ്റ്റിംഗ്
സെന്ററുകളുടെ
നിരീക്ഷണത്തിന് ഒരു
കേന്ദ്രീകൃത നിരീക്ഷണ
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
സെന്ററുകള്‍ വഴി
പൊല്യൂഷന്‍
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്യുന്ന നടപടി
ആരംഭിച്ചിട്ടുണ്ടോ;
(സി)
അന്തരീക്ഷ
മലിനീകരണം
സൃഷ്ടിക്കുന്നതില്‍
കെ.എസ്.ആര്.ടി.സി.
ബസുകള്‍
മുന്പന്തിയിലാണെന്ന
വസ്തുത പരിഗണിച്ച്
പ്രസ്തുത ബസുകളുടെ
പൊല്യൂഷന്‍ പരിശോധന
കര്‍ശനമാക്കുമോ;വിശദമാക്കുമോ?
ഹജ്ജ്
തീര്‍ത്ഥാടനം
*415.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിന്നും പോകുന്ന ഹജ്ജ്
തീര്‍ത്ഥാടകര്‍ക്ക്
എന്തൊക്കെ
സംവിധാനങ്ങളാണ്
സംസ്ഥാനസര്‍ക്കാര്‍
ഒരുക്കിക്കൊടുക്കുന്നത്;
വിശദമാക്കുമോ;
(ബി)
കേരളത്തില്‍
നിന്നും ഓരോ വര്‍ഷവും
കൂടുതല്‍പേരെ ഹജ്ജ്
തീര്‍ത്ഥാടനത്തിന്
അയയ്ക്കുവാന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
നാഷണല്‍
റര്‍ബന്‍ മിഷന്
*416.
ശ്രീ.എസ്.ശർമ്മ
,,
രാജു എബ്രഹാം
,,
എം. രാജഗോപാലന്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരഞ്ഞെടുക്കപ്പെട്ട
പഞ്ചായത്തുകളുടെ
വികസനത്തിനായി നാഷണല്‍
റര്‍ബന്‍ മിഷന്
(എൻ.ആർ.യു.എം.) പ്രകാരം
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഇപ്രകാരം
തെരഞ്ഞെടുക്കപ്പെടുന്ന
പഞ്ചായത്തുകളുടെ
പശ്ചാത്തല സൗകര്യ
വികസനത്തിനും
സാമ്പത്തിക
ഉന്നമനത്തിനും നൈപുണ്യ,
സംരംഭകത്വ വികസനത്തിനും
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ഇതിന്
പ്രകാരം സംസ്ഥാനത്തെ
എത്ര പഞ്ചായത്തുകളെ
ഇതുവരെ
തെരഞ്ഞെടുത്തിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
ഇതിനുള്ള
കേന്ദ്രവിഹിതമായി എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്നും
സംസ്ഥാന വിഹിതമായി എത്ര
രൂപ 2018-19 സാമ്പത്തിക
വര്‍ഷത്തില്‍ ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ഫാമുകളുടെ
ആധുനികവത്കരണത്തിന്
സ്വീകരിച്ച് വരുന്ന നടപടികള്‍
*417.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ
അധീനതയിലുള്ള ഫാമുകളുടെ
ആധുനികവത്കരണത്തിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ ജലവിഭവ
മന്ത്രാലയത്തിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഏജന്‍സിയായ വാപ്കോസ്
(WAPCOS) മുഖേന
നടപ്പിലാക്കുന്ന
പദ്ധതികള്‍
വ്യക്തമാക്കുമോ;
(സി)
കൃഷി
ഫാം തൊഴിലാളികളുടെ
ശമ്പള പരിഷ്ക്കരണ
നടപടികള്‍
പൂര്‍ത്തിയായോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഏതൊക്കെ
വിഭാഗങ്ങളില്‍പ്പെട്ട
തൊഴിലാളികള്‍ക്കാണ്
പ്രസ്തുത
ശമ്പളപരിഷ്ക്കരണ
ആനുകൂല്യം
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കുമോ?
ഫെയര്‍
സ്റ്റേജ് നിശ്ചയിച്ചതിലെ
അപാകതകള്‍
*418.
ശ്രീ.കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
അടുത്തിടെ
നടപ്പിലാക്കിയ ബസ്
ചാര്‍ജ്ജ്
വര്‍ദ്ധനയില്‍ ഫെയര്‍
സ്റ്റേജ്
നിശ്ചയിച്ചതിലെ
അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഫെയര്‍
സ്റ്റേജ്
നിശ്ചയിച്ചതിലെ
അപാകതകള്‍ കാരണം
പൊതുജനങ്ങള്‍ക്ക് അധിക
തുക നല്‍കേണ്ടി
വരുന്നത് ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇതുകാരണം
സ്വകാര്യ ബസ്
ഉടമകള്‍ക്ക് അമിതലാഭം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഫെയര്‍ സ്റ്റേജ്
നിശ്ചയിച്ചതിലെ അപാകത
പരിഹരിക്കുന്നതിന്
തയ്യാറാകുമോ
എന്നറിയിക്കാമോ?
സ്വച്ഛ്
ഭാരത് മിഷന് (ഗ്രാമീണ്‍)
*419.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
വി. ജോയി
,,
റ്റി.വി.രാജേഷ്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
നേതൃത്വത്തില്‍
സമ്പൂര്‍ണ്ണ ശുചിത്വം
ഉറപ്പാക്കുന്നതിനായി
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
രംഗത്ത്
കേന്ദ്രാവിഷ്കൃത
പദ്ധതിയായ സ്വച്ഛ്
ഭാരത് മിഷന്
(ഗ്രാമീണ്‍)എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
(സി)
കേരളം
സമ്പൂര്‍ണ്ണ വെളിയിട
വിസര്‍ജ്ജന മുക്തമായി
പ്രഖ്യാപിക്കപ്പെട്ട
സാഹചര്യത്തില്‍
സമ്പൂര്‍ണ്ണ ശുചിത്വ
യജ്ഞപ്രവര്ത്തനങ്ങള്
ഉൗര്ജ്ജിതമാക്കുന്നതിനായി
സ്വച്ഛ് ഭാരത് മിഷന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തിട്ടുണ്ട്;
(ഡി)
ഖര-ദ്രവ
മാലിന്യ
സംസ്കരണത്തിനായി മിഷന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
തമിഴ്
നാടുമായുള്ള അന്തര്‍ സംസ്ഥാന
ബസ് സര്‍വ്വീസ് കരാര്‍
*420.
ശ്രീ.മഞ്ഞളാംകുഴി
അലി
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കൂടുതല്‍
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസ്
നടത്തുന്നതിനായി കേരളം
തമിഴ് നാടുമായി പുതിയ
അന്തര്‍ സംസ്ഥാന
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കരാര്‍ പ്രകാരം എത്ര
സര്‍വ്വീസുകള്‍
നടത്താനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഇതുമൂലം
പ്രതീക്ഷിക്കുന്ന
വരുമാന വര്‍ദ്ധനവ്
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ?