തസ്തിക
നഷ്ടമായ അധ്യാപകരുടെ
സംരക്ഷണത്തിന് അധ്യാപക ബാങ്ക്
*361.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ജെയിംസ്
മാത്യു
,,
മുരളി പെരുനെല്ലി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളില്‍ നിന്ന്
തസ്തിക നഷ്ടമായ
അധ്യാപകരുടെ
സംരക്ഷണത്തിന് അധ്യാപക
ബാങ്ക്
രൂപീകരിച്ചിട്ടുണ്ടോ;
അധ്യാപക ബാങ്കില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
അധ്യാപക
ബാങ്കില്‍
ഉള്‍പ്പെട്ടവരുടെ
പുനര്‍ നിയമനത്തിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്; ഇവ
പാലിക്കപ്പെടുന്നുണ്ടോ
എന്ന്
പരിശോധിച്ചിരുന്നോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
സര്‍ക്കാര്‍/എയ്ഡഡ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ എത്ര
അധ്യാപക തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നും
ഇൗ തസ്തികകളിലേക്ക്
നിയമനം നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വെളിപ്പെടുത്തുമോ?
എല്‍.ഇ.ഡി
ലൈറ്റ്,നിരോധിത വലകൾ എന്നിവ
ഉപയോഗിച്ചുള്ള മത്സ്യബന്ധനം
*362.
ശ്രീ.കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബോട്ടുകളും
വള്ളങ്ങളും കടലില്‍
എല്‍.ഇ.ഡി. ലൈറ്റ്
ഉപയോഗിച്ച് നടത്തുന്ന
രാത്രികാല മത്സ്യബന്ധനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
സൃഷ്ടിക്കുന്ന
പ്രയാസങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
ലൈറ്റ് ഉപയോഗിച്ചുള്ള
മത്സ്യബന്ധനത്തിന്
തമിഴ്നാട്ടില്‍
വിലക്കുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
തമിഴ്നാട്ടില്‍
നിന്നുള്ള ബോട്ടുകളും
വള്ളങ്ങളുമാണ് ഇവിടെ
വന്ന് ഇപ്രകാരം
മത്സ്യബന്ധനം
നടത്തുന്നതെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
നിരോധിച്ച
വലകള്‍ ഉപയോഗിച്ച്
വന്‍കിട ട്രോളറുകള്‍
നടത്തുന്ന
മത്സ്യബന്ധനവും ആയത്
മൂലം മത്സ്യങ്ങള്‍ക്ക്
സംഭവിക്കുന്ന വംശനാശവും
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
ഇവ തടയാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
റോഡുകളുടെ പരിപാലനം
*363.
ശ്രീ.ഒ.
ആര്. കേളു
,,
പി. ഉണ്ണി
,,
സി.കെ. ഹരീന്ദ്രന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
വരുന്ന റോഡുകളുടെ
പരിപാലനത്തിന് ഈ
സര്‍ക്കാര്‍ പുതുതായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണെന്ന്
അറിയിക്കാമോ;
(ബി)
റോഡുകളുടെ
ഗുണനിലവാരം ഇന്‍ഡ്യന്‍
റോഡ്സ് കോണ്‍ഗ്രസ്സ്
അനുശാസിക്കുന്ന
പ്രകാരമാണെന്ന്
ഉറപ്പുവരുത്തുന്നതിനായി
റോഡുകളുടെ
പ്രത്യേകതയനുസരിച്ച്
പരിപാലന രീതികള്‍
അവലംബിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
സാങ്കേതിക സഹായ
ലഭ്യതയ്ക്കായി കേന്ദ്ര
റോഡ് റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിനെ
നോഡല്‍ ഏജന്‍സിയായി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
റോഡ്
ഉപയോക്താക്കളുടെയും
പൊതുജനങ്ങളുടെയും
പരാതി പരിഹാരത്തിനും
മെച്ചപ്പെട്ട സേവനം
ലഭ്യമാക്കുന്നതിനും
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കശുവണ്ടിത്തൊഴിലാളികളും
വ്യവസായികളും നേരിടുന്ന
ബുദ്ധിമുട്ടുകൾ
*364.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ അറുനൂറോളം
കശുവണ്ടി ഫാക്ടറികള്‍
അടഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
വ്യവസായം
പ്രതിസന്ധിയിലായതോടെ
പരമ്പരാഗത
കശുവണ്ടിത്തൊഴിലാളികളുടെ
തൊഴില്‍ നഷ്ടപ്പെട്ടത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ബാങ്കുകളില്‍
നിന്നും വായ്പയെടുത്ത്
തിരിച്ചടക്കാന്‍
കഴിയാതെ ജപ്തി നടപടി
നേരിടുന്നത് മൂലം
കശുവണ്ടി വ്യവസായികള്‍
ആത്മഹത്യയില്‍ അഭയം
തേടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ഫാസി
നിയമപ്രകാരം ഇവര്‍ക്ക്
നേരെയുളള ജപ്തി
നടപടികള്‍
നിര്‍ത്തിവച്ച്
ആശ്വാസമേകുന്നതിന്
തയ്യാറാകുമോ;
(ഇ)
ജപ്തി
ഒഴിവാക്കുന്നതിനും
വായ്പകള്‍ക്ക്
മോറട്ടോറിയം
പ്രഖ്യാപിക്കുന്നതിനും
വായ്പ
പുന:ക്രമീകരിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
സര്‍വശിക്ഷാ
അഭിയാന് പദ്ധതി
*365.
ശ്രീ.എ.
പ്രദീപ്കുമാര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
എന്‍. ഷംസീര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്‍.പി, യു.പി
സ്കൂളുകളിലെ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കാണ്
സര്‍വശിക്ഷാ അഭിയാന്
(എസ്.എസ്.എ) പദ്ധതി
പ്രകാരം ഫണ്ട്
ലഭിക്കുന്നത്; 2018 -
19 വര്‍ഷത്തേക്കുളള
സര്‍വശിക്ഷാ അഭിയാന്
പദ്ധതിക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മുന്‍
വര്‍ഷം
നിര്‍ദ്ദേശിച്ചത് എത്ര
തുകയുടെ
പദ്ധതിയായിരുന്നു;
ആയതിലേക്കുളള കേന്ദ്ര
വിഹിതം പൂര്‍ണമായി
ലഭിച്ചോ; ഇല്ലെങ്കില്‍
ഇതിനുള്ള കാരണം
കേന്ദ്രം
അറിയിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
പ്രാഥമിക വിദ്യാഭ്യാസ
മേഖലയിലെ ആധുനീകരണ
പ്രവര്‍ത്തനങ്ങളെയും
പഠന പരിപോഷണ
പ്രവര്‍ത്തനങ്ങളെയും
എസ്. എസ്. എ. ഫണ്ടിന്റെ
ലഭ്യതക്കുറവും ഫണ്ട്
ലഭിക്കുന്നതിലുളള
കാലതാമസവും
ബാധിക്കാതിരിക്കാനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
പുതിയ റെയില്‍ പാത
നിര്‍മ്മാണം
*366.
ശ്രീ.സി.കൃഷ്ണന്
,,
ബി.സത്യന്
,,
ജോര്‍ജ് എം. തോമസ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗതാഗത വികസനം
മന്ദീഭവിപ്പിക്കുന്ന
മുഖ്യഘടകം ഭൂമിയുടെ
ലഭ്യതയിലുണ്ടാകുന്ന
പ്രശ്നങ്ങളാണെന്നത്
പരിഗണിച്ച് നിലവിലുളള
റെയില്‍
പാതകളോടുചേര്ന്ന്
തിരുവനന്തപുരം മുതല്‍
കാസര്‍ഗോഡ് വരെയുള്ള
പുതിയ റെയില്‍ പാത
നിര്‍മ്മാണത്തിന് കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
ഉദ്ദേശിക്കുന്നുണ്ടോ; ഈ
പദ്ധതിയോട് കേന്ദ്ര
റെയില്‍വേ
മന്ത്രാലയത്തിന്റെ
സമീപനം എന്താണെന്ന്
അറിയിക്കാമോ;
(ബി)
കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന് ഉടനെ
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
(സി)
ശബരി
റെയില്‍പാതയുടെ
സ്ഥലമെടുപ്പിനും
തലശ്ശേരി-മൈസൂര്‍
പാതയുടെ
അംഗീകാരത്തിനുമായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
വരള്‍ച്ച
പ്രതിരോധ പദ്ധതികള്‍
*367.
ശ്രീ.കെ.
ആന്‍സലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി.കെ. ശശി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരൂക്ഷമായ
വരള്‍ച്ചയുടെ ഫലമായി
സംസ്ഥാനത്തെ വിവിധ
പ്രദേശങ്ങളില്‍
അനുഭവപ്പെടുന്ന
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍
അടിയന്തരമായി ഇടപെടല്‍
നടത്തുമോ;
(ബി)
കടുത്ത
വരള്‍ച്ചയില്‍ കാര്‍ഷിക
മേഖല നേരിടുന്ന
വിളനഷ്ടവും
പ്രതിസന്ധിയും
ഒഴിവാക്കാനായി റവന്യൂ
വകുപ്പ് നടപ്പാക്കി
വരുന്ന വരള്‍ച്ച
പ്രതിരോധ പദ്ധതികള്‍
എന്തെല്ലാമാണ്; ഇതിനായി
കേന്ദ്ര സര്‍ക്കാരിന്റെ
എന്തൊക്കെ സഹായം
ലഭിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(സി)
മുന്‍
വര്‍ഷം കടുത്ത
വരള്‍ച്ചയുടെ
ഫലമായുണ്ടായ വിളനാശം
എത്രയായിരുന്നു; ദുരന്ത
പ്രതികരണ നിധിയില്‍
നിന്ന് കേന്ദ്ര
സര്‍ക്കാരിനോട് എത്ര
തുകയാണ്
ആവശ്യപ്പെട്ടത്; അതില്‍
എത്ര തുക കേന്ദ്രം
അനുവദിച്ചു;
വ്യക്തമാക്കാമോ?
പുതിയ
ദേശീയ പാതകള്‍ക്ക് അംഗീകാരം
*368.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ദേശീയ
പാതകള്‍ക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അംഗീകാരം
ലഭിച്ച ദേശീയ പാതകള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പുതിയ
ദേശീയ പാതകള്‍
യാഥാര്ത്ഥ്യമാകുന്നതിന്എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
നദീതീര
കയ്യേറ്റങ്ങള്‍
*369.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം. സ്വരാജ്
,,
പി. ഉണ്ണി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദീതീര കയ്യേറ്റങ്ങള്‍
തടയുന്നതിനായി
നിലവിലുള്ള നിയമങ്ങള്‍
പര്യാപ്തമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പെരിയാര്‍,
ഭാരതപ്പുഴ, ചാലിയാര്‍,
പമ്പ, കല്ലട, വാമനപുരം,
ചന്ദ്രഗിരി, കരമന,
മീനച്ചില്‍ തുടങ്ങിയ
നദികളിലെ
കയ്യേറ്റങ്ങള്‍
സംബന്ധിച്ച് സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രസ്തുത നദികളുടെ
കയ്യേറ്റങ്ങള്‍
തടയുന്നതിനും
ഒഴിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വെളിപ്പെടുത്താമോ?
സര്‍വ്വകലാശാലകള്‍
മികവുറ്റതാക്കാൻ നടപടി
*370.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകള്‍
മികച്ച വിദ്യാഭ്യാസ
ആശയങ്ങളോടും
സമ്പ്രദായങ്ങളോടും
കൂടിയുളളതാകണമെന്ന
ലക്ഷ്യം
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
സര്‍വ്വകലാശാല
ലൈബ്രറികളെ
അന്തര്‍ദേശീയ
നിലവാരത്തിലുളള ഗവേഷണ
കേന്ദ്രങ്ങളുടെ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(സി)
സര്‍വ്വകലാശാലകളെ
ആധുനിക
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
മത്സ്യബന്ധന
മേഖലയിൽ ഇന്‍ഷ്വറന്‍സ്
*371.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യബന്ധന
തൊഴിലാളികള്‍ക്കും
ബോട്ടുകള്‍ക്കും
ഉപകരണങ്ങള്‍ക്കും
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പൈലറ്റ്
പ്രോജക്ടിനായി
വകയിരുത്തിയ അന്‍പത്
ലക്ഷം രൂപയില്‍ എത്ര
രൂപയാണ് ചെലവഴിച്ചത്;
ആയതിന്റെ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
പൈലറ്റ് പ്രോജക്ടിന്റെ
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്ത്
പൂര്‍ണ്ണമായും
നടപ്പിലാക്കുന്നതിനായി
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ചെലവുകുറഞ്ഞ
വീടുനിര്‍മ്മാണം
*372.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാവര്ക്കും
താങ്ങാവുന്ന ചെലവിലുള്ള
വീടുകള്‍ നല്‍കുകയെന്ന
ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിന്
പ്രീഫാബ് സാങ്കേതിക
വിദ്യ
ജനകീയമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഭവന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
യുവജനങ്ങള്‍ക്ക്
പരിശീലനം
നല്‍കുന്നതിനുളള
എന്തെങ്കിലും പരിപാടി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇതിലൂടെ ഇതിനകം
എത്രപേര്‍ക്ക് പരിശീലനം
നല്കുകയുണ്ടായെന്ന്
അറിയിക്കാമോ;
(സി)
പൊതുനിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് ലാറി
ബേക്കറുടെ കെട്ടിട
നിര്‍മ്മാണ സാങ്കേതിക
വിദ്യയ്ക്ക് പ്രാമുഖ്യം
നല്‍കും എന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
ലാറി
ബേക്കര്‍ ഇന്റര്‍
നാഷണല്‍ സ്ക്കൂള് ഓഫ്
ഹാബിറ്റാറ്റിനെ
പരിസ്ഥിതിക്ക്
അനുയോജ്യമായ ചെലവ്
കുറഞ്ഞ കെട്ടിട
നിര്‍മ്മാണ സാങ്കേതിക
വിദ്യ വികസിപ്പിക്കുന്ന
കേന്ദ്രമായി
വളര്‍ത്തിയെടുക്കുന്നതിന്
എന്തൊക്കെ സഹായമാണ്
സര്‍ക്കാര്‍ തലത്തില്‍
നല്‍കുന്നതെന്ന്
വിശദമാക്കാമോ?
ഹയര്‍
സെക്കണ്ടറി പാഠപുസ്തകങ്ങളുടെ
മലയാള വിവര്‍ത്തനം
*373.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
പാഠപുസ്തകങ്ങള്‍
മലയാളത്തിലേക്ക്
വിവര്‍ത്തനം
ചെയ്യുന്നത്
ആലോചിക്കുന്നുണ്ടോ;
(ബി)
ഇത്തരത്തില്‍
പാഠപുസ്തകങ്ങള്‍
മലയാളത്തിലാക്കുന്നതിന്റെ
നേട്ടങ്ങള്‍
വിശദമാക്കുമോ;
(സി)
വിവിധ
വിഷയങ്ങളിലെ സാങ്കേതിക
പദങ്ങളുടെ വിവര്‍ത്തനം
അടങ്ങുന്ന മലയാള
നിഘണ്ടു
പ്രസിദ്ധീകരിക്കുന്നതിന്
നീക്കമുണ്ടോ;
വ്യക്തമാക്കുമോ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികള്‍
*374.
ശ്രീ.എം.
രാജഗോപാലന്‍
,,
എസ്.ശർമ്മ
,,
കെ. ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
നിലവില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
തലായി,
ചേറ്റുവ, കൊയിലാണ്ടി
തുടങ്ങിയ മത്സ്യബന്ധന
തുറമുഖങ്ങളുടെ പണി
പൂര്‍ത്തിയായിട്ടുണ്ടോ;
തീരദേശ റോഡുകളുടെ
നിര്‍മ്മാണത്തിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
അവയുടെ നിര്‍മ്മാണ
പുരോഗതിയും
അറിയിക്കുമോ;
(സി)
സംസ്ഥാനത്ത്
നിര്‍മ്മാണം നടന്ന്
വരുന്ന വിവിധ
മത്സ്യബന്ധന
തുറമുഖങ്ങള്‍ക്ക്
വാഗ്ദാനം ചെയ്ത കേന്ദ്ര
സഹായം
ലഭിക്കുകയുണ്ടായോ;
ഇല്ലെങ്കില്‍ ഇൗ
പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
മാര്‍ഗ്ഗം എന്താണ്;
ഏതെല്ലാം മത്സ്യബന്ധന
തുറമുഖ നിര്‍മ്മാണ
പദ്ധതികളാണ്
ഇത്തരത്തില്‍
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
കെ.എസ്.ടി.പി.
റോഡ് നിര്‍മ്മാണത്തിലെ
ക്രമക്കേടുകള്‍
*375.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
റോഡ് നിര്‍മ്മാണത്തിലെ
ക്രമക്കേടുകളും
അഴിമതിയും
അന്വേഷിക്കുവാന്‍
പൊതുമരാമത്ത് വകുപ്പിന്
അധികാരമുണ്ടോ; എങ്കില്‍
ഇക്കാര്യത്തില്‍ ഏത്
വിധത്തിലുള്ള അന്വേഷണം
നടത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ബി)
ഈ
പദ്ധതിയുടെ കീഴില്‍
ഏറ്റെടുത്ത് നടത്തുന്ന
റോഡ് വികസന
പദ്ധതികളില്‍ ഇന്ത്യന്‍
റോഡ്സ് കോണ്‍ഗ്രസ്
നിര്‍ദ്ദേശിച്ചിട്ടുള്ള
മാനദണ്ഡം ബാധകമല്ലേ
എന്ന് വ്യക്തമാക്കുമോ;
(സി)
കെ.എസ്.ടി.പി.റോഡ്
നിര്‍മ്മാണത്തിന്റെ
കണ്‍സള്‍ട്ടന്റും
കരാറുകാരുമായി
ഒത്തുചേര്‍ന്ന്
ക്രമക്കേടുകള്‍
നടത്തുന്നതായ പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
റോഡുകള്‍
വേഗത്തില്‍ തകരാതിരിക്കാൻ
നടപടി
*376.
ശ്രീ.അനില്‍
അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണത്തിലെ
പോരായ്മ മൂലം
പി.ഡബ്ല്യു.ഡി റോഡുകള്‍
വേഗത്തില്‍ തകരുന്ന
സാഹചര്യം
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
കേടുപാടുകള്‍ പ്രവൃത്തി
നടത്തിയ
കരാറുകാരെകൊണ്ടുതന്നെ
നന്നാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര വര്‍ഷം
വരെയുള്ള കാലയളവില്‍
ഉണ്ടാകുന്ന
കേടുപാടുകള്‍ക്കാണ്
കരാറുകാരന് ഇപ്രകാരം
ഉത്തരവാദിയാകുന്നതെന്ന്
വിശദമാക്കാമോ;
(സി)
മരാമത്ത്
നിരത്ത് വിഭാഗത്തിന്
കീഴിലുള്ള
പ്രവൃത്തികളില്‍
നാച്ചുറല്‍ റബ്ബര്‍
മോഡിഫൈഡ് ബിറ്റുമിന്‍
ഉപയോഗിക്കുന്നത്
റോഡുകള്‍ മഴയില്‍
വേഗത്തില്‍
തകരാറിലാകാതിരിക്കുവാന്
സഹായകമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്‍മ്മാണ വസ്തു
കൂടുതല്‍ റോഡുകളില്‍
ഉപയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
റസ്റ്റ്
ഹൗസുകളുടെ നവീകരണം
*377.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
റസ്റ്റ് ഹൗസുകള്‍
ടൂറിസം വകുപ്പിന്റെ
ഗസ്റ്റ് ഹൗസുകളുടെ
നിലവാരത്തിലേക്ക്
മാറ്റുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
റസ്റ്റ്
ഹൗസുകള്‍
മോടിപിടിപ്പിക്കുന്നതിനും
കൂടുതല്‍ അതിഥികളെ
ആകര്‍ഷിക്കുന്നതിനും
ലക്ഷ്യമിട്ടുള്ള
എന്തൊക്കെ നവീകരണ
പ്രവര്‍ത്തനങ്ങളാണ്
നടത്താനുദ്ദേശിക്കുന്നതെന്നറിയിക്കാമോ;
(സി)
റസ്റ്റ്
ഹൗസ് ജീവനക്കാര്‍ക്ക്
യൂണിഫോം
ഏര്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
സംസ്ഥാന
വൈദഗ്ദ്ധ്യ വികസന പദ്ധതി
*378.
ശ്രീ.ഡി.കെ.
മുരളി
,,
പി.ടി.എ. റഹീം
,,
കെ.ഡി. പ്രസേനന്‍
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദഗ്ദ്ധ്യ വികസന
പദ്ധതിയുടെ
(എസ്.എസ്.ഡി.പി.)
ഭാഗമായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ മുഖ്യ ഘടക
പദ്ധതികളിലൊന്നായ അധിക
വൈദഗ്ദ്ധ്യം
ആര്‍ജ്ജിക്കല്‍ പദ്ധതി
(അസാപ്) എത്ര
സ്കൂളുകളില്‍
നടപ്പിലാക്കി വരുന്നു;
പദ്ധതിക്കായി സ്കൂളുകളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം എന്താണ്; ഈ
പദ്ധതി പ്രകാരം
പരിശീലനം നല്‍കുന്നതിന്
ഫീസ് ഈടാക്കുന്നതിനുള്ള
മാനദണ്ഡം എന്താണ്;
(സി)
അസാപ്
പ്രകാരം ഏതെല്ലാം
മേഖലകളിലാണ് പ്രാവീണ്യം
നേടാന്‍ പരിശീലനം
നല്‍കുന്നത് ;
പരിശീലനത്തിന്റെ ഫലമായി
വിദ്യാര്‍ത്ഥികള്‍
ആര്‍ജ്ജിച്ച കഴിവുകള്‍
വിലയിരുത്തിയിരുന്നോ;
വിശദാംശം അറിയിക്കാമോ?
മത്സ്യത്തൊഴിലാളികളെ
സഹായിക്കുന്നതിന് നടപടി
*379.
ശ്രീ.എം.
വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍,
കായല്‍
എന്നിവിടങ്ങളില്‍
മത്സ്യബന്ധനത്തിനുള്ള
അവകാശം
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉറപ്പ് വരുത്തുന്ന
നിയമം
കൊണ്ടുവരുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്;
(ബി)
കടല്‍
മത്സ്യത്തിന്റെ ശോഷണം
മൂലം
മത്സ്യത്തൊഴിലാളികള്‍
വറുതിയിലാണെന്നതും
ഓഖിക്ക് ശേഷമുള്ള
സ്ഥിതി വിശേഷം
മത്സ്യത്തൊഴിലാളികളുടെ
ജീവിതനിലവാരത്തെ
ബാധിച്ചുവെന്നതും
വസ്തുതയാണോ; എങ്കില്‍
അവരെ സഹായിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
മത്സ്യ
മാര്‍ക്കറ്റുകള്‍
ആധുനിക രീതിയില്‍
പ്രവര്‍ത്തിപ്പിക്കുന്നതിനും
മത്സ്യത്തിന്റെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിനും
സഹായകമായ മാനേജുമെന്റ്
കമ്മിറ്റികളുടെ
രൂപീകരണം ഏത്
ഘട്ടത്തിലാണ്എന്നറിയിക്കാമോ?
കേരള
ഹെെവേ റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനങ്ങള്‍
*380.
ശ്രീ.എ.എം.
ആരിഫ്
,,
വി. കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഹെെവേ റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
റോഡ്-കെട്ടിട
നിര്‍മ്മാണത്തില്‍
നിലവാരം ഉറപ്പാക്കാനായി
എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നുണ്ടോ;
(ബി)
റോഡ്
- കെട്ടിട നിര്‍മ്മാണ
സാമഗ്രികളുടെ ഗുണനിലവാര
പരിശോധനയ്ക്കും
നിര്‍മ്മാണ രീതിയിലെ
അപാകതകള്‍
ഒഴിവാക്കുന്നതിനും
എന്തെല്ലാം ഇടപെടലുകള്‍
പ്രസ്തുത സ്ഥാപനം
നടത്തി വരുന്നെന്ന്
അറിയിക്കാമോ;
(സി)
നവീന
സാങ്കേതിക വിദ്യകളും
നിര്‍മ്മാണ രീതികളും
എഞ്ചിനീയര്‍മാര്‍ക്കും
മറ്റ്
ഉദ്യാേഗസ്ഥര്‍ക്കും
പരിചയപ്പെടുത്തുന്നതിനായി
പരിശീലനം നല്കി
വരുന്നുണ്ടോ ; ഇത് മൂലം
പൊതു കെട്ടിടങ്ങളുടെ
നിര്‍മ്മാണ രീതിയില്‍
കാലികമായ മാറ്റം
വരുത്തല്‍
സാധ്യമാകുന്നുണ്ടോയെന്ന്
അറിയിക്കുമോ?
തീരദേശമേഖലയുടെ
വികസനത്തിന് പ്രത്യേക
പാക്കേജ്
*381.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശമേഖലയുടെ
ഏകീകൃത വികസനത്തിന്
പ്രത്യേക പാക്കേജിന്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മത്സ്യത്തൊഴിലാളികളുടെ
സമഗ്ര ഡേറ്റാ ബാങ്ക്
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എല്ലാ
രജിസ്റ്റേര്‍ഡ്
മത്സ്യത്തൊഴിലാളികള്‍ക്കും
ഫാമിലി കാര്‍ഡ്
നല്‍കുന്നതിനും
മത്സ്യഭവനുകള്‍
കൂടുതല്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിനും
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങളും
മാനവശേഷിയും
ഉറപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
മത്സ്യത്തൊഴിലാളികള്‍ക്ക്
സബ്സിഡി നിരക്കില്‍
മണ്ണെണ്ണ
ലഭിക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
സബ്സിഡി നിരക്കില്‍
മണ്ണെണ്ണ നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
*382.
ശ്രീ.എന്‍.
വിജയന് പിള്ള
,,
എം. നൗഷാദ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിയറ്റ്നാം
പോലുള്ള രാജ്യങ്ങള്‍
കശുമാവ് കൃഷി
തുടങ്ങിയതും
ആഫ്രിക്കന്‍
രാജ്യങ്ങള്‍ കശുവണ്ടി
സംസ്ക്കരണ രംഗത്ത്
പ്രവേശിച്ചതും ആഗോള
കശുവണ്ടി വ്യവസായ
രംഗത്ത് സൃഷ്ടിച്ച
കടുത്ത മത്സരം
കേരളത്തിന്റെ കശുവണ്ടി
മേഖലയെ
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
കശുവണ്ടി
വ്യവസായ മേഖലയില്‍ കേരള
സംസ്ഥാന കശുവണ്ടി വികസന
കോര്പ്പറേഷന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(സി)
കശുമാവിന്റെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
ഉത്പാദനം
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
കോര്പ്പറേഷന്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
അന്തര്‍ദേശീയ
കമ്പോളത്തില്‍
മെച്ചപ്പെട്ട വില്പന
തന്ത്രങ്ങള്‍
ആവിഷ്ക്കരിച്ച് മികച്ച
വില
നേടിയെടുക്കുന്നതിനോടാെപ്പം
പ്രാദേശിക
കമ്പോളത്തില്‍
വില്‍പ്പനയുടെ അളവ്
ഗണ്യമായി
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രസ്തുത
കോര്പ്പറേഷന്
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ദേശീയപാതകളുടെ വികസനം
*383.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയപാതകളുടെ വികസനം
ഏത് ഘട്ടം വരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
ചേര്‍ത്തല-കഴക്കൂട്ടം
ദേശീയപാത 45 മീറ്ററായി
വികസിപ്പിക്കുന്നതിന്
സ്ഥലമേറ്റെടുപ്പ്
പൂര്‍ത്തിയായോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പളനി-ശബരിമല
ദേശീയപാത
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
പാതയുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
റവന്യൂ
വകുപ്പിലെ ഇ-ഗവേണന്‍സ്
പദ്ധതികള്‍
*384.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ വകുപ്പുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കി വരുന്ന
ഇ-ഗവേണന്‍സ് പദ്ധതികളായ
ഇന്റഗ്രേറ്റഡ് ലാന്റ്
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം, റവന്യൂ
ഇ-പെയ്മെന്റ്,
ഇ-ട്രഷറി,
ഇ-പ്രൊക്യുര്‍മെന്റ്,ഡിജിറ്റല്‍
ഇന്ത്യ, ലാന്റ്
റെക്കോര്‍ഡ്സ്
മോഡേണൈസേഷന് പ്രോഗ്രാം
തുടങ്ങിയ പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(സി)
മേല്‍പ്പറഞ്ഞ
ഓരോ പദ്ധതിയും
എന്നത്തേയ്ക്ക്
പൂര്‍ണ്ണമായി
നടപ്പിലാകും എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇ-പേയ്മെന്റ്
പദ്ധതികള്‍
നടപ്പിലാക്കുമ്പോള്‍
ഭൂനികുതി
ഉള്‍പ്പെടെയുള്ളവ അക്ഷയ
സെന്ററുകളും സര്‍വീസ്
സെന്ററുകളും വഴി
അടയ്ക്കുന്നതിന് ഫീസ്
ചുമത്തുന്നത്
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സംസ്ഥാന
റോഡ് മെച്ചപ്പെടുത്തല്‍
പദ്ധതി
*385.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ഇ.പി.ജയരാജന്
,,
എ.എം. ആരിഫ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ
സമഗ്രവികസനത്തിനായി
സംസ്ഥാന റോഡ്
മെച്ചപ്പെടുത്തല്‍
പദ്ധതി
(എസ്.ആര്.ഐ.പി.)
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
റോഡ് വികസന
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമായി
നടപ്പിലാക്കുന്നതിനായി
റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനി കേരളാ ലിമിറ്റഡ്
എന്ന പേരില്‍ പ്രത്യേക
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
കമ്പനിയുടെ
2017-18 ലെ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
മലയോര
ഹൈവേ
*386.
ശ്രീ.രാജു
എബ്രഹാം
,,
സി.കെ. ഹരീന്ദ്രന്‍
,,
ജോര്‍ജ് എം. തോമസ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിനൊന്ന്
ജില്ലകളിലൂടെ കടന്നു
പോകുന്നതും
നന്ദാരപ്പടവ് മുതല്‍
പാറശ്ശാല വരെ 1251
കിലോമീറ്റര്‍
നീളത്തില്‍ വിഭാവനം
ചെയ്തതുമായ മലയോര
ഹൈവേയുടെ പ്രാരംഭ
പ്രവര്‍ത്തനത്തിന്റെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
വനമേഖലകളിലൂടെ
കടന്നു പോകുന്ന
പ്രസ്തുത പദ്ധതിയ്ക്ക്
കേന്ദ്ര വനം-പരിസ്ഥിതി
മന്ത്രാലയത്തിന്റെയും
സംസ്ഥാന വനം
വകുപ്പിന്റെയും
പ്രത്യേക അനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പ്
മന്ത്രി കേന്ദ്ര
വനം-പരിസ്ഥിതി വകുപ്പ്
മന്ത്രിയുമായി നടത്തിയ
ചര്‍ച്ചയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ദേശീയ
നൈപുണ്യ വികസന പദ്ധതി
*387.
ശ്രീ.ആര്.
രാജേഷ്
,,
വി. അബ്ദുറഹിമാന്
,,
കെ. ബാബു
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
നൈപുണ്യ വികസന പദ്ധതി
(എന്‍.എസ്.ക്യു.എഫ്)
സംസ്ഥാനത്ത്
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
പദ്ധതി കൊണ്ട്
ലക്ഷ്യമാക്കുന്ന
നേട്ടങ്ങള്‍
അറിയിക്കാമോ;
(ബി)
ദേശവ്യാപകമായി
ഇതിന് ഏകീകൃത
പാഠ്യപദ്ധതി
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
വിവിധ
ലെവലുകളിലായി
ആര്‍ജ്ജിക്കേണ്ട
വൈദഗ്ദ്ധ്യം
എന്തെല്ലാമാണ്; ഈ
ലെവലുകള്‍ ഓരോന്നും
ഏതൊക്കെ ക്ലാസുകളില്‍
ആര്‍ജ്ജിക്കേണ്ടതാണ്;
ഇതിനായി പാഠ്യക്രമം
തയ്യാറായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
വൈദഗ്ദ്ധ്യ
ആര്‍ജ്ജനത്തിനായി
പാഠ്യപദ്ധതിയില്‍
ഏര്‍പ്പെടുത്തുന്ന
അധികഭാരം അക്കാദമിക
നിലവാരത്തെ
പ്രതികൂലമായി
ബാധിക്കാതിരിക്കാനായി
അധിക പഠന സമയം
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
പദ്ധതിക്കായി
നല്കുന്ന കേന്ദ്ര
സഹായം എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സ്കൂളുകളില്‍
കുട്ടികള്‍ക്ക് ശുദ്ധജലം
ഉറപ്പുവരുത്തല്‍
*388.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
കുട്ടികള്‍ക്ക്
ശുദ്ധജലം
ഉറപ്പുവരുത്താന്‍ കേരള
സംസ്ഥാന ബാലാവകാശ
കമ്മീഷന്
സര്‍ക്കാരിനോട്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
സ്കൂളുകളില്‍
കുട്ടികള്‍ക്ക്
ശുദ്ധജലം
ഉറപ്പുവരുത്താനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
എസ്.എസ്.എല്‍.സി,
ഹയര്‍ സെക്കണ്ടറി പരീക്ഷകളിലെ
പരിഷ്ക്കാരങ്ങള്‍
*389.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.റ്റി.വി.രാജേഷ്
,,
ആന്റണി ജോണ്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓരോ
ക്ലാസിലും പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍
ആര്‍ജ്ജിക്കണമെന്ന്
വിഭാവനം ചെയ്തിട്ടുള്ള
അറിവുകള്‍
ആര്‍ജ്ജിച്ചിട്ടുണ്ടോ
എന്ന പരിശോധനയ്ക്കായി
നടത്തപ്പെടേണ്ട
പരീക്ഷകള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പീഡയായി
മാറാതിരിക്കാന്‍
നിലവിലെ പരീക്ഷാരീതി
പരിഷ്കരിക്കുന്നത്
പരിശോധിക്കുമോ;
(ബി)
മുന്‍കാലങ്ങളില്‍
നിന്ന് വിഭിന്നമായി
ഇത്തവണത്തെ
എസ്.എസ്.എല്‍.സി. ഹയര്‍
സെക്കണ്ടറി പരീക്ഷകള്‍
വിദ്യാര്‍ത്ഥി
സൗഹൃദമാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
നടപ്പാക്കിയ
പരിഷ്ക്കാരങ്ങള്‍
എന്തെല്ലാമായിരുന്നു;
(സി)
മുന്‍കാല
അനുഭവങ്ങളുടെ
പശ്ചാത്തലത്തില്‍ ചോദ്യ
പേപ്പര്‍
തയ്യാറാക്കുന്നതില്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ?
കശുമാവ്
കൃഷി ലാഭകരമാക്കാന്‍ നടപടി
*390.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.കുഞ്ഞിരാമന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
കശുവണ്ടിയുടെ നല്ലൊരു
ഭാഗം ഇടനിലക്കാര്‍
മുഖേന സംസ്ഥാനത്തിന്റെ
പുറത്തേക്ക്
എത്തിപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിനും
കര്‍ഷകര്‍ക്ക്
മെച്ചപ്പെട്ട മൂല്യം
ലഭിക്കുന്നതിനുമായി
കശുമാവ് കര്‍ഷകരുടെ
കൂട്ടായ്മകള്‍
രൂപീകരിക്കുന്നതിനും ഇവ
ക്രോഡീകരിച്ച് കാഷ്യൂ
ഫാര്‍മേഴ്സ്
മാര്‍ക്കറ്റ്
സ്ഥാപിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കശുമാങ്ങയില്‍
നിന്ന് മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
നിര്‍മ്മിച്ച് വിതരണം
ചെയ്യാന്‍ സാധിച്ചാല്‍
കശുമാവ് കൃഷി കൂടുതല്‍
ആകര്‍ഷകവും ലാഭകരവും
ആകുമെന്നതിനാല്‍ ഇത്തരം
ഉത്പന്നങ്ങൾ
നിർമ്മിക്കുന്ന
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
ധനസഹായം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?