കുടുംബശ്രീയുടെ
ശാക്തീകരണവും
പ്രവര്‍ത്തനങ്ങളും
*271.
ശ്രീ.പി.ടി.എ.
റഹീം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.ജെ. മാക്സി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയെ
കൂടുതല്‍
ശാക്തീകരിക്കാനായി
പരിപാടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കുടുംബശ്രീ
മുഖേന നടപ്പിലാക്കി
വരുന്ന നാഷണല്‍ റൂറല്‍
ലൈവ് ലിഹുഡ് മിഷന്
നടത്തുന്ന
പ്രവ്രത്തനങ്ങള്‍
എന്തെല്ലാമാണ്;
അറിയിക്കാമോ;
(സി)
കൃഷിയില്‍
സ്ത്രീ പ്രാധാന്യം
ഉറപ്പുവരുത്തുന്നതിനായി
ആവിഷ്കരിച്ച മഹിള
കിസാന്‍ ശാക്തീകരണ്‍
പരിയോജന ലക്ഷ്യം
നേടാന്‍ പര്യാപ്തമാകും
വിധം
പ്രാവര്‍ത്തികമായിട്ടുണ്ടോ;
വിശദമാക്കാമോ?
നെല്‍ കര്‍ഷകര്‍ക്ക് ധനസഹായം
*272.
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍
കര്‍ഷകര്‍ക്ക്
റോയല്‍റ്റി
നല്‍കുന്നതിന് എടുത്ത
തീരുമാനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;എന്ത്
തുകയാണ് റോയല്‍റ്റിയായി
നല്‍കുമെന്ന്
പ്രഖ്യാപിച്ചിരുന്നത്;
(ബി)
രാഷ്ട്രീയ
കൃഷി വികാസ് യോജന
പദ്ധതി പ്രകാരം
കേന്ദ്രസര്‍ക്കാര്‍
കര്‍ഷകര്‍ക്ക്
നല്കിവന്നിരുന്ന
പ്രത്യേക ധനസഹായം
നിര്‍ത്തലാക്കിയിട്ടുണ്ടോ;എങ്കില്‍
ഈ നഷ്ടം
പരിഹരിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
നല്കി വരുന്ന ധനസഹായം
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
(സി)
നെല്ല്
സംഭരണത്തിലെ അപാകത മൂലം
നെല്‍കര്‍ഷകര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
നെല്ല്
സംഭരണത്തിനായി ഇതിനകം
എത്ര മില്ലുകളുമായി
കരാര്‍ ഒപ്പ്
വച്ചിട്ടുണ്ട്;നെല്ലിന്റെ
സംഭരണ വില
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
സമഗ്ര
ജൈവകൃഷി പദ്ധതി
*273.
ശ്രീ.ഹൈബി
ഈഡന്
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര ജൈവകൃഷി പദ്ധതി
നടപ്പിലാക്കുന്നതിന്
കൃഷിവകുപ്പ് നടപടി
തുടങ്ങിയെങ്കിലും
കര്‍ഷകരില്‍ നിന്നും
അനുകൂല പ്രതികരണം
ലഭിക്കുന്നില്ലായെന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
രാസവളങ്ങളെ
അപേക്ഷിച്ച് താരതമ്യേന
വിലകൂടിയ ജൈവവളങ്ങള്‍
വലിയ അളവില്‍
ജൈവകൃഷിക്ക്
ഉപയോഗിക്കേണ്ടി
വരുന്നത് കര്‍ഷകരെ
ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
ജൈവകൃഷി
നടത്തിയ കര്‍ഷകര്‍ക്ക്
വിളവ് കുറയുന്ന
സാഹചര്യത്തില്‍ അവരെ
പ്രസ്തുത കൃഷിയില്‍
പിടിച്ചുനിര്‍ത്തുന്നതിന്
പ്രത്യേക ആനുകൂല്യം
നല്‍കുമോ;വ്യക്തമാക്കുമോ;
(ഡി)
നെല്ല്,
തെങ്ങ്, ചോളം, ഗോതമ്പ്
എന്നിവയ്ക്ക്
ജൈവകൃഷിയിലൂടെ മികച്ച
വിളവ് ലഭിക്കുവാന്‍
ആന്ധ്രാപ്രദേശിലെ
കര്‍ഷകര്‍
പ്രാവര്‍ത്തികമാക്കുന്ന
കൃഷിരീതി സംസ്ഥാനത്തും
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ലാഭകരമാക്കാനുള്ള നടപടികള്‍
*274.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ലാഭത്തിലാക്കാന്‍ തമിഴ്
നാട്ടിലേതിനു സമാനമായി
ഡ്രൈവര്‍ സീറ്റിനു
പുറകില്‍ ടി.വി.
സ്ഥാപിച്ചും മ്യൂസിക്
ബോക്സുകള്‍ സ്ഥാപിച്ചും
പരസ്യങ്ങള്‍ക്കുള്ള
അവസരം സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
കെ.എസ്.ആര്.ടി.സി.
സ്റ്റാന്റുകളില്‍
ടി.വി. സ്ഥാപിച്ച്
പരസ്യം ആകര്‍ഷിക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
സ്റ്റാന്റുകളോടൊപ്പം
സ്ഥാപിക്കപ്പെട്ട
ഷോപ്പിംഗ്
കോംപ്ലക്സുകള്‍
മാര്‍ക്കറ്റ് റേറ്റിന്
വാടകയ്ക്ക് നല്കാന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ഇതുവരെ
നിര്‍മ്മിക്കപ്പെട്ട
ഏതൊക്കെ കോംപ്ലക്സുകള്‍
സമയ ബന്ധിതമായി
വാടകയ്ക്ക് നല്കുവാന്
സാധിക്കുമെന്നും ആ
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.
നിലവില്‍ നടത്തിവരുന്ന
കൊറിയര്‍ സര്‍വീസ്
കാലാവധി കഴിഞ്ഞ
സാഹചര്യത്തില്‍ പുതിയ
ഏജന്‍സിയെ
ഏല്‍പ്പിക്കാനും
മികവാര്‍ന്ന സേവനങ്ങള്‍
ഉള്‍പ്പെടുത്തി
മെച്ചപ്പെടുത്താനും
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഗ്രാമീണ
മേഖലയില്‍
കെ.എസ്.ആര്.ടി.സി.
കൊറിയര്‍
വ്യാപകമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
സര്‍ക്കാര്‍-സഹകരണ-ബാങ്കിംഗ്
മേഖലകളില്‍ ഇത്തരം
സേവനം വ്യാപകമാക്കാന്‍
എന്താണ് ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ഇ)
റെയില്‍വേയുടെ
മാതൃകയില്‍ മറ്റ്
കമ്പനികളുടെ കൊറിയര്‍,
പാര്‍സല്‍ എന്നിവ
സ്വീകരിച്ച് വിതരണം
ചെയ്യാന്‍ പ്രത്യേക
സര്‍വ്വീസുകള്‍
ആരഭിക്കുമോയെന്ന്
വ്യക്തമാക്കുമോ;
തുറമുഖങ്ങളുടെ ആഴം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി
*275.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖങ്ങളുടെ
ആഴം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്നു്
വിശദമാക്കാമോ;
(ബി)
അതിനായി
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് കേന്ദ്ര സഹായം
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കേന്ദ്ര
സഹായം നേടിയെടുക്കുന്ന
കാര്യത്തില്‍ ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(ഡി)
തുറമുഖങ്ങളുടെ ആഴം
വര്‍ദ്ധിപ്പിക്കുന്നതിന്
സംസ്ഥാന ഫണ്ട്
പര്യാപ്തമല്ലാത്ത
സാഹചര്യത്തില്‍ കേന്ദ്ര
സഹായം
നേടിയെടുക്കുന്നതിന്
മന്ത്രി തലത്തിലും
ഉദ്യോഗസ്ഥതലത്തിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നു്
വ്യക്തമാക്കാമോ?
രാസവളം
വില്‍ക്കുന്നതിന് ഡയറക്ട്
ബെനഫിഷ്യറി ട്രാന്‍സ്ഫര്‍
*276.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക് രാസവളം
വില്‍ക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
ഡി.ബി.റ്റി. (ഡയറക്ട്
ബെനഫിഷ്യറി
ട്രാന്‍സ്ഫര്‍)
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇത്
ഏര്‍പ്പെടുത്തിയതിനാല്‍
യൂറിയ, പൊട്ടാഷ്
തുടങ്ങിയ
രാസവളങ്ങള്‍ക്ക് ക്ഷാമം
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഡി.ബി.റ്റി.
യും പി.ഒ.എസ്. മെഷിനും
ഉള്ള സ്ഥാപനങ്ങളില്‍
മാത്രമേ വളം വിതരണം
ചെയ്യുവാന്‍ വളം
കമ്പനികള്‍ക്ക് കഴിയൂ
എന്നതിനാല്‍
ഡീലര്‍മാര്‍ക്ക് വളം
ലഭിക്കാത്ത അവസ്ഥ
ഉണ്ടായിട്ടുണ്ടോ;
(ഡി)
പി.
ഒ. എസ്. മെഷിന്
കര്‍ഷകരുടെ ആധാര്‍
നമ്പരുമായി
ബന്ധിപ്പിച്ച ശേഷം
മാത്രമേ സബ്സിഡി വളം
വാങ്ങുവാന്‍ കഴിയുവെന്ന
സാഹചര്യം കര്‍ഷകര്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കിയിട്ടുള്ളതിനാല്‍
ഇക്കാര്യത്തില്‍
ആവശ്യമായ ഇടപെടലുകള്‍
നടത്തി അവരുടെ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗ്രാമവികസന
വകുപ്പ് മുഖേന നടത്തിവരുന്ന
കേന്ദ്രാവിഷ്കൃത പദ്ധതികൾ
*277.
ശ്രീ.സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.വി. അന്‍വര്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പ് വഴി
നടത്തിവരുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികളും സംസ്ഥാന
പദ്ധതികളും
ഏതെല്ലാമെന്ന്
അറിയിക്കാമോ;
ഇവയോരോന്നിന്റെയും
കേന്ദ്ര സംസ്ഥാന വിഹിതം
എത്ര
വീതമാണ്;വിശദമാക്കുമോ;
(ബി)
പ്രധാനമന്ത്രി
ആവാസ് യോജന (ഗ്രാമീണ്‍)
പ്രകാരം ഭവന
നിര്‍മ്മാണത്തിന് എത്ര
രൂപയാണ് നല്കി
വരുന്നത്; ഈ തുക കൊണ്ട്
വീട് നിര്‍മ്മാണം
പ്രായോഗികമല്ലാത്തതിനാല്‍
സംസ്ഥാന സര്‍ക്കാര്‍
ചെയ്യുന്ന കാര്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
സ്വച്ഛ്
ഭാരത് മിഷന്റെ
(ഗ്രാമീണ്‍) ഭാഗമായി
ഗ്രാമപഞ്ചായത്തുകളില്‍
പൊതുശുചിത്വ
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനും
ഖര, ദ്രാവക മാലിന്യ
സംസ്കരണത്തിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ഗ്രാമപഞ്ചായത്തുകള്‍
ശാക്തീകരിക്കുന്നതിന്
കര്‍മ്മപദ്ധതി
*278.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകള്‍
ശാക്തീകരിക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
അക്രുവല്‍
ബെയ്സ്ഡ് ഡബിള്‍
എന്‍ട്രി സിസ്റ്റം എന്ന
പുതിയ അക്കൗണ്ടിംഗ്
സമ്പ്രദായം
ഗ്രാമപഞ്ചായത്തുകളുടെ
ശാക്തീകരണത്തില്‍
വഹിച്ച പങ്ക്
വിശദമാക്കുമോ;
(സി)
സേവനാവകാശ
നിയമത്തിന്റെ
അടിസ്ഥാനത്തില്‍
വിജ്ഞാപനം
പുറപ്പെടുവിച്ചതിനു
പുറമെ എന്തെല്ലാം
നടപടികളാണ് തദ്ദേശഭരണ
സ്ഥാപനങ്ങള്‍
മുഖേനയുള്ള സേവനങ്ങള്‍
സമയബന്ധിതമായി
നല്‍കുന്നതിന്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
'ഫോര്‍
ദി പീപ്പിള്‍' പരാതി പരിഹാര
വെബ് പോര്‍ട്ടല്‍
*279.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ വകുപ്പില്‍
പരാതി പരിഹാര വെബ്
പോര്‍ട്ടലായ 'ഫോര്‍ ദി
പീപ്പിള്‍' എന്നാണ്
നിലവില്‍ വന്നത്;
(ബി)
ഇതിലൂടെ
തദ്ദേശ ഭരണ സംവിധാനം
സുതാര്യവും
കാര്യക്ഷമവും
അഴിമതിമുക്തവും
ആക്കുന്നതിന്
സാധ്യമായിട്ടുണ്ടോ;
(സി)
സമയബന്ധിതമായി
പരാതികള്‍
പരിഹരിക്കുന്നതിനുള്ള
സംവിധാനം
വിജയപ്രദമായിട്ടുണ്ടോ;
(ഡി)
വ്യാജപരാതികള്‍
ഒഴിവാക്കുന്നതിന് വെബ്
പോര്‍ട്ടലില്‍
ഏര്‍പ്പെടുത്തിയ
സംവിധാനം കാര്യക്ഷമമാണോ
എന്ന് അറിയിക്കാമോ?
കേരഗ്രാമം
പദ്ധതി
*280.
ശ്രീ.ജെയിംസ്
മാത്യു
,,
മുരളി പെരുനെല്ലി
,,
ബി.സത്യന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
കേരവികസനത്തിനായി
നടപ്പിലാക്കി വരുന്ന
കേരഗ്രാമം പദ്ധതിയുടെ
വിശദാംശം
ലഭ്യമാക്കാമോ;നിലവില്‍
എത്ര കേരഗ്രാമങ്ങള്‍
ഉണ്ടെന്നും പുതുതായി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
തെങ്ങുകളുടെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കാനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
നാളികേരത്തില്‍
നിന്നും
മൂല്യവര്ദ്ധിതോല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിനും
കേരോല്പന്ന
സംസ്കരണത്തിനുമായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
*281.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിള ഇന്‍ഷ്വറന്‍സ്
നിലവിലുണ്ടോ; എങ്കില്‍
ഏതൊക്കെ കാര്‍ഷിക
വിളകള്‍ക്കാണ്
ഇന്‍ഷ്വറന്‍സ്
നിലവിലുള്ളതെന്നും
അതിനുള്ള വ്യവസ്ഥകള്‍
എന്തെല്ലാമെന്നും
അറിയിക്കുമോ;
(ബി)
നെല്ല്,പച്ചക്കറികള്‍,സുഗന്ധ
വിളകള്‍ എന്നിവയ്ക്കള്ള
ഇന്‍ഷ്വറന്‍സ് തുക ഈ
സര്‍ക്കാര്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പുതുതായി
ഏതെല്ലാം
ഇനങ്ങളില്‍പ്പെട്ട
വിളകളെ ഇന്‍ഷ്വറന്‍സ്
പരിധിയില്‍
ഉള്‍പ്പെടുത്തിയെന്ന്
വ്യക്തമാക്കുമോ?
ജില്ലാതല
പദ്ധതി തയ്യാറാക്കല്‍
*282.
ശ്രീ.എം.
നൗഷാദ്
,,
കെ.വി.വിജയദാസ്
,,
വി. കെ. സി. മമ്മത് കോയ
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതിക്കും
സാമ്പത്തിക
വികസനത്തിനും
വേണ്ടിയുള്ള പദ്ധതികള്‍
തയ്യാറാക്കുന്നതിന്റെ
പ്രാഥമിക ഉത്തരവാദിത്തം
ഭരണഘടന തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍
നിക്ഷിപ്തമാക്കിയിരിക്കുന്നത്
പ്രകാരം രാജ്യത്ത്
ആദ്യമായി ജില്ലാതല
പദ്ധതി
തയ്യാറാക്കുന്നതില്‍
സ്വീകരിച്ച വികസന
കാഴ്ചപ്പാടും അതിനായി
സര്‍ക്കാര്‍ നല്കിയ
മാര്‍ഗനിര്‍ദ്ദേശങ്ങളും
വിശദമാക്കുമോ;
(ബി)
സ്ഥലപരമായ
ആസൂത്രണത്തിനും ജലം
ഉള്‍പ്പെടെയുള്ള
പ്രകൃതി സമ്പത്തിന്റെ
നീതിയുക്തമായ
വിതരണത്തിനും
സംരക്ഷണത്തിനും
സാമ്പത്തിക വികസനം
സാധ്യമാക്കുന്നതിനും
ജനകീയ പങ്കാളിത്തം
ഉറപ്പാക്കാന്‍
സാധ്യമായിട്ടുണ്ടോ;
(സി)
വിവിധ
തലങ്ങളിലുള്ള തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കീഴിലുള്ള പ്രദേശത്തെ
വികസന സ്വപ്നം
ജില്ലാപദ്ധതിയില്‍
ഉള്‍ക്കൊള്ളിക്കാന്‍
സ്വീകരിച്ച മാര്‍ഗം
വിശദമാക്കുമോ; എല്ലാ
തലങ്ങളിലും
ജനപങ്കാളിത്തം
ഉറപ്പാക്കാനായിട്ടുണ്ടോ?
കുടുംബശ്രീ
വിജിലന്റ് ഗ്രൂപ്പിന്റെ
പ്രവര്‍ത്തനം
*283.
ശ്രീ.റോജി
എം. ജോണ്‍
,,
അടൂര്‍ പ്രകാശ്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍
ആരംഭിച്ച വിജിലന്റ്
ഗ്രൂപ്പിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
ലൈംഗികാതിക്രമങ്ങള്‍
തടയുന്നതിനും
സുരക്ഷിതമായ
ഗാര്‍ഹികാന്തരീക്ഷവും
സാമൂഹികാന്തരീക്ഷവും
ഒരുക്കുക എന്ന ലക്ഷ്യം
നേടുന്നതിനും ഇതിന്റെ
പ്രവര്‍ത്തനത്തിലൂടെ
കഴിഞ്ഞിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
കുടുംബശ്രീയുടെ
നേതൃത്വത്തിലുള്ള
കമ്മ്യൂണിറ്റി
കൗണ്‍സിലര്‍ മുഖേനയുള്ള
ബോധവല്‍ക്കരണ
പരിപാടികള്‍
വിജയപ്രദമാണോ;വ്യക്തമാക്കാമോ?
ചെറുകിട
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
*284.
ശ്രീ.കെ.
ബാബു
,,
ഇ.പി.ജയരാജന്
,,
ജോര്‍ജ് എം. തോമസ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉദാരീകരണ
നയത്തിന്റെ ഫലമായി
വ്യാപാര
നിയന്ത്രണങ്ങള്‍
ഇല്ലാതായതും സബ്സിഡി
വെട്ടിക്കുറച്ചതും
സുഗന്ധ വ്യഞ്ജനങ്ങള്‍
ഉള്‍പ്പെടെയുള്ള
നാണ്യവിളകളുടെ
വിലയിടിവിനു
കാരണമായതുവഴി കര്‍ഷകര്‍
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ചെറുകിട
കര്‍ഷകര്‍
വിലത്തകര്‍ച്ച കൊണ്ട്
പാപ്പരാക്കപ്പെട്ട്
കൂലിവേലക്കാരായും
തൊഴിലുറപ്പു
തൊഴിലാളികളായും മാറാന്‍
നിര്‍ബന്ധിതരാകുന്ന
സാഹചര്യത്തില്‍ സാമൂഹ്യ
സുരക്ഷാ പദ്ധതികള്‍
ശക്തിപ്പെടുത്തുന്നതിനോടൊപ്പം
ചെറുകിട കര്‍ഷകരുടെ
ഭൂമിയിലുള്ള കൃഷി കൂടി
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
യന്ത്രവല്‍കൃതവും
ആധുനിക
രീതിയിലുള്ളതുമായ കൃഷി
രീതികള്‍
വ്യാപിപ്പിക്കാന്‍
പദ്ധതിയുണ്ടോ;വ്യക്തമാക്കുമോ?
പച്ചക്കറി
കൃഷി
വ്യാപിപ്പിക്കുന്നതിനുള്ള
നടപടികള്‍
*285.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ഐ.ബി. സതീഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
നാല് ലക്ഷം വീടുകളുടെ
മുറ്റത്തും ടെറസിലുമായി
പച്ചക്കറി കൃഷി
വ്യാപിപ്പിക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
തുടര്‍ച്ചയായി,
പച്ചക്കറികള്‍ക്കുവേണ്ടി
അയല്‍ സംസ്ഥാനങ്ങളെ
ആശ്രയിക്കുന്ന സ്ഥിതി
പരിമിതപ്പെടുത്തുവാന്‍
വേണ്ടി നടത്താന്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം നല്‍കുമോ;
(ബി)
ഗുണമേന്മയുള്ള
നടീല്‍ വസ്തുക്കള്‍
നല്കുവാനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം അറിയിക്കുമോ;
ഇതിനായി ഹൈടെക്
പച്ചക്കറി ഉല്പാദന
കേന്ദ്രങ്ങള്‍
തുടങ്ങിയിട്ടുണ്ടോ;
(സി)
ജൈവകൃഷി
രീതികള്‍
വ്യാപിപ്പിക്കുന്നതിനും
ജൈവകാര്‍ഷിക
ഉല്പന്നങ്ങള്
വിപണിയിലെത്തിക്കുന്നതിനും
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഗ്രാമീണ
പശ്ചാത്തല വികസന ഫണ്ട്
*286.
ശ്രീ.പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഗ്രാമീണ പശ്ചാത്തല
വികസന ഫണ്ടിന്റെ
വിനിയോഗം
കാര്യക്ഷമമല്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ കഴിഞ്ഞ
രണ്ടുവര്‍ഷത്തെ
പ്രസ്തുത ഫണ്ടിന്റെ
വിനിയോഗം എത്ര
ശതമാനമാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഫണ്ട് വിനിയോഗം പരമാവധി
സാധ്യമാകാത്തതിന്റെ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതിപ്രകാരം 2018-19-
ല്‍ എതെല്ലാം
തരത്തിലുള്ള
പ്രവൃത്തികളാണ്
എറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നത്;
ഫണ്ടിന്റെ പരമാവധി
വിനിയോഗത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ ?
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് നടപ്പിലാക്കുന്ന
പരിപാടികള്‍
*287.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എം. സ്വരാജ്
,,
എം. മുകേഷ്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉത്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
യുവാക്കളെ പുഷ്പ ഫല
സസ്യ കൃഷിയിലേക്ക്
ആകര്‍ഷിക്കുന്നതിനും
സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് മുഖേന
നടപ്പിലാക്കി വരുന്ന
യന്ത്രവല്‍ക്കരണ
പരിപാടിയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
നൂതന
സാങ്കേതിക വിദ്യയുടെ
വ്യാപനത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
കാര്ഷികോല്പന്നങ്ങളുടെ
സംസ്ക്കരണത്തിനും
ലാഭകരമായ
വില്പനയ്ക്കും വിപണി
വിപുലീകരണത്തിനുമായി
എന്തെങ്കിലും പദ്ധതി
ഹോര്‍ട്ടി കള്‍ച്ചര്‍
മിഷന്
ആവിഷ്ക്കരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
കുരുമുളക്,
സുഗന്ധവിളകള്‍
എന്നിവയുടെ കൃഷി
വ്യാപിപ്പിക്കുന്നതിനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
ഏന്തെല്ലാമാണെന്ന്
അറിയിക്കാമോ?
വികസന
ദൗത്യങ്ങളുടെ
ആസൂത്രണ-നിർവ്വഹണത്തില്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ പങ്ക്
*288.
ശ്രീ.കെ.
ആന്‍സലന്‍
,,
വി. ജോയി
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
വികസന ദൗത്യങ്ങളുടെ
ആസൂത്രണത്തിനും
നിർവ്വഹണത്തിനും തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
വികസന
ദൗത്യങ്ങളുടെ
വിജയത്തിന് അനിവാര്യമായ
ജനകീയാസൂത്രണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഫലപ്രദമായി ഇടപെടാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഓരോ
തദ്ദേശ സ്വയംഭരണ സ്ഥാപന
പ്രദേശത്തും
നടപ്പാക്കേണ്ട വിവിധ
കേന്ദ്ര സംസ്ഥാന
പദ്ധതികള്‍
സംയോജിപ്പിക്കുന്നതിനും
നടപ്പാക്കുന്നതിനും
വേണ്ട സാങ്കേതിക
സഹായവും
ജനപങ്കാളിത്തവും
ഉറപ്പാക്കാന്‍
സാധിച്ചിട്ടുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
കാര്‍ഷിക
സര്‍വ്വകലാശാല
കണ്ടെത്തിയിട്ടുള്ള
അത്യുല്പാദനശേഷിയുള്ള
വിത്തിനങ്ങള്‍
*289.
ശ്രീ.കെ.എം.ഷാജി
,,
പി.ഉബൈദുള്ള
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരെ
സഹായിക്കുന്നതിനായി
അത്യുല്പാദനശേഷിയുള്ള
വിത്തിനങ്ങള്‍
സംരക്ഷിച്ച് വിതരണം
ചെയ്യുന്നതിനുള്ള
സംവിധാനം നിലവിലുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
സര്‍വ്വകലാശാല
അത്യുല്പാദന ശേഷിയുള്ള
വിത്തിനങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അവയുടെ
വിശദാംശം
വെളിപ്പെടുത്തുമോ?
വിഴിഞ്ഞം
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി
*290.
ശ്രീ.കെ.
രാജന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പുലിമുട്ട്
നിര്‍മ്മാണത്തിന്
കല്ലെത്തിക്കാത്തത്
പദ്ധതി പ്രവര്‍ത്തനത്തെ
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പുലിമുട്ട്
നിര്‍മ്മാണം
ത്വരിതപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
തുറമുഖ
നിര്‍മ്മാണവും
തുറമുഖത്തിലേയ്ക്കുള്ള
റോഡ് നിര്‍മ്മാണവും
സമയബന്ധിതമായി
നടക്കുന്നുണ്ടോ;
(ഇ)
പദ്ധതിയുടെ
ആദ്യഘട്ടം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(എഫ്)
ഏറ്റെടുത്ത
സ്ഥലത്ത് ചുറ്റുമതില്‍
നിര്‍മ്മിക്കുന്നതിന്
തടസ്സങ്ങള്‍
നേരിടുന്നുണ്ടോ;
വ്യക്തമാക്കുമോ?
നാളികേര വികസനത്തിനായി
കേരഗ്രാമം പദ്ധതി
*291.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
വികസനത്തിനായി
കേരഗ്രാമം പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
പദ്ധതിയുടെ
നടത്തിപ്പിനായി
കേരസമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
(സി)
ഉത്പാദനക്ഷമതയില്ലാത്തതും
പ്രായം ചെന്നതും
രോഗബാധയുള്ളതുമായ
തെങ്ങുകള്‍
വെട്ടിമാറ്റി ഉയര്‍ന്ന
ഉത്പാദനക്ഷമതയുള്ള
സങ്കരയിനങ്ങള്‍
ശാസ്ത്രീയമായി കൃഷി
ചെയ്യുന്നതിന് പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം
പ്രോത്സാഹനങ്ങളാണ്
നല്‍കിവരുന്നത്;
(ഡി)
തെങ്ങുകളുടെ
കീടരോഗ
നിയന്ത്രണത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
അമിതവേഗം
നിയന്ത്രിക്കുവാന്‍ നടപടി
*292.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങളുടെ
അമിതവേഗം
നിയന്ത്രിക്കുവാന്‍
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി
പ്രത്യേക ബോധവല്‍ക്കരണ
ക്ലാസ്സുകളും പരിശീലന
പരിപാടികളും
സംഘടിപ്പിക്കുമോ എന്ന്
വ്യക്തമാക്കാമോ?
രൂപമാറ്റം
വരുത്തിയ വാഹനങ്ങള്‍ക്കെതിരെ
നടപടി
*293.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
സി. ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാതയിലും
മറ്റും രൂപമാറ്റം
വരുത്തിയ വാഹനങ്ങള്‍
അമിതവേഗതയിൽ സഞ്ചരിച്ച്
അപകടങ്ങള്‍
ഉണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതൊക്കെ
തരത്തിലുളള
രൂപമാറ്റങ്ങളാണ്
കാറിലും ബെെക്കിലും
കണ്ടുവരുന്നത്
എന്നറിയിക്കാമോ;
(സി)
ഇത്തരത്തിലുളള
നിയമലംഘനങ്ങള്‍ക്ക്
എതിരെ എന്തൊക്കെ
ശിക്ഷാനടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
കെ.എസ്.ആര്.ടി.സി
യുടെ പുന:രുദ്ധാരണ
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
*294.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യെ
പുന:രുദ്ധരിക്കുന്നതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കടുത്ത
സാമ്പത്തിക
പ്രതിസന്ധിയില്‍
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ആര്.ടി.സി യുടെ
വരുമാന
വര്‍ദ്ധനവിനുതകുന്ന
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ജീവനക്കാരുടെ
ജോലിയും ജോലിസമയവും
ഉചിതമായ വിധത്തില്‍
പുന:ക്രമീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
വാഹന
ഉപയോഗ നിരക്കും
ഇന്ധനക്ഷമതയും ദേശീയ
ശരാശരിയില്‍
എത്തിക്കുന്നതിന്
പരീക്ഷണാര്‍ത്ഥം
നടത്തുന്ന
പുന:ക്രമീകരണങ്ങള്‍
ജീവനക്കാരുടെ ജോലിയിലും
കോര്‍പ്പറേഷന്റെ
വരുമാനത്തിലും
മാറ്റമുണ്ടാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
റബ്ബര്‍
കര്‍ഷകരുടെ പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ കേന്ദ്ര
സംസ്ഥാന കര്‍മ്മസേന
*295.
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ കേന്ദ്ര
സംസ്ഥാന കര്‍മ്മസേന
എന്ന ആശയത്തിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
നാണ്യവിളപ്പട്ടികയില്
നിന്നും സ്വാഭാവിക
റബ്ബറിനെ കാര്‍ഷിക
വിളയായി മാറ്റണം എന്ന
കേരളത്തിന്റെ ആശയത്തോട്
കേന്ദ്രസര്‍ക്കാര്‍
നിലപാട് എന്താണെന്ന്
അറിയിക്കാമോ;
(സി)
നാണ്യവിളയെന്ന
നിലയില്‍ വ്യവസായ
താത്പര്യം മാത്രം
കാണുന്ന
കേന്ദ്രസര്‍ക്കാര്‍
നിലപാട്
മാറ്റിയെടുക്കുന്നതിന്
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തു എന്ന്
വ്യക്തമാക്കാമോ;
(ഡി)
കര്‍ഷകര്‍ക്ക്
നല്കുന്ന ഉല്പാദക
ബോണസ് നിലവിലുള്ള 150
രൂപയില്‍ നിന്നും 200
രൂപയാക്കുവാന് നടപടി
സ്വീകരിക്കുമോ?
ഗതാഗത
സുരക്ഷയ്ക്കായി നൂതന
പദ്ധതികള്‍
*296.
ശ്രീ.കെ.വി.വിജയദാസ്
,,
ആന്റണി ജോണ്‍
,,
എന്‍. വിജയന് പിള്ള
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് ഗതാഗത
സുരക്ഷയ്ക്കായി
വിവരസാങ്കേതിക
വിദ്യയിലധിഷ്ഠിതമായ
നൂതന പദ്ധതികള്‍
അവിഷ്കരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പൊതു
ഗതാഗത സംവിധാനം
നിരീക്ഷണ വിധേയമാക്കി
അപകടങ്ങള്‍
കുറയ്ക്കുവാന്‍
ജി.പി.എസ്. അധിഷ്ഠിത
വാഹന നിരീക്ഷണ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
അപകടങ്ങള്‍
കുറയ്ക്കുന്നതിന്റെ
ഭാഗമായി റോഡ് സുരക്ഷാ
ഡേറ്റാ സെന്റര്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
രാഷ്ട്രീയ
ഗ്രാമസ്വരാജ് അഭിയാന്
*297.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമപഞ്ചായത്തുകളുടെ
കാര്യശേഷി
വര്‍ദ്ധനവിനും
ശാക്തീകരണത്തിനുമായി
രാഷ്ട്രീയ ഗ്രാമസ്വരാജ്
അഭിയാന് നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
എങ്കില്‍
ഈ പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
2017-18
സാമ്പത്തിക വര്‍ഷം
എന്തെല്ലാം
നേട്ടങ്ങളാണ് പ്രസ്തുത
പദ്ധതിപ്രകാരം
കൈവരിക്കാന്‍
സാധിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
ഗ്രാമ പഞ്ചായത്തുകളില്‍
പൊതുജനങ്ങള്‍ക്ക്
മെച്ചപ്പെട്ട സേവനം
ഉറപ്പുവരുത്തി എല്ലാ
ഗ്രാമപഞ്ചായത്തുകള്‍ക്കും
ഐ.എസ്.ഒ.
സര്ട്ടിഫിക്കേഷന്
നേടിയെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ പദ്ധതി പ്രകാരം
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കര്‍ഷകര്‍
സ്വകാര്യ മില്ലുകാര്‍ക്ക്
കുറഞ്ഞ വിലയ്ക്ക് നെല്ല്
വില്ക്കുവാന്
നിര്‍ബന്ധിതരാകുന്ന സാഹചര്യം
*298.
ശ്രീ.വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംഭരിക്കുന്ന
നെല്ലിന്റെ വില
താമസംവിനാ
ലഭിക്കുന്നതിന്
ആവിഷ്ക്കരിച്ച
പി.ആര്.എസ്. (പാഡി
റസിപ്റ്റ് ഷീറ്റ്)
വായ്പ പദ്ധതി
വിജയപ്രദമാണോ; ഏതൊക്കെ
ബാങ്കുകളില്‍ നിന്നാണ്
കര്‍ഷകര്‍ക്ക് പണം
ലഭിക്കുന്നത്; പ്രസ്തുത
പദ്ധതിയില്‍ ചേര്‍ന്ന
കര്‍ഷകര്‍ എത്രയെന്ന്
വിശദമാക്കാമോ;
(ബി)
നെല്ല്
നല്കുമ്പോള്
സപ്ലൈകോയുടെ വെബ്
സൈറ്റില്‍ രജിസ്റ്റര്‍
ചെയ്യുന്നതിന് ആധാര്‍
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(സി)
സപ്ലൈകോയുടെ
മെല്ലെപ്പോക്കിലും
കാലതാമസത്തിലും മനം
മടുത്ത കര്‍ഷകര്‍
സ്വകാര്യ
മില്ലുകാര്‍ക്ക് കുറഞ്ഞ
വിലയ്ക്ക് നെല്ല്
വില്ക്കുവാന്
നിര്‍ബന്ധിതരാകുന്ന
സാഹചര്യമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്വന്തമായി
അരിക്കച്ചവടമുള്ള
മില്ലുകാര്‍ക്ക് നെല്ല്
കുത്തുവാന്‍
കൊടുക്കേണ്ടെന്ന
തീരുമാനം
എടുത്തിട്ടുണ്ടോ;
പ്രസ്തുത തീരുമാനം
മാറ്റിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കാമോ ?
കാര്‍ഷിക വിപണി
ശക്തിപ്പെടുത്താൻ ഗ്രാമീണ
ചന്തകള്‍
*299.
ശ്രീ.അനില്‍
അക്കര
,,
അന്‍വര്‍ സാദത്ത്
,,
കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വിപണി
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി സംസ്ഥാനത്ത്
ഗ്രാമീണ ചന്തകള്‍
ആരംഭിക്കുവാന്‍ കൃഷി
വകുപ്പിന്
പദ്ധതിയുണ്ടോ;
(ബി)
പ്രസ്തുത
ആഴ്ചച്ചന്തയുടെ
നടത്തിപ്പ് ആരെയാണ്
ഏല്പിക്കുന്നത്;ഇതിന്റെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുവാന്‍ കഴിയും;
(സി)
ഇത്തരം
വിപണി വഴി
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
വിറ്റഴിക്കുന്നതിനുളള
സംവിധാനം ഒരുക്കുമോ;
(ഡി)
കര്‍ഷകരുടെയും
ഉപഭോക്താക്കളുടെയും
താല്പര്യങ്ങള്
കണക്കിലെടുത്തുളള വിപണി
ഇടപെടല്‍ കാര്‍ഷിക
വിപണന മേഖലയില്‍ എന്ത്
മാറ്റം
ഉണ്ടാക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
തദ്ദേശസ്ഥാപനങ്ങളുടെ
വരുമാനം കൂട്ടാനുള്ള അഞ്ചാം
ധനകാര്യ കമ്മീഷന്റെ ശിപാർശകൾ
*300.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്ഥാപനങ്ങളുടെ
വിഹിതവും വരുമാനവും
കൂട്ടാനുള്ള അഞ്ചാം
ധനകാര്യ കമ്മീഷന്റെ
പൊതുവായ ശിപാർശകൾ
വ്യക്തമാക്കുമോ;
(ബി)
അഞ്ചാം
ധനകാര്യ കമ്മീഷന്റെ
ശിപാർശകൾ സർക്കാർ
ഉത്തരവായി
പുറത്തിറക്കിയിട്ടുണ്ടോ;
(സി)
അഞ്ചാം
ധനകാര്യ കമ്മീഷന്റെ
ശിപാർശ പ്രകാരം കെട്ടിട
നികുതി എത്ര ശതമാനം ആയി
വർദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ; ഇത്
ജനങ്ങൾക്ക് അധികനികുതി
ഭാരമായി വരുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ?