സ്വര്‍ണ്ണ
പണയ വായ്പ തട്ടിപ്പ്
*181.
ശ്രീ.എം.
വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
അനൂപ് ജേക്കബ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളിലും
സംഘങ്ങളിലും വ്യാപകമായി
സ്വര്‍ണ്ണ പണയ വായ്പ
തട്ടിപ്പ് നടക്കുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
പണയത്തിലുള്ള
സ്വര്‍ണ്ണാഭരണങ്ങളുടെ
പരിശോധനയ്ക്ക് പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
മൂന്ന്
മാസം കൂടുമ്പോള്‍
പരിശോധനകള്‍ നടത്തി
തട്ടിപ്പ്
തടയുന്നതിനും, ഇത്തരം
തട്ടിപ്പില്‍
ജീവനക്കാര്‍ക്ക്
പങ്കുണ്ടെങ്കില്‍
രാഷ്ട്രീയ പരിഗണന
കൂടാതെ കര്‍ശനനടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
അന്തര്‍
സംസ്ഥാന ചരക്കുനീക്കത്തില്‍
നികുതിവെട്ടിപ്പ്
*182.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന
ചരക്കുനീക്കത്തില്‍
മതിയായ പരിശോധന
ഇല്ലാത്തതിനാല്‍
വ്യാപകമായ
നികുതിവെട്ടിപ്പ്
നടക്കുന്നതായ വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
ഇ-വേ
ബില്‍ സംവിധാനം
ഫലപ്രദമായി
നടപ്പിലാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
നിര്‍മ്മാണ മേഖലയിലെ
പ്രതിസന്ധി
*183.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
സാമഗ്രികളുടെ വിലവര്‍ധന
മൂലം
സാധാരണക്കാര്‍ക്കൊപ്പം
കെട്ടിട നിര്‍മ്മാണ
മേഖലയിലെ
നിര്‍മ്മാതാക്കളും
തൊഴിലാളികളും
അകപ്പെട്ടിരിക്കുന്ന
പ്രതിസന്ധിയുടെ
വ്യാപ്തി
പരിശോധിക്കുകയുണ്ടായോ;
(ബി)
സാമ്പത്തിക
വര്‍ഷത്തിനുള്ളില്‍
പദ്ധതികള്‍
പൂര്‍ത്തിയാക്കണമെന്ന
ചട്ടത്തിന്റെ മറവില്‍
വന്‍കിട ക്രഷര്‍
ഉടമകള്‍ അന്യായമായി വില
വര്‍ദ്ധിപ്പിക്കുന്ന
സാഹചര്യമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഈ
സാഹചര്യം പരിശോധിച്ച്
പ്രസ്തുത
പ്രതിസന്ധിക്ക് പരിഹാരം
കാണാന്‍ ഇടപെടുമോ;
വിശദമാക്കാമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് പദ്ധതി
*184.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പയെടുത്ത്
കടക്കെണിയിലായവരെ
സംരക്ഷിക്കാന്‍ ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
വിദ്യാഭ്യാസ വായ്പ
തിരിച്ചടവ് പദ്ധതിയുടെ
മാനദണ്ഡവും പദ്ധതി
നടപ്പിലാക്കുന്നതിലെ
പുരോഗതിയും
അറിയിക്കാമോ;
(ബി)
എസ്.ബി.ഐ
യില്‍ നിന്ന്
വായ്പയെടുത്ത്
കുടിശ്ശിക വന്നവരുടെ
കുടിശ്ശിക തിരികെ
പിടിക്കാന്‍
റിലയന്‍സിനെ
ഏല്‍പ്പിച്ച് ഈ
പദ്ധതിയെ
അട്ടിമറിക്കാന്‍
നടത്തുന്ന നീക്കം
അവസാനിപ്പിക്കാന്‍
വേണ്ട ഇടപെടല്‍
നടത്തുമോ;
വിശദമാക്കാമോ;
(സി)
മാനേജ്
മെന്റ് സീറ്റില്‍
പ്രവേശനം നേടിയവര്‍ക്ക്
പദ്ധതിയുടെ ആനുകൂല്യം
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
സ്റ്റാര്‍ട്ട്
അപ്പ് സംരംഭങ്ങള്‍
*185.
ശ്രീ.എം.
സ്വരാജ്
,,
എ.എം. ആരിഫ്
,,
യു. ആര്. പ്രദീപ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ പുരോഗതിക്ക്
ചലനാത്മകത നല്‍കേണ്ട
സ്റ്റാര്‍ട്ട് അപ്പ്
സംരംഭങ്ങള്‍, കൃത്യമായ
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളുടെ
അഭാവം കൊണ്ടും
ഫണ്ടിന്റെ
അപര്യാപ്തതകൊണ്ടും
കൊഴിഞ്ഞു പോകുന്നത്
പരിഹരിക്കാന്‍
സര്‍ക്കാര്‍ ഏതെല്ലാം
തരത്തില്‍ സഹായം
നല്കാന്
ഉദ്ദേശിക്കുന്നെന്ന്
അറിയിക്കാമോ;
(ബി)
സാങ്കേതിക
വിദ്യാഭ്യാസം
പൂര്‍ത്തിയാക്കിയിറങ്ങുന്നവര്‍
തൊഴില്‍ തേടി അലയേണ്ടി
വരുന്ന സാഹചര്യത്തിന്
പകരം സ്വന്തമായി
നൂതനാശയങ്ങളുള്ള
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
കെ.എസ്.ഐ.ഡി.സി. നല്കി
വരുന്ന പിന്തുണ
എന്തെല്ലാമാണ്;
(സി)
സംസ്ഥാനത്തിന്റെ
ഭാവി സാമ്പത്തിക
വളര്‍ച്ചാ സ്രോതസ്സായ
ഇത്തരം നൂതന
സംരംഭങ്ങള്‍ക്ക്
ബജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
ഇത്തരം സംരംഭങ്ങള്‍ക്ക്
ആവശ്യമായ അടിസ്ഥാന
സൗകര്യ വികസനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
ടൂറിസ്റ്റുകളുടെ
അഭിരുചിക്കനുസരിച്ച് ടൂറിസം
മേഖലയെ പരിപോഷിപ്പിക്കല്‍
*186.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാരികളുടെ
മാറുന്ന
അഭിരുചിക്കനുസരിച്ച്
ടൂറിസം മേഖലയെ
പരിപോഷിപ്പിച്ച് പുതിയ
സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന്
വിനോദസഞ്ചാര വകുപ്പിന്
സാധിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
റിസോര്‍ട്ടുകളിലും
പഞ്ചനക്ഷത്ര
ഹോട്ടലുകളിലും
താമസിച്ച് കാഴ്ചകള്‍
കണ്ടുമടങ്ങുന്നതിന്
പകരം, ഓരോ
പ്രദേശത്തേയും
ജനങ്ങളുമായി
അടുത്തിടപഴകി
നാട്ടുസംസ്കൃതിയെക്കുറിച്ചറിയാനിഷ്ടപ്പെടുന്ന
ടൂറിസ്റ്റുകള്‍ക്ക്
ആവശ്യമായ സൗകര്യങ്ങള്‍
ഒരുക്കിക്കൊടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഹോം
സ്റ്റേകളുടെ
പ്രവര്‍ത്തന
പുരോഗതിക്കായി
സ്വീകരിച്ചിരിക്കുന്ന
പ്രോത്സാഹനനടപടികള്
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഫാം
ടൂറിസം
വ്യാപകമാക്കുന്നതിനായി
ആവിഷ്ക്കരിച്ച്
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ദേശീയതലത്തിലുള്ള
സാമ്പത്തിക മുരടിപ്പിന്റെ
പ്രത്യാഘാതം കുറയ്ക്കാന്‍
നടപടി
*187.
ശ്രീ.മുരളി
പെരുനെല്ലി
,,
ജെയിംസ് മാത്യു
,,
പി. ഉണ്ണി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയതലത്തിലുള്ള
സാമ്പത്തിക
മുരടിപ്പിന്റെ
പ്രത്യാഘാതമായി
സംസ്ഥാനത്തെ
ഗ്രാമസമ്പദ്
വ്യവസ്ഥയുടെ
വളര്‍ച്ചയിലുണ്ടായ
ഇടിവ് പരിഹരിക്കാന്‍
ആവിഷ്കരിച്ചിട്ടുള്ള
വികസന തന്ത്രം
വിശദമാക്കുമോ;
(ബി)
ഇതില്‍
കാര്‍ഷിക മേഖലയിലും
നിര്‍മ്മാണ മേഖലയിലും
സാമ്പത്തിക
ഉത്തേജനത്തിനായുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
വിദേശത്തും
ഇതര സംസ്ഥാനങ്ങളിലും
തൊഴിലെടുക്കുന്നവരില്‍
നിന്ന്
സംസ്ഥാനത്തേക്കുള്ള
പണവരവിന്റെ തോത്
കുറയാനിടയുള്ള
സാഹചര്യത്തില്‍
കാര്‍ഷിക മേഖലയിലും
നിര്‍മ്മാണ മേഖലയിലും
പണിയെടുക്കുന്ന
ഇതരസംസ്ഥാന
തൊളിലാളികളിലൂടെ
സംസ്ഥാനത്ത് നിന്ന്
പുറത്തേക്കുണ്ടാകുന്ന
പണത്തിന്റെ പ്രവാഹം
സാമ്പത്തിക
വളര്‍ച്ചയ്ക്ക്
തടസ്സമാകാതിരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
അനെര്‍ട്ടിന്റെ
പ്രവര്‍ത്തനങ്ങള്‍
*188.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉൗര്‍ജ്ജ
സംരക്ഷണത്തിനും
പുനരുത്പാദക
സ്രോതസ്സുകളില്‍
നിന്നുള്ള
ഉൗര്ജ്ജോത്പാദനത്തിനും
അനെര്‍ട്ട് വഴി
സംസ്ഥാനത്ത് നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഓരോ
മണ്ഡലത്തിലും ഒന്നെന്ന
തോതില്‍ അക്ഷയ
ഉൗര്‍ജ്ജ സേവന
കേന്ദ്രങ്ങള്‍
സ്ഥാപിക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ; ഇൗ
കേന്ദ്രങ്ങള്‍ ഉൗര്‍ജ്ജ
സംരക്ഷണത്തിൽ എങ്ങനെ
ഇടപെടുമെന്ന്
അറിയിക്കാമോ;
(സി)
അക്ഷയ
ഉൗര്‍ജ്ജ ഉപകരണങ്ങളുടെ
പരിപാലനത്തിന് വേണ്ടി
വരുന്ന ചെലവ്
അധികമായതിനാല്‍ പരിപാലന
ചെലവ് കുറഞ്ഞ പുതിയ
സാങ്കേതിക വിദ്യ
വ്യാപകമാക്കുന്നതില്‍
അനെര്‍ട്ടിന് ഇടപെടാന്‍
കഴിയുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
പദ്ധതികള്‍ക്കുള്ള ധനവിനിയോഗം
*189.
ശ്രീ.വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതികള്‍ക്കുള്ള
ധനവിനിയോഗം
അനുവദിക്കുന്നതിനായി
രൂപീകരിച്ച
ധനകാര്യവിഭാഗത്തിന്റെയും
പദ്ധതിവിശദാംശങ്ങളുടെ
സൂക്ഷ്മ പരിശോധനക്കുള്ള
അവലോകനവിഭാഗത്തിന്റെയും
പ്രവര്‍ത്തനം
കാര്യക്ഷമമാണോ;
(ബി)
ഈ
വിഭാഗത്തിലെ
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
നിന്നുള്ള വീഴ്ചമൂലമാണ്
മലയോര ഹൈവേയുടെ
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കുവാന്‍
കഴിയാത്തതെന്ന്
പൊതുമരാമത്ത് വകുപ്പ്
മന്ത്രി
അഭിപ്രായപ്പെട്ടത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
കടമെടുക്കുന്ന
തുക മൂലധനചെലവിനായി
വിനിയോഗിച്ച് ആസ്തി
വര്‍ദ്ധിപ്പിച്ച്
സാമ്പത്തിക വളര്‍ച്ച
ത്വരിതപ്പെടുത്തുക എന്ന
ലക്ഷ്യം കിഫ്ബിയിലൂടെ
പ്രാവര്‍ത്തികമാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
കഴിഞ്ഞ വര്‍ഷം
സാമ്പത്തിക
വളര്‍ച്ചയിലുണ്ടായ
നേട്ടം എന്തായിരുന്നു;
(ഡി)
കിഫ്ബിക്ക്
വേണ്ടിയുള്ള ഫണ്ടുകളുടെ
സമാഹരണം വേണ്ടത്ര
പുരോഗതി കൈവരിക്കുവാന്‍
സാധിക്കാത്ത
സാഹചര്യമുണ്ടോ; ജനറല്‍
ഒബ്ളിഗേഷന്‍ ബോണ്ടുകള്‍
വഴിയും, മസാല
ബോണ്ടുകള്‍ വഴിയും തുക
സമാഹരിക്കുന്നതിനുള്ള
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
ആര്.ബി.ഐ.യുടെ
അംഗീകാരം
ഇക്കാര്യത്തിന്
ലഭിച്ചിട്ടുണ്ടോ;
(ഇ)
കിഫ്ബിയുടെ
ആഭിമുഖ്യത്തില്‍ അസറ്റ്
മാനേജ് മെന്റ് കമ്പനി
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിലൂടെ
ലക്ഷ്യമിടുന്നത്
എന്താണെന്ന്
വെളിപ്പെടുത്തുമോ?
കേരള
ബാങ്കിന്റെ രൂപീകരണം
*190.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്റെ രൂപീകരണം
സംസ്ഥാനത്തിന്റെ
അടിസ്ഥാന
സൗകര്യവികസനത്തിന്
എത്രമാത്രം
സഹായകമാകുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദീകരിക്കുമോ;
(ബി)
നിലവില്‍
സംസ്ഥാന സഹകരണ
ബാങ്കിന്റെയും, ജില്ലാ
സഹകരണ ബാങ്കുകളുടെയും,
നോണ്‍ പെര്‍ഫോമിംഗ്
അസറ്റ് എത്ര ശതമാനം
വീതമാണ്;
(സി)
കേരള
ബാങ്ക് നിലവില്‍
വരുന്നതോടുകൂടി നിലവിലെ
വായ്പാപലിശ നിരക്ക്
കുറയ്ക്കുവാന്‍
സാധിക്കുമോ; ഇതിനുള്ള
അടിസ്ഥാനമെന്താണെന്ന്
വ്യക്തമാക്കാമോ?
ധനകാര്യ-ബാങ്കിംഗ്
രംഗത്തെ വെല്ലുവിളി നേരിടാന്‍
കേരള ബാങ്ക്
*191.
ശ്രീ.കെ.ജെ.
മാക്സി
,,
എ. പ്രദീപ്കുമാര്‍
,,
വി. അബ്ദുറഹിമാന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വന്‍കിട
കുത്തക കമ്പനികള്‍ക്ക്
ഈടില്ലാതെ
കോടിക്കണക്കിന് രൂപ
വായ്പ നല്‍കുകയും
കിട്ടാക്കടമെന്ന
പേരില്‍
എഴുതിത്തള്ളുകയും
ചെയ്യുന്നതുവഴി
പ്രതിസന്ധിയിലാകുന്ന
ബാങ്കുകളെ
സംരക്ഷിക്കേണ്ടത്
ഇടപാടുകാരുടെ
ബാധ്യതയാക്കാന്‍
ഫിനാന്‍ഷ്യല്‍
റെസലൂഷന്‍ ആന്റ്
ഡെപ്പോസിറ്റ്
ഇന്‍ഷ്വറന്‍സ് നിയമം
(എഫ്.ആര്.ഡി.എെ.)
കൊണ്ടുവന്ന്
ചെറുസമ്പാദ്യം
മാത്രമുള്ള
പാവപ്പെട്ടവരെ
ദ്രോഹിക്കാന്‍
ശ്രമിക്കുന്ന കേന്ദ്ര
സര്‍ക്കാര്‍
നയങ്ങളോടുള്ള
പ്രതിരോധമെന്ന നിലയില്‍
സമ്പൂര്‍ണ്ണ ദേശീയ
ബദല്‍ ബാങ്കായി കേരള
ബാങ്ക് രൂപീകരിച്ച്
സംസ്ഥാനത്തെ
പാവപ്പെട്ടവരുടെ
താല്പര്യം
സംരക്ഷിക്കാനുള്ള
ശ്രമത്തിന്റെ പുരോഗതി
അറിയിക്കാമോ;
(ബി)
ന്യൂജനറേഷന്
ബാങ്കുകളോട്
കിടപിടിക്കുന്ന
രീതിയില്‍ കേരള ബാങ്ക്
രൂപീകരിച്ച്
ധനകാര്യ-ബാങ്കിംഗ്
രംഗത്തെ വെല്ലുവിളി
നേരിടാന്‍ സഹകരണ
സ്ഥാപനങ്ങളെ
പ്രാപ്തമാക്കാന്‍
വേണ്ടി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
മിനിമം
ബാലന്‍സില്ലാത്തതിനാല്‍
പിഴ ഈടാക്കിക്കൊണ്ടും
ഓരോ സേവനങ്ങള്‍ക്കും
ചാര്‍ജ്ജ്
ഈടാക്കിക്കൊണ്ടും പൊതു
ബാങ്കിംഗ് രംഗം
പാവപ്പെട്ടവര്‍ക്ക്
അന്യമാക്കി മാറ്റുന്ന
നടപടിക്ക് അറുതി
വരുത്തുന്നതോടൊപ്പം
സംസ്ഥാനത്തെ ജനങ്ങളുടെ
സമ്പാദ്യം സംസ്ഥാനത്ത്
തന്നെ
നിക്ഷേപമാക്കിത്തീര്ക്കാനും
പുതിയ കേരള ബാങ്ക്
വിഭാവനം
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കാമോ?
സഹകരണസ്ഥാപനങ്ങളില്‍
മുക്കുപണ്ടം പണയം വച്ച്
തട്ടിപ്പ്
*192.
ശ്രീ.പി.ഉബൈദുള്ള
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണസ്ഥാപനങ്ങളില്‍
മുക്കുപണ്ടം പണയം വച്ച്
തട്ടിപ്പ് നടത്തുന്നത്
വര്‍ദ്ധിച്ചുവരുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്
കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സഹകരണസ്ഥാപനങ്ങളുടെ
വിശ്വാസ്യത
നഷ്ടപ്പെടുത്തുന്ന
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കൈത്തറി
വ്യവസായ വികസനം
*193.
ശ്രീ.ആര്.
രാജേഷ്
,,
സി.കൃഷ്ണന്
,,
മുരളി പെരുനെല്ലി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത കൈത്തറി
വ്യവസായത്തിന്റെ
വികസനത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ കൈത്തറി യൂണിഫോം
വിതരണം
ചെയ്യുന്നതിനായുള്ള
പ്രാഥമിക നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
വിദ്യാഭ്യാസ
വകുപ്പ്
ആവശ്യപ്പെട്ടിട്ടുള്ളത്ര
കൈത്തറി ഉത്പന്നങ്ങളുടെ
സ്റ്റോക്ക്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അവ
സമയബന്ധിതമായി
ഉത്പാദിപ്പിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ആവശ്യത്തിലേയ്ക്കായി
കൈത്തറി ഉത്പന്നങ്ങള്‍
വിതരണം
ചെയ്യുന്നതിനാവശ്യമായ
ഉത്പാദനശേഷി
സംസ്ഥാനത്തെ കൈത്തറി
സഹകരണ സംഘങ്ങള്‍ക്ക്
നിലവിലുണ്ടോ; കൈത്തറി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വിനോദസഞ്ചാരത്തെ
ഗ്രാമീണ വികസനത്തിനുള്ള
ഉപാധിയായി മാറ്റുന്നതിന്
പദ്ധതി
*194.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസത്തെ
വരേണ്യവിഭാഗത്തിന്റെ
മാത്രം പ്രവര്‍ത്തനമേഖല
എന്നതില്‍ നിന്ന്
ഗ്രാമീണ വികസനത്തിനും
ദാരിദ്ര്യ
ലഘൂകരണത്തിനുമുള്ള
ഉപാധിയായി
മാറ്റുന്നതിന്
സാധിക്കുന്ന രീതിയില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഏതൊക്കെ
മേഖലകളിലാണ് ഇത്തരം
ടൂറിസം വികസനം
നടപ്പിലാക്കിയിട്ടുള്ളത്;
ഇവിടുത്തെ
ഗ്രാമീണമേഖലയില്‍
ജനങ്ങള്‍ക്ക്
ഉണ്ടായിട്ടുള്ള
നേട്ടവും അവരുടെ
ജീവിതത്തിലുണ്ടായിട്ടുള്ള
മാറ്റവും
വിലയിരുത്തിയിട്ടുണ്ടോ;
(സി)
തദ്ദേശവാസികളുടെ
തൊഴില്‍
വൈദഗ്ദ്ധ്യപരിശീലനം
ഉറപ്പുവരുത്തുന്നതിന് ഈ
പദ്ധതി സഹായകമാണോ;
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയതിന്
സംസ്ഥാന സര്‍ക്കാരിന്
അന്തര്‍ദേശീയ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
സഹകരണ
മേഖലയിലെ നൂതന പദ്ധതികള്‍
*195.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
നൂതന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രവര്‍ത്തനരഹിതമായ
സഹകരണ സംഘങ്ങളെ
പുനരുജ്ജീവിപ്പിക്കുന്നതിന്
ഈ സര്‍ക്കാരിന്റെ
കാലത്ത് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സഹകരണ
സംഘങ്ങളുടെ
വികസനത്തിനും
പുനരുദ്ധാരണത്തിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നു;
(ഡി)
തൊഴിലധിഷ്ഠിത
പരിപാടികള്‍
നടപ്പിലാക്കുന്ന സഹകരണ
സ്ഥാപനങ്ങള്‍ക്ക്
ധനസഹായം നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
സംസ്ഥാന
വനിതാ സഹകരണ സംഘങ്ങളെ
പൊതുധാരയില്‍
കൊണ്ടുവരാന്‍
സര്‍ക്കാര്‍ എന്തൊക്കെ
ചെയ്യാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് പദ്ധതി
T *196.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പയെടുത്ത്
കടക്കെണിയിലായവരേയും
ജപ്തി ഭീഷണി
നേരിടുന്നവരേയും
സംരക്ഷിക്കുന്നതിന്
വേണ്ടി ആവിഷ്ക്കരിച്ച
വിദ്യാഭ്യാസ വായ്പ
തിരിച്ചടവ് പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
നിഷ്ക്രിയ
അക്കൗണ്ടുകളായി
മാറിയിട്ടില്ലാത്ത
തിരിച്ചടവുള്ള
സ്റ്റാന്റേര്‍ഡ്
അക്കൗണ്ടുകളില്‍
ഉള്‍പ്പെടുന്നവര്‍ക്ക്
ഒന്നാം വര്‍ഷം സംസ്ഥാന
സര്‍ക്കാര്‍ നല്‍കേണ്ട
ആനുകൂല്യം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
തിരിച്ചടവ്
തുടങ്ങി 2016 മാര്‍ച്ച്
31 ന് മുമ്പ് നിഷ്ക്രിയ
അക്കൗണ്ടുകളായി മാറിയ
നാല് ലക്ഷം രൂപ
വരെയുള്ള ലോണുകളുടെ
പലിശ
എഴുതിത്തള്ളുന്നതിന്
ബാങ്കുകള്‍
തയ്യാറായിട്ടുണ്ടോ;
(ഡി)
2016
മാര്‍ച്ചിന് മുമ്പ്
നിഷ്ക്രിയ
അക്കൗണ്ടുകളായി
മാറിയതും നാല്
ലക്ഷത്തിനു മുകളില്‍
ഒമ്പത് ലക്ഷം വരെ
വായ്പാ തുകയുള്ളതുമായ
വായ്പകള്‍ സംബന്ധിച്ച്
ബാങ്കുകള്‍ പ്രത്യേക
പാക്കേജ്
തയ്യാറാക്കിയിട്ടുണ്ടോ;
(ഇ)
എസ്.ബി.ടി.യില്‍
നിന്നും നേരത്തെ
ലോണുകള്‍
എടുത്തിട്ടുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത ബാങ്ക്
എസ്.ബി.ഐ.യായി മാറിയ
സാഹചര്യത്തില്‍ ഈ
ആനുകൂല്യം
ലഭിക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(എഫ്)
വിദ്യാഭ്യാസ
വായ്പയെടുത്ത ശേഷം
സ്ഥിരമായ
മാനസിക/ശാരീരിക വൈകല്യം
സംഭവിച്ച
വിദ്യാര്‍ത്ഥികളുടെ
വായ്പ തുക മുഴുവനായി
സര്‍ക്കാര്‍
അടയ്ക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിലൂടെ എത്രപേര്‍ക്ക്
ആനുകൂല്യം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ?
സാമ്പത്തിക
അച്ചടക്കം പാലിക്കുന്നതിനുള്ള
നടപടികള്‍
*197.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധൂര്‍ത്ത്
ഒഴിവാക്കി സാമ്പത്തിക
അച്ചടക്കം
പാലിച്ചില്ലെങ്കില്‍
സംസ്ഥാനം ഗുരുതരമായ
പ്രതിസന്ധിയിലേക്ക്
നീങ്ങുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
സാമ്പത്തിക
അച്ചടക്കം
പാലിക്കുന്നതിന്
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
കര്‍ശന നിയന്ത്രണം
കൊണ്ടുവന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
നിയമനനിരോധനം
നടപ്പിലാക്കുന്നതിന്റെ
പ്രാരംഭമാണോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഇ)
2014-ലെ
ഭൂനികുതി ഓര്‍ഡിനന്‍സ്
വഴി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഭൂനികുതി
വര്‍ദ്ധിപ്പിച്ചപ്പോള്‍
ശക്തമായി
എതിര്‍പ്പുണ്ടായതിനെ
തുടര്‍ന്ന് നികുതി
വര്‍ദ്ധനവ്
പിന്‍വലിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(എഫ്)
പ്രസ്തുത
നികുതി നിര്‍ദ്ദേശം
പുന:സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്
അടിസ്ഥാനമാക്കിയ
വസ്തുതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ജി)
ഇ-ഗവേണന്‍സ്
നടപ്പിലാക്കിയ
സാഹചര്യത്തില്‍ പല
വകുപ്പുകളിലും
ജീവനക്കാര്‍
അധികമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ജീവനക്കാരെ
പുനര്‍വിന്യസിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കൈത്തറി
വ്യവസായത്തിന്റെ പുനരുജ്ജീവനം
*198.
ശ്രീ.പി.കെ.
ശശി
,,
സി.കൃഷ്ണന്
,,
പുരുഷന് കടലുണ്ടി
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാറിന്റെ
നയസമീപനത്തിന്റെ
ഭാഗമായി കൈത്തറി
വ്യവസായം
പ്രതിസന്ധിയിലായിരുന്നത്
ശ്രദ്ധയിൽപ്പെട്ടിരുന്നുവോ;
ഇത് ഈ സര്‍ക്കാര്‍
എങ്ങിനെയാണ്
പരിഹരിച്ചതെന്ന്
വിശദീകരിക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ നല്കി
വരുന്ന റിബേറ്റ്
നിര്‍ത്തലാക്കിയതും
മാര്‍ക്കറ്റിംഗ്
ഇന്‍സെന്റീവ്
പരിമിതപ്പെടുത്തിയതും
ജി.എസ്.ടി
ബാധകമാക്കിയതും കൈത്തറി
വ്യവസായത്തില്‍
ഏല്‍പ്പിച്ച ആഘാതം
പരിഹരിക്കുന്നതിന്
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ കൈത്തറി യുണിഫോം
നല്‍കാനുള്ള
സര്‍ക്കാര്‍ പദ്ധതി ഈ
മേഖലയ്ക്ക് പകര്‍ന്ന
ഉണര്‍വ്
കണക്കിലെടുത്ത്,
യുവാക്കളെയും
കുടുംബശ്രീ
പ്രവര്‍ത്തകരെയും
നെയ്ത്ത്
വ്യവസായത്തിലേക്ക്
ആകര്‍ഷിക്കുന്നതിനും
അതുവഴി ന്യായമായ വേതനം
ഉറപ്പുവരുത്തുന്നതിനുമായി
ആവിഷ്കരിച്ച
പരിപാടിയുടെ വിശദാംശം
നല്‍കുമോ?
നികുതി വെട്ടിപ്പ്
തടയുന്നതിനും നികുതി വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
ഇ-വേ ബില്‍
*199.
ശ്രീ.അനൂപ്
ജേക്കബ്
,,
പി.ടി. തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെച്ചപ്പെട്ട
ധനകാര്യ മാനേജ് മെന്റ്
നടപ്പിലാക്കുന്നതിനും
റവന്യൂ ചെലവ്
കുറയ്ക്കുന്നതിനും
റവന്യൂ കമ്മി
നിയന്ത്രണവിധേയമാക്കുന്നതിനും
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ച പദ്ധതികള്‍
എത്രമാത്രം ഫലപ്രദമായി
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതുമൂലം
സംസ്ഥാനത്തിന്റെ സമ്പദ്
ഘടനയില്‍ കാതലായ
മാറ്റങ്ങള്‍
കൊണ്ടുവരുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്ത്
കൊണ്ടെന്ന്
വിശദമാക്കുമോ;
(സി)
ജി.എസ്.ടി.
നടപ്പിലാക്കിയതുമൂലം
ഉണ്ടായ പ്രയാസങ്ങള്‍
ഇ-വേ ബില്‍
നടപ്പിലാക്കുന്നതോടു
കൂടി പരിഹരിക്കുന്നതിന്
സാധ്യമാകുമോ; ഇതിലൂടെ
നികുതി വെട്ടിപ്പ്
തടയുന്നതിനും നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
സാധ്യമാകുമോ;
(ഡി)
ഭൂമിയുടെ
ന്യായവില കുറച്ച്
കാണിച്ച കേസുകള്‍
തീര്‍പ്പാക്കുന്നതിന്
സമഗ്ര പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എല്ലാ ജില്ലകളിലും
ഇതിനായി
സെറ്റില്‍മെന്റ്
കമ്മീഷന്
രൂപീകരിക്കുന്ന നടപടി
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
ഉത്തരവാദിത്ത ടൂറിസം
*200.
ശ്രീ.ആന്റണി
ജോണ്‍
,,
ഇ.പി.ജയരാജന്
,,
യു. ആര്. പ്രദീപ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സുസ്ഥിര
ടൂറിസം വികസന
പദ്ധതിയുടെ ഭാഗമായി
രാജ്യത്ത് ആദ്യമായി
ഉത്തരവാദിത്ത ടൂറിസം
നടപ്പാക്കിയ കുമരകം
പദ്ധതിക്ക്
യു.എന്‍.-ന്റെ വേള്‍ഡ്
ടൂറിസം ഓര്ഗനെെസേഷന്
അവാര്‍ഡ്
ലഭിച്ചിട്ടുണ്ടോ;
(ബി)
രാജ്യത്തിനാകെ
മാതൃകയായതും
തദ്ദേശജനതയുടെ
പങ്കാളിത്തമുള്ളതുമായ
ഉത്തരവാദിത്ത ടൂറിസം
പദ്ധതി വിജയകരമായി
നടപ്പിലാക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഏതെല്ലാം ടൂറിസം
കേന്ദ്രങ്ങളെയാണ്
ഉത്തരവാദിത്ത ടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
കയര്‍
തൊഴിലാളികളുടെ ജീവിത നിലവാരം
മെച്ചപ്പെടുത്തുന്നതിന് നടപടി
*201.
ശ്രീ.എം.
മുകേഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ. ദാസന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
ഇടപെടലുകള്‍ കൊണ്ട്
കയര്‍ വ്യവസായത്തിന്
പുനരുജ്ജീവനം
സാധ്യമായതിന്റെ
തുടര്‍ച്ചയായി ഈ
മേഖലയിലെ തൊഴിലാളികളുടെ
ജീവിത നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ; വരുമാന
താങ്ങല് പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
യന്ത്രവല്‍ക്കരണത്തിന്റെ
ഭാഗമായി ഡീഫൈബറിംഗ്
മില്‍
സ്ഥാപിക്കുന്നതിനും
നവീകരിക്കുന്നതിനും
നല്‍കിവരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
(സി)
കയര്‍
ഉല്‍പ്പന്നങ്ങളുടെ
വിപണി ശൃംഖല
വിപുലീകരിക്കാനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
അറിയിക്കാമോ?
കെ.എസ്.ഇ.ബി
യുടെ സാമ്പത്തിക പ്രതിസന്ധി
*202.
ശ്രീ.ആര്.
രാമചന്ദ്രന്
,,
സി. ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ഒരു സാമ്പത്തിക
പ്രതിസന്ധിയുടെ
വക്കിലാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
എങ്കില്‍ അതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി
യുടെ സാമ്പത്തിക
പ്രതിസന്ധി
മറികടക്കുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
ആലോചിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കേസുകള്‍
നീണ്ടുപോകുന്നത് മൂലം
വരുമാനം ലഭ്യമാകാത്തത്
കൊണ്ട് വൈദ്യുതി
ബോര്‍ഡിന് ഉണ്ടാകുന്ന
നഷ്ടം കുറക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ആസൂത്രണ
പ്രക്രിയ ജനകീയമാക്കല്‍
*203.
ശ്രീ.എന്‍.
വിജയന് പിള്ള
,,
ഇ.പി.ജയരാജന്
,,
ജോര്‍ജ് എം. തോമസ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പഞ്ചവത്സര
പദ്ധതികള്‍
അവസാനിപ്പിക്കുകയും,
ആസൂത്രണ കമ്മീഷനെ
പിരിച്ചു വിടുകയും
ചെയ്ത കേന്ദ്ര
സര്‍ക്കാര്‍ നയത്തില്‍
നിന്ന് വിഭിന്നമായി
സംസ്ഥാനത്ത് ആസൂത്രണ
പ്രക്രിയ ജനകീയമാക്കി
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി
സ്വീകരിച്ചിട്ടുള്ള
സമീപനം വിശദമാക്കാമോ;
(ബി)
ജി.എസ്.ടി.
വഴിയും ധന
ഉത്തരവാദിത്തവും ബജറ്റ്
മാനേജുമെന്റും(FRBM)
നിയമം വഴിയും,
സംസ്ഥാനങ്ങളുടെ ധനകാര്യ
സ്വാതന്ത്ര്യത്തിന്
വിലങ്ങിട്ട
സാഹചര്യത്തിലും,
ജനക്ഷേമ
പ്രവര്‍ത്തനങ്ങളിലൂടെ
സാമ്പത്തിക വളര്‍ച്ച
നേടിയെടുക്കാന്‍
സ്വീകരിച്ചിട്ടുള്ള
വികസന തന്ത്രം
എന്തെന്ന്
അറിയിക്കാമോ;
(സി)
പതിമൂന്നാം
പഞ്ചവത്സര
പദ്ധതിക്കാലത്ത്
നിക്ഷേപം
ഇരട്ടിയാക്കിക്കൊണ്ട്
സാമ്പത്തിക വളര്‍ച്ച
ത്വരിതപ്പെടുത്തുക എന്ന
ലക്ഷ്യത്തോടെ
ആവിഷ്ക്കരിച്ചിട്ടുള്ള
പരിപാടികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ?
ട്രാന്‍സ്
ഗ്രിഡ് പദ്ധതി
*204.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാന്‍സ്
ഗ്രിഡ് പദ്ധതി
നടപ്പാക്കുന്നത് മൂലം
പ്രസരണനഷ്ടം
കുറയ്ക്കാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ട്രാന്‍സ്
ഗ്രിഡ് പദ്ധതിയുടെ
നിലവിലെ അവസ്ഥ
എന്താണെന്നും ആയത്
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
ട്രാന്‍സ്
ഗ്രിഡ് പദ്ധതിയുടെ
നിര്‍മ്മാണച്ചുമതല ഏത്
ഏജന്‍സിയെയാണ്
ഏല്പിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ?
വിനോദസഞ്ചാര
വികസനത്തിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
*205.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം മേഖലകളില്‍
ടൂറിസം വികസനത്തിന്
സാധ്യതയുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദേശ
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിന്
ടൂറിസം വകുപ്പ് വിദേശ
രാജ്യങ്ങളില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ടൂറിസം
മേഖല ഇപ്പോള്‍
നേരിട്ടുകൊണ്ടിരിക്കുന്ന
വെല്ലുവിളികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ; അവ
പരിഹരിച്ച് സംസ്ഥാനത്ത്
ടൂറിസം മേഖല
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
നിലയ്ക്കലില്‍
ദേവസ്വംബോര്‍ഡിന്റെ
മെഡിക്കല്‍ കോളേജ്
*206.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയുടെ
ബെയ്സ് ക്യാമ്പായി
പ്രഖ്യാപിച്ചിട്ടുള്ള
നിലയ്ക്കലില്‍ ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
എന്തൊക്കെ അടിസ്ഥാന
സൗകര്യങ്ങളാണ് 2016-17,
2017-18 കാലയളവില്‍
ഏര്‍പ്പെടുത്തിയിരുന്നത്;
(ബി)
നിലയ്ക്കലില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ
ഉടമസ്ഥതയില്‍
മെഡിക്കല്‍ കോളേജ്
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
തീര്‍ത്ഥാടന
ടൂറിസത്തിന്റെ അനന്ത
സാധ്യതകള്‍
*207.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
റ്റി.വി.രാജേഷ്
,,
രാജു എബ്രഹാം
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീര്‍ത്ഥാടന
ടൂറിസത്തിന്റെ അനന്ത
സാധ്യതകള്‍
മുന്നില്‍ക്കണ്ട്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഏതെല്ലാം
പ്രദേശങ്ങളെയാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
തീര്‍ത്ഥാടന
കേന്ദ്രങ്ങളുടെ
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നതിനും
ശുചിത്വം
പാലിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
പ്രസ്തുത
പദ്ധതിയ്ക്കായി കേന്ദ്ര
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുത
അപകടങ്ങള്‍ കുറച്ചുകൊണ്ടു
വരുന്നതിന് പദ്ധതി
*208.
ശ്രീ.എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുത അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അപകടങ്ങളില്‍
മരണമടയുന്നവരുടെ
ആശ്രിതര്‍ക്കും
അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും
സാമ്പത്തിക സഹായം
നല്‍കുന്നതിനുളള പദ്ധതി
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
വൈദ്യുത
അപകടങ്ങള്‍
കുറച്ചുകൊണ്ടു
വരുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
വിനോദസഞ്ചാര
മേഖലയിലെ സുരക്ഷിതത്വം
*209.
ശ്രീ.ബി.സത്യന്
,,
എ.എം. ആരിഫ്
,,
എം. രാജഗോപാലന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വ്യവസായം വിപുലമായതിനെ
തുടര്‍ന്ന് ഇൗ രംഗത്ത്
ചൂഷണവും തട്ടിപ്പുകളും
മറ്റ് ദുഷ് പ്രവണതകളും
വളര്‍ന്ന് വരുന്നത്
വിനോദസഞ്ചാര
വ്യവസായത്തിന് തന്നെ
ഭീഷണിയാകുമെന്നതിനാല്‍
ഇതു തടയാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്തെന്ന്
അറിയിക്കാമോ;
(ബി)
കായല്‍
ടൂറിസം മേഖലയില്‍ ഹൗസ്
ബോട്ട്
ഓടിക്കുന്നവരില്‍
വലിയൊരു പങ്കിനും
യോഗ്യതയില്ലെന്നും,
ബോട്ടുകളില്‍ സുരക്ഷാ
സജ്ജീകരണങ്ങളും
ബോട്ടുകള്‍ക്ക്
ഇന്‍ഷുറന്‍സും
ഇല്ലെന്നുമുളള
കണ്ടെത്തലിന്റെയടിസ്ഥാനത്തില്‍
ടൂറിസം രംഗത്ത്
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനു
വേണ്ടി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ടൂറിസം
കേന്ദ്രങ്ങളില്‍
ഗ്രീന്‍
പ്രോട്ടോക്കോള്‍
നടപ്പിലാക്കാന്‍
ഉദ്ദേശീക്കുന്നുണ്ടോ;
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്?
പാരമ്പര്യേതര
ഉൗര്‍ജ്ജ പദ്ധതികള്‍
*210.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്‍കിട ജലവെെദ്യുത
പദ്ധതികള്‍ക്ക്
സാധ്യതയില്ലാത്ത
സാഹചര്യത്തില്‍
കൂടുതല്‍ പാരമ്പര്യേതര
ഉൗര്‍ജ്ജസ്രോതസ്സുകള്‍
ആവിഷ്കരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
മറ്റ്
ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
പാരമ്പര്യേതര ഉൗര്‍ജ്ജ
പദ്ധതികള്‍
ആവിഷ്കരിക്കുന്ന
കാര്യത്തില്‍ സംസ്ഥാനം
വളരെ പുറകിലാണെന്നത്
വസ്തുതയാണോ; എങ്കില്‍
ഇതിനുളള കാരണമെന്താണ്;
(സി)
സൗരോര്‍ജ്ജത്തില്‍
നിന്നുളള വെെദ്യുതി
ഉല്പാദനം 2022
ആകുമ്പോള്‍ 1870
മെഗാവാട്ട് ശേഷി
കെെവരിക്കുന്നതിന്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
(ഡി)
ജലാശയങ്ങളുടെ
മുകള്‍പരപ്പില്‍
സൗരോര്‍ജ്ജ പ്ലാന്റ്
സ്ഥാപിക്കുന്ന പദ്ധതി
എവിടെയൊക്കെ
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
പ്രസ്തുത പദ്ധതി
വിജയപ്രദമാണോയെന്ന്
വ്യക്തമാക്കുമോ?