റേഷന്‍
വിതരണത്തിനുള്ള
മുന്‍ഗണനാപട്ടിക
*151.
ശ്രീ.ഡി.കെ.
മുരളി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. സ്വരാജ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ശേഖരിച്ച
സ്ഥിതിവിവരക്കണക്കിന്റെ
അടിസ്ഥാനത്തില്‍
തയ്യാറാക്കിയ റേഷന്‍
വിതരണത്തിനുള്ള
മുന്ഗണനാപട്ടികയില്പ്പെട്ട
അനര്‍ഹരെ
നീക്കുന്നതിനും
അര്‍ഹരായവരെ
ഉള്‍പ്പെടുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
മൊത്തവിതരണത്തിനായി
വാടകയ്ക്കെടുത്ത
സ്വകാര്യ ഗോഡൗണുകളില്‍
വച്ച് നടത്തുന്ന
തിരിമറിയുടെ ഫലമായി
റേഷന്‍ കടകളില്‍
എത്തുന്ന
ഭക്ഷ്യധാന്യത്തില്‍
ഉണ്ടാകുന്ന വലിയ കുറവ്
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണ്;
കാര്യക്ഷമമായ
വാതില്‍പ്പടി
വിതരണത്തിനായി
ഏര്‍പ്പെടുത്തിയിരിക്കുന്ന
ക്രമീകരണങ്ങള്‍
അറിയിക്കാമോ;
(സി)
റേഷന്‍
വിതരണത്തിന്
ബയോമെട്രിക്
സംവിധാനമുള്ള ഇ-പോസ്
മെഷീന് സ്ഥാപിച്ച
പദ്ധതിയുടെ അവലോകനം
നടത്തിയിരുന്നുവോ;
സോഷ്യല്‍ ഓഡിറ്റ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏത്
വിധത്തില്‍ എന്ന്
വ്യക്തമാക്കാമോ?
രാഷ്ട്രീയകൊലപാതകങ്ങള്‍
*152.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
അനൂപ് ജേക്കബ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പോലീസിന്
സ്വതന്ത്രമായി
പ്രവര്‍ത്തിക്കുന്നതിനും
കേസുകളില്‍ അന്വേഷണം
നടത്തുന്നതിനും
സാധിക്കാത്ത
സ്ഥിതിവിശേഷം
സംജാതമായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രമുഖ
രാഷ്ട്രീയ കക്ഷികളുടെ
പ്രവര്‍ത്തകര്‍
തമ്മില്‍ നടക്കുന്ന
സംഘര്‍ഷങ്ങളും
കൊലപാതകങ്ങളും
നിയന്ത്രിക്കുന്നതിന്
പോലീസിന്
കഴിയുന്നില്ലെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ നാട്ടിലെ
ക്രമസമാധാനനിലയെ ഇത്
എപ്രകാരം
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കണ്ണൂരില്‍ എത്ര
രാഷ്ട്രീയകൊലപാതകങ്ങള്‍
നടന്നുവെന്ന്
അറിയിക്കുമോ; അതില്‍
പ്രതിസ്ഥാനത്തുളളത്
ഏതൊക്കെ രാഷ്ട്രീയ
കക്ഷിയില്പ്പെട്ടവരാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ബോംബെറിഞ്ഞ്
ഭീകരാന്തരീക്ഷം
സൃഷ്ടിക്കുന്ന
കേസുകളില്‍ യു.എ.പി.എ.
ചുമത്താമെന്ന് പ്രസ്തുത
നിയമത്തിന്റെ 15-ാം
വകുപ്പില്‍
അനുശാസിക്കുന്നുണ്ടോ;
(ഇ)
എങ്കില്‍
യൂത്ത് കോണ്‍ഗ്രസ്
പ്രവര്ത്തകന്
എടയന്നൂര്‍ ഷുഹെെബിനെ
കൊലചെയ്യുന്നതിന്
മുമ്പ് ബോംബെറിഞ്ഞ്
ഭീകരാന്തരീക്ഷം
സൃഷ്ടിച്ച
പ്രതികള്‍ക്കെതിരെ
യു.എ.പി.എ.
ചുമത്താത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
മട്ടന്നൂര്‍
ഷുഹൈബ് വധക്കേസ് അന്വേഷണം
*153.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
ഷുഹൈബ് വധക്കേസ്
അന്വേഷണം ആരുടെ
നേതൃത്വത്തിലാണ്
നടക്കുന്നത്;
(ബി)
അന്വേഷണത്തിന്റെ
ഭാഗമായി നടത്തുന്ന
റെയ്ഡ്
ഉള്‍പ്പെടെയുള്ള
വിവരങ്ങള്‍
പോലീസുദ്യോഗസ്ഥര്‍
തന്നെ
ചോര്‍ത്തുന്നുവെന്ന്
ജില്ലാ പോലീസ്
മേധാവിയായ ശിവവിക്രം
സംസ്ഥാന പോലീസ് മേധാവി,
ഉത്തര മേഖലാ ഡി. ജി.
പി., കണ്ണൂര്‍ റെയിഞ്ച്
ഐ. ജി. എന്നിവര്‍ക്ക്
രേഖാമൂലമോ അല്ലാതെയോ
പരാതി
നല്‍കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന്മേല് അന്വേഷണം
നടത്തിയോ; ആരാണ്
വിവരങ്ങള്‍
ചോര്‍ത്തുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
കുറ്റക്കാര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചോ;
(ഡി)
ഒൗദ്യോഗിക
മര്യാദക്ക് നിരക്കാത്ത
പ്രവൃത്തി
ചെയ്യുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമെന്ന്
സംസ്ഥാന പോലീസ് മേധാവി
പ്രഖ്യാപിക്കുവാനുണ്ടായ
സാഹചര്യമെന്താണ്;
(ഇ)
ഉത്തരവാദിത്ത
ബോധത്തോടെ ജോലി
ചെയ്യുന്ന
പോലീസുദ്യോഗസ്ഥരുടെ
മനോവീര്യം തകര്‍ക്കുന്ന
രീതിയിലുള്ള
കാര്യങ്ങള്‍ ചെയ്യുന്ന
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
ഷുഹൈബ്
വധക്കേസ് അന്വേഷണം
*154.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഷുഹൈബ്
വധക്കേസിന്റെ അന്വേഷണം
ഏത് ഘട്ടത്തിലാണ്; എത്ര
പ്രതികള്‍ ഉണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
ഇതിനകം
എത്ര പ്രതികളെ അറസ്റ്റ്
ചെയ്തു; പോലീസ്
അന്വേഷണം നടത്തിയതിന്റെ
ഫലമായിട്ടാണോ പ്രതികളെ
അറസ്റ്റ് ചെയ്യുവാന്‍
സാധിച്ചത്;
(സി)
പ്രതികള്‍
പോലീസ് സ്റ്റേഷനില്‍
കീഴടങ്ങുകയാണ്
ചെയ്തതെന്ന പ്രസ്താവന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
പ്രസ്താവന ഏത്
സാഹചര്യത്തിലാണെന്ന്
അന്വേഷിച്ചിട്ടുണ്ടോ;
അല്ലെങ്കില്‍
അന്വേഷിക്കുമോ;
(ഡി)
ഈ
കേസിലെ
ഗൂഢാലോചനയെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
അതില്‍ പങ്കുള്ളവരെ
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
സംസ്ഥാന
ഉപഭോക്തൃ കമ്മീഷന്റെ
പ്രവര്‍ത്തനം
*155.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഉപഭോക്തൃ കമ്മീഷന്,
ജില്ലാ ഉപഭോക്തൃ
ഫോറങ്ങള്‍ എന്നിവയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാണോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഉപഭോക്തൃ
കമ്മീഷനില്‍ കേസുകള്‍
കെട്ടിക്കിടപ്പുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാന
ഉപഭോക്തൃ കമ്മീഷന്,
ജില്ലാ ഉപഭോക്തൃ
ഫോറങ്ങള്‍
എന്നിവിടങ്ങളില്‍
അംഗങ്ങളുടെ
ഒഴിവുകളുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
വീതമെന്ന് അറിയിക്കുമോ;
(ഡി)
ഉപഭോക്തൃ
കമ്മീഷനുകളില്‍
ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി അറിയിക്കുമോ;
(ഇ)
2018-ല്‍
ഏതെല്ലാം ജില്ലകളില്‍
അംഗങ്ങളുടെ ഒഴിവുകള്‍
ഉണ്ടാകുമെന്നും അവ
എത്രയെന്നും
അറിയിക്കുമോ?
'പ്രോജക്ട്
ഓട്ടിസം' പദ്ധതി
*156.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
ഓട്ടിസം രോഗത്തിന്
പരിഹാരമായി 'പ്രോജക്ട്
ഓട്ടിസം' പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ആയതിന്റെ വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ആദ്യഘട്ടത്തില്‍
ഏതെല്ലാം മെഡിക്കല്‍
കോളേജുകളിലാണ് ഇത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
പ്രസ്തുത പദ്ധതി ജില്ലാ
ആശുപത്രികളിലും
നടപ്പാക്കാന്‍
തയ്യാറാകുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം തരത്തിലുള്ള
ചികിത്സാ രീതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ഒാട്ടിസം
ബാധിച്ച കുട്ടികളുടെ
ചികില്‍സക്കായി
വിദേശത്തും
കേരളത്തിനുപുറത്തും
പരിശീലനം നേടിയ
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കുമോ?
അട്ടപ്പാടിയില്‍
പട്ടികഗോത്ര യുവാവിനെ
കൊലപ്പെടുത്തിയ സംഭവം
*157.
ശ്രീ.പി.വി.
അന്‍വര്‍
,,
ഒ. ആര്. കേളു
,,
എസ്.ശർമ്മ
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഹാരപദാര്‍ത്ഥങ്ങള്‍
മോഷ്ടിച്ചെന്ന്
ആരോപിച്ച്
അട്ടപ്പാടിയില്‍
പട്ടികഗോത്ര യുവാവിനെ
മർദ്ദിച്ച്
കൊലപ്പെടുത്തിയ
എല്ലാവരെയും അറസ്റ്റ്
ചെയ്യാന്‍
സാധിച്ചിട്ടുണ്ടോ;
പ്രതികള്‍
ആരൊക്കെയെന്ന്
അറിയിക്കാമോ; പ്രഥമ
വിവര
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(ബി)
പ്രതികളെ
കണ്ടെത്തുന്നതില്‍
കാണിച്ച കാര്യക്ഷമതയും
സൂക്ഷ്മതയും അവരെ നിയമ
വിചാരണക്ക്
വിധേയമാക്കുന്നതിനും
കുറ്റവാളികള്‍ക്ക്
മാതൃകാപരമായ ശിക്ഷ
വാങ്ങിക്കൊടുക്കുന്ന
കാര്യത്തിലും
പുലര്‍ത്താന്‍ വേണ്ട
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ദുര്‍ബല
ജന വിഭാഗങ്ങളുടെയും
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും
സുരക്ഷ
ഉറപ്പാക്കുന്നതിന് അതീവ
ശ്രദ്ധ പുലര്‍ത്താന്‍
പോലീസിനെ
പ്രാപ്തമാക്കാന്‍ വേണ്ട
നിര്‍ദ്ദേശം നല്‍കുമോ?
കാന്‍സര്‍
രോഗചികിത്സയ്ക്കുള്ള
സൗകര്യങ്ങളും സ്ഥാപനങ്ങളും
*158.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ രോഗ
ബാധിതരുടെ എണ്ണം
വര്‍ദ്ധിച്ചു
വരുന്നതിനെപ്പറ്റി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കാന്‍സര്‍
രോഗത്തിന് വിദഗ്ദ്ധ
ചികിത്സ
ലഭ്യമാക്കുന്നതിനായി
ഏതൊക്കെ സ്ഥാപനങ്ങളും
സൗകര്യങ്ങളും
സംസ്ഥാനത്തുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
മലബാര്‍
കാന്‍സര്‍ സെന്ററിനെ
ആര്.സി.സി.
നിലവാരത്തിലേക്ക്
ഉയര്‍ത്തിക്കൊണ്ട്
വരുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
മലബാര്‍
കാന്‍സര്‍ സെന്ററിനെ
പി.ജി.
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഓങ്കോളജി ആക്കി
മാറ്റുന്നതിന്
എന്തൊക്കെ
സൗകര്യങ്ങളാണ്
ലഭ്യമാക്കേണ്ടതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാരെ
സ്റ്റേഷന് ഹൗസ്
ഓഫീസര്‍മാരായി നിയമിക്കുന്ന
നടപടി
*159.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാരെ
സ്റ്റേഷന് ഹൗസ്
ഓഫീസര്‍മാരായി
നിയമിക്കുന്ന
സമ്പ്രദായം കേരളത്തിന്
പുറത്ത് ഇന്ത്യയില്‍
മറ്റ് ഏതെല്ലാം
സംസ്ഥാനങ്ങളില്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സംവിധാനം നടപ്പിലാക്കിയ
ഇടങ്ങളില്‍ ഇത്
വിജയകരവും
പ്രയോജനകരവുമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
പോലീസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാരെ
സ്റ്റേഷന് ഹൗസ്
ഓഫീസര്‍മാരായി
നിയമിക്കുന്നതോടെ
ക്രമസമാധാനപാലന
രംഗത്തും സ്റ്റേഷന്
ഭരണ കാര്യങ്ങളിലും
ഉണ്ടാകുന്ന ഗുണപരമായ
മാറ്റങ്ങള്‍
എന്തൊക്കെയാണെന്നും
ഇതിലൂടെ
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുന്ന കൂടുതല്‍
മെച്ചപ്പെട്ട
നേട്ടങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
പമ്പ-അച്ചന്‍കോവില്‍
വൈപ്പാര്‍ നദീസംയോജനം
T *160.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നദീസംയോജനത്തിനായി
കേന്ദ്രം ആവിഷ്ക്കരിച്ച
പദ്ധതികളുടെ ഭാഗമായി
പമ്പ, അച്ചന്‍കോവില്‍
നദികളെ തമിഴ് നാട്ടിലെ
വൈപ്പാറുമായി
ബന്ധിപ്പിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കിയാല്‍
കുട്ടനാട്ടില്‍
ശുദ്ധജലം അന്യമാകുമോ
എന്ന് അറിയിയ്ക്കുമോ;
(സി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്തിന്
ദോഷകരമാകയാല്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
(ഡി)
കേന്ദ്ര
ജലവികസന ഏജന്‍സിയുടെ
യോഗങ്ങളില്‍ ഇക്കാര്യം
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാനം
പ്രസ്തുത
യോഗങ്ങളിലെടുത്ത
നിലപാടെന്തായിരുന്നു;
കേന്ദ്രത്തില്‍
നിന്നുള്ള പ്രതികരണം
വ്യക്തമാക്കുമോ?
വയോജനക്ഷേമത്തിനായി
പ്രഖ്യാപിച്ച പദ്ധതികള്‍
*161.
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വയോജനക്ഷേമത്തിനായി
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതൊക്കെയാണ്; ഇവയില്‍
പ്രവര്‍ത്തനം തുടങ്ങിയവ
ഏതൊക്കെ;
(ബി)
ഇപ്രകാരമുള്ള
വയോജനക്ഷേമ പദ്ധതികള്‍
നടപ്പിലാക്കിയതിന്റെ
പുരോഗതി വിലയിരുത്തിയോ;
ഇല്ലെങ്കില്‍ പുരോഗതി
വിലയിരുത്തി കൂടുതല്‍
ഫലപ്രദമാക്കുമോ;
(സി)
വൃദ്ധസദനങ്ങളുടെ
നടത്തിപ്പും അവിടുത്തെ
അന്തേവാസികളുടെ ജീവിത
സൗകര്യങ്ങളും
പരിശോധിക്കാന്‍ എന്ത്
സംവിധാനമാണ് ഇപ്പോള്‍
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ?
പോലീസ്
സംവിധാനത്തിലെ നവീകരണം
*162.
ശ്രീ.പി.കെ.
ശശി
,,
എ. എന്‍. ഷംസീര്‍
,,
ജോര്‍ജ് എം. തോമസ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃത്യനിര്‍വ്വഹണത്തിൽ
കാര്‍ക്കശ്യം
പുലര്‍ത്തുമ്പോള്‍ത്തന്നെ
പരാതിയുമായി പോലീസിനെ
സമീപിക്കുന്നവര്‍ക്ക്
മാന്യതയാര്‍ന്ന
പെരുമാറ്റം പോലീസിന്റെ
ഭാഗത്ത്
നിന്നുണ്ടാകുമെന്ന്
ഉറപ്പ് വരുത്താന്‍
വേണ്ട നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പോലീസ്
സംവിധാനത്തില്‍
ആധുനീകരണത്തോടൊപ്പം
നവീകരണവും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
ജനമൈത്രി
പോലീസ് സംവിധാനം
ശാക്തീകരിക്കുന്നതിന്റെ
ഭാഗമായി ജനവിശ്വാസം
ആര്‍ജ്ജിക്കുന്നതിന്
ഭവന സന്ദര്‍ശനം
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ക്രിമിനല്‍
പശ്ചാത്തലം
ഇല്ലാത്തവരും കുറ്റമറ്റ
സ്വഭാവമുള്ളവരും
മാത്രമെ പോലീസ്
സേനയില്‍
നിയമിതരാവുകയുള്ളൂവെന്ന്
ഉറപ്പാക്കാന്‍ വേണ്ട
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;വിശദമാക്കാമോ?
പറമ്പിക്കുളം
ആളിയാര്‍ കരാര്‍
റദ്ദാക്കുന്നതിന്റെ
നിയമവശങ്ങള്‍
*163.
ശ്രീ.എസ്.രാജേന്ദ്രന്
,,
ഇ.പി.ജയരാജന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1970
മേയ് മാസം
ഉണ്ടാക്കിയതും 1958
നവംബര്‍ 9 മുതല്‍
പ്രാബല്യം നല്കിയതുമായ
പറമ്പിക്കുളം ആളിയാര്‍
കരാറിന്റെ വകുപ്പ് 5 a
(ii) പ്രകാരം തമിഴ്
നാടിന് കരാറില്‍
പരാമര്‍ശിക്കുന്ന
നദികളിലെ ജലം കാലീനമായി
ഉപയോഗിക്കാനുള്ള
(demising of waters)
വ്യവസ്ഥ മാത്രമേ ഉള്ളൂ
എന്നതിനാല്‍
ഏകപക്ഷീയമായി തമിഴ്
നാട് കേരളത്തിനുള്ള ജലം
നിര്‍ത്തിവെച്ചത്
കരാര്‍ ലംഘനമായതിനാല്‍
കരാര്‍ റദ്ദാക്കുന്നത്
സംബന്ധിച്ച
നിയമവശങ്ങള്‍
പരിശോധിക്കുമോ;
(ബി)
കരാറിലെ
5 (c) വകുപ്പനുസരിച്ച്
09.11.1958 മുതല്‍
കണക്കാക്കി ഓരോ 30
വര്‍ഷത്തിലും കരാറിലെ
ക്രമീകരണങ്ങള്‍
പുനരവലോകനം
ചെയ്യാമെന്നതിന്റെ
അടിസ്ഥാനത്തില്‍ എടുത്ത
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(സി)
നീരൊഴുക്ക്
ക്രമീകരിക്കുന്നതിന്
കരാറിന്റെ വകുപ്പ് 5
a(iv)ല്‍ വ്യവസ്ഥ
ചെയ്തിട്ടുള്ള ജോയിന്റ്
വാട്ടര്‍ റഗുലേഷന്
ബോര്‍ഡ് കര്‍ത്തവ്യ
നിര്‍വ്വഹണത്തിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്ന്
അറിയിക്കുമോ?
നോര്‍ക്ക
റൂട്സ് വഴി സര്‍ക്കാര്‍
നടപ്പാക്കുന്ന പുനരധിവാസ
പദ്ധതികള്‍
*164.
ശ്രീ.വി.
അബ്ദുറഹിമാന്
,,
രാജു എബ്രഹാം
,,
എം. നൗഷാദ്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
റൂട്സ് വഴി സര്‍ക്കാര്‍
നടപ്പാക്കുന്ന
പുനരധിവാസ പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
തിരിച്ചുവന്ന
പ്രവാസികള്‍ക്ക്
സ്വന്തമായി തൊഴില്‍
കണ്ടെത്താനുള്ള
വായ്പയില്‍ എത്ര ശതമാനം
സബ്സിഡിയും പലിശയിളവും
സര്‍ക്കാര്‍
നല്‍കുന്നുണ്ട്;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
സംസ്ഥാനത്തിലെ പ്രമുഖ
ബാങ്കുകള്‍ പലതും
വിമുഖത
കാണിച്ചുവരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഏതെല്ലാം
ബാങ്കുകളുമായിട്ടാണ് ഈ
സ്കീമില്‍ വായ്പ
ലഭ്യമാക്കാന്‍ നോര്‍ക്ക
റൂട്സ് എം.ഒ.യു.
ഒപ്പിട്ടിരിക്കുന്നത്;
സഹകരണ ബാങ്കുകളില്‍
നിന്ന് വായ്പ
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ബാങ്കുകളുടെ
കര്‍ക്കശ വ്യവസ്ഥകള്‍
മൂലം നോര്‍ക്ക
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്ട് ഫോര്‍
റിട്ടേണ്‍ഡ്
എമിഗ്രന്റ്സ് (NDPREM)
എന്ന സ്കീമിന്റെ ഗുണഫലം
പ്രവാസികള്‍ക്ക്
പൊതുവില്‍
ലഭിക്കുന്നില്ലെന്ന്
അറിയാമോ;
(ഇ)
എങ്കിൽ
ഇത് പരിഹരിക്കാന്‍
ബാങ്കുകളുടെ മേല്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
ബാങ്കുകളുടെ
നിസ്സംഗതയും
നിസ്സഹകരണവും
അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
ലോക
കേരള സഭയുടെ തുടര്‍
പ്രവര്‍ത്തനങ്ങള്‍
*165.
ശ്രീ.റ്റി.വി.രാജേഷ്
,,
എം. രാജഗോപാലന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരള സഭയില്‍ നടന്ന
ചര്‍ച്ചകളിലെ
നിര്‍ദ്ദേശങ്ങള്‍
ക്രോഡീകരിച്ചു കൊണ്ട്
തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി
വ്യത്യസ്ത വിഷയ മേഖല
കമ്മിറ്റികള്‍ക്ക് രൂപം
കൊടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം വിഷയങ്ങളുമായി
ബന്ധപ്പെട്ടാണ്
കമ്മിറ്റികള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
കമ്മിറ്റികള്‍ എപ്പോള്‍
നിലവില്‍ വരുമെന്ന്
അറിയിക്കുമോ;
കമ്മിറ്റിയിലെ അംഗങ്ങളെ
സംബന്ധിച്ച് തീരുമാനം
ആയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
കമ്മിറ്റിയും
എന്തെല്ലാം വിഷയങ്ങള്‍
സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
പരിഗണിക്കാനാണുദ്ദേശിക്കുന്നത്;
കമ്മിറ്റികളില്‍ ലോക
കേരള സഭയിലെ
അംഗങ്ങള്‍ക്ക് തന്നെ
പ്രാതിനിധ്യം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
പോലീസ്
ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റുകളുടെ
അറ്റസ്റ്റേഷന്
*166.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളില്‍ ജോലി
തേടി പോകുന്നവര്‍
പോലീസ് ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റുകള്‍
ലഭിക്കുന്നതിന് എത്ര
രൂപയാണ് അപേക്ഷാ ഫീസായി
അടയ്ക്കേണ്ടതെന്നും
എന്ത്
ആവശ്യത്തിനാണെന്ന്
തെളിയിക്കുന്ന രേഖ
അപേക്ഷയോടൊപ്പം
ഹാജരാക്കണമോയെന്നും
വിശദമാക്കുമോ;
(ബി)
പോലീസ്
ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റുകള്‍
അറ്റസ്റ്റ് ചെയ്ത്
നല്‍കുന്നതിന്
സെക്രട്ടേറിയറ്റിലെ
ആഭ്യന്തരവകുപ്പില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം
എന്തെന്ന്അറിയിക്കുമോ;
(സി)
മറ്റ്
ജില്ലകളില്‍ നിന്നും
ഇതിനായി തലസ്ഥാനത്ത്
എത്തുന്നവര്‍ വളരെയധികം
ബുദ്ധിമുട്ട്
അനുഭവിക്കുന്ന
സാഹചര്യത്തില്‍
നടപടിക്രമങ്ങൾ
ലഘൂകരിച്ച്
സര്‍ട്ടിഫിക്കറ്റുകള്‍
അറ്റസ്റ്റ് ചെയ്ത്
ഉടന്‍ നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
മെഡിക്കല്‍
വിദ്യാഭ്യാസനിലവാരം
*167.
ശ്രീ.കാരാട്ട്
റസാഖ്
,,
ബി.സത്യന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍ വിദ്യാഭ്യാസ
രംഗത്ത് അധ്യാപകരുടെ
കുറവുണ്ടോ; ഇതു കാരണം
വൈദ്യവിദ്യാഭ്യാസരംഗത്ത്
നിലവാരത്തകര്‍ച്ച
സംഭവിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ ;
(ബി)
സര്‍ക്കാര്‍
പുറത്തിറക്കിയ
എം.ബി.ബി.എസ്
പ്രവേശനത്തിനുള്ള
പ്രോസ്പെക്ടസ് പ്രകാരം,
സംസ്ഥാനത്തെ സ്വകാര്യ
സ്വാശ്രയ മെഡിക്കല്‍
കോളേജുകളിലെ
എന്‍.ആര്.ഐ
സീറ്റുകളും, ന്യൂനപക്ഷ
സമുദായങ്ങള്‍ക്ക്
സംവരണം ചെയ്തിട്ടുള്ള
സീറ്റുകളും ഉള്‍പ്പെടെ,
പൊതുഅലോട്ട്മെന്റ്
പ്രക്രിയ വഴി പ്രവേശനം
നല്കേണ്ടതിനാല്,
ഇത്തരം സ്ഥാപനങ്ങളിലെ
ഫീസ് നിര്‍ണ്ണയം
പൂര്‍ത്തിയായിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കാമോ ;
(സി)
ഫീസ്
നിര്‍ണ്ണയത്തില്‍ ഫീസ്
നിര്‍ണ്ണയ സമിതി
കണക്കിലെടുക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
മാനേജ്മെന്റുകള്‍ക്ക്
ഫീസ് നിര്‍ണ്ണയ
പ്രക്രിയ തങ്ങളുടെ
താല്പര്യ പ്രകാരം
വക്രീകരിക്കാതിരിക്കാനായിഎന്തെല്ലാം
സംവിധാനങ്ങളാണ്
ഉള്ളതെന്ന് അറിയിക്കാമോ
?
ഭക്ഷ്യ
പൊതുവിതരണ ശൃംഖലയുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
*168.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനൂപ് ജേക്കബ്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
പൊതുവിതരണം സുതാര്യവും
കാര്യക്ഷമവും
അഴിമതിമുക്തവുമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഭക്ഷ്യ
പൊതുവിതരണ വകുപ്പില്‍
ഏര്‍പ്പെടുത്തിയ
കംപ്യൂട്ടര്‍വല്‍ക്കരണം
പൂര്‍ണ്ണ തോതില്‍
നടപ്പിലായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
അറിയിക്കാമോ;
(സി)
പൊതുവിതരണ
ശൃംഖല
കമ്പ്യൂട്ടര്വല്ക്കരിക്കണമെന്ന
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പദ്ധതി രേഖ
തയ്യാറാക്കിയിരുന്നോ;
(ഡി)
ഈ
സര്‍ക്കാര്‍
ഇക്കാര്യത്തിനായി
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ?
പോലീസ്
വകുപ്പില്‍ നിന്ന് അന്വേഷണ
രഹസ്യങ്ങള്‍ ചോരുന്നത്
തടയാന്‍ നടപടി
*169.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റകൃത്യങ്ങളെ
സംബന്ധിച്ച അന്വേഷണ
വിവരങ്ങളും റെയ്ഡ്
പോലുള്ള അതീവ
രഹസ്യങ്ങളും പോലീസ്
വകുപ്പില്‍ നിന്നു
തന്നെ ചോരുന്നതായുള്ള
ആക്ഷേപങ്ങളും പരാതികളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പ്രതികളെ
പിടികൂടുന്നതിന്
തടസ്സങ്ങള്‍
സൃഷ്ടിക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
അന്വേഷണ
വിവരങ്ങള്‍
പ്രതികള്‍ക്കോ
മറ്റുള്ളവര്‍ക്കോ
ചോര്‍ത്തി നല്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിച്ചുവരുന്നുണ്ടോ;
എങ്കില്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇത്തരത്തില്‍
അന്വേഷണ വിവരം
ചോര്‍ത്തി നല്കിയ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
അന്ത്യോദയ
അന്ന യോജന പദ്ധതി
*170.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി. കെ. ശശീന്ദ്രന്
,,
കെ.ജെ. മാക്സി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്ത്യോദയ അന്ന യോജന
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
ഇതിന്റെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
പദ്ധതി
നടത്തിപ്പിനായി കേന്ദ്ര
സര്‍ക്കാര്‍ എത്ര ടണ്‍
അരിയാണ്
അനുവദിച്ചിരിക്കുന്നതെന്നും
പദ്ധതിക്കായി ഏതെല്ലാം
ചെലവുകളാണ് സംസ്ഥാന
സര്‍ക്കാര്‍
വഹിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
എ.എ.വെെ.
പദ്ധതിക്കായുള്ള
ഗുണഭോക്താക്കളുടെ
എണ്ണം സംസ്ഥാനത്ത്
വര്‍ദ്ധിച്ചിട്ടുണ്ടോ;
(ഇ)
സംസ്ഥാനത്തിനുള്ള
ഭക്ഷ്യധാന്യവിഹിതം
കേന്ദ്ര സര്‍ക്കാര്‍
വെട്ടിക്കുറച്ചത് ഇൗ
പദ്ധതിയെ പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ ചികിത്സാ
സൗകര്യങ്ങള്‍
*171.
ശ്രീ.എം.
നൗഷാദ്
,,
ബി.ഡി. ദേവസ്സി
,,
എസ്.രാജേന്ദ്രന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളിലെ ചികിത്സാ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
എല്ലാ
താലൂക്ക്
ആശുപത്രികളിലെയും
ഓപ്പറേഷന്
തീയേറ്റര്‍,അനസ്തേഷ്യ,ഡെര്‍മറ്റോളജി,ഇ.എന്‍.റ്റി,
ഗൈനക്കോളജി,
ഓര്‍ത്തോപീഡിക്സ്,പീഡിയാട്രിക്സ്,
റേഡിയോളജി എന്നീ
വിഭാഗങ്ങളിലേക്ക്
ആവശ്യമായ ഉപകരണങ്ങള്‍
വാങ്ങുന്നതിന് പുതിയ
പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
ഉപകരണങ്ങള്‍
വാങ്ങുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുഘട്ടത്തിലാണെന്നും
ഇവ വിതരണം ചെയ്യുന്നത്
ഏത് സ്ഥാപനമാണെന്നും
വ്യക്തമാക്കാമോ;
(ഡി)
ജില്ലാ/ജനറല്‍
ആശുപത്രികളിലെ സൂപ്പര്‍
സ്പെഷ്യാലിറ്റി വിഭാഗം
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
സാധനങ്ങള്‍ കരിഞ്ചന്തയില്‍
വിൽക്കുന്നത് തടയാൻ നടപടി
*172.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങള്‍
കരിഞ്ചന്തയില്‍
വില്‍ക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു തടയുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
അവയവസ്വീകര്ത്താവില്
നിന്നും ഫീസ്
*173.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവിച്ചിരിക്കുന്നവരുടെ
അവയവ ദാനത്തിന്
സ്വീകര്‍ത്താവില്‍
നിന്നും ഫീസ്
ഈടാക്കുവാനും ദാതാവിന്
ആജീവനാന്ത
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭ്യമാക്കാനും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ദാതാവിന്റെ
ആശുപത്രി ചെലവ് അവയവ
സ്വീകര്‍ത്താവ്
വഹിക്കണമെന്നിരിക്കെ,
വന്‍തുക
മൃതസഞ്ജീവനിയില്‍
അടയ്ക്കണമെന്ന തീരുമാനം
സാമ്പത്തികമായി
ബുദ്ധിമുട്ട്
അനുഭവിക്കുന്ന
സ്വീകര്‍ത്താക്കള്‍ക്ക്
പ്രയാസമുണ്ടാക്കുന്നതാകയാല്
നിലവില്‍
നിശ്ചയിച്ചിട്ടുള്ള തുക
കുറവ് ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
പോലീസ്
ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റ്
അറ്റസ്റ്റേഷന്
*174.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശരാജ്യങ്ങളില്‍
തൊഴില്‍ നേടുന്നതിനുള്ള
പോലീസ് ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റ്
സര്‍ക്കാര്‍ അറ്റസ്റ്റ്
ചെയ്ത് നല്‍കണമെന്ന
നിബന്ധന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ഏര്‍പ്പെടുത്തിയ
ക്രമീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
കാലവിളംബം
കൂടാതെ
സര്‍ട്ടിഫിക്കറ്റ്
അറ്റസ്റ്റ് ചെയ്ത്
നല്‍കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
എെ.ടി.
മേഖലയില്‍ തൊഴിലവസരങ്ങള്‍
*175.
ശ്രീ.ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എെ.ടി.
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
മേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കുമോ;
(ബി)
സ്റ്റാര്‍ട്ട്അപ്പ്
ഇന്‍കുബേറ്ററുകളും
ആക്സിലറേറ്ററുകളും
തുടങ്ങുന്നതിന്
എന്തൊക്കെ നടപടികളാണ്
ഐ.ടി. വകുപ്പ്
സ്വീകരിക്കുന്നത്;
(സി)
സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക്
സഹായം നല്‍കുന്നതിനുളള
കാലപരിധി നിലവില്‍
എത്രയാണെന്ന്
അറിയിക്കുമോ;
(ഡി)
ഇന്‍കുബേറ്ററുകള്‍ക്ക്
ഏതൊക്കെ തരത്തിലുളള
പിന്തുണയാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
ഉപഭോക്താക്കളുടെ
അവകാശങ്ങള്‍ക്കായി ഇന്‍ഗ്രാം
പദ്ധതി
*176.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കളുടെ
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിന്റെയും
ബോധവല്‍ക്കരിക്കുന്നതിന്റെയും
ഭാഗമായി ഇന്‍ഗ്രാം
പദ്ധതി (Integrated
Grievance Redressal
Mechanism)
നടപ്പിലാക്കുന്നതിന്
എന്തൊക്കെ നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയില്‍ ഏതൊക്കെ
സ്ഥാപനങ്ങളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന
കാര്യം വ്യക്തമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കുള്ള
നഷ്ടപരിഹാരവും പെന്‍ഷനും
*177.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കുള്ള
നഷ്ടപരിഹാരവും
പെന്‍ഷനും
നല്‍കുന്നതിന് കേന്ദ്ര
സര്‍ക്കാര്‍ സഹായധനം
നല്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കേന്ദ്രസഹായത്തിനായി
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
അര്‍ഹതയുണ്ടായിട്ടും
ദുരിതാശ്വാസ സഹായ
പദ്ധതിയുടെ പട്ടികയില്‍
ഉള്‍പ്പെടാത്തവര്‍
അടുത്ത കാലത്ത്
സെക്രട്ടേറിയറ്റ്
മുമ്പാകെ നടത്തിയ
സമരത്തെ തുടര്‍ന്ന്
സമരക്കാര്‍ക്ക് നല്കിയ
ഉറപ്പുകളില്‍ ഏതെല്ലാം
ഇതിനകം
നടപ്പിലാക്കിയിട്ടുണ്ട്;
(ഡി)
ഇനിയും
നടപ്പിലാക്കാനുള്ളവ
അടിയന്തരമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഔഷധ
നിര്‍മ്മാണ വിതരണ അനുമതി
നിയമഭേദഗതി
*178.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ വിജ്ഞാപനം
ചെയ്ത ഔഷധ നിര്‍മ്മാണ
വിതരണ അനുമതി
നിയമഭേദഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിയമഭേദഗതി മുഖേന
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളത്;
(സി)
മരുന്നുണ്ടാക്കുന്നതിനും
വില്‍ക്കുന്നതിനുമുള്ള
അനുമതി പുതുക്കി
നല്കുന്ന കാര്യത്തില്‍
പരിശോധനയ്ക്കായി
കേന്ദ്ര അധികൃതരുടെ
പങ്കാളിത്തം
ഉള്പ്പെടുത്തിയതിന്മേലുള്ള
അഭിപ്രായം
വ്യക്തമാക്കുമോ?
2018-19
വർഷത്തിലെ മെഡിക്കല്‍ പ്രവേശന
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ
*179.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
2018-19 വർഷത്തിലെ
മെഡിക്കല്‍
പ്രവേശനത്തിനുള്ള
മാര്‍ഗ്ഗ നിര്‍ദ്ദേശം
മെഡിക്കല്‍ കൗണ്‍സില്‍
നല്‍കിയിട്ടുണ്ടോ;
(ബി)
രണ്ട്
റൗണ്ട് കൗണ്‍സിലിംഗിന്
ശേഷം അവശേഷിക്കുന്ന
സീറ്റുകള്‍ മോപ്പ്
അപ്പ് റൗണ്ടിലൂടെ
നികത്തണമെന്ന
നിര്‍ദ്ദേശം മെഡിക്കല്‍
കൗണ്‍സില്‍
നല്‍കിയിട്ടുണ്ടോ;
(സി)
ഇൗ
റൗണ്ടിന് ശേഷം
അവശേഷിക്കുന്ന
സീറ്റുകളിലേക്കുള്ള
പ്രവേശനാധികാരം
സ്വകാര്യ
മാനേജ്മെന്റുകള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ നീറ്റ്
മെരിറ്റിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത പ്രവേശനം
സുതാര്യമായി
നടത്തുവാന്‍ എന്ത്
ക്രമീകരണമാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ?
ലൈറ്റ്മെട്രോയുടെ പ്രാരംഭ
പ്രവ്രത്തനങ്ങള്‍
*180.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എ. പ്രദീപ്കുമാര്‍
,,
ഐ.ബി. സതീഷ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് നഗരങ്ങളില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
ലൈറ്റ്മെട്രോയുടെ
പ്രാരംഭ
പ്രവ്രത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
പദ്ധതിയുടെ
വിശദമായ രൂപരേഖയ്ക്ക്
കേന്ദ്രസര്‍ക്കാരിന്റെ
അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
(സി)
ഭൂമി
ഏറ്റെടുക്കാന്‍ വേണ്ട
പ്രാരംഭ നടപടികള്‍
ആയിട്ടുണ്ടോ:
പദ്ധതികളുടെ മതിപ്പ്
ചെലവ് എത്രയെന്നും
ഉദ്ദേശിക്കുന്ന
ഫണ്ടിംഗ് രീതിയും
അറിയിക്കാമോ;
(ഡി)
ലൈറ്റ്
മെട്രോകളോട്
അനുബന്ധിച്ച് ചെയ്യേണ്ട
കാര്യങ്ങള്‍
എന്തെല്ലാമെന്നും
അതിനായി പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്നും
അറിയിക്കാമോ?