കയ്യേറ്റഭൂമി
ഒഴിപ്പിക്കല്‍
*661.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം
കയ്യേറ്റക്കാരില്‍
നിന്ന് സര്‍ക്കാര്‍
ഭൂമി
ഒഴിപ്പിച്ചെടുത്തതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ലാന്റ്
ബോര്‍ഡിന്റെ ചുമതലകള്‍
വ്യക്തമാക്കുമോ;
പ്രസ്തുത ചുമതലകള്‍
ലാന്റ് ബോര്‍ഡ്
കാര്യക്ഷമമായി
നിര്‍വ്വഹിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ഹൈക്കോടതിയില്‍
നടക്കുന്ന മിച്ചഭൂമി
കേസുകളില്‍
തീര്‍പ്പുണ്ടാക്കുന്നതിനായി
റവന്യൂ വകുപ്പ്
സ്വീകരിച്ച നിയമാനുസൃത
നടപടികള്‍ അറിയിക്കുമോ;
(ഡി)
താലൂക്ക്
ലാന്റ് ബോര്‍ഡുകള്‍
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
ലാന്റ് ബോര്‍ഡുകളില്‍
അവശേഷിക്കുന്ന കേസുകള്‍
തീര്‍പ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ; ഭൂമി
കയ്യേറ്റം
തടയുന്നതിനായി എല്ലാ
ജില്ലകളിലും ജാഗ്രതാ
സ്ക്വാഡുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
കയ്യേറ്റങ്ങള്‍ക്ക്
കൂട്ട് നില്ക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെയും
കയ്യേറ്റങ്ങള്‍
തടയുന്നതില്‍
ജാഗ്രതക്കുറവ്
കാട്ടുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെയും
കര്‍ശന നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(എഫ്)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം
എസ്ചീറ്റ് ആയി ഭൂമി
ഏറ്റെടുത്തതിന്റെ
വിവരങ്ങള്‍
അറിയിക്കുമോ?
മലബാര്‍
പ്രദേശത്തെ ദേശീയപാത വികസനം
*662.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനത്തിനായി മലബാര്‍
പ്രദേശത്ത് സ്ഥലം
ഏറ്റെടുക്കുന്നതില്‍
ജനങ്ങള്‍ ഏറെ
ആശങ്കയിലാണെന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ദേശീയപാതയുടെ
പുതിയ അലൈന്മെന്റ്
അശാസ്ത്രീയമാണെന്ന
ആക്ഷേപം പരിശോധിക്കുമോ;
(സി)
കൊച്ചി
മെട്രോക്ക് സ്ഥലം
ഏറ്റെടുത്തപ്പോള്‍
നഷ്ടപരിഹാരം നല്കിയ
രീതിയില്‍ നഷ്ടപരിഹാരം
നല്കാന് തയ്യാറാകുമോ;
(ഡി)
ഇക്കാര്യത്തില്‍
ജനങ്ങളുടെ ആശങ്കകളും
പരാതികളും അടിയന്തരമായി
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കശുവണ്ടി
തൊഴിലാളികളുടെ തൊഴില്‍
സാദ്ധ്യത
*663.
ശ്രീ.പി.ഉബൈദുള്ള
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
ഫാക്ടറികളുടെ
ആധുനികവത്ക്കരണത്തോടൊപ്പമുള്ള
അനിവാര്യമായ
യന്ത്രവല്‍ക്കരണം
പരമ്പരാഗത
തൊഴിലാളികളുടെ തൊഴില്‍
സാദ്ധ്യതകളെ എപ്രകാരം
ബാധിക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
തോട്ടണ്ടി
ക്ഷാമം തൊഴിലവസരങ്ങള്‍
പരിമിതപ്പെടുത്തുന്നുവെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം പരിഹാര
നടപടികള്‍ സ്വീകരിച്ചു;
വിശദമാക്കാമോ?
തീരദേശ
വികസന കോര്പ്പറേഷന്
പദ്ധതികൾ
*664.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ഇ.പി.ജയരാജന്
,,
എ.എം. ആരിഫ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശ മേഖലയുടെ സമഗ്ര
വികസനത്തിനായി കേരള
സംസ്ഥാന തീരദേശ വികസന
കോര്പ്പറേഷന്
(കെ.എസ്.സി.എ.ഡി.സി.)
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
തീരദേശ
മേഖലയിലെ അടിസ്ഥാന
സൗകര്യ-മാനവശേഷി
വികസനത്തിനായി
കെ.എസ്.സി.എ.ഡി.സി.
എത്ര കോടി രൂപയുടെ
പദ്ധതികള്‍
ഏറ്റെടുത്തിട്ടുണ്ടെന്നും
അതില്‍ ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
ഇവയില്‍
നബാര്‍ഡിന്റെ ധനസഹായം
ലഭിക്കുന്ന പദ്ധതികള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ദീര്‍ഘകാലമായി
പൂര്‍ത്തീകരിക്കാത്ത
പദ്ധതികളുടെ നിലവിലുള്ള
അവസ്ഥ വിലയിരുത്തി അവ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
സമയബന്ധിതമായി
കെട്ടിടനിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍ നടപടി
*665.
ശ്രീ.കെ.ജെ.
മാക്സി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ആന്‍സലന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകള്‍ക്ക് വേണ്ടി
പൊതുമരാമത്ത് വകുപ്പ്
നിര്‍മ്മിക്കുന്ന
കെട്ടിടങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
നിര്‍മ്മാണത്തിലെ
ഗുണനിലവാരം
പരിശോധിക്കുന്നതിനും
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്ന
മുറയ്ക്ക് വൈദ്യുതി
കണക്ഷനും മറ്റും
ലഭിക്കുന്നതിലെ
കാലതാമസം മൂലം
ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്
കൃത്യസമയത്ത് കെട്ടിടം
കൈമാറാന്‍ കഴിയാതെ
വരുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍ ഒരു
ഇലക്ട്രിക്കല്‍ വിഭാഗം
കൂടി
രൂപീകരിക്കുന്നതിനെ
സംബന്ധിച്ച്
സര്‍ക്കാര്‍
ആലോചിക്കുമോയെന്ന്
അറിയിക്കുമോ?
സംയോജിത
മത്സ്യബന്ധന വികസന പദ്ധതി
*666.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യഫെഡിന്റെ
കീഴിലുള്ള പ്രാഥമിക
സഹകരണ സംഘങ്ങളില്‍
അംഗങ്ങളായ
മത്സ്യത്തൊഴിലാളികള്‍ക്കായി
സംയോജിത മത്സ്യബന്ധന
വികസന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി പ്രകാരം
എന്തെല്ലാം വായ്പാ
സൗകര്യങ്ങളാണ്
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭ്യമാകുന്നത്;
(സി)
മത്സ്യമേഖലയിലെ
വനിതകള്‍ക്ക് തൊഴില്‍
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഇതിന് പ്രകാരം
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
മത്സ്യത്തൊഴിലാളികളെ
ഇടനിലക്കാരില്‍ നിന്നും
കടബാധ്യതയില്‍ നിന്നും
രക്ഷിക്കുന്നതിനും
അവരുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
ഇത്തരം വായ്പകള്‍ വളരെ
സഹായകരമാകും
എന്നതിനാല്‍ ഈ പദ്ധതി
കൂടുതല്‍
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പൊതു
വിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
*667.
ശ്രീ.എം.
സ്വരാജ്
,,
കെ.വി.വിജയദാസ്
,,
എന്‍. വിജയന് പിള്ള
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു വിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി
പൊതുവിദ്യാലയങ്ങളെ
ശാക്തീകരിക്കാന്‍
സര്‍ക്കാര്‍ നടത്തുന്ന
തീവ്ര ശ്രമങ്ങളുടെ
ഫലമായി സര്‍ക്കാര്‍
സ്കൂളുകളില്‍ പ്രവേശനം
നേടിയ
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ കഴിഞ്ഞ
അദ്ധ്യയനവര്‍ഷം എത്ര
വര്‍ദ്ധനയാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളുടെ ഭൗതികവും
അക്കാദമികവുമായ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കി
അഭിമാനാര്‍ഹമായ ഈ
നേട്ടം വരുന്ന അദ്ധ്യയന
വര്‍ഷവും
കൈവരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പൊതു
വിദ്യാഭ്യാസ രംഗത്തെ
ഗുണപരമായ മാറ്റങ്ങള്‍
തിരിച്ചറിഞ്ഞ്
കുട്ടികളെ സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
എത്തിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളില്‍
ജനപ്രതിനിധികള്‍,
രക്ഷിതാക്കള്‍,അദ്ധ്യാപകര്‍,
പൊതുജനങ്ങള്‍
എന്നിവരുടെ പരിപൂര്‍ണ്ണ
പങ്കാളിത്തം
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സുരക്ഷാ സംവിധാനം
*668.
ശ്രീ.അനൂപ്
ജേക്കബ്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
സുരക്ഷാ സംവിധാനവും
അപായ മുന്നറിയിപ്പും
നല്‍കുന്നതിനായി
വികസിപ്പിച്ചെടുത്ത
നാവിക് എന്ന ഉപകരണം
മത്സ്യത്തൊഴിലാളികള്‍ക്ക്
വിതരണം ചെയ്തിട്ടുണ്ടോ;
ഇതിനകം എത്ര പേര്‍ക്ക്
പ്രസ്തുത ഉപകരണം
നല്കി;
(ബി)
വ്യാവസായിക
അടിസ്ഥാനത്തില്‍ ഇവ
നിര്‍മ്മിച്ച്
നല്‍കുന്നതിന്
കെല്‍ട്രോണുമായി
എന്തെങ്കിലും കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
(സി)
മത്സ്യത്തൊഴിലാളികള്‍
കടലില്‍ പോകുമ്പോഴും
തിരികെ വരുമ്പോഴും
യാനത്തിന്റെയും
തൊഴിലാളികളുടെയും
വിവരങ്ങള്‍
രേഖപ്പെടുത്തുവാന്‍
കഴിയുന്ന മൊബൈല്‍
ആപ്ലിക്കേഷന്‍ സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
മറൈന്‍
ആംബുലന്‍സ്
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇതിനായി എത്ര കോടി
രൂപയുടെ അനുമതിയാണ്
നല്‍കിയിട്ടുള്ളത്
എന്ന് അറിയിക്കുമോ?
സ്കൂളുകളിലെ
ഉച്ചഭക്ഷണ പദ്ധതി
മെച്ചപ്പെടുത്തുന്നതിന് നടപടി
*669.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കാരാട്ട് റസാഖ്
,,
ഒ. ആര്. കേളു
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളിലെ
ഉച്ചഭക്ഷണ പദ്ധതി
മെച്ചപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഉച്ചഭക്ഷണം
ഗുണനിലവാരം
പുലര്‍ത്തുന്നതിനും
പദ്ധതി
നടപ്പാക്കുന്നതില്‍
ക്രമക്കേടുകള്‍
ഉണ്ടാകുന്നില്ലെന്ന്
ഉറപ്പ് വരുത്തുന്നതിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണ്;
അറിയിക്കുമോ;
(സി)
രാജ്യത്ത്
ഏറ്റവും മികച്ച
രീതിയില്‍ ഉച്ചഭക്ഷണ
പദ്ധതി നടപ്പാക്കുന്ന
സംസ്ഥാനത്ത് ഇതിനായി
സ്വന്തം കൈയില്‍ നിന്ന്
ചെലവാകുന്ന തുക പ്രധാന
അദ്ധ്യാപകര്‍ക്ക്
കൃത്യമായി മടക്കി
ലഭിക്കുന്നില്ലെന്ന
പ്രശ്നം പരിഹരിക്കാന്‍
നടപടിയെടുക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
കാലോചിതമായ നിയമ ഭേദഗതി
*670.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല ഭാഗങ്ങളിലും
സര്‍ക്കാര്‍ ഭൂമി
അനധികൃതമായി
കയ്യേറുന്നു എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അനധികൃത
കയ്യേറ്റങ്ങള്‍
സമയബന്ധിതമായി
ഒഴിപ്പിക്കുന്നതിന്
സാധിക്കാതിരുന്നിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
അനധികൃത
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
1958ലെ ഭൂസംരക്ഷണ
നിയമവും ചട്ടങ്ങളും
ഫലപ്രദമല്ലായെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
നിയമത്തിലും
ചട്ടങ്ങളിലും
കാലോചിതമായ ഭേദഗതി
കൊണ്ടുവരുവാന്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റിപ്പോര്‍ട്ട് ചെയ്ത
കയ്യേറ്റകേസുകള് പോലും
ഫലപ്രദമായി
ഒഴിപ്പിക്കുന്നതിന്
സാധിക്കാത്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
കയ്യേറ്റക്കാര്‍ക്ക്
ലഭിക്കുന്നതായി
പറയപ്പെടുന്ന രാഷ്ട്രീയ
പിന്‍ബലം നിലവിലുള്ള
നിയമങ്ങള്‍ ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
വിഘാതമായിട്ടുണ്ടോ;
വിശദമാക്കാമോ?
ഉള്‍നാടന്‍
മത്സ്യകൃഷി
*671.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
,,
കെ.എന്‍.എ ഖാദര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിന്
ധനസഹായ പദ്ധതികള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ഫലപ്രദമായ പദ്ധതികള്‍
ആവിഷ്ക്കരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
റോഡുകളുടെ
ഇരുവശത്തും മരങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിനുള്ള
പദ്ധതി
*672.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരള്‍ച്ചയും
കാലാവസ്ഥാ വ്യതിയാനവും
ഉണ്ടാക്കുന്ന
പ്രശ്നങ്ങള്‍
തടയുന്നതിനും വീഥികള്‍
പരിസ്ഥിതി
സൗഹൃദമാക്കുന്നതിനും
മരാമത്ത് വകുപ്പ്
സോഷ്യല്‍ ഫോറസ്ട്രി
വകുപ്പുമായി ചേര്‍ന്ന്
പ്രധാന റോഡുകളുടെ
ഇരുവശത്തും മരങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിനുള്ള
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പാക്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
എങ്കില്‍
തണല്‍ മരങ്ങള്‍
വച്ചുപിടിപ്പിക്കുന്ന
പദ്ധതി എന്ന് മുതല്‍
ആരംഭിക്കുമെന്നും ഇത്
ഏത് ഏജന്‍സിയെയാണ്
ഏല്‍പ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
റോഡുവികസനത്തിന്റെ
ഭാഗമായി വന്‍തോതില്‍
തണല്‍മരങ്ങള്‍ മുറിച്ച്
മാറ്റുന്നത് തടയാന്‍
ബന്ധപ്പെട്ടവര്‍ക്ക്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ എന്ന്
വ്യക്തമാക്കാമോ?
പ്രവൃത്തികളുടെ
നിര്‍വഹണത്തിലെ കാലതാമസം
ഒഴിവാക്കാൻ നടപടി
*673.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
റ്റി.വി.രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
പ്രവര്‍ത്തനത്തിലെ
ആസൂത്രണ പിഴവുകളും
നടത്തിപ്പിലെ
പോരായ്മകളും മൂലം പല
പൊതുമരാമത്ത്
പദ്ധതികളുടെയും
നിര്‍വഹണത്തില്‍
കാലതാമസവും അധിക ചെലവും
ഉണ്ടാകുന്നത്
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
റോഡ്
നിര്‍മ്മാണത്തിന്
മുമ്പ് തന്നെ പെെപ്പ്
ലെെനും വെെദ്യുതി
കേബിളുകളും
പോസ്റ്റുകളും മാറ്റി
സ്ഥാപിച്ചാല്‍ അനാവശ്യ
സാമ്പത്തിക ചെലവും
നിര്‍മ്മാണ നഷ്ടവും
ഒഴിവാക്കുന്നതിന്
കഴിയുമെന്ന കാര്യം
പരിഗണിച്ച്
ഇക്കാര്യത്തിൽ വേണ്ട
നടപടി സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(സി)
റവന്യൂ,
തദ്ദേശസ്വയംഭരണം,
കെ.എസ്.ഇ.ബി, വാട്ടര്‍
അതോറിറ്റി തുടങ്ങിയ
വകുപ്പുകളുമായുള്ള
ഏകോപനത്തിനുശേഷം
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനും
ഏകോപനം സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കശുവണ്ടി
മേഖലയിലെ പ്രശ്നങ്ങള്‍
*674.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാപ്പക്സിന്റെയും
കശുവണ്ടി വികസന
കോര്‍പ്പറേഷന്റെയും
കീഴിലുള്ള നാല്പത്
ഫാക്ടറികളും
സ്വകാര്യമേഖലയിലുള്ള
എഴുന്നൂറോളം
ഫാക്ടറികളും അടഞ്ഞ്
കിടക്കുന്നത് മൂലമുള്ള
ഗുരുതരമായ സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൊണ്ണൂറ്
ശതമാനവും സ്ത്രീ
തൊഴിലാളികള്‍
പണിയെടുക്കുന്ന ഈ
മേഖലയില്‍ തൊഴിലാളികള്‍
പട്ടിണി മൂലം
ബുദ്ധിമുട്ടുമ്പോഴും
ഫാക്ടറികള്‍
തുറക്കുന്നതിനും
തൊഴിലാളികള്‍ക്ക്
ആശ്വാസം
എത്തിക്കുന്നതിനും
സാധിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
കശുവണ്ടി
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്ഥാപിതമായ കാഷ്യു
ബോര്‍ഡ് തോട്ടണ്ടി
സംഭരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിജയപ്രദമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ;
(ഡി)
ആഫ്രിക്കന്‍
രാജ്യങ്ങളിലെ സീസണ്
നോക്കി തോട്ടണ്ടി
സംഭരിക്കുവാന്‍ കാഷ്യൂ
ബോര്‍ഡിനെ
സജ്ജമാക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്?
സ്കൂള്‍
പാഠപുസ്തകങ്ങളുടെ അച്ചടിയും
വിതരണവും
*675.
ശ്രീ.പുരുഷന്
കടലുണ്ടി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ബാബു
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
പാഠപുസ്തകങ്ങള്‍
സമയബന്ധിതമായി
അച്ചടിക്കുന്നതിനും
സ്കൂള്‍ തുറക്കുന്നതിന്
മുന്‍പ് തന്നെ
വിതരണത്തിനും
ഏര്‍പ്പെടുത്തിയ
ക്രമീകരണങ്ങള്‍
വിശദമാക്കാമോ;
(ബി)
പാഠപുസ്തകങ്ങള്‍
അച്ചടിക്കുന്ന
പ്രസ്സുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
ഹയര്‍
സെക്കന്ററിയില്‍ എല്ലാ
വിഷയങ്ങള്‍ക്കും
മലയാളത്തില്‍
പാഠപുസ്തകങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
ശ്രമങ്ങളുടെ പുരോഗതി
അറിയിക്കുമോ;
(ഡി)
നിലവില്‍
എട്ടാം ക്ലാസുവരെ
സൗജന്യമായി വിതരണം
ചെയ്യുന്ന
പാഠപുസ്തകങ്ങള്‍
പന്ത്രണ്ടാം
ക്ലാസ്സുവരെ
സൗജന്യമാക്കുന്ന കാര്യം
പരിശോധിക്കുമോ?
ആധുനിക
സൗകര്യങ്ങളും വൃത്തിയുമുള്ള
മത്സ്യമാര്‍ക്കറ്റുകള്‍
*676.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധുനിക
സൗകര്യങ്ങളോടുകൂടിയ
മത്സ്യ
മാര്‍ക്കറ്റുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നല്ല
മത്സ്യങ്ങള്‍ കുറഞ്ഞ
വിലയ്ക്ക് ഈ
മാര്‍ക്കറ്റിലൂടെ
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഈ
സ്ഥലങ്ങളിലെ വൃത്തിയും
വെടിപ്പും
കാത്തുസൂക്ഷിക്കാന്‍
എന്തെല്ലാം
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
മലയോര
ഹൈവേ, തീരദേശ ഹൈവേ പദ്ധതികള്‍
*677.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹൈവേ, തീരദേശ ഹൈവേ
എന്നീ പദ്ധതികള്‍
നടപ്പിലാക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
ഇതിനായി
ബജറ്റില്‍ തുക
എന്തെങ്കിലും
നീക്കിവെച്ചിട്ടുണ്ടോയെന്നും
ഏത് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണ് ഈ
ഹൈവേകള്‍
നിര്‍മ്മിക്കുന്നതെന്നും
വെളിപ്പെടുത്തുമോ;
(സി)
മലയോര
ഹൈവേക്ക് വേണ്ടി
നാറ്റ്പാക്ക് നടത്തിയ
വിശദമായ
പഠനറിപ്പോര്‍ട്ട്
പ്രകാരം ഈ ഹൈവേ ആകെ
എത്ര
കിലോമീറ്ററാണെന്നും
ഇതിന്റെ മതിപ്പ് ചെലവ്
എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
തീരദേശ
ഹൈവേ സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
രാഷ്ട്രീയ
ഉച്ചതര്‍ ശിക്ഷാ അഭിയാന്
*678.
ശ്രീ.റ്റി.വി.രാജേഷ്
,,
ആന്റണി ജോണ്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
അടിസ്ഥാന സൗകര്യവും
അക്കാദമിക മികവും
വര്‍ദ്ധിപ്പിക്കാനായി
രാഷ്ട്രീയ ഉച്ചതര്‍
ശിക്ഷാ അഭിയാന് (റൂസ)
നടപ്പാക്കി വരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്നും അതിനായി
ലഭിക്കുന്ന സാമ്പത്തിക
സഹായവും വിശദമാക്കാമോ;
(ബി)
റൂസ
ഫണ്ട് ഉപയോഗിച്ച്
സര്‍ക്കാര്‍
കോളേജുകളില്‍ കെട്ടിട
സൗകര്യം
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
മുന്‍
കാലങ്ങളില്‍ നിന്ന്
വ്യത്യസ്തമായി പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ഡി)
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തന മികവിന്
റൂസ ഫണ്ട് ലഭ്യമാണോ;
(ഇ)
വിവിധ
സര്‍വകലാശാലകളുടെ
പ്രവര്‍ത്തന മികവിന്
സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
റോഡ്സ്
ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ്
കോര്പ്പറേഷന്
*679.
ശ്രീ.എസ്.രാജേന്ദ്രന്
,,
പി.കെ. ശശി
,,
വി. കെ. സി. മമ്മത് കോയ
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്സ്
ആന്റ് ബ്രിഡ്ജസ്
ഡെവലപ്മെന്റ്
കോര്പ്പറേഷന് ഓഫ്
കേരള ലിമിറ്റഡിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോയെന്നറിയിക്കാമോ;
(ബി)
അടിസ്ഥാന
സൗകര്യവികസനം
ലക്ഷ്യമാക്കി പ്രസ്തുത
കോര്പ്പറേഷന്
ഏതെല്ലാം തരത്തിലുള്ള
ജോലികളാണ് ഏറ്റെടുത്ത്
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കോര്പ്പറേഷന്
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളിലായി
ഏറ്റെടുത്ത
മേല്‍പ്പാലങ്ങളുടെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ?
റവന്യൂ
വകുപ്പിന്റെ ആധുനികവത്ക്കരണം
*680.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിന്റെ
ആധുനികവത്ക്കരണത്തിന്
നടപ്പാക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
സംയോജിത
ഓണ്‍ലെെന്‍ പോക്കുവരവ്
സംവിധാനം എന്താണെന്ന്
വ്യക്തമാക്കുമോ; ആയത്
എല്ലാ
വില്ലേജുകളിലേക്കും
വ്യാപിപ്പിക്കുമോ;
(സി)
റവന്യൂ
റിക്കവറി നടപടികള്‍
പൂര്‍ണ്ണമായും
ഓണ്‍ലെെന്‍
സംവിധാനത്തിലേക്ക്
മാറിയിട്ടുണ്ടോ;
(ഡി)
റവന്യൂ
റെക്കോര്‍ഡ്സിന്റെ
ഡിജിറ്റൈസേഷന്
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(ഇ)
ഇ-ഓഫീസ്
പദ്ധതിയുടെ വിവരങ്ങള്‍
വെളിപ്പെടുത്തുമോ;
ഇ-ഓഫീസ് ശൃംഖലയിലേക്ക്
പതിനാല്
കളക്ടറേറ്റുകളെയും
ബന്ധിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഓട്ടിസം
ബാധിച്ച കുട്ടികളുടെ
പഠനപ്രക്രിയ
*681.
ശ്രീ.പി.വി.
അന്‍വര്‍
,,
എം. രാജഗോപാലന്‍
,,
ജോര്‍ജ് എം. തോമസ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓട്ടിസം ബാധിച്ച
കുട്ടികളുടെ
പഠനപ്രക്രിയ
ലളിതമാക്കുന്നതിനും
അവരെ സമൂഹത്തിന്റെ
മുഖ്യധാരയിലേയ്ക്ക്
കൊണ്ടുവരുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇത്തരം
കുട്ടികളുടെ സാമൂഹ്യ
പങ്കാളിത്തം
പ്രോത്സാഹിപ്പിച്ചുകൊണ്ടും
ആശയവിനിമയം
വര്‍ദ്ധിപ്പിച്ചുകൊണ്ടും
പെരുമാറ്റവെെകല്യം
കുറച്ചുകൊണ്ടുവരാന്‍
സഹായകരമായ ഓട്ടിസം
പാര്‍ക്കുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പഠന
പ്രക്രിയയില്‍
കുട്ടികളെ
പങ്കെടുപ്പിക്കുന്നതിന്
ആവശ്യമായ പരിശീലനം
അധ്യാപര്‍ക്ക്
നല്കുവാന് എന്തെല്ലാം
നടപടികളാണ് ഈ പദ്ധതി
പ്രകാരം
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഓട്ടിസം
ബാധിച്ച കുട്ടികളുടെ
മാതാപിതാക്കള്‍ക്കായി
കൗണ്‍സിലിംഗ്, പരിശീലനം
മുതലായവ നല്‍കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ് ഇത്തരം
ഓട്ടിസം സെന്ററുകളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതിക്കായി
2018-19 ബജറ്റില്‍ എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
നിര്‍മ്മാണ പ്രവൃത്തികളുടെ
സമയബന്ധിത പൂര്‍ത്തീകരണം
*682.
ശ്രീ.ആന്റണി
ജോണ്‍
,,
എ.എം. ആരിഫ്
,,
പി.ടി.എ. റഹീം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
കുറ്റമറ്റ രീതിയില്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
നിര്‍മ്മാണ ചുമതലയുള്ള
ഉദ്യോഗസ്ഥരെ
പദ്ധതിപൂര്‍ത്തീകരണം
വരെ പ്രസ്തുത
ചുമതലയില്‍
നിലനിര്ത്തുന്നതുകൊണ്ട്അവര്
ചെയ്യുന്ന
പ്രവര്‍ത്തികളില്‍
കൂടുതല്‍ ഉത്തരവാദിത്തം
ഉണ്ടാകുമെന്ന്
കരുതുന്നുണ്ടോ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥരുടെ
ഉത്തരവാദിത്തമില്ലായ്മ
മൂലം പദ്ധതി
നടത്തിപ്പില്‍
സാമ്പത്തിക
നഷ്ടമുണ്ടായാല്‍
അവരില്‍ നിന്ന് നഷ്ടം
ഇൗടാക്കുന്നതിന്
നിലവില്‍ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ഡി)
ഉത്തരവാദിത്തരാഹിത്യം
കൊണ്ടുണ്ടാകുന്ന നഷ്ടം
ഇൗടാക്കുന്നതിന്
ഫലപ്രദമായ സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
സര്‍ക്കാര്‍
ആലോചിക്കുമോയെന്ന്
അറിയിക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
ജിവിതനിലവാരം
ഉയര്‍ത്തുന്നതിനുള്ള
പദ്ധതികള്‍
*683.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
ഭൗതിക സാഹചര്യങ്ങളും
ജിവിതനിലവാരവും
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്ക്
നിലവിലുളള
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിച്ച്
നല്കാന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
തീരദേശപാത
നിർമ്മാണം
*684.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
പൂവ്വാര്‍ മുതല്‍
കാസര്‍ഗോഡ്
കുഞ്ഞത്തൂര്‍ വരെയുള്ള
തീരദേശപാതയുടെ
അലൈന്മെന്റ്
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
ഭൂമി ലഭ്യമായ
സ്ഥലങ്ങളില്‍
ജില്ലാടിസ്ഥാനത്തില്‍
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഭുമി
ലഭ്യമാക്കാത്ത
സ്ഥലങ്ങളില്‍ ആയത്
ഏറ്റെടുക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
എത്ര ഹെക്ടര്‍ സ്ഥലം
ഏറ്റെടുക്കേണ്ടിവരും;
അറിയിക്കുമോ;
(ഡി)
കിഫ്ബിയില്‍
നിന്നും ഈ പദ്ധതിക്ക്
ഇതിനകം എത്ര തുക
അനുവദിച്ചുവെന്നും എത്ര
തുക ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
റോഡ് സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
എന്തെങ്കിലും പ്രത്യേക
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്കായി
ഗ്രൂപ്പ് പേഴ്സണല്‍ അപകട
ഇന്‍ഷ്വറന്‍സ് പദ്ധതി
*685.
ശ്രീ.വി.
അബ്ദുറഹിമാന്
,,
സി.കൃഷ്ണന്
,,
എം. മുകേഷ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
മേഖലയിലെ
വിദ്യാര്‍ത്ഥികള്‍ക്കായി
ഗ്രൂപ്പ് പേഴ്സണല്‍
അപകട ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏത് ക്ലാസ്
വരെ പഠിക്കുന്ന
വിദ്യാര്‍ത്ഥികളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
അതിന്‍പ്രകാരം
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭിക്കുന്നതെന്നും
വിശദമാക്കാമോ;
(സി)
ഇന്‍ഷ്വറന്‍സ്
കമ്പനികള്‍ നടപ്പാക്കി
വന്ന പ്രസ്തുത പദ്ധതി
സര്‍ക്കാര്‍
ഏറ്റെടുത്ത്
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കായി നടപ്പ്
സാമ്പത്തിക വര്‍ഷം എത്ര
തുക ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസ പദ്ധതിയുടെ
കാര്യക്ഷമത
*686.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
നടപ്പിലാക്കിവരുന്ന
നയങ്ങളുടെ ഫലമായി
അഭ്യസ്തവിദ്യരായ
തൊഴില്‍രഹിതരുടെ എണ്ണം
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത്
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസ പദ്ധതിയുടെ
കാര്യക്ഷമത
ഉറപ്പുവരുത്തേണ്ടതിന്റെ
ആവശ്യകത ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസം
ശാസ്ത്രീയമായി
പുന:സംഘടിപ്പിക്കുന്നതിനും
ദീര്‍ഘവീക്ഷണത്തോടെയുള്ള
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സ്കൂള്‍
വിദ്യാഭ്യാസതലം
മുതല്ക്കേ
പഠനത്തോടൊപ്പം
അഭിരുചിയുള്ള തൊഴില്‍
പരിശീലനവും ഒരുമിച്ച്
കൊണ്ടുപോകുന്നതിനാവശ്യമായ
പശ്ചാത്തല സൗകര്യങ്ങള്‍
അതത് സ്കൂളുകളില്‍
തന്നെ ഒരുക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
ഡിജിറ്റല്‍
പാഠപുസ്തകം
*687.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വലിപ്പമുള്ള
പാഠപുസ്തകങ്ങള്‍ ദിനവും
സ്കൂളില്‍ കൊണ്ട്
പോകുന്നത് മൂലം
കുട്ടികള്‍ക്കുണ്ടാകുന്ന
ആരോഗ്യ പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇതിന്
പരിഹാരമെന്ന നിലയില്‍
ഡിജിറ്റല്‍ പാഠപുസ്തകം
എന്ന സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കാമോ?
മത്സ്യസമ്പത്തിന്റെ
സംരക്ഷണം
*688.
ശ്രീ.ബി.സത്യന്
,,
ജെയിംസ് മാത്യു
,,
എ. പ്രദീപ്കുമാര്‍
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യസമ്പത്തിന്റെ
സംരക്ഷണത്തിനും മത്സ്യ
ഉല്പാദനവും സ്റ്റോക്കും
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചുവരുന്നത്;
(ബി)
സ്വാഭാവിക
മത്സ്യപ്രജനന
സ്ഥലങ്ങളില്‍ സംരക്ഷിത
മേഖലകള്‍
സ്ഥാപിക്കുന്നതിനും
നിയമവിരുദ്ധമായ
മത്സ്യബന്ധനം
തടയുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
മത്സ്യസമ്പത്തിന്റെ
സംരക്ഷണത്തിനായി
സ്റ്റേറ്റ് ഫിഷറീസ്
റിസോഴ്സസ്
മാനേജ്മെന്റ് സൊസൈറ്റി
(FIRMA) നടത്തുന്ന
വിവിധ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ഈ
മേഖലയില്‍ ഫിഷറീസ്
മാനേജ്മെന്റ്
കൗണ്‍സിലുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
റെയില്‍വേ
വികസനത്തിനുള്ള നടപടികള്‍
*689.
ശ്രീ.ഇ.പി.ജയരാജന്
,,
പി.കെ. ശശി
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
റെയില്‍വേ വികസനത്തിന്
തിരിച്ചടിയാകുന്ന
തരത്തില്‍ കേന്ദ്ര
ബജറ്റ് വിഹിതം
ഏകപക്ഷീയമായി
വെട്ടിക്കുറയ്ക്കുകയും
സംസ്ഥാനം മുന്‍കൂട്ടി
ആവശ്യപ്പെട്ട
പദ്ധതികളും പുതിയ
ട്രെയിനുകളും പാതകളും
ടെര്‍മിനലുകളും
അനുവദിക്കാതിരിക്കുകയും
ചെയ്യുന്ന
റെയില്‍വേയുടെ
പക്ഷപാതപരമായ നടപടികള്‍
തിരുത്തുന്നതിനായി
നടത്തിയ ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ റെയില്‍വേ
യാത്രാസൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
സ്റ്റേഷനുകള്‍,ട്രാക്ക്,സിഗ്നല്‍
എന്നിവയുടെ
നവീകരണത്തിനുമായി
അനുവദിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാണോ; എങ്കിൽ
വെളിപ്പെടുത്താമോ;
(സി)
റെയില്‍വേ
വികസന പദ്ധതികള്‍ക്ക്
ചെലവാകുന്ന തുകയുടെ
അന്‍പത് ശതമാനം സംസ്ഥാന
സര്‍ക്കാര്‍
വഹിക്കുമെന്ന്
ഉറപ്പുകൊടുത്തിട്ടും
റെയില്‍വേയും
കേന്ദ്രസര്‍ക്കാരും
അവഗണന കാട്ടുന്നത്
തിരുത്തുന്നതിനുളള
ശക്തമായ ഇടപെടല്‍
നടത്തുമോ
എന്നറിയിക്കാമോ?
ഭൂമി
പതിവ് ചട്ടങ്ങളില്‍ ഭേദഗതി
*690.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1964-ലെ
ഭൂമി പതിവ്
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പട്ടയം
ലഭിക്കുന്നതിന്
വരുമാനപരിധി
ഒഴിവാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
കൈവശത്തിലില്ലാത്ത
ഭൂമി പതിച്ചുകിട്ടുന്ന
സംഗതിയില്‍
കൈമാറ്റത്തിനുളള
കാലപരിധി
കുറച്ചിട്ടുണ്ടോ;
വിശദമാക്കുമോ;