പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കുള്ള
ഭവനനിര്‍മ്മാണം
*631.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ജോര്‍ജ് എം. തോമസ്
,,
ബി.സത്യന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ജനസംഖ്യാനുപാതികമായതിന്റെ
ഇരട്ടിത്തുക
വകയിരുത്തിയ
സര്‍ക്കാര്‍ ഈ തുക
ദുര്‍വ്യയം
ചെയ്യപ്പെടുന്നില്ലെന്നും
നിശ്ചിത വികസന
കാര്യങ്ങള്‍ക്കായി
യഥാസമയം
വിനിയോഗിക്കുന്നുണ്ടെന്നും
ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
വീടില്ലാത്തവരായി
ഇരുപത്തിയേഴായിരത്തോളം
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
ഇനിയുമുണ്ടെന്നതിനാല്‍
ഇവരുടെ ഭവന
നിര്‍മ്മാണത്തിന്
മുന്‍ഗണന നല്കി വീട്
അനുവദിക്കാനും പണി
പൂര്‍ത്തിയാകാത്ത
വീടുകളുടെ നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തീകരിക്കാനും
വേണ്ട നടപടിയെടുക്കുമോ;
(സി)
പൂര്‍ത്തീകരിക്കാതെ
കിടക്കുന്ന വീടുകള്‍
എത്രയെന്നും
ഇതിനിടയാക്കിയ
സാഹചര്യവും അതു
പരിഹരിക്കാനായി
സ്വീകരിച്ച നടപടിയും
അറിയിക്കാമോ?
വനംവകുപ്പിന്റെ
നൂതനപദ്ധതികള്‍
*632.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എസ്.രാജേന്ദ്രന്
,,
എം. മുകേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനംവകുപ്പ്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
നൂതനപദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വനമേഖലയ്ക്ക്
പുറത്തുള്ള
പ്രദേശങ്ങളില്‍
വനവത്കരണം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വന
ഉത്പന്നങ്ങളുടെ
ലഭ്യതയും വിപണനവും
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം
പദ്ധതികളാണുള്ളത്;
വ്യക്തമാക്കാമോ;
(ഡി)
കാലാവസ്ഥാ
വ്യതിയാനവും ആഗോള
താപനവും മൂലമുള്ള
ദൂഷ്യഫലങ്ങള്‍
നാള്‍ക്കുനാള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ഭൂമിക്ക് ഹരിത
കവചമൊരുക്കുന്നതിനായി
സാമൂഹ്യ വനവത്കരണ
പരിപാടികള്‍ കൂടുതല്‍
കാര്യക്ഷമമാക്കാനും
ത്വരിതപ്പെടുത്താനും
നടപടി സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
സൗജന്യ നിയമസഹായം
*633.
ശ്രീ.കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
,,
പി.ടി.എ. റഹീം
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെ
നടക്കുന്ന അതിക്രമം
തടയുന്നതിനും അവരുടെ
പൗരാവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ഇവര്‍ക്ക്
ആവശ്യമായ സൗജന്യ
നിയമസഹായം
നല്‍കുന്നതിന് സംസ്ഥാന
തലത്തിലും ജില്ലാ
തലത്തിലും മോണിട്ടറിംഗ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
അതിക്രമങ്ങള്‍ക്ക്
ഇരയാകുന്നവര്‍ക്ക്
ആശ്വാസവും പുനരധിവാസവും
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കുട്ടികള്‍ക്കിടയിലെ
ലഹരി ഉപയോഗം നിയന്ത്രിക്കല്‍
*634.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ക്കൂള്
കുട്ടികള്‍ക്കിടയില്‍
ലഹരി മരുന്ന് ഉപയോഗം
വര്‍ദ്ധിച്ചുവരുന്നതായ
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാര്‍ ഗൗരവമായി
എടുത്തിട്ടുണ്ടോ;
(ബി)
സ്ക്കൂളുകള്‍ക്ക്
സമീപമുള്ള മെഡിക്കല്‍
സ്റ്റോറുകളില്‍ നിന്നും
ലഭിക്കുന്ന മാനസിക
രോഗത്തിനുള്ള
മരുന്നുകളും കഫ്
സിറപ്പും വേദന
സംഹാരികളും കുട്ടികള്‍
ലഹരിക്കായി
ഉപയോഗിക്കുന്ന പ്രവണത
വര്‍ദ്ധിച്ച് വരുന്നത്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഇത്തരം
മെഡിക്കല്‍
സ്റ്റോറുകള്‍ അതാത്
ജില്ലകളിലെ ഡ്രഗ്സ്
കണ്ട്രോള്
ഉദ്യോഗസ്ഥരുടെ
സഹകരണത്തോടെ
പരിശോധിച്ച് നടപടി
സ്വീകരിക്കുന്നതിന്
ഡെപ്യൂട്ടി എക്സൈസ്
കമ്മീഷണറന്മാര്ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സ്ക്കൂളുകളില്‍
ആരോഗ്യവകുപ്പുമായി
ചേര്‍ന്ന് ലഹരി വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തി
സ്ക്കൂള് കുട്ടികളെ
ലഹരിയുടെ
നീരാളിപ്പിടുത്തത്തില്‍
നിന്നും
മോചിപ്പിക്കുന്നതിന്
പ്രത്യേക
ശ്രദ്ധയുണ്ടാകുമോ?
മൃഗശാല
വകുപ്പില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
*635.
ശ്രീമതി
ഗീതാ ഗോപി
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം മൃഗശാല
വകുപ്പില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ബി)
മൃഗങ്ങളുടെ
തനത് ആവാസ വ്യവസ്ഥ
സംരക്ഷിച്ചുകൊണ്ട്
സന്ദര്‍ശകര്‍ക്ക്
കൂടുതല്‍ സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
മൃഗശാലയിലേക്ക്
പുതുതായി മൃഗങ്ങളെ
കൊണ്ടുവരുന്നതിനുള്ള
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
മറ്റു
മൃഗശാലകളില്‍ നിന്നുള്ള
മൃഗങ്ങളേയും
പക്ഷികളേയും
എത്തിച്ചതിന്റെ
വിവരങ്ങള്‍
അറിയിക്കുമോ?
മെന്റര്‍
ടീച്ചര്‍ പദ്ധതി
*636.
ശ്രീ.കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
ഉയര്‍ത്തുന്നതിനും
കൊഴിഞ്ഞുപോക്ക്
തടയുന്നതിനും ആരംഭിച്ച
മെന്റര്‍ ടീച്ചര്‍
പദ്ധതി
ഫലപ്രദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധ
ഡയറ്റുകളിലെ
അധ്യാപകരുടെ കുറവ്
മെന്റര്‍ ടീച്ചര്‍
പദ്ധതി കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
തടസ്സമായിട്ടുണ്ടോ;
എങ്കില്‍ അധ്യാപകരുടെ
കുറവ് നികത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഈ
പദ്ധതി പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
ഉയര്‍ത്തുന്നതിനും
കൊഴിഞ്ഞുപോക്ക്
തടയുന്നതിനും ഏതെല്ലാം
വിധത്തില്‍
സഹായിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
നടത്തിപ്പില്‍
വന്നിട്ടുള്ള അപാകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കോളനികളിലെ വികസന പദ്ധതികള്‍
*637.
ശ്രീ.ഹൈബി
ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികസനത്തില്‍
പിന്നോക്കം
നില്ക്കുന്ന
പട്ടികജാതി കോളനികളില്‍
അടിസ്ഥാന
സൗകര്യമെത്തിക്കുന്നതിന്
ആവിഷ്ക്കരിച്ച പദ്ധതി
ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
ഇതിനകം
എത്ര പട്ടികജാതി
കോളനികളില്‍ ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചുവെന്നറിയിക്കുമോ;
(സി)
ഹാംലറ്റ്
പദ്ധതിയില്‍ എത്ര
കോളനികളെ ഇതിനകം
തെരഞ്ഞെടുത്തുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
ഏത് ഏജന്‍സിയെ ആണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്നറിയിക്കാമോ;
(ഇ)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കോളനികളില്‍
നടപ്പിലാക്കുന്ന വികസന
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
അഴിമതിമുക്തമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(എഫ്)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പില്‍ സോഷ്യല്‍
ആഡിറ്റിംഗ്
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
പട്ടികജാതി
ഉപ പദ്ധതി
*638.
ശ്രീ.കാരാട്ട്
റസാഖ്
,,
ആര്. രാജേഷ്
,,
ഡി.കെ. മുരളി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാരുടെ
ഉന്നമനത്തിനായി
പട്ടികജാതി ഉപ പദ്ധതി
(എസ്.സി.എസ്.പി.)
പ്രകാരം നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പട്ടികജാതിക്കാര്‍
നേരിടുന്ന ഏറ്റവും
പ്രധാനപ്പെട്ട
പ്രശ്നങ്ങളായ ഭവന
രാഹിത്യവും
ഭൂരാഹിത്യവും
പരിഹരിക്കുന്നതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
തൊഴിലിനും
തൊഴില്‍
പരിശീലനത്തിനും മാനവ
വിഭവശേഷി
വികസനത്തിനുമായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
മിനിമം
വേതനം പുതുക്കി
നിശ്ചയിക്കുന്നതിന്
സ്വീകരിച്ച നടപടി
*639.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിനിമം
വേതനം പുതുക്കി മൂന്ന്
വര്‍ഷം
പൂര്‍ത്തിയാക്കിയ എല്ലാ
മേഖലകളിലും ആയത്
പുതുക്കി
നിശ്ചയിക്കുന്നതിന്
സ്വീകരിച്ച നടപടി
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഏതൊക്കെ മേഖലകളിലാണ്
മിനിമം വേതനം പുതുക്കി
നിശ്ചയിച്ചത്;
(സി)
അണ്
എയ്ഡഡ് മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
അദ്ധ്യാപകര്‍ക്ക്
മിനിമം വേതനം
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
ആദര്‍ശ്
ഗ്രാമം പദ്ധതി
*640.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ആന്റണി ജോണ്‍
,,
കെ. ബാബു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
കുടുംബങ്ങള്‍
അധിവസിക്കുന്ന
ഗ്രാമങ്ങളുടെ സമഗ്ര
വികസനത്തിനായി
പ്രധാനമന്ത്രി ആദര്‍ശ്
ഗ്രാമം പദ്ധതി (PMAGY)
നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഇൗ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
പദ്ധതിയ്ക്കായുളള
കേന്ദ്രവിഹിതം
എത്രയാണെന്നും ഇതിനായി
സംസ്ഥാന സര്‍ക്കാര്‍
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
പട്ടികജാതിയില്‍പ്പെട്ട
യുവജനങ്ങളുടെ തൊഴില്‍
ലഭ്യതയ്ക്കായി
എന്തെല്ലാം കാര്യങ്ങള്‍
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വനസംരക്ഷണ
പദ്ധതികള്‍
*641.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
വനസംരക്ഷണത്തിനായി
ആവിഷ്കരിച്ച പുതിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
കാട്ടുതീ
അതിവേഗം കണ്ടെത്തി
പ്രതിരോധിക്കുന്നതിനുളള
സംവിധാനം വനം
വകുപ്പിനുണ്ടോ;
ഇല്ലെങ്കില്‍ അതിനായുളള
സംവിധാനം ഒരുക്കുമോ
എന്നറിയിക്കാമോ?
ജനനി-ജന്മരക്ഷ
പദ്ധതി
*642.
ശ്രീ.ആര്.
രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
അമ്മമാരുടെയും
കുഞ്ഞുങ്ങളുടെയും
ആരോഗ്യസംരക്ഷണത്തിനായി
ജനനി-ജന്മരക്ഷ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
പ്രകാരം
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പോഷകാഹാരക്കുറവ്
മൂലം അമ്മമാര്‍ക്കും
കുട്ടികള്‍ക്കും
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
പദ്ധതിക്കായി
എത്ര തുക 2018-19
സാമ്പത്തിക വര്‍ഷം
വകയിരുത്തിയിട്ടുണ്ടെന്നും
ഇതിന്റെ ഫലപ്രദമായ
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ഡീ
അഡിക്ഷന് സെന്ററുകളുടെ
പ്രവര്‍ത്തനം
*643.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിമുക്തി എന്ന പേരില്‍
ലഹരി വിരുദ്ധ
ബോധവല്‍ക്കരണ മിഷന്
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
കൂടുതല്‍
മദ്യഷോപ്പുകള്‍ തുറന്ന്
മദ്യത്തിന്റെ വ്യാപനം
നടക്കുന്ന
സാഹചര്യത്തില്‍
മദ്യത്തിനെതിരെ സർക്കാർ
നടത്തുന്ന പ്രചരണം
വിജയപ്രദമാകുമെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
എക്സൈസ്
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന ഡീ
അഡിക്ഷന് സെന്ററുകള്‍
വഴി 2017ല്‍ എത്രപേരെ
ലഹരിയില്‍ നിന്നും
മോചിപ്പിക്കുവാന്‍
സാധിച്ചു;
(ഡി)
പുനരധിവാസ
സംവിധാനമുളള മാതൃകാ ഡീ
അഡിക്ഷന് സെന്റര്‍
സ്ഥാപിക്കുവാനുളള
തീരുമാനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
ഇതിന് എന്തെങ്കിലും
കേന്ദ്രസഹായം
ലഭ്യമാണോയെന്ന്
വെളിപ്പെടുത്തുമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ പ്രവര്‍ത്തനം
*644.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ആന്‍സലന്‍
,,
കെ. ദാസന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ വകുപ്പിന്റെ
കീഴിലുളള വിവിധ
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ക്ഷേമനിധി
ബോര്‍ഡുകളുടെ ദൈനംദിന
പ്രവര്‍ത്തനം
കാര്യക്ഷമവും
സുതാര്യവുമാക്കുന്നതിന്റെ
ഭാഗമായി രജിസ്ട്രേഷന്,
അംശദായം,
ആനുകൂല്യവിതരണം,
പെന്ഷന് വിതരണം
എന്നിവ
നടപ്പിലാക്കുന്നതിനായി
ഒരു സോഫ്റ്റ് വെയര്‍
വികസിപ്പിച്ച് എല്ലാ
ക്ഷേമനിധി
ബോര്‍ഡുകളുടെയും
പ്രവര്‍ത്തനം
ഏകോപിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഇതു സംബന്ധിച്ച്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
ക്ഷേമനിധി
ബോർഡുകളിലൂടെ
അംഗങ്ങൾക്ക് വിവിധ
പദ്ധതികൾ പ്രകാരം
നൽകിവരുന്ന
ആനുകൂല്യങ്ങൾ
വര്ദ്ധിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ?
ലഹരി
ഉപഭോഗം കുറയ്ക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
*645.
ശ്രീ.എം.
നൗഷാദ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
എത്ര മദ്യശാലകള്‍
ഉണ്ടായിരുന്നെന്നും
നിലവില്‍
എത്രയുണ്ടെന്നും ഈ
സര്‍ക്കാര്‍ പുതുതായി
ഏതെങ്കിലും
മദ്യശാലയ്ക്ക് ലൈസന്‍സ്
അനുവദിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാര്‍
മദ്യനിരോധനം
ഏര്‍പ്പെടുത്തിയിരുന്നോ;
(സി)
2015-16
വര്‍ഷം വിറ്റ
മദ്യത്തിന്റെ അളവ്
മുന്‍ എല്‍.ഡി.എഫ്.
സര്‍ക്കാര്‍
അധികാരമൊഴിഞ്ഞ 2010-11
വര്‍ഷത്തെ അളവുമായി
താരതമ്യപ്പെടുത്തിക്കൊണ്ടുള്ള
കണക്കുണ്ടോ; എങ്കില്‍
അറിയിക്കാമോ;
(ഡി)
ലഹരി
ഉപഭോഗം കുറച്ചു
കൊണ്ടുവരുന്നതിന് ഈ
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
വന്‍കിട
ജലസേചന പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
*646.
ശ്രീ.എം.
സ്വരാജ്
,,
ഇ.പി.ജയരാജന്
,,
മുരളി പെരുനെല്ലി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന്‍കിട ജലസേചന
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സാധിക്കാതെ
കിടക്കുന്നതിനാല്‍
ചെലവ് അധികരിക്കുകയും
വന്‍ നിക്ഷേപം
പ്രയോജനരഹിതമായിത്തീരുകയും
ചെയ്യുന്ന സ്ഥിതി
ഒഴിവാക്കാനായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്; ഇത്തരം
പദ്ധതികളുടെ നിക്ഷേപ
പ്രയോജന വിശകലനം
നടത്തിയിരുന്നോ;
(ബി)
കടുത്ത
വരള്‍ച്ച നേരിടുന്ന
തൃശ്ശൂര്‍ ജില്ലയില്‍
കൃഷി നാശം തടയാന്‍
ഉപയുക്തമായ ചാലക്കുടി
ഡൈവേര്ഷന് സ്കീം
പൂര്‍ത്തീകരിക്കാന്‍
സാധ്യമായിട്ടുണ്ടോ;
(സി)
മൂവാറ്റുപുഴ
വാലി, ഇടമലയാര്‍,
കാരാപ്പുഴ,
ബാണാസുരസാഗര്‍ തുടങ്ങിയ
ദീര്‍ഘകാലമായി
പൂര്‍ത്തീകരിക്കാതെ
കിടക്കുന്ന പദ്ധതികളുടെ
പരിശോധനക്കായി
നിയോഗിച്ച സമിതി
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ?
ജല
അതോറിട്ടി പ്രോജക്ടുകളുടെ
വിലയിരുത്തല്‍
*647.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുദ്ധജല വിതരണം
നടത്തുന്ന ജല അതോറിട്ടി
പല പദ്ധതികളുടെയും പണി
മുഴുവൻ
പൂര്ത്തികരിക്കാത്തതും
പൈപ്പ് ലൈന്‍ മാത്രം
കുഴിച്ചിട്ടോ
അല്ലെങ്കില്‍ ശുദ്ധീകരണ
പ്ലാന്റ് മാത്രം
സ്ഥാപിച്ചോ പണം
ചെലവാക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിർമ്മാണ
പ്രവൃത്തികൾ
പൂര്‍ത്തീകരിക്കാത്തതിനാല്‍
പാതി
മുടങ്ങിക്കിടക്കുന്ന
ഇത്തരം പദ്ധതികള്‍
സജീവമാക്കാന്‍
അക്കൗണ്ടബിലിറ്റി
ഓഡിറ്റ് നടത്താന്‍
തയ്യാറാകുമോ;
(സി)
ഓരോ
പ്രോജക്ടും
സമയബന്ധിതമായി
വിലയിരുത്താനും പുരോഗതി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാനും
എന്തൊക്കെ
സംവിധാനങ്ങളാണ്
ഇപ്പോള്‍ നിലവിലുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ജല
അതോറിട്ടി വാങ്ങുന്ന
പൈപ്പുകളുടെ ഗുണമേന്മ,
ജല ശുദ്ധീകരണ
പ്ലാന്റുകളുടെ
ഗുണമേന്മ, സിവില്‍
നിര്‍മ്മിതികളുടെ
ഗുണമേന്മ എന്നിവ
പരിശോധിക്കാന്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്നറിയിക്കാമോ;
(ഇ)
അഴിമതിക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുവാനും
ഗുണമേന്മയില്ലാത്ത
പൈപ്പുകളും ഉപകരണങ്ങളും
വാങ്ങി സര്‍ക്കാരിനെ
വഞ്ചിക്കുന്ന
കോൺട്രാക്ടർമാരെ
കരിമ്പട്ടികയില്‍പ്പെടുത്തി
ലൈസന്‍സ് റദ്ദ്
ചെയ്യാനും സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വികസന കോര്പ്പറേഷന്
നല്‍കിവരുന്ന വായ്പ
*648.
ശ്രീ.പി.ടി.എ.
റഹീം
,,
രാജു എബ്രഹാം
,,
ഡി.കെ. മുരളി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം സംസ്ഥാന
പട്ടികജാതി/പട്ടിക
വര്‍ഗ്ഗ വികസന
കോര്പ്പറേഷന്
മുഖേനയുള്ള വായ്പ
വിതരണത്തില്‍ കൈവരിച്ച
നേട്ടം വിശദമാക്കുമോ;
(ബി)
കോര്പ്പറേഷന്
നിലവില്‍ നല്‍കിവരുന്ന
വിവിധ തരം വായ്പകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
വിദേശത്തുനിന്നും
തൊഴില്‍ നഷ്ടപ്പെട്ട്
തിരികെ നാട്ടിലെത്തുന്ന
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ
പുനരധിവാസത്തിനായി
വായ്പ പദ്ധതികള്‍ക്ക്
രൂപം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ചികിത്സാ സഹായങ്ങള്‍
*649.
ശ്രീ.ആന്റണി
ജോണ്‍
,,
ബി.ഡി. ദേവസ്സി
,,
പി.വി. അന്‍വര്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരുടെ
ആരോഗ്യ സംരക്ഷണത്തിനായി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ള
ചികിത്സാ സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഭാഗക്കാര്‍ക്ക്
ചികിത്സാ
ധനസഹായത്തിനുള്ള വരുമാന
പരിധി
ഉയര്‍ത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ചികിത്സാ
സഹായങ്ങള്‍ വേഗത്തില്‍
ലഭ്യമാക്കുന്നതിന്
അപേക്ഷകള്‍ ഓണ്‍ലൈന്‍
വഴി
സമര്‍പ്പിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
പട്ടികവര്‍ഗ്ഗക്കാര്‍
സാധാരണയായി ചെയ്യുന്ന
ജോലി ചെയ്യുവാന്‍
സാധിക്കാതെ വരുന്ന
വര്‍ഷകാലത്ത് അവര്‍ക്ക്
ആഹാരം
ഉറപ്പുവരുത്തുന്നതിന്
ഭക്ഷ്യസഹായ പരിപാടി
നടപ്പാക്കിയിട്ടുണ്ടോ;
(ഇ)
ഏതെല്ലാം
പ്രദേശങ്ങളിലാണ്
കമ്മ്യൂണിറ്റി
കിച്ചണുകളും
ന്യൂട്രീഷന്‍
റീഹാബിലിറ്റേഷന്‍
സെന്ററുകളും
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കുട്ടനാട്
പാക്കേജിന് കീഴില്‍ ജലവിഭവ
വകുപ്പ്
ആവിഷ്കരിച്ചിരിക്കുന്ന
പദ്ധതികള്‍
*650.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.സുരേഷ് കുറുപ്പ്
,,
എ.എം. ആരിഫ്
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജിന് കീഴില്‍
ജലവിഭവ വകുപ്പ്
ആവിഷ്കരിച്ചിരിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
വിവിധ
പ്രദേശങ്ങളിലുള്ള
പാടശേഖരങ്ങളിലെ
വെളളപ്പൊക്ക
നിയന്ത്രണത്തിനായുളള
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും
ഫലപ്രാപ്തിയും
അറിയിക്കാമോ;
(സി)
തോട്ടപ്പളളി
സ്പില്‍വേയുടെ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
തണ്ണീര്‍മുക്കം
ബണ്ടിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാനും
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കന്നുകാലികളിലെ
പകര്‍ച്ചവ്യാധികൾ
*651.
ശ്രീ.പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
മഞ്ഞളാംകുഴി അലി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികളെ
പകര്‍ച്ചവ്യാധികളില്‍
നിന്നും
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പകര്‍ച്ചവ്യാധികളെക്കുറിച്ച്
കന്നുകാലി
കര്‍ഷകര്‍ക്ക്
ബോധവല്‍ക്കരണം
നല്‍കാറുണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പകര്‍ച്ച
വ്യാധികള്‍ മൂലം
കന്നുകാലിനാശം
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
വനമേഖലാ
നിരീക്ഷണവും വന്യജീവി
കണക്കെടുപ്പും
*652.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യജീവികളുടെ
കണക്കെടുപ്പ്
നടത്തുന്നുണ്ടോ;
എത്രകാലം കൂടുമ്പോഴാണ്
കണക്കെടുക്കുന്നത്;
വിശദവിവരങ്ങള്‍
അറിയിക്കാമോ:
(ബി)
വന്യജീവി
കണക്കെടുപ്പ്, വനമേഖലാ
നിരീക്ഷണം എന്നിവ
സാങ്കേതിക സഹായത്തോടെ
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കാമോ;
(സി)
ഇതിനായി
എത്ര ക്യാമറകള്‍ വനം
വകുപ്പിന്റെ
കൈവശമുണ്ടെന്നും ആയത്
പര്യാപ്തമാണോയെന്നും
വ്യക്തമാക്കാമോ;
(ഡി)
സിംഹം,
കടുവ, പുലി മുതലായ
മൃഗങ്ങളെ പ്രത്യേകം
തിരിച്ചറിഞ്ഞ്
കണക്കെടുക്കുന്നതെങ്ങനെയാണെന്ന്
വ്യക്തമാക്കാമോ?
മാതൃഭാഷയ്ക്ക്
അര്‍ഹമായ പ്രാധാന്യം
നല്‍കുന്നതിന് നടപടി
*653.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എസ്.ശർമ്മ
,,
പുരുഷന് കടലുണ്ടി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കലാ-സാഹിത്യ-സാംസ്കാരിക
രംഗത്തുള്ളവരെ
അണിനിരത്തി ശാസ്ത്ര
ബോധവും യുക്തിചിന്തയും
വളര്‍ത്തുന്നതിന്
സാംസ്കാരിക വകുപ്പ്
പരിപാടികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ആയിരത്തിയഞ്ഞൂറ്
വര്‍ഷത്തിലേറെ
പാരമ്പര്യമുള്ള
മാതൃഭാഷയെ
അവഗണിക്കുന്നതിനെതിരെ
സാംസ്കാരിക
ഐക്യത്തിനുതകുന്ന
പരിപാടികള്‍
ആവിഷ്കരിച്ചു
നടപ്പിലാക്കുമോ;
(സി)
ഭാഷ
കേവലം
ആശയവിനിമയോപാധിയെന്നതിന്
ഉപരി സാംസ്കാരിക
ഐക്യത്തിനുള്ള
ഉപാധിയായതിനാല്‍
മാതൃഭാഷയ്ക്ക് ഉചിതമായ
പ്രാധാന്യം നല്കാന്
നടപടിയെടുക്കുമോ;
വിശദമാക്കുമോ?
വനവല്‍ക്കരണ
പ്രവൃത്തികള്‍
*654.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
കെ.എന്‍.എ ഖാദര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനേതര
ആവശ്യങ്ങള്‍ക്കായി
വനഭൂമി
വിട്ടുനല്‍കുന്നതിന്
പരിഹാരമായി വനവല്‍ക്കരണ
പ്രവൃത്തികള്‍
നടത്താറുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
കേന്ദ്ര ധനസഹായം
ലഭിക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കേന്ദ്രഫണ്ട്
യഥാവിധി
വിനിയോഗിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടാകുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
പിന്നാക്ക
സമുദായങ്ങള്ക്കായുളള വിവിധ
പദ്ധതികള്‍
*655.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നാക്ക
സമുദായങ്ങള്ക്കായുളള
വിവിധ പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
വകുപ്പിന്റെ ഭാഗത്ത്
നിന്നും അനാസ്ഥ
ഉണ്ടാകുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പിന്നാക്ക
വിഭാഗ വികസന
കോര്പ്പറേഷന്,
പരിവര്‍ത്തിത ക്രെെസ്തവ
ശുപാര്‍ശിത വിഭാഗ വികസന
കോര്പ്പറേഷന്
എന്നിവയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ഇൗ സര്‍ക്കാര്‍
നിലവില്‍ വന്നശേഷം
പ്രസ്തുത
കോര്‍പ്പറേഷനുകള്‍
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പിന്നാക്ക
സമുദായങ്ങള്‍ക്കുളള
വിവിധ ക്ഷേമപദ്ധതികള്‍
സമയബന്ധിതമായും
കാര്യക്ഷമമായും
നടപ്പിലാക്കുന്നതിന്
മോണിട്ടറിംഗ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഏര്‍പ്പെടുത്തുന്ന
കാര്യം ആലോചിക്കുമോ?
പാലിന്റെ
ഗുണമേന്മ പരിശോധിക്കാന്‍
സംവിധാനങ്ങള്‍
*656.
ശ്രീ.പി.ടി.
തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാലിന്റെ ഗുണമേന്മ
പരിശോധിക്കാന്‍
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അന്യസംസ്ഥാനത്ത്
നിന്നും വരുന്ന പാല്
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പാലിന്റെ
ഗുണമേന്മ പരിശോധന
ശക്തമാക്കാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
എന്നറിയിക്കാമോ?
ആദിവാസികള്‍ക്കായി
നടത്തുന്ന പദ്ധതികളുടെ ഏകോപനം
*657.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
വിഭാഗങ്ങള്‍ക്ക്
സമ്പൂര്‍ണ്ണ ആരോഗ്യ
സുരക്ഷ
ഉറപ്പാക്കുന്നതിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ജനനി
ജന്മരക്ഷ പദ്ധതി,
കമ്മ്യുണിറ്റി കിച്ചന്
പദ്ധതി എന്നിവ
നടപ്പിലാക്കിയിട്ടും
അട്ടപ്പാടിയില്‍
ശിശുമരണം
വര്‍ദ്ധിക്കുന്നതും
പോക്ഷകാഹാരക്കുറവ് മൂലം
അമ്മമാര്‍
മരിക്കുന്നതുമായ
സാഹചര്യം എപ്രകാരം
ഉണ്ടാകുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
വിവിധ
വകുപ്പുകളിലുടെ
ആദിവാസികള്‍ക്കായി
നടത്തുന്ന പദ്ധതികള്‍
ഏകോപിപ്പിക്കുന്നതിനും
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം
ആനുകൂല്യങ്ങള്‍
ലഭിക്കുന്നുവെന്ന്
ഉറപ്പ് വരുത്തുവാനും
ഉള്ള സംവിധാനം
ഏര്‍പ്പെടുത്തുമോ?
ക്ഷീരോല്പാദനത്തില്
സ്വയംപര്യാപ്തത
*658.
ശ്രീ.കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോല്പാദനത്തില്
സ്വയംപര്യാപ്തത
നേടുന്നതിന് എത്ര ലക്ഷം
ടണ്‍ പാലിന്റെ
ഉല്പാദനമാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
(ബി)
സ്വയംപര്യാപ്തതയ്ക്കായി
ലക്ഷ്യമിട്ട
പാലുൽപ്പാദനം
നേടുന്നതിനായി ഏതെല്ലാം
മേഖലകളില്‍ ഉള്ളവരെയാണ്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
സ്വയംതൊഴില്‍ പദ്ധതികള്‍
*659.
ശ്രീ.എസ്.ശർമ്മ
,,
ജെയിംസ് മാത്യു
,,
ഐ.ബി. സതീഷ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങള്‍ക്ക്
തൊഴില്‍ ലഭ്യത
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
ഇതിന്റെ
ഭാഗമായി
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
സ്വയംതൊഴില്‍
പരിപാടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
ചേര്‍ത്തിട്ടുള്ള
വിഭിന്ന ശേഷിക്കാരായ
ഉദ്യോഗാര്‍ത്ഥികള്‍ക്കായി
നടപ്പാക്കി വരുന്ന
കെെവല്യ പദ്ധതിയില്‍
ഇവരുടെ സമഗ്ര തൊഴില്‍
പുനരധിവാസത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
എംപ്ലോയ്മെന്റ്
വകുപ്പ് മുഖേന
നടപ്പാക്കുന്ന ശരണ്യ,
ജോബ് ക്ലബ് തുടങ്ങിയ
പദ്ധതികള്‍ പ്രകാരം
എത്ര സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നും
പ്രസ്തുത പദ്ധതികള്‍
പ്രകാരമുള്ള വായ്പ
തുകയും സബ്സിഡി തുകയും
എത്ര വീതമാണെന്നും
വ്യക്തമാക്കാമോ;
(ഇ)
സാങ്കേതിക
വിദ്യാഭ്യാസ
യോഗ്യതയുള്ളവര്‍,
ബിരുദധാരികളായ
വനിതകള്‍,
തൊഴിലില്ലായ്മ വേതന
പദ്ധതിയുടെ
ഗുണഭോക്താക്കള്‍
എന്നിവര്‍ക്ക് മുന്‍ഗണന
നല്കുന്ന സ്വയം
തൊഴില്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വനമേഖലയിൽ
ടൂറിസം സുരക്ഷ
*660.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇക്കോ ടൂറിസത്തിന്റെ
ഭാഗമായി ട്രക്കിങ്ങ്
അടക്കമുളള പരിപാടികള്‍
ഒരുക്കുന്നതിന്
നിലവിലുളള സൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മേഖലകളില്‍ കാട്ടുതീ,
ശക്തമായ മഴയും കാറ്റും
തുടങ്ങിയവ മൂലം
എന്തെങ്കിലും
ദുരന്തമുണ്ടായാല്‍
അടിയന്തരമായി
നേരിടുന്നതിന്
പര്യാപ്തമായ
സംവിധാനങ്ങള്‍
വനംവകുപ്പിനുണ്ടോ;
(സി)
തമിഴ്
നാട്ടിലെ തേനിയിലുണ്ടായ
കാട്ടുതീയില്‍പ്പെട്ട്
ട്രക്കിങ്ങ് സംഘത്തിലെ
പതിനേഴുപേര്‍
മരിക്കാനിടയായ
സാഹചര്യത്തില്‍,
സംസ്ഥാനത്തെ ഇക്കോ
ടൂറിസം രംഗത്ത്
സുരക്ഷയും നിയന്ത്രണവും
ഉറപ്പാക്കുന്നതിന്
ശക്തമായ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?