ജലനിധി പദ്ധതി
559.
ശ്രീ.എ.എം.
ആരിഫ്
,,
കെ. ആന്‍സലന്‍
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ജലനിധി'
പദ്ധതിയുടെ
നടത്തിപ്പിലെ അലംഭാവം,
പദ്ധതി
ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍
കഴിയാത്ത അവസ്ഥ
സംസ്ഥാനത്ത്
സംജാതമാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഓരോ ഘട്ടത്തിന്റെയും
ആസൂത്രണവും,
നിര്‍മ്മാണവും,
വിതരണവും സമയബന്ധിതമായി
നടത്താന്‍
കഴിഞ്ഞിരുന്നോ
;വ്യക്തമാക്കുമോ;
(സി)
'ജലനിധി'
പദ്ധതി സാധാരണ
ജനങ്ങള്‍ക്ക്
പ്രയോജനപ്പെടുത്തക്കവിധം
പ്രായോഗികമായി
നടപ്പാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
പദ്ധതിയുടെ
പൂര്‍ത്തീകരണത്തോടെ
എത്ര പേര്‍ക്ക് ഇതിന്റെ
പ്രയോജനം ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
ആരോപണങ്ങള്‍
ഉയര്ന്നുവന്നിട്ടുണ്ടോയെന്ന്
പരിശോധിക്കുമോ?
ചീക്കോട് കുടിവെള്ള പദ്ധതി
560.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടി
നിയോജക മണ്ഡലത്തിലെ
ചീക്കോട് കുടിവെള്ള
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥ വ്യക്തമാക്കുമോ;
(ബി)
പദ്ധതി
പൂര്‍ണ്ണമായും
കമ്മീഷന്
ചെയ്യുന്നതിന് എത്ര
കാലം എടുക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പൂര്‍ത്തീകരണത്തിനായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
ഏന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ?
പ്രാദേശിക ജലാശയങ്ങള്‍
നവീകരിക്കുന്നതിന് നടപടി
561.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രാദേശിക ജലാശയങ്ങളുടെ
സര്‍വ്വെ സംബന്ധിച്ച
നടപടികള്‍
ഏതുഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ പദ്ധതിയായ
'ആര്. ആര്. ആര്. ഓഫ്
പോണ്ട്സ്' -ല്‍
ഉള്‍പ്പെടുത്തി
പ്രാദേശിക ജലാശയങ്ങള്‍
നവീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എല്ലാ
പാരമ്പര്യ ജല
സ്രോതസുകളെയും
നവീകരിക്കുന്നതിന് ഒരു
സമഗ്ര പദ്ധതി ആസൂത്രണം
ചെയ്തു നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
മീനാട്
കുടിവെള്ള പദ്ധതി
562.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
സഹായത്തോടെയുള്ള മീനാട്
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചത് എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
മുടങ്ങിയിട്ട് എത്ര
കാലമായി;
(സി)
പദ്ധതിയില്‍
അവശേഷിക്കുന്ന
പ്രവര്‍ത്തികള്‍
എന്തെല്ലാമാണ്; അവ
എവിടെയെല്ലാമാണ്;
(ഡി)
ശേഷിക്കുന്ന
പണികള്‍ അടിയന്തരമായി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഇ)
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ജലസേചന
വകുപ്പിലെ നിര്‍മ്മാണ
പ്രവര്‍ത്തന ങ്ങള്
563.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
5 വര്‍ഷക്കാലം ജലസേചന
വകുപ്പില്എത്ര
റഗുലേറ്റര്‍ കം
ബ്രിഡ്ജ്, തടയണകള്‍
എന്നിവ
നിര്‍മ്മിക്കാന്‍
അനുമതി
നല്‍കിയിട്ടുണ്ട്; അവ
ഏതെല്ലാം; ഈ ഇനത്തില്‍
ഓരോ വര്‍ഷവും എത്ര
തുകയ്ക്കുള്ള
ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളത്;
ഇവയില്‍ എത്രയെണ്ണം
പുര്‍ത്തിയായി;
പൂര്ത്തിയാകാനുള്ളതിന്റെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ?
പാറശാല
മണ്ഡലത്തിലെ കുളങ്ങളുടെ
സംരക്ഷണം
564.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശാല
മണ്ഡലത്തിലുള്ള ചെറുതും
വലുതുമായുളള
ആയിരത്തിലേറെ
കുളങ്ങളുടെ സംരക്ഷണം
ഉറപ്പുവരുത്തുന്നതിനും
അവ ജലസേചന
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്നതിനും
ഏതെങ്കിലും തരത്തിലുള്ള
നടപടികള്‍
കൈക്കൊള്ളുവാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
(ബി)
ജലസ്രോതസുകള്‍
സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെ സംബന്ധിച്ച്
സ്കൂള്‍തലം മുതല്‍
അവബോധം
വളര്‍ത്തേണ്ടതിന്റെ
ആവശ്യകതയുടെ
അടിസ്ഥാനത്തില്‍
ഇക്കൊല്ലം ഏതെങ്കിലും
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കരീമ്പ,
കോങ്ങാട് എന്നീ
പഞ്ചായത്തുകളിലെ
കുടിവെളളക്ഷാമം
565.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ കരീമ്പ,
കോങ്ങാട് എന്നീ
പഞ്ചായത്തുകളിലെ
രൂക്ഷമായ
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
ഇതിനായി
വാട്ടര്‍ അതോറിറ്റി
എം.ഡി.യ്ക്ക് നല്കിയ
കത്തിന്മേല് സത്വര
നടപടി സ്വീകരിച്ച്
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
ചിറക്കര
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
പ്രവര്‍ത്തന സജ്ജമാക്കാന്‍
നടപടി
566.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ലട
ജലസേചന പദ്ധതിയിന്‍
കീഴില്‍ ചിറക്കര
ഗ്രാമപഞ്ചായത്ത്
പ്രദേശത്ത്
സ്ഥാപിതമായിട്ടുളള
ചിറക്കര ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
പ്രവര്‍ത്തന
സജ്ജമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി
ഇനി എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാനുള്ളതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
പരവൂര്‍
നഗരസഭ, പൂതക്കുളം
ഗ്രാമപഞ്ചായത്ത്,
ചിറക്കര
ഗ്രാമപഞ്ചായത്ത് എന്നീ
പ്രദേശങ്ങളില്‍ കനാല്‍
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
എത്ര രൂപ
വേണ്ടിവരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തൃശൂര്‍
ജില്ലയിലെ കനോലികനാലിലെ
ജലപാതകള്‍
567.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ കനോലി
കനാലില്‍ നിലവില്‍
ജലപാതകള്‍ ഉണ്ടെങ്കിൽ
വിശദമാക്കാമോ;
(ബി)
കനാലിൽ
പുതിയ ജലപാതകളുടെ
നിര്‍മ്മാണത്തിന്
പദ്ധതികള്‍ ഉണ്ടെങ്കിൽ
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ഗുരുവായൂര്‍
ക്ഷേത്രം, പാലയൂര്‍,
പാവരട്ടിപള്ളികള്,
തൃപ്രയാര്‍,
കൊടുങ്ങല്ലൂര്‍
ക്ഷേത്രങ്ങള്‍
എന്നിവിടങ്ങളിലെ
തീര്‍ത്ഥാടകരുടെ
സൗകര്യാര്ത്ഥ്യമുള്ള
ജലപാത നിര്‍മ്മാണം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കവ്വായി
കായലിലെയും കാര്യങ്കോട്
നദിയിലെയും കരയിടിച്ചില്‍
തടയുന്നതിന് നടപടി
568.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
തീരപ്രദേശങ്ങളായ
കവ്വായി കായലിലെയും
കാര്യങ്കോട്
നദിയിലെയും വ്യാപകമായ
കരയിടിച്ചില്‍
തടയുന്നതിന് നടപടികള്‍
സ്വീകരിയ്ക്കുമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍
കരകെട്ടി
സംരക്ഷിക്കാനും
അനിയന്ത്രിതമായ
മണലെടുപ്പ് തടയാനും
നടപടികള്‍
സ്വീകരിയ്ക്കുമോ എന്ന്
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തില്‍ തടയണ
നിര്‍മ്മാണം
569.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
ഇനിയും
പൂര്‍ത്തീകരിക്കാത്ത
തടയണകള്‍
എതെല്ലാമാണെന്ന്
വ്യക്തമാക്കുമോ; അവ
പൂര്ത്തീകരിയ്ക്കാത്തതിനുളള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ചെറുതുരുത്തി
തടയണ നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതില്‍
കുറ്റകരമായ അലംഭാവം
കാണിച്ചതായി
കംപ്ട്രോളര്‍ &
ആഡിറ്റര്‍ ജനറല്‍
റിപ്പോര്‍ട്ടില്‍
പരാമര്‍ശമുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തിയാക്കേണ്ട
തടയണകളുടെ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത തടയണ
നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ ?
കായംകുളം
മണ്ഡലത്തിലെ ജലസേചന
പദ്ധതികള്‍
570.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
2014 - 2015, 2015 -
2016 കാലഘട്ടത്തില്‍,
മേജര്‍/ മൈനര്‍
ഇറിഗേഷന്‍ വകുപ്പു വഴി
ഭരണാനുമതി ലഭിച്ചിരുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്നും,
പദ്ധതികള്‍, അനുവദിച്ച
തുക, പ്രവൃത്തികളുടെ
നിലവിലുള്ള പുരോഗതി
എന്നിവയും
വിശദമാക്കാമോ?
ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
571.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഇറിഗേഷന്‍, മെെനര്‍
ഇറിഗേഷന്‍
വകുപ്പുകളില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പുത്തൂര്‍
കുടിവെളള പദ്ധതി
572.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജകമണ്ഡലത്തില്‍
ആസ്തി വികസന പദ്ധതി
പ്രകാരം കരിവെളളൂര്‍
-പെരളം പഞ്ചായത്തില്‍
നടപ്പിലാക്കുന്ന
പുത്തൂര്‍ കുടിവെളള
പദ്ധതിയുടെ നിലവിലുളള
അവസ്ഥ വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിച്ച്
ജനങ്ങള്‍ക്ക് കുടിവെളളം
എപ്പോള്‍ വിതരണം
ചെയ്യാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ വിവിധ
കുടിവെള്ള പദ്ധതികള്‍
573.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
കേരള വാട്ടര്‍
അതോറിട്ടി മുഖേന
പരിപാലിക്കപ്പെടുന്നതും
,മറ്റ് വകുപ്പുകളുടെ
നിര്‍ദ്ദേശപ്രകാരം കേരള
വാട്ടര്‍ അതോറിട്ടി
ഏറ്റെടുത്ത്
നടപ്പിലാക്കിവരുന്നതും,
നടപ്പിലാക്കാനിരിക്കുന്നതുമായ
വിവിധ കുടിവെള്ള
പദ്ധതികള്‍ ഏതെല്ലാം;
ഓരോ പദ്ധതിയുടെയും
വിശദമായ വിവരം
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതികളില്‍
പ്രവര്ത്തനക്ഷമമല്ലാത്തതായി
മാറിയ പദ്ധതികള്‍
ഏതെല്ലാം ;
ഇത്തരത്തിലുള്ള
പദ്ധതികളെ
പ്രവര്‍ത്തനയോഗ്യമാക്കാന്‍
കേരള വാട്ടര്‍
അതോറിട്ടി തനതായും
മറ്റ് വകുപ്പുകളുമായി
ചേര്‍ന്നും എന്ത്
നടപടികള്‍ ഉടനെ
സ്വീകരിക്കും എന്നത്
വ്യക്തമാക്കാമോ;
(സി)
കൊയിലാണ്ടി
നഗരത്തില്‍
ചിറ്റാറികടവ്
റെഗുലേറ്റര്‍ കം
ബ്രിഡ്ജ് കമ്മീഷന്
ചെയ്യുന്നതോടെ
പ്രാവര്‍ത്തികമാക്കാന്‍
ഉദ്ദേശിച്ച് കേരള
വാട്ടര്‍ അതോറിട്ടി
മുന്‍ സര്‍ക്കാരിന്റെ
കാലയളവില്‍
സമര്‍പ്പിച്ച
പ്രോജക്ടിന്റെ വിശദാംശം
ലഭ്യമാക്കാമോ ; ഈ
പ്രോജക്ടിന്റെ
സമ്പൂര്‍ണ പകര്‍പ്പ്
ലഭ്യമാക്കാമോ;
സര്‍ക്കാരിന്
സമര്‍പ്പിച്ച ഈ
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിന് അന്നത്തെ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിരുന്നുവോ; ഈ
പദ്ധതി ഇപ്പോള്‍
പരിഗണിച്ച് ഭരണാനുമതി
നല്കാന് നടപടികള്‍
സ്വീകരിക്കുമോ?
നായര്‍കുഴി
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
574.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡ് സഹായത്തോടെ
ടെണ്ടര്‍ ചെയ്ത
കുന്ദമംഗലം മണ്ഡലത്തിലെ
നായര്‍കുഴി ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
കരാര്‍ എടുക്കാന്‍ ആരും
സന്നദ്ധമാവാത്തത് കാരണം
നടപ്പിലാക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എസ്റ്റിമേറ്റ്
തുകയില്‍ സിംഹഭാഗവും
പൈപ്പ്
വാങ്ങുന്നതിനായതി
നാലാണ് കരാര്‍
ഏറ്റെടുക്കാന്‍ ആരും
മുമ്പോട്ടുവരാതിരുന്നതെന്നത്
കണക്കിലെടുത്ത്
പൈപ്പിനും സിവില്‍
വര്‍ക്കിനും പ്രത്യേകം
പ്രത്യേകം ടെണ്ടര്‍
ക്ഷണിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
മയ്യിച്ച-വെങ്ങാട്ട്
പാലത്തേരയില്‍ കാര്‍ഷിക
പാക്കേജില്‍ ഉള്‍പ്പെടുത്തി
പാലം നിര്‍മ്മിക്കുന്നത്
575.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
മയ്യിച്ച-വെങ്ങാട്ട്
പാലത്തേര പുഴയ്ക്ക്
കുറുകെ കാര്‍ഷിക
പാക്കേജില്‍
ഉള്‍പ്പെടുത്തി പാലം
നിര്‍മ്മിക്കുന്നതിനായി
നേരത്തെ സ്വീകരിച്ച
നടപടി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ; പ്രസ്തുത
പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കുറ്റ്യാടി
ഇറിഗേഷന്‍ പ്രോജക്റ്റിന്റെ
കനാലുകള്‍ ബലപെടുത്തുന്നതിനും
മെയിന്റനന്‍സിനുമായി സമഗ്രമായ
ഒരു പാക്കേജ് നടപ്പിലാക്കാന്‍
നടപടി
576.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ഇറിഗേഷന്‍ പ്രോജക്റ്റ്
നിലവില്‍ വന്നത്
എന്നാണ്;വ്യക്തമാക്കാമോ:
(ബി)
ഈ
പ്രോജക്റ്റിന്റെ
ഭാഗമായുള്ള മെയിന്‍
കനാല്‍, ബ്രാഞ്ച്
കനാല്‍,
ഡിസ്ട്രിബ്യൂട്ടറി
എന്നിവ ഏതെല്ലാമാണ്;
കൊയിലാണ്ടി
മണ്ഡലത്തിലൂടെ കടന്ന്
പോവുന്നത്
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
കുറ്റ്യാടി
ഇറിഗേഷന്‍ പ്രോജക്റ്റ്
കനാലിന്റെ പല ഭാഗങ്ങളും
നാശാവസ്ഥയിലാണ് എന്നും
ഇത് കാരണം വേനല്‍
കാലത്ത് വെള്ളമെത്താത്ത
അവസ്ഥ കൊയിലാണ്ടിയിലെ
മിക്ക പഞ്ചായത്തുകളിലും
ഉണ്ടായി എന്നതും
പ്രസ്തുത പ്രശ്നവുമായി
ബന്ധപ്പെട്ട്
കൊയിലാണ്ടി
തഹസില്‍ദാരുടെ ഓഫീസ്
ജനപ്രതിനിധികള്‍ ഖെരാവോ
ചെയ്തു എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കുറ്റ്യാടി
ഇറിഗേഷന്‍
പ്രോജക്റ്റിന്റെ വിവിധ
കനാലുകള്‍
ബലപെടുത്തുന്നതിനും
മെയിന്റനന്‍സിനുമായി
സമഗ്രമായ ഒരു പാക്കേജ്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
പതിനായിരക്കണക്കിന്
കുടുംബങ്ങളുടെ
കുടിവെള്ള ആവശ്യം എന്ന
നിലയില്‍ ഇതിന്
പ്രാഥമിക പരിഗണന
നല്‍കുമോ?
കോഴിക്കോട്
ചാത്തമംഗലം എന്‍.എെ.ടി.യിലെ
ശുദ്ധജലക്ഷാമം
577.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ചാത്തമംഗലം
എന്‍.എെ.ടി.യില്‍
ശുദ്ധജലക്ഷാമം
അനുഭവപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജപ്പാന്
കുടിവെള്ള പദ്ധതി
എന്‍.എെ.ടി.യിലേക്ക്
നീട്ടുന്നതിനുള്ള
അപേക്ഷ ലഭിച്ചിട്ടുണ്ടോ
; ഇതിനായി എത്ര പണം
കെട്ടിവയ്ക്കണമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
;
(സി)
ചാത്തമംഗലം
ഗ്രാമപഞ്ചായത്ത് പണം
കെട്ടിവെച്ചാല്‍
ജപ്പാന്‍കുടിവെള്ള
പദ്ധതിയില്‍ നിന്നും
ജലം ലഭ്യമാക്കുമോ എന്ന്
വ്യക്തമാക്കുമോ?
ആലപ്പാട്ട്
പഞ്ചായത്തിലെ പുലിമുട്ട്
നിര്‍മ്മാണം
578.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
വിഭവ വകുപ്പിന്റെ
ചുമതലയില്‍, ആലപ്പാട്ട്
പഞ്ചായത്തിലെ ഏതെല്ലാം
ഭാഗങ്ങളില്‍ പുലിമുട്ട്
നിര്‍മ്മിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കുഴിത്തുറ,
ശ്രായിക്കാട്
ഭാഗങ്ങളില്‍
നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന
പുലിമുട്ടിന്റെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(സി)
പുലിമുട്ട്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പ്രദേശത്തെ മറ്റ്
പ്രോജക്ടുകളുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ ?
കടല്‍ക്ഷോഭ
പ്രദേശങ്ങളില്‍ കടല്‍ഭിത്തി
നിര്‍മ്മിക്കാന്‍ നടപടി
579.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
മഴക്കാലത്ത് സ്ഥിരമായി
കടല്‍ക്ഷോഭം
അനുഭവപ്പെടുന്ന
കാപ്പാട്, കോട്ടപ്പുറം,
കൊളാവി പ്രദേശങ്ങളില്‍
ഈയടുത്ത ദിവസങ്ങളില്‍
അതിരൂക്ഷമായ
കടല്‍ക്ഷോഭം
അനുഭവപ്പെട്ട്
കടല്‍ഭിത്തി
തകര്‍ന്നതും പുതിയതായി
നിര്‍മ്മിച്ച തീരദേശ
റോഡ് തകര്‍ന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊയിലാണ്ടി
മണ്ഡലത്തിലെ നിരന്തര
കടല്‍ക്ഷോഭ
പ്രദേശങ്ങള്‍
ഉള്‍പ്പെടുത്തി
എന്‍.സി.സി.റ്റി പഠനം
നടത്തി കണ്ടെത്തിയ
പ്രദേശങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിനും
നിലവിലുള്ളവ
ശക്തിപ്പെടുത്തുന്നതിനും
മുന്‍ സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നുവോ;
(സി)
കടല്‍ക്ഷോഭ
പ്രദേശങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
മലപ്പുറത്തെ
കുടിവെള്ള പദ്ധതികള്‍
580.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
നിയോജക മണ്ഡലത്തില്‍
ആസ്തിവികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കുന്ന
കുടിവെള്ള പദ്ധതികളില്‍
ഭരണാനുമതി ലഭിച്ചവ
എത്രയെന്നും അവ
ഓരോന്നും ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
വിശദാമാക്കാമോ;
(ബി)
അംഗീകാരം
ലഭിക്കാത്ത
പദ്ധതികള്‍ക്ക്
അടിയന്തര ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കാന് നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
കുടിവെള്ള പദ്ധതികള്‍
581.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ കേരള വാട്ടര്‍
അതോറിറ്റിയുടെ എത്ര
കുടിവെള്ള പദ്ധതികളുടെ
പണികള്‍ നടന്നുവരുന്നു;
അവ ഏതെല്ലാം;
(ബി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ച് എത്ര
പദ്ധതികളുടെ പണി
ആരംഭിക്കാനുണ്ട്; അവ
ഏതെല്ലാം;
(സി)
കഴിഞ്ഞ
5 വര്‍ഷക്കാലം
എന്‍.ആര്.ഡി.ഡബ്ല്യൂ.പി
യുടെ കീഴില്‍ എത്ര
തുകയ്ക്കുള്ള കുടിവെള്ള
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
5 വര്‍ഷത്തിനുള്ളില്‍
നബാര്‍ഡിന്റെ
സഹായത്തോടെ എത്ര
തുകയ്ക്കുള്ള കുടിവെള്ള
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ അര്‍ബന്‍
വാട്ടര്‍ സപ്ലൈ സ്കീം
582.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
നിലവിലുള്ള പദ്ധതിയായ
അര്‍ബന്‍ വാട്ടര്‍
സപ്ലൈ സ്കീം
വിപൂലീകരിച്ച് പത്ത്
ദശലക്ഷം യൂണിറ്റായി
ഉയര്‍ത്തുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നാല്‍പ്പത്
വര്‍ഷം മുമ്പ്
സ്ഥാപിച്ച എ.സി. പൈപ്പ്
മാറ്റി പുതിയ പൈപ്പ്
സ്ഥാപിക്കുവാന്‍
പദ്ധതിയുണ്ടോ;
വിശദമാക്കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ ചെറുകിട ജലസേചന
പുഴ സംരക്ഷണ പ്രവര്‍ത്തികള്‍
583.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തിരുവമ്പാടി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ചതും പ്രവൃത്തി
ആരംഭിച്ചതും പ്രവൃത്തി
പൂര്‍ത്തീകരിച്ചതുമായ
ചെറുകിട ജലസേചന പുഴ
സംരക്ഷണ
പ്രവര്‍ത്തികളുടെ
വിശദാംശവും നിലവിലുള്ള
സ്ഥിതിയും
വിശദമാക്കാമോ?
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തിലെ ഭരണാനുമതി
ലഭിച്ച പ്രവൃത്തികൾ
584.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍ ഇറിഗേഷന്‍
വകുപ്പിന്റെ കീഴില്‍
മൂവാറ്റുപുഴ നിയോജക
മണ്ഡലത്തില്‍
നടന്നുവരുന്നതും
ഭരണാനുമതി ലഭിച്ചതുമായ
പ്രവൃത്തികൾ
ഏതൊക്കെയാണെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
അറിയിക്കാമോ;
(ബി)
മേജര്‍
ഇറിഗേഷന്‍ വകുപ്പിന്റെ
കീഴില്‍ മൂവാറ്റുപുഴ
നിയോജക മണ്ഡലത്തില്‍
നടന്നുവരുന്നതും
ഭരണാനുമതി ലഭിച്ചതുമായ
പ്രവൃത്തികൾ
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
റിവര്‍
മാനേജ് മെന്റ് ഫണ്ട്
ഉപയോഗപ്പെടുത്തി
നടന്നുവരുന്ന
പ്രവൃത്തികളുടെ വിവരവും
നിലവിലെ സ്ഥിതിയും
അറിയിക്കാമോ?
ജലാശയങ്ങളിലെ
ജൈവവൈവിധ്യം
585.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലാശയങ്ങളിലെ തനത്
ജൈവവൈവിധ്യത്തിന്റെ
ശോഷണം സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരം
ജൈവവൈവിധ്യത്തിന്റെ
നിലനില്പിന് ഭീഷണിയായ
ജലസസ്യ- ജന്തുജാലങ്ങളെ
ഒഴിവാക്കാന്‍ പ്രത്യേക
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
അതിനായി ബന്ധപ്പെട്ട
വകുപ്പുകളും ത്രിതല
പഞ്ചായത്ത് സംവിധാനവും
യോജിച്ച്
പ്രവര്‍ത്തിക്കുന്നതിനായുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ ജപ്പാന്
കുടിവെള്ള പദ്ധതികള്‍
586.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതി
പ്രകാരം കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളില്‍
കുടിവെള്ളം വിതരണം
ചെയ്യുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം
കേന്ദ്രങ്ങളില്‍ നിന്ന്
കുടിവെള്ളം പമ്പ്
ചെയ്യുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
കരുനാഗപ്പള്ളി
നഗരസഭാ പ്രദേശത്ത്
ജപ്പാന് കുടിവെള്ള
പദ്ധതി പ്രകാരം
കുടിവെള്ളം വിതരണം
ചെയ്യുന്നുണ്ടോ;
(ഡി)
കുലശേഖരപുരം
പഞ്ചായത്തിലെ ടി.എസ്.
കനാലിനോട് ചേര്‍ന്ന
ഭാഗങ്ങള്‍, രൂക്ഷമായ
കുടിവെള്ള ക്ഷാമം
അനുഭവപ്പെടുന്ന
പ്രദേശമെന്ന
പരിഗണനയില്‍ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോയെന്ന്
വിശദമാക്കാമോ ?
ഭാരതപ്പുഴയ്ക്ക്
കുറുകെ സ്റ്റീല്‍ തടയണ
നിര്‍മ്മാണം
587.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാരതപ്പുഴയ്ക്ക്
കുറുകെ സ്റ്റീല്‍ തടയണ
നിര്‍മ്മാണം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
പദ്ധതിക്ക് ചെലവ്
വരുന്ന തുക
എത്രയാണെന്നും
പദ്ധതിയുമായി
ബന്ധപ്പെട്ട
വിശദാംശങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
സ്റ്റീല്‍
തടയണ നിര്‍മ്മാണം മൂലം
മുന്‍പ് ഭരണാനുമതി
നല്കിയ തടയണകളിലേക്ക്
വേണ്ടത്ര ജലം
എത്തിച്ചേരുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വേണ്ടത്ര
പഠനം നടത്താതെയും
അശാസ്ത്രീയ നിര്‍മ്മാണം
മൂലവും നഷ്ടമുണ്ടായി
എന്ന് കരുതുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
ഉത്തരവാദിത്വം
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കരയിലെ
പുലമണ്‍ തോടിന്‍െറ സംരക്ഷണം
588.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കരയിലെ
പുലമണ്‍ തോടിന്‍െറ
സംരക്ഷണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ചത്
എന്നാണെന്നും അടങ്കല്‍
തുക എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
എഗ്രിമെന്റ് നടപടികള്‍
പൂര്‍ത്തിയായത്
എന്നാണെന്നറിയിക്കുമോ ;
(സി)
ഇതിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചത് എന്നാണ്;
നാളിതുവരെ എത്ര ശതമാനം
പണികള്‍ നടന്നു;
വിശദമാക്കാമോ;
(ഡി)
നിര്‍മ്മാണ
പ്രവൃത്തികള്‍
തടസപ്പെട്ടിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തികള്‍
അടിയന്തിരമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?വ്യക്തമാക്കാമോ?
മുല്ലപ്പെരിയാറില്‍
തമിഴ് നാടിന്‍െറ അനധികൃത
ഷട്ടര്‍ കണ്ട്രോള്
യൂണിറ്റുകള്‍
589.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
അണക്കെട്ടിനു സമീപത്തെ
സ്പില്‍വേയില്‍
സംസ്ഥാനത്തിന്റെ
അനുമതിയില്ലാതെ തമിഴ്
നാട് ഷട്ടര്‍
കണ്ട്രോള്
യൂണിറ്റുകള്‍
സ്ഥാപിച്ചതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം എത്ര
യൂണിറ്റുകളാണ്
അനുമതിയില്ലാതെ
സ്ഥാപിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇത്
അണക്കെട്ടിലെ ജലനിരപ്പ്
ഉയര്‍ത്തുന്നതിന്റെ
മുന്നോരുക്കമാണെന്ന
നിഗമനം വിശകലനം
ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
തമിഴ്
നാടിന്റെ ഈ നടപടി
ഉന്നധാതികാര സമിതിയുടെ
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഏങ്കില്‍
തമിഴ് നാടിന്റെ ഈ നടപടി
പ്രതിരോധിക്കാന്‍
എന്തെല്ലാം ചെയ്തുവെന്ന
വിശദമാക്കാമോ?
തണ്ണീര്‍ത്തടങ്ങളുടേയും
ജലാശയങ്ങളുടേയും സംരക്ഷണം
590.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തണ്ണീര്‍ത്തടങ്ങളും
ജലാശയങ്ങളും
ഉള്‍പ്പെടെയുള്ള
കേരളത്തിലെ
ജലസ്രോതസ്സുകള്‍
മലിനീകരണത്തില്‍
നിന്നും
കയ്യേറ്റങ്ങളില്‍
നിന്നും
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ശാസ്താംകോട്ട
കായല്‍ ഉള്‍പ്പെടെയുള്ള
കായലുകളുടെ കയ്യേറ്റവും
മലിനീകരണവും തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
2008
ആഗസ്റ്റ് മാസത്തിന്
മുമ്പ് നടത്തിയ അനധികൃത
തണ്ണീര്‍ത്തട
നികത്തലുകള്‍
നിയമാനുസൃതമാക്കിയ
നടപടി ജലസ്രോതസ്സുകളുടെ
സംരക്ഷണത്തെ എങ്ങനെ
ബാധിക്കുമെന്ന് പഠനം
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
താല്‍ക്കാലികാടിസ്ഥാനത്തിലും
കരാര്‍ വ്യവസ്ഥയിലുമുള്ള ജോലി
591.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ജലവിഭവ
വകുപ്പിന്റെ വിവിധ
ഓഫീസുകളില്‍
താല്‍ക്കാലികാടിസ്ഥാനത്തിലും
കരാര്‍ വ്യവസ്ഥയിലും
എത്രപേര്‍ ജോലി
ചെയ്യുന്നുണ്ട് ; ഓഫീസ്
തിരിച്ച് വിശദമാക്കാമോ
?
മഴവെള്ള
സംഭരണം
592.
ശ്രീ.ഹൈബി
ഈഡന്
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴവെള്ള
സംഭരണം
ജനകീയമാക്കുന്നതിന്
മുന്‍ സര്‍ക്കാര്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഇതുവഴി
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിച്ചത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ഭൂഗര്‍ഭ
ജലവിതാനം
593.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജലവിതാനത്തിന്റെ
കണക്കെടുപ്പ് കൃത്യമായ
ഇടവേളകളില്‍
നടത്താറുണ്ടോ; ഓവര്‍
എക്സ്പ്ലോയിറ്റഡ്,ക്രിട്ടിക്കല്‍
, സെമിക്രിട്ടിക്കല്‍,
സേഫ് എന്നിങ്ങനെ
കണക്കുകള്‍ ലഭ്യമാണോ?
ഭൂഗര്‍ഭ
ജലവിതാനം
594.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂഗര്‍ഭ ജലവിതാനം
താഴുന്നതായ കണക്കുകള്‍
പുറത്ത് വരുന്ന
സാഹചര്യത്തില്‍ ഇതിനെ
മറികടക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിയ്ക്കാന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭൂമിയിലേക്ക്
ഊര്‍ന്നിറങ്ങുന്ന
ജലത്തിന്റെ അളവ്
വര്‍ദ്ധിപ്പിക്കുന്നതിനായി
നദികള്‍ക്ക് കുറുകെ
തടയണകള്‍
നിര്‍മ്മിക്കുക എന്ന
ആശയം കൂടുതല്‍
വ്യാപകമാക്കാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(സി)
പരമ്പരാഗത
ജലസ്രോതസ്സുകള്‍
ഇല്ലാതായിക്കൊണ്ടിരിക്കുന്ന
ഇപ്പോഴത്തെ
സാഹചര്യത്തില്‍
നിലവിലുള്ളവയുടെ ഒരു
ഡാറ്റാ ബാങ്ക്
രൂപീകരിക്കുകയും അവ
സംരക്ഷിക്കുകയും
ചെയ്യുന്ന പദ്ധതി
വിഭാവനം ചെയ്യാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കുമോ?
മഴപ്പൊലിമ
പദ്ധതി
595.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
മഴപ്പൊലിമ പദ്ധതിയിലൂടെ
എത്ര കിണറുകള്‍ റീ
ചാര്‍ജ്
ചെയ്തിട്ടുണ്ടെന്ന്
പഞ്ചായത്ത് തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തത
പദ്ധതി ഒല്ലൂര്‍ നിയോജക
മണ്ഡലത്തിലെ മുഴുവന്‍
വാര്‍ഡുകളിലും
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
പരിസ്ഥിതി
പുനരുജ്ജീവന പദ്ധതി
596.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
പരിസ്ഥിതി പുനരുജ്ജീവന
പദ്ധതി പ്രകാരം സോയില്‍
കണ്‍സര്‍വേഷന്‍ വകുപ്പ്
വഴി എത്ര
കുളങ്ങള്‍ക്കാണ്
ഭരണാനുമതി ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
ലഭിച്ചെന്നും,
പ്രവൃത്തികളുടെ
നിലവിലുള്ള പുരോഗതി
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
അനധികൃത മിനറര്‍ വാട്ടര്‍
ബ്രാന്‍ഡുകളുടെ നിരോധനം
597.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
ഉല്പാദിപ്പിക്കുന്ന
മിനറര്‍ വാട്ടര്‍
ബ്രാന്‍ഡുകള്‍
സംസ്ഥാനത്തില്‍
ധാരാളമായി
വിറ്റഴിക്കപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
വിശദാംശം നല്‍കാമോ;
(ബി)
ഇത്തരം
ബ്രാന്‍ഡഡ് മിനറല്‍
വാട്ടറിന്റെ ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
കൃത്യമായ
ഇടവേളകളില്‍ ഇവയുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഗുണമേന്മയില്ലാത്ത
മിനറല്‍ വാട്ടര്‍
വിറ്റഴിക്കുന്ന
കമ്പനികളെ
നിരോധിച്ചിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍ ആയത്
പൊതുജനങ്ങളെ യഥാസമയം
അറിയിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ബേപ്പൂരിലെ ജപ്പാന്
കുടിവെള്ള പദ്ധതി
598.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതി
കമ്മീഷന് ചെയ്തത്
മുഖേന ബേപ്പൂര്‍
നിയോജക
മണ്ഡലത്തില്‍പ്പെട്ട
ബേപ്പൂര്‍,
ചെറുവണ്ണൂര്‍, നല്ലളം,
കടലുണ്ടി എന്നീ
മേഖലകളില്‍
നിര്‍മ്മിച്ച
ടാങ്കുകളില്‍
വെള്ളമെത്തിയിട്ടും
ജനങ്ങള്‍ക്ക് ഇനിയും
വെള്ളം
കിട്ടിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ജല വിതരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
ഇതിന്റെ പ്രവൃത്തി
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കാമോ?
കുറ്റ്യാടി നിയോജക
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
599.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
ഇപ്പോള്‍
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
കുടിവെള്ള പദ്ധതികള്‍
ഏതൊക്കെ;
(ബി)
പഞ്ചായത്തിന്റെയും
കുടിവെള്ള
പദ്ധതിയുടെയും പേരും
അനുവദിച്ച തുകയും
പ്രവൃത്തി ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന
കാര്യവും
വ്യക്തമാക്കുമോ;
(സി)
മണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
ഭരണാനുമതി ലഭിച്ചതും
എന്നാല്‍ പ്രവൃത്തി
ഇതിനകം
ആരംഭിക്കാത്തതുമായ
കുടിവെള്ള പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
മണ്ഡലത്തിലെ
കുടിവെള്ള പ്രശ്നത്തിന്
പരിഹാരം കാണാന്‍
ഏതെങ്കിലും പുതിയ
പദ്ധതികള്‍ ജലവിഭവ
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ജല
ഗുണ നിലവാര പരിശോധന
600.
ശ്രീ.വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല ഗുണ നിലവാര
പരിശോധനയ്ക്കായി
ലാബുകള്‍ ആരംഭിക്കാന്‍
മുന്‍ ഗവണ്മെന്റ്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുണ്ട് ;
(ബി)
ഇതുവഴി
എന്തെല്ലാം ഉദ്ദേശ്യ
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിച്ചത്;
(സി)
ഇതിനായി
ഭരണ തലത്തില്‍
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാനമെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
എന്തെല്ലാം
,വ്യക്തമാക്കുമോ?
ചവറ
മണ്ഡലത്തിലെ കുടിവെള്ളക്ഷാമം
പരിഹരിക്കുവാന്‍ നടപടി
601.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചവറ
മണ്ഡലത്തിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനു
പ്രാദേശിക
സ്രോതസ്സുകള്‍
കണ്ടെത്തി അനുയോജ്യമായ
പദ്ധതികള്‍
നടപ്പാക്കുമോ?
(ബി)
ചവറ
മണ്ഡലത്തിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുവാന്‍
പ്രത്യേക പദ്ധതി
തയ്യാറാക്കി
നല്കിയാല്
പരിഗണിക്കുമോ?
തടയണ
നിര്‍മ്മാണം
602.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കാക്കടവില്‍
നേവല്‍ അക്കാദമി,
സി.ആര്.പി.എഫ്
ക്യാമ്പ് എന്നിവയ്ക്ക്
കുടിവെള്ളം നല്കുന്ന
പദ്ധതി പ്രദേശത്ത്
വര്‍ഷങ്ങളായി പണിയുന്ന
തടയണ നിര്‍മ്മാണം
ഒഴിവാക്കി സ്ഥിരം തടയണ
നിര്‍മ്മിക്കാനുള്ള
നടപടി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും ഈ
തടയണ നിര്‍മ്മാണം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
മംഗലം
ഡാം സമഗ്ര ശുദ്ധജല വിതരണ
പദ്ധതി
603.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഴക്കഞ്ചേരി,
വണ്ടാഴി, വടക്കഞ്ചേരി,
കണ്ണമ്പ്ര
പഞ്ചായത്തുകള്‍ക്കായുള്ള
മംഗലം ഡാം സമഗ്ര
ശുദ്ധജല വിതരണ
പദ്ധതിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ?
(ബി)
ടാങ്ക്
നിര്‍മ്മാണത്തിനുള്ള
സ്ഥലം കൈമാറ്റം
സംബന്ധിച്ച് ഇറിഗേഷന്‍
വകുപ്പും, വാട്ടര്‍
അതോറിറ്റിയും തമ്മില്‍
ധാരണയിലെത്തിയിട്ടുണ്ടോ;
(സി)
പദ്ധതിയുടെ
നിര്‍മ്മാണം എന്ന്
ആരംഭിക്കുവാന്‍
സാധിക്കുമെന്നു
വ്യക്തമാക്കാമോ?
മണിമല
മേജര്‍ കുടിവെള്ള പദ്ധതി
604.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളി
നിയോജക മണ്ഡലത്തിലെ
അഞ്ച്
പഞ്ചായത്തുകള്‍ക്കായി
വിഭാവനം ചെയ്ത മണിമല
മേജര്‍ കുടിവെള്ള
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ വിതരണ
ശൃംഖലയ്ക്കുള്ള
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(സി)
എങ്കില്‍
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി
എത്രകാലത്തിനുള്ളില്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
കാഞ്ഞിരപ്പള്ളി,
ചിറക്കടവ്
പഞ്ചായത്തുകളിലെ
കരിമ്പുകയം കുടിവെള്ള
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഈ
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിയ്ക്കുമോ?
ജലനിധി
ഒന്നാം ഘട്ട പദ്ധതികള്‍
605.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
ഒന്നാം ഘട്ട പദ്ധതികള്‍
പൂര്‍ത്തിയാക്കാന്‍
മുന്‍ സര്‍ക്കാര്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുവഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിരുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ശുദ്ധജല
വിതരണം
606.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോര്‍ത്ത്
പറവൂര്‍ പമ്പ് ഹൗസില്‍
നിന്ന് വിതരണം ചെയ്തു
വരുന്ന ശുദ്ധജലം
മുടക്കമില്ലാതെയും
സമതുലിതമായും വിതരണം
ചെയ്യുന്നതിന്
പള്ളിപ്പുറം
ഗ്രാമപഞ്ചായത്തില്‍
പുതുതായി ഓവര്‍ഹെഡ്
വാട്ടര്‍ ടാങ്ക്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതു
സംബന്ധിച്ച് വിശദമായ
പ്രോജക്ട് തയ്യാറാക്കി
സമര്‍പ്പിക്കുവാന്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ
എന്ന് അറിയിക്കുമോ?
മണലൂര്‍
നിയോജക മണ്ഡലത്തിലെ
കുടിവെള്ളപദ്ധതികള്‍
607.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
നടപ്പാക്കി വരുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
വെന്തിടങ്ങ്,
കരിക്കൊടി ഭാഗങ്ങളിലെ
ജലലഭ്യതക്കായി
നടപ്പാക്കിവരുന്ന
സാര്‍ക്ക് പദ്ധതിയുടെ
ഇപ്പോഴത്തെ സ്ഥിതി
അറിയിക്കാമോ ;
(സി)
ഒളരി
പ്രദേശത്തെ ടാങ്കിന്റെ
പ്രവര്‍ത്തനം തുടങ്ങിയോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
പദ്ധതിയുടെ
കമ്മീഷനിങ്ങ്
സംബന്ധിച്ച വിശദാംശം
അറിയിക്കാമോ?
പട്ടുവം
ജപ്പാന് കുടിവെള്ള പദ്ധതി
608.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്യാശ്ശേരി
മണ്ഡലത്തിലെ പട്ടുവം
ജപ്പാന് കുടിവെള്ള
പദ്ധതിയില്‍
ഉള്‍പ്പെട്ട
പ്രദേശങ്ങളില്‍
കുടിവെള്ള ക്ഷാമം
രൂക്ഷമായതിനാല്‍ രണ്ടാം
ഘട്ട പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത
പ്രദേശങ്ങളില്‍
കുടിവെള്ളം
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
കുടിവെള്ള
ക്ഷാമം രൂക്ഷമായ
ചെറുതാഴം, കുഞ്ഞിമംഗംലം
പഞ്ചായത്തുകളില്‍
ജപ്പാന്‍കുടിവെള്ള
പദ്ധതിയില്‍ഉള്‍പ്പെടുത്തി
കുടിവെള്ളം
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ശുദ്ധജല
പദ്ധതികള്‍
പൂര്‍ത്തിയാക്കാന്‍ മുന്‍
ഗവണ്മെന്റ്ആവിഷ്കരിച്ച്
നടപ്പാക്കിയ പദ്ധതികള്‍
609.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുദ്ധജല പദ്ധതികള്‍
പൂര്‍ത്തിയാക്കാന്‍
മുന്‍ ഗവണ്മെന്റ്
എന്തെല്ലാം കര്‍മ്മ
പദ്ധതി ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതുവഴി
എന്തെല്ലാം ഉദ്ദേശ്യ
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കുളക്കട
പവിത്രേശ്വരം കുടിവെള്ള
പദ്ധതി
610.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍പ്പെടുന്ന
കുളക്കട - പവിത്രേശ്വരം
കുടിവെളള പദ്ധതിയില്‍
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണെന്നും
അവയുടെ നിലവിലുളള
സ്ഥിതിയും
വിശദമാക്കുമോ;
(ബി)
പദ്ധതി
എപ്പോള്‍ കമ്മീഷന്
ചെയ്യാനാണ് ആദ്യം
വിഭാവനം ചെയ്തിരുന്നത്
എന്നും, അവശേഷിക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച്,
പദ്ധതി എപ്പോള്‍
പൂര്‍ണ്ണമായും
കമ്മീഷന് ചെയ്യാന്‍
സാധിക്കും എന്നും
വ്യക്തമാക്കാമോ?
മാവൂര്‍,
ചാത്തമംഗലം പഞ്ചായത്തുകളില്‍
കുടിവെളളം ലഭ്യമാക്കുന്നത്
611.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
നിയോജക മണ്ഡലത്തില്‍
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ പരിധിയില്‍
പെടാത്ത ചാത്തമംഗലം,
മാവൂര്‍
പഞ്ചായത്തുകളില്‍
കൂളിമാട് പമ്പിംഗ്
സ്റ്റേഷനില്‍ നിന്ന്
കുടിവെള്ളം
ലഭ്യമാക്കുന്നത്
സംബന്ധിച്ച്
റിപ്പോര്‍ട്ട്
നല്കാന് ഒരു സമിതിയെ
നിയോഗിച്ചിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത സമിതിയുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(സി)
മാവൂര്‍,
ചാത്തമംഗലം
പഞ്ചായത്തുകളില്‍
കുടിവെളളം
ലഭ്യമാക്കുന്നത്
സംബന്ധിച്ച വിഷയം
ചര്‍ച്ച ചെയ്യുന്നതിന്,
ബന്ധപ്പെട്ടവരുടെ ഒരു
യോഗം വിളിച്ചു
ചേര്‍ക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ എന്ന്
വ്യക്തമാക്കുമോ?
ജപ്പാന്
കടിവെള്ള പദ്ധതി
612.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കടിവെള്ള പദ്ധതിയിന്‍
കീഴിലുള്ള മീനാട് ശുദ്ധ
ജലവിതരണ പദ്ധതി പ്രകാരം
ഡിസ്ട്രിബ്യൂഷന്‍
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിനുള്ള
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
പരവൂര്‍
നഗരസഭാ പ്രദേശത്ത്
പ്രസ്തുത പദ്ധതിയുടെ
പ്രയോജനം ലഭിക്കുവാന്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ?
ബാവിക്കര
റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ
നിര്‍മ്മാണം
613.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നഗരത്തിലെയും പ്രാന്ത
പ്രദേശങ്ങളിലെയും
ജനങ്ങള്‍ക്ക് ശുദ്ധജലം
ലഭ്യമാക്കാനുദ്ദേശിച്ച്
നിര്‍മ്മാണം ആരംഭിച്ച
ബാവിക്കര റഗുലേറ്റര്‍
കം ബ്രിഡ്ജിന്റെ
നിര്‍മ്മാണം
പാതിവഴിയില്‍
ഉപേക്ഷിക്കപ്പെടാനുള്ള
കാരണമെന്താണ്;
(ബി)
പ്രസ്തുത
പദ്ധതിയുടെ ആരംഭം
മുതല്‍ എത്ര കരാറുകാര്‍
ഇതിന്റെ പ്രവൃത്തി
ഏറ്റെടുത്ത്
ഉപേക്ഷിച്ചു
പോയിട്ടുണ്ട്;
(സി)
കരാറുകാര്‍
ഓരോരുത്തരും ചെയ്ത
പ്രവൃത്തിയും,
കൈപ്പറ്റിയ തുകയും,
പേരുവിവരം സഹിതം
നല്‍കുമോ;
(ഡി)
ഈ
പദ്ധതിയുടെ മൊത്തം
കരാര്‍ തുക എത്ര;
പദ്ധതിയുടെ എത്ര ശതമാനം
ജോലികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
ബാക്കി പണി
പൂര്‍ത്തിയാക്കാന്‍
എന്തു നടപടിയാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ ?
കായംകുളം
മണ്ഡലത്തിലെ കേരള വാട്ടര്‍
അതോറിറ്റിയുടെ പദ്ധതികള്‍
614.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി നിയോജക
മണ്ഡലത്തില്‍ വരള്‍ച്ചാ
ദുരിതാശ്വാസ പദ്ധതികള്‍
ഉള്‍പ്പെടെ കേരള
വാട്ടര്‍ അതോറിറ്റിയുടെ
നേതൃത്വത്തില്‍
2014-2015, 2015-2016
കാലയളവിൽ ഭരണാനുമതി
ലഭിച്ചിരുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
വിശദമാക്കാമോ?
(ബി)
പദ്ധതികളുടെ
നിലവിലുള്ള അവസ്ഥ തരം
തിരിച്ചു വിശദമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ പെെപ്പുകളുടെ
ജീര്‍ണ്ണാവസ്ഥ
615.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ ശുദ്ധജല
വിതരണത്തിനായി വാട്ടര്‍
അതോറിറ്റി
സ്ഥാപിച്ചിട്ടുള്ള
പെെപ്പുകള്‍
കാലപ്പഴക്കത്താല്‍
ജീര്ണ്ണാവസ്ഥയിലായിട്ടുള്ളതും
പലപ്പോഴും
ജീവജാലങ്ങളുെട
അവശിഷ്ടങ്ങള്‍
കുടിവെള്ളത്തില്‍
പ്രത്യക്ഷപ്പെടുന്നുണ്ട്
എന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പുതിയ പെെപ്പ്
ലെെനുകള്‍ സ്ഥാപിച്ച്
കുടിവെള്ള സുരക്ഷ
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
തകരാറിലായ
പൈപ്പ് ലൈന്‍
616.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വല്ലാര്‍പാടം
റെയില്‍ ലൈന്‍
സ്ഥാപിക്കുന്നതിനിടെ
തകരാറിലായ പൈപ്പ്
ലൈനിനു പകരം വ്യാസം
കുറഞ്ഞ പൈപ്പ്
സ്ഥാപിച്ചത് മൂലം
ആവശ്യാനുസരണം വെള്ളം
പമ്പ് ചെയ്യാനാകാതെ
പ്രദേശത്ത്
ശുദ്ധജലക്ഷാമം
അനുഭവപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത പൈപ്പ് മാറ്റി
പകരം അനുയോജ്യമായ
പൈപ്പ്
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
പൈപ്പ് മാറ്റി
സ്ഥാപിക്കുന്നതിന്
തടസ്സങ്ങളുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ഡി)
പ്രസ്തുത പൈപ്പ്
എന്നത്തേക്ക് മാറ്റി
സ്ഥാപിക്കാനാകുമെന്ന്
വിശദമാക്കാമോ?
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ കുടിവെള്ള
പദ്ധതി
617.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കുഴല്‍മന്ദം,
തേങ്കുറിശ്ശി, കണ്ണാടി
ഏന്നീ
പഞ്ചായത്തുകള്‍ക്കുള്ള
സമഗ്ര കുടിവെള്ള
പദ്ധതിയുടെ നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
പ്രവൃത്തികളാണ് ഇതിനകം
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
ഇനി എന്തെല്ലാമാണ്
പൂര്ത്തീകരിക്കുവാനുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് ജലവിതരണം
നടത്തുവാന്‍
സാധിക്കുമെന്നു
വ്യക്തമാക്കാമോ?
കുടിവെള്ള
ക്ഷാമം പരിഹരിക്കാന്‍ നടപടി
618.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
അമ്പലപ്പാറ,
തച്ചനാട്ടുകര എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
അതിരൂക്ഷമായ കുടിവെള്ള
ക്ഷാമം അനുഭവപ്പെടുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍ അതു
പരിഹരിക്കുന്നതിനായി
ശുദ്ധജലവിതരണ പദ്ധതി
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ ;
അതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഏത്
സ്കീമില്‍
ഉള്‍പ്പെടുത്തി പദ്ധതി
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;ഇതിനായി
എത്ര രൂപ
വകയിരുത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
കുടിവെള്ള
പദ്ധതി പൂര്‍ത്തീകരിക്കാന്‍
മുന്‍സര്‍ക്കാര്‍
ആവിഷ്ക്കരിച്ച് നടപ്പാക്കിയ
കര്‍മ്മ പദ്ധതികള്‍
619.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ള പദ്ധതി
പൂര്‍ത്തീകരിക്കാന്‍
മുന്‍സര്‍ക്കാര്‍
എന്തെല്ലാം കര്‍മ്മ
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതുവഴി
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുള്ളത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍മ്മാണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദാംശം എന്തെല്ലാം?
തിരുമ്പാടി
- മേജര്‍ കുടിവെള്ള പദ്ധതി
620.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മേജര്‍ കുടിവെള്ള
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥ വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നല്കി പ്രവൃത്തി
ആരംഭിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
പോത്തുണ്ടി
കുടിവെള്ള പദ്ധതി
621.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പോത്തുണ്ടി
കുടിവെള്ള പദ്ധതിയുടെ
വിപുലീകരണ
പ്രവൃത്തികള്‍ ഏത്
ഘട്ടം വരെയായി എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
അവശേഷിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര കുടിവെള്ള
പദ്ധതി
622.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര
കുടിവെള്ള പദ്ധതിയുടെ
നിലവിലുള്ള സ്ഥിതി
വിശദമാക്കാമോ ;
(ബി)
ഈ
പ്രവൃത്തി എന്നാണ്
തുടങ്ങിയതെന്നും
ഉപേക്ഷിച്ചുപോയ
കരാറുകാര്‍ ,ചെലവാക്കിയ
തുക എന്നിവയുടെ
വിശദാംശങ്ങളും
അറിയിക്കാമോ ;
(സി)
പണി
ഉപേക്ഷിച്ചുപോയ
കരാറുകാര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
പ്രവൃത്തി റീടെണ്ടര്‍
ചെയ്യുമ്പോള്‍
കരാറുകാര്‍
ഉപേക്ഷിക്കുന്ന നടപടി
ഒഴിവാക്കാനായി ഡിവൈന്‍
ടെണ്ടര്‍ സ്വീകരിച്ച്
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
ഏജന്‍സിയെ
ഏല്‍പ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
അറിയിക്കുമോ ?
കാലപ്പഴക്കം
വന്ന പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കാന്‍ നടപടി
623.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമക്കുടിയില്‍
ശുദ്ധജല വിതരണ
ശൃംഖലയിലെ കാലപ്പഴക്കം
വന്ന പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കാത്തതുമൂലം
ശുദ്ധജലം പാഴാകുന്നതും
ശുദ്ധജലക്ഷാമം
രൂക്ഷമാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍,
ഇക്കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി വ്യക്തമാക്കാമോ;
(ബി)
കാലപ്പഴക്കം
വന്ന പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുവാനുള്ള
നിര്‍ദ്ദേശം നല്‍കുമോ;
(സി)
പൈപ്പുകള്‍
മാറ്റി
സ്ഥാപിക്കുന്നതില്‍
തടസ്സങ്ങളുണ്ടെങ്കില്‍
വ്യക്തമാക്കാമോ?
ഞാറയ്ക്കല്‍,
മുരിക്കുംപാടം ഓവര്‍ഹെഡ്
വാട്ടര്‍ടാങ്കുകളുടെ
നിര്‍മ്മാണം
624.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
കുടിവെള്ള പദ്ധതിയുടെ
ഭാഗമായതും, നിര്‍മ്മാണം
മുടങ്ങിക്കിടക്കുന്നതുമായ
ഞാറയ്ക്കല്‍,
മുരിക്കുംപാടം
ഓവര്‍ഹെഡ്
വാട്ടര്‍ടാങ്കുകളുടെ
നിര്‍മ്മാണം
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍
വിശദമാക്കുമോ;
നിര്‍മ്മാണം
നടത്തുന്നതില്‍
തുടര്‍ച്ചയായി അലംഭാവം
കാണിക്കുന്ന
കരാറുകാരനെതിരെ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി എന്തെന്ന്
വ്യക്തമാക്കാമോ; ടി
പ്രവൃത്തി എന്നത്തേക്ക്
പുനരാരംഭിക്കുമെന്ന്
വിശദമാക്കാമോ?
കിളിമാനൂര്‍,
പഴയകുന്നുമ്മേല്‍, മടവൂര്‍
ഗ്രാമപഞ്ചായത്തുള്ക്കായുളള
കുടിവെളള പദ്ധതിയുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
625.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍,
പഴയകുന്നുമ്മേല്‍,
മടവൂര്‍
ഗ്രാമപഞ്ചായത്തുള്ക്കായുളള
സമഗ്ര കുടിവെളള
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും ഇനി
എന്തെല്ലാം പണികളാണ്
അവശേഷിക്കുന്നതെന്നും
ഇത് എന്നത്തേക്ക്
കമ്മീഷന് ചെയ്യുവാനാണ്
തീരുമാനിച്ചിട്ടുളളതെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ആകെ എന്ത്
തുകയാണ്
അനുവദിച്ചിട്ടുളളതെന്നും
ഇതിനകം എന്ത് തുക
ചെലവഴിച്ച്
കഴിഞ്ഞുവെന്നും
വിശദമാക്കാമോ?
കോട്ടക്കല്‍
-കല്ലാകായം - പറപ്പൂര്
കുടിവെളള പദ്ധതി
626.
ശ്രീ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
മണ്ഡലത്തിലെ കുടിവെളള
പദ്ധതിയായ കോട്ടക്കല്‍
-കല്ലാകായം - പറപ്പൂര്
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയ്ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ജീവനക്കാരുടെ
സ്ഥലം മാറ്റം
627.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ജലവിഭവ
വകുപ്പില്‍ എത്ര
ജീവനക്കാരെ കാലാവധി
തീരും മുമ്പ് സ്ഥലം
മാറ്റി നിയമിച്ചു;
(ബി)
ജില്ല
തിരിച്ചും തസ്തിക
തിരിച്ചുമുള്ള
കണക്കുകള്‍
വെളിപ്പെടുത്താമോ;
(സി)
മാനദണ്ഡങ്ങള്‍
പാലിക്കാതെയുള്ള ഇത്തരം
സ്ഥലംമാറ്റങ്ങള്‍
പുനഃപരിശോധിക്കുവാന്‍
തയ്യാറാകുമോ;
കുന്നുമ്മല്‍
കുടിവെള്ള പദ്ധതി
628.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
നിയോജകമണ്ഡലത്തിലെ
കുന്നുമ്മല്‍ അനുബന്ധ
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ പ്രവൃത്തി
വെെകുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ത്വരിതപ്പെടുത്തി
കുടിവെള്ള വിതരണം
നടത്തുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?