തൊഴില്‍
വകുപ്പിനുകീഴിലുളള തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകള്‍
629.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍
വകുപ്പിനുകീഴില്‍ എത്ര
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
ഓരോന്നിന്റെയും പേരും
ഏതെല്ലാം
വിഭാഗത്തില്‍പെട്ട
തൊഴിലാളികള്‍ക്ക്
ഏതെല്ലാം തരത്തിലുള്ള
ആനുകൂല്യങ്ങളാണ് ഓരോ
ബോര്‍ഡില്‍ നിന്നും
നല്‍കിവരുന്നതെന്നും
പ്രത്യേകം
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
നിയമം
നടപ്പിലാക്കിയിട്ടുള്ള
ഏതെല്ലാം ബോര്‍ഡുകള്‍
പ്രവര്ത്തിക്കുന്നുണ്ടെന്നുളള
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഓരോ
ബോര്‍ഡിന്റെയും
പേര്‍ക്ക് വിവിധ
ബാങ്കുകളില്‍
നിക്ഷേപിച്ചിട്ടുള്ള
തുകയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ക്ഷേമ
ബോര്‍ഡുകളില്‍ നിന്നും
പെന്ഷന്
ഉള്‍പ്പെടെയുള്ള
ആനുകൂല്യ വിതരണത്തില്‍
കുടിശ്ശികയുള്ള
സ്ഥാപനങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍
അവഏതെല്ലാമെന്ന്
വിശദീകരിക്കാമോ?
തൊഴിലാളികള്‍ക്ക് സംരക്ഷണം
630.
ശ്രീ.പി.ടി.
തോമസ്
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികള്‍ക്ക്
സംരക്ഷണം നല്കാന്
മുന്‍ ഗവണ്മെന്റ്
എന്തെല്ലാം
കര്‍മ്മപദ്ധതിയാണ്
തയ്യാറാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിരുന്നത്;
വിശദമാക്കുമോ;
(ഡി)
ഈ
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം ?
'ഒരു
തൊഴിലാളി - ഒരു
ഇ.പി.എഫ്. അക്കൗണ്ട്'
പദ്ധതി
631.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ഒരു തൊഴിലാളി - ഒരു
ഇ.പി.എഫ്. അക്കൗണ്ട്'
എന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണ
മേഖലയിലെ
തൊഴിലാളികളേയും കരാര്‍
തൊഴിലാളികളേയും
എംപ്ലോയീസ്
പ്രോവിഡന്റ് ഫണ്ട്
പദ്ധതിയില്‍
അംഗമാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
ഇതര
സംസ്ഥാന തൊഴിലാളികളുടെ
വിശദാംശങ്ങള്‍
632.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
പണിയെടുക്കുന്ന ഇതര
സംസ്ഥാന തൊഴിലാളികളുടെ
എണ്ണം കണക്കാക്കുകയും
അവരുടെ തിരിച്ചറിയല്‍
രേഖകളുടെ വിശദാംശങ്ങള്‍
ശേഖരിയ്ക്കുകയും
ചെയ്തിട്ടുണ്ടോ;
വിശദീകരിയ്ക്കുമോ?
(ബി)
പ്രസ്തുത
തൊഴിലാളികളുടെ
വരവു-പോക്കുകള്‍,
ജോലിസ്ഥലം
എന്നിങ്ങനെയുള്ള
വിവരങ്ങള്‍
രേഖപ്പെടുത്തി
സൂക്ഷിയ്ക്കാനുള്ള
സംവിധാനം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(സി)
ഇതര
സംസ്ഥാന തൊഴിലാളികള്‍
മുഖേന
പകര്‍ച്ചവ്യാധികള്‍
വ്യാപിയ്ക്കാന്‍
ഇടയാകുന്നതിനാല്‍
സംസ്ഥാനത്ത്
എത്തുമ്പോള്‍
ഇവര്‍ക്കുവേണ്ടി
ഏതെങ്കിലും തരത്തിലുള്ള
നിര്‍ബന്ധ
ആരോഗ്യപരിശോധനാ
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
വിശദീകരിയ്ക്കാമോ;
(ഡി)
സംസ്ഥാനത്ത്
നടക്കുന്ന പല
കുറ്റകൃത്യങ്ങളിലും
ഇതരസംസ്ഥാന
തൊഴിലാളികള്‍
പങ്കാളികളാകുന്ന
സാഹചര്യത്തില്‍ ഇവരെ
നിരീക്ഷിക്കാനും
നിയന്ത്രിക്കാനുമുള്ള
എന്തെങ്കിലും സംവിധാനം
ആസൂത്രണം ചെയ്യാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
വിശദമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
കണക്കുകള്‍
633.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ജോലികളില്‍
ഏര്‍പ്പെട്ടിരിക്കുന്ന
ഇതര സംസ്ഥാന
തൊഴിലാളികളുടെ
കണക്കുകള്‍ ലഭ്യമാണോ;
(ബി)
ഇല്ലെങ്കില്‍
ഇതു സംബന്ധിച്ച വിശദമായ
ഒരു കണക്കെടുപ്പിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
തൊഴിലാളികള്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
നല്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
അന്യ
സംസ്ഥാന തൊഴിലാളികളുടെ
വിവരങ്ങള്‍
634.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലുള്ള
അന്യ സംസ്ഥാന
തൊഴിലാളികളുടെ കൃത്യമായ
വിവരങ്ങള്‍
സര്‍ക്കാരിന്റെ
പക്കലുണ്ടോ;
(ബി)
ഇപ്രകാരം
തൊഴില്‍ തേടി
കേരളത്തിലെത്തുന്നവരുടെ
വിവരങ്ങള്‍
ശേഖരിക്കാന്‍ നിലവില്‍
എന്തു മാര്‍ഗ്ഗമാണ്
അവലംബിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
കേരളത്തില്‍
ജോലി ചെയ്യുന്ന ഇതര
സംസ്ഥാന തൊഴിലാളികളുടെ
വിവരശേഖരണം കൃത്യമായി
നിര്‍വ്വഹിക്കുന്നതിന്
ഫലപ്രദമായ നടപടി
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കുമോ?
അന്യ
സംസ്ഥാന
തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷന്
635.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ജോലി ചെയ്യുന്ന അന്യ
സംസ്ഥാന
തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷന് സംവിധാനം
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍,
ഇതിനായി നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
കേരള
കുടിയേറ്റ തൊഴിലാളി
ക്ഷേമപദ്ധതി
636.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള കുടിയേറ്റ
തൊഴിലാളി ക്ഷേമപദ്ധതി
നിലവില്‍ വന്നത് എന്നു
മുതലാണെന്നും ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തും വരെ
പ്രസ്തുത പദ്ധതിയില്‍
തൊഴില്‍ വകുപ്പ്
കണക്കനുസരിച്ച്
രജിസ്റ്റര്‍
ചെയ്യപ്പെട്ടവര്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
കുടിയേറ്റ
തൊഴിലാളിക്കുള്ള
പ്രായപരിധി,
വാര്‍ഷികവിഹിതം,
സര്‍ക്കാര്‍ വിഹിതം
,അംഗത്വത്തിന്
വേണ്ടുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
എന്നിവ പ്രസ്തുത
പദ്ധതിയനുസരിച്ച്
ആര്‍ക്കാണ്
സമര്‍പ്പിക്കേണ്ടതെന്നും
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്നും
ഇവര്‍ക്ക് ഐഡന്റിറ്റി
കാര്‍ഡ്
നല്കുന്നുണ്ടോയെന്നും
എങ്കില്‍ ആയതിന്
ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍
ആരാണെന്നും
വ്യക്തമാക്കുമോ;
(സി)
ഇതര
സംസ്ഥാനത്തൊഴിലാളികള്‍ക്ക്
ക്ഷേമം
ഉറപ്പുവരുത്തുന്നതിനും
ഇവരെ സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ഉറപ്പുവരുത്തുന്നതിനുമായി
പ്രസ്തുത പദ്ധതിയില്‍
ഇവരെ ഉള്‍പ്പെടുത്താനും
നിയമങ്ങള്‍
കര്‍ശനമാക്കി
പാലിക്കാനുമുള്ള
നടപടികള്‍
സ്വീകരിക്കുന്നത്
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വേതന
സുരക്ഷാകര്‍മ്മ പദ്ധതി
637.
ശ്രീ.സണ്ണി
ജോസഫ്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴിലാളികള്‍ക്ക് വേതന
സുരക്ഷ ഉറപ്പാക്കാന്‍
മുന്‍ സര്‍ക്കാര്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന് ഭരണ
തലത്തില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിരുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
തോട്ടം
തൊഴിലാളികള്‍ക്ക് മിനിമം
കൂലി വര്‍ദ്ധന
638.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് തോട്ടം
തൊഴിലാളികള്‍ക്ക്
മിനിമം കൂലി
വര്‍ധിപ്പിച്ചപ്പോള്‍
ജോലിഭാരം അമിതമായിയെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കര്‍ഷക
തൊഴിലാളികള്‍ക്ക്
അര്‍ഹമായ ആനുകൂല്യങ്ങള്‍
വിതരണം ചെയ്യുന്നതിന്
നടപട ി
639.
ശ്രീ.രാജു
എബ്രഹാം
ശ്രീമതി
യു. പ്രതിഭാ ഹരി
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കര്‍ഷക
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ക്ഷേമനിധിയില്‍
നിന്നുള്ള
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനായി
മൂന്ന് ലക്ഷത്തോളം
അപേക്ഷകള്‍
കെട്ടിക്കിടക്കാനിടയായ
സാഹചര്യം എന്താണ്;
മുടങ്ങിക്കിടക്കുന്ന
ആനുകൂല്യങ്ങള്‍
നല്‍കാനായി എത്ര തുക
വേണ്ടി വരും ;
(സി)
അര്‍ഹമായ
ആനുകൂല്യങ്ങള്‍
അടിയന്തരമായി വിതരണം
ചെയ്യുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ
?
അസംഘടിത
മേഖലയിലെ തൊഴിലാളികളുടെ
നിയമ പരിരക്ഷ
640.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ഗാര്‍ഹിക
തൊഴിലാളികളുണ്ട് എന്നും
ഇവരുടെ തൊഴില്‍ നിയമ
പരിരക്ഷയ്ക്ക്
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ട് എന്നും
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
മിനിമം കൂലിയും മറ്റു
തൊഴില്‍ പരിരക്ഷയും
ലഭിക്കുന്നുണ്ടോ
;എങ്കില്‍ എന്തെല്ലാം;
(സി)
ഇലെങ്കില്‍
ഇവര്‍ക്ക് തൊഴില്‍
പരിരക്ഷ
ഉറപ്പുവരുത്താന്‍
എന്ത്നടപടി
സ്വീകരിക്കും
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ടെക്സ്റ്റയില്‍ മേഖല
ഉള്‍പ്പെടെ സ്ത്രീ
തൊഴിലാളികള്‍
പ്രവര്‍ത്തിക്കുന്ന
അസംഘടിതമേഖലകളിലെ
തൊഴില്‍ ചൂഷണം, തൊഴില്‍
നിയമപരിരക്ഷ
ലഭ്യതയില്ലായ്മ എന്നീ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇത്തരം അസംഘടിത മേഖലാ
തൊഴിലാളികളെ
സംരക്ഷിക്കാന്‍ എന്തു
നടപടി സ്വീകരിക്കും
എന്നു വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ
ജീവനക്കാരുടെ മിനിമം
വേതനം
641.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
ജീവനക്കാരുടെ മിനിമം
വേതനം സര്‍ക്കാര്‍
നിശ്ചയിച്ചു
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഓരോ
തസ്തികയുടെ പേരും ഓരോ
തസ്തികയിലും നല്‍കേണ്ട
മിനിമം വേതനവും
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
മാസവേതനം
ഒറ്റത്തവണയായി നല്‍കാതെ
രണ്ടും മൂന്നും
ഘട്ടങ്ങളായി
നല്‍കുന്നത്
തടയുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ജീവനക്കാരുടെ
വേതനം ബാങ്ക് അക്കൗണ്ട്
മുഖേന വിതരണം
നടത്തണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഇത് പാലിക്കപ്പെടുന്നു
എന്ന് ഉറപ്പ്
വരുത്താന്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ജൂനിയര്‍
ഇന്‍സ്ട്രക്ടര്‍
(വെല്‍ഡര്‍) തസ്തിക
പി.എസ്.സി റാങ്ക്
ലിസ്റ്റ്
642.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
പരിശീലന വകുപ്പില്‍
ജൂനിയര്‍
ഇന്‍സ്ട്രക്ടര്‍
(വെല്‍ഡര്‍)
തസ്തികയിലേക്ക്
11.9.14ല്‍ നിലവില്‍
വന്ന റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും എത്ര
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
അറിയിക്കുമോ;
(സി)
കോഴിക്കോട്,
കണ്ണൂര്‍, ആറ്റിങ്ങല്‍
എെ.ടി.എെകളില്
പുതുതായി ആരംഭിച്ച
വെല്‍ഡര്‍
ട്രേഡുകളിലേക്ക്
പ്രസ്തുത ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിനു
നടപടികള്‍
സ്വീകരിക്കുമോ?
തൊഴില്‍-എക്സൈസ്
വകുപ്പുകളിലെ സ്ഥലം മാറ്റം
643.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തൊഴില്‍-എക്സൈസ്
വകുപ്പുകളില്‍ എത്ര
ജീവനക്കാരെ കാലാവധി
തീരും മുമ്പ് സ്ഥലം
മാറ്റി നിയമിച്ചുവെന്ന്
വ്യക്തമാക്കാമോ:
(ബി)
തസ്തിക
തിരിച്ചും ജില്ല
തിരിച്ചുമുള്ള
കണക്കുകള്‍
വെളിപ്പെടുത്താമോ;
(സി)
മാനദണ്ഡങ്ങള്‍
പാലിക്കാതെയുള്ള ഇത്തരം
സ്ഥലം മാറ്റങ്ങള്‍
പുനഃപരിശോധിക്കുവാന്‍
തയ്യാറാകുമോ?
വാഴക്കാട്
ഐ.ടി.ഐ.
644.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടി
നിയോജക മണ്ഡലത്തിലെ
വാഴക്കാട് ഐ.ടി.ഐ.
ആരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിയ്ക്കാമോ?
മറുനാടന്‍
തൊഴിലാളികളുടെ
രജിസ്ട്രേഷൻ
645.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുള്ള
മറുനാടന്‍
തൊഴിലാളികളുടെ കൃത്യമായ
സ്ഥിതിവിവര കണക്കുക്കൾ
ലഭ്യമാണോ;
(ബി)
മറുനാടന്‍
തൊഴിലാളികളുടെ
രജിസ്ട്രേഷന് നിലവില്‍
അവലംബിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണ് ;
(സി)
രജിസ്ട്രേഷന്റെ
ആവശ്യകത മനസ്സിലാക്കി
മറുനാടന്‍ തൊഴിലാളികളെ
സംസ്ഥാനത്ത് സ്വയമേ
രജിസ്റ്റര്‍
ചെയ്യിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിക്കും?
നോക്കുകൂലി
646.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.എസ്.ശബരീനാഥന്
,,
അടൂര്‍ പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോക്കുകൂലി
നിര്‍ത്തലാക്കാന്‍
മുന്‍ ഗവണ്മെന്റ്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയതെന്നു
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചിരുന്നത് ;
ആയതിന്റെ വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിരുന്നതെന്നു
വിശദമാക്കാമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ?
സംസ്ഥാനത്തെ
അന്യ സംസ്ഥാന
തൊഴിലാളികള്‍
647.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏകദേശം എത്ര
അന്യസംസ്ഥാന
തൊഴിലാളികള്‍ തൊഴില്‍
ചെയ്യുന്നുവെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
തൊഴിലാളികള്‍ക്ക്
നിലവില്‍ ഏതെങ്കിലും
തരത്തിലുള്ള
രജിസ്ട്രേഷന്
ബാധകമാണോ; ഇവര്‍ക്ക്
തൊഴില്‍ കാര്‍ഡ്
നിലവിലുണ്ടോ;
ഇല്ലായെങ്കില്‍ ഇത്
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(സി)
സംസ്ഥാനത്തെ
അന്യ സംസ്ഥാന
തൊഴിലാളികള്‍
തൊഴിലിടങ്ങളില്‍ പലതര
ചൂഷണങ്ങള്‍ക്കും
വിധേയരാകുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പ്രസ്തുത
തൊഴിലാളികളുടെ
അനിയന്ത്രിതമായ
ഒഴുക്കുമൂലമുണ്ടാകുന്ന
സാമൂഹിക പ്രതിസന്ധികള്‍
കുറയ്ക്കുന്നതിനും
അവര്‍ നേരിടുന്ന
തൊഴില്‍ ചൂഷണങ്ങള്‍
തടയുന്നതിനും
ഏതെങ്കിലും തരത്തിലുള്ള
പ്രത്യേക നിയമത്തിന്
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
അന്യസംസ്ഥാന
തൊഴിലാളികള്‍
648.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
കണക്കനുസരിച്ച്
സംസ്ഥാനത്ത് എത്ര
അന്യസംസ്ഥാന
തൊഴിലാളികള്‍ ഉണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
അന്യസംസ്ഥാന
തൊഴിലാളികളെ സംബന്ധിച്ച
'ഡാറ്റാ ബാങ്ക്'
നിലവിലുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
അന്യസംസ്ഥാന
തൊഴിലാളികള്‍
649.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
അന്യസംസ്ഥാന
തൊഴിലാളികളുടെ എണ്ണം
സംബന്ധിച്ച്
എന്തെങ്കിലും
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
അന്യസംസ്ഥാന
തൊഴിലാളികളുടെ എണ്ണം
സംബന്ധിച്ച് ജില്ല
തിരിച്ചുള്ള കണക്കുകള്‍
വിശദമാക്കാമോ;
(സി)
മുഴുവന്‍
അന്യസംസ്ഥാന
തൊഴിലാളികളേയും
രജിസ്റ്റര്‍ ചെയ്ത്
തൊഴില്‍ നിയമത്തിന്റെ
പരിധിയില്‍ കൊണ്ട്
വരുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
അന്യസംസ്ഥാന
തൊഴിലാളികളുടെ കടന്നുകയറ്റം
650.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യസംസ്ഥാന
തൊഴിലാളികളുടെ
നിയന്ത്രണാതീതമായ
കടന്നുകയറ്റം സാമൂഹിക -
സാമ്പത്തിക- തൊഴില്‍
മേഖലകളില്‍ വരുത്തിയ
മാറ്റങ്ങളെ സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്തരം
കടന്നുകയറ്റം
നിയന്ത്രണവിധേയമാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
തദ്ദേശീയരായ
തൊഴിലാളികള്‍ക്ക്
തൊഴില്‍ അവസരം
ഉറപ്പാക്കുന്ന
കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
അന്യസംസ്ഥാന
തൊഴിലാളികളികളുടെ മേല്‍
നിയന്ത്രണം
651.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
പണിയെടുക്കുന്നവരും
അലഞ്ഞുതിരിഞ്ഞുനടക്കുന്നവരുമായ
അന്യസംസ്ഥാന
തൊഴിലാളികള്‍ ഏതു
സംസ്ഥാനങ്ങളില്‍
നിന്നുള്ളവരാണെന്ന്
സംസ്ഥാനങ്ങള്‍ തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവര്‍
സംസ്ഥാനത്താകമാനം
ഏന്തെല്ലാം തൊഴില്‍
മേഖലകളില്‍ തൊഴില്‍
ചെയ്തുവരുന്നു എന്നും
ഇവര്‍ക്ക് തൊഴില്‍
നല്‍കാനും
തരപ്പെടുത്തുന്നതിനുമായി
സംസ്ഥാനത്ത്
ഏജന്റുമാരോ തൊഴില്‍
പ്രൊമോട്ടര്‍മാരോ മറ്റു
ഏജന്‍സികളോ
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്നും ഇവര്‍ എത്ര
പേരുണ്ടെന്നും
ഇവര്‍ക്ക് ഇതിനായി
സര്‍ക്കാര്‍ തലത്തില്‍
രജിസ്ട്രേഷനോ
മറ്റെന്തെങ്കിലും
നിയന്ത്രണങ്ങളോ
നിലവിലുണ്ടോ എന്നും
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
അന്യസംസ്ഥാന
തൊഴിലാളികളെ
തൊഴിലെടുപ്പിക്കാനായി
എത്തിക്കുന്നവര്‍ക്ക്
രജിസ്ട്രേഷന് തുടങ്ങിയ
നിബന്ധനകള്‍
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
ഓരോ
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി,
കോര്പ്പറേഷന്
വാര്‍ഡുതലങ്ങളില്‍
പണിയെടുക്കുന്നവരും
പുതുതായി പണിതേടിയെത്തി
നിയോഗിക്കപ്പെടുന്നവരുമായ
അന്യ സംസ്ഥാന
തൊഴിലാളികളുടെ
വിശദാംശങ്ങള്‍ വാര്‍ഡു
തലങ്ങളില്‍
ശേഖരിക്കുവാനും
നിയന്ത്രിക്കാനും
തദ്ദേശഭരണവകുപ്പും
തൊഴില്‍ വകുപ്പും
യോജിച്ചു പ്രവര്‍ത്തനം
നടത്തുന്ന കാര്യം
പരിഗണിക്കുമോ?
തൊഴിലാളികളുടെ
വേതനം ബാങ്ക്
അക്കൗണ്ടിലൂടെ
ലഭ്യമാക്കുവാന്‍ കര്‍മ്മ
പദ്ധതി
652.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
പി.ടി. തോമസ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലാളികളുടെ വേതനം
ബാങ്ക് അക്കൗണ്ടിലൂടെ
ലഭ്യമാക്കുവാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതിയാണ് മുന്‍
ഗവണ്മെന്റ്
തയ്യാറാക്കിയതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കെെവരിക്കാന്‍
ഉദ്ദേശിച്ചിരുന്നത്;
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിരുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കെെവരിച്ചിട്ടുണ്ടെന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
എംപ്ലോയബിലിറ്റി
സെന്ററുകളുടെ പ്രവര്‍ത്തനം
653.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലാേയബിലിറ്റി
സെന്ററുകളുടെ
പ്രവര്‍ത്തനത്തിന്
മുന്‍ സര്‍ക്കാര്‍
എന്തെല്ലാം കര്‍മ്മ
പദ്ധതിയാണ്
തയ്യാറാക്കിയിരുന്നത് ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കെെവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കെെവരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
ഉറപ്പാക്കാന്‍ നടപടി
654.
ശ്രീ.കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
ഉറപ്പാക്കാന്‍ മുന്‍
സര്‍ക്കാര്‍ എന്തെല്ലാം
കര്‍മ്മ പദ്ധതിയാണ്
തയ്യാറാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിച്ചിട്ടുണ്ട്;വിശദമാക്കുമോ?
കശുവണ്ടിത്തൊഴിലാളി
പെന്ഷന്
655.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടിത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
തൊഴിലാളികള്‍ക്കുള്ള
പെന്ഷന് എത്ര മാസം
കുടിശ്ശികയുണ്ടെന്ന്
വിശദമാക്കാമോ?
അന്യസംസ്ഥാനങ്ങളില്‍
നിന്നും കുട്ടികളെ ബാലവേല
ചെയ്യിക്കുന്നത്
656.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികളെ സംസ്ഥാനത്തു
പലയിടത്തും
ബാലവേലയ്ക്കും,
അനാഥാലയങ്ങളിലെ
കുട്ടികളായും ചെങ്കല്‍,
കരിങ്കല്‍, സിമന്റ്
കല്ല് നിര്‍മ്മാണ
കമ്പനികളിലും തൊഴില്‍
ചെയ്യിക്കുന്നതായി
സര്‍ക്കാരിന്റെയും
തൊഴില്‍ വകുപ്പിന്റെയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കഴിഞ്ഞ ഭരണ കാലയളവില്‍
ഇത്തരത്തില്‍
കുറ്റകൃത്യങ്ങല്‍
നടത്തിയതായി കണ്ടെത്തിയ
കേസ്സുകള്‍ എത്രയെന്നും
എത്ര കേസ്സ്
രജിസ്റ്റര്‍
ചെയ്തുവെന്നും
തുടര്‍നടപടി സ്വീകരിച്ച
കേസ്സുകള്‍ എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ബാലവേല
നിയന്ത്രിക്കേണ്ട
ജില്ലാ കലക്ടര്‍മാര്‍
അദ്ധ്യക്ഷനായുള്ള
ചൈല്‍ഡ് ലേബര്‍
റീഹാബിലിറ്റേഷന്‍ കം
വെല്‍ഫയര്‍ കമ്മിറ്റി
കഴിഞ്ഞ ഭരണ കാലത്ത് ഓരോ
ജില്ലയിലും നടത്തിയ
പ്രവര്‍ത്തനങ്ങളും ഓരോ
ജില്ലയിലും ഇതിനായി
എത്ര യോഗങ്ങള്‍ കൂടി
എന്നും വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കമ്മിറ്റികളുടെ
പ്രവര്‍ത്തനം
ഫലപ്രദമാക്കാന്‍ ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അന്യസംസ്ഥാനതൊഴിലാളികള്‍
657.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
അന്യസംസ്ഥാനതൊഴിലാളികളുണ്ടെന്നും
ഇവരില്‍ പേര്
രജിസ്റ്റര്‍ ചെയ്ത
തൊഴിലാളികള്‍
എത്രയെന്നും
അല്ലാത്തവര്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
അന്യ
സംസ്ഥാനതൊഴിലാളികള്‍ക്ക്
രജിസ്ട്രേഷനും
തിരിച്ചറയില്‍ കാര്‍ഡും
നിര്‍ബന്ധമാക്കുവാനും
അവരുടെ രജിസ്ട്രേഷന്
ഒരു കാലാവധി
നിശ്ചയിക്കുവാനും അതിനു
ശേഷം രജിസ്ട്രേഷന്
നേടാത്തവരെ തൊഴില്‍
മേഖലയില്‍ നിന്നും
ഒഴിവാക്കുവാനും എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
അഞ്ച് വര്‍ഷ കാലയളവില്‍
അന്യസംസ്ഥാന
തൊഴിലാളികളില്‍
കുറ്റകൃത്യങ്ങള്‍
നടത്തിയതായി
കണ്ടെത്തിയവര്‍
എത്രയെന്ന കണക്ക്
ലഭ്യമാണോ; എങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
അന്യസംസ്ഥാനത്തൊഴിലാളികളുടെ
എണ്ണം ദൈനം ദിനം
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇവര്‍ ഏതു
സംസ്ഥാനങ്ങളില്‍
നിന്നുളളവരാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
അന്യസംസ്ഥാനത്തൊഴിലാളികളുടെ
എണ്ണം കൂടുവാനുള്ള
കാരണം എന്താണെന്നും
സംസ്ഥാനത്തിനകത്തുള്ള
തൊഴിലാളികള്‍ക്ക്
തൊഴില്‍ ഉറപ്പു
വരുത്തുവാനും അതിന്
ശേഷം മാത്രം
അന്യസംസ്ഥാനത്തൊഴിലാളികളെ
പരിഗണിക്കുന്നതിനും
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(എഫ്)
അന്യസംസ്ഥാന
തൊഴിലാളികള്‍
സംസ്ഥാനത്ത്
വരുന്നതിന്റെ കാരണം
കണ്ടെത്തി സംസ്ഥാനത്ത്
ഒരു തൊഴില്‍ സംസ്കാരം
ഉറപ്പാക്കി ഇവരുടെ വരവു
കുറയ്ക്കുന്നതിനായി
നടപടി
സ്വീകരിക്കാമോയെന്ന്
വിശദമാക്കാമോ?
അന്യസംസ്ഥാനത്തൊഴിലാളികളുടെ
ക്രിമിനല്‍ പശ്ചാത്തലം
658.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൊലപാതകമടക്കം പല
അക്രമസംഭവങ്ങളിലും
പലപ്പോഴും
പിടിക്കപ്പെടുന്നത്
അന്യസംസ്ഥാനത്തൊഴിലാളികളാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
ക്രിമിനല്‍ പശ്ചാത്തലം
പരിശോധിക്കാനുള്ള
സംവിധാനം സംസ്ഥാനത്ത്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
ഇവരുടെ
നീക്കങ്ങള്‍
നിരീക്ഷിക്കുന്നതിന്
നിലവില്‍ പ്രത്യേക
സംവിധാനമുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇവര്‍ക്ക്
രജിസ്ട്രേഷന്
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ;
സംസ്ഥാനത്തെ ഐ.ടിഐ കള്‍
659.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടിഐ. -കളില്‍
കാലാനുസൃതമായ
കോഴ്സുകളും
ഗുണനിലവാരമുള്ള ആധുനിക
പരിശീലനവും
നല്‍കുന്നതിന്
ആവിഷ്കരിച്ച പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
ഐ.ടി.ഐ.
-കളിലെ ഭൗതിക സൗകര്യം
ഉയര്‍ത്തുന്നതിന്
രൂപീകരിച്ച പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
സ്വന്തമായി
ഭൂമിയും കെട്ടിടവും
ഇല്ലാത്ത എത്ര ഐ.ടി.ഐ.
-കള്‍ സര്‍ക്കാര്‍
മേഖലയിലുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇവയ്ക്ക് സ്ഥലവും
കെട്ടിടവും
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(ഡി)
ഏറനാട്
മണ്ഡലത്തിലെ അരീക്കോട്
ഐ.ടി.ഐ.- യില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിനും
ഭൗതിക സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ ആയതിനു
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഐ.ടി.ഐ.
കളിലെ തസ്തികകൾ
T 660.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
അധ്യയന വര്‍ഷം
സംസ്ഥാനത്ത് പുതുതായി
എത്ര ഐ.ടി.ഐ.കള്‍
ആരംഭിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
ഐ.ടി.ഐ.കളില്‍
നാളിതുവരെ തസ്തിക
സൃഷ്ടിക്കാത്തവ എത്ര;
വിശദാംശം നല്‍കാമോ;
(സി)
തസ്തിക
സൃഷ്ടിക്കാത്ത ഐ.ടി.ഐ.
കളില്‍ നിലവില്‍ എന്ത്
സംവിധാനമാണ്
നടപ്പാക്കിയിരിക്കുന്നതെന്ന്
വിശദമാക്കുമോ; അതിന്റെ
പ്രായോഗിക വിഷമതകളെ
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദീകരിയ്ക്കാമോ;
(ഡി)
ഹരിപ്പാട്
ഗവ: ഐ.ടി.ഐ. യില്‍
നിലവില്‍ 50
കിലോമീറ്റര്‍ അകലെയുള്ള
കൊയിലാണ്ടി ഐ.ടി.ഐ.
യിലെ ജീവനക്കാരുടെ
സേവനം
പ്രയോജനപ്പെടുത്തിയാണ്
ദൈനംദിന ഭരണ സംവിധാനം
നടത്തുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
സാങ്കേതിക
വിദ്യാഭ്യാസരംഗത്തുള്ള
വിഷമതകള്‍ നീക്കം
ചെയ്യുന്നതിന് പ്രസ്തുത
ഐ.ടി.ഐ. കളില്‍ തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ശരണ്യ
തൊഴില്‍ പദ്ധതി
661.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ശരണ്യ തൊഴില്‍ പദ്ധതി'
എന്ന പേരില്‍ ഒരു
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍,
യോഗ്യത, മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഉപഭോക്താക്കള്‍
ആരെല്ലാമാണ്; ഇതു
പ്രകാരം ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
ധനസഹായം
അനുവദിക്കുന്നത് ;
വിശദാംശങ്ങള്‍
നല്‍കാമോ?
മാടായി
ഐ.ടി.ഐ. യില്‍ പുതിയ
കോഴ്സുകള്‍
662.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാടായി ഐ.ടി.ഐ.യില്‍
പുതിയ കോഴ്സുകള്‍
തുടങ്ങുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
കൗശല്‍
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
663.
ശ്രീ.പി.ടി.
തോമസ്
,,
കെ.മുരളീധരന്
,,
അനില്‍ അക്കര
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൗശല്‍ കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനത്തിന്
മുന്‍ സര്‍ക്കാര്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
തയ്യാറാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍ ഒരുക്കിയ
സംവിധാനങ്ങള്‍
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ചേലക്കര
ദേശമംഗലം എെ.ടി.എെയുടെ
കെട്ടിട നിര്‍മ്മാണം
664.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ ദേശമംഗലം
എെ.ടി.എെയുടെ കെട്ടിട
നിര്‍മ്മാണത്തിനായി
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ
;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതില്‍
കാലതാമസമുണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണം
അടിയന്തിരമായി
പൂര്‍ത്തീകരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
സ്കില്‍
ഡവലപ്പ്മെന്റ് മിഷന്‍െറ
പ്രവര്‍ത്തനത്തിന്
കര്‍മ്മ പദ്ധതി
665.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.റ്റി.ബല്‍റാം
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കില്‍ ഡവലപ്പ്മെന്റ്
മിഷന്‍െറ
പ്രവര്‍ത്തനത്തിന്
മുന്‍ ഗവണ്മെന്റ്
തയ്യാറാക്കിയ കര്‍മ്മ
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കെെവരിക്കാന്‍
ഉദ്ദേശിച്ചത്,
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍ ഒരുക്കിയ
സംവിധാനങ്ങള്‍
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കെെവരിച്ചിട്ടുണ്ട്,
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
തൊഴില്‍
അന്വേഷകര്‍ക്കുള്ള കര്‍മ്മ
പദ്ധതികള്‍
666.
ശ്രീ.കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ അന്വേഷകരെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതിയാണ് മുന്‍
സര്‍ക്കാര്‍
തയ്യാറാക്കിയിരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചിരുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
വെസ്റ്റ്
എളേരി വനിതാ എെ.ടി.എെ
667.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ ഭീമനടിയില്‍
പ്രവര്‍ത്തിക്കുന്ന
വെസ്റ്റ് എളേരി വനിതാ
എെ.ടി.എെ., ജനറല്‍
എെ.ടി.എെ. ആക്കി
മാറ്റാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
മലയോര
കുടിയേറ്റ
മേഖലയില്‍പ്പെട്ട ഈ
പ്രദേശത്തെ
ആണ്‍കുട്ടികള്‍ക്കും
എെ.ടി.ഐ-ല്‍ ചേര്‍ന്നു
പഠിക്കാന്‍ കഴിയുന്ന
തരത്തില്‍ നവീന
കോഴ്സുകള്‍
ഉള്‍പ്പെടുത്തി ജനറല്‍
എെ. ടി.എെ. ആയി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വാമനപുരം
നിയോജക മണ്ഡലത്തിലെ
എെ.റ്റി.എെ
668.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തില്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുളള
ഏതെങ്കിലും എെ.റ്റി.എെ.
കളോ മറ്റ് സാങ്കേതിക
വിദ്യാഭ്യാസ
സ്ഥാപനങ്ങളോ
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ അവയുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വാമനപുരം
പഞ്ചായത്തില്‍
എെ.റ്റി.എെ.
സ്ഥാപിക്കണമെന്ന ആവശ്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ ഇവിടെ
എെ.റ്റി.എെ.
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
മണലൂരില്‍
പ്രവര്‍ത്തിക്കുന്ന ഐ ടി
ഐ
669.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂരില്‍
പ്രവര്‍ത്തിക്കുന്ന ഐ
ടി ഐ യില്‍ നിലവിലുള്ള
ട്രേഡുകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ; പുതിയ
ട്രേഡുകള്‍
ആരംഭിക്കാന്‍ നടപടികള്‍
ഉണ്ടോ;
(ബി)
പ്രസ്തത
ഐ ടി ഐ യുടെ പശ്ചാത്തല
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി കെട്ടിടങ്ങളുടെ
നവീകരണത്തിനും പുതിയ
കെട്ടിട
നിര്‍മ്മാണത്തിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
ചാത്തമംഗലം
ഐ.ടി.ഐ
670.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-2012-ലെ
ബഡ്ജറ്റ് പ്രസംഗത്തില്‍
ചാത്തമംഗലം
ഗ്രാമപഞ്ചായത്തില്‍
പുതിയ ഐ.ടി.ഐ
ആരംഭിക്കുമെന്ന
ധനകാര്യവകുപ്പ്
മന്ത്രിയുടെ പ്രഖ്യാപനം
നടപ്പിലാക്കാന്‍
സാധിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഗ്രാമപഞ്ചായത്ത്
വിലകൊടുത്ത് വാങ്ങി
നല്കിയ രണ്ട് ഏക്കര്‍
ഭൂമിയില്‍ ഐ.ടി.ഐ
സ്ഥാപിക്കാനുളള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
ബേപ്പൂരിലെ
സര്‍ക്കാര്‍ ഐ.ടി.ഐ ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി
671.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ബേപ്പൂരിലെ സര്‍ക്കാര്‍
ഐ.ടി.ഐ ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
1.20 ഏക്കര്‍ സ്ഥലം
നല്കുവാന് ബേപ്പൂര്‍
പഞ്ചായത്ത്
തീരുമാനിക്കുകയും
തദ്ദേശ സ്വയം ഭരണ
വകുപ്പ് അംഗീകാരം
നല്‍കുകയും ചെയ്തിട്ടും
ഭൂമി കൈമാറുന്നതിനുള്ള
കാലതാമസത്തിന് കാരണം
എന്തെന്ന്
പരിശോധിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍
പരിശോധിക്കുവാന്‍
തയ്യാറാകുമോ;
(ബി)
പ്രസ്തുത
ഐ ടി ഐ ക്കായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
സ്വന്തം കെട്ടിടത്തില്‍
ഐ.ടി.ഐ യ്ക്ക് എന്ന്
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
പ്രവര്‍ത്തനം
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ ;
ഇതിനു വേണ്ടി
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ
എന്ന് വിശദമാക്കുമോ ?
തിരുവമ്പാടി
ഐ.റ്റി.ഐ. ക്ക്
കെട്ടിടനിര്‍മ്മാണാനുമതി
672.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
ഗവണ്മെന്റ്
ഐ.റ്റി.ഐ.ക്ക്
സ്വന്തമായി
കെട്ടിടമില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഐ.റ്റി.ഐ.ക്ക്
കെട്ടിടനിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
എെ.ടി.എെ.-കളിലെ
എന്‍.സി.വി.റ്റി.
റീ-അഫിലിയേഷന്
673.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
എെ.ടി.എെ.-കളിലെ
എന്‍.സി.വി.റ്റി.
റീ-അഫിലിയേഷന്
നടപടികള്‍
പൂര്ത്തീയായിട്ടുണ്ടോ
;
(ബി)
നടപടികള്‍
ഏത് ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ ?
ആറ്റിങ്ങല്‍
ഗവണ്മെന്റ് ഐ.ടി.ഐ
674.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ഗവണ്മെന്റ് ഐ.ടി.ഐ. യെ
മികവിന്റെ
കേന്ദ്രമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ?
ചാത്തന്നൂരില്‍
സംസ്ഥാന കണ്‍സ്ട്രക്ഷന്‍
അക്കാഡമി
സ്ഥാപിക്കുന്നതിനുളള
നടപടി
675.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്റെ
സഹായത്തോടെ സംസ്ഥാന
കണ്‍സ്ട്രക്ഷന്‍
അക്കാഡമി
സ്ഥാപിക്കുന്നതിലേയ്ക്കായി
മുന്‍ എല്‍.ഡി.എഫ്.
ഗവണ്മെന്റ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയായിരുന്നു;
(ബി)
കഴിഞ്ഞ
യു.ഡി.എഫ്.
സര്‍ക്കാര്‍ പ്രസ്തുത
സ്ഥാപനം
പ്രാവര്‍ത്തികമാക്കുവാനായി
യാതൊരുവിധ തുടര്‍
നടപടികളും
സ്വീകരിച്ചില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ;
വിശദാംശം അറിയിക്കുമോ;
(സി)
എങ്കില്‍
പ്രസ്തുത സ്ഥലത്ത്
സംസ്ഥാന
കണ്‍സ്ട്രക്ഷന്‍
അക്കാഡമിയോ സമാന
സ്ഥാപനങ്ങളോ
സ്ഥാപിക്കുന്നതിന്
മുന്‍ഗണന നല്കി
അതിനായുളള നടപടി
സ്വീകരിയ്ക്കുമോ ?
കരുനാഗപ്പള്ളിയില്‍
ഗവ: എെ.ടി.എെ.
676.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളിയില്‍
ഗവ: എെ.ടി.എെ
സ്ഥാപിച്ചിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരുനാഗപ്പള്ളിയില്‍
ഗ്രാമവികസന വകുപ്പിന്റെ
അധീനതയിലുളള
കെട്ടിടങ്ങള്‍
പ്രയോജനപ്പെടുത്തി ഗവ:
എെ.ടി.എെ.
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
വ്യവസായ
പരിശീലന വകുപ്പിന്റെ
അധീനതയില്‍
കരുനാഗപ്പള്ളിയില്‍
ഏതെങ്കിലും
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മദ്യ
ഉപയോഗം കുറയ്ക്കുന്നതിനുള്ള
നടപടി
677.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മദ്യ ഉപയോഗം
കുറയ്ക്കുന്നതിനായി
സര്‍ക്കാര്‍
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികളുടെ വിശദാംശം
നല്‍കുമോ?
ലഹരി
പദാര്‍ത്ഥങ്ങളുടെ
വില്പനയും ഉപയോഗവും
തടയാന്‍ നടപടി
678.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഞ്ചാവ് പോലെയുള്ള ലഹരി
പദാര്‍ത്ഥങ്ങളുടെ
വില്പനയും ഉപയോഗവും
ക്രമാതീതമായി
വര്‍ദ്ധിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇത്തരം
കേസുകളില്‍
ഉള്‍പ്പെടുന്നവര്‍ക്ക്
ചെറിയ ശിക്ഷ മാത്രമാണ്
ലഭിക്കുന്നതെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരം പ്രവണതകള്‍
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
ഇത്തരം
കാര്യങ്ങളിന്മേല്
നിയമം കൂടുതല്‍
കര്‍ക്കശമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വ്യാജ
അരിഷ്ടങ്ങളുടെ വിപണനം
തടയാന്‍ നടപടി
679.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളിയുടെ
വിവിധ ഭാഗങ്ങളില്‍
വ്യാജ അരിഷ്ടങ്ങള്‍
വിപണനം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,
2015 ഏപ്രില്‍ മുതല്‍
2016 മെയ് 31 വരെ
ഇതുമായി ബന്ധപ്പെട്ട്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ലഹരി
കലര്‍ത്തിയ
അരിഷ്ടങ്ങള്‍ വിപണനം
ചെയ്യുന്ന ഏതെങ്കിലും
പ്രത്യേക കമ്പനികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,എങ്കില്‍
ഇവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
ഉല്പാദനത്തിനും
വിപണനത്തിനും
ലൈസന്‍സുള്ള എത്ര
ആയുര്‍വേദ മരുന്ന്
കമ്പനികള്‍ക്കെതിരെ
ഇത്തരം കേസുകളില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
മദ്യനയം
680.
ശ്രീ.ബി.സത്യന്
,,
എം. സ്വരാജ്
,,
വി. ജോയി
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യനയത്തിന്റെ
ഭാഗമായി തൊഴില്‍
നഷ്ടപ്പെട്ട ബാര്‍
തൊഴിലാളികളുടെ എണ്ണം
എത്രയെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
പുനരധിവാസത്തിനായി
മുന്‍ സര്‍ക്കാര്‍
ചെയ്ത കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ; എത്ര
പേരെ
പുനരധിവസിപ്പിച്ചുവെന്ന്
അറിയിക്കുമോ;
(സി)
പുനരധിവാസത്തിനായി
മദ്യത്തിനു
മേല്‍ചുമത്തിയ സെസ് ആയി
എത്ര രൂപ
സമാഹരിച്ചു;അതില്‍ എത്ര
തുക പുനരധിവാസത്തിനായി
വിനിയോഗിച്ചു; തൊഴില്‍
നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കാനായി
എത്ര തുക
വേണ്ടിവരുമെന്നാണ്
കണക്കാക്കിയിരുന്നത്;
(ഡി)
തൊഴില്‍
നഷ്ടപ്പെട്ട മുഴുവന്‍
ബാര്‍ തൊഴിലാളികളെയും
പുനരധിവസിപ്പിക്കാനായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
അറിയിക്കുമോ?
അനധികൃത
മദ്യ വില്‍പ്പന
681.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബാറുകളുടെ പേരു മാറ്റി
ബിയര്‍ - വൈന്‍
പാര്‍ലര്‍
എന്നാക്കിയതിനുശേഷം
ഇവിടങ്ങളില്‍ നിന്നും
ബിയര്‍, വൈന്‍
എന്നിവയ്ക്കു പുറമേ
അനധികൃത മദ്യ വില്പന
നടത്തുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇത്തരത്തിലുള്ള
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
അനധികൃത
മദ്യം വില്‍ക്കുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അനധികൃത
മദ്യവില്പന
682.
ശ്രീ.എസ്.ശർമ്മ
,,
യു. ആര്. പ്രദീപ്
,,
കെ.ജെ. മാക്സി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
മദ്യനയത്തില്‍ മാറ്റം
വരുത്തിയതിനുശേഷവും
അതിനുമുന്പും,
വിവിധതരം
മദ്യത്തിനുമേലുള്ള
എക്സൈസ് തീരുവ,
വില്‍പ്പന
നികുതിയിനത്തില്‍
സര്‍ക്കാരിന് ലഭിച്ച
വരുമാനത്തില്‍ ഉണ്ടായ
വ്യതിയാനം, എന്നിവ
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
സംസ്ഥാനത്ത്
വില്ക്കാന്
അനുമതിയുള്ള ബിയര്‍,
വൈന്‍ എന്നിവയിലുള്ള
ആല്ക്കഹാളിന്റെ
ഉയര്‍ന്ന പരിധി
എത്രയാണ് ; ബാര്‍
ലൈസന്‍സ് ഉണ്ടായിരുന്ന
വില്‍പ്പനശാലകള്‍
ബിയര്‍ വൈന്‍
പാര്‍ലറുകളായി
മാറിയതിനുശേഷവും
ഇവയിലൂടെ വില്‍ക്കുന്ന
ബിയറിലെയും വൈനിലെയും
ആല്ക്കഹാളിന്റെ അളവ്
അനുവദനീയമായ പരിധിയിലും
അധികമാണെന്ന
പരാതിയെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
കണ്ടെത്തല്‍
എന്തായിരുന്നു ;
(സി)
ഇത്തരത്തിലുള്ള
അനധികൃത മദ്യവില്‍പ്പന
കര്‍ശനമായി തടയാനായി
എക്സൈസ് വകുപ്പിനെ
ശക്തിപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ ?
ബിവറേജസ്
ഔട്ട് ലെറ്റു് മാറ്റി
സ്ഥാപിക്കുന്നതിന് നടപടി
683.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങള്‍ക്കും
ആരാധനാലയങ്ങള്‍ക്കും
സമീപം
പ്രവര്‍ത്തിക്കുന്ന
ബിവറേജസ് ഔട്ട്
ലെറ്റുകള്‍ മാറ്റി
സ്ഥാപിക്കുവാനോ,
നിര്ത്തലാക്കുവാനോ
നടപടി
സ്വീകരിക്കാറുണ്ടോ;
(ബി)
വക്കം
ഗ്രാമപഞ്ചായത്തില്‍
നിലയ്ക്കാമുക്കില്‍
പ്രവര്‍ത്തിക്കുന്ന
ബിവറേജസ് ഔട്ട് ലെറ്റ്
മാറ്റി സ്ഥാപിക്കുവാനോ
നിര്ത്തലാക്കുവാനോ
നടപടി സ്വീകരിക്കണമെന്ന
ആവശ്യത്തിന്മേല്
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(സി)
അടിയന്തരമായി
പ്രസ്തുത ഔട്ട് ലെറ്റ്
അവിടെ നിന്നും
മാറ്റുന്നതിന് നടപടി
സ്വീകരിക്കാമോ?
കാസറഗോഡ്
എക്സൈസ് ഭവന്
നിര്‍മ്മാണം
684.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസറഗോഡ്
എക്സൈസ് ഭവന്
നിര്‍മ്മിക്കാന്‍
ഉദ്ദേശമുണ്ടോ ;
എങ്കില്‍ ഇതിനായി സ്ഥലം
ലഭ്യമാണോ
;നിര്‍മ്മാണാവശ്യത്തിന്
തുക നീക്കി
വച്ചിട്ടുണ്ടോ;
(ബി)
ബദിയഡുക്കയില്‍
റേഞ്ച്ഓഫീസ്
നിര്‍മ്മിക്കാന്‍
ഉദ്ദേശമുണ്ടോ എങ്കില്‍
എവിടെ
നിര്‍മ്മിക്കാനാണ്
ഉദ്ദേശിക്കുന്നത്;
ഇതിനായി നീക്കിവച്ച തുക
എത്രയാണ്;
(സി)
അതിര്‍ത്തി
പ്രദേശമായ കാസറഗോഡ്
കഞ്ചാവ്,
മയക്കുമരുന്ന്,
വ്യാജമദ്യം തുടങ്ങിയവ
വ്യാപകമായിക്കൊണ്ടിരിക്കുന്നത്
തടയാന്‍ എന്തൊക്കെ
നടപടികളാണ്
ഉദ്ദേശിക്കുന്നത്?
കൊയിലാണ്ടി
എക്സൈസ് റെയ്ഞ്ച്
ഓഫീസിന്റെ പരാധീനതകൾ
685.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
എക്സൈസ് റെയ്ഞ്ച് ഓഫീസ്
നിലവില്‍
പ്രവര്‍ത്തിക്കുന്ന
വാടക കെട്ടിടം
ജീര്‍ണ്ണിച്ച്
അപകടാവസ്ഥയിലാണെന്നുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊയിലാണ്ടി
റെയ്ഞ്ച് ഓഫീസ്
സൗകര്യപ്രദമായ ഒരു
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുവാനാവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
ഒട്ടുമിക്ക റെയ്ഞ്ച്
ഓഫീസുകളിലും
സ്ഥലപരിമിതിയും
സൗകര്യങ്ങളുടെ
അപര്യാപ്തതയും,
ജീവനക്കാരുടെ
എണ്ണക്കുറവും എക്സൈസ്
ഡിപ്പാര്‍ട്ട്മെന്റിന്റെ
പ്രവര്‍ത്തനത്തെ
സാരമായി ബാധിക്കുന്നത്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇത്തരം പ്രതിസന്ധികളെ
തരണം ചെയ്യാന്‍
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ?
കഞ്ചാവിന്റെ
കച്ചവടവും ഉപഭോഗവും
686.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഞ്ചാവ്
കച്ചവടവുമായി
ബന്ധപ്പെട്ട്
കരുനാഗപ്പള്ളി എക്സൈസ്
ഓഫീസിന്റെ പരിധിയില്‍
2015 ഏപ്രില്‍ മുതല്‍
2016 മെയ് 31 വരെ എത്ര
കേസെടുത്തിട്ടുണ്ടെന്നും
ഇതുമായി ബന്ധപ്പെട്ട്
എത്ര പ്രതികളുടെ
പേരില്‍ കേസ് ചാര്‍ജ്ജ്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
സ്കൂള്‍,
കോളേജ് തുടങ്ങിയ
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
മദ്ധ്യവേനലവധി കഴിഞ്ഞ്
തുറന്നതിനു ശേഷം
കഞ്ചാവിന്റെ കച്ചവടവും
ഉപഭോഗവും
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
കഞ്ചാവിന്‍െറ
വ്യാപനവുമായി
ബന്ധപ്പെട്ട് അന്യ
സംസ്ഥാന തൊഴിലാളികളെ
നിരീക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
മത്സ്യത്തൊഴിലാളികളുടെ
ഇടയില്‍ കഞ്ചാവിന്‍െറ
വ്യാപനം തടയുന്നതിന്
നടപടി സ്വീകരിക്കുമോ ?
മദ്യവര്‍ജ്ജനം
പ്രോത്സാഹിപ്പിക്കാന്‍
നടപടി
687.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യവര്‍ജ്ജനം
പ്രോത്സാഹിപ്പിക്കുക
എന്നത് ഈ
സര്‍ക്കാരിന്റെ
ലക്ഷ്യമാണോ;
(ബി)
ട്രാവന്‍കൂര്‍
ഷുഗേഴ്സ് ആന്റ്
കെമിക്കല്‍സ് വഴി
സര്‍ക്കാര്‍ നേരിട്ട്
ഉല്പാദിപ്പിക്കുന്ന
മദ്യത്തിന്റെ അളവ്
എത്രയാണ് ; ഇതില്‍
നിന്നും പ്രതിവര്‍ഷം
എത്ര രൂപയുടെ
വരുമാനമാണ്
ലഭിക്കുന്നത്;
(സി)
സംസ്ഥാനത്തെ
ബിവറേജസ്
ഔട്ട്ലറ്റുകള്
പ്രതിവര്‍ഷം എത്ര
ശതമാനം
അടച്ചുപൂട്ടാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
നേരിട്ട്
ഉല്പാദിപ്പിക്കുന്ന
മദ്യത്തിന്റെ അളവ് എത്ര
ശതമാനം കുറയ്ക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
മദ്യഉല്പാദനവും
വിതരണവും കുറയ്ക്കാതെ
മദ്യവര്‍ജ്ജനം
സാധ്യമാകുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;വ്യക്തമാക്കാമോ?
മയക്കുമരുന്നുകളുടെ
വില്പനയും വ്യാപനവും
688.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഞ്ചാവ് ഉള്‍പ്പെടെയുളള
മയക്കുമരുന്നുകളുടെ
വില്പനയും വ്യാപനവും
ക്രമാതീതമായി
വര്‍ദ്ധിച്ചിട്ടുണ്ടോ;
(ബി)
ഉള്‍നാടന്‍
ഗ്രാമപ്രദേശങ്ങളില്‍
കഞ്ചാവ് സുലഭമായി
ലഭ്യമാകുന്ന
സാഹചര്യത്തില്‍,
നിയന്ത്രണത്തിനായി
പ്രത്യേക നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(സി)
സ്കൂള്‍,
കോളേജ്
വിദ്യാര്‍ത്ഥികളെ
കഞ്ചാവിന്റെ
ഉപഭോക്താക്കളാക്കുന്ന
അവസ്ഥ പൂര്‍ണ്ണമായും
ഒഴിവാക്കുന്നതിനുളള
സമഗ്ര പദ്ധതികള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?