ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
123.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
ആരോഗ്യ വകുപ്പില്‍
വിവിധ വിഭാഗം
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍ P.S.C.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തുവെന്ന
വിശദമാക്കാമോ;
(സി)
ആരോഗ്യവകുപ്പില്‍
2016 മെയ് മാസത്തില്‍
എത്ര അസിസ്റ്റന്റ്
സര്ജന് ഒഴിവുകള്‍
നിലവിലുണ്ടായിരുന്നവെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഇതില്‍
എത്ര ഒഴിവുകള്‍
P.S.C.യ്ക്ക് ഏതെല്ലാം
തീയതികളില്‍
റിപ്പോര്‍ട്ട്
ചെയ്തുവെന്ന്
വ്യക്തമാക്കുമോ?
മഴക്കാല
രോഗപ്രതിരോധ നടപടികള്‍
124.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാല
രോഗപ്രതിരോധത്തിനായി
കോഴിക്കോട് ജില്ലയില്‍
സര്‍ക്കാര്‍ ഇതിനകം
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓടകളുടെ
ശുചീകരണം, പരിസര
ശുചീകരണം,
കൊതുകുനിവാരണം എന്നീ
പദ്ധതികള്‍ക്ക്
മുന്‍ഗണന നല്‍കുമോ;
(സി)
കൂടാതെ
മറ്റ് എന്തൊക്കെ
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ജില്ലയില്‍ സര്‍ക്കാര്‍
നടപ്പാക്കും;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
കോഴിക്കോട്
ജില്ലയില്‍ ഇതിനകം എത്ര
തുക മഴക്കാല രോഗ
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
സര്‍ക്കാര്‍
ചെലവഴിച്ചു;
വിശദാംശങ്ങള്‍
നല്‍കുമോ?
അരീക്കോട്, കുഴിമണ്ണ
ഗ്രാമ പഞ്ചായത്തുകളില്‍
യുനാനി ഡിസ്പെന്‍സറി
അനുവദിക്കുന്നതിന് നടപടി
125.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ യുനാനി
ഡിസ്പെന്‍സറി
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് അനുവദിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
പി.എച്ച്.സി.
കളില്‍ ഒഴിവുള്ള
തസ്തികകളില്‍ ജീവനക്കാരെ
നിയമിക്കുവാന്‍ നടപടി
126.
ശ്രീ.മുഹമ്മദ്
മുഹാസിന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
നിയോജകമണ്ഡലത്തില്‍ ആകെ
എത്ര പി.എച്ച്.സി. കള്‍
ഉണ്ടെന്നും, അവ
ഏതൊക്കെയാണെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
പി.എച്ച്.സി. കളില്‍
ഓരോന്നിലും അനുവദനീയമായ
തസ്തികകള്‍
ഏതൊക്കെയാണ്;
ഏതെങ്കിലും
പി.എച്ച്.സി. കളില്‍
തസ്തികകളില്‍
ജീവനക്കാര്‍
ജോലിനോക്കുന്നില്ലായെങ്കില്
ആയത് പ്രത്യേകമായി
വെളിപ്പെടുത്തുമോ;
(സി)
നിയോജകമണ്ഡലത്തിലെ
പി.എച്ച്.സി. കളില്‍
ഒഴിവുള്ള തസ്തികകളില്‍
ജീവനക്കാരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ആലാ
പ്രൈമറി
ഹെല്ത്ത്സെന്റര്
127.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനുള്ളില്‍
ആലപ്പുഴ ജില്ലയില്‍
ചെങ്ങന്നൂര്‍
താലൂക്കില്‍ എത്ര
പ്രൈമറി ഹെല്‍ത്ത്
സെന്ററുകള്‍
കിടക്കകളുള്ള
ആശുപത്രികളാക്കി
ഉയര്‍ത്തി എന്ന്
വ്യക്തമാക്കുമോ;
(ബി)
ആലാ
ഹെല്‍ത്ത് സെന്റര്‍
കിടക്കകളുള്ള
ആശുപത്രിയാക്കി
മാറ്റുന്നത്
സംബന്ധിച്ച് തീരുമാനം
നിലവിലുണ്ടോ;
(സി)
പ്രസ്തുത ഹെല്‍ത്ത്
സെന്റര്‍ കിടക്കകളുള്ള
ആശുപത്രിയാക്കുന്നതിന്
ഫണ്ട്
അനുവദിച്ചിരുന്നുവോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ഫണ്ട് ലാപ്സയാതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ആലാ
ഹെല്‍ത്ത് സെന്റര്‍
കിടക്കകളുള്ള
ആശുപത്രിയാക്കുന്നത്
സംബന്ധിച്ച്
എന്തങ്കിലും
നിര്‍ദ്ദേശങ്ങളോ
തീരുമാനങ്ങളോ ഉണ്ടോ
എന്ന് വ്യക്തമാക്കാമോ?
രോഗ
വ്യാപനം
128.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ഇ.റ്റി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
നിന്നും തുടച്ചുനീക്കി
എന്ന്
അവകാശപ്പെട്ടിരുന്ന പല
രോഗങ്ങളും വീണ്ടും
പ്രത്യക്ഷപ്പെടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്തരത്തിലുള്ള
ഏതെല്ലാം രോഗങ്ങളാണ്
ശ്രദ്ധയില്‍പെട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരം
രോഗങ്ങളുടെ വ്യാപനം
തടയുന്നതിനായി എന്തു
നടപടികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഔഷധ
സസ്യകൃഷി
129.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയൂര്‍വേദ ഔഷധ
നിര്‍മ്മാണത്തിനാവശ്യമായ
ഔഷധ സസ്യങ്ങള്‍
കൃഷിചെയ്യുന്ന കര്‍ഷകരെ
സഹായിക്കുന്നതിന് ആയുഷ്
വകുപ്പോ ആരോഗ്യ വകുപ്പോ
ഏതെങ്കിലും തരത്തിലുള്ള
സഹകരണം കര്‍ഷകര്‍ക്ക്
നല്കുന്നുണ്ടോ;
(ബി)
ഈ
കര്‍ഷകരില്‍ നിന്നും
ഇടനിലക്കാരില്ലാതെ ഔഷധ
സസ്യങ്ങള്‍
വാങ്ങുന്നതിനും
വിപണനത്തിന്
സഹായിക്കുന്നതിനും
ആരോഗ്യവകുപ്പിനു
കീഴില്‍ എന്തെങ്കിലും
സംവിധാനങ്ങള്‍
നിലവിലുണ്ടോ;
(സി)
സംസ്ഥാനത്ത്
ഔഷധസസ്യങ്ങളുടെ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
സംഭരണം
ഉറപ്പുവരുത്തുന്നതിനും,
ഈ കര്‍ഷകര്‍ക്ക് ശരിയായ
വില ലഭിക്കുന്നതിനും
ആയുഷ് വകുപ്പ് വേണ്ട
നടപടി സ്വീകരിക്കുമോ?
മുക്കം
സി.എച്ച്.സി യില്‍
ഡോക്ടര്‍മാരുടെ അഭാവം
130.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡോക്ടര്‍മാരുടെ
അഭാവവും അടിസ്ഥാന
സൗകര്യങ്ങളുടെ
ശോചനീയാവസ്ഥയും മൂലം
പ്രയാസത്തിലായ മുക്കം
സി.എച്ച്.സി യുടെ
നിലവാരം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ബി)
സി.എച്ച്.സിയില്‍
ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരുടെ
സ്റ്റാഫ് പാറ്റേണും
നിലവിലെ അവസ്ഥയും
വിശദമാക്കാമോ;
(സി)
അടിയന്തരമായി
ഗെെനക്കോളജിസ്റ്റിനെ
നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ആരോഗ്യ
കേരളം പദ്ധതി
131.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ കേരളം പദ്ധതി
നടപ്പാക്കി വരുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം ധനസഹായമാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
; വിശദമാക്കുമോ ?
ഭക്ഷ്യ
സുരക്ഷ
132.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുരക്ഷിത
ഭക്ഷണം
ഉറപ്പുവരുത്തുന്നതിനായി
ഭക്ഷ്യസുരക്ഷാ നിയമം
നിലവില്‍ വന്നിട്ടും ഈ
മേഖലയില്‍ കാര്യക്ഷമമായ
പരിശോധനകളോ,
നിയന്ത്രണങ്ങളോ,
നടപടികളോ
ഉണ്ടാകുന്നില്ല എന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അന്യസംസ്ഥാനങ്ങളില്‍
നിന്നും എത്തുന്ന
പച്ചക്കറികളില്‍
വിഷാംശം ഉണ്ടോ എന്ന്
കണ്ടെത്താനുള്ള
സംവിധാനം എല്ലാ
ചെക്ക്പോസ്റ്റുകളിലും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
പ്രവര്‍ത്തനം
മോണിറ്റര്‍ ചെയ്യാന്‍
സംസ്ഥാനതലത്തില്‍
എന്തെങ്കിലും
സംവിധാനമുണ്ടോ;
വിശദമാക്കുമോ;
(സി)
ഭക്ഷ്യവസ്തുക്കളില്‍
ചേര്‍ത്തിട്ടുള്ള മായം
കണ്ടെത്തുന്നതിനുള്ള
ആധുനിക ഉപകരണങ്ങളുള്ള
ലബോറട്ടറികള്‍
സംസ്ഥാനത്തുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
സൗജന്യ
മരുന്ന് വിതരണം
133.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവശ്യമരുന്നുകള്‍
സൗജന്യമായി നല്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
എന്തെല്ലാം
തരം ധനസഹായമാണ് ഈ
പദ്ധതി വഴി
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം സംവിധാനങ്ങൾ
നടപ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ജില്ലാ
ആശുപത്രി പദവി
നല്‍കുന്നത്
134.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിക്ക്
ജില്ലാ ആശുപത്രി പദവി
നല്കുന്ന
പ്രൊപ്പോസലിന്റെ കാലിക
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയെ
ജില്ലാ ആശുപത്രിയായി
എന്നു മാറ്റുവാന്‍
കഴിയും എന്ന്
അറിയിയ്ക്കുമോ; അതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
റാന്നി
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
135.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ നിലവില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
തസ്തികകളുടെയും
പ്രസ്തുത തസ്തികകളില്‍
ജോലി ചെയ്യുന്നവരുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ സ്റ്റാഫ്
പാറ്റേണ്‍ പ്രകാരം
ഏതൊക്കെ തസ്തികകളാണ്
ഓരോ താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സിലും
അനുവദിക്കേണ്ടത് ;
(സി)
ഇപ്രകാരം
ഇനി റാന്നി താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ഏതൊക്കെ
തസ്തികകളാണ്
അനുവദിക്കേണ്ടത് ; ഇവ
അനുവദിക്കാന്‍ എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
(ഡി)
ഈ
ആശുപത്രിയില്‍
അനുവദിച്ചിട്ടുള്ള
ഡയാലിസിസ് യൂണിറ്റിന്റെ
പ്രവര്‍ത്തനം ഇതേവരെ
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാരണം വ്യക്തമാക്കാമോ;
(ഇ)
ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
ആരോഗ്യ
വകുപ്പിലെ കേഡര്‍
സമ്പ്രദായം
136.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ കേഡര്‍
സമ്പ്രദായം
പരിഷ്കരിക്കാന്‍
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
അഡ്മിനിസ്ട്രേറ്റീവ്
കേഡറില്‍ ഓപ്ഷന്
നല്കുന്ന
ഡോക്ടര്‍മാരുടെ കുറവ്
കാരണം പല താലൂക്ക്
ആശുപത്രികളിലും
സൂപ്രണ്ടുമാരെ
നിയമിക്കാന്‍ കഴിയാത്ത
അവസ്ഥ നിലവിലുണ്ടോ ;
(സി)
മേജര്‍
ആശുപത്രികളില്‍
സൂപ്രണ്ടുമാരായി
സ്പെഷ്യാലിറ്റി
കേഡറില്‍ നിന്നും
സീനിയര്‍ ഡോക്ടര്‍മാരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ആശുപത്രികളില്‍
വളരെ പ്രധാനപ്പെട്ട
ചുമതല
നിര്‍വ്വഹിക്കേണ്ട
ആര്.എം.ഒ. മാരായി
ജൂനിയറായ ഡോക്ടര്‍മാരെ
നിയമിക്കുന്ന രീതി
പരിഷ്കരിക്കുമോ?
കൊച്ചി
നേഴ്സിംഗ് കോളേജിലെ
നിയമനം
137.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഏറ്റെടുത്ത കൊച്ചി
നേഴ്സിംഗ് കോളേജില്‍
28.5.2016-ലെ സ.ഉ (കൈ)
നം.97/2016/H&FWD
ഉത്തരവ് പ്രകാരം
സൃഷ്ടിക്കപ്പെട്ട 24
തസ്തികകളില്‍ ഏത്
മാനദണ്ഡങ്ങള്‍
പ്രകാരമാണ് നിയമനം
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോളജില്‍ പ്രൊഫസര്‍,
അസോസിയേറ്റ് പ്രൊഫസര്‍
എന്നീ തസ്തികകളിലേക്ക്
നിലവില്‍ ഗവണ്മെന്റ്
നേഴ്സിംഗ് കോളേജിലെ
അധ്യാപകരില്‍ നിന്നും
അവരുടെ സീനിയോറിറ്റി
ക്രമത്തില്‍ നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
കോളജ് ഡി.എം.ഇ യുടെ
നിയന്ത്രണാധികാരങ്ങളിലേക്ക്
മാറ്റപ്പെട്ട
സാഹചര്യത്തില്‍
സര്‍ക്കാര്‍ നേഴ്സിംഗ്
കോളേജുകളില്‍ ജോലി
ചെയ്യുന്ന അധ്യാപകരുടെ
സീനിയോറിറ്റി
സംരക്ഷിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
വയനാട്
മെഡിക്കല്‍ കോളജിന്‍െറ
നിര്‍മ്മാണ പുരോഗതി
138.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
മെഡിക്കല്‍ കോളജിന്‍െറ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
മെഡിക്കല്‍
കോളജിന് വേണ്ടി
ഏറ്റെടുത്ത ഭൂമി
ഹെല്‍ത്ത്
ഡിപ്പാര്‍ട്ട്മെന്റ്
പി.ഡബ്ല്യു.ഡി. ക്ക്
കെെമാറാത്തത്
എന്തുകൊണ്ട്;
(സി)
നിലവില്‍
എത്ര തുകയാണ് വയനാട്
മെഡിക്കല്‍ കോളജിന്
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
ഏകീകൃത
പൊതുജനാരോഗ്യ നിയമം
139.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു ഏകീകൃത
പൊതുജനാരോഗ്യ
നിയമത്തിന്റെ അഭാവം
സൃഷ്ടിക്കുന്ന
പ്രശ്നങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ?
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിനായി
നിയമ നിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(സി)
നാളിതുവരെയുള്ള
അതിന്റെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഉഴവൂര്‍
കെ.ആര്. നാരായണന്
ആശുപത്രിക്ക് പുതിയ
തസ്തികകള്‍
140.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉഴവൂര്‍
കെ.ആര്. നാരായണന്
ആശുപ്രതിയുടെ കെട്ടിടം
ഉദ്ഘാടനം കഴിഞ്ഞ ശേഷം
പുതിയ തസ്തികകള്‍
ഒന്നും തന്നെയില്ലാതെ
ആശുപത്രിയുടെ
പ്രവര്‍ത്തനം
മുന്നോട്ട് കൊണ്ടു
പോകുവാന്‍ കഴിയാത്ത
അവസ്ഥ സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഉഴവൂര്‍
കെ.ആര്. നാരായണന്
ആശുപത്രിക്ക് പുതിയ
തസ്തികകള്‍
അനുവദിക്കുന്നത്
സംബന്ധിച്ച്
ഡി.എച്ച്.എസ്.
പ്രപ്പോസ് ചെയ്ത്
സര്‍ക്കാരിന്‍െറ
പരിഗണനയിലിരിക്കുന്ന
223/എം2/H&FW എന്ന
ഫയലിന്‍െറ ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കാമോ;
ഈ ഫയലില്‍ എ്രതയും വേഗം
തീരുമാനമെടുക്കുന്നതിന്
സര്‍ക്കാര്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ;
ഇത് സംബന്ധിച്ച്
ഉണ്ടായിരിക്കുന്ന
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ?
നാഷണല്‍
റൂറല്‍ ഹെല്‍ത്ത് മിഷനില്‍
നിന്നും അനുവദിച്ച തുക
141.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന
ആരോഗ്യ
കേന്ദ്രങ്ങള്‍ക്ക്
നാഷണല്‍ റൂറല്‍
ഹെല്‍ത്ത് മിഷനില്‍
നിന്നും 2015 ജനുവരി
മുതല്‍ 2016 മെയ് 30
വരെയുള്ള കാലയളവില്‍
എന്തു തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
തുകയുടെ വിശദാംശങ്ങള്‍
ആരോഗ്യ കേന്ദ്രങ്ങള്‍
തിരിച്ച് ലഭ്യമാക്കുമോ;
(സി)
തുക
അനുവദിച്ച തീയതികളും
ആയതിന്റെ ചെലവിന്റെ
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ?
മണലൂര്‍
നിയോജക മണ്ഡലത്തിലെ
ഹെല്‍ത്ത് സെന്ററുകളിലെ
ഒഴിവുകള്‍
142.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
നിയോജക മണ്ഡലത്തിലെ
മുല്ലശ്ശേരി,
വാടാനപ്പിള്ളി
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളില്‍
ഡോക്ടര്‍മാരുടെയും
മറ്റ് ജീവനക്കാരുടെയും
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
മണ്ഡലത്തിലെ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍
ആവശ്യത്തിനു
ജീവനക്കാരില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ജീവനക്കാരെ
നിയമിച്ച്
പി.എച്ച്.സി.കളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ
സര്‍ക്കാര്‍ ആശുപത്രികളിലെ
ഒഴിവുകള്‍
143.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
വിവിധ സര്‍ക്കാര്‍
ആശുപത്രികളില്‍ എത്ര
തസ്തികകളാണ് ഒഴിഞ്ഞ്
കിടക്കുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
ആശുപത്രിയിലും
നിലവിലുളള
പോസ്റ്റുകള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(സി)
ഒഴിവുളള
തസ്തികകളില്‍
ജീവനക്കാരെ
നിയമിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ആലപ്പുഴ
ജില്ലയിലെ ഡയാലിസിസ്
യൂണിറ്റുകള്‍
144.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ ഏതെല്ലാം
താലൂക്ക്/ജില്ലാ
ആശുപത്രികളില്‍
ഡയാലിസിസ് യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
ചെങ്ങന്നൂര്‍
ജില്ലാ ആശുപത്രിയില്‍
കിഡ്നി ഡയാലിസിസ്
യൂണിറ്റ് സൗകര്യം
ഏര്‍പ്പെടുത്തുവാന്‍
കഴിയുമോ എന്ന്
വിശദമാക്കാമോ;
(സി)
ഇവിടെ
പ്രസ്തുത സൗകര്യം
ഏര്‍പ്പെടുത്തുവാന്‍
സംവിധാനങ്ങള്‍
പുതിയതായി
സജ്ജീകരിക്കേണ്ടതുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
സര്‍ക്കാര്‍
തീരുമാനങ്ങള്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
മുനമ്പം
സര്‍ക്കാര്‍ ആശുപത്രിയെ
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍ ആക്കാന്‍ നടപടി
145.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
ഇല്ലാത്ത വൈപ്പിന്‍
ബ്ലോക്ക് പഞ്ചായത്തിലെ
മുനമ്പം സര്‍ക്കാര്‍
ആശുപത്രിയെ
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററായി
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെന്മാറ
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍
146.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിന്‍െറ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ആശുപത്രിയിലെ നിലവിലെ
സേവനങ്ങള്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
നെന്മാറ,
അയിലൂര്‍,
നെല്ലിയാംപതി,
എലവഞ്ചേരി, പല്ലശ്ശന,
മേലാര്‍കോട് എന്നീ
പഞ്ചായത്തുകളിലെ
പട്ടികജാതി -
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരും
സാധാരണക്കാരും
ചികിത്സക്കായി
ആശ്രയിക്കുന്ന ഏക
സര്‍ക്കാര്‍
ആശുപത്രിയായ നെന്മാറ
സി.എച്ച്.സി. യെ
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
ഇത് സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
വികലാംഗ
കോര്പ്പറേഷന്
147.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വികലാംഗ
കോര്‍പ്പറേഷന്റേയും
സാമൂഹ്യ സുരക്ഷാ
മിഷന്റേയും
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
; ഇവയെ പുന
സ്ഥാപിക്കുന്നതിനും,
ജില്ലാ ഓഫീസുകള്‍
പുനക്രമീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
മാവൂര്‍
തെങ്ങിലക്കടവില്‍
കാന്‍സര്‍ സെന്റര്‍
സ്ഥാപിക്കാന്‍ നടപടി
148.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
തെങ്ങിലക്കടവില്‍
സര്‍ക്കാരിന്
സൗജന്യമായി
വിട്ടുകിട്ടിയ സ്ഥലവും
കെട്ടിടവും
ഉപയോഗപ്പെടുത്തി
കാന്‍സര്‍ സെന്റര്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ച വിഷയം
പരിശോധിക്കുന്നുണ്ടോ ;
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കുമോ
;
(ബി)
ഇവിടെ
ഒരു ഡോക്ടറുടെയും നാല്
നഴ്സുമാരുടെയും
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
മെഡിക്കല്‍ കോളേജ്
പ്രിന്‍സിപ്പല്‍
നല്കിയ പ്രൊപ്പോസലില്‍
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
മാവൂര്‍
ഗ്രാമപഞ്ചായത്തില്‍
പി.എച്ച്.സി.
149.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാമപഞ്ചായത്തില്‍
പി.എച്ച്. സി.
നിലവിലില്ലാത്തത് കാരണം
ആരോഗ്യ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതില്‍
പ്രയാസങ്ങള്‍
അനുഭവപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവിടെ പി.എച്ച്.സി.
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രമേഹം,ക്യാന്‍സര്‍
എന്നീ രോഗങ്ങള്‍ക്ക്
സൗജന്യമായി മരുന്നുകള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി
150.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവിതശൈലീ
രോഗങ്ങളില്‍ വളരെ
പ്രധാനപ്പെട്ട ഒരു
രോഗമായ പ്രമേഹം
അതിവേഗത്തില്‍
കേരളത്തില്‍
പടര്‍ന്നുപിടിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ;
(ബി)
പ്രമേഹരോഗികളുടെ
എണ്ണം അനുദിനം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
പ്രമേഹരോഗത്തിനുള്ള
മരുന്നുകള്‍ താലൂക്ക്
ആശുപത്രികളിലും,
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളിലും, പ്രൈമറി
ഹെല്‍ത്ത്
സെന്ററുകളിലും
സൗജന്യമായി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശം
ലഭ്യമാക്കാമോ;
(സി)
ക്യാന്‍സര്‍
രോഗ ചികിത്സയ്ക്കുള്ള
മരുന്നുകളും
സര്‍ക്കാര്‍
ആതുരാലയങ്ങളില്‍
സൗജന്യമായി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
വിവിധതരം
പനികള്‍
151.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴ
ശക്തമായതോടെ വിവിധതരം
പനികള്‍ ബാധിച്ച്
ഒട്ടേറെപ്പേര്‍ വിവിധ
ആശുപത്രികളില്‍ ചികിത്സ
തേടിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതൊക്കെത്തരം
പനികളാണ് സംസ്ഥാനത്ത്
ഇപ്പോള്‍ പ്രധാനമായും
കണ്ടുവരുന്നതെന്ന്
വിശദമാക്കാമോ;
(സി)
എത്ര
പേര് ഇതിനകം വിവിധ
ആശുപത്രികളില്‍ പനി
ബാധിച്ച്
ചികിത്സയിലുണ്ടെന്ന്
ജില്ല തിരിച്ച് കണക്ക്
നല്‍കുമോ;
(ഡി)
രോഗപ്രതിരോധത്തിനായി
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളുന്നതെന്ന്
വ്യക്തമാക്കുമോ?
വാമനപുരം
നിയോജക മണ്ഡലത്തിലെ
ആശുപത്രികള്‍
152.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
പി. എച്ച്. സി. കള്‍,
സി. എച്ച്. സി.കള്‍,
സബ്-സെന്ററുകള്‍,
ആയൂര്‍വേദ, ഹോമിയോ
ആശുപത്രികള്‍
എന്നിവയുടെ പട്ടിക
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍
അനുവദിക്കപ്പെട്ടിട്ടുളള
ജീവനക്കാരുടെ തസ്തിക
തിരിച്ചുളള കണക്ക്
നല്‍കുമോ ;
(സി)
ഓരോ
ആശുപത്രിയിലും
ഇപ്പോള്‍ ജോലി
ചെയ്യുന്ന ജീവനക്കാരുടെ
ഇനം തിരിച്ചുളള കണക്കും
ഒഴിഞ്ഞു കിടക്കുന്ന
തസ്തികകളുടെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ഡി)
കാലവര്‍ഷം
ശക്തി
പ്രാപിക്കുന്നതോടെ
രോഗികളുടെ എണ്ണവും
വര്ദ്ധിക്കാനിടയുളളതിനാല്
പ്രസ്തുത
ആശുപത്രികളില്‍ ഒഴിഞ്ഞു
കിടക്കുന്ന
തസ്തികകളില്‍
ജീവനക്കാരെ
നിയമിക്കുന്നതിനുളള
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കണ്ണൂര്‍
ജില്ലയിലെ മാട്ടൂല്‍
പി.എച്ച്.സി
153.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍ ജില്ലയിലെ
മാട്ടൂല്‍
പി.എച്ച്.സി.യുടെ
ശോചനീയാവസ്ഥ
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
സ്റ്റാഫ്
പാറ്റേണ്‍ അനുസരിച്ച്
നിയമനം
154.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
സി.എച്ച്.സി. യില്‍
സ്റ്റാഫ് പാറ്റേണ്‍
അനുസരിച്ചുള്ള
സ്റ്റാഫിനെ
നല്‍കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ;
വിശദവിവരം നല്‍കുമോ?
നാദാപുരം
ഗവണ്മെന്റ്
ആശുപത്രിയില്‍
കാഷ്വാലിറ്റി
155.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
ഗവണ്മെന്റ്
ആശുപത്രിയില്‍
കാഷ്വാലിറ്റി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
താലൂക്ക്
ആശുപത്രികളിലെ സ്റ്റാഫ്
പാറ്റേണ്‍
156.
ശ്രീ.മുഹമ്മദ്
മുഹാസിന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താലൂക്ക് ആശുപത്രികളിലെ
നിലവിലുള്ള വിവിധ
വിഭാഗം ജീവനക്കാരുടെ
സ്റ്റാഫ് പാറ്റേണ്‍
വിശദമാക്കുമോ;
(ബി)
പട്ടാമ്പി
താലൂക്ക് ആശുപത്രിയില്‍
നിലവിലുള്ള വിവിധ
വിഭാഗം ജീവനക്കാരുടെ
അനുവദനീയ തസ്തികകള്‍
ഏതൊക്കെയാണ്; എല്ലാ
വിഭാഗം തസ്തികകളിലും
നിലവില്‍ ജീവനക്കാര്‍
ജോലി നോക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അത്
ഏതൊക്കെ
തസ്തികകളിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയില്‍ താലൂക്ക്
ആശുപത്രി പാറ്റേണ്‍
അനുസരിച്ചുള്ള
ജിവനക്കാരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
താലൂക്ക്
ആശുപത്രികളിലെ ഒ.പി സമയം
157.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താലൂക്ക്
ആശുപത്രികളിലെ ഒ.പി.
സമയം എത്ര
മണിവരെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉച്ചയ്ക്ക്ശേഷം
താലൂക്ക്
ആശുപത്രികളില്‍ ഒ. പി.
സൗകര്യം ലഭ്യമാണോ;
(സി)
ഉച്ച
കഴിഞ്ഞ് ഒ. പി. സൗകര്യം
ഇല്ലാത്ത താലൂക്ക്
ആശുപത്രികളുടെ പേര്
വിവരങ്ങള്‍ ജില്ല
തിരിച്ച് ലഭ്യമാക്കാമോ;
(ഡി)
കേരളത്തിലെ
എല്ലാ സി.എച്ച്.സി.,
താലൂക്ക്
ആശുപത്രികളിലും
ഉച്ചയ്ക്ക് ശേഷം ഒ.പി.
പ്രവര്‍ത്തനക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ?
കായംകുളം
താലൂക്കാശുപ ത്രി
158.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയിലടക്കം
ദിനംപ്രതി ഉണ്ടാകുന്ന
വാഹന അപകടങ്ങളെ
തുടര്‍ന്ന് കായംകുളം
താലൂക്കാശുപത്രിയില്‍
എത്തിച്ചേരുന്നവരെ
സര്‍ജന്റെ സേവനം
ലഭ്യമല്ലാത്തതിനാല്‍
വളരെ ദൂരെയുള്ള
മെഡിക്കല്‍
കോളേജുകളിലേക്ക് റഫര്‍
ചെയ്യുന്നതു മൂലം
വഴിമദ്ധ്യേ ജീവഹാനി
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കായംകുളം താലൂക്ക്
ആശുപത്രിയില്‍
അടിയന്തരമായി ഒരു
സര്‍ജനെ
നിയമിക്കുന്നതിനും
ട്രോമാകെയര്‍,
ഡയാലിസിസ് യൂണിറ്റ്
എന്നിവ
സ്ഥാപിക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ?
പട്ടാമ്പി
നിയോജക മണ്ഡലത്തിലെ
ആയുര്‍വ്വേദ ആശുപത്രികൾ
159.
ശ്രീ.മുഹമ്മദ്
മുഹാസിന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
നിയോജക മണ്ഡലത്തില്‍
ആകെ എത്ര ആയുര്‍വ്വേദ
ആശുപത്രികളാണ്
നിലവിലുള്ളതെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍
അനുവദിച്ചിട്ടുള്ള
എല്ലാ തസ്തികകളിലും
ജീവനക്കാര്‍ ജോലി
നോക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഏതൊക്കെ
ആശുപത്രികളില്‍
ഏതെല്ലാം തസ്തികകള്‍
ഒഴിവായിക്കിടക്കുന്നുവെന്ന്
അറിയിക്കുമോ;
(സി)
ഒഴിവായിക്കിടക്കുന്ന
തസ്തികകളില്‍
ജീവനക്കാരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പിഎച്ച്സി
കൾക്ക് സ്വന്തമായി കെട്ടിടം
160.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര പ്രൈമറി ഹെല്‍ത്ത്
സെന്ററുകളാണ്
സ്വന്തമായി
കെട്ടിടമില്ലാതെ
വാടകക്കെട്ടിടങ്ങളില്‍
പ്രവര്‍ത്തിച്ചുവരുന്നത്
എന്ന ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
ദേശീയ
ഗ്രാമീണ ആരോഗ്യ
ദൗത്യത്തിന്റെ ഭാഗമായി
എത്ര പിഎച്ച്സികള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ട് എന്ന്
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
സ്വന്തമായി
കെട്ടിടമില്ലാത്ത
പിഎച്ച്സികള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിച്ചു
നല്കാന് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പിഎച്ച്സികളിലെ
കിടത്തി ചികിത്സ
പുനരാരംഭിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി എന്തൊക്കെ
സൗകര്യങ്ങളാണ് അധികമായി
പിഎച്ച്സി കളില്‍
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
ജീവിതശൈലീരോഗങ്ങളുടെ
ചികിത്സയ്ക്ക് ഉതകും
വിധം എല്ലാ പിഎച്ച്സി
കളിലും രക്തപരിശോധനാ
സംവിധാനവും,
രോഗികള്‍ക്കായി
പ്രത്യേക മരുന്നു
നല്കുന്നതിനുമുള്ള
സൗകര്യങ്ങളും
ഏര്‍പ്പെടുത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ഞാറക്കല്‍
താലൂക്ക് ആശുപത്രിയ്ക്ക്
പുതിയ തസ്തികകള്‍
161.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിടത്തി
ചികിത്സാ സംവിധാനം
നിലവിലുള്ളതും താലൂക്ക്
ആശുപത്രിയായി
പ്രഖ്യാപിച്ചിട്ടുള്ളതുമായ
ഞാറക്കല്‍
ആശുപത്രിയില്‍ ,
താലൂക്ക് ആശുപത്രിക്ക്
ആവശ്യമുള്ള തോതില്‍
പുതുതായി തസ്തികകള്‍
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ആലത്തൂര്‍
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്ര ി
162.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി ജില്ലാ
ആശുപത്രിയാക്കി
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ജില്ലാ
ആശുപത്രി
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനാവശ്യമായ
അടിസ്ഥാന സൗകര്യ വികസനം
അടിയന്തിരമായി
ആരംഭിക്കുമോ;
ചാലക്കുടി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ഹോസ്പിറ്റലിലെ വിവിധ
യൂണിറ്റുകളുടെ
പ്രവര്‍ത്തനങ്ങള്‍
163.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ഹോസ്പിറ്റലില്‍
ട്രോമോകെയര്‍
യൂണിറ്റിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(സി)
എം.പി
ഫണ്ട് മുഖേന
നടപ്പാക്കുന്ന
മാമോഗ്രാം യൂണിറ്റും,
ഡയാലിസിസ് യൂണിറ്റും
സ്ഥാപിക്കുന്നതിന്റെ
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ?
ഹരിപ്പാട്
മെഡിക്ക്ല കോളേജ്
164.
ശ്രീ.വി.എസ്.അച്ചുതാനന്ദന്
,,
രാജു എബ്രഹാം
,,
ആര്. രാജേഷ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മെഡിക്ക്ല കോളേജിനു
വേണ്ടി സ്ഥലമെടുപ്പും,
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഉയര്‍ന്ന്
വന്നിട്ടുള്ള
ആരോപണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
പൊതു-സ്വകാര്യ
മേഖലയിലാരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ള ഈ
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് സർക്കാർ
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ ;
(സി)
പ്രസ്തുത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഉയര്‍ന്നു
വന്ന ആരോപണത്തിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ എന്തു
നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ ?
ആയുര്‍വേദ
ഡിസ്പന്സറികള്
165.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
നിയോജക മണ്ഡലത്തിലെ
ആയുര്‍വേദ
ഡിസ്പന്സറികളില്
ഫാര്‍മസിസ്ററുകള്‍
ഇല്ലെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഫാര്‍മസിസ്റ്റുകളെ
നിയമിക്കുന്നതിനു നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ ?
തീര്‍പ്പു
കല്‍പ്പിക്കാതെയുള്ള ഫയലുകള്‍
166.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യകുടുംബക്ഷേമ
വകുപ്പിന് കീഴില്‍
ഡി.എച്ച്.എസ്,
ഡി.ഐ.എസ്.എം, ഹോമിയോ
ഡയറക്ടറേറ്റുകളിലും
മെഡിക്കല്‍
എജ്യുക്കേഷന്‍
ഡയറക്ടറേറ്റുകളിലുമായി
എത്ര ഫയലുകള്‍
തീര്‍പ്പു
കല്‍പ്പിക്കാതെ
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
ഫയല്‍ / തപാല്‍
ലഭിച്ചാല്‍ ഇപ്പോള്‍
എത്ര ദിവസത്തിനകം
ബന്ധപ്പെട്ട ഫയല്‍ /
തപാലിന്മേല് നടപടി
സ്വീകരിച്ച്
അപേക്ഷകനോ/വകുപ്പിനോ
കൈമാറുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഫയല്‍
/ തപാലുകളില്‍
മാസങ്ങളായി ഒരു
തീരുമാനവുമെടുക്കാത്ത
തരത്തില്‍ എത്ര എണ്ണം
ഓരോ മാസവും
പെന്റിംഗായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
മെഡിക്കല്‍
റീ ഇംബേഴ്സ്മെന്റ്
ഉള്‍പ്പെടെയുള്ള
അടിയന്തിര
പ്രാധാന്യമുള്ള
ഫയലുകളിലും /
തപാലുകളിലും ഇപ്പോള്‍
എത്ര ദിവസത്തിനകം
തീരുമാനമുണ്ടാക്കി
അപേക്ഷകര്‍ക്കോ
ബന്ധപ്പെട്ട
വകുപ്പുകള്‍ക്കോ
അയച്ചുനല്‍കുന്നുണ്ടെന്ന്
വിശദമാക്കാമോ?
കാന്‍സര്‍/കിഡ്നി
രോഗികള്‍ക്ക് സൗജന്യ
ചികിത്സ
167.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍/കിഡ്നി
രോഗികളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
രോഗങ്ങള്‍ ക്രമാതീതമായി
വര്‍ദ്ധിക്കുവാനുള്ള
കാരണങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(സി)
രോഗികള്‍ക്ക്
സൗജന്യചികിത്സ
ലഭ്യമാക്കുവാനുള്ള
നടപടികള്‍
വിശദീകരിക്കുമോ?
ആരോഗ്യനയം
168.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് നിന്ന്
ഉന്മൂലനം ചെയ്യപ്പെട്ട
ഏതൊക്കെ പകര്‍ച്ച
വ്യാധികള്‍ തിരികെ
വരുകയുണ്ടായിയെന്നും
ഇതു മൂലം സംസ്ഥാനത്ത്
കഴിഞ്ഞ അഞ്ച്
വര്ഷകാലയളവിനുള്ളില്
മരണപ്പെട്ടവര്‍
എ്രതയെന്നാണ്
ആരോഗ്യവകുപ്പ്
കണക്കാക്കിയിട്ടുള്ളതെന്നും
വിശദമാക്കുമോ;
(ബി)
പകര്‍ച്ച
വ്യാധികളെ ഉന്മൂലനം
ചെയ്യാന്‍ ഇൗ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
മാനവവിഭവശേഷിയുടെ
ജനസംഖ്യ-ഡോക്ടര്‍
അനുപാതം നിലവില്‍
എത്രയെന്നും ഇതില്‍
എപ്രകാരമുള്ള മാറ്റം
വരുത്താനാണ് ഇൗ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്നും
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇന്ത്യന്‍
ഭരണഘടനയില്‍ ആരോഗ്യം
സംസ്ഥാന
പട്ടികയിലായതിനാല്‍
രോഗ പ്രതിരോധത്തിന്
ഉൗന്നല്‍ നല്കുന്ന,
മരുന്നുമേഖലയിലെ സ്വയം
പര്യാപ്തത കെെവരിച്ച,
ആരോഗ്യരംഗം ഏറെ
മെച്ചപ്പെടുത്തുവാന്‍
ഉതകുന്ന ക്യൂബന്‍ മാതൃക
നടപ്പിലാക്കാന്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മെഡിസിറ്റി
169.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയിലെ 110
ഏക്കറോളം വരുന്ന
സ്ഥലത്ത് ആശുപത്രി
കെട്ടിടസമുച്ചയം
നിര്‍മ്മിച്ചതിനു
ശേഷമുള്ള 100 ഏക്കറോളം
വരുന്ന സ്ഥലത്ത്
മെഡിസിറ്റി പോലുള്ള
പ്രോജക്ടുകള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭക്ഷണത്തിൽ
മായം ചേർക്കൽ
170.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിപണനം ചെയ്യുന്ന ഭക്ഷണ
പാനീയങ്ങള്‍, പഴങ്ങള്‍,
പച്ചക്കറികള്‍, പാല്,
മാംസം എന്നിവയില്‍
വ്യാപകമായ തരത്തില്‍
മായം ചേരുന്നതായും
കീടനാശിനികള്‍ അമിതമായി
ഉപയോഗിക്കപ്പെടുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(ബി)
ഇവ
കണ്ടെത്തുന്നതിനും
തടയുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഇത്തരം എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഭക്ഷ്യ
സുരക്ഷാ വകുപ്പ് മുഖേന
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കുമോ?
കുറ്റ്യാടി
ഗവണ്മെന്റ് താലൂക്ക്
ആശുപത്രി
171.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കുറ്റ്യാടി
ഗവണ്മെന്റ് താലൂക്ക്
ആശുപത്രി സ്ഥലത്തിന്റെ
പരിമിതി,
ഭൗതികസൗകര്യങ്ങളുടെ
അപര്യാപ്തത,
ഡോക്ടര്‍മാര്‍
അടക്കമുള്ള
സ്റ്റാഫിന്റെ കുറവ്
എന്നിവ കാരണം ഗുരുതരമായ
പ്രശ്നങ്ങള്‍
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒ.പി.
ബ്ലോക്ക്,
സ്ത്രീകളുടെയും
കുട്ടികളുടെയും
വാര്‍ഡ്, മേര്ച്ചറി
കെട്ടിടം, സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ് എന്നിവ
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയില്‍
സി.എച്ച്.സി. യുടെ
സ്റ്റാഫ് പാറ്റേണാണ്
നിലവിലുള്ളതെന്നതിനാല്‍
താലൂക്ക് ആശുപത്രിയുടെ
സ്റ്റാഫ് പാറ്റേണാക്കി
മാറ്റാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(ഡി)
താലൂക്ക്
ആശുപത്രിയോടു
ചേര്‍ന്നുള്ള ഇറിഗേഷന്‍
ഡിപ്പാര്‍ട്ട്മെന്റിന്റെ
എണ്‍പത് സെന്റ് സ്ഥലം
ആശുപത്രിക്ക്
വിട്ടുകിട്ടുന്നതു
സംബന്ധിച്ച
പ്രൊപ്പോസല്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ കുറവ്
172.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ കുറവ്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഈ ഒഴിവുകള്‍
അടിയന്തരമായി
നികത്തുന്നതിനുളള നടപടി
സ്വീകരിക്കുമോ; ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
മാവേലിക്കര ജില്ലാ
ആശുപത്രിയില്‍ നികത്തിയ
ഒഴിവുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാസര്‍കോട്
ജനറല്‍ ആശുപത്രി
173.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജനറല്‍ ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ തസ്തിക
എത്രയാണെന്ന്
വ്യക്തമാക്കാമോ; ഈ
തസ്തികകള്‍ മുഴുവന്‍
നികത്തപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
ഏതൊക്കെയാണെന്നും അവ
എപ്പോള്‍ നികത്തും
എന്നും അറിയിക്കുമോ;
(ബി)
കാസര്‍കോട്
ജനറല്‍ ആശുപത്രിയില്‍
എക്സ്റേയൂണിറ്റ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്ത് ; എക്സ്റേ
യൂണിറ്റ്
പ്രവര്‍ത്തിക്കാത്ത
ദിവസങ്ങളില്‍
രോഗികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ എന്ത്
നടപടികളാണു
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(സി)
കാസര്‍കോട്
ജനറല്‍ ആശുപത്രിയില്‍
ബ്ലഡ് കോംപോണന്റ്
സെപ്പറേഷന്‍ യൂണിറ്റ്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്?
കല്‍പ്പറ്റ
ജനറല്‍ ആശുപത്രി
174.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
വര്‍ഷത്തിലേറെയായി
നിര്‍മ്മാണം
പൂര്‍ത്തിയായ
കല്‍പ്പറ്റ ജനറല്‍
ആശുപത്രിയുടെ പുതിയ
കെട്ടിടത്തിലേയ്ക്ക്
ആശുപത്രി പ്രവര്‍ത്തനം
മാറ്റുന്നതിനുളള തടസ്സം
എന്ത്; വിശദവിവരം
ലഭ്യമാക്കാമോ?
(ബി)
കല്‍പ്പറ്റ
ജനറല്‍ ആശുപത്രിയിലും
വെെത്തിരി താലൂക്ക്
ആശുപത്രിയിലും ആകെ
ആവശ്യമുളള
ഡോക്ടര്‍മാരുടെ എണ്ണം
എത്ര; വ്യക്തമാക്കുമോ;
(സി)
മേല്‍
ആശുപത്രികളില്‍
ഇപ്പോള്‍
അനുവദിച്ചിട്ടുളള
ഒഴിവുകള്‍ എത്ര;
ഒഴിവുകള്‍ നികത്താനുളള
നടപടി സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്തെ
ജനറല്‍ ആശുപത്രികളുടെ
പ്രവര്‍ത്തനത്തിന്
അനുവദിച്ചിട്ടുളള
ഡോക്ടര്‍മാരുടെ
തസ്തികകള്‍ എത്ര; ഈ
തോത് അനുസരിച്ച്
കല്‍പ്പറ്റ ജനറല്‍
ആശുപത്രിയില്‍
ഡോക്ടര്‍മാരെ
അനുവദിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
നെടുങ്ങോലം
താലൂക്ക് ആശുപത്രിയിലെ
വെയര്‍ ഹൗസ്
175.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
മെഡിക്കല്‍ സര്‍വ്വീസ്
കോര്‍പ്പറേഷന്റെ
കീഴില്‍ നെടുങ്ങോലം
താലൂക്ക് ആശുപത്രിയില്‍
വെയര്‍ ഹൗസ്
ആരംഭിക്കുവാന്‍ പ്രാരംഭ
നടപടികള്‍
ആരംഭിക്കുകയും, സ്ഥല
പരിശോധന നടത്തുകയും ,
ആയതിലേക്ക് ആവശ്യമായ
തുക അനുവദിക്കുകയും
ചെയ്തുവെങ്കിലും
നാളിതുവരെ
തുടര്‍നടപടികള്‍
ആരംഭിച്ചിട്ടില്ലായെന്നത്
സര്‍ക്കാറിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി
പ്രാവര്‍ത്തികമാക്കുവാന്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നേരിട്ടിരുന്നുവോ ;
എങ്കില്‍ ആയത്
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
തടസ്സങ്ങള്‍
ഒഴിവാക്കി വെയര്‍ഹൗസ്
നിര്‍മ്മാണം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയിലെ
ഒഴിവുകൾ
176.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയിലെ
ഡോക്ടര്‍മാരുടേയും,
പാരാമെഡിക്കല്‍
സ്റ്റാഫംഗങ്ങളുടേയും
മറ്റ് ജീവനക്കാരുടെയും
അനുവദിക്കപ്പെട്ടിട്ടുളള
തസ്തികകള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഓരോ
കാറ്റഗറിയിലും
നിലവിലുളള ഒഴിവുകള്‍
സംബന്ധിച്ച് വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഓരോ
തസ്തികയിലും നിലവിലുളള
ഒഴിവുകള്‍ എത്ര കാലമായി
തുടരുന്നു എന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവിലുളള
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം അടിയന്തര
നടപടികള്‍
സ്വീകരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നെടുങ്ങോലം
താലൂക്ക് ആശുപത്രിയിലെ
സ്റ്റാഫ് പാറ്റേണ്‍
177.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താലൂക്ക്
ആശുപത്രികളില്‍
നിശ്ചയിച്ചിട്ടുള്ള
വിവിധ വിഭാഗം
ജീവനക്കാരുടെ സ്റ്റാഫ്
പാറ്റേണ്‍ എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
നെടുങ്ങോലം താലൂക്ക്
ആശുപത്രിയില്‍
നിലവിലുള്ള വിവിധ
വിഭാഗം ജീവനക്കാരുടെ
എണ്ണവും വിശദാംശവും
അറിയിക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ വിവിധ
വിഭാഗം ജീവനക്കാരെ
നിയമിക്കണമെന്ന്
ആവശ്യപ്പെട്ട് ആരോഗ്യ
വകുപ്പ് ഡയറക്ടര്‍
നല്കിയ അപേക്ഷ
പരിഗണനയിലുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത വിഷയത്തിന്റെ
ഫയല്‍ നമ്പര്‍
എത്രയാണെന്നും
ഇതിന്മേല് എന്തു നടപടി
സ്വീകരിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(ഇ)
നെടുങ്ങോലം
താലൂക്ക് ആശുപത്രിയില്‍
24 മണിക്കൂര്‍ ഒ.പി.
പ്രവര്‍ത്തനം
തുടരുന്നതിന് വേണ്ട
സാഹചര്യം പോലും
ഇല്ലായെന്നത്
ശ്രദ്ധിച്ചിരുന്നുവോ;
മേല്‍ നടപടികള്‍
സ്വീകരിക്കുവാന്‍
തയ്യാറാകുമോ?
നെടുങ്ങോലം
താലുക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
178.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
നെടുങ്ങോലം താലൂക്ക്
ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുന്നതിലേയ്ക്കായി
ആകെ എത്ര കോടി രൂപയാണ്
അനുവദിച്ചിരുന്നതെന്നും,
ആയത് ഏതൊക്കെ
ആവശ്യങ്ങള്‍ക്ക്
വേണ്ടിയാണെന്നും
അറിയിക്കുമോ ;
(ബി)
പ്രസ്തുത
യൂണിറ്റ്
സ്ഥാപിക്കുന്നതിലേയ്ക്കായി
നാളിതുവരെ നടന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഡയാലിസിസ്
യൂണിറ്റ് കെട്ടിടം
പൂര്‍ത്തീകരിച്ച്
എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
179.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ആരോഗ്യ
മേഖലയില്‍ നിലവിലുളള
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍ നികത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ജനറല്‍
ആശുപത്രിയിലും ,ജില്ലാ,
താലൂക്ക്
ആശുപത്രികളിലും
ഡിസ്പെന്സറികളിലുമായി
എത്ര ഒഴിവുകള്‍
ഉണ്ടെന്നും ഈ
ഒഴിവുകളില്‍
എത്രഎണ്ണമാണ്
നികത്താന്‍
തീരുമാനിച്ചതെന്നും
വ്യക്തമാക്കാമോ?
ചമ്പക്കുളം
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍
180.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചമ്പക്കുളം
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍ 24
മണിക്കൂറും
പ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ ഒഴിവുള്ള
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
പാരിപ്പള്ളി
ഇ.എസ്.ഐ. മെഡിക്കല്‍
കോളേജ്
181.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
മണ്ഡലത്തിലെ
പാരിപ്പള്ളി ഇ.എസ്.ഐ.
മെഡിക്കല്‍ കോളേജ്
സര്‍ക്കാര്‍
ഏറ്റെടുത്തപ്പോള്‍
ഇ.എസ്.ഐ പരിധിയിലുള്ള
തൊഴിലാളികള്‍ക്കും
മക്കള്‍ക്കും എന്തൊക്കെ
പരിഗണനയും
ആനുകൂല്യങ്ങളുമാണ്
ഉറപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
പ്രസ്തുത സ്ഥാപനം
പൂര്‍ണ്ണ തോതില്‍
മെഡിക്കല്‍ കോളേജ് ആയി
പ്രവര്‍ത്തിപ്പിക്കണമെങ്കില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ എത്ര തസ്തിക
സൃഷ്ടിക്കേണ്ടിവരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
പ്രസ്തുത
തസ്തികകള്‍
അനുവദിക്കുന്നതിലേക്കായി
നാളിതുവരെ എന്തൊക്കെ
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
മെഡിക്കല്‍ കോളേജില്‍
2016-17 വര്‍ഷം
എം.ബി.ബി.എസ്. പഠനം
ആരംഭിക്കുവാന്‍ വേണ്ടി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
നെടുമങ്ങാട്
ജില്ലാ ആശുപത്രി
182.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
ജില്ലാ ആശുപത്രിയില്‍
അര്‍ഹമായ
ഡോക്ടര്‍മാരെയോ മറ്റു
ജീവനക്കാരേയോ അടിസ്ഥാന
സൗകര്യങ്ങളോ
അനുവദിച്ചിട്ടില്ലാത്തതിനാല്‍
ആയത് അനുവദിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മൂവാറ്റുപുഴ
ജനറല്‍ ആശുപത്രി വികസനം
183.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ജനറല്‍ ആശുപത്രിയില്‍
ചികിത്സ തേടി എത്തുന്ന
രോഗികളുടെ എണ്ണത്തില്‍
ഉണ്ടാകുന്ന വര്‍ദ്ധനവ്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആവശ്യത്തിനുള്ള
ചികിത്സ സൗകര്യങ്ങളുടെ
കുറവ് കണക്കിലെടുത്ത്
മൂവാറ്റുപുഴ ജനറല്‍
ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്,
സി.റ്റി സ്കാന്‍ എന്നിവ
സഹിതമുള്ള ഒരു സൂപ്പര്‍
സ്പെഷ്യാലിറ്റി
ബ്ലോക്ക്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ആയുര്‍വ്വേദ
കോളേജ് അദ്ധ്യാപകരുടെ
സ്പെഷ്യല്‍ റൂള്‍സ്
ഭേദഗതി
184.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012ല്‍
യു.ജി.സി. സ്കെയില്‍
നിലവില്‍ വന്നപ്പോള്‍
ആയുര്‍വ്വേദ കോളേജ്
അദ്ധ്യാപകരുടെ
സ്പെഷ്യല്‍ റൂള്‍സ്
ഭേദഗതി ചെയ്തിരുന്നോ;
ഇല്ലെങ്കില്‍
സ്പെഷ്യല്‍ റൂള്‍സ്
ഭേദഗതി ചെയ്യുന്നതിനും
അദ്ധ്യാപകരുടെ തസ്തിക
സംബന്ധിച്ച അവ്യക്തത
നീക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
നെടുമങ്ങാട്
ജില്ലാ ആശുപത്രിയില്‍
നിലവിലുള്ള ജീവനക്കാര്‍
185.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
ജില്ലാ ആശുപത്രിയില്‍
നിലവിലുള്ള
ജീവനക്കാരുടെ വിവരം ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഓരോ
കാറ്റഗറിയിലും എത്ര
ജീവനക്കാരുടെ
ഒഴിവുകളാണ്
നിലവിലുള്ളത്;
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
ക്ഷയരോഗ പ്രതിരോധം
പ്രോത്സാഹിക്കുന്നതിന്
നടപടി
186.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷയരോഗികളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിക്കുന്നുവെന്ന
കണക്കുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
ആശുപത്രികളിലും മറ്റും
ചികിത്സ തേടുന്ന
ക്ഷയരോഗികളുടെ എണ്ണം
ഔദ്യോഗിക കണക്കുകള്‍
പ്രകാരം
തിട്ടപ്പെടുത്താന്‍
കഴിയാത്ത സാഹചര്യം
നിലവിലുണ്ടോ;
(സി)
ഇത്തരത്തില്‍
സ്വകാര്യ
ആശുപത്രികളില്‍ ചികിത്സ
തേടുന്ന ക്ഷയരോഗികളുടെ
കേസുകള്‍ റിവൈസ്ഡ്
നാഷണല്‍ റ്റി ബി
കണ്ട്രോള് പ്രോഗ്രാം
(ആര് എന്‍ റ്റി സി
പി)- പ്രകാരം കൃത്യമായി
അവലോകനം ചെയ്യുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
ബുദ്ധിമുട്ടുകള്‍
നേരിടുന്നുണ്ടോ;
(ഡി)
സംസ്ഥാനത്തെ
ക്ഷയരോഗ പ്രതിരോധം
പ്രോത്സാഹിക്കുന്നതിന്
സ്വകാര്യ ചികിത്സാ
രംഗത്തെ പൂര്‍ണ്ണ
സഹകരണം കൂടി ഉറപ്പാക്കി
ഇത്തരം പദ്ധതികളുടെ
വിജയത്തിനാവശ്യമായ
സഹകരണം ഉറപ്പു
വരുത്തുമോ?
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
ട്രോമാകെയര്‍ യൂണിറ്റ്
187.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
ട്രോമാകെയര്‍ യൂണിറ്റ്
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
കെട്ടിട നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എന്നാണ് നിര്‍മ്മാണം
പൂര്‍ത്തീകരിച്ചത്;
(ബി)
ട്രോമാകെയര്‍
യൂണിറ്റ്
പ്രവര്‍ത്തിപ്പിക്കുന്നതിന്
ആശുപത്രിയില്‍ ഇനി
എന്തെല്ലാം
സംവിധാനങ്ങള്‍
സജ്ജമാക്കണം;
(സി)
ആയവ
അടിയന്തരമായി
സജ്ജമാക്കി
ആശുപത്രിയില്‍
ട്രോമാകെയര്‍ യൂണിറ്റ്
അടിയന്തരമായി
പ്രവര്‍ത്തിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
സംസ്ഥാനത്തെ
മെഡിക്കല്‍ കോളെജുകളുടെ
പ്രവര്‍ത്തനം
188.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
, ആരോഗ്യവകുപ്പില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ വിവിധ
വിഭാഗങ്ങളിലായി എത്ര
ജീവനക്കാരുടെ ഒഴിവുകള്‍
നിലവിലുണ്ട്;
(ബി)
യു.ഡി.എഫ്
സര്‍ക്കാര്‍ ജില്ലകള്‍
തോറും മെഡിക്കല്‍
കോളേജ് പദ്ധതി
തുടങ്ങിയെങ്കിലും
ഓരോന്നിന്റെയും
നിര്‍മ്മാണ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടംവരെ എത്തി
എന്നും, ഏതെല്ലാം
മെഡിക്കല്‍ കോളേജ്
നിര്‍മ്മാണപ്രവര്‍ത്തനം
സംബന്ധിച്ച് നിലവില്‍
വിവിധ അന്വേഷണം
നടക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
യു.ഡി.എഫ്
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിച്ച എല്ലാ
മെഡിക്കല്‍ കോളേജ്
നിര്‍മ്മാണ
പ്രവര്‍ത്തനവും
സംബന്ധിച്ച് വിശദമായ
ഒരു അന്വേഷണം നടത്താന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
സംസ്ഥാനത്തെ ഏതൊക്കെ
മെഡിക്കല്‍ കോളേജിന്
കേന്ദ്ര അംഗീകാരം
നഷ്ടപ്പെട്ടു;
2016-17അദ്ധ്യയന വര്‍ഷം
എത്ര എം.ബി.ബി.എസ്.
സീറ്റുകള്‍
സംസ്ഥാനത്തിന്
നഷ്ടപ്പെട്ടു;
വ്യക്തമാക്കുമോ;
(ഇ)
കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാര്‍
പല ആശുപത്രികളേയും
അപ്ഗ്രേഡ് ചെയ്തു
പേരുകള്‍ മാത്രം മാറ്റി
എങ്കിലും വേണ്ട
ഡോക്ടര്‍മാരെയോ,
സ്റ്റാഫിനെയോ
നിയമിക്കാത്തതുമൂലം
രോഗികള്‍
ബുദ്ധിമുട്ടനുഭവിക്കുന്നത്
ഈ സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളിലെ
പരിഷ്ക്കാരങ്ങള്‍
189.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകള്‍ മികവിന്‍െറ
കേന്ദ്രങ്ങളാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഓരോ
മെഡിക്കല്‍
കോളേജുകളിലും
എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
ആരോഗ്യ വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കോട്ടക്കല്‍
മണ്ഡലത്തിലെ
പി.എച്ച്.സി.കൾ
190.
ശ്രീ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
മണ്ഡലത്തിലെ മാറക്കര,
പൊന്മള, വളാഞ്ചേരി,
കോട്ടക്കല്‍ എന്നീ
പി.എച്ച്.സി.കളിലെ
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫുകളുടെയും
നിലവിലുള്ള ഒഴിവുകള്‍
ഉടന്‍ നികത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഈ
പി.എച്ച്.സി.കളില്‍
ഡോക്ടര്‍മാരുടെയും ഇതര
സ്റ്റാഫിന്റെയും സേവനം
24 മണിക്കൂറും
ലഭ്യമാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
ഈ
പി.എച്ച്.സി. കളെ 24
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
സി.എച്ച്.സി. കളാക്കി
ഉയര്‍ത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ തിരുവണ്ടൂര്‍,
മേലടി കമ്മ്യുണിറ്റി
ഹെല്‍ത്ത് സെന്റുകളിലെ
തസ്തിക അനുവദിക്കല്‍
191.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010-ല്‍
അപ്ഗ്രേഡ് ചെയ്ത്
സി.എച്ച്.സി. ആയി
ഉയര്‍ത്തിയ കൊയിലാണ്ടി
മണ്ഡലത്തിലെ
തിരുവണ്ടൂര്‍, മേലടി
കമ്മ്യുണിറ്റി
ഹെല്‍ത്ത്
സെന്റുകളില്‍ ഇതുവരെ
ആവശ്യമായ തസ്തികകള്‍
സൃഷ്ടിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഈ കമ്മ്യുണിറ്റി
ഹെല്‍ത്ത്
സെന്റുകളില്‍ തസ്തിക
സൃഷ്ടിക്കുന്നതുമായി
ബന്ധപ്പെട്ട്
കോഴിക്കോട് ജില്ലാ
മെഡിക്കല്‍ ഓഫീസര്‍
ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ച
നിര്ദ്ദേശങ്ങല്
ഏതെല്ലാം ; ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അപ്ഗ്രേഡ് ചെയ്ത
കമ്മ്യുണിറ്റി
ഹെല്‍ത്ത്
സെന്റുകളില്‍
ഏതിലെല്ലാം തസ്തിക
അനുവദിച്ച്
ഉത്തരവായിട്ടുണ്ട്;
തസ്തിക
സൃഷ്ടിക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡമെന്തായിരുന്നു;
(ഡി)
കൊയിലാണ്ടി
മണ്ഡലത്തിലെ
കമ്മ്യുണിറ്റി
ഹെല്‍ത്ത്
സെന്റുകളില്‍ ആവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
ഇത്
സംബന്ധിച്ച് ആരോഗ്യ
കുടുംബക്ഷേമ വകുപ്പില്‍
ഉള്ള ഫയലുകളുടെ
വിശദാംശം
ലഭ്യമാക്കാമോ?
നെടുമങ്ങാട്
ജില്ലാആശുപത്രി
192.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജില്ലാ ആശുപത്രികളിലെ
സ്റ്റാഫ് പാറ്റേണ്‍
വിശദമാക്കാമോ?
(ബി)
നെടുമങ്ങാട്
ജില്ലാ ആശുപത്രിയിലെ
സ്റ്റാഫ് പാറ്റേണ്‍
വിശദമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍ ഡയാലിസിസ്
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
193.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജനറല്‍
ആശുപത്രികളിലും ജില്ലാ
ആശുപത്രികളിലും
ഡയാലിസിസ് യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഈ യൂണിറ്റുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ട്രോമാകെയര്‍
194.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
വലിയകുന്ന്
താലൂക്കാശുപത്രിയില്‍
ട്രോമാകെയര്‍
സംവിധാനമൊരുക്കുന്നതിനുവേണ്ട
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
എന്ത് തുകയാണ്
അനുവദിച്ചിരിക്കുന്നതെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നാരംഭിക്കുമെന്നും
നിര്‍മ്മാണചുമതല
നല്‍കിയിരിക്കുന്ന
ഏജന്‍സി ഏതാണെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനം
തുടങ്ങുവാനുളള
കാലതാമസത്തിന്െറ
കാരണവും വിശദമാക്കാമോ;
(സി)
ട്രോമാകെയര്‍
സംവിധാനം നിലവില്‍
വരുമ്പോള്‍ വലിയകുന്ന്
ആശുപത്രിയില്‍ നിന്നും
അധികമായി എന്തെല്ലാം
സൗകര്യങ്ങള്‍
ലഭ്യമാകുമെന്ന്
വിശദമാക്കാമോ?
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രി
195.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
കാരുണ്യാ മെഡിക്കൽ
സ്റ്റോർ തുടങ്ങുവാന്‍
തീരുമാനിച്ചിരുന്നോ ;
(ബി)
എങ്കില്‍
അതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
ചെങ്ങന്നൂര്‍
ജില്ലാ ആശുപത്രി
196.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ ഏതെല്ലാം
താലൂക്ക് ആശുപത്രികളാണ്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍ ജില്ലാ
ആശുപത്രികളാക്കി
ഉയര്‍ത്തിയത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ചെങ്ങന്നൂര്‍
താലൂക്ക് ആശുപത്രിയെ
ജില്ലാ ആശുപത്രിയായി
ഉയര്‍ത്തിയപ്പോള്‍
എന്തെല്ലാം
സംവിധാനങ്ങള്‍
പുതിയതായി സജ്ജീകരിച്ചു
എന്ന് വിശദീകരിക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയില്‍
എന്തെല്ലാം
സംവിധാനങ്ങള്‍ ഇനിയും
സജ്ജീകരിക്കുവാനുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ഡി)
ജനറല്‍
ഫിസിഷ്യന്‍, സര്‍ജറി
സ്പെഷ്യലിസ്ററ്
വിഭാഗങ്ങളില്‍
ഡോക്ടര്‍മാരുടെ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഈ
വിഭാഗങ്ങളിലുളള
ഡോക്ടര്‍മാരുടെ കുറവ്
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
ജില്ലാ ആശുപത്രിയുടെ
ശോച്യാവസ്ഥ
പരിഹരിക്കുവാന്‍ നടപടി
197.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ജില്ലാ ആശുപത്രിയുടെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ശോച്യാവസ്ഥ
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
വെള്ളാനിക്കര
സാമൂഹിക ആരോഗ്യ കേന്ദ്രം
198.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍ നിയോജക
മണ്ഡലത്തിലെ
വെള്ളാനിക്കര സാമൂഹിക
ആരോഗ്യ കേന്ദ്രത്തില്‍
കെട്ടിടങ്ങളുടെ കുറവ്
മൂലം ഐ. പി.
നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത സാമൂഹിക
ആരോഗ്യ കേന്ദ്രത്തിന്റെ
വികസനത്തിനായി കാര്‍ഷിക
സര്‍വ്വകലാശാലയില്‍
നിന്ന് സ്ഥലം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പുതിയ
കെട്ടിടം പണിത് ഐ.പി.
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
വെള്ളാനിക്കര
സാമൂഹിക ആരോഗ്യ
കേന്ദ്രത്തിലെ
ജീവനക്കാരുടെ കുറവ്
പരിഹരിക്കാന്‍ നടപടി
199.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
വെള്ളാനിക്കര സാമൂഹിക
ആരോഗ്യ കേന്ദ്രത്തില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാരുടെ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(ബി)
എങ്കില്‍
ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ:
(സി)
ഡോക്ടര്‍മാരുടെ
സേവനം ഉറപ്പ്
വരുത്തുന്നതിന്റെ
ഭാഗമായി തൃശൂര്‍
മെഡിക്കല്‍ കോളേജില്‍
നിന്നുള്ള ഹൗസ്
സര്ജന്മാരുടെ സേവനം
മുന്പുണ്ടായിരുന്നത്
തുടര്‍ന്ന്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കൊട്ടാരക്കര
താലൂക്ക് ആശുപത്രി
200.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക്
ആശുപത്രയിലേയ്ക്ക്
കാരുണ്യ ഡയാലിസിസ്
യൂണിറ്റ് അനുവദിച്ച്
ഉത്തരവായത് എന്നാണ് ;
(ബി)
പ്രസ്തുത
യൂണിറ്റ് പ്രവര്‍ത്തനം
ആരംഭിക്കാന്‍
സാധിക്കാത്തതിന്റെ
കാരണങ്ങള്‍
എന്തെല്ലാമാണ് ;
(സി)
അനുവദിക്കപ്പെട്ട
യൂണിറ്റ്
പ്രവര്‍ത്തിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും
എന്നറിയിക്കാമോ?
കൊണ്ടോട്ടി
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍
201.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിന്റെ
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായോ;
(ബി)
ഇല്ലെങ്കില്‍
ഇനി എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കാനുണ്ട്
എന്നറിയിക്കാമോ?
ഹോസ്പിറ്റല്‍
മാനേജ് മെന്റ് കമ്മിറ്റി
202.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോസ്പിറ്റല്‍
മാനേജ് മെന്റ്
കമ്മിറ്റികളിലെ
അംഗങ്ങളെ
തീരുമാനിക്കുന്നതിന്‍െറ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായി
ഹോസ്പിറ്റല്‍ മാനേജ്
മെന്റ് കമ്മിറ്റി
രൂപീകരിക്കുന്നത്
തടയാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഹോസ്പിറ്റല്‍
മാനേജ് മെന്റ്
കമ്മിറ്റിയുടെ
രൂപീകരണവും
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട
ഉത്തരവുകള്‍ /
സര്‍ക്കുലറുകള്‍
എന്നിവയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
കുറുവിലങ്ങാട്
താലൂക്ക് ആശുപത്രിയുടെ
കെട്ടിടനിര്‍മ്മാണം
203.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറുവിലങ്ങാട്
താലൂക്ക് ആശുപത്രിയുടെ
കെട്ടിടനിര്‍മ്മാണം
സംബന്ധിച്ച് ഇപ്പോള്‍
ആരോഗ്യവകുപ്പിലുളള
221/M2/H&FW
ഫയലിന്റെ അവസ്ഥ
വ്യക്തമാക്കാമോ; ഇൗ
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണ്; ഇൗ ഫയലില്‍
എത്രയുംവേഗം
തീരുമാനമെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇൗ
ഫയലില്‍ ഡി.എം.ഒ
യുടെയും ഡി.എച്ച്.എസ്
ന്റെയും റിപ്പോര്‍ട്ട്
കിട്ടിയിട്ടുണ്ടോ ; ഇവ
എത്രയും വേഗം
വാങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
ഗവണ്മെന്റ് താലൂക്ക്
ആശുപത്രിയില്‍ മഴക്കാല
രോഗങ്ങളുടെ ചികിത്സ
204.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ഗവണ്മെന്റ് താലൂക്ക്
ആശുപത്രിയില്‍ മഴക്കാല
രോഗങ്ങളുടെ
ചികിത്സയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
പനി
പടര്‍ന്നു പിടിക്കുന്ന
സാഹചര്യത്തില്‍ പനി
ചികിത്സയ്ക്ക് പ്രത്യേക
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
രോഗികളുടെ
തിരക്ക്
കുറയ്ക്കുന്നതിനുവേണ്ടി
ഇവിടെ അധികമായി
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളില്‍
മഴക്കാല രോഗ
ചികിത്സയ്ക്കുവേണ്ടി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സ്പെഷ്യാലിറ്റി
ആശുപത്രികള്‍
205.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനറല്‍
ആശുപത്രികളെ
സ്പെഷ്യാലിറ്റി
ആശുപത്രികള്‍
ആക്കുന്നതിന്
ആലോചിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ ?
കുട്ടികള്‍ക്ക്
പ്രതിരോധ കുത്തിവെപ്പ്
206.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിരോധകുത്തിവെപ്പ്
എടുത്തിട്ടില്ലാത്ത
കുട്ടികളെക്കുറിച്ചുള്ള
കണക്കുകള്‍ ലഭ്യമാണോ;
(ബി)
എല്ലാ
കുട്ടികള്‍ക്കും
പ്രതിരോധ കുത്തിവെപ്പ്
നല്കുന്നതിനു വേണ്ടി
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളത്
എന്ന് അറിയിക്കുമോ?
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍ നികത്തുന്നതിന്
നടപടി
207.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ ആരോഗ്യ
വകുപ്പിന് കീഴില്‍
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടായിരുന്നുവെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ആശുപത്രികളില്‍
ജീവനക്കാരുടെ അപര്യാപ്തത
208.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡോക്ടര്‍മാരുടേയും,
അനുബന്ധ
ജീവനക്കാരുടേയും
അപര്യാപ്തതമൂലം
നിരന്തരം പ്രവര്‍ത്തനം
തടസ്സപ്പെടുന്ന
മുനമ്പം, അയ്യമ്പിള്ളി,
ഞാറക്കല്‍, മാലിപ്പുറം
എന്നീ ആശുപത്രികളില്‍
പുതിയതായി ജീവനക്കാരെ
നിയമിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ടി
ആശുപത്രികളില്‍ നിന്നും
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്,
പോസ്റ്റ് ഫിക്സിംങ്ങ്
എന്നീ നടപടികളിലൂടെ
സ്ഥലമാറ്റം
ചെയ്യപ്പെട്ട
തസ്തികകള്‍
പുന:സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ടി
ആശുപത്രികളില്‍
കാഷ്വാലിറ്റി സേവനം
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളിലെ ലബോറട്ടറി
സൗകര്യങ്ങള്‍
209.
ശ്രീ.എസ്.രാജേന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
,,
സി. കെ. ശശീന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍
ആവശ്യമായ ലബോറട്ടറി
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
സാധിക്കാത്തതിനാല്‍
ഇത്തരം സര്‍ക്കാര്‍
ആശുപത്രികളില്‍
ചികിത്സയ്ക്ക്
എത്തുന്നവര്‍
സ്വകാര്യമെഡിക്കല്‍
ലാബുകളുടെ
ചൂഷണത്തിനിരയാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍
ഉള്‍പ്പെടെ എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും
സമയബന്ധിതമായി അടിസ്ഥാന
ലബോറട്ടറി സൗകര്യങ്ങളും
ആവശ്യത്തിന്
ജീവനക്കാരെയും
നിയമിക്കുവാന്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ
ഡോക്ടര്‍മാരുടെയും
ജീവനക്കാരുടെയും നിയമനം
210.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
താലൂക്ക് ആശുപത്രിയെ
2010ല്‍ ജില്ലാ
ആശുപത്രിയാക്കിയും,
2012ല്‍ ജനറല്‍
ആശുപത്രിയാക്കിയും
ഉയര്ത്തുകയുണ്ടായെങ്കിലും
താലൂക്ക് ആശുപത്രി
ആയിരുന്നപ്പോള്‍
ഉണ്ടായിരുന്ന
ഡോക്ടര്‍മാരും മറ്റ്
പാരാമെഡിക്കല്‍
സ്റ്റാഫുകളും ആണ്
ഇപ്പോഴും
നിലവിലുള്ളതെന്നതിനാല്‍
ജനറല്‍ ആശുപത്രിയായി
മാറുമ്പോള്‍ ഉണ്ടാകേണ്ട
ഡോക്ടര്‍മാരെയും മറ്റ്
സ്റ്റാഫുകളെയും
നിയമിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
മഴക്കാലപൂര്‍വ്വ
രോഗങ്ങള്‍
211.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാലപൂര്‍വ്വ
രോഗങ്ങള്‍ തടയുന്നതിന്
വേണ്ടി ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
മണ്ഡലത്തിലും എം.എല്‍.എ
മാരുടെ നേതൃത്വത്തില്‍
പ്രത്യേക അവലോകന
യോഗങ്ങള്‍ വിളിച്ചു
ചേര്‍ത്തിട്ടുണ്ടോ;
നടപടികളുടെ പുരോഗതികള്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഓരോ
മണ്ഡലത്തിലേയ്ക്കും
നിശ്ചിത തുക നീക്കി
വച്ചിട്ടുണ്ടോ;എങ്കില്‍
ഈ തുക
വിനിയോഗിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
എം.എല്‍.എ മാരുടെ
നേതൃത്വത്തില്‍ ഈ
സംരംഭങ്ങള്‍
യുദ്ധകാലാടിസ്ഥാനത്തില്‍
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പോസ്റ്റുമോര്‍ട്ടം
212.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ആശുപത്രികളില്‍
ഇരുപത്തിനാലു
മണിക്കൂറും
പോസ്റ്റുമോര്‍ട്ടം
നടത്താം എന്ന
സര്‍ക്കാര്‍ ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
എങ്കില്‍ എപ്പോഴാണു
ഉത്തരവ് ഇറങ്ങിയത്;
ഏതെല്ലാം
ആശൂപത്രികളിലാണു
പോസ്റ്റ്മോര്‍ട്ടം
അനുവദിച്ചിട്ടുള്ളത്;
(ബി)
ഇരുപത്തിനാല്
മണിക്കൂര്‍
പോസ്റ്റുമോര്‍ട്ടം ആകാം
എന്ന സര്‍ക്കാര്‍
ഉത്തരവുണ്ടായിട്ടും
കേരളത്തിലെ
ആശുപത്രികളില്‍
രാത്രികാല
പോസ്റ്റുമോര്‍ട്ടം
നടക്കാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
അവശ്യമരുന്നുകളുടെ
ദൗര്‍ലഭ്യം
213.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. നൗഷാദ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആശുപത്രികളില്‍
അവശ്യമരുന്നുകളുടെ
ദൗര്‍ലഭ്യം നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇതു പരിഹരിക്കാന്‍
എന്തു നടപടിയാണ്
സ്വീകരിക്കുന്നത്;
(ബി)
മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന്
നല്‍കാനുളള കുടിശ്ശിക
നല്കി മരുന്നു വിതരണം
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
മഴക്കാല
രോഗങ്ങളുടെ വ്യാപന
സാദ്ധ്യത
കണക്കിലെടുത്ത്
അടിയന്തര
സാഹചര്യത്തില്‍
പ്രാദേശികമായി മരുന്നു
വാങ്ങുന്നതിന്
ആലോചനയുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
പഴവര്‍ഗ്ഗങ്ങളില്‍
ഉപയോഗിക്കുന്ന
രാസവസ്തുക്കള്‍
214.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാങ്ങ,
ഓറഞ്ച്, മുന്തിരി,
തണ്ണിമത്തന്, വാഴപ്പഴം
തുടങ്ങിയ
പഴവര്‍ഗ്ഗങ്ങളും മറ്റും
പഴുപ്പിക്കാനും
അവയ്ക്ക് നിറം
ലഭിക്കാനും മാരകമായ
രാസവസ്തുക്കള്‍
ഉപയോഗിക്കുന്നതായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ
രാസവസ്തുക്കളാണ്
പ്രധാനമായും
ഉപയോഗിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
അര്‍ബുദം
പോലെയുള്ള
മാരകരോഗങ്ങള്‍ക്ക്
ഇത്തരം രാസവസ്തുക്കള്‍
കാരണമാകുമോ;
(ഡി)
എങ്കില്‍
ഇത്തരം പ്രവര്‍ത്തികള്‍
തടയുന്നതിനായി
എന്തൊക്കെ നടപടികളാണ്
ഇതിനകം
കൈക്കൊണ്ടിട്ടുള്ളതെന്നും
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്നുമുള്ളതിന്റെ
വിശദാംശം നല്‍കുമോ?
വലിയകുന്ന്താലൂക്ക്
ആശുപത്രിയിലെ ഒ.പി.
ബ്ലോക്ക് നിര്‍മ്മാണം
215.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പ് പ്ലാന്‍ ഫണ്ട്
വിനിയോഗിച്ച്
ആറ്റിങ്ങല്‍
വലിയകുന്ന്താലൂക്ക്
ആശുപത്രിയില്‍ ഒ.പി.
ബ്ലോക്ക്
നിര്‍മ്മിക്കുവാന്‍
ശുപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദ വിവരം
ലഭ്യമാക്കാമോ;
(ബി)
ഇതിനായി
ആരോഗ്യ വകുപ്പ്,
പൊതുമരാമത്ത്
വകുപ്പിന്‍െറ
സഹായത്താല്‍
തയ്യാറാക്കിയിരിക്കുന്ന
പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക
എ്രതയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് ആരോഗ്യ
വകുപ്പ്
ഡയറക്ടറേറ്റിലുളള
ഫയലിന്‍െറ നമ്പരും,
തീയതിയും
ലഭ്യമാക്കാമോ?
രോഗപ്രതിരോധത്തിനായി
ചെലവഴിക്കുന്ന തുക
216.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുജനാരോഗ്യ
സംരക്ഷണത്തിനുള്ള ചെലവ്
ദേശീയ ശരാശരിയെ
അപേക്ഷിച്ച്
കൂടുതലാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രോഗപ്രതിരോധ
രംഗത്ത്
ചെലവാക്കുന്നതിനേക്കാള്‍
കൂടുതല്‍ ചെലവ്
ചികിത്സാരംഗത്ത്
ചെലവഴിക്കേണ്ടി വരുന്ന
സാഹചര്യം വിശകലനം
ചെയ്തിട്ടുണ്ടോ;
(സി)
സംസ്ഥാനം
രോഗപ്രതിരോധത്തിനായി
ചെലവഴിക്കുന്ന തുക
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ഡി)
പകര്‍ച്ചാവ്യാധികള്‍
തടയുന്ന കാര്യത്തില്‍
സംസ്ഥാനം, മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് എത്രമാത്രം
വിജയം
കൈവരിച്ചിട്ടുണ്ടെന്ന
വിവരം വിശദമാക്കുമോ?
108
ആംബുലന്‍സുകളുടെ
പ്രവര്‍ത്തനം
217.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
108
ആംബുലന്‍സുകളുടെ
പ്രവര്‍ത്തനം ഇപ്പോള്‍
കാര്യക്ഷമമല്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഈ
ആംബുലന്‍സുകളുടെ സേവനം
ജനങ്ങള്‍ക്ക് വീണ്ടും
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആംബുലന്‍സുകളുടെ സേവനം
ഏതെല്ലാം ജില്ലകളിലാണ്
ലഭ്യമാക്കിയിരുന്നത്;ഇതിനായി
മൊത്തം എത്ര വാഹനങ്ങള്‍
സര്‍വ്വീസ്
നടത്തിയിരുന്നു;ഇപ്പോള്‍
സര്‍വ്വീസിന് യോഗ്യമായ
എത്ര
ആംബുലന്‍സുകളുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും 108
ആംബുലന്‍സുകളുടെ സേവനം
ലഭ്യമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ?
സ്റ്റാഫ്
നേഴ്സ് ഗ്രേഡ്-II റാങ്ക്
ലിസ്റ്റിന്റെ കാലാവധി
218.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റാഫ് നേഴ്സ് ഗ്രേഡ്
-II ന്റെ റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
പ്രസ്തുത ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നത്; ആയത്
ദീര്‍ഘിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുവോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്ന് നാളിതുവരെ എത്ര
നിയമനം നടത്തി;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തു;
(ഡി)
സ്റ്റാഫ്
നേഴ്സ് ഗ്രേഡ്-II
തസ്തികയില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലാത്ത
ഒഴിവുകളുടെ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
തസ്തികയില്‍
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ട
ഒഴിവുകളിലേക്ക്
അടിയന്തിരമായി നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
(എഫ്)
റിപ്പോര്‍ട്ട്
ചെയ്യാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നിയമ നടപടികള്‍
സ്വീകരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചു?
കല്ലടിക്കോട്
PHC -യെ CHC-ആയി
ഉയര്‍ത്തുന്നത്
219.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ
കല്ലടിക്കോട് PHC -യെ
CHC-ആയി ഉയര്‍ത്തി
ട്രോമാകെയര്‍
കേന്ദ്രമാക്കി
മാറ്റുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
പുതിയ
മെഡിക്കല്‍ കോളേജുകളൂടെ
വികസനം
220.
ശ്രീ.വി.
ജോയി
,,
ബി.സത്യന്
,,
പി.കെ. ശശി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പര്യാപ്തമായ
പശ്ചാത്തലമൊരുക്കാതെ
താലൂക്ക്- ജില്ലാ -
ജനറല്‍ ആശുപത്രികളെ
മെഡിക്കല്‍ കോളേജുകള്‍
ആയി പ്രഖ്യാപിച്ച മുന്‍
സര്‍ക്കാരിന്റെ നടപടി
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
ദ്വിതീയ
തലത്തിലുള്ള
ആശുപത്രികളിലെ സൗകര്യം
വര്‍ദ്ധിപ്പിക്കാതെ
ജില്ലാ -ജനറല്‍
ആശുപത്രികളെ
മെഡിക്കല്‍കോളേജുകളാക്കി
മാറ്റുന്നത് രോഗികളെ
പ്രതികൂലമായി
ബാധിക്കുമെന്നതിനാല്‍
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
വരുത്താനുദ്ദേശിക്കുന്ന
മാറ്റങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
മെഡിക്കല്‍ കോളേജുകളായി
പ്രവര്‍ത്തിച്ചു
തുടങ്ങിയവയുടെ
പശ്ചാത്തല സൗകര്യം
വര്‍ദ്ധിപ്പിക്കാനും
ചികിത്സാ - അദ്ധ്യയന
നിലവാരം ഉയർത്താനും
സ്വീകരിക്കുന്ന നടപടികൾ
വിശദീകരിക്കാമോ ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകള്‍
221.
ശ്രീ.കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ വര്‍ഷം ഓരോ
വിഭാഗത്തിലും എത്ര
മെഡിക്കല്‍ സീറ്റുകളാണ്
നിലവിലുണ്ടായിരുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
ഈ
വര്‍ഷം സര്‍ക്കാര്‍
സ്വാശ്രയ കോളേജുകളിലെ
വിവിധ വിഭാഗം
സീറ്റുകള്‍ എത്രയെന്ന്
വിശദമാക്കാമോ;
(സി)
ഈ
വര്‍ഷം സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
ഫീസ് ഘടന
പരിഷ്ക്കരിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
സര്‍ക്കാരുമായി
കരാറില്‍ ഏര്‍പ്പെടാത്ത
എത്ര സ്വാശ്രയ
മെഡിക്കല്‍ കോളേജുകള്‍
സംസ്ഥാനത്തുണ്ട്;
(ഇ)
ഈ
കോളേജുകളോടുള്ള
സര്‍ക്കാര്‍ സമീപനം
എന്താണെന്ന്
വ്യക്തമാക്കുമോ?
മെഡിക്കല്‍
കോളേജുകള്‍
222.
ശ്രീ.വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ഗവണ്മെന്റ്
സംസ്ഥാനത്തെ എല്ലാ
ജില്ലകളിലും മെഡിക്കല്‍
കോളേജുകള്‍
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തത്;
(ബി)
കഴിഞ്ഞ
ഗവണ്‍മെന്റിന്‍െറ
കാലത്ത് പുതുതായി എത്ര
മെഡിക്കല്‍ കോളേജുകള്‍
ആരംഭിക്കാന്‍ നടപടി
എടുത്തിട്ടുണ്ട്;
(സി)
പുതിയ
മെഡിക്കല്‍
കോളേജുകളില്‍
കോഴ്സുകള്‍ തുടങ്ങാന്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊളളാന്‍
ഉദ്ദേശിക്കുന്നത്?
കാസര്‍കോട്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജ്
223.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിന്റെ നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണത്തിനു
ആവശ്യമായിട്ടുള്ള തുക
എത്രയാണു; ഈ തുക
എങ്ങനെയാണു
കണ്ടെത്തുന്നത്; ഇതുവരെ
അനുവദിച്ച തുകയും
സ്രോതസ്സും എന്താണ്;
(സി)
കാസര്‍കോട്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജ് എപ്പോള്‍ നാടിനു
സമര്‍പ്പിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
മെഡിക്കല്‍/ഡെന്റല്സീറ്റുകള്
224.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍/സ്വകാര്യ
മെഡിക്കല്‍/ഡെന്റല്‍
കോളേജുകളിലായി മൊത്തം
എത്ര കുട്ടികള്‍ക്ക്
ഡിഗ്രിപഠനസൗകര്യം
നിലവില്‍
ലഭ്യമാണെന്നതിന്റെ
കോളേജു തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
എത്ര
പി ജി സീറ്റുകളുണ്ട്;
(സി)
2010-11
അദ്ധ്യയന വര്‍ഷത്തില്‍
ഈ മേഖലയില്‍ ഓരോന്നിലും
എത്ര കോളേജുകള്‍
ഉണ്ടായിരുന്നു അവയില്‍
ഓരോന്നിലൂം ഏത്ര
ഡിഗ്രി, പി ജി
സീറ്റൂകള്‍
ഉണ്ടായിരുന്നു ഏന്ന്
വിശദമാക്കുമോ?
ഇന്ദിരാഗാന്ധി
മെഡിക്കല്‍ കോളേജിലെ
നിയമനം
225.
ശ്രീ.കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഇന്ദിരാഗാന്ധി
മെഡിക്കല്‍ കോളേജില്‍ ഈ
വര്‍ഷം എത്ര എം.ബി. ബി.
എസ്. സീറ്റുകളിലേക്ക്
അഡ്മിഷന് നടത്താനാണ്
മെഡിക്കല്‍ കൗണ്‍സില്‍
അംഗീകാരം നല്‍കിയത്;
(ബി)
ഈ
മെഡിക്കല്‍ കോളേജില്‍
മുന്‍ സര്‍ക്കാര്‍ എത്ര
അദ്ധ്യാപക -
അദ്ധ്യാപകേതര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ഡി)
എല്ലാ
തസ്തികകളിലും നിയമനം
നടത്തിയിട്ടുണ്ടോ;
(ഇ)
ഈ
മെഡിക്കല്‍ കോളേജില്‍
പ്രിന്‍സിപ്പല്‍ തസ്തിക
എന്നു മുതല്‍
ഒഴിഞ്ഞുകിടക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(എഫ്)
പ്രിന്‍സിപ്പല്‍
നിയമനം സംബന്ധിച്ച്
ആരോഗ്യ വിദ്യാഭ്യാസ
ഡയറക്ടര്‍ പ്രൊപ്പോസല്‍
എന്നാണ്
സമര്‍പ്പിച്ചത്;
പ്രസ്തുത പ്രൊപ്പോസല്‍
അംഗീകരിക്കാന്‍
കാലതാമസം ഉണ്ടാകാന്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ?
വാടാനപ്പള്ളി
ഗ്രാമപഞ്ചായത്തില്‍
ഹോമിയോ ഡിസ്പന്‍സറി
226.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി
ഗ്രാമപഞ്ചായത്തില്‍ ഒരു
ഹോമിയോ ഡിസ്പന്‍സറി
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കുട്ടികൾ ക്കെതിരെയുള്ള
ലൈംഗിക പീഡന കേസുകളുടെ
വിചാരണ
227.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍
ലൈംഗീകമായി പീഡനത്തിന്
ഇരയാകുന്ന കേസുകളുടെ
വിചാരണ കുട്ടികള്‍
പ്രായപൂര്ത്തിയായിക്കഴിഞ്ഞാലും
നീണ്ടുപോകുന്ന സാഹചര്യം
ഒഴിവാക്കുന്നതിന്
അവയ്ക്ക് അര്‍ഹമായ
പ്രാധാന്യം നല്കി കേസ്
പൂര്‍ത്തിയാക്കുവാനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ?
'ശ്രുതിതരംഗം'
പദ്ധതി
228.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളിലെ
ശ്രവണവെെകല്യം
കണ്ടെത്തി കോക്ലിയര്‍
ഇംപ്ലാന്റേഷന് സര്‍ജറി
നടത്തി വെെകല്യം
ഒഴിവാക്കുന്ന
'ശ്രുതിതരംഗം ' പദ്ധതി
തുടരുന്നതിന് ഇൗ
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
രജിസ്റ്റര്‍ ചെയ്ത എത്ര
പേര്‍ക്ക് ഇൗ
പദ്ധതിയുടെ പ്രയോജനം
ലഭിക്കാനുണ്ട്;
(സി)
ഇത്തരം
എല്ലാ കേസുകളിലും
സമയബന്ധിതമായി സഹായം
നല്‍കുന്നതിന് കഴിയുമോ;
എങ്കില്‍ പ്രതിവര്‍ഷം
ഇത്തരത്തിലുള്ള എത്ര
കുട്ടികള്‍ക്ക്
പദ്ധതിയുടെ പ്രയോജനം
നല്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതിപ്രകാരം
സംസ്ഥാനത്ത് എത്ര
കുട്ടികളാണ്
വെെകല്യമുക്തി നേടിയത്;
ഇൗ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
എ്രതപേര്ക്ക് ഇതിന്റെ
പ്രയോജനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ശ്രുതി
തരംഗം
229.
ശ്രീ.എം.
വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
വി.റ്റി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശ്രുതി തരംഗം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടി
എടുത്തിട്ടുണ്ട്;
(ഡി)
എന്തെല്ലാം
സഹായമാണ് പദ്ധതി വഴി
ലഭിക്കുന്നത്;വ്യക്തമാക്കുമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
അംഗനവാടികൾ
230.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര
അംഗനവാടികളുണ്ടെന്നും
അവയുടെ വിശദാംശങ്ങളും
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
പ്രവര്‍ത്തിക്കുന്ന
അംഗനവാടികള്‍ക്ക്
സ്വന്തമായി സ്ഥലവും
കെട്ടിടവും
ഉണ്ടാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പട്ടാമ്പി
നിയോജക മണ്ഡലത്തിലെ
അംഗൻവാടികൾ
231.
ശ്രീ.മുഹമ്മദ്
മുഹാസിന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
നിയോജക മണ്ഡലത്തിലെ
വിവിധ
ഗ്രാമപഞ്ചായത്തുകളിലും
നഗരസഭകളിലുമായി ആകെ
എത്ര അങ്കണവാടികളാണ്
പ്രവര്‍ത്തിക്കുന്നതെന്നും,
അവയുടെ പേരും നമ്പരും
ഉള്‍പ്പെടെ
അറിയിക്കുമോ;
(ബി)
പ്രസ്തുത
അങ്കണവാടികളില്‍
സ്വന്തമായി ഭൂമിയും
കെട്ടിടവും എല്ലാത്തവ
ഉണ്ടോ; എങ്കില്‍ അവ
ഏതൊക്കെയാണെന്ന് ;
(സി)
അങ്കണവാടികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുവാനായി
ഗവണ്മെന്റ് പുതുതായി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ അത് എന്താണ് ;
(ഡി)
അങ്കണവാടി
ജീവനക്കാരുടെ
നിലവിലുള്ള സേവന വേതന
വ്യവസ്ഥകള്‍
എന്താണെന്ന്
വ്യക്തമാക്കാമോ?
അങ്കണവാടി
ജീവനക്കാര്‍ക്ക്
വര്‍ദ്ധിപ്പിച്ച വേതനം
നല്കാന് നടപടി
232.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വര്‍ദ്ധിപ്പിച്ച,
അങ്കണവാടി
ജീവനക്കാര്‍ക്കുള്ള
വേതനം യഥാസമയം
ലഭ്യമാകുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
വര്‍ദ്ധിപ്പിച്ച വേതനം
ലഭ്യമാകാത്ത സാഹചര്യം
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
വര്‍ദ്ധിപ്പിച്ച
വേതനം അങ്കണവാടി
ജീവനക്കാര്‍ക്ക്
ലഭ്യമാക്കുന്നതിന്
ആവശ്യമായ ഫണ്ട്
ഗ്രാമപഞ്ചായത്തുകള്‍ക്ക്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
നേരിട്ട് വേതനം
നല്കുന്ന കാര്യം
പരിഗണിക്കുമോ?
അംഗന്‍വാടി
ജീവനക്കാരുടെ വേതനം
233.
ശ്രീ.വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അംഗന്‍വാടി
ജീവനക്കാരുടെ വേതനം
വര്‍ദ്ധിപ്പിച്ച്
ഉത്തരവായിരുന്നോ;
എങ്കില്‍ അതിന്റെ
വിശദാംശം തരം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇങ്ങനെ
വര്‍ദ്ധിപ്പിച്ച വേതനം
ചില സാങ്കേതിക
കാരണങ്ങളാല്‍
സംസ്ഥാനത്തിന്റെ പല
സ്ഥലങ്ങളിലും
ലഭ്യമാകുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ സാങ്കേതിക കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്
പരിഹരിച്ച് എത്രയുംവേഗം
ഈ വേതനം വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ ?
അംഗന്‍വാടി
ജീവനക്കാരുടെ വേതനം
234.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
ജീവനക്കാര്‍ക്ക് വേതനം
വര്‍ദ്ധിപ്പിച്ചു
നല്‍കുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
മുന്‍ സര്‍ക്കാര്‍
പ്രഖ്യാപിച്ച പദ്ധതി
നടപ്പായിട്ടുണ്ടോ;
(സി)
ഇതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
അംഗന്‍വാടി
ജീവനക്കാരുടെ വേതനം
വര്‍ദ്ധിപ്പിക്കുന്നതിനും
വര്‍ദ്ധിപ്പിച്ച വേതനം
അനുവദിച്ച്
നല്കുുന്നതിനും
പെന്ഷന്
അനുവദിയ്ക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
അംഗന്‍വാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
ഓണറേറിയം
235.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
പുതുക്കിയ ഓണറേറിയം
തനത് ഫണ്ടില്‍ നിന്ന്
നല്കാന് തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
പ്രയാസമനുഭവിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; തനത് ഫണ്ടില്‍ നിന്ന്
അംഗന്‍വാടി
വര്‍ക്കര്‍മാര്‍ക്കും
ഹെല്‍പ്പര്‍മാര്‍ക്കും
പുതുക്കിയ നിരക്കിലുള്ള
ഓണറേറിയം നല്കാന്
കഴിയാത്തതിനാല്‍ ചില
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍ ആയത്
വിതരണം
ചെയ്യാതിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അംഗന്‍വാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
ഓണറേറിയം നേരിട്ട്
നല്കാന്
ആലോചിക്കുന്നുണ്ടോ;
(സി)
അംഗന്‍വാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
ഓണറേറിയം പദ്ധതി
വിഹിതത്തില്‍ നിന്ന്
നല്‍കണമെന്ന ആവശ്യം
ഏതെങ്കിലും തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
സ൪ക്കാ൪ മുമ്പാകെ
വച്ചിട്ടുണ്ടോ ?
വയോജനങ്ങളുടെ
ആരോഗ്യം
236.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വയോജനങ്ങള്‍ക്കായി
സാമൂഹ്യ ആരോഗ്യ രംഗത്ത്
താഴെത്തട്ടു മുതല്‍
മേലെത്തട്ടുവരെ
പ്രത്യേക ആരോഗ്യ
സംവിധാനം
രൂപപ്പെടുത്താന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ?
എങ്കില്‍ അതിന്റെ
വിശദാംങ്ങള്‍
ലഭ്യമാക്കുമോ?
അംഗന്‍വാടികളുടെ
നിര്‍മ്മാണ പൂരോഗതി
237.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരൂര്‍,
പഴയകുന്നുമ്മേല്‍,
കരവാരം, പുളിമാത്ത്,
കിളിമാനൂര്‍
ഗ്രാമപഞ്ചായത്തുകളിലായി
നബാര്‍ഡ് സഹായത്തോടെയും
പ്ലാന്‍ ഫണ്ട്
വിനിയോഗിച്ചും ഏതെല്ലാം
അംഗന്‍വാടികള്‍
നിര്‍മ്മിക്കുവാന്‍
2014-15ലും 2015-16ലും
ഭരണാനുമതി
ലഭ്യമായിട്ടുണ്ടെന്നും
ഓരോന്നിന്റെയും
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയ്ക്കും എന്ത്
തുക വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
മേല്‍നോട്ടം വഹിക്കുന്ന
ഏജന്‍സി ഏതെന്നും
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നും
വിശദമാക്കാമോ?