മെച്ചപ്പെട്ട
റോഡ് സുരക്ഷ
ഉറപ്പാക്കുന്നതിന് നടപടി
2411.
ശ്രീ.പി.ടി.
തോമസ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
റോഡുകളില്‍
മെച്ചപ്പെട്ട റോഡ്
സുരക്ഷ
ഉറപ്പാക്കുന്നതിനും
അപകടകരമായ ഡ്രെെവിംഗ്
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പൊതുഗതാഗത
വാഹനങ്ങളില്‍ സ്ത്രീ
സുരക്ഷ
ഉറപ്പാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;എങ്കില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
റോഡ് സേഫ്ടി
കൗണ്‍സില്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
വര്‍ദ്ധിച്ചു
വരുന്ന വാഹനാപകടങ്ങള്‍
2412.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹന പരിശോധനയും
ബോധവത്കരണവും
ശക്തമായിട്ടും
വാഹനാപകടങ്ങളെ
തുടര്‍ന്നുളള മരണങ്ങള്
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ വര്‍ഷം നാളിതുവരെ
വാഹനാപകടങ്ങളില്‍ എത്ര
പേര് മരണപ്പെട്ടെന്നും
എത്ര പേര്‍ക്ക്
പരിക്കേറ്റെന്നും
ഇതുമായി ബന്ധപ്പെട്ട്
എത്ര പേരെ അറസ്റ്റ്
ചെയ്തുവെന്നും
അറിവുണ്ടോ ;എങ്കിൽ
വ്യക്തമാക്കുമോ;
(സി)
മദ്യപിച്ചു
വാഹനമോടിക്കുന്നതും ,
രാത്രി കാലങ്ങളില്‍
ലൈറ്റ് ഡിം
ചെയ്യാതെയും,
അശ്രദ്ധമായ ഡ്രൈവിംഗും,
അമിതവേഗതയും
കൊണ്ടുണ്ടാകുന്ന ഇത്തരം
അപകടങ്ങള്‍ക്ക്
കാരണമാകുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;പ്രകാരം
(ഡി)
ഇത്തരത്തിലുളള
വാഹനാപകടങ്ങള്‍
വരുത്തുന്നവരുടെ
ലൈസന്‍സ്
എന്നേയ്ക്കുമായി റദ്ദ്
ചെയ്യുവാനും
ജാമ്യമില്ലാ
വകുപ്പ്പ്രകാരം
അറസ്റ്റ് ചെയ്ത് ശിക്ഷ
വാങ്ങി നൽകി
നല്‍കുന്നതിനും മോട്ടോർ
വാഹന വകുപ്പ് എന്ത്
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ?
കെ
എസ് ആര് ടി സി
ഇന്റര്‍സ്റ്റേറ്റ് ബസ്സുകളുടെ
നവീകരണം
2413.
ശ്രീ.വി.റ്റി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ആര് ടി സിയുടെ
ഇന്റര്‍സ്റ്റേറ്റ്
ബസ്സുകളുടെ
നവീകരണത്തിനും
ആധുനികവത്കരണത്തിനും
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയത്;
വിശദീകരിക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
കെ
എസ് ആര് ടി സി
യാത്രക്കാര്‍ക്കുള്ള
സൗകര്യങ്ങള്‍
2414.
ശ്രീ.ഹൈബി
ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ എസ് ആര് ടി സി
യില്‍ മെച്ചപ്പെട്ട
യാത്രാ സൗകര്യങ്ങള്‍
ലഭ്യമാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയത്;
വിശദീകരിക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
പ്രാവര്‍ത്തികമാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
കെ
എസ് ആര് ടി സിയിലെ
കമ്പ്യൂട്ടര്‍വത്കരണം
2415.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
,,
കെ.മുരളീധരന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ആര് ടി സിയില്‍
ആധുനിക വത്കരണത്തിനും
കമ്പ്യൂട്ടര്‍
വത്കരണത്തിനും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
കെ.
എസ്. ആര്. ടി. സി - യിലെ
കരിഒായില്‍ വില്‍പ്പന
2416.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരിഒായില്‍
വില്‍പ്പനയില്‍ കെ.
എസ്. ആര്. ടി. സി
നിലവില്‍ ആരുമായാണ്
കരാറില്‍
ഏര്പ്പട്ടിട്ടുളളത്;
(ബി)
പ്രസ്തുത
കരാറിന്റെ വിശദാംശം
നല്‍കാമോ;
(സി)
കഴിഞ്ഞ
തവണ പ്രസ്തുത
വിഷയത്തില്‍ കെ. എസ്.
ആര്. ടി. സി കരാറില്‍
ഏര്‍പ്പെട്ടിരുന്നത്
ആരുമായാണ് എന്നതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
വില്‍പ്പനയുടെ
ടെന്‍ഡര്‍ വ്യവസ്ഥകള്‍
പ്രകാരം കഴിഞ്ഞ തവണ
വിറ്റതിനേക്കാള്‍
കുറഞ്ഞ തുകയ്ക്ക്
കരാര്‍ നല്കാന്
സാധിക്കുമോയെന്ന്
വിശദമാക്കാമോ ?
എം.സി
റോഡിലെ വാഹനാപകടങ്ങള്‍
ഒഴിവാക്കാന്‍ നടപടി
2417.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെയിന്‍
സെന്‍ട്രല്‍ റോഡില്‍
ആയൂര്‍ മുതല്‍ ഏനാത്ത്
വരെയുള്ള ഭാഗങ്ങളില്‍
വാഹനാപകടങ്ങളുടെ
നിരക്ക് ക്രമാതീതമായി
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭാഗത്തെ അപകടങ്ങളുടെ
കാരണങ്ങള്‍
ശാസ്ത്രീയമായി
അപഗ്രഥിച്ച് പരിഹാര
നിര്‍ദ്ദേശങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ
എന്നും ഇല്ലെങ്കിൽ
ആയതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഭാഗത്തെ അപകടങ്ങള്‍
ഒഴിവാക്കാന്‍ റോഡ്
സേഫ്റ്റി ഫണ്ട്
ഉപയോഗിച്ച് നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
കെ.എസ്.ആര്.ടി.സി
- വോള്‍വോ ബസ്സുകൾ
2418.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി-
യ്ക്ക് എത്ര വോള്‍വോ
ബസ്സുകളാണ്
നിലവിലുള്ളതെന്നും;
ഇതില്‍ എത്ര എണ്ണം
സര്‍വ്വീസ്
നടത്തുന്നുണ്ടെന്നും
എത്രയെണ്ണം ഒാടാതെ
കട്ടപ്പുറത്ത്
ഉണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഓരോ
ഡിപ്പോയിലും എത്ര
വോള്‍വോ ബസ്സുകള്‍
ഉണ്ടെന്നും, ഇതിൽ
എത്രയെണ്ണം സര്‍വ്വീസ്
നടത്തുന്നുവെന്നും
എത്രയെണ്ണം ഓടാതെ
കട്ടപ്പുറത്ത്
(workshops) ഉണ്ടെന്നും
പ്രത്യേകം പ്രത്യേകമായി
വിശദമാക്കുമോ;
(സി)
ഒരു
വോള്‍വോ ബസ്സ്
നിരത്തില്‍ ഇറക്കി
ഓടിക്കാന്‍ എത്ര ലക്ഷം
രൂപാ ചെലവാകുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
എത്ര
വോള്‍വോ ബസ്സുകള്‍
ഇന്റര്‍ സ്റ്റേറ്റ്
സര്‍വ്വീസുകള്‍
നടത്തുന്നുണ്ടെന്നും അവ
എവിടെയൊക്കെയാണ്
സര്‍വ്വീസ്
നടത്തുന്നതെന്നും
വിശദമാക്കുമോ;
(ഇ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
(2011-2016) എത്ര
വോള്‍വോ ബസ്സുകള്‍
വാങ്ങിയിട്ടുണ്ട്;
ഇതിന്റെ തുക എത്ര;
ഓരോവര്‍ഷവും വാങ്ങിയ
ബസ്സുകളുടെ വിലയും,
എണ്ണവും
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(എഫ്)
കഴിഞ്ഞ
സര്‍ക്കാരിന്റെ അഞ്ച്
വര്‍ഷക്കാലയളവില്‍
വോള്‍വോ ബസ്സുകളുടെ
അറ്റകുറ്റ
പണികള്‍ക്കായി എത്ര തുക
ചെലവഴിച്ചുവെന്നതിന്റെ
വര്‍ഷം തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ജി)
കെ.എസ്.ആര്.ടി.സി
- വോള്‍വോ ബസ്സ്
തട്ടിപ്പ്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ വിജിലന്‍സ്
അന്വേഷണം ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ പ്രതിദിനവരുമാനം
2419.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ പ്രതിദിനവരുമാനം
ഇപ്പോള്‍ ശരാശരി എത്ര
രൂപയാണ്;
(ബി)
പ്രതിദിനവരുമാനം
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച് ഇപ്പോള്‍
എന്തെങ്കിലും പുതിയ
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
ഇതുവഴി പ്രതിദിനവരുമാനം
എത്ര രൂപയാക്കി
വര്‍ദ്ധിപ്പിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ആര്.ടി.സി
ഇന്റര്‍ സ്റ്റേറ്റ്
സര്‍വ്വീസുകള്‍
2420.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
മലപ്പുറം ഡിപ്പോയില്‍
നിന്നുള്ള ഇന്റര്‍
സ്റ്റേറ്റ്
സര്‍വ്വീസുകള്‍
ഏതെല്ലാമെന്നും
കൂടുതല്‍
സര്‍വ്വീസുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഡിപ്പോയില്‍ നിന്നും
പുതിയ ബാംഗ്ലൂര്‍
റൂട്ട്
അനുവദിക്കുന്നതിനും ബസ്
ലഭ്യമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യുടെ മിനി ബസ്സുകള്‍
2421.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
നിലവില്‍ മിനി
ബസ്സുകള്‍,
സര്‍വ്വീസിനുവേണ്ടി
ഉപയോഗിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
എങ്കില്‍
മലപ്പുറം ജില്ലയില്‍
എത്ര കെ.എസ്.
ആര്.ടി.സി മിനി
ബസ്സുകളാണ് സര്‍വ്വീസ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതുതായി
മലപ്പുറം ജില്ലയില്‍,
മിനി
ബസ്സുകള്നിരത്തില്
ഇറക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന കാര്യം
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യില്‍ അസിസ്റ്റന്റ്
തസ്തികയിലെ നിയമനം
2422.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ അസിസ്റ്റന്റ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ മുഴുവന്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തസ്തികയുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ എന്നു
അറിയുമോ;;
(ഡി)
എങ്കില്‍
പ്രസ്തുത ലിസ്റ്റില്‍
നിന്നും നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ഓര്‍ഡിനറി ബസ്സുകളിലെ
യാത്രകൂലി
2423.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഓര്‍ഡിനറി ബസ്സുകളിലെ
യാത്രകൂലി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം ഇപ്പോള്‍
പരിഗണനയിലുണ്ടോ ;
(ബി)
എങ്കില്‍
എത്ര രൂപ
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇങ്ങനെ
വര്‍ദ്ധിപ്പിക്കാനുള്ള
സാഹചര്യം എന്താണെന്നും
വ്യക്തമാക്കാമോ ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളിലെ ബോര്‍ഡുകള്‍
2424.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സുകളിലെ സൂചനാ
ബോര്‍ഡുകള്‍
വായിക്കാന്‍
കഴിയാത്തവിധത്തിലുള്ളതാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഗ്ലാസില്‍
നിന്ന് അല്പം പിന്നില്‍
മുകളിലായാണ്
ബസ്സുകളില്‍ ബോര്‍ഡ്
സ്ഥാപിച്ചിരിക്കുന്നതിനാലും
ഗ്ലാസ്സുകള്‍ക്കു
തെളിച്ചമില്ലാത്തതുകൊണ്ടും
ബസ്സിനടുത്ത് ചെന്നു
നോക്കിയാല്‍ പോലും
ബോര്‍ഡ് വായന
ദുസ്സഹമാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതിനു എന്ത്
പ്രതിവിധിയാണ്
ഉദ്ദേശിക്കുന്നതെന്നും
ബസ്സ് എവിടേക്കാണ്
പോകുന്നതെന്ന്
കണ്ടക്ടര്‍ വിളിച്ചു
പറയുന്ന രീതി
പുനരാരംഭിക്കുമോയെന്നും
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളിലും ഡിപ്പോകളിലും
ജി.പി.എസ്. സംവിധാനം
2425.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
മുഴുവന്‍
ബസ്സുകള്‍ക്കും
ഡിപ്പോകളിലും
ജി.പി.എസ്. സംവിധാനം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇൗ
സംവിധാനം
ഏര്‍പ്പെടുത്തുന്നതു
കൊണ്ടുള്ള നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(സി)
കെ.എസ്.ആര്.ടി.സി.യില്‍
പാസഞ്ചര്‍
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
ഉദ്ദേശ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കെ.എസ്.ആര്.റ്റി.സി
യിലെ മരാമത്തു പണികള്‍
2426.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
കെ.എസ്.ആര്.റ്റി.സി
വിവിധ ഡിപ്പോകള്‍
കേന്ദ്രീകരിച്ചും
അല്ലാതെയും നടത്തിയ
മരാമത്തു പണികള്‍ക്ക്
ചെലവാക്കിയ തുക
എത്രയെന്നും ഇനിയും
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
കുടിശ്ശികയായി
നല്‍കാനുളള തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.റ്റി.സി.യുടെ
കീഴില്‍ കഴിഞ്ഞ
സര്‍ക്കാര്‍
തുടങ്ങിയതും
പൂര്‍ത്തീകരിച്ചതുമായ
മരാമത്തുപണികളില്‍
കെടുകാര്യസ്ഥത,
നിര്‍മ്മാണ പിശകുകള്‍
എന്നിവ സംബന്ധിച്ച
പരാതികള്‍ ഈ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
പണി പൂര്‍ത്തീകരിച്ച
കെട്ടിടസമുച്ചയങ്ങളില്‍
വാടകയ്ക്ക് നല്‍കാനായി
മാറ്റിവെക്കപ്പെട്ട
സ്ഥലം എത്രയെന്നും
ഇതില്‍ വാടകയ്ക്കു്
നല്കിയ സ്ഥലം
എത്രയെന്നും അഡ്വാന്‍സ്
ഇനത്തില്‍ ലഭിക്കേണ്ട
തുകുയും ലഭിച്ച തുകയും
വാടകയിനത്തില്‍ ലഭിച്ച
തുകയും എത്രയെന്നുമുള്ള
വിവരം ബഹുനില
കെട്ടിടങ്ങള്‍ തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ?
ലോ-ഫ്ലോര്‍
ബസുകളുടെ ഇന്നത്തെ അവസ്ഥ
2427.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.യു.ആര്.ടി.സി-ക്ക്
കീഴില്‍ ഇപ്പോള്‍ എത്ര
ലോ-ഫ്ലോര്‍
ബസുകളുണ്ട്;
(ബി)
ഇതില്‍
എത്ര ബസുകള്‍ ഇപ്പോള്‍
സര്‍വ്വീസ്
നടത്തുന്നുണ്ട്; ഇവ
ഏതൊക്കെ ഡിപ്പോകളില്‍
നിന്നുമാണ്;
വ്യക്തമാക്കുമോ;
(സി)
അറ്റകുറ്റപ്പണികള്‍
നടക്കാത്തത് കാരണം എത്ര
ബസുകള്‍ ഇതിനകം
സര്‍വ്വീസ്
നിര്‍ത്തിവെച്ചിട്ടുണ്ട്;
ഇതുകാരണം പ്രതിദിനം
എത്ര രൂപയുടെ നഷ്ടം
സംഭവിക്കുന്നുണ്ട്;
വിശദമാക്കുമോ;
(ഡി)
അത്യാധുനിക
ക്രമീകരണങ്ങളുളള
ലോ-ഫ്ലോര്‍ ബസുകളില്‍
അറ്റകുറ്റപ്പണികള്‍
നടത്താന്‍ പരിശീലനം
സിദ്ധിച്ച
മെക്കാനിക്കുകളുടെയും
ടെക്നിഷ്യന്മാരുടെയും
അഭാവം
കോര്പ്പറേഷനിലുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
(ഇ)
അറ്റകുറ്റപ്പണികള്‍
തീര്‍ത്ത് ബസുകള്‍
എന്നത്തേക്ക്
പ്രവര്‍ത്തനസജ്ജമാകും
എന്ന് വ്യക്തമാക്കുമോ?
റോഡ്
സുരക്ഷാ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
T 2428.
ശ്രീ.എസ്.ശർമ്മ
,,
ജോര്‍ജ് എം. തോമസ്
,,
പി.കെ. ശശി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡ് സുരക്ഷാ
അതോറിറ്റിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
റോഡപകടങ്ങള്‍
കുറയ്ക്കാനായി
അതോറിറ്റി നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
റോഡപകടങ്ങള്‍ ഓരോ
വര്‍ഷവും
വര്‍ദ്ധിച്ചുവരുന്നതിന്റെ
കാരണങ്ങള്‍ അതോറിറ്റി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
റോഡപകടങ്ങള്‍
ഒഴിവാക്കാനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
ആര്.ടി.ഒ
ചെക്ക് പോസ്റ്റുകളില്‍
വിജിലന്‍സ് റെയ്ഡ്
2429.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാറിന്റെ കാലത്ത്
എത്ര ആര്.ടി.ഒ ചെക്ക്
പോസ്റ്റുകളില്‍
വിജിലന്‍സ് റെയ്ഡ്
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്കെതിരെ
കേസ് ചാര്‍ജജ്
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത റെയ്ഡില്‍,
വിവിധ ചെക്ക്
പോസ്റ്റുകളില്‍ നിന്ന്
അനധികൃതമായി
പിടിച്ചെടുത്ത തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
മുഴുവന്‍ ആര്.ടി.ഒ
ചെക്ക് പോസ്റ്റുകളിലും
സി.സി.ടി.വി
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
പുതിയ
ബസ് റൂട്ട്
2430.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂരില്‍
നിന്ന്
അമല-പറപ്പൂര്-പാവറട്ടി-ഗുരുവായൂര്‍
-ചാവക്കാട്-ചമ്രവട്ടം-യൂണിവേഴ്സിറ്റി
വഴി കോഴിക്കോട്ടേക്ക്
പുതിയതായി ഒരു ബസ്
റൂട്ട് അനുവദിക്കുവാന്‍
നടപടി എടുക്കുമോ?
ഗോശ്രീ
ബസ്സുകളുടെ കൊച്ചി നഗര
പ്രവേശനം
2431.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരത്തിന്റെ
ഏതെല്ലാം
പ്രാന്തപ്രദേശങ്ങളില്‍
നിന്നുളള സ്വകാര്യ
ബസ്സുകള്‍ക്കാണ് കൊച്ചി
നഗരത്തിലേക്ക്
സര്‍വ്വീസ്
നടത്തുന്നതിന് നിലവില്‍
അനുമതി
നല്കിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
ഗോശ്രീബസ്സുകള്ക്ക്
നഗരപ്രവേശനം
നിഷേധിച്ചിരിക്കുന്നതു
മൂലം, പഠനത്തിനും
തൊഴിലിനുമായി കൊച്ചി
നഗരത്തെ പ്രധാനമായും
ആശ്രയിക്കുന്ന
വൈപ്പിന്‍ നിവാസികള്‍
ബുദ്ധിമുട്ടനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വര്‍ഷങ്ങളായി
തുടരുന്ന ഈ വിവേചനം
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
(ഡി)
ഗോശ്രീ
ബസ്സുകള്‍ക്ക്
നഗരപ്രവേശനം
അനുവദിക്കുന്നതു
സംബന്ധിച്ച് നിലവിലുളള
തടസ്സങ്ങള്‍
എന്തൊക്കെയെന്നും ഇവ
പരിഹരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കാമോ?
ചടയമംഗലം
കെ.എസ്.ആര്.ടി.സി ഡിപ്പോ
2432.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
പ്രതിദിനം എത്ര
ഷെഡ്യൂളുകള്‍
ഓപ്പറേറ്റുചെയ്തു
വരുന്നുവെന്ന്
വ്യക്തമാക്കാമോ; ഇതില്‍
പുതിയ സര്‍വ്വീസുകള്‍
ഉണ്ടോ; 2016
ജനുവരിയില്‍ എത്ര
ഷെഡ്യൂളുകള്‍
നടത്തിയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
നിര്‍ത്തലാക്കിയ
സര്‍വ്വീസുകള്‍
പുന:സ്ഥാപിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ കെ.എസ്.ആര്.ടി.സി
ബസ്സ് സര്‍വ്വീസുകള്‍
പുനസ്ഥാപിക്കാന്‍ നടപടി
2433.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പാലക്കാട് ജില്ലയിലെ
എത്ര കെ.എസ്.ആര്.ടി.സി
ബസ് സര്‍വ്വീസുകളാണ്
വിവിധ റൂട്ടുകളിലായി
നിര്‍ത്തലാക്കിയത്
എന്ന് വിശദമാക്കുമോ;
(ബി)
ഈ
റൂട്ടുകളിലെ ബസ്സ്
സര്‍വ്വീസ്
നിര്‍ത്തലാക്കാന്‍
ഇടയാക്കിയ സാഹചര്യം
വിശദമാക്കുമോ;
(സി)
ഈ
റൂട്ടുകളിലെ
നിര്‍ത്തലാക്കിയ ബസ്സ്
സര്‍വ്വീസുകള്‍
പുനസ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ;
നിലവില്‍ എത്രയെണ്ണം
പുനസ്ഥാപിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മൂവാറ്റുപുഴ
കെ എസ് ആര് ടി സി ഡിപ്പോ
2434.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
കെ എസ് ആര് ടി സി
ഡിപ്പോയുടെ ശോചനീയാവസ്ഥ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മൂവാറ്റുപുഴ
കെ എസ് ആര് ടി സി
ഡിപ്പോയില്‍ നടക്കുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
ആയതിന്റെ നിലവിലെ
സ്ഥിതി എന്താണെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
ഡിപ്പോയില്‍ നിലവിലുള്ള
ജീവനക്കാരുടെ എണ്ണം,
ഓരോ തസ്തികയിലും
അനുവദിക്കപ്പെട്ടിട്ടുള്ള
ജീവനക്കാരുടെ എണ്ണം,
ഒഴിവ്/അവധി, ജോലി
ക്രമീകരണം എന്നിവ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
ഡിപ്പോയില്‍ നിലവിലുള്ള
സര്‍വ്വീസുകള്‍
ഏതൊക്കെയാണെന്നും
ആയതില്‍ ലാഭത്തില്‍
ഓടുന്ന സര്‍വ്വീസുകള്‍
ഏതൊക്കെയാണെന്നും
അറിയിക്കുമോ?
നെടുമങ്ങാട്
കെ എസ് ആര് റ്റി സി
ഡിപ്പോയിലെ ജീവനക്കാരുടെ
ഒഴിവുകള്‍
2435.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
കെ.എസ്.ആര്.റ്റി.സി
ഡിപ്പോയില്‍
ഡ്രൈവര്‍മാരുടെയും
കണ്ടക്ടര്‍മാരുടെയും
എത്ര ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജീവനക്കാരുടെ
കുറവു മൂലം
ഷെഡ്യൂളുകള്‍
റദ്ദാക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
വിശദമാക്കുമോ?
പള്ളുരുത്തി
പ്രദേശത്തെ യാത്രാക്ലേശം
2436.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
പള്ളുരുത്തി പ്രദേശത്ത്
നിലവിലുള്ള
യാത്രാക്ലേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശത്തെ
യാത്രാക്ലേശം
പരിഹരിക്കുന്നതിനായി
പള്ളുരുത്തി കെ.എം.പി.
നഗര്‍ മുതല്‍
അരൂക്കുറ്റി വടുതല വഴി
ചേര്‍ത്തലയ്ക്ക് ഒരു
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആറ്റിങ്ങല്‍,
കിളിമാനൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ നിന്നും
വെട്ടിക്കുറച്ച ഷെഡ്യൂളുകളും
സര്‍വ്വീസുകളും
2437.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15,
2015-16 വര്‍ഷങ്ങളില്‍
ആറ്റിങ്ങല്‍,
കിളിമാനൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍നിന്നും
ഏതെല്ലാം ഷെഡ്യൂളുകളും
സര്‍വ്വീസുകളും
വെട്ടിക്കുറച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
നിര്‍ത്തലാക്കിയ
ഷെഡ്യൂളുകളും
സര്‍വ്വീസുകളും
പുനഃസ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
കെ.എസ്.ആര്.ടി.സി.യെ
മാത്രം ആശ്രയിച്ച്
യാത്ര ചെയ്യുവാന്‍
കഴിയുന്ന ഈ മേഖലയില്‍
കൂടുതല്‍ സര്‍വ്വീസ്
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ ?
നാറ്റ്പാക്ക്
-നെക്കൊണ്ട് പഠനം നടത്താന്‍
നടപടി
2438.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
മണ്ഡലത്തിലെ
പോത്തന്‍കോട് -
വെമ്പായം - നെടുമങ്ങാട്
ടൗണ്‍ എന്നീ
കേന്ദ്രങ്ങളില്‍
വാഹനാപകടങ്ങള്‍ മൂലം
ഉണ്ടാകുന്ന മരണങ്ങള്
ഒഴിവാക്കാനും ഗതാഗതം
സുഗമമാക്കാനും
നാറ്റ്പാക്ക്നെക്കൊണ്ട്
പഠനം നടത്താന്‍ നടപടി
സ്വീകരിക്കാമോ;
എങ്കില്‍
വിശദമാക്കാമോ?
ദേശീയപാതയിലെ
ഗ്യാസ് ടാങ്കര്‍ അപകടങ്ങള്‍
2439.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാതയിലുണ്ടാകുന്ന
ഗ്യാസ് ടാങ്കര്‍
അപകടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
2010 ജനുവരി മുതല്‍
2016 മാര്‍ച്ച് 31 വരെ
സംസ്ഥാനത്ത് എത്ര
ഗ്യാസ് ടാങ്കറുകള്‍
അപകടത്തില്‍
പെട്ടിട്ടുണ്ടെന്നും
എത്ര മരണങ്ങള്
നടന്നിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
കേരളത്തിലെ
റോഡിലൂടെ ഓടുന്ന ഗ്യാസ്
ടാങ്കറുകളുടെ ഫിറ്റ്നസ്
മുതലായവ കേരള മോട്ടോര്‍
വാഹന വകുപ്പ്
പരിശോധിക്കാറുണ്ടോ;
എത്ര വാഹനങ്ങള്‍
ഫിറ്റ്നസ് പരിശോധനയില്‍
പരാജയപ്പെട്ടിട്ടുണ്ടെന്നും
അവയുടെ
കേരളത്തിലൂടെയുളള
ഗതാഗതം
നിരോധിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി)
ഗ്യാസ്
ടാങ്കറുകളുടെയും അവ
കൊണ്ടു പോകുന്ന
വാഹനങ്ങളുടെയും
സുരക്ഷയും ജനങ്ങളുടെ
സുരക്ഷയും
ഉറപ്പുവരുത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
റോഡപകടങ്ങളില്‍
മരണമടഞ്ഞവര്‍
2440.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലഘട്ടത്തില്‍
റോഡപകടങ്ങളില്‍
മരണമടഞ്ഞവര്‍ എത്ര.
വിശദമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ എത്ര പേര്
മരണപ്പെട്ടു, ഏതൊക്കെ
പ്രദേശങ്ങളില്‍.വിശദാംശം
നല്‍കാമോ?
വര്‍ദ്ധിച്ചുവരുന്ന
വാഹന അപകടങ്ങള്‍
കുറയ്ക്കുന്നതിന് നടപടി
2441.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
വാഹന അപകടങ്ങള്‍
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
അശ്രദ്ധമൂലം
വാഹനം ഓടിച്ച്
അപകടത്തില്‍പെട്ട് മരണം
സംഭവിക്കുന്ന
കേസുകളില്‍ നിലവിലുള്ള
നിയമം മാറ്റി
കര്‍ശനനിയമം
നടപ്പിലാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
2016
ല്‍ മാത്രം സംസ്ഥാനത്ത്
എത്ര വാഹന അപകടങ്ങള്‍
നടന്നിട്ടുണ്ടെന്നും
ഇതില്‍ എത്ര പേര്
മരണപ്പെട്ടുവെന്നും
വെളിപ്പെടുത്താമോ?
ആര്.ടി.ഒ
ചെക്ക് പോസ്റ്റുകളുടെ
പ്രവര്‍ത്തനം
2442.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ആര്.ടി.ഒ ചെക്ക്
പോസ്റ്റുകളാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന് വിശദമാക്കാമോ;
(ബി)
അഴിമതി
വിമുക്ത ചെക്ക്
പോസ്റ്റുകള്‍
പ്രവര്‍ത്തിക്കുന്ന
സ്ഥലങ്ങളില്‍ ആര്.ടി.ഒ
ചെക്ക് പോസ്റ്റുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
സംസ്ഥാനത്തെ
മുഴുവന്‍ ആര്.ടി.ഒ
ചെക്ക് പോസ്റ്റുകളും
അഴിമതി വിമുക്ത ചെക്ക്
പോസ്റ്റുകളാക്കാന്
നടപടി സ്വീകരിക്കാമോ?
ഡീസല്‍
എഞ്ചിന് ഘടിപ്പിച്ച
വാഹനങ്ങള്‍ക്ക് വിലക്ക്
2443.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
10
വര്‍ഷത്തില്‍ കൂടുതല്‍
കാലപ്പഴക്കവും 2000
സിസി ക്ക് മേല്‍ പവര്‍
ഉള്ള ഡീസല്‍ എഞ്ചിന്
ഘടിപ്പിച്ച വാഹനങ്ങളും
കേരളത്തിലെ
കോര്പ്പറേഷന്
പരിധിക്കുള്ളില്‍
ഓടുന്നതിന് വിലക്ക്
ഏര്‍പ്പെടുത്തിയ ഹരിത
ട്രിബ്യൂണലിന്റെ
വിധിക്ക് എതിരെ എത്ര
കാലത്തേയ്ക്കാണ് സ്റ്റേ
ലഭിച്ചിട്ടുള്ളത്;
വിശദമാക്കാമോ, ഇതുമൂലം
വാഹന ഉടമകള്‍ക്ക്
നേരിടുന്ന ബുദ്ധിമുട്ട്
മനസിലാക്കിയിട്ടുണ്ടോ;
(ബി)
ഈ
സ്റ്റേ തുടര്‍ന്ന്
ലഭിച്ചില്ലെങ്കില്‍,
ഇത് നിയമമായി
പ്രാബല്യത്തില്‍
വന്നാല്‍, കേരളത്തില്‍
എത്രയൊക്കെ സ്വകാര്യ,
ചരക്ക്,
കെ.എസ്.ആര്.ടി.സി,
പ്രൈവറ്റ് യാത്രാ
വാഹനങ്ങള്‍ക്ക്
ബാധകമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഈ
വാഹനങ്ങളുടെ
എഞ്ചിനുകള്‍ മാറ്റി
പകരം സി.എന്‍.ജി.
ഇന്ധനം ഉപയോഗിച്ച്
വണ്ടികള്‍ ഓടിക്കാന്‍
ആവശ്യമായ സി.എന്‍.ജി
ഇന്ധന പമ്പുകള്‍
കേരളത്തിലെ
പ്രധാനപ്പെട്ട
സ്ഥലങ്ങളില്‍
സ്ഥാപിക്കാന്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഡീസല്‍
വാഹനങ്ങളുടെ ഉപയോഗം
കുറയ്ക്കാന്‍ ഡീസല്‍
വാഹനങ്ങള്‍ക്ക് ഗ്രീന്‍
ടാക്സ് ഈടാക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
ആളൂര്‍
വില്ലേജിനെ ചാലക്കുടി ജോയിന്റ്
ആര്.ടി.ഒ.യുടെ പ്രവര്‍ത്തന
പരിധിയില്‍ ഉള്‍പ്പെടുത്താന്‍
നടപടി
2444.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
പുതിയ താലൂക്ക്
രൂപീകരിച്ച്
പ്രവര്‍ത്തനം ആരംഭിച്ച്
രണ്ടു വര്‍ഷം
പിന്നിട്ടിട്ടും
പ്രസ്തുത
താലൂക്കില്‍പ്പെട്ട
ആളൂര്‍ വില്ലേജിനെ
ചാലക്കുടി ജോയിന്റ്
ആര്.ടി.ഒ.യുടെ
പ്രവര്‍ത്തന പരിധിയില്‍
ഉള്‍പ്പെടുത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അനുകൂലമായ
നടപടികള്‍
സ്വീകരിക്കുമോ?
ഇരുചക്ര
വാഹനയാത്രക്കാരുടെ സുരക്ഷ
2445.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരുചക്ര
വാഹനങ്ങള്‍ കൂടുതലും
ഉപയോഗിക്കുന്നത്
സമൂഹത്തിലെ
സാധാരണക്കാരാണെന്ന
കാര്യം സര്‍ക്കാര്‍
മനസ്സിലാക്കിയിട്ടുണ്ടോ;
(ബി)
ഇരുചക്ര
വാഹനയാത്രക്കാരുടെ
സുരക്ഷ ഉറപ്പാക്കാനായി
സര്‍ക്കാര്‍
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്ന പുതിയ
തീരുമാനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
പതിനെട്ട്
വയസ്സിനു താഴെയുള്ള
കുട്ടികള്‍ ഇരുചക്ര
വാഹനങ്ങള്‍
ഓടിക്കുന്നത്
നിയന്ത്രിക്കുന്നതിന്
കര്‍ശന നിയമ നടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാകുമോ;
(ഡി)
പൊതുജനങ്ങള്‍ക്ക്
പ്രയോജനകരമാകുന്ന
വിധത്തില്‍ നിയമം
നടപ്പാക്കാന്‍
തയ്യാറാകുമോ;
(ഇ)
കഴിഞ്ഞ
5 വര്‍ഷക്കാലം
കേരളത്തില്‍ ഇരുചക്ര
വാഹന
അപകടത്തില്പെട്ടവര്
എത്രപേരെന്ന് ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ?
ഡ്രൈവിംഗ്
സ്കൂളുകള്‍ക്ക് ലൈസന്‍സ്
അനുവദിക്കല്‍
2446.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡ്രൈവിംഗ്
സ്കൂളുകള്‍ തുടങ്ങാന്‍
ലൈസന്‍സ് നിര്‍ബന്ധമാണോ
; എങ്കില്‍ ലൈസന്‍സ്
നല്കുന്ന അധികാരി
ആരാണെന്നും അതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ ;
(ബി)
കാസര്‍കോഡ്
ജില്ലയില്‍
ലൈസന്‍സോടുകൂടിയും
അല്ലാതെയും
പ്രവര്‍ത്തിക്കുന്ന
എത്ര ഡ്രൈവിംഗ്
സ്കൂളുകളുണ്ട് ; ഇത്
സംബന്ധിച്ച്
കാസര്‍കോഡ്, കാഞ്ഞാട്
എന്നീ ആര്.ടി.ഒ. കളിലെ
കണക്ക് വേര്‍തിരിച്ച്
ലഭ്യമാക്കുമോ ;
(സി)
ലൈസന്‍സുണ്ടെങ്കിലും
മാനദണ്ഡങ്ങള്‍
പാലിക്കാതെ
പ്രവര്‍ത്തിക്കുന്ന
ഡ്രൈവിംഗ് സ്കൂളുകള്‍
കാസര്‍കോഡ്
ജില്ലയിലുണ്ടോ ;
എങ്കില്‍ എന്ത്
നിയമനടപടികളാണ്
ഇക്കാര്യത്തില്‍
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഡ്രൈവിംഗ്
സ്കൂളുകള്‍
മാനദണ്ഡങ്ങള്‍
പാലിച്ചാണോ
പ്രവര്‍ത്തിക്കുന്നതെന്ന്
പരിശോധിക്കാന്‍
സംവിധാനങ്ങളുണ്ടോയെന്നും
ഉണ്ടെങ്കില്‍ ഈ
വിധത്തിലുളള
പരിശോധനകള്‍ എത്ര
മാസത്തിലൊരിക്കലാണ്
നടക്കാറുള്ളതെന്നും
വ്യക്തമാക്കുമോ ?
വാഹനങ്ങളില്‍
ഉപയോഗിക്കാവുന്ന ഹോണുകള്‍
2447.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വിഭാഗം വാഹനങ്ങളില്‍
ഉപയോഗിക്കാവുന്ന
ഹോണുകള്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
ഡെസിബല്‍ എത്ര
വീതമാണെന്നുള്ളതിനെ
സംബന്ധിച്ച്
എന്തെങ്കിലും നിയമം
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
അനുവദനീയമല്ലാത്ത
ഹോണുകള്‍ ഉപയോഗിച്ചതി
ന് കഴിഞ്ഞ
പത്തുവര്‍ഷക്കാലയളവില്‍
എത്ര
വാഹനങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
കേൾവി
ശക്തിയെ ബാധിക്കുന്ന
തരത്തിലുള്ള ഹോണുകള്‍
ഉപയോഗിക്കുന്ന
വാഹനങ്ങള്‍ കണ്ടെത്തി
അവ നീക്കം
ചെയ്യുന്നതിനും ശിക്ഷാ
നടപടികള്‍
സ്വീകരിക്കുന്നതിനും
തയ്യാറാകുമോ;
(ഡി)
അനുവദനീയമല്ലാത്ത
ആവൃത്തിയില്‍
പ്രവര്‍ത്തിക്കുന്ന
ഹോണുകള്‍
ഘടിപ്പിച്ചിട്ടുള്ള
സര്‍ക്കാര്‍
വാഹനങ്ങളില്‍ നിന്നും
അടിയന്തരമായി അവ നീക്കം
ചെയ്യുന്നതിന് എല്ലാ
വകുപ്പുകള്‍ക്കും സത്വര
നിര്‍ദ്ദേശം നല്‍കുമോ?
വാഹനാപകടങ്ങള്‍
തടയാന്‍ നടപടി
2448.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വാഹനങ്ങളില്‍ സ്കൂള്‍
കുട്ടികളെ അനുവദനീയമായ
എണ്ണത്തില്‍ കൂടുതല്‍
കയറ്റികൊണ്ട്
പോകുന്നത്
ശ്രദ്ധയില്‍പെട്ടിടുണ്ടോ;
(ബി)
സ്കൂള്‍
വാഹനങ്ങള്‍
ഉള്‍പ്പടെയുള്ള
വാഹനങ്ങളുടെ അമിതവേഗത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
മൂലം ഉണ്ടാകുന്ന
അപകടങ്ങള്‍ തടയാന്‍
എന്തെങ്കിലും നടപടികള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അവയെന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനങ്ങളിലെ
വാഹനനികുതി സമ്പ്രദായം
ഏകീകരിയ്ക്കാന്‍
കേന്ദ്രസര്‍ക്കാരിനെ
സമീപിക്കുന്നതിന് നടപടി
2449.
ശ്രീ.വി.റ്റി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റുള്ള
സംസ്ഥാനങ്ങളില്‍
അവിടത്തെ നികുതി
അടയ്ക്കാതെ ഇതരസംസ്ഥാന
സ്വകാര്യ വാഹനങ്ങള്‍
ഓടിക്കാനുള്ള കാലാവധി
വ്യത്യസ്തമായതുമൂലം
കേരളത്തില്‍
രജിസ്റ്റര്‍ ചെയ്ത
സ്വകാര്യവാഹന
ഉടമകള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
തമിഴ്
നാട്ടില്‍ പ്രത്യേക
അനുമതിയോടെ രണ്ട്
വര്‍ഷം വരെ കേരള
രജിസ്ട്രേഷന്
വാഹനങ്ങള്‍
ഓടിക്കാമെന്നിരിക്കെ
കര്‍ണാടകയില്‍ ഒരു
മാസത്തില്‍ കൂടുതല്‍
കേരള രജിസ്ട്രേഷനുള്ള
വാഹനങ്ങള്‍ ഓടിച്ചാല്‍
വാഹന ഉടമകളില്‍നിന്നും
15 വര്‍ഷത്തെ
വാഹനനികുതി
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം;
വിശദമാക്കുമോ;
(ഡി)
ഇന്ത്യയില്‍
വിവിധ സംസ്ഥാനങ്ങളിലെ
വാഹനനികുതി
ഏകീകരിക്കുന്നതിന്
നടപടി സ്വീകരിക്കുവാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടാന്‍
തയ്യാറാകുമോ;
വ്യക്തമാക്കുമോ?
ജലപാതകളിലുണ്ടാകുന്ന
അപകടങ്ങള്‍
2450.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലപാതകളിലുണ്ടാകുന്ന
അപകടങ്ങളില്‍ അടിയന്തര
രക്ഷാ പ്രവര്‍ത്തനം
നടത്തുന്നതിന് ആവശ്യമായ
സജ്ജീകരണങ്ങള്‍
നിലവിലുണ്ടോ ;
(ബി)
പ്രസ്തുത
അപകടങ്ങളെ
നേരിടുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
വിപുലമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
വിപുലീകരിക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നത്;
(സി)
യാത്രക്കാരെ
ഇത്തരം അപകടഘട്ടങ്ങളെ
നേരിടുന്നതിന്
പ്രാപ്തരാക്കുന്ന
തരത്തില്‍ എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
യാത്രാവേളയില്‍
നല്‍കിവരുന്നുണ്ടോ;
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
രേഖപ്പെടുത്തിയ
ബോര്‍ഡുകള്‍ എല്ലാ
യാത്രാ ബോട്ടുകളിലും
നിര്ബന്ധമാക്കുമോയെന്ന്
വിശദീകരിക്കാമോ?
ബോട്ട്
ജെട്ടികളുടെ നിര്‍മ്മാണം
2451.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
സംവിധാനങ്ങള്‍
പൂര്‍ണ്ണമായി
പ്രയോജനപ്പെടുത്തുന്നതിലേയ്ക്കായി
കൂടുതല്‍ ബോട്ട്
ജെട്ടികള്‍
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിലേക്കായി
ജലവിഭവ വകുപ്പുമായി
ചേര്‍ന്ന് സമയബന്ധിത
നടപടികള്‍
സ്വീകരിക്കുമോ?
ജലഗതാഗത
സൗകര്യങ്ങള്‍ വിപുലീകരണം
2452.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
സൗകര്യങ്ങള്‍ കൂടുതല്‍
വിപുലമാക്കുന്നതു
ആലോചിക്കുന്നുണ്ടോ
എന്നു വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ജലഗതാഗത സൗകര്യങ്ങള്‍
വിപുലീകരിക്കുന്നതിനും
ഇതിലൂടെ നിരത്തുകളിലെ
തിരക്കുകള്‍
കുറയ്ക്കുന്നതിനും
നടപടികള്‍
സ്വീകരിക്കാമോ എന്നു
വ്യക്തമാക്കാമോ;
ജലഗതാഗതം
2453.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗതത്തിനായി
നിലവില്‍
സംസ്ഥാനത്ത്എത്ര
ബോട്ടുകളും, ജംഗാറുകളും
ഉപയോഗിച്ചുവരുന്നു
എന്നറിയിക്കാമോ;
(ബി)
ഇവയുടെ
കാലപ്പഴക്കം എത്രയെന്ന്
അറിയിക്കാമോ;
(സി)
കാലഹരണപ്പെട്ടവ
മാറ്റി പുതിയവ
വാങ്ങുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ;
(ഡി)
സര്‍വ്വീസ്
നടത്തുന്ന ബോട്ടുകളുടെ
സുരക്ഷ
ഉറപ്പുവരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ;
(ഇ)
തിരക്ക്
കൂടുതലുള്ള
സ്ഥലങ്ങളിലേക്ക്
കൂടുതല്‍ ബോട്ട്
സര്‍വ്വീസ്
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ;?