ദേശീയ
മത്സ്യനയം
2255.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
മത്സ്യനയം കേരളത്തിലെ
മത്സ്യത്തൊഴിലാളികളെ
ഏത് വിധത്തിലാണ്
ബാധിക്കുക എന്ന്
വ്യക്തമാക്കാമോ;
(ബി)
ദേശീയ
മത്സ്യനയം
തയ്യാറാക്കുന്ന
സമിതിയില്‍ കേരളത്തിന്
പ്രാതിനിധ്യം ഉണ്ടോ;
ഇല്ലെങ്കില്‍
പ്രാതിനിധ്യം വേണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
ഏന്ന് അറിയിക്കുമോ;
(സി)
ദേശീയ
സമുദ്രനയത്തിന്റെ കരട്
പരിശോധിക്കാനും
ആശങ്കകളും
നിര്‍ദ്ദേശങ്ങളും
സമ്രപ്പിക്കാനും
കേരളത്തോട്
ആവശ്യപ്പെട്ടിരുന്നോ ;
എങ്കില്‍ 2016 ജൂണ്‍
ഒന്നിനു ഡല്‍ഹിയില്‍
ഇത് സംബന്ധിച്ച
യോഗത്തില്‍ കേരളത്തില്‍
നിന്ന്
മത്സ്യത്തൊഴിലാളികളുടെ
പ്രതിനിധികളെ
പങ്കെടുപ്പിച്ചിരുന്നോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
വിശദമാക്കുമോ?
വിദേശ
ജയിലുകളിലുള്ള കേരള
മത്സ്യത്തൊഴിലാളികള്‍
2256.
ശ്രീ.പി.ടി.
തോമസ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമുദ്രാതിര്‍ത്തി
ലംഘിച്ചതു കാരണം മറ്റ്
രാജ്യങ്ങളിലെ
ജയിലുകളില്‍ കഴിയുന്ന
കേരളത്തിലെ
മത്സ്യത്തൊഴിലാളികളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരെ
ജയില്മോചിതരാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്താമോ ;
(സി)
ഇങ്ങനെ
സമുദ്രാതിര്‍ത്തി
ലംഘിച്ചാല്‍ ഉണ്ടാകുന്ന
സാഹപര്യം
വ്യക്തമാക്കാമോ ;
(ഡി)
കേരളത്തിലെ
മത്സ്യത്തൊഴിലാളികള്‍
സമുദ്രാതിര്‍ത്തി
ലംഘിക്കുന്നത്
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ ?
തീരദേശ
വികസന ഏജന്‍സിയുടെ
പ്രവര്‍ത്തന ലക്ഷ്യങ്ങള്‍
2257.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
വികസന ഏജന്‍സിയുടെ
പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
വികസന ഏജന്‍സിയുടെ
കീഴില്‍ എറണാകുളം
ജില്ലയില്‍ ഏതെല്ലാം
പ്രവൃത്തികള്‍ ഇപ്പോള്‍
നടന്നുവരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
എറണാകുളം
ജില്ലയിലെ ചെല്ലാനം
പഞ്ചായത്തില്‍
മത്സ്യതൊഴിലാളികളായ
തീരദേശ ജനതക്ക്
സഹായകരമായ കിടത്തി
ചികിത്സാ
സൗകര്യത്തോടെയുള്ള
ആശുപത്രി
സ്ഥാപിക്കുവാന്‍
നിര്‍ദ്ദേശമുണ്ടോ?
തീരദേശ
റോഡുകളുടെ നിര്‍മ്മാണം
2258.
ശ്രീ.ഹൈബി
ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
കൈക്കൊണ്ടത്;
വിശദമാക്കുമോ?
മാതൃകാ
മത്സ്യഗ്രാമം പദ്ധതി
2259.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
ചെല്ലാനം, മറവക്കാട്,
കണ്ടക്കടവ്, കണ്ണമാലി
എന്നിവിടങ്ങളില്‍
നടപ്പിലാക്കുന്ന മാതൃകാ
മത്സ്യഗ്രാമം പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
ഇതുവരെ ചെലവാക്കിയ
തുകയുടേയും
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെയും
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ചെല്ലാനം, മറവക്കാട്,
കണ്ടക്കടവ്, കണ്ണമാലി
എന്നിവിടങ്ങളില്‍ പുതിയ
ഭവനങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
2.5 ലക്ഷം രൂപയുടെ
ധനസഹായത്തിന്
അര്‍ഹരായവരുടെ
പട്ടികയിലുള്ള മുഴുവന്‍
ആളുകള്‍ക്കും ധനസഹായ
വിതരണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(സി)
മേല്‍പ്പട്ടികയില്‍
നിന്നും ഇനിയും ധനസഹായം
വിതരണം
ചെയ്തിട്ടില്ലാത്തവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കോസ്റ്റല്‍
ഏരിയ ഡവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
2260.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോസ്റ്റല്‍
ഏരിയ ഡവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ
ചുമതലയില്‍ ഏതൊക്കെ
പ്രവര്‍ത്തനങ്ങളാണ്
സംസ്ഥാനത്ത്
ഏറ്റെടുത്ത്
നടപ്പിലാക്കുന്നത്;
പ്രസ്തുത
ആവശ്യത്തിലേയ്ക്കുള്ള
പണം ഏതൊക്കെ
മാര്‍ഗ്ഗങ്ങളിലൂടെയാണ്
കോര്പ്പറേഷന്
കണ്ടെത്തുന്നത്;
വിശദാംശം അറിയിക്കുമോ;
(ബി)
കൊല്ലം
ജില്ലയില്‍
കോര്പ്പറേഷന്
ഏറ്റെടുത്ത്
പൂര്‍ത്തിയാക്കിയിട്ടുള്ള
പ്രധാനപ്പെട്ട
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
നിലവില്‍
പൂര്‍ത്തീകരിക്കുവാനുള്ള
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്നും
വെളിപ്പെടുത്താമോ;
(സി)
പുതുതായി
ഏതെങ്കിലും പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ഉള്‍നാടന്‍
മത്സ്യ സമ്പത്തിലുണ്ടായ കുറവ്
2261.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഉള്‍നാടന്‍ മത്സ്യ
സമ്പത്തിലുണ്ടായ കുറവ്
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദീകരിക്കുമോ;
(ബി)
ഉള്‍നാടന്‍
മത്സ്യ
സമ്പത്തിലുള്പ്പെട്ടിരുന്ന
പരമ്പരാഗത മത്സ്യ
ഇനങ്ങളില്‍ ചിലതിന്റെ
വംശനാശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇനിയും
അവശേഷിക്കുന്നതും
വംശനാശം
സംഭവിക്കാത്തുതുമായ
മത്സ്യ ഇനങ്ങളുടെ വംശം
നിലനിര്‍ത്തുന്നതിനുവേണ്ടി
നടപടി സ്വീകരിക്കുമോ;
(സി)
ഉള്‍നാടന്‍
മത്സ്യ സമ്പത്തിലെ
പരമ്പരാഗത ഇനങ്ങളുടെ
കുഞ്ഞുങ്ങളെ
ജലാശയങ്ങളില്‍
നിക്ഷേപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
അത്തരം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
വിശദവിവരം നല്കാമോീ
ഉള്‍നാടന്‍
മത്സ്യകൃഷി
വിപുലപ്പെടുത്തുന്നതിന്
2262.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യകൃഷി
വിപുലപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വ്യക്തമാക്കുമോ;
(ബി)
ഈ
മേഖലയിലെ
മത്സ്യത്തൊഴിലാളികള്‍ക്ക്
കൂടുതല്‍ വരുമാനം
ലഭിക്കുന്ന തരത്തില്‍
മത്സ്യകൃഷി
വിപുലപെടുത്താന്‍ പുതിയ
പദ്ധതികള്‍
തയ്യാറാക്കുമോ;
(സി)
എങ്കില്‍
ഇതിന്റെ വിശദാംശങ്ങള്‍
അറിയിക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍
മത്സ്യബന്ധന-തുറമുഖ വകുപ്പ്
നടപ്പിലാക്കിയ പ്രവൃത്തികള്‍
2263.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാറിന്റെ കാലത്ത്
മാവേലിക്കര
മണ്ഡലത്തില്‍
മത്സ്യബന്ധന-തുറമുഖ
വകുപ്പ് നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
മാവേലിക്കര
മുനിസിപ്പാലിറ്റിയിലും
ചുനക്കര പഞ്ചായത്തിലും
ആധുനിക സൗകര്യങ്ങളുള്ള
മത്സ്യമാര്‍ക്കറ്റ്
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഉള്‍നാടന്‍
ജലാശയങ്ങളില്‍ മത്സ്യം
വളര്‍ത്തുന്നതിന് സാമ്പത്തിക
സഹായം
2264.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
ജലാശയങ്ങളില്‍ മത്സ്യം
വളര്‍ത്തുന്നതിന്
സാമ്പത്തിക സഹായം
തേടിയുള്ള എത്ര
അപേക്ഷകള്‍
ചങ്ങനാശ്ശേരി
താലൂക്കില്‍ നിന്ന്
ലഭിച്ചിട്ടുണ്ട് ;
(ബി)
എത്ര
അപേക്ഷകള്‍ക്ക് അനുവാദം
നല്‍കിയിട്ടുണ്ട്:
(സി)
ഈ
പദ്ധതിയില്‍ അപേക്ഷ
സമര്‍പ്പിക്കുന്നതിന്
സമയപരിധിയുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
അഡാക്കിന്റെ
ലാഭ നഷ്ടക്കണക്കുകള്‍
2265.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡാക്കിന്റെ
കീഴിലുളള ഫാമുകള്‍,
ഹാച്ചറികള്‍ മറ്റ്
സ്ഥാപനങ്ങള്‍
എന്നിവയുടെ കഴിഞ്ഞ 5
വര്‍ഷത്തെ ലാഭ
നഷ്ടക്കണക്കുകള്‍
പ്രത്യേകം പ്രത്യേകം
സാമ്പത്തിക വര്‍ഷം
അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവയെ
ലാഭത്തിലാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ചങ്ങനാശ്ശേരി
കുമരങ്കേരി പാലം-തെക്കേടം
ബണ്ടുറോഡ് നിര്‍മ്മാണം
2266.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജക
മണ്ഡലത്തില്‍പെട്ട
കുമരങ്കേരി
പാലം-തെക്കേടം (ഓടേത്തി
പടിഞ്ഞാറ്) ബണ്ടു
റോഡിന്റെ നിര്‍മ്മാണ
ജോലികള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
(ബി)
ഇതിന്
ആവശ്യമായ തുക
അനുവദിച്ചിട്ടുണ്ടോ;
(സി)
അനുവദിച്ചിട്ടില്ലെങ്കില്‍
തുക അനുവദിച്ച് റോഡ്
നിര്‍മ്മാണം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
മത്സ്യബന്ധനം
നടത്തുന്നവര്‍ക്ക്
പോളപ്പായല്‍, ആഫ്രിക്കല്‍
പായല്‍ എന്നിവ മൂലമുണ്ടാകുന്ന
പ്രയാസങ്ങള്‍
2267.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊന്നിവല,
നീട്ടുവല എന്നിവ
ഉപയോഗിച്ച്
മത്സ്യബന്ധനം
നടത്തുന്നവര്‍ക്ക്
പോളപ്പായല്‍,
ആഫ്രിക്കല്‍ പായല്‍
എന്നിവ മൂലമുണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുകാരണം
8 മാസത്തോളം
തൊഴിലാളികള്‍ക്ക്
തൊഴില്‍ നഷ്ടം വരുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുന്നതിലേക്കായി
ഉത്ഭവസ്ഥാനത്ത് വച്ച്
തന്നെ ഈ പായലുകള്‍
നശിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കാമോ;വിശദാംശം
ലഭ്യമാക്കാമോ?
മൂല്യവര്‍ദ്ധിത
മത്സ്യ ഉല്‍പ്പന്നങ്ങള്‍
2268.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൂല്യവര്‍ദ്ധിത മത്സ്യ
ഉല്‍പ്പന്നങ്ങള്‍
വിപണിയിലെത്തിക്കാന്‍
കര്‍മ്മ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഈ പദ്ധതി വഴി
കൈവരിക്കുവാന്‍
ലക്ഷ്യമിട്ടിരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
കൈക്കൊണ്ടത്;
വിശദമാക്കുമോ?
മാർക്കറ്റുകളുടെ
നവീകരണം
2269.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
മത്സ്യബന്ധന വകുപ്പ്
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നവീകരണത്തിന്
മാര്‍ക്കറ്റുകള്‍
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം വിശദമാക്കാമോ;
(സി)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
മാര്‍ക്കറ്റുകളിലെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇവയുടെ
നവീകരണത്തിനുള്ള ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പൊതുജലാശയങ്ങളിലെ
ഫിഷറീസുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
2270.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുജലാശയങ്ങളിലെ
ഫിഷറീസുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
അധികാരം ഫിഷറീസ്
വകുപ്പില്‍
നിക്ഷിപ്തമാക്കുന്ന
നിലയിലുള്ള ലീസിങ്ങ്
പോളിസിയും
അതിനനുസരിച്ചുള്ള
നിയമനിര്‍മ്മാണവും
നടത്താന്‍ നടപടികള്‍
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് വിദ്യാഭ്യാസ
ധനസഹായം നല്കുന്ന പദ്ധതി
2271.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക്
വിദ്യാഭ്യാസ ധനസഹായം
നല്‍കുന്നതിന് കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഈ പദ്ധതി വഴി
കൈവരിക്കുവാന്‍
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
കൈക്കൊണ്ടത്?
മത്സ്യത്തൊഴിലാളികളുടെ
വീടുപുനരുദ്ധാരണത്തിന്
ധനസഹായം
2272.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികളുടെ
വീടുകള്‍
പുനരുദ്ധരിക്കുന്നതിനായി
ധനസഹായം നല്‍കുന്നതിന്
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടിരുന്നത്;
(സി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
കൈക്കൊണ്ടത്;
വിശദമാക്കുമോ?
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണം
2273.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി ഫിഷറീസ്
വകുപ്പില്‍ എന്തെല്ലാം
പദ്ധതികള്‍
നിലവിലുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍ മത്സ്യ
മാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി എത്ര
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
രീതിയില്‍ കൊല്ലം
ജില്ലയില്‍ എത്ര മത്സ്യ
മാര്‍ക്കറ്റുകള്‍
നവീകരിച്ചുവെന്ന്
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
കേന്ദ്ര സഹായം
2274.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മത്സ്യത്തൊഴിലാളികളുടെ
ഭവനനിര്‍മ്മാണത്തിനും
ക്ഷാമകാലസഹായത്തിനും
തുക
വര്ദ്ധിപ്പക്കാമെന്ന്
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന് ഉറപ്പ്
നല്കുകയുണ്ടായോ;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഈ രണ്ട് വിഭാഗത്തിലും
എത്ര രൂപ വീതമാണ്
കേന്ദ്രസര്‍ക്കാരിന്റെ
സഹായം ലഭ്യമാകുന്നത്;
(സി)
ഇത്
എത്ര രൂപ വീതമാക്കി
വര്‍ദ്ധിപ്പിക്കാമെന്നാണ്
സമ്മതിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
കേന്ദ്രസര്‍ക്കാരുമായുള്ള
കൂടിക്കാഴ്ചയില്‍
മത്സ്യമേഖലയുമായി
ബന്ധപ്പെട്ട
മറ്റെന്തെല്ലാം
സഹായങ്ങളാണ്
സംസ്ഥാനത്തിന് കേന്ദ്രം
വാഗ്ദാനം
ചെയ്തിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ടി.എം
ചിറ പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി
2275.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ടതും
നബാര്‍ഡിന്റെ
സഹായത്തോടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്നതുമായ
നിര്‍ദിഷ്ട ടി.എം ചിറ
പാലം പണിയുടെ പുരോഗതി
വിശദമാക്കാമോ ?
കൊച്ചി
മണ്ഡലത്തിലെ ഹാർബർ
എൻജിനീയറിങ് പദ്ധതികൾ
2276.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന് കീഴില്‍
നിലവില്‍ നടന്നുവരുന്ന
പ്രവൃത്തികള്‍ ഏതെല്ലാം
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടും
പൂര്‍ത്തിയാകാത്തതും
നിര്‍മ്മാണപ്രവൃത്തി
ആരംഭിക്കാത്തതുമായ
എന്തെങ്കിലും
പ്രവൃത്തികള്‍ കൊച്ചി
മണ്ഡലത്തില്‍
ഹാര്ബര്എഞ്ചിനീയറിംഗ്
വകുപ്പിന് കീഴില്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കായംകുളം
മണ്ഡലത്തില്‍ ഹാര്‍ബര്‍
ഇഞ്ചിനീയറിംഗ് വകുപ്പിന്റെ
മേല്‍നോട്ടത്തില്‍ നടത്തിയ
പ്രവൃത്തികള്‍
2277.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ 2011 -
2016 മാര്‍ച്ച് മാസം
വരെ ഹാര്‍ബര്‍
ഇഞ്ചിനീയറിംഗ്
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
എറ്റെടുത്തിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയെന്നും,
ഇതിന്റെ നിലവിലുള്ള
പുരോഗതി എന്തെന്നും
വിശദമാക്കാമോ ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്, കോസ്റ്റല്‍
ഏരിയ ഡവലപ്പ്മെന്റ്
കോര്പ്പറേഷന് എന്നിവ
മുഖേനയുള്ള പദ്ധതികള്‍
2278.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേനയും കേരള
സ്റ്റേറ്റ് കോസ്റ്റല്‍
ഏരിയ ഡവലപ്പ്മെന്റ്
കോര്പ്പറേഷന്
മുഖേനയും
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്; വിശദാംശം
നല്‍കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച റോഡുകളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ?
കാസര്‍കോട്
മല്‍സ്യബന്ധന തുറമുഖത്തിന്റെ
നിര്‍മ്മാണം
T 2279.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
മല്‍സ്യബന്ധന
തുറമുഖത്തിന്റെ
നിര്‍മ്മാണം
തുടങ്ങിയതെപ്പോഴാണെന്നും
നിര്‍മ്മാണ കാലാവധി
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
തുറമുഖത്തിന്റെ
കരാറുകാരന് ആരാണെന്നും
കരാര്‍ തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
കാലാവധിക്കുള്ളില്‍
പ്രവൃത്തി
തീര്ന്നിട്ടില്ലെങ്കില്
കാലവിളംബത്തിനുള്ള
കാരണമെന്താണെന്നും,
നിഷ്ക്രിയത്വമാണ്
കാരണമെങ്കില്‍ അതിനു
ഉത്തരവാദികളായവര്‍ക്കെതിരെ
നടപടി എടുക്കുമോയെന്നും
വ്യക്തമാക്കാമോ ;
(സി)
ഈ
തുറമുഖത്തിന്റെ എത്ര
ശതമാനം പണി ഇപ്പോള്‍
പൂര്‍ത്തിയായിട്ടുണ്ടെന്നും
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
എന്ന് നാടിനു
സമര്‍പ്പിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
തുറമുഖത്തിന്റെ പണി
പൂര്‍ത്തിയാകുമ്പോള്‍
മല്‍സ്യത്തൊഴിലാളികള്‍ക്കും
അനുബന്ധ
തൊഴിലാളികള്‍ക്കും
ലഭ്യമാകുന്ന
സൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പ്രായിക്കര-ഉളുന്തി
റോഡ്
2280.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മുനിസിപ്പാലിറ്റിയില്‍
പ്രായിക്കര-ഉളുന്തി
റോഡിന് ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
ഫണ്ട് അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡിന്റെ
പണി നാളിതുവരെയും
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കാസര്‍കോട്
ജില്ലയില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗിന്റെ കീഴില്‍
ചെയ്ത റോഡുകള്‍
2281.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗിന്റെ
കീഴില്‍ കഴിഞ്ഞ അഞ്ചു
വര്‍ഷം ചെയ്ത റോഡ്
പ്രവൃത്തികളുടെ
വിശദവിവരം ( റോഡുകളുടെ
പേരും എസ്റ്റിമേറ്റ്
തുകയും ) മണ്ഡലം
തിരിച്ചു നല്‍കാമോ ;
(ബി)
എത്ര റോഡുകളാണ്
ഹാര്‍ബര്‍ എഞ്ചിനീയറിങ്
വകുപ്പിന്റെ കീഴില്‍
ജില്ലയില്‍ ചെയ്യാന്‍
ബാക്കിയുള്ളത്;
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
റോഡുകളുടെ പേരു
വിവരവും എസ്റ്റിമേറ്റ്
തുകയും മണ്ഡലം തിരിച്ചു
നല്‍കാമോ; പ്രസ്തുത
റോഡുകള്‍ക്കു
എപ്പോള്‍ ഭരണാനുമതി
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ ?
കായിക്കരപാലം
നിര്‍മ്മാണം
2282.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ചുതെങ്ങ്,
വക്കം ഗ്രാമ
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
കായിക്കരപാലം
നിര്‍മ്മിക്കുന്നതിനായി
ഹാര്‍ബര്‍
എഞ്ചിനിയറിംഗ് വിഭാഗം
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിലേക്കാവശ്യമായ
ഭൂമി ഏറ്റെടുക്കലിന്
ഫണ്ട്
ലഭ്യമാക്കേണ്ടതാരാണെന്നും
ഇതിന് സ്വീകരിക്കേണ്ട
നടപടി ക്രമങ്ങളും
വിശദമാക്കാമോ?
പൂന്തുരുത്തി-മോളിപ്പടവ്
റോഡ് അപ്ഗ്രഡേഷന്
2283.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
നിയോജകമണ്ഡലത്തിലെ
തലവടി ഗ്രാമപഞ്ചായത്ത്
ഒന്നാം വാര്‍ഡില്‍
പൂന്തുരുത്തി-മോളിപ്പടവ്
റോഡ്, അപ്ഗ്രഡേഷന് ഓഫ്
കോസ്റ്റല്‍ റോഡ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിന്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേല് ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ ഫയല്‍
നമ്പര്‍ സഹിതം
വിശദമാക്കുമോ?
നാടന്‍
കശുവണ്ടി ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
2284.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നാടന്‍ കശുവണ്ടി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;
കശുമാവ് കൃഷി
പ്രചരിപ്പിക്കുന്നതിനും
വ്യാപിപ്പിക്കുന്നതിനുമായി
ഏതെല്ലാം ജില്ലകളിലാണ്
പദ്ധതിയിടുന്നത് എന്ന്
അറിയിക്കുമോ;
(ബി)
തോട്ടണ്ടിയുടെ
ഇറക്കുമതി 2015
ഏപ്രില്‍ മുതല്‍ 2016
മാര്‍ച്ച് 31 വരെ
എത്രയായിരുന്നുവെന്നും
ഇതില്‍ എത്ര മെട്രിക്
ടണ്‍ തോട്ടണ്ടി
കശുവണ്ടി
വികസനകോര്‍പ്പറേഷനും
കാപക്സിനും കൂടി
സംഭരിക്കാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കുമോ;
(സി)
കശുവണ്ടി
വികസന കോര്പ്പറേഷന്,
കാപക്സ് എന്നിവയുടെ
2015-16-ലെ വാര്‍ഷിക
വിറ്റുവരവ്
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ; എത്ര
ഉത്പന്നങ്ങള്‍ കയറ്റി
അയയ്ക്കുന്നതിന്
കഴിഞ്ഞു എന്ന്
വിശദീകരിക്കുമോ?
കാപ്പക്സിനെ
ആധുനികവത്കരിക്കാന്‍ നടപടി
2285.
ശ്രീ.വി.എസ്.അച്ചുതാനന്ദന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന കശുവണ്ടി വികസന
കോര്‍പ്പറേഷനെയും
കാപ്പക്സിനേയും
ആധുനികവത്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?