'ഒരു
പഞ്ചായത്തിന് ഒരു കുളം'
പദ്ധതി
1912.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
,,
കെ.മുരളീധരന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ഒരു പഞ്ചായത്തിന് ഒരു
കുളം' പദ്ധതി ആസൂത്രണം
ചെയ്തു
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതി
വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദീകരിക്കുമോ?
കോട്ടക്കല്‍ നിയോജക
മണ്ഡലത്തിലെ 'ജലനിധി പദ്ധതി'
1913.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തില്‍
കേരള വാട്ടര്‍
അതോറിറ്റിയുടെ
നേതൃത്വത്തില്‍
നടപ്പിലാക്കുന്ന ജലനിധി
പദ്ധതിയുടെ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പദ്ധതി
എപ്പോള്‍
പൂര്‍ത്തീകരിച്ച്
കമ്മീഷന്
ചെയ്യാനാകുമെന്ന്
വ്യക്തമാക്കുമോ;
ഇതിന്മേല് അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
അണക്കെട്ടുകളുടെ സുരക്ഷ
1914.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുള്ള
അണക്കെട്ടുകളുടെ സുരക്ഷ
സംബന്ധിച്ച പരിശോധന
നടത്തുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തരത്തിലുള്ള
പരിശാേധനകള്‍ ഇതുവരെ
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പരിശോധനാ
സമിതിയിലെ വിദഗ്ദ്ധരെ
നിയമിക്കുന്ന ഘടന
എപ്രകാരമാണെന്ന്
വിശദമാക്കുമോ;
(ഡി)
ഇത്തരം
സുരക്ഷാ പരിശോധനയില്‍
കേരളത്തിലെ ഏതെങ്കിലും
അണക്കെട്ടുകള്‍ക്ക്
സുരക്ഷാ
പ്രശ്നമുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഇ)
നിലവിലുള്ള
സുരക്ഷാ പരിശോധന
വിഭാഗത്തിന് പുറമെ
അന്താരാഷ്ട്ര തലത്തില്‍
പ്രശസ്തരായവരെക്കാെണ്ട്
പരിശോധന നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും ഉണ്ടെങ്കില്‍
അതിന്റെ കാരണങ്ങളും
വിശദമാക്കുമോ;
(എഫ്)
അണക്കെട്ടുകളുടെ
നവീകരണത്തിനും
അറ്റകുറ്റപ്പണികള്‍ക്കും
ലോക ബാങ്കോ മറ്റ്
ഏതെങ്കിലും ഏജന്‍സികളോ
പണം
അനുവദിക്കുന്നുണ്ടോ
എന്ന് വിശദമാക്കുമോ?
നദീ
സംരക്ഷണം
1915.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുളള
പ്രധാന നദികളില്‍ മണല്‍
വാരൽ,നദീതടങ്ങളിലെ
കൈയേറ്റം, ഫാക്ടറി
മാലിന്യങ്ങള്‍
ഉള്‍പ്പെടെയുള്ള
മലിനീകരണം എന്നിവ
നിയന്ത്രിക്കാനും
നദികളെ സംരക്ഷിക്കാനും
മുൻ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും അതു
ഫലപ്രദമായിരുന്നോ
എന്നും അതിനായി എത്ര
തുക ചെലവാക്കി എന്നും
ഇത്തരം പ്രവൃത്തി മൂലം
ഏതെല്ലാം പാലങ്ങൾക്ക്
ബലക്ഷയം
ഉണ്ടായിട്ടുണ്ട് എന്നും
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
പ്രധാന നദികളെ
മാലിന്യമുക്തമാക്കാനും
വരള്‍ച്ചയേയും,
വെളളപ്പൊക്കത്തേയും
അതിജീവിക്കാനും
മത്സ്യസമ്പത്ത്
നിലനിറുത്തുവാനും മുൻ
സ്രക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും എത്ര തുക
ഇതിനായി ചെലവാക്കി
എന്നുമുള്ള വിശദാംശം
ലഭ്യമാക്കാമോ;
(സി)
വരള്‍ച്ചയില്‍
നിന്നും വെളളപൊക്കത്തിൽ
നിന്നും ജനങ്ങളെ
സംരക്ഷിക്കുവാനും
സംസ്ഥാനത്താകമാനം
യഥാസമയം ജലം
ലഭ്യമാക്കുവാനും
സ്വീകരിക്കേണ്ട നടപടികൾ
സംബന്ധിച്ച ഒരു പഠനം
നടത്താൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്നും ഇതിനായി എന്തു
നടപടികൾ സ്വീകരിക്കും
എന്നും വ്യക്തമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയില്‍
എം.എല്‍.എ ഫണ്ടില്‍ നിന്നും
വികസന പ്രവര്‍ത്തനങ്ങള്‍
1916.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ 2006 മുതല്‍
2015 വരെയുള്ള
കാലഘട്ടത്തില്‍ കേരള
വാട്ടര്‍
അതോറിറ്റിയില്‍ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എം.എല്‍.എ മാരുടെ
പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും ഒാരോ
മണ്ഡലത്തിനും എത്ര രൂപ
വീതമാണ് ഓരോ
പ്രവൃത്തിക്കും
അനുവദിച്ചതെന്നും എത്ര
രൂപ ചെലവഴിച്ചുവെന്നും
എത്ര തുക
ബാക്കിയുണ്ടെന്നും
മണ്ഡലം തരിച്ച്
വിശദമാക്കുമോ?
കടല്‍
ഭിത്തി നിര്‍മ്മാണം
1917.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലയളവില്‍
തിരുവനന്തപുരം
ജില്ലയില്‍
നിര്‍മ്മിച്ച കടല്‍
ഭിത്തി എത്രയെന്നും
എവിടെയൊക്കെയാണെന്നും
അടങ്കല്‍ തുക
എത്രയെന്നും
വിശദമാക്കാമോ;
(ബി)
കോര്‍വാള്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണെന്നും
എത്ര മീറ്റര്‍
ദൂരത്തിലെന്നും
അടങ്കല്‍
തുകയെത്രയെന്നും
വിശദമാക്കുമോ;
(സി)
ടെണ്ടര്‍
വിളിച്ച് നിരതദ്രവ്യം
വെച്ച ശേഷം പ്രവൃത്തി
ആരംഭിക്കാത്തവ ഉണ്ടോ;
കാരണം വ്യക്തമാക്കുമോ;
(ഡി)
ടെണ്ടര്‍
പ്രകാരം
പറഞ്ഞിരിക്കുന്ന
സ്ഥലത്തല്ലാതെ പണി
മാറ്റി
ചെയ്തിട്ടുണ്ടോ;
എങ്കില്‍
എവിടെയൊക്കെയെന്നും
തുക എ്രതയെന്നും
വിശദമാക്കാമോ?
പമ്പാ
ആക്ഷന്‍ പ്ലാൻ
1918.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പാ
നദിയുടെ
ശുദ്ധീകരണത്തിനായി
നടപ്പിലാക്കിയ പമ്പാ
ആക്ഷന്‍ പ്ലാനിന്റെ
നിലവിലെ സ്ഥിതി
എന്താണെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്ലാനില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏതെല്ലാം പദ്ധതികൾ
പൂര്‍ത്തിയായിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(സി)
ഏതെങ്കിലും പദ്ധതികൾ
നിലവിലുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ഡി)
പമ്പാ
ആക്ഷന്‍ പ്ലാനിനു
വേണ്ടി ഇതുവരെ കേന്ദ്ര
സര്‍ക്കാര്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഇ)
പമ്പാ
ആക്ഷന്‍ പ്ലാനിന്റെ
തുടർ പ്രവർത്തനങ്ങൾ
എപ്പോൾ ആരംഭിക്കും
എന്നും ആയതിനു വേണ്ട
പദ്ധതി
രൂപീകരണത്തിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(എഫ്)
പമ്പാ
റിവര്‍ബേസിന്‍
അതോറിറ്റിയുടെ
പ്രവ്രത്തനങ്ങള്‍
നടക്കുന്നുണ്ടോ എന്നും
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നും
വ്യക്തമാക്കാമോ?
റിംഗ്
ബണ്ടുകളുടെ
നിർമ്മാണം
1919.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
കോള്‍ നിലങ്ങളില്‍
ഉപ്പുവെള്ളം കയറുന്നതു
തടയാന്‍
നിര്‍മ്മിക്കുന്ന റിംഗ്
ബണ്ടുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവ
ഓരോന്നിനും വരുന്ന
നിര്‍മ്മാണ ചെലവ്
എത്രയാണെന്ന്
വിശദീകരിക്കാമോ;
(സി)
ഇവയുടെ
എസ്റ്റിമേറ്റിന്റെ
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
വര്‍ഷങ്ങളില്‍ റിംഗ്
ബണ്ടു നിര്‍മ്മാണം
വൈകിയതിനുള്ള കാരണം
വ്യക്തമാക്കാമോ;
(ഇ)
ഈ
വര്‍ഷത്തെ ബഡ്ജറ്റില്‍
റിംഗ് ബണ്ടു
നിര്‍മ്മാണത്തിനാവശ്യമായ
തുക
വര്‍ദ്ധിപ്പിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(എഫ്)
കൃഷിക്ക്
ദോഷമുണ്ടാകാതെ ഈ വർഷം
യഥാസമയം ബണ്ടുകള്‍
നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ?
എച്ച്.ആര്./സി.എല്‍.ആര്./എസ്.എല്‍.ആര്.
ജീവനക്കാരുടെ
പ്രശ്നങ്ങള്‍
1920.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
16.01.2013-ലെ
സര്‍ക്കര്‍ ഉത്തരവു നം.
06/2013/ഡബ്ല്യു.ആര്.ഡി.
പ്രകാരം
എച്ച്.ആര്./സി.എല്‍.ആര്.
ജീവനക്കാരായി നിയമനം
ലഭിക്കാതെ പോകുകയും
എന്നാല്‍ പ്രസ്തുത
ഉത്തരവു പ്രകാരം
നിയമനത്തിന്
അര്‍ഹതയുള്ളവരുമായ 150
ഓളം
എച്ച്.ആര്./സി.എല്‍.ആര്
ജീവനക്കാരെ സംബന്ധിച്ച്
തീരുമാനം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എന്താണ്
തീരുമാനമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
നിയമനം നല്കുവാന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
എച്ച്.ആര്.
ജീവനക്കാര്‍ക്ക്
മുഴുവന്‍ സമയവും (12
മാസവും) ജോലി
നല്കുവാനുള്ള തീരുമാനം
ജലസേചനവകുപ്പ്
കൈക്കൊണ്ടിട്ടുണ്ടോ;
(ഡി)
എസ്.എല്‍.ആര്.
ജീവനക്കാര്‍ക്ക്
പുതുക്കിയ വേതനം
നല്‍കുമോ; എങ്കില്‍
വ്യക്തമാക്കുമോ;
(ഇ)
എസ്.എല്‍.ആര്.
ജീവനക്കാര്‍ക്ക് സ്ഥിര
നിയമനം നല്കുവാന്
നടപടികള്‍
സ്വീകരിക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട് വിനിയോഗം
1921.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ടുപയോഗിച്ച്
നടത്തുന്ന നദീസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
നിളാ
സംരക്ഷണത്തിന്റെ
ഭാഗമായി പട്ടാമ്പിയില്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ടുപയോഗിച്ച്
എന്തെങ്കിലും
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ടോ;
(സി)
വിനിയോഗമില്ലാതെ
അവശേഷിക്കുന്ന ഇത്തരം
ഫണ്ടുകളുപയോഗിച്ച്
അടിയന്തരമായി നദീ
സംരക്ഷണത്തിനുതകുന്ന
ബൃഹത്തായ പദ്ധതികള്‍
ആരംഭിക്കാന്‍
കഴിയുമോയെന്ന്
വെളിപ്പെടുത്തുമോ?
മാടായി
ഗ്രാമപഞ്ചായത്തിലെ കുടിവെളള
പദ്ധതി
1922.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
ലെവല്‍ സ്കീംസ്
സാങ്ഷനിംഗ് കമ്മിറ്റി
(SLSSC)
അംഗീകരിക്കുകയും
27-2-2016 ന് ഭരണാനുമതി
ലഭിക്കുകയും ചെയ്ത 586
ലക്ഷം രൂപയുടെ കണ്ണൂര്‍
ജില്ലയിലെ മാടായി
ഗ്രാമപഞ്ചായത്തില്‍
കുടിവെളളം
ലഭ്യമാക്കുന്നതിനുളള
പദ്ധതിയില്‍ എന്തൊക്കെ
തുടര്‍ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്; ഈ
പദ്ധതിയുടെ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാന്‍ കഴിയും,
വിശദാംശം നല്‍കുമോ?
മാടായി,
മാട്ടൂല്‍ പഞ്ചായത്തുകളില്‍
കടല്‍ഭിത്തികളുടെ നിര്‍മ്മാണം
1923.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലാക്രമണം
രൂക്ഷമായ കല്യാശ്ശേരി
മണ്ഡലത്തിലെ മാടായി,
മാട്ടൂല്‍
പഞ്ചായത്തുകളിലെ
അരിയില്‍ചാല്‍,
കക്കാടംചാല്,
നീരൊഴുക്കുംചാല്‍
എന്നിവിടങ്ങളില്‍
തകര്‍ന്ന സംരക്ഷണ
ഭിത്തികള്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
പുതിയ സംരക്ഷണ ഭിത്തി
പണിയുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
പുലിമുട്ടിന്റെ
നീളം കൂട്ടുന്നതിനും
മാട്ടൂല്‍ നോര്‍ത്തില്‍
പുതിയ പുലിമുട്ട്
പണിയുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഭൂഗര്‍ഭ
ജലവിതാനം
1924.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
ജല സ്രോതസ്സുകളായ
നീര്‍ച്ചാലുകള്‍,
അരുവികള്‍ എന്നിവ
സംരക്ഷിച്ച് ഭൂഗര്‍ഭ
ജലവിതാനം
ഉയര്‍ത്തുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കേച്ചേരി
പുഴ സംരക്ഷിക്കുന്നതിന്
നടപടികള്‍
1925.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേച്ചേരി പുഴ
സംരക്ഷിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കൈയ്യേറ്റങ്ങള്‍
ഒഴിപ്പിച്ചും ബണ്ടുകള്‍
ബലപ്പെടുത്തിയും
ആവശ്യമായ സ്ഥലങ്ങളില്‍
സ്ലയിസുകള്
സ്ഥാപിച്ചും
കര്‍ഷകര്‍ക്ക് ഗുണകരമായ
വിധത്തില്‍
ജലസംരക്ഷണത്തിനാവശ്യമായ
പദ്ധതികള്‍
തയ്യാറാക്കുമോ; അവ
സമയബന്ധിതമായി
നടപ്പാക്കുമോ?വ്യക്തമാക്കാമോ
അവണംകോട്
ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍
1926.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തില്‍
അവണംകോട് ലിഫ്റ്റ്
ഇറിഗേഷന്‍ കനാലിന്റെ
പണി
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
കാലടിയില്‍
നിന്നും നായത്തോട്
ഷാപ്പ് കവല വരെ വീതി
കുറച്ച് കോണ്‍ക്രീറ്റ്
ചെയ്യുകയും ബാക്കി ഭാഗം
പണി
പൂര്‍ത്തീകരിക്കാത്തതിനാല്‍
മാലിന്യങ്ങള്‍
കുന്ന്കൂടി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
ഇതിനുള്ള
പരിഹാരമാര്‍ഗ്ഗം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പ്രദേശത്ത് മാലിന്യം
അടിഞ്ഞ്കൂടി
വൃത്തിഹീനമായതിനാല്‍
സാംക്രമിക രോഗങ്ങള്‍
പടരുകയും, പ്രദേശത്തെ
കിണറുകള്‍
ഉള്‍പ്പെടെയുള്ള
ജലസംഭരണികള്‍
മലിനമാകുന്നതു കാരണം
ജലം ഉപയോഗിക്കാന്‍
കഴിയാത്തതുമായ
അവസ്ഥയ്ക്ക് എന്ത്
പരിഹാരമാണ് മുന്നോട്ട്
വയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രദേശത്തെ
ജനങ്ങളുടെ ആരോഗ്യ
സുരക്ഷ മുന്‍നിര്‍ത്തി
പ്രസ്തുത ഭാഗത്ത്
ലിഫ്റ്റ് ഇറിഗേഷന്‍
കനാലിന്റെ പണി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
ജലക്ഷാമം
നേരിടാന്‍ പദ്ധതികള്‍
1927.
ശ്രീ.പി.
ഉണ്ണി
,,
പി.ടി.എ. റഹീം
,,
യു. ആര്. പ്രദീപ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലക്ഷാമം
അധികരിച്ചു വരുന്നതു
പരിഗണിച്ച് മഴവെള്ള
സംഭരണത്തിനും ഭൂജല
സംരക്ഷണത്തിനുമായി
എന്തൊക്കെ പദ്ധതികളാണ്
ഉദ്ദേശിക്കുന്നത്;
(ബി)
കിണര്‍
റീച്ചാര്‍ജിംഗ്, ഉപയോഗ
ശൂന്യമായ കുളങ്ങള്‍
സംരക്ഷിക്കുക തുടങ്ങിയ
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നീര്‍ത്തടങ്ങള്‍
സംരക്ഷിക്കാനായി
എന്തൊക്കെ നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
ആലപ്പാട്
പഞ്ചായത്തിലെ കടല്‍ ഭിത്തി
നിര്‍മ്മാണം
T 1928.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
ആലപ്പാട് പഞ്ചായത്തിലെ
തീരമേഖല മുഴുവന്‍ കടല്‍
ഭിത്തി നിര്‍മ്മിച്ചു
കഴിഞ്ഞിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
ആലപ്പാട്
പഞ്ചായത്തിലെ
ഏതെങ്കിലും പ്രദേശത്ത്
ഇനിയും കടല്‍ഭിത്തി
നിര്മ്മിക്കുവാനുണ്ടോ;
(സി)
ആലപ്പാട്
പഞ്ചായത്തിന്റെ എല്ലാ
ഭാഗങ്ങളും കടല്‍ഭിത്തി
നിര്‍മ്മിച്ചു
സംരക്ഷിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കുളങ്ങള്‍
ഉപയോഗപ്രദമാക്കുന്നതിന് നടപടി
1929.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസംരക്ഷണത്തിന്റെ
ഭാഗമായി കുളങ്ങള്‍
ശുദ്ധീകരിക്കുന്നതിന്
പുതിയ പദ്ധതികള്‍
പരിഗണനയിലുണ്ടോ;
(ബി)
കുളങ്ങള്‍
കുഴിച്ച് ജലസംരക്ഷണം
ഉറപ്പാക്കുന്നതിനുള്ള
എന്തെങ്കിലും
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
(സി)
കുടിവെള്ളക്ഷാമം
അനുഭവിക്കുന്ന
പ്രദേശങ്ങളിലെ
കുളങ്ങള്‍
ഉപയോഗശൂന്യമായി
കിടക്കുന്നുണ്ടോ;
എങ്കില്‍ ഇവ
ഉപയോഗപ്രദമാക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും?
ചാലിയാര്‍
പുഴക്ക് കുറുകെ റെഗുലേറ്റര്‍
കം ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
1930.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ
എടവണ്ണയില്‍ പന്നിപ്പാറ
പള്ളിമുക്ക് എന്ന
സ്ഥലത്ത് ചാലിയാര്‍
പുഴക്ക് കുറുകെ
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
എന്താണ് തടസ്സമെന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
അടിയന്തരമായി
ലഭ്യമാക്കി നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
അരുവിക്കര
ജലസംഭരണിയുടെ ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
1931.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ പ്രധാന
ജലസ്രോതസ്സായ
അരുവിക്കര ജല
സംഭരണിയില്‍
അടിഞ്ഞുകൂടിയ ജൈവ -
അജൈവ മാലിന്യങ്ങള്‍
നീക്കം ചെയ്യുന്നതിന്
കഴിഞ്ഞ സര്‍ക്കാര്‍,
തുക
അനുവദിച്ചതിനോടനുബന്ധിച്ച്
തുടര്‍ ശുചീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
തുക അനുവദിക്കുമോ;
(ബി)
ഇതിന്റെ
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
നടത്തി സമര്‍പ്പിച്ച
റിപ്പോര്‍ട്ട്
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഘട്ടങ്ങളായിട്ടാണ്
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുക എന്നു
വെളിപ്പെടുത്തുമോ;
(സി)
തിരുവനന്തപുരം
നഗരവാസികള്‍
ഉള്‍പ്പെടെയുള്ള
ജനങ്ങള്‍ക്ക് ശുദ്ധജലം
ലഭിക്കുന്ന ഉറവിടം എന്ന
നിലയില്‍ പ്രത്യേക
പരിഗണന നല്കി ശുചീകരണം
നടത്താന്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ ?
കയ്പമംഗലം
മണ്ഡലത്തില്‍ പുലിമുട്ട്
നിര്‍മ്മിക്കുന്നതിന് പദ്ധതി
T 1932.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്പമംഗലം
മണ്ഡലത്തില്‍
കടലാക്രമണം ചെറുക്കാന്‍
പുലിമുട്ട്
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
നടപ്പാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കടലാക്രമണ
ഭീഷണി നേരിടുന്ന
കുടുംബംങ്ങളെ
മാറ്റിത്താമസിപ്പിക്കാന്‍
വീടും, ഭൂമിയും
നല്‍കാനുള്ള
സര്‍ക്കാര്‍ സഹായം
നിലവിലുണ്ടോയെന്ന്
അറിയാമോ ;എങ്കിൽ
വ്യക്തമാക്കാമോ ?
പ്ലാച്ചിമട
ജലചൂഷണ ഇരകള്‍ക്ക്
നഷ്ടപരിഹാരം ഉറപ്പാക്കാനുളള
മാര്‍ഗ്ഗങ്ങള്‍
1933.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാച്ചിമട
ജലചൂഷണ ഇരകള്‍ക്ക്
നഷ്ടപരിഹാരം
ഉറപ്പാക്കുന്ന
കാര്യത്തില്‍
കേന്ദ്രാനുമതി
പ്രകാരമുള്ള
നിയമനിര്‍മ്മാണം
സാധിക്കാതെ വന്ന
സാഹചര്യത്തില്‍ ബദല്‍
മാര്‍ഗ്ഗങ്ങള്‍
ആലോചനയിലുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
മറ്റേതെങ്കിലും
സംസ്ഥാനം സമാന സാഹചര്യം
നേരിടാന്‍ സ്വന്തം
അധികാരമുപയോഗിച്ച്
നടപടി
സ്വീകരിച്ചിട്ടുള്ളതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്
ഇക്കാര്യത്തില്‍ ഇനി
സ്വീകരിക്കാനാവുന്ന
നടപടികള്‍ എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ?
കോഴിക്കോട്
ജില്ലയിലെ ജലസേചന പദ്ധതികൾ
1934.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
നബാര്‍ഡിന്റെ ധന
സഹായമുള്ള എത്ര ചെറുകിട
ജലസേചന പദ്ധതികള്‍
മുടങ്ങിക്കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ടെണ്ടര്‍ എടുക്കാന്‍
ആരും തയ്യാറാകാത്ത
സ്ഥിതി വന്നത് എന്തു
കൊണ്ടാണെന്നു
വ്യക്തമാക്കാമോ;
(സി)
ഇവയുടെ
എസ്റ്റിമേറ്റ് റിവൈസ്
ചെയ്യുമ്പോള്‍ അധികതുക
എവിടെ നിന്നും
കണ്ടെത്തുമെന്ന്
വ്യക്തമാക്കാമോ:
(ഡി)
പൈപ്പ്
കോംപൊണന്റ് നേരിട്ട്
വാങ്ങിക്കൊടുക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
നായർകുഴി
ലിഫ്റ്റ് ഇറിഗേഷൻ
പദ്ധതി
പുനരാരംഭിക്കുവാൻ
തയ്യാറാകുമോ എന്നു
വ്യക്തമാക്കാമോ?
കായലുകളുടെ
മലിനീകരണം തടയുന്നതിന്
സ്വീകരിച്ച നടപടി
T 1935.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായലുകളുടെ മൊത്തം
വിസ്തീര്‍ണ്ണം
എത്രയെന്നും അവ
സംരക്ഷിക്കുന്നതിനും
മലിനീകരണം തടയുന്നതിനും
കഴിഞ്ഞ സര്‍ക്കാര്‍
എന്തു നടപടികള്‍
സ്വീകരിച്ചുവെന്നും
അതിനായി എത്ര തുക
വകയിരുത്തിയിരുന്നുവെന്നും
എത്ര തുക ചെലവഴിച്ചു
എന്നതും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ:
(ബി)
കഴിഞ്ഞ
5 വര്‍ഷ കാലയളവില്‍
കായല്‍ കൈയ്യേറ്റം,
മലിനീകരണം എന്നിവ
സംബന്ധിച്ചു ലഭിച്ച
പ്രധാന പരാതികള്‍
എന്തെല്ലാമാണെന്നും
ഇവയിന്മേൽ സ്വീകരിച്ച
നടപടികൾ
ഏന്തൊക്കെയാണെന്നും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
വേമ്പനാട്ടു
കായലില്‍ ഓരുവെള്ളം
കടക്കാനുള്ള
തണ്ണീര്‍മുക്കം
ബണ്ടിന്റെ പ്രവര്‍ത്തന
ക്ഷമതയും നിലവിലെ
സ്ഥിതിയും എന്താണെന്നും
മുൻ സര്‍ക്കാര്‍
ഇതിനായി എന്തു
നടപടികള്‍
സ്വീകരിച്ചുവെന്നും
എത്ര തുക ചെലവാക്കി
എന്നതും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
കായലുകളില്‍ മനുഷ്യ
വിസർജ്യം, ഹാനികരമായ
സൂക്ഷ്മ ജീവികൾ, ഹൗസ്
ബോട്ടുകളില്‍ നിന്നുള്ള
മാലിന്യം, ഫാക്ടറി
മാലിന്യങ്ങള്‍ എന്നിവ
മൂലമുണ്ടാകുന്ന
മലിനീകരണത്തിന്റെ തോത്
(കായൽ തിരിച്ച്)
വ്യക്തമാക്കാമോ;
ഉള്‍നാടന്‍
ജലാശയങ്ങള്‍
1936.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉള്‍നാടന്‍ ജലാശയങ്ങളെ
മാലിന്യമുക്തമാക്കി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജലാശയങ്ങള്‍
സംരക്ഷിക്കുന്നതോടൊപ്പം
ശുദ്ധജല മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ഫിഷറീസ് വകുപ്പുമായി
ചേര്‍ന്ന് പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോയെന്ന്
വ്യക്തമാക്കാമോ;
കൊയിലാണ്ടി
മണ്ഡലത്തിലെ ജലസേചന
പദ്ധതികള്‍
1937.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്റെ കീഴില്‍
കൊയിലാണ്ടി നിയോജക
മണ്ഡലത്തില്‍ നടന്ന്
വരുന്നതും ഭരണാനുമതി
ലഭിച്ചതുമായ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
അവയുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്നും
അറിയിക്കാമോ;
(ബി)
മേജര്‍
ഇറിഗേഷന്‍ വകുപ്പിന്റെ
കീഴില്‍ കൊയിലാണ്ടി
മണ്ഡലത്തില്‍ നടന്ന്
വരുന്നതും ഭരണാനുമതി
ലഭിച്ചതുമായ
പ്രവൃത്തികള്‍
ഏതെല്ലാം;
വിശദമാക്കാമോ;
(സി)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗപ്പെടുത്തി
ഇറിഗേഷന്‍ വകുപ്പ്
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ കുളങ്ങളുടെ
നവീകരണം
1938.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍ മുഖാന്തിരം
നടപ്പിലാക്കുന്ന,
'പഞ്ചായത്തില്‍ ഒരു
കുളം'പദ്ധതി പ്രകാരം
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം കുളങ്ങള്‍
നവീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
കടമ്പഴിപ്പുറം
ഗ്രാമപഞ്ചായത്തിലെ
'വായില്യാംകുന്ന്
ക്ഷേത്രക്കുളം'
നവീകരിക്കുന്നതിനുള്ള
പ്രപ്പോസല്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത കുളം
അടിയന്തിരമായി
നവീകരിക്കുന്നതിന്
ഫണ്ട് അനുവദിക്കുമോ ;
വിശദാംശം ലഭ്യമാക്കാമോ
?
ഇരിമ്പിളിയം
- കൈതക്കടവ്
റഗുലേറ്റര്‍-കം-ബ്രിഡ്ജ്
1939.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
- പാലക്കാട് ജില്ലകളെ
ബന്ധിപ്പിക്കുന്ന
ഇരിമ്പിളിയം -
കൈതക്കടവ്
റഗുലേറ്റര്‍-കം-ബ്രിഡ്ജ്
(ആർ സി ബി ) ന്റെ
പ്രാരംഭ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്നു വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആർ സി ബി ക്ക്
ഭരണാനുമതി
നല്കുവാനുള്ള നടപടി
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ?
മൂവാറ്റുപുഴ
വാലി ഇറിഗേഷന്‍ പ്രൊജക്ട്
സ്ഥലത്തില്‍ അംഗന്‍വാടി
നിര്‍മ്മാണം
1940.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാഞ്ഞൂര്‍
ഗ്രാമപഞ്ചായത്ത് 2-ാം
വാര്‍ഡിലെ അംഗന്‍വാടി
നിര്‍മ്മാണത്തിന്
മൂവാറ്റുപുഴ വാലി
ഇറിഗേഷന്‍ പ്രൊജക്ട്
സ്ഥലം വിട്ടു
നല്‍കുന്നതിന് ചീഫ്
എഞ്ജിനീയര്‍ ഓഫീസില്‍
ഇപ്പോള്‍
നിലനില്‍ക്കുന്ന
ഫയലില്‍ എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയല്‍ സര്‍ക്കാരിലേക്ക്
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;ഇതു
സംബന്ധിച്ച് ചീഫ്
എഞ്ജിനീയര്‍
ഓഫീസിലെയും,
സെക്രട്ടേറിയറ്റിലേയും
ഫയല്‍ നമ്പര്‍
വ്യക്തമാക്കാമോ; ഈ
ഫയലിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ?
നദികളുടെയും
പുഴകളുടെയും മലിനീകരണം
1941.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദികളുടെയും
പുഴകളുടെയും മലിനീകരണം
തടയാന്‍ മുന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്ത്
പൂര്‍ത്തിയാകാതെ കിടക്കുന്ന
ജലസേചന പദ്ധതികള്‍
1942.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൂര്‍ത്തിയാകാതെ
കിടക്കുന്ന എത്ര ജലസേചന
പദ്ധതികളുണ്ടെന്നും അവ
ഏതെല്ലാമെന്നും
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ് ഇൗ
പദ്ധതികള്‍ നിര്‍മ്മാണം
ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളെല്ലാം
പൂര്‍ത്തിയായാല്‍ എത്ര
ലക്ഷം ജനങ്ങള്‍ക്ക്
കുടിവെളളമെത്തിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ;
(ഡി)
സമയബന്ധിതമായി
ഇൗ പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതികള്‍ നിശ്ചിത
സമയത്ത്
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതു മൂലം
ഉണ്ടായിട്ടുളള നഷ്ടം
എത്രയാണെന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കര
രവി നഗറിലെ
ക്വാര്‍ട്ടേഴ്സുകള്‍
1943.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ലട
ഇറിഗേഷന്‍
പ്രോജക്ടിന്‍െറ
കൊട്ടാരക്കര രവി
നഗറില്‍ എത്ര
ക്വാര്‍ട്ടേഴ്സുകള്‍
ഉണ്ട്;
(ബി)
പ്രസ്തുത
ക്വാര്‍ട്ടേഴ്സുകള്‍
നിലവില്‍ ആരുടെയൊക്കെ
പേരിലാണ്
അനുവദിച്ചിരിക്കുന്നതെന്നും
അവരുടെ ഒൗദ്യോഗിക
വിലാസവും
ലഭ്യമാക്കുമോ;
(സി)
രവി
നഗറില്‍ ജലവിഭവ
വകുപ്പിന്‍െറ
അധീനതയിലുളള എത്ര
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
വിശദമാക്കുമോ?
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തിലെ
ജലസേചന പദ്ധതികൾ
1944.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നോര്‍ത്ത് നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ്
ഭരണാനുമതി
ലഭിക്കുന്നതിനായി
ജലസേചന
വകുപ്പിലുള്ളതെന്നും,
ആയതിന്റെ പേരു്, ഫയല്‍
നമ്പരുകളെന്നിവ
വിശദമാക്കാമോ ?
ഭാരതപ്പുഴയിലെ
തടയണ നിര്‍മ്മാണം
1945.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
ഷൊര്‍ണ്ണൂര്‍
നഗരസഭാപ്രദേശത്തെയും
വാണിയംകുളം
ഗ്രാമപഞ്ചായത്ത്
ഉള്‍പ്പെട്ട സമീപ
പ്രദേശങ്ങളിലെയും
കുടിവെള്ളക്ഷാമം
പരിഹരിക്കാനായി
ഭാരതപ്പുഴയുടെ കുറുകെ
2008- ല്‍ പണി തുടങ്ങിയ
തടയണയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചു എന്നും
പ്രസ്തുത തടയണയുടെ
പ്രവൃത്തി ഇപ്പോല്‍ ഏത്
ഘട്ടത്തിലാണ് എന്നും
പദ്ധതി
പൂര്‍ത്തീകരണത്തിന്
ഇനിയും എത്ര തുക
വേണ്ടിവരുമെന്നും
പ്രസ്തുത പദ്ധതി
എപ്പോള്‍
പൂര്‍ത്തീകരിച്ച്
കമ്മീഷന് ചെയ്യാന്‍
കഴിയും എന്നും
വ്യക്തമാക്കുമോ;
(ബി)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
ചെര്‍പ്പുളശ്ശേരി
നഗരസഭ, തൃക്കടീരി,
അനങ്ങനടി, ചളവറ
ഗ്രാമപഞ്ചായത്ത്
പ്രദേശങ്ങളിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കാനായുള്ള
കാളിക്കടവിലെ സ്ഥിരം
തടയണ നിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ് തുക
എത്ര, പ്രവൃത്തി
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
(സി)
പ്രസ്തുത
തടയണകളുടെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച്
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍
എന്തെല്ലാം അടിയന്തര
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ?
പെരുമ്പുഴകടവ്
പാലം പുനര്‍നിര്‍മ്മാണം
1946.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ ചുമതലയില്‍
നടത്തുന്ന ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിലെ
പെരുമ്പുഴകടവ്
പാലത്തിന്റെ
പുനര്‍നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണ
ജോലികള്‍
ത്വരിതപ്പെടുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
പുലിമുട്ടുകളുടെ സംരക്ഷണം
1947.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
പടിഞ്ഞാറെ തീരത്തുള്ള
പുലിമുട്ടുകളില്‍ പലതും
തകര്‍ന്ന നിലയിലാണെന്ന
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തകര്‍ന്ന
പുലിമുട്ടുകളുടെ
അടര്‍ന്നുപോയ കല്ലുകള്‍
അടുക്കി പുലിമുട്ടുകള്‍
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
(സി)
ജലവിഭവ
വകുപ്പിന്റെ ചുമതലയില്‍
പുലിമുട്ടുകള്‍
സ്ഥാപിക്കുമ്പാള്,
നിശ്ചിത കാലത്തേക്ക്
അറ്റകുറ്റപ്പണികള്‍
അടക്കമുള്ള
പ്രവൃത്തികള്‍ കൂടി
ഉള്‍പ്പെടുത്തി
ടെണ്ടര്‍ ചെയ്യുന്നതിന്
നടപടി സ്വീകരിക്കാമോ?
തൃപ്പുണിത്തുറ
പനങ്ങാട് ബണ്ട് ചോപ്പനം
ഭാഗത്ത് ബോട്ട്ജെട്ടി
1948.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
നിയമസഭാ മണ്ഡലത്തിലെ
പനങ്ങാട് ബണ്ട്
ചോപ്പനം ഭാഗത്ത്
ബോട്ട്ജെട്ടി
ഇല്ലാത്തതിനാല്‍
പ്രദേശവാസികള്‍
അനുഭവിക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
പ്രദേശത്ത് ഒരു
ബോട്ട്ജെട്ടി
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സമയബന്ധിതമായി
ഇൗ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കുട്ടനാട്ടിലെ
തടിബോട്ടു ജെട്ടികളെ ,
കോണ്‍ക്രീറ്റ് ആക്കുന്ന നടപടി
1949.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
കാലപ്പഴക്കത്താല്‍
അപകടാവസ്ഥയിലുള്ള
തടിബോട്ടു ജെട്ടികളായ
കൈനകരി പഞ്ചായത്ത് 15
-ാം വാര്‍ഡിലെ
പുത്തന്‍കായല്‍ ജെട്ടി,
3-ാം വാര്‍ഡിലെ ചാവറ
ഭവന് ജെട്ടി, നെടുമുടി
പഞ്ചായത്ത് 6-ാം
വാര്‍ഡിലെ ചേന്നാംങ്കരി
അക്ഷര ജെട്ടി,
പുളിങ്കുന്നു
പഞ്ചായത്ത് 4-ാം
വാര്‍ഡിലെ
റ്റി.ആര്.റ്റിംബേഴ്സ്
ജെട്ടി എന്നിവ മാറ്റി
കോണ്‍ക്രീറ്റ്
ജെട്ടികള്‍
ആക്കുന്നതിന്
സമര്‍പ്പിച്ചിരിക്കുന്ന
അപേക്ഷയിന്മേല് ഇതു
വരെ സ്വീകരിച്ചിട്ടുള്ള
നടപടികള്‍ ഫയല്‍
നമ്പര്‍ സഹിതം
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ബോട്ടു ജെട്ടികള്‍ക്ക്
സാമ്പത്തിക അനുമതി
നല്‍കുന്നതിന് മുന്‍ഗണന
നല്‍കുമോ;വിശദമാക്കാമോ?
പൊതുകുളങ്ങളുടെ
സംരക്ഷണം
1950.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
കുളങ്ങള്‍
സംരക്ഷിക്കുന്നതിന്റെ
ഭാഗമായി ഒരു
പഞ്ചായത്തില്‍ ഒരു പൊതു
കുളമെങ്കിലും
സര്‍ക്കാര്‍
ഏറ്റെടുത്തു
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
(ബി)
ഇതിനായി
പ്രത്യേക പദ്ധതി
ആവിഷ്കരിച്ച്
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കാമോ
എന്ന് വ്യക്തമാക്കുമോ?
അച്ചന്‍കോവിലാറിന്
സംരക്ഷണഭിത്തി
1951.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കോട്ടത്താേടിന്റെ
പതനമുഖത്ത്
അച്ചന്‍കോവിലാറിന്
സംരക്ഷണ ഭിത്തി
നിര്‍മ്മിക്കുന്നതിന്
തുക അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രവൃത്തിയുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
കൊല്ലകടവ് പാലത്തിന്
പടിഞ്ഞാറുഭാഗത്ത്
അച്ചന്‍കോവിലാറിന്
സംരക്ഷണഭിത്തി
നിര്‍മ്മിക്കുന്നതിന്
തുക അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രവൃത്തി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
സാമ്പത്തിക
അനുമതി ലഭിച്ച പ്രസ്തുത
പദ്ധതികള്‍
അടിയന്തരമായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
ചാലക്കുടിപ്പുഴയില്‍
തടയണകള്‍
1952.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിപ്പുഴയില്‍
തട്ടുപാറയിലും
പൂതുരുത്തി തോട്ടിലും
തടയണകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണങ്ങള്‍
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കുടിവെള്ള കുപ്പി
നിര്‍മ്മാതാക്കള്‍
സൃഷ്ടിക്കുന്ന പരിസ്ഥിതി
പ്രശ്നങ്ങള്‍
1953.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പാറക്കല്‍ അബ്ദുള്ള
,,
പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ള കുപ്പി
നിര്‍മ്മാതാക്കള്‍
വിവിധ ലോബികളുടെ
സഹായത്തോടെ വ്യാപകമായി
കുഴല്‍കിണര്‍
കുഴിക്കുന്നതും വളരെ
ശക്തി കൂടിയ പമ്പ്
ഉപയോഗിച്ച് ഭൂഗര്‍ഭജലം
വലിച്ചെടുക്കുന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന് പരിഹാരമായി എന്ത്
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
(സി)
അതീവ
ഗുരുതരമായ പരിസ്ഥിതി
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്ന ഇത്തരം
കമ്പനികള്‍ക്കെതിരെ
എന്ത് നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ?
കൊക്കെോകോള
കമ്പനിയുടെ ജലചൂഷണം
1954.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയില്‍ നിന്ന്
കൊക്കെോകോള കമ്പനി
ജലചൂഷണം
നടത്തിയതിനെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം വകുപ്പുകള്‍
പ്രകാരമാണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(സി)
കേസ്
രജിസ്റ്റര്‍
ചെയ്തതിനുശേഷം ഇതേവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
കേസ്
രജിസ്റ്റര്‍
ചെയ്തിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ ?
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം
1955.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ ഉയര്‍ന്ന
പ്രദേശങ്ങളില്‍
വേനല്‍ക്കാലത്ത്
രൂക്ഷമായ കുടിവെള്ള
പ്രശ്നം
അനുഭവപ്പെടുന്നതിന്
പരിഹാരമായി ഭൂഗര്‍ഭ
ജലവകുപ്പിനെക്കൊണ്ട്
വിശദമായി ഒരു പദ്ധതി
തയ്യാറാക്കുമോ;
(ബി)
കേരള
വാട്ടര്‍
അതോറിറ്റിയുടെയും
ഭൂഗര്‍ഭ
ജലവകുപ്പിന്റേയും
നേതൃത്വത്തില്‍
നടപടികള്‍
കൈക്കൊള്ളുവാനുള്ള
നിര്‍ദ്ദേശം നല്‍കാമോ;
(സി)
കോട്ടയ്ക്കല്‍
മണ്ഡലത്തില്‍ ഈ
വകുപ്പുകളുടെ
പ്രവര്‍ത്തനം
യോജിപ്പിച്ചു
കൊണ്ടുപോകാന്‍
നിര്‍ദ്ദേശം നല്‍കുമോ
?
ഭൂഗര്‍ഭജലവിതാനം
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
1956.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
ഭൂഗര്‍ഭജലവിതാനം
വര്‍ഷംതോറും
കുറഞ്ഞുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭൂഗര്‍ഭജലവിതാനം
ഉയര്‍ത്തുന്നതിനായി
നടപ്പിലാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ഭൂഗര്‍ഭജലവിതാനം
കുറഞ്ഞുവരുന്ന
സാഹചര്യത്തില്‍, കൊല്ലം
ജില്ലയില്‍
കുഴല്‍കിണര്‍
നിര്‍മ്മാണത്തിന്
അനുയോജ്യമല്ലെന്ന്
കണ്ടെത്തിയ
പഞ്ചായത്തുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ ?
മാറക്കര ഗ്രാമപഞ്ചായത്തിലെ
കുടിവെള്ള പദ്ധതി
1957.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
മാറക്കര
ഗ്രാമപഞ്ചായത്തിലെ
കുടിവെള്ള പദ്ധതികളുടെ
നടത്തിപ്പിനെ
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഇവിടുത്തെ
കുടിവെള്ള പ്രശ്നത്തിന്
പരിഹാരമായിട്ടുള്ള
പദ്ധതികള്‍
അടിയന്തരമായി
നടപ്പിലാക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ജല
അതോറിറ്റി നേരിടുന്ന പ്രധാന
പ്രശ്നങ്ങള്‍
1958.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റി നേരിടുന്ന
പ്രധാന പ്രശ്നങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
അതോറിറ്റിയില്‍
ഉല്പാദന ചെലവ്
കൂടുന്നതിന്റെയും
വരുമാനം
കുറയുന്നതിന്റെയും
കാരണം എന്തെന്ന്
വിശദമാക്കുമോ;
(സി)
അടിക്കടിയുള്ള
പൈപ്പ് പൊട്ടല്‍,
അറ്റകുറ്റപ്പണികള്‍
എന്നിവയ്ക്കായി കഴിഞ്ഞ
5 വര്‍ഷം ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
5 വര്‍ഷമായി
പിരിഞ്ഞുകിട്ടാനുള്ള
തുക എത്ര; ഇതില്‍
ഗാര്‍ഹികം തുടങ്ങി
വിവിധ വിഭാഗങ്ങളില്‍
നിന്നും കിട്ടാനുള്ള
തുക എത്ര;
വിശദമാക്കുമോ; കഴിഞ്ഞ 5
വര്‍ഷക്കാലയളവില്‍
എഴുതിത്തള്ളിയതും
ഒഴിവാക്കിയതുമായ
കുടിശ്ശിക തുക എത്ര;
(ഇ)
വൈദ്യുതി
ബോര്‍ഡിനും
കരാറുകാര്‍ക്കും
നല്കുവാനുള്ള തുക
എത്രയെന്ന്
വിശദമാക്കുമോ;
(എഫ്)
2011
നു ശേഷം കേന്ദ്ര ഫണ്ട്
ലഭ്യതയില്‍
കുറവുണ്ടായെങ്കില്‍
അത്എത്രയെന്നും ഫണ്ട്
വര്‍ദ്ധിപ്പിക്കാന്‍
മുന്‍ സര്‍ക്കാര്‍
എന്ത് നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ജി)
റോഡ്
കട്ടിംഗിനായി ഓരോ
വര്‍ഷവും ചെലവാകുന്ന
തുക എത്രയെന്നും
റെയില്‍വേ
മുറിക്കലിനായി
(പൈപ്പിടാന്‍) ഇതുവരെ
റെയില്‍വേ അനുമതി
നല്‍കാത്തവ
ഏതെല്ലാമെന്നും ഇവയുടെ
അനുമതി ലഭിക്കുന്നതിന്
കഴിഞ്ഞ സര്‍ക്കാര്‍
എന്ത് നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
അതോറിറ്റിക്ക്
വ്യാവസായിക നിരക്കില്‍
വൈദ്യുതി നല്‍കുന്നത്
നഷ്ടം വരുത്തുന്ന
ഘടകമായതിനാല്‍ അത്
ഒഴിവാക്കുന്ന കാര്യം
പരിഗണിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പദ്ധതികള്‍
1959.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചു വര്‍ഷക്കാലമായി
കേരള വാട്ടര്‍
അതോറിറ്റിയുടെ
പദ്ധതികള്‍
തീര്‍ക്കുന്നതിലെ
കാലതാമസവും,
പദ്ധതികളുടെ
ദീര്‍ഘവീക്ഷണമില്ലായ്മയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
നിന്നും കേരള വാട്ടര്‍
അതോറിറ്റിയെ
രക്ഷിക്കാന്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
അതോറിറ്റി
തുടങ്ങിയ 1984 മുതല്‍
ഓരോ വര്‍ഷവും നഷ്ടമാണോ
ലാഭമാണോ
അതോറിറ്റിയ്ക്കുണ്ടായത്;
വര്‍ഷം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
വാട്ടര്‍
അതോറിറ്റിയില്‍ പൈപ്പ്
പൊട്ടലിന്റെയും
കരാറുകാരുടേയും മറവില്‍
നടന്നുവരുന്നതായി
പറയപ്പെടുന്ന
അഴിമതിയാക്ഷേപം
ശ്രദ്ധയില്‍പ്പെട്ടുവോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിശോധിക്കുമോ;
(ഇ)
സംസ്ഥാനത്തു
ദൈനം ദിനം
വര്‍ദ്ധിച്ചുവരുന്ന
കുടിവെള്ളക്ഷാമം
പരിഹരിക്കാനും
കുപ്പിവെള്ള ലോബിയുടെ
ജലചൂഷണം
ഒഴിവാക്കാനുമായി ഒരു
സംസ്ഥാന കുടിവെള്ള നയം
രൂപപ്പെടുത്തുന്നത്
പരിഗണിക്കുമോ;
(എഫ്)
2015-16
വര്‍ഷം വാട്ടര്‍
അതോറിറ്റിയുടെ വരുമാനം
, ചെലവ്, നഷ്ടം
എത്രയെന്നും ഇതില്‍
പ്രതിമാസ നഷ്ടം
എത്രയെന്നും 2015-16
വരെയുള്ള മൊത്തം നഷ്ടം
എത്രയെന്നും
വ്യക്തമാക്കുമോ;
(ജി)
നിലവില്‍
വാട്ടര്‍ അതോറിറ്റി
ഏതെല്ലാം സംസ്ഥാന,
അന്തര്‍ സംസ്ഥാന, വിദേശ
സ്ഥാപനങ്ങില്‍ നിന്നും
പണം
കടമെടുത്തിട്ടുണ്ടെന്നും
എത്ര ശതമാനം പലിശ
നിരക്കിലെന്നും ഓരോ
സ്ഥാപനത്തിനും ഇനി എത്ര
തുക അടച്ചു
തീര്‍ക്കാനുണ്ടെന്നും
വിശദമാക്കുമോ?
പൊതു
ടാപ്പുകളില്‍ കൂടി കുടിവെള്ളം
ലഭിക്കുന്നതിന് നടപടി
1960.
ശ്രീ.അനില്‍
അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു ടാപ്പുകളില്‍ കൂടി
കുടിവെള്ളം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
നടപ്പാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
ഇതുവഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിച്ചിരുന്നത്;
വിശദമാക്കാമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദീകരിക്കുമോ?
പുതിയ
വാട്ടര്‍ കണക്ഷന്
1961.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ വാട്ടര്‍
കണക്ഷന് നല്‍കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ലക്ഷ്യമിട്ടിരുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദമാക്കുമോ?
പൈപ്പ്
ലൈന്‍ പുനസ്ഥാപിക്കൽ
1962.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
നിയോജക മണ്ഡലത്തിലെ
ചമ്പക്കുളം പഞ്ചായത്ത്
ഒന്നാം വാര്‍ഡില്‍
നിന്നും പുളിങ്കുന്നു
പഞ്ചായത്ത് 15 ാം
വാര്‍ഡിലേയ്ക്ക്
പമ്പയാര്‍ ക്രോസ്
ചെയ്ത് പോകുന്ന പൈപ്പ്
ലൈന്‍
പൊട്ടിക്കിടക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പുനസ്ഥാപിച്ച്
പുളിങ്കുന്നു
പഞ്ചായത്തിലെ 12, 13,
14, 15 വാര്‍ഡുകളിലെ
ജനങ്ങള്‍ക്ക്
കുടിവെള്ളം
എത്തിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
ജലനിധി
പദ്ധതി
1963.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
ജനതയ്ക്ക് ഗുണമേന്മയും,
സുസ്ഥിരവുമായ
കുടിവെള്ളം
ലഭ്യമാക്കുന്നതിനായുള്ള
ജലനിധി പദ്ധതി
ഒറ്റപ്പാലം മണ്ഡലത്തിലെ
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളില്‍
നടപ്പിലാക്കി
വരുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഒറ്റപ്പാലം
മണ്ഡലത്തിലെ
തച്ചനാട്ടുകര,
കരിമ്പുഴ,
ശ്രീകൃഷ്ണപുരം,
കടമ്പഴിപ്പുറം എന്നീ
പഞ്ചായത്തുകളെ "ജലനിധി"
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
കൊല്ലം
ജില്ലയിലെ കുടിവെള്ള വിതരണ
പദ്ധതി
1964.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ കുടിവെള്ള
സ്രോതസ്സായ
ശാസ്താംകോട്ട കായലിന്റെ
സംരക്ഷണത്തിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണ് ;
(ബി)
ശാസ്താംകോട്ട കായല്‍
നേരിടുന്ന
വെല്ലുവിളികളുടെ
പശ്ചാത്തലത്തില്‍
കുടിവെള്ള
വിതരണത്തിനായി ബദല്‍
പദ്ധതികളെപ്പറ്റി
ആലോചിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
ഞാങ്കടവ്
പദ്ധതിയുടെ സാധ്യതാപഠനം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കിൽ
പദ്ധതിയുടെ രൂപീകരണ
പുരോഗതി അറിയിക്കുമോ ?
നൂറനാട്
പാറ്റൂര്‍ കുടിവെള്ള പദ്ധതി
1965.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂറനാട്
പാറ്റൂര്‍ കുടിവെള്ള
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; ഈ
കുടിവെള്ള പദ്ധതിക്കായി
ആകെ ചെലവഴിച്ച
തുകയെത്ര; ഈ തുക
ഉപയോഗിച്ച് 2016 മേയ്
31 വരെ നടപ്പിലാക്കിയ
കാര്യങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; കഴിഞ്ഞ 5
വര്‍ഷക്കാലം അനുവദിച്ച
തുക എത്ര; ഈ തുക
ഉപയോഗിച്ച്
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്എന്നിവ
ലഭ്യമാക്കാമോ;
(ബി)
ഈ
കുടിവെള്ള പദ്ധതി
പൂര്‍ത്തീകരിക്കുന്നതിലേക്കായി
ഇനിയും ചെയ്യാനുള്ള
പ്രവൃത്തികളുടെയും,
ഇതിനാവശ്യമായി വരുന്ന
തുകയുടെയും വിശദാംശം
നല്‍കാമോ; ഈ തുക
അനുവദിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ ജലനിധി പദ്ധതി
1966.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ എളവള്ളി
പഞ്ചായത്തില്‍
നടപ്പാക്കിയ 'ജലനിധി'
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
പൈപ്പ്
സ്ഥാപിക്കുന്നതിന്റെ
ഭാഗമായി വ്യാപകമായി
റോഡ് പൊളിച്ച് ഗതാഗത
പ്രശ്നമുണ്ടായിരുന്നത്
പരിഹരിച്ചോ;
ഇല്ലെങ്കില്‍ എന്ന്
പരിഹരിക്കും എന്ന്
വ്യക്തമാക്കാമോ?
ആരക്കുഴ-പാലക്കുഴ
ശുദ്ധജല വിതരണ പദ്ധതി
1967.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുവാറ്റുപുഴ
നിയോജക മണ്ഡലത്തിലെ
ആരക്കുഴ-പാലക്കുഴ
ശുദ്ധജല വിതരണ പദ്ധതി
നടപ്പാക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിക്കായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
ആയതിന്റെ നിലവിലെ
സ്ഥിതി എന്താണെന്നും
അറിയിക്കാമോ?
വാട്ടര്‍
അതോറിറ്റി ഹെല്പ് ഡെസ്ക്
1968.
ശ്രീ.വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയില്‍ ഹെല്പ്
ഡെസ്കിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കുന്നുണ്ടോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വാട്ടര്‍
അതോറിറ്റി ഹെഡ് ആഫീസിലെ
ഹെല്പ് ഡെസ്കില്‍
നിയമിച്ചിരിക്കുന്ന
ജീവനക്കാരെ ഏത്
വിഭാഗത്തിലാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;;
(സി)
പ്രസ്തുത
ജീവനക്കാരുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികളെന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ?
ജപ്പാന്
കുടിവെള്ള പദ്ധതികളിൽ എൻ ജി ഒ
കൾ പ്രവർത്തിക്കുന്നത്
1969.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജപ്പാന് കുടിവെള്ള
പദ്ധതികളില്‍
എന്‍.ജീ.ഒ.-കള്‍
പ്രവര്‍ത്തിച്ചുവരുന്നത്
സര്‍ക്കാരിന്റെ
അറിവോടുകൂടിയാണോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി മൂലം വെള്ളം
ലഭിക്കുന്ന
മേഖലകളേതെന്ന്
വിശദമാക്കുമോ?
വാട്ടര്‍
അതോറിററിയിലെ ആശ്രിത നിയമനം
T 1970.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.ഡബ്യൂ.എ
കോഴിക്കോട്
ഡിസ്ട്രിബ്യൂഷന്‍ സബ്
ഡിവിഷന് നമ്പര്‍ 2
ഓഫീസില്‍ ഓഫീസ്
അറ്റഡന്റായി ജോലി
ചെയ്ത് വരികെ,
മരണപ്പെട്ട വി.വി.
രാഘവന്റെ ആശ്രിത
രെമിതയ്ക്ക് ജോലി
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ജോലി
നല്‍കാനുളള അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ നടപടികളുടെ
പുരോഗതി അറിയിക്കാമോ;
(സി)
നിയമനം
നല്കുന്നതില്
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ ആയത്
അറിയിക്കാമോ?
നാറാണത്ത്
ചിറ നവീകരണം
1971.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരവാരം
ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട
നാറാണത്ത് ചിറ
നവീകരിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
എത്ര തുകയാണ്
അനുവദിച്ചിരിക്കുന്നതെന്നും
കരാര്‍
ഏറ്റെടുത്തിരിക്കുന്നത്
ആരാണ് എന്നും
നിര്‍മ്മാണം എന്ന്
ആരംഭിക്കുമെന്നും
എന്നാണ് നവീകരണം
പൂര്‍ത്തിയാക്കുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ;
(സി)
നാശാവസ്ഥയിലുള്ള
നാറാണത്തുചിറ എത്രയും
വേഗം നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കുടിവെള്ള
ചൂഷണം
1972.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
കുപ്പിവെള്ള കമ്പനികള്‍
നടത്തുന്ന കുടിവെള്ള
ചൂഷണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കമ്പനികളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
വാട്ടര്‍
അതോറിറ്റിയുടെ
നിയന്ത്രണത്തില്‍
കുപ്പിവെള്ള
വിതരണത്തിന് കൂടുതല്‍
സ്ഥാപനങ്ങള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കുമോ?
കുട്ടനാട്
നിയോജക മണ്ഡലത്തിൽ പൈപ്പ്
ലൈനുകൾ സ്ഥാപിക്കുന്നതിന്
നടപടി
1973.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
നിയോജക മണ്ഡലത്തിലെ
മുട്ടാര്‍ പഞ്ചായത്തിലെ
12,13 വാര്‍ഡുകളിലെ
കവലയ്ക്കല്‍ പാലം
മുതല്‍ ജീ മംഗലം പാലം
വരെയും നെടുമുടി
പഞ്ചായത്തില്‍ 11-ാം
വാര്‍ഡിലെ കൊണ്ടാക്കല്‍
പാലം മുതല്‍ തെക്കോട്ട്
ചക്കാലച്ചിറ പാലം
വരെയും ചമ്പക്കുളം
പഞ്ചായത്തിലെ 5-ാം
വാര്‍ഡിലെ എഴുകാട്
ലക്ഷം വീട് കോളനിയിലും
പുതിയ പൈപ്പ് ലൈനുകള്‍
സ്ഥാപിക്കുന്നതിന്
സമര്‍പ്പിച്ചിരിക്കുന്ന
അപേക്ഷയിന്മേല് ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ ഫയല്‍
നമ്പര്‍ സഹിതം
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സ്ഥലങ്ങളില്‍ പുതിയ
പൈപ്പ് ലൈനുകള്‍
സ്ഥാപിക്കുന്നതിന്
മുന്‍ഗണന നല്‍കുമോ
എന്നു വ്യക്തമാക്കാമോ?
കാളിപ്പാറ
ശുദ്ധജല പദ്ധതി
1974.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാളിപ്പാറ
ശുദ്ധജല പദ്ധതി,
നെയ്യാറ്റിന്‍കര
റെയില്‍ പാലത്തില്‍
വെച്ചു
തടസ്സപെട്ടിരിക്കുന്നതിനാൽ
റെയില്‍വേയുടെ അനുമതി
നേടി, പ്രസ്തുത തടസ്സം
നീക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ സമഗ്ര
കുടിവെള്ള പദ്ധതിയുമായി
ബന്ധപ്പെട്ട് ചെങ്കല്‍
പഞ്ചാത്തിലെ
പൊന്‍വിളയില്‍ 21/2
ഏക്കര്‍ ഭൂമി
ഏറ്റെടുക്കുന്ന
തീരുമാനം
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പദ്ധതിയ്കാവശ്യമായ
പൈപ്പുകള്‍ സ്ഥാപിച്ചു
കഴിഞ്ഞതിനാൽ
ഇക്കാര്യത്തില്‍
തീരുമാനം
കൈക്കൊള്ളുമോയെന്ന്
വിശദമാക്കാമോ?
കുട്ടനാട്
കുടിവെള്ള പദ്ധതി
1975.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
കുടിവെള്ള പദ്ധതിക്ക്
13-ാം ധനകാര്യ
കമ്മീഷനില്‍ നിന്ന്
അനുവദിച്ച 70 കോടി രൂപ
വിനിയോഗിച്ച്
കുട്ടനാട്ടിലെ ഏതെല്ലാം
പ്രദേശങ്ങളിലേക്ക്
പൈപ്പ് ലൈനുകള്‍
സ്ഥാപിച്ചുവെന്ന് തുക
സഹിതമുള്ള വിശദമായ
പ്രവര്‍ത്തന
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ബി)
70
കോടി രൂപയില്‍, ഒ എച്ച്
ടാങ്കുകളില്‍ നിന്നും
കുടിവെള്ളം ലഭ്യമാകാത്ത
പ്രദേശങ്ങളിലേക്കുള്ള
പൈപ്പ് ലൈനുകള്‍
സ്ഥാപിക്കുന്നതിന് എത്ര
തുക ചെലവഴിക്കാന്‍
കഴിഞ്ഞുവെന്നും
ഏതെല്ലാം
പ്രവര്‍ത്തികള്‍ക്കാണെന്നും
വിശദമാക്കുമോ;
(സി)
കാവാലം,
തകഴി ഓവര്‍ഹെഡ്
ടാങ്കുകളുടെ
നിര്‍മ്മാണത്തിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ദേവറടുക്ക
കുടിവെള്ള പദ്ധതി
1976.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ദേലമ്പാടി,
കാറഡുക്ക
പഞ്ചായത്തുകളില്‍
കുടിവെള്ളം
നല്‍കുന്നതിനുള്ള
ദേവറടുക്ക കുടിവെള്ള
പദ്ധതി പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
നിലവിലുള്ള സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ?
കുടിവെള്ള
പദ്ധതികളുടെ നിര്‍മ്മാണം
1977.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
മേജര്‍ കുടിവെള്ള
പദ്ധതിയുടെ നിര്‍മ്മാണം
ഏതു ഘട്ടം വരെയായി
എന്നും പദ്ധതിക്കായി
വകയിരുത്തിയിട്ടുളള തുക
എത്രയെന്നും പദ്ധതിയുടെ
എന്തൊക്കെ പണികളാണ് ഇനി
പൂര്‍ത്തിയാക്കാനുള്ളതെന്നും
പണി പൂര്‍ത്തിയാക്കി
പദ്ധതി എന്ന് കമ്മീഷന്
ചെയ്യാനാകുുമെന്നും
വിശദമാക്കുമോ;
(ബി)
നിര്‍മ്മാണത്തിലിരിക്കുന്ന
അയിരൂര്‍,
കാഞ്ഞീറ്റുകര,
പെരുനാട്, അത്തിക്കയം,
കൊല്ലമുള കുടിവെള്ള
പദ്ധതികളുടെ നിര്‍മ്മാണ
പുരോഗതി പ്രത്യേകം
വിശദമാക്കാമോ; ഓരോ
പദ്ധതിക്കായും
വകയിരുത്തിയിട്ടുളള തുക
എത്രയെന്നും ഇവയുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച് എന്ന്
കമ്മീഷന് ചെയ്യാനാകും
എന്നും വിശദമാക്കുമോ;
(സി)
നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലാത്ത
കൊറ്റനാട്-അങ്ങാടി,
ചെറുകോല്‍, റാന്നി,
കോട്ടാങ്ങല്‍,
ആനിക്കാട്, നിലയ്ക്കല്‍
പദ്ധതികളുടെ
നിര്‍മ്മാണം എന്ന്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ; ഇവ
ഓരോന്നിനും അനുവദിച്ച
തുക വിശദീകരിക്കാമോ;
ഇവയില്‍ ഏതെങ്കിലും
പദ്ധതിയുടെ നിര്‍മ്മാണം
ആരംഭിക്കാന്‍
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ എന്നും
ഉണ്ടെങ്കില്‍ ഏതു
പദ്ധതിക്ക് എന്തു
തടസ്സമാണ്
നേരിടുന്നതെന്നും
വ്യക്തമാക്കാമോ; ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളില്‍ കുടിവെള്ള
വിതരണം
1978.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളം
എത്തിച്ചേര്‍ന്നിട്ടില്ലാത്ത
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളില്‍
വാട്ടര്‍ അതോറിറ്റി
മുഖേനയുള്ള കുടിവെള്ള
വിതരണത്തിന് നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തിന് പ്രഥമ
പരിഗണന നല്‍കുന്നതിന്
സ്വീകരിക്കുന്ന
നടപടികളെന്തെല്ലാമെന്ന്
വിശദമാക്കാമോ ?
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
കുടിവെള്ള പ്രശ്നങ്ങള്‍
1979.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
അതിരൂക്ഷമായ കുടിവെള്ള
ക്ഷാമം അനുഭവപ്പെടുന്ന
മേഖലകള്‍
ഏതെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സമ്പൂര്‍ണ്ണ
കുടിവെള്ള മണ്ഡലമായി
ഒറ്റപ്പാലത്തെ
മാറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
1/7/2011
മുതല്‍ 31/3/2016 വരെ
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ വിവിധ
കുടിവെള്ള
പദ്ധതികള്‍ക്കായി എത്ര
തുക ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഓരോ
പ്രവൃത്തിയുടേയും
പേരും, ചെലവഴിച്ച
തുകയും, ഗുണഭോക്തൃ
വിശദാംശവും
ലഭ്യമാക്കാമോ;
(ഇ)
നിലവില്‍
നിര്‍മ്മാണ
ഘട്ടത്തിലുള്ള
പദ്ധതികള്‍
ഏതെല്ലാമെന്നും എത്ര
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നും
വിശദമാക്കുമോ?
നിലമ്പൂര്‍
കുടിവെള്ള പദ്ധതി
1980.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
കുടിവെള്ള പദ്ധതിയുടെ
സ്രോതസ്
അഭിവൃദ്ധിപ്പെടുത്തുന്നതിനായി
തടയണയോ റഗുലേറ്റര്‍ കം
ബ്രിഡ്ജോ
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
പണി പൂര്‍ത്തീകരിച്ചു
കൊണ്ടിരിക്കുന്ന
ബീമ്പുങ്ങല്‍
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ പ്രയോജനം
വേനല്‍ക്കാലത്ത്
വെള്ളമില്ലാതാകുന്ന
നിലമ്പൂര്‍ കുടിവെള്ള
പദ്ധതിയുടെ സ്രോതസിന്
ഉപയോഗപ്പെടുത്താനാകുമോ
എന്ന് വിശദമാക്കാമോ?
കുന്ദമംഗലം
മണ്ഡലത്തിലെ ശുദ്ധജല ലഭ്യത
1981.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജപ്പാന് കുടിവെളള
പദ്ധതിയുടെ ഉദ്ഘാടനം
നിര്‍വ്വഹിച്ചത്
എന്നാണ്;
(ബി)
കുന്ദമംഗലം
മണ്ഡലത്തിലെ
പഞ്ചായത്തുകളില്‍
ഇനിയും പ്രസ്തുത
പദ്ധതിയില്‍ നിന്ന്
ശുദ്ധജലം
ലഭ്യമാക്കിയിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമാക്കിയ
കൂളിമാട് പമ്പിംഗ്
സ്റ്റേഷനില്‍ നിന്നുള്ള
വെളളം, ചാത്തമംഗലം
പഞ്ചായത്തിന് കൂടി
ലഭ്യമാക്കുന്ന കാര്യം
പഠിക്കാന്‍ നിയോഗിച്ച
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ഡി)
ചാത്തമംഗലം
എന്‍.എെ.ടിയിലെ
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിനായി
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാരിന്‍െറ
മുമ്പിലുളളതെന്ന്
വ്യക്തമാക്കാമോ?
മൂവാറ്റുപുഴ
കോര്‍മലയിലെ വാട്ടര്‍
ടാങ്കിന്റെ അപകടാവസ്ഥ
1982.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
താലൂക്കില്‍
വെള്ളൂര്‍ക്കുന്നം
വില്ലേജിലെ
കോര്‍മലയില്‍ സ്ഥിതി
ചെയ്യുന്ന വാട്ടര്‍
ടാങ്കിന്റെ അപകടാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വാട്ടര്‍ ടാങ്കിന്റെ
ഗുതരമായ അപകടാവസ്ഥ
കണക്കിലെടുത്ത്
ടാങ്കിന്റെ
സംരക്ഷണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
1983.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്ഗാന്ധി
കുടിവെള്ള പദ്ധതിയുടെ
ഭാഗമായി
നിര്‍മ്മിച്ചതും
കൊട്ടാരക്കര നിയോജക
മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്നതുമായ
എത്ര കുടിവെള്ള
പദ്ധതികള്‍
പ്രവര്‍ത്തനരഹിതമായി
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പഞ്ചായത്ത്
തിരിച്ച് അവയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
പുനരുജ്ജീവിപ്പിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പത്തനംതിട്ട
നഗരസഭയിലെ കുടിവെള്ള ക്ഷാമം
1984.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
നഗരസഭയിലെ കുടിവെള്ള
ക്ഷാമം പരിഹരിക്കാന്‍
ജൈക്കയുമായി ചേര്‍ന്ന്
ആലോചിക്കുന്ന പുതിയ
പദ്ധതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
അതിന്റെ ചര്‍ച്ച ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
കാസര്‍കോട്
ജില്ലയിലെ കുടിവെളളക്ഷാമം
1985.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിതരണം
തടസ്സപ്പെട്ടാല്‍
ഉപഭോക്താക്കള്‍ക്കു
പരാതിപ്പെടാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
വാട്ടര്‍ അതോറിറ്റി
ഓഫീസുകളില്‍
ഒരുക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ; ഇൗ
സംവിധാനങ്ങള്‍
ഉപഭോക്താക്കള്‍
ഉപയോഗപ്പെടുത്തുന്നുണ്ടോ;
(ബി)
കാസര്‍കോട് നഗരത്തിലും
പ്രാന്തപ്രദേശങ്ങളിലും
കുടിവെളളം
ലഭിക്കുന്നില്ല എന്നതു
സംബന്ധിച്ച പരാതികള്‍
വാട്ടര്‍
അതോറിറ്റിയുടെ
ഓഫീസില്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അത്തരത്തിലുളള
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്;
പരാതികളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കാസര്‍കോട്
ജില്ലയില്‍ ആഴ്ചകളോളം
ശുദ്ധജലം കിട്ടാത്തത്
എന്തുകൊണ്ടാണെന്ന്
പഠനംനടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതുവരെ ഒരു
നടപടിയും
സ്വീകരിക്കാത്തതെന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്താമോ?
കാസര്‍ഗോഡ്
ജില്ലയില്‍ നബാര്‍ഡിന്റെ
സഹായത്തോടെയുള്ള കുടിവെള്ള
പദ്ധതി
1986.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിത
പ്രദേശങ്ങളിലേയ്ക്ക്
നബാര്‍ഡിന്റെ ധന
സഹായത്തോടെ കുടിവെള്ളം
എത്തിക്കുന്നതിനായി
എത്ര പദ്ധതികള്‍ക്ക്
അനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
പദ്ധതിയുടെ പേരും
അനുവദിച്ച തുകയും
പ്രത്യേകം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഓരോ പദ്ധതികളുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ ?
കാപ്പിത്തോട്
ശുദ്ധീകരണ പദ്ധതി
1987.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
നിയോജകമണ്ഡലത്തിലെ
കാപ്പിത്തോട് ശുദ്ധീകരണ
പദ്ധതിക്കായി 2006-11,
2011-16 കാലയളവില്‍
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന
കാര്യം വ്യക്തമാക്കുമോ;
(ബി)
ഇതിനായി
അന്നത്തെ എം.എല്‍.എ.
യുടെ നേതൃത്വത്തില്‍
എത്ര യോഗങ്ങള്‍
ചേര്‍ന്നിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
യോഗങ്ങളുടെ
മിനിട്സിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
ഉടുമ്പന്‍ചോല
മണ്ഡലത്തിലെ 'ജലനിധി'
പ്രവര്‍ത്തനങ്ങള്‍
1988.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴവെള്ള
സംഭരണികള്‍
നിര്‍മ്മിക്കാന്‍
ജലനിധി പദ്ധതിയുടെ
ഫണ്ട്
പ്രയോജനപ്പടുത്താന്‍
വ്യവസ്ഥയുണ്ടോ;
(ബി)
ഉടുമ്പന്‍ചോല
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും
പഞ്ചായത്തുകളില്‍
ജലനിധി പദ്ധതിയുടെ
ഫണ്ട്, മഴവെള്ള
സംഭരണികള്‍
നിര്‍മ്മിക്കാന്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
ഫണ്ട് ചെലവഴിച്ച
പഞ്ചായത്തുകളുടെ പേര്
വിവരങ്ങള്‍ സംബന്ധിച്ച
വിശദാംശം നല്‍കാമോ?
ചാത്തന്നൂര്‍
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്തിലെ
ശുദ്ധജലവിതരണ പദ്ധതികള്‍
1989.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്തിലെ
ശുദ്ധജലവിതരണ
ആവശ്യത്തിലേക്കായി
നിലവിലുള്ള പദ്ധതികള്‍
ഏതൊക്കെയാണെന്നും ഇവ
എന്നാരംഭിച്ചതാണെന്നും
പദ്ധതിയുടെ പ്രയോജനം
ആവശ്യകതയുമായി
ബന്ധപ്പെടുത്തി
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന പാരിപ്പള്ളി
ഇ.എസ്.ഐ. മെഡിക്കല്‍
കോളേജ് ഉള്‍പ്പെടെയുള്ള
സ്ഥാപനങ്ങള്‍ക്കും,
പഞ്ചായത്ത് പ്രദേശത്തെ
ജനങ്ങള്‍ക്കും ആവശ്യമായ
ശുദ്ധജലത്തിന്റെ
നാമമാത്രമായ അംശം പോലും
പരിഹരിക്കുവാന്‍
കഴിയാത്ത സാഹചര്യം
പരിഗണിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്ത്
പ്രദേശത്ത് ശുദ്ധജലം
ലഭ്യമാക്കുവാനുതകുന്ന
അടിയന്തര നടപടി
സ്വീകരിക്കുമോ?
അംഗന്‍വാടികളിലെ
കുടിവെള്ള കണക്ഷനുകള്‍
1990.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗന്‍വാടികളില്‍
വാട്ടര്‍
അതോറിറ്റിയില്‍ നിന്നും
ലഭിക്കുന്ന കുടിവെള്ള
കണക്ഷനുകള്‍
ഗാര്‍ഹികേതര
വിഭാഗത്തിലാണ്
ഉള്പ്പെടുത്തിവരുന്നത്
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത കുടിവെള്ള
കണക്ഷനുകള്‍ ഗാര്‍ഹിക
വിഭാഗത്തിലേക്ക്
മാറ്റുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കാമോ?
ബന്തടുക്കയ്ക്കും
സമീപ വില്ലേജുകള്‍ക്കും
കുടിവെള്ള പദ്ധതി
1991.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ബന്തടുക്കയ്ക്കും സമീപ
വില്ലേജുകള്ക്കുമുള്ള
കുടിവെള്ള പദ്ധതിക്ക്
എത്ര രൂപ
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
തുക
അനുവദിച്ചിട്ട് എത്ര
മാസമായെന്നും
പദ്ധതിയുടെ നിലവിലുള്ള
സ്ഥിതി എന്താണെന്നും
വിശദമാക്കാമോ;
(സി)
പഞ്ചായത്തിന്
സ്ഥലംനല്കാന് ഇല്ലാതെ
വരുകയും പ്രദേശത്ത്
ധാരാളം റവന്യൂ ഭൂമി
ലഭ്യമായിരിക്കുന്ന
സാഹചര്യത്തിലും
പ്രസ്തുത ഭൂമി ഈ
പദ്ധതിക്കായി
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ഡി)
പദ്ധതി
അനുവദിച്ചിട്ട്
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും അതിന്റെ
പ്രയോജനം യഥാസമയം
ലഭിക്കാത്തത് വാട്ടര്‍
അതോറിറ്റി
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നദികളെ
സംരക്ഷിക്കുന്നതിനgള്ള പദ്ധതി
1992.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന
നദികളെ
സംരക്ഷിക്കുന്നതു
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുളള പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
പഠനങ്ങളിലൂടെ
എന്തെല്ലാമാണ്
കണ്ടെത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമേോ;
(ബി)
നദികളിലെ
നീരൊഴുക്ക്
കുറയുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതെന്തുകൊണ്ടാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
നദികളെ പ്രകൃതി ദത്തമായ
രീതിയില്‍
സംരക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?