ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
കെ.എസ്.ഇ.ബി ഓഫീസുകൾ
1640.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
കെ.എസ്.ഇ.ബി ഓഫീസുകളുടെ
പട്ടിക ലഭ്യമാക്കാമോ;
(ബി)
ഓരോ
ഓഫീസുകളുടെയും
പരിധിയില്‍ എത്ര
ഉപഭോക്താക്കള്‍
വീതമുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഓഫീസുകളില്‍
അനുവദിക്കപ്പെട്ട
ജീവനക്കാരുടെ തസ്തിക
തിരിച്ചുള്ള കണക്കും
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍ സംബന്ധിച്ച
വിവരങ്ങളും
ലഭ്യമാക്കാമോ;
(ഡി)
ഒഴിവുള്ള
തസ്തികകളില്‍
ജീവനക്കാരെ
നിയമിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
വെെദ്യുതി ഉല്പാദനം
1641.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെെദ്യുതി
ഉല്പാദനത്തില് കേരളം
സ്വയം പര്യാപ്തമാണോ;
(ബി)
കേരളത്തില്‍ ഒരു ദിവസം
ഗാര്‍ഹികമായും,
വ്യവസായപരമായും എത്ര
യൂണിറ്റ് വീതം
വെെദ്യുതിയാണ്
ഉപയോഗിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തിന്
പുറത്തു നിന്ന് ദിനം
പ്രതി എത്ര യൂണിറ്റ്
വെെദ്യുതിയാണ്
വെെദ്യുതി ബോര്‍ഡ്
വാങ്ങുന്നതെന്നും
ഇതിന്‍െറ വില
യൂണിറ്റിന്
എത്രയാണെന്നും എവിടെ
നിന്നെല്ലാം വെെദ്യുതി
വാങ്ങുന്നു എന്നുമുളള
വിവരം വിശദമായി
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്തിന്
പുറത്ത് നിന്ന്
വെെദ്യുതി വാങ്ങാതെ,
കേരളത്തില്‍ തന്നെ
വെെദ്യുതി
ഉല്പാദിപ്പിയ്ക്കാന്
നാളിതുവരെ പുതിയ
പദ്ധതികള്‍ ഉണ്ടാക്കാതെ
വെളിയില്‍ നിന്നും അമിത
വിലയ്ക്ക് വെെദ്യുതി
വാങ്ങുന്നതിന്‍െറ
ലക്ഷ്യം എന്താണെന്ന്
വിശദമാക്കുമോ;
(ഇ)
കേരളത്തില്‍
ആതിരപ്പളളി ജലവെെദ്യുത
പദ്ധതി
ആരംഭിയ്ക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(എഫ്)
ഇത്
ജനങ്ങള്‍ക്ക്
ഉപകാരപ്രദമായ
പദ്ധതിയാണെങ്കില്‍ ഇൗ
പദ്ധതി തുടങ്ങുവാന്‍
നടപടി
സ്വീകരിയ്ക്കുമോ?
കേരളത്തിലെ വൈദ്യുത ഉല്പാദന
പ്രതിസന്ധി
1642.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിനു
പുറത്തു നിന്ന്
വൈദ്യുതി
കൊണ്ടുവരാനുള്ള
ലൈനുകള്‍ വേണ്ടത്ര
ഇല്ലാത്തതാണ് ഊര്‍ജ്ജ
മേഖലയില്‍ കേരളം
നേരിടുന്ന പ്രതിസന്ധി
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
പ്രസാരണ ലൈനുകള്‍
പൂര്‍ത്തിയാക്കിയാല്‍
2025 വരെ
കേരളത്തിനാവശ്യമായ
വൈദ്യുതി
എത്തിക്കാനാകുമെന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
ഇതിനു എത്ര തുക ചെലവ്
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ചെലവിനത്തില്‍ ഇതിനാണോ
ആതിരപ്പള്ളി പദ്ധതി
നിര്‍മ്മാണത്തിനാണോ
കൂടുതല്‍ തുക വേണ്ടി
വരുന്നത് എന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദവിവിരം നല്‍കുമോ;
(സി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
കേരളത്തിന്
ആവശ്യമായിട്ടുള്ളത്;
ഇതില്‍ എത്ര മെഗാവാട്ട്
കേരളത്തില്‍
ഉല്പാദിപ്പിക്കുന്നു;ശേഷിച്ച
വൈദ്യുതി എവിടെ
നിന്നാണ് ലഭിക്കുന്നത്;
(ഡി)
അതിരപ്പള്ളി
പദ്ധതി
നടപ്പിലാക്കിയാല്‍
ലഭിക്കുന്ന പരമാവധി
വൈദ്യുതി
എത്രയായിരിക്കുമെന്ന്
വ്യക്തമാക്കാമോ; ഈ
വൈദ്യുതിക്കു
യൂണിറ്റിനു എത്ര രൂപ
ചെലവ് വരും; ഇതേ
നിരക്കില്‍ കേരളത്തിനു
പുറത്തുള്ള വൈദ്യുതി
ഉത്പാദന നിലയങ്ങളില്‍
നിന്ന് വൈദ്യുതി
ലഭ്യമാണോ;
വിശദീകരിക്കാമോ?
'ഡീപ്-ഇ-ബിഡിങ്'
പദ്ധതി
1643.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
പ്രതിവര്‍ഷം എത്ര
യൂണിറ്റ് വൈദ്യുതിയാണ്
സംസ്ഥാനം വാങ്ങുന്നത്;
ഓരോ യൂണിറ്റിനും ശരാശരി
എത്ര രൂപയാണ് സംസ്ഥാനം
നല്‍കേണ്ടി
വരുന്നതെന്ന്
അറിയിക്കാമോ;
(ബി)
'ഡീപ്-ഇ-ബിഡിങ്'
പ്രകാരം എത്ര യൂണിറ്റ്
വൈദ്യുതിയാണ്
സംസ്ഥാനത്തിന്
ലഭിക്കുന്നത്;
(സി)
പ്രസ്തുത
പ്രക്രിയ പ്രകാരം
ലഭിക്കുന്ന
വൈദ്യുതിയുടെ നിരക്ക്
സാധാരണ ലഭിക്കുന്ന
വൈദ്യുതിയുടെ
നിരക്കിനേക്കാള്‍ എത്ര
മാത്രം
വ്യത്യാസപ്പെട്ടിരിക്കുന്നു;
(ഡി)
കേന്ദ്രത്തില്‍
നിന്നും കുറഞ്ഞ
നിരക്കില്‍ വൈദ്യുതി
ലഭിക്കുന്ന സാഹചര്യം
ഉപഭോക്താക്കള്‍ക്ക്
കൂടി
പ്രയോജനപ്രദമാകുന്ന
തരത്തില്‍ ആസൂത്രണം
ചെയ്യുന്ന കാര്യം
പരിഗണിക്കാമോ?
ജല
വൈദ്യുതോല്പാദനം
1644.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജല
വൈദ്യുതോല്പാദനക്കാര്യത്തില്
പുതിയ സങ്കേതങ്ങള്‍
ഉപയോഗപ്പെടുത്തുന്നതിനുള്ള
സാദ്ധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ജല വൈദ്യുത
നിലയങ്ങളില്‍ നിന്നും
പുറന്തള്ളുന്ന ജലം
ലിഫ്റ്റ് ചെയ്ത്
പുനരുപയോഗിക്കുന്നതിനുള്ള
സാദ്ധ്യതകള്‍
പരിശോധിക്കുമോ;
(സി)
പരിസ്ഥിതി
സൗഹാര്‍ദ്ദമായി
ജലത്തിന്റെ റണ്ണിംഗ്
ഫോഴ്സ്
ഉപയോഗപ്പെടുത്താനുള്ള
സാദ്ധ്യതകള്‍
പരിശോധിക്കുമോ ?
കെ.എസ്.ഇ,ബി.
സെക്ഷന്‍ ഓഫീസിന്റെ
പ്രവര്‍ത്തനം
1645.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൂഴിക്കുന്നില്‍
പ്രവര്‍ത്തനം ആരംഭിച്ച
കെ.എസ്.ഇ,ബി. സെക്ഷന്‍
ഓഫീസില്‍ അസിസ്റ്റന്റ്
എഞ്ചിനീയറെ
നിയമിച്ചിട്ടുണ്ടോ
എന്നും ക്യാഷ് കളക്ഷന്‍
ഉണ്ടോ എന്നും പ്രസ്തുത
ഓഫീസില്‍ അടിസ്ഥാന
സൗകര്യങ്ങള്‍ ഉണ്ടോ
എന്നും വിശദമാക്കുമോ;
(ബി)
ഓലത്താന്നി,
പഴയകടയിലെ ക്യാഷ്
കളക്ഷന്‍ സെന്ററുകള്‍
പുനസ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(സി)
തിരുപുറം
കേന്ദ്രീകരിച്ച്
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
നെയ്യാറ്റിന്‍കരയിലെ
66 കെ. വി. സബ്
സ്റ്റേഷന് 110 കെ. വി
ആക്കി ഉയര്‍ത്തി
വൈദ്യുതി ക്ഷാമത്തിന്
പരിഹാരം കാണുമോ എന്ന്
വിശദമാക്കുമോ?
കെ.എസ്.ഇ.ബി
മസ്ദൂര്‍ തസ്തികയിലുള്ള
ഒഴിവുകള്‍
1646.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
മസ്ദൂര്‍ തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകളാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക് നിയമനം
നടത്തുന്നതിന്
യോഗ്യരായവരുടെ
പി.എസ്.സി റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(സി)
ഒഴിവുകള്‍
നികത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി-യില്‍
ഒഴിഞ്ഞു കിടക്കുന്ന
തസ്തികകള്‍
1647.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കെ.എസ്.ഇ.ബി-യില്‍
നിലവില്‍ എത്ര
തസ്തികകള്‍ ഒഴി ഞ്ഞു
കിടക്കുന്നുണ്ടെന്ന്
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ;
(ബി)
ഒഴിവുള്ള
തസ്തികകള്‍
നികത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ജില്ലയിലെ
വിവിധ കെ.എസ്.ഇ.ബി
ഓഫീസുകളില്‍ ദിവസക്കൂലി
അടിസ്ഥാനത്തിലും കരാര്‍
വ്യവസ്ഥയിലും നിലവില്‍
എത്ര പേര്
ജോലിചെയ്യുന്നുണ്ടെന്ന്
ഓഫീസ് തിരിച്ച്
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.
കാഷ്യര്‍ നിയമനം
1648.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഊര്‍ജ്ജ
വകുപ്പില്‍
കെ.എസ്.ഇ.ബി.
കാഷ്യര്‍/ജൂനിയര്‍
അസിസ്റ്റന്റ്
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെന്നാണെന്നും എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
യഥാസമയം പ്രൊമോഷന്
നല്കി ഒഴിവുള്ള
തസ്തികകള്‍
നികത്തുന്നതിനും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
കെ.എസ്.ഇ.ബി.
മസ്ദൂര്‍ തസ്തികയിലെ
ഒഴിവുകള്‍
1649.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍
കെ.എസ്.ഇ.ബി. മസ്ദൂര്‍
തസ്തികയില്‍ 30.06.2016
വരെ എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും ഈ
ഒഴിവുകള്‍
നികത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ;
(ബി)
മസ്ദൂര്മാരില്
നിന്ന് ലൈന്മാന്
തസ്തികയിലേക്കുള്ള
പ്രമോഷന് വൈകുന്നത്
കൊണ്ട് മസ്ദൂര്‍
തസ്തികയിലെ
നിയമനത്തിനായി
ലിസ്റ്റില്‍
ഉള്‍പ്പെട്ടിരിക്കുന്നവരുടെ
നിയമന സാധ്യത കുറയുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ലൈന്മാന്
തസ്തികയിലേക്കുള്ള
പ്രമോഷന് അനന്തമായി
നീളുന്നത്
പരിശോധിക്കുമോ?
കെ.എസ്.ഇ.ബി.യിലെ
ജീവനക്കാരുടെ എണ്ണം
1650.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
നിലവില്‍
വന്നതെന്നാണെന്ന്
വ്യക്തമാക്കാമോ; അന്ന്
എത്ര
ജീവനക്കാരായിരുന്നു
ഉണ്ടായിരുന്നത്എന്നറിയാമോ
; ആ സമയത്ത്
ബോര്‍ഡിന്റെ കീഴില്‍
എത്ര ഗാര്‍ഹിക
ഉപഭോക്താക്കളും എത്ര
വ്യവസായ
ഉപഭോക്താക്കളും
ഉണ്ടായിരുന്നു എന്ന്
രേഖകളുണ്ടോ;ഇവയുടെ
വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
നിലവില്‍
കെ.എസ്.ഇ.ബി.യില്‍ ആകെ
എത്ര ജീവനക്കാരുണ്ട്;
ഇതില്‍ ഇലക്ട്രിക്കല്‍
വിംഗില്‍ ഓരോ
തസ്തികകയിലും എത്ര
ജീവനക്കാരുണ്ടെന്ന്
വിശദമാക്കാമോ;
(സി)
നിലവില്‍
കെ.എസ്.ഇ.ബി.യുടെ
കീഴിലുള്ള ഗാര്‍ഹിക,
വ്യാവസായിക
ഉപഭോക്താക്കളുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
കേരളത്തിലെ
വിവിധ മേഖലകളില്‍
,വെെദ്യുതി നിലച്ചു
കഴിഞ്ഞ്
പുനസ്ഥാപിക്കാന്‍
ദിവസങ്ങളോളം സമയം
എടുക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കാൻ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
കെ.എസ്.ഇ.ബി.യില്‍
നിലവിലുള്ള
ജീവനക്കാരുടെ എണ്ണം
മതിയാകുന്നതാണോ;
ഇല്ലെങ്കില്‍
പി.എസ്.സി. വഴി നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
കെ.എസ്.ഇ.ബി.യുടെ വിവിധ
ഓഫീസുകളില്‍/
ഫീല്‍ഡുകളില്‍
താല്‍ക്കാലിക
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ച് ഇവരുടെ
എണ്ണവും തസ്കികയും
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.യില്‍
കാഷ്യര്‍ തസ്തികയിലെ
ഒഴിവുകള്‍
1651.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
കാഷ്യര്‍ തസ്തികയില്‍
എത്ര ഒഴിവുകളാണ്
നിലവിലുള്ളത്; ഇതില്‍
എത്ര എണ്ണം പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇനി
എത്ര ഒഴിവുകള്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍
ബാക്കിയുണ്ട്;
(ബി)
കെ.എസ്.ഇ.ബി.
യില്‍ നിലവില്‍ വരുന്ന
ഒഴിവുകള്‍ യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യുന്നുണ്ടോയെന്ന്
കര്‍ശനമായി
പരിശോധിക്കാറുണ്ടോ;
എങ്കില്‍ യഥാസമയം
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതിനെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നത്;
(സി)
കെ.എസ്.ഇ.ബി.
യിലെ എല്ലാ
തസ്തികയിലുമുള്ള
ഒഴിവുകളും മുന്‍കൂര്‍
ഒഴിവുകളും പി.എസ്.സി.
ക്ക്. യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്നുണ്ടെന്നത്
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഡാം
സേഫ്റ്റി, ഡ്രിപ്പ്
വിഭാഗങ്ങളിലെ ചീഫ്
എന്‍ജിനീയര്‍ ഓഫീസ്
1652.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡാം
സേഫ്റ്റി, ഡ്രിപ്പ്
എന്നീ വിഭാഗങ്ങളിലെ
ചീഫ് എന്‍ജിനീയര്‍
ഓഫീസ് നിലവില്‍
പ്രവര്‍ത്തിക്കുന്നത്
എവിടെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആഫീസിന്റെ പ്രവര്‍ത്തനം
കൊട്ടാരക്കര വൈദ്യുതി
ഭവനിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പള്ളം
ഡ്രിപ്പുമായി
ബന്ധപ്പെട്ട ഒരു
ഡിവിഷന് ഓഫീസോ
സബ്ഡിവിഷന് ഓഫീസോ
കൊട്ടാരക്കരയില്‍
ആരംഭിക്കുമോ;
(ഡി)
ഡാം
സേഫ്റ്റി, ഡ്രിപ്പ്
എന്നിവയ്ക്ക്
പ്രത്യേകമായി
ഡെപ്യൂട്ടി ചീഫ്
എന്‍ജിനീയര്‍
ആവശ്യമുണ്ടെന്ന
നിര്‍ദ്ദേശം
നിലവിലുണ്ടോ; അപ്രകാരം
ഒരു ഓഫീസ് കൊട്ടാരക്കര
വൈദ്യുതി ഭവന്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഊർജജ
സംരക്ഷണം
1653.
ശ്രീ.എം.എം.
മണി
,,
ബി.ഡി. ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലെ
വൈദ്യുത പ്രസരണ നഷ്ടം
എത്രയാണ്; ഇതു
കുറയ്ക്കാനുള്ള
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടെങ്കില്‍
വിശദമാക്കുമോ?
പോള്‍
കാസ്റ്റിംഗ് യൂണിറ്റുകളില്‍
ഗുണനിലവാരം ഉറപ്പുവരുത്താന്‍
നടപടി
1654.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോണ്‍ക്രീറ്റ്
വെെദ്യുതി
പോസ്റ്റുകള്‍
വേഗത്തില്‍ ഒടിഞ്ഞു
പോകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പോള്‍
കാസ്റ്റിംഗ്
യൂണിറ്റുകളില്‍
ആവശ്യമായ ഗുണനിലവാരം
ഉറപ്പ് വരുത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(സി)
സ്റ്റീല്‍
കമ്പിക്ക് പകരം ഇരുമ്പു
വയര്‍ ഉപയോഗിക്കുന്നത്
പോസ്റ്റുകള്‍
വേഗത്തില്‍
ഒടിയുന്നതിന്
കാരണമാകുന്നുണ്ടോ;
(ഡി)
പോള്‍
കാസ്റ്റിംഗ് യൂണിറ്റിലെ
ഗുണമേന്മ പരിശോധന
കര്‍ശനമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കുമോ?
പീച്ചി
ചെറുകിട ജലവൈദ്യുത പദ്ധതി
1655.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീച്ചി
ചെറുകിട ജലവൈദ്യുത
പദ്ധതി കമ്മീഷന്
ചെയ്തത് എന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കമ്മീഷന്
ചെയ്തതിനു ശേഷം ഇതുവരെ
ഓരോ വര്‍ഷവും
ഉല്പാദിപ്പിച്ച
വൈദ്യുതി സംബന്ധിച്ച
കണക്കുകള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി ഇതുവരെ
എത്ര തുക
ചെലവഴിച്ചെന്ന്
വ്യക്തമാക്കാമോ;
(ഇ)
വൈദ്യുതി
ഉല്പാദനം സംബന്ധിച്ച്
എന്തെങ്കിലും
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കാനുള്ള നടപടി
സ്വീകരിക്കുമോ?
കാവാലം
സബ് സ്റ്റേഷന്
1656.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാവാലം
സബ് സ്റ്റേഷന്
നിര്‍മ്മാണത്തിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ഹൈഡല്‍
ടൂറിസം
1657.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹൈഡല്‍
ടൂറിസവുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
മൂന്നു
വര്‍ഷത്തിനുള്ളില്‍
പാട്ടത്തിനോ വാടകയ്ക്കോ
വന്‍തോതില്‍ ഭൂമി
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ജീവനക്കാരുടെ
നിയമനത്തിനായി
സ്വീകരിച്ചിരിക്കുന്ന
മാനദണ്ഡം വിശദമാക്കുമോ;
(സി)
ജീവനക്കാരില്‍
പോലീസ് കേസുകളില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍
ഉണ്ടെങ്കില്‍
അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ഉൗര്‍ജ
രംഗത്തെ പ്രസരണ - വിതരണ നഷ്ടം
കുറയ്ക്കാന്‍ നടപടി
1658.
ശ്രീ.ഹൈബി
ഈഡന്
,,
വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉൗര്‍ജ രംഗത്ത് പ്രസരണ
- വിതരണ നഷ്ടം
കുറയ്ക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തു നടപ്പാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കെെവരിക്കാന്‍
ഉദ്ദേശിച്ചത്;
വിവരിക്കുമോ;
(സി)
ഇതുമൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
കെെവരിക്കാന്‍
കഴിഞ്ഞത്;
വിശദീകരിക്കുമോ?
ബൈതരണി
കല്‍ക്കരി പാടം
1659.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2007-ല്‍
കേന്ദ്ര ഗവണ്മെന്റ്
സംസ്ഥാനത്തിന്
അനുവദിച്ച ബൈതരണി
കല്‍ക്കരി പാടം
തിരിച്ചെടുത്തിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കല്‍ക്കരി പാടം
സംസ്ഥാനത്തിന്റെ
ആവശ്യത്തിനായി
വികസിപ്പിക്കുന്നതിനുള്ള
സാദ്ധ്യത വിശദമാക്കുമോ?
ഏറനാട്
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ
വൈദ്യൂതീകരണം
1660.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗാര്‍ഹിക
വൈദ്യൂതീകരണവുമായി
ബന്ധപ്പെട്ട് ഏതെല്ലാം
കേന്ദ്ര-സംസ്ഥാന
പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആദിവാസി
കോളനികളുടെ
വൈദ്യൂതീകരണവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും പ്രത്യേക
പദ്ധതികള്‍
നിലവിലുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഏറനാട്
മണ്ഡലത്തെ സമ്പൂര്‍ണ്ണ
വൈദ്യൂതീകരണ പ്രദേശമായി
പ്രഖ്യാപിക്കുന്നതിന്
ഇനിയും ഏതെല്ലാം
പ്രദേശങ്ങള്‍
വൈദ്യൂതീകരിക്കേണ്ടതായിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(ഡി)
ആദിവാസി
കോളനികള്‍
ഉള്‍പ്പെടെയുള്ള
പ്രസ്തുത പ്രദേശങ്ങള്‍
അടിയന്തരമായി
വൈദ്യൂതീകരിക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
അനധികൃത
വയറിംഗ് തടയുന്നതിന് നടപടി
1661.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനധികൃത വയറിംഗ്
തടയുന്നതിനും
ലെെസന്‍സുളള വയറിംഗ്
തൊഴിലാളികളെക്കൊണ്ട്
മാത്രം ഈ
ജോലിെചയ്യിക്കുന്നതിനും
വെെദ്യുതി ബോര്‍ഡ്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
അനധികൃത
വയറിംഗ് ക്രിമിനല്‍
കുറ്റമായി
കണക്കാക്കുന്നതിനും ഇൗ
കുറ്റകൃത്യം
ചെയ്യുന്നവര്‍ക്കെതിരെ
എന്ത് ശിക്ഷാ നടപടിയാണ്
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്നത്
എന്ന് വ്യക്തമാക്കാമോ;
ഇതിന് നിയമ
പിന്‍ബലമുണ്ടോ;
എങ്കില്‍, ഇന്ത്യന്‍
ശിക്ഷാ നിയമം ഏത്
വകുപ്പ് പ്രകാരമാണ്
ഇവര്‍ക്കെതിരെ
കേസ്സെടുക്കുന്നത്?
കൊല്ലം
ജില്ലയില്‍ കെ.എസ്.ഇ.ബി
മസ്ദൂര്‍ തസ്തികയിലെ നിയമനം
T 1662.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ കെ.എസ്.ഇ.ബി
മസ്ദൂര്‍ തസ്തികയില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ മുഴുവന്‍
പബ്ലിക് സര്‍വ്വീസ്
കമ്മീഷന്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലേയ്ക്കുള്ള
നിയമനത്തിന്റെ റാങ്ക്
ലിസ്റ്റ് കാലാവധി
അവസാനിക്കുന്നത്
എന്നാണെന്നും പ്രസ്തുത
ലിസ്റ്റില്‍ നിന്നും
കൊല്ലം ജില്ലയില്‍
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
ആറന്മുള
മണ്ഡലത്തില്‍ സബ് സ്റ്റേഷന്
1663.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറന്മുള
മണ്ഡലത്തിലെ ഒറ്റനട
പഞ്ചായത്തില്‍
വോള്‍ട്ടേജ് ക്ഷാമം
അതിരൂക്ഷമായതിനാല്‍
അവിടെ ഒരു സബ്
സ്റ്റേഷന്
സ്ഥാപിക്കന്നതിന്റെ
സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഊര്‍ജ്ജ
സംരക്ഷണപ്രവര്‍ത്തനങ്ങള്‍
1664.
ശ്രീ.പി.ടി.
തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജ സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഈ പദ്ധതികള്‍ വഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വിശദമാക്കാമോ;
(സി)
എന്തെല്ലാം
നേട്ടങ്ങളാണ് പദ്ധതി
നടത്തിപ്പു വഴി
കൈവരിച്ചതെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
ഉല്പാദനം
1665.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
വര്‍ഷത്തിനുള്ളില്‍
എല്ലാ വീടുകളിലും
വൈദ്യുതി
എത്തിക്കുമെന്ന
സര്‍ക്കാര്‍ പ്രഖ്യാപനം
നടപ്പാക്കാന്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
എന്നു വ്യക്തമാക്കുമോ;
(ബി)
സോളാര്‍
വൈദ്യുതി
ഉല്പാദിപ്പിക്കാന് ഒരു
സോളാര്‍ വൈദ്യൂതി നയം
ആവിഷ്ക്കരിക്കേണ്ട
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും എങ്കില്‍ എന്തു
നടപടി
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
വൈദ്യുതിയുടെ
പകുതിയിലേറെയും
പുറമെനിന്നും
കൊണ്ടുവരുന്നതു മൂലം
അധിക ചെലവുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും എങ്കില്‍
ഇതൊഴിവാക്കാന്‍ എന്തു
നടപടി
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
മുടങ്ങിയ വൈദ്യുത
പദ്ധതികള്‍ ഏതെല്ലാം
എന്നും ഇതുവഴി എത്ര
ടി.എം.സി. ജലം
പ്രതിവര്‍ഷം
നഷ്ടമാകുന്നു എന്നും
ഇതു പരിഹരിക്കാന്‍
എന്തു നടപടി
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(ഇ)
പുറമേനിന്നു
വൈദ്യുതി കൊണ്ടുവരുന്ന
തിരുനെല്‍വേലി
ഇടമണ്‍-കൊച്ചി,
ഛത്തീസ്ഗഡ്-മാടക്കത്തറ
പ്രസരണ ലൈനുകളുടെ
പണികള്‍ക്കായി കഴിഞ്ഞ
സര്‍ക്കാര്‍ എന്തു
നടപടി സ്വീകരിച്ചു
എന്നും ഇത്
പൂര്‍ത്തീകരിക്കാന്‍
എന്തു നടപടി
സ്വീകരിക്കും എന്നും
വ്യക്തമാക്കുമോ?
വൈദ്യുതി
സബ് എന്‍ജിനീയര്‍ ആഫീസുകള്‍
സെക്ഷന്‍ ആഫീസുകള്‍ ആക്കി
മാറ്റുന്നതിനുള്ള ശിപാര്‍ശ
1666.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര വൈദ്യുതി സബ്
എന്‍ജിനീയര്‍ ആഫീസുകള്‍
സെക്ഷന്‍ ആഫീസുകള്‍
ആക്കി മാറ്റുന്നതിനുള്ള
ശിപാര്‍ശ
പരിഗണനയിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ശിപാര്‍ശയില്‍ കൊല്ലം
ജില്ലയില്‍പ്പെട്ട
ആഫീസുകള്‍
ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ശിപാര്‍ശ
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ ?
ദേവികുളം
നിയോജക മണ്ഡലത്തിലെ ജലവൈദ്യുത
പദ്ധതികള്‍
1667.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുടങ്ങിപ്പോയ ജലവൈദ്യുത
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ദേവികുളം
നിയോജക മണ്ഡലത്തിലെ
നിലച്ചുപോയ അഞ്ച്
പദ്ധതികളുടെ
പ്രവര്‍ത്തനത്തിന്
നിയോഗിച്ചിട്ടുള്ള
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിവരുന്ന ശമ്പളം
,പദ്ധതി നിലച്ചതുകാരണം
ഉണ്ടായ നഷ്ടം , പദ്ധതി
നടത്താൻ ഇനി ആവശ്യം
വരുന്ന തുക എന്നിവ
സംബന്ധിച്ച വിശദ വിവരം
ലഭ്യമാക്കാമോ?
വൈദ്യുതി
ഉപഭോഗം പരിമിതപ്പെടുത്താന്‍
നടപടി
1668.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഊര്‍ജ്ജ
ഉപഭോഗം, ചെലവ്
എന്നിവയുടെ
അടിസ്ഥാനത്തില്‍
ഹൈമാസ്റ്റ്
ലൈറ്റുകളോടുള്ള നയം
വ്യക്തമാക്കുമോ;
(ബി)
കുറഞ്ഞ
വൈദ്യുതി ഉപഭോഗം
പ്രോത്സാഹിപ്പിക്കാന്‍
എന്തെങ്കിലും നൂതന
പദ്ധതികള്‍
ആലോചിക്കുന്നുണ്ടോ;
(സി)
സര്‍ക്കാര്‍
ഓഫീസുകളിലെ അനാവശ്യ
വൈദ്യുതി ഉപഭോഗം
തടയാന്‍ എന്തു നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
വാമനപുരം
നിയോജക മണ്ഡലത്തിലെ
വെെദ്യുതി ഉല്പാദന പദ്ധതികള്‍
1669.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം വെെദ്യുതി
ഉല്പാദന പദ്ധതികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; ഇവയില്‍ നിന്നും
ലഭിക്കുന്ന
വെെദ്യുതിയുടെ അളവ്
എത്ര വീതമാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
കണക്ഷന് തുക ഒടുക്കുന്നതില്‍
നിന്നും ബി.പി.എല്‍,
എസ്.സി/എസ്.ടി കുടുംബങ്ങളെ
ഒഴിവാക്കുന്നതിന് നടപടി
1670.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
കണക്ഷന്
ലഭിക്കുന്നതിന്,
പോസ്റ്റിന്റെ വില,
വൈദ്യുതി ലൈന്‍
വലിക്കുന്നതിന്റെ അകലം
എന്നിവ കണക്കിലെടുത്ത്
വലിയ തുക ഒടുക്കേണ്ടി
വരുന്ന സാഹചര്യം
നിവിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത തുക
ഒടുക്കുന്നതില്‍
നിന്നും ബി.പി.എല്‍,
എസ്.സി/എസ്.ടി
കുടുംബങ്ങളെ
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ വിശദാംശം
നല്‍കുമോ?
കേളകത്ത്
വൈദ്യുതി സബ്-സ്റ്റേഷന്‍െറ
നിര്‍മ്മാണം
1671.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പേരാവൂര്‍
നിയോജക മണ്ഡലത്തിലെ
കേളകത്ത് വൈദ്യുതി
സബ്-സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
മുന്‍ സര്‍ക്കാര്‍
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിവരങ്ങള്‍
വ്യക്തമാക്കുവാന്‍
കഴിയുമോ; പ്രസ്തുത
സബ്-സ്റ്റേഷന്
സ്ഥാപിക്കുന്നതിനുള്ള
സ്ഥലം കണ്ടെത്തി
ലഭ്യമാക്കിയിട്ടുണ്ടോ;
പദ്ധതി പ്രവര്‍ത്തനം
ഏത് ഘട്ടത്തിലാണ്
എന്നും സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികളും
വിശദീകരിക്കുമോ?
കർഷകരുടെ
വൈദ്യുതി ചാർജ് വർദ്ധനവ്
1672.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
കൃഷി ആവശ്യത്തിനും ഡയറി
ആവശ്യത്തിനുമുള്ള
വൈദ്യുതി ചാര്‍ജ്
നിരക്ക് യഥാക്രമം 60
പൈസയില്‍ നിന്ന് 5.20
രൂപയായും 60
പൈസയില്‍ നിന്ന് 2.70
രൂപയായും
വര്‍ദ്ധിപ്പിച്ചത്
കര്‍ഷകരെ
പ്രതിസന്ധിയിലാക്കിയിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൈദ്യുതി
ചാര്‍ജ്
കുടിശ്ശികയായതുമൂലം
കര്‍ഷകര്‍ക്ക്
നല്‍കിയിട്ടുള്ള
കണക്ഷന് കട്ട്
ചെയ്യുന്ന സാഹചര്യം നില
നില്ക്കുന്നതിനാല്
കൃഷി നാശം മൂലം
പ്രതിസന്ധിയിലായ
കര്‍ഷകര്‍ക്ക്
ആശ്വാസകരമായ നടപടി
സ്വീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
വൈദ്യുതി
ചാര്‍ജിന്റെ അമിത
വര്‍ദ്ധന മൂലം
കടക്കെണിയിലായ കര്‍ഷകരെ
സഹായിക്കുന്നതിനായി ഇതു
വരെ സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
വൈദ്യുതി
ബോര്‍ഡിലെ വിവിധ തസ്തികകളിലെ
ഒഴിവുകള്‍
1673.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍ പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
വഴി നിയമനം നടത്തുന്ന
തസ്തികകള്‍
ഏതെല്ലാമാണെന്നും
പ്രസ്തുത
തസ്തികകള്‍ക്ക്
ഒരോന്നിനും
അനുവദിച്ചിട്ടുള്ള
എണ്ണം എത്ര
വീതമാണെന്നും ഇതില്‍
ഒരോന്നിലും എത്ര
തസ്തികകള്‍ വീതം
ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
വിവിധ
തസ്തികകളിലെ ഒഴിവുകള്‍
പി.എസ്.സി.-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്കിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളുടെ എണ്ണം
തസ്തിക തിരിച്ച്
വെളിപ്പെടുത്താമോ ;
(സി)
ഏതെങ്കിലും
തസ്തികയിലെ ഒഴിവുകള്‍
പി.എസ്.സി.-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തതായിട്ടുണ്ടെങ്കില്
അതിന്റെ കാരണം
വിശദമാക്കാമോ?
വൈദ്യുതി
ഉല്പാദനവും ഉപയോഗവും
1674.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ് ഭരണകാലത്ത്
ഓരോവര്‍ഷവും വൈദ്യുതി
വാങ്ങുന്നതിനായി എത്ര
തുക ചെലവായി എന്നും
ഏതെല്ലാം
സ്രോതസ്സുകളില്‍
നിന്നുമാണ് വൈദ്യുതി
വാങ്ങിയത് എന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ദിവസേന ഉള്ള വൈദ്യുതി
ഉപയോഗം എത്രയെന്നും
പ്രതിവര്‍ഷം എത്ര
മെഗാവാട്ടിന്റെ
കുറവുവരുന്നു എന്നും
ഇതു പരിഹരിക്കാന്‍
കഴിഞ്ഞ സര്‍ക്കാര്‍
എന്തുനടപടി സ്വീകരിച്ചു
എന്നും എത്ര തുക
ചെലവാക്കി എന്നും
വിശദമാക്കുമോ;
(സി)
പാരമ്പര്യ
വൈദ്യുതി
സ്രോതസ്സുകള്‍,
സൗരോര്ജ്ജസ്രോതസ്സുകള്
ഗ്യാസ് പ്ലാന്റ്
വഴിയുള്ളവ എന്നിവയില്‍
നിന്നും വൈദ്യുതി
ഉല്പാദനം നടത്തുവാന്‍
നാളിതുവരെ എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിരുന്നുവോ
എന്ന് വിശദമാക്കുമോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണിക്കുമോ;
(ഡി)
കൊച്ചിയിലേക്ക്
വാതകപൈപ്പ് ലൈന്‍
എത്തുന്നതോടെ
കൊച്ചിയിലോ
പുതുവൈപ്പിലോ
ചീമേനിയിലോ (ചീമേനിയിലെ
കല്‍ക്കരി നിലയത്തിന്റെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം ഉള്‍പ്പെടെ)
ഗ്യാസ് പ്ലാന്റ്
സ്ഥാപിച്ചാല്‍ എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കാം
എന്നതു കൂടി
പരിശോധിക്കുന്ന കാര്യം
പരിഗണിക്കുമോ?
വൈദ്യുതി
ബോര്‍ഡില്‍ മസ്ദൂര്‍
തസ്തികയില്‍ ഒഴിവുകള്‍
1675.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മസ്ദൂര്‍
തസ്തികയില്‍ ഓരോ
ജില്ലയിലും എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
ഏതെല്ലാം ജില്ലകളില്‍ ഈ
തസ്തികയുടെ റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
കാലാവധി
അവസാനിക്കാറായ റാങ്ക്
ലിസ്റ്റുകളെ
ഉള്‍പ്പെടുത്തി
ഏതെല്ലാം ജില്ലകളില്‍
കാലാവധി നീട്ടി
നല്‍കിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
ഒഴിവുകളിലും പ്രമോഷന്
നല്കി അതു വഴി
ഉണ്ടാകുന്ന ഒഴിവുകളിലും
നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വൈദ്യുതി
റഗുലേറ്ററി കമ്മീഷന്
1676.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
റഗുലേറ്ററി കമ്മീഷന്
ചെയര്മാന്, അംഗങ്ങള്‍
എന്നിവരുടെ നിയമനത്തിന്
അടിസ്ഥാനമാക്കിയിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ചെയര്‍മാനും
അംഗങ്ങള്‍ക്കും
നല്കുന്ന ശമ്പളം,
അലവന്‍സ് എന്നിവയുടെ
തസ്തിക തിരിച്ചൂളള
കണക്ക്
വെളിപ്പെടുത്തുമോ;
(സി)
കമ്മീഷന്റെ
ദൈനംദിന
പ്രവര്‍ത്തങ്ങള്‍ക്കുള്ള
സാമ്പത്തിക സ്രോതസ്സ്
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
വൈദ്യുത
ബോര്‍ഡും കമ്മീഷനും
തമ്മില്‍ നിലവില്‍
ഏതെങ്കിലും കേസ്സ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
ബോര്‍ഡും
കമ്മീഷനും തമ്മില്‍
ഉടലെടുക്കുന്ന
തര്‍ക്കങ്ങള്‍, കോടതി
നടപടികള്‍ എന്നിവയില്‍
ഏതു വിധത്തിലാണ്
ഇടപെടാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
1677.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന വൈദ്യുതി
റെഗുലേറ്ററി കമ്മീഷണിലെ
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
സംബന്ധിച്ച് ചട്ടങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ചട്ടങ്ങള്‍ വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്
പുറപ്പെടുവിക്കുന്നതിന്
സംസ്ഥാന
ഗവണ്മെന്റിന്റെ
അംഗീകാരം ആവശ്യമുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
ഗവണ്മെന്റ്
അംഗീകരിച്ചതില്‍
നിന്നും വ്യത്യസ്തമായ
ചട്ടങ്ങള്‍ റെഗുലേറ്ററി
കമ്മീഷന്
പുറപ്പെടുവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിനിടയാക്കിയ സാഹചര്യം
പരിശോധിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ലൈസന്‍സ്
ഇല്ലാത്തവര്‍ നടത്തുന്ന
വയറിംഗ്ജോലികള്
1678.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈസന്‍സ് ഇല്ലാത്തവര്‍
നടത്തുന്ന വയറിംഗ്
ജോലികള്‍
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അനധികൃത
വയറിംഗ് ക്രിമിനല്‍
കുറ്റമാണെന്നും
അതിനെതിരെ പോലീസ് നടപടി
സ്വീകരിക്കാമെന്നും
ലൈസന്‍സിങ്ങ് ബോര്‍ഡ്
സര്‍ക്കുലര്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
എന്നാല്‍
ബന്ധപ്പെട്ട
വകുപ്പുകളുടെ
അപര്യാപ്തതമൂലം
പ്രസ്തുത
സര്‍ക്കുലര്‍വഴി
പ്രതീക്ഷിച്ച പോലീസ്
നടപടികള്‍ ഫലപ്രദമായി
സ്വീകരിക്കാന്‍
കഴിയാത്ത സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
ലൈസന്‍സ്
ഇല്ലാത്ത വയറിംഗ്
ജോലികള്‍
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
വൈദ്യുതി
സെക്ഷനാഫീസുകള്‍ ആരംഭിക്കാന്‍
നടപടി
1679.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഇലക്ട്രിക്കല്‍
സെക്ഷനാഫീസുകള്‍
ആരംഭിക്കുന്നതു
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഉപഭോക്താക്കളുടെ
എണ്ണത്തിലുള്ള
വര്‍ദ്ധനവു മൂലവും,
വളരെ വിസ്തൃതമായതും,
മലയോരങ്ങള്‍
ഏറെയുള്ളതുമായ
പ്രദേശങ്ങള്‍ക്ക്
പ്രത്യേക പരിഗണന നല്കി
ഇലക്ട്രിക്കല്‍
സെക്ഷനാഫീസുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
റാന്നി
പെരുനാട്
പഞ്ചായത്തിന്റെ
കിഴക്കന്‍
മലയോരമേഖലകളായ
നാറാണംതോട്, പമ്പാവാലി,
അറയാഞ്ഞിലിമണ്ണ്
തുടങ്ങിയ
പ്രദേശങ്ങളില്‍ നിന്നും
ജനങ്ങള്‍ വൈദ്യുതി
സംബന്ധമായ
ആവശ്യങ്ങള്‍ക്കായി
എരുമേലി
സെക്ഷനാഫീസിലാണ്
ഇപ്പോള്‍ എത്തുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എരുമേലി
പഞ്ചായത്തിന്റെ
കിഴക്കന്‍ മേഖലയായ
എയ്ഞ്ചല്‍വാലി, കണമല,
മുട്ടപ്പള്ളി തുടങ്ങിയ
സ്ഥലങ്ങളില്‍ നിന്നും
എരുമേലിയിലാണ്
എത്തേണ്ടത് എന്നതിനാല്‍
ഈ കിഴക്കന്‍ മേഖല
കേന്ദ്രീകരിച്ച് ഒരു
പുതിയ ഇലക്ട്രിക്കല്‍
സെക്ഷനാഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
വിസ്തൃതമായ
എരുമേലി സെക്ഷനിലെ പല
മലയോര പ്രദേശങ്ങളിലും
മഴക്കാലങ്ങളില്‍
വൈദ്യുതിമുടക്കം
ഉണ്ടായാല്‍,
ജീവനക്കാരുടെ അഭാവംമൂലം
ദിവസങ്ങള്‍
കഴിഞ്ഞുമാത്രമേ
പരിഹരിക്കാന്‍
കഴിയുന്നുള്ളൂ
എന്നതിനാല്‍,
കിഴക്കന്‍മേഖല
കേന്ദ്രീകരിച്ച് ഒരു
പുതിയ വൈദ്യുതി
സെക്ഷനാഫീസ്
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
മീറ്റര്‍
സ്ഥാപിക്കാത്തയിടങ്ങളില്
വഴിവിളക്കുകളുടെ
മീറ്റര്വിലയായി അടച്ച
തുകയ്ക്ക് പലിശ നല്കാന്
നടപടി
1680.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ
ചുമതലയിലുള്ള
വഴിവിളക്കുകളില്‍
ഉപയോഗിക്കുന്ന
വൈദ്യുതി,
അളക്കുന്നതിന് പ്രത്യേക
മീറ്റര്‍
സ്ഥാപിക്കുന്നുണ്ടോ;
ബോര്‍ഡ്, മീറ്റര്‍ വില
ഈടാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര തുക
ഈടാക്കുന്നുണ്ട്;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര
തദ്ദേശസ്ഥാപനങ്ങള്‍
മീറ്റര്‍
സ്ഥാപിക്കുന്നതിന് പണം
അടച്ചു; എത്ര
സ്ഥാപനങ്ങളുടെ
പ്രദേശത്ത് മീറ്റര്‍
സ്ഥാപിച്ചുകഴിഞ്ഞു;
വ്യക്തമാക്കുമോ;
(സി)
ഈ
തുക അടച്ച് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും മീറ്റര്‍
സ്ഥാപിക്കാത്ത
പ്രദേശങ്ങളിലെ
തദ്ദേശസ്ഥാപനങ്ങള്‍ക്ക്,
തുക അടച്ചതു മുതല്‍
മീറ്റര്‍
സ്ഥാപിക്കുന്നതുവരെയുള്ള
കാലത്തെ പലിശ
നല്‍കുമോ;
വ്യക്തമാക്കുമോ?
ഊര്‍ജ്ജിത
ഊര്‍ജ്ജ പദ്ധതി
1681.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഊര്‍ജ്ജിത
ഊര്‍ജ്ജ പദ്ധതി പ്രകാരം
ഓവര്‍ഹെഡ് കേബിളുകള്‍,
അണ്ടര്‍ ഗ്രൗണ്ട്
കേബിളുകള്‍ എന്നിവ
കേന്ദ്രസര്‍ക്കാര്‍
നല്‍കിയിരിക്കുന്ന
കാലാവധിയായ 30.6.2016
എന്ന തീയതിക്കുള്ളില്‍
സ്ഥാപിക്കുന്നതിനായി
കെ.എസ്.ഇ.ബി. ക്ക്
കഴിയുമോ;
(ബി)
ഇല്ലെങ്കില്ആയതിന്റെ
സമയപരിധി
ദീര്‍ഘിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ മസ്ദൂര്‍
തസ്തികകള്‍
1682.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ വിവിധ
സെക്ഷന്‍ ആഫീസുകളില്‍
എത്ര മസ്ദൂര്‍
തസ്തികകളാണ് ഒഴിവുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഈ
ഒഴിവുകള്‍ അടിയന്തരമായി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
തോപ്പുംപടി
കെ.എസ്.ഇ.ബി. സെക്ഷന്‍ ആഫീസ്
നിര്‍മ്മാണം
1683.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
മണ്ഡലത്തില്‍
11-12-2015-ല്‍
ഭരണാനുമതി ലഭിച്ച
തോപ്പുംപടി
കെ.എസ്.ഇ.ബി. സെക്ഷന്‍
ആഫീസ് നിര്‍മ്മാണ
പ്രവൃത്തി ആരംഭിക്കാന്‍
നിലവിലുള്ള തടസ്സങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സെക്ഷന്‍ ഓഫീസ്
കെട്ടിടനിര്‍മ്മാണം
എത്രയും വേഗം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നാരംഭിക്കുമെന്നും
നിര്‍മ്മാണത്തിന്
മേല്‍നോട്ടം വഹിക്കുന്ന
ഏജന്‍സി ഏതാണെന്നും
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാക്കുമെന്നും
വ്യക്തമാക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ വിവിധ കെ.എസ്.ഇ.ബി.
ഓഫീസുകളിലെ താല്‍ക്കാലിക
ജീവനക്കാരുടെ എണ്ണം
1684.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വിവിധ
കെ.എസ്.ഇ.ബി.
ഓഫീസുകളിലായി അറുപത്
വയസ്സ് കഴിഞ്ഞിട്ടും
തുടരുന്ന എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.
ഓഫീസുകളില്‍
വര്‍ഷങ്ങളായി
താല്‍ക്കാലികമായി
തുടരുന്ന എത്ര
ജീവനക്കാരുണ്ടെന്നും
ഇതില്‍ കെ.എസ്.ഇ.ബി.
ഉദ്യോഗസ്ഥരുടെയും,
പെന്‍ഷന്‍കാരുടെയും
ബന്ധുക്കള്‍ എത്ര
പേരുണ്ടെന്നും
വ്യക്തമാക്കാമോ ;
(സി)
ഇത്തരത്തില്‍
താല്‍ക്കാലികമായി
നിയമിച്ചവരെയും,
റിട്ടയര്‍ ചെയ്തു
വീണ്ടും തുടരുന്നവരെയും
ഒഴിവാക്കി ജീവനക്കാരെ
പി.എസ്.സി. വഴി മാത്രം
നിയമിക്കാന്‍ നടപടികള്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ ചെറുകിട ജലവൈദ്യുത
പദ്ധതികള്‍
1685.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ജില്ലയില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
മിനി ഹൈഡല്‍
പ്രോജക്ടുകളുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(സി)
പുതുതായി
തുടങ്ങാനുദ്ദേശിക്കുന്ന
ചെറുകിട ജലവൈദ്യുത
പദ്ധതികള്‍
ഏതൊക്കെയാണെന്നും എന്ന്
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്നും
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ വൈദ്യുത
പ്രശ്നങ്ങള്‍
1686.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
മറ്റു പ്രദേശങ്ങളെ
അപേക്ഷിച്ച് ഏറ്റവും
കൂടുതല്‍ വൈദ്യുത
തടസ്സമുണ്ടാകുന്നത്
കാസര്‍ഗോഡ്
ഭാഗത്താണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുള്ള കാരണം
എന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എന്ത്
പ്രതിവിധിയാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ വൈദ്യുതി
വകുപ്പിന് കീഴില്‍ എത്ര
തസ്തികകള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ; ഈ
തസ്തികകള്‍ മുഴുവന്‍
നികത്തപ്പെട്ടിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍ (സെക്ഷന്‍
തിരിച്ചുള്ളത്)ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ 'അണ്ടര്‍
ഗ്രൗണ്ട് കേബിളിംഗ്'
ഏതെല്ലാം
പ്രദേശങ്ങളില്‍
നടപ്പാക്കിയിട്ടുണ്ട്;
ഇതിന് എത്ര രൂപ
ചെലവായിട്ടുണ്ട്; എന്ന്
മുതലാണ് ഇത്
പ്രവര്‍ത്തനമാരംഭിച്ചത്;
'അണ്ടര്‍ ഗ്രൗണ്ട്
കേബിളിംഗ്' കമ്മിഷന്
ചെയ്യാന്‍
ബാക്കിയുണ്ടോ; എങ്കില്‍
കാലതാമസത്തിനു
കാരണമെന്താണെന്നും
എപ്പോള്‍ കമ്മിഷന്
ചെയ്യുമെന്നും
വ്യക്തമാക്കുമോ?
സൗരോര്‍ജ്ജ
പദ്ധതികള്‍
1687.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗരോര്‍ജ്ജ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതികള്‍
എവിടെയൊക്കെയാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നും
ഇവയില്‍ ഓരോന്നില്‍
നിന്നും പ്രതിമാസം
ഉല്പാദിപ്പിക്കപ്പെടുന്ന
വൈദ്യുതി എത്ര യൂണിറ്റ്
വീതമാണെന്നന്നും ഇതില്‍
നിന്നും ലഭിക്കുന്ന
വരുമാനം എത്രയാണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ നിന്നും
ലഭിക്കുന്ന ഓരോ
യൂണിറ്റ് വൈദ്യുതിയുടെ
ഉല്പാദന ചെലവ്
എത്രയാണെന്നറിയിക്കുമോ;
(ഡി)
ഈ
സൗരോര്‍ജ്ജ പദ്ധതികള്‍
സ്ഥാപിക്കുന്നതിന്
ഓരോന്നിനും ചെലവായ തുക
എത്രയാണെന്നും ഇവയുടെ
പ്രതിമാസ നടത്തിപ്പ്
ചെലവ് എത്രയാണെന്നും
വിശദമാക്കുമോ?
കാസര്‍ഗോഡ്
പവര്‍ കോര്പ്പറേഷന്
ലിമിറ്റഡിന്റെ
മെെലാട്ടിയിലുള്ള ഡീസല്‍
പവര്‍ പ്ലാന്റ്
1688.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
പവര്‍ കോര്പ്പറേഷന്
ലിമിറ്റഡിന്റെ
മെെലാട്ടിയിലുള്ള
ഡീസല്‍ പവര്‍ പ്ലാന്റ്
അടച്ചു പൂട്ടാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കമ്പനിയുമായുളള
കേരള സംസ്ഥാന
വെെവദ്യുതി
ബോര്‍ഡിന്റെ കാലാവധി
എന്നാണ്
അവസാനിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കരാര്‍
വ്യവസ്ഥ അനുസരിച്ച്
കാലാവധി തീരുന്ന
മുറക്ക് ഇൗ സ്ഥാപനം
എന്ത് ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇൗ
സ്ഥാപനം എത്ര ഏക്കര്‍
സ്ഥലത്താണ് സ്ഥിതി
ചെയ്യുന്നത്;
(ഇ)
ഇൗ
സ്ഥലം കെ.എസ്.ഇ.ബി
എന്ത് ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കോൺക്രീറ്റ്
തൂണുകൾ ഒടിഞ്ഞുവീണുള്ള
അപകടങ്ങൾ
1689.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലക്കാവശ്യമായ
കോണ്‍ക്രീറ്റ് വൈദ്യുതി
തൂണുകൾ
നിര്‍മ്മിക്കുന്നത്
എവിടെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ജോലിക്കിടയില്‍
കുറ്റിക്കോലില്‍
വൈദ്യുത തൂണ്
ഒടിഞ്ഞുവീണു
കെ.എസ്.ഇ.ബി. കരാര്‍
ജീവനക്കാരന് മരിച്ച
സംഭവത്തിലെ
ഉത്തരവാദികള്‍ വൈദ്യുതി
ബോര്‍ഡ്
മേലുദ്യോഗസ്ഥരും
പോസ്റ്റ്
നിര്മ്മാതാവുമാണെന്ന
വാര്‍ത്തകളുടെ
അടിസ്ഥാനത്തിൽ
സര്‍ക്കാര്‍ അന്വേഷണമോ,
പഠനമോ
നടത്തിയിട്ടുണ്ടോ,
ഉണ്ടെങ്കിൽ
സര്‍ക്കാരിന്റെ
നിഗമനമെന്താണെന്നും
ഇല്ലെങ്കില്‍ ആയതു
ഏര്‍പ്പെടുത്താന്‍
തയ്യാറാകുമോ എന്നും
വ്യക്തമാക്കാമോ;
(സി)
ഒരു
മാസം മുമ്പുണ്ടായ
മഴയില്‍ കാസര്‍ഗോഡ്,
ചെര്‍ക്കള,നെല്ലിക്കുന്ന്
സെക്ഷന്റെ പരിധിയിലായി
എത്ര വൈദ്യുത തൂണുകളാണു
തകര്‍ന്നതെന്നും
അവയ്ക്ക് എത്ര
കാലപ്പഴക്കം
ഉള്ളതായിരുന്നു എന്നും
വ്യക്തമാക്കാമോ;
തൂണുകളുടെ
നിലവാരക്കുറവും
നിര്‍മ്മാണത്തിലെ
അപാകതയുമാണിതിനു
കാരണമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;;
(ഡി)
ഒട്ടേറെ
തവണ കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്തിയ തൂണ്
നിര്‍മ്മാണ കമ്പനി
പേരുകള്‍ മാറ്റി പുതിയ
തൂണ്
നിര്‍മ്മാണത്തിനുള്ള
ലൈസന്‍സ്
സ്വന്തമാക്കുന്നുവെന്ന
ആരോപണത്തിന്റെ
നിജസ്ഥിതി അറിയാന്‍
ശ്രമിച്ചിട്ടുണ്ടോ
എന്നു വ്യക്തമാക്കാമോ?
പട്ടിക്കാട്
ഇലക്ട്രിക്കല്‍ സെക്ഷന്‍
1690.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
പട്ടിക്കാട്
ഇലക്ട്രിക്കല്‍
സെക്ഷന്‍ പരിധിയിലുള്ള
പട്ടിക്കാട് മുതല്‍
പീച്ചിവരെ മരങ്ങള്‍
ധാരാളമുള്ള
പ്രദേശങ്ങളിലൂടെ ബെയര്‍
കണ്ടക്ടര്‍ കേബിളിലൂടെ
വൈദ്യുതി
പ്രവഹിപ്പിക്കുന്നതിനാല്‍
മരങ്ങള്‍ മറിഞ്ഞ് വീണ്
ഇടക്കിടെ വൈദ്യുതി
നിലയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
പീച്ചി കുടിവെള്ള
പദ്ധതിയുടെയും പീച്ചി
ചെറുകിട ജലവൈദ്യുത
പദ്ധതിയുടെയും
പ്രവര്‍ത്തനം
തകരാറിലാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബെയര്‍
കണ്ടക്ടര്‍ കേബിളുകള്‍
മാറ്റി ഏരിയല്‍ ബഞ്ചഡ്
കണ്ടക്ടര്‍ കേബിളുകള്‍
സ്ഥാപിച്ച് വൈദ്യുതി
വിതരണം
സുഗമമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കുറ്റിപ്പുറം
കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ്
1691.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
ബഡ്ജറ്റില്‍
ഉള്പ്പടുത്തിയിരുന്ന
കുറ്റിപ്പുറം
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസിന്റെ നിലവിലെ
അവസ്ഥ എന്താണെന്ന്
വിശദമാക്കുമോ;
(ബി)
കുറ്റിപ്പുറത്ത്,
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസ് അടിയന്തിരമായി
പ്രവര്‍ത്തിപ്പിക്കുവാനുള്ള
നിര്‍ദ്ദേശം നല്കുവാൻ
നടപടി സ്വീകരിക്കുമോ;
പരപ്പനങ്ങാടി
കെ.എസ്.ഇ.ബി സബ്സ്റ്റേഷന്
പരിധിയില്‍പ്പെട്ട
നെടുംപറമ്പ് ഭാഗത്തെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് നടപടി
1692.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരപ്പനങ്ങാടി
കെ.എസ്.ഇ.ബി
സബ്സ്റ്റേഷന്
പരിധിയില്‍പ്പെട്ട
നെടുംപറമ്പ് ഭാഗത്ത്
രൂക്ഷമായ വോള്‍ട്ടേജ്
ക്ഷാമം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഭാഗത്ത് ഒരു
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടം
വരെയായി എന്ന്
വ്യക്തമാക്കുമോ ;
(സി)
നെടുംപറമ്പില്‍
അടിയന്തര
പ്രാധാന്യത്തോടെ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിച്ച്
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സണ്‍ഷിഫ്റ്റ്
പദ്ധതി
1693.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സണ്‍ഷിഫ്റ്റ്
എന്ന പേരില്‍ ഒരു
പദ്ധതിക്ക് വെെദ്യുതി
ബോര്‍ഡ് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
സൗരോര്‍ജ്ജത്തില്‍
നിന്നുള്ള വെെദ്യുതി
ഉല്‍പ്പാദനം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
വൈദ്യുതിയുടെ
പ്രസരണ നഷ്ടം
1694.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതിയുടെ പ്രസരണ
നഷ്ടം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഇതുവഴി
ഒരു വര്‍ഷം എത്ര
രൂപയുടെ നഷ്ടമാണ്
സംഭവിക്കുന്നത് എന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസരണ
നഷ്ടം കുറയ്ക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പാരമ്പര്യേതര
വൈദ്യുതി പദ്ധതികള്‍
1695.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
പാരമ്പര്യേതര വൈദ്യുതി
പദ്ധതികളുണ്ട്;
പ്രസ്തുത പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
നിലവിലുള്ള
ഓരോ പദ്ധതിയില്‍
നിന്നും എത്ര വൈദ്യുതി
വീതം
ലഭ്യമാവുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍ നിന്നും
കൂടുതല്‍ വൈദ്യുതി
ഉല്പാദിപ്പിക്കുവാന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതിയുടെ
ഉല്പാദന, വിതരണ, പ്രസരണ
മേഖലകളിലെ നൂതന പദ്ധതികള്‍
1696.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന വൈദ്യുതി
ബോര്‍ഡിന്റെ
പ്രവര്‍ത്തനം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
പുതിയ പദ്ധതികള്‍ക്ക്
രൂപം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതി
ഉല്പാദന, വിതരണ,
പ്രസരണ മേഖലകളില്‍ നൂതന
പദ്ധതികള്‍ക്ക് രൂപം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വള്ളിക്കുന്നം
സെക്ഷന്‍ ആഫീസ്
1697.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
വള്ളിക്കുന്നം സെക്ഷന്‍
ആഫീസ് ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സെക്ഷന്‍ ആഫീസ്
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പുറത്തുനിന്ന്
വാങ്ങുന്ന വൈദ്യുതിയും
ഊര്‍ജ്ജ സംരക്ഷണ
പ്രവര്‍ത്തനങ്ങളും
1698.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ വൈദ്യുത
നിലയങ്ങളില്‍ നിന്നായി
ദിനംപ്രതി ലഭ്യമാകുന്ന
വൈദ്യുതി എത്രയാണ്;
(ബി)
ഉത്പാദനവും
ഉപഭോഗവും തമ്മിലുള്ള
അന്തരം എത്രയാണ്;
(സി)
പുറത്തുനിന്ന്
വാങ്ങുന്ന വൈദ്യുതി
യൂണിറ്റിന് എത്ര രൂപ
നിരക്കിലാണ് സംസ്ഥാനം
നല്‍കേണ്ടി വരുന്നത്;
ഇങ്ങനെ പുറത്തുനിന്നും
വൈദ്യുതി
വാങ്ങുന്നതിനായി
ഇക്കഴിഞ്ഞ 5 വര്‍ഷം
ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
വൈദ്യുതി
മിച്ച സംസ്ഥാനമായിരുന്ന
കേരളത്തിന് ഇപ്പോഴത്തെ
ഉപഭോഗം കണക്കാക്കി
കൂടുതല്‍ പദ്ധതികള്‍
നടപ്പിലാക്കാന്‍ ഈ
സര്‍ക്കാര്‍
എന്തങ്കിലും കര്‍മ്മ
പരിപാടികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
വൈദ്യുത
ഉപഭോഗം
കുറയ്ക്കുന്നതിന്,
ഊര്‍ജ്ജ സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
എന്തങ്കിലും
പരിപാടികള്‍
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇക്കാര്യങ്ങള്‍ എല്ലാം
വിശദമാക്കി ഒരു
ധവളപത്രം ഊര്‍ജ്ജ
മേഖലയുമായി
ബന്ധപ്പെട്ട്
പുറത്തിറക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ?
ഇലക്ട്രിസിറ്റി
ബോര്‍ഡിന്റെ പൊതുകടം
1699.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011
മുതല്‍ 2016 വരെയുള്ള
ഓരോ സാമ്പത്തിക
വര്‍ഷത്തിലും
ഇലക്ട്രിസിറ്റി
ബോര്‍ഡിന്റെ പൊതുകടം
എത്രയെന്ന്
വ്യക്തമാക്കുമോ?
കാറ്റില്‍നിന്നും
വൈദ്യുതി ഉല്പാദനം
1700.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാറ്റില്‍നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനായി
നടപ്പാക്കിയ കര്‍മ്മ
പദ്ധതികളെന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാമെന്ന്
വിവരിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നേട്ടങ്ങളെന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
മുടങ്ങിക്കിടക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
1701.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
അഞ്ച് ജലവൈദ്യുത
പദ്ധതികള്‍
മുടങ്ങിക്കിടക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതികള്‍
എന്ന്
പൂര്‍ത്തികരിക്കാന്‍
സാധിക്കും എന്ന്
വ്യക്തമാക്കാമോ?
കാറ്റാടിയന്ത്രത്തില്‍
നിന്ന് വൈദ്യുതി
1702.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
കാറ്റാടിയന്ത്രം
സ്ഥാപിച്ച് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
എത്ര യൂണിറ്റുകളാണ്
പ്രവ്രത്തിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
സ്ഥാപനങ്ങളുടെ ഇത്തരം
യൂണിറ്റുകളില്‍
ഉല്പാദിപ്പിക്കുന്ന
വൈദ്യുതി കെ.എസ്.ഇ.ബി.
ക്ക് നല്കി
വരുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ഇലക്ട്രിക്കല്‍സെക്ഷന്‍
ഓഫീസുകളുടെ വിഭജനം
1703.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെെദ്യുതി
മുടങ്ങിയാല്‍ ആയത്
പുനസ്ഥാപിക്കുന്നതിന്
കാലതാമസം വരുന്നത്
ജീവനക്കാരുടെ
കുറവുമൂലമാണെങ്കില്
കണ്‍സ്യൂമേഴ്സിന്റെ
എണ്ണം കൂടുതലുളള
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസുകള്‍
വിഭജിച്ച് പ്രസ്തുത
കാലതാമസം
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഒരു സെക്ഷന്‍ ഓഫീസിന്റെ
കീഴില്‍ എത്ര
കണ്‍സ്യൂമേഴ്സിനെ
ഉള്പ്പെടുത്തുവാനാണ്ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇതുപ്രകാരം
കണ്‍സ്യൂമേഴ്സിന്റെ
എണ്ണം കൂടുതലുളള എത്ര
സെക്ഷന്‍/മേജര്‍
സെക്ഷന്‍ ഓഫീസുകള്‍
വിഭജിക്കേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഗാര്‍ഹിക
വ്യവസായിക മേഖലകളില്‍
നിന്നും കെ.എസ്.ഇ.
ബോര്‍ഡ് ലിമിറ്റഡിന്
എത്ര കോടി രൂപ
പിരിഞ്ഞ്
കിട്ടാനുണ്ടെന്ന് ജില്ല
തിരിച്ച്
വിശദമാക്കുമോ;
(ഇ)
ഇതില്‍
ഏറ്റവും കൂടുതല്‍
കുടിശ്ശിക തുക
അടയ്ക്കാനുള്ള വ്യവസായ
സ്ഥാപനം ഏതെന്ന്
വിശദമാക്കുമോ?
ഉപയോഗശൂന്യമായിത്തീര്‍ന്ന
ട്രാന്‍സ്ഫോമറുകള്‍
1704.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രാന്‍സ്ഫോമറുകള്‍
മുഖേന പ്രതിവര്‍ഷം
ഉണ്ടാകുന്ന സാമ്പത്തിക
നഷ്ടങ്ങളും,
ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന
വൈദ്യുതിതടസ്സം
ഉള്‍പ്പെടെയുളള
കഷ്ടനഷ്ടങ്ങളും
ഒഴിവാക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ട്രാന്‍സ്ഫോമറുകളില്‍
നിലവില്‍
ഘടിപ്പിച്ചിട്ടില്ലാത്തതും
എന്നാല്‍
അത്യാവശ്യവുമായ
ലൈററിനിഠഗ് അറസ്റ്റര്‍,
എ.ബി.എച്ച് (എയ്ര
ബ്ലാസ്റ്റ്
സര്‍ക്ക്യൂട്ട്
ബ്രേക്കര്‍) ന്യൂട്രല്‍
എര്‍ത്തിംഗ് എന്നിവ
ഘടിപ്പിച്ച് പ്രസ്തുത
കഷ്ടനഷ്ടങ്ങള്‍
ഒഴിവാക്കുന്നതിനായുള്ള
പദ്ധതികളെന്തെങ്കിലുമുണ്ടോ;
വിശദമാക്കുമോ;
(സി)
കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനിടയില്‍
ഉപയോഗശൂന്യമായിത്തീര്‍ന്ന
ട്രാന്‍സ് ഫോമറുകളും
, എനര്‍ജി മീറ്ററുകളും
എത്രയെന്നും, ആയതില്‍
ഇടിമിന്നല്‍ മൂലം
ഉപയോഗശൂന്യമായിത്തീര്ന്നവ
എത്രയെന്നും
വ്യക്തമാക്കുമോ?
പരവൂരിലെ
33 കെ. വി. സബ് സ്റ്റേഷന് 66
കെ. വി. സബ്ബ് സ്റ്റേഷനായി
ഉയര്‍ത്തുന്നതിനുള്ള നടപടി
1705.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പരവൂരില്‍
സ്ഥാപിച്ചിട്ടുള്ള 33
കെ. വി. സബ് സ്റ്റേഷന്
66. കെ. വി. സബ്
സ്റ്റേഷനായി
ഉയര്‍ത്തുന്നതിലേക്ക്
നടപടി കൈക്കൊള്ളുവാന്‍
സന്നദ്ധമാകുമോ;
ഇല്ലെങ്കില്‍ വിശദാംശം
അറിയിക്കുമോ?
ചേര്‍ത്തല
ജൈക്ക (JICA) പ്രോജക്ട്
1706.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2009
ലെ ചേര്‍ത്തല ജൈക്ക
(JICA) പ്രോജക്ടിലെ
ജലസ്രോതസ്സായ
മൂവാറ്റുപുഴ
കുളമ്പൂര്ക്കാവ് പമ്പ്
ഹൗസിലേക്ക് പ്രത്യേക
വൈദ്യുതി വിതരണ ലൈന്‍
സ്ഥാപിക്കുന്നതിനായി
4.25 കോടി രൂപ
അടച്ചിട്ടും
നാളിതുവരെയും പ്രവൃത്തി
പൂര്ത്തീകരിച്ചിട്ടില്ലെന്നതും
ഇതുമൂലം കുടിവെള്ള
പദ്ധതിയുടെ വിതരണം പല
ഘട്ടങ്ങളിലും
മുടങ്ങുന്ന വിവരവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
മൂവാറ്റുപുഴ വൈദ്യുത
സര്‍ക്കിളിന്റെ കീഴില്‍
വരുന്ന ഈ പ്രവൃത്തി
ഇത്രയും വൈകാനിടയായ
സാഹചര്യമെന്തെന്ന്
അന്വേഷണം നടത്തുമോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
കാര്യത്തില്‍
മനപൂര്‍വ്വമായ വീഴ്ച
വരുത്തിയിട്ടുണ്ടെങ്കില്‍
ഉത്തരവാദി ആര് എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
LED
ബള്‍ബുകളുടെ ഉപയോഗം
1707.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
LED
ബള്‍ബുകളുടെ ഉപയോഗം
പാരിസ്ഥിതിക
പ്രശ്നങ്ങളും
ആരോഗ്യപ്രശ്നങ്ങളും
സൃഷ്ടിക്കുമോ എന്ന്
കെ.എസ്.ഇ.ബി. പഠനം
നടത്തിയിട്ടുണ്ടോ എന്നു
വ്യക്തമാക്കാമോ;
(ബി)
LED
ബള്‍ബുകളുടെ വൈദ്യുത
ഉപഭോഗത്തെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ
എന്നു വ്യക്തമാക്കാമോ;
(സി)
LED
ബള്‍ബുകള്‍ പാരിസ്ഥിതിക
പ്രശ്നങ്ങളും
ആരോഗ്യപ്രശ്നങ്ങളും
സൃഷ്ടിക്കുന്നില്ലന്ന്
തെളിഞ്ഞിട്ടുണ്ടെങ്കില്‍
തെരുവു
വിളക്കുകള്‍ക്കും
മറ്റും LED ബള്‍ബുകള്‍
ഉപയോഗിക്കുന്നതിന്
നിര്‍ദ്ദേശം നൽകാമോ?
ശബരിമല
സന്നിധാനത്തിലെ 'സ്വീവേജ്
ട്രീറ്റ്മെന്റ് പ്ലാന്റ്'
1708.
ശ്രീ.വി.എസ്.അച്ചുതാനന്ദന്
ശ്രീമതി
യു. പ്രതിഭാ ഹരി
ശ്രീ.എം.
രാജഗോപാലന്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍പ്ലാനില്‍
ഉള്‍പ്പെട്ട
സന്നിധാനത്തിലെ
'സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റ്' (എസ് ടി പി)
പരാജയമാകാനുണ്ടായ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
കരാര്‍
വ്യവസ്ഥാ പ്രകാരമുള്ള
സ്ഥാപിത ശേഷി
പ്ലാന്റിന് ഇല്ലാത്തതും
യന്ത്ര സാമഗ്രികളുടെ
ഗുണനിലവാരമില്ലായ്മയും,
കരാര്‍ വ്യവസ്ഥയുടെ
ലംഘനവുമാണ് പ്രസ്തുത
പ്ലാന്റിന്റെ
പ്രവര്‍ത്തനം
നിശ്ചലമാക്കാന്‍
കാരണമായതെന്ന ആരോപണം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
ഏങ്കില്‍ ഇതു
സംബന്ധിച്ചു സമഗ്രമായ
അന്വേഷണത്തിന് നടപടി
സ്വീകരിക്കുമോ?
ശബരിമല
തീര്‍ത്ഥാടനത്തിന്
മെച്ചപ്പട്ട സൗകര്യങ്ങൾ
1709.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനത്തിനായി
അന്യ സംസ്ഥാനങ്ങളില്‍
നിന്നും എരുമേലിയില്‍
എത്തുന്ന അയ്യപ്പ
ഭക്തന്മാര്ക്ക്
വിശ്രമിയ്ക്കുവാനും
പ്രാഥമികകൃത്യങ്ങള്‍
നിര്‍വഹിക്കുവാനും
അവിടെ നിലവിലുളള
സംവിധാനം
അപര്യാപ്തമായതിനാല്‍
കൂടുതല്‍ സൗകര്യങ്ങളുളള
'വിരിപ്പന്തല്‍'
അടിയന്തരമായി
നിര്‍മ്മിയ്ക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിയ്ക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വിശദമാക്കുമോ?
ശബരിമല
മാസ്റ്റർ പ്ലാൻ നടത്തിപ്പിന്
ചെലവാക്കിയിട്ടുള്ള തുകയുടെ
വിവരങ്ങൾ സംബന്ധിച്ചു്
1710.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
നടപ്പിലാക്കുന്നതിന്
ഇതേവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
മാസ്റ്റര്‍
പ്ലാനിന്റെ ഭാഗമായി
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്നും
ഓരോന്നിനും ചെലവായ തുക
എത്രയെന്നും
വിശദീകരിക്കുമോ;
(സി)
മാസ്റ്റര്‍
പ്ലാന്‍
നടപ്പിലാക്കുന്നതിന്
കേന്ദ്ര സഹായം
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ എന്നും
ഉണ്ടെങ്കിൽ എത്ര എന്നും
വിശദമാക്കാമോ;
(ഡി)
അടുത്ത
ശബരിമല സീസണ് മുമ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ശബരിമല
സന്നിധാനത്തെ സ്വീവേജ്
ട്രീറ്റ്മെന്റ് പ്ലാന്റ്
1711.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
സന്നിധാനത്തെ സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റ് (STP)
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)
എത്രയാണ്
ഇതിന്റെ സ്ഥാപിതശേഷി;
എത്ര രൂപയാണ് ഇതിന്റെ
നിര്‍മ്മാണത്തിനായി
ചെലവഴിച്ചത്;
(സി)
ഇതിന്റെ
നിര്‍മ്മാണച്ചുമതല
ആര്‍ക്കായിരുന്നു;
ആരാണ് നിര്‍മ്മാണം
നടത്തിയത്; എന്നാണ്
ഉദ്ഘാടനം ചെയ്തത്;
(ഡി)
സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റ് ഉദ്ഘാടനം
നടത്തിയെങ്കിലും,
ശരിയായ രീതിയില്‍
പ്രവര്‍ത്തിക്കാതിരിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ;
(ഇ)
നിര്‍മ്മാണത്തിലെ
അപാകത, യന്ത്രത്തിന്റെ
തകരാര്‍
എന്നിവയിലേതെങ്കിലും
മൂലമാണോ പ്ലാന്റ്
ശരിയായ രീതിയില്‍
പ്രവര്ത്തിക്കാത്തത്എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
(എഫ്)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും പരാതി
ശ്രദ്ധയില്‍പ്പെടുകയോ
അന്വേഷണം നടത്തുകയോ
ചെയ്തിട്ടുണ്ടോ;
(ജി)
ഇല്ലെങ്കില്‍
ഇതിന്റെ
നിര്‍മ്മാണമടക്കമുള്ള
മുഴുവന്‍
കാര്യങ്ങളെപ്പറ്റിയും
സമഗ്രമായി അന്വേഷിച്ച്,
കൃത്യവിലോപം
കണ്ടെത്തുകയാണെങ്കില്‍
അതിനിടയാക്കിയവരുടെ
പേരില്‍ മാതൃകാപരമായ
നടപടിയും,
സര്‍ക്കാരിനുണ്ടായിട്ടുള്ള
നഷ്ടം ബന്ധപ്പെട്ട
കക്ഷികളില്‍ നിന്നും
ഈടാക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ദേവസ്വം
ബോര്‍ഡുകളുടെ കീഴിലെ
കോളേജുകളിലെ നിയമനങ്ങള്‍
1712.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പി.വി. അന്‍വര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ദേവസ്വം
ബോര്‍ഡുകളുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
എയ്ഡഡ്, സെല്‍ഫ്
ഫിനാന്‍സിംഗ്
കോളേജുകളില്‍
അദ്ധ്യാപകരുടെയും
അനദ്ധ്യാപകരുടെയും
നിയമനത്തില്‍ എന്തു
മാനദണ്ഡമാണ്
പാലിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മാനദണ്ഡങ്ങള്‍
മറികടന്നു നിയമനങ്ങള്‍
നടന്നിട്ടുണ്ടോയെന്നു
പരിശോധന
നടത്തിയിട്ടുണ്ടോ;
(സി)
ഇത്തരം
നിയമനങ്ങളില്‍
സംവരണതത്വം
പാലിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്;
വിശദമാക്കുമോ?
ദേവസ്വം
ഭൂമികളിലുള്ള കൈയ്യേറ്റം
1713.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേവസ്വം ഭൂമികളിലുള്ള
കൈയ്യേറ്റം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദേവസ്വം
ഭൂമി കൈയ്യേറിയതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകളാണ്
നിലവിലുള്ളത് എന്നത്
ഓരോ ദേവസ്വത്തിലെയും
പ്രത്യേകം തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(സി)
ദേവസ്വം
ഭൂമികള്‍
സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളും
സംവിധാനങ്ങളുമാണ്
നിലവിലുള്ളതെന്ന്
അറിയിക്കാമോ?
ശബരിമലയെ
ദേശീയ തീര്‍ത്ഥാടന
കേന്ദ്രമായി
പ്രഖ്യാപിക്കുന്നതിന് നടപടി
1714.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമലയെ
ദേശീയ തീര്‍ത്ഥാടന
കേന്ദ്രമായി
പ്രഖ്യാപിക്കുന്നതിനായി
നല്കിയ
നിവേദനത്തിന്മേല്
കേന്ദ്ര സര്‍ക്കാര്‍
എന്തു മറുപടിയാണ്
നല്‍കിയത്;
(ബി)
ഇക്കാര്യത്തില്‍
എന്തു തുടര്‍ നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
അങ്കമാലി
തിരുമുഴിക്കുളം
ശ്രീലക്ഷ്മണപെരുമാള്‍
ക്ഷേത്രനടപന്തല്
1715.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
തിരുമുഴിക്കുളം
ശ്രീലക്ഷ്മണപെരുമാള്‍
ക്ഷേത്രം ഉള്‍പ്പെടെ
മറ്റ് മൂന്ന്
ക്ഷേത്രങ്ങളില്‍
നടപ്പന്തല്‍
നിര്‍മ്മാണത്തിന്
കഴിഞ്ഞ ബഡ്ജറ്റില്‍
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ക്ഷേത്രത്തില്‍
14420841 രൂപയുടെ
നടപ്പന്തല്‍
നിര്‍മ്മാണത്തിനുള്ള
ഭരണാനുമതിക്കായി
കിറ്റ്കോ നല്കിയ
ഫയലില്‍ ആയത്
നല്‍കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
ക്ഷേത്രത്തില്‍
നടപ്പന്തല്‍
നിര്‍മ്മിക്കുന്നതിന്
ബഡ്ജറ്റില്‍
വകയിരുത്തിയ തുകയ്ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നിര്‍ദ്ദേശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ;
വിശദാംശം ലഭ്യമാക്കാമോ?
ആറ്റിങ്ങല്‍
കൊല്ലമ്പുഴ കോയിക്കല്‍
ക്ഷേത്രകലാപീഠം
1716.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
കൊല്ലമ്പുഴ
കോയിക്കല്‍
കൊട്ടാരത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
ക്ഷേത്രകലാപീഠം
പുനരുജ്ജീവിപ്പിക്കുന്നതിന്
വേണ്ടിയുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
അന്യം
നിന്ന് പോകുന്ന
ക്ഷേത്രവാദ്യകല
അഭ്യസിപ്പിച്ചിരുന്ന ഇൗ
സ്ഥാപനം
നിര്‍ത്തലാക്കാനുള്ള
ദേവസ്വംബോര്‍ഡ്
തീരുമാനത്തിന്റെ കാരണം
വിശദമാക്കാമോ;
(സി)
ഇവിടെ
മറ്റേതെങ്കിലും സ്ഥാപനം
തുടങ്ങുവാന്‍ ദേവസ്വം
ബോര്‍ഡ്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
ഗുരുവായൂര്‍
ദേവസ്വത്തില്‍ നടന്ന
മുപ്പതാമത് ഭാഗവത സത്രം
1717.
ശ്രീ.പുരുഷന്
കടലുണ്ടി
,,
യു. ആര്. പ്രദീപ്
,,
പി.കെ. ശശി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ദേവസ്വത്തില്‍ നടന്ന
മുപ്പതാമത് ഭാഗവത
സത്രത്തിന്റെ പേരില്‍
നടത്തിയതായി
പറയപ്പെടുന്ന വന്‍
പണപ്പിരിവിനെയും മറ്റ്
ക്രമക്കേടുകളെയും
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ കഴിഞ്ഞ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച
പരിശോധനയില്‍
കണ്ടെത്തിയ
ക്രമക്കേടുകള്‍
എന്തൊക്കെയാണെന്നും
ഇക്കാര്യത്തില്‍
സ്വീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
ഉത്തരമലബാറിലെ
ക്ഷേത്രങ്ങളിലെയും
കാവുകളിലെയും
ആചാരസ്ഥാനികര്‍ക്കും
കോലധാരികള്‍ക്കും സാമ്പത്തിക
സഹായം വർധിപ്പിക്കുന്നത്
സംബന്ധിച്ചു്
1718.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉത്തരമലബാറിലെ
ക്ഷേത്രങ്ങളിലെയും
കാവുകളിലെയും
ആചാരസ്ഥാനികര്‍ക്കും
കോലധാരികള്‍ക്കും
സാമ്പത്തിക സഹായം
നല്കി വരുന്നതിൽ
നിലവില്‍ എത്രമാസത്തെ
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
തുക നല്‍കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നത് സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
മറ്റ് ക്ഷേമ
പെന്‍ഷനുകള്‍
വര്‍ദ്ധിപ്പിച്ച
സാഹചര്യത്തില്‍
ആചാരസ്ഥാനികര്‍ക്കും
കോലധാരികള്‍ക്കും
സാമ്പത്തിക സഹായവും
വര്‍ദ്ധിപ്പിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ
എന്നു വ്യക്തമാക്കാമോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ എയ്ഡഡ്
വിദ്യാഭ്യാസസ്ഥാപനങ്ങളിലെ
മാനേജ്മെന്റ് ക്വാട്ട
1719.
ശ്രീ.വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള എയ്ഡഡ് ഹയര്‍
സെക്കന്ററി സ്കൂളുകള്‍,
കോളേജുകള്‍
എന്നിവയിലേക്ക്
വിദ്യാര്‍ത്ഥി
പ്രവേശനത്തിന്
മാനേജ്മെന്റ് ക്വാട്ട
നിലവിലുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇങ്ങനെയുള്ള
മാനേജ്മെന്റ് ക്വാട്ട
സീറ്റുകളിലേക്ക്
പ്രവേശനം നല്‍കുന്നതിന്
മാനദണ്ഡം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
മാനേജ്മെന്റ്
ക്വാട്ടയിലെ
സീറ്റുകളിലേക്ക്
പ്രവേശനം
നല്‍കുന്നതിനുള്ള
തീരുമാനം
കൈകൊള്ളുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ലോവര്‍
ഡിവിഷന് ക്ലാര്‍ക്ക് / സബ്
ഗ്രൂപ്പ് ആഫീസര്‍ ഗ്രേഡ്-II
തസ്തികയിലെ ഒഴിവുകള്‍
1720.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
ലോവര്‍ ഡിവിഷന്
ക്ലാര്‍ക്ക് / സബ്
ഗ്രൂപ്പ് ആഫീസര്‍
ഗ്രേഡ്-II തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന
വിവരം
വെളിപ്പെടുത്തുമോ;
(ബി)
ദേവസ്വം
ബോര്‍ഡില്‍ പ്രസ്തുത
തസ്തികയില്‍ എത്ര പേര്
ദിവസ വേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്തു വരുന്നു എന്നും
അവരുടെ വിശദാംശങ്ങളും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
തസ്തികയിൽ നിലവിലുള്ള
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?