ടൂറിസം
മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിനുളള
പദ്ധതികള്‍
1596.
ശ്രീ.എസ്.രാജേന്ദ്രന്
,,
എം. സ്വരാജ്
,,
കെ. ബാബു
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
കേവലം
വിനോദസഞ്ചാരത്തിനപ്പുറം
വ്യവസായ സംരംഭം എന്ന
നിലയില്‍ കുൂടി ടൂറിസം
വളര്‍ന്നു വരുന്നത്
പരിഗണനയില്‍
വന്നിട്ടുണ്ടോ;
(ബി)
ടൂറിസം
മേഖലയിലെ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
സഹായിക്കുന്നതിനും
കാലാനുസൃതമായ
പദ്ധതികള്‍ വ്യവസായ
വകുപ്പ് ആസൂത്രണം
ചെയ്ത് നടപ്പാക്കുമോ;
(സി)
വ്യവസായ
നയത്തില്‍ ടൂറിസത്തിന്
അര്‍ഹമായ പ്രാധാന്യം
നല്‍കുമോ?
പാലക്കാട്ടെ കിന്‍ഫ്ര
പാര്‍ക്കുകൾ
1597.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിന്‍ഫ്രയുടെ
ആഭിമുഖ്യത്തില്‍
പാലക്കാട് ജില്ലയില്‍
എവിടെയെല്ലാമാണ്
വ്യവസായ പാര്‍ക്കുകള്‍
സ്ഥാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്കുകളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(സി)
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കില്‍
എത്ര വ്യവസായ
സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പാര്‍ക്കിലേക്ക്
വ്യവസായികളെ
ആകര്‍ഷിക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;ക്ക്
(ഇ)
നാളിതുവരെ
സ്വീകരിച്ച
നടപടികള്‍ക്ക് പുറമെ,
വ്യവസായികളെ
ആകര്‍ഷിക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
'ജിം',
'യെസ് ', 'എമര്‍ജിംഗ് കേരള '
തുടങ്ങിയ പദ്ധതികള്‍
1598.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
ഏറെ
പ്രചരിപ്പിച്ചിരുന്ന
പദ്ധതികളായ 'ജിം',
'യെസ് ', 'എമര്‍ജിംഗ്
കേരള ' തുടങ്ങിയ
പദ്ധതികളുടെ ഭാഗമായി
കേരളത്തിലേക്ക് എത്ര
പുതിയ പദ്ധതികള്‍
വന്നിട്ടുണ്ട്;
വിശദവിവരം നല്‍കാമോ;
(ബി)
ഇതിന്റെ
ഭാഗമായി എത്ര കോടി
രൂപയുടെ മൂലധന നിക്ഷേപം
കേരളത്തിനുണ്ടായിട്ടുണ്ട്;
വിശദവിവരം നല്‍കാമോ?
ചവറ
കെ എം എം എൽ കമ്പനിയുടെ
സമീപത്തുള്ള ഭൂമി ഏറ്റെടുക്കൽ
സംബന്ധിച്ചു;
1599.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ ചവറ കെ എം എം
എൽ കമ്പനിയുടെ
സമീപത്തുള്ള ചിറ്റൂര്‍
പ്രദേശത്തെ 150 ഏക്കര്‍
സ്ഥലം വ്യവസായ വകുപ്പ്
ഏറ്റെടുക്കുമോ എന്നു
വ്യക്തമാക്കാമോ;
(ബി)
ഇതിനുള്ള
എന്തു നടപടിയാണ്
മുന്‍സർക്കാർ
സ്വീകരിച്ചത് എന്നു
വ്യക്തമാക്കാമോ;
(സി)
പന്മന
ചിറ്റൂര്‍ ഭാഗത്തെ ഭൂമി
ഏറ്റെടുക്കുന്ന
നടപടിയുടെ നിലവിലെ
പുരോഗതി അറിയിക്കാമോ?
പൊതു
മേഖലാ സ്ഥാപനങ്ങള്‍
1600.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജൂണ്‍ ഒന്ന് വരെയുളള
സ്ഥിതിവിവര കണക്കുകള്‍
പ്രകാരം കേരളത്തില്‍
ആകെ എത്ര പൊതു മേഖലാ
സ്ഥാപനങ്ങള്‍ ഉണ്ട്;
ഇവയുടെ
ലാഭനഷ്ടക്കണക്കുകളുടെ
വിശദ വിവരം നല്‍കുമോ;
(ബി)
2011
മെയ് മുതല്‍ 2016-മെയ്
വരെയുള്ള കാലയളവില്‍
ഏതെങ്കിലും പുതിയ പൊതു
മേഖലാ സ്ഥാപനം
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദ
വിവരം നല്‍കുമോ;
ഫാർമ
പാർക് തുടങ്ങുന്നതിനുള്ള
നടപടി
1601.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
സംസ്ഥാനത്ത്
തുടങ്ങുമെന്ന്
പ്രഖ്യാപിച്ച ഫാര്‍മാ
പാര്‍ക്ക്
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
അടച്ചു
പൂട്ടിയ വ്യവസായ സ്ഥാപനങ്ങള്‍
1602.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്നതും
എന്നാല്‍
നഷ്ടത്തിലായതിനെ
തുടര്‍ന്ന് 2011-2016
കാലഘട്ടത്തില്‍ അടച്ചു
പൂട്ടിയതുമായ വ്യവസായ
സ്ഥാപനങ്ങള്‍,
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഇവ ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
അടച്ചു
പൂട്ടിയ വ്യവസായ
സ്ഥാപനങ്ങള്‍ തുറന്നു
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ഗെയില്‍
വാതക പെെപ്പ് ലെെന്‍
T 1603.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
കാെച്ചി-മംഗലാപുരം
ഗെയില്‍ വാതക പെെപ്പ്
ലെെന്‍ സംബന്ധിച്ച്
ജനങ്ങള്‍ക്കുള്ള
ആശങ്കകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആശങ്കകള്‍
പരിഹരിക്കുന്നതിന്
ജനവാസ കേന്ദ്രങ്ങളെ
ഒഴിവാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പദ്ധതിക്കുവേണ്ടി
ഭൂമി
ഏറ്റെടുക്കുമ്പോള്‍
മതിയായ നഷ്ടപരിഹാരം
(പൊന്നുംവില)
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കൈത്തറി
സഹകരണ സംഘങ്ങള്‍
1604.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൈത്തറി
സഹകരണ സംഘങ്ങള്‍ക്ക്
നൂലുകള്‍
വിലക്കിഴിവില്‍
വാങ്ങുന്നതിനും തറികള്‍
നവീകരിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സംഘങ്ങള്‍ക്ക് ആവശ്യമായ
തുക ധനകാര്യ
സ്ഥാപനങ്ങള്‍ വഴി
സബ്സിഡിയോടെ
ലഭ്യമാക്കുന്നതിന്
പദ്ധതി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
കൈത്തറി
വ്യവസായം സമഗ്രമായി
പരിഷ്ക്കരിക്കുന്നതിന്
പദ്ധതി
തയ്യാറാക്കുമോയെന്ന്
വിശദമാക്കാമോ?
തൊഴില്‍
സംരംഭങ്ങള്‍
ഏകോപിപ്പിക്കുവാന്‍ ദൗത്യസംഘം
1605.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ പ്രദാന
സംരംഭങ്ങളെ
ഏകോപിപ്പിക്കുവാന്‍
ദൗത്യസംഘം (മിഷന്
ഫോര്‍ എന്റ്ര പ്രെസസ്
ആന്‍ഡ് എംപ്ലോയ്മെന്റ്
ജനറേഷന്)
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
രൂപീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
രൂപീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
ഭാഗമായി ജില്ലാതല
ബിസിനസ്
ഇന്‍ക്യുബേറ്റര്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
പുതിയ
തൊഴില്‍ സംരംഭങ്ങളെ
പ്രോത്സാഹിപ്പിയ്ക്കുന്ന
കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ?
പൊതുമേഖല
സ്ഥാപനങ്ങളിലെ അനധികൃത
നിയമനങ്ങള്‍
1606.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഓരോന്നിലും കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
ഏതെല്ലാം തസ്തികകളില്‍
എത്ര ജീവനക്കാരെ
നിയമിച്ചുവെന്നും
പ്രസ്തുത നിയമനങ്ങള്‍
നേരിട്ടാണോ, പി. എസ്.
സി. വഴിയാണോയെന്നുമുളള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നിയമനങ്ങള്‍
ലഭിച്ചവരില്‍ ഡയറക്ടര്‍
ബോര്‍ഡ് സര്‍ക്കാര്‍
അനുമതിയോടെ നടത്തിയ
നിയമനം എത്രയെന്നും
അനുമതിയില്ലാതെ നടത്തിയ
നിയമനം എത്രയെന്നും
നിയമനം ലഭിച്ചവരില്‍
എം.ഡി.മാര്‍,ഡയറക്ടര്‍
ബോര്‍ഡ് അംഗങ്ങള്‍
എന്നിവരുടെ ബന്ധുക്കളും
കുടുംബാംഗങ്ങളും
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ കഴിഞ്ഞ
യു.ഡി.എഫ്. സര്‍ക്കാര്‍
നടത്തിയ
നിയമവിധേയമല്ലാത്ത
നിയമനങ്ങള്‍
റദ്ദാക്കാനും വേണ്ടുന്ന
സ്ഥലങ്ങളില്‍
പ്രൊഫഷണലുകളെയും
മാനേജ്മെന്റ്
വിദഗ്ധരെയും
നിയമിക്കാനും നടപടികള്‍
സ്വീകരിക്കുമോ?
മെറ്റല്‍
ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
1607.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തില്‍
1928-ല്‍ സ്ഥാപിതമായ
മെറ്റല്‍ ഇന്‍ഡസ്ട്രീസ്
ലിമിറ്റഡ് കഴിഞ്ഞ 5
വര്‍ഷ ഭരണകാലത്തെ
കെടുകാര്യസ്ഥതമൂലം
നിലനില്പിന്
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(ബി)
ഇപ്പോള്‍
കാര്‍ഷികമേഖലയിലെ
കാര്‍ഷികോപകരണങ്ങളുടെ
നിര്‍മ്മാണം മാത്രം
നടത്തുന്ന കമ്പനി
അടച്ചു പൂട്ടേണ്ട
അവസ്ഥയിലാണെന്നും
ഉല്പന്ന
വൈവിദ്ധ്യവല്കരണം
കൊണ്ടു മാത്രമേ
കമ്പനിയെ രക്ഷിക്കാനാകൂ
എന്ന കാര്യം
തൊഴിലാളികള്‍ കഴിഞ്ഞ
സര്‍ക്കാരിനെ
അറിയിച്ചിട്ടും
നടപടിയെടുക്കാതിരുന്നത്
പരിശോധിക്കുമോ;
(സി)
കമ്പനിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍,
കമ്പനിയുടെ സ്ഥലം,
മാനവശേഷി എന്നിവ
ഉപയോഗപ്പെടുത്തി,കെ.എസ്.ഇ.ബി
യുടെ
വിതരണ/പ്രസരണത്തിനാവശ്യം
വരുന്ന ആക്സസറീസ്
നിര്‍മ്മിച്ചു
നല്കുവാന് കഴിയുന്ന
വിധത്തില്‍ കെ.എസ്.ഇ.
ബി യുമായി സംയുക്ത
കരാറിലേര്‍പ്പെടുന്നതിന്
നടപടി സ്വീകരിക്കുമോ?
കാക്കനാട്
കിന്‍ഫ്ര പാര്‍ക്ക്
1608.
ശ്രീ.വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാക്കനാട്
കിന്‍ഫ്ര പാര്‍ക്കില്‍,
ഇലക്ട്രോണിക്സ്
പാര്‍ക്ക്
ആരംഭിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ആകെ ചെലവ്
എത്രയാണെന്നും, ആയതില്‍
കേന്ദ്ര - സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ സ്വകാര്യ
സംരംഭകരെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍
ആയതിനുള്ള നിബന്ധനകള്‍
വിശദമാക്കാമോ;
(ഡി)
കിന്‍ഫ്ര
പാര്‍ക്കിന്റെ
അധീനതയിലുളള സ്ഥലം
സ്വകാര്യ സംരംഭകര്‍ക്ക്
നല്കുന്നുണ്ടെങ്കില്
അതിനുളള നിബന്ധനകള്‍
എന്തെല്ലാം?
കിന്‍ഫ്രാ
പാര്‍ക്ക് സ്ഥാപിക്കുന്നതിന്
നടപടി
1609.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
ചിറക്കര
ഗ്രാമപഞ്ചായത്ത്
പ്രദേശത്ത് കിന്‍ഫ്രാ
പാര്‍ക്ക്
സ്ഥാപിക്കുന്നതു
സംബന്ധിച്ച് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്ക്
സ്ഥാപിക്കുന്ന
നടപടികളില്‍ നിന്നും
പിന്മാറിയോയെന്ന്
വിശദമാക്കാമോ?
പരമ്പരാഗത
വ്യവസായങ്ങള്‍
1610.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പരമ്പരാഗത
വ്യവസായങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
പരമ്പരാഗത
വ്യവസായ മേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
പുതിയ പദ്ധതികള്‍
ഏതെങ്കിലും
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ കാര്യക്ഷമതയും
സുതാര്യതയും
വര്ദ്ധിപ്പിക്കുന്നത്തിനുള്ള
കർമ പദ്ധതികൾ
1611.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളുടെ
കാര്യക്ഷമതയും
സുതാര്യതയും
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
നടപ്പാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഒരുക്കിയ
സംവിധാനങ്ങളുടെ
വിശദാംശങ്ങൾ
അറിയിക്കാമോ;
(സി)
പ്രസ്തുത
സംവിധാനങ്ങള്‍
നടപ്പാക്കുന്നതിന്
ആരുടെയെല്ലാം
സേവനങ്ങളാണ്
പ്രയോജനപ്പെടുത്തിയതെന്ന്
വിശദീകരിക്കാമോ;
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ഇ-പേയ്മെന്റ്
സംവിധാനം
1612.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഇ-പേയ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഇ-പേയ്മെന്റ്
സംവിധാനത്തിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സംവിധാനത്തിലൂടെ
എന്തെല്ലാം സേവനങ്ങളും
പ്രയോജനങ്ങളുമാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടി
മുനിസിപ്പാലിറ്റി നല്കിയ
സ്ഥലം ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റായി
പ്രഖ്യാപിക്കുവന്‍ നടപടി
1613.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മുനിസിപ്പാലിറ്റി
2009-ല്‍ രണ്ട് ഏക്കര്‍
സ്ഥലം 20 പേര്‍ക്ക്
ചെറുകിട വ്യവസായങ്ങള്‍
നടത്തുന്നതിനായി
രജിസ്റ്റര്‍ ചെയ്ത്
നല്കിയ പോട്ടയിലെ
സ്ഥലം വ്യവസായ
എസ്റ്റേറ്റായി
പ്രഖ്യാപിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍,
പ്രസ്തുത സ്ഥലം വ്യവസായ
എസ്റ്റേറ്റ് ആയി
പ്രഖ്യാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
പട്ടികജാതി
വ്യവസായ സംരംഭകര്‍
1614.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വ്യവസായ
സംരംഭകരാകുവാന്‍
നിലവിലെ സാഹചര്യങ്ങള്‍
അനുകൂലമല്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
വിഭാഗക്കാര്‍ക്ക്
ഗുണകരമാകുന്ന
വിധത്തില്‍ വ്യവസായ
നയത്തില്‍ മാറ്റം
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
സിഡ്കോയുടെ
ടൂള്‍ ഫാക്ടറിയ്ക്ക് ഐ.എസ്
.ആര്. ഒ.യില്‍ നിന്നും
ലഭിച്ച ഓര്‍ഡര്‍
1615.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിഡ്കോയുടെ
കീഴില്‍ കോഴിക്കോട്
ഒളവണ്ണയില്‍
പ്രവര്‍ത്തിക്കുന്ന
ടൂള്‍ ഫാക്ടറിയ്ക്ക്
ഐ.എസ് .ആര്. ഒ.യില്‍
നിന്നും ലഭിച്ച എത്ര
തുകക്കുള്ള ഓര്‍ഡറാണ്
ഇനിയും പ്രവൃത്തി
പൂര്‍ത്തിയാവാതെ
കിടക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഇത്
നിര്‍മ്മിച്ചു
നല്കാന് ആവശ്യമായ
ജീവനക്കാര്‍ അവിടെ
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
യഥാസമയം
പ്രവൃത്തി
പൂര്‍ത്തിയാക്കാതിരുന്നാല്‍
ഐ.എസ് .ആര്. ഒ,
തുടര്‍ന്ന് ഓര്‍ഡര്‍
നല്കുവാനുള്ള
സാധ്യതയില്ലെന്നകാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
ബാലുശ്ശേരി
മണ്ഡലത്തിലെ കുന്നത്തറ
ടെക്സ്റ്റൈല്‍സ്
1616.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ കുന്നത്തറ
ടെക്സ്റ്റൈല്‍സ് കഴിഞ്ഞ
സര്‍ക്കാര്‍
എറ്റെടുത്ത് പുതിയ
വ്യവസായം തുടങ്ങാമെന്ന്
ഉറപ്പ് നല്‍കിയതില്‍
നിന്ന് പിന്നോക്കം
പോയതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍ കഴിയുന്ന
പുതിയ സംരംഭങ്ങള്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലത്ത് എെ.ടി.
വ്യവസായത്തിന്‍െറ
സാധ്യതകളെക്കുറിച്ച്
ആലോചിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
സിഡ്കോയുടെ
പ്രവര്‍ത്തനം
1617.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിനു കീഴിലുള്ള
'സിഡ്കോ' ഇപ്പോള്‍
ലാഭത്തിലാണോ
നഷ്ടത്തിലാണോ
പ്രവര്‍ത്തിച്ചു
വരുന്നതെന്നും
,നഷ്ടത്തിലാണെങ്കിൽ
എത്രയാണ് നഷ്ടമെന്നും
വ്യക്തമാക്കാമോ;
(ബി)
'സിഡ്കോ'
യെ
പുനരുദ്ധരിക്കുന്നതിനായി
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ഇ-ടെണ്ടര്‍
സംവിധാനം
1618.
ശ്രീ.അനില്‍
അക്കര
,,
കെ.മുരളീധരന്
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുളള
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഇ-ടെണ്ടര്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തത
സംവിധാനം വഴി
കൈവരിക്കാനുദ്ദേശിയ്ക്കുന്ന
ലക്ഷ്യങ്ങളെന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തത
സംവിധാനത്തിലൂടെ
ലഭിക്കുന്ന സേവനങ്ങളും
പ്രയോജനങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തന
പുരോഗതി
1619.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന പുരോഗതി
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
2011
ല്‍ യു.ഡി.എഫ്
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോഴുണ്ടായിരുന്ന
അവസ്ഥയും ഇപ്പോഴത്തെ
അവസ്ഥയും പ്രത്യേകം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
അപ്രന്റീസ്
ട്രെയിനികളുടെ സ്റ്റൈപ്പന്റ്
കുടിശ്ശിക
1620.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
പരിശീലന വകുപ്പിന്റെ
കീഴിലുളള അപ്രന്റീസ്
ട്രെയിനികളുടെ
സ്റ്റൈപ്പന്റ് നിരക്ക്
22.09.2014 മുതല്‍
വര്‍ദ്ധിപ്പിച്ചതിനെ
തുടര്‍ന്ന്
(സ.ഉ.(MS)97/15/തൊഴില്‍
തീയതി 28.7.2015) എത്ര
സ്ഥാപനങ്ങള്‍ പ്രസ്തുത
തുക പൂര്‍ണ്ണമായും
ട്രെയിനികള്‍ക്ക്
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
കേരള
അഗ്രോ ഇന്‍ഡസ്ട്രീസ്
കോര്പ്പറേഷന്
ലിമിറ്റഡിലെ ഐ.റ്റി.ഐ
അപ്രന്റീസ്
ട്രെയിനികള്‍ക്ക്
വര്‍ദ്ധിപ്പിച്ച
നിരക്കില്‍
സ്റ്റൈപ്പന്റ്
നല്‍കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കുടിശ്ശിക
സ്റ്റൈപ്പന്റ്
നല്കാന് നടപടി
സ്വീകരിക്കുമോ?
പ്ലാസ്റ്റിക്
മാലിന്യങ്ങളുടെ പുനര്‍ ഉപയോഗം
1621.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
റീസൈക്കിള്‍ ചെയ്ത്,
ഉപയോഗിക്കുന്നതിനായി
പ്ലാസ്റ്റിക്
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിലേക്കായി
കേന്ദ്രരാസവളം-പെട്രോളിയം
വകുപ്പ്
മന്ത്രാലയത്തില്‍
നിന്നുള്ള അനുമതിയും
സാമ്പത്തികസഹായവും
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇന്‍സ്റ്റ്യൂട്ട് ഓഫ്
പ്ലാസ്റ്റിക്
എഞ്ചിനീയറിംഗ് ആന്റ്
ടെക്നോളജി
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനം
ആരംഭിക്കുന്നതിന് സ്ഥലം
കണ്ടെത്തി കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
കുളവന്‍മുക്ക്
തേന്‍ സംസ്കരണ കേന്ദ്രം
1622.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
ബോര്‍ഡിന്റെ കീഴില്‍
പാലക്കാട്, ആലത്തൂര്‍
താലൂക്കിലെ
കുളവന്‍മുക്കിലുള്ള
തേന്‍ സംസ്കരണ
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്താന്‍
ഉദ്ദേശമുണ്ടോ;
(ബി)
പ്രസ്തുത
കേന്ദ്രത്തിലെ
താല്കാലിക ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥകള്‍
അംഗീകരിക്കാനും അവരുടെ
സുരക്ഷിതത്വം
ഉറപ്പാക്കാനും നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
ജീവിതച്ചെലവിനനുസരിച്ചുള്ള
കൂലി വര്‍ദ്ധനവ് നടപ്പ്
വര്‍ഷം നടപ്പിലാക്കാന്‍
കഴിയുമോയെന്ന്
വെളിപ്പെടുത്തുമോ?
2011-2016
കാലയളവിലെ വ്യവസായങ്ങൾ.
1623.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2016
കാലയളവില്‍ സംസ്ഥാനത്ത്
അടച്ചുപൂട്ടിയ
വ്യവസായങ്ങള്‍
ഏതെല്ലാമാണെന്നും അവ
അടച്ചു പൂട്ടിയതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ സംസ്ഥാനത്ത്
പുതിയതായി ആരംഭിച്ച
വ്യവസായ സംരംഭങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ?
പാറ
ക്വാറികള്‍
1624.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ സ്ഥലങ്ങളില്‍
അനധികൃതമായി പാറ
പൊട്ടിക്കലും ക്രഷര്‍
നടത്തുന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
കേരളത്തില്‍
പാറ പൊട്ടിക്കുന്ന എത്ര
ക്വാറികളും എത്ര
മെറ്റല്‍
ക്രഷറുകളുമുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ;
(സി)
പാറ
പൊട്ടിക്കുന്ന
ക്വാറികള്‍ക്ക്
നിലവില്‍ ലൈസന്‍സ്
കൊടുക്കുന്നത് ഏതൊക്കെ
ഗവണ്മെന്റ്
സ്ഥാപനങ്ങളുടെ
അനുമതിക്ക്
വിധേയമാണെന്ന്
വിശദമാക്കുമോ;
(ഡി)
പാറ
പൊട്ടിക്കുന്ന ക്വാറി
ലൈസന്‍സ്
ലഭിക്കുന്നതിനായി
ജനവാസകേന്ദ്രത്തില്‍
നിന്നും എത്ര അകലം
വേണമെന്നും റോഡിന് എത്ര
വീതി വേണമെന്നും
നിഷ്ക്കര്‍ഷിക്കുന്നുണ്ടോ
;
(ഇ)
ടി
ക്വാറി ലൈസന്‍സിനായി
മിനിമം എത്ര ഏക്കര്‍
ഭൂമി വേണമെന്നാണ്
അനുശാസിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ലൈസന്‍സ്
ഇല്ലാതെ കേരളത്തില്‍
അനവധി ക്വാറികള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ധാതുമണല്‍
ഖനനവും കടത്തും
1625.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഭ്യമായ ധാതുമണല്‍
സമ്പത്തിന്റെ അളവ്
തിട്ടപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ധാതുമണല്‍
ഖനനം ചെയ്യുന്നതിന്
ഏതെങ്കിലും സ്വകാര്യ
ഏജന്‍സികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ധാതുമണല്‍
അനധികൃതമായി കടത്തുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
കേസുകളില്‍ കര്‍ശന
നടപടി
സ്വീകരിക്കാറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ധാതുമണല്‍
സമ്പത്ത്
സംരക്ഷിക്കുന്നതിനും
പരമാവധി
വിനിയോഗിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കൈത്തറി
നെയ്ത്ത് വ്യവസായം
പുനരുജ്ജീവിപ്പിക്കാന്‍ നടപടി
1626.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൈത്തറി നെയ്ത്ത്
വ്യവസായം
പ്രതിസന്ധിയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന
കൈത്തറി നെയ്ത്ത്
വ്യവസായത്തെ
പുനരുജ്ജീവിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വിശദീകരിക്കാമോ;
(സി)
സംസ്ഥാനത്ത്
എത്ര കൈത്തറി നെയ്ത്ത്
തൊഴിലാളികളും
നെയ്ത്തുകാരുടെ സഹകരണ
സംഘങ്ങളും
പ്രവര്‍ത്തിക്കുന്നുണ്ട്;
ജില്ലാടിസ്ഥാനത്തിലുള്ള
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
പ്രവര്‍ത്തനം
നിലച്ചു കിടക്കുന്ന
കൈത്തറി നെയ്ത്ത്
സഹകരണ സംഘങ്ങളെ
പുനരുജ്ജീവിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ ?
പ്രഭുറാം
മില്ലിന്റെ ശോചനീയാവസ്ഥ
1627.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടെക്സ്റ്റൈല്‍
കോര്‍പ്പറേഷന്റെ
കീഴിലുള്ള ചെങ്ങന്നൂര്‍
താലൂക്കിലുള്ള പ്രഭുറാം
മില്ലിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രഭുറാം
മില്ലിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത് സംബന്ധിച്ച
തീരുമാനം നിലവിലുണ്ടോ;
വിശദീകരിക്കുമോ;
(സി)
പ്രഭുറാം
മില്ലിന്റെ നവീകരണ
പ്രവര്‍ത്തനവും
മില്ലിലെ തൊഴിലാളികളുടെ
പുനരധിവാസത്തിനുമുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
പരമ്പരാഗത
ഉല്‍പ്പാദന രീതിയില്‍
നിന്ന് വ്യത്യസ്തമായി,
ടെക്സ്റ്റൈല്‍
കോര്‍പ്പറേഷന്റെ മറ്റ്
നിര്‍മ്മാണ
യൂണിറ്റുകള്‍ പ്രഭുറാം
മില്ലില്‍ ആരംഭിക്കുന്ന
കാര്യം പരിഗണിക്കുമോ?
പൈക്ക
പദ്ധതി
1628.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലയില്‍ കായിക
അവസരങ്ങള്‍
ഉയര്‍ത്തുമായിരുന്ന
പൈക്ക പദ്ധതിയുടെ
നിലവിലുള്ള സ്ഥിതി
എന്താണ്;
(ബി)
പൈക്ക
പദ്ധതി
നടപ്പാക്കുന്നതിനായി
കേന്ദ്ര സര്‍ക്കാര്‍
ഓരോ വര്‍ഷവും എത്ര കോടി
രൂപയാണ് സംസ്ഥാനത്തിന്
അനുവദിച്ചിരുന്നത്;
സംസ്ഥാന സര്‍ക്കാര്‍
എത്ര തുക വീതമാണ്
അനുവദിക്കേണ്ടിയിരുന്നത്;
ഈ പദ്ധതിയുടെ
നടത്തിപ്പ് ചുമതല
ആര്‍ക്കാണ്;
എന്നുമുതലാണ് ഈ തുക
ലഭ്യമായിട്ടുള്ളത്;
(സി)
പൈക്ക
പദ്ധതിയിലുള്‍പ്പെടുത്തി
സംസ്ഥാനത്ത് എന്തൊക്കെ
പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
ഓരോന്നിന്റെയും
വിശദാംശങ്ങളും ഇതിനായി
ചെലവഴിച്ച തുകയും
വര്‍ഷം തിരിച്ച്
വിശദമാക്കാമോ;
(ഡി)
ഈ
പദ്ധതിക്കായി അനുവദിച്ച
തുക വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര തുക;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ; തുക
വകമാറ്റിയതു മൂലം കായിക
താരങ്ങള്‍ക്ക്
ലഭിക്കേണ്ടിയിരുന്ന
സമ്മാനത്തുക
ഉള്‍പ്പടെയുള്ള
ഏതെങ്കിലും പദ്ധതികള്‍
മുടങ്ങിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
ഗ്രാമീണ
മേഖലയിലെ കായിക
സംസ്കാരത്തിന് കൂടുതല്‍
ഉണര്‍വ് പകരുന്ന പൈക്ക
പദ്ധതി തുടര്‍ന്നും
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ; ഏതൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ഇതുവഴി ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
രാജീവ്
ഗാന്ധി ഖേല്‍ അഭിയാന് പദ്ധതി
1629.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജീവ്
ഗാന്ധി ഖേല്‍ അഭിയാന്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കളിസ്ഥലം
നിര്‍മ്മിക്കുന്നതിന്
ഫണ്ട്
ലഭ്യമാക്കുന്നതിനുളള
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഇപ്രകാരം
എത്ര പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ട്;
(സി)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കല്ല്യാശ്ശേരി
ബ്ലോക്ക് വഴി
പ്രൊജക്ട്
സമര്‍പ്പിച്ച ചെറുതാഴം
എച്ച്. എസ്. എസ്.
സ്കൂളിന് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഫണ്ട്
ലഭ്യമാക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ജില്ലാതല
സ്പോര്‍ട്സ് കൗണ്‍സിലുകളുടെ
ഘടന
1630.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാതല
സ്പോര്‍ട്സ്
കൗണ്‍സിലുകളുടെ ഘടന
വിശദമാക്കാമോ; ജില്ലാതല
പ്രാതിനിധ്യത്തിന്
പ്രത്യേക മാനദണ്ഡങ്ങള്‍
നിലവിലുണ്ടോയെന്ന്
വിശദമാക്കാമോ; ഇവയുടെ
കാലാവധി എത്ര
വര്‍ഷമാണെന്ന്
വ്യക്തമാക്കാമോ?
മൂന്നാര്‍
ഹൈ ഓള്റ്റിറ്റ്യൂഡ്
സ്റ്റേഡിയം
1631.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അറ്റകുറ്റപ്പണികള്‍
നടത്താത്തതിനാല്‍
നാശോന്മുഖമായിരിയ്ക്കുന്ന
മൂന്നാറിലെ ഹൈ
ഓള്റ്റിറ്റ്യൂഡ്
സ്റ്റേഡിയത്തിന്റെ
നവീകരണത്തിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
അവിടെ കായിക
താരങ്ങള്‍ക്ക് പരിശീലനം
നല്‍കാറുണ്ടോ;
(സി)
ഹൈ
ഓള്റ്റിറ്റ്യൂഡ്
സ്റ്റേഡിയത്തിന്റെ
ബാക്കി പദ്ധതികള്‍ കൂടി
പൂര്‍ത്തീകരിക്കുവാന്‍
എന്ത് നടപടിയാണ്
ഉദ്ദേശിയ്ക്കുന്നത്;
വ്യക്തമാക്കാമോ?
കായികഭവന്
ആരംഭിക്കാന്‍ നടപടി
1632.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായികഭവന്
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
കായികഭവന്
ആരംഭിക്കുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ സ്റ്റേഡിയം
1633.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
സ്പോര്‍ട്ട്സ് വകുപ്പ്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
താമരക്കുളം
ഗ്രാമപഞ്ചായത്തിന്റെ
കീഴിലുള്ള കളിസ്ഥലം
മിനി സ്റ്റേഡിയമായി
ഉയര്‍ത്താനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
മൂവാറ്റുപുഴ
പി.പി. എസ്തോസ് സ്മാരക
മുനിസിപ്പല്‍ സ്റ്റേഡിയം
1634.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
പി.പി. എസ്തോസ് സ്മാരക
മുനിസിപ്പല്‍
സ്റ്റേഡിയത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കായിക
മേളകള്‍ക്കും, കായിക
പ്രതിഭകള്‍ക്കും
ഉപകരിക്കുന്ന
വിധത്തില്‍ പ്രസ്തുത
സ്റ്റേഡിയം
നവീകരിക്കുന്നതിനുളള
പദ്ധതി സ്വീകരിക്കുമോ;
(സി)
സ്റ്റേഡിയത്തിന്റെ
നവീകരണ ജോലികള്‍
നടപ്പാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
സ്പോര്‍ട്സ്
ലോട്ടറി
1635.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-2011
ലെ സര്‍ക്കാര്‍
സംസ്ഥാനത്ത്
സ്പോര്‍ട്സ് ലോട്ടറി
നടത്തിയോ;
വ്യക്തമാക്കുമോ;
(ബി)
ആകെ
എത്ര രൂപയുടെ
സ്പോര്‍ട്സ്
ലോട്ടറിയാണ്
വിറ്റഴിക്കപ്പെട്ടത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ലോട്ടറി ടിക്കറ്റ്
വിറ്റതുവഴി എത്ര രൂപ
പിരിഞ്ഞു കിട്ടി; ഇനി
എത്ര രൂപ പിരിഞ്ഞു
കിട്ടാനുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പിരിഞ്ഞുകിട്ടാനുള്ള
തുക ഈടാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
പ്രസ്തുത
ലോട്ടറി വഴി എത്ര രൂപ
ലാഭം ഉണ്ടാക്കിയെന്നും
ലാഭം എന്താവശ്യത്തിനായി
ചെലവഴിച്ചെന്നും
സ്പോര്‍ട്സ്
വികസനത്തിനായി
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ്
ചെലവഴിച്ചതെന്നും ഓരോ
ഇനങ്ങള്‍ക്ക് എത്ര തുക
ചെലവഴിച്ചതെന്നും
വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
ക്വാട്ട നിയമനം
1636.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം കായിക
ഇനങ്ങളില്‍ ഉന്നത വിജയം
കൈവരിച്ചവര്‍ക്കാണ്
സ്പോര്‍ട്സ്
ക്വാട്ടയില്‍ നിയമനം
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
കായിക ഇനങ്ങളിലും
നിശ്ചിത ശതമാനം സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
ഇപ്രകാരം
നിശ്ചയിച്ചിട്ടുള്ള
സംവരണതോത് പാലിച്ച്
നിയമനം നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
സ്പോര്‍ട്സ്
ക്വാട്ടയില്‍
ഉള്‍പ്പെട്ടിട്ടില്ലാത്ത
കായിക ഇനങ്ങളെ കൂടി
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
ആറ്റിങ്ങല്‍
ശ്രീപാദം ഇൻഡോർ
സ്റ്റേഡിയത്തിന്റെ അപാകത
പരിഹരിക്കാനുള്ള നടപടികൾ
1637.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ശ്രീപാദം ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
അപാകത പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
ശ്രീപാദം
സ്റ്റേഡിയത്തിന്റെ
പരിപാലനത്തില്‍ വന്ന
വീഴ്ച
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കൈനകരിയില്‍
സ്വിമ്മിംഗ് പൂള്
നിര്‍മ്മിക്കുന്നതിന് നടപടി
1638.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൈനകരി
പഞ്ചായത്ത് വക സ്ഥലത്ത്
കുട്ടികളുടെ നീന്തല്‍
പരിശീലനത്തിനുവേണ്ടി
സ്വിമ്മിംഗ് പൂള്
നിര്‍മ്മിക്കുന്നതിന്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേല്
ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി സ്മൈല്‍
പദ്ധതിയിലോ
മറ്റേതെങ്കിലും
പദ്ധതിയിലോ
ഉള്‍പ്പെടുത്തി
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
ഒളിമ്പിക്സില്‍
മെഡല്‍ നേടുന്നതിനായി കര്‍മ്മ
പദ്ധതികള്‍
1639.
ശ്രീ.ആന്റണി
ജോണ്‍
,,
ഒ. ആര്. കേളു
ശ്രീമതി
യു. പ്രതിഭാ ഹരി
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
താരങ്ങളെ
ഒളിമ്പിക്സില്‍ മെഡല്‍
നേടുന്നതിനായി
പ്രാപ്തരാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പരിശീലകര്‍ക്ക്
ഏതെല്ലാം
സ്പോര്‍ട്ട്സ്
ഇനങ്ങളിലാണ് ഇതിന്റെ
ഭാഗമായി കോഴ്സ്
ആരംഭിച്ചിട്ടുളളത്;
(സി)
അതിനായി
സര്‍വ്വകലാശാലകളിലും
കോളേജുകളിലും
ഇന്‍കുബേഷന്‍
സെന്ററുകള്‍
സ്ഥാപിക്കുമോ ;
വിശദാംശം നല്‍കുമോ?