'സംസ്ഥാന
സര്‍ക്കാരിന് ഒരു പുതിയ
ബാങ്ക്'
1538.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'സംസ്ഥാന
സര്‍ക്കാരിന് ഒരു പുതിയ
ബാങ്ക്' എന്ന നയം
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഇതിലേക്കുള്ള
ധനസമാഹരണം ഏത്
മാര്‍ഗ്ഗേന നടത്താനാണ്
തീരുമാനിച്ചിരിക്കുന്നത്;
(സി)
ആയതിലേക്ക്
പൊതുജനപങ്കാളിത്തം
ഉറപ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ബാങ്ക്
രൂപീകരണവുമായി
ബന്ധപ്പെട്ട് റിസര്‍വ്
ബാങ്ക് ഓഫ് ഇന്ത്യയുടെ
അനുമതി നേടുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഇ-ട്രഷറി
സംവിധാനം
1539.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ട്രഷറി സംവിധാനം
നടപ്പില്‍
വന്നിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
(സി)
ഇതിന്റെ
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
എം.എല്‍.എ
ഫണ്ട് ഉപയോഗിച്ച്
ലൈബ്രറികള്‍ക്ക് ധനസഹായം
1540.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലൈബ്രറി
കൗണ്‍സില്‍
അംഗീകാരമുള്ള ഗ്രാമീണ
ലൈബ്രറികള്‍ക്ക്
എം.എല്‍.എ ഫണ്ട്
ഉപയോഗിച്ച്ഏതു
വിധത്തിലുള്ള
സൗകര്യങ്ങൾ
ലഭ്യമാക്കാനാണ്
നിലവില്‍
ഉത്തരവുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗ്രന്ഥശാലകള്‍ക്ക്
ടി.വി, കംപ്യൂട്ടര്‍,
വൈഫൈ ,പുസ്തകങ്ങള്‍
എന്നീ സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
എം.എല്‍.എ ഫണ്ട്
ഉപയോഗിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
എം.എല്‍.എ
മാരുടെ പ്രാദേശിക വികസന ഫണ്ട്
1541.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
നിരക്കുകളിലെ
വര്‍ദ്ധനവിന്
ആനുപാതികമായി എം.എല്‍.എ
മാരുടെ പ്രാദേശിക വികസന
ഫണ്ട്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ആസ്തി
വികസന പദ്ധതി
1542.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011
മുതല്‍ 2016 വരെ
എം.എല്‍.എ ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി കൊച്ചി
മണ്ഡലത്തില്‍
നടപ്പാക്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഇവയില്‍
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്നും
പൂര്ത്തിയാക്കാനുളളവ
എതെല്ലാമെന്നും
വ്യക്തമാക്കാമോ ;
(സി)
പദ്ധതികളുടെ
പേര്, അനുവദിച്ച തുക,
ഏതൊക്കെ
വകുപ്പുകളിലാണ് പദ്ധതി
അനുവദിച്ചത് എന്നീ
കാര്യങ്ങള്‍
വ്യക്തമാക്കുമോ?
റബര്‍
കര്‍ഷകര്‍ക്ക് സബ്സിഡി
1543.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബര്‍
വില കിലോയ്ക്ക്
നൂറ്റിഅമ്പത് രൂപയ്ക്ക്
താഴെപ്പോയാല്
കര്‍ഷകര്‍ക്ക് സബ്സിഡി
നല്കുവാനുള്ള
പാക്കേജുപ്രകാരം കഴിഞ്ഞ
വര്‍ഷങ്ങളില്‍
മുന്‍സര്‍ക്കാര്‍ എത്ര
കോടി രൂപ
ചെലവഴിച്ചുവെന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
പ്രയോജനം ലഭിച്ച
കര്‍ഷകരുടെ എണ്ണവും
തുകയും ജില്ല തിരിച്ച്
വിശദമാക്കുമോ;
(സി)
കര്‍ഷകര്‍ക്ക്
മുടക്കം കൂടാതെ സബ്സിഡി
ലഭ്യമാക്കുവാന്‍
തുടര്‍ന്ന് എന്തൊക്കെ
നടപടികള്‍
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കുമോ?
വികസന
പ്രവൃത്തികളുടെ പുരോഗതി
നിയമസഭാംഗങ്ങളെ
അറിയിക്കുന്നതിന് നടപടി
1544.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലങ്ങളില്‍
നടക്കുന്ന വിവിധ
വകുപ്പുകളുടെ
നിര്‍മ്മാണ-വികസന
പ്രവൃത്തികളുടെ
പുരോഗതി, ഭരണാനുമതി
ലഭിച്ചത് മുതല്‍
പ്രവൃത്തികള്‍ ഏത്
ഘട്ടം വരെ എത്തി എന്നത്
സംബന്ധിച്ച
വിശാദാംശങ്ങള്‍
തുടങ്ങിയവ
നിയമസഭാംഗങ്ങള്‍ക്ക്
ഓണ്‍ലൈനായി
ലഭ്യമാക്കുന്നതിനുളള
ഒരു സോഫ്റ്റ് വെയര്‍
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
ആസ്തി
വികസന പദ്ധതിയിലേയും,
എസ്. ഡി. എഫ്-ലെയും
പ്രവൃത്തികളുടെ
പുരോഗതി (സ്റ്റാറ്റസ്
റിപ്പോര്‍ട്ട്) ഓരോ
മാസവും അംഗങ്ങളെ
അറിയിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ആസ്തി
വികസനനിധിയില്‍
ഉള്‍പ്പെടുത്തി നെടുമങ്ങാട്
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
T 1545.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011
മുതല്‍ 2016 വരെ
എം.എല്‍.എ. മാരുടെ
ആസ്തി വികസന നിധിയില്‍
ഉള്‍പ്പെടുത്തി
നെടുമങ്ങാട്
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്നും ഇനി
പൂര്‍ത്തിയാക്കാനുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ?
നികുതി
ഇനങ്ങളില്‍ പിരിഞ്ഞു
കിട്ടാനുളള തുക
1546.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
നികുതി ഇനങ്ങളില്‍
നിന്നായി ഇതിനകം എത്ര
തുക പിരിഞ്ഞു
കിട്ടാനുണ്ട്;വ്യക്തമാക്കുമോ;
(ബി)
ഈ
തുക സമയബന്ധിതമായി
പിരിച്ചെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ ഇതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
കോടതികളിലും
ട്രൈബ്യൂണലുകളിലും
കെട്ടിക്കിടക്കുന്ന
നികുതി സംബന്ധമായ
കേസുകളില്‍
അടിയന്തിരമായി
തീര്‍പ്പുണ്ടാക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കഴിഞ്ഞ
സര്‍ക്കാര്‍ കൊടുത്തു
തീര്‍ക്കാനുളള കുടിശ്ശിക
1547.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍ അധികാരം
ഒഴിയുമ്പോള്‍ കുടിശ്ശിക
ഇനത്തില്‍ ഏതൊക്കെ
വകുപ്പുകളില്‍ എത്ര രൂപ
കൊടുത്തു
തീര്‍ക്കാനുണ്ടെന്ന്
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ;
(ബി)
ഇത്രയും
കുടിശ്ശിക വരാനുണ്ടായ
കാരണം എന്താണെന്ന്
വിശദമാക്കാമോ?
കാരുണ്യ
ഫണ്ട് വിതരണം
ചെയ്യുന്നതില്ലുളള കാലതാമസം
1548.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ലോട്ടറിയില്‍ നിന്ന്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം എത്ര തുക
സമാഹരിക്കാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കാരുണ്യ
ബെനവലന്റ് സ്കീം
പ്രകാരം കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര
രൂപയാണ് സഹായധനമായി
വിതരണം ചെയ്തതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കാരുണ്യ
ഫണ്ട് വിതരണം
ചെയ്യുന്നതില്‍
നിലവിലുളള കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കാരുണ്യ
പദ്ധതി
1549.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
പദ്ധതി പ്രകാരം
ചികിത്സാ സഹായത്തിനായി
അപേക്ഷിച്ചവര്‍ക്ക്
ആശുപത്രിയില്‍ നിന്നും
ഡിസ്ചാര്‍ജ്ജ് ചെയ്ത്
മാസങ്ങള്‍ കഴിഞ്ഞിട്ടും
ഒടുക്കിയ തുക തിരികെ
ലഭിക്കാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലതാമസം
വരുത്തുന്നവര്‍ക്കെതിരെ
വകുപ്പുതലത്തില്‍ നടപടി
സ്വീകരിക്കുമോയെന്നും,
എത്രകോടി രൂപ ഇനിയും
വിതരണം
ചെയ്യാനുണ്ടെന്നും
വ്യക്തമാക്കാമോ?
സംസ്ഥാന
സംരംഭക വികസന മിഷന്
1550.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ സംസ്ഥാന
സംരംഭക വികസന മിഷന്
രൂപം നല്‍കിയിരുന്നോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
എത്ര
സംരംഭകരെയാണ് ഈ
പദ്ധതിയനുസരിച്ച്
തെരഞ്ഞെടുത്തിട്ടുളളതെന്നും
അവര്‍ക്ക് എന്തെല്ലാം
സഹായമാണ്
നല്‍കിയിട്ടുളളതെന്നും
വ്യക്തമാക്കാമോ?
ധനകാര്യ
അസ്ഥിരത
1551.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. ആന്‍സലന്‍
,,
കെ.ഡി. പ്രസേനന്‍
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്തുണ്ടായ ധനകാര്യ
അസ്ഥിരതയുടെ വ്യാപ്തി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ധനകാര്യ അസ്ഥിരത
സംസ്ഥാന സമ്പദ്ഘടനയില്‍
ഉളവാക്കാനിടയുള്ള
പ്രത്യാഘാതങ്ങള്‍
വിശകലനം
ചെയ്തിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇതു
തരണം ചെയ്യാനുള്ള
ഹ്രസ്വകാല, ദീര്‍ഘകാല
പരിപാടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
സംസ്ഥാന
സർക്കാർ ബാങ്ക്
ആരംഭിക്കുന്നത് സംബന്ധിച്ച;
1552.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
ബാങ്ക് ആരംഭിക്കുന്ന
കാര്യം സംസ്ഥാന
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത സംരംഭത്തിന്
ഏതെല്ലാം ധനകാര്യ
സ്ഥാപനങ്ങളുടെ സഹകരണം
ലഭിക്കുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നത്;
(സി)
ഇത്തരം
ഒരു സംരംഭം സംസ്ഥാനത്തെ
സഹകരണ ബാങ്കിംഗ്
മേഖലയില്‍
ഉണ്ടാക്കാനിടയുള്ള
മാറ്റങ്ങളെക്കുറിച്ച്
സര്‍ക്കാര്‍ വേണ്ടത്ര
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇൗ മേഖലയെ ഇത്
ഏത് രീതിയില്‍
ബാധിക്കുമെന്നാണ്
സര്‍ക്കാര്‍
കരുതുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ബാങ്കിന്റെ
പ്രവര്‍ത്തനത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
പൂർണ നിയന്ത്രണമാണോ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
1553.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ്
ഫണ്ട്ആരംഭിച്ചത്
എന്നാണെന്ന്
അറിയിക്കുാമോ;
(ബി)
2016
മേയ് അവസാനം വരെ ഈ
ഫണ്ടിലേക്ക് സമാഹരിച്ച
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി ആരംഭിച്ചതു
മുതല്‍ നാളിതുവരെ എത്ര
പേര്‍ക്ക് എത്ര തുക
ചികിത്സാസഹായമായി
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ചള്ള
പട്ടിക നല്‍കാമോ;
(ഡി)
കാരുണ്യ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സ്വകാര്യ ആശുപത്രികള്‍
പ്രസ്തുത പദ്ധതിയില്‍
നിന്നും
പിന്മാറിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
ആശുപത്രികളാണ്
പിന്മാറിയതെന്നും
ഇതിനുള്ള കാരണങ്ങള്‍
എന്തെല്ലാമാണെന്നും
വെളിപ്പെടുത്താമോ;
(ഇ)
കാരുണ്യ
പദ്ധതിയില്‍ നിന്നും
പിന്മാറുന്ന
ആശുപത്രികള്‍ക്കെതിരെ
നടപടി സ്വീകരിക്കുവാന്‍
വ്യവസ്ഥയുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
1554.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് പദ്ധതിയില്‍
അടിയന്തര
ശസ്ത്രക്രിയ്ക്ക്
വിധേയരാകുന്ന
രോഗികളെക്കൂടി
ഉള്‍പ്പെടുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്തെ
കിടത്തി ചികിത്സയുള്ള
മുഴുവന്‍
ആശുപത്രികളിലേക്കും
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍ നിന്നും
അനുവദിച്ച തുക ലഭ്യമാക്കാന്‍
നടപടി
1555.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശ്രീ.
.കെ. ജെ. ജോസ്,
കൊച്ചുകുടിയാത്ത്,
പ്രാപ്പോയില്‍,
കണ്ണൂര്‍ (റഫ.
നന്വര്-137297)-ന്
കാരുണ്യ ബെനവലന്റ്
ഫണ്ടില്‍ നിന്നും എത്ര
രൂപയാണ് അനുവദിച്ചത്
എന്ന് വ്യക്തമാക്കാമോ;
ഗുരുതര രോഗം ബാധിച്ച
ടിയാന് പ്രസ്തുത തുക
നാളിതുവരെയായി
ലഭ്യമായിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
വിഷയത്തില്‍
KBS/Kannur/F4/14289/16-നന്വര്
ഫയലിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ ;
(സി)
പരിയാരം
മെഡിക്കല്‍ കോളേജില്‍
ഹൃദയസംബന്ധമായുള്ള
ചികിത്സ തേടിയിരുന്ന.
സാന്വത്തികമായി വളരെ
പിന്നോക്കം
നില്ക്കുന്ന ശ്രീ. കെ.
ജെ. ജോസിന് സര്‍ക്കാര്‍
അനുവദിച്ച തുക
കൈപ്പറ്റുന്നതിലേക്കായി
എന്ത് നടപടിയാണ്
സ്വീകരിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ ?
ധനകാര്യ
വകുപ്പില്‍ ഇ-ഫയല്‍ സംവിധാനം
1556.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പില്‍ ഇ-ഫയല്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചത്;
(സി)
ഈ
സംവിധാനത്തിന്റെ
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
വാര്‍ഷിക
പദ്ധതി നടത്തിപ്പ് അവലോകനം
1557.
ശ്രീ.എ.എം.
ആരിഫ്
,,
ബി.സത്യന്
,,
ആന്റണി ജോണ്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്തെ
വാര്‍ഷിക പദ്ധതി
നടത്തിപ്പ് അവലോകനം
ചെയ്തിട്ടുണ്ടോ;
ഏതൊക്കെ വര്‍ഷങ്ങളില്‍
പദ്ധതി ലക്ഷ്യം നേടി;
വിശദാംശം അറിയിക്കുമോ;
(ബി)
പദ്ധതി
ആസൂത്രണവും
നിര്‍വ്വഹണവും
സമയബന്ധിതമായി
നടത്തിയിരുന്നോ;
നിലവിലെ രീതിയില്‍
ഏതെങ്കിലും തരത്തിലുള്ള
മാറ്റങ്ങള്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പദ്ധതി
നിര്‍വ്വഹണം തല്‍സമയം
നിരീക്ഷിക്കാനുള്ള
നടപടിയെടുക്കാന്‍
സാധിക്കുമോ
എന്നറിയിക്കുമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ വികസന
പ്രവര്‍ത്തികള്‍
1558.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
കഴിഞ്ഞ 5
വര്‍ഷത്തിനുള്ളില്‍
ആസ്തി വികസന ഫണ്ട്
സ്കീമില്‍
ഉള്‍പ്പെടുത്തി ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ധനകാര്യ വകുപ്പ് അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
എത്രയെണ്ണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ആയതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍
ഭരണാനുമതി ലഭിച്ചിട്ടും
ആരംഭിക്കാത്തവയെ
സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
പബ്ലിക് ഹെല്‍ത്ത് ലാബില്‍
പുതിയ തസ്തികകള്‍
സൃഷ്ടിക്കാന്‍ നടപടി
1559.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
പബ്ലിക് ഹെല്‍ത്ത്
ലാബില്‍ പുതിയ 20
തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ന്യൂ
സര്‍വ്വീസ്
പ്രൊസീജിയറില്‍
ഉള്‍പ്പെടുത്തി
ധനകാര്യവകുപ്പിന്റെ
പരിഗണനയ്ക്ക് വിട്ട
ഫയലില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കാരുണ്യാ
ചികിത്സാധനസഹായപദ്ധതിയിലെ തുക
ലഭ്യമാക്കാന്‍ നടപടി
1560.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യാ
ലോട്ടറി ഫണ്ടില്‍
നിന്നും പാവപ്പെട്ടവരും
ഗുരുതരമായ
രോഗങ്ങള്‍ക്ക് ചികിത്സ
തേടുന്നവരുമായ
രോഗികള്‍ക്കുള്ള
ചികിത്സാധന സഹായ പദ്ധതി
പ്രകാരം അപേക്ഷ
നല്‍കിയവര്‍ക്ക് ഇനിയും
തുക അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചാലക്കുടി
മണ്ഡലത്തിലെ ശ്രീ.
പി.യു. ഷാജു, പുറക്കുളം
ഹൌസ് പോട്ട, ( 15 - ാം
നമ്പര്‍ കമ്മറ്റി, 22 -
ാം നമ്പര്‍ അജണ്ട) എന്ന
രോഗിയുടെ അപേക്ഷയില്‍
ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
ധനസഹായം അടിയന്തരമായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കാരുണ്യാ
ചികിത്സാ ധനസഹായപദ്ധതി
പ്രകാരം എതെല്ലാം
ആശുപത്രികളില്‍
എന്തെല്ലാം ചികിത്സകള്‍
ലഭ്യമാണ് എന്ന്
വ്യക്തമാക്കാമോ?
സാമ്പത്തിക
പ്രതിസന്ധി
1561.
ശ്രീ.വി.എസ്.അച്ചുതാനന്ദന്
,,
ജെയിംസ് മാത്യു
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധിയുടെ
വ്യാപ്തി
വെളിപ്പെടുത്താമോ?
അമ്പലപ്പുഴ,
അരൂര്‍ നിയോജകമണ്ഡലങ്ങളില്‍
നടത്തിയ
വികസനപ്രവര്‍ത്തനങ്ങള്‍
1562.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അമ്പലപ്പുഴ,
അരൂര്‍
നിയോജകമണ്ഡലങ്ങളില്‍
2006-11, 2011-16
കാലയളവുകളില്‍
സര്‍ക്കാര്‍ മുഖേന
നടത്തിയ
വികസനപ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതിനായി
വിവിധ വകുപ്പുകളില്‍
നിന്നും
ചെലവഴിച്ചിട്ടുള്ള
തുകയുടെ വര്‍ഷം
തിരിച്ചും, വകുപ്പു
തിരിച്ചുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സംസ്ഥാനത്തെ
റവന്യൂ സമാഹരണം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
1563.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റവന്യൂ സമാഹരണം കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വേണ്ട വിധത്തില്‍
സാധിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റവന്യൂ
സമാഹരണം
വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കാമോ?
സംസ്ഥാനത്തെ
നീന്തല്‍ കുളം
1564.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ
വ്യക്തികളുടെയും
ട്രസ്റ്റുകളുടെയും
കൈവശമിരിക്കുന്ന
കുളങ്ങളില്‍ നീന്തല്‍
പഠിപ്പിക്കുന്നതിന്
പ്രസ്തുത വ്യക്തികള്‍
അനുവാദം
നല്കുകയാണെങ്കില്
വ്യവസ്ഥകള്‍ക്ക്
വിധേയമായി കുളങ്ങള്‍
പുനരുദ്ധരിക്കുന്നതിനും,
നീന്തല്‍ കുളമാക്കി
മാറ്റുന്നതിനും വേണ്ടി
എം എല്‍ എ ഫണ്ടും ആസ്തി
വികസന ഫണ്ടും
ഉപയോഗിക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
ലഭ്യമാക്കുമോ; ഫണ്ട്
വിനിയോഗിക്കുന്നതിന്
വ്യവസ്ഥകളില്‍ ഇളവ്
അനുവദിക്കുമോ?
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തില്‍ എം.എല്‍.എ
യുടെ ആസ്ഥി വികസന ഫണ്ടില്‍
നിന്നും അനുമതി നല്കിയ
പ്രവൃത്തികള്‍
1565.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തില്‍
2011 മുതല്‍ 2016 വരെ
എം.എല്‍.എ. യുടെ ആസ്ഥി
വികസന ഫണ്ടില്‍ നിന്നും
അനുമതി നല്കിയ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
അടങ്കല്‍ തുക, അനുമതി
നല്കിയ തീയതി, നിലവിലെ
സ്ഥിതി എന്നിവ സഹിതം
അറിയിക്കാമോ;
(ബി)
ആസ്ഥി
വികസന ഫണ്ടില്‍ നിന്നും
അനുമതി നല്‍കിയതില്‍
ഇനിയും ആരംഭിക്കാത്ത
പ്രവര്‍ത്തികള്‍
ഉണ്ടെങ്കില്‍ അവയുടെ
പേരും പ്രവര്‍ത്തി
ആരംഭിക്കാത്തതിനുള്ള
കാരണവും അറിയിക്കാമോ;
(സി)
മൂവാറ്റുപുഴ
മണ്ഡലത്തില്‍ പ്രസ്തുത
കാലഘട്ടത്തില്‍
എം.എല്‍.എ യുടെ
പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും
അനുവദിച്ച
പ്രവൃത്തികള്‍, തുക,
തീയതി, നിലവിലെ സ്ഥിതി
എന്നിവ സഹിതം
വ്യക്തമാക്കാമോ
വടക്കാഞ്ചേരി
മണ്ഡലത്തിലെ പദ്ധതികള്‍
1566.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തിനായി
മുന്‍വര്‍ഷങ്ങളില്‍
(2011-12 മുതല്‍
2015-16 വരെ)
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിരുന്നതും
പണി
പൂര്‍ത്തീകരിക്കാത്തതും
പണി തുടരുന്നതുമായ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ ?
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍ ആസ്തി
വികസന പദ്ധതി
1567.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
ആസ്തി വികസന ഫണ്ട്
പദ്ധതിയിലുള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പദ്ധതികളുടെ നിര്‍മ്മാണ
പ്രവൃത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ;
(ബി)
പദ്ധതികള്‍
ആരംഭിക്കാത്തതിനുള്ള
കാരണവും ആരംഭിച്ച്
മുടങ്ങിയ പദ്ധതികളുടെ
ലിസ്റ്റും
ലഭ്യമാക്കാമോ;
(സി)
ആസ്തി
വികസന ഫണ്ട്
പദ്ധതിയിലുള്‍പ്പെടുത്തി
ആരംഭിക്കാന്‍
കഴിയാത്തതോ, മുടങ്ങിയതോ
ആയ പദ്ധതികളുടെ അനുമതി
റദ്ദാക്കി പുതിയ
പദ്ധതികളാരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
കുട്ടനാട്ടിലെ
തൈച്ചേരി, ജീമംഗലം പാലങ്ങളുടെ
നിര്‍മ്മാണം
1568.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
തൈച്ചേരി, ജീമംഗലം
പാലങ്ങളുടെ
നിര്‍മ്മാണത്തിന്
സമര്‍പ്പിച്ചിരിക്കുന്ന
ഫയലുകളിന്മേല്
(392593/Ind
&;PWB(Fin),57/2016/PWD/D-
തൈച്ചേരി, ജീമംഗലം)
ഇതുവരെ
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാലങ്ങള്‍ക്ക് മുന്‍ഗണന
നല്കി സാമ്പത്തിക
അനുമതി
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
നികുതികളുടെയും
തീരുവകളുടെയും സംസ്ഥാനവിഹിതം
ലഭിക്കുന്നതിനുള്ള നടപടി
1569.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭരണഘടനയുടെ
268, 269
അനുഛേദങ്ങളില്‍
പരാമര്ശിച്ചതൊഴികെ
കേന്ദ്ര പട്ടികയില്‍
പറയുന്ന എല്ലാ
നികുതികളുടെയും
തീരുവകളുടെയും
സംസ്ഥാനവിഹിതം കേന്ദ്രം
നിര്‍ബന്ധമായും
നല്‍കണമെന്ന്
വ്യവസ്ഥയുണ്ടോ;
(ബി)
എന്നാല്‍
പിരിച്ചെടുത്ത
നികുതിയുടെയും
തീരുവയുടെയും സംസ്ഥാന
വിഹിതം കേന്ദ്ര
സര്‍ക്കാര്‍ ഇനിയും
സംസ്ഥാനങ്ങള്‍ക്ക്
നല്‍കിയിട്ടില്ലെന്ന
'സി. എ. ജി.'യുടെ
കണ്ടെത്തല്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
കുടിശ്ശിക
കൊടുത്തു
തീര്‍ക്കാത്തത്
ഭരണഘടനാവിരുദ്ധമായ
നടപടിയാണെന്ന്
ചൂണ്ടിക്കാട്ടി സി.
എ.ജി. കേന്ദ്ര ധനകാര്യ
മന്ത്രാലയത്തിന്
കത്തയക്കുകയുണ്ടായോ;
(ഡി)
എങ്കില്‍
പ്രസ്തുത തീരുവയില്‍
നിന്നും സംസ്ഥാന വിഹിതം
ലഭ്യമാക്കുവാന്‍
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
വാഹനപകടത്തില്‍
മരണപ്പെടുന്നവര്‍ക്ക്
നല്കുന്ന നഷ്ടപരിഹാര
തുകയ്ക്ക് നികുതി
1570.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാഹനാപകടങ്ങളില്‍
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക്
നഷ്ടപരിഹാരമായി
നല്കുന്ന തുകയ്ക്ക്
നികുതി ചുമത്താറുണ്ടോ;
എങ്കില്‍ എന്ന് മുതലാണ്
ഇത്
പ്രാവര്‍ത്തികമാക്കിയതെന്നും
എത്ര ശതമാനം നികുതിയാണ്
ചുമത്തുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
വാഹനാപകടങ്ങളില്‍
മരണപ്പെടുന്ന നിര്‍ധന
കുടുംബത്തില്‍പ്പെട്ടവര്‍ക്ക്
നല്കുന്ന നഷ്ടപരിഹാര
തുകയ്ക്ക് നികുതി
ചുമത്തുന്നത്
പുന.പരിശോധിക്കാന്‍
തയ്യാറാകുമോ?
സംസ്ഥാനത്തിന്റെ
ശരാശരി റവന്യൂ വരുമാനം
1571.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
നിര്‍വ്വഹണത്തില്‍
മുന്‍ സര്‍ക്കാര്‍ ഒരു
തികഞ്ഞ പരാജയമാണെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
ശരാശരി റവന്യൂ വരുമാനം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
1-7-2006 മുതല്‍
31-3-2016 വരെയുള്ള
വര്‍ഷങ്ങളിലെ റവന്യൂ
വരുമാനം സംബന്ധിച്ച
കണക്ക്
പ്രസിദ്ധീകരിക്കാമോ;
(സി)
1-7-2006
മുതല്‍ 31-3-2016 വരെ
ഓരോ വര്‍ഷവും സംസ്ഥാനം
എത്ര തുകയാണ് വായ്പയായി
എടുത്തിരുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
മാവേലിക്കരയില്‍
കാരുണ്യ ഡയാലിസിസ് സെന്റര്‍
ആരംഭിക്കാന്‍ നടപടി
1572.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ കാരുണ്യ
ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത സെന്റര്‍
മാവേലിക്കര ജില്ലാ
ആശുപത്രിയില്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പെട്രോളിന്റെയും
ഡീസലിന്റെയും വില്‍പ്പന
നികുതി തുക
1573.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്,
പെട്രോളിന്റെയും
ഡീസലിന്റെയും
വില്‍പ്പനയിലൂടെ നികുതി
ഇനത്തില്‍ ഒരു
ലിറ്ററിന് എത്ര രൂപയാണ്
ലഭിക്കുന്നതെന്ന്
അറിയിക്കാമോ ;
(ബി)
2015-16
വര്‍ഷത്തില്‍
ഈയിനത്തില്‍ എത്ര കോടി
രൂപയുടെ
വരുമാനമുണ്ടായി,
വിശദമാക്കാമോ ?
സംസ്ഥാനത്തിന്‍െറ
പൊതുകടം
1574.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
മേയ് 31 വരെ
സംസ്ഥാനത്ത് നിലവിലുള്ള
പൊതുകടം എത്രയെന്ന്
വ്യക്തമാക്കാമോ ;
(ബി)
2011
മേയ് മാസം
സംസ്ഥാനത്തിന്റെ
പൊതുകടം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ ?
ഉപഭോക്തവസ്തുക്കളുടെ
നികുതി വർദ്ധനവ് സംബന്ധിച്ചു
1575.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്.
സര്‍ക്കാരിന്റെ അഞ്ച്
വര്ഷക്കാലയളിവില്
ഏതെല്ലാം
ഉപഭോക്തൃവസ്തുക്കളുടെ
നികുതി നിലവില്‍
ഉണ്ടായിരുന്നതിനേക്കാളും
കൂട്ടിയെന്നുള്ള വിവരം,
ഓരോന്നിന്റെയും
വര്‍ദ്ധനവ് എത്ര
ശതമാനമെന്നതുൾപ്പെടെ
ഒരു പട്ടിക രൂപത്തിൽ
നൽകാമോ;
(ബി)
ഈ
വസ്തുക്കള്‍ക്ക് നികുതി
വര്‍ദ്ധനവ് ശുപാര്‍ശ
ചെയ്കശേഷവും നികുതി
വീണ്ടും
കുറച്ചിരിയ്ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഇവ
എന്തൊക്കെയെന്നുള്ള
വിവരം വിശദമായി
വിവരിക്കുമോ;
(സി)
ഉണ്ടെങ്കില്‍
ഇതുമൂലം ഖജനാവിനു വന്ന
നഷ്ടം എത്രയെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
അടിയന്തിരമായി നടപടി
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കുമോ?
കേന്ദ്രസര്‍ക്കാരില്‍
നിന്ന് ലഭിച്ച തുക
1576.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
കമ്മീഷന്റെ കണക്ക്
പ്രകാരം
കേന്ദ്രസര്‍ക്കാരില്‍
നിന്നും 2011 മുതല്‍
2016 വരെ ഓരോ വര്‍ഷവും
എത്ര കോടി രൂപ വീതം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക അനുവദിച്ചത്
സംബന്ധിച്ചും
ചെലവഴിച്ചതിന്റെ
കണക്കുകളും വകുപ്പ്
,പദ്ധതി എന്നിവ
തിരിച്ച് ലഭ്യമാക്കാമോ;
(സി)
നീതി
ആയോഗ്
നടപ്പിലാക്കിയതിനുശേഷം
ശേഷം തുക
അനുവദിക്കുന്നതിലെ
ഘടനയില്‍ മാറ്റം
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
2015-16
സാമ്പത്തിക വര്‍ഷത്തെ റവന്യൂ
വരുമാനം
1577.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്തിന്റെ റവന്യൂ
വരുമാനം
എത്രയായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
ലോട്ടറി, മദ്യം എന്നീ
മേഖലകളില്‍ നിന്നും
ലഭിച്ച വരുമാനം
പ്രത്യേകം
വ്യക്തമാക്കുമോ?
2015-16
സാമ്പത്തിക വര്‍ഷത്തെ നികുതി
വരുമാനവും നികുതി
കുടിശ്ശികയും
1578.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍ ലഭിച്ച
ആകെ നികുതി വരുമാനം
എത്രയെന്ന്
വെളിപ്പെടുത്താമോ; ടി
കാലയളവിലെ നികുതി
കുടിശ്ശിക
എത്രയുണ്ടാകുമെന്ന്
വ്യക്തമാക്കാമോ?
ചെക്ക്
പോസ്റ്റുകള്‍
കാര്യക്ഷമമാക്കാന്‍ നടപടി
1579.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വിവിധ
വാണിജ്യനികുതി ചെക്ക്
പോസ്റ്റുകള്‍ വഴിയും
മറ്റുമായി വ്യാപകമായ
തോതിലുള്ള
കോഴിക്കള്ളക്കടത്ത്
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
തടയുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ചെക്ക്
പോസ്റ്റുകള്‍
കാര്യക്ഷമമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കര്‍ണ്ണാടക
അതിര്‍ത്തി പ്രദേശമായ
ജില്ലയില്‍ റെയില്‍
മാര്‍ഗ്ഗം വരുന്ന
ചരക്കുകള്‍ക്ക് നികുതി
പിരിവ്
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ?
വാണിജ്യ
നികുതി വരുമാനത്തിലെ കുറവ്
1580.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലഘട്ടത്തില്‍ വാണിജ്യ
നികുതി വരുമാനത്തില്‍
എത്ര ശതമാനത്തിന്റെ
കുറവാണ്
ഉണ്ടായിട്ടുള്ളത് എന്ന്
വിശദമാക്കുമോ;
(ബി)
നികുതി
ചോര്‍ച്ച
തടയുന്നതിനും, നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ചെക്ക്
പോസ്റ്റുകളിലെ
വരുമാനത്തില്‍ വന്ന
കുറവ് സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വാളയാര്‍
മോഡല്‍ എല്ലാ ചെക്ക്
പോസ്റ്റുകളിലും
ഏര്പ്പെടുത്തന്നതിന് നടപടി
1581.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ചെക്ക് പോസ്റ്റുകളിലും
വാളയാര്‍ ചെക്ക്
പോസ്റ്റ് മോഡല്‍
ഏര്‍പ്പെടുത്തി നികുതി
പിരിവ് കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
ഗതാഗതക്കുരുക്കും
വാഹനാപകടങ്ങളും
ഒഴിവാക്കുന്നതിന്
മഞ്ചേശ്വരത്ത് സമഗ്ര ചെക്ക്
പോസ്റ്റ്
നിര്‍മ്മിക്കുന്നതിന് നടപടി
1582.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേശ്വരം
വാണിജ്യനികുതി ചെക്ക്
പോസ്റ്റിനടുത്ത്
ദേശീയപാതയില്‍
അടിക്കടിയുണ്ടാകുന്ന
വാഹനാപകടങ്ങളും
ഗതാഗതക്കുരുക്കും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്ത്
ഗതാഗതക്കുരുക്കും
വാഹനാപകടങ്ങളും
ഒഴിവാക്കുന്നതിന്
എന്തൊക്കെ അടിയന്തര
നടപടികള്‍
സ്വീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥലത്ത്
ദേശീയപാതയോടുചേര്‍ന്ന്
സര്‍ക്കാര്‍ ഏറ്റെടുത്ത
ഭൂമിയില്‍
ചരക്കുവാഹനങ്ങള്‍ക്ക്
പാര്‍ക്കിംഗ് സൗകര്യം
ഏര്‍പ്പെടുത്തുന്ന
നടപടി ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഡി)
മഞ്ചേശ്വരത്ത്
സമഗ്ര ചെക്ക് പോസ്റ്റ്
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ചെറുപുഴ
സബ് ട്രഷറിയിലെ തസ്തികകള്‍
1583.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
ചെറുപുഴയില്‍
പ്രവര്‍ത്തിക്കുന്ന സബ്
ട്രഷറിക്ക് എത്ര
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
തസ്തികകളില്‍
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍
ജീവനക്കാര്‍ ജോലി
ചെയ്യുന്നുവെന്ന്
വിശദമാക്കാമോ;
(സി)
ട്രഷറിയില്‍
ആവശ്യമായ മുഴുവന്‍
തസ്തികകളും
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
ട്രഷറികളില്‍
നിക്ഷേപവും ഇടപാടുകളും
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1584.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍
നിക്ഷേപവും ഇടപാടുകളും
വര്‍ദ്ധിപ്പിക്കുന്നതിനായി
എ.ടി.എം. സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ട്രഷറികളെ
മറ്റു ബാങ്കുകളുമായി
കോര്‍ ബാങ്കിംഗ്
സംവിധാനത്താല്‍
ബന്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
മണ്ണുത്തിയില്‍
പുതിയ സബ്ട്രഷറി
1585.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണ്ണുത്തിയില്‍ പുതിയ
സബ്ട്രഷറി
ആരംഭിക്കേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
കേരള
കാര്‍ഷിക
സര്‍വ്വകലാശാല,
വെറ്ററിനറി
സര്‍വ്വകലാശാല, പീച്ചി
വനഗവേഷണകേന്ദ്രം, കേരള
എഞ്ചിനീയറിംഗ്
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റൂട്ട്,
ഗവണ്മെന്റ് കാേളേജ്,
സ്കൂളുകള്‍ തുടങ്ങി
നൂറില്‍പരം സര്‍ക്കാര്‍
സ്ഥാപനങ്ങളും
പതിനായിരത്തോളം പരം
പെന്‍ഷന്‍കാരുമുള്ള ഇൗ
മേഖലയില്‍ സബ്ട്രഷറി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് ഒറ്റത്തവണ
സമാശ്വാസ ചികിത്സാ ധനസഹായം
1586.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാവപ്പെട്ട
രോഗികള്‍ക്ക് കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും 3000/- ക.
ഒറ്റത്തവണ സമാശ്വാസ
ചികിത്സാ ധനസഹായം
നല്കുന്ന പദ്ധതി
ഇപ്പോള്‍ നിലവിലുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
അപേക്ഷകള്‍ അതാത്
ജില്ലാ ലോട്ടറി
ഓഫീസുകളില്‍
സ്വീകരിക്കുന്നതിനും
തുടര്‍ നടപടികള്‍
നടത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
ആറ്റിങ്ങലിലെ
താലൂക്ക്തല ഭാഗ്യക്കുറി ഓഫീസ്
1587.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
25.02.16
ലെ സ.ഉ. (കെെ) നം.
40/2016/നി.വ. പ്രകാരം
ആറ്റിങ്ങലില്‍
അനുവദിച്ച താലൂക്ക്തല
ഭാഗ്യക്കുറി ഓഫീസ്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;വിശദ
വിവരം ലഭ്യമാക്കാമോ;
(ബി)
ഇൗ
ഓഫീസില്‍ ഏതെല്ലാം
തരത്തിലുളള
പ്രവര്‍ത്തനങ്ങളാണ്
നടക്കുന്നതെന്നും
ജനങ്ങള്‍ക്ക്
എന്തെല്ല്ലാം
തരത്തിലുളള സേവനങ്ങളാണ്
ഇവിടെ നിന്നും
ലഭിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഇൗ
ഓഫീസിന് അനുവദിച്ച
തസ്തികകളിലേക്ക്
ജീവനക്കാരെ
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
കാരുണ്യചികില്സാ
പദ്ധതിയില്‍ നിന്നും ധനസഹായം
ലഭിക്കാത്ത അപേക്ഷകള്‍
1588.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തില്‍
നിന്നും 2015 ജനുവരി 1
മുതല്‍ 2016 മാര്‍ച്ച്
31 വരെ
കാരുണ്യചികില്സാ
പദ്ധതിയിലേക്ക് നല്കിയ
അപേക്ഷകളില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര അപേക്ഷകള്‍
തീരുമാനമാകാതെ
കിടക്കുന്നുണ്ടെന്നും
അപേക്ഷകര്‍ക്ക്
അപേക്ഷകളിലെ
പോരായ്മകള്‍
പരിഹരിക്കുന്നതിന്
അവസരം
നല്‍കിയിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
കാരുണ്യാ
ചികില്‍സാ പദ്ധതിയില്‍
നിന്നും ധനസഹായം
അനുവദിച്ചവരുടെയും,
അപേക്ഷകളില്‍
പോരായ്മകള്‍
ഉള്ളവരുടെയും പേരു
വിവരം ലഭ്യമാക്കാമോ;
എന്തെല്ലാം
പോരായ്മകളാണ്
അപേക്ഷകളില്‍
ഉള്ളതെന്ന്
വ്യക്തമാക്കാമോ; .ഇവ
പരിഹരിച്ച് ഇവര്‍ക്ക്
ചികില്‍സാ ധനസഹായം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലോട്ടറിടിക്കറ്റ്
അച്ചടി പരിഷ്കരണം
1589.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറി ടിക്കറ്റ്
അച്ചടിയില്‍ പലപ്പോഴും
വ്യക്തതയില്ലായ്മ,
നമ്പറുകള്‍ മാഞ്ഞു
പോകുന്നത് എന്നീ
അപാകതകള്‍ കാണുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലോട്ടറിടിക്കറ്റ്
അച്ചടി കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും,
സമ്മാനങ്ങള്‍ കാലതാമസം
കൂടാതെ വിതരണം
ചെയ്യുന്നതിനും,
സമ്മാനങ്ങളും,
ഏജന്റുമാര്‍ക്കുളള
കമ്മീഷനും
പരിഷ്ക്കരിക്കുന്നതിനും,
തൊഴില്‍
അന്വേഷകര്‍ക്ക്
സഹായകരമായ രീതിയില്‍
ലോട്ടറി ഏജന്‍സികള്‍
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഓഡിറ്റ്
വകുപ്പിലെ ഉത്തരവ്
1590.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഓഡിറ്റ് വകുപ്പ്
ഡയറക്ടര്‍ ഇന്‍
ചാര്‍ജിന്റെ
കെ.എസ്എ5373/എസ്എസ്3/2016
നമ്പര്‍ ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരം 2016
ജൂലൈ 31 വരെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലൊഴികെ
ഓഡിറ്റ് ക്യാമ്പുകള്‍
നടത്തേണ്ടതില്ലെന്ന
തീരുമാനം അംഗീകരിച്ച്
നല്‍കിയിട്ടുണ്ടോ;
(സി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
കുടിശ്ശിക ഓഡിറ്റിനായി
മറ്റ് ഓഡിറ്റ്
ഓഫീസുകളിലെ ഉദ്യോഗസ്ഥരെ
ഉള്‍പ്പെടുത്തിയത്
സംസ്ഥാന ഓഡിറ്റ്
വകുപ്പില്‍
ഉദ്യോഗസ്ഥരുടെ കുറവ്
മൂലമാണോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
ഓഡിറ്റിനായി പ്രത്യേകം
രൂപീകരിച്ചിരിക്കുന്ന
ക്യാമ്പുകള്‍ ജൂലൈ 31
നു ശേഷവും തുടരാന്‍
ആലോചനയുണ്ടോ?
കയര്‍
മേഖലയെ ശക്തിപ്പെടുത്തല്‍
1591.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
ആധുനിക
സാങ്കേതിക വിദ്യയുടെ
സഹായത്തോടെ
വ്യത്യസ്തവും
ആകര്‍ഷണീയവുമായ
വിവിധതരം കയര്‍
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിച്ച് കയര്‍
മേഖല കൂടുതല്‍
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ;
(സി)
കയര്‍
ഉല്‍പ്പന്നങ്ങളുടെ
വിപണനത്തിനും
കയറ്റുമതിക്കുമായി
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരങ്ങള്‍
വെളിപ്പെടുത്താമോ?
കയര്‍
മേഖലയുടെ അഭിവൃദ്ധി
1592.
ശ്രീ.വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയറിന്‍െറയും
കയറുല്‍പ്പന്നങ്ങളുടെയും
വികസനത്തിനും
വിപണനത്തിനുമായി
നിലവില്‍ കേരളത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
സംവിധാനങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ ഇവയുടെ
പ്രവര്‍ത്തനം
ഏകോപിപ്പിച്ച് ഈ മേഖലയെ
അഭിവൃദ്ധിപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കയര്‍
അധിഷ്ടിത വ്യവസായങ്ങള്‍
1593.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
അധിഷ്ടിത വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
പദ്ധതികളാണുള്ളതെന്നും
ഏതെല്ലാം സ്ഥാപനങ്ങള്‍
ഇതിനായി സമ്പത്തിക
സഹായം
ചെയ്യുന്നുവെന്നും
വിശദമാക്കാമോ;
(ബി)
കേരള
ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന് വഴി
കയര്‍ സംരംഭകര്‍ക്ക്
സഹായം നല്‍കുന്നതിന്
പദ്ധതിയിട്ടിട്ടുണ്ടോ ;
ആയത്
നടപ്പിലാക്കുമ്പോള്‍
സംരംഭകര്‍ക്ക് സബ്സിഡി
അനുവദിക്കുമോ;
(സി)
കയര്‍
ഉത്പന്നങ്ങളുടെ
വിപണനത്തിനും
പ്രചരണത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കയര്ഫെഡിന്റേതെന്നു
പറഞ്ഞ് വ്യാജ
ഉത്പന്നങ്ങള്‍
വിപണിയില്‍
വില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കയര്‍
മേഖലയിലെ കര്‍മ്മപദ്ധതികള്‍
1594.
ശ്രീ.അടൂര്‍
പ്രകാശ്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ മേഖലയ്ക്ക്
ഊര്‍ജ്ജവും കരുത്തും
പകരുവാന്‍ എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
മുന്‍ ഗവണ്മെന്റ്
ആസൂത്രണം ചെയ്തു
നടപ്പാക്കിയത്;
(ബി)
കയര്‍
തൊഴിലാളികളുടെ തൊഴില്‍
ദിനങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
മികച്ച കൂലി
ലഭിക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പാക്കിയത്;
(സി)
കയറുല്പന്നങ്ങളുടെ
ആഭ്യന്തര-വിദേശ വിപണി
കണ്ടെത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ഇക്കാലത്ത്
നടത്തിയത് എന്ന്
വിശദമാക്കുമോ?
കയര്‍
ഉത്പന്നങ്ങള്‍ക്ക് വിദേശ
വിപണി
കണ്ടെത്തുന്നതിനാവശ്യമായ
ശ്രമങ്ങള്‍
1595.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്ത്യയില്‍
നിന്നുള്ള കയര്‍
കയറ്റുമതി
വര്‍ദ്ധിപ്പിക്കുവാന്‍
കയര്‍ ബോര്‍ഡ്
ശ്രമിക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
അനുകൂല സാഹചര്യം
കണക്കിലെടുത്ത് കേന്ദ്ര
സര്‍ക്കാരിന്റെ സഹകരണം
കൂടി ഉറപ്പുവരുത്തി
സംസ്ഥാനത്തെ കയര്‍
ഉത്പന്നങ്ങള്‍ക്ക്
വിദേശ വിപണി
കണ്ടെത്തുന്നതിനാവശ്യമായ
ശ്രമങ്ങള്‍ സംസ്ഥാന
സര്‍ക്കാര്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഈ രംഗത്ത് ഏതെല്ലാം
തരത്തിലുള്ള
ആധുനികവത്കരണമാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
(ഡി)
ജിയോ
ടെക്സെല്സിന്റെ
വ്യാപനത്തിനും ഈ
രംഗത്ത് സ്റ്റാര്‍ട്ട്
അപ്പ് വ്യവസായ
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെല്ലാം നടപടി
സ്വീകരിച്ചുവരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?