ലോഫ്ലോര്‍
ബസ് സർവീസുകൾ
1180.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസിനായി
അനുവദിച്ചിട്ടുള്ള
ലോഫ്ലോര്‍ എ.സി.
ബസ്സുകളുടെ ആകെ എണ്ണം
എത്രയാണെന്ന്
വെളിപ്പെടുത്താമോ;ഇതില്‍
സര്‍വ്വീസുകള്‍
നടത്തുന്നവ
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പല ഡിപ്പോകളിലും
ബസ്സുകള്‍ കേടായി
കിടക്കുന്നതിനാൽ
സര്‍വ്വീസ് മുടങ്ങുന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതു പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി ക്കുണ്ടായ
നഷ്ടം
1181.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2004
മുതല്‍ 2016 വരെ
കെ.എസ്.ആര്.ടി.സി
യ്കുണ്ടായ മൊത്തം
നഷ്ടം എത്രയാണെന്നും ഈ
കാലയളവില്‍ ഓരോ
വര്‍ഷവും ഉണ്ടായ നഷ്ടം
എത്ര വീതമാണെന്ന്
വര്‍ഷം തിരിച്ച്
പ്രത്യേകം
വിശദമാക്കാമോ;
(ബി)
ഈ
സ്ഥാപനം
നഷ്ടത്തിലാകാനുളള
കാരണങ്ങളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
മികച്ച
സഞ്ചാര സുഖമുള്ള
ബസ്സുകള്‍
നിരത്തിലിറക്കുന്നതിന്
പദ്ധതിയുണ്ടോ
;എങ്കില്‍ എന്തെല്ലാം
മാറ്റങ്ങളാണ് യാത്രാ
ബസ്സുകളില്‍
വരുത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ഡി)
അടിയന്തരമായി
നിരത്തുകളില്‍ നിന്നും
പിന്‍വലിക്കേണ്ട എത്ര
ബസ്സുകള്‍
കെ.എസ്.ആര്.ടി.സി
യ്ക്ക് ഉണ്ടെന്ന്
വ്യക്തമാക്കുമോ ?
മുടങ്ങുന്ന കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
1182.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ പത്തനംതിട്ട
ഡിപ്പോയില്‍
ജീവനക്കാരുടെ എണ്ണം
കുറവായതിനാല്‍
സര്‍വ്വീസുകള്‍
മുടങ്ങുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
സാഹചര്യത്തില്‍
ഡിപ്പോയിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെ
എസ് ആര് ടി സി യുടെ
കടബാദ്ധ്യത
1183.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ക്കുള്ള കടബാദ്ധ്യത
എത്രയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പെന്‍ഷനും
ശമ്പളത്തിനുമായി
കെ.എസ്.ആര്.ടി.സി. ഒരു
മാസം ചെലവാക്കുന്ന തുക
ഇനം തിരിച്ച്
വ്യക്തമാക്കുമോ ?
കെ
റ്റി ഡി എഫ് സി യില്‍ നിന്നും
കെ എസ് ആര് ടി സി എടുത്ത
വായ്പ
1184.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
റ്റി ഡി എഫ് സി
രൂപീകൃതമായ ശേഷം
നാളിതുവരെ എത്ര കോടി
രൂപ കെ എസ് ആര് ടി സി
വായ്പ
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
ശതമാനം പലിശയ്ക്കാണ്
വായ്പ
എടുത്തിട്ടുള്ളതെന്നും
ഇതില്‍ പലിശയിനത്തിലും
മുതല്‍ ഇനത്തിലും എത്ര
രൂപ ഇതു വരെ
തിരിച്ചടച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
കെ
റ്റി ഡി എഫ് സി യുടെ
കണക്കു പ്രകാരം ഇനി
എത്ര രൂപ കെ എസ് ആര്
ടി സി തിരികെ
അടയ്ക്കാനുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കെ
എസ് ആര് ടി സി തിരികെ
അടച്ച തുക
കൂടുതലാണെന്ന്
അക്കൗണ്ടന്റ് ജനറല്‍
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
കൂടുതലടച്ച തുക തിരികെ
ഈടാക്കുന്നതിന് ഇതു വരെ
എന്തെല്ലാം നടപടികളാണ്
കെ എസ് ആര് ടി സി
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
1185.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
നടത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
സര്‍വ്വീസുകളാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി
യ്ക്ക് എത്ര ലോ
ഫ്ലോര്‍ എ.സി.
ബസ്സുകളുണ്ടെന്നും
ഇവയില്‍ ഗതാഗത
യോഗ്യമായ എത്ര
ബസ്സുകളുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി
യ്ക്കു വേണ്ടി എത്ര
സ്കാനിയ മഹാരാജാ
ബസ്സുകള്‍
വാങ്ങിയെന്നും ഇവയില്‍
എത്രയെണ്ണം നിലവില്‍
സര്‍വ്വീസ്
നടത്തുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
സ്കാനിയ ബസ്സുകള്‍
വാങ്ങിയതില്‍
ക്രമക്കേടുകള്‍
നടന്നതായിട്ടുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
ക്രമക്കേടുകള്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ ?
കെ.എസ്.ആര്.ടി.സി
ഷെഡ്യൂളുകളും
സര്‍വ്വീസുകളും
കുറയ്ക്കുന്നത്
സംബന്ധിച്ച്
1186.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍,
കിളിമാനൂര്‍ എന്നീ
കെ.എസ്.ആര്.ടി.സി
ഡിപ്പോകളില്‍ നിന്നും
നിരന്തരം ഷെഡ്യൂളുകളും
സര്‍വ്വീസുകളും
വെട്ടിക്കുറയ്ക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പിന്നാക്കവിഭാഗത്തിലും
പട്ടികജാതി
വിഭാഗത്തിലും
ഉള്പെട്ടവര്
കൂടുതലായി
അധിവസിക്കുന്നതും
ദേശസാല്‍കൃത റൂട്ടുകള്‍
മാത്രമുള്ളതുമായ
പ്രസ്തുത മേഖലയില്‍
കെ.എസ്.ആര്.ടി.സി.യുടെ
സേവനം ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി,
/കെ.യു.ആര്.ടി.സി,
1187.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
കെ.എസ്.ആര്.ടി.സി.യ്ക്കും
കെ.യു.ആര്.ടി.സി.യ്ക്കും
എത്ര ബസ്സുകള്‍
വീതമുണ്ടായിരുന്നുവെന്നും
എത്ര ചേസ്സിസ്സുകള്
ബോഡി
നിര്‍മ്മാണത്തിനായി ഓരോ
വിഭാഗത്തിനും
അവശേഷിച്ചിരുന്നുവെന്നും
വിശദമാക്കുമോ;
(ബി)
2016
ല്‍ യു.ഡി.എഫ്.
അധികാരമൊഴിയുമ്പോള്‍ ഇവ
എത്ര ആയിരുന്നു എന്ന്
വ്യക്തമാക്കുമോ;
(സി)
2011-ല്‍
കെ.എസ്.ആര്.ടി.സി.
യുടെ കടം
എത്രയായിരുന്നെന്നും
2016 ല്‍ യു.ഡി.എഫ്.
അധികാരമൊഴിയുമ്പോള്‍
കടം
എത്രയായിരുന്നെന്നും
യു.ഡി.എഫ്. സര്‍ക്കാര്‍
കാലയളവില്‍
കെ.എസ്.ആര്.ടി.സി.
എത്ര തുക
എവിടുന്നെല്ലാം കടം
വാങ്ങിയെന്നും പലിശ
എത്ര ശതമാനമെന്നും
വിശദമാക്കുമോ;
(ഡി)
കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
കെ.എസ്.ആര്.ടി.സി./കെ.യു.ആര്.ടി.സി.
യുടെ ടിക്കറ്റ് നിരക്ക്
എത്രയായിരുന്നെന്നും
യു.ഡി.എഫ്. സര്‍ക്കാര്‍
2016-ല്‍
അധികാരമൊഴിയുമ്പോള്‍
ഇവയുടെ ടിക്കറ്റ്
നിരക്ക്
എത്രയായിരുന്നെന്നും
എത്ര പ്രാവശ്യമായി എത്ര
ശതമാനം വര്‍ദ്ധനവ് ഓരോ
വിഭാഗത്തിനുമുണ്ടായി
എന്നും വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
ഏതു സര്‍ക്കാരാണ്
ടിക്കറ്റ് നിരക്കില്‍
സെസ്സ് നടപ്പിലാക്കിയത്
എന്നും ഇതുവഴി
യു.ഡി.എഫ്.
സര്‍ക്കാരിന് എത്ര തുക
ലഭിച്ചു എന്നും അതില്‍
എത്ര തുക
എന്തിനെല്ലാമായി
ഉപയോഗിച്ചു എന്നും
വ്യക്തമാക്കുമോ;
(എഫ്)
കഴിഞ്ഞ
യു.ഡി.എഫ്. ഭരണ കാലത്ത്
ഏതെല്ലാം മാസം
കൃത്യമായി പെന്ഷന്
നല്കി എന്നും, എത്ര
പേര് പെന്ഷന്
ലഭിക്കാത്ത സാമ്പത്തിക
ബാധ്യത മൂലം ആത്മഹത്യ
ചെയ്തു എന്നും,
അധികാരമൊഴിയുമ്പോള്‍
എത്ര കാലത്തെ പെന്ഷന്
കുടിശ്ശിക
ഉണ്ടായിരുന്നു എന്നും
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
പാലോട് ഡിപ്പോയില്‍ കൂടുതല്‍
ബസുകള്‍ അനുവദിക്കാന്‍ നടപടി
1188.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പാലോട് ഡിപ്പോയില്‍
നിന്ന് ഓപ്പറേറ്റ്
ചെയ്യുന്ന
സര്‍വ്വീസുകള്‍
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വീസുകള്‍
നടത്തുന്നതിന് ആവശ്യമായ
ബസുകളുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഡിപ്പോയില്‍ നിലവില്‍
എത്ര ബസുകളാണുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ഡിപ്പോയിലെ മുഴുവന്‍
സര്‍വ്വീസുകളും
സുഗമമായി ഓപ്പറേറ്റ്
ചെയ്യുന്നതിന് കുറവുള്ള
ബസുകളുടെ എണ്ണം
എത്രയാണെന്നറിയിക്കുമോ;
(ഇ)
ബസുകളുടെ
എണ്ണത്തിലുള്ള കുറവ്
പരിഹരിക്കുന്നതിനും,
പുതിയ സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനും
ആവശ്യമായ ബസുകള്‍
പുതുതായി
അനുവദിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യയാത്ര
1189.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍ ഒന്നു
മുതല്‍ പന്ത്രണ്ട്
വരെയുളള ക്ലാസ്സുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍
സൗജന്യയാത്ര അനുവദിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം തരം
ബസ്സുകളിലും
റൂട്ടുകളിലുമാണ്
സൗജന്യയാത്ര
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
മലപ്പുറം
ജില്ലയില്‍ പ്രസ്തുത
ആനുകൂല്യം
ഉപയോഗപ്പെടുത്തി 2016
ജൂണ്‍ മാസത്തില്‍ യാത്ര
ചെയ്ത
വിദ്യാര്‍ത്ഥികളുടെ
എണ്ണം
വെളിപ്പെടുത്താമോ?
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനം വര്‍ദ്ധിപ്പിക്കാന്‍
നടപടി
1190.
ശ്രീ.ആര്.
രാജേഷ്
,,
എം.എം. മണി
,,
സി. കെ. ശശീന്ദ്രന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിദിന വരുമാനത്തില്‍
അടുത്ത കാലത്ത്
കാര്യമായ
കുറവുണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിന്‍െറ
കാരണമെന്തെന്ന്
അവലോകനം
ചെയ്യുകയുണ്ടായോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വരുമാനം
വര്‍ദ്ധിപ്പിക്കാനായി
എന്തൊക്കെ ഊര്‍ജ്ജിത
ശ്രമങ്ങള്‍ നടത്താനാണ്
ഉദ്ദേശിയ്ക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന്
മുടങ്ങാതിരിക്കാന്‍
ആവശ്യമായ ധനസഹായം
ലഭ്യമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി.
ഉപയോഗിക്കുന്ന
ഇന്ധനത്തിന്മേലുള്ള
വില്പന
നികുതിയിനത്തിലും സെസ്
ഇനത്തിലുമായി എത്ര തുക
പ്രതിമാസം
ലഭിക്കുന്നുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സിയിലെ
ജീവനക്കാരുടെയും
ബസ്സുകളുടെയും എണ്ണം
1191.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
ആകെ എത്ര
ജീവനക്കാരുണ്ടെന്നും ,
ഓരോ വിഭാഗത്തിലുമുള്ള
തൊഴിലാളികളുടെ എണ്ണം
എത്രയെന്നും, ദിവസ
വേതനാടിസ്ഥാനത്തിലും,
എം പാനലുകളിലുമായി എത്ര
തൊഴിലാളികള്‍ വീതം ജോലി
ചെയ്യുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.
കോര്പ്പറേഷന് ആകെ എത്ര
ബസ്സുകളുണ്ടെന്നും
ഇതില്‍ ഗതാഗത യോഗ്യമായ
എത്ര ബസ്സുകളുണ്ടെന്നും
ഇവയില്‍ എത്രയെണ്ണം
ഓപ്പറേറ്റ്
ചെയ്യുന്നുണ്ടെന്നും
വിശദമാക്കാമോ;
(സി)
ഓപ്പറേറ്റ്
ചെയ്യുന്ന ബസ്സുകളുടെ
എണ്ണവുമായി തട്ടിച്ചു
നോക്കുമ്പോള്‍ ഒരു
ബസ്സിന് ശരാശരി എത്ര
ജീവനക്കാരുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ബസ്സുകളുടെ
എണ്ണം വര്‍ദ്ധിപ്പിച്ച്
കൂടുതല്‍
റൂട്ടുകളിലേയ്ക്ക്
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികളുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
കെ.എസ്.ആര്.റ്റി.സി
ബസ്സ് സ്റ്റേഷനുകളിലെ
വ്യാപാര സമുച്ചയം
1192.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വി.റ്റി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാന
കെ.എസ്.ആര്.റ്റി.സി
ബസ്സ് സ്റ്റേഷനുകളില്‍
വ്യാപാര സമുച്ചയ പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
മുന്‍ സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുളളതെന്ന്
വിശദമാക്കമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
വ്യാപാര സമുച്ചയ പദ്ധതി
വഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ലക്ഷ്യം
നേടിയെടുക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളതെന്ന്
വിശദമാക്കുമോ ?
കെ.എസ്ആര്‍.ടി.സി
ജീവനക്കാരുടെ പി.എഫ്.
ലോണ്‍
1193.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്ആര്‍.ടി.സി.
ജീവനക്കാര്‍ക്ക്
പി.എഫ്. ലോണ്‍
(താല്‍ക്കാലിക)
അനുവദിക്കുന്നതില്‍
നിലവില്‍ തുടരുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ ;
(ബി)
പി.എഫ്.
ലോണ്‍ അനുവദിച്ചു
നല്കുന്നതില്
അനാവശ്യമായ കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
അപേക്ഷ
ലഭിച്ചാല്‍
സമയബന്ധിതമായി ലോണ്‍
തുക നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കാമോ ?
നഗര
ഗതാഗത കോര്പ്പറേഷന്
1194.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. സ്വരാജ്
,,
കെ. ആന്‍സലന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗര
ഗതാഗത കോര്‍പ്പറേഷന്‍െറ
(കെ.യു.ആര്.ടി.സി )
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
കെ.യു.ആര്.ടി.സി
ബസ്സുകളിലെ സീറ്റുകള്‍
ദീര്‍ഘദൂര
സര്‍വ്വീസുകള്‍ക്ക്
അനുയോജ്യമല്ലയെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കെ.എസ്.ആര്.ടി.സി
സൂപ്പര്‍ ഫാസ്റ്റ്
ബസ്സില്‍
ഈടാക്കുന്നതിലും
കൂടുതല്‍ ചാര്‍ജ്ജ്
ഈടാക്കുന്നുണ്ടെങ്കിലും
സൂപ്പര്‍ ഫാസ്റ്റില്‍
കിട്ടുന്ന ഇരിപ്പിട
സൗകര്യം പോലും
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ആയത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കെ.യു.ആര്.ടി.സി
ബസ്സുകള്‍ ദീര്‍ഘദൂര
യാത്രകള്‍ക്ക് പകരം
ടൗണ്‍ ടു ടൗണ്‍ ചെയിന്‍
സര്‍വ്വീസുകള്‍ നടത്തി
സേവനപരമായും
സാമ്പത്തികമായും നില
മെച്ചപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ ?
ബസ്
സർവീസുകൾ
പുനക്രമീകരിക്കുന്നതിന്
നടപടി
1195.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തകഴി
പാലം വരെ രാവിലെ 7.50
ന് എത്തിച്ചേരുന്ന
തിരുവല്ല ഡിപ്പോയിലെ
കുറ്റിപ്പുഴ
സര്‍വ്വീസും 8.30 ന്
എത്തിച്ചേരുന്ന കോട്ടയം
സര്‍വ്വീസും തകഴി
ക്ഷേത്രം വരെ
സര്‍വ്വീസ് നീട്ടി
നല്‍കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(ബി)
ഹരിപ്പാട്
ഡിപ്പോയില്‍ നിന്നും
അമ്പലപ്പുഴ
ക്ഷേത്രത്തിന്റെ
കിഴക്കേനടയില്‍ യാത്ര
അവസാനിപ്പിച്ച്
മലയാലപ്പുഴ
ക്ഷേത്രത്തിലേയ്ക്ക്
പോകുന്ന ബസ്സ് തകഴി
ക്ഷേത്രം വരെ നീട്ടി
മലയാലപ്പുഴയ്ക്ക് യാത്ര
ആരംഭിക്കുംവിധം
പുനക്രമീകരിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കേരള
സംസ്ഥാന ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷന്റെ കീഴിലുള്ള
സ്ഥലം
1196.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന
ട്രാന്‍സ്പോര്‍ട്ട്
ഡിപ്പാര്‍ട്ട്മെന്റ്
കോര്‍പ്പറേഷനായി
മാറിയപ്പോള്‍
ഡിപ്പാര്‍ട്ട്മെന്റിന്
കീഴിലുണ്ടായിരുന്ന എത്ര
ഏക്കര്‍ സ്ഥലം
കോര്പ്പറേഷന്
കെെമാറിയിരുന്നു എന്ന്
വ്യക്തമാക്കുമോ; ജില്ല
തിരിച്ചുളള കണക്ക്
നല്‍കാമോ;
(ബി)
പ്രസ്തുത
കൈമാറ്റത്തിനുശേഷം
കോര്പ്പറേഷന്
ഫണ്ടുപയോഗിച്ച്
വാങ്ങിയിട്ടുള്ള
സ്ഥലങ്ങളുടെ കണക്ക്
ജില്ല
തിരിച്ച്നല്കാമോ;
(സി)
കോര്പ്പറേഷന്
നിലവില്‍ വന്ന ശേഷം
എത്രത്തോളം
സര്‍ക്കാര്‍ ഭൂമി
കെെമാറി
നല്‍കിയിട്ടുണ്ട്; ഇൗ
സ്ഥലം മുഴുവനും
ഏറ്റെടുത്ത്
വികസിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
സംബന്ധിച്ച വിശദ വിവരം
വെളിപ്പെടുത്താമോ?
റോഡ്
സുരക്ഷാ പ്രവര്‍ത്തനങ്ങള്‍
1197.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗതക്കുരുക്കുളള
റോഡുകളില്‍ റോഡ്
സുരക്ഷാ
പ്രവര്‍ത്തനങ്ങള്‍
ശക്തമാക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിന്റെ
ഭാഗമായി നഗരത്തിലെ
സ്കൂളുകളുടെ
പ്രവര്‍ത്തന സമയം
പുന:ക്രമീകരിക്കണമെന്ന
ശുപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ;
അതിന്മേലുളള നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(സി)
ട്രാഫിക്
സൈന്‍ ബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിന്
പൊതുമരാമത്ത്
വകുപ്പുമായി
ഏകോപിപ്പിച്ചുകൊണ്ടുള്ള
പ്രവര്‍ത്തനം
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
റോഡ്
സുരക്ഷ ബില്‍
1198.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
'റോഡ് സുരക്ഷ ബില്‍'
ഗതാഗതരംഗത്ത്
സംസ്ഥാനത്തിന്റെ
താല്പര്യങ്ങളെ
പ്രതികൂലമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടാേ ;
(ബി)
നാഷണല്‍
ഹെെവെ അതോറിറ്റിപോലെ
റോഡ്
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റിക്ക് രൂപം
നല്‍കണമെന്ന് ബില്ലില്‍
വ്യവസ്ഥ ഉണ്ടോ ;
(സി)
വാഹനങ്ങളുടെ
നികുതി പിരിക്കാനുള്ള
അവകാശം ബില്‍
നിയമമായാല്‍
സംസ്ഥാനങ്ങള്‍ക്ക്
നഷ്ടമാവുമോ ;
(ഡി)
എങ്കില്‍
ബില്ലില്‍ വരുത്തേണ്ട
കാതലായ ഭേദഗതികള്‍
ചൂണ്ടികാട്ടി
സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരിന് കരട് രേഖ
സമര്‍പ്പിക്കുമോ ;
വിശദാംശങ്ങള്‍
നല്‍കുമോ ?
ഗതാഗത
കുരുക്ക്
1199.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
പട്ടണത്തിലെ
വര്‍ദ്ധിച്ചുവരുന്ന
ഗതാഗതകുരുക്കിന്
പരിഹാരമായി വിവിധ
ജംഗ്ഷനുകളില്‍ ട്രാഫിക്
ലൈറ്റുകള്‍
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
റാന്നി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ് സെന്റര്‍
1200.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ്
സെന്ററില്‍ ഏതൊക്കെ
തസ്തികകളില്‍ എത്ര
ജീവനക്കാര്‍
വീതമുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
ഷെഡ്യൂള്‍ ആണ് ഇവിടെ
നിന്നും ഓപ്പറേറ്റ്
ചെയ്യുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
കണ്ടക്ടര്‍മാരുടെയും
ഡ്രൈവര്‍മാരുടെയും
കുറവ് മൂലം പല
ദിവസങ്ങളിലും ഇവിടെ
ഷെഡ്യൂളുകള്‍
മുടങ്ങാറുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
റാന്നി
കെ.എസ്.ആര്.ടി.സി.
സെന്ററിലേക്ക് സ്ഥലം
മാറ്റം
ആവശ്യപ്പെട്ടിട്ടുള്ള
മുഴുവന്‍ ജീവനക്കാരെയും
ഇവിടേക്ക്
അടിയന്തിരമായി
നിയമിക്കുന്നതിനും
കാലപ്പഴക്കംചെന്ന
ബസുകള്‍ക്ക് പകരം
പുതിയവ നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ ;
(ഇ)
റാന്നിയില്‍
നിന്നും ബാംഗ്ലൂര്‍,
ചെന്നൈ, തെങ്കാശി -
മധുര
എന്നിവിടങ്ങളിലേക്ക്
പുതിയ അന്തര്‍ സംസ്ഥാന
ബസ് സര്‍വ്വീസുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ഡീസല്‍
വാഹനങ്ങള്‍ റോഡില്‍
നിന്ന് ഒഴിവാക്കല്‍
1201.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തുവര്‍ഷം
പഴക്കമുള്ള ഡീസല്‍
വാഹനങ്ങള്‍ റോഡില്‍
നിന്ന് ഒഴിവാക്കണമെന്ന
കേന്ദ്ര നിര്‍ദ്ദേശം
കേരളത്തില്‍
നടപ്പിലാക്കായിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശം
കേരളത്തില്‍
നടപ്പിലാക്കുമ്പോള്‍
കെ. എസ്. ആര്.ടി. സി.
യ്ക്ക് എത്ര വാഹനങ്ങളെ
നിരത്തില്‍ നിന്ന്
ഒഴിവാക്കേണ്ടി
വരുമെന്ന്
വ്യക്തമാക്കാമോ;
(സി)
അന്തരീക്ഷ
മലിനീകരണം തടയുന്നതിനും
റോഡ് സുരക്ഷ
ഉറപ്പാക്കുന്നതിനും
പാലിക്കേണ്ട ഈ നിയമം
കേരളത്തില്‍
നടപ്പിലാക്കുന്നതിന്
തടസ്സമുണ്ടോയെന്ന്
വ്യക്ത്മാക്കാമോ;
(ഡി)
കേരളത്തില്‍
ഈ നിയമം
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഇരുചക്ര
വാഹന അപകടങ്ങള്‍
1202.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഇരുചക്ര വാഹനാപകടങ്ങള്‍
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
5
വര്‍ഷക്കാലത്തിനിടയില്‍
(2011-2016) ഇരുചക്ര
വാഹന അപകടങ്ങളില്‍
മരിച്ചവരുടെ എണ്ണം
ജില്ല തിരിച്ചു
ലഭ്യമാക്കുമോ;
(സി)
ഹെല്‍മെറ്റ്
ഇല്ലാതെയും,
അമിതവേഗതയിലും,
മദ്യപിച്ചും, ഓവര്‍ലോഡ്
കയറ്റിയും ഉണ്ടാകുന്ന
ഇരുചക്ര വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിന്എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഹെല്‍മെറ്റ്
ഇല്ലാതെ ഇന്ധനം
നിറയ്ക്കാന്‍ പെട്രോള്‍
പമ്പുകളില്‍ എത്തുന്ന
ഇരുചക്ര വാഹന
യാത്രക്കാര്‍ക്ക്
ഇന്ധനം നല്കുകയില്ല
എന്നത് സംബന്ധിച്ച്
പുതിയ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
പ്രസ്തുത ഉത്തരവ്
നടപ്പാക്കി ഇരുചക്ര
വാഹന അപകടങ്ങളുടെ എണ്ണം
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്കാനിയ
ബസുകള്‍ അനുവദിക്കാന്‍
നടപടി
1203.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.റ്റി.സി.
എത്ര സ്കാനിയ ബസുകളാണ്
നിരത്തിലിറക്കിയത്
എന്നും ബസ് ഒന്നിന്
എത്ര തുകയാണ് ചെലവായത്
എന്നും വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബസുകള്‍ ഏതെല്ലാം
ഡിപ്പോയില്‍
നിന്നുമാണ് സര്‍വ്വീസ്
നടത്തുന്നത്;
(സി)
നിലവില്‍
എത്ര സ്കാനിയ ബസുകള്‍
സര്‍വ്വീസ്
നിര്‍ത്തിയിട്ടുണ്ട്;
കാരണങ്ങള്‍
വിശദമാക്കുമോ;
(ഡി)
കൊട്ടാരക്കര
ഡിപ്പോയില്‍ നിന്നും
സര്‍വ്വീസ് നടത്തുന്ന
ബാംഗ്ളൂര്‍, മൂകാംബിക
സര്‍വീസുകള്‍ക്കായി
സ്കാനിയ ബസ്
അനുവദിക്കാന്‍ നടപടി
എടുക്കുമോ?
നെന്മാറ
മണ്ഡലത്തിലെ യാത്രാക്ലേശം
1204.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
നിന്നും തൃശ്ശൂര്‍
മെഡിക്കല്‍
കോളേജിലേക്ക്
പോകുന്നതിനുള്ള
യാത്രാക്ലേശം
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
നിലവില്‍
മെഡിക്കല്‍
കോളേജിലേക്ക് പോകുന്ന
രോഗികള്‍ രണ്ടും
മൂന്നും ബസ് കയറിയാണ്
അവിടെ എത്തുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഷയത്തിന് പരിഹാരം
കാണുന്നതിനായി രണ്ട്
കെ.എസ്.ആര്.ടി.സി
ബസുകള്‍ ഗോവിന്ദപുരം,
ഒലിപ്പാറ
എന്നിവിടങ്ങളില്‍
നിന്നും സര്‍വ്വീസ്
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
കായംകുളം
കെ.എസ്.ആര്.ടി.സി ബസ്സ്
സ്റ്റേഷന്
1205.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കെ.എസ്.ആര്.ടി.സി
ബസ്സ് സ്റ്റേഷന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ബസ്സ് സ്റ്റേഷന് പുതിയ
ടെര്‍മിനല്‍ സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
ഇവിടെനിന്നും
ആരംഭിക്കുന്ന ഒരു
അന്തര്‍സംസ്ഥാന
സര്‍വ്വീസു പോലും
നിലവിലില്ല എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആവശ്യമായ
ബസ്സുകള്‍ അനുവദിച്ച്
ഇവിടെനിന്നും
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കോതമംഗലം
കെ.എസ്.ആര്.ടി.സി ഡിപ്പോ
1206.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍
ആവശ്യത്തിന് ബസ്
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
കോതമംഗലം - എറണാകുളം
റൂട്ടില്‍ എട്ട്
ചെയിന്‍ സര്‍വ്വീസ്
ഉണ്ടായിരുന്നത് മൂന്ന്
ആക്കി വെട്ടിക്കുറച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഡിപ്പോയില്‍ പുതിയ ബസ്
അനുവദിച്ച്
വെട്ടിക്കുറച്ച ചെയിന്‍
സര്‍വ്വീസ്
പുനരാരംഭിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ?
റിസര്‍വ്
കണ്ടക്ടര്‍, റിസര്‍വ്
ഡ്രൈവര്‍ നിയമനം
1207.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
റിസര്‍വ് കണ്ടക്ടര്‍,
റിസര്‍വ് ഡ്രൈവര്‍
തസ്തികയില്‍ പി.എസ്.സി
നിയമന ശുപാര്‍ശ നല്കിയ
എത്ര പേര്‍ക്ക്
പ്രസ്തുത തസ്തികകളില്‍
നിയമന ഉത്തരവ്
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍
എത്രയെണ്ണം ഇപ്പോള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
പി.എസ്.സി റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്ന് അവസാനിക്കും;
വിശദമാക്കുമോ;
(സി)
ഒഴിവുള്ള
തസ്തികകള്‍
നികത്തുന്നതിനും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിനും
സത്വര നടപടി
സ്വീകരിക്കുമോ?
റയില്‍വേ
ഗേറ്റിലുണ്ടാകുന്ന ഗതാഗത
കുരുക്ക്
1208.
ശ്രീ.വി.എസ്.അച്ചുതാനന്ദന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലമ്പുഴ
നിയോജക മണ്ഡലത്തിലെ
അകത്തേത്തറ റയില്‍വേ
ഗേറ്റിലുണ്ടാകുന്ന
ഗതാഗത കുരുക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കുവാൻ
അകത്തേത്തറയില്‍
റെയില്‍വേ ഓവര്‍
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനായി
2016-2017 വര്‍ഷത്തെ
സംസ്ഥാന ബഡ്ജറ്റില്‍
തുക വകയിരുത്തുവാൻ
നടപടി സ്വീകരിക്കുമോ?
വൈപ്പിന്‍
- പള്ളിപ്പുറം പാത വഴി
ബസ് സര്‍വ്വീസ്
1209.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിവാസികള്‍ക്ക്
ഗൂണകരമാകുംവിധം
എറണാകുളത്തുനിന്നും
മലബാര്‍ മേഖലയിലേക്ക്
സര്‍വ്വീസ് നടത്തുന്ന
രാത്രികാല ബസ്
സര്‍വ്വീസുകളില്‍
നിശ്ചിത എണ്ണം
വൈപ്പിന്‍ -
പള്ളിപ്പുറം സംസ്ഥാന
പാത വഴി ആക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബസുകളില്‍
സ്ത്രീ സുരക്ഷ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍ നടപടി
1210.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുഗതാഗത
സംവിധാനങ്ങളില്‍
സ്ത്രീകള്‍ക്കു
നേരെയുണ്ടാകുന്ന
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ത്രീസുരക്ഷ
മുന്‍നിര്‍ത്തി
പൊതുഗതാഗത
സംവിധാനങ്ങളില്‍
അടിയന്തര എമര്‍ജന്‍സി
ബട്ടണുകളും
സി.സി.ടിവികളും
സ്ഥാപിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും ആലോചനകള്‍
നടത്തുന്നുണ്ടോ;
(സി)
ഇത്തരം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നത്
പൊതുഗതാഗത
സംവിധാനങ്ങളില്‍
സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന
അതിക്രമങ്ങള്‍
തടയുന്നതിന് ഒരു
പരിധിവരെ സഹായകരമാവും
എന്ന്
വിലയിരുത്തുന്നുണ്ടോ;
(ഡി)
സംസ്ഥാനത്ത്
പുതിയതായി
പുറത്തിറക്കുന്ന എല്ലാ
കെ.എസ്.ആര്.ടി.സി
ബസുകളിലും നിര്‍മ്മാണ
ഘട്ടത്തില്‍ തന്നെ
ഇത്തരം സംവിധാനങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മൂന്നാര്‍
ഡിപ്പോയുടെ പ്രവര്‍ത്തനം
1211.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
ഫണ്ടുപയോഗിച്ച്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
മൂന്നാര്‍ ഡിപ്പോയുടെ
ബസ് ടെര്‍മിനല്‍
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം എന്താണ്; പുതിയ
കെട്ടിടത്തിന്റെ
പ്രവര്‍ത്തനം
എന്നത്തേയ്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളില്‍
മൂന്നാര്‍ ഡിപ്പോയ്ക്ക്
എത്ര പുതിയ ബസ്സുകള്‍
അനുവദിച്ചു;
(സി)
മൂന്നാര്‍-ബാംഗ്ലൂര്‍
ബസ് മൈസൂരുവില്‍ കൂടി
കടന്നുപോകുന്ന
സമയത്തില്‍ മാറ്റമുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ഏറ്റവും കൂടുതലും
കുറവും വരുമാനമുള്ള
ഡിപ്പോകള്‍
എതെല്ലാമാണെന്ന്
അറിയിയ്ക്കുമോ ?
മാവേലിക്കര
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും ബസ്
സര്‍വ്വീസുകള്‍
1212.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
ബാംഗ്ലൂര്‍,
നാഗര്‍കോവില്‍, പളനി
എന്നിവിടങ്ങളിലേക്ക്
ബസ് സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
താമരശ്ശേരി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ സൂപ്പര്‍
എക്സ്പ്രസ്സ് ബസ്
1213.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താമരശ്ശേരി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന്
സര്‍വ്വീസ്
നടത്തിയിരുന്ന
തിരുവനന്തപുരം സൂപ്പര്‍
എക്സ്പ്രസ്സ് ബസ്
സൂപ്പര്‍ ഫാസ്റ്റായി
ഓടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുമൂലം
പ്രതിദിനം വരുന്ന നഷ്ടം
പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ; പ്രസ്തുത
ഡിപ്പോയ്ക്ക് സൂപ്പര്‍
എക്സ്പ്രസ്സ് ബസ്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ചമ്പക്കുളം
ബസ് സര്‍വ്വീസ്
പുനരാരംഭിക്കാന്‍ നടപടി
1214.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചമ്പക്കുളത്തുനിന്നും
രാവിലെ 5.30 ന്
പൂപ്പള്ളി വഴി
ചങ്ങനാശ്ശേരിക്ക്
പുറപ്പെടുന്ന
ചമ്പക്കുളം സ്റ്റേ ബസ്
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ആലപ്പുഴയില്‍
നിന്നും കൈനകരി വഴി
ചമ്പക്കുളത്തിന്
രാവിലെയും വൈകിട്ടും
ഓരോ ഓര്‍ഡിനറി
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
ആലപ്പുഴ ഡി.റ്റി.ഒ ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ബസ്റൂട്ടുകള്‍
1215.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കാഞ്ഞങ്ങാട്-കാസര്‍ഗോഡ്
ചന്ദ്രഗിരി ദേശസാല്‍കൃത
റൂട്ടില്‍ പ്രതിവര്‍ഷം
പത്ത് ശതമാനം
സര്‍വ്വീസുകള്‍
വര്‍ദ്ധിപ്പിക്കണമെന്ന
തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
1991ല്‍
ഈ റൂട്ടില്‍ എത്ര
സര്‍വ്വീസുകള്‍
ഉണ്ടായിരുന്നുവെന്നും
ഇപ്പോള്‍ എത്ര
സര്‍വ്വീസുകള്‍
ഉണ്ടെന്നുമുള്ള
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഈ
റൂട്ട് ദേശസാല്‍കൃത
റൂട്ടായി
പ്രഖ്യാപിക്കുമ്പോള്‍
ഉണ്ടാക്കിയ വ്യവസ്ഥ
നിലവില്‍
പാലിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
ബന്തടുക്കയില്‍
നിന്ന് സുള്ള്യയിലേക്ക്
കര്‍ണ്ണാടക സര്‍ക്കാര്‍
ഫോറസ്റ്റിലൂടെ റോഡ്
നിര്‍മ്മിച്ച് പുതിയ
ബസ്സ് സര്‍വ്വീസ്
തുടങ്ങിയ വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
കെ.എസ്.ആര്.ടി.സി
കാഞ്ഞങ്ങാടു നിന്നും
കാസര്‍ഗോഡ് നിന്നും
ബന്തടുക്ക-സുള്ള്യയിലേക്ക്
ബസ് സര്‍വ്വീസ്
നടത്തുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കാസര്‍ഗോഡ്
ഡിപ്പോയിലെ സര്‍വ്വീസുകള്‍
1216.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006
ല്‍ കാസര്‍ഗോഡ് കെ എസ്
ആര് ടി സി ഡിപ്പോയില്‍
നിന്ന് സര്‍വ്വീസ്
നടത്തിയിരുന്ന ബസുകളുടെ
എണ്ണവും അവ ഏതെല്ലാം
റൂട്ടിലേക്കായിരുന്നുവെന്നും
വ്യക്തമാക്കാമോ; ഓരോ
വര്‍ഷം കഴിയുമ്പോഴും
സര്‍വ്വീസുകള്‍
കൂടുകയാണോ കുറയുകയാണോ
ചെയ്തത് എന്നും
സര്‍വ്വീസുകള്‍
കുറയുകയാണു
ചെയ്തതെങ്കില്‍
അതിനുള്ള കാരണവും
വ്യക്തമാക്കുമോ; ഓരോ
വര്‍ഷവും റദ്ദ് ചെയ്ത
സര്‍വ്വീസുകളുടെ
എണ്ണവും റൂട്ടും
വെളിപ്പെടുത്താമോ;
സര്‍വ്വീസുകള്‍
കൂടിയതാണെങ്കില്‍ ഏത്
റൂട്ടില്‍ ഏതെല്ലാം
വര്‍ഷങ്ങളിലാണ്
അതെന്നും
വ്യക്തമാക്കാമാ;
(ബി)
കാസര്‍ഗോഡ്
ബീച്ചിലേക്ക്
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
നടത്തിയിരുന്നതെപ്പോഴാണെന്നും
ആയത്
നിര്‍ത്തലാക്കാനുള്ള
കാരണമെന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
കാസര്‍ഗോഡ്
ചേരങ്കൈ
കടപ്പുറത്തേക്ക്
കെ.എസ്.ആര്.ടി. സി
എപ്പോഴാണ് ട്രയല്‍
സര്‍വ്വീസ്
നടത്തിയിരുന്നതെന്നും
പ്രസ്തുത സര്‍വ്വീസ്
സ്ഥിരമായി നടത്താത്തത്
എന്ത്കൊണ്ടാണെന്നും
വ്യക്തമാക്കാമോ?
മുതിര്‍ന്ന
പൗരന്മാരുടെ യാത്രാ
ചെലവില്‍ ഇളവു
വരുത്തുന്നത്
1217.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍വേ
നടപ്പിലാക്കിയത് പോലെ
മുതിര്‍ന്ന
പൗരന്മാരുടെ
യാത്രാക്കൂലി കെ എസ്
ആര് ടി സി-യില്‍ ഇളവു
വരുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഇളവ് വരുത്തുന്ന തുക കെ
എസ് ആര് ടി സി -ക്ക്
സര്‍ക്കാര്‍ ഗ്രാന്റായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഒറ്റപ്പാലം
ഗതാഗതകുരുക്ക്
1218.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
ടൌണിലെ രൂക്ഷമായ
ഗതാഗതക്കുരുക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലത്തെ
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിനായി
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ?
പയ്യന്നൂര്‍
കെ എസ് ആര് ടി സി ഡിപ്പോയിലെ
വാണിജ്യ സമുച്ചയം
1219.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ പുതുതായി
പണിത വാണിജ്യ
സമുച്ചയത്തിലെ എത്ര
മുറികള്‍ ലേലം ചെയ്ത്
വാടകക്ക്
കാെടുത്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
വാണിജ്യ സമുച്ചയത്തിലെ
എത്ര മുറികള്‍ ഇനി ലേലം
ചെയ്യാനുണ്ടെന്നും
അവയുടെ ലേലം എപ്പോള്‍
നടക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മുറികള്‍ ലേലം
ചെയ്യുന്നതിനുളള
നടപടികള്‍ എത്ര തവണ
സ്വീകരിക്കേണ്ടിവന്നിട്ടുണ്ടെന്ന്
വിശദമാക്കാമാേ?
പയ്യന്നൂര്‍
കെ എസ് ആര് ടി സി ഡിപ്പോയിലെ
ജീവനക്കാരുടെ ഒഴിവുകള്‍
1220.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
കെ.എസ്.ആര്.റ്റി.സി.
ഡിപ്പോയില്‍
ബസുകളുടേയും,
ഡ്രെെവര്‍മാര്‍,
കണ്ടക്ടര്‍മാര്‍
എന്നിവരുടേയും കുറവ്
മൂലം ഷെഡ്യൂള്‍
മുടങ്ങുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡ്രെെവര്മാരുടേയും,
കണ്ടക്ടര്‍മാരുടേയും
എത്ര ഒഴിവുകളാണ്
നിലവിലുളളത്;
(സി)
ഷെഡ്യൂുളുകള്ക്ക്
ആനുപാതികമായി എത്ര
ബസുകളുടെ കുറവാണ്
നിലവിലുളളതെന്ന്
വിശദമാക്കാമോ;
(ഡോക്കിലുളളവയടക്കം)
(ഡി)
പ്രസ്തുത
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പെരുമ്പാവൂർ
കെ. എസ്. ആർ. ടി. സി.
ഡിപ്പോയില്‍ നിന്നുള്ള
ദീർഘദൂര സർവീസുകള്‍
1221.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
ബസ്സുകളുടെയും
ജീവനക്കാരുടെയും കുറവ്
മൂലം പല ദീര്‍ഘദൂര
സര്‍വ്വീസുകളും
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
പുതിയ ബസ്സുകള്‍
അനുവദിച്ചുകൊണ്ടും
ജീവനക്കാരെ
നിയമിച്ചുകൊണ്ടും
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
പുനഃരാരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നു വ്യക്തമാക്കാമോ ;
(സി)
ഇവിടെ
ഉണ്ടായിരുന്ന
ഡി.റ്റി.ഒ. ഓഫീസ്
എ.റ്റി.ഒ. ഓഫീസായി തരം
താഴ്ത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഡി.റ്റി.ഒ. ഓഫീസ്
പുനഃസ്ഥാപിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ;
(ഡി)
സ്പെയര്‍പാര്‍ട്സുകളുടെ
അഭാവം മൂലം സർവീസിന്
യോഗ്യമല്ലാത്ത
ബസ്സുകള്‍ അടിയന്തരമായി
കേടുപാടുകൾ നീക്കി
നിരത്തിലിറക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ?
തിരുവമ്പാടി
കെ.എസ്. ആര്.ടി.സി
ഓപ്പറേറ്റിംഗ് സെന്റര്‍
1222.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച
കെ.എസ്.ആര്.ടി.സി
തിരുവമ്പാടി
ഓപ്പറേറ്റിംഗ്
സെന്ററിലെ പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കെട്ടിടനിര്‍മ്മാണം
എന്നാരംഭിക്കുമെന്നു
വിശദമാക്കാമോ;
(സി)
ജീവനക്കാരുടെ
കുറവ്
പരിഹരിക്കുന്നതിനും
കൂടുതല്‍ ബസ്സുകളും
ഷെഡ്യൂളുകളും
അനുവദിക്കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ആറ്റിങ്ങല്‍
കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ
ശോചനീയാവസ്ഥ
1223.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയിലെ ഓഫീസ്
കെട്ടിടത്തിന്റെയും
ഗാര്യേജുകളുടേയും
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
പുതിയ കെട്ടിടവും
ഗാര്യേജുകളും
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
വെഞ്ഞാറമൂട്
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1224.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
വെഞ്ഞാറമൂട്
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ് ചെയ്യുന്ന
സര്‍വ്വീസുകള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
സര്‍വ്വീസുകള്‍
സുഗമമായി നടത്തുന്നതിന്
ആവശ്യമായ ബസുകളുടെ
എണ്ണം എത്രയാണെന്ന്
വെളിപ്പെടുത്താമോ ;
(സി)
നിലവില്‍
എത്ര ബസുകളാണ്
ഡിപ്പോയില്‍ ഉള്ളതെന്ന്
അറിയിക്കുമോ ;
(ഡി)
മുഴുവന്‍
സര്‍വ്വീസുകളും
ഓപ്പറേറ്റ്
ചെയ്യുന്നതിന് എത്ര
ബസുകളുടെ കുറവാണ്
വെഞ്ഞാറമൂട്
ഡിപ്പോയില്‍
ഇപ്പോഴുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ഇ)
ബസുകളുടെ
എണ്ണത്തിലെ കുറവ്
പരിഹരിക്കുന്നതിനും
പുതിയ സര്‍വ്വീസുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നതിനുമാവശ്യമായ
ബസുകള്‍ പുതുതായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കൊട്ടാരക്കര
ഡിപ്പോയില്‍ നിന്നുളള
ബാംഗ്ലൂര്‍, മൂകാംബിക
സര്‍വ്വീസുകള്‍
1225.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
ഡിപ്പോയില്‍ നിന്നുളള
ബാംഗ്ലൂര്‍, മൂകാംബിക
സര്‍വ്വീസുകള്‍ക്ക്
നിലവില്‍ ഏത് തരം
ബസുകളാണ്
ഉപയോഗിക്കുന്നത്;
(ബി)
പ്രസ്തുത
ബസുകള്‍ക്ക് എന്ത്
കാലപ്പഴക്കമുണ്ട്;
(സി)
സര്‍വ്വീസ്
നടത്തി വരുന്ന
ബസ്സുകളുടെ ശാേച്യാവസ്ഥ
മൂലം കളക്ഷന്‍ കുറയുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സര്‍വ്വീസുകള്‍ക്കായി
ആധുനിക ബസുകള്‍
അനുവദിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
തൊട്ടില്‍പാലം
- വടകര റൂട്ടിലെ ചെയിന്‍
സര്‍വ്വീസ്
1226.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊട്ടില്‍പാലം
ഡിപ്പോയില്‍ നിന്ന്
തൊട്ടില്‍പാലം - വടകര
റൂട്ടില്‍ ചെയിന്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ചെയിന്‍ സര്‍വ്വീസ്
ആരംഭിക്കുന്നതിന്
തൊട്ടില്‍പാലം
ഡിപ്പോയ്ക്ക് പുതിയ
ബസുകള്‍
അനുവദിച്ചിട്ടൂണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ചെയിന്‍
സര്വ്വീസ്എന്നാണ്
ആരംഭിക്കാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കാമോ?
പീച്ചിയിലേക്ക്
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസ്
1227.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പ്രധാന വിനോദ സഞ്ചാര
കേന്ദ്രമായ
പീച്ചിയിലേക്ക്
കെ.എസ്.ആര്.ടി.സി.
ബസ്സുകൾ സര്‍വ്വീസ്
നടത്തുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പീച്ചിയിലേക്ക്
കെ.ആര്.ടി.സി ബസ്സ്
സര്‍വീസ്
തുടങ്ങുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കൊയിലാണ്ടിയില്‍
കെ.എസ്.ആര്.ടി.സി യുടെ
സര്‍ക്കുലര്‍ സര്‍വ്വീസ്
1228.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടിയിലെ
ചരിത്ര പ്രാധാന്യമുള്ള
കാപ്പാട് മുതല്‍
പൗരാണികമായ എല്ലാ
പ്രദേശങ്ങളെയും
ബന്ധപ്പെടുത്തി
സഞ്ചാരികള്‍ക്ക്
ഉപകാരപ്പെടുന്ന
വിധത്തില്‍
കെ.എസ്.ആര്.ടി.സി.
യുടെ ഒരു സര്‍ക്കുലര്‍
സര്‍വ്വീസ്
ആരംഭിക്കാന്‍ നടപടികള്‍
വേണമെന്ന് മുന്‍പ്
ഡി.റ്റി.പി.സി
തലത്തില്‍ ആവശ്യം
ഉയര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ആവശ്യം പരിഗണിച്ച്
കെ.എസ്.ആര്.ടി.സി.
സര്‍ക്കുലര്‍
സര്‍വ്വീസ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
തൊട്ടില്‍പാലത്ത്
നിന്നും വയനാട്ടിലേക്ക്
കെ.എസ്.ആര്.ടി.സി.
ബസുകള്‍
1229.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ചുരം വഴി
തൊട്ടില്‍പാലത്ത്
നിന്നും വയനാട്ടിലേക്ക്
ആവശ്യത്തിന് വാഹനങ്ങള്‍
ഇല്ലാത്തത്
യാത്രക്കാര്‍ക്ക് ഏറെ
ബുദ്ധിമുട്ടുണ്ടാക്കുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ കുറ്റ്യാടി
ചുരം വഴി
വയനാട്ടിലേക്ക്
കൂടുതല്‍
കെ.എസ്.ആര്.ടി.സി.ബസുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
കിഴക്കേകോട്ടയില്‍
ട്രാന്‍സ്പോര്‍ട്ട് ബസ്
സ്റ്റാന്റ്
1230.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ട്രാന്‍സ്പോര്‍ട്ട്
ബസ് സ്റ്റാന്റ്
നിര്‍മ്മിക്കാന്‍
കെ.എസ്.ആര്.ടി.സി ക്ക്
സര്‍ക്കാര്‍ അനുവദിച്ച
സ്ഥലം ഏറ്റെടുത്ത്
രണ്ട് വശത്തുമായി ബസ്
പാര്‍ക്കിംഗ് സൗകര്യം
ഏര്‍പ്പെടുത്താത്തതുമൂലം
കിഴക്കേകോട്ടയില്‍
അപകടങ്ങള്‍ പെരുകുന്നു
എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂമി
ഏറ്റെടുക്കാതിരിക്കാനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
എത്ര
സ്ഥലമാണ് ഇത്തരത്തില്‍
ഏറ്റെടുക്കാതെ
അന്യകെെവശമുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സ്ഥലം അടിയന്തരമായി
ഒഴിപ്പിച്ച് ബസ്
സ്റ്റാന്റ്
വികസിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കിഴക്കേക്കോട്ടയില്‍
കെ.എസ്.ആര്.ടി.സി യുടെ
കൈവശമുള്ള പാട്ടഭൂമി
1231.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
കിഴക്കേക്കോട്ടയ്ക്കടുത്ത്
എത്ര സെന്റ് സ്ഥലമാണ്
കെ.എസ്.ആര്.ടി.സി.
യ്ക്ക് പാട്ടമായി
ലഭിച്ചിട്ടുള്ളത്;
(ബി)
പാട്ടമായി
ലഭിച്ച ഭൂമി മൊത്തം
കെ.എസ്.ആര്.ടി.സി.
കൈവശം വച്ച്
ഉപയോഗപ്പെടുത്തി
വരുന്നുണ്ടോ ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം അറിയിക്കുമോ ;
(സി)
പ്രസ്തുത
സ്ഥലത്തില്‍ നിന്നും
ഏതെങ്കിലും ഭാഗത്ത്
സ്വകാര്യ വ്യക്തികള്‍
അനധികൃതമായി കച്ചവട
സ്ഥാപനങ്ങള്‍ നടത്തി
വരുന്നുണ്ടോ ;
(ഡി)
അനധികൃത
കയ്യേറ്റം
ഒഴിപ്പിക്കണമെന്ന്
കാണിച്ച് ഹൈക്കോടതി
എന്തെങ്കിലും പരാമര്‍ശം
നടത്തിയിരുന്നോ ; ഇത്
സംബന്ധിച്ച്
സര്‍ക്കാരിന് നല്കിയ
നിര്‍ദ്ദേശം
പാലിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഹൈക്കോടതി
വിധി പ്രകാരം
കയ്യേറ്റക്കാരില്‍
നിന്നും
കയ്യേറ്റമൊഴിപ്പിക്കാന്‍
സത്വരം നടപടി
സ്വീകരിക്കുമോ;
(ഇ)
കെ.എസ്.ആര്.ടി.സി.
നിലവില്‍ വന്നപ്പോള്‍
സ്റ്റേറ്റ്
ട്രാന്‍സ്പോര്‍ട്ട്
വകുപ്പിന്റേതായിരുന്ന
എത്ര സ്ഥലം
കൈമാറിക്കിട്ടിയിരുന്നു;
ജില്ല തിരിച്ചുള്ള
വിവരം നല്‍കാമോ; ഇതില്‍
എത്ര സ്ഥലം ഇപ്പോള്‍
കൈവശമുണ്ടെന്നും
ഏതെങ്കിലും ഭാഗം
സ്വകാര്യ വ്യക്തികളുടെ
കൈവശത്തിലായിട്ടുണ്ടോ
എന്നും വിശദവിവരം
നല്‍കാമോ ?
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യാത്രാ പദ്ധതി
1232.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.റ്റി.സി.-യില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യാത്രാ പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
മുന്‍സര്‍ക്കാരിന്റെ
കാലത്ത് കൈക്കൊണ്ടത് ;
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടിരുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഈ
ലക്ഷ്യം
നേടിയെടുക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത് ;
വിശദമാക്കുമോ ?
കെ.എസ്.ആര്.ടി.സി
പെയിന്റര്‍ ഗ്രേഡ്-2 നിയമനം
1233.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യിലെ പെയിന്റര്‍
ഗ്രേഡ്-2 പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലവില്‍
വന്നതെപ്പോള്‍;
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
എത്ര
പെയിന്റര്‍ തസ്തികകളാണ്
നിലവിലുള്ളതെന്നും
എല്ലാ
ഒഴിവുകളിലേയ്ക്കും
നിയമനം
നടത്തിയിട്ടുണ്ടോ
എന്നും അറിയിക്കുമോ;
(സി)
എല്ലാ
ഒഴിവുകളും
നികത്തുന്നതിനും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
ഈ
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എപ്പോള്‍
അവസാനിക്കും?
ഹരിത
ട്രിബ്യൂണല്‍ വിധി
1234.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
ട്രിബ്യൂണല്‍
വിധിക്കെതിരെ സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിക്കേണ്ട
നിലപാടുകള്‍
സംബന്ധിച്ച്
വിശദമാക്കുമോ;
(ബി)
ഈ
വിധിയുമായി
ബന്ധപ്പെട്ട് നമ്മുടെ
സംസ്ഥാനത്തെ
ബാധിക്കുന്ന പ്രധാന
പ്രശ്നങ്ങള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ ?
പത്ത്
വര്‍ഷം പഴക്കമുള്ള വാഹനങ്ങൾ
1235.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്ത്
വര്‍ഷം പഴക്കമുള്ള
ബസ്സുകള്‍
നിരത്തിലിറക്കരുതെന്ന്
ഉത്തരവുണ്ടോ ;
(ബി)
എങ്കിൽ
എന്നു മുതലാണ് ഉത്തരവ്
പ്രാബല്യത്തില്‍
വരുന്നതെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കെ.എസ്.ആര്.ടി.സി
ബസ്സുകള്‍, പത്തു വർഷം
കഴിഞ്ഞ കാര്‍, ലോറി
തുടങ്ങിയ
വാഹനങ്ങള്‍ക്കും ഈ
ഉത്തരവ് ബാധകമാണോ എന്ന്
വ്യക്തമാക്കുമോ ;
(ഡി)
ബസ്സുകള്‍
പിന്‍വലിക്കുന്നത്
സാധാരണക്കാരായ
യാത്രക്കാര്‍ക്കും
ബസ്സ് ഉടമകള്‍ക്കും
ഒട്ടനവധി
ജീവനക്കാര്‍ക്കും
അവരുടെ
കുടുംബങ്ങള്‍ക്കും
പ്രയാസം ഉണ്ടാക്കുമോ ;
(ഇ)
എങ്കില്‍
ഇവ തരണം ചെയ്യാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളും എന്ന്
വ്യക്തമാക്കുമോ?
പത്ത്
വര്‍ഷത്തിലധികം പഴക്കമുളള
വാഹനങ്ങള്‍
1236.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്ത്
വര്‍ഷത്തിലധികം
പഴക്കമുളള വാഹനങ്ങള്‍
പ്രധാന നഗരങ്ങളില്‍
പ്രവേശിക്കാന്‍ പാടില്ല
എന്ന കോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത വിധി മൂലം
സാധാരണക്കാര്‍
നേരിടുന്ന
യാത്രാക്ലേശത്തെ
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
വിധി
നടപ്പിലാക്കുമ്പോള്‍
യാത്രാക്ലേശം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ ?
സ്വകാര്യ
ബസ് സര്‍വ്വീസുകള്‍
ദീര്‍ഘിപ്പിക്കല്‍
1237.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
പ്രദേശത്തു നിന്ന്
കൊച്ചി
നഗരത്തിലേക്കുള്ള
സ്വകാര്യ ബസ്
സര്‍വ്വീസുകള്‍
ദീര്‍ഘിപ്പിക്കുന്നതിന്
എന്താണ് തടസ്സമെന്ന്
വ്യക്തമാക്കാമോ;
(ബി)
നഗരത്തിന്റെ
ഇതര
പ്രാന്തപ്രദേശങ്ങളില്‍
നിന്നുമുള്ള സ്വകാര്യ
ബസ് സര്‍വ്വീസുകള്‍ക്ക്
നഗരപ്രവേശം
സാധ്യമായിരിക്കെ
വൈപ്പിനില്‍
നിന്നുമുള്ള ബസ്
സര്‍വ്വീസുകള്‍ക്ക്
മാത്രം വിലക്ക്
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ബഹുഭൂരിപക്ഷം
വരുന്ന വൈപ്പിന്‍
നിവാസികളും പഠനത്തിനും
തൊഴിലിനുമായി കൊച്ചി
നഗരത്തെ ആശ്രയിക്കുന്ന
സാഹചര്യം
കണക്കിലെടുത്ത്
പ്രദേശവാസികളുടെ
ദീര്‍ഘകാല ആവശ്യമായ
സ്വകാര്യ ബസുകളുടെ
നഗരപ്രവേശത്തിന്
സാധ്യമായ നടപടി
സ്വീകരിക്കുമോ?
മോട്ടോര്‍
വാഹന വകുപ്പിലെ
എന്‍ഫോഴ്സ്മെന്റ് വിഭാഗം
ശക്തിപ്പെടുത്തുന്നതിനുളള
നടപടികള്‍
1238.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് മോട്ടോര്‍
വാഹന വകുപ്പില്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
ശക്തിപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
ശക്തിപ്പെടുത്തുന്നത്
വഴി എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ലക്ഷ്യമിട്ടിരുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഈ
ലക്ഷ്യം
നേടിയെടുക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മോട്ടോര്‍
വാഹന വകുപ്പിലെ
ഇ-പേയ്മെന്റ് സംവിധാനം
1239.
ശ്രീ.വി.റ്റി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
,,
ഷാഫി പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്‍െറ
കാലത്ത് മോട്ടോര്‍
വാഹന വകുപ്പില്‍
ഇ-പേയ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടതെന്ന്
വിശദമാക്കാമോ;
(ബി)
ഇ-പേയ്മെന്റ്
സംവിധാനം
ഏര്‍പ്പെടുത്തുന്നത്
കൊണ്ട്
കെെവരിക്കാനുദ്ദേശിച്ചിരുന്ന
ലക്ഷ്യങ്ങളെന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ലക്ഷ്യങ്ങള്‍
നേടിയെടുക്കാന്‍
ഭരണതലത്തില്‍
കെെക്കൊണ്ടിട്ടുളള
നടപടികളെന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
സ്വകാര്യ ബസുകളില്‍
കണ്സഷന്
1240.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ബസുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന്
നിഷേധിക്കുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
കര്‍ശനമായ നടപടി
സ്വീകരിക്കുമോ;
(ബി)
പല
സ്വകാര്യ ബസുകളിലും
വിദ്യാര്‍ത്ഥികളെ
കയറ്റുന്നതിന്
ജീവനക്കാര്‍ വിമുഖത
കാണിക്കുന്നതായും
സീറ്റുകളില്‍
ഇരിക്കുന്നത്
വിലക്കുന്നതായുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
സമീപനം
വിദ്യാര്‍ത്ഥികളെ
മാനസികമായി
തളര്ത്തുന്നതാണെന്ന
കാര്യം
നിരീക്ഷിച്ചിട്ടുണ്ടോ;
ഇപ്രകാരമുള്ള
പരാതികളില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കാറുള്ളത്;
(ഡി)
സ്വകാര്യ
ബസുകളിലെ യാത്രക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
അര്‍ഹമായ കണ്സഷന്
ഉറപ്പുവരുത്തുന്നതിനും
യാത്രാസൗകര്യം
ഉറപ്പുവരുത്തുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പാണാവള്ളി
ബോട്ട് സ്റ്റേഷന്
1241.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ പാണാവള്ളി
ബോട്ട് സ്റ്റേഷനില്‍
നിന്നും പ്രതിദിനം എത്ര
സര്‍വ്വീസുകളാണ്
നടത്തുന്നത്;
(ബി)
പ്രസ്തുത
ബോട്ട് സ്റ്റേഷനില്‍
ആകെ എത്ര ജീവനക്കാര്‍
ജോലി ചെയ്യുന്നു;
തസ്തിക തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ബോട്ട് സ്റ്റേഷന്
പ്രവര്‍ത്തിക്കുന്നതിന്
ജീവനക്കാരുടെ ശമ്പളം
ഉള്‍പ്പെടെ റെക്കറിംഗ്,
നോണ്‍ റെക്കറിംഗ്
എക്സ്പെന്‍സായി ഒരു
വര്‍ഷത്തില്‍ ആകെ എത്ര
രൂപ ചെലവ് വരുമെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്തെ
ജല ഗതാഗത വികസന സാധ്യതകൾ
1242.
ശ്രീ.എസ്.ശർമ്മ
,,
എം. രാജഗോപാലന്‍
ശ്രീമതി
യു. പ്രതിഭാ ഹരി
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജല ഗതാഗത വകുപ്പിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;എങ്കില്‍
വിശദമാക്കുമോ;
(ബി)
ജല
ഗതാഗത മേഖല
സാധ്യതക്കനുസരിച്ച്
വികസിച്ചിട്ടുണ്ടോ
;ഇല്ലെങ്കില്‍
അതിനാവശ്യമായ നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്നു
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
ജല ഗതാഗതത്തിന്റെ വേഗത
വര്‍ദ്ധിപ്പിച്ച്
കൂടുതല്‍
യാത്രക്കാരേയും ചരക്ക്
കടത്തും ആകര്‍ഷിച്ച്
റോഡുകളിലെ
വാഹനത്തിരക്ക്
കുറയ്ക്കാന്‍ ഉതകുന്ന
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കുമോയെന്നു
വ്യക്തമാക്കുമോ
പെരുമ്പളത്ത്
മൈനര്‍ ബോട്ട്
മെയിന്റനന്‍സ് യാര്‍ഡ്
ആരംഭിക്കുന്നതിന് നടപടി
1243.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ ദ്വീപ്
പഞ്ചായത്തായ
പെരുമ്പളത്തില് നിന്ന്
മറ്റ്
പ്രദേശങ്ങളിലേക്കുള്ള
ഏക യാത്രാ മാര്‍ഗ്ഗം
ബോട്ട് സര്‍വ്വീസാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യന്ത്രത്തകരാറുകളും
മറ്റും നിമിത്തം ഈ
ദ്വീപിലേക്കുള്ള
ബോട്ടുകള്‍ നിരന്തരം
മുടങ്ങുന്നതുമൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തകരാറിലാകുന്ന
ബോട്ടുകള്‍
നന്നാക്കുന്നതിന്
കാലതാമസം ഉണ്ടാകുന്നതു
മൂലം ബോട്ട്
സര്‍വ്വീസുകള്‍
നിലയ്ക്കുന്നതു
ഒഴിവാക്കുവാനായി
പെരുമ്പളത്ത് ഒരു
മൈനര്‍ മെയിന്റനന്‍സ്
യാര്‍ഡ്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?