മഴ
വെള്ള സംഭരണി
1092.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ അനുമതി
നല്‍കുന്നതിന് മഴ വെള്ള
സംഭരണി
കെട്ടിടത്തിന്‍െറ
പ്ലാനില്‍
ഉള്‍പ്പെടുത്തണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
ടി നിര്‍ദ്ദേശം
ഫലപ്രദമായി
നടപ്പിലാക്കാന്‍
കഴിയുന്നുണ്ടോ;
പ്രസ്തുത നിര്‍ദ്ദേശം
ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
തടസ്സമായി നില്ക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കര മീയ്യണ്ണൂര്‍ -
നാല്ക്കവല - കോളമത്ത് റോഡ്
നവീകരണം
1093.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്
പരിധിയില്‍ പി എം ജി
എസ് വൈ പദ്ധതി പ്രകാരം
മീയ്യണ്ണൂര്‍ -
നാല്ക്കവല - കോളമത്ത്
റോഡ്
നവീകരിക്കുന്നതിലേയ്ക്കായി
എത്ര രൂപ
അനുവദിച്ചിരുന്നുവെന്നും,
ആയത് വിനിയോഗിച്ച്
റോഡ് നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
ഉണ്ടായ തടസ്സങ്ങള്‍
എന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
പ്രസ്തുത റോഡ്
നിര്‍മ്മാണത്തിന്
ടെണ്ടര്‍ നല്‍കുകയും
ആയത് ഒരു കരാറുകാരന്
അധികരിച്ച തുകയ്ക്ക്
ഏറ്റെടുക്കുകയും ചെയ്ത
സാഹചര്യത്തില്‍
പ്രസ്തുത റോഡ്
നിര്‍മ്മാണം ഈ
കരാറുകാരനെ
ഏല്‍പ്പിക്കുവാന്‍
സന്നദ്ധമാകുമോ;
(സി)
തടസ്സങ്ങള്‍
എന്തെങ്കിലും
ഉണ്ടെങ്കില്‍ ആയത്
എന്താണെന്നും അവ
പരിഹരിച്ച് റോഡ് പണി
ആരംഭിക്കുവാന്‍ നടപടി
ഉണ്ടാകുമോ എന്നും
വ്യക്തമാക്കുമോ ?
തെരുവുനായകളുടെ എണ്ണം
നിയന്ത്രിക്കുന്നതിന് നടപടി
1094.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വര്‍ദ്ധിച്ചുവരുന്ന
തെരുവുനായകളുടെ എണ്ണം
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മൃഗസംരക്ഷണ
വകുപ്പുമായി
ചേര്ന്ന്ഏതെല്ലാം
സ്ഥലങ്ങളില്‍ അനിമല്‍
ബര്‍ത്ത് കണ്ട്രോള്
പ്രോഗ്രാം (എബിസി)
നടപ്പിലാക്കി
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ; ഇതില്‍
തദ്ദേശ സ്വയം ഭരണ
വകുപ്പിന്റെ
വിഹിതമെത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
പര്യാപ്തമായ
സൗകര്യങ്ങള്‍
എല്ലായിടത്തും
ലഭ്യമാണോയെന്ന്
വ്യക്തമാക്കുമോ?
പൊതുശുചിമുറികളുടെ അപര്യാപ്തത
1095.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രമുഖ പട്ടണങ്ങളില്‍
ആവശ്യത്തിന്
പൊതുശുചിമുറികള്‍
ഇല്ലെന്ന കാര്യം
ഗൗരവമായി
എടുത്തിട്ടുണ്ടോ;
(ബി)
പൊതുശുചിമുറികളുടെ
അപര്യാപ്തത
പൊതുജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതും
നഗരം വൃത്തിയായി
സൂക്ഷിക്കുന്നതിനെ
ദോഷകരമായി
ബാധിക്കുന്നതുമാണെന്നുള്ള
കാര്യം
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
പ്രസ്തുത
വിഷയം
പരിഹരിക്കുന്നതിന്
സംസ്ഥാനത്തെ എല്ലാ
പട്ടണങ്ങളിലും
ആവശ്യത്തിന്
പൊതുശുചിമുറികള്‍
നിര്‍മ്മിക്കുന്ന
കാര്യം പരിഗണിക്കുമോ ?
"ഓണറേറിയം"
വര്‍ദ്ധിപ്പിക്കാന്‍ നടപടി
1096.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോര്പ്പറേഷന്
കൗണ്‍സിലര്‍മാര്‍,
മുനിസിപ്പല്‍
കൗണ്‍സിലര്‍മാര്‍,
ജില്ലാ /ബ്ലോക്ക്
/ഗ്രാമപഞ്ചായത്ത്
മെമ്പര്‍മാര്‍
എന്നിവര്‍ക്ക് നിലവില്‍
ലഭിക്കുന്നത് വളരെ
തുച്ഛമായ ഓണറേറിയം
മാത്രമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍പ്പറഞ്ഞവര്‍ക്ക്
സിറ്റിംഗ് ഫീ ഇനത്തിലും
ഓണറേറിയം ഇനത്തിലും
ലഭിക്കുന്ന തുകകള്‍
കാലോചിതമായി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
മേല്‍പ്പറഞ്ഞവര്‍ക്ക്
ഫോണ്‍ ബില്‍, ഓഫീസ്
അലവന്‍സ്, യാത്രാപ്പടി
എന്നിവ അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ?
കെ.എല്‍.ജി.എസ്.ഡി.
പ്രോജക്ട്
1097.
ശ്രീ.കെ.മുരളീധരന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എല്‍.ജി.എസ്.ഡി.
പ്രോജക്ട് വഴി
പഞ്ചായത്തുകളില്‍
അടിസ്ഥാന സൗകര്യ
വികസനത്തിന് എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആസൂത്രണം
ചെയ്തതിട്ടുളളത് ;
വിശദമാക്കാമോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത് ;
വിശദമാക്കാമോ;
(സി)
ഇതു
കൈവരിക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത് ;
വിശദമാക്കാമോ ?
എല്‍
എ സി-എ ഡി എസ് പ്രവൃത്തികള്‍
1098.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ എല്‍ എ
സി-എ ഡി എസ് ല്‍
ഉള്‍പ്പെടുത്തി
എല്‍.എസ്.ജി.ഡി. യുടെ
മേല്‍നോട്ടത്തില്‍
നടപ്പിലാക്കി വരുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിക്കും എന്ത്
തുക വീതമാണ്
അനുവദിച്ചിട്ടുളളതെന്നും
കരാര്‍
എടുത്തിരിക്കുന്നത്
ആരാണെന്നും നിര്‍മ്മാണം
എന്ന്
പൂര്‍ത്തിയാക്കുമെന്നും
വിശദമാക്കുമോ;
(സി)
കരാര്‍
എടുത്തിട്ടുളള
പ്രവൃത്തികള്‍
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാതെ
അനന്തമായി
നീട്ടിക്കാെണ്ടു
പോകുന്നതിന്‍െറ കാരണം
വിശദമാക്കുമോ; എത്രയും
വേഗം നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേരള
ലോക്കല്‍ ഗവണ്മെന്റ്
സര്‍വ്വീസ് ഡെലിവറി പ്രോജക്ട്
1099.
ശ്രീ.വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള ലോക്കല്‍
ഗവണ്മെന്റ് സര്‍വ്വീസ്
ഡെലിവറി പ്രോജക്ടിന്റെ
രണ്ടാം ഘട്ടം
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തത് ; വിശദമാക്കാമോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത് ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഈ
ലക്ഷ്യം കൈവരിക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത് ;
വിശദമാക്കുമോ ?
ആസ്തി
വികസന ഫണ്ട് ഡെപ്പോസിറ്റ്
ചെയ്തു നല്‍കുന്നതിലെ
കാലതാമസം
1100.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
എം.എല്‍.എ.മാരുടെ ആസ്തി
വികസന ഫണ്ട്
ഉപയോഗിച്ച് ഗ്രാമീണ
റോഡുകള്‍/കെട്ടിടങ്ങള്‍
എന്നിവ
നിര്‍മ്മിക്കുന്നതിന്
പി.ഡബ്ല്യു.ഡി.
മുഖാന്തിരം
സമര്‍പ്പിച്ച
എസ്റ്റിമേറ്റുകള്‍ക്ക്
ഭരണാനുമതി
ലഭിച്ചിരുന്നുവെങ്കിലും
തദ്ദേശസ്വയംഭരണ വകുപ്പ്
മുഖേന തുക
പി.ഡബ്ല്യൂ.ഡി.
അധികൃതര്‍ക്ക്
ഡെപ്പോസിറ്റ് ചെയ്തു
നല്കാത്തതിനാല് പല
പ്രവൃത്തികളും
തടസ്സപ്പെട്ട വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
തുക ഡെപ്പോസിറ്റ്
ചെയ്യാത്തതു മൂലം പല
പ്രവൃത്തികളും യഥാസമയം
ടെന്റര്‍ ചെയ്യാന്‍
കഴിയാതെ വരുന്ന
സ്ഥിതിയുടെ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍
അംഗങ്ങള്ക്ക്പെന്ഷന്
1101.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
മുന്‍ അംഗങ്ങള്‍ക്ക്
പ്രതിമാസം പെന്ഷന്
നല്കുന്നതു
സംബന്ധിച്ച് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തിലുള്ള
നയം വ്യക്തമാക്കാമോ;
(സി)
തനതു
ഫണ്ടില്‍ നിന്നും
ബഡ്ജറ്റ് ഫണ്ടില്‍
നിന്നും ആനുപാതികമായി
പണം കണ്ടെത്തി തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
മുന്‍ അംഗങ്ങള്‍ക്ക്
പെന്ഷന്
നല്‍കുന്നതിനുള്ള
പദ്ധതി ആരംഭിക്കുമോ?
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് പൊതു
സര്‍വ്വീസ് കേഡര്‍
1102.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് വേണ്ടി
പൊതു സര്‍വ്വീസ്
കേഡര്‍
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
കേഡര്‍ എന്നുമുതല്‍
നിലവില്‍ വരുമെന്നും
ആയതിന്റെ വിശദാംശങ്ങളും
വ്യക്തമാക്കാമോ;
(സി)
പൊതു
സര്‍വ്വീസിന്റെ കീഴില്‍
പ്രത്യേക എഞ്ചിനീയറിംഗ്
സര്‍വ്വീസ്
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ?
തദ്ദേശ
സ്വയം ഭരണവകുപ്പിനു കീഴില്‍
അസിസ്റ്റന്റ്
എഞ്ചിനീയ്രമാരുടെ ഒഴിവുകള്‍
1103.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ സ്വയം
ഭരണവകുപ്പിനു കീഴില്‍
എത്ര അസിസ്റ്റന്റ്
എഞ്ചിനീയ്രമാരുടെ
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ആധുനിക
അറവുശാല സംവിധാനം
സ്ഥാപിക്കുന്നതിന് നടപടി
1104.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
നിരത്തുകളും
ജലസ്രോതസ്സുകളും
മലിനമാക്കുന്ന
വിധത്തില്‍
അറവുശാലകളില്‍
നിന്നുള്ള
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്ന
സാഹചര്യത്തില്‍,
പഞ്ചായത്ത് തലങ്ങളിലോ
നഗരസഭ തലങ്ങളിലോ ആധുനിക
അറവുശാല സംവിധാനം
സ്ഥാപിക്കുന്നതിന്
നടപടി
സ്ഥീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
ഏതെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ കുറവ്
1105.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ കുറവ്
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ജീവനക്കാരുടെ
കുറവ് പദ്ധതികളുടെ
നടത്തിപ്പിന്
തടസ്സമാവുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ജനപ്രതിനിധികളുടെ ഹോണറേറിയം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1106.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ജനപ്രതിനിധികളുടെ
ഹോണറേറിയം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
പദ്ധതി
ആസൂത്രണത്തിലെ കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
1107.
ശ്രീ.ജെയിംസ്
മാത്യു
,,
വി. കെ. സി. മമ്മത് കോയ
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ വകുപ്പിലെ
പദ്ധതികള്‍ക്ക്
അംഗീകാരം നല്‍കുന്നതിലെ
കാലതാമസം മൂലം
പദ്ധതിക്കുള്ള തുക
സാമ്പത്തിക
വര്‍ഷത്തിന്റെ അവസാനം
തിരക്കുപിടിച്ച്
ചെലവഴിക്കേണ്ടി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതി
ആസൂത്രണത്തിലെ കാലതാമസം
ഒഴിവാക്കി, അനുവദീയമായ
ഫണ്ട് ഫലപ്രദമായി
ഉപയോഗിക്കുന്നതിനുള്ള
അവസരമൊരുക്കുവാന്
നടപടികള്‍
സ്വീകരിക്കുമോ?
തദ്ദേശ
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ
പൊതുകേഡര്‍ രൂപീകരണം
1108.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
പൊതുകേഡര്‍
രൂപീകരിക്കുന്നതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
പഞ്ചായത്തുകള്‍,
മുനിസിപ്പാലിറ്റികള്‍,
കോര്‍പ്പറേഷനുകള്‍
എന്നിവിടങ്ങളിലെ
ജീവനക്കാരുടെ
സീനിയോറിറ്റി,
പ്രൊമോഷന് എന്നിവയെ
പൊതുകേഡര്‍ രൂപീകരണം
എപ്രകാരം
ബാധിക്കുമെന്നതിന്റെ
വിശദാംശം നല്‍കാമോ?
ക്ലീന്‍
കേരള കമ്പനി
1109.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ലീന്‍ കേരള കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതുവഴി
നടത്തിയിട്ടുളളത് ;
വിശദമാക്കുമോ ?
കെട്ടിട
നികുതി വര്‍ദ്ധനവ്
1110.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിട
നികുതി വര്‍ഷം തോറും
നിശ്ചിത ശതമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഇതിനുമുമ്പ് കെട്ടിട
നികുതി
വര്‍ദ്ധിപ്പിച്ചത്
എന്നായിരുന്നു;
(സി)
പുതിയ
പരിഷ്കാരം ജനങ്ങളില്‍
അമിതഭാരം
ഉണ്ടാക്കുമെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ തീരുമാനം
പുന:പരിശോധിക്കുവാന്‍
തയ്യാറാകുമോ?
കെട്ടിട
നികുതി
1111.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിട
നികുതി
വര്‍ദ്ധിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കിൽ ആയതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
കെട്ടിട
നികുതി വര്‍ദ്ധനവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും പഠന
കമ്മീഷനുകളെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
അനധികൃത
ഫ്ലാറ്റ് നിര്‍മ്മാണം
1112.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കേരളത്തില്‍ എത്ര
അനധികൃത ഫ്ലാറ്റ്
നിര്‍മ്മാണം
കണ്ടെത്തിയിട്ടുണ്ട്;
ഇതിന്റെ വിശദാംശങ്ങള്‍
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
ഇതിനെതിരെ
എന്തൊക്കെ നടപടികള്‍
മുന്‍ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
അനധികൃത നിര്‍മ്മാണം
നടത്തിയ ഫ്ലാറ്റ്
ഉടമകളുടെ പേരു
വിവരങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
അനധികൃതമായി
നിർമിച്ച ഈ
ഫ്ലാറ്റുകള്‍ക്ക് എതിരെ
എന്തൊക്കെ നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിക്കാന്‍
പോകുന്നതെന്ന്
വിശദമാക്കാമോ;
(ഇ)
ഫയര്‍
ഫോഴ്സിന്റെ എന്‍.ഒ.സി.
കിട്ടാത്തതും, ഫയര്‍
ഫോഴ്സ് എന്‍.ഒ.സി.
നിരസിച്ചതുമായ എത്ര
ഫ്ലാറ്റുകള്‍ ഉണ്ട്
എന്നറിയാമോ ;എങ്കിൽ
ഇവയുടെ പേരും
വിശദാംശങ്ങളും
വിവരിക്കുമോ?
ചെറുതോണി
ബസ് ടെര്‍മിനല്‍ കം
അഗ്രോമാര്ക്കറ്റ് പദ്ധതി
സമയബന്ധിതമായി നടപ്പാക്കാന്‍
നടപടി
1113.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുതോണി
ബസ് ടെര്‍മിനല്‍ കം
അഗ്രോമാര്ക്കറ്റ്
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
നടപ്പുസാമ്പത്തിക
വര്‍ഷം പ്രസ്തുത
പദ്ധതിയ്ക്കായി എത്ര
തുകയാണ്
നീക്കിവച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
എസ്.ഡി.ജി.യില്‍ ഈ
പദ്ധതിക്ക് വേണ്ടി എത്ര
തുകയാണ്
നീക്കിവച്ചിരുന്നത്;
ഇതില്‍ എത്ര തുക
ചെലവഴിക്കാന്‍ സാധിച്ചു
എന്ന് വ്യക്തമാക്കാമോ ;
(ഡി)
പുതിയ
എസ്.ഡി.ജി. യില്‍
ചെറുതോണി ബസ്
ടെര്‍മിനല്‍ കം
അഗ്രോമാര്ക്കറ്റ്
പദ്ധതിക്ക് എത്ര തുക
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഇ)
പ്രസ്തത
പദ്ധതി സമയബന്ധിതമായി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കാമോ?
കായംകുളം
അസംബ്ലി നിയോജക മണ്ഡലത്തില്‍
മണ്ഡലം ആസ്തി വികസന ഫണ്ട്
വിനിയോഗിച്ച് നടപ്പിലാക്കിയ
പദ്ധതികള്‍
1114.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി നിയോജക
മണ്ഡലത്തില്‍
2014-2015, 2015-2016
കാലഘട്ടങ്ങളില്‍ മണ്ഡലം
ആസ്തി വികസന ഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്നും
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍,
ഭരണാനുമതി ലഭിക്കേണ്ട
പ്രവൃത്തികള്‍,
ടെന്‍ഡര്‍ ചെയ്ത
പ്രവൃത്തികള്‍,
ടെന്‍ഡര്‍ ചെയ്യേണ്ട
പ്രവൃത്തികള്‍,
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍,
നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍ എന്നിവ
ഏതൊക്കെയെന്നും
വിശദമാക്കാമോ?
നഗരങ്ങളെ
മാലിന്യ മുക്തമാക്കുന്ന
പദ്ധതി
1115.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗരങ്ങളെ
മാലിന്യമുക്തമാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ലക്ഷ്യങ്ങള്‍
കൈവരിക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കായംകുളം
നഗരസഭയിലെ പൊതുജനാരോഗ്യ
പ്രവര്‍ത്തകര്‍
T 1116.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
നഗരസഭയില്‍ ഉള്‍പ്പെട്ട
44 വാര്‍ഡുകളില്‍
പൊതുജനാരോഗ്യപ്രവര്ത്തനങ്ങള്ക്ക്
നേതൃത്വം നല്കുവാന്
പരിമിതമായ ആരോഗ്യ
പ്രവര്‍ത്തകര്‍
മാത്രമാണുള്ളത് എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കായംകുളം
നഗരസഭയില്‍ നിലവില്‍
ആശാപ്രവര്‍ത്തകര്‍
ഇല്ലാത്ത വാര്‍ഡുകള്‍
ഏതൊക്കെ; അവിടങ്ങളില്‍
ആശാപ്രവര്‍ത്തകരെ
നിയമിക്കുന്നതിനും,
പൊതുജനാരോഗ്യ
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്കാന്
ആവശ്യമായ ആരോഗ്യ
പ്രവര്‍ത്തകരെ അധികമായി
നിയമിക്കുന്നതിനും
വേണ്ട നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പുതുതായി
രൂപീകരിച്ച
മുനിസിപ്പാലിറ്റികളുടെ
പ്രശ്നങ്ങള്‍
1117.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്, പുതുതായി
രൂപീകരിച്ച
മുനിസിപ്പാലിറ്റികള്‍
എന്തെല്ലാം വിഷമതകളാണ്
അഭിമുഖീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
വിഷമതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ ;
(സി)
കാലവിളംബം
കൂടാതെ
മുനിസിപ്പാലിറ്റികളുടെ
ഭരണപരമായ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ
ഒഴിവുകള്‍ നികത്തുന്നതിനുള്ള
നടപടി
1118.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്
ഗ്രാമപഞ്ചായത്തില്‍
സെക്രട്ടറിയുടെ തസ്തിക
ദീര്‍ഘകാലമായി
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഒഴിവു് അടിയന്തരമായി
നികത്താുവാന് നടപടി
സ്വീകരിക്കുമോ;
(ബി)
മണ്ഡലത്തിലെ
വിവിധ ബ്ലോക്ക്-ഗ്രാമ
പഞ്ചായത്തുകളില്‍
ഒഴിവുള്ള തസ്തികകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
നികത്താന്‍ നടപടി
എടുക്കുമോ?
ആലത്തൂര്‍
ഖര മാലിന്യ പ്ലാന്റിന്
സാമ്പത്തിക സഹായം
1119.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂരില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
ഖരമാലിന്യപ്ലാന്റ്
നവീകരിക്കാന്‍ സംസ്ഥാന
സര്‍ക്കാരിന്
സാമ്പത്തിക സഹായം
നല്കാന് കഴിയുമോ
എന്ന് അറിയിക്കുമോ ;
(ബി)
പ്രസ്തുത
ഖരമാലിന്യപ്ലാന്റ്
ഉല്‍പ്പാദിപ്പിക്കുന്ന
ജൈവ-വളത്തിന്റെ വിതരണം
കാര്യക്ഷമമാക്കാന്‍
സര്‍ക്കാര്‍
ഏജന്‍സികള്‍
സഹായിക്കുമോ ;
(സി)
പ്രസ്തുത
പ്ലാന്റിലെ
ജീവനക്കാരുടെ ന്യായമായ
ദിവസക്കൂലി ഉള്‍പ്പെടെ
ഉറപ്പിക്കുന്നതിനാവശ്യമായ
സാമ്പത്തിക സഹായം
നല്കാന് കഴിയുമോ
എന്ന് വ്യക്തമാക്കുമോ?
ലോകബാങ്ക്
ധനസഹായം ലഭിക്കേണ്ട ഇടുക്കി
ജില്ലയിലെ പഞ്ചായത്തുകള്‍
1120.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ ഉടുന്വന്ചോല
ഗ്രാമപഞ്ചായത്തിനെ
ലോകബാങ്ക് ധനസഹായം
ലഭിക്കേണ്ട
പഞ്ചായത്തുകളുടെ
പട്ടികയില്‍നിന്നും
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത്
ഒഴിവാക്കിയതുമായി
ബന്ധപ്പെട്ട്
പഞ്ചായത്ത്
പരാതിപ്പെട്ടിരുന്നോ ;
ഈ വിഷയം
പരിഹരിക്കുന്നതുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ സംബന്ധിച്ച
വിശദാംശം നല്‍കാമോ ;
(ബി)
ഇടുക്കി
ജില്ലയിലെ ഏതൊക്കെ
പഞ്ചായത്തുകളെയാണ്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് പ്രസ്തുത
പട്ടികയില്‍നിന്നും
ഒഴിവാക്കിയിട്ടുള്ളത് ;
വിശദാംശം നല്‍കാമോ ?
തെരുവുനായ
നിയന്ത്രണ പദ്ധതി
T 1121.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരങ്ങളില്‍
തെരുവുനായ്ക്കളെ
നിയന്ത്രിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ വിശദമായ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കാമോ ;
(സി)
ഇത്തരം
പദ്ധതികളില്‍
ബഹുജനപങ്കാളിത്തവും
സന്നദ്ധസംഘടനകളുടെ
സഹായവും
ഏകോപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
പാലക്കാട്
ജില്ലയിലെ വൈദ്യുത ശ്മശാന
നിര്‍മ്മാണം
1122.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
ഗ്രാമ പഞ്ചായത്തുകളില്‍
വൈദ്യുത ശ്മശാനം
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
ഗ്രാമ പഞ്ചായത്തുകളില്‍
നിലവില്‍ വൈദ്യുത
ശ്മശാന നിര്‍മ്മാണം
നടന്നു
വരുന്നുണ്ടെന്നും
ആയതിന്റെ തല്സ്ഥതിയും
വ്യക്തമാക്കുമോ?
വീട്ടുകരം
വര്‍ദ്ധനവ്
1123.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വീട്ടുകരം
ഓരോ വര്‍ഷവും നിശ്ചിത
ശതമാനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
വീടുകളുടെ
പഴക്കത്തിനനുസൃതമായി
ഡിപ്രീസിയേഷന്
ആനുകൂല്യം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഇതോടൊപ്പം
ഓരോ വര്‍ഷവും വാടക
പുതുക്കി
നിശ്ചയിക്കാനുള്ള
അവകാശം
വീട്ടുടമകള്‍ക്ക്
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ കാടുകുറ്റി
പഞ്ചായത്തിലെ കക്കാട്
പി.എച്ച്.സി
1124.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ കാടുകുറ്റി
പഞ്ചായത്തിലെ കക്കാട്
പി.എച്ച്.സി യിലെ ഒ.പി
ബ്ലോക്ക്, എം.എല്‍.എ
ഫണ്ടുപയോഗിച്ച്
നിര്‍മ്മിക്കുന്നതിനായി
2008-ല്‍ അനുമതി
ലഭിച്ച് നിര്‍മ്മാണം
ആരംഭിച്ചു എങ്കിലും
ഇനിയും
പൂര്ത്തിയാക്കിയിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഒ.പി ബ്ലോക്കിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
തടസ്സങ്ങള്‍ നീക്കി,
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
ഖരമാലിന്യ
നിര്‍മ്മാര്‍ജ്ജനം
1125.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖരമാലിന്യങ്ങള്‍
വര്‍ദ്ധിച്ചത് കൊണ്ട്
ഉണ്ടാകുന്ന ആരോഗ്യ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സംസ്ഥാന
വ്യാപകമായി ഖരമാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനായി
ഒരു സ്ഥിരം സംവിധാനം
നടപ്പിലാക്കുന്നത്
തദ്ദേശ സ്വയംഭരണ
വകുപ്പിന്‍െറ
പരിഗണനയിലുണ്ടോ;
(സി)
പഞ്ചായത്ത്
തലത്തില്‍
ശേഖരിക്കപ്പെടുന്ന
മാലിന്യങ്ങള്‍
കേന്ദ്രീകൃതമായി
അവിടെത്തന്നെ
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്ന 'ചെറുകിട
പ്ലാന്റുകള്‍' എന്ന
പദ്ധതി നടപ്പിലാക്കാന്‍
കഴിയുമോ?
കോഴിക്കോട്
സിവില്‍ സ്റ്റേഷന് മുതല്‍
ചെമ്പ്ര പാലം വരെയുള്ള റോഡ്
വീതി കുട്ടുന്നതിന് നടപടി
1126.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സിവില്‍ സ്റ്റേഷന്
മുതല്‍ ചെമ്പ്ര പാലം
വരെയുള്ള റോഡ് വീതി
കുട്ടുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ ?
പഞ്ചായത്ത്
വഴിയുള്ള പദ്ധതികള്‍
1127.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
വഴിയുള്ള പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
പരിഗണനനയിലുണ്ട്;
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ എം.എല്‍.എ യുടെ
ആസ്തി വികസന പദ്ധതി
1128.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
എം.എല്‍.എ. യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തദ്ദേശസ്വയംഭരണ വകുപ്പ്
എഞ്ചിനീയറിംഗ് വിഭാഗം
മുഖാന്തിരം
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തികളുടെയും
നാളിതുവരെയുളള സ്ഥിതി
വിശദമാക്കുമോ;
അനുവദിച്ച
പ്രവൃത്തികള്‍
ടെന്‍ണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
എഗ്രിമെന്റ്
വെച്ചിട്ടും
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
പ്രസ്തുത പ്രവൃത്തികള്‍
അടിയന്തരമായി
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പട്ടികജാതി
വിഭാഗക്കാര്‍ക്ക് ഭൂമി
വാങ്ങുന്നതിനുളള പദ്ധതി
T 1129.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗക്കാര്‍ക്ക് ഭൂമി
വാങ്ങുന്നതിന്
പട്ടികജാതി ക്ഷേമ
വകുപ്പ് നടപ്പാക്കുന്ന
പദ്ധതി പ്രകാരം ആറ്
ലക്ഷം രൂപ
അനുവദിക്കുമ്പോള്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ജനകീയാസൂത്രണ പദ്ധതി
പ്രകാരം പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
മൂന്ന് ലക്ഷം രൂപ വരെ
അനുവദിക്കാനേ
അധികാരമുള്ളൂവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍ ആറ്
ലക്ഷം രൂപ വരെ ഒരു
അപേക്ഷകന്
അനുവദിക്കാനുള്ള
അധികാരം തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പഞ്ചായത്ത്
സെക്രട്ടറിമാരുടെ ഒഴിവുകള്‍
1130.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ എത്ര
പഞ്ചായത്തുകളില്‍
സെക്രട്ടറിമാരുടെ
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പദ്ധതി
പ്രവര്‍ത്തനങ്ങളെ
സാരമായി ബാധിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സെക്രട്ടറി
തസ്തികയിലേക്കുള്ള
പ്രൊമോഷന് യഥാസമയം
നടക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ?
പഞ്ചായത്ത്
സെക്രട്ടറിമാരുടെ ഒഴിവുകള്‍
1131.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര
ഗ്രാമപഞ്ചായത്തുകളില്‍
സെക്രട്ടറിമാരുടെ
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇതിനുള്ള കാരണം
വ്യക്തമാക്കാമോ?
പഞ്ചായത്ത്
സെക്രട്ടറിമാരുടെ ഒഴിവുകള്‍
1132.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
സെക്രട്ടറിമാരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന് ജില്ലാ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കുടുംബശ്രീ
യൂണിറ്റുകള്‍ക്ക് സാമ്പത്തിക
സഹായം
1133.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
തൊഴില്‍
സംരംഭങ്ങള്‍ക്ക്
മുന്‍കാലങ്ങളില്‍
നല്‍കിവന്ന സബ് സിഡി
ഇനത്തില്‍ അനുവദിച്ച
സാമ്പത്തിക സഹായം
കഴിഞ്ഞ സര്‍ക്കാര്‍
നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുടുംബശ്രീ
നടത്തിവന്ന സംഘകൃഷിക്ക്
നല്‍കിവന്ന ഏരിയ
പ്രൊഡക്റ്റീവ്
ഇന്സെന്റ്റീവുകള്
പുനഃസ്ഥാപിക്കുമോ ;
(സി)
ജൈവപച്ചക്കറി
കൃഷി വ്യാപകമാക്കാന്‍
കുടുംബശ്രീ
യൂണിറ്റുകള്‍
ഉപയോഗപ്പടുത്താന്‍
സന്നദ്ധമാകുമോ?
കോഴിക്കോട്
ബ്ലോക്ക്പഞ്ചായത്ത്
1134.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രണ്ട്
പഞ്ചായത്തുകള്‍
മാത്രമുള്ള കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്
പുന:സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഒരു
നിയമസഭാ മണ്ഡലത്തിന്
ഒരു ബ്ലോക്ക്
പഞ്ചായത്ത് എന്ന പദ്ധതി
നടപ്പാക്കാന്‍ പഠനം
നടത്തിയിട്ടുണ്ടോ?
സെക്രട്ടറി,
അസിസ്ററന്റ് സെക്രട്ടറി
തസ്തികയിലെ ഒഴിവുകൾ
1135.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പഞ്ചായത്തുകളില്‍
സെക്രട്ടറി,
അസിസ്ററന്റ് സെക്രട്ടറി
തസ്തികകളില്‍ എത്ര
ഒഴിവുകളുണ്ട്;
ജില്ലതിരിച്ചുള്ള
കണക്കു നല്‍കുമോ:
(ബി)
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പഞ്ചായത്ത്,
മുനിസിപ്പല്‍, ഗ്രാമവികസന
വകുപ്പുകളുടെ ഏകീകരണം
1136.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഞ്ചായത്ത്,
മുനിസിപ്പല്‍,
ഗ്രാമവികസന
വകുപ്പുകളുടെ ഏകീകരണം
ഇപ്പോള്‍
പരിഗണനയിലുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
പദ്ധതി
നടപ്പാക്കുന്നതിലൂടെയുള്ള
നേട്ടങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
ജീവനക്കാരുടെ
സര്‍വ്വീസ്
സീനിയോരിറ്റി
അടക്കമുള്ള കാര്യങ്ങളെ
പദ്ധതി പ്രതികൂലമായി
ബാധിക്കുമോ ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിനു
മുന്‍പായി സര്‍വ്വീസ്
സംഘടനകള്‍,
ജനപ്രതിനിധികള്‍, മറ്റു
ബന്ധപ്പെട്ടവര്‍
എന്നിവരുമായി ഇക്കാര്യം
ചര്‍ച്ച ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
നല്‍കുമോ?
കൊട്ടാരക്കര
മുനിസിപ്പാലിറ്റിയുടെ
അടിസ്ഥാന സൗകര്യ വികസനം
1137.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
മുനിസിപ്പാലിറ്റിയില്‍
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മുനിസിപ്പാലിറ്റിയുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
നാളിതുവരെ തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനു
വേണ്ടി എത്ര തുക
അനുവദിക്കുമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
മുനിസിപ്പാലിറ്റിയുടെ
പരിധിയില്‍ വരുന്നതിന്
മുന്‍പ് കൊട്ടാരക്കര
ബ്ലോക്ക്
പഞ്ചായത്തിന്റെ
അധീനതയിലായിരുന്ന
താലൂക്ക് ആശുപത്രിയുടെ
പരിപാലന ചുമതല ആരിലാണ്
നിക്ഷിപ്തമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കല്യാശ്ശേരി
മണ്ഡലത്തിലുള്‍പ്പെട്ട
പഞ്ചായത്തുകളിലെ ഒഴിവുകള്‍
1138.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
ഉള്‍പ്പെട്ട ഗ്രാമ,
ബ്ലോക്ക്
പഞ്ചായത്തുകളിലെ
ഏതൊക്കെ തസ്തികകളാണ്
ഒഴിഞ്ഞു കിടക്കുന്നത്;
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
കത്തിക്കുന്നതിനെതിരെ നടപടി
1139.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുസ്ഥലങ്ങളില്‍
പ്ലാസ്റ്റിക്കും റബറും
ഉള്‍പ്പെടെയുള്ള
മാലിന്യങ്ങള്‍
കൂട്ടിയിട്ട്
കത്തിക്കുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
പ്രവണത അന്തരീക്ഷ
മലിനീകരണം
വര്‍ദ്ധിപ്പിക്കുന്നതിന്
ഇടയാക്കുന്നുണ്ടെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ ;
(സി)
ഈ
സ്ഥിതിവിശേഷം
അവസാനിപ്പിക്കുന്നതിന്
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
ആവശ്യമായ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ ?
ശുചിത്വമിഷന്
1140.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍
ശുചിത്വമിഷന്റെ
മേല്‍നോട്ടത്തില്‍ എത്ര
തദ്ദേശസ്ഥാപനങ്ങളില്‍
മാലിന്യപ്ലാന്റ്,
ശ്മശാനങ്ങള്‍ എന്നിവ
നിര്‍മ്മിച്ചിരുന്നു
എന്ന് വ്യക്തമാക്കുമോ;
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
ന്ലകുമോ;
(ബി)
പ്ലാന്റ്,
ശ്മശാനം എന്നിവ
നിര്‍മ്മിക്കുന്നതിന്
ചെലവായ തുക
സ്ഥാപനങ്ങള്‍ തിരിച്ച്
വിശദമാക്കുമോ;
(സി)
മേല്‍പ്രകാരം
നിര്‍മ്മിക്കപ്പെട്ട
പ്ലാന്റുകളുടെയും
ശ്മശാനങ്ങളുടെയും
നിലവിലെ സ്ഥിതി
സംബന്ധിച്ച വിവരങ്ങള്‍
വെളിപ്പെടുത്തുമോ?
കുറ്റിക്കോല്‍
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
തിരഞ്ഞെടുപ്പ്
1141.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കുറ്റിക്കോല്‍
പഞ്ചായത്ത് ഭരണ
സമിതിയില്‍ എത്ര
യു.ഡി.എഫ്.
അംഗങ്ങളാണുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പഞ്ചായത്തിന്റെ
വൈസ് പ്രസിഡന്റ്
തെരഞ്ഞെടുപ്പില്‍ അഞ്ച്
സീറ്റുള്ള കോണ്‍ഗ്രസ്സ്
അംഗങ്ങൾ ബി.ജെ.പി.യുടെ
വൈസ് പ്രസിഡന്റ്
സ്ഥാനാര്‍ത്ഥിക്ക്
വോട്ട് ചെയ്ത്
വിജയിപ്പിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
വിപ്പ്
ലംഘിച്ച് വോട്ട് ചെയ്ത
കോണ്‍ഗ്രസ്സ് അംഗങ്ങളെ
അയോഗ്യരാക്കണമെന്ന്
ആവശ്യപ്പെട്ട്
ബന്ധപ്പെട്ടവരാരെങ്കിലും
പരാതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പരാതി
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച്
എന്തെങ്കിലും
തുടര്‍നടപടി
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മുണ്ടംവേലിയിലെ
മീന്‍ വളര്‍ത്തല്‍ കേന്ദ്രം
1142.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിശാല
കൊച്ചി വികസന അതോറിറ്റി
(G.C.D .A) 2016 മെയ്
മാസം ഉദ്ഘാടനം ചെയ്ത
മുണ്ടംവേലിയിലെ മീന്‍
വളര്‍ത്തല്‍
കേന്ദ്രത്തെക്കുറിച്ച്
എന്തെങ്കിലും ആക്ഷേപം
ഉയര്‍ന്നിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
നിയമാനുസൃതമായ
നടപടിക്രമങ്ങള്‍
പാലിച്ചാണോ പ്രസ്തുത
പദ്ധതി ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി സംബന്ധിച്ച്
ഏതെങ്കിലും അന്വേഷണ
ഏജന്‍സി അന്വേഷണം
നടത്തുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പുകളുടെ ഏകീകരണം
1143.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പുകളുടെ ഏകീകരണം
കൊണ്ട്
പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്ന ഗുണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വകുപ്പുകളുടെ
ഏകീകരണംമൂലം നിലവില്‍
വിവിധ
വകുപ്പുകളിലൂടെയുളള
വികേന്ദ്രീകൃത ഭരണ
നിര്‍വ്വഹണം
കേന്ദ്രീകൃതമാക്കപ്പെടുമോ;
(സി)
വകുപ്പുതല
ഏകീകരണത്തിനു കമ്മിഷനെ
നിയമിക്കുമോയെന്നും
വകുപ്പുതല ഏകീകരണം
എപ്പോള്‍ മുതല്‍
പ്രാബല്യത്തില്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്നും
വെളിപ്പെടുത്തുമോ;
(ഡി)
വകുപ്പുതല
ഏകീകരണം സംബന്ധിച്ചു
രാഷ്ടീയ
പാര്‍ട്ടികളുമായോ
സര്‍വ്വീസ്
സംഘടനകളുമായോ ചര്‍ച്ച
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
വകുപ്പുതല
ഏകീകരണത്തിലൂടെ
നിലവിലുളള ഭരണ ചെലവില്‍
കുറവ് ഉണ്ടാകുമോ;
ഇല്ലെങ്കില്‍ വര്‍ദ്ധന
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ;
(എഫ്)
വകുപ്പുതല
ഏകീകരണത്തിനു മുമ്പായി
പഞ്ചായത്തുകളിലെ
ജോലിഭാരം
കുറയ്ക്കുന്നതിനു
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിക്കുമോ;
ആയതിനു 2012-ലെ
പഞ്ചായത്ത് സ്റ്റാഫ്
പാറ്റേണ്‍ പരിഷ്കരണ
റിപ്പോര്‍ട്ട്
പരിഗണിക്കുമോ;
വകുപ്പുതല ഏകീകരണത്തിനു
മുമ്പായി പഞ്ചായത്ത്
വകുപ്പിലെ സര്‍വ്വീസ്
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
പഞ്ചായത്ത്
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് ചട്ടങ്ങള്‍
പരിഷ്കരിക്കുമോ;
വകുപ്പുതല
ഏകീകരണത്തിലൂടെ
പഞ്ചായത്ത്
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് ബാധകമായ
ജീവനക്കാര്‍ക്കു
നിലവില്‍ ലഭിച്ചുവരുന്ന
പ്രമോഷന്
ആനൂകൂല്യങ്ങളില്‍ കുറവ്
വരുമോയെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട്
വിനിയോഗം
1144.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-2016
സാമ്പത്തിക വര്‍ഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുവദിച്ച പ്ലാന്‍
ഫണ്ട്
വിനിയോഗിക്കുന്നതിന്
സമയദൈര്‍ഘ്യം
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശം
നല്‍കുമോ ;
(സി)
ഇല്ലെങ്കില്‍
സമയദൈര്‍ഘ്യം
അനുവദിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കാമോ?
പത്തനംതിട്ടയിലെ
മീരാ സാഹിബ് മുനിസിപ്പല്‍ ബസ്
സ്റ്റാന്റ്
1145.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
നഗരസഭയുടെ
നേതൃത്വത്തില്‍
പത്തനംതിട്ടയില്‍ പണി
കഴിപ്പിച്ച മീരാ സാഹിബ്
മുനിസിപ്പല്‍ ബസ്
സ്റ്റാന്റ്
ജീർണ്ണാവസ്ഥയിലായതുമൂലം
ജനങ്ങള്‍ ദുരിതം
ആനുഭവിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രണ്ടാം
നിലയിലെ കടകള്‍
ഭൂരിഭാഗവും ലേലത്തില്‍
പോയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പത്തനംതിട്ട
മുനിസിപ്പാലിറ്റിയുടെ
ഭാഗത്ത് നിന്ന്
മുനിസിപ്പല്‍ ബസ്
സ്റ്റാന്റ്
നവീകരണത്തിന് ധനസഹായം
തേടിയിട്ടുണ്ടോ
വ്യക്തമാക്കുമോ ?
പഞ്ചായത്തുകളിലെ
താത്കാലിക ഡ്രൈവര്‍മാരെ
സ്ഥിരപ്പെടുത്താന്‍ നടപടി
1146.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ പഞ്ചായത്തുകളില്‍
10 വര്‍ഷം
സര്‍വ്വീസുള്ള എത്ര
ഡ്രൈവര്‍മാരാണ്
താല്‍ക്കാലിക
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നത് എന്ന്
വിശദമാക്കുമോ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
താല്‍ക്കാലിക
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന ഡ്രൈവര്‍മാരെ
സ്ഥിരപ്പെടുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
നിലവില്‍
എത്ര പേരെ ഇത്തരത്തില്‍
സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
പഞ്ചായത്തുകളില്‍
നെറ്റ് കണക്ടിവിറ്റി
ലഭിക്കുന്നതിനുള്ള പദ്ധതികള്‍
1147.
ശ്രീ.കെ.മുരളീധരന്
,,
വി.റ്റി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പഞ്ചായത്തുകളില്‍
നാഷണല്‍ ഓപ്റ്റിക്കല്‍
ഫൈബര്‍ നെറ്റ്
കണക്ടിവിറ്റി
ലഭിക്കാന്‍ എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആസൂത്രണം ചെയ്തത്;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതു
കൈവരിക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്?
പൊതുശ്മശാനങ്ങള്‍
നിര്‍മ്മിക്കാന്‍ നടപടി
1148.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങള്‍ക്ക്
കീഴില്‍ പൊതു ശ്മശാനം
നിര്‍മ്മിക്കാന്‍
നിലവില്‍ എന്തെല്ലാം
സര്‍ക്കാര്‍ സഹായവും,
സംവിധാനങ്ങളുമാണ്
ഉള്ളത് എന്നത്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ മിക്ക
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും
പ്രയാസങ്ങള്‍
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍ ആധുനിക
സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തി
ശ്മശാനം
നിര്‍മ്മിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
പട്ടികജാതിക്കാര്‍ക്ക്
നല്കി വരുന്ന വീടു
വയ്ക്കുന്നതിനുള്ള ധനസഹായവും
വീട്ടുകരം വര്‍ദ്ധനവും
1149.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
എസ്സ്.സി/ എസ് റ്റി
കോര്‍പ്പറേഷനില്‍
നിന്നും
പട്ടികജാതിക്കാര്‍ക്ക്
നല്കി വരുന്ന വീടു
വയ്ക്കുന്നതിനുള്ള
ധനസഹായത്തിലെ
തുകയിലുള്ള വ്യത്യാസം
പരിഹരിക്കുന്നതിനും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
പട്ടികജാതിക്കാര്‍ക്ക്
വീടു വയ്ക്കുന്നതിന്
ലഭിക്കുന്ന ധനസഹായം
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
വീട്ടുകരം
വര്‍ദ്ധിപ്പിക്കുന്നത്
250 സ്ക്വയര്‍ മീറ്റര്‍
വരെയുള്ള നിലവിലുള്ള
കെട്ടിടങ്ങളെ
വര്‍ദ്ധനവില്‍ നിന്നും
ഒഴിവാക്കുന്നതിനും
നിലവിലുള്ള കരം
തുടരുന്നതിനും നടപടി
സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണവകുപ്പില്‍
വകുപ്പുതല സംയോജനം
1150.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണവകുപ്പില്‍
വകുപ്പുതല സംയോജനം
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുന്നുണ്ടോ;
വില്ലേജ്
അടിസ്ഥാനത്തില്‍
ഗ്രാമപഞ്ചായത്തുകള്‍
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
പി.എം.ജി.എസ്
വൈ. -നടപ്പിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
1151.
ശ്രീ.കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2011 ല്‍ UDF
ഗവണ്മെന്റ്
അധികാരത്തില്‍
വരുമ്പോള്‍
പി.എം.ജി.എസ് വൈ.
നടപ്പാക്കാന്‍
എന്തെല്ലാം സാങ്കേതിക
തടസ്സങ്ങളാണ്
ഉണ്ടായിരുന്നത്;
വിശദമാക്കാമോ;
(ബി)
ഈ
സാങ്കേതിക തടസ്സങ്ങള്‍
നീക്കി മുടങ്ങിക്കിടന്ന
റോഡ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം നടപടികളാണ്
മുന്‍ സര്‍ക്കാര്‍
കൈക്കൊണ്ടത്;
വിശദമാക്കുമോ;
(സി)
2011-16
കാലഘട്ടത്തില്‍
പി.എം.ജി.എസ് വൈ.
അനുസ്സരിച്ച്
എന്തെല്ലാം ഭൗതിക
നേട്ടങ്ങള്‍
കൈവരിക്കുകയുണ്ടായി;
വിശദമാക്കുമോ;
(ഡി)
ഈ
നേട്ടങ്ങള്‍
കൈവരിക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഇന്ദിര
ആവാസ് യോജന
1152.
ശ്രീ.കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഗ്രാമീണ മേഖലയില്‍
നടപ്പിലാക്കിയ ഇന്ദിര
ആവാസ് യോജന
പദ്ധതിയിലൂടെ
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച് എത്ര
വീടുകളുടെ പണി
പൂര്‍ത്തിയാക്കിയെന്നും
ഇതിനായി ചെലവായ
തുകയുടെയും
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
2011-2016
ഭരണകാലത്ത്
പൊതുവിഭാഗത്തിനും
എസ്.സി/ എസ്.ടി
വിഭാഗത്തിനും ഭവന
നിര്‍മ്മാണത്തിനായി
സഹായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഗ്രാമീണ
മേഖലയുടെ സമ്പദ്ഘടന
മെച്ചപ്പെടുത്താന്‍ നടപടി
1153.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലയുടെ സമ്പദ്ഘടന
മെച്ചപ്പെടുത്താന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
നടപ്പാക്കിവരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ലക്ഷ്യം മുന്‍നിറുത്തി
നൂതന പദ്ധതികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഗ്രാമ- ബ്ലോക്ക്
പഞ്ചായത്ത് തലത്തില്‍
ചെറുകിട നിര്‍മ്മാണ
യൂണിറ്റുകളും മിനി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളും
തുടങ്ങുന്നതിനുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
കൂടുതല്‍
മേഖലകളില്‍
തൊഴിലുറപ്പ്പദ്ധതി
1154.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്പദ്ധതി
പ്രകാരമുള്ള തൊഴിലിനെ
കാര്‍ഷിക മേഖലയുമായി
ബന്ധപ്പെടുത്താന്‍
പുതിയ പദ്ധതി
ആവിഷ്ക്കരിക്കുമോ;
(ബി)
നാമമാത്ര
കര്‍ഷകരുടെ ഭൂമിയിലും
ക്ഷീരകര്‍ഷകരുടെ
മേഖലയിലും തൊഴിലുറപ്പ്
പണികള്‍
വ്യാപിപ്പിക്കുന്നത്
പരിഗണിക്കുമോ;
(സി)
തൊഴിലുറപ്പ്പദ്ധതിയുടെ
കൂലിയില്‍ കാലാനുസൃതമായ
വര്‍ദ്ധനവ്
നടപ്പാക്കാന്‍
ഉദ്ദേശ്യമുണ്ടോ?
വാമനപുരം
മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ.
പദ്ധതി
1155.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മുതല്‍ 2016 വരെ
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരം
വാമനപുരം മണ്ഡലത്തില്‍
നിര്‍മ്മാണാനുമതി
ലഭിച്ച റോഡുകള്‍
ഏതെല്ലാമെന്നും അവയില്‍
നിര്‍മ്മാണം
പൂര്‍ത്തിയായവ
ഏതൊക്കെയെന്നും
പണികള്‍
നടന്നുകൊണ്ടിരിക്കുന്നവയും
പണി ഇതുവരെ
ആരംഭിക്കാന്‍
കഴിയാത്തവയും
ഏതെല്ലാമാണെന്നും ,
ഓരോ റോഡിനും എത്ര രൂപ
വീതം
ചെലവഴിച്ചുവെന്നുമുളള
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
മണ്ഡലത്തിലെ
ഏതെല്ലാം റോഡുകളാണ്
പി.എം.ജി.എസ്.വൈ.
പദ്ധതിയിലുള്‍പ്പെടുത്തി
അനുമതി
ലഭിക്കുന്നതിനായി
സര്‍ക്കാരിന്റെ
പരിഗണനയിലുളളതെന്ന്
അറിയിക്കുമോ?
പത്തനംതിട്ട
ജില്ലയിലെ പി എം ജി എസ് വൈ
പദ്ധതികള്‍
1156.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി എം ജി എസ് വൈ
പദ്ധതിയിലുള്‍പ്പെടുത്തി
കഴിഞ്ഞ അഞ്ച് വര്‍ഷം
പത്തനംതിട്ട ജില്ലയില്‍
നടപ്പാക്കിയ റോഡ് വികസന
പദ്ധതികള്‍
ഏതൊക്കെയെന്നും
പദ്ധതികളുടെ പേരും
തുകയും ബ്ലോക്കും
തിരിച്ച്
വ്യക്തമാക്കുാമോ ;
(ബി)
ഇവയില്‍
ഇനിയും ഏതൊക്കെ
പദ്ധതികളാണ്
പൂര്‍ത്തിയാക്കാനായി
ഉള്ളത് ; ഇവ
പൂര്‍ത്തിയാക്കാന്‍
വൈകുന്നതിന്റെ കാരണം
വിശദീകരിക്കാമോ ;
(സി)
ഇങ്ങനെ
നിര്‍മ്മാണം
മുടങ്ങിക്കിടക്കുന്ന
റോഡ് വികസന പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതില്‍
അധിക തുക
ആവശ്യമുള്ളവയ്ക്ക് അധിക
തുക അനുദിക്കാന്‍
എന്തെങ്കിലും പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു
പദ്ധതി
1157.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.റ്റി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴില്‍ ഉറപ്പു
പദ്ധതി
നടപ്പാക്കുന്നതില്‍
മുന്‍ ഗവണ്മെന്റ്
എന്തെല്ലാം ഭൗതിക
നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
2011-16
ലെ സര്‍ക്കാര്‍ എത്ര
കോടി രൂപയാണ് മുന്‍
എല്‍.ഡി.എഫ്
സര്‍ക്കാരിനെക്കാള്‍
പദ്ധതിയനുസരിച്ച്
കൂടുതല്‍ ചെലവഴിച്ചത്;
വിശദമാക്കുമോ ;
(സി)
പദ്ധതി
നടത്തിപ്പില്‍
എന്തെല്ലാം
മാനദണ്ഡങ്ങള്‍ക്കാണ്
മുന്‍ യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
ഇളവ് നല്‍കിയത്;
വിശദമാക്കുമോ;
(ഡി)
പ്രതിവര്‍ഷം
ശരാശരി എത്ര ലക്ഷം
കുടുംബങ്ങള്‍ക്കാണ്
തൊഴില്‍ നല്‍കിയത്;
വിശദമാക്കുമോ?
പഞ്ചായത്തുകളിലെ
ജോലിക്രമീകരണ വ്യവസ്ഥ
1158.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതിയുടെ
കാര്യക്ഷമമായ
നടത്തിപ്പിനായും
പഞ്ചായത്തുകളിലെ
ജീവനക്കാരുടെ ജോലിഭാരം
ലഘൂകരിക്കുന്നതിനായും
നോണ്‍ഗസറ്റഡ്
ജീവനക്കാര്‍ക്ക്
ജോലിക്രമീകരണ
വ്യവസ്ഥയില്‍ ഫുള്‍ടൈം
കോ-ഓര്‍ഡിനേറ്റര്‍മാരായി
നിയമനം നല്‍കിയിരുന്നോ
; ഇത്തരം നിയമനം
നിര്‍ത്തി
വയ്ക്കുന്നതിനുള്ള
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
നല്കിയിട്ടുണ്ടെങ്കില്
പഞ്ചായത്തുകളില്‍
തൊഴിലുറപ്പ് പദ്ധതിയുടെ
കാര്യക്ഷമമായ
നടത്തിപ്പിന് ഈ
നിര്‍ദ്ദേശം
പിന്‍വലിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം
പ്രവൃത്തി ക്രമീകരണ
വ്യവസ്ഥയില്‍
ഗ്രാമപഞ്ചായത്തുകളില്‍
ജോലി ചെയ്തു വന്നിരുന്ന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
തുടര്‍ച്ച അനുമതി
നല്‍കേണ്ടതില്ലായെന്ന
നിര്‍ദ്ദേശം
പിന്‍വലിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
നഗര
സഭ മാസ്റ്റര്‍പ്ലാന്‍
1159.
ശ്രീ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍,
വളാഞ്ചേരി നഗരസഭകളിലെ
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കുന്ന
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടികള്‍
ആരംഭിക്കുമോ;
(ബി)
കോട്ടക്കല്‍
പ്രദേശത്തിന്റെ
പ്രാധാന്യം
കണക്കിലെടുത്ത്
പ്രത്യേക
മാസ്റ്റര്‍പ്ലാന്‍
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
വിശാല
കൊച്ചി വികസന ഏജന്‍സിയുടെ
ഭൂമി വില്പന
1160.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിശാല
കൊച്ചി വികസന ഏജന്‍സി
(ജി.സി.ഡി.എ) 2011-2016
കാലയളവില്‍ അവരുടെ ഭൂമി
വില്പന
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
വില്പനകളെ സംബന്ധിച്ച്
എന്തെങ്കിലും ആക്ഷേപം
ഉയര്‍ന്നിട്ടുണ്ടോ;
(സി)
സമീപനാളില്‍
ജി.സി.ഡി.എ, പനമ്പിള്ളി
നഗറില്‍ സ്വകാര്യ
ഏജന്‍സിക്ക് ഭൂമി
വില്പനയ്ക്ക്
തയ്യാറായത് എന്തു
വിലയ്ക്കാണ്;
(ഡി)
പ്രസ്തുത
പ്രദേശത്ത് നിലവില്‍
ഭൂമിക്ക് എന്തു
വിലയുണ്ട് എന്നറിയാമോ ;
(ഇ)
ഭൂമി
വില്പന സംബന്ധിച്ച
പരാതികള്‍
ലഭിച്ചിട്ടുണ്ടോ?
ജില്ലാ
ആസൂത്രണ സമിതികളുടെ
പ്രവര്‍ത്തനം
1161.
ശ്രീ.ജെയിംസ്
മാത്യു
,,
എം. നൗഷാദ്
,,
എ. എന്‍. ഷംസീര്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ആസൂത്രണ സമിതികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ഏകോപനമില്ലാത്തതിനാല്‍
പ്രാദേശികാസൂത്രണം
അവതാളത്തിലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രാദേശികാസൂത്രണം
കാര്യക്ഷമമാക്കുന്നതിനുവേണ്ടിയുള്ള
പ്രവര്‍ത്തനങ്ങള്‍
ഏകോപിക്കുന്നതിനും
സംയോജിത ജില്ലാ
പദ്ധതികള്‍
തയ്യാറാക്കുന്നതിനും
ആസൂത്രണ
സമിതികള്‍ക്കുള്ള പങ്ക്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
ജില്ലാ
ആസൂത്രണ സമിതികളെ
പുന:സംഘടിപ്പിച്ച്
പ്രവര്‍ത്തനക്ഷമമാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വിശദീകരിയ്ക്കുമോ?
അനധികൃത
കെട്ടിടനിര്‍മ്മാണം
1162.
ശ്രീ.എസ്.രാജേന്ദ്രന്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്അനധികൃത
കെട്ടിടനിര്‍മ്മാണങ്ങള്‍
വ്യാപകമായിരുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
നഗര
കേന്ദ്രങ്ങളിലും പ്രധാന
റോഡരികിലുമായി
2011-മുതല്‍
നിര്‍മ്മിക്കുകയോ
വിപുലീകരിക്കുകയോ
ചെയ്തിട്ടുള്ള
കെട്ടിടങ്ങള്‍
നിര്‍മ്മിച്ചിരിക്കുന്നത്
നിയമാനുസൃതമാണോ എന്ന്
പരിശോധിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കാമോ;
(സി)
അനധികൃത
നിര്‍മ്മാണങ്ങള്‍ക്കെതിരെ
കര്‍ശന
നടപടിയെടുക്കാന്‍
തയ്യാറാകുമോ?
വിശദമാക്കുമോ?
അനധികൃത
കെട്ടിടനിര്‍മ്മാണം
1163.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പൊതുജന പരിഹാര
സെല്ലില്‍ ശ്രീ. ആദിഷ്
ഹരിദാസ് നല്കിയ
പരാതിയുടെ
അടിസ്ഥാനത്തില്‍
ആറ്റിപ്ര സോണല്‍
ഓഫീസില്‍ നിന്നും
07-12-2012 ല്‍ നല്കിയ
പെര്‍മിറ്റ് നം.
ZAE/13A/282-A/12
പ്രകാരം നിര്‍മ്മിച്ച
കെട്ടിടത്തില്‍ ചീഫ്
ടൗണ്‍പ്ലാനറുടെ
(വിജിലന്‍സ്) 300/15
നമ്പര്‍ റിപ്പോര്‍ട്ടു
പ്രകാരം
കണ്ടെത്തിയിട്ടുള്ള
ചട്ടലംഘനങ്ങളില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
ചട്ടലംഘനം നടത്തിയ
കുറ്റക്കാര്‍ക്കെതിരെ
മാതൃകാപരമായി നടപടി
സ്വീകരിക്കുമോ;
(ബി)
ചീഫ്
ടൗണ്‍പ്ലാനര്‍
(വിജിലന്‍സ്)ന്റെ
300/15 നമ്പര്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പും ,നഗരസഭയുടെ
20-2-2015 ലെ
ZAE/6612/14 നമ്പര്‍
കത്തിന്റെ പകര്‍പ്പും
ലഭ്യമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണം
(ആര്.എ) വകുപ്പ്
സെക്രട്ടറിയുടെ
16.7.2015 ലെ
66743/ആര്.എ.2/2014/ത.സ്വ.ഭ.വ,
നമ്പര്‍ കത്തുപ്രകാരം
തിരുവനന്തപുരം നഗരസഭ
സെക്രട്ടറിയോട്
പെര്‍മിറ്റ് നല്കിയ
ഉദ്യോഗസ്ഥരില്‍ നിന്നും
വിശദീകരണം ലഭ്യമാക്കി
സ്വീകരിച്ച നടപടിയുടെ
റിപ്പോര്‍ട്ട് സഹിതം
ഒരാഴ്ചയ്ക്കകം
സര്‍ക്കാരില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കണമെന്ന
നിര്ദ്ദേശത്തിന്മേല്
നഗരസഭാ സെക്രട്ടറി
റിപ്പോര്‍ട്ട്
ഒരാഴ്ചയ്ക്കകം
(22.7.2015 ന്
മുന്‍പ്)സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(ഡി)
അപേക്ഷകന്
കെട്ടിടനിര്‍മ്മാണത്തിനായി
ആറ്റിപ്ര വില്ലേജ്
Sy.No.362/10 ല്‍
ഉള്‍പ്പെട്ട 3 ആര്
സ്ഥലത്തിന്റെ ഒറിജിനല്‍
ആധാരം ഹാജരാക്കിയാണോ
അപേക്ഷ നല്‍കിയതെന്ന്
വെളിപ്പെടുത്താമോ;
പ്രസ്തുത ആധാരത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ; ടി
കെട്ടിടത്തിന് റ്റി.സി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ഇ)
കേരളത്തില്‍
പലയിടത്തും അനധികൃത
കെട്ടിടനിര്‍മ്മാണം
നടക്കുന്നതിനാല്‍
ചട്ടലംഘനം നടത്തിയതായി
കണ്ടെത്തിയ പ്രസ്തുത
കെട്ടിടനിര്‍മ്മാണത്തിന്
എതിരെ മറ്റുള്ളവര്‍ക്ക്
മാതൃകയായി കര്‍ശനനടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(എഫ്)
21.7.2015-ലെ
നക്ഷത്രചിഹ്നമിടാത്ത
ചോദ്യം 4163 - ന്
നല്കിയ മറുപടിയില്‍
പറഞ്ഞിരുന്ന പ്രകാരം
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
വിശാല
കൊച്ചി വികസന അതോറിറ്റിയുടെ
2011-2016 വരെയുള്ള
പ്രവര്‍ത്തനങ്ങള്‍
1164.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിശാല
കൊച്ചി വികസന
അതോറിറ്റിയുടെ
2011-2016 വരെയുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയായിരുന്നു;
(ബി)
ചരിത്ര
പ്രസിദ്ധമായ രാജേന്ദ്ര
മൈതാനത്തില്‍ സ്ഥാപിച്ച
ലേസര്‍ ഷോ പദ്ധതി
സംബന്ധിച്ച്
എന്തെങ്കിലും ആക്ഷേപം
ഉയര്‍ന്ന്
വന്നിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിക്ക് ടെണ്ടര്‍
ക്ഷണിച്ച് കരാര്‍
നല്‍കിയിരുന്നോ;
(ഡി)
ഏതെല്ലാം
സ്ഥാപനങ്ങള്‍
ആയതിലേക്ക് ടെണ്ടര്‍
നല്കി;
(ഇ)
മറ്റെവിടെയെങ്കിലും
ഇത്തരം പദ്ധതി സമീപ
നാളുകളില്‍
ആരംഭിച്ചിട്ടുണ്ടോ;
ആയതിന്റെ ചെലവും
ജി.സി.ഡി.എ യുടെ
നിര്‍മ്മാണച്ചെലവും
താരതമ്യം ചെയ്യാമോ?
കേരള
സ്റ്റേറ്റ് മൈനോറിറ്റി
ഫിനാന്‍സ് ഡവലപ്പ്മെന്റ്
കോര്പ്പറേഷന് മാനേജിംഗ്
ഡയറക്ടറുടെ ആനുകൂല്യങ്ങള്‍
1165.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് മൈനോറിറ്റി
ഫിനാന്‍സ്
ഡവലപ്പ്മെന്റ്
കോര്പ്പറേഷന്
മാനേജിംഗ് ഡയറക്ടറായി
ഇപ്പോള്‍
പ്രവര്‍ത്തിച്ചുവരുന്നത്
ആരാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത തസ്തികയുടെ
ശമ്പള സ്കെയില്‍
എത്രയാണ്; പ്രസ്തുത
തസ്തികയില്‍ സ്ഥിരം
നിയമനമാണോ
നല്‍കിയിട്ടുള്ളത്;
ഡെപ്യൂട്ടേഷന്
നിയമനമാണെങ്കില്‍
അദ്ദേഹത്തിന്റെ
മാതൃവകുപ്പ് ഏതാണ്;
മാതൃവകുപ്പില്‍ നിന്നും
ലഭിച്ചിരുന്നതിനേക്കാള്‍
അധികമായി എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ഇദ്ദേഹത്തിന്
നല്‍കുന്നതിന് വ്യവസ്ഥ
ചെയ്തിട്ടുള്ളത്:
(ബി)
ടി.എ,
ഡി.എ, ഇനത്തില്‍
അദ്ദേഹം ഇതുവരെയായി
കൈപ്പറ്റിയ തുക
മാസംതോറും
എത്രവീതമാണെന്ന്
വിശദമാക്കാമോ;
വീട്ടുവാടകയിനത്തില്‍
തുക
ലഭ്യമാക്കുന്നുണ്ടോ;
എങ്കില്‍ മാസംതോറും
എത്ര രൂപ വീതമാണ്
നല്കി വരുന്നത്;
(സി)
അദ്ദേഹത്തിന്റെ
ഉപയോഗത്തിന് വാഹനം
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
ഡ്രൈവറെ നിയമിച്ചത്
ആരാണ്; പ്രസ്തുത
ഡ്രൈവര്‍ക്ക് മാസംതോറും
നല്‍കിവരുന്ന വേതനം
എത്ര രൂപ വീതമാണ്;
(ഡി)
എത്ര
കാലത്തേക്കാണ് പ്രസ്തുത
തസ്തികയിലേക്ക് നിയമനം
നല്‍കിയിട്ടുള്ളത്;
ആയതിന്റെ കാലാവധി
ഏതുതീയതിയിലാണ്
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മുസ്ലീം
യുവജനങ്ങള്‍ക്കായുളള തൊഴില്‍
- വിദ്യാഭ്യാസ പരിശീലന
കേന്ദ്രങ്ങള്‍
1166.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാലോളി കമ്മിറ്റി
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
മുസ്ലീം
യുവജനങ്ങള്‍ക്കായി എത്ര
തൊഴില്‍ - വിദ്യാഭ്യാസ
പരിശീലന കേന്ദ്രങ്ങളാണ്
ഇതുവരെ
അനുവദിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പരിശീലന കേന്ദ്രങ്ങളുടെ
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
ഇതില്‍ ഏതെങ്കിലും
നിര്‍ത്തല്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇത്തരത്തിലുള്ള
പുതിയ കേന്ദ്രങ്ങള്‍
അനുവദിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കാസര്‍ഗോഡ്
ജില്ലയില്‍ ഈ
കേന്ദ്രങ്ങള്‍
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
ആയത് ഫലപ്രദമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ന്യൂനപക്ഷ
ക്ഷേമം
1167.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
1-7-2006
മുതല്‍ 31-3-2011
വരെയും 1-7-2011 മുതല്‍
31-3-2016 വരെയും
ഇതിനായി എത്ര തുക
ചെലവഴിച്ചു എന്നും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കാമോ?
ഹജ്ജ്
എംബാര്‍ക്കേഷന്‍ പോയിന്റ്
1168.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹജ്ജിനുള്ള
എംബാര്‍ക്കേഷന്‍
പോയിന്റ് ,ഹജ്ജ് ഹൗസ്
സ്ഥിതിചെയ്യുന്ന
കോഴിക്കോട്
കരിപ്പൂരിലേക്ക്
മാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?