ഈ-ഡിസ്ട്രിക്
പദ്ധതി
891.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഹൈബി ഈഡന്
,,
അടൂര്‍ പ്രകാശ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ വകുപ്പില്‍
ഈ-ഡിസ്ട്രിക് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വിശദീകരിക്കുമോ;
(സി)
ഇതുവഴി
എന്തെല്ലാം സേവനങ്ങളാണ്
ജനങ്ങള്‍ക്ക്
ലഭ്യമായിട്ടുള്ളത്;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കുമോ?
പീച്ചി വില്ലേജ് ഓഫീസിന്റെ
ശോച്യാവസ്ഥ
892.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
പീച്ചി വില്ലേജ്
ഓഫീസിന്റെ അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തത മൂലമുള്ള
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മഴ
പെയ്താല്‍
ചോര്‍ന്നൊലിക്കുന്ന
വില്ലേജ് ഓഫീസില്‍
രേഖകള്‍ കേട് കൂടാതെ
സൂക്ഷിക്കുന്നതിന്
സംവിധാനമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
പീച്ചി
വില്ലേജ് ഓഫീസ്
കെട്ടിടം അടിയന്തരമായി
നവീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
തലശ്ശേരി സ്റ്റേഡിയം
നഗരസഭയ്ക്ക് വിട്ട്
നല്‍കുന്നതിന്
893.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നഗരസഭയുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
തലശ്ശേരി സ്റ്റേഡിയം
നഗരസഭയ്ക്ക് വിട്ട്
നല്കുന്നതിനു വേണ്ടി
നഗരസഭ
ആവശ്യപ്പെട്ടിരുന്നതിന്മേല്
എന്ത്
തീരുമാനമെടുത്തുവെന്ന്
അറിയിക്കുമോ?
ആരാധാനാലയങ്ങളുടെ കൈവശമുള്ള
സര്‍ക്കാര്‍ ഭൂമി
894.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ആരാധാനാലയങ്ങളുടെ
കൈവശമുള്ള സര്‍ക്കാര്‍
ഭൂമിയുടെ കണക്ക്
വെളിപ്പെടുത്തുമോ
;വിശദാംശം നല്‍കുമോ ;
(ബി)
പ്രസ്തുത
ഭൂമിയ്ക്ക് കൃത്യമായി
നികുതി
അടയ്ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(സി)
കൃത്യമായ
രേഖകളില്ലാതെ
ആരാധാനാലയങ്ങള്‍
സര്‍ക്കാര്‍ ഭൂമി കൈവശം
വച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
കൈവശഭൂമി
നിയമവിധേയമാക്കികൊടുക്കാന്
ഉദ്ദേശിക്കുന്നുണ്ടോ ;
ഇല്ലെങ്കില്‍ അത്തരം
സ്ഥലം ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ഇ)
ഇത്
സംബന്ധിച്ച് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ?
കാലവര്‍ഷക്കെടുതിയില്‍
നാശനഷ്ടങ്ങള്‍
895.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍ ഈ
മണ്‍സൂണ്‍
കാലത്തോടനുബന്ധിച്ചുണ്ടായ
കാലവര്‍ഷക്കെടുതിയില്‍
പാര്‍പ്പിടങ്ങള്‍ക്കും
കൃഷികള്‍ക്കും
വ്യാപകമായ
നാശനഷ്ടങ്ങള്‍
ഉണ്ടായിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര രൂപയുടെ
നാശനഷ്ടങ്ങള്‍
ഉണ്ടായതായി
വിലയിരുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ദുരിത
ബാധിതര്‍ക്കായി
എന്തെല്ലാം ആശ്വാസ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
.
റവന്യൂ വകുപ്പില്‍
ഇ-ഗവേണന്‍സ്
896.
ശ്രീ.കെ.മുരളീധരന്
,,
അടൂര്‍ പ്രകാശ്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ വകുപ്പില്‍
ഇ-ഗവേണന്‍സ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
എന്തെല്ലാം
സേവനങ്ങളാണ് ഇതുവഴി
ജനങ്ങള്‍ക്ക്
ലഭ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദമാക്കാമോ ?
അയവന
ഗവ.ടെക്നിക്കല്‍ ഹൈസ്കൂള്‍
സ്ഥലം ഏറ്റെടുക്കല്‍ നടപടി
897.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തിലെ
അയവന ഗവണ്മെന്റ്
ടെക്നിക്കല്‍
ഹൈസ്കൂളിനുള്ള സ്ഥലം
ഏറ്റെടുക്കല്‍
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
ടെക്നിക്കല്‍
ഹൈസ്കൂൂള്
നടത്തുന്നതിന് കുറഞ്ഞത്
എത്ര ഏക്കര്‍ സ്ഥലം
ആവശ്യമുണ്ടെന്നും അയവന
സ്കൂളിന് എത്ര ഏക്കര്‍
സ്ഥലം
ഏറ്റെടുക്കുന്നതിനാണ്
അനുമതി നല്കി നടപടി
തുടങ്ങിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലം ഏറ്റെടുക്കല്‍
നടപടിയില്‍ സ്ഥലത്തിന്
വില നിശ്ചയിച്ചതിലെ
അഴിമതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ ?
ഭൂമി
ഏറ്റെടുക്കല്‍ നടപടി
ത്വരിതപ്പെടുത്തല്‍
898.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂമി ഏറ്റെടുക്കല്‍
നടപടികളില്‍
അനിശ്ചിതത്വം
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇവ പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
ഭൂമി ഏറ്റെടുക്കലിന്
വേഗത
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ ;
(ബി)
സംസ്ഥാനത്ത്
സര്‍വ്വെ വിഭാഗം
ജീവനക്കാരെ
പിന്‍വലിക്കുന്നത്
സംബന്ധിച്ച് സര്‍വ്വെ
വകുപ്പ് ഡയറക്ടര്‍
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
?
ഭൂമി
കൈവശക്കാര്‍ക്ക്
അനുവദിച്ചു നല്കാന്
നടപടി
899.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1977
നു മുമ്പ്
കൈവശമുണ്ടായിരുന്നതും
റവന്യൂ വകുപ്പും
വനംവകുപ്പും സംയുക്ത
പരിശോധന നടത്തിയതുമായ
എത്ര ഏക്കര്‍ ഭൂമി
സംസ്ഥാനത്തുണ്ട്;
ഇതില്‍ എത്ര ഏക്കര്‍
ഭൂമി കൈവശക്കാര്‍ക്ക്
ഇതുവരെ അനുവദിച്ചു
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കാലയളവിനു മുമ്പുളള
കൈവശക്കാര്‍ക്ക് ഇനി
ഭൂമി വിതരണം
ചെയ്യാനുണ്ടോ;
ഉണ്ടെങ്കില്‍ ഇനി എത്ര
ഏക്കര്‍ ഭൂമി വിതരണം
ചെയ്യാനുണ്ട്; ഓരോ
ജില്ലയിലും എത്ര വീതം;
(സി)
ഇത്തരത്തിലുളള
ഭൂമി വിതരണം
ചെയ്യുന്നതിന് എന്തു
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
900.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
മീനാട്,
ആദിച്ചനെല്ലൂര്‍ എന്നീ
വില്ലേജ് പ്രദേശത്ത്
ഉള്‍പ്പെട്ട ഭൂമി,
പള്ളിക്കമണ്ണടി
പാലത്തിന്റെ
അപ്രോച്ച്റോഡ്
നിര്‍മ്മാണത്തിന്
ഏറ്റെടുക്കുന്ന
നടപടിയുടെ പുരോഗതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
ആവശ്യത്തിലേക്ക് ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
പ്രാഥമിക നടപടികള്‍
ആരംഭിച്ചത്
എന്നാണെന്നും, ഈ നടപടി
പൂര്‍ത്തീകരിക്കുന്നതിലേക്കായി
നാളിതുവരെ റവന്യൂ
വകുപ്പ് കൈക്കൊണ്ട
നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
ഭൂമി
ഏറ്റെടുക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തൊക്കെയാണ്; മേല്‍
തടസ്സങ്ങള്‍ ഈ ഭൂമി
ഏറ്റെടുക്കല്‍
നടപടിക്ക്
മാത്രമായുള്ളതാണോ; അതോ
സംസ്ഥാനത്ത് ആകെ
ബാധകമാണോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
തടസ്സങ്ങള്‍
ഒഴിവാക്കി ഭൂമി
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തീകരിക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
കോവളം
മണ്ഡലത്തിലെ തീരദേശ പട്ടയ
വിതരണം
901.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
നിയോജക മണ്ഡലത്തില്‍
തീരദേശ പട്ടയം
ലഭിക്കുന്നതിനായി 2012
മുതല്‍ എത്ര അപേക്ഷ
റവന്യൂ അധികാരികള്‍ക്ക്
ലഭ്യമായിട്ടുണ്ട്;
നാളിതുവരെ
എത്രപേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ടെന്നും
ഇനി എത്ര പേര്‍ക്ക്
പട്ടയം
നല്‍കാനുണ്ടെന്നും
അവര്‍ക്ക് എന്ന് പട്ടയം
നല്‍കുമെന്നും
വ്യക്തമാക്കാമോ;
(ബി)
തീരദേശ
പട്ടയത്തിനായി നല്കിയ
അപേക്ഷകളിന്‍ മേല്‍
പരിശോധന
പൂര്‍ത്തിയായിട്ടുണ്ടോ;
ആരെയാണ് ഇതിന്
ചുമതലപ്പെടുത്തിയിട്ടുളളതെന്ന
വിശദാംശം ലഭ്യമാക്കാമോ;
(സി)
തീരദേശ
ജനങ്ങള്‍ അനുഭവിക്കുന്ന
പ്രയാസങ്ങളും കഷ്ടതയും
കണക്കിലെടുത്ത്
വേഗത്തില്‍ ഉപാധിരഹിത
പട്ടയം നല്‍കുന്നതിനുളള
നിര്‍ദ്ദേശം നല്‍കുമോ ?
പുതിയ
താലൂക്കുകള്‍
902.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വേണ്ടത്ര പഠനം
നടത്താതെയാണ് മുന്‍
സര്‍ക്കാര്‍
താലൂക്കുകള്‍
അനുവദിച്ചത് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതിയ
താലൂക്കുകള്‍
പ്രഖ്യാപിക്കുമ്പോള്‍
പാലിക്കേണ്ട
മാനദണ്ഡങ്ങള്‍
പാലിക്കപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
താലൂക്കുകള്‍
രൂപീകരിക്കണമെന്ന
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടി
സ്വീകരിക്കുമോ?
വിജയ്
മല്ല്യയ്ക്ക് സ്ഥലം പതിച്ച്
കൊടുത്ത നടപടി
903.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കഞ്ചിക്കോട്
ദേശീയപാതയോട്
ചേര്‍ന്നുള്ള സ്ഥലം
വ്യവസായി വിജയ
മല്ല്യയ്ക്ക്
പതിച്ചുകൊടുത്ത കഴിഞ്ഞ
സര്‍ക്കാരിന്റെ
നടപടികള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എത്ര
ഏക്കര്‍ സ്ഥലമാണ്
പതിച്ചുകൊടുത്തതെന്നും
എത്ര രൂപ മതിപ്പുവില
വരുന്നതാണെന്നും
ഇതിനായി എത്ര തുകയാണ്
മുന്‍ സര്‍ക്കാര്‍
വസൂലാക്കിയതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഇടപാട് മൂലം
സര്‍ക്കാരിന് എത്ര കോടി
രൂപ
നഷ്ടമായിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തെ പട്ടയ
വിതരണം
904.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് എത്ര
കര്‍ഷകര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചുളള
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പട്ടയത്തിന്
അപേക്ഷിച്ചവരില്‍ വിവിധ
ജില്ലകളിലായി ഇനി
എത്രപേര്‍ക്ക് പട്ടയം
നല്കുവാനുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ?
മുക്കം
മിനി സിവില്‍ സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
905.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുക്കം
മിനി സിവില്‍
സ്റ്റേഷന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങളെന്തെന്ന്
വിശദമാക്കാമോ;
(സി)
മുക്കം
മിനി സിവില്‍
സ്റ്റേഷന്
അടിയന്തരമായി
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
ഭൂരഹിത
കേരളം പദ്ധതി
906.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിത കേരളം പദ്ധതി
ആരംഭിച്ചതെന്നാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്ത്
ഭൂരഹിതരായ എത്ര
പേരുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്നും
ഇതില്‍ ഭൂമി
ലഭിക്കുന്നതിനു വേണ്ടി
നല്കിയ അപേക്ഷകള്‍
എത്രയാണെന്നും ഈ
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
പദ്ധതി
ആരംഭിച്ചതിനുശേഷം എത്ര
പേര്‍ക്കാണ് ഭൂമി
നല്‍കിയിട്ടുള്ളത്;
നല്കിയ ഭൂമി
വാസയോഗ്യമല്ലാത്തതിനാല്‍
ഭൂമി ലഭിച്ചവര്‍
അതുപേക്ഷിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്ത്ഭൂരഹിതരില്ലാത്ത
ജില്ലകളായി
പ്രഖ്യാപിക്കപ്പെട്ട
ജില്ലകളേതെല്ലാമെന്ന്
വ്യക്തമാക്കുമോ ?
അരൂര്‍
പോലീസ് സ്റ്റേഷന്
നിര്‍മ്മാണം
907.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ അരൂര്‍
പോലീസ് സ്റ്റേഷന്
നിര്‍മ്മാണത്തിനായി
ഭൂമി ആഭ്യന്തര
വകുപ്പിനു
കൈമാറുന്നതിനുള്ള ഫയല്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; എന്നാണ്
ഈ ഫയല്‍ റവന്യൂ
വകുപ്പിന് ലഭിച്ചത്;
വിശദമാക്കുമോ;
(ബി)
ഭൂമി
കൈമാറ്റം
ചെയ്യുന്നതിനുള്ള
ക്യാബിനറ്റ് തീരുമാനം
ആയിട്ടുണ്ടോ; ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഭൂമി
ആഭ്യന്തര വകുപ്പിന്
കൈമാറുന്നതിന്
എന്തെങ്കിലും
നിയമതടസ്സങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കാമോ;
(ഡി)
ഈ
ഫയലിന്മേല്
ക്യാബിനറ്റ് തീരുമാനം
ഉണ്ടാകാന്‍ താമസം
വന്നതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ;
(ഇ)
ഇതിന്
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ?
റവന്യു
സര്‍വ്വേ അദാലത്തുകള്‍
908.
ശ്രീ.പി.ടി.
തോമസ്
,,
കെ.മുരളീധരന്
,,
വി.റ്റി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് റവന്യു
സര്‍വ്വേ അദാലത്തുകള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് റവന്യു
സര്‍വ്വേ അദാലത്തുകള്‍
വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
അദാലത്തുകള്‍
മുഖേന എത്ര ലക്ഷം
പരാതികളിന്‍ മേല്‍
പരിഹാരം
ഉണ്ടായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദമാക്കാമോ ?
പട്ടയം
ലഭിക്കാതെ
പുറമ്പോക്കുകളില്‍
താമസിക്കുന്ന
കുടുംബങ്ങള്‍
909.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയം
ലഭിക്കാതെ പാറ, തോട്,
റോഡ്, പുഴ
പുറമ്പോക്കുകളില്‍
ദീര്‍ഘനാളായി
താമസിക്കുന്നവരുടെ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇത്തരത്തിലുളള
കുടുംബങ്ങളുടെ
കണക്കെടുത്തിട്ടുണ്ടോ ;
(ബി)
ഇത്തരത്തില്‍
കോതമംഗലം താലൂക്കില്‍
പട്ടയത്തിന്
അപേക്ഷിച്ചിരിക്കുന്ന
എത്ര കുടുംബങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
പട്ടയമില്ലാതെ
പുറമ്പോക്കില്‍
താമസിക്കുന്നവരുടെ
അപേക്ഷയിന്മേല് പട്ടയം
കൊടുക്കുവാനുള്ള നടപടി
സ്വീകരിക്കുമോ ?
കൊച്ചി
താലൂക്കിലെ ഭൂരഹിതർ
910.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കൊച്ചി
താലൂക്കില്‍പ്പെട്ട
ഫോര്‍ട്ടു കൊച്ചി,
മട്ടാഞ്ചേരി,
രാമേശ്വരം, തോപ്പുംപടി
വില്ലേജുകളിലായി
ഭൂരഹിതരായ എത്ര
കുടുംബങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
ഭൂമി നല്‍കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഭൂരഹിതരും
ഭവനരഹിതരുമായ ഇവരുടെ
പ്രശ്നപരിഹാരത്തിന്
എന്ത് ഉപാധിയാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ?
ചീമേനി
വില്ലേജില്‍
കൈവശക്കാരായവര്ക്ക് പട്ടയം
911.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കയ്യൂര്‍
-ചീമേനി
പഞ്ചായത്തില്‍പ്പെട്ട
ചീമേനി വില്ലേജില്‍
കൈവശക്കാരായ എത്ര
പേര്‍ക്ക് പട്ടയം
ലഭിച്ചിട്ടുണ്ടെന്നും
പട്ടയം ലഭിക്കാത്ത എത്ര
പേരുണ്ടെന്നും
ഇവര്‍ക്ക് പട്ടയം
എപ്പോള്‍ ലഭ്യമാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ ?
ചീമേനി
പഞ്ചായത്തിലെ ബസ്സ്
സ്റ്റാന്റ്
നിര്‍മ്മാണത്തിനുള്ള ഭൂമി
912.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കയ്യൂര്‍
ചീമേനി പഞ്ചായത്തില്‍
ബസ്സ് സ്റ്റാന്റ്
നിര്‍മ്മാണത്തിനായി
പഞ്ചായത്ത്
വര്‍ഷങ്ങളായി
ആവശ്യപ്പെട്ടു വരുന്ന
ഭൂമി അനുവദിച്ച്
നല്കാന്
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പൊതുതാല്പര്യാര്ത്ഥം
ഇൗ ഭൂമി, പഞ്ചായത്തിന്
അനുവദിക്കാന്‍ അടിയന്തര
നടപടികള്‍ ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
റവന്യു
നടപടിക്രമങ്ങളിൽ തടസം
നേരിടുന്നത് സംബന്ധിച്ഛ്
913.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കില്‍
കുമാരനെല്ലൂര്‍,
കക്കാട്, കൊടിയത്തൂര്‍
വില്ലേജുകളിലെ ചില
പ്രദേശങ്ങളില്‍ നിരവധി
വര്‍ഷങ്ങളായി
താമസിച്ചുവരുന്നവരുടെയും
കര്‍ഷകരുടെയും ഭൂമിക്ക്
തോട്ടം ഭൂമിയാണെന്ന
കാരണത്താല്‍ നികുതി
സ്വീകരിക്കുന്നതിനും
കൈവശവകാശ രേഖ
ലഭിക്കുന്നതിനും
ക്രയവിക്രയം
നടത്തുന്നതിനും പ്രയാസം
നേരിടുന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(സി)
പ്രസ്തുത
വിഷയം
പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
അനധികൃത
റവന്യുഭൂമി കൈയ്യേറ്റം
914.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16
കാലയളവില്‍ സംസ്ഥാനത്ത്
അനധികൃത റവന്യൂ ഭൂമി
കൈയ്യേറ്റവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
അനധികൃതമായി കയ്യേറിയ
ഭൂമിയുടെ അളവ്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
സര്‍ക്കാര്‍ ഭൂമി
അനധികൃതമായി കൈയ്യേറ്റം
നടത്തുന്നത്
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സംസ്കൃത
സര്‍വ്വകലാശാലയുടെ
തുറവൂര്‍ സബ് സെന്റര്‍
915.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്കൃത
സര്‍വ്വകലാശാലയുടെ
ആലപ്പുഴ ജില്ലയിലെ
തുറവൂര്‍ സബ് സെന്ററിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലം കണ്ടെത്തുന്നതിന്
സര്‍വ്വകലാശാല ആലപ്പുഴ
ജില്ലാ കളക്ടര്‍ക്ക്
നല്കിയ അപേക്ഷയില്‍
എന്തെല്ലാം നടപടികളാണ്
ഇതിനോടകം
കൈക്കൊണ്ടിട്ടുള്ളത്;
(ബി)
കണ്ടെത്തിയ
സ്ഥലം എവിടെയാണെന്നും
എത്ര ഏക്കര്‍
വരുമെന്നും ആരൊക്കെയാണ്
സ്ഥലം ഉടമകള്‍ എന്നും
വിശദമാക്കാമോ;
(സി)
സ്ഥലത്തിന്റെ
വില നിര്‍ണ്ണയിച്ച്
ഉടമകള്‍ക്ക്
നല്‍കുന്നതിനുള്ള
ഡി.എല്‍.പി.സി. കൂടിയോ
എന്ന് അറിയിക്കാമോ;
(ഡി)
ഡി.എല്‍.പി.സി.
കൂടുന്നതിന് ഇനി എത്ര
നാള് വേണ്ടിവരുമെന്നും
ഇതിന് എന്തെങ്കിലും
തടസ്സം
നിലവിലുണ്ടോയെന്നും
വിശദമാക്കാമോ;
(ഇ)
നിയോജക
മണ്ഡല ആസ്തി വികസന
ഫണ്ടില്‍ നിന്നും
സ്ഥലത്തിനുള്ള വില
നല്കണമെന്നുള്ള
നിര്‍ദ്ദേശം
സര്‍വ്വകലാശാലാ
അധികൃതരെയും ജില്ലാ
കളക്ടറെയും അരൂര്‍
എം.എല്‍.എ.
അറിയിച്ചിട്ടുണ്ട്
എന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
നിരവധി
കോഴ്സുകള്‍ ഉള്ള ഈ സബ്
സെന്ററിന്റെ
ശോചനീയാവസ്ഥ പരിഗണിച്ച്
എത്രയും വേഗം
സ്ഥലമെടുപ്പ് നടപടികള്‍
പൂര്‍ത്തിയാക്കാന്‍
ആലപ്പുഴ ജില്ലാ
കളക്ടര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ റീ
സര്‍വ്വെ
916.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
വില്ലേജുകളില്‍ റീ
സര്‍വ്വെ
പൂര്ത്തിയാക്കിയവയുടെയും
പൂര്ത്തിയാക്കാത്തവയുടെയും
ലിസ്റ്റ് ലഭ്യമാക്കാമോ:
(ബി)
പട്ടയം
ലഭിക്കുന്നതിനുള്ള
എല്ലാ നടപടിക്രമങ്ങളും
പൂര്‍ത്തിയാക്കിയിട്ടും
റീ സര്‍വ്വെ
പൂര്‍ത്തീകരിക്കാത്തതുമൂലം
പട്ടയം ലഭിക്കാത്ത എത്ര
അപേക്ഷകരുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
റീ
സര്‍വ്വെ
പൂര്‍ത്തീകരിക്കാത്ത
വില്ലേജുകളില്‍
അടിയന്തരമായി റീ
സര്‍വ്വെ
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കായംകുളം
ഫിഷിംഗ് ഹാര്‍ബര്‍ സ്ഥലം
കയ്യേറ്റം ഒഴിപ്പിച്ച്
അതിര്‍ത്തി കല്ലുകള്‍
സ്ഥാപിക്കുന്നതിന് നടപടി
917.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
ഫിഷിംഗ് ഹാര്‍ബറിന്‍െറ
സ്ഥലം സര്‍വ്വേ ചെയ്ത്
അതിര്‍ത്തി കല്ലുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത ഹാര്‍ബറിന്‍െറ
സ്ഥലം സമീപവാസികള്‍
കയ്യേറിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഫിഷിംഗ്
ഹാര്‍ബര്‍
നിര്‍മ്മിക്കുന്നതിന്
എത്ര ഭൂമിയാണ് അക്വയര്‍
ചെയ്തിട്ടുളളത്;
(ഡി)
ഹാര്‍ബറിനായി
ഏറ്റെടുത്തിട്ടുള്ള
സ്ഥലത്ത് നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തിയിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എത്ര ഭൂമിയാണ് കയ്യേറി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുള്ളത്
(ഇ)
സര്‍ക്കാര്‍
ഭൂമി കയ്യേറിയവരെ
ഒഴിപ്പിച്ച് അതിര്‍ത്തി
കല്ലുകള്‍
സ്ഥാപിക്കുന്നതിന്
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ?
ചെല്ലാനം
വില്ലേജ്
918.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
താലൂക്കില്‍
ഉള്‍പ്പെട്ട ചെല്ലാനം
പഞ്ചായത്തിന്റെ ഒരു
ഭാഗം ചെല്ലാനം
വില്ലേജിലും ബാക്കി
ഭാഗം കുമ്പളങ്ങി
രാമേശ്വരം
വില്ലേജുകളിലുമാണെന്നത്
ജനങ്ങള്‍ക്ക് വളരെ
ബുദ്ധിമുട്ടുണ്ടാക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ചെല്ലാനം
വില്ലേജ് ഒഴികെയുള്ള
മറ്റു പ്രദേശങ്ങള്‍
ഉള്‍ക്കൊള്ളിച്ച് ഒരു
പുതിയ വില്ലേജ്
(കണ്ണമാലി) വേണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പുതിയ
വില്ലേജ്
രൂപീകരിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ?
മലപ്പുറം
കോട്ടപ്പടി ബൈപ്പാസിന്റെ
സ്ഥലമെടുപ്പ്
919.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
കോട്ടപ്പടി ബൈപ്പാസ്
റോഡിന്റെ സ്ഥലമെടുപ്പ്
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കാമോ;
(ബി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
സ്ഥലമുടമകള്‍ക്ക്
നഷ്ടപരിഹാരത്തുക
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ തുക
വിതരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഒല്ലൂര്‍
മണ്ഡലത് അനധികൃത
റവന്യുഭൂമി കൈയ്യേറ്റം തിലെ
പട്ടയവിതരണം
920.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
വിവിധ ഇനങ്ങളിലായി
പട്ടയം
ലഭിക്കുന്നതിനുള്ള എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
5 വര്‍ഷത്തിനുള്ളില്‍
എത്ര പേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ടെന്നും
ആയതിന്റെ വിശദാംശങ്ങളും
നല്‍കുമോ;
(സി)
മലയോര
കര്‍ഷകര്‍ക്ക് പട്ടയം
നല്‍കുന്നതിന്
അടിയന്തിരമായി നടപടി
സ്വീകരിക്കുമോ?
വിവാദമായ
സര്‍ക്കാര്‍ ഉത്തരവുകള്‍
921.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
അവസാനകാലത്ത്
റവന്യൂവകുുപ്പ് ഇറക്കിയ
പല ഉത്തരവുകളും
വിവാദമായത് ഈ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ ഏതൊക്കെ; പ്രസ്തുത
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ഉത്തരവുകള്‍
ഇറക്കിയതിനെതിരെ
എന്തെല്ലാം നടപടികള്‍
ഇതുവരെ സ്വീകരിച്ചു;
ഇനി എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിയ്ക്കുന്നുവെന്ന്
വിശദമാക്കുമോ;
(ഡി)
ഇതില്‍
ക്യാബിനറ്റില്‍ വച്ച്
നടത്തിയ ഉത്തരവുകള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ഇ)
നിലം
നികത്താന്‍ അനുമതി
കൊടുത്തത്
ആര്‍ക്കൊക്കെയാണ്;
വിശദമാക്കുമോ;
(എഫ്)
അനധികൃതമായി
സര്‍ക്കാര്‍ ഭൂമികള്‍
പതിച്ചു കൊടുത്തത്
ഏതൊക്കെ
സംഘടനകള്‍ക്ക്/വ്യക്തികള്‍ക്ക്
എന്ന് വിശദമാക്കാമോ?
ഭൂനികുതി
അടയ്ക്കുന്നതുള്‍പ്പെടെയുള്ള
സേവനങ്ങള്‍ ഓണ്‍ ലൈനായി
നല്കുന്ന പദ്ധതി
922.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂനികുതി
അടയ്ക്കുന്നതുള്‍പ്പെടെയുള്ള
സേവനങ്ങള്‍ ഓണ്‍ ലൈനായി
നല്‍കുന്നതിന് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇതു വഴി കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വിശദമാക്കുമോ ;
(സി)
എന്തെല്ലാം
സേവനങ്ങളാണ്
ജനങ്ങള്‍ക്ക് ഇതുവഴി
ലഭ്യമായിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദമാക്കുമോ ?
ആലത്തൂര്‍
മിനി സിവില്‍ സ്റ്റേഷന്
923.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മിനി സിവില്‍
സ്റ്റേഷന് പണി
പൂര്‍ത്തിയായ ശേഷവും
നിശ്ചയിക്കപ്പെട്ട
ഓഫീസുകള്‍ സിവില്‍
സ്റ്റേഷനിലേയ്ക്ക്
മാറ്റാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താലൂക്ക്
ഓഫീസ് സിവില്‍
സ്റ്റേഷനിലേയ്ക്ക്
മാറുന്നതിന് നേരിടുന്ന
സാമ്പത്തിക തടസ്സം
പരിഹരിക്കുമോ;
(സി)
താലൂക്ക്
ഓഫീസ് സിവില്‍
സ്റ്റേഷനിലേയ്ക്ക്
മാറുന്നതിന്റെ
സാങ്കേതിക
തടസ്സമെന്തെന്ന്
വ്യക്തമാക്കുമോ; ആയത്
ഉടന്‍ പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
എത്ര മാസത്തിനകം
മാറ്റുമെന്ന്
വ്യക്തമാക്കുമോ?
ചെല്ലഞ്ചി
പാലം നിര്‍മ്മാണത്തിനായി
വിട്ടു നല്കിയ ഭൂമിക്ക്
നഷ്ടപരിഹാരം
924.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെല്ലഞ്ചി
പാലത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഏറ്റെടുത്ത ഭൂമിയുടെ
വിസ്തൃതി
എത്രയാണെന്നും ഇവ
ഏതൊക്കെ വ്യക്തികളുടെ
ഉടമസ്ഥതയിലുള്ളവയായിരുന്നുവെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പാലം
നിര്‍മ്മാണത്തിനായി
വിട്ടു നല്കിയ ഭൂമിക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് അനുവദിച്ച
തുക എത്രയാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
നഷ്ടപരിഹാരത്തുക വിതരണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് ഈ തുക
ഭൂഉടമകള്‍ക്ക്
നല്‍കാത്തതെന്ന്
വിശദമാക്കുമോ;
(ഡി)
നഷ്ടപരിഹാരത്തുക
നല്‍കുന്നതിനുള്ള
കാലതാമസം ഒഴിവാക്കി
എത്രയും വേഗം ഇത്
അര്‍ഹരായവര്‍ക്ക്
നല്‍കുന്നതിന് അടിയന്തിര
നടപടി സ്വീകരിക്കുമോ?
ചാലക്കുടി
ഹൗസിംഗ് ബോര്‍ഡ് വക സ്ഥലം
925.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുപ്പത്
വര്‍ഷങ്ങള്‍ക്ക്
മുന്‍പ് ചാലക്കുടി
ഹൗസിംഗ് ബോര്‍ഡ് വക
സ്ഥലം വിലയ്ക്കു
വാങ്ങിയവര്‍ക്ക് ഇനിയും
തീറാധാരം
നല്കിയിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭൂമി സംബന്ധിച്ച
കേസുകളെല്ലാം
തീര്‍പ്പാക്കിയ
സാഹചര്യത്തില്‍
ഇവര്‍ക്ക് തീറാധാരം
നല്‍കുന്നതിനുള്ള
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
ചാലക്കുടി
മണ്ഡലത്തിലെ
പുറമ്പോക്കുകളില്‍
താമസിക്കുന്നവര്‍ക്ക് പട്ടയം
നല്കാന് നടപടി
926.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
വിവിധ
പുറമ്പോക്കുകളില്‍
കാലങ്ങളായി
താമസിച്ചുവരുന്നവര്‍ക്ക്
പട്ടയം
ലഭിക്കുന്നതിനായുള്ള
അപേക്ഷകളില്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വിവിധ
വകുപ്പുകള്‍ക്ക്
കീഴില്‍ വികസനത്തിന്
ആവശ്യമില്ലാത്ത
പുറമ്പോക്ക്
ഭൂമികളില്‍,
വര്‍ഷങ്ങളായി
താമസിച്ചുവരുന്നവര്‍ക്ക്
പട്ടയം നല്കാന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
നെല്‍വയല്‍
- തണ്ണീര്‍ തടങ്ങള്‍
927.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്ക് പരിധിയില്‍
നെല്‍വയല്‍ - തണ്ണീര്‍
തടങ്ങള്‍ (ഡാറ്റാ
ബാങ്കില്‍
ഉള്‍പ്പെട്ടവയടക്കം)
മണ്ണിട്ടു
നികത്തുന്നതുമായി
ബന്ധപ്പെട്ട് പരാതി
നല്‍കിയവരുടെ പേരും,
മേല്‍ വിലാസവും
വിശദമാക്കുമോ;
(ബി)
നെല്‍വയല്‍
- തണ്ണീര്‍തട സംരക്ഷണ
നിയമപ്രകാരം ഓരോ
പരാതിയിന്മേലും
സ്വീകരിച്ച നടപടികള്‍
തീയതി സഹിതം
വിശദമാക്കുമോ;
(സി)
സമയബന്ധിതമായി
നടപടി
സ്വീകരിക്കുന്നതില്‍
ഉദ്യേഗസ്ഥതലത്തില്‍
വീഴ്ചകളുണ്ടായെങ്കില്
ആയതിനുള്ള കാരണം
വിശദമാക്കുമോ;
(ഡി)
മണ്ണിട്ടു
നികത്തിയ സ്ഥലങ്ങളില്‍
നിന്നും മണ്ണെടുത്ത്
മാറ്റുന്നത്
സംബന്ധിച്ചുള്ള ഓരോ
പരാതിയിന്മേലും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ഇ)
ഇതുവരെ
മണ്ണെടുത്ത്
മാറ്റിയിട്ടില്ലെങ്കില്‍
അടിയന്തരമായി മണ്ണ്
മാറ്റുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കേരളത്തിലെ
സബ് താലൂക്കുകള്‍
928.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര സബ് താലൂക്കുകള്‍
ഉണ്ട്; അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവ
പൂര്‍ണ്ണ താലൂക്ക്
പദവിയിലേക്ക്
ഉയര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കുന്ദമംഗലം
സബ് താലൂക്കിനെ
താലൂക്കായി
ഉയര്‍ത്തുന്നതിനുള്ള
നിര്‍ദ്ദേശം
കോഴിക്കോട് ജില്ലാ
കളക്ടര്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മംഗലശ്ശേരി
തോട്ടം നിവാസികളുടെ പട്ടയപ്രശ്നം
929.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്ക് താഴക്കോട്
വില്ലേജ്
ചേന്ദമംഗല്ലൂര്‍-
മംഗലശ്ശേരി തോട്ടം
നിവാസികള്‍ക്ക് നിരവധി
വര്‍ഷങ്ങളായി ഭൂഉടമസ്ഥത
സംബന്ധിച്ച്
സര്‍ക്കാര്‍ രേഖകള്‍
ലഭ്യമല്ലാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂഉടമസ്ഥത
സംബന്ധിച്ച് നിലവില്‍
എന്തെല്ലാം സാങ്കേതിക
പ്രശ്നങ്ങളാണുളളതെന്ന്
വിശദമാക്കാമോ;
(സി)
സാങ്കേതിക
പ്രശ്നങ്ങള്‍
എളുപ്പത്തില്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം സത്വര
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
സാങ്കേതിക
പ്രശ്നങ്ങള്‍ വളരെ
വേഗത്തില്‍ പരിഹരിച്ച്
മംഗലശ്ശേരി തോട്ടം
നിവാസികള്‍ക്ക് പട്ടയം
ലഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ വില്ലേജ്,
താലൂക്ക്, ആര്.ഡി.ഒ,
കളക്ടറേറ്റ് എന്നിവിടങ്ങളിലെ
തപാല്‍/ഫയലുകള്‍
930.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വില്ലേജ്,
താലൂക്ക്, ആര്.ഡി.ഒ,
കളക്ടറേറ്റ്
എന്നിവിടങ്ങളില്‍
ലഭിക്കുന്ന
തപാല്‍/ഫയലുകളില്‍
ഇപ്പോള്‍ എത്ര
ദിവസത്തിനകം തീര്‍പ്പ്
കല്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
തപാല്‍/ഫയലുകളില്‍
പത്ത് ദിവസത്തിനകം
ഇടക്കാല
മറുപടി/തീര്പ്പുകല്പിക്കല്
നടത്താന്‍ നടപടി
ഉണ്ടാകുമോ;
(സി)
ഇവിടങ്ങളില്‍
എത്ര ഫയലുകള്‍
പെന്റിംഗായിട്ടുണ്ടെന്നും
ആറ് മാസത്തിലധികം
പെന്റിംഗായ എത്ര
ഫയലുകള്‍ ഉണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
ദീര്‍ഘ
കാലങ്ങളായി പെന്റിംഗായ
ഫയലുകളില്‍ തീര്‍പ്പ്
കല്പിക്കാന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ പ്രളയദുരിതാശ്വാസ
പ്രവൃത്തികൾ
931.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് വര്‍ഷം
കോഴിക്കോട് ജില്ലയില്‍
പ്രളയദുരിതാശ്വാസ
പ്രവൃത്തികൾക്ക് എത്ര
രൂപയാണ്
അനുവദിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
ഓരോവര്‍ഷവും
ഈ പ്രവൃത്തികൾക്കായി
പുറപ്പെടുവിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍ ആര്.എം.എഫ്.
ഇനത്തില്‍ നടപ്പിലാക്കിയ
പ്രവര്‍ത്തികള്‍
932.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
ആര്.എം.എഫ്. ഇനത്തില്‍
എത്ര തുക
നീക്കിയിരിപ്പുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍
ആര്.എം.എഫ്. ഫണ്ട്
ഉപയോഗിച്ച് കഴിഞ്ഞ 5
വര്‍ഷം നടപ്പിലാക്കിയ
പ്രധാന പ്രവര്‍ത്തികള്‍
ഏതെല്ലാം; ഇതില്‍
കൊയിലാണ്ടിയില്പ്പെടുന്ന
പ്രവര്‍ത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പയ്യോളി
കോട്ടതുരുത്തി ദ്വീപിന്
പാര്‍ശ്വഭിത്തി കെട്ടി
സംരക്ഷിക്കുന്നതിനായി
സമര്‍പ്പിച്ച
എസ്റ്റിമേറ്റില്‍
ഏതിനെല്ലാം അംഗീകാരം
നല്കി എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഒട്ടനവധി
കുടുംബങ്ങള്‍
താമസിക്കുന്ന
കോട്ടതുരുത്തി
ദ്വീപില്‍
പാര്‍ശ്വഭിത്തി കെട്ടി
സംരക്ഷിക്കാന്‍
ആവശ്യമായ ഫണ്ട്
ആര്.എം.എഫ്. ല്‍
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കാമോ?
കോഴിക്കോട്
വിമാനത്താവള വികസനത്തിന്
ഭൂമി ഏറ്റെടുക്കല്‍
933.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വിമാനത്താവള
വികസനത്തിന് ഭൂമി
ഏറ്റെടുക്കാന്‍
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇത് മൂലം
കുടിയിറക്കപ്പെടുന്നവര്‍ക്കുള്ള
നഷ്ട പരിഹാരം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കുടിയിറക്കപ്പെടുന്നവര്‍ക്ക്
വിമാനത്താവളത്തില്‍
ജോലി നല്കാന്
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
പട്ടികജാതി
കോളനികളിലും ലക്ഷംവീടുകളിലും
പുറമ്പോക്കിലും
താമസിക്കുന്നവര്‍ക്ക് പട്ടയം
934.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണമ്പൂര്‍,
കിളിമാനൂര്‍, ഒറ്റൂര്‍,
വെളളല്ലൂര്‍, നഗരൂര്‍
വില്ലേജുകളില്‍
പട്ടികജാതി
കോളനികളിലും
ലക്ഷംവീടുകളിലും
പുറമ്പോക്കിലും
താമസിക്കുന്നവര്‍
പട്ടയം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷകളിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുളള
ആകെ എത്ര
അപേക്ഷകളുണ്ടെന്നും
അപേക്ഷകരുടെ പേരും
വിലാസവും വില്ലേജ്
തിരിച്ച്
ലഭ്യമാക്കാമോ;
(സി)
അപേക്ഷകളില്‍
നടപടിയെടുക്കുന്നത്
അനന്തമായി നീണ്ടു
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഭൂസമരങ്ങള്‍
935.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടക്കുന്ന
ഭൂമസരങ്ങളെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ന്യായമായ
ഭൂസമരങ്ങളോട്
അനുഭാവപൂര്‍വ്വമായ
സമീപനം സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ;
(സി)
വിവിധ
ഭൂസമരസമിതികളുമായി
ചര്‍ച്ചകള്‍ നടത്തി
പ്രശ്നപരിഹാരത്തിന്
മുന്‍കൈ എടുക്കുമോ
എന്ന് വ്യക്തമാക്കാമോ?
നിലമ്പൂരിലെ
മിനി സിവില്‍ സ്റ്റേഷന്
936.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച നിലമ്പൂരിലെ
മിനി സിവില്‍
സ്റ്റേഷന്റെ
നിര്‍മ്മാണം,
ഇതോടൊപ്പം
പ്രഖ്യാപിച്ച മറ്റ് ആറ്
മിനി സിവില്‍
സ്റ്റേഷനുകളുടെയും
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടും
പൂര്‍ത്തിയാകാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
ഇത് എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിയ്ക്കുമോ?
പയ്യന്നൂര്‍
മിനി സിവില്സ്റ്റേഷന്
പ്രവര്‍ത്തനം
937.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂരില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച മിനി
സിവില്‍സ്റ്റേഷനില്‍
സര്‍ക്കാര്‍ ഓഫീസുകളുടെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ ;
(ബി)
മിനി
സിവില്‍സ്റ്റേഷനില്‍
ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണ്
മുറികള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(സി)
മുറികള്‍
അനുവദിച്ചിട്ടില്ലെങ്കില്‍
എതൊക്കെ സ്ഥാപനങ്ങളാണ്
മുറികള്‍
അനുവദിക്കുന്നതിന്
പരിഗണനയിലുള്ളതെന്ന്
വിശദമാക്കാമോ ;
(ഡി)
കെട്ടിടം
പണി പൂര്‍ത്തിയായി
മാസങ്ങള്‍ കഴിഞ്ഞിട്ടും
മുറി
അനുവദിക്കാത്തതിനാല്‍
പല സര്‍ക്കാര്‍
സ്ഥാപനങ്ങളും
സ്വകാര്യവ്യക്തികള്‍ക്ക്
വാടകയിനത്തില്‍ വലിയ
തുക നല്കി വരുന്ന
കാര്യംകൂടി പരിഗണിച്ച്
എത്രയുംവേഗം
മിനിസിവില്സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ ?
മൂവാറ്റുപുഴ
മണ്ഡലത്തിലെ പ്രകൃതിക്ഷോഭ
ദുരിതാശ്വാസ പദ്ധതികള്‍
938.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തില്‍
പ്രകൃതിക്ഷോഭ,
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതികള്‍
പ്രകാരം 2014, 2015,
2016 വര്‍ഷങ്ങളില്‍
അനുമതി നല്കിയ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന് തുക
സഹിതം അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
അനുമതി
ലഭിച്ചവയില്‍ ഇനിയും
പൂര്‍ത്തിയാകാനുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും അവ
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയും എന്നും
അറിയിക്കാമോ?
മുന്നിയൂര്‍
ഗ്രാമപഞ്ചായത്തിലെ റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ചുളള
പ്രവൃത്തികള്‍
939.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിലവില്‍ എത്ര
തുകയുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വളളിക്കുന്ന്
നിയോജക മണ്ഡലത്തില്‍
പ്രസ്തുത ഫണ്ടില്‍
നിന്നും ഇക്കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ഏതൊക്കെ
പ്രവ്രത്തികളാണ്
പൂര്‍ത്തിയാക്കിയതെന്നും
ഇനിയും
പൂര്ത്തിയാക്കാനുളളവ
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
മൂന്നിയൂര്‍
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
കാരാട്ട് കടവ്,
മാപ്പിളത്തൊട്ടുകടവ്,
എട്ടിയാട്ട് കടവ്,
വേങ്ങഴിയില്‍ കടവ് ,
വെന്നലപ്പറമ്പ് കടവ്,
മാസറം കടവ് എന്നീ ആറ്
കുളിക്കടവുകള്‍ ആര് എം
എഫ് -ല്‍ നിന്നും തുക
ഉപയോഗിച്ച് റിപ്പയര്‍
ചെയ്യണമെന്ന ജലസേചന
വകുപ്പ് ചീഫ്
എഞ്ചിനീയറുടെ
പ്രൊപ്പോസലിന്മേല്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
പ്രസ്തുത
പ്രവര്‍ത്തികള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
മൂന്നിയൂര്‍
ഗ്രാമ പഞ്ചായത്തിനെയും
പരപ്പനങ്ങാടി നഗര
സഭയേയും ബന്ധിപ്പിച്ചു
കൊണ്ട് മണലെപ്പാടം
കടവിലോ എടത്തിരുത്തി
കടവിലോ തടയണ
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടിയെന്തെന്ന്
വിശദമാക്കുമോ?
ഉടുമ്പന്‍ചോല
മിനിസിവില്‍ സ്റ്റേഷന്
ഉത്ഘാടനം
940.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
താലൂക്ക് ഓഫീസിനായി
പണികഴിപ്പിച്ച
മിനിസിവില്‍ സ്റ്റേഷന്
ഉത്ഘാടനം നടത്തിയത്
എന്നാണ്; പ്രസ്തുത
ചടങ്ങില്‍ പങ്കെടുത്ത
മന്ത്രിമാര്‍ ആരൊക്കെയെ
ന്നറിയിക്കുമോ;
(ബി)
മിനി
സിവില്‍ സ്റ്റേഷന്റെ
ഉത്ഘാടനം നടന്ന്
കഴിഞ്ഞിട്ടും താലൂക്ക്
ഓഫീസിന്റെ പ്രവര്‍ത്തനം
പുതിയ
കെട്ടിടത്തിലേക്ക്
മാറ്റാന്‍ കഴിയാതെ
പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
മിനി
സിവില്‍ സ്റ്റേഷനില്‍
അനുവദിച്ചിട്ടുള്ള
പുതിയ കെട്ടിടത്തില്‍
താലൂക്ക് ഓഫീസിന്റെ
പ്രവര്‍ത്തനം
അടിയന്തരമായി
ആരംഭിക്കുന്നിനുള്ള
നടപടി സ്വീകരിയ്ക്കുമോ?
ചങ്ങനാശ്ശേരി
റവന്യൂ ടവറിന്റെ
അറ്റകുറ്റപ്പണി
941.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരിയിലെ
റവന്യൂ ടവറിന്റെ
അറ്റകുറ്റപ്പണികള്‍ക്ക്
ആവശ്യമായ പണം
അനുവദിച്ചിരുന്നോ ; ആകെ
എത്ര തുക
അനുവദിച്ചിരുന്നു ;
(ബി)
ഈ
അറ്റകുറ്റപ്പണികള്‍
പൂര്‍ത്തിയായിട്ടുണ്ടോ
; ഇനി ഏതൊക്കെ
ജോലികളാണ്
നടക്കുവാനുള്ളത് ;
(സി)
ഈ
ജോലികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ ;
കൊണ്ടോട്ടി
നിയോജക മണ്ഡലത്തിലെ
മിച്ചഭൂമി
942.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടി
നിയോജക മണ്ഡലത്തില്‍
മിച്ചഭൂമി ലഭ്യമാണൊ
എന്ന കാര്യം
അറിയിക്കാമോ;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കൊണ്ടോട്ടി
നിയോജക മണ്ഡലത്തില്‍
ഉപയോഗത്തിലില്ലാത്ത
സര്‍ക്കാര്‍ ഭൂമി ഉണ്ടോ
എന്ന് അറിയിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കയ്യേറ്റഭൂമി
പിടിച്ചെടുത്ത്
ഭൂരഹിതര്‍ക്ക് നല്കാന്
നടപടി
943.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ഏക്കര്‍
കയ്യേറ്റ
ഭൂമിയുണ്ടെന്ന് ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കയ്യേറ്റ ഭൂമി
പിടിച്ചെടുത്ത്
ഭൂരഹിതര്‍ക്ക്
നല്‍കാനും കൃഷി
യോഗ്യമായ സ്ഥലങ്ങള്‍
കണ്ടെത്തി ഗ്രൂപ്പ്
പട്ടയം വഴി
കര്‍ഷകര്‍ക്ക്നല്‍കി
കൃഷി
പ്രോത്സാഹിപ്പിക്കാനും
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
ഏക്കര്‍ തോട്ട ഭൂമി
കയ്യേറ്റക്കാരുടെയും
മറ്റു കമ്പനികളുടെയും
കൈവശമുണ്ടെന്നും ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ; ഇതു
സംബന്ധിച്ച
വിശദാന്വേഷണത്തിന്റെ
സ്പെഷ്യല്‍
ഓഫീസറായിരുന്ന ഡോ.
രാജമാണിക്യത്തിന്റെ
അന്വേഷണ കണ്ടെത്തലുകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
അരിപ്പ/ചെങ്ങറ
സമരങ്ങള്‍ക്കാധാരമായ
വിഷയങ്ങള്‍ എന്തെല്ലാം:
സമരങ്ങള്‍ക്ക് കഴിഞ്ഞ
സര്‍ക്കാര്‍
എന്തെങ്കിലും പരിഹാരം
കണ്ടെത്തിയോ;
ഇല്ലെങ്കില്‍ പ്രസ്തുത
സമരങ്ങളുടെ
പരിഹാരത്തിന് അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ?
പുല്ലൂരാംപാറ
ദുരന്തബാധിതരുടെ പുനരധിവാസം
944.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012
ആഗസ്ത് 6 നുണ്ടായ
പുല്ലൂരാംപാറ
ഉരുള്‍പൊട്ടല്‍
ദുരന്തബാധിതര്‍ക്ക്
കഴിഞ്ഞ സര്‍ക്കാര്‍
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തതെന്ന്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
പതിച്ച് നല്കിയ ഭൂമി
വാസയോഗ്യമല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ക്യാംപുകളില്‍
കഴിയുന്ന കുടുംബങ്ങളെ
അടിയന്തരമായി
പുനരധിവസിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
പുനരധിവാസം
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കര്‍ഷകര്‍ക്ക്
പ്രഖ്യാപിച്ച നഷ്ടപരിഹാര
തുക നല്‍കുന്നതിന് നടപടി
T 945.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14,
2014-2015, 2015-2016
സാമ്പത്തിക
വര്‍ഷങ്ങളില്‍
വയനാട്ടിലെ
കര്‍ഷകര്‍ക്ക്
കാലവര്‍ഷക്കെടുതി,
വിളനാശം, വരള്‍ച്ച
എന്നിവയില്‍
പ്രഖ്യാപിച്ച നഷ്ട
പരിഹാര തുക എത്ര;
(ബി)
പ്രഖ്യാപിച്ച
നഷ്ടപരിഹാര തുകയില്‍
എത്ര വിതരണം ചെയ്തു;
(സി)
ബാക്കി
തുക നല്‍കുന്നതിനുള്ള
നടപടി സ്വീരിക്കുമോ?
കാഞ്ഞിരപ്പള്ളി
ബൈപാസ് നിര്‍മ്മാണത്തിന് ഭൂമി
ഏറ്റെടുക്കാനുള്ള നടപടികള്‍
946.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളി
ബൈപാസ്
നിര്‍മ്മാണത്തിന് ഭൂമി
ഏറ്റെടുക്കാനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് കോട്ടയം
ജില്ലാ കളക്ടര്‍ക്ക്
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന്മേല് എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഗതാഗതക്കുരുക്ക്
രൂക്ഷമായ
കാഞ്ഞിരപ്പള്ളിയിലെ
ബൈപാസ്
നിര്‍മ്മാണത്തിനുള്ള
ഭൂമി ഏറ്റെടുക്കല്‍
നടപടി
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിയ്ക്കുമോ?
ഭൂരഹിതര്ക്കുളള
ഭൂമി
947.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ
ല്‍ ഡി എഫ് സര്‍ക്കാര്‍
അധികാരമേറുമ്പോള്‍
സംസ്ഥാനത്താകമാനം
സ്വന്തമായി
ഭൂമിയില്ലാത്തവര്‍
എത്രയാണെന്നും , അതില്‍
പിന്നോക്കവിഭാഗക്കാര്‍
,പട്ടികജാതി /
പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍
എത്രയാണെന്നും
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
യു ഡി എഫ് സര്‍ക്കാര്‍
കണ്ടെത്തിയ ഭൂരഹിതര്‍
എത്രയാണെന്നും,
പ്രസ്തുത ആളുകള്‍ക്ക്
എത്ര സെന്റ് /ഏക്കര്‍
സ്ഥലം (വാസയോഗ്യമായതും
അല്ലാത്തതും) വീതം
നല്‍കിയിട്ടുണ്ടെന്നും
ആയത് ജില്ല വിട്ട്
നല്തിയത്
എത്രപേര്ക്കാണെന്നും
അപ്രകാരം നല്കിയ ഭൂമി
പല കാരണങ്ങളാല്‍
സ്വീകരിക്കാന്‍
കഴിയാത്തവര്‍
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
യു
ഡി എഫ് സര്‍ക്കാര്‍
ഭൂരഹിതര്‍ക്ക് നല്കിയ
ശരാശരി ഭൂമി (അളവ്)
എത്രയെന്നും
കൈയ്യേറ്റക്കാര്‍ക്ക്
നല്കിയ ശരാശരി ഭൂമി
(പതിച്ചു നല്കിയ അളവ്)
എത്രയെന്നും
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാര്‍
വ്യക്തികള്‍/ട്രസ്റ്റുകള്‍/മറ്റുള്ളവര്‍
എന്നിവര്‍ക്കായി
പതിച്ചുനല്‍കിയ ഭൂമി
എത്ര ഏക്കറാണെന്ന്
ജില്ലതിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ഭൂരഹിതരായ
ജനവിഭാഗത്തിന് ഭൂമി
നല്കാന് (അളവുസഹിതം) ഈ
സര്‍ക്കാര്‍ എന്തു
നടപടി
സ്വീകരിക്കുമെന്നും,
കഴിഞ്ഞ സർക്കാർ
അനധികൃതമായി പതിച്ചു
നൽകിയ
ഭൂമിയും,ഭൂമികൈയ്യേറ്റക്കാരുടെ
കൈവശമുള്ള ഭൂമിയും,
കണ്ടെത്തി
തിരിച്ചുപിടിക്കാന്‍
എന്തു നടപടി
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
948.
ശ്രീ.എം.എം.
മണി
,,
ഒ. ആര്. കേളു
,,
കെ.കുഞ്ഞിരാമന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ് മുന്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പ്രഖ്യാപനം
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി പ്രകാരം എത്ര
പേര് അപേക്ഷ
നല്‍കിയെന്നും അതില്‍
എത്ര പേര്‍ക്ക് സ്ഥലം
അനുവദിച്ചുവെന്നും
അറിയിക്കുമോ; ആകെ എത്ര
സ്ഥലം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പട്ടയം
നല്കിയ ഭൂമി
യഥാര്‍ത്ഥത്തില്‍
അനുവദിച്ചു
നല്‍കിയിട്ടില്ലെന്ന
പരാതികളും അനുവദിച്ച
ഭൂമി തന്നെ
വാസയോഗ്യമല്ലെന്നുമുള്ള
പരാതികളും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
കാലവര്‍ഷക്കെടുതി
- നഷ്ടപരിഹാര തുക പരിഷ്കരണം
949.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലവര്‍ഷക്കെടുതി
സംബന്ധിച്ച
നഷ്ടപരിഹാരത്തുകയുടെ
മാനദണ്ഡം
നിശ്ചയിച്ചിരിക്കുന്നത്
ഏത് വര്‍ഷത്തെ
അടിസ്ഥാനമാക്കിയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
നഷ്ടപരിഹാര നിരക്ക്
കാലോചിതമായി
പരിഷ്ക്കരിക്കേണ്ടതിന്റെ
ആവശ്യകതയെ സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
തുക സമയബന്ധിതമായി
വിതരണം ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ധനസഹായം
950.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ചതും എന്നാല്‍
ധനസഹായം ലഭിക്കാതെ
വന്നവരുമായ എത്ര
അപേക്ഷകര്‍ ഇടുക്കി
ജില്ലയില്‍ ഉണ്ട്;
ഇവര്‍ക്ക് ആകെ എത്ര തുക
കൊടുത്ത്
തീര്‍ക്കാനുണ്ട്;
(ബി)
2015
നവംബര്‍ മാസം മുതല്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഇടുക്കി
ജില്ലയിലെ
അപേക്ഷകര്‍ക്ക് ധനസഹായം
അനുവദിച്ച് റവന്യൂ
വകുപ്പില്‍ നിന്നും
ഇറക്കിയ ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
അപേക്ഷകര്‍ക്ക്
ധനസഹായം അടിയന്തരമായി
വിതരണം
ചെയ്യുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
വ്യവസായികാവശ്യത്തിന്
അനുവദിച്ചു നല്കിയ ഭൂമി
തിരിച്ചു പിടിക്കല്‍
951.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായികാവശ്യത്തിന്
അനുവദിച്ചു നല്കിയ
ഭൂമിയില്‍ പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കാതെ
വര്‍ഷങ്ങളായി
തരിശിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളിലും
മറ്റും വ്യവസായ
സംരംഭത്തിനായി നല്കിയ
ഇത്തരം ഭൂമി കണ്ടെത്തി
സര്‍ക്കാരിലേക്ക്
തിരിച്ചു
പിടിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഉത്തിരപ്പളളിയാറിന്റെ
തീരങ്ങളിലെ അനധികൃത
കൈയ്യേറ്റങ്ങള്‍
952.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
താലൂക്കിലെ ആല,
പുലിയൂര്, ബുധനൂര്‍
പഞ്ചായത്തുകളിലൂടെ
കടന്നുപോകുന്ന
ഉത്തിരപ്പളളിയാറിന്റെ
തീരങ്ങള്‍ അനധികൃത
കൈയ്യേറ്റത്തിന്
വിധേയമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്ഥലങ്ങള്‍ അളന്ന്
തിട്ടപ്പെടുത്തുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ;
(സി)
ഈ
കൈയ്യേറ്റ സ്ഥലങ്ങള്‍
അളന്ന്
തിട്ടപ്പെടുത്തുന്നത്
സംബന്ധിച്ച ആലപ്പുഴ
ജില്ലാ കളക്ടര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
അളന്ന്
തിട്ടപ്പെടുത്താന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശമുണ്ടെങ്കില്‍
അത് നടപ്പാക്കുവാനുളള
കാലതാമസം
വിശദീകരിക്കുമോ ?
പ്രകൃതിക്ഷോഭത്തില്‍
വീടുകള്‍ക്ക് നാശം
സംഭവിക്കുന്നവര്ക്ക്നഷ്ടപരിഹാരം
953.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭത്തില്‍
വീടുകള്‍ക്കു നാശം
സംഭവിക്കുന്നവര്‍ക്കു
നഷ്ടപരിഹാരം
നല്‍കാറുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനുള്ള
മാനദണ്ഡമെന്താണെന്ന്
വ്യക്തമാക്കുമോ; വീട്
ഭാഗികമായി തകര്‍ന്നാലും
പൂര്‍ണ്ണമായി
തകര്‍ന്നാലും നല്കുന്ന
നഷ്ടപരിഹാരം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍കോട്
ജില്ലയില്‍
പ്രകൃതിക്ഷോഭത്തില്‍
വീടുകള്‍
നഷ്ടപ്പെട്ടവര്ക്ക്എത്ര
തുക നഷ്ടപരിഹാരമായി
നല്കാന്
ബാക്കിയുണ്ടെന്ന്
മണ്ഡലം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
2016
മേയ് 14 നുണ്ടായ
ചുഴലിക്കാറ്റില്‍
കാസര്‍കോട്
മണ്ഡലത്തിന്റെ
പലഭാഗങ്ങളിലും സംഭവിച്ച
വന്‍നാശനഷ്ടങ്ങള്‍
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
നഷ്ടപരിഹാരത്തിന് എത്ര
അപേക്ഷകള്‍
കിട്ടിയിട്ടുണ്ട്; ഇൗ
അപേക്ഷകളിന്മേല്
തീരുമാനമെടുത്തിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
നഷ്ടപരിഹാരം
ലഭിക്കുന്നവരുടെ
പേരുവിവരവും അനുവദിച്ച
തുകയും വില്ലേജുകള്‍
തിരിച്ച്
വ്യക്തമാക്കുമോ?
കാലവര്‍ഷക്കെടുതികള്‍
നേരിടുന്നതിനായുള്ള നടപടികള്‍
954.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതികള്‍
നേരിടുന്നതിനായി
സംസ്ഥാനത്ത് ഇതിനകം
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലവര്‍ഷക്കെടുതിയില്‍
വീട് നഷ്ടപ്പെട്ടവര്‍,
കൃഷിനാശം സംഭവിച്ചവര്‍
എന്നിവര്‍ക്കായി
എന്തൊക്കെ
ആനുകൂല്യങ്ങള്‍
നല്‍കുമെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
കാലവര്‍ഷക്കെടുതിയില്‍
ഇതിനകം എത്ര പേര്
മരണപ്പെട്ടു;
മരണമടഞ്ഞവരുടെ
കുടുംബങ്ങള്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജില്ലാ
ഭരണകൂടങ്ങള്‍ക്ക് ഇതു
സംബന്ധിച്ച് നല്കിയ
പ്രത്യേക
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
നല്‍കാമോ?
തണ്ണീര്‍ത്തടങ്ങളുടെയും
നെല്‍വയലുകളുടെയും
സംരക്ഷണം
955.
ശ്രീ.വി.എസ്.അച്ചുതാനന്ദന്
,,
ആര്. രാജേഷ്
,,
പി.കെ. ശശി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തണ്ണീര്‍ത്തടങ്ങളുടെയും
നെല്‍വയലുകളുടെയും
ഡാറ്റാ ബാങ്ക്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തില്‍
മുന്‍സര്‍ക്കാര്‍
കൊണ്ടുവന്ന ഭേദഗതി
പ്രകാരം അനധികൃത
നെല്‍വയല്‍ നികത്തലുകളെ
ക്രമവല്‍ക്കരിക്കുന്നതു
വഴി നെല്‍വയലുകളുടെയും
തണ്ണീര്‍ത്തടങ്ങളുടെയും
വിസ്തൃതി വീണ്ടും
കുറയാനിടയാകുന്നതാണ്
എന്നതിന്റെ
അടിസ്ഥാനത്തില്‍
നിയമഭേദഗതി
പിന്‍വലിക്കുമോ;
(സി)
അനധികൃത
നെല്‍വയല്‍
നികത്തലുകള്‍
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനായി
എന്തെങ്കിലും
നടപടികളുണ്ടായിട്ടുണ്ടങ്കില്
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ദുരന്തനിവാരണവകുപ്പിന്റെ
ശാക്തീകരണം
956.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്തനിവാരണവകുപ്പിനെ
ശാക്തീകരിക്കുന്നതിനായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍ സംബന്ധിച്ച്
വിശദമാക്കുമോ;
(ബി)
ദേശീയ
ദുരന്തനിവാരണ
അതോറിറ്റിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
അനുസരിച്ച് സംസ്ഥാനതല
ദുരന്തനിവാരണപദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയത്
വെളിപ്പെടുത്തുമോ;
(സി)
ദുരന്തനിവാരണ
വകുപ്പിന്റെ
പ്രവര്‍ത്തനം
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകളുമായി
ബന്ധപ്പെടുത്തി
സജീവമാക്കുന്നതിന്
എന്തെല്ലാം പുതിയ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കുമോ?
റീ-സര്‍വ്വേയുമായി
ബന്ധപ്പെട്ട പരാതികള്‍
957.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂക്കുറ്റി
വില്ലേജിലെ
റീ-സര്‍വ്വേയുമായി
ബന്ധപ്പെട്ട് എത്ര
അപേക്ഷകളാണ് ആലപ്പുഴ
കളക്ടറേറ്റില്‍
ലഭിച്ചിട്ടുള്ളത്;
അതില്‍
തീര്പ്പുകല്പ്പിച്ചവ
എത്ര എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇനിയും
തീര്‍പ്പുകല്‍പ്പിക്കാനുള്ള
പരാതികള്‍ എത്ര ;
തീര്പ്പാക്കാതിരിയ്ക്കുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പരാതികളില്‍
തീര്പ്പുകല്പ്പിയ്ക്കുന്നതിനുള്ള
കാലതാമസം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇത്തരം
അപേക്ഷകളില്‍ നടപടി
സ്വീകരിക്കുന്നതിനായി
ബഹു. മന്ത്രി കൂടി
ഉള്‍പ്പെടുന്ന ഒരു
അദാലത്ത്
സംഘടിപ്പിയ്ക്കുമോ
എന്ന് വ്യക്തമാക്കുമോ?
കെ.ഡി.എച്ച്.നിയമ
പ്രകാരമുളള ഭൂമി വിതരണം
958.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.ഡി.എച്ച്.
നിയമ പ്രകാരം ,
ദേവികുളം താലൂക്കില്‍,
ഭൂരഹിത കര്‍ഷകര്‍ക്ക്
പതിച്ച് നല്കുുവാനായി
എത്ര ഭൂമി നീക്കി
വച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇതില്‍ എത്ര പേര്‍ക്ക്
പട്ടയ നടപടികള്‍
പൂര്‍ത്തീകരിച്ച് ഭൂമി
വിട്ടു നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍വ്വേ
നടപടികള്‍ക്ക് പ്രത്യേക
ടീം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ സര്‍വ്വേ
നടപടികള്‍ എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ദേവികുളം
താലൂക്ക് ഓഫീസിലെ
ബി2-1874/16 ലെ
ഗുണഭോക്താക്കളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാന
മനുഷ്യാവകാശ
കമ്മീഷന്‍െറ ഉത്തരവ്
നടപ്പിലാക്കിയോയെന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
താലൂക്കില്‍പ്പെട്ട
വില്ലേജുകളിലെ റീസര്‍വ്വേ
നടപടികള്‍
959.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കിലെ കുട്ടംപുഴ
വില്ലേജില്‍ ഒഴികെ
ബാക്കി വില്ലേജുകളില്‍
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിക്കാത്തത്
കൊണ്ട് ഇൗ
വില്ലേജുകളില്‍ നിരവധി
ഭൂമി സംബന്ധമായ
പ്രശ്നങ്ങള്‍
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബാക്കിയുള്ള
12 വില്ലേജുകളിലും
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കുന്നതിനുളള
സത്വര നടപടി
സ്വീകരിക്കാമോ;
(ഡി)
റീസര്‍വ്വേ
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കര
പുലമണ്‍ തോടിന്‍െറ അതിര്‍ത്തി
നിര്‍ണ്ണയം
960.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
പുലമണ്‍ തോടിന്റെ
അതിര്‍ത്തി
നിര്‍ണയിച്ച്
ബന്ധപ്പെട്ട തദ്ദേശ
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയത്
എന്നായിരുന്നു;
(ബി)
പ്രസ്തുത
അതിര്‍ത്തിയില്‍
തദ്ദേശസ്ഥാപനങ്ങള്‍
അതിരു കല്ലുകള്‍
സ്ഥാപിച്ചിരുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
അപ്രകാരം
അതിര്‍ത്തി
നിര്‍ണയിച്ച്
നല്‍കിയതിന് ശേഷം
റവന്യൂ അധികൃതര്‍
വീണ്ടും പ്രസ്തുത
തോടിന്റെ അതിര്‍ത്തി
പുനര്‍
നിര്ണയിച്ചിരുന്നോ;
എങ്കില്‍ അതിന്റെ
സാഹചര്യം എന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ;
പ്രസ്തുത വിവരം
ബന്ധപ്പെട്ട
തദ്ദേശസ്ഥാപനങ്ങളെ
അറിയിച്ചിരുന്നോ;
വിശദമാക്കുമോ?
മിച്ച
ഭൂമി
961.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ല്‍ സർക്കാർ
അധികാരമൊഴിയുമ്പോള്‍
കണ്ടെത്തിയ മിച്ച ഭൂമി
എത്രയെന്നും ഇതില്‍
എത്ര അളവ് ഭൂമി എത്ര
പേര്‍ക്ക്
നല്‍കിയെന്നും എത്ര
അളവ് ഭൂമിയില്‍
കൈയ്യേറ്റം
ഉണ്ടായിയെന്നും
വെളിപ്പെടുത്താമോ;
കൈയ്യേറ്റ ഭൂമി
തിരിച്ചു പിടിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നും വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍ നാലു
ഏക്കറും അതിലധികവുമായി
എത്ര പേര്‍ക്ക് പട്ടയം
നല്കി, ജില്ല തിരിച്ച്
വിശദാംശം
ലഭ്യമാക്കുന്നതോടൊപ്പം
ഇവരില്‍ എത്ര പേര്
ഭൂമി ലഭിക്കാന്‍
യോഗ്യരാണെന്നും ,
യോഗ്യതയില്ലാത്തവര്‍
എത്ര എന്നും ഇവര്‍
കൈവശമാക്കിയ ഭൂമി എത്ര
എന്നും അന്വേഷിക്കാനും
അനധികൃത പട്ടയങ്ങള്‍
റദ്ദാക്കാനും എന്ത്
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
അങ്കമാലി
മണ്ഡലത്തിലെ റിവര്‍
മാനേജ് മെന്റ് ഫണ്ട്
പ്രവര്‍ത്തനങ്ങള്‍
962.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ് മെന്റ് ഫണ്ട്
വിനിയോഗിച്ച് അങ്കമാലി
മണ്ഡലത്തില്‍
നടന്നുവരുന്ന
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കാമോ?
നെല്‍വയല്‍
നികത്തുന്നതിന് അനുവാദം
963.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കില്‍ 2010- നു
ശേഷം നെല്‍വയല്‍
നികത്തുന്നതിനായി എത്ര
പേര്‍ക്ക് അനുവാദം
നല്‍കിയെന്ന്
വിശദമാക്കുമോ;
(ബി)
അനുവാദം
ലഭിച്ചവരുടെ പേര്,
മേല്‍വിലാസം, മണ്ണിട്ടു
നികത്തുന്നതിന്
അനുവദിച്ച സ്ഥലത്തിന്റെ
അളവ് , സര്‍വ്വെ
നമ്പര്‍ എന്നിവ
വ്യക്തമാക്കുമോ?
വീടില്ലാത്തവര്‍ക്ക് വീട്
നിര്‍മ്മാണത്തിന് പദ്ധതി
964.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തമായി
വീടില്ലാത്തവര്‍ക്ക്
വീട് നിര്‍മ്മാണത്തിന്
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഹൗസിംഗ്
ബോര്‍ഡിന്റെ
ചങ്ങനാശ്ശേരിയിലെ
സ്ഥലത്ത് പുതിയ
നിര്‍മ്മാണ പദ്ധതി
965.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ് ഹൗസിംഗ്
ബോര്‍ഡിന് ചങ്ങനാശ്ശേരി
റവന്യൂ ടവറിന്
സമീപമുള്ള സ്ഥലത്ത്
ഏതെങ്കിലും പുതിയ
നിര്‍മ്മാണ പദ്ധതിക്ക്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ നിര്‍മ്മാണ പദ്ധതി
എന്നത്തേക്ക്
തുടങ്ങുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത നിര്‍മ്മാണ
പദ്ധതിക്കുവേണ്ടി എന്തു
തുകയാണ്
വകയിരുത്തിയിരിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഭവന
നിര്‍മ്മാണ ധനസഹായം
ഏകീകരിയ്ക്കാന്‍ നടപടി
966.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
വിവിധ ഭവന നിര്‍മ്മാണ
പദ്ധതികളില്‍ പല
സ്കീമുകളിലായി ഒരേ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സഹായമായി പല തുകയാണ്
ലഭിക്കുന്നുവെന്നതിനാല്‍
ആയത്
ഏകീകരിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിയ്ക്കുമോയെന്ന്
വിശദമാക്കുമോ?
ഭവന
നിര്‍മ്മാണ പദ്ധതികള്‍
967.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഏതൊക്കെ
പദ്ധതികളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
ഭവന നിര്‍മ്മാണ
പദ്ധതികള്‍
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഭവന
നിര്‍മ്മാണം
968.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
ഹൗസിംഗ് സ്കീമുകളിലായി
വീട് നിര്‍മ്മാണം
തുടങ്ങി
പൂര്‍ത്തീകരിക്കാത്തവയുടെ
ജില്ലതിരിച്ചുള്ള
കണക്ക്
(എസ്.സി/എസ്.ടി,ജനറല്‍
എന്നീ വിഭാഗങ്ങളില്‍)
ലഭ്യമാക്കുമോ;
(ബി)
ആയത്
പൂര്‍ത്തീകരിക്കുന്നതിനായി
സര്‍ക്കാര്‍ പദ്ധതി
ആവിഷ്ക്കരിക്കുമോ?
സുനാമി
വില്ലേജ് വീടുകള്‍
969.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേമഞ്ചേരി
പഞ്ചായത്തില്‍
ടി.ആര്.പി. പ്രകാരം
നിര്‍മ്മിച്ചിട്ടുള്ള
സുനാമി വില്ലേജ്
വീടുകളുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സുനാമി
വില്ലേജ് വീടുകള്‍
നിര്‍മ്മിച്ച് 5 വര്‍ഷം
കഴിഞ്ഞിട്ടും
ഗുണഭോക്താക്കള്‍ക്ക്
വിതരണം ചെയ്തിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
വീടുകള്‍
ഗുണഭോക്താക്കള്‍ക്ക്
വിതരണം ചെയ്യാന്‍ വേണ്ട
അടിയന്തര നടപടി
സ്വീകരിക്കുമോ?
ചാത്തന്നൂര്‍
ഗ്രാമപഞ്ചായത്തിലെ
സാഫല്യം ഭവന നിര്‍മ്മാണ
പദ്ധതി
970.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ഗ്രാമ പഞ്ചായത്തില്‍
സാഫല്യം ഭവന നിര്‍മ്മാണ
പദ്ധതി പ്രകാരം
വീടില്ലാത്തവര്‍ക്ക്
പാര്‍പ്പിട സൗകര്യം
ഏര്പ്പെടുത്തുന്നതിലേയ്ക്ക്
നിര്‍മ്മിച്ച
കെട്ടിടത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുവോ;
വിശദാംശം അറിയിക്കുമോ;
(ബി)
പ്രസ്തുത
കെട്ടിട സമുച്ചയത്തില്‍
താമസിയ്ക്കുന്ന
കുടുംബങ്ങള്‍ക്ക് പൊതു
സൗകര്യങ്ങളുടെ കുറവ്
ഉണ്ടെന്നുള്ള നിവേദനം
ലഭിച്ചിരുന്നുവോ;
എങ്കില്‍ അതിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?