ദേശീയപാത
വികസനത്തിനുള്ള മാര്‍ഗ്ഗ
രേഖകള്‍
*241.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം ദേശീയപാതകളാണ്
വികസിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
(ബി)
എത്ര
മീറ്റര്‍ വീതിയില്‍ ഈ
പാതകള്‍
വികസിപ്പിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്;
ഇതിനായി ഏന്തെങ്കിലും
മാര്‍ഗ്ഗ രേഖകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഭൂമി
നഷ്ടപ്പെടുന്നവര്‍ക്കായി
പുതിയ പാക്കേജുകള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ദേശീയപാതകളുടെ
വികസനത്തിനായി
പ്രതീക്ഷിക്കുന്ന
ചെലവും ഇതില്‍
കേന്ദ്രത്തില്‍ നിന്നും
ലഭിക്കുമെന്ന്
പ്രതീക്ഷിക്കുന്ന
സഹായവും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
പ്ലാസ്റ്റിക്ക്
മിശ്രണം ചെയ്ത ബിറ്റുമിന്‍
റോഡു നിര്‍മ്മാണത്തിന്
ഉപയോഗിക്കാന്‍ നടപടി
*242.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
മിശ്രണം ചെയ്ത
ബിറ്റുമിന്‍ ഉപയോഗിച്ച്
റോഡുകളുടെ നിര്‍മ്മാണം
നടത്താന്‍
പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇപ്രകാരം
റോഡ്
നിര്‍മ്മിക്കുന്നതിന്
കേന്ദ്ര ഉപരിതല ഗതാഗത
മന്ത്രാലയത്തിന്റെ
അംഗീകാരം
ലഭിക്കേണ്ടതുണ്ടോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട്
പ്രൊപ്പോസലുകള്‍
കേന്ദ്രത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്ലാസ്റ്റിക്
മിശ്രണം ചെയ്ത
ബിറ്റുമിന്‍
ഉപയോഗിച്ചുകൊണ്ടുള്ള
റോഡുകള്‍
പരീക്ഷണാടിസ്ഥാനത്തില്‍
എവിടെയെല്ലാമാണ്
നിര്‍മ്മിച്ചത്; ആയത്
വിജയകരമായിരുന്നോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്ലാസ്റ്റിക്ക്
പാഴ് വസ്തുക്കള്‍
സൃഷ്ടിക്കുന്ന
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
കണക്കിലെടുത്ത്
പ്ലാസ്റ്റിക്ക് മിശ്രണം
ചെയ്ത ബിറ്റുമിന്‍ റോഡു
നിര്‍മ്മാണത്തിന്
ഉപയോഗിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പ്രകൃതി
ദുരന്തം നേരിടാനുള്ള
മുന്‍കരുതലുകള്‍
*243.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രകൃതി ദുരന്ത
സാദ്ധ്യതയുളള മേഖലകള്‍
ഏതൊക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രകൃതി ദുരന്തം
നേരിടാനും
ദുരന്തബാധിതരെ
സഹായിക്കാനും എന്തൊക്കെ
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രകൃതി
ദുരന്തങ്ങളില്‍ വീടു
നഷ്ടപ്പെടുന്നവര്‍ക്കും
ദുരന്തബാധിതര്‍ക്കും
വേണ്ടി, ദുരന്ത
സാദ്ധ്യതാ മേഖലകളില്‍
അടിസ്ഥാന സൗകര്യങ്ങളുളള
ദുരിതാശ്വാസ
ക്യാമ്പുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സ്വകാര്യ
സ്വാശ്രയ എഞ്ചിനിയറിംഗ്
കോളേജുകളിലെ വിദ്യാഭ്യാസ
നിലവാരം
*244.
ശ്രീ.ആര്.
രാജേഷ്
,,
റ്റി.വി.രാജേഷ്
,,
ആന്റണി ജോണ്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ സ്വാശ്രയ
എഞ്ചിനിയറിംഗ്
കോളേജുകളിലെ
വിദ്യാഭ്യാസ
നിലവാരത്തെക്കുറിച്ച്
ഹൈക്കോടതി മുമ്പ്
നടത്തിയ
പരാമര്‍ശത്തിന്റെ
അടിസ്ഥാനത്തില്‍ ആയത്
വിശദമായ പരിശോധനയ്ക്ക്
വിധേയമാക്കിയിരുന്നോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
അദ്ധ്യയന
നിലവാരവും ലബോറട്ടികള്‍
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങളും
അപര്യാപ്തമായ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നത്
തടയാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രവേശന
പരീക്ഷ
ഒഴിവാക്കണമെന്നും
യോഗ്യതാ പരീക്ഷയില്‍
മാര്‍ക്ക് ഇളവ്
അനുവദിക്കണമെന്നും
സ്വകാര്യ സ്വാശ്രയ
എഞ്ചിനിയറിംഗ് കോളേജ്
മാനേജ്മെന്റ്
അസോസിയേഷന്
ആവശ്യപ്പെട്ടിരുന്നോ;
ആയതിന്മേലുളള നിലപാട്
വ്യക്തമാക്കാമോ;
(ഡി)
സ്വകാര്യ
സ്വാശ്രയ എഞ്ചിനീയറിംഗ്
വിദ്യാഭ്യാസ രംഗത്തെ
നിലവാരത്തകര്‍ച്ച ഏത്
വിധത്തില്‍
പരിഹരിക്കാനാണുദ്ദേശിക്കുന്നതെന്നും
പ്രസ്തുത സ്ഥാപനങ്ങളുടെ
മേല്‍ എന്തെങ്കിലും
തരത്തിലുള്ള സാമൂഹ്യ
നിരീക്ഷണ സംവിധാനം
ഏര്പ്പെടുത്തുമോയെന്നും
വിശദമാക്കുമോ?
സാമൂഹ്യ
നിയന്ത്രണത്തോടെ കരിങ്കല്‍
ഖനനപദ്ധതി
*245.
ശ്രീ.ജോര്‍ജ്
എം. തോമസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.എം.
മണി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരിസ്ഥികമായി
ദുര്‍ബലമായ മേഖലകളില്‍
ഉള്‍പ്പെടെ സ്വകാര്യ
ഭൂമിയിലും റവന്യൂ
ഭൂമിയിലും ലാഭേഛയോടെ
മാത്രം നടത്തുന്ന
കരിങ്കല്‍ ഖനനം
പരിസ്ഥിതിക്ക്
വിനാശകരമായ തോതില്‍
വ്യാപകമായിരിക്കുന്നതു
പഠനവിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതു ശാസ്ത്രീയ
പഠനത്തിന്റെ
അടിസ്ഥാനത്തില്‍
സാമൂഹ്യ
നിയന്ത്രണത്തോടെ
നടത്താന്‍ എന്തു
പദ്ധതിയാണുള്ളത്;
(ബി)
ഈ
രംഗത്തുള്ള കൊള്ളലാഭവും
വ്യാപകമായ നികുതി
വെട്ടിപ്പും തടയാനും
പരിസ്ഥിതിക്ക്
വിനാശകരമാകാതെ
ന്രമ്മാണ മേഖലയക്ക്
പാറ ലഭ്യമാക്കുന്നതിനും
കരിങ്കല്‍ ഖനനം
പൊതുമേഖലയിലാക്കുന്നതിനെ
കുറിച്ച് നിലപാടു
വ്യക്തമാക്കാമോ;
(സി)
മറ്റേതെങ്കിലും
തരത്തില്‍ സാമൂഹ്യ
നിയന്ത്രണം
സാധ്യമാകുമോ; എങ്കില്‍
വിശദമാക്കുമോ?
മാനേജ്മെന്റുകൾ
വാങ്ങുന്ന തലവരി പണം
*246.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ കോളേജുകളിലും
സ്കൂളുകളിലും
താഴെത്തട്ടു മുതലുള്ള
ക്ലാസുകളിലെ പഠന
പ്രവേശനത്തിനായി
മാനേജുമെന്റുകള്‍,
പാവപ്പെട്ട
വിദ്യാര്‍ത്ഥികളില്‍
നിന്നും രസീതു നൽകാതെ
വന്‍തുക തലവരിപ്പണമായി
വാങ്ങുന്നുവെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനെതിരെ
എന്തെല്ലാം കര്‍ശന
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇതിന്മേൽ
ഏതെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
ഉള്ളടക്കം
വിശദമാക്കാമോ;
പരാതിയിന്മേൽ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ഡി)
മാനേജുമെന്റുകള്‍
തലവരിപ്പണം
വാങ്ങുന്നതിനാല്‍
സാമ്പത്തികമായി
പിന്നോക്കം നിൽക്കുന്ന
മിടുക്കരായ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസം
നിഷേധിക്കപ്പെടുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇതിനെതിരെ
കര്‍ശന നടപടി
സ്വീകരിച്ച്
സര്‍ക്കാര്‍ തലത്തില്‍
പുതിയ ഉത്തരവ് ഇറക്കി
മാനേജുമെന്റുകളെ
നിയന്ത്രിക്കുവാൻ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
റീസര്‍വ്വെ
ജോലികളുടെ പൂര്‍ത്തീകരണം
*247.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീസര്‍വ്വേ ജോലികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ്
റീസര്‍വ്വേ ജോലികള്‍
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂമി
കേരളം പദ്ധതി മുഖേന
റീസര്‍വ്വെ ജോലികള്‍
എത്രത്തോളം
പൂര്‍ത്തീകരിക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
റീസര്‍വ്വെ
ജോലികള്‍
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം ആധുനിക
സംവിധാനങ്ങളാണ്
പ്രയോജനപ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ;
(ഇ)
റീസര്‍വ്വെ
ജോലികള്‍ കുറ്റമറ്റ
രീതിയില്‍
നിര്‍വ്വഹിക്കുന്നതിന്
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
പത്താം
ക്ലാസ്സ് കഴിഞ്ഞ്
ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ
*248.
ശ്രീ.സി.മമ്മൂട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
എന്‍. ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പു
വിദ്യാഭ്യാസ
വര്‍ഷത്തില്‍ പത്താം
ക്ലാസ്സ് കഴിഞ്ഞ്
ഉപരിപഠനം തേടുന്ന
വിദ്യാര്‍ത്ഥികളുടെ
തുടര്‍ പഠനത്തിന്
ലഭ്യമാക്കിയിട്ടുള്ള
സൗകര്യങ്ങളുടെ വിശദാംശം
നല്‍കാമോ;
(ബി)
പ്ലസ്
വണ്‍ പ്രവേശനത്തിന്
അപേക്ഷിച്ചിട്ടുള്ള
എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
അഡ്മിഷന് നല്‍കാനാവും
വിധം സൗകര്യങ്ങള്‍
ലഭ്യമാണോ; വിശദവിവരം
ലഭ്യമാക്കാമോ?
രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ അഭിയാന്
*249.
ശ്രീ.കെ.
ബാബു
,,
പുരുഷന് കടലുണ്ടി
,,
എം. സ്വരാജ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ
അഭിയാന്റെ (ആര്.
എം.എസ്.എ) ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
കേന്ദ്രാവിഷ്കൃത പദ്ധതി
പ്രകാരം സംസ്ഥാനത്ത്
നടന്നുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
അതിനായി ലഭിച്ച തുക
എത്രയെന്നും
അറിയിക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം
ലഭിക്കുന്ന ഫണ്ടിന്റെ
വിനിയോഗം, സെക്കണ്ടറി
തലത്തിലെ സ്കൂളുകളുടെ
പശ്ചാത്തല സൗകര്യവും
അക്കാദമിക നിലവാരവും
വര്‍ദ്ധിപ്പിച്ച് പൊതു
വിദ്യാഭ്യാസ രംഗത്തെ
പരിപോഷിപ്പിക്കുന്നതിന്
എത്ര മാത്രം
വിജയിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ
; ഈ രംഗത്ത്
ഏതുതരത്തിലുള്ള
ഗുണപരമായ മാറ്റം
കൊണ്ടുവരുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സാക്ഷരതാ
വിദ്യാകേന്ദ്രങ്ങളില്‍
പ്രത്യേക തൊഴില്‍ നൈപുണ്യ
വികസന പദ്ധതി
*250.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.റ്റി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാക്ഷരതാ
വിദ്യാകേന്ദ്രങ്ങളില്‍
പ്രത്യേക തൊഴില്‍
നൈപുണ്യ വികസന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടിരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നിര്‍വ്വഹണത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദീകരിക്കാമോ;
(ഡി)
പദ്ധതിയിന്‍
കീഴില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്?
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുളള
പദ്ധതികള്‍
*251.
ശ്രീമതി
സി.കെ. ആശ
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ഏതെല്ലാം പദ്ധതികളാണ്
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ; ഈ
പദ്ധതികള്‍
നടപ്പാക്കിയതിന്
ശേഷമുള്ള പുരോഗതി
വിലയിരുത്തുമോ;
(ബി)
മത്സ്യ
വിത്ത് ഉല്പാദനത്തില്
സംസ്ഥാനം സ്വയം
പര്യാപ്തത
നേടിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ സ്വയം
പര്യാപ്തത നേടുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ടെന്ന്
വിശദമാക്കുമോ?
തോട്ടണ്ടി
ഇടപാടിലെ ക്രമക്കേടുകള്‍
T *252.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെ
തോട്ടണ്ടി ഇടപാടില്‍
അഴിമതി
നടന്നിട്ടുളളതായി
പറയപ്പെടുന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര കോടി
രൂപയുടെ അഴിമതിയാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തോട്ടണ്ടി ഇറക്കുമതി
ചെയ്ത ഏജന്‍സി
ഏതാണെന്നും,
കശുവണ്ടിയുടെ
ഗുണനിലവാരം പരിശോധിച്ച
ലബോറട്ടറി ഏതാണെന്നും
പ്രസ്തുത ക്രമക്കേടില്‍
ഇവരുടെ
പങ്കെന്താണെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
അഴിമതി ആരോപണം
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷിച്ച്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിലെ
ഉള്ളടക്കം എന്താണെന്ന്
വെളിപ്പെടുത്താമോ?
മരാമത്ത്
പണികളുടെ 'ക്വാളിറ്റി
ഓഡിറ്റിംഗ്'
*253.
ശ്രീ.എം.
മുകേഷ്
,,
കെ.സുരേഷ് കുറുപ്പ്
,,
എസ്.രാജേന്ദ്രന്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരാമത്ത്
പണികളുടെ 'ക്വാളിറ്റി
ഓഡിറ്റിംഗ്'
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പൊതുമരാമത്തിനായുള്ള
പുതിയ ക്വാളിറ്റി
മാനുവലിലെയും ലബോറട്ടറി
മാനുവലിലെയും
വ്യവസ്ഥകള്‍ കൃത്യമായി
പാലിക്കുന്നുണ്ടോയെന്ന്
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പി.ഡബ്ല്യു.ഡി.
ഏറ്റെടുക്കുന്ന എല്ലാ
പുതിയ കെട്ടിട
നിര്‍മ്മാണങ്ങളുടെയും
രൂപകല്പനയില് ഗ്രീന്‍
ബില്‍ഡിംഗ്
കണ്‍സെപ്റ്റ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പൊതുമരാമത്ത്
പ്രവൃത്തികളില്‍
'സോഷ്യല്‍ ഓഡിറ്റിംഗ്'
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മീനാകുമാരി
കമ്മിറ്റി റിപ്പോര്‍ട്ട്
*254.
ശ്രീ.കെ.ജെ.
മാക്സി
,,
വി.എസ്.അച്ചുതാനന്ദന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാകുമാരി
കമ്മിറ്റി
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
മത്സ്യത്തൊഴിലാളികളുടെ
താല്‍പ്പര്യങ്ങള്‍ക്ക്
ഹാനികരമാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
തൊഴില്‍ നെെപുണ്യം
നവീകരിച്ചും ആഴക്കടല്‍
മത്സ്യബന്ധനത്തിനായി
പ്രത്യേക സംവിധാനമുളള
യാനങ്ങള്‍ നല്‍കിയും
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
ശാക്തീകരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇന്ത്യന്‍
തീരം വിദേശ
ട്രോളറുകള്‍ക്ക്
തുറന്നു കൊടുക്കാനുളള
ശിപാര്‍ശ തളളുന്നതിനായി
കേന്ദ്ര സര്‍ക്കാരില്‍
ഏതു തരത്തിലുളള
സമ്മര്‍ദ്ദം
ചെലുത്തുമെന്ന്
അറിയിക്കാമോ?
സ്മാര്‍ട്ട്
വില്ലേജ് പദ്ധതി
*255.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്സ്മാര്ട്ട്
വില്ലേജ് പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കി
നടപ്പാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടിരുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
സംസ്ഥാനത്തിന്റെ
കടലോര മേഖലകളില്‍ തീരശോഷണം
വ്യാപകമാകുന്നതിന്റെ
കാരണങ്ങള്‍
*256.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കടലോര മേഖലകളില്‍
തീരശോഷണം
വ്യാപകമാകുന്നതിന്റെ
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
മറ്റു
ജില്ലകളെ അപേക്ഷിച്ച്
എറണാകുളം, കൊല്ലം
ജില്ലകളില്‍ ഈ
പ്രതിഭാസം
രൂക്ഷമാവാതിരിക്കുന്നതിനുള്ള
അനുകൂല ഘടകങ്ങള്‍
എന്തൊക്കെയാണെന്നതു
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
തീരശോഷണം
പ്രതിരോധിക്കുന്ന
കാര്യത്തില്‍ കണ്ടല്‍
വ്യാപിപ്പിച്ചുള്ള
ജൈവവേലിയുടെ സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിശോധിക്കാമോ?
ഉള്‍നാടന്‍
മത്സ്യസമ്പത്ത്
*257.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉള്‍നാടന്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്കരിച്ചത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടിരിക്കുന്നത്;
വിശദീകരിക്കുമോ;
(സി)
എങ്കില്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
റോഡുകള്‍ക്ക്
മിനിമം ഗ്യാരന്റി
*258.
ശ്രീ.അനില്‍
അക്കര
,,
അന്‍വര്‍ സാദത്ത്
,,
കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുകള്‍ക്ക് മിനിമം
ഗ്യാരന്റി
ഉറപ്പാക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിച്ച
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
ഭരണതലത്തില്‍ കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
തീരദേശ
പാക്കേജ്
*259.
ശ്രീ.ബി.സത്യന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. രാജഗോപാലന്‍
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'തീരദേശ പാക്കേജ്'
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാക്കേജിനായി എത്ര
തുകയാണ് നീക്കി
വച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍
നടപ്പിലാക്കുന്നതില്‍
പരാജയപ്പെട്ടതായി
ആക്ഷേപമുള്ള 'മാതൃകാ
മത്സ്യ ഗ്രാമം പദ്ധതി',
ന്യൂനതകള്‍ പരിഹരിച്ച്
പുനരാവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
വിദ്യാഭ്യാസനയം
*260.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിദ്യാഭ്യാസനയത്തില്‍
മാറ്റങ്ങള്‍ വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതു വിധത്തിലുള്ള
മാറ്റങ്ങളാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
അതുപ്രകാരം,
കുട്ടികളില്‍ പൗരബോധം
വളര്‍ത്തിയെടുക്കാന്‍
നിലവിലുള്ളതില്‍
കൂടുതലായി എന്തൊക്കെ
പരിഷ്കാരങ്ങളാണ്
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കുമോ?
വിദ്യാലയങ്ങളെ
മാതൃകാസ്ഥാപനങ്ങളാക്കുന്ന
പദ്ധതി
*261.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.വി.വിജയദാസ്
,,
എം. സ്വരാജ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
സഹായമില്ലാതെ സംസ്ഥാന
സര്‍ക്കാര്‍
പാഠ്യപദ്ധതിയനുസരിച്ചും
മറ്റു
പാഠ്യപദ്ധതിപ്രകാരവും
അധ്യയനം നടത്തുന്ന
വിദ്യാലയങ്ങള്‍ വര്‍ഷം
തോറും വര്‍ദ്ധിച്ചു
വരുന്ന പ്രവണത പഠന
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ ഈ
പ്രശ്നത്തിനുള്ള കാരണം
എന്താണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഒരേ
പാഠ്യപദ്ധതിയനുസരിച്ചുള്ള
വിദ്യാലയങ്ങളില്‍ത്തന്നെ
അമിത ഫീസ് ഈടാക്കുന്ന
വിദ്യാലയങ്ങളില്‍
തങ്ങളുടെ കുട്ടികളെ
അയയ്ക്കുവാന്
രക്ഷിതാക്കള്‍
തയ്യാറാകുന്നത്
ആസൂത്രിത
പ്രചാരണത്തിന്റെ
ഭാഗമായി മാത്രമാണോഎന്ന്
പരിശോധിച്ചിട്ടുണ്ടോ; ഈ
പ്രവണത മാറ്റുവാന്‍
എന്തു നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
സ്കൂളുകളുടെ
നിലവാരത്തിലുളള അന്തരം
കൊണ്ടാണെങ്കില്‍ അതു
നികത്തുവാനായി എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(സി)
പൊതു
വിദ്യാലയങ്ങളും
വിദ്യാഭ്യാസ
സമ്പ്രദായവും സാമൂഹിക
ഐക്യത്തിന്
അനിവാര്യമാണെന്നതിന്റെയടിസ്ഥാനത്തില്
ഇത്തരം വിദ്യാലയങ്ങളെ
മാതൃകാ
സ്ഥാപനങ്ങളാക്കുന്നതിനുള്ള
പദ്ധതിയെന്തൊക്കെയാണ്
വിശദമാക്കുമോ?
പാഠ
പുസ്തക അച്ചടിയും വിതരണവും
*262.
ശ്രീ.ഡി.കെ.
മുരളി
,,
വി. അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അധ്യയന
വര്‍ഷത്തേയ്ക്കുള്ള പാഠ
പുസ്തക അച്ചടിയും
വിതരണവും
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പാഠപുസ്തകങ്ങളുടെ
വിതരണം വൈകാതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
അടുത്ത
അധ്യയന
വര്‍ഷത്തേയ്ക്കുള്ള പാഠ
പുസ്തകങ്ങളുടെ
അച്ചടിയും വിതരണവും
യഥാസമയം
പൂര്‍ത്തിയാക്കുന്നതിന്
മുന്‍കൂര്‍ നടപടികള്‍
സ്വീകരിക്കുമോ?
റോഡ്
ടാറിങ്ങിന് ഉപയോഗശൂന്യമായ
പ്ലാസ്റ്റിക്
പ്രയോജനപ്പെടുത്തല്‍
*263.
ശ്രീ.ഐ.ബി.
സതീഷ്
,,
ജെയിംസ് മാത്യു
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് ഈ വര്‍ഷം
സംസ്ഥാനത്തെ റോഡ്
സര്ഫേസിംഗിനും
റീസര്ഫേസിംഗിനും
ഉപയോഗശൂന്യമായ
പ്ലാസ്റ്റിക്
ഉപയോഗിക്കുന്ന പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എത്ര കിലോമീറ്റര്‍
റോഡാണ് ഇപ്രകാരം
ഏറ്റെടുത്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതു മൂലം
ഉണ്ടാകുന്ന
പ്രയോജനങ്ങള്‍
വിശദമാക്കുമോ;
(ഡി)
റോഡ്
റീസര്‍ഫേസ്
ചെയ്യുന്നതിനായി ബി.
പി. സി. എല്‍.
ഉല്പാദിപ്പിച്ചിട്ടുള്ള
എന്‍. ആര്. എം. ബി.
(നാച്വറല്‍ റബ്ബര്‍
മോഡിഫൈഡ് ബിറ്റുമിന്‍ )
ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
റവന്യൂ
വകുപ്പില്‍ ഇ-രേഖാ പദ്ധതി
*264.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ വകുപ്പില്‍
ഇ-രേഖാ പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ വഴി
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കുവാന്‍
ലക്ഷ്യമിട്ടിരുന്നതെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദീകരിക്കുമോ?
ഭവന
രഹിതര്‍ക്കായി ഭവന നിര്‍മ്മാണ
പദ്ധതികള്‍
*265.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
രഹിതര്‍ക്കായി
സംസ്ഥാനത്ത് നടപ്പാക്കി
വരുന്ന വിവിധ
തരത്തിലുള്ള ഭവന
നിര്‍മ്മാണ
പദ്ധതികളില്‍ ഓരോ
പദ്ധതിയുടെയും ലക്ഷ്യം
എന്തായിരുന്നുവെന്നും
ആയത് യഥാസമയം
നിറവേറ്റാന്‍
കഴിയാതിരുന്നത്
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര ഭവന
രഹിതരുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇവര്‍ക്കായി എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
പി.ഡബ്ല്യു.ഡി
വകുപ്പിന്റെ ആധുനികവത്ക്കരണം
*266.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി
വകുപ്പിന്റെ
ആധുനികവത്ക്കരണത്തിനായി
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഈ പദ്ധതി
വഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുകയുണ്ടായി;
വിശദീകരിക്കാമോ?
പ്ലാസ്റ്റിക്
ഉപയോഗിച്ചുള്ള റോഡ്
നിര്‍മ്മാണം
*267.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടാറിംഗിനുള്ള
ബിറ്റുമിന്‍
മിശ്രിതത്തില്‍
പ്ലാസ്റ്റിക് മാലിന്യം
നിശ്ചിത അളവില്‍
ചേര്‍ക്കണമെന്ന്
കേന്ദ്ര ഗതാഗത
മന്ത്രാലയം ദേശീയ പാതാ
അതോറിറ്റിക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ബിറ്റുമിന്‍
മിശ്രിതത്തില്‍ എത്ര
ശതമാനം പ്ലാസ്റ്റിക്
ചേര്‍ക്കണമെന്നാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
റോഡ്
നിര്‍മ്മാണത്തിന്
പ്ലാസ്റ്റിക്
ഉപയോഗിക്കുന്നത്
സംസ്ഥാനത്ത്
വ്യാപകമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
റോഡ്
നിര്‍മ്മാണത്തില്‍
പ്ലാസ്റ്റിക്
ചേര്‍ക്കുന്നതുകൊണ്ടുള്ള
പ്രയോജനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കാലവര്‍ഷത്തിലും
കാറ്റിലുമുണ്ടായ
നാശനഷ്ടങ്ങള്‍ക്കുള്ള
നഷ്ടപരിഹാരം
*268.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
പാറക്കല്‍ അബ്ദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷത്തിലും
അതിനോടനുബന്ധിച്ചുണ്ടായ
കാറ്റിലും
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളിലുണ്ടായിട്ടുള്ള
നാശനഷ്ടങ്ങളുടെ
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
നഷ്ടപരിഹാരം
അനുവദിക്കുന്ന
കാര്യത്തില്‍ മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അതിനുള്ള നടപടികള്‍
പൂര്‍ത്തിയാക്കി
നഷ്ടപരിഹാരം എത്രയും
പെട്ടെന്ന് നല്കാന്
നടപടി സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
അവകാശ സംരക്ഷണത്തിന്
നിയമനിര്‍മ്മാണം
*269.
ശ്രീ.എസ്.ശർമ്മ
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ദാസന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
സാമഗ്രികളുടെ
ഉടമസ്ഥതയുള്ള
മത്സ്യത്തൊഴിലാളികളുടെ
അവകാശ സംരക്ഷണത്തിനും
കടലിലേക്കുള്ള
പ്രവേശനത്തിനും സമുദ്ര
വിഭവങ്ങളുടെ
ഉപയോഗത്തിനുമായി
സമഗ്രമായ ഒരു
അക്വേറിയന്‍ റീഫോംസ്
ആക്ട് പ്രാബല്യത്തില്‍
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സമുദ്ര
മത്സ്യ വിഭവ
സംരക്ഷണത്തില്‍
നിലവിലുള്ള
വെല്ലുവിളികളെ
നേരിടുന്നതിനും മത്സ്യ
സമ്പത്തിന്റെ സുസ്ഥിരത
ഉറപ്പാക്കുന്നതിനുമായി
1980 ലെ കേരള മറൈന്‍
ഫിഷിംഗ് റഗുലേഷന്
ആക്ടില്‍ കാലോചിതമായ
ഭേദഗതി വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വംശനാശ
ഭീഷണി നേരിടുന്ന
മത്സ്യങ്ങളുടെ
സംരക്ഷണത്തിനായി
സംയോജിത പദ്ധതികള്‍
നടപ്പിലാക്കുമോ;
വിശദമാക്കുമോ?
സ്കൂളുകളിലെ
ഉച്ചഭക്ഷണ പദ്ധതി
*270.
ശ്രീ.ഒ.
ആര്. കേളു
,,
എ. പ്രദീപ്കുമാര്‍
,,
സി. കെ. ശശീന്ദ്രന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആവശ്യത്തിന് ഫണ്ട്
അനുവദിക്കാതെയും
അനുവദിക്കുന്ന ഫണ്ട്
യഥാസമയം
ലഭ്യമാക്കാതെയും
സ്കൂളുകളിലെ ഉച്ചഭക്ഷണ
പദ്ധതി
പ്രതിസന്ധിയിലായിരുന്നുവെന്ന
ആക്ഷേപം
പരിശോധിച്ചിരുന്നോ;
(ബി)
പ്രധാനാധ്യാപകരെ
കടക്കെണിയിലാഴ്ത്താതെ
സ്കൂളുകളിലെ ഉച്ചഭക്ഷണ
പദ്ധതിയില്‍ കൃത്യത
വരുത്തുന്നതിനും പോഷക
ഗുണമുള്ള ആഹാരം
നല്‍കാനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
ഉത്തരവാദിത്വം
നിലനിര്‍ത്തിക്കൊണ്ടു
തന്നെ അധ്യാപക
രക്ഷാകര്‍തൃ സമിതികളെ
കൂടി പങ്കാളികളാക്കി,
പദ്ധതി കൂടുതല്‍
മെച്ചപ്പെടുത്താന്‍
സാധിക്കുമോയെന്ന കാര്യം
പരിശോധിക്കാമോ;
വിശദാംശങ്ങള്‍
നല്‍കുമോ?