സാമൂഹ്യ
വനവല്‍ക്കരണ പദ്ധതി
*211.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കാരാട്ട് റസാഖ്
,,
ജെയിംസ് മാത്യു
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
നടപ്പിലാക്കുന്ന
സാമൂഹ്യ വനവല്‍ക്കരണ
പദ്ധതിയുടെ ഫലപ്രാപ്തി
അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
സാമൂഹ്യവനവല്ക്കരണമെന്ന
പേരില്‍ അക്കേഷ്യ
തുടങ്ങിയ പാഴ്മരങ്ങള്‍
വ്യാപകമായി നട്ടു
പിടിപ്പിച്ചതു
സംസ്ഥാനത്തിന്റെ
പരിസ്ഥിതിയെയും ജെെവ
സമ്പത്തിനെയും ഏതു
തരത്തില്‍
ബാധിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഇൗ പദ്ധതിയുടെ ഭാഗമായി
തദ്ദേശീയ ഫലവൃക്ഷങ്ങള്‍
നട്ടു പിടിപ്പിക്കാന്‍
നടപടിയുണ്ടാകമോ;
(സി)
ഇൗ
പദ്ധതിയുടെ നിക്ഷേപ
പ്രയോജനം വിശകലനം
ചെയ്തിട്ടുണ്ടോ; ഫണ്ടു
വിനിയോഗത്തെക്കുറിച്ച്
പ്രത്യേകം പരിശോധന
നടത്തുമോ?
തടയണ നിര്‍മ്മാണം
*212.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തടയണകള്‍
നിര്‍മ്മിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തു
നടപ്പിലാക്കിയത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദീകരിക്കുമോ?
അക്കാദമികളുടെ
പുനസംഘടന
*213.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക
കേന്ദ്രങ്ങളായ
അക്കാദമികളുടെ
പ്രവ്രത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നിശ്ചയിച്ചിരുന്ന ഭരണ
സമിതികള്‍
അക്കാദമികളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
നിറവേറ്റാന്‍
പ്രാപ്തമായിരുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
അരാജകത്വവും
ഫാസിസ്റ്റ് പ്രവണതയും
പ്രതിരോധിക്കാന്‍
അക്കാദമികളെ
പ്രാപ്തമാക്കാനുള്ള
പദ്ധതികള്‍
രൂപപ്പെടുത്തുമോ;
(ഡി)
അതിന്റെ
അടിസ്ഥാനത്തില്‍
സാഹിത്യ അക്കാദമി,
സംഗീതനാടക അക്കാദമി,
ലളിതകലാ അക്കാദമി, ഫോക്
ലോര്‍ അക്കാദമി
തുടങ്ങിയവയെ
പുനസംഘടിപ്പിക്കുമോ?
ഗോത്രവര്‍ഗ്ഗ
ക്ഷേമം
*214.
ശ്രീ.ഒ.
ആര്. കേളു
,,
രാജു എബ്രഹാം
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനവാസികളായ
ഗോത്രവര്‍ഗ്ഗക്കാരുടെ
ക്ഷേമം ലക്ഷ്യമാക്കി
എക്കോ ട്രൈബല്‍
ഹാബിറ്റാറ്റുകളുടെ
വികസനത്തിന് പ്രത്യേക
പ്രാധാന്യം നല്‍കുമോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗക്കാരുടെ
ഇടയിലുള്ള
പോഷകാഹാരക്കുറവും,
ദാരിദ്ര്യവും
അതുമൂലമുണ്ടാകുന്ന
രോഗാവസ്ഥയും
പരിഹരിയ്ക്കുന്നതിനായി
അവര്‍ക്ക് പോഷക
സമൃദ്ധമായ ഭക്ഷണം
നല്‍കുന്നതിനുള്ള
പദ്ധതികള്‍
നടപ്പിലാക്കുമോ;
(സി)
തീക്ഷ്ണമായ
പോഷകാഹാരക്കുറവ്
അനുഭവിയ്ക്കുന്ന എല്ലാ
സെറ്റില്‍മെന്റുകളിലും
കമ്മ്യൂണിറ്റി
കിച്ചനുകളിലും
ന്യുട്രീഷന്‍
റീഹാബിലിറ്റേഷന്‍
സെന്ററുകള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ
; വ്യക്തമാക്കുമോ?
ഫോറസ്റ്റ്
റോഡുകളുടെ നവീകരണം
*215.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനസരംക്ഷണത്തിന്
ഫോറസ്റ്റ് റോഡുകളുടെ
പരിപാലനം എത്രത്തോളം
സഹായകരമാകുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഫോറസ്റ്റ് റോഡുകളുടെ
നിലവിലെ സ്ഥിതി
എപ്രകാരമാണെന്ന്
നിരീക്ഷിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഫോറസ്റ്റ്
റോഡുകളുടെ നവീകരണത്തിന്
നടപ്പു സാമ്പത്തിക
വര്‍ഷം നീക്കി
വച്ചിട്ടുള്ള തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഷോപ്സ്
ആന്റ് കൊമേഴ്സ്യല്‍
എസ്റ്റാബ്ലിഷ്മെന്റ് ആക്ട്
പ്രകാരമുള്ള അവകാശങ്ങള്‍
*216.
ശ്രീ.വി.
ജോയി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
ഷോപ്പുകളില്‍
ജോലിചെയ്യുന്ന
ജീവനക്കാര്‍ക്ക്
1960-ലെ ഷോപ്സ് ആന്റ്
കൊമേഴ്സ്യല്‍
എസ്റ്റാബ്ലിഷ്മെന്റ്
ആക്ടില്‍ വ്യവസ്ഥ
ചെയ്തിരിക്കുന്ന
പ്രകാരമുള്ള
സൗകര്യങ്ങളും
അവകാശങ്ങളും പരിരക്ഷയും
ലഭിയ്ക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആക്ടിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി അധിക കൂലി
നല്‍കാതെ ഇവരെ അധികസമയം
ജോലി ചെയ്യിക്കുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതുസംബന്ധിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;
(സി)
ഇപ്രകാരം
തൊഴില്‍ നിയമങ്ങള്‍
പാലിയ്ക്കാത്ത ഷോപ്പ്
ഉടമകള്‍ക്കെതിരെ കര്‍ശന
നടപടി സ്വീകരിയ്ക്കുമോ?
സാംസ്കാരിക
മണ്ഡലത്തിന്റെ
പരിപോഷണത്തിനായി
കര്‍മ്മപദ്ധതികള്‍
*217.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സാംസ്കാരിക
മണ്ഡലത്തിന്റെ
പരിപോഷണത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
കഴിഞ്ഞ ഗവണ്മെന്റ്
ആവിഷ്കരിച്ചു
നടപ്പാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക്
പൂര്‍ണ്ണമായ
പ്രവര്‍ത്തന
സ്വാതന്ത്ര്യം
നല്കുവാനും അനുചിത
നിയന്ത്രണങ്ങള്‍
ഇല്ലാതാക്കുവാനും
സഹായകരമായ എന്തെല്ലാം
സമീപനങ്ങളാണ്
സ്വീകരിച്ചത്;
വിശദാംശങ്ങള്‍ നല്‍കാമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദമാക്കാമോ?
ഇതര
സംസ്ഥാനത്തൊഴിലാളികളുടെ
ക്യാമ്പുകളിലെ ശോച്യാവസ്ഥ
*218.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനത്തൊഴിലാളികളുടെ
ക്യാമ്പുകളിലെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ഹെെക്കാേടതിയുടെ
നിര്‍ദ്ദേശമെന്തെങ്കിലും
ഉണ്ടായിട്ടുണ്ടോ;
(സി)
എങ്കില്‍
നിര്‍ദ്ദേശം
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
നിയമ പരിഷ്ക്കാരങ്ങള്‍
*219.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കെ.സുരേഷ് കുറുപ്പ്
,,
സി.കൃഷ്ണന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
കഴിഞ്ഞ രണ്ടു
വര്‍ഷത്തിനുള്ളില്‍
നടപ്പാക്കിയതോ
അല്ലെങ്കില്‍ ഉടനെ
നടപ്പാക്കാനുദ്ദേശിക്കുന്നതോ
ആയ തൊഴില്‍ നിയമ
പരിഷ്ക്കാരങ്ങളുടെ
ആഘാതം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സെപ്റ്റംബര്‍
മാസം വിവിധ കേന്ദ്ര
വ്യവസായ തൊഴിലാളി
സംഘടനകള്‍ സംയുക്തമായി
ആഹ്വാനം
ചെയ്തിരിക്കുന്ന
പണിമുടക്കിന് ആധാരമായ
പ്രശ്നങ്ങള്‍
എന്തൊക്കെയാണ്; ഈ
ആവശ്യങ്ങളോട് സംസ്ഥാന
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ;
(സി)
തൊഴിലാളി
വിരുദ്ധമായ തൊഴില്‍
നിയമ
പരിഷ്ക്കരണങ്ങളെയും
തൊഴിലാളി പണിമുടക്കിന്
ആധാരമായ പ്രശ്നങ്ങളെയും
കുറിച്ചുള്ള സംസ്ഥാന
സര്‍ക്കാരിന്റെ നിലപാട്
കേന്ദ്രമന്ത്രിമാരെ
നേരില്‍ കണ്ട്
അറിയിക്കാമോ?
പൊതുസ്ഥലങ്ങളില്‍
ശുദ്ധമായ കുടിവെള്ളം
ലഭ്യമാക്കുന്ന പദ്ധതി
*220.
ശ്രീ.റ്റി.വി.രാജേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.എം.
ആരിഫ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുസ്ഥലങ്ങളില്‍
ശുദ്ധമായ കുടിവെള്ളം
നല്കാന് കേരള
വാട്ടര്‍ അതോറിറ്റി
ഉള്‍പ്പെടെയുള്ള
ഏജന്‍സികള്‍ക്കു
സാധിക്കാഞ്ഞതിനാലാണ്
സംസ്ഥാനത്തെ
കുപ്പിവെള്ള വിപണി
വിപുലമായതെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കുപ്പിവെള്ള
വിപണിയിലെ കടുത്ത ചൂഷണം
അവസാനിപ്പിക്കുക എന്ന
ലക്ഷ്യത്തോടെ 2006-2011
കാലയളവില്‍
പ്രഖ്യാപിച്ച്
തുടക്കംകുറിച്ച
അരുവിക്കരയിലെ പ്ലാന്റ്
നടപ്പിലാകാതെ പോയതിന്റെ
കാരണങ്ങള്‍
എന്താണെന്നറിയിക്കാമോ;
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണ്;
(സി)
പ്ലാസ്റ്റിക്
കൊണ്ടൂള്ള പരിസര
മലിനീകരണമില്ലാതെ
മിതമായ വിലയ്ക്ക്
കുടിവെള്ളം
വഴിയാത്രക്കാര്‍ക്ക്
ലഭ്യമാക്കുവാന്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ;
വിശദമാക്കുമോ?
കുടിവെളളത്തിനായി
കഷ്ടപ്പെടുന്ന ജനങ്ങള്‍
*221.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെളളം
ലഭിക്കുന്നതിനായി
സംസ്ഥാനത് നിലവില്‍
എന്തൊക്കെ പദ്ധതികളാണ്
ഉളളത്; വിശദമാക്കുമോ;
(ബി)
കുടിവെളളത്തിനായി
ജനങ്ങള്‍ കഷ്ടപ്പെടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ; ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ?
ജലസേചന
പദ്ധതികളുടെ നവീകരണം
*222.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള വന്‍കിട
ജലസേചന ശുദ്ധജല വിതരണ
പദ്ധതികളുടെ
കാലപ്പഴക്കം
കണക്കിലെടുത്ത് അവ
നവീകരിക്കുന്നതിനോ,
അറ്റകുറ്റപ്പണികള്‍
നടത്തി
സംരക്ഷിക്കുന്നതിനോ
പദ്ധതി നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഏതൊക്കെ
പദ്ധതികളുടെ നവീകരണം /
മേജര്‍ അറ്റകുറ്റപ്പണി
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
റിസര്‍വോയറുകളുടെ
സംഭരണശേഷി
വര്‍ദ്ധിപ്പിക്കാന്‍
ഏതെങ്കിലും പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
വ്യവഹാര
നയം
*223.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവഹാര നയം
നടപ്പാക്കാന്‍ കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വിശദീകരിക്കാമോ;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുകയുണ്ടായി
എന്ന് വിശദമാക്കാമോ?
വൊക്കേഷണല്‍
ട്രെയിനിംഗ് അഫിലിയേഷന്
*224.
ശ്രീ.പി.
ഉണ്ണി
,,
റ്റി.വി.രാജേഷ്
,,
ബി.സത്യന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാഷണല്‍
കൗണ്‍സില്‍ ഓഫ്
വൊക്കേഷണല്‍
ട്രെയിനിംഗ്(എന്‍.സി.വി.ടി)
അഫിലിയേഷന്
ലഭിക്കാനായി
സംസ്ഥാനത്തെ വ്യവസായ
പരിശീലന സ്ഥാപനങ്ങള്‍
(എെ.ടി.എെ) എന്തൊക്കെ
മാനദണ്ഡങ്ങള്‍
പാലിക്കണമെന്നാണ്
ക്വാളിറ്റി കൗണ്‍സില്‍
ഓഫ് ഇന്‍ഡ്യ വ്യവസ്ഥ
ചെയ്തിരിക്കുന്നത്;
(ബി)
സംസ്ഥാനത്തെ
ഏതൊക്കെ വ്യവസായ
പരിശീലന സ്ഥാപനങ്ങളില്‍
മാനദണ്ഡപ്രകാരമുള്ള
പഠനോപകരണങ്ങളും
യന്ത്രസാമഗ്രികളും
പണിശാലകളും ഉണ്ട്;
ഇതിന്റെയടിസ്ഥാനത്തില്‍
എത്ര ഐ.ടി.ഐ കള്‍ക്ക്
റീ അഫിലിയേഷന്
ലഭിച്ചു;
(സി)
അഫിലിയേഷന്
ലഭിക്കാതെ നടത്തുന്ന
കോഴ്സുകളില്‍ പരിശീലനം
പൂര്‍ത്തിയാക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
എന്‍.സി.വി.ടി
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുമോ;
ഇല്ലെങ്കില്‍ അത്
അവരുടെ ഭാവിയെ എങ്ങനെ
ബാധിക്കും എന്ന്
പരിശോധിച്ചിട്ടുണ്ടോ; ഈ
പ്രശ്നം പരിഹരിക്കാനായി
എന്ത് അടിയന്തര
നടപടിയാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
'വാത്സല്യനിധി
പദ്ധതി'
*225.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ജെയിംസ് മാത്യു
,,
കെ.ജെ. മാക്സി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികളുടെ
ഉന്നമനത്തിനായി
'വാത്സല്യനിധി പദ്ധതി'
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മദ്യ
ഉപഭോഗത്തില്‍ വന്ന മാറ്റം
*226.
ശ്രീ.ഐ.ബി.
സതീഷ്
,,
ബി.സത്യന്
,,
എം. സ്വരാജ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാറുകള്‍,
ബിയര്‍-വൈന്‍
പാര്‍ലറുകളാക്കി
മാറ്റിയതിനുശേഷം മദ്യ
ഉപഭോഗത്തില്‍ വന്ന
മാറ്റം അവലോകനം
ചെയ്തിരുന്നോ;
വിശദാംശം അറിയിക്കാമോ;
(ബി)
മദ്യോല്പാപാദനത്തിന്റേയും
ഉപഭോഗത്തിന്റേയും
അടിസ്ഥാനത്തില്‍, മദ്യ
ലഭ്യത കുറയ്ക്കുക എന്ന
പ്രഖ്യാപനം ഫലപ്രദമായി
നടപ്പിലാക്കാന്‍ മുന്‍
സര്‍ക്കാരിന് സാധിച്ചോ
എന്ന് വ്യക്തമാക്കാമോ;
(സി)
കഞ്ചാവ്
അടങ്ങിയ ലഹരി
പദാര്‍ത്ഥങ്ങളുടെ
ഉപഭോഗത്തില്‍
ഇക്കാലയളവില്‍ വന്ന
മാറ്റം പരിശോധനാ
വിധേയമായിട്ടുണ്ടെങ്കില്‍
വിശദാംശം അറിയിക്കാമോ
?
ക്ഷീര
സംഘങ്ങള്‍ക്ക് കൂടുതല്‍ ധന
സഹായം നല്കാന് നടപടി
*227.
ശ്രീമതി
സി.കെ. ആശ
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
ഉല്പാദനത്തില് സ്വയം
പര്യാപ്തത
കൈവരിക്കുന്നതിന്റെ
ഭാഗമായി ക്ഷീര
സംഘങ്ങള്‍ക്ക് കൂടുതല്‍
ധന സഹായം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ക്ഷീര
സംഘങ്ങളുടെ കീഴില്‍
മൊബൈല്‍ കറവ
യൂണിറ്റുകള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് സ്വന്തമായി
ഭൂമിയും ഭവനവും
*228.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തമായി ഭൂമിയും
ഭവനവുമില്ലാത്ത
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങള്‍ക്ക് അവ
ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ലക്ഷ്യം
മുന്‍നിര്‍ത്തിയുള്ള
കര്‍മ്മ പദ്ധതികള്‍
മുഖേന എത്ര ശതമാനം
ലക്ഷ്യത്തിലെത്തുവാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
വകുപ്പ് മുഖേന
സാമ്പത്തിക സഹായം
നല്‍കിയതില്‍
പൂര്‍ത്തീകരിക്കപ്പെടാത്തതും
ജീര്ണ്ണാവസ്ഥയിലായതുമായ
ഭവനങ്ങളുടെ
കാര്യത്തില്‍ അവയുടെ
സ്ഥിതി മെച്ചപ്പെടുത്തി
ആവശ്യമായ സൗകര്യങ്ങള്‍
ഒരുക്കുന്നതിനും പുതിയ
മുറികള്‍
കൂട്ടിച്ചേര്‍ക്കുന്നതിനും
പര്യാപ്തമാകുന്ന
വിധത്തില്‍ തുക നീക്കി
വയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
പാവപ്പെട്ടവരും
അര്‍ഹതയുള്ളവരുമായ
മുഴുവന്‍
കൂടുംബങ്ങള്‍ക്കും
ഭൂമിയും ഭവനവും
ലഭ്യമാക്കാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
ശുദ്ധജല വിതരണ മേഖല
വിപുലീകരിയ്ക്കാന്‍ നടപടി
*229.
ശ്രീ.കെ.
ബാബു
,,
എസ്.ശർമ്മ
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണനിലവാരം
ഉറപ്പു വരുത്തിയ
കുടിവെളളം
സാര്‍വ്വത്രികമായി
ലഭ്യമാക്കുന്നതിന്
നിലവിലുളള ജല വിതരണ
പദ്ധതികളുടെ വ്യാപ്തി
വര്‍ദ്ധിപ്പിയ്ക്കുവാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ശുദ്ധജല
വിതരണം ഫലപ്രദമായി
നടത്തുന്നതിന് തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
സഹകരണത്തോടെ നടപടികള്‍
ആരംഭിക്കുമോ;
(സി)
കേരള
വാട്ടര്‍
അതോറിറ്റിയുടെ,
നിര്‍മ്മാണം
നടന്നുകൊണ്ടിരിയ്ക്കുന്ന
പദ്ധതികള്‍
പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തന സജ്ജമാക്കി
ശുദ്ധജല വിതരണ മേഖല
വിപുലീകരിയ്ക്കാന്‍
നടപടി
സ്വീകരിയ്ക്കുമോ?
ലഹരിക്കായി
ദുരുപയോഗം ചെയ്യുന്ന
മരുന്നുകള്‍
*230.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മരുന്നുകള്‍
വ്യാപകമായി ലഹരിക്കായി
ദുരുപയോഗം
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
മരുന്നുകളാണ് ഇപ്രകാരം
ദുരുപയോഗം
നടത്തുന്നതായി
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
മരുന്നുകളുടെ
നിയമവിരുദ്ധ വില്‍പ്പന
തടയാന്‍ എന്തു
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ലഹരിക്ക്
അടിമപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ത്വരിത
ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി
*231.
ശ്രീ.വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ത്വരിത ഗ്രാമീണ ശുദ്ധജല
വിതരണ പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
ആസൂത്രണം ചെയ്തു
കര്‍മ്മ
പദ്ധതികളെന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
മികവ് പരിശോധിച്ച്
കേന്ദ്രത്തില്‍ നിന്നും
അധികമായി തുക
ലഭിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
*232.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.കുഞ്ഞിരാമന്
,,
കെ.ഡി. പ്രസേനന്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി' അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
മണ്ണിലെ
ജലനിരപ്പുയര്ത്തുന്നതിനും
ജലക്ഷാമം
പരിഹരിക്കുന്നതിനും
പരിസ്ഥിതി സന്തുലനം
സാധ്യമാക്കുന്നതിനും
പദ്ധതി
പുനരാവിഷ്കരിച്ച്
പ്രാവര്‍ത്തികമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ആരാധനാലയങ്ങളെയും
പൊതുസ്ഥാപനങ്ങളെയും
സ്വകാര്യവ്യക്തികളെയും
കൂടി പങ്കാളികളാക്കുന്ന
രീതിയില്‍ പദ്ധതി
പുന:സംഘടിപ്പിക്കുമോ?
'പ്രോജക്ട്
സാറ്റര്‍ഡേ' പദ്ധതി
*233.
ശ്രീ.പി.ടി.
തോമസ്
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പില്‍
'പ്രോജക്ട് സാറ്റര്‍ഡേ'
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദീകരിക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വനമേഖലയുടെയും
വന്യജീവികളുടെയും സംരക്ഷണം
*234.
ശ്രീ.രാജു
എബ്രഹാം
,,
കെ.ഡി. പ്രസേനന്‍
,,
ആന്റണി ജോണ്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയുടെയും
വന്യജീവികളുടെയും
സംരക്ഷണത്തിനായി
വനമേഖലയില്‍
വാര്‍ത്താവിനിമയ ശൃംഖല
ശക്തിപ്പെടുത്തുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാന്‍
സാധിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
വനാതിര്‍ത്തി
വേര്‍തിരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ജല
സംരക്ഷണ മാര്‍ഗ്ഗങ്ങള്‍
*235.
ശ്രീ.യു.
ആര്. പ്രദീപ്
,,
എസ്.ശർമ്മ
ശ്രീമതി
യു. പ്രതിഭാ ഹരി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജല സംരക്ഷണത്തിനായി
ഭൂഗര്‍ഭജല
റീചാര്‍ജിംഗ്,
അക്വിഫര്‍ മാപ്പിംഗ്
തുടങ്ങിയ ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിയ്ക്കുന്നതിന്
ഉദ്ദേശിയ്ക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ജല
സംരക്ഷണത്തിന്റെ
അടിസ്ഥാനഘടകം
നീര്ത്തടങ്ങളാണെന്നതിനാല്
നീര്‍ത്തടങ്ങളെ
നദീതടങ്ങളിലേയ്ക്ക്
സംയോജിപ്പിച്ച്
കൊണ്ടുളള ജല സംരക്ഷണ
പരിപാലനത്തിന്
നടപടികള്‍
സ്വീകരിയ്ക്കുമോ;
(സി)
ജലാശയങ്ങളിലെ
മലിനീകരണം
പരിഹരിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
ചേര്‍ന്നുകൊണ്ടുളള
പങ്കാളിത്ത സമീപനം
സ്വീകരിയ്ക്കുമോ;
വിശദാംശം നല്‍കുമോ?
ക്ഷീരോല്പാദനരംഗത്ത്
സ്വയംപര്യാപ്തത
*236.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരോല്പാദനരംഗത്ത്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിന്റെ
ഭാഗമായി പാലിന്റെ
സംഭരണ,സംസ്കരണ, വിതരണ
പ്രക്രിയ
ശാസ്ത്രീയമാക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിനായി
സംസ്ഥാനത്ത് ആധുനിക
ലബോറട്ടറികള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
കന്നുകുട്ടികളുടെ
ശാസ്ത്രീയ
പരിപാലനത്തിനും
കാലിത്തീറ്റയുടെ
ഉല്പാദനവും
ഗുണമേന്മയും
വര്‍ദ്ധിപ്പിക്കുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
തൊഴില്‍
നൈപുണ്യ വികസന അക്കാദമികള്‍
*237.
ശ്രീ.അടൂര്‍
പ്രകാശ്
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ തൊഴില്‍
മേഖലകളില്‍ നൈപുണ്യ
വികസന അക്കാദമികള്‍
ആരംഭിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് കഴിഞ്ഞ
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദീകരിക്കുമോ;
(സി)
ഇതു
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കേരള
ലീഗല്‍ സര്‍വ്വീസസ്
അതോറിറ്റിയെ
ശക്തിപ്പെടുത്താന്‍
നടപടികള്‍
*238.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എ. പ്രദീപ്കുമാര്‍
,,
ഐ.ബി. സതീഷ്
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
സൗജന്യമായി നിയമസഹായം
നല്കുന്ന കേരള ലീഗല്‍
സര്‍വ്വീസസ്
അതോറിറ്റിയെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നവെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എന്തെല്ലാം
നിയമസഹായങ്ങളാണ്
'കെല്‍സ' യില്‍ നിന്നും
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
'കെല്‍സ'
യെ നാഷണല്‍ ലീഗല്‍
സര്‍വ്വീസസ് അതോറിറ്റി
(നല്‍സ) യുടെ നാഷണല്‍
പ്ലാന്‍ ഓഫ് ആക്ഷന്റെ
മാതൃകയില്‍
ശക്തിപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളി രജിസ്ട്രേഷന്
*239.
ശ്രീ.എം.
നൗഷാദ്
,,
കെ.സുരേഷ് കുറുപ്പ്
,,
വി. ജോയി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍
സംസ്ഥാനത്ത് വിവിധ
മേഖലകളില്‍
തൊഴിലെടുക്കുകയും
താമസിക്കുകയും
ചെയ്യുന്നത്
സര്‍ക്കാരിന്റെ
നിയന്ത്രണത്തിലോ
നിരീക്ഷണത്തിലോ അല്ല
എന്നത് പൊതുസമൂഹത്തില്‍
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നു എന്ന
കാര്യവും ഇത്
തൊഴിലാളികളുടെ
ക്ഷേമത്തിലും
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നു എന്ന
കാര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൊഴില്‍
വകുപ്പ് നടത്തുന്ന
രജിസ്ട്രേഷന്
ഫലപ്രദമല്ലെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
നല്‍കുന്നതുമായി
ബന്ധപ്പെട്ട്, കൊല്ലം
ജില്ലാ പഞ്ചായത്ത്
നടപ്പാക്കുന്ന
പദ്ധതികള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
ലേബര്‍
വകുപ്പിന്റെ
രജിസ്ട്രേഷന്
നടപടികള്‍ വേഗത്തില്‍
വ്യാപിപ്പിക്കാന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
രജിസ്ട്രേഷന്
നടത്തുകയും അതത് പോലീസ്
സ്റ്റേഷന്
അതിര്‍ത്തിയില്‍
പരിശോധനയ്ക്ക് പോലീസിനെ
ചുമുതലപ്പെടുത്തുകയും
ചെയ്യുന്നതിനെക്കുറിച്ച്
നിലപാട് അറിയിക്കുമോ?
വനം
വകുപ്പില്‍ ആധുനികവല്‍ക്കരണം
*240.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ്
ആധുനികവല്‍ക്കരിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
പദ്ധതികള്‍ക്കായി
കേന്ദ്ര സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ എന്ത്
സഹായമാണ്
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ ;
(സി)
വന്യ
ജീവികളുടെ
ആക്രമണങ്ങളില്‍ നിന്നും
ജനങ്ങളെ
രക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളത് ; ഇതിനായി
പുതിയ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ?