UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2261

മണല്‍ക്ഷാമം പരിഹരിക്കുന്നതിന് കടലില്‍ നിന്നും മണല്‍ വാരുന്ന പദ്ധതി

ശ്രീ. എം. . വാഹീദ്

,, പി. സി. വിഷ്ണുനാഥ്

,, വി. ഡി. സതീശന്‍

,, ബെന്നി ബെഹനാന്‍

()നിര്‍മ്മാണ മേഖലയിലുളള മണല്‍ക്ഷാമം പരിഹരിക്കുന്നതിന് കടലില്‍ നിന്നും മണല്‍ വാരുന്ന പദ്ധതിക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ?

2262

മണല്‍ക്ഷാമം

ശ്രീ. പി. കെ. ബഷീര്‍

()കേരള സംസ്ഥാനത്ത് രൂക്ഷമായ മണല്‍ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കടല്‍ മണലും, ഉപ്പു കലര്‍ന്ന മണലും സംസ്ക്കരിച്ച് നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി)ഇതിനെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

2263

കെല്‍ട്രോണ്‍

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()കെല്‍ട്രോണിനെ ആധുനികകാലഘട്ടത്തിനനുസൃതമായി നവീക രിച്ച് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പൊതു മേഖലാ സ്ഥാപനമായി വളര്‍ത്തുന്നതിനു നടപടികള്‍ ഉണ്ടാകുമോ;

(ബി)ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വ്യാപകമായി ഉത്പാദി പ്പിക്കുന്നതിന് കെല്‍ട്രോണിന്റെ കൂടുതല്‍ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനു നടപടികള്‍ ഉണ്ടാകുമോ;

(സി)ഗുണമേന്മയേറിയ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ വലിയതോതില്‍ ഉത്പാദിപ്പിക്കുവാന്‍ നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?

2264

കൊച്ചിന്‍ റിഫൈനറി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കൊച്ചിന്‍ റിഫൈനറിയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പെട്രോ കെമിക്കല്‍ വ്യവസായം ആരംഭിക്കുന്നതിനുമായി അഞ്ചു വര്‍ഷം കൊണ്ട് ഒരു ബൃഹത് പദ്ധതി ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പുവര്‍ഷം ആരംഭിച്ച പരിപാടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)ഇതിനായി 2012-13 വര്‍ഷത്തെ ബജറ്റില്‍ എത്ര തുക വക കൊള്ളിച്ചിട്ടുണ്ടെന്നും അതിന്മേല്‍ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;

(സി)കൊച്ചിയില്‍ ഒരു പെട്രോ കെമിക്കല്‍ ഇന്‍ഡസ്ട്രിയല്‍ സോണ്‍ സ്ഥാപിക്കും എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ 2012-13 -ലെ ബജറ്റില്‍ വക കൊള്ളിച്ച 50 കോടിയില്‍ എത്ര തുക ചെലവഴിച്ചുവെന്നും എത്ര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും വിശദമാക്കുമോ?

2265

കശുവണ്ടി വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം

ശ്രീ. കെ. മുരളീധരന്‍

()കശുവണ്ടി വികസന കോര്‍പ്പറേഷന്റെ 2006-ലെ സഞ്ചിതനഷ്ടം എത്ര രൂപയായിരുന്നു; 2011-ല്‍ ഇത് എത്ര രൂപയായി;

(ബി)കോര്‍പ്പറേഷനുകീഴിലെ ഫാക്ടറികളുടെ നവീകരണത്തിനായി 2006 മുതല്‍ 2012 വരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എത്ര രൂപ വീതം നല്‍കി;

(സി)കോര്‍പ്പറേഷന്‍ 2006 മുതല്‍ 2012 വരെ സംഭരിച്ച നാടന്‍-വിദേശതോട്ടണ്ടിയുടെ അളവ്, സ്വദേശത്തും വിദേശത്തും വിറ്റഴിച്ച അണ്ടിപ്പരിപ്പിന്റെ അളവ് എന്നിവ എത്രയാണ്;

(ഡി)കോര്‍പ്പറേഷന്റെ നടത്തിപ്പില്‍ അക്കൌണ്ടന്റ് ജനറല്‍, ധനകാര്യപരിശോധനാവിഭാഗം തുടങ്ങിയവ ചൂണ്ടിക്കാട്ടിയ പ്രധാനക്രമക്കേടുകള്‍ ഏതൊക്കെയാണ്; ഇവയില്‍ എന്തു നടപടി സ്വീകരിച്ചു;

()തൊഴിലാളികളില്‍ നിന്നും ഈടാക്കിയ പ്രൊവിഡന്റ് ഫണ്ട് വിഹിതം 2012 മേയ് മുതല്‍ അടച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, അടയ്ക്കാന്‍ നടപടി സ്വീകരിക്കുമോ?

2266

വ്യവസായവകുപ്പിലെ സഹകരണസംഘങ്ങള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()വ്യവസായ വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ എത്ര സഹകരണ സംഘങ്ങളുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ബി)ഇതില്‍ ഏതൊക്കെ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ജില്ലാ സഹകരണ ബാങ്കു തെരഞ്ഞെടുപ്പില്‍ ഏതൊക്കെ സംഘങ്ങള്‍ വോട്ടു ചെയ്തുവെന്ന് വ്യക്തമാക്കുമോ;

(ഡി)സമാപ്തീകരണത്തിന് നടപടിയായിട്ടുള്ള ഏതൊക്കെ സംഘങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു എന്ന് വ്യക്തമാക്കുമോ?

2267

അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക്

ശ്രീ. എളമരം കരീം

()രാമനാട്ടുകരയിലെ അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്കിലെ വ്യവസായ പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണ്;

(ബി)പ്രസ്തുത പാര്‍ക്കില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഇവയുടെ നിര്‍മ്മാണം എന്ന് ആരംഭിക്കാനാവുമെന്ന് വ്യക്തമാക്കുമോ?

2268

ബേപ്പൂര്‍ മറൈന്‍ പാര്‍ക്ക്

ശ്രീ. എളമരം കരീം

()ബേപ്പൂര്‍ മറൈന്‍ പാര്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ്;

(ബി)ഈ പാര്‍ക്കില്‍ ഏതെങ്കിലും സംരംഭങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായി ധാരണയായിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ എത്രയും വേഗം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടി കൈക്കൊള്ളുമോ ?

2269

ബേപ്പൂര്‍ ഫെസ്റ്

ശ്രീ. എളമരം കരീം

()ബേപ്പൂര്‍ ഫെസ്റ് വര്‍ഷം തോറും വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ആന്വല്‍ ഇവന്റ്’ ആയി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നോ ;

(ബി)എങ്കില്‍ 2011-2012 വര്‍ഷങ്ങളില്‍ ഈ ഫെസ്റ് നടത്താന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ ;

(സി)2013-ല്‍ ബേപ്പൂര്‍ ഫെസ്റ് നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2270

ചെരുപ്പ് ഫാക്ടറി

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

()കൊണ്ടോട്ടി മണ്ഡലത്തിലെ വാഴക്കാട് കേന്ദ്രമായി ഒരു ചെരുപ്പ് ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച് കിന്‍ഫ്ര എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നുവോ; എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)ഇപ്പോള്‍ ഈ പദ്ധതി ഏത് ഘട്ടത്തിലാണ്; എന്നത്തേക്ക് പദ്ധതി നടപ്പിലാക്കുവാന്‍ കഴിയും എന്ന് വിശദമാക്കുമോ ?

 
2271

ചാലിയത്തെ ഫിഷ് ലാന്റിംഗ് സെന്റര്‍

ശ്രീ. എളമരം കരീം

()ചാലിയത്തെ ഫിഷ് ലാന്റിംഗ് സെന്ററിനായി കിന്‍ഫ്ര ആവിഷ്കരിച്ച പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി)പ്രസ്തുത പദ്ധതി എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ നടപടി കൈക്കൊള്ളുമോ?

2272

സഹകരണ മേഖലയിലെ വ്യവസായങ്ങള്‍

ശ്രീമതി ഗീതാ ഗോപി

()തൃശ്ശൂര്‍ ജില്ലയിലെ വിരുപ്പാക്ക സഹകരണ സ്പിന്നിംഗ് മില്ലും പെരിങ്ങണ്ടൂരിലെ സഹകരണ റൈസ് മില്ലും പൂട്ടിക്കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ വ്യവസായ വകുപ്പിന് പദ്ധതിയുണ്ടോ;

(ബി)സഹകരണ മേഖലയിലെ വ്യവസായ സ്ഥാപനങ്ങള്‍ വ്യവസായ വകുപ്പ് ശ്രദ്ധിക്കുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

2273

ചേലക്കര മണ്ഡലത്തില്‍ വരവൂര്‍ വ്യവസായപാര്‍ക്ക്

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര മണ്ഡലത്തില്‍ വരവൂര്‍ വ്യവസായപാര്‍ക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി വ്യവസായ വകുപ്പ് ഏറ്റെടുത്തിട്ടുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ വ്യവസായ പാര്‍ക്കില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടോ;

(സി)ഈ ഭൂമിയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ തുക 2013-14 വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2274

കഞ്ചിക്കോട് വ്യവസായ വകുപ്പിന്റെ കീഴിലുള്ള 18 ഏക്കര്‍ ഭൂമി

ശ്രീ.ജോസ് തെറ്റയില്‍

()പാലക്കാട് കഞ്ചിക്കോട് വ്യവസായ വകുപ്പിന്റെ കീഴിലുള്ള 18 ഏക്കര്‍ ഭൂമി ഉഋചതജഛഞഉ എന്ന കമ്പനിയില്‍നിന്നും തിരിച്ചുപിടിച്ചിട്ടുണ്ടോ;

(ബി)ഈ സ്ഥലത്തിനായി എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്;

(സി)പ്രസ്തുത സ്ഥലത്തിന് അപേക്ഷ നല്‍കിയിട്ടുളളതും റാങ്ക് ലിസ്റില്‍ പെട്ടിട്ടുള്ളതുമായ അപേക്ഷകര്‍ക്ക് അനുവദിക്കുന്ന കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ;

(ഡി)ഈ സ്ഥലത്തിന്റെ അലോട്ട്മെന്റ് നിര്‍ത്തിവച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ;

()ഇടശേരി ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ വ്യവസായം തുടങ്ങാന്‍ അപേക്ഷ നല്‍കിയിട്ടുള്ളതും റാങ്ക് ലിസ്റില്‍ 31-ാം റാങ്ക് ഉള്ളതുമായ അങ്കമാലി ചമ്പന്നൂര്‍ കരയില്‍ ജോസ് മകന്‍ നോജിക്ക് എന്നത്തേയ്ക്ക് സ്ഥലം ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

2275

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസ്

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലിയില്‍ സ്ഥാപിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കിന്‍ഫ്രാ വ്യവസായ പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 4(1) നോട്ടിഫിക്കേഷന്‍ സംബന്ധിച്ച കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കുമോ?

2276

പാലൂര്‍കോട്ട ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()പാലൂര്‍ക്കോട്ട ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പാലൂര്‍ക്കോട്ട ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റായി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാര്‍ ഇത് വരെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

2277

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്

ശ്രീ. . ചന്ദ്രശേഖരന്‍

()ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിന്റെ പക്കല്‍ ആകെ എത്ര ഭൂമിയാണ് ഉള്ളതെന്ന് അറിയിക്കാമോ;

(ബി)ഇതില്‍ നിന്നും റിലയന്‍സ് എനര്‍ജി ഗ്രൂപ്പിന് ഭൂമി പാട്ടത്തിന് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്നും എങ്കില്‍ എത്ര ഭൂമിയാണ് നല്‍കുവാന്‍ തീരുമാനിച്ചതെന്നും ആരാണ് തീരുമാനം എടുത്തതെന്നും അറിയിക്കാമോ;

(സി)എന്ത് ആവശ്യത്തിനാണ് ഭൂമി നല്‍കിയതെന്ന് അറിയിക്കാമോ;

(ഡി)നിയമപരമായി പ്രസ്തുത ഭൂമി വ്യവസായ വകുപ്പില്‍ നിഷിപ്തമാണോ എന്നും ഭൂമി നല്‍കുവാനുള്ള തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതാണോ എന്നും അറിയിക്കാമോ?

2278

പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റെയോണ്‍സ്

ശ്രീ. സാജൂ പോള്‍

()പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റെയോണ്‍സിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനുളള എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)കമ്പനിയുടെ ബാധ്യത തീര്‍ക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ എന്ന് കൊടുത്തു തീര്‍ക്കും എന്ന് വ്യക്തമാക്കുമോ;

(ഡി)കമ്പനി സ്ഥലത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

()കമ്പനിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും ദൈനംദിന കാര്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനങ്ങള്‍ എന്തൊക്കെയാണ്?

2279

വിവരസാങ്കേതികരംഗത്തെ പുരോഗതി

ശ്രീ. പി. ഉബൈദുള്ള

,, സി. മോയിന്‍കുട്ടി

,, എന്‍.. നെല്ലിക്കുന്ന്

,, വി.എം. ഉമ്മര്‍ മാസ്റര്‍

()വിവരസാങ്കേതിക രംഗത്ത് കൈവരിക്കാനായ പുരോഗതിയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വിവരസാങ്കേതിക വിദ്യയെ ഏതെല്ലാംവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാന ഐ.റ്റി. മിഷന്‍ നേതൃത്വം നല്കിയിട്ടുണ്ടെന്നതിന്റെ വിശദവിവരം നല്കാമോ;

(സി)സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയുന്ന കാര്യത്തില്‍ എന്തൊക്കെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?

2280

എഡ്യൂസിറ്റി പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, വി.റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. പി. സജീന്ദ്രന്‍

()സംസ്ഥാനത്ത് എഡ്യൂസിറ്റി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി)ഏതെല്ലാം ഏജന്‍സികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്;

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

2281

.റ്റി. അടിസ്ഥാനമാക്കിയുള്ള ഏകീകൃത ടൌണ്‍ഷിപ്പുകള്‍

ശ്രീ. എളമരം കരീം

,, പി. കെ. ഗുരുദാസന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. റ്റി. വി. രാജേഷ്

().റ്റി. അടിസ്ഥാനമാക്കിയുള്ള ഏകീകൃത ടൌണ്‍ഷിപ്പുകള്‍ സംസ്ഥാനത്താരംഭിക്കുന്നതിന് എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍, അതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി)സംസ്ഥാനത്ത് ഇത്തരം ടൌണ്‍ഷിപ്പുകള്‍ എവിടെയെല്ലാമാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി).റ്റി. അടിസ്ഥാനമാക്കിയുള്ള ഏകീകൃത ടൌണ്‍ഷിപ്പുകള്‍ക്ക് ഏകജാലകസംവിധാനത്തിലൂടെ അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

()എങ്കില്‍, അതിന്റെ വിശദാംശം ലഭ്യമാക്കുമോ?

2282

.റ്റി. മേഖലയില്‍ പുതിയതായി ആരംഭിച്ച സ്ഥാപനങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

().റ്റി. മേഖലയില്‍ ഈ സര്‍ക്കാര്‍ എത്ര സ്ഥാപനങ്ങള്‍ ആരംഭിച്ചുവെന്നു വ്യക്തമാക്കുമോ; ആരംഭിച്ച സ്ഥാപനങ്ങളുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ; പ്രസ്തുതസ്ഥാപനങ്ങളിലൂടെ എത്രപേര്‍ക്കു തൊഴില്‍ നല്‍കിയെന്നു വിശദമാക്കുമോ;

(ബി)ആലപ്പുഴ ജില്ലയില്‍ ഐ.റ്റി. മേഖലയില്‍ പുതുതായി ആരംഭിച്ച സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നും, അവയിലൂടെ ജില്ലയില്‍ പുതിയ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും വിശദമാക്കുമോ;

(സി)ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ ഈ സര്‍ക്കാര്‍ ആരംഭിച്ച സംരംഭങ്ങള്‍ ഏതെല്ലാമെന്നു വെളിപ്പെടുത്തുമോ?

2283

സ്മാര്‍ട്ട്സിറ്റി പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

ഈ സര്‍ക്കാര്‍ സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ നടത്തിപ്പിനായി മുന്‍സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നതില്‍ നിന്നും വിഭിന്നമായി കരാറില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

2284

എം-ഗവേണന്‍സ് സംവിധാനം

ശ്രീ. അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, വി. റ്റി. ബല്‍റാം

()എം - ഗവേണന്‍സ് സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത സംവിധാനം വഴി എന്തെല്ലാം സേവനങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്;

(സി)എത്ര വകുപ്പുകളുടെ സേവനങ്ങളാണ് പ്രസ്തുത സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2285

.പ്രൊക്യൂര്‍മെന്റ്, -ടെന്‍ഡറിംഗ്, - പേയ്മെന്റ് തുടങ്ങിയ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന് നടപടി

ശ്രീ. . എം. ആരിഫ്

()-പ്രൊക്യൂര്‍മെന്റ്, -ടെന്‍ഡറിംഗ്, -പെയ്മെന്റ് തുടങ്ങിയ സംവിധാനങ്ങള്‍ എല്ലാ വകുപ്പുകളിലും നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി)ഏതൊക്കെ വകുപ്പുകളിലാണ് നടപ്പിലാക്കിയിരുക്കുന്നത്; എല്ലാ വകുപ്പുകളിലും നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2286

ഒറ്റപ്പാലം മണ്ഡലത്തില്‍ ഐ.ടി. പാര്‍ക്ക്

ശ്രീ. എം. ഹംസ

()ഒറ്റപ്പാലം മണ്ഡലത്തില്‍ ഐ.ടി. പാര്‍ക്ക് അനുവദിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;

(ബി)നിര്‍ദ്ദിഷ്ട ഐ.ടി. പാര്‍ക്കിന് എവിടെയാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്;

(സി).ടി. പാര്‍ക്ക് എന്ന് ആരംഭിക്കാന്‍ കഴിയും; വിശദാംശം ലഭ്യമാക്കാമോ?

2287

ആധാര്‍ രജിസ്ട്രേഷന് പുതിയ സംവിധാനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ചില സ്ഥലങ്ങളിലെ പിന്‍കോഡ് നമ്പരുകളിലെ വ്യത്യാസങ്ങള്‍ കാരണം ആധാര്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിട്ടും, കാര്‍ഡ് എടുക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുള്ളതായി എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ ;

(ബി)ഇവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു ;

(സി)അക്ഷയ കേന്ദ്രങ്ങളിലെ ആധാര്‍ രജിസ്ട്രേന്‍ പുരാരംഭിക്കുവാനും, ജില്ലാ കേന്ദ്രങ്ങളില്‍ ആധാര്‍ രജിസ്ട്രേഷന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.