UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1762

എക്സൈസ് വകുപ്പിന്റെ ആധുനികവല്‍ക്കരണം

ശ്രീ.വി.ഡി.സതീശന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി.പി.മുഹമ്മദ്

,, റ്റി.എന്‍.പ്രതാപന്‍

() എക്സൈസ് വകുപ്പ് ആധുനികവല്‍കരിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്;

(ബി) ഉന്നത നിലവാരത്തിലുള്ള വിനിമയ ശൃംഖലയ്ക്കും അത്യാധുനിക ആയുധങ്ങള്‍ക്കും ഗതാഗത സൌകര്യങ്ങള്‍ക്കുമായി എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതികളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) നവീകരണപദ്ധതിയുടെ ഭാഗമായി എന്തെല്ലാം പുതിയ സംവിധാനങ്ങളാണ് വകുപ്പില്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

1763

ബജറ്റില്‍ എക്സൈസ് വകുപ്പിന് നീക്കിവച്ച തുക

ശ്രീ. ആര്‍. രാജേഷ്

() 2012 -13 സാമ്പത്തിക വര്‍ഷത്തില്‍ എക്സൈസ് വകുപ്പിന് ബജറ്റില്‍ നീക്കിവച്ചിട്ടുള്ള തുക എത്ര;

(ബി) ഇതുവരെ ബജറ്റിന്റെ എത്ര ശതമാനം തുക ചെലവഴിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1764

മദ്യനയം രൂപപ്പെടുത്തുന്നതിനായി ഏകാംഗകമ്മീഷന്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, ബാബു എം. പാലിശ്ശേരി

,, വി. ചെന്താമരാക്ഷന്‍

,, കെ. ദാസന്‍

() ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ വിവേചനം പാടില്ലായെന്ന കേരള ഹൈക്കോടതിയുടെ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനിടയായ സാഹചര്യം എന്തായിരുന്നു;

(ബി അബ്കാരി നയത്തില്‍ ഭേദഗതി വരുത്തുന്നതിനായി ശുപാര്‍ശകള്‍ തേടാന്‍ ഏകാംഗ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത് ഏപ്പോഴായിരുന്നു; അതിനിടെ പുതുതായി ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയുണ്ടായോ; എങ്കില്‍ ആര്‍ക്കൊക്കെ; യഥാര്‍ത്ഥത്തില്‍ ത്രീസ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന നയം സര്‍ക്കാരിനുണ്ടോ;

(സി) ഈ വര്‍ഷത്തേക്ക് പ്രഖ്യാപിച്ച മദ്യനയം നിലനില്ക്കുന്നുണ്ടോ;

(ഡി) അടുത്ത വര്‍ഷത്തേയ്ക്കുള്ള മദ്യനയം രൂപ്പെടുത്തുന്നതിനാണോ ഏകാംഗ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്?

1765

മദ്യാസക്തിക്കെതിരായ പ്രചരണം

ശ്രീ. സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

() മദ്യാസക്തിക്കെതിരായ പ്രചരണം വിജയകരമായി നടപ്പാക്കുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു വിശദമാക്കുമോ;

(ബി) പ്രസ്തുതപരിപാടികളുടെ സവിശേഷതകളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ്;

(സി) പ്രചരണങ്ങള്‍ ആസൂത്രിതവും സംഘടിതവും പ്രായോഗികവും വിജയകരവുമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി) ആരുടെയെല്ലാം സഹകരണമാണ് ഇതിനായി പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്?

1766

മദ്യവിമുക്ത കേരളം പരിപാടി

ശ്രീ. എം. . വാഹീദ്

,, കെ. അച്ചുതന്‍

,, ബെന്നി ബെഹനാന്‍

,, ഡൊമനിക് പ്രസന്റേഷന്‍

() മദ്യവിമുക്ത കേരളം പരിപാടി ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി) പ്രസ്തുത പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) സ്കൂള്‍, കോളേജ് കാമ്പസ്സുകളില്‍ മദ്യാസക്തിക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനും നയപരിപാടികളിലൂടെ കുടുംബങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ഡി) സന്നദ്ധസംഘടനകള്‍, സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ എന്നിവയുടെ സഹകരണം പ്രസ്തുത പരിപാടിക്ക് പ്രയോജനപ്പെടുത്തുമോ?

1767

മദ്യാസക്തി കുറയ്ക്കുന്നതിനു നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ജനങ്ങളില്‍ മദ്യാസക്തി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, ഇതു കുറയ്ക്കുന്നതിന് എക്സൈസ് വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ;

(സി) മദ്യാസക്തി ലഘൂകരിക്കുന്നതിന് ഘട്ടംഘട്ടമായി നടപടികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുമോ?

1768

വ്യാജമദ്യം വില്‍ക്കപ്പെടാതിരിക്കാന്‍ നടപടികള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, വി. ശിവന്‍കുട്ടി

,, വി. രാജു എബ്രഹാം

() സംസ്ഥാനത്ത് വ്യാജമദ്യം വില്ക്കപ്പെടാതിരിക്കാന്‍സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;

(ബി) മദ്യകുപ്പിയില്‍ പതിക്കാനുള്ള ഹോളോഗ്രാം നിര്‍മ്മാണചുമതല പൊതുമേഖലയിലാണോ നടന്നുവരുന്നത്; നിലവിലുള്ള ചുമതല ആര്‍ക്കാണ്;

(സി) നിര്‍മ്മാണ ചുമതല ഏല്പിക്കുന്നതിന് പുതിയ ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ടെണ്ടര്‍ വ്യവസ്ഥകളില്‍ പുതുതായി എന്തെല്ലാം വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്; ഇതിന്റെ ഉദ്ദേശ്യം എന്താണ്;

(ഡി) ബിവറേജസ് കോര്‍പ്പറേഷന് മദ്യം സപ്ളൈ ചെയ്യുന്ന കമ്പനികള്‍ക്ക് ഹോളോഗ്രാം നിര്‍മ്മാണം നടത്തുന്നവരില്‍ നിന്നും അത് ലഭിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്തെല്ലാമാണ്; അങ്ങിനെ ലഭിച്ചാല്‍ നികുതിവെട്ടിപ്പിനിടയാക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിര്‍മ്മാണം സ്വകാര്യകമ്പനിയ്ക്ക് നല്‍കിയാല്‍ നികുതിവെട്ടിപ്പിനുള്ള സാദ്ധ്യത വര്‍ദ്ധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1769

അബ്കാരി കുറ്റവാളികളെ നേരിടുന്നതിനായിദ്രുതകര്‍മ്മ സേന

ശ്രീ. അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, എം.പി. വിന്‍സെന്റ്

() അബ്കാരി കുറ്റവാളികളെ നേരിടുന്നതിന് എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളത്;

(ബി) ഈ ലക്ഷ്യം നേരിടുന്നതിന് ഒരു ദ്രുതകര്‍മ്മ സേനയ്ക്ക് രൂപം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത സേനയുടെ പ്രവര്‍ത്തനങ്ങള്‍ എപ്രകാരമാണ്:

(ഡി) കുറ്റവാളികളെ നേരിടുന്നതിന് നിലവിലുള്ള സംവിധാനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരുവാനുദ്ദേശിക്കുന്നത് ?

1770

മദ്യത്തിന്റെ ഗുണനിലവാം പരിശോധിക്കാന്‍ ശാസ്ത്രീയ പരിശോധനാ ലാബുകള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് എത്ര ശാസ്ത്രീയ പരിശോധനാ കേന്ദ്രങ്ങള്‍ (ലാബ്) കേരളത്തില്‍ നിലവിലുണ്ട് എന്നത് ജില്ല തിരിച്ച് വിശദമാക്കുമോ;

(ബി) നിലവിലുള്ള പരിശോധനാകേന്ദ്രങ്ങളുടെ എണ്ണം അപര്യാപ്തമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(സി) പരിശോധനാകേന്ദ്രങ്ങള്‍ ആധുനികവത്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദീകരിക്കാമോ?

1771

ബാറുകളില്‍ മദ്യ വില്പനയ്ക്കുളള പരിധി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, സി. കൃഷ്ണന്‍

,, കെ. ദാസന്‍

,, വി. ചെന്താമരാക്ഷന്‍

() മദ്യത്തിന്റെ വ്യാപകമായ ലഭ്യത ജനങ്ങളില്‍, പ്രത്യേകിച്ച് യുവാക്കളില്‍, മദ്യപാന ആസക്തി വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത കാരണങ്ങള്‍ പറഞ്ഞ് ബിവറേജസ് കോര്‍പ്പറേഷന്‍ ആരംഭിക്കാനിരുന്ന എത്ര ഔട്ട്ലെറ്റുകള്‍ ഈ സര്‍ക്കാരിന്റെ ആദ്യഘട്ടത്തില്‍ റദ്ദുചെയ്യുകയുണ്ടായി;

(സി) ആയതിനു ശേഷവും പുതുതായി ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുകയുണ്ടായോ; എങ്കില്‍ എത്ര; പുതുതായി അനുവദിച്ച ബാറുകളില്‍ മദ്യം വില്ക്കുന്നതിന് എന്തെങ്കിലും പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ഡി) ഈ സര്‍ക്കാര്‍ പുതുതായി അനുവദിച്ച ബാറുകള്‍ വഴി ഇതിനകം വിറ്റ മദ്യത്തിന്റെ കണക്കുകള്‍ ലഭ്യമാണോ?

1772

 ബാറുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നിബന്ധനകള്‍ 

ശ്രീ.ചിറ്റയം ഗോപകുമാര്‍

ബാറുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നിബന്ധനകളില്‍ ഈ സര്‍ക്കാര്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും, പുതിയ വ്യവസ്ഥകളും വിശദീകരിക്കാമോ?

1773

പുതുക്കിയ ബാര്‍ ലൈസന്‍സുകള്‍

ശ്രീ. ജി. സുധാകരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കുകയു ണ്ടായി; അവ ഏതെല്ലാം;

(ബി) എത്ര പഞ്ചായത്ത് പ്രദേശങ്ങളില്‍ ഈ സര്‍ക്കാര്‍ പുതുതായി ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്;

(സി) ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായ ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ

1774

മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ്

ശ്രീ. പി. ഉബൈദുള്ള

() ഈ സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതിന് നിയന്ത്രണങ്ങളും പ്രവര്‍ത്തനസമയം ചുരുക്കുന്നതിന് നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദാംശവും ഉത്തരവുകളും ലഭ്യമാക്കുമോ;

(ബി) പുതിയ എത്ര മദ്യഷാപ്പുകളും, ബാറുകളും, ഹോട്ടലുകളും ആരംഭിച്ചിട്ടുണ്ട്;

(സി) 2012 ഡിസംബര്‍ 31ന് ബീവറേജ് ഔട്ട് ലെറ്റുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്കുകള്‍ ലഭ്യമാക്കുമോ;

(ഡി) വര്‍ദ്ധിച്ചു വരുന്ന മദ്യപാനശീലം നിന്ത്രിക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണപരിപാടികള്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ

1775

കള്ളുഷാപ്പുകള്‍ക്കും മദ്യഷാപ്പുകള്‍ക്കും ലൈസന്‍സ്

ശ്രീ. സി. കൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പുതുതായി എത്ര കള്ള് ഷാപ്പുകള്‍ക്കും വിദേശ മദ്യ ഷാപ്പുകള്‍ക്കും ലൈസന്‍സ് നല്‍കിയിട്ടുണ്ട്;

(ബി) മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കുമോ?

1776

കള്ളുല്പാദനം

ശ്രീ.മുല്ലക്കര രത്നാകരന്‍

() കേരളത്തില്‍ പ്രതിദിനം എത്ര ലിറ്റര്‍ തെങ്ങിന്‍കള്ള് ഉല്‍പ്പാദിപ്പിക്കുന്നു എന്നു കണക്കാക്കിയിട്ടുണ്ടോ;

(ബി) ഉല്‍പ്പാദിപ്പിക്കുന്ന കള്ളിന്റെ ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;

(സി) കേരളത്തില്‍ എത്ര തൊഴിലാളികള്‍ കള്ളുചെത്തു വ്യവസായവുമായി ബന്ധപ്പെട്ട് നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ?

1777

പിടിച്ചെടുത്ത വിദേശമദ്യത്തിന്റെ കണക്ക്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഓരോവര്‍ഷവും സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തികൊണ്ടുവരുന്നതിനിടെ എക്സൈസ് വകുപ്പ് പിടിച്ചെടുത്ത വിദേശമദ്യത്തിന്റെ കണക്ക് ലഭ്യമാക്കാമോ;

(ബി) പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട എത്ര കേസ്സുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ?

1778

മാഹിയില്‍ നിന്നും അനധികൃതമായി കടത്തുന്ന വിദേശമദ്യം

ശ്രീ. സി. കൃഷ്ണന്‍

() മാഹിയില്‍ നിന്നും അനധികൃതമായി കടത്തുന്ന വിദേശമദ്യം പിടിക്കുന്നതിന് എക്സൈസ് വകുപ്പ് സ്വീകരിക്കുന്ന നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി) 2011-12, 2012-13 വര്‍ഷങ്ങളില്‍ ഇപ്രകാരം കടത്തിയ എത്രലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തിട്ടുണ്ട്;

(സി) ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ നിലവിലുണ്ടെന്ന് അറിയിക്കുമോ?

1779

ബിവറേജസ് കോര്‍പ്പറേഷന്റെ സാമൂഹികപ്രതിബദ്ധത

ശ്രീ. പാലോട് രവി

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

() ബിവറേജസ് കോര്‍പ്പറേഷന്‍ സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി എന്തെല്ലാം കര്‍മ്മപരിപാടികളാണു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) സര്‍ക്കാരിതരസംഘടന നടത്തുന്ന ഡി-അഡിക്ഷന്‍ കേന്ദ്രങ്ങള്‍ക്ക് എന്തെല്ലാം സഹായമാണ് ഇതിലൂടെ നല്‍കാനുദ്ദേശിക്കുന്നത്;

(സി) ഇതിനായി എന്തെല്ലാം പ്രാരംഭനടപടികളാണു കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ?

1780

ബിവറേജസ് കോര്‍പ്പറേഷന്‍ വാങ്ങിയ മദ്യ ഉല്‍പന്നങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() 2011-12, 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഏതെല്ലാം മദ്യ കമ്പനികളില്‍ നിന്നും എന്തു തുകയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയുണ്ടായി ? ഈ ഇനത്തില്‍ ഓരോ വര്‍ഷവും ചിലവായ മൊത്തം തുക എത്ര?

(ബി) 2013-14 സാമ്പത്തിക വര്‍ഷത്തില്‍ എത്ര കോടി രൂപയുടെ എന്തെല്ലാം മദ്യഉല്‍പന്നങ്ങള്‍ ബിവറേജസ് കോര്‍പറേഷന്‍ വാങ്ങാനുദ്ദേശിക്കുന്നു?

1781

ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി.യെ തത്സ്ഥാനത്തുനിന്ന് നീക്കാന്‍ നടപടി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()വിദേശമദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ വില വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടോ;

(ബി)ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി.യെ തത്സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(സി)ആരാണു പ്രസ്തുതപരാതി നല്‍കിയതെന്നും, അതിന്റെ കാരണവും വ്യക്തമാക്കുമോ;

(ഡി)ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി.യെ തത്സ്ഥാനത്തുനിന്നും നീക്കാന്‍ തീരുമാന മെടുത്തിട്ടുണ്ടോ?

 
1782

മദ്യകുപ്പികളില്‍ പതിക്കുന്ന ഹോളോഗ്രാം നിര്‍മ്മാണം

ശ്രീ. എന്‍. ഷംസുദ്ദീന്‍

()മദ്യകുപ്പികളില്‍ പതിക്കുന്ന ഹോളോഗ്രാം നിര്‍മ്മാണം സി.ഡിറ്റില്‍ നിന്നും മാറ്റി കര്‍ണാടകത്തിലെ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുവാനുള്ള തീരുമാനം എടുത്തിട്ടുണ്ടോ;

(ബി)ഹോളോഗ്രാം നിര്‍മ്മാണത്തിനായി സി.ഡിറ്റും, ബിവറേജസ് കോര്‍പ്പറേഷനും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇപ്പോഴും പ്രസ്തുത കരാര്‍ നിലനില്‍ക്കുന്നുണ്ടോ?

 
1783

വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് ഓഫീസുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

()എക്സൈസ് വകുപ്പിന്റെ എത്ര ഓഫീസുകളാണ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് റേഞ്ച്, സര്‍ക്കിള്‍, ഡിവിഷന്‍ തിരിച്ച് വ്യക്തമാക്കാമോ ;

(ബി)ഓരോ ജില്ലയിലും സ്വന്തമായി എത്രമാത്രം ഭൂമിയാണ് വകുപ്പിനുള്ളതെന്നും ഇങ്ങനെ ഭൂമിയുണ്ടായിരുന്നിട്ടും വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ എത്രയാണെന്നും വ്യക്തമാക്കാമോ ;

(സി)കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലുള്ള എത്ര എക്സൈസ് ഓഫീസ് കെട്ടിടങ്ങളാണ് സംസ്ഥാനത്തുള്ളതെന്ന് വ്യക്തമാക്കാമോ ?

 
1784

ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ അനുമതി

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ജില്ലാ ആശുപത്രിയ്ക്കു സമീപം എക്സൈസ് ഓഫീസിനു മുന്നിലായി അപകടകരമായി നില്‍ക്കുന്ന വൈദ്യുത ട്രാന്‍സ്ഫോര്‍മര്‍, എക്സൈസ് ഓഫീസ് കോമ്പൌണ്ടിനുള്ളിലേയ്ക്ക് മാറ്റി സ്ഥാപിക്കുവാന്‍ ഇലകട്രിസിറ്റി ബോര്‍ഡ് എക്സൈസ് വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടോ;

(ബി)എങ്കില്‍ അനുമതി നല്‍കിയോ;

(സി)ഇല്ലെങ്കില്‍ അതിനുള്ള തടസ്സമെന്തെന്ന് വ്യക്തമാക്കുമോ; അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

1785

ഇരിട്ടി, പേരാവൂര്‍ എക്സൈസ്ഓഫീസുകള്‍ക്ക് കെട്ടിടം

ശ്രീ. സണ്ണി ജോസഫ്

() പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ഇരിട്ടി, പേരാവൂര്‍ എക്സൈസ് ഓഫീസുകള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) പേരാവൂര്‍,ഇരിട്ടി എക്സൈസ് ഓഫീസുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1786

പൊന്നാനി കാര്‍ഗോപോര്‍ട്ട്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി കാര്‍ഗോപോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ബി) പരിസ്ഥിതി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ അതിന് അനുമതി ലഭിച്ചിട്ടുണ്ടോ ;

(ഡി) പോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങാനാവുമെന്ന് വിശദമാക്കാമോ ?

1787

ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിഭാഗത്തെ നവീകരിക്കുന്നതിന് നടപടി

ശ്രീ. എം. ഉമ്മര്‍

,, പി. ഉബൈദുളള

,, പി. കെ. ബഷീര്‍

,, എന്‍. . നെല്ലിക്കുന്ന്

() സംസ്ഥാനത്ത് ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിഭാഗത്തിനു കീഴില്‍ നിലവില്‍ എത്ര നിരീക്ഷണ കപ്പലുകള്‍ ഉണ്ട്;

(ബി) പ്രസ്തുത കപ്പലുകള്‍ നിയമപ്രകാരം എത്ര വര്‍ഷം വരെ ഉപയോഗിക്കാം;

(സി) ഇപ്പോള്‍ ഉപയോഗിക്കുന്ന നിരീക്ഷണ കപ്പലുകള്‍ എത്ര വര്‍ഷം പഴക്കമുളളവയാണ് വിശദീകരിക്കാമോ;

(ഡി) തീരദേശസുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിഭാഗത്തെ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1788

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള ദൂരപരിധി

ശ്രീമതി ഗീതാ ഗോപി

() മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിന് ദൂരപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നു വിശദമാക്കുമോ;

(ബി) ദൂരപരിധി ഏര്‍പ്പെടുത്തിയതു സംബന്ധിച്ച് തൊഴിലാളികള്‍ നിവേദനം നല്‍കിയിട്ടുണ്ടോ; എങ്കില്‍, ദൂരപരിധി അടിച്ചേല്‍പ്പിക്കുന്ന നടപടി പിന്‍വലിക്കുമോ;

(സി) അനുവദനീയമായ 12 നോട്ടിക്കല്‍ മൈല്‍ എന്ന ദൂരപരിധി 25 നോട്ടിക്കല്‍ മൈല്‍ ആയി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

1789

ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി പദ്ധതി

ശ്രീ. എം. ഹംസ

() ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) അതിനായി ഓരോ ജില്ലയിലും ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കി; എത്ര തുക അനുവദിച്ചു; അതില്‍ ഓരോ ജില്ലയിലും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി; എത്ര തുക ചെലവഴിച്ചു; എത്ര മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞു;

(സി) മത്സ്യസമൃദ്ധി” സംസ്ഥാനത്തെ ഏതെല്ലാം ഗ്രാമ പഞ്ചായത്തുകളില്‍ ആണ് നടപ്പിലാക്കിയത്; പാലക്കാട് ജില്ലയില്‍ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തി; വിശദാംശം നല്‍കാമോ?

1790

സംയോജിത കടല്‍ സുരക്ഷാ പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, . റ്റി. ജോര്‍ജ്

() സംസ്ഥാനത്ത് സംയോജിക കടല്‍ സുരക്ഷാ പദ്ധതി ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(സി) ഏതെല്ലാം ഏജന്‍സിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

1791

കടല്‍മണല്‍ ഖനനം

ശ്രീ. സി. ദിവാകരന്‍

,, കെ. അജിത്

,, വി. ശശി

,, . ചന്ദ്രശേഖരന്‍

() കടല്‍മണല്‍ ഖനനം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത് എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി) കടല്‍ മണല്‍ ഖനനം ആരംഭിക്കുന്നതിനു മുമ്പായി മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുമോ ?

1792

തീരമൈത്രി പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

() കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച തീരമൈത്രി പദ്ധതി നടപ്പിലാക്കിയതിന്റെ പുരോഗതി തീരദേശ ജില്ല തിരിച്ച് ലഭ്യമാക്കുമോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി) ഇതിന്റെ ഭാഗമായി എത്ര പേര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കിയെന്നും ആയതിലേക്ക് എത്ര രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ?

1793

തീരമൈത്രി പദ്ധതി

ശ്രീ.വി. ശശി

() തീരമൈത്രി പദ്ധതിക്കായി വകയിരുത്തിയ 8.15 കോടി രൂപയില്‍ നാളിതുവരെ ചെലവഴിച്ച തുകയെത്രയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത തുക ഉപയോഗിച്ച് നടപ്പാക്കിയ പരിപാടികള്‍ വിശദീകരിക്കാമോ;

(ബി) പ്രസ്തുത പദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലയില്‍ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ?

1794

'കോള്‍ഡ് ചെയിന്‍ പദ്ധതി'

ശ്രീ.വി.ശശി

2012-13-ലെ ബജറ്റില്‍ തീര്‍ദേശ വികസന കോര്‍പ്പറേഷന്‍ വഴി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 'കോള്‍ഡ് ചെയിന്‍ പദ്ധതിഭക്കായി എത്രതുക ചെവഴിച്ചുവെന്നും ഇത് വഴി നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വിശദീകരിക്കാമോ?

1795

മത്സ്യബന്ധനത്തിനും അക്വാകള്‍ച്ചറിനുമായി പുതിയ നയം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ആര്‍. സെല്‍വരാജ്

,, .സി. ബാലകൃഷ്ണന്‍

,, പി.. മാധവന്‍

() മത്സ്യബന്ധനത്തിനും അക്വാകള്‍ച്ചറിനുമായി പുതിയ നയം ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി) സുസ്ഥിര മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍ വ്യവസായം എന്നിവയുടെ അഭിവൃദ്ധിക്കായി എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ ;

(സി) നയം നടപ്പാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുന്ന കാര്യം പരിഗണിക്കുമോ

1796

കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സംരക്ഷണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, സി. കെ. സദാശിവന്‍

,, സി. കൃഷ്ണന്‍

,, ആര്‍. രാജേഷ്

() മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ ഭീഷണി ഉയര്‍ത്തുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി) വിദേശകപ്പലുകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ കണക്കിലെടുത്തിട്ടുണ്ടോ;

(സി) മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സംരക്ഷണം നല്‍കാന്‍ പുതുതായി എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു;

(ഡി) കടല്‍രക്ഷാ പ്രവര്‍ത്തനങ്ങളുടെ അഭാവംമൂലം കഴിഞ്ഞ വര്‍ഷം എത്ര മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയുണ്ടായി; മരിച്ചവരെത്ര;

() അപകടവും ജീവഹാനിയും ഉണ്ടാക്കുന്ന വിദേശ കപ്പലുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ

1797

മത്സ്യത്തൊഴിലാളികള്‍ക്കാവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാന്‍ നടപടി

ശ്രീ.പി. തിലോത്തമന്‍

() മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മണ്ണെണ്ണ മാര്‍ക്കറ്റ് റേറ്റില്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നോ എന്നും പ്രസ്തുത പ്രഖ്യാപനപ്രകാരമുള്ള മണ്ണെണ്ണ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങിയോ എന്നും വ്യക്തമാക്കുമോ; എത്ര രൂപ നിരക്കിലാണ് പ്രസ്തുത മണ്ണെണ്ണ വിതരണം ചെയ്യുന്നതെന്നും എത്ര ലിറ്റര്‍ മണ്ണെണ്ണ വീതമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് എന്നും വിശദീകരിക്കുമോ; മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മണ്ണെണ്ണ ലഭിക്കുന്നത് എവിടെനിന്നെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;

(സി) മത്സ്യബന്ധത്തിനാവശ്യമായ മണ്ണെണ്ണ ലഭിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് എന്നു പറയാമോ ?

1798

യന്ത്രവല്‍കൃത യാനങ്ങളുടെ എഞ്ചിനുകള്‍ക്കുളള ഏകദിന സംയുക്ത പരിശോധന

ശ്രീ. പി. കെ. ഗുരുദാസന്‍

,, . പ്രദീപ്കുമാര്‍

,, . എം. ആരിഫ്

,, എസ്. ശര്‍മ്മ

() പരമ്പരാഗതമായി മത്സ്യബന്ധനത്തിനുപയോഗിക്കുന്ന യന്ത്രവല്‍കൃത യാനങ്ങളുടെ എഞ്ചിനുകള്‍ ഏകദിന സംയുക്ത പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ;

(ബി) എത്ര എഞ്ചിനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയുണ്ടായി; പരിശോധനയില്‍ യോഗ്യമായ എഞ്ചിനുകള്‍ എത്രയായിരുന്നു; അല്ലാത്തവ എത്ര; പരിശോധനയെ തുടര്‍ന്ന് ലഭിച്ച പരാതികള്‍ എത്ര; ഇവയില്‍ തീരുമാനം എടുത്തിട്ടുണ്ടോ;

(സി) യോഗ്യമായ വിവിധ ഇനം എഞ്ചിനുകള്‍ക്ക് ഓരോന്നിനും പ്രതിമാസം എത്ര ലിറ്റര്‍ മണ്ണെണ്ണ ആവശ്യമായി വരും; എത്ര ലിറ്റര്‍ നിരക്കിലാണ് ഇപ്പോള്‍ മണ്ണെണ്ണ അനുവദിച്ചിരിക്കുന്നത്;

(ഡി) വിതരണം മത്സ്യഫെഡിനെ ഏല്പിച്ചതിനു ശേഷമുളള സ്ഥിതിഗതികള്‍ പരിശോധിച്ചിട്ടുണ്ടോ;

() സബ്സിഡി നിരക്കില്‍ കൂടുതല്‍ മണ്ണെണ്ണ ബോട്ടുകള്‍ക്ക് അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടുണ്ടോ?

1799

മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് നഷ്ടപരിഹാരം

ശ്രീ. പി. തിലോത്തമന്‍

() മത്സ്യബന്ധന ഉപകരണങ്ങള്‍ കടല്‍ക്ഷോഭത്തിലും പ്രകൃതിക്ഷോഭത്തിലും നഷ്ടപ്പട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നഷ്ടപരിഹാര തുക എത്രയാണെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ:

(ബി) പ്രകൃതിക്ഷോഭത്തിലും കടല്‍ ക്ഷോഭത്തിലും മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഈ സര്‍ക്കാര്‍ ചേര്‍ത്തല താലൂക്കില്‍ എത്ര രൂപ നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

1800

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

() ഈ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ അവയുടെ വിശദാംശം ലഭ്യമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.