UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1521

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ കീഴില്‍ വിവിധ വകസന പദ്ധതികള്‍

ശ്രീ. വി.ശശി

()സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് കീഴില്‍ വിവിധ വികസന പദ്ധതികള്‍ക്കായി ബജറ്റില്‍ സംസ്ഥാന വിഹിതമായി വകയിരുത്തിയ 11 കോടി രൂപയില്‍ നാളിതുവരെ ചെലവഴിച്ച തുക എത്രയെന്ന് വെളിപ്പെടുത്തുമോ;

(ബി)ഈ തുക ഉപയോഗിച്ച് എന്തെല്ലാം പരിപാടികളാണ് നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്;

(സി)ഇതില്‍ ഏതെല്ലാം പരിപാടികള്‍ക്കാണ് തുക ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ; ഈ പദ്ധതിയിന്‍കീഴില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ പരിപാടികള്‍ എന്തെല്ലാമെന്ന് വെളിപ്പെടൂത്തുമോ ?

1522

ചേലക്കര നിയോജകമണ്ഡലത്തില്‍ പഴം-പച്ചക്കറിഉല്‍പാദന-സംഭരണ വിപണന പദ്ധതി

ശ്രീ.കെ.രാധാകൃഷ്ണന്‍

()ചേലക്കര നിയോജകമണ്ഡലത്തില്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരുന്ന പഴം-പച്ചക്കറി ഉല്‍പ്പാദന-സംഭരണ വിപണന പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പദ്ധതി നടത്തിപ്പിനുള്ള കാലതാമസത്തിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ;

(സി)കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 2010-ല്‍ അംഗീകരിക്കുകയും കേന്ദ്രവിഹിതം അനുവദിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഈ പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

1523

വിലക്കയറ്റം തടയുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഭക്ഷ്യ സാധനങ്ങള്‍ക്കുള്ള (പഴങ്ങളും പച്ചക്കറികളും) വ്യാപകമായ വിലക്കയറ്റം തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും ഈ നടപടി എത്രത്തോളം ഗുണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

1524

'വീട്ടില്‍ ഒരു മാവ്' പദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

()'വീട്ടില്‍ ഒരുമാവ്' പദ്ധതി പ്രകാരം കൊല്ലം നിയോജക മണ്ഡലത്തിലെ തൃക്കടവൂര്‍ ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തിരുന്നുവെങ്കിലും ഇതുവരെ പ്രസ്തുത പദ്ധതി തുടങ്ങിയില്ല. ഇതിനുണ്ടായ കാലതാമസം എന്താണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കുമോ?

1525

യൂറിയയുടെ ലഭ്യത ഉറപ്പാക്കാന്‍ നടപടി

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്ത് ഓരോ വര്‍ഷവും ആവശ്യമായി വരുന്ന യൂറിയയുടെ അളവ് എത്രയാണ് ; വിശദവിവരം നല്‍കുമോ ;

(ബി)കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്ന യൂറിയയുടെ ക്വാട്ട എത്രയാണ് ;

(സി)കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന യൂറിയ ജില്ലകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡം വിശദമാക്കുമോ ;

(ഡി)യൂറിയയുടെ ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ ?

1526

ജൈവവള ലഭ്യത ഉറപ്പാക്കാന്‍ നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കര്‍ഷകര്‍ക്ക് ആവശ്യമായ തോതില്‍ ജൈവവളം ലഭിക്കുന്നില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഏതെല്ലാം ജില്ലകളിലാണ് ജൈവവളത്തിന് കൂടുതല്‍ ദൌര്‍ലഭ്യം നേരിടുന്നതെന്ന് വെളിപ്പെടുത്താമോ ;

(സി)ജൈവവളത്തിന്റെ ഉപയോഗത്തില്‍ വന്ന വര്‍ദ്ധനവ് അനുസരിച്ച് ഇതിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി)സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് ജൈവവളം ലഭ്യമാക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ ;

()എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടി എന്തെല്ലാമാണെന്നു വ്യക്തമാക്കാമോ ?

1527

റബ്ബര്‍ ഇറക്കുമതിക്കെതിരെ നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

,, രാജു എബ്രഹാം

,, സാജു പോള്‍

()കേന്ദ്രസര്‍ക്കാര്‍ റബ്ബറിന്റെ തീരുവഘടനയില്‍ മാറ്റം വരുത്തിയതും റബ്ബര്‍ ഇറക്കുമതി നടത്തിയതും സംസ്ഥാനത്തെ റബ്ബര്‍ കൃഷിക്കാരെ ഏതെല്ലാം നിലയില്‍ ബാധിച്ചുവെന്ന് പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി)റബ്ബറിന്റെ വിലയില്‍ കുറവുണ്ടായതു മുലം റബ്ബര്‍ കൃഷിക്കാര്‍ക്കുണ്ടായ നഷ്ടം കണക്കാക്കപ്പെട്ടിട്ടുണ്ടോ ;

(സി)റബര്‍ ഇറക്കുമതിക്കെതിരെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാകുമോ ?

1528

കാലാവസ്ഥ നിരീക്ഷണത്തിന് ഓട്ടോമാറ്റിക് വെതര്‍സ്റേഷന്‍

ശ്രീ. കെ. മുരളീധരന്‍

,, റ്റി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

()കാലാവസ്ഥ നിരീക്ഷണത്തിന് ഓട്ടോമാറ്റിക് വെതര്‍സ്റേഷന്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എവിടെയൊക്കെയാണ് ഇവ സ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് യഥാസമയം കര്‍ഷകര്‍ക്ക് സന്ദേശം നല്‍കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

()ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1529

പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹായം കൂടുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതരത്തില്‍ പരീശീലന പരിപാടികള്‍ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

1530

കല്‍പ്പറ്റ മണ്ഡലത്തില്‍ കൃഷിവകുപ്പിന്റെ കീഴില്‍അനുവദിച്ച അടിസ്ഥാന സൌകര്യവികസനപദ്ധതികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കഴിഞ്ഞവര്‍ഷം അടിസ്ഥാന സൌകര്യവികസനത്തിനായി എത്ര പദ്ധതികളാണ് കൃഷി വകുപ്പിന് കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ചിരുന്നതെന്ന് വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതികളുടെ പേരും തുകയും വെളിപ്പെടുത്തുമോ ;

(സി)ഇതില്‍ എത്ര പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്, അവ ഏതെല്ലാമെന്ന് തുക ഉള്‍പ്പെടെ അറിയിക്കുമോ ;

(ഡി)പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

1531

ചാലക്കുടി അഗ്രോ റിസര്‍ച്ച് സ്റേഷനില്‍ വാട്ടര്‍ മാനേജ്മെന്റ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിനായി ബഡ്ജറ്റില്‍നിര്‍ദ്ദേശിച്ച തുക

ശ്രീ.ബി.ഡി.ദേവസ്സി

വാട്ടര്‍ മാനേജ്മെന്റ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിനായി 2012-13 വര്‍ഷത്തെ ബഡ്ജറ്റ് നിര്‍ദ്ദേശത്തിലുള്ള മുഴുവന്‍ തുകയും ചാലക്കുടി എ.ആര്‍.എസ്. ന് അനുവദിക്കുന്നതിനായി നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

1532

കരപ്പുറം വികസന ഏജന്‍സി രൂപപ്പെടുത്തുവാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

()ആലപ്പുഴ ജില്ലയിലെ കരപ്പുറമെന്ന പ്രദേശത്തെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയാല്‍ കേരളത്തില്‍ ഒരു കാര്‍ഷിക വിപ്ളവത്തിന് വേദിയാകുമെന്നതിനാല്‍ ഈ മേഖലയുടെ കാര്‍ഷിക സാധ്യതകള്‍ പഠിക്കുന്നതിനും കൃഷിക്ക് നിലവില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനും ഒരു കരപ്പുറം വികസന ഏജന്‍സി രൂപപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)കരപ്പുറത്തിന്റെ കാര്‍ഷിക വളര്‍ച്ച ലക്ഷ്യമിട്ട് ഒരു വികസന ഏജന്‍സി രൂപീകരിക്കണമെന്ന ആവശ്യം ഏതെങ്കിലും സംഘടനകള്‍ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടോ; എങ്കില്‍ ഈ നിവേദനത്തിന്‍മേല്‍ എന്തു മറുപടിയാണ് നല്‍കിയിരിക്കുന്നതെന്നു വിശദമാക്കാമോ?

1533

അതിരപ്പിള്ളി പഞ്ചായത്തിലെ പ്ളാച്ചിത്തോടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍

ശ്രീ. ബി. ഡി. ദേവസ്സി

ആര്‍..ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച അതിരപ്പിള്ളി പഞ്ചായത്തിലെ പ്ളാച്ചിത്തോടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

1534

പശ്ചിമഘട്ട വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കൊരട്ടിച്ചാല്‍, ചീമേനിച്ചാല്‍ എന്നിവയുടെ നിര്‍മ്മാണ പുരോഗതി

ശ്രീ. ബി. ഡി. ദേവസ്സി

പശ്ചിമഘട്ടവികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമായ കൊരട്ടി പഞ്ചായത്തിലെ കൊരട്ടിച്ചാല്‍, മേലൂര്‍ പഞ്ചായത്തിലെ ചീമേനിച്ചാല്‍ എന്നിവയുടെ നിര്‍മ്മാണം ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

1535

വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ കൃഷി വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ കൃഷിവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത പദ്ധതികളുടെ പഞ്ചായത്ത് തിരിച്ചുള്ള നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?

1536

തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതി

ശ്രീ. . കെ. ശശീന്ദ്രന്‍

()2012 ജൂലായ് മാസം 5-ാം തീയതി കൃഷി വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് ജില്ലയിലെ ചേളനൂര്‍ , തലക്കുളത്തൂര്‍ പഞ്ചായത്തുകളില്‍ തരിശ്ശായിക്കിടക്കുന്ന നെല്‍വയല്‍ കൃഷി യോഗ്യമാക്കുന്നതിന് സമര്‍പ്പിക്കപ്പെട്ട പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന് എന്ന് ഭരണാനുമതി നല്‍കുമെന്ന് വ്യക്തമാക്കുമോ;

(സി)നിര്‍ദ്ദിഷ്ട പ്രോജക്ട് ഏകീകരിച്ച് നടപ്പിലാക്കുന്നതിനായി ചുമതലപ്പെടുത്തിയ കോഴിക്കോട് കൃഷി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ പ്രവര്‍ത്തനം ഏതുവരെയായി എന്ന് വെളിപ്പെടുത്താമോ?

1537

പട്ടാമ്പിയില്‍ കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതരിശുഭൂമി

ശ്രീ. സി. പി. മുഹമ്മദ്

()കൃഷിവകുപ്പിന്റെ പട്ടാമ്പി മണ്ണ് പരിശോധനാശാലയ്ക്ക് സമീപമുള്ള കാടുപിടിച്ചു കിടക്കുന്ന 12 ഏക്കര്‍ ഭൂമിയില്‍ നിന്ന് ഫയര്‍ സ്റേഷന്‍ സ്ഥാപിക്കുന്നതിനും

കെ.എസ്.ആര്‍.ടി.സി ബസ് സ്റാന്റ് സ്ഥാപിക്കുന്നതിനും സ്ഥലം നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ആരില്‍ നിന്ന് എന്നാണ് നിവേദനം ലഭിച്ചത്;

(സി)നിവേദനത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ;

(ഡി)മേല്‍പ്പറഞ്ഞ ആവശ്യത്തിന് എന്നത്തേക്ക് സ്ഥലം ലഭ്യമാക്കുമെന്ന് വ്യക്തമാക്കുമോ?

1538

കൃഷി അസിസ്റന്റുമാരുടെ സീനിയോറിറ്റി ലിസ്റ്

ശ്രീ. പി. തിലോത്തമന്‍

()കൃഷി വകുപ്പിലെ കൃഷി അസിസ്റന്റുമാരുടെ സീനിയോറിറ്റി ലിസ്റ് അവസാനമായി പ്രസിദ്ധീകരിച്ചത് എന്നാണെന്ന് പറയാമോ;

(ബി)കൃഷി അസിസ്റന്റുമാരുടെ സീനിയോറിറ്റി ലിസ്റ് നിലവിലുണ്ടോ എന്നു പറയാമോ;

(സി)സീനിയോറിറ്റി ലിസ്റ് നിലവിലില്ലാതെ കൃഷി അസിസ്റന്റ്മാര്‍ക്ക് അര്‍ഹമായ പ്രൊമോഷന്‍ നടത്തുന്നത് എപ്രകാരമാണെന്ന് പറയാമോ;

(ഡി)കൃഷി വകുപ്പില്‍ അസിസ്റന്റ് തസ്തികയിലുളളവരുടെ പ്രൊമോഷന്‍ യഥാസമയം നടക്കുന്നുണ്ടോ എന്നു വ്യക്തമാക്കുമോ;

()ഈ സര്‍ക്കാര്‍ വന്നതിനുശേഷം കൃഷി അസിസ്റന്റ്മാരുടെ സീനിയോറിറ്റി ലിസ്റ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതു പ്രകാരം എന്നാണ് ലിസ്റ് പ്രസിദ്ധപ്പെടുത്തിയതെന്നും അതിന്റെ അടിസ്ഥാനത്തില്‍ എത്രപേര്‍ക്ക് പ്രൊമോഷന്‍ നല്‍കിയെന്നും വ്യക്തമാക്കുമോ?

1539

കൃഷി അസിസ്റന്റുമാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്

ശ്രീ.കെ.രാജു

()കൃഷി അസിസ്റന്റുമാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനുള്ള സത്വര നടപടി സ്വീകരിക്കുമോ;

(ബി)ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കൃഷി അസിസ്റന്റുമാരുടെ സീനിയോറിറ്റി ലിസ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

1540

കൃഷി അസിസ്റന്റുമാര്‍ക്ക് തസ്തിക മാറ്റം മുഖേനയുള്ളഉദ്യോഗക്കയറ്റം

ശ്രീ.കെ.രാജു

()കൃഷി അസിസ്റന്റുമാര്‍ക്ക് തസ്തികമാറ്റം മുഖേന കൃഷി ഓഫീസര്‍മാരായി ഉദ്യോഗകയറ്റം നല്‍കുന്നത് എത്ര ശതമാനമാണെന്നും ഇത് ആകെ എത്ര എണ്ണമാണെന്നും വ്യക്തമാക്കുമോ;

(ബി)ഈ ഇനത്തില്‍ നിലവില്‍ ഇപ്പോള്‍ എത്ര ഒഴിവുകളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഒഴിവില്‍ നിയമിക്കപ്പെട്ട ബി.എസ്.സി അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവരെ അര്‍ഹതാനിര്‍ണ്ണയ പരീക്ഷയില്‍ വിജയിച്ച യോഗ്യരായ കൃഷി അസിസ്റന്റുമാര്‍ക്ക് നിയമനം നല്‍കുവാനായി റിവര്‍ട്ട് ചെയ്യുമോ;

(ഡി)പ്രസ്തുത ഒഴിവില്‍ നിയമിക്കപ്പെട്ട ബി.എസ്.സി അഗ്രികള്‍ച്ചര്‍ യോഗ്യതയുളളവരുടെ നിയമന ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

1541

സീനിയര്‍ ഗ്രേഡ് കൃഷി അസിസ്റന്റുമാരുടെ തസ്തിക പുനര്‍ നാമകരണം ചെയ്യല്‍

ശ്രീ. കെ. രാജു

()സീനിയര്‍ ഗ്രേഡ് കൃഷി അസിസ്റന്റുമാരുടെ തസ്തിക അസിസ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എന്നു പുനര്‍നാമകരണം ചെയ്ത് നല്‍കണമെന്ന ശുപാര്‍ശ നടപ്പിലാക്കുന്നത് വൈകുന്നതിനുള്ള കാരണം വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത തസ്തികയുടെ പുനര്‍നാമകരണം നടപ്പിലാക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ ?

1542

ഇന്റഗ്രേറ്റഡ് പൈലറ്റ് പ്രോജക്ട്

ശ്രീ. ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

,, പി. . മാധവന്‍

()സംസ്ഥാനത്ത് മൃഗസംരക്ഷണ ഉപാധികള്‍ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് പൈലറ്റ് പ്രോജക്ട് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ?

1543

ഹൈടെക് ഫാമിംഗ് പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കൃഷി വകുപ്പ് ഹൈടെക് ഫാമിംഗ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി)ഈ പദ്ധതിയില്‍ ഗ്രീന്‍ഹൌസ് നിര്‍മ്മിക്കുന്നതിന് ഉദുമ നിയോജകമണ്ഡലത്തില്‍ ഏതൊക്കെ പ്രദേശങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത് ;

(സി)ഉദുമ എം.എല്‍.. നിര്‍ദ്ദേശിച്ച സ്ഥലത്തുതന്നെയാണോ ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ ?

1544

കന്നുകാലി വളര്‍ത്തല്‍

ശ്രീ. രാജു എബ്രഹാം

()ഗാര്‍ഹികാവശ്യങ്ങള്‍ക്കായും, വ്യാവസായികാവശ്യങ്ങള്‍ക്കായും കന്നുകാലികളെ വളര്‍ത്തുന്നതിന് പദ്ധതി നടപ്പിലാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ;

(ബി)ഗാര്‍ഹിക മേഖലയിലെ ആടുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(സി)വിവിധ മേഖലകളിലായി സംസ്ഥാനത്തുള്ള ആട്, പശു, എരുമ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കുമോ?

1545

മാംസാഹാര ദൌര്‍ലഭ്യം

ശ്രീ. ആര്‍. രാജേഷ്

()അനുദിനം വര്‍ദ്ധിച്ചുവരുന്ന മാംസാഹാരത്തിന്റെ ദൌര്‍ലഭ്യം പരിഹരിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ വിവിധ ഇനങ്ങളിലായി പ്രതിമാസം എത്ര കിലോഗ്രാം മാംസം ആവശ്യമായി വരുന്നുണ്ടെന്നും, അതില്‍ ആഭ്യന്തര ഉത്പാദനം എത്രയെന്നും വ്യക്തമാക്കുമോ;

(സി)മാംസാഹാര ദൌര്‍ലഭ്യം പരിഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?

1546

കെ. എല്‍. ഡി. ബോര്‍ഡിലെ തസ്തികകള്‍

ശ്രീ. പി. കെ. ബഷീര്‍

()കൃഷിവകുപ്പിന്റെ കീഴിലെ കെ. എല്‍. ഡി. ബോര്‍ഡില്‍ ഇപ്പോള്‍ ഏതൊക്കെ തസ്തികകളുണ്ട് ;

(ബി)ഓരോ തസ്തികയ്ക്കും വേണ്ട യോഗ്യതയും എക്സ്പീരിയന്‍സും നിശ്ചയിച്ച് സ്പെഷ്യല്‍ റൂള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)സ്പെഷ്യല്‍ റൂള്‍ പുറപ്പെടുവിച്ചിട്ടില്ലെങ്കില്‍ ഏതു റൂളിന്റെ/ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനവും പ്രൊമോഷനും നടത്തുന്നത് എന്ന് വിശദമാക്കുമോ ; ആ റൂളിന്റെ/ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

1547

കേരള സ്റേറ്റ് ലൈവ്സ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍

ശ്രീ. ജി. എസ്. ജയലാല്‍

()കേരള സ്റേറ്റ് ലൈവ്സ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് വ്യക്തിഗതഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്ന വിധം പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍, ഏതൊക്കെ പദ്ധതികളാണെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ ഏതൊക്കെ ഏജന്‍സികള്‍ മുഖാന്തരമാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കുമോ;

(സി)നിയമസഭാ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഏതെങ്കിലും പദ്ധതികള്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(ഡി)കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഏതൊക്കെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്; ഇല്ലായെങ്കില്‍, പ്രസ്തുതമണ്ഡലത്തില്‍ക്കൂടി വികസനസാദ്ധ്യത ഉറപ്പുവരുത്തുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?

1548

കാലിത്തീറ്റ വിലവര്‍ദ്ധന

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സ് ഉല്‍പാദനം കുറച്ചതുകാരണം കാലിത്തീറ്റയ്ക്ക് വന്‍ വിലവര്‍ദ്ധനവും ലഭ്യതക്കുറവും സംഭവിച്ചു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേരളാ ഫീഡ്സ് പ്രതിവര്‍ഷം എത്ര ടണ്‍ കാലിത്തീറ്റ ഉല്‍പാദിപ്പിക്കുന്നുണ്ട് എന്നും, എവിടെയെല്ലാമാണ് ഉല്‍പാദന കേന്ദ്രങ്ങള്‍ എന്നും വ്യക്തമാക്കുമോ;

(സി)കോഴിക്കോട് ജില്ലയില്‍ കേരള ഫീഡ്സിന്റെ ഉല്‍പാദന കേന്ദ്രം ഉണ്ടോ എന്നും, ഉണ്ടെങ്കില്‍ എവിടെയാണെന്നും, ഇവിടെ എത്ര ടണ്‍ കാലിത്തീറ്റ ഉല്‍പാദിപ്പിക്കുന്നുണ്ട് എന്നും വ്യക്തമാക്കുമോ;

(ഡി)കാലിത്തീറ്റ ഉദ്പാദനം വര്‍ദ്ധിപ്പിക്കാനും വിലകുറയ്ക്കാനും ഉദ്ദേശിക്കുന്നുണ്ടോ എന്നും ഇക്കാര്യത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി എന്ത് എന്നും വ്യക്തമാക്കുമോ?

1549

കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ വില വര്‍ദ്ധനവ്

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റര്‍

()കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ വിലവര്‍ദ്ധനവ് കാരണം കര്‍ഷകരില്‍ പലരും പ്രസ്തുത തൊഴില്‍ ഉപേക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിലവില്‍ കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും സബ്സിഡി നല്‍കുന്നുണ്ടോ എന്നും എങ്കില്‍ ഏതുവിധത്തിലാണ് സബ്സിഡി നല്‍കുന്നത് എന്നും വ്യക്തമാക്കുമോ;

(സി)മുഴുവന്‍ കര്‍ഷകര്‍ക്കും കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും സബ്സിഡി നല്‍കാനും, പുതിയ ആളുകളെ പ്രസ്തുത തൊഴിലിലേക്ക് ആകര്‍ഷിക്കാനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?

1550

മള്‍ട്ടി സ്പെഷ്യാലിറ്റി മൊബൈല്‍ വെറ്ററിനറിക്ളീനിക്കുകള്‍

ശ്രീ. സി. ദിവാകരന്‍

കേരളത്തില്‍ എവിടെയെല്ലാമാണ് മള്‍ട്ടിസ്പെഷ്യാലിറ്റി മൊബൈല്‍ വെറ്ററിനറി ക്ളീനിക്കുകള്‍ സ്ഥാപിക്കുന്നതെന്ന് വിശദമാക്കാമോ ?

1551

മങ്കൊമ്പ് മൃഗാശുപത്രി കെട്ടിടനിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടിലെ മങ്കൊമ്പ് മൃഗാശുപത്രി കെട്ടിടനിര്‍മ്മാണം വര്‍ഷങ്ങളായി പൂര്‍ത്തിയാക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)പ്രസ്തുത കെട്ടിട നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1552

മൃഗസംരക്ഷണ വകുപ്പില്‍ കാസര്‍ഗോഡ് ജില്ലയിലെഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

മൃഗസംരക്ഷണ വകുപ്പില്‍ കാസര്‍ഗോഡ് ജില്ലയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും ഏതൊക്കെ തസ്തികകളിലാണ് പ്രസ്തുത ഒഴിവുകളെന്നും ഇവ നികത്താന്‍ എന്തെല്ലാം നടപടികളാണ്സ്വീകരിച്ചതെന്നും വ്യക്തമാക്കാമോ ?

1553

വെറ്ററിനറി സര്‍വ്വകലാശാലയുടെ കേന്ദ്രം സ്ഥാപിക്കുവാന്‍നടപടി

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ പഞ്ചായത്തില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ ഒരു കേന്ദ്രം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)വെറ്ററിനറി സര്‍വ്വകലാശാലയില്‍ നിന്നുളള സംഘം കാക്കൂര്‍ പഞ്ചായത്തിലെ നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(സി)സര്‍വ്വകലാശാലയില്‍ നിന്നുളള സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.