UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1251

സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകള്‍ എല്ലാ മണ്ഡലങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;

(ബി)നിലവില്‍ കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ മണ്ഡലങ്ങളില്‍ പ്രസ്തുത സൌകര്യം ലഭ്യമാക്കിയിട്ടുണ്ട്;

(സി)കാലതാമസം കൂടാതെ പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ മാവേലിസ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ മാവേലി സ്റോറുകള്‍ തുടങ്ങാനുള്ള നടപടി സ്വീകരിക്കുമോ;

1252

ചാലക്കുടിയില്‍ പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ നടപടി

ശ്രീ.ബിഡി.ദേവസ്സി

ചാലക്കുടിയില്‍ പെട്രോള്‍ പമ്പ്, ഗ്യാസ് ഔട്ട്ലൈറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍ ബസാര്‍ എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1253

ഇന്ധനത്തിലെ മായം പരിശോധിയ്ക്കാനുള്ള സംവിധാനം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, റ്റി. . അഹമ്മദ് കബീര്‍

,, കെ. എം. ഷാജി

,, എന്‍. ഷംസുദ്ദീന്‍

()സംസ്ഥാനത്തെ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റേതുള്‍പ്പെടെയുള്ള ഇന്ധന വിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ഇന്ധനത്തില്‍ മായം കര്‍ത്തിയിട്ടില്ലെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കാനുള്ള സംവിധാനം കാര്യക്ഷമമല്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിലവില്‍ ഇതിനായുള്ള സംവിധാനമെന്താണ്; ഈ സര്‍ക്കാര്‍ എത്ര പരിശോധനകള്‍ നടത്തിയിട്ടുണ്ട്; ക്രമക്കേടുകള്‍ നടത്തിയ എത്ര കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്;

(സി)പ്രസ്തുത കേന്ദ്രങ്ങളില്‍ നിന്നു സൌജന്യമായി നല്‍കേണ്ട വെള്ളം, വായു എന്നീ സേവനങ്ങള്‍ പലപ്പോഴും യന്ത്രങ്ങള്‍ കേടാണെന്ന കാരണത്താല്‍ നിഷേധിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമോ?

1254

ഗ്യാസ് സിലിണ്ടര്‍ വിതരണത്തിലെ ക്രമക്കേട്

ശ്രീ. ജി. സുധാകരന്‍

()ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ ഏജന്‍സികള്‍ ക്രമക്കേട് കാണിക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സബ്സിഡി സിലിണ്ടറും സബ്സിഡി ഇല്ലാത്ത ഗ്യാസ് സിലിണ്ടറും വിതരണം ആരംഭിച്ചതോടെ ഏജന്‍സികള്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)നിലവില്‍ സബ്സിഡി നിരക്കില്‍ എത്ര ഗ്യാസ് സിലിണ്ടറുകളാണ് ഒരു വര്‍ഷത്തേക്ക് ഒരു ഉപഭോക്താവിന് നല്‍കിവരുന്നത്; സബ്സിഡി ഗ്യാസ് സിലിണ്ടറിന്റെ വില എത്ര രൂപയാണ്;

(ഡി)സബ്സിഡിയില്ലാത്ത എത്ര ഗ്യാസ് സിലിണ്ടറുകളാണ് ഒരു വര്‍ഷത്തേക്ക് ഒരു ഉപഭോക്താവിന് ലഭിക്കുക; സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന്റെ വിലയെത്ര;

()ഗ്യാസ് സിലിണ്ടറുകള്‍ വീട്ടില്‍ എത്തിക്കുന്നതിന് വിതരണ ഏജന്‍സികള്‍ അധിക തുക ഈടാക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ആയത് തടയാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(എഫ്)ഗ്യസ് സിലിണ്ടര്‍ വിതരണം ചെയ്യുമ്പോള്‍ സിലിണ്ടറിന്റെ വില കൂടാതെ ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജ് /സര്‍വ്വീസ് ചാര്‍ജ് എന്നിവ ഈടാക്കുന്നതിന് മാനദണ്ഡങ്ങളുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

1255

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ സ്പെഷ്യല്‍ റൂള്‍സ്

ശ്രീ.വി. ശിവന്‍കുട്ടി

()സംസ്ഥാന സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ഉദ്യാഗക്കയറ്റത്തിനായി സ്പെഷ്യല്‍ റൂള്‍സ് നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത റൂള്‍ നടപ്പിലാക്കിയാല്‍ നിലവില്‍ അസിസ്റന്റ് സെയില്‍സ്മാനായി ജോലിനോക്കുന്നതും യോഗ്യതാ ലിസ്റില്‍ ഉള്ളതുമായ എത്രപേര്‍ക്ക് ജൂനിയര്‍ അസിസ്റന്റായി പ്രൊമോഷന്‍ ലഭിക്കുമെന്ന് വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത റൂള്‍ നടപ്പിലാക്കി അര്‍ഹരായ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ ലഭിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)സിവില്‍ സപ്ളൈസ് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളുമോ ?

1256

ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് സംവിധാനം

ശ്രീ. വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

,, ഷാഫി പറമ്പില്‍

()വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിക്കാമോ ;

(സി)ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വില ഏകീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി)എങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തുന്നകാര്യം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

1257

ഭക്ഷണത്തിന് അമിതവില ഈടാക്കുന്നത് തടയാന്‍ നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ഹോട്ടല്‍ ഭക്ഷണത്തിന് ന്യായ വില ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വിശദാംശം നല്‍കുമോ;

(ബി)ഹോട്ടലുകള്‍ അമിത വില ഈടാക്കുന്നത് തടയുന്നതിനായി പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; പ്രസ്തുത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)ഹോട്ടല്‍ ഭക്ഷണത്തിന് സര്‍ക്കാര്‍ ന്യായ വില നിശ്ചയിച്ച് നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിവിധ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നിശ്ചയിച്ച് നല്‍കിയ നിരക്ക് സംബന്ധിച്ച് വിശദാംശം നല്‍കുമോ?

1258

ഉപഭോക്തൃകോടതിയില്‍ നിലവിലുള്ള കേസ്സുകള്‍

ശ്രീ.മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് ഉപഭോക്തൃകോടതികളില്‍ നിലവിലുള്ള കേസുകളുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;

(ബി)പ്രസ്തുത കേസുകളുടെ കാലതാമസം ഒഴിവാക്കി തീര്‍പ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വികരിക്കാമോ?

1259

-സ്റാമ്പിംഗ് പദ്ധതി

ശ്രീ.കെ.മുരളീധരന്‍

ശ്രീ.റ്റി.എന്‍.പ്രതാപന്‍

ശ്രീ.വി.ഡി.സതീശന്‍

ശ്രീ.കെ.ശിവദാസന്‍ നായര്‍

()-സ്റാംമ്പിംഗ് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)മുദ്രപത്ര വിതരണത്തിലെ ക്രമക്കേടുകള്‍ തടയാന്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്?

1260

രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ആധുനിക വല്‍ക്കരണം

ശ്രീ. പി. തിലോത്തമന്‍

()രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്തിരിക്കുന്ന സേവനങ്ങള്‍ ഏതെല്ലാം; ആധാരങ്ങള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇപ്രകാരം പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്യപ്പെട്ടാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന ആധാരം എഴുത്തുകാരെ എപ്രകാരം പുനരധിവസിപ്പിക്കാനാണ് തീരുമാനിച്ചിട്ടുളളത് എന്നു വിശദമാക്കുമോ;

(ബി)സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ജീവനക്കാരെ നിയമിക്കുന്നതിനുളള മാനദണ്ഡം എന്താണെന്നു വ്യക്തമാക്കാമോ;

(സി)സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പലയിടങ്ങളിലും ജനങ്ങള്‍ക്ക് വെയിലും മഴയുമേല്‍ക്കാതെ ഇരിക്കാനുളള സൌകര്യങ്ങളില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1261

രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ പദ്ധതി

ശ്രീ. വി.ശിവന്‍കുട്ടി

()രജിസ്ട്രേഷന്‍ ആഫീസുകളിലെ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന പദ്ധതി ഏത് ഘട്ടത്തിലാണ്;

(ബി)സംസ്ഥാനത്ത് ഏതെല്ലാം രജിസ്ട്രാഫീസുകളിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കിയിട്ടുള്ളത്;

(സി)പ്രസ്തുത പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ ഉദ്ദേശ്യമുണ്ടോ; എങ്കില്‍ ഇതിന്‍മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

1262

ഭൂമി രജിസ്ട്രേഷനിലൂടെയുള്ള വരുമാനം

ശ്രീ. ജി. എസ്. ജയലാല്‍

()2011-2012 സാമ്പത്തിക വര്‍ഷം ഭൂമി രജിസ്ട്രേഷനിലൂടെ എന്ത് തുക വരുമാനം ഉണ്ടായെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത ഇനത്തില്‍ 2012-2013 വര്‍ഷത്തില്‍ നാളിതുവരെയുള്ള വരുമാനം എത്രയാണെന്ന് വ്യക്തമാക്കുമോ ;

(സി)കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനം എത്ര ശതമാനമായി കറഞ്ഞുവെന്നും അതിന്റെ കാരണം എന്താണെന്നും അറിയിക്കാമോ ;

(ഡി)നിലവിലുണ്ടായിരുന്ന വ്യവസ്ഥകളില്‍ മാറ്റം വരുത്തിയത് വരുമാനക്കുറവിന് കാരണമായിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ?

1263

രജിസ്റര്‍ ചെയ്ത ആധാരം ലഭിച്ചില്ലായെന്ന പരാതി

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റര്‍ ചെയ്ത 4252/2005-ാം നമ്പര്‍ ആധാരം തിരികെ ലഭിച്ചില്ല എന്ന ആശ മോഹന്‍, /ീ മോഹന്‍ പൂത്തന്‍ പുരയ്ക്കല്‍ വീട്, കുന്നപ്പിളളി. പി., മേലൂര്‍, തൃശ്ശൂര്‍ ജില്ല യുടെ പരാതിയിന്‍ മേല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)പരാതിക്കാരിക്ക് ആധാരം ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.